മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, August 12, 2011

മരണാനന്തര അവയവദാന സമ്മതപത്രം സ്വീകരിക്കലും ബോധവല്‍ക്കരണവും.


2011 ആഗസ്ത് 21ന്‌ ഞായര്‍ 2 p m എന്‍ ജി ഒ യൂണിയന്‍ ഹാള്‍, മലപ്പുറം.

     121 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ, ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുപായുകയാണ്‌. അതേസമയം, ഒരു വര്‍ഷത്തില്‍ ഒരു കോടിയിലേറെ ജനങ്ങള്‍ അപകടം മൂലവും അല്ലാതെയും മരിച്ചു മണ്ണിലേക്കടുക്കപ്പെടുമ്പോള്‍ വിവിധ ആശുപത്രികളില്‍ അവയവം ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്നത് രണ്ടുലക്ഷം മനുഷ്യരാണ്‌.

     അവയവം മാറ്റിവെക്കാന്‍ കിട്ടാത്തത് മൂലം മരിച്ചുകൊണ്ടിരിക്കുന്ന അമ്പത് പേര്‍ക്കുവരെ ജീവന്‍ നല്‍കാന്‍ മരണാനന്തരം ഒരാള്‍ അവയവം നല്‍കിയാല്‍ സാധിക്കുമെന്നിരിക്കെ, ആ മഹത്കര്‍മ്മം ചെയ്യാന്‍ തയ്യാറാകാത്ത നമ്മളെ മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?

     ഓര്‍ക്കുക, എപ്പൊഴാണ്‌ നമുക്കോ, നമ്മുടെ മക്കള്‍ക്കോ, ഭര്‍ത്താവിനോ, ഭാര്യക്കോ അച്ഛനോ അമ്മയ്ക്കോ മറ്റ് ബന്ധുക്കള്‍ക്കോ ഒരു അവയവം കിട്ടിയാല്‍ മാത്രം ജീവന്‍ നിലനിര്‍ത്താനാവുന്ന അവസ്ഥയിലാകുന്നതെന്ന് പറയാനാവില്ല.


     അതുകൊണ്ട് നാം കേവലം വെറുമൊരു മനുഷ്യനാകാതെ പൂര്‍ണ മനുഷ്യനാകാന്‍ മനസ്സ് കാണിക്കുകയും മരണാനന്തരം അവയവം ദാനം നല്‍കി സഹജീവികളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

     മരണശേഷം അവയവം ദാനം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള അവസരം, കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയും അവയവദാന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന കോഴിക്കോട്ടെ 'ഹോപ്പ് കേരള'യും ചേര്‍ന്ന് ഒരുക്കുന്നു.ഈ മഹദ്കര്‍മ്മത്തില്‍ നിങ്ങളും പങ്കാളികളായി സമൂഹത്തോടുള്ള കടമ നിറവേറ്റാന്‍ സ്നേഹപൂര്‍ വ്വം ക്ഷണിക്കുന്നു. 

     പരിപാടി, അവയവദാന സമ്മതപത്രം നല്‍കിക്കൊണ്ട് പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ ബാബു ഉല്‍ഘാടനം ചെയ്യുന്നു. അവയവദാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ശ്രീ. സുദര്‍ശന്‍(ഹോപ്പ് കേരള), ഡോ. കെ ആര്‍ വാസുദേവന്‍, ജോണ്‍സണ്‍ ഐരൂര്‍, ആര്‍ കെ മലയത്ത്, ഇ എ ജബ്ബാര്‍ എന്നിവര്‍ ക്ലാസ്സ് എടുക്കും.

     ഏവര്‍ക്കും സ്വാഗതം.

10 comments:

സുശീല്‍ കുമാര്‍ said...

ഏവര്‍ക്കും സ്വാഗതം

ശങ്കരനാരായണന്‍ മലപ്പുറം said...

സമ്മത പത്രം തന്നില്ലെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കാം.

ഷാ said...

പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ കൂടുതല്‍ അറിയാന്‍ താല്‍പര്യവുമുണ്ട്.

ദിവാരേട്ടN said...

അവിടെ വരാതെ തന്നെ എനിക്ക് സമ്മതപത്രം നല്‍കുവാന്‍ സാധിക്കുമോ? ഞാന്‍ ഇപ്പോള്‍ മുംബയില്‍ താമസിക്കുന്നു. എന്റെ ഇമെയില്‍ id <9833karan@gmail.com>

vipin said...

സുശീലേട്ടാ ,
ഇക്കാര്യം കുറെ കാലമായി മനസ്സില്‍ ആഗ്രഹിക്കുന്നു , നൂലാമാലകളെ പറ്റി അറിയില്ലായിരുന്നു . അവിടെ വരാതെ തന്നെ സമ്മത പത്രം തരാന്‍ പറ്റില്ലേ ? vipinqtr@gmail.com

സുശീല്‍ കുമാര്‍ said...

http://www.donateyourorgan.com/donateyourorgan/default.aspx

സുശീല്‍ കുമാര്‍ said...

http://hopekerala.com/home/

ഷാ said...

ലിങ്കിനു നന്ദി ചേട്ടാ..

JayanKR said...

sammathapathrathinte formalities enganeyellamaanu. athariyan interest untu. enthokkeyaanu njaan cheyyentathu. Jayan.

JayanKR said...

sammathapathrathinte formalities enganeyellamaanu. athariyan interest untu. enthokkeyaanu njaan cheyyentathu.
email : jayankreghuvaran@gmail.com
Jayan.