മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, December 7, 2008

ഭീകരര്‍ക്ക്‌ മതമില്ലെന്നോ?

സമാധാന കാംക്ഷികളായ സാധാരണ ജനങ്ങള്‍ക്കൊപ്പം എല്ലാ മത മൗലികന്മാരും ഭീകരതക്ക്‌ എതിരാണ്‌. അതു വളരെ നല്ലത്‌ തന്നെയാണ്‌. എന്നാല്‍ ഭീകരന്മാര്‍ക്ക്‌ മതമില്ലെന്ന്‌ പറഞ്ഞ്‌ മതത്തെ കുറ്റവിമുക്തമാക്കാനാണ്‌ അവരുടെ ശ്രമം. ജിഹാദും ചാതുര്‍വര്‍ണ്യ സംസ്കാരവും മതത്തിലുള്ളിടത്തോലം അത്‌ കുറ്റവിമുക്തമാക്കപ്പെടുകയില്ല. ഭീകരര്‍ക്ക്‌ മതമില്ലെന്ന്‌ ഭീകരര്‍ കൂടി സമ്മതിക്കണ്ടെ ? ആര്‍ക്കും എങ്ങനെയും വ്യഖ്യാനിക്കാവുന്നതാണ്‌ മത ഗ്രന്ഥങ്ങള്‍. മുംബൈയില്‍ ആക്റമണം നടത്തിയ ഭീകരന്മാര്‍ക്കു പാക്കിസ്ഥാനില്‍ ആയുധപരിശീലനത്തോടൊപ്പം ഖുര്‍ ആന്‍ പാരായണവും നടത്തിയെന്നാണ്‌ കുറ്റസമ്മതം. ഗാന്ധിയുടെ കയ്യിലും ഗാന്ധിയെ വധിച്ച ഗൊഡ്സെയുടെ കയ്യിലും ഭഗവത്ഗീത തന്നെയായിരുന്നുവല്ലോ. തന്റെ പേരില്‍ ഇത്തരം ക്റൂരതകള്‍ ചെയ്യരുതെന്ന്‌ തന്റെ വിശ്വാസികളെ ഉപദേശിക്കാന്‍ നിലക്കാതെ നീ എവിടെയാണ്‌ ദൈവമേ ഒളിഞ്ഞിരിക്കുന്നത്‌!!!!!!!!!!!!!!!!!!!!!!!!!!!!!