"പത്മനാഭന്റെ നിധിയിലെ ഒരു കഴഞ്ചുപോലും അവിടെനിന്ന് മാറ്റാനോ മറ്റുകാര്യങ്ങള്‍ക്ക് വിനിയോഗിക്കാനോ ആര്‍ക്കും അവകാശമില്ല. നൂറ്റാണ്ടുകളായി സംരക്ഷിച്ചുവന്ന പൈതൃക സ്വത്തുമാത്രമല്ല ഇത്. മറിച്ച് ഭക്തിയും വിശ്വാസവുമൊക്കെ കൂടികലര്‍ന്ന ഒന്നുകൂടിയാണ്. അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമിയുടെ നിധിയില്‍ കണ്ണുനട്ടുകൊണ്ട് എന്തെങ്കിലും നടപടിക്കു മുതിര്‍ന്നാല്‍ അത് ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല എന്നുമാത്രമല്ല അതിനുമുതിരുന്നവര്‍ക്ക് വലിയ വിലയും നല്‍കേണ്ടിവരും.ശ്രീപത്മനാഭസ്വാമി എല്ലാം കാണുന്നുണ്ട്, എല്ലാം അറിയുന്നുമുണ്ട്; ഇത് ആരും മറക്കരുത്." - പുണ്യഭൂമി ദിനപത്രത്തില്‍ വന്ന ഒരു ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പരിശോധനക്കെടുത്ത ലക്ഷം കോടികള്‍ മതിക്കുന്ന സമ്പത്ത് ഈ നാടിന് അവകാശപ്പെട്ടതാണ്. കിരാതമായ രാജഭരണകാലത്ത് ഈ നാടിന്റെ സമ്പത്ത് കൊള്ളയടിച്ച് കൂട്ടിവെച്ചതാണത്. തലക്കരവും, മുലക്കരവും പിരിച്ചും അടിമപ്പണിചെയ്യിച്ചും ഇന്നാട്ടിലെ ജനതയെ കൊള്ള ചെയ്ത് കൂട്ടിവെച്ച മുതല്‍. അത് ഈ നാട്ടിന്റെ ശാശ്വതപുരോഗത്തിവേണ്ടി ഉപയുക്തമാക്കണം. മതവികാരത്തിന്റെയും വ്രണപ്പെടലിന്റെയും പേര് പറഞ്ഞ് ഭരണകൂടം നോക്കുകുത്തിയാകാന്‍ അനുവദിച്ചുകൂടാ..
32 comments:
ഈ സ്വത്ത് ശ്രീപത്മനാഭന്റേതാണെന്നും ഇത് ഇത്രയും കാലം കാത്തുസൂക്ഷിച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നും ഇനിയും അങ്ങനെതന്നെ തുടരണമെന്നുമൊക്കെ ചില ഏഭ്യന്മാര്‍ തട്ടിവിടുന്നു. ഇത് രാജകുടുംബത്തിന്റെയോ, 'ശ്രീപത്മനാഭന്റെ'യോ അല്ല, മറിച്ച് ഈ നാടിന്റെ സമ്പത്താണ്, ഈ നാട്ടിലെ പട്ടിണി പാവങ്ങളെ കൊള്ളയടിച്ചും അടിമപ്പണിചെയ്യിച്ചും സമ്പാദിച്ച് സൂക്ഷിച്ച, ഈ നാട്ടിലെ മുഴുവന്‍ ജനതയ്ക്കും അര്‍ഹതപ്പെട്ട നാടിന്റെ സമ്പത്ത്.
ഏതെങ്കിലും പഴയ തറവാടിന്റെ അടിമാന്തിയാല്‍ കിട്ടുന്ന തുച്ഛമായ നിധിശേഖരം പോലും സര്‍ക്കാരിന്റേതെന്ന് വരുമ്പൊള്‍ ലക്ഷം കോടികളുടെ ഈ സമ്പത്ത് ഈ നാടിന്റേതുതന്നെ. മതവികാരത്തിന്റെയും വ്രണപ്പെടലിന്റെയും പേര് പറഞ്ഞ് ഈ സമ്പത്ത് കൈക്കലാക്കാനുള്ള ഏത് ശ്രമവും ചെറുത്ത് തോല്പ്പിക്കപ്പെടണം.
July 3rd, 2011
Email this page
യു കലാനാഥന്റെ വീടിന് നേരെ ആക്രമണം
പരപ്പനങ്ങാടി: യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് യു.കലാനാഥന്റെ വീടിനു നേരെ ആക്രമണം.
വള്ളിക്കുന്നിലുള്ള വീടിനുനേരെ ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനലുകളും വാതിലും ആക്രമണത്തില്‍ തകര്‍ന്നു. പുറത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്കും തകര്‍ത്തിട്ടുണ്ട്. സംഭവ സമയം കലാനാഥന്‍ വീട്ടിലുണ്ടായിരുന്നില്ല. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കലാനാഥന്‍ വ്യക്തമാക്കി. വീട്ടുകാര്‍ ഉണര്‍ന്നത് മനസ്സിലാക്കിയ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കലാനാഥന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു കലാനാഥന്‍ ആവശ്യപ്പെട്ടത്. അത് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്നും പൊതുജനങ്ങളുടെ സ്വത്താണെന്നും കലാനാഥന്‍ വ്യക്തമാക്കിയിരുന്നു.
തന്റെ പ്രസ്താവനയില്‍ പ്രകോപിതരായ ഹിന്ദു തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കലാനാഥന്‍ വ്യക്തമാക്കി.
July 3rd, 2011
നിധിശേഖരം രാജ്യത്തിനവകാശപ്പെട്ടത്: അഴീക്കോട്
തൃശ്ശൂര്‍: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധിശേഖരത്തിന്റെ ഉടമസ്ഥാവകാശം രാജ്യത്തിന് അവകാശപ്പെട്ടതാണെന്ന് സുകുമാര്‍ അഴീക്കോട്. ഗുരുവായൂര്‍ അടക്കമുള്ള മുഴുവന്‍ പ്രാചീനക്ഷേത്രങ്ങളിലും പരിശോധന നടത്തണമെന്നും അഴീക്കോട് പറഞ്ഞു.
‘പത്മനാഭസ്വാമിക്ഷേത്രത്തില്‍ കണ്ടെത്തിയ നിധിശേഖരത്തിന്റെ ഉടമസ്ഥാവകാശം രാജ്യത്തിനവകാശപ്പെട്ടതാണ്. ഇത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ ഭക്തര്‍ക്കവകാശമില്ല. ലഭിച്ച നിധിയില്‍ നിന്ന് ഒരു പങ്ക് ക്ഷേത്ര സംരക്ഷണത്തിന് വേണ്ടി മാറ്റി വെയ്ക്കണം. കൂടാതെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി ദൈവത്തിന്റെ പണം ഉപയോഗപ്പെയുത്തണം. രാജ്യത്തിന്റെ ധനം ഉപയോഗശൂന്യമായ രീതിയില്‍ സംഭരിച്ച് വയ്ക്കുന്നത് രാജ്യത്തിനു തന്നെ നാശമാണ്. മാത്രവുമല്ല ഇത് സാമ്പത്തികമായും ധാര്‍മികമായും തെറ്റാണ്. അഴീക്കോട് പറഞ്ഞു.
അതേസമയം നിധിശേഖരം രാജ്യനന്മക്ക് വേണ്ടിഉപയോഗിക്കാനൂള്ളതല്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷേത്രനിധി ഉപയോഗിക്കാന്‍ പാടില്ലയെന്ന അഭിപ്രായവുമായി എസ എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി.
‘സ്വത്ത് എവിടെനിന്നെടുത്തോ അവിടെ സൂക്ഷിക്കണം. മഹാരാജാവിന്റെ നോതൃത്വത്തില്‍ ഹിന്ദു സംഘടനകള്‍ യോഘം ചോര്‍ന്ന് സ്വത്ത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കും സ്വത്ത് ഹിന്ദുക്കളുടോതാണ്. അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കള്‍ക്കറിയാം’. വെള്ളാപ്പള്ളി പറഞ്ഞു. സ്വത്ത് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടിയാല്‍ പ്രതിഷേധമുണ്ടാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തേ ,കണ്ടെത്തിയ സമ്പത്ത് ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കണമെന്ന് ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞിരുന്നു. സ്വത്ത് രാജാക്കന്‍മാര്‍ക്കോ കുബേരന്‍മാര്‍ക്കോ ഉള്ളതല്ല കുചേലന്‍മാര്‍ക്ക് ഉള്ളതാണെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.അമൂല്യനിധിശേഖരം മാനവരാശിയുടെ സൗഖ്യത്തിന് ഉപയോഗിക്കണമെന്നും മതസ്ഥാപനങ്ങളിലെ സ്വത്ത് കൈകാര്യം ചെയ്യാന്‍ ദേശീയതലത്തില്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
കമലാ സുരയ്യാ അവസാനം ഇസ്ലാം മതം സ്വീകരിച്ചു.
ചരിത്രത്തില്‍ ഗോറിമാരേയും ഗസ്നിമാരേയും സൃഷ്ട്രിച്ചത് ദേവാലങ്ങളില്‍ അടിഞ്ഞുകൂടിയിരുന്ന ഇത്തരം കള്ളപ്പണങ്ങളാണ്..സോമനാഥ് ക്ഷേത്രം കൊള്ളയടിക്കപ്പെട്ടെങ്കില്‍ അതിനുത്തരം പത്മനാഭസ്വാമിക്ഷേത്രം തരും....
ഗോറികളും ഗസ്നികളും ചെയ്തത് ശരിയാണെന്ന് എനിക്കഭിപ്രായമില്ല. അതു ചെയ്യേണ്ടിയിരുന്നത് ചേറിലും ചെളിയിലും പണിയെടുത്ത് ചത്തപയ്യിനെയും ഓന്തിനേയും എലിയേയും വരെ തിന്ന് വയറിന്റെ കത്തലടക്കിയിരുന്ന സാമാന്യജനങ്ങളായിരുന്നു. പക്ഷേ അമ്പലത്തിന്റെ ഏഴയലത്ത് കടക്കാന്‍ കഴിവില്ലാത്ത അവര്‍ എന്തു ചെയ്യാന്‍.
പള്ളിയും പാര്‍ടി ആഫീസും പ്രതിഷ്ഠാദിനവും എന്ന പേരില്‍ പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന ഈ കാശൊക്കെ ഒരിക്കല്‍ കൈ വിട്ടു പോയല്ലേപറ്റൂ ..
(ലേബല്‍ : കര്‍താവിനെന്തിനാ പൊന്‍കുരിശ് !)
:)
ദൈവത്തിന്റെ സ്വത്തില്‍ പാവങ്ങള്‍ ആയ ജനങ്ങള്‍ക്ക് തന്നെയാണ് അവകാശം. ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ പണം മുഴുവന്‍ ഉപയോഗിക്കണം. പഴയ കാലത്തേ പാവങ്ങളായ അധ്വാന വര്‍ഗത്തിന്റെ കഷ്ടതകളുടെ ചോരയുടെയും, നീരിന്റെയും കണികകള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കൂമ്പാരങ്ങളില്‍ ഉണ്ട്. നികുതി പണമായും, മറ്റു ചൂഷണ മാര്‍ഗങ്ങളിലൂടെയും "പത്മനാഭ ദാസന്മാര്‍ " ഉണ്ടാക്കിയതാവുമല്ലോ ഇതെല്ലം. ഓരോ നിര്‍മിതിയുടെ പിന്നിലും അധ്വസിക്കുന്ന ജനതയുടെ വിയര്‍പ്പുണ്ടാകും. ഈ സ്വത്തിന്റെ ഉടമ തിരുവിതാംകൂര്‍ രാജാവോ, ദേവസ്വം ബോര്‍ഡോ അല്ല. കഷ്ടപ്പെടുന്ന ജനകോടികള്‍ ആണ്. വിശ്വാസി സമൂഹം ഈ രീതിയില്‍ പണം ചെലവഴിക്കുന്നതിന് ആണ് സഹകരിക്കേണ്ടത്. അതാകും ഏറ്റവും വലിയ നന്മയും, ദേവപ്രീതിയും. ഇന്ന് ഇന്ത്യയില്‍ മാത്രം അല്ല ലോകത്ത് എല്ലായിടത്തും ഏറ്റവും കൂടുതല്‍ കോടികള്‍ ചെലവാക്കുന്നത് "ദൈവത്തെ കുടിയിരുത്താന്‍" ഉള്ള മാര്‍ബിള്‍ കൊട്ടരങ്ങള്‍ക്ക് തന്നെയാണ്. അത് അമ്പലമോ, പള്ളിയോ, ചര്ച്ചോ എന്ത് ആയാലും. അതിന്റെ ചെറിയ ഒരു ഉദാഹരണം കാണാന്‍ നമ്മുടെ കേരളത്തില്‍ മാത്രം ഒന്ന് കണ്ണോടിച്ചാല്‍ മതി. ജനങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല ദൈവങ്ങള്‍ക്ക് മണിഹര്‍മ്യങ്ങള്‍ പണിയണം. അതിനു പാവം ജനത്തോട് തന്നെ സംഭാവന ഇരക്കണം. അല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടണം. 20-കോടി രൂപ ചെലവാക്കി ഒരു പടുകൂറ്റന്‍ ആരാധനാലയം വരുന്നതും നമ്മുടെ കേരളത്തില്‍ തന്നെ. ഇതെല്ലം കാണുമ്പോള്‍ പട്ടിണി കിടക്കുന്ന ആളുകള്‍ പോലും മുണ്ട് മുറുക്കിയുടുത്ത് അഭിമാനിക്കും എന്നും തോന്നിയിട്ടുണ്ട്. യൂറോപ്യന്‍ അധിനിവേശക്കാരായ പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇന്ഗ്ലീഷ്- കാരും, ഗോറിയും, ഗസ്നിയും, ഖില്‍ജിയും മുഗളന്മാരും തുടങ്ങി എല്ലാവരും പരമാവധി കൊള്ളയടിച്ചു പോയിട്ടും ഇത്രമാത്രം നിധികള്‍ ഇന്ത്യയില്‍ ഉണ്ടെങ്കില്‍ ഇന്ത്യ ഒരു "അക്ഷയപത്രമാണ് " എന്ന നിഗമനത്തില്‍ എത്തേണ്ടി വരും. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അമ്പതിനായിരം കോടിയുടെ നിധിയുണ്ടെങ്കില്‍ അതിലും പതിന്മടങ്ങ് വലുപ്പമുള്ള ഇന്ത്യയിലെ മറ്റ് ആരാധാലയങ്ങളില്‍ എത്രമാത്രം സമ്പത്ത് ഉണ്ടായിരിക്കും. ഇതെല്ലം ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അത് തന്നെയായിരിക്കും ഏറ്റവും വലിയ കാര്യം. "ദൈവത്തിനെന്തിനാ പൊന്നും പണവും"
താജ്മഹലിനെ ഭംഗി വര്‍ണിക്കുമ്പോള്‍ ഷാജഹാനെയും, മുംതാസിനെയും മാത്രം ഓര്‍മ്മിക്കുന്നത് പോലെതന്നെയാണ് ഈ ധനത്തെ കുറിച്ച് പറയുമ്പോള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെ മാത്രം പറയുന്നത്. ആയിരക്കണക്കിന് ശില്പികള്‍ നിരവധി വര്‍ഷത്തെ കഠിനാദ്ധ്വാനംഅധ്വാനം മൂലം പണിതുയര്‍ത്തിയ താജ്മഹലിന്റെ പിന്നില്‍ കണ്ണീരിന്റെയും ചോരയുടെയും കഥകള്‍ അല്ലെ ഉള്ളത്. ഇവിടെയും അങ്ങനെയൊക്കെ തന്നെ...
ശ്രീജിത്ത് നന്നായി പറഞ്ഞു . അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല .
നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശരി അല്ല .പദ്മനാഭന്റെ സ്വത്ത് അവിടെ ഉണ്ടെന്ന്‍ അറിയാമയിരുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ബാക്കി ശ്രീ പദ്മനാഭന്റെ തീരുമാനം അറിഞ്ഞിട്ട്
അവിടെ ഉണ്ടെന്ന് അറിഞ്ഞ് തന്നെയല്ലേ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്യുന്നത്! രേഖകള്‍ ഉണ്ടെന്ന് പറയുമ്പോള്‍ തന്നെ അതില്‍ പറയുന്നവ അവിടെ ഉണ്ടോ എന്ന കണക്ക് നോക്കുന്നുണ്ട് എന്ന് ഉറപ്പാക്കുവാന്‍ ഇറങ്ങിയതിനെ മാധ്യമങ്ങള്‍ ഏറ്റെടുത്ത് ഒരു മഹാ സംഭവമാക്കി അനാവശ്യ ചര്‍ച്ചകളും മറ്റും നടത്തി കുളമാക്കുന്നു... രാജാക്കന്മാരെ മാറ്റിയപ്പോള്‍ പ്രൈവറ്റ് സ്വത്തുക്കളും ക്ഷേത്ര സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നില്ല എന്നിരിക്കേ രാജകുടുമ്പത്തിന് അവകാശം പറയുവാന്‍ കഴിയാത്തിടത്തോളം ഈ സ്വത്തുക്കള്‍ ക്ഷേത്രത്തിന് തന്നെ അവകാശപ്പെട്ടതല്ലേ! പത്മനാഭദാസന്മാരയതിനാല്‍ രാജകുടുമ്പങ്ങള്‍ക്ക് ഇതില്‍ അവകാശം പറയുവാനും കഴിയില്ല.
ഈ സ്വത്ത് 1947കളില്‍ തന്നെ ഗവണ്മെന്റിന് ലഭിച്ചിരുന്നുവെങ്കില്‍ അത് പൊതുമേഖല വ്യവസായങ്ങള്‍ സ്ഥാപിക്കുവാനുപകരിച്ചേനെ... എന്നിട്ടോ ഇന്ന് അത് കൂടി പൊതുമേഖല വിറ്റ് പോക്കറ്റ് വീര്‍പ്പിക്കുന്ന ചില രാഷ്ട്രീയ ബുദ്ധിരാക്ഷസന്മരുടെ കുടുമ്പസ്വത്താകുമായിരുന്നു....
എന്‍.ജി.ഒ.കള്‍ക്കാണ് ഇന്നത്തെ വികസനങ്ങളില്‍ പ്രാധാന്യം എന്നിരിക്കേ.... കോടതിയുടെ നിരീക്ഷണത്തില്‍ ട്രസ്റ്റിന് കീഴില്‍ വിട്ട് രാജ്യത്തിന്റെ വികസനത്തിന് വേണ്ടത് ചെയ്യട്ടെ..... അല്ലാതെ ഇത് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ശബരിമലയില്‍ കാണുന്നത് പോലെ പല ഭാരവാഹികളുടെയും ബിനാമികളുടെയും കുടുമ്പം “വളരും” എന്നല്ലാതെ ജനങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടാകും?
ഒരു സംശയം: തിരുവിതാം കൂറിലെ നികുതി ഉള്‍പ്പെടെയുള്ളവ മുഴുവന്‍ ക്ഷേത്രത്തിനായിരിന്നിരിക്കുമോ പോയിട്ടുള്ളത്? അതോ രാജാക്കന്മാര്‍ തങ്ങള്‍ക്ക് “അവകാശപ്പെട്ട”തില്‍ ഭൂരിഭാഗം “ഭണ്ഡാരത്തില്‍” ഇട്ടതോ? രണ്ടാമത്തേതെങ്കില്‍ അതില്‍ ക്ഷേത്രത്തിന് മാത്രമായിരിക്കില്ലേ അവകാശം... ആ പണത്തിന്റെ ഉറവിടം ഏതെന്നതില്‍ പ്രസക്തിയുണ്ടോ? ശബരിമലയില്‍ മദ്യരാജാവ് സ്വര്‍ണ്ണം പൊതിഞ്ഞ അതേ അര്‍ത്ഥം തന്നെയല്ലേ വരികയുള്ളൂ!
കുചേലന്‍ തലക്കെട്ടില്‍ വന്നത് തെറ്റായി തോന്നുന്നു.
കുചേലന്‍ അദ്ദ്വാനിക്കാത്ത എരപ്പാളിയായ ബ്രാഹ്മണ പ്രാതിനിധ്യമാണ്.അയാള്‍ക്ക് ആകെയുണ്ടായിരുന്ന യോഗ്യത കൃഷ്ണനുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചു ദരിദ്രനും, കൂടുതല്‍ കുട്ടികളുടെ അച്ചനുമായിരുന്നു എന്നതാണ്.
അക്കാലത്ത് ബ്റഹ്മണര്‍ രാജാക്കന്മാരുടെ സ്വത്ത് അടിച്ചുമാറ്റാന്ുപ്അയോഗിച്ചിരുന്ന ന്യായങ്ങളും രീതികളും പ്രതിഫലിക്കുന്ന ഒരു കള്ളക്കഥയെ ആശ്രയിക്കുന്നത് ശരിയല്ലെന്ന് :)
ഇത് പൊതു സ്വത്താണെന്നതില്‍ തര്‍ക്കമില്ല. ശ്രീ പദ്മനാഭന്‍ അധ്വാനിച്ചുണ്ടാക്കിയതല്ല. ക്ഷേത്ര സ്വത്തുമല്ല. രാജാവ് സുരക്ഷിതമായി സൂക്ഷിച്ചവയാണ്. അല്ലെങ്കില്‍ രാജാവിന്റെ കിരീടം അതില്‍ വരില്ലായിരുന്നു. ഹിന്ദുത്വവാദികള്‍ ക്ഷേത്ര സ്വത്തെന്നേ പറയൂ.
ഇത് പൌരാണികമായ അമൂല്യനിധിയാണ്. ആ അര്‍ത്ഥത്തിലേ ഇതിനെ കൈകാര്യം ചെയ്യാവൂ. ഇത് വിറ്റ് ജനക്ഷേമകരമായ പ്രവര്‍ത്തികള്‍ ചെയ്യണം എന്ന് നിര്‍ദ്ദേശത്തോടും യോജിപ്പില്ല. കുറച്ചു നാണയങ്ങളും രത്നങ്ങളുമൊക്കെ വിറ്റാലും ആഭരണങ്ങളും ആടകളും കിരീടങ്ങളും മറ്റും സൂക്ഷിക്കുകതന്നെ വേണം. അതിനേറ്റവും യോജിച്ചത് ഒരു മ്യൂസിയമാണ്.
സമ്പത്ത് ദൈവത്തിനു എന്ന് പറഞ്ഞു കൂട്ടി വെക്കുന്നതിന്റെ പിറകിലെ ഉദ്ദേശം എന്തെന്നറിയില്ല. ചുറ്റും ദാരിദ്ര്യവും, പട്ടിണിയും നടമാടുമ്പോള്‍ ദൈവം ഇങ്ങിനെ സമ്പത്ത് കയ്യടക്കി വെക്കുമെന്ന് പറയുന്നത് ദൈവത്തെ അവഹെളിക്കലായിരിക്കും. ഓരോ ഭരണ കര്താവിന്റെയും കാലത്ത് സമൂഹത്തിനു വേണ്ടി ധനം ചിലവഴിച്ചിരുന്നു എങ്കില്‍ ഇത്ര കാലം ഉപയോഗ ശൂന്യമായി ഇത്രയധികം ധനം നിഷ്ക്രിയമായി ഇരിക്കുമായിരുന്നില്ല. കേരളീയ സമൂഹം ഇന്നതെതിനേക്കാള്‍ ഉന്നതമായ ഒരു ഉയര്‍ച്ചയിലേക്ക് എതിപെടുമായിരുന്ന അവസ്ഥയെ ഇല്ലാതാക്കിയത്തിനു ഇതിന്റെ പങ്കു അതിന്റെ മൂല്യം പറയുന്നുണ്ട്. ആരാധനാലയങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ദൈവത്തോട്/ദൈവങ്ങളോട് പറയുമ്പോള്‍, ആവശ്യങ്ങളെ തടയിടുന്ന രീതിയില്‍ മനുഷ്യര്‍ ചിലവഴിക്കേണ്ട ധനം ആരാധനാലയങ്ങളില്‍ ദൈവതിന്റെതെന്ന രീതിയില്‍ സൂക്ഷിക്കപെടുന്നത് വിരോധാഭാസമാണോ !! ആരാധനാലായങ്ങള്‍ ധനം കുന്നുകൂട്ടി വെക്കപെടുന്ന കേന്ദ്രങ്ങള്‍ ആയി മാറുകയാണോ. ദാരിദ്ര്യവും, പട്ടിണിയും, പലിശ ചൂഷണത്തില്‍ പിടയുന്ന മനുഷ്യരും ഉള്ളപ്പോള്‍ ആരാധനാലയങ്ങളില്‍ കാഴ്ച വസ്തുവായി ഇരിക്കുന്ന സമ്പത്ത് മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാവനം ദൈവിക വിശ്വാസം വിളിച്ചു പറയേണ്ടത്. ആരാധലയങ്ങളിലെ സമ്പത്ത് ആവശ്യമുള്ള മേഖലകളില്‍ മനുഷ്യര്‍ക്ക് വേണ്ടി ഉപയോഗിക്കപെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഭരണകൂടങ്ങലാണ്. അങ്ങിനെ ഉപയോഗിക്കപെട്ടിരുന്നുവെങ്കില്‍ ഒരു പക്ഷെ ലോകത്തെ കവച്ചു വെക്കുന്ന ഒരു വികസനം കേരളീയ സമൂഹത്തില്‍ ഉണ്ടാകുമായിരുന്നു.
>>>>ആരാധലയങ്ങളിലെ സമ്പത്ത് ആവശ്യമുള്ള മേഖലകളില്‍ മനുഷ്യര്‍ക്ക് വേണ്ടി ഉപയോഗിക്കപെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഭരണകൂടങ്ങലാണ്. അങ്ങിനെ ഉപയോഗിക്കപെട്ടിരുന്നുവെങ്കില്‍ ഒരു പക്ഷെ ലോകത്തെ കവച്ചു വെക്കുന്ന ഒരു വികസനം കേരളീയ സമൂഹത്തില്‍ ഉണ്ടാകുമായിരുന്നു.<<<<<
എന്തൊരു ഉദാത്തമായ ചിന്ത!!!!
ഭരണകൂടങ്ങള്‍ ഉറപ്പു വരുത്തണമെന്ന് എന്താണിത്ര വാശി? അത് കൈവശം വച്ചിരികുന്നവര്‍ക്ക് അതങ്ങു ചെയ്തു കൂടെ?
വഖഫ് ബോര്‍ഡെന്ന പേരിലുള്ള ഇന്‍ഡ്യയിലെ ഒരു സ്ഥാപനത്തിന്റെ കീഴില്‍ എത്ര കോടിയുടെ സ്വത്തുണ്ടെന്ന് താങ്കള്‍ക്കറിയുമോ? എതേ ഈ സമ്പത്ത് ആവശ്യമുള്ള മേഖലകളില്‍ മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിച്ചു കൂടാ?
നമുക്കാദ്യം ബാബ്രി മസ്ജിദില്‍ നിന്നും തുടങ്ങാം. ബാര്‍ വെട്ടിപ്പിടിച്ച് മോസ്ക് പണുതതാണവിടെ. തിരുവിതാംകൂര്‍ രാജാവ് പിടിച്ചെടുത്ത് അമ്പലത്തില്‍ സൂക്ഷിച്ചതില്‍ നിന്നു വ്യത്യസ്ഥമല്ല ഇതും. ഈ സ്ഥലം ലേല ചെയ്ത് വിറ്റ് ആ പണം കൊണ്ട് നമുക്ക് ഒരാശുപത്രി അങ്ങു പണുതാലോ? മുസ്ലിങ്ങള്‍ തന്നെ അതിനു മുന്നിട്ടിറങ്ങുമോ?
ലക്ഷക്കണക്കിമും കോടിക്കണക്കിനും രൂപ ചെലവിട്ട് മുസ്ലിങ്ങള്‍ എന്തിനാണു മോസ്ക്കുകള്‍ പണിയുന്നത്? നിസ്കാരം വീട്ടിലിരുന്നു ചെയ്താല്‍ പോരേ? മറ്റ് ഇന്‍ഡ്യക്കരുടെ നികുതി പണം ഉപയോഗിച്ച് മുസ്ലിങ്ങള്‍ എന്തിനാണു ഹജ്ജിനു പോകുന്നത്? ഇതും നികുതിപ്പണം വെട്ടിപ്പിടിക്കുനതിനു സമമല്ലേ?
Kalidas,
ചുക്കും ചുണ്ണാമ്പും തിരിച്ചറിയാന്‍ കഴിയാത്തവാനാണ് താങ്കളെന്ന് താങ്കളുടെ കമന്റുകള്‍ തെളിയിക്കുന്നു. താങ്കള്‍ മറുപടി അര്‍ഹികുന്നില്ല എങ്കിലും ബോധമുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി ഇത്രയും കൂടി കമന്റട്ടെ.
ആശുപത്രി പണിയാന്‍ സ്ഥലം ഇല്ലാതതോന്നുമാല്ലല്ലോ നമ്മുടെ പ്രശ്നം.
ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ശാന്തി നല്‍കുന്നുണ്ടെങ്കില്‍ അവ നിലനില്‍ക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ക്ഷേത്രങ്ങളും, പള്ളികളും നിലനില്‍ക്കട്ടെ. പിന്നെ, മനസ്സ് തരിശായികിടക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക് ഇതൊന്നും അറിയണമെന്നില്ല.
നിഷ്ക്രിയമാകുന്ന തരത്തില്‍ ഒരു സാമ്പത്തിക സൂക്ഷിപ്പ് കേന്ദ്രങ്ങളായി മാറുമ്പോള്‍ ആരാധനാലയം എന്നതില്‍ നിന്നും അതിന്റെ സ്വഭാവം ഭിന്നമാകും. കോടികല്‍ മൂല്യമുള്ള വസ്തുക്കള്‍ വര്‍ഷങ്ങളായി നിര്‍ജീവ അവസ്ഥയില്‍ കിടക്കുന്നതരിയാതെ സമൂഹങ്ങള്‍ കഷ്ടതയില്‍ കഴിഞ്ഞു പോയത് ഒരു ദുരന്തമല്ലേ ! ആരാധനാലയങ്ങളില്‍ ഇത്രയും അധികം ധനം കെട്ടി കിടക്കുന്നു എന്നത് ഈ ഒരു അവസരതിലെങ്കിലും സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കും !
പിന്നെ: കോടികള്‍ ചിലവഴിച്ചുള്ള ആരാധനാലായങ്ങള്‍ പണിയുന്നതിനെ എതിര്‍ക്കുന്ന കൂട്ടത്തില്‍ ഞാനുമുണ്ട് !
>>>>ചുക്കും ചുണ്ണാമ്പും തിരിച്ചറിയാന്‍ കഴിയാത്തവാനാണ് താങ്കളെന്ന് താങ്കളുടെ കമന്റുകള്‍ തെളിയിക്കുന്നു. താങ്കള്‍ മറുപടി അര്‍ഹികുന്നില്ല
<<<<
നാജ്,
ആരാന്റെ അമ്മക്ക് പ്രാന്തുപിടിക്കുമ്പോള്‍ കാണാന്‍ നല്ല ചേലുണ്ടല്ലേ?
സ്വത്ത് ഹിന്ദു ക്ഷേതത്തോടനുബന്ധിച്ചുള്ളതാകുമ്പോള്‍ ഗിരിപ്രഭാഷണമാകം. മുസ്ലിം മോസ്ക്കുകളോടനുബന്ധിച്ചാവുമ്പോള്‍ ചുക്കും ചുണ്ണാമ്പും വേര്‍തിരിക്കാം. ഇവിടെ വഖഫ് സ്വത്തുക്കള്‍ ചുക്കില്‍ വരുമോ ചുണ്ണാമ്പില്‍ വരുമോ എന്നു കൂടി പറഞ്ഞു തന്നാല്‍ തിരിച്ചറിയാന്‍ എളുപ്പമായിരുന്നു.
>>>>നിഷ്ക്രിയമാകുന്ന തരത്തില്‍ ഒരു സാമ്പത്തിക സൂക്ഷിപ്പ് കേന്ദ്രങ്ങളായി മാറുമ്പോള്‍ ആരാധനാലയം എന്നതില്‍ നിന്നും അതിന്റെ സ്വഭാവം ഭിന്നമാകും.
<<<<
നാജ്,
നിഷ്ക്രിയമെന്നത് താങ്കളുടെ ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ നിന്നും തോന്നുന്നതല്ലേ?
ഇപ്പോള്‍ കണ്ടെടുത്ത സ്വത്തുക്കളെല്ലാം ഹിന്ദു ദൈവമയ ശ്രീപദ്മനാഭന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങളാണ്. അവ നിഷ്ക്രീയമാണെന്ന് ഒരു ഹിന്ദുവും പറയില്ല.
>>>>പിന്നെ: കോടികള്‍ ചിലവഴിച്ചുള്ള ആരാധനാലായങ്ങള്‍ പണിയുന്നതിനെ എതിര്‍ക്കുന്ന കൂട്ടത്തില്‍ ഞാനുമുണ്ട് !
<<<<
നാജ്,
ഉണ്ടോ? അത്ഭുതമായിരിക്കുന്നു.
മക്കയിലെ ഹറാം മോസ്ക്ക് പണിയാന്‍ എത്ര രൂപ ചെലവായി നാജേ? ഒന്നര രൂപയോ രണ്ടു രൂപയോ?
>>>>ആരാധനാലയങ്ങളില്‍ ഇത്രയും അധികം ധനം കെട്ടി കിടക്കുന്നു എന്നത് ഈ ഒരു അവസരതിലെങ്കിലും സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കും !
<<<<
നാജ്,
അന്ധവിശ്വാസികള്‍ ഉള്ള ഒരു സമൂഹത്തിന്റെയും കണ്ണു തുറപ്പിക്കില്ല. തുറക്കുന്നെങ്കില്‍ നാജിന്റേതു പോലെ ഒരു കണ്ണേ തുറക്കൂ.
ഇത് സുപ്രീം കോടതി ഇടപെട്ടു നടത്തുന്ന കണക്കെടുപ്പാണ്. ഇതെന്തു ചെയ്യണമെന്ന് കോടതി തീരുമാനിക്കും.
I said, ""ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ശാന്തി നല്‍കുന്നുണ്ടെങ്കില്‍ അവ നിലനില്‍ക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ക്ഷേത്രങ്ങളും, പള്ളികളും നിലനില്‍ക്കട്ടെ.""
again to Kalidas, "".....താങ്കള്‍ മറുപടി അര്‍ഹികുന്നില്ല, as you are just barking like a stray dog. This stone is enough if you understand well !""
Kalidas: ""ഇത് സുപ്രീം കോടതി ഇടപെട്ടു നടത്തുന്ന കണക്കെടുപ്പാണ്. ഇതെന്തു ചെയ്യണമെന്ന് കോടതി തീരുമാനിക്കും.""
Referring to the blogger !
This ends !
>>>> said, ""ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ശാന്തി നല്‍കുന്നുണ്ടെങ്കില്‍ അവ നിലനില്‍ക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ക്ഷേത്രങ്ങളും, പള്ളികളും നിലനില്‍ക്കട്ടെ.""<<<<
ആരാധനാലയങ്ങള്‍ നിലനില്‍ക്കുന്നതിനേക്കുറിച്ചല്ല ഇവിടെ പറഞ്ഞത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തിനേക്കുറിച്ചാണ്.
>>>> again to Kalidas, "".....താങ്കള്‍ മറുപടി അര്‍ഹികുന്നില്ല, as you are just barking like a stray dog. This stone is enough if you understand well !"""<<<<
എനിക്ക് മറുപടി തരണമെന്ന് താങ്കളോട് ഞാന്‍ അപേക്ഷിച്ചില്ലല്ലോ. പിന്നെന്തിനാണു കൂടെക്കൂടെ ഇതാവര്‍ത്തിക്കുന്നത്.
സ്വന്തം മതത്തേക്കുറിച്ച് വിമര്‍ശനം വരുമ്പോള്‍ കുരച്ച് നായാണെന്ന് വിളംബരം ചെയ്യുന്നതില്‍ കാര്യമില്ല. അത് അന്തസോടെ നേരിടുകയാണു വേണ്ടത്.
>>>> Kalidas: ""ഇത് സുപ്രീം കോടതി ഇടപെട്ടു നടത്തുന്ന കണക്കെടുപ്പാണ്. ഇതെന്തു ചെയ്യണമെന്ന് കോടതി തീരുമാനിക്കും.""
Referring to the blogger !<<<<
എന്തിനാണു blogger ക്ക് refer ചെയ്യുന്നത്? സുപ്രീം കോടതി തീരുമാനിക്കാനിരിക്കുന്ന സംഗതിയാണിത്. അത് ഞാന്‍ പറഞ്ഞപ്പോള്‍ എന്തിനാണസഹിഷ്ണുത പ്രകടിപ്പിക്കുന്നത്?
Statement no. 1
Kalidas:"...ഈ സ്ഥലം ലേല ചെയ്ത് വിറ്റ് ആ പണം കൊണ്ട് നമുക്ക് ഒരാശുപത്രി അങ്ങു പണുതാലോ? മുസ്ലിങ്ങള്‍ തന്നെ അതിനു മുന്നിട്ടിറങ്ങുമോ?..""
Statement no. 2
Kalidas:"..ആരാധനാലയങ്ങള്‍ നിലനില്‍ക്കുന്നതിനേക്കുറിച്ചല്ല ഇവിടെ പറഞ്ഞത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തിനേക്കുറിച്ചാണ്.."
The above are quoted for others to save them from a person seems abnormal who does not even know what is talking and behaving like a .....!"
>>>>The above are quoted for others to save them from a person seems abnormal who does not even know what is talking and behaving like a .....!"<<<<<
ബാബ്രി മസ്ജിദ് ഇരിക്കുന്ന സ്ഥലം അള്ള സ്വര്‍ഗ്ഗത്തില്‍ നിന്നു കെട്ടിയിറക്കിയ വഖഫ് സ്വത്തല്ല. ബാബര്‍ എന്ന മുസ്ലിം അധിനിവേശക്കാരന്‍ വെട്ടിപ്പിടിച്ച് സ്വന്തമാക്കിയ സ്ഥലമാണ്.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തും വൈകുണ്ഡത്തില്‍ നിന്നും ശ്രീപദ്മനാഭന് ഇറക്കിക്കിട്ടിയതുമല്ല. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത നികുതി പണമുപയോഗിച്ചുണ്ടാക്കിയതാണ്.
ഈ രണ്ടു സ്വത്തും ഉണ്ടായത് സമാന രീതികളിലാണ്. ഒന്ന് പൊതു ജനനന്മക്കുപയോഗിക്കണം എന്നു ശഠിക്കുന്നവര്‍, മറ്റേതും സമാന രീതിയിലുപയോഗിക്കണം എന്നു പറയണം. മുസ്ലിമായ താങ്കള്‍ക്ക് മുസ്ലിം സ്വത്ത് ഇതുപോലെ ഉപയോഗിക്കണമെന്നു പറയാനുള്ള ആര്‍ജ്ജവമില്ല. അത് കേള്‍ക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടെന്തു കാര്യം?
പോസ്റ്റ് വായിക്കാന്‍ വൈകി. ചിത്രകാരന്റെ കമന്റ് വായിച്ചപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുശീല്‍ പറഞ്ഞതും അതേക്കുറിച്ച് ശ്രീജിത്തും മറ്റും പറഞ്ഞതിലും ശരിയുണ്ട്. പക്ഷേ,അതൊന്നും പ്രായോഗികമല്ല. പത്മനാഭന്റെ നിധി അവിടെത്തന്നെയിരിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം. സര്‍ക്കാരല്ലല്ലോ ആരാധനാലയങ്ങളുടെ സാമ്പത്തിക കാര്യം നോക്കേണ്ടത്. അവിടെ കുമിഞ്ഞുകൂടിയ മുതലെടുത്ത് പൊതുവാക്കിയാല്‍ തകര്‍ന്ന ക്ഷേത്രങ്ങളെ പുന:രുദ്ധരിക്കാനുള്ള ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. അവര്‍ണന്റെ ചോരയും വിയര്‍പ്പും കൊണ്ടുണ്ടാക്കിയ മുതല്‍ അവരെ ക്രൂരമായി കൊള്ളയടിച്ചവര്‍ തന്നെ മുണുങ്ങട്ടെ!
ഒരു കാര്യംകൂടി. ഇക്കാര്യത്തിന് അവസരവാദിയായ ഡോ:സുകുമാര്‍ അഴീക്കോടിനെയോ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്നു പുറത്തു ചാടാന്‍ സ്വന്തം മുതല്‍ ട്രസ്റ്റാക്കിമാറ്റിയ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെയോ കൂട്ടുപിടിക്കുന്നത് അധാര്‍മ്മികതയാണ്.
കാളിദാസ്: "..മക്കയിലെ ഹറാം മോസ്ക്ക് പണിയാന്‍ എത്ര രൂപ ചെലവായി നാജേ? ഒന്നര രൂപയോ രണ്ടു രൂപയോ?""
___________________
മക്കയിലെ ഹറം മസ്ജിദ് പണിതത് ജനങ്ങള്‍ക്ക് സൌകര്യമായി ഉപയോഗിക്കാനാണ്. പിന്നെ അത് പണിതത് അവിടെ ഭണ്ടാരം വെച്ച് വരുമാനം ഉണ്ടാക്കാനല്ല. അവിടെ വരുന്നവരുടെ സൌകര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയല്ലാതെ പിരിപ്പിക്കാനും, ഒരു നിലവറയോ, വഴിപാടു നടതാനുമായി ഒരു ഭണ്ടാരം പോലും അവിടെ കാണില്ല.
കോടി കണക്കിന് രൂപ നിലവറകളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന "നമ്മുടെ കേരളത്തിലെ" ജനങ്ങള്‍ ജീവിക്കുവാന്‍ വഴി കാണാതെ ആശ്രയമായി കാണുന്ന ഒരു രാജ്യത്ത് പള്ളി പണിതതിന്റെ ചെലവ് ചോതിക്കുന്ന താങ്കള്‍ നമ്പര്‍ വണ്‍ വിഡ്ഢിയാണ്.
സമ്പത്ത് ഇത് പോലെ ആരാധനാലയങ്ങളില്‍ കൂട്ടി വെച്ച്, സൌദിയിലെ അറബികളെ ജീവിക്കാന്‍ വേണ്ടി കേരളത്തിലേക്ക് പറഞ്ഞയച്ചത് പോലുണ്ട് ചിലവിന്റെ കണക്കെടുക്കുന്നത് കേട്ടാല്‍.
ഫയങ്കര ഫുദ്ധിമാന്‍ !! എന്തായാലും സൌധിയോടു ചെലവ് ചോദിക്കുക ! എന്തെങ്കിലും പിരിവു അതിലേക്കു ചോദിച്ചാല്‍ പോകറ്റില്‍ നിന്നും ഉറുപ്പിക എടുത്തു കൊടുക്കുക രെസീറ്റ് വാങ്ങാന്‍ മറക്കണ്ട !! കാളിദാസ് !
താങ്കള്ള്‍ക്ക് ""ഇടക്കിട്ടു രണ്ടു തരണം"" എന്നതിന്റെ പേരില്‍ മാത്രമാണ് ഈ കമന്റു ചെയ്യുന്നത്.
>>>>>>താങ്കള്ള്‍ക്ക് ""ഇടക്കിട്ടു രണ്ടു തരണം"" എന്നതിന്റെ പേരില്‍ മാത്രമാണ് ഈ കമന്റു ചെയ്യുന്നത്.<<<<
ജന്മനാ ചൊറിച്ചിലുള്ളവര്‍ക്ക് ഇതുപോലെ മറ്റുള്ളവര്‍ക്ക് രണ്ടെണ്ണം ഇടക്കൊക്കെ കൊടുക്കണം എന്നൊക്കെ തോന്നും.
കോടികള്‍ ചിലവഴിച്ചുള്ള ആരാധനാലായങ്ങള്‍ പണിയുന്നതിനെ എതിര്‍ക്കുന്ന കൂട്ടത്തില്‍ ഞാനുമുണ്ട് ! എന്നിവിടെ വീമ്പിളക്കിയത് താങ്കളാണ്. കാന്തപുരത്തെ ഒന്നു ഞോണ്ടാനാണതു പറഞ്ഞതെന്ന് വായിക്കുന്നവര്‍ക്കറിയാം. കാന്തപുരം 45 കോടിയുടെ പള്ളി പണിയാനേ ആലോചിക്കുന്നുള്ളു. പക്ഷെ മക്കയിലെ ഹറാം മോസ്ക്കിന്റെ ചെലവ് അതിന്റെ എത്രയോ ഇരട്ടിയാണ്. അത് ജനങ്ങള്‍ക്ക് സൌകര്യമായി ഉപയോഗിക്കാനാണെങ്കില്‍ കാന്തപുരത്തിന്റെ പള്ളിയും ജനങ്ങള്‍ക്ക് സൌകര്യമായി ഉപയോഗിക്കാനാണ്. ഹജ്ജിനു പോകുന്നവര്‍ കബക്കു ചുറ്റും വലം വച്ചാണ്, അവിടത്തെ കല്ലിനെ ചുംബിക്കുന്നത്.അതിനെന്തിനാണിത്ര വലിയ പണം ചെലവാക്കിയ ഒരു പള്ളി.
കാന്തപുരം കോടികള്‍ ചെലവഴിച്ച് പള്ളി പണിയുന്നതിനെ എതിര്‍ക്കും. പക്ഷെ ബില്യണുകള്‍ ചെലവഴിച്ച ഹറാം മോസ്കിന്റെ കാര്യം വരുമ്പോള്‍ ധാര്‍മ്മിക രോഷം ഹജ്ജിനു പോകും.
കോടിക്കണക്കിനു രൂപയൊന്നും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ കിടക്കുന്നില്ല. അവിടത്തെ സ്വത്ത് അതിന്റെ വിലയേക്കാള്‍ മൂല്യമുള്ളതാണ്. താങ്കളേപ്പോലുള്ള ഒരു കാട്ടുകോഴിക്കൊന്നും അതിന്റെ മൂല്യമറിയില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ വഴിയില്ലെങ്കില്‍ അതിനുള്ള വഴി കണ്ടെത്തണം. കള്ളപ്പണവും നികുതി വെട്ടിപ്പു തടയണം. ഹവാല ഇടപാടൊക്കെ നിറുത്തി വ്യവസ്താഅപിതമായ മാര്‍ഗ്ഗത്തിലൂടെ പണം കൊണ്ടുവരിക, ന്യായമായ നികുതി കൊടുക്കുക. ഇങ്ങനെ പിരിച്ചെടുക്കുന്ന നികുതി കൊണ്ട് ജനങ്ങ്ളുടെ ദുരിതം മാറ്റുക. പൌരാണിക സ്വത്ത് വിറ്റു തുലക്കാനുള്ളതല്ല. അത് സൂക്ഷിക്കണം.
കാളിദാസ ജല്പനങ്ങള്‍ !!
1. "" കേരളത്തിലെ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ വഴിയില്ലെങ്കില്‍ ""അതിനുള്ള വഴി കണ്ടെത്തണം" (!)
2.""കള്ളപ്പണവും നികുതി വെട്ടിപ്പു തടയണം." (!!)
3. ""ഹവാല ഇടപാടൊക്കെ നിറുത്തി വ്യവസ്താഅപിതമായ മാര്‍ഗ്ഗത്തിലൂടെ പണം കൊണ്ടുവരിക" (!!!)
4.""ന്യായമായ നികുതി കൊടുക്കുക""(!!!)
5.""ഇങ്ങനെ പിരിച്ചെടുക്കുന്ന നികുതി കൊണ്ട് ജനങ്ങ്ളുടെ ദുരിതം മാറ്റുക"". (!!!!)
6.""പൌരാണിക സ്വത്ത് വിറ്റു തുലക്കാനുള്ളതല്ല. അത് സൂക്ഷിക്കണം."" (!!!!)
_____________
കാളിദാസ്; താങ്കളെ ഈ കണ്ടീഷനില്‍ ആക്കിയതിന്റെ ഉത്തരവാദിത്വം ബ്ലോഗര്‍ക്കാന് !
"Baba കാളിദാസ സ്വാമികള്‍" ഇനി മുതല്‍ ഇങ്ങിനെ വിളിക്കേണ്ടി വരുമോ ?
എന്തായാലും ഈ പോസ്റ്റു കൊണ്ട് ഒരാള്‍ക്കെങ്കിലും വെളിപാട് ഉണ്ടായല്ലോ !
kaalidas:"കോടിക്കണക്കിനു രൂപയൊന്നും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ കിടക്കുന്നില്ല. അവിടത്തെ സ്വത്ത് അതിന്റെ വിലയേക്കാള്‍ മൂല്യമുള്ളതാണ്. താങ്കളേപ്പോലുള്ള ഒരു കാട്ടുകോഴിക്കൊന്നും അതിന്റെ മൂല്യമറിയില്ല.
"പൌരാണിക സ്വത്ത് വിറ്റു തുലക്കാനുള്ളതല്ല. അത് സൂക്ഷിക്കണം.""
Advance reply to Kalidaas by blogger Susheel.
""ഈ സ്വത്ത് ശ്രീപത്മനാഭന്റേതാണെന്നും ഇത് ഇത്രയും കാലം കാത്തുസൂക്ഷിച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നും
""ഇനിയും അങ്ങനെതന്നെ തുടരണമെന്നുമൊക്കെ ചില ഏഭ്യന്മാര്‍ ""
തട്ടിവിടുന്നു...
ലക്ഷം കോടികളുടെ ഈ സമ്പത്ത് ഈ നാടിന്റേതുതന്നെ"."
___________________________
Kalidas, hope you can understand the language ! read..
""ഇനിയും അങ്ങനെതന്നെ തുടരണമെന്നുമൊക്കെ ""ചില ഏഭ്യന്മാര്‍ "" തട്ടിവിടുന്നു (!!)
I think you will accept the above "honour" with all respect.
വല്ല രാഷ്ട്രീയക്കാരന്റെയും കയ്യിലായിരുന്നെങ്കില്‍ ഈ ക്ഷേത്രസ്വത്ത് എന്നേ കയ്യിട്ടുവാരി നക്കിപ്പോയേനെ? രാജകുടുംബത്തിന്റെ കയ്യിലായതുകൊണ്ട് മാത്രമാണ് അത് സൂക്ഷിക്കപ്പെട്ടത്. ഉത്രാടം തിരുനാള്‍ പറഞ്ഞത് പോലെ സ്വത്ത് സൂക്ഷിച്ചതുകൊണ്ട് ആ കുടുംബത്തെ പുലഭ്യം പറയരുത്. പിന്നെ സര്‍ക്കാര്‍ ഒരു മതസ്ഥാപനത്തിലെ സ്വത്തു എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ട. രാജകുടുംബവും ഹിന്ദു സംഘടനകളും ചേര്‍ന്ന് തീരുമാനിക്കട്ടെ. ഹിന്ദുക്കള്‍ക്കിടയിലെ പാവങ്ങള്‍ക്ക് ഈ സ്വത്തു വീടുണ്ടാക്കാനും രോഗശുശ്രൂഷയ്ക്കും അനാഥവിവാഹങ്ങള്‍ക്കുമായി നല്‍കണം. പണ്ടുകാലത്ത് അയിത്തം കാരണം ദുരിതമനുഭവിച്ചവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു കൊണ്ട് വേണം ഇതൊക്കെ ചെയ്യാന്‍. മറ്റു മതക്കാരും രാഷ്ട്രീയക്കാരും ഇതിനെക്കുറിച് ഓര്‍ത്ത് വേവലാതിപ്പെടേണ്ട. ബാബറി പള്ളിയും ഇതും ഒരു പോലെയല്ല. ബാബര്‍ എങ്ങുനിന്നോ വന്ന ഒരു അധിനിവേശക്കാരന്‍. അതുപോലെയല്ല തിരുവിതാംകൂര്‍ രാജാക്കന്മാര്‍. ബാബര്‍ ഒരു അറേബ്യന്‍ മതം പ്രചരിപ്പിക്കാന്‍ വേണ്ടി ഇവിടെയുള്ള ക്ഷേത്രങ്ങളും മറ്റും പൊളിച്ചു നിരത്തി ഒരു ശതമാനം പോലുമില്ലാത്ത മുസ്ലിങ്ങള്‍ക്ക് വേണ്ടി ഹിന്ദുക്കളുടെ സ്ഥലം പിടിച്ചെടുത് ഹിന്ദുക്കളുടെ പണം കൊണ്ട് പള്ളി നിര്‍മിച്ചവനാണ്. ഒരു കാലത്തും അത് ഹിന്ദുക്കള്‍ക്ക് പ്രയോജനപ്പെടില്ല. പക്ഷെ ക്ഷേത്രം ഇവിടത്തെ ഹിന്ദുക്കള്‍ക്ക് മൊത്തത്തില്‍ ഇക്കാലത്തെങ്കിലും പ്രയോജനപ്പെടുന്നുണ്ട് .
Post a Comment