ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗില്‍ (.yukthivadam.blogspot.com) ദൈവാസ്തിക്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന രണ്ട് വാദഗതികളെ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 'ദൈവം' എന്ന വാക്കിന് രണ്ട് സുഹൃത്തുക്കള്‍ നല്‍കിയ നിര്‍വചനം നോക്കൂ.
1. ചിന്തകന്‍:1) സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു ശക്തി.
2)സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍.
3)ദൈവം ഏകനാണ്. ദൈവം സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ ദൈവത്തെ എല്ലാവരും ആശ്രയിക്കുന്നു.ദൈവം അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല.
4)ദൈവം ആരുടെയും പിതാവല്ല.ആരുടെയും പുത്രനുമല്ല.
2. ശ്രീ @ ശ്രേയസ്: ഈയുള്ളവന്‍റെ അഭിപ്രായത്തില്‍ ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവര്‍ത്തിയില്ല എന്നത്രേ ഈയുള്ളവന്‍റെ വിശ്വാസം. ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്, സുധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്...
ഈ രണ്ട് സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ അവര്‍ സ്വയം ചിന്തിച്ച് ഉണ്ടാക്കിയെടുത്തതൊന്നുമല്ല; അവരവര്‍ വിശ്വസിക്കുന്ന മതത്തിന്റെ ഗ്രന്ഥത്തില്‍നിന്നും എടുത്ത് ഉദ്ധരിച്ചതാണ്. ഇതു കൂടാതെ പിതാവും പുത്രനും പരിശുദ്ധാത്മാവുമുള്ള ലോകത്തിലെ ഏറ്റവും വലിയ മതമായ കൃസ്തുമതം വേറെയുമുണ്ട്.
ഈ അഭിപ്രായങ്ങളെ പരിശോധിച്ചപ്പോള്‍ എനിക്ക് മനസ്സിലാകുന്ന ഒരു കാര്യം അതില്‍ കൂടുതല്‍ വിലയിരുത്തലുകളും പരസ്പരവിരുദ്ധമാണെന്നതാണ്. ഒരാള്‍ എല്ലാ കാര്യങ്ങളും അറിയുകയും സംരക്ഷിക്കുകയും ചെയ്യുന്ന വ്യക്തിസ്വരൂപനായ ദൈവത്തെ അവതരിപ്പിക്കുന്നു. മറ്റേ ആള്‍ പറയുന്നത് ദൈവം നിര്‍ഗുണ നിരാകാര പരബ്രഹ്മമാണെന്നാണ്. ദൈവത്തിന് മക്കളുണ്ടാകില്ലെന്ന് ഒരാള്‍ പറയുമ്പോള്‍ ക്രൈസ്തവര്‍ യേശു ദൈവത്തിന്റെ പുത്രനാണെന്ന് വിശ്വസിക്കുന്നു.
എന്തുകൊണ്ടാണ് ദൈവത്തെക്കുറിച്ചുള്ള വലയിരുത്തലുകള്‍ ഇത്ര പരസ്പരവിരുദ്ധമാകുന്നത്?
ഈ നിര്‍വ്വചനങ്ങളിലെ വൈരുദ്ധ്യത്തെ ചൂണ്ടിക്കാട്ടിയ എനിക്ക് കിട്ടിയ മറുപടികള്‍ ഇങ്ങനെ:
ശ്രീ @ ശ്രേയസ് said...
ശ്രീ സുശീല്‍,മറ്റൊരാളുടെ സങ്കല്പത്തിന് ഈയുള്ളവന്‍ ഉത്തരവാദിയല്ല. അതിനാല്‍ ശ്രീ ചിന്തകന്‍റെ അഭിപ്രായവുമായി കൂട്ടിക്കുഴഞ്ഞു ദയവായി ബുദ്ധിമുട്ടരുത്.
ചിന്തകന്‍:
"എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളെ ന്യായീകരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാന്‍ എവിടെയാണോ അതിനെ ന്യായീകരിക്കാനെ എനിക്ക് കഴിയുകയുള്ളൂ".
ഇവിടെ നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യം ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നതാണ്. മറ്റേ ആളിന്റെ വാദഗതി ഒന്നു പരിശോധിച്ചുനോക്കാന്‍ പോലും അവരുടെ മനസ്സിലുറച്ചുപോയ ധാരണകള്‍ അവരെ അനുവദിക്കുന്നില്ല. ഓരോരുത്തരെ സംബന്ധിച്ചും അവരവരുടെ വാദഗതികള്‍ ശരി എന്ന് വിശ്വസിക്കുന്നതില്‍ ധാര്‍മികമായി തടസ്സമൊന്നുമില്ല. എന്നാല്‍ ഈ രണ്ട് വാദഗതികളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരാളെ സംബന്ധിച്ച് ഈ വൈരുധ്യങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഇത് രണ്ടും കൂടി ഏതായാലും സത്യമാവുകയില്ല. ചുരുങ്ങിയ പക്ഷം ഒന്നെങ്കിലും തെറ്റാകും; അല്ലെങ്കില്‍ രണ്ടും തെറ്റാകാം. ഏതായാലും രണ്ടും കൂടി സത്യമാകനുള്ള സാധ്യത ഒട്ടുമില്ലതന്നെ.
ചിന്തകന്‍ വിവരിക്കുന്ന ദൈവം ഖുര്‍ ആനിലെ അല്ലാഹുവാണ്. ഈ ദൈവം മനുഷ്യരെപ്പോലെ സന്തോഷിക്കുകയും, ദുഖിക്കുകയും, കോപിക്കുകയും ചീത്തവിളിക്കുകയും തന്റെ സൃഷ്ടികളില്‍ ഒരു പക്ഷം ചേര്‍ന്ന് മറ്റേ പക്ഷത്തെ ദുഷിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തിസ്വരൂപനാണ്. ശ്രീ അവതരിപ്പിക്കുന്നത് അദ്വൈതവാദത്തിലെ പ്രപഞ്ചികശക്തിയായ "ബ്രഹ്മ"ത്തെയാണ്. ബ്രഹ്മം നിര്‍ഗുണവും നിരാകാരവും ആത്യന്തികവുമാണ്. എന്നാല്‍ ഹിന്ദുമതത്തിലെ തന്നെ രണ്ടാം കിട ദൈവ സങ്കള്‍പമായ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയവ മുതല്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും പ്രീണനം കൊണ്ട് പ്രീതിപ്പെടുന്നതും പ്രകോപനം കൊണ്ട് കോപാകുലരാകുന്നവയുമാണ്.
നിരാകാരമായ ബ്രഹ്മസങ്കല്പ്പവും വിഗ്രഹാരാധന ഉള്‍പ്പെടെയുള്ള ബഹുദൈവാരധനയും എങ്ങനെയാണ് ഒത്തുപോവുക?
ശ്രീ @ ശ്രേയസ് അവകാശപ്പെടുന്നതുനോക്കൂ.
നിരാകാരമായ ബ്രഹ്മം എങ്ങനെ സാകാരമായ (രൂപമുള്ള) ഈശ്വരനായിത്തീരുന്നു? പ്രത്യേക ആകൃതിയില്ലാത്ത വെള്ളം ഏത് പാത്രത്തിലെടുത്തു ശീതീകരിച്ച് ആ പാത്രത്തിന്‍റെ രൂപത്തിലുള്ള മഞ്ഞുകട്ടയായി മാറുന്നുവോ, അതുപോലെ ഭക്തന്മാരുടെ ഭക്തിശൈത്യം കൊണ്ട് ബ്രഹ്മം സാകാരമായ ഈശ്വരനായിത്തീരുന്നു എന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞുതരുന്നത്.
എന്തുകൊണ്ടാണ് ഈ രൂപമുള്ള ദൈവങ്ങളെ എല്ലാ മതങ്ങളും സൃഷ്ടിച്ചിരിക്കുന്നത്? ഈശ്വരന്‍റെ വിവിധഭാവങ്ങളിലുള്ള രൂപങ്ങളെ, ഈശ്വര അവതാരങ്ങളെ, ദൈവപുത്രന്മാരെ, ദൈവപുത്രന്‍റെ മാതാവിനെയൊക്കെ നാം ആരാധിക്കാറുണ്ട്. അതെന്താ അങ്ങനെ?
ഹിന്ദു പുരാണങ്ങളില്‍ ധാരാളം ദേവന്മാരെയും ദേവിമാരെയും മറ്റും വര്‍ണിച്ചിട്ടുണ്ടല്ലോ. അവരെയെല്ലാം സാധാരണയായി ഓരോ ദൈവമായും അങ്ങനെ ഹിന്ദുക്കള്‍ക്ക് "മുപ്പത്തി മുക്കോടി" ദൈവങ്ങള്‍ ഉണ്ടെന്നും, ഹിന്ദുക്കള്‍ കല്ലിനെയാണ് പൂജിക്കുന്നത് എന്നും ഹിന്ദുമതവിശ്വാസികളും മറ്റു മതവിശ്വാസികളും നിരീശ്വരവാദികളും യുക്തിവാദികളുമൊക്കെ കരുതുന്നു. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്?
നമുക്ക് അമ്മയുണ്ട്, സഹോദരിയുണ്ട്, ഭാര്യയുണ്ട്, വനിതാസുഹൃത്തുണ്ട്, പെണ്‍കുഞ്ഞുണ്ട് - ഇവരെല്ലാം സ്ത്രീ വര്‍ഗ്ഗം തന്നെ. എന്നാലും ഓരോരുത്തരോടും നമുക്ക് ഓരോ ഭാവമാണ്. അതുപോലെതന്നെ നിര്‍ഗ്ഗുണപരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
എന്തെങ്കിലും ഒരു പുതിയകാര്യം തുടങ്ങുന്നതിനുമുമ്പ് വിഘ്നേശ്വരനെ പ്രാര്‍ത്ഥിക്കുന്നു, അതോടെ തടസ്സങ്ങള്‍ മാറിയതായി ഒരു സാധാരണക്കാരന്‍റെ മനസ്സില്‍ ഉറപ്പുതോന്നുന്നു. കൊച്ചുകുഞ്ഞുങ്ങളെ സ്നേഹിക്കുന്ന മധ്യവയസ്കരും അമ്മമാരും ഉണ്ണികൃഷ്ണനെ ആരാധിക്കുന്നു, അങ്ങനെ അവരുടെ മനസ്സിന് സായൂജ്യം ലഭിക്കുന്നു. പഠിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ സരസ്വതിയെ വിദ്യാദേവതയായി സങ്കല്‍പ്പിക്കുന്നു. അങ്ങനെ നിര്‍ഗ്ഗുണ പരബ്രഹ്മമായ ഈശ്വരനെ ഓരോരോ ഭാവം കൊടുത്ത് ആരാധിക്കുന്നു. ഏത് രൂപത്തിലായാലും ഭാവത്തിലായാലും രൂപമില്ലാതെയാണെങ്കിലും അവരവരുടെ മനസ്സിലെ ഉറച്ച വിശ്വാസം ആത്മവിശ്വാസമായി പരിണമിക്കുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഈ വാദഗതികളെ നമുക്കൊന്ന് വസ്തുനിഷ്ഠമായി പരിശോധിക്കാം. വെള്ളത്തെ ഏത് ആകൃതിയിലുള്ള പാത്രത്തിലാക്കിയാലും അതിന്റെ സ്വഭാവത്തില്‍ മാറ്റം വരുന്നില്ല. ചായ ഗ്ലാസിലായാലും കോപ്പയിലായാലും, കപ്പിലായാലും ചായ തന്നെയാണ്; ചാരായമാകുന്നില്ല. എന്നാല്‍ നിര്‍ഗുണ, നിരാകാര പരബ്രഹ്മം സാകാരനാകുമ്പോള്‍ അതിന്റെ സ്വഭാവത്തില്‍ വ്യത്യാസം വരുന്നതായാണ് കാണുന്നത്. നിര്‍ഗുണ നിരകാര പരബ്രഹ്മത്തിന്റെ മഹത്വം പുലമ്പുകയും വേണം, (ശ്രീ @ ശ്രേയസ് പറഞ്ഞു: ഈയുള്ളവന് വേദാന്തവും മറ്റു ബന്ധപ്പെട്ട വിഷയങ്ങളും ആണ് ഇപ്പോള്‍ താത്പര്യം, അത്രേയുള്ളൂ. അതിനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മം, ആത്മാവ്, ഉണ്മ എന്നൊക്കെ പുലമ്പുന്നത്.) തന്റെ മനസ്സിലെ എല്ലാ അന്ധവിശ്വാസങ്ങളുടെയും മേല്‍ അടയിരിക്കുകയും വേണം എന്നാതാണ് എല്ലാ വേദാന്തക്കാരുടെയും ഇന്നത്തെ അവസ്ഥ. അച്ഛന്റെ കൂടെ പോകുകയും വേണം അമ്മയുടെ കൂടെ കിടക്കുകയും വേണം എന്ന് വാശി പിടിക്കുന്ന കുട്ടിയുടെ പരിപാടിയാണിത്.
ബൈബിള്‍ പഴയ നിയമത്തിലെയും പുതിയനിയമത്തിലെയും ദൈവസങ്കല്പങ്ങള്‍ തമ്മിലും ഒരുപാട് ദൈരുദ്ധ്യങ്ങള്‍ ദൃശ്യമാണ്. ജൈനമതം ദൈവാസ്തിക്യത്തെ നിഷേധിച്ചപ്പോള്‍ സംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ എന്നീ ഉപനിഷത് മാര്‍ഗങ്ങള്‍ സൃഷ്ടികര്‍ത്താവായ ഒരീശ്വര സങ്കല്പത്തെ നിഷേധിക്കുന്നു.
ദൈവസ്തിക്യത്തെകുറിച്ചുള്ള അഭിപ്രായങ്ങളിലെ ഇത്രമാത്രം വൈരുധ്യങ്ങള്‍ക്ക് കാരണമെന്താണ്?
ഉത്തരം വളരെ ലളിതമാണ്. ആ സങ്കല്പ്പങ്ങളെല്ലാം മനോനിഷ്ഠമാണ്, വ്യക്തിനിഷ്ഠമാണ്, ആത്മനിഷ്ഠമാണ്. പ്രപഞ്ചത്തെക്കുറിച്ച് അറിയുന്നതിന് മനോനിഷ്ഠ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനാലാണ് അതുവഴി ലഭ്യമാകുന്ന അറിവുകള്‍ പരസ്പരവിരുദ്ധമാകുന്നത്. ഭൗതിക യാഥാര്‍ത്ഥ്യമായ പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എന്തെല്ലാം പരിമിതികളുണ്ടെങ്കിലും വസ്തുനിഷ്ഠവും ശസ്ത്രീയവുമായ അന്വേഷണം മാത്രമാണ് അഭികാമ്യമായിട്ടുള്ളത്.
ഈ പ്രപഞ്ചം ഒരു ഭൗതിക പ്രതിഭാസമാണ്. ആശയം നിലനില്‍ക്കുന്നത് മനുഷ്യമനസ്സില്‍ മാത്രമാണ്. മനസ്സാകട്ടെ തലച്ചോറിന്റെയും നാഡീവ്യൂഹങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഉല്പ്പന്നവും. അതുകൊണ്ടുതന്നെ ബോധം ഒരു ഭൗതികപ്രതിഭാസമാണ്.
എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ശക്തി എന്നത് മനോനിഷ്ടമായ സങ്കല്പം മാത്രമാണ്. ശക്തി അഥവാ ഊര്‍ജ്ജം എന്നത് ദ്രവ്യത്തില്‍നിന്ന് വ്യത്യസ്തമായ ഒരു പ്രതിഭാസമല്ല; മറിച്ച് അത് ദ്രവ്യത്തിന്റെ തന്നെ മറ്റൊരു രൂപമാണ്. ദ്രവ്യവുമായി ബന്ധമില്ലാതെ ഒരു ഊര്‍ജത്തിനും സ്വതന്ത്രമായി നിലനില്പ്പില്ല.
സര്‍വ്വശക്ത്നും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവമാണ് ദൈവത്തെക്കുറിക്കുന്ന അറിവുകള്‍ നല്‍കിയത് എന്ന മതവിശ്വാസികളുടെ വാദഗതി വസ്തുതകള്‍ക്കുമുന്നില്‍ നിലനില്‍ക്കുന്നതല്ല, കാരണം അങ്ങനെയെങ്കില്‍ അത്തരം അറിവുകളില്‍ പരസ്പരവിരുദ്ധമായ വിവരങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
മുന്‍ വിധികളുടെയും ആധികാരികതകളുടെയും മാര്‍ഗം തള്ളിക്കളയുകയും, ശാസ്ത്രീയ രീതി വഴി ശസ്ത്രീയ രീതിപോലും പരിശോധനാവിധേയമാക്കുന്ന ഒരു ചിന്താ പദ്ധതി താരതമ്യേന നല്ലതാണെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. അതിന്റെ പരിമിതികളെ പര്‍വ്വതീകരിച്ചുകാണിച്ച് വെളിപാടുകളെ ആധികാരികതകളായി സ്വീകരിക്കുന്നത് ചിന്താപരമായ പാപ്പരത്തമാണ്.
55 comments:
ശ്രീ സുശീല്‍,
ഈയുള്ളവന്‍റെ ബ്ലോഗ്ഗിലെ ചര്‍ച്ചയില്‍ നിന്നും ചില ഭാഗങ്ങള്‍ താങ്കള്‍ ഉദ്ധരിച്ചെങ്കിലും അതിലേയ്ക്ക് ഒരു ലിങ്ക് കൊടുക്കുക എന്ന സാമാന്യ യുക്തിക്ക് നിരക്കുന്ന മര്യാദ കാണിച്ചതായി ഈയുള്ളവന്‍ കാണാത്തതിനാല്‍ ആ ലിങ്ക് ഇവിടെ കൊടുക്കുന്നു. ഈശ്വരന്‍ - നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം
ഈയുള്ളവന്‍ പറയാത്ത ചായയുടെയും ചാരായത്തിന്‍റെയും പിറകെ പോകാതെ മുഴുവന്‍ പോസ്റ്റും അഭിപ്രായങ്ങളും കൂടുതല്‍ തവണ വായിക്കൂ, സുശീല്‍.
താങ്കള്‍ക്കുള്ള മറുപടി അവിടെതന്നെയുണ്ട്, സമയം കിട്ടുമ്പോള്‍ വായിക്കുക.
സുശീല്‍ ജി
ഞാനും വായിച്ചു. ശ്രീ പറഞ്ഞത് പോലെ ഒരു ലിങ്ക് നല്‍കാമായിരുന്നു എന്ന അഭിപ്രായം എനിക്കുമുണ്ട്. :)
ഭാവുകങ്ങള്‍.
"എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളെ ന്യായീകരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാന്‍ എവിടെയാണോ അതിനെ ന്യായീകരിക്കാനെ എനിക്ക് കഴിയുകയുള്ളൂ"
അതു ചെയ്യ്തിരുന്നെങ്കില്‍ മതങ്ങളൊക്കെ എന്നേ മണ്ണടിഞ്ഞുപോയേനെ.
സുശീലേ,
യുക്തിവാദം സ്വന്തം മനസ്സിനോട് തന്നെയാണ് വേണ്ടത്. അല്ലാതെ അടുത്ത് കാണുന്നവനോടല്ല. സ്വന്തം മനസ്സിലെ അറിവില്ലായ്മയെ ദൂരികരിക്കാന്‍ ചിന്തിച്ചു സത്യങ്ങള്‍ എന്താണെന്നു മനസ്സിലാക്കന്‍ ശ്രമിക്കുക. അതിന് ഏറ്റവും പറ്റിയത് സനാതന മതം തന്നെയാണ്. കാരണം യാതൊരു നിയന്ത്രണവും അതിനില്ല. ആര് ചീത്ത വിളിച്ചാലും ആര് തെറ്റ് പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ പാകത്തിന് ഒരു അമ്മയുടെ സ്നേഹം വഴിഞ്ഞൊഴുകുന്ന മനസ്സോടെ ആണതിരിക്കുന്നത്. സ്വന്തം കുഞ്ഞു നേര്‍വഴിക്കു നടന്നില്ലെന്കിലും അതിനെ വെറുക്കാന്‍ സ്വന്തം അമ്മയ്ക്ക് കഴിയില്ല.
200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാര്‍വിന്‍ കണ്ടു പിടിച്ചത് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പതഞ്ജലി മഹര്‍ഷി പറഞ്ഞിട്ടുണ്ട്. ദശാവതാരം തന്നെ ഒരു ഒന്നാംതരം പരിണാമ സിദ്ധാന്തത്തിന് ഉദാഹരണമാണ്. സൂക്ഷ്മമായി പഠിക്കണം എന്നാലെ മനസ്സിലാവൂ. ജീവന്‍റെ തുടക്കം വെള്ളത്തിലായിരുന്നു. മത്സ്യത്തിലാണ് ദശാവതാരം തുടങ്ങുന്നത്. അതിന് ശേഷം കരയിലും ജലത്തിലും കഴിയുന്ന കൂര്‍മം. പിന്നെ കരയില്‍ പന്നി ആയി, അതിന് ശേഷം പ്രാകൃതനായ മാംസ്യം പച്ചയോടെ തന്നെ കഴിക്കുന്ന സിംഹത്തിന്റെ തലയൊട് കൂടിയ നരസിംഹം. കുള്ളന്മാരുറെ ജന്മം വാമനന്‍. അതിന് ശേഷം കല്ല് (മഴു) ആയുധമാക്കിയ സംസ്കാരമുള്ള മനുഷ്യന്‍റെ ആദ്യ രുപം.. പരശുരാമന്‍. . പിന്നെ ബാകി ചിന്തിക്കുക ആലോചിക്കുക.... വിദേശി കണ്ടു പിടിച്ചതെല്ലാം അറിവുകളും ഇവടെ ഉള്ളതെല്ലാം പ്രകൃതവും അന്ധവിശ്വാസവും ആണെന്ന് പറയുന്നത് സ്വന്തം വീട്ടില്‍ നിന്നു ആഹാരം കഴിക്കാതെ ഹോട്ടലില്‍ നിന്നു കഴിക്കുന്നതിനു തുല്യമാണ്. ഒരു നേരമെങ്കിലും അമ്മയുടെ കൈ കൊണ്ടു ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു നോക്കുക. രുചി ഏതിനാണ് കൂടുതല്‍ എന്ന് മനസ്സിലാവും.
പാക്കരന്‍ നന്നായി ചിരിപ്പിക്കുന്നു, നല്ല തമാശ പറയുന്നു.
താങ്കള്‍ പറയുന്ന ദശാവതാരത്തിന്റെ പൊരുള്‍ മനസ്സിലാക്കാന്‍
പക്ഷെ എന്താണ് പഠിക്കേണ്ടത്?
എവിടെ നിന്നാണ് പഠിക്കേണ്ടത്?
എനിക്കുള്ള ഉത്തരം അവിടെയൊന്നും കാണുന്നില്ലല്ലോ ശ്രീ! ചായയെയും ചാരായത്തെയും കുറിച്ച് പറഞ്ഞത് ബോധപൂര്‍വ്വം തന്നെയാണ്. നിര്‍ഗുണ പരബ്രഹ്മം പ്രാര്‍ത്ഥിച്ച് പ്രീതിപ്പെടുത്താനോ വഴിപാടു നടത്തി കര്യസാധ്യം നേടാനോ കഴിയാത്ത സങ്കല്പ്പമാണ്. എന്നാല്‍ ഞാന്‍ പറഞ്ഞ രണ്ടാം കിട ദൈവ സങ്കല്പത്തില്‍ കൈക്കൂലി കൊടുത്ത് വശത്താക്കാവുന്ന മാനുഷിക സ്വഭാവങ്ങളുള്ള ദൈവങ്ങളെയാണ് കാണാന്‍ കഴിയുന്നത്. ഇത് ചായയും ചാരായവുമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? സഗുണവും നിര്‍ഗുണവും കൂടി ഒത്തുപോകില്ല, അങ്ങണെ ഒത്തുപോകണമെങ്കില്‍ അതില്‍ എന്തെങ്കിലും കാപട്യം കാണും, സ്വര്‍ത്ഥതാല്പര്യങ്ങള്‍ എന്തെങ്കിലും സംരക്ഷിക്കാന്‍ കാണും എന്നാണ് എന്റെ പക്ഷം.
പിന്നെ പാക്കരന്റെ അവകാശവാദങ്ങള്‍ പുതിയതല്ല. അത് എല്ലാ മതക്കാരും പ്രയോഗിച്ച് തേഞ്ഞതാണ്.
സനാതന മതം പറ്റെ മോശമെന്നൊന്നും ഞാന്‍ പറഞ്ഞിടില്ല, തമ്മില്‍ ഭേദം തൊമ്മന്‍ തന്നെയായി പലപ്പോളും കാണുന്നു. നിര്‍ഗുണ നിരാകാരവാദം അത്ര അപകടകരമൊന്നുമല്ല. എന്നാല്‍ അതു മാത്രമല്ലല്ലോ താങ്കള്‍ ഉദ്ദേശിച്ച മതം. നിര്‍ഗുണ നിരാകാരമായ ബ്രഹ്മത്തിന് രൂപം കൊടുത്ത് ആരാധിച്ചതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് ശങ്കരാചാര്യര്‍ പോലും ഏറ്റു പറഞ്ഞതായി വായിച്ചതോര്‍ക്കുന്നു.
നിര്‍ഗുണ നിരകാര പരബ്രഹ്മത്തിന്റെ മഹത്വം പ്രസംഗിക്കുകയും വേണം, തന്റെ മനസ്സിലെ എല്ലാ അന്ധവിശ്വാസങ്ങളുടെയും മേല്‍ അടയിരിക്കുകയും വേണം എന്നാതാണ് എല്ലാ വേദാന്തക്കാരുടെയും ഇന്നത്തെ അവസ്ഥ. അച്ഛന്റെ കൂടെ പോകുകയും വേണം അമ്മയുടെ കൂടെ കിടക്കുകയും വേണം എന്ന് വാശി പിടിക്കുന്ന കുട്ടിയുടെ പരിപാടിയാണിത്.
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന, ശ്രീ, ചിന്തകന്‍, ചങ്കരന്‍, പാക്കരന്‍ ഏവര്‍ക്കും നന്ദി.
ശ്രീ സുശീലേ,
താങ്കള്‍ താങ്കളുടെ ചോദ്യങ്ങള്‍ വളരെ വ്യക്തമായി സ്വയം ചോദിച്ചുനോക്കൂ. ഇല്ലാത്ത യുക്തിയൊന്നും എടുത്ത് പ്രയോഗിക്കാതെ, വെറുതെ മസ്സിലുപിടികാതെ സ്വയം ചോദിച്ചാല്‍ ഉത്തരം കിട്ടും, തീര്‍ച്ച.
1) കാപട്യം കാണിക്കുന്നത് ആര്? യുക്തിവാദി എന്ന് സ്വയം പരിചയപ്പെടുത്തുന്ന താങ്കള്‍ എന്തുകൊണ്ട് യുക്തിയും യുക്തിയില്ലായ്മയും അറിയാം ശ്രമിക്കുന്നില്ല? ഒട്ടുംതന്നെ യുക്തിയില്ലാത്ത, ബാലിശമായ വാഗ്വാദത്തില്‍ എന്തെങ്കിലും കാര്യമുണ്ടോ? ജ്യോതിഷത്തെക്കുറിച്ച് താങ്കള്‍ ഈയുള്ളവനോട് ചോദിച്ചു, എന്തുകൊണ്ട് ഒരു ജ്യോതിഷിയെ കണ്ടു ചര്‍ച്ച ചെയ്തു നോക്കുന്നില്ല? താങ്കളുടെ ഗ്രഹനിലയും ഭാവിയും ഭൂതവും പ്രേതവുമൊക്കെ അവരോട് ചോദിച്ചു നമ്മോടെല്ലാവരോടും കൂടി പറയൂ.
"രണ്ടാം കിട ദൈവ സങ്കല്പത്തില്‍ കൈക്കൂലി കൊടുത്ത് വശത്താക്കാവുന്ന മാനുഷിക സ്വഭാവങ്ങളുള്ള ദൈവങ്ങളെയാണ് കാണാന്‍ കഴിയുന്നത്. ഇത് ചായയും ചാരായവുമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? സഗുണവും നിര്‍ഗുണവും കൂടി ഒത്തുപോകില്ല" എന്ന് പറഞ്ഞല്ലോ.
2)ആദ്യം യുക്തിപരമായി ഈശ്വരനെ അറിയാന്‍ ശ്രമിച്ചു നോക്കൂ.ആദ്യം ചായയും ചാരായവും ഒന്നു മണപ്പിച്ചെങ്കിലും നോക്കൂ, സുശീലേ. ആരെങ്കിലും പറയുന്നതുപോലെ ഏറ്റുപറഞ്ഞാല്‍ യുക്തിയാവില്ലല്ലോ. ബഹുമാന്യനായ കോവൂരിനു നാണക്കേടുണ്ടാക്കല്ലേ, പ്ലീസ്.
3) എന്തുകൊണ്ട് സഗുണവും നിര്‍ഗ്ഗുണവും ഒത്തുപോകില്ല എന്ന് താങ്കള്‍ പറയുന്നു? എന്താ അതിലെ യുക്തി, വിശദീകരിക്കാമോ?
൪)താങ്കള്‍ പറഞ്ഞു: "അച്ഛന്റെ കൂടെ പോകുകയും വേണം അമ്മയുടെ കൂടെ കിടക്കുകയും വേണം എന്ന് വാശി പിടിക്കുന്ന കുട്ടിയുടെ പരിപാടിയാണിത്."
അച്ഛന്‍റെ കൂടെ പോകാതെയും അമ്മയുടെകൂടെ കിടക്കാതെയും, സ്വന്തം തീരുമാനപ്രകാരം ഭാര്യയുടെ/ഭര്‍ത്താവിന്‍റെ കൂടെ സുഖമായി ആസ്വദിച്ചു ഉറങ്ങുന്ന അനുഭവമാണ് ആത്മീയത, ശ്രീ സുശീല്‍. താങ്കളുടെ കുട്ടിക്കളിയല്ല, മുതിര്‍ന്ന പക്വമായ ഒരു മനുഷ്യന്‍റെ ആനന്ദമാണ് ആത്മീയത.
ദൈവ സങ്കല്പം - ഒരു തുറന്ന ചര്‍ച്ച
ചിന്തകന്റെ പോസ്റ്റ് ഇവിടെ വായിക്കാം
സത്യത്തില്‍ നമ്മള്‍ ദൈവത്തെ കാണുന്നത് നമ്മുടെ തന്നെ കണ്ണ്‍ വെച്ചാണ്.ഈശ്വരന്‍ വെളിച്ചമാണ് എന്ന് പറഞ്ഞല്‍ക് ഇവിടെ വെളിച്ചം മനുഷ്യനു പ്രാപ്യമായ ഒരു സംഭവമാകുന്നു; അതായത് ദൈവത്തെ Define ചെയ്തിരിക്കുന്നത് മനുഷ്യനു എത്തിപ്പെടാന്‍ പറ്റുന്ന എന്തെങ്കിലും സാധന സാമഗ്രികളുടെ അടിസ്ഥാനത്തിലാണ്.അങ്ങനെ നോക്കുമ്പോല്‍ യതാര്‍ഥ ദൈവം എന്താണെന്ന് മനുഷ്യനു ഒരിക്കലും മനസിലാക്കാന്‍ പറ്റാതെ വരും.....
ഒരു ചോദ്യം :നമ്മള്‍ ദൈവത്തെ കണ്ട് പിടിക്കാന്‍ നടക്കുന്ന നേരത്ത് വല്ലതും നാലക്ഷരം പഠിച്ച് നല്ലൊരു ജോലിയുംസമ്പാദിച്ച് സുഖമായി ജീവിച്ചാല്‍ എന്താണ് കുഴപ്പം?????
@ശ്രീ ബലിതവിചാരം:
"സത്യത്തില്‍ നമ്മള്‍ ദൈവത്തെ കാണുന്നത് നമ്മുടെ തന്നെ കണ്ണ്‍ വെച്ചാണ്.ഈശ്വരന്‍ വെളിച്ചമാണ് എന്ന് പറഞ്ഞല്‍ക് ഇവിടെ വെളിച്ചം മനുഷ്യനു പ്രാപ്യമായ ഒരു സംഭവമാകുന്നു; അതായത് ദൈവത്തെ Define ചെയ്തിരിക്കുന്നത് മനുഷ്യനു എത്തിപ്പെടാന്‍ പറ്റുന്ന എന്തെങ്കിലും സാധന സാമഗ്രികളുടെ അടിസ്ഥാനത്തിലാണ്.അങ്ങനെ നോക്കുമ്പോല്‍ യതാര്‍ഥ ദൈവം എന്താണെന്ന് മനുഷ്യനു ഒരിക്കലും മനസിലാക്കാന്‍ പറ്റാതെ വരും....."
ഇപ്പറഞ്ഞതെല്ലാം, എല്ലാ വാക്യങ്ങളും, ശുദ്ധ മണ്ടത്തരമാണ് എന്ന് പറയാതെ തരമില്ല. ഈ രീതിയില്‍ ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ എല്ലാ കണ്ഫ്യൂഷനും വരുന്നത്. ദൈവം ഒരു മനുഷ്യനോ പുരുഷനോ സ്ത്രീയോ എന്നൊക്കെ കരുതുന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം വരുന്നത്. ഇതേക്കുറിച്ച് ഇവിടെ എന്തായാലും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല. ഇവിടത്തെ ചര്‍ച്ച അതിനു അര്‍ഹമായ ഇപ്പോഴത്തെ നിലയില്‍ തന്നെ പോകട്ടെ.
"ഒരു ചോദ്യം :നമ്മള്‍ ദൈവത്തെ കണ്ട് പിടിക്കാന്‍ നടക്കുന്ന നേരത്ത് വല്ലതും നാലക്ഷരം പഠിച്ച് നല്ലൊരു ജോലിയുംസമ്പാദിച്ച് സുഖമായി ജീവിച്ചാല്‍ എന്താണ് കുഴപ്പം?????"
അക്ഷരമായത് ഒന്നേയുള്ളൂ. അക്ഷരം എന്നാല്‍ ക്ഷരമല്ലാത്തത്, അതായത് നശിക്കാത്തത്. അക്ഷരമാണ് ഈശ്വരന്‍. :-)
അല്ലെങ്കില്‍ പിന്നെ, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നാം പഠിക്കേണ്ടത് നാലക്ഷരമല്ല, അഞ്ചക്ഷരമാണ് - വകതിരിവ്. അത് തന്നെ പിന്നീട് ഈശ്വരന്‍ എന്നുമായിടും.
:-)
രു മാതിരി അരിയെത്ര എന്ന് ചോദിച്ചപ്പോള്‍ പയറഞ്ഞായി എന്ന രീതിയിലുള്ള മറുപടി ആയിപ്പോയി...എന്തയാലും ചര്‍ച്ച നടക്കട്ടെ.....
.."ഇപ്പറഞ്ഞതെല്ലാം, എല്ലാ വാക്യങ്ങളും, ശുദ്ധ മണ്ടത്തരമാണ് എന്ന് പറയാതെ തരമില്ല.."
ഈ സെന്റന്‍സ് മന്‍സിലായി. പക്ഷേ എന്തുകൊണ്ട് എന്ന്, അങ്ങനെ താങ്കളൊരു അഭിപ്രായം പാസാക്കാനുള്ള കാരണം എന്തെന്ന് മൊഴിഞ്ഞു കണ്ടില്ല..എന്തുകൊണ്ട് എന്ന് ഒന്നു വ്യക്തമാക്കാമോ?
മോനേ, യുക്തി നമുക്കൊരു കോളൊത്തു...
പയ്യന്‍സ്,
ചാര്‍വാകം ബ്ലോഗ്ഗില്‍ വന്നു യുക്തിരഹിതവാദികളെ യുക്തി പഠിപ്പിക്കാന്‍ സമയമില്ല. :-)
ഈയുള്ളവന്‍ പറഞ്ഞ അഞ്ചക്ഷരം പയ്യന്‍സ് ആദ്യം പഠിക്കൂ. എന്നിട്ട് പിന്നീട് ഈയുള്ളവന്‍റെ ബ്ലോഗ്ഗില്‍ വന്നാല്‍ കുറേശ്ശെ മൊഴിഞ്ഞു തരാം. :P
പണ്ടുകാലത്തെ യഥാര്‍ത്ഥ ചാര്‍വാകനോട് ഈയുള്ളവന് ബഹുമാനമാണ്. അദ്ദേഹത്തിന് നല്ല യുക്തിയുണ്ട് എന്ന് ഈയുള്ളവന് തോന്നിയിട്ടുണ്ട്. :-) ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വില പോകുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. പ്രപഞ്ചഗതി എന്നാല്ലാതെ എന്തുപറയാന്‍.
എന്റെ പ്രിയ സുഹൃത്തേ, എന്തിനാണിങ്ങനെ വേണ്ടാത്തതൊക്കെ കരുതുന്നത്...ഞാന്‍ വളരെ വ്യക്തമായി വീണ്ടും ചോദിക്കുന്നു. എന്തുകൊണ്ട് താങ്കള്‍ അതിനെ മണ്ടത്തരമെന്നു പറയുന്നു? ചോദ്യത്തിനു മറുപടി പറയാതെ അഴകൊഴാന്നൊക്കെ ചളുവയടിക്കുന്നത്, എന്തു പറയാന്‍? വളരെ ആത്മാര്‍ത്ഥമായി വീണ്ടും പറയുന്നു. ഒരു തുറന്ന ചര്‍ച്ചക്കാഗ്രഹമുള്ളതു കൊണ്ട് വീണ്ടും മൊഴിയുകയാണേ....
പിന്നെ ബ്ലോഗിലേക്കുള്ള ക്ഷണം...അതിലൊരു അഹങ്കാരം ഫീല്‍ ചെയ്തു. സ്വതേ അഹങ്കാരികളായ ഞങ്ങളെ... ംഹ്ഹ് മോനേ, വെറുതേ കലിപ്പിക്കല്ലേ. നേരേ വാ നേരേ പോ? ഒന്നു മനസിലായില്ല. അതിനാല്‍ കാര്യം ചോദിച്ചു...ഇനിയും അതിനു മറുപടി പറയാന്‍ തനിക്കു കഴിഞ്ഞില്ലെങ്കില്‍, ഞങ്ങള്‍ തന്നെ കുറിച്ചു പിന്നെന്തു വിചാരിക്കണം....?
മോനേ, ബ്ലോഗൊലേക്ക് ക്ഷണിച്ചു കലിപ്പിക്കല്ലേ....യുക്തിയുടെ ബ്ലോഗില്‍ ശര്‍മ്മാജി തനിക്കു തന്ന മറുപടിയാണു എനിക്കും ഇപ്പോള്‍ പറയാനുള്ളത്...
എന്തിനാ സുഹൃത്തേ വെരുതെ റെയിൽ പാളത്തിന്മേൽ തല വെക്കുന്നത്
ചാര്‍വാകം ക്ഷമിക്കുക!
ഈയുള്ളവന്‍റെ മറുപടി കിട്ടാന്‍ കുട്ടന് അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ കുട്ടന്‍ ചെന്ന് വകതിരിവ് പഠിച്ചിട്ടു വരു, ഇതൊക്കെ സംസാരിക്കാന്‍ അങ്ങനെയൊരു കടമ്പ (requirement) ഈശ്വരന്‍ വിധിച്ചിട്ടുണ്ട്. അല്ലാതെ വെറുതെ കളയാന്‍ സമയത്തിനു എന്താ വില... പിന്നെ സ്വതവേ അഹങ്കാരികളാണ് എന്നു കരുതുന്ന കുട്ടന്‍ എത്രകാലത്തോളം ഈ (ദുര്‍)അഹങ്കാരത്തോടെ ജീവിക്കും എന്നു സ്വയം ആലോചിക്കുമായിരിക്കും.
ശരി, ഈ പാവത്തിന് വിധിക്കപ്പെട്ടിട്ടുള്ള ഈ റെയില്‍ പാളത്തില്‍ കൂടെ പയ്യെ പയ്യെ ശ്രദ്ധയോടെ നടന്നു പൊയ്ക്കോട്ടേ, ദയവായി അനുമതി തന്നാലും പ്രഭോ... വണ്ടി കയറ്റി കൊല്ലരുതേ...
ഡും ഡും ഡും!!!!! ബൂലോകത്ത് 'വകതിരിവുള്ള' ഒരു ശ്രീ ശ്രേയസ് വന്നേ മാളോരെ; താണ് വണങ്ങിയാലും.....
"എന്തിനാ സുഹൃത്തേ വെരുതെ റെയിൽ പാളത്തിന്മേൽ തല വെക്കുന്നത്"
യുക്തിയളിയോ, ദാ ഇദിണ്റ്റെ അര്‍ത്തം പോലുമണ്ണനു മനസിലായിട്ടില്ല....
പോട്ട് പോട്ട്...
ഈയണ്ണനു മറുപടി പറേണമെങ്കി നമ്മള് ഇല്ല ലതു പടിക്കണമെന്ന്...വ്വോ ലത് തന്ന. ലതേ എന്തെര്? വഹതിരിവ്...തള്ളേ പങ്കം തന്ന....
വിട്ടേക്കാം.. ഇദിനാണോടെയ് നീയെന്നെ ഇങ്ങോട്ട് വിളിച്ചോണ്ടു വന്നത്...
നമുക്ക് വകതിരിവും, ഇങ്ങോര്‍ക്ക് നമ്മുടെ ചോദ്യത്തിനു മറുപടി പറയാനുള്ള മൂളയും നഹിം. പിന്നെ എന്തിരു ചെയ്യാന്‍? ഞാന്‍ പോണ്‌ട്ടാ...നീ പിടിച്ചോ..
പിന്നെ അങ്ങോട്ട് ചോദ്യങ്ങളൊന്നും വേണ്ട... പേരെന്തെര്‍ന്നു ചോദിച്ചാ 'തള്ളേ സുനാമീ'ന്നു മറുപടി പറേണോന്‍മാരോട് എന്തെരു ചാമ്പാന്‍? പങ്കം തന്ന!
ഈയുള്ളവനോട് ഇത്രയും ദയ കാണിച്ചു തല്ലാതെ കൊല്ലാതെ വിട്ടതിനു വളരെ നന്ദി, പയ്യന്‍സ്.
അടുത്ത ആഴ്ച ഈയുള്ളവന്‍ വര്‍ക്കല വരുമ്പോള്‍ കഴിയുമെങ്കില്‍ നമുക്ക് ഒന്നിച്ചു മൂന്നു കപ്പ് കാപ്പി കുടിക്കാം, നന്ദി.
സുശീലിനും നന്ദി, സഹിച്ചതിന്.
:)))
ബലിതവിചാരം, യാഥാസ്ഥിതികന്‍, suraj::സൂരജ് സന്ദര്‍ശിച്ചതിന് നന്ദി.
സുഹൃത്തേ നിങ്ങളുടെ പോസ്റ്റ് നല്ലതായി തോന്നി . പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് പല കാര്യങ്ങളും . വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ആണിത് . മതങ്ങളെയും , ദൈവ സങ്കല്‍പ്പങ്ങളെയും അധിക്ഷേപിക്കാത്ത , ആരുടേയും വികാരങ്ങളെ മുറിവെല്പ്പിക്കാത്ത തരത്തിലുള്ള , ഒരു നിലവാരമുള്ള, ആരോഗ്യകരമായ ചര്‍ച്ചകളും , പോസ്റ്റുകളും നിങ്ങളില്‍ നിന്നും വീണ്ടും പ്രതീക്ഷിക്കുന്നു . ഒട്ടനവധി പേര്‍ ഇത്തരം കാര്യങ്ങളെ കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നുണ്ടാകും , അവരുടെ വിശ്വാസങ്ങളെ അക്ഷേപിക്കാതെ വിഷയം അവതരിപ്പിച്ചാല്‍ കുറെ പേരെങ്കിലും വായിക്കാനും , ഒന്ന് മാറി ചിന്തിക്കാനും തയ്യാറാകും.
എന്തായിരിക്കാം ശങ്കരാചാര്യര്‍ കണ്ടെത്തിയ ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്ന് തന്നെ - എന്നുള്ള അദ്വൈതം
പിന്നെ അഹം ബ്രഹ്മാസ്മി - ഞാന്‍ തന്നെ ബ്രഹ്മം
ഉപനിഷത്തില്‍ ഗുരു ശ്വേതകേതുവിനോട് പറയുന്ന തത്വമസി - അത് നീ തന്നെയാണ് ..
എകം സത് വിപ്ര ബഹുദ വദന്തി - സത്യമായത് ഒന്നേ ഒള്ളു , അറിവില്ലാത്തവര്‍ പലതായി പറയുന്നു ..
ഇതൊക്കെ ഭാരതത്തിലെ നമ്മുടെ മുന്‍ തലമുറക്കാര്‍ ഇത്തരം ചിന്തകളില്‍ നിന്നും , അന്വോഷണങ്ങളില്‍ നിന്നും കണ്ടെതിയതല്ലേ ...
നമുക്കും ചിന്തിക്കാം , കണ്ടെത്താം , ആരെയും വേദനിപ്പിക്കാതെ ..
ആരോ ഇങ്ങനേയും പറഞ്ഞു:ബ്രഫ്മം സത്യം; ജഗത് മിഥ്യ...... സത്യമായ ബ്രഫ്മത്തില്‍ നീന്ന് വന്ന ജഗത് എങ്ങനെ മിഥ്യയായി?????
ആലോചിച്ചാല്‍ ഇങ്ങനെ ഒരന്തവും കുന്തവുമില്ലാത്ത പലതും കാണും.....
എവിടേയെങ്കിലും ഇരുന്ന് വളരെ കഷ്ടപ്പെട്ട് ശാസ്ത്രം എന്തെങ്കിലും കണ്ട് പിടിച്ചാല്‍ ഉടന്‍ വരും മതത്തില്‍ നിന്ന് Comment" ഇത് ഞങ്ങളുടെ മതത്തില്‍ ഞങ്ങള്‍ പണ്ടേ കണ്ട് പിടിച്ച കാര്യമാണ്‍".....
അറിവുകള്‍ എങ്ങനെ രൂപപ്പെടുന്നു എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. വസ്തുനിഷ്ഠമായ അറിവുകള്‍ മാത്രമേ സാര്‍വജനീനമായിട്ടുള്ളു. മതപമായ അറിവുകള്‍ വെളിപാടുകളില്‍നിന്ന് ഉല്‍ഭവിക്കുന്നതാകയാല്‍ അവ വസ്തുനിഷ്ഠമായിരിക്കില്ല. ആയതുകൊണ്ട് അവ സത്യമാകണമെന്നില്ല. ഈ അടിസ്ഥാനപരമായ പ്രശ്നത്തെ വിസ്മരിച്ചുകൊണ്ടാണ് മതങ്ങള്‍ അവരുടെ മതം മാത്രം ശരി എന്ന സങ്കുചിതനിലപാടുകളില്‍ എത്തുന്നത്.
സുശീല്‍ ,
താങ്കളെ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ കാണാറുണ്ട് എന്നല്ലാതെ , ഈ ബ്ലോഗ് ഞാന്‍ ആദ്യമായാണ് സന്ദര്‍ശിക്കുന്നത് .. കൊള്ളാം, അഭിനന്ദനങ്ങള്‍ ! ഇടയ്ക്കിടെ വരാം.. സഹിക്കുമെന്കില്‍ കമന്റുകയും ചെയ്യാം ...
പുതിയ പോസ്റ്റ് "അപരനാടകാന്ത്യം അപഹാസ്യം !"
'ഈ രണ്ട് സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ അവര്‍ സ്വയം ചിന്തിച്ച് ഉണ്ടാക്കിയെടുത്തതൊന്നുമല്ല; അവരവര്‍ വിശ്വസിക്കുന്ന മതത്തിന്റെ ഗ്രന്ഥത്തില്‍നിന്നും എടുത്ത് ഉദ്ധരിച്ചതാണ്.'
എന്ന് താങ്കള്‍ പറയുന്നു.
'ഈയുള്ളവന്‍റെ അഭിപ്രായത്തില്‍ ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവര്‍ത്തിയില്ല എന്നത്രേ ഈയുള്ളവന്‍റെ വിശ്വാസം.'
എന്നാല്‍ ശ്രീ പറയുന്നത്. ഈ ചെറിയ വാചകത്തില്‍ പോലും ഇയ്യുള്ളവന്റെ അഭിപ്രായം, ഈയുള്ളവന്റെ വിശ്വാസം എന്ന് ശ്രീ പറഞ്ഞിട്ടും താങ്കള്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. ചിന്തകനാകട്ടേ അദ്ദേഹത്തിന്റെ അഭിപ്രായമല്ല പറയുന്നത് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ ചില വിശേഷണങ്ങള്‍ എടുത്ത് ചേര്‍ക്കുകയാണ്.
താങ്കള്‍ക്കറിയേണ്ടത് ദൈവസങ്കല്‍പത്തിലെ വൈരുദ്ധ്യം എന്തുകൊണ്ടു സംഭവിക്കുന്നു എന്നല്ലേ.
ഉത്തരം വളരെ വ്യക്തം. എല്ലാ ദൈവികഗ്രന്ഥങ്ങളും ദൈവത്തെക്കുറിച്ച് നല്‍കിയത് ഒരേ സങ്കല്‍പമാണ് (വീക്ഷണമാണ്) യഥാവിധി അത് ഗ്രഹിക്കാതെ ചിലര്‍ തങ്ങളുടെ യുക്തിക്കൊത്ത ദൈവത്തെ പടച്ചുണ്ടാക്കി. അതാണ് പ്രശ്‌നം. ബുദ്ധിയും സന്മനസ്സുമുള്ളവര്‍ ആ വഴിക്കൊന്ന് ചിന്തിച്ചുനോക്കൂ. തീര്‍ച്ചയായും സത്യം കണ്ടെത്തും.
'മതപമായ അറിവുകള്‍ വെളിപാടുകളില്‍നിന്ന് ഉല്‍ഭവിക്കുന്നതാകയാല്‍ അവ വസ്തുനിഷ്ഠമായിരിക്കില്ല. ആയതുകൊണ്ട് അവ സത്യമാകണമെന്നില്ല. ഈ അടിസ്ഥാനപരമായ പ്രശ്നത്തെ വിസ്മരിച്ചുകൊണ്ടാണ് മതങ്ങള്‍ അവരുടെ മതം മാത്രം ശരി എന്ന സങ്കുചിതനിലപാടുകളില്‍ എത്തുന്നത്.'
ദിവ്യവെളിപാടുകളിലൂടെ ലഭിക്കുന്നത് വസ്തുനിഷ്ഠവും ആയതുകൊണ്ടുതന്നെ സത്യവുമായിരിക്കും. അതുകൊണ്ടുതന്നെ വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കങ്ങള്‍ തമ്മില്‍ അസാമാന്യമായ സാമ്യമുണ്ട്. ഏത് മതത്തിനും സംഭവിക്കുന്നതിതാണ്, അല്‍പം കഴിയുമ്പോള്‍ മതങ്ങളെ പൗരോഹിത്യം ഏറ്റെടുക്കും. അതോടെ അവയുടെ പ്രവാചകമതങ്ങളുടെ യാഥാര്‍ഥ്യം വിസ്്മരിക്കപ്പെടുകയും, അതില്‍ കലര്‍പ്പ് കടന്നുകൂടുകയും ചെയ്യും. പിന്നീട് ദൈവികമായതേത് പൗരോഹിത്യത്തിന്റെ മതമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും. എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നാണ് അത് സത്യവുമാണ്. അവകാശവാദങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. സങ്കുചിതത്വം ഒരിക്കലും ആകര്‍ശകമായ കാര്യമല്ല. യഥാര്‍ഥ വിശ്വാസി സങ്കുചിതനാവേണ്ടതില്ല.
'ദൈവത്തിന് മക്കളുണ്ടാകില്ലെന്ന് ഒരാള്‍ പറയുമ്പോള്‍ ക്രൈസ്തവര്‍ യേശു ദൈവത്തിന്റെ പുത്രനാണെന്ന് വിശ്വസിക്കുന്നു.
എന്തുകൊണ്ടാണ് ദൈവത്തെക്കുറിച്ചുള്ള വലയിരുത്തലുകള്‍ ഇത്ര പരസ്പരവിരുദ്ധമാകുന്നത്?'
ഇവിടെ സന്ദര്‍ശിക്കുന്ന ഏതെങ്കിലും ഒരു ക്രിസ്തു വിശ്വാസി. ദൈവത്തിന്‍ മക്കളുണ്ടെന്ന് യേശുവിന്റെ വചനം ഉദ്ധരിച്ച് വ്യക്തമാക്കട്ടേ. കഴിയില്ല. പിതാവ് പുത്രന്‍ എന്നീ പദപ്രയോഗങ്ങള്‍ പഴയനിയമത്തിലും പുതിയനിയമത്തിലുമെല്ലാമുണ്ട്. അതുകൊണ്ടുദ്ദേശ്യം ഖുര്‍ആന്‍ നിഷേധിച്ച പിതാവ് പുത്രസങ്കല്‍പ്പമാണെന്ന് ആരെങ്കിലും പറയൂ. (അവന്‍ ജനിച്ചിട്ടില്ല. അവന്‍ ജനിപ്പിച്ചിട്ടുമില്ല.112:3)
കേരളത്തിലെ മദ്യപാനത്തിന്റെ 'ഴേഷി'കൂടിയതിന്റെ കൂടിയതിന്റെ കാരണം ഇത്തരം എടുത്താല്‍ 'പൊങ്ങാത്തബല്യകാര്യങ്ങള്‍'പിള്ളാരുടെ തലേലോട്ട് അടിച്ചുകേറ്റുന്നതായിരിക്കാം .മൊബേലില്‍ വിളിച്ച് ദൈവത്തോട് 'രണ്ട്'വര്‍ത്തമാനം പറയുന്ന കുട്യനാണ്--ഭേദം .
ഒ.ടി.ഹിന്ദു ദൈവങ്ങളില്‍ ഫോണില്ലാത്ത ഒരേഒരാള്‍...ഗണപതി.
അല്ലാഹു മുസ്ലിങ്ങളുടെ ദൈവമല്ല. മുഹമ്മദ് (സ) ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്താൻ വന്ന പ്രവാചകനുമല്ല.
ഗുണകാംഷാ പ്രയരെ നിങ്ങളിൽ എന്തെങ്കിലും ആശയവ്യതിയാനം ഉണ്ടായാൽ അല്ലാഹുവിലേക്കും റസൂലിലേക്ക് മടക്കുക.സൌദി രാജാവിലേക്കും ഷാർജ്ജ ഷൈഖിലേക്കും ബിൻ ലാദനിലേക്കും മടക്കേണ്ട.
സത്യത്തെ അണപ്പലുകൊണ്ട് കടിച്ചു പിടിക്കുക
സമൂഹത്തിലെ സവര്‍ണ്ണര്‍, അവര്‍ണ്ണരെ ഒതുക്കാനായി നുണകള്‍ പറഞ്ഞ്
ഉണ്ടാക്കിയതാണ് എല്ലാ ഹിന്ദു ദൈവങ്ങളും എന്നതില്‍ സംശയമില്ല.
@PakkaranZ
200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാര്‍വിന്‍ കണ്ടു പിടിച്ചത് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പതഞ്ജലി മഹര്‍ഷി പറഞ്ഞിട്ടുണ്ടോ? അമ്മോ, ഇത്രയും വലിയ തമാശ കേട്ടിട്ട്
കുറച്ചായി ! ദശാവതാരം മുഴുവന്‍ കെട്ടുകഥകളാണ്; വൈരുദ്ധ്യങ്ങളാല്‍ നിറഞ്ഞവയാണ് !
പെരിയാര്‍ പറഞ്ഞത്: നമ്മുടെ സാമൂഹ്യ പുരോഗതിക്കു വേണ്ടി ആരൊക്കെ പ്രയത്നിച്ചാലും അവരെ “രാക്ഷസന്‍” , “അസുരന്‍ “ , എന്നിങ്ങിനെ പല പേരുകളില്‍ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ആണ് സവര്‍ണ്ണര്‍ കാലാകാലങ്ങളായി
ചെയ്തുവരുന്നത്. മുകളില്‍ പറഞ്ഞതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ മഹാബലിയുടെയും വാമനന്റെയും കഥ.
ശ്രീ @ ശ്രേയസ് :
ഇല്ലാത്തതിനെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ നല്ലതല്ലെ നമ്മുക്കറിയാത്ത ഉള്ളതിനെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ?
താങ്കളെ പോലുള്ള വിദ്യാസമ്പന്നര്‍ കപട ശാസ്ത്രമായ ജോത്സത്തെ ചുമലിലേറ്റി നടക്കുന്നത് കാണുമ്പോള്‍ സങ്കടം വരുന്നു ശ്രീ ! ഇവിടെ ഞാന്‍ പരിസരത്തുള്ള 7 ജോതിഷികളെ കൊണ്ട് , ഞാന്‍ നേരത്തെ എഴുതി തയ്യാറാക്കിയ കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി, 7 പേരും 7 തരം ആയിരുന്നു. ഒരു കാര്യത്തിലും ഏത് 2 പേരും യോജിച്ചില്ല !
യുക്തിവാദം എന്നത് ഒരു പാലം കടന്നുവേണം എത്താന്‍ , ഈ പാലം കടന്നവരെ നോക്കി, പാലം കടക്കാനാവതെ നില്‍ക്കുന്നവര്‍ ( പാലം ഉണ്ടെന്ന് പോലും അറിയാത്തവര്‍ ) കൊഞ്ഞനം കുത്തും, ഇതില്‍ ഒരു പുതുമയും ഇല്ല. പക്ഷെ ഈ പാലം കടന്നവര്‍ക്ക് ,കടക്കാന്‍ കഴിയാത്തവര്‍ക്ക് നേരെ സഹതാപം മാത്രമെ ഉള്ളൂ. നിങ്ങള്‍ സഞ്ചരിച്ച പാത കടന്നു തന്നെയാണ് ഞങ്ങള്‍ ഇവിടെ ഇത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ പാലം താണ്ടി വരൂ അല്ലാതെ യാത്ര മതിയാക്കി ഉറക്കം നടിക്കുകയല്ല വേണ്ടത് !
പ്രശാന്ത്, വെറുതെ എന്തെങ്കിലും പറയാതെ അല്പം മനസ്സിരുത്തി വായിക്കാന്‍ ശ്രമിക്കൂ, കൂടുതല്‍ വായ്യിക്കാന്‍ ശ്രേയസ് വെബ്സൈറ്റ് (http://sreyas.in) സന്ദര്‍ശിക്കൂ. :-) വെറുതെ എന്തെങ്കിലും പറഞ്ഞാല്‍ യുക്തിവാദി ആകില്ല, യുക്തി ഉപയോഗിക്കണം. ജ്യോതിഷത്തിന്റെ പിറകെ പോകാനോ ദൈവത്തെ അന്വേഷിക്കാനോ ആരെങ്കിലും പറഞ്ഞോ? ജ്യോതിഷം ആണ് ഹിന്ദുമതം എന്ന് കരുതി മാറിനില്‍ക്കുന്നെങ്കില്‍ അത് താങ്കളുടെ മാത്രം വിവരക്കേട്. പല യുക്തിവാദികളെയും അറിയാം, കൂടുതല്‍ പേരും ഒളിച്ചു ക്ഷേത്രത്തില്‍ പോകുന്നവര്‍, അല്ലെങ്കില്‍ വീട്ടുകരെയെങ്കിലും പറഞ്ഞയക്കും!
എന്തായാലും ഒരു വര്‍ഷം പഴക്കമുള്ള ഈ പോസ്റ്റില്‍ ഇപ്പോഴും ധാരാളം വായനയുള്ളത് രസകരം തന്നെ!
കുറച്ചു ജ്യോതിഷികളെ ടെസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് വരാന്‍ താങ്കള്‍ തയ്യാറാണോ? ഈയുള്ളവനും കൂടെ കൂടാം. Seriously.
പ്രശാന്ത്,
ശ്രേയസ് പറഞ്ഞതുപോലെ ഒരു വര്‍ഷത്തിനു ശേഷവും ഈ പോസ്റ്റില്‍ ചര്‍ച്ച നടക്കുന്നതില്‍ സന്തോഷം. ശ്രേയസിന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നതില്‍ കുഴപ്പമില്ല, വായിക്കാന്‍ കുറേ കാര്യങ്ങളുണ്ട്, പക്ഷേ അദ്ദേഹത്തിന് അപ്രിയമൊന്നും തോന്നാത്തവിധം അഭിപ്രായം പറയാന്‍ ശ്രദ്ധിക്കണം.
ശ്രീ,
കുറേക്കാലത്തിനു ശേഷം കണ്ടതില്‍ സന്തോഷമുണ്ട്. താങ്കള്‍ പറഞ്ഞതുപോലെ ജ്യോതിഷികളെ ടെസ്റ്റ് ചെയ്യുവാന്‍ ഒരു വെല്ലുവിളി നിലവിലുണ്ട്. പത്തു പേരുടെ ജാതകം തരും. അവരില്‍ ആരെല്ലാം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്? മരിച്ചിട്ടുണ്ട്? ഇപ്പോള്‍ അവര്‍ എങ്ങനെ ജീവിക്കുന്നു എന്നുള്ള കാര്യങ്ങള്‍ പറയണം. ഏതെങ്കിലും ജ്യോതിഷികള്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകുമെങ്കില്‍ അറിയിക്കുക. ഒരു പൊതു പരിപാടിയായിതന്നെ നടത്താന്‍ ഏര്‍പ്പാട് ചെയ്യാം.
ചോദ്യം പ്രശാന്തിനോടായിരുന്നു, എന്തായാലും കുഴപ്പമില്ല.
മറ്റുള്ളവരുടെ ഗ്രഹനില കൊടുത്തുള്ള ടെസ്റ്റിംഗ് അല്ല, താങ്കള്‍ നേരിട്ട് വന്നിട്ട് താങ്കളെയും കുടുംബത്തെയും കുറിച്ചുള്ള അടുത്തകാലത്തെ ഭൂതവും വര്‍ത്തമാനവും ഭാവിയും പ്രവചിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നു നോക്കാം, എന്താ? എന്തായാലും താങ്കളുടെ ഗ്രഹനില ഉണ്ടെങ്കില്‍ അത് കയ്യില്‍ കരുതുക, എന്തെങ്കിലും റഫറന്‍സ് ആയി ഉപയോഗിക്കാം. റെഡി ആണോ? സത്യസന്ധമായിരിക്കണം.
ഡിസ്ക്ലൈമര്‍: ഈയുള്ളവന്‍ ജ്യോതിഷത്തെ എന്ന അര്‍ഷഭാരതശാസ്ത്രത്തെ പിന്താങ്ങുകയോ തള്ളിപ്പറയുകയോ ചെയ്യുന്നില്ല, എന്നാല്‍ ജ്യോതിഷം ഉപയോഗിച്ച് ആളുകളെ പറ്റിച്ചു ജീവിക്കുന്നവരെ തീര്‍ച്ചയായും തള്ളിപ്പറയാറുണ്ട്. ഈയുള്ളവന്‍ ജ്യോത്സ്യം ഒട്ടും പഠിച്ചിട്ടില്ല, പഠിക്കാന്‍ താല്പര്യവുമില്ല.
@ശ്രീ
ശ്രീ വെറുതെ വല്ലതും പറഞ്ഞതു കൊണ്ടോ, വെറുതെ വല്ലതും എഴുതി ബ്ലോഗ്ഗ് നിറച്ചിട്ടോ കാര്യമില്ലെന്നറിയാം ! പക്ഷെ താങ്കള്‍ പ്രിയമായ്ത് മാത്രമെ എഴുതാവൂ എന്നില്ല. ഞാന്‍ എഴുതിയതിന് മറുപടി വല്ലതും ഉണ്ടെങ്കില്‍ പറയൂ, അല്ലാതെ വെറുതെ “വിവരക്കേട് “ തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിച്ച് ദയവായി സ്വയം ചളമാകരുത്.
വിവരക്കേട് ഉണ്ട്, അത് താങ്കളുടെ ബ്ലോഗ്ഗുകള്‍ വായിച്ചിട്ട് കുറെ മാറിയിട്ടുണ്ട്, പക്ഷെ ഹിന്ദു “മതത്തെ” പൊവ്ഡര്‍ ഇട്ടു വെളുപ്പിക്കുന്ന മലയാളം ബ്ലോഗ്ഗല്ല, ... താങ്കളുടെ ടെക്നോളജി ബ്ലോഗ്ഗ്.
ജോതിഷം ആണ് ഹിന്ദു മതം എന്ന്‍ ഞാന്‍ പറഞ്ഞോ? ഹിന്ദു എന്നത് മതമേ അല്ല, ഒരു ജീവിത രീതി മാത്രം ( പഴയ രീതി ), അവര്‍ണ്ണരെ ചിവട്ടി മതിച്ച് സവര്‍ണ്ണര്‍ ജീവിച്ച രീതി.
ഞാനും , നിങ്ങളും ഇന്ത്യയില്‍ ജനിച്ച ഏവരും ഹിന്ദുകള്‍ തന്നെ.
ക്ഷേത്രങ്ങള്‍ ദൈവവിശ്വാസമുള്ളവര്‍ക്ക് മാത്രമാണെന്നാണോ ശ്രീ ധരിച്ചുവച്ചിരിക്കുന്നത്? കഷ്ടം ! ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്,
അവിടെ ആര്‍ക്കും പോകാം ! അവിടെ പണ്ട് നടന്നിരുന്ന ആഭാസങ്ങള്‍ ഇപ്പോഴില്ല, പക്ഷെ പൂണൂല്‍ ധാരികള്‍ പാവങ്ങളെ പറ്റിക്കുന്നത് കാണാന്‍ ഞാന്‍
ഇപ്പോഴും പോകാറുണ്ട്. കുറച്ച് ജോതിഷികളും, പുരോഹിതന്മാരും വിചാരിച്ചാല്‍ ഏതൊരു സാധാരണകാരണെയും അന്ധവിശ്വാസങ്ങളുടെ വലയില്‍ കുരുക്കാം..
താങ്കള്‍ പറഞ്ഞ ജോതിഷികള്‍ക്ക്, പലപ്പോഴായി പലരും പല പല വെല്ലുവിളികള്‍ നലകിയിരുന്നു, ഇതു വരെ അവര്‍ ഒന്നു ഏറ്റടുക്കാത്തതെന്ത്?
അവരെ കൊണ്ടത് പറ്റില്ല് ! പാവം ജനങ്ങളെ നുണകള്‍ വിളമ്പു പറ്റിക്കാനെ അവര്‍ക്കാവൂ, അതിന്‍ കൂട്ട് ഇല്ലാത്ത് ദൈവങ്ങളും, ഉള്ള പുരോഹിത വര്‍ഗ്ഗവും. താങ്കളെ പോലുള്ളവര്‍ ഒരു ചെണ്ടയായി മാറുന്നത് കണ്ടിട്ട് വ്യസനമുണ്ട് ശ്രീ
പ്രിയ പ്രശാന്ത്, തൊട്ടു മുകളില്‍ ഒരു കമന്റ് ഉണ്ട്, പറ്റുമെങ്കില്‍ അതിനുള്ള മറുപടി പറയൂ.
Are you ready, as a person?
ശ്രീ , അതൊക്കെ പരീക്ഷിച്ച് കഴിഞ്ഞ് തന്നെയാണ് ഞാന്‍ പറഞ്ഞതെല്ലം, വീണ്ടും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എനിക്ക് എന്റെ ഭാവി അറിയേണ്ട ആവശ്യം ഇതു വരെ തോന്നിയിട്ടില്ല.,.
പ്രശാന്ത്,
താങ്കള്‍ തനിയെ അല്ലെ റിസര്‍ച്ച് നടത്തിയത്, നമുക്ക് ഒന്നിച്ചു ശ്രമിച്ചു നോക്കാം, തെളിവ് സഹിതം പ്രസിദ്ധീകരിച്ചു ആള്‍ക്കാരോട് യാഥാര്‍ത്ഥ്യം വെളിപ്പെടുത്താം.
താങ്കള്‍ പറഞ്ഞു "എനിക്ക് എന്റെ ഭാവി അറിയേണ്ട ആവശ്യം ഇതു വരെ തോന്നിയിട്ടില്ല" - അതിനര്‍ത്ഥം സത്യത്തില്‍ ജ്യോതിഷത്തില്‍ ഭാവി അറിയാന്‍ കഴിയും എന്ന് താങ്കള്‍ വിശ്വസിക്കുന്നു എന്നാണോ, അങ്ങനെയാണോ താങ്കളുടെ അനുഭവം?
നമ്മള്‍ ഇങ്ങനെ വാദഗതികള്‍ നിരത്തി വെറുതെ സമയം കളയാതെ ഇറങ്ങി പ്രവര്‍ത്തിക്കാം... വരൂ.
@ശ്രീ സുശീല്‍ കുമാര്‍ പി പി:
മുകളില്‍ പറഞ്ഞ പരീക്ഷണത്തോട് താങ്കള്‍ എന്തുപറയുന്നു? പ്രത്യേകിച്ച് വാഗ്വാദമൊന്നുമില്ലാതെ ഇതൊന്നു ട്രൈ ചെയ്തു നോക്കാം, എന്നിട്ട് ശരിയും തെറ്റും നമുക്ക് വേര്‍തിരിക്കാം. താങ്കളെ വ്യക്തിപരമായി ക്ഷണിക്കുന്നു.
ശ്രീ,
താങ്കളുടെ ശ്രമം നല്ലതുതന്നെ. പക്ഷേ എന്നെ സംബന്ധിച്ച് ഒരു മനുഷ്യന്റെ എന്നല്ല ചുറ്റുപാടുമുള്ള പ്രപഞ്ചത്തിന്റെ തന്നെ ഭാവി മുന്‍ കൂട്ടി ആരും എഴുതി വെച്ചതല്ല എന്ന ഉറച്ച ശാസ്ത്രീയ ബോധം ഉണ്ടു്. അതുകൊണ്ടുതന്നെ എന്റെ എന്നല്ല ആരുടെയും ഭാവി ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. ജനിതകമായ കാര്യങ്ങളുണ്ട്; അതറിയാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുമുണ്ട്. ജനന സമയം നോക്കി ഗ്രഹങ്ങള്‍ക്കു് മനുഷ്യരുടെ ഭാവിയെ ബാധിക്കാന്‍ കഴിയുമെങ്കില്‍ ഹെയ്ത്തിയിലെ ഭൂകമ്പത്തില്‍ ഒരുമിച്ച് മരിച്ച മനുഷ്യരുടെ കാര്യമോ? ഒരു ബസ്/ട്രെയിന്‍ അപകടത്തില്‍ മരിക്കുന്ന എല്ലാ മനുഷ്യരും ജാതകപ്രകാരം ഒരേസമയം മരിക്കേണ്ടവരാണോ? ഇതെങ്ങാനും ചോദിച്ചുപോയാല്‍ ജാതി-മത ഭേദമന്യേ എല്ലാ വിശ്വാസികളുടെയും രക്തം തിളക്കുന്നതും തുടര്‍ന്നു് പുലഭ്യം പറയുന്നതും കേള്‍ക്കാം. എന്റെ മാത്രമല്ല, ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗിലും എനിക്ക് ആ അനുഭവം ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് എല്ലാമറിയുന്ന അല്ലാഹു,ഹെയ്തിയില്‍ മനുഷ്യര്‍ മരിക്കുന്നത് അറിഞ്ഞില്ലേ എന്നുചോദിച്ചപ്പോള്‍(എന്റെ മതം മാറ്റം കുറ്റകരമല്ല? എന്ന പോസ്റ്റിലെ ഇസ്ലാമിക മൗലികവാദികളുടേ പ്രതികരണം കാണുക.
എന്നെ വ്യക്തിപരമായി ക്ഷണിച്ച സ്ഥിതിക്ക് ഒഴിഞ്ഞുമാറുകയാണെന്ന് കരുതരുത്. തിരുവനന്തപുരത്തുവന്ന് അത്തരമൊരു പരിക്ഷണത്തിനു് ഇപ്പോള്‍ സമയക്കുറവുണ്ട്. താങ്കളെ മലപ്പുറത്തേക്കു ഞാന്‍ ക്ഷണിക്കുന്നതിനും അതേ ഔചിത്യക്കുറവില്ലെങ്കില്‍ അങ്ങനെ നമുക്കു ശ്രമിക്കാം. അതും പറ്റില്ലെങ്കില്‍ തിരുവനന്തപുരത്തുള്ള എന്റെ സുഹ്രുത്തുക്കളെ ഞാന്‍ ചുമതലപ്പെടുത്താം. ഒഴിവുള്ള സമയത്ത് പ്രശാന്തിനെപ്പോലുള്ള സുഹൃത്തുക്കളുമുണ്ടെങ്കില്‍ നമുക്കൊന്ന് പരീക്ഷിക്കുന്നതിന് ഞാന്‍ സമയം കണ്ടെത്താം. എനിക്കു പരീക്ഷിക്കാന്‍ വേണ്ടിയല്ല; താങ്കളുടെ ശങ്ക മാറ്റാന്‍ വേണ്ടിയെങ്കിലും. ക്ഷണത്തിനു് നന്ദി പറയുന്നു.
'ഉറച്ച വിശ്വാസം' എന്നല്ലേ ശ്രീ സുശീല്‍ പറഞ്ഞത്, അതും അപ്പോള്‍ ഒരു വിശ്വാസം തന്നെ!
ഹെയ്തിയില്‍ മരിച്ചവരും, പോളണ്ടി ചൈനയിലും മരിച്ചവരും, ശബരിമലയില്‍ പോയി വരുമ്പോള്‍ മരിക്കുന്നവരും ഒക്കെ അവിടെ നില്‍ക്കട്ടെ, തല്‍ക്കാലം സ്വയം ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം എന്നാണു പറഞ്ഞത്. സ്വന്തം കാര്യം പരീക്ഷിച്ചു നോക്കാമല്ലോ സുശീല്‍, അതല്ലേ ആദ്യപടി.
മഞ്ചേരിയില്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് ആരെയും അറിയില്ല, അല്ലെങ്കില്‍ അങ്ങോട്ട് വരാമായിരുന്നു.
ഓരോ കാര്യവും നാം ചൂഴ്ന്നു നോക്കാതെ നമ്മുടെ അറിവു(കേടു)വച്ചുളള മുന്‍വിധിയോടെ തീരുമാനങ്ങളെടുക്കുമ്പോഴാണ് വഴിതെറ്റിപ്പോകുന്നത്.
എന്നെങ്കിലും സമയം കണ്ടെത്തുക, അപ്പോള്‍ എല്ലാപേര്‍ക്കും സമയം ഉണ്ടെങ്കില്‍ നമുക്ക് പരീക്ഷിക്കാം.
താങ്കള്‍ക്കു വിശ്വാസമുള്ള ഏതെങ്കിലും സത്യസന്ധനായ, യുക്തിവാതം ഉള്ളോരാള്‍ തിരുവനന്തപുരത്തുണ്ടെങ്കില്‍ നമുക്ക് ആ വഴി ചിന്തിക്കാം. താങ്കള്‍ക്ക് യാത്രയും ഒഴിവാക്കാം. അറിയിക്കുക.
ശ്രീ,
എനിക്ക് മുന്‍വിധികളില്ല. ഞാന്‍ പറഞ്ഞല്ലോ; എന്റെ കാര്യം ഞാന്‍ പരീക്ഷിച്ചതാണെണ്. താങ്കളുടെ ശങ്ക തീര്‍ക്കാന്‍ വേണ്ടി മാത്രം. എനിക്കു പരീക്ഷിക്കാന്‍ തിരുവനന്തപുരം വരെ വരേണ്ടതില്ലല്ലോ.
ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്: "ഒരു മനുഷ്യന്റെ എന്നല്ല ചുറ്റുപാടുമുള്ള പ്രപഞ്ചത്തിന്റെ തന്നെ ഭാവി മുന്‍ കൂട്ടി ആരും എഴുതി വെച്ചതല്ല എന്ന 'ഉറച്ച ശാസ്ത്രീയ ബോധം' ഉണ്ടു്. അതുകൊണ്ടുതന്നെ എന്റെ എന്നല്ല ആരുടെയും ഭാവി ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല".
അതിനെ താങ്കള്‍ 'ഉറച്ച വിശ്വാസം' എന്ന് തിരുത്തിയിരിക്കുന്നു. ശാസ്ത്രീയ ബോധവും, വിശ്വാസവും രണ്ടാണെന്ന് ശ്രീക്കറിയാതിരിക്കുമോ?
*"ഓരോ കാര്യവും നാം ചൂഴ്ന്നു നോക്കാതെ നമ്മുടെ അറിവു(കേടു)വച്ചുളള മുന്‍വിധിയോടെ തീരുമാനങ്ങളെടുക്കുമ്പോഴാണ് വഴിതെറ്റിപ്പോകുന്നത്."
-- ഇതിനോട് പൂര്‍ണമായും യോജിക്കുന്നു.
*"ഈയുള്ളവന്‍ ജ്യോത്സ്യം ഒട്ടും പഠിച്ചിട്ടില്ല, പഠിക്കാന്‍ താല്പര്യവുമില്ല"
-- ഇപ്പറഞ്ഞ ആള്‍ തന്നെയാണോ അതും പറഞ്ഞത് എന്ന കര്യത്തിലേ അല്‍ഭുതമുള്ളു.
*"യുക്തിവാതം ഉള്ളോരാള്‍ തിരുവനന്തപുരത്തുണ്ടെങ്കില്‍ നമുക്ക് ആ വഴി ചിന്തിക്കാം."
-- ഇവിടെ യുക്തിവാദം, 'യുക്തിവാത'മായത് യാദൃശ്ചികമല്ലെന്ന് കരുതട്ടെ.
ഇവിടേക്കും സ്വാഗതം
സുശീല്‍, തര്‍ക്കവും വാഗ്വാദവും ഒക്കെ പിന്നീടാവാം, വിഷയം മാറിപോകേണ്ടല്ലോ.
താങ്കള്‍ക്ക് സമയമില്ലെങ്കില്‍, തിരുവനന്തപുരത്തുള്ള, താങ്കള്‍ക്കു വിശ്വാസമുള്ള, സത്യസന്ധനായ, ആരായാലും മതി.
ശ്രീ,
താങ്കള്‍ തന്നെ തര്‍ക്കിച്ചിട്ട്, അതും (കു)തര്‍ക്കിച്ചിട്ട് എന്നോട് തര്‍ക്കം വേണ്ടെന്നു പറയുന്നു. ഞാന്‍ താങ്കളുടേ വെല്ലുവിളിയില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്ന് മേനി പറയാനാണ് പരീക്ഷിച്ചുകഴിഞ്ഞ എന്നെ വീണ്ടും ക്ഷണിക്കുന്നതെങ്കില്‍ സോറി. ഇവിടേനിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരത്തില്‍ ഒട്ടും കൂടില്ല തിരിച്ചിങ്ങോട്ടും. സ്വാഗതം. ഇവിടെ ആവശ്യം താങ്കളുടേതായതുകൊണ്ട് അതാകും കൂടുതല്‍ സൗകര്യം. വരുന്ന സമയം അറിയിക്കുക; പ്രഗല്‍ഭ ജ്യോല്‍സ്യന്മാര്‍ മലപ്പുറത്തും റെഡി. 'അറബി' ജ്യോല്‍സ്യമടക്കം. ഒന്നു പരീക്ഷിച്ചു കളയാം.
സുശീല്‍, വെറുതെ എന്തിനാ... തിരുവനന്തപുരത്തുള്ള സുഹ്രുത്തുക്കളെ ചുമതലപ്പെടുത്താം എന്ന് താങ്കള്‍ തന്നെ പറഞ്ഞതാണല്ലോ.
താങ്കളോ, താങ്കള്‍ക്ക് സമയമില്ലെങ്കില്‍, തിരുവനന്തപുരത്തോ മറ്റോ താമസിക്കുന്നതും താങ്കള്‍ക്കു വിശ്വാസമുള്ളതും സത്യസന്ധനുമായ ഏതെങ്കിലുമൊരു സുഹൃത്തോ ആകട്ടെ. യുക്തിവാദിയായ താങ്കള്‍ തീര്‍ച്ചയായും ഇതൊരു വെല്ലുവിളിയായി സ്വീകരിക്കുമെന്ന് കരുതട്ടെ.
ശ്രീ,
തികച്ചും ആത്മാര്‍ത്ഥമായിതന്നെയാണ് പറഞ്ഞത്; പക്ഷേ അതിന് ശേഷമുള്ള താങ്കളുടെ പ്രതികരണം വളരെ വിലകുറഞ്ഞതായിപ്പോയി. 'യുക്തിവാത' മുള്ള സുഹ്രുത്തുക്കളൊന്നും എനിക്ക് തിരുവനന്തപുരത്തില്ല. മലപ്പുറത്തേക്ക് വരാനുള്ള ക്ഷണത്തെക്കുറിച്ച് താങ്കള്‍ ഒന്നും പ്രതികരിച്ചു കണ്ടില്ല. ഞാന്‍ എന്റെ ജാതകവുമായി തിരുവനന്തപുരത്തു വന്നാല്‍ താങ്കള്‍ക്ക് എന്റെ വിവരങ്ങള്‍ അന്വേഷിച്ച് അവിടുത്തെ ജ്യോല്‍സ്യരെ അറിയിക്കാവുന്നതേ ഉള്ളു. എന്നാല്‍ താങ്കള്‍ ഇങ്ങോട്ടു വരികയാണെങ്കില്‍ അങ്ങേനെയൊരു പ്രശ്നം ഉദിക്കുന്നില്ല.
ഇനി എന്റെ സുഹൃത്തുക്കള്‍ തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അവരെ വിവരം അറിയിക്കാം പക്ഷേ അവരുടെ അടുത്തു പോകാനുള്ള സമയം താങ്കള്‍ കണ്ടെത്തണം. പരിശോധിക്കേണ്ടത് ആരുടെ ജാതകമാണെന്ന് മുന്‍കൂട്ടി പറയില്ല. ഒരു ഹിന്ദു മത വിശ്വാസിയായ താങ്കള്‍ ഈ വെല്ലുവിളി സ്വീകരിക്കുമെന്നു കരുതുന്നു. വിവരം അറിയിക്കുക.
സ്നേഹപൂര്‍വ്വം.
സുശീല്‍ ചേട്ടാ,
ഒരു അഭിപ്രായം പറഞ്ഞോട്ടെ,
ശ്രീക്ക് അറിയാവുന്ന ജ്യോത്സ്യന്മാര്‍ തിരോന്തരതാണ്. അപ്പൊ പിന്നെ ഒരു വിട്ടുവീഴ്ച ചെയ്തുടെ.. അതായതു ഒരു ജാതകവുമായി (അതേതായാലും ചേട്ടന്റെ വേണ്ട.. ആരുടെ ആണെന്ന് പറയുകയും വേണ്ട ) തിരുവനന്തപുരത്ത് വച്ച് പരീക്ഷണം നടത്തുക. എല്ലാവര്‍ക്കും കൂടി സൌകര്യമുള്ള ഒരു ദിവസം. ഇന്നോ നാളെയോ വേണമെന്നില്ലല്ലോ. സൌകര്യപ്പെടുന്ന എന്നാണോ അന്ന്. ഫലം എന്ത് തന്നെയായാലും അത് സത്യസന്ധമായി വെളിപ്പെടുത്താനുള്ള മര്യാദ രണ്ടു പേരും കാണിക്കുകയും വേണം .. ഇത്തരം ആരോഗ്യകരമായ പരിണാമങ്ങള്‍ ബ്ലോഗിലെ ചര്‍ച്ചകള്‍ക്ക് ഉണ്ടാവുന്നത് തന്നെ വളരെ ശുഭസൂചകമല്ലേ .
അങ്കവും കാണാം താളിയും ഒടിക്കാം!! എവിടെവെരെ എത്തി, പരീക്ഷിക്കാൽ എന്തായാലും അറിയാൻ ആഗ്രഹമുണ്ട്. നടന്നാൽ അറിയിക്കുമല്ലോ? ഇങ്ങനെയുള്ള നാലുജോതിഷികളെ വെച്ച് ഇന്ത്യയുടെ പട്ടിണിമാറ്റാമായിരുന്നില്ലേ!! ഇവിടെ ശ്രീ വെല്ലുവിളിച്ചപ്പോൾ അതിലെന്തെങ്കിലും കാണുമോ എന്നൊരു ആശങ്കയായിരിക്കുമോ? എല്ലാവരേയും പേടിപ്പെടുത്തിയത്!! എന്തിനാ ശ്രീ ഈ ഉഡായിപ്പൊക്കെ ഇപ്പോയും/ഈ ആധുനിക നൂറ്റാണ്ടിലും വിളമ്പുന്നത്. ഇവിടെ വന്ന് പഠിക്കൂ
നന്ദനക്ക് വന്ദനം, ഇവിടെയൊക്കെ കണ്ടതില്‍ സന്തോഷം.
ജ്യോതിഷം ശരിയാണെന്നോ വിശ്വസിക്കണമെന്നോ ഈയുള്ളവന്‍ പറഞ്ഞിട്ടില്ല, ജാതകം അല്ലെങ്കില്‍ ജ്യോതിഷം ശരിയാണ് എന്നുമല്ല വെല്ലുവിളി. അങ്ങനെ എവിടെയെങ്കിലും വായിച്ചോ? ഈയുള്ളവനോടൊപ്പം ചേര്‍ന്ന് നിഷ്പക്ഷമായി സത്യസന്ധമായി കുറേ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്താന്‍ ആണ് ആവശ്യപ്പെട്ടത്.
താങ്കള്‍ പറഞ്ഞപോലെ, വെല്ലുവിളി കേട്ടപ്പോള്‍ യുക്തിവാതികള്‍ അല്പമൊന്നു ഭയന്നുപോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു, കാരണം അവര്‍ക്ക് ചില മുന്നനുഭവങ്ങള്‍ കാണുമല്ലോ. എന്നാല്‍ കണ്ണടച്ച് ഇരുട്ടാക്കാതെ ഒന്നിച്ചു ചേര്‍ന്ന് സമൂഹത്തിലെ ചില തെറ്റിധാരണകള്‍ മാറ്റാം , നെല്ലും പതിരും തിരിക്കാം, എന്നാഗ്രഹമുണ്ട്. പക്ഷെ, അതിനു വാചക കസര്‍ത്ത് മാത്രം പോരാ, ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. അതിനവര്‍ റെഡി അല്ല, വെറുതെ നിലപാട് മാറ്റുന്നു, ലൊട്ടുലൊടുക്ക് ന്യായങ്ങള്‍ പറയുന്നു, ഒഴിവാവുന്നു.
ദോഷൈകദൃക്കുകളായി സമൂഹത്തിലെ എല്ലാറ്റിനെയും അടച്ചാക്ഷേപിക്കാതെ, ആചാരങ്ങളെ സ്വീകരിച്ച്, ദോഷകരമായ അനാചാരങ്ങളെ, അന്ധവിശ്വാസങ്ങളെ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനാണ് യുക്തി ഉപയോഗിക്കേണ്ടതെന്നു എന്റെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു, അങ്ങനെയാണ് മുന്‍ കാലങ്ങളിലെ 'യുക്തിവാദികള്‍' ചെയ്തിരുന്നത് എന്നു തോന്നുന്നു.
ഇനി എന്തായാലും ഈയുള്ളവന്‍ തനിയെ ഇറങ്ങിത്തിരിക്കാം; ഇറങ്ങി പ്രവര്‍ത്തിക്കാതിരിക്കാന്‍ ഇതുവരെ വാതം പിടിച്ചിട്ടില്ല.
എല്ലാവര്‍ക്കും നന്ദി, വന്ദനം.
ശ്രീ,
ഇപ്പറഞ്ഞ മുൻകാല യുക്തിവാദികളിൽ പലരും ജ്യോതിഷം തെറ്റാണെന്ന് തെളിയിച്ചവരാണ്. കോവൂരിന്റെ വെല്ലുവിളികളിൽ ജ്യോതിഷികളോടുള്ളതും പെടും. അദ്ദേഹത്തിന്റെ ജീവിതകാലത്ത് അതിൽ ഒരു ജ്യോതിഷിയും ജയിച്ചിട്ടുമില്ല, പൊതുജനം അവരേക്കാൾ നന്നായി guess ചെയ്തിട്ടുമുണ്ട്.
എന്റെ ജാതകം എഴുതിയിട്ടില്ല. പക്ഷെ ഏതെങ്കിലും ജാതകം കിട്ടുമെങ്കിൽ ഒരു കൈ നോക്കാം, ഒന്ന് പരതട്ടെ. നമ്മളേതായാലും അയൽക്കാരല്ലെ, കാണാൻ വല്യ ബുദ്ധിമുട്ടുണ്ടാവില്ല.
ഹ ഹ "പാക്കരന്റെ വിഡ്ഢിത്തങ്ങള്‍" എന്ന് പുസ്തകം ഇറക്കേണ്ട സമയം കഴിഞ്ഞു.
വാമനന്‍ കഴിഞ്ഞു പരശുരാമന്‍ ..പക്ഷെ കേരളം ഭരിച്ച മഹാബലി ആദ്യം ,..അപ്പൊ പരശുരാമന്‍ മഴു
എറിയണ്ടായിരുന്നു കേരളം ഉണ്ടാക്കാന്‍ .....സുശീല്‍ താങ്കള്‍ ചെയ്യുന്നത് ഒരുപാടു വലിയ കാര്യങ്ങളാണ്.
പക്ഷെ ,ഫൈസല്‍ ,ശ്രീ ,....പോലെയുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ താങ്കളുടെ സമയം പാഴാക്കരുതെന്ന് അപേക്ഷയുണ്ട്.
കാരണം മനസ്സിലാക്കാനുള്ള എല്ലാ സാഹചര്യവും ഇന്നുണ്ട് , കമ്പ്യൂട്ടറില്‍ ഒരു ബ്ലോഗുണ്ടാക്കി ശാസ്ത്രത്തെ
ഇവര്‍ കൊഞ്ഞനം കുത്തും ...
Post a Comment