മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, October 10, 2010

വിശ്വാസികളോടുള്ള സമീപനം, വിശ്വാസങ്ങളോടും.

     (മതവിശ്വാസികളും ദൈവവിശ്വാസികളുമല്ലാത്ത യുക്തിവാദികള്‍ വിശ്വാസത്തോടും വിശ്വാസികളോടും  എടുക്കേണ്ട സമീപനമെന്ത് എന്നതു സംബന്ധിച്ച് ബൂലോകത്ത് യുക്തിവാദി ബ്ലോഗുകളില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. മതവിശ്വാസങ്ങളെ വിട്ടുവീഴ്ചയില്ല്ലാതെ എതിര്‍ക്കുന്ന ബ്ലോഗര്‍മാരും ഒപ്പം കുറെ മയത്തോടെ മതവിമര്‍ശനം നടത്തുന്നവരുമുണ്ട്. എന്നാല്‍ മതവിശ്വാസങ്ങളെ വിമര്‍ശിക്കുന്നത് നിര്‍ത്തി വിശ്വാസികളുമായി സന്ധിചെയ്ത് യോജിച്ച് മുന്നോട്ട് പോകണം എന്നുള്ള ഒരു സമീപനവും ഈയിടെ ചര്‍ച്ചചെയ്യപ്പെട്ടു. യുക്തിവാദികള്‍ വിശ്വാസങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് മുക്തരായി ജീവിക്കാനുള്ള മാനസിക പക്വത നേടിക്കഴിഞ്ഞവരാണെങ്കിലും വിശ്വാസങ്ങളെ ഒഴിച്ചുനിര്‍ത്താനാകാത്തവിധം ജീവിതത്തിന്റെ ഭാഗമായി കാണുന്ന വിശ്വാസികളില്‍നിന്ന് അതിനെ തട്ടിക്കളഞ്ഞിട്ട് പകരം നല്‍കാനെന്തുണ്ട് എന്ന മാനവികമായ ചോദ്യവും അവിടെ ഉയര്‍ന്നുവന്നു. ഈ അഭിപ്രായങ്ങള്‍ വീണുകിട്ടിയപാടെ എല്ലാ യുക്തിവാദികളും ഈവിധം മതവിമര്‍ശനമൊക്കെ നിര്‍ത്തി 'ചക്കയുടെ മധുരം' 'നാരങ്ങയുടെ പുളി' തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളണം എന്നുള്ള അര്‍ത്ഥത്തില്‍ ചില മതമൗലികവാദി ബ്ലോഗര്‍മാര്‍ പ്രതികരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മതവിശ്വാസത്തോടും വിശ്വാസികളോടുമുള്ള യുക്തിവാദി സമീപനം എന്താണ്‌ എന്നതുസംബന്ധിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്ക് വേദിയാകണമെന്ന ഉദ്ദേശത്തോടെ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.)

എന്റെ ചില ബാങ്ക്‌ അനുഭവങ്ങളില്‍ നിന്നുതന്നെ തുടങ്ങാം:

     ബാങ്ക് കൗണ്ടറിലെ തിരക്കൊഴിയാന്‍ കാത്തുനിന്ന മമ്മദ്ക്ക കൗണ്ടറിനുമുന്നില്‍ അഭിമുഖമായി ഇരുന്നു. ഞങ്ങളുടെ ഒരു നല്ല കസ്റ്റമറാണദ്ദേഹം. എണ്‍പതു വയസ്സിനുമേല്‍ പ്രായം കാണും. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളില്‍ വെറ്റിലടയ്ക്കയുടെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം. തലയില്‍ തോര്‍ത്തുമുണ്ടുകൊണ്ട് ഒരു വട്ടക്കെട്ട്. കുത്തിപ്പിടിക്കാനൊരു വടി എപ്പോഴുമുണ്ടാകും കൂടെ. മമ്മദ്ക്കയ്ക്ക് എഴുത്തും വായനയും അറിയില്ല.

     ബാങ്കിലെത്തുമ്പോള്‍ പത്രക്കടലാസില്‍ അശ്രദ്ധമായി പൊതിഞ്ഞ നോട്ടുകെട്ടുകള്‍ കക്ഷത്തുവെച്ച് തിരക്കൊഴിയാന്‍ കാത്തുനില്‍ക്കുകയാണ്‌ മമ്മദ്ക്കയുടെ രീതി. കയ്യില്‍ പലപ്പോഴും മറ്റെന്തെങ്കിലും ഒരു പൊതിയുമുണ്ടാകും. വീട്ടില്‍ സമൃദ്ധമായ ചാമ്പക്ക ഞങ്ങള്‍ക്ക് പത്രക്കടലാസില്‍ പൊതിഞ്ഞ് കൊണ്ടുവരും. ഒരു ബന്ധുവീട്ടില്‍ വിരുന്നു വന്ന സൗഹൃദത്തോടെ അദ്ദേഹം മുന്നിലിരുന്നു.

     ഒറ്റനോട്ടത്തില്‍ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു ആവശ്യമാണ്‌ അദ്ദേഹം ഉന്നയിച്ചത്. "എന്റെ അക്കൗണ്ടില്‍ ഇതുവരെ എത്ര പണം 'കൂട്ടി'യിട്ടിട്ടുണ്ടാകും? അതൊക്കെ ഒഴിവാക്കിത്തരണം."

     അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്ത പലിശയുടെ കാര്യമാണദ്ദേഹം സൂചിപ്പിച്ചതെന്ന് മനസ്സിലായി. പലരും പലിശ വേണ്ടെന്ന് ആവശ്യപ്പെടാറുണ്ട്. അപ്പോള്‍ അത് എഴുതിവാങ്ങി തുടര്‍ന്നുള്ള പലിശ വരവുവെയ്ക്കാതിരിക്കുകയാണ്‌ ഞങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അക്കൗണ്ടില്‍ ഇതുവരെയുള്ള പലിശയൊന്നും തനിക്കുവേണ്ടെന്നാണ്‌ ഇദ്ദേഹത്തിന്റെ ആവശ്യം. പഴക്കം ചെന്ന അക്കൗണ്ടില്‍ ഇതുവരെ വരവുവെച്ച പലിശ കുറച്ചേറെ പണിപ്പെട്ട് കൂട്ടിയെടുത്തപ്പൊള്‍ അന്‍പത്തൊന്നായിരം രൂപയിലധികം ഉണ്ടായിരുന്നു. അത് വേണമെങ്കില്‍ ഒറ്റയടിക്ക് ഒരു റിവേഴ്സ് എന്റ്റിയിട്ട് ബാങ്കിലേക്ക് വരവുവെച്ച് അദ്ദേഹത്തെ പറഞ്ഞുവിടാമായിരുന്നു. പക്ഷേ അത് ശരിയാണോ എന്ന ഒരു ശങ്ക.

     ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ വെച്ചു. ഒന്നുകില്‍ ആ പണം വാങ്ങി ആര്‍ക്കെങ്കിലും ദാനം ചെയ്യുക. അതിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ പലിശയടയ്ക്കാന്‍ കഴിയാതെ ജപ്തിനടപടി വരെ നേരിടുന്ന പാവപ്പെട്ടെ ഏതെങ്കിലും ലോണ്‍ കാരുടെ കണക്കിലേക്ക് അവരുടെ സമ്മതത്തോടെ വരവുവെയ്ക്കുക. പക്ഷേ ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും അദ്ദേഹത്തിന്‌ സ്വീകാര്യമായില്ലെന്ന് മാത്രമല്ല, കുറച്ചുകൂടി ഗൗരവമുള്ള മറ്റൊരു പ്രശ്നം കൂടി അദ്ദേഹം മുന്നോട്ടുവെച്ചു.

     അക്കൗണ്ടില്‍ നിന്ന് പലിശ നീക്കം ചെയ്യാതിരുന്നാല്‍ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മക്കള്‍ അതെടുത്ത് ചെലവഴിക്കും. തന്റെ അക്കൗണ്ടിലുള്ള പലിശയാകയാല്‍ അത് പരലോകത്ത് തന്നെ മാത്രമാണ്‌ ബാധിക്കുക. അതിനാല്‍ നിങ്ങള്‍ എന്ത് ചെയ്താലും കുഴപ്പമില്ല, ഇപ്പോള്‍ തന്നെ പാസ് ബുക്കില്‍നിന്ന് അത് നീക്കിത്തരണം. പണം ചെക്കെഴുതി വാങ്ങി ദാനം ചെയ്യുന്നതടക്കമുള്ള ഒരു നിര്‍ദ്ദേശത്തിനും അദ്ദേഹം വഴങ്ങാതിരുന്നപ്പോള്‍ ഒടുവില്‍ ആ പണം ബാങ്കിലേക്ക് വരവുവെച്ച് അദ്ദേഹത്തെ പറഞ്ഞയച്ചു. നിറഞ്ഞ പുഞ്ചിരിയോടെ നന്ദി പറഞ്ഞ് അദ്ദേഹം യാത്രയായി.
................................................................................

     ഇനി പരിചയപ്പെടുത്തുന്നയാള്‍ മറ്റൊരു കസ്റ്റമറാണ്‌. പേര്‌ മമ്മിക്കുട്ടി ഹാജി. പണം പിന്‍വലിക്കാനെത്തിയ അദ്ദേഹത്തിന്റെ മുഖം മ്‌ളാനമായും വേവലാതിപൂണ്ടും കാണപ്പെട്ടു. മമ്മദ്ക്കയോളം പ്രായം വരുമെങ്കിലും അഭ്യസ്ഥവിദ്യനാണ്. എന്റെ സമീപമിരുന്ന ബാങ്കിലെ ഒരു ജീവനക്കാരിയെ ചൂണ്ടി അദ്ദേഹം പറഞ്ഞു.

"ആ കുട്ടീനോട് തലയില്‍ തട്ടം നേരെയിടാന്‍ പറയൂ. അങ്ങട്ട് ചെന്നാല്‍ പടാച്ചോന്റട്‌ത്ത് മറുപടി പറ്യേണ്ടിവരും."

     തലയില്‍ തട്ടമായിട്ട സാരിത്തലപ്പ് തോളിലേക്ക് ഊര്‍ന്നുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ വേവലാതിക്ക് കാരണം. എന്നില്‍ നിന്ന് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ഇല്ലെന്ന് കണ്ടിട്ടാകണം അദ്ദേഹം നേരെ അവരുടെ അടുത്തുചെന്ന് കാര്യം പറഞ്ഞു. ഊര്‍ന്നുകിടക്കുന്ന സാരിത്തലപ്പ് നേരെയാക്കി തലയിലിട്ടപ്പൊള്‍ അദ്ദേഹം ആശ്വാസത്തോടെ തിരിച്ചുപോയി.
..................................................................................

     പത്തിരുപത്തിരണ്ട് വയസ്സുള്ള ഒരു യുവാവാണിയാള്‍. ഹൈസ്കൂളില്‍ പഠനം നിര്‍ത്തി കൂലിപ്പണിക്ക് പോകുന്നു. അധികദിവസവും വൈകിട്ട് വായനശാലയില്‍ വരും. അദ്ദേഹത്തോട് കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്യും. ഒരു ദിവസം യാദൃശ്ചികമായി അദ്ദേഹത്തിന്റെ കയ്യിന്റെ മുകള്‍ ഭാഗത്ത് ഒരു ചരട് കെട്ടിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അന്വേഷിച്ചപ്പോള്‍ ആദ്യമൊന്ന് മുരണ്ടു. പിന്നെ കാര്യം പറഞ്ഞു. അത് മന്ത്രിച്ചുകെട്ടിയതാണ്‌. ഇടക്കിടെ ചില അസുഖങ്ങള്‍ വന്നപ്പോള്‍ ആരോ ഉപദേശിച്ചതാണ്‌. ഭക്ത്യാദരപൂര്‍വ്വം ആ മന്ത്രച്ചരടും കെട്ടിയാണ്‌ ഇപ്പോള്‍ നടപ്പ്.
..................................................................................

    ഞാനെന്റെ വീടിന്റെ തറയ്ക്ക്  കുറ്റിയടിപ്പിച്ചത് സുഹൃത്തും എഞ്ചിനീയറുമായ അന്‍വര്‍ സാദത്തിനെക്കൊണ്ടാണ്. എന്നാല്‍ ഒരടുത്ത ബന്ധുവിന്റെ വീടിന്റെ തറയുടെ കുറ്റിയടിക്കലിന്‌ പോയപ്പൊള്‍ അവര്‍ ഒരു 'വാസ്തുവിദഗ്ദനെ' കൊണ്ടുവന്നിരുന്നു. അയാള്‍ പരമ്പരാഗതമായ ചിട്ടവട്ടങ്ങളൊക്കെ പാലിച്ചുവെങ്കിലും പെട്ടെന്നുതന്നെ ദിശനോക്കി പ്ലാനനുസരിച്ച് കുറ്റിയടിച്ച്‌  സ്ഥലം വിട്ടു. പക്ഷേ അദ്ദേഹം പോയ ശേഷം വീട്ടുകാര്‍ക്ക് ഒരു പ്രശ്നം. "അയാള്‍ എന്ത് വാസ്തുവിദഗ്ദനാണ്‌? സ്ഥാനം നോക്കി അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയോ പ്രവചിക്കുകയോ ഒന്നും ചെയ്തില്ല. അയാള്‍ക്ക് 'വാസ്തു'വൊന്നും അറിയില്ലെന്നു തോന്നുന്നു."

     വലിയ 'ആക്‌ഷനും ഭാവാഭിനയവുമൊന്നും' കൂടാതെ തന്റെ ജോലിചെയ്ത് പോയതാണ്‌ അദേഹത്തിന്റെ പരാജയമെന്ന് മനസ്സിലായി. ചില വിശ്വാസികളുടെ ഇടയില്‍ പിടിച്ചുനില്‍കാനുള്ള ട്രിക്കുകളില്‍ മുന്‍ പരിചയം അദ്ദേത്തിനില്ലായിരുന്നെന്ന് സാരം. പിന്നീടാണറിഞ്ഞത് അവര്‍ ആ കുറ്റിയൊക്കെ ഊരിക്കളഞ്ഞ് മറ്റൊരു 'വാസ്തുവിദഗ്ദനെ' കൊണ്ടുവന്ന് മാറ്റി കുറ്റിയടിപ്പിച്ചു.
..................................................................................

     നിത്യജീവിതത്തില്‍ നമുക്കുമുന്നില്‍ പ്രത്യക്ഷപ്പെടുകയും ഇടപഴകുകയും ചെയ്യുന്ന ചിലരെയാണ്‌ മുകളില്‍ പരിചയപ്പെടുത്തിയത്. ഇത്തരത്തിലുള്ള ഒരു പാടു പരിചയക്കാര്‍ നിങ്ങള്‍ക്കുമുണ്ടാകും. ഏത് രീതിയിലാണ്‌ അവരൊടിടപഴകേണ്ടത്?

     ആദ്യത്തെയാളായ മമ്മദ്ക്ക തനിക്ക് ചെറുപ്പം മുതല്‍ ലഭിച്ച വിശ്വാസം നൂറുശതമാനം ശരിയെന്ന് അടിയുറച്ചു വിശ്വസിക്കുന്നയാളാണ്‌. പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസം കൊണ്ട് മറ്റാര്‍ക്കും ഒരു ഉപദ്രവവുമില്ല. അതിനുവേണി തന്റെ അക്കൗണ്ടിലുള്ള പണം വേണ്ടെന്നു വെയ്ക്കാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമില്ല. അദ്ദേഹം തന്റെ വിശ്വാസം മറ്റുള്ളവരുടെ വിശ്വാസത്തേക്കാള്‍ കേമമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല. മാത്രമല്ല അതിന്‌ എന്തെങ്കിലും 'ശാസ്ത്രീയമായ' വിശദീകരണവും അദ്ദേഹം തേടുന്നില്ല.

     മമ്മിക്കുട്ടിഹാജിയെ അസ്വസ്ഥനാക്കിയ 'തട്ടപ്രശ്ന'ത്തിന്റെ മൂലഹേതുവെന്താണ്‌? തല മറയ്ക്കാത്ത മുസ്ലിം പെണ്‍കുട്ടിക്ക് നരകത്തില്‍ പോകേണ്ടിവരുമെന്ന ഒരു തികഞ്ഞ മതവിശ്വാസിയുടെ സ്വാഭാവിക പ്രതികരണമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്. അതായത് ഇതിനെ ഒരു സഹജീവിയോടുള്ള സ്നേഹമായി കാണുന്നതില്‍ തെറ്റില്ലെന്നര്‍ത്ഥം. ജ്യോല്‍സ്യത്തിലും വാസ്തുവിലുമൊക്കെ അന്ധമായി വിശ്വസിക്കുന്ന വിശ്വാസിയും കയ്യില്‍ മന്ത്രിച്ച ചരടുകെട്ടി അസുഖങ്ങള്‍ അകറ്റാന്‍ ശ്രമിക്കുന്ന സുഹൃത്തും സ്വന്തം വിശ്വാസങ്ങളുടെ ഇരകളാണ്‌. എന്നാല്‍ അവര്‍ ഈ വിശ്വാസം മൂലം സമൂഹത്തിന് ബോധപൂര്‍വ്വമായ പരിക്കേല്പ്പിക്കുന്നില്ല.

      ഇവരുടെയെല്ലാം വിശ്വാസങ്ങളെ അത്‌ എത്രമാത്രം മണ്ടത്തരമാണെന്ന് മനസ്സിലാക്കിയാലും അവയെ പുച്ഛിച്ച് തള്ളുകയോ പരിഹസിക്കുകയോ ചെയ്യേണ്ടതുണ്ടോ? എണ്‍പത് വയസ്സായ മമ്മദ്ക്കയെയോ മമ്മിക്കുട്ടിഹാജിയെയോ പരലോകത്തുവെച്ച്‌ പലിശയുടെയോ തട്ടമിട്ടതിന്റെയോ കണക്കുചോദിക്കാന്‍ ആരുമില്ലെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ല. മന്ത്രച്ചരട് കട്ടിയ സുഹൃത്തിനെയും വാസ്തുവിന്റെ 'അപഹാരത്തില്‍'പെട്ടവരെയും പരിഹസിക്കുകയോ ചീത്തവിളിക്കുകയോ പരിഹാരമാര്‍ഗമല്ല. പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായമായതിനാല്‍ അസുഖത്തിന്‌ ഒരു നല്ല ഡോക്റ്ററെ കണ്ട് ചികില്‍സ തേടുന്നതാകും നല്ലതെന്ന്  മന്ത്രച്ചരടുകെട്ടിയ ചെറുപ്പക്കാരനോട് ഞാന്‍ പറഞ്ഞു. വാസ്തുവിന്റെയും ജ്യോല്‍സ്യത്തിന്റെയും പേരില്‍ പണം കളയരുതെന്ന് മറ്റേയാളോടും പറഞ്ഞു.


     ഇനി നമുക്ക് ഇതിന്റെ മറ്റൊരു വശം പരിശോധിക്കാം. പലിശ വാങ്ങുന്നത് മമ്മദിക്കക്കുമാത്രമല്ല, മറ്റു പലര്‍ക്കും ഹറാമാണ്‌. ബാങ്കിലുള്ള പണത്തിന്റെ പലിശ ത്യജിയ്ക്കുകയാണ്‌ അദ്ദേഹം ചെയ്തത്. എന്നാല്‍ പലിശ വാങ്ങുന്നത് ഹറാമാണെന്ന് കരുതി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനുപകരം കൂടുതല്‍ 'ആദായകരമായി' ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ജ്വല്ലറികളും നിക്ഷേപിക്കുന്നവര്‍ നമുക്കു ചുറ്റുമുണ്ട്. ഇവരില്‍ മത യാഥാസ്ഥികര്‍ മുതല്‍ 'മതരാഷ്ട്രവാദി'കള്‍ വരെയുണ്ട്. ഇങ്ങനെ നിക്ഷേപിച്ച് പ്രതിഫലം പറ്റുന്നതിലെ ശരിതെറ്റല്ല ഇവിടെ പരിശോധിക്കുന്നത്. ഇതിനെ തല്‍ക്കാലം 'പടച്ചൊന്റെ കണ്ണില്‍ പൊടിയിടാനുള്ള' ഏര്‍പ്പാടായിട്ടാണ്‌ ചിലര്‍ കാണുന്നത്. പലിശ എന്ന ലേബലിലല്ലാതെ 'ലാഭം' എന്നോ 'ആദായം' എന്നോ ഉള്ള പേരിലാണെങ്കില്‍ 'പടച്ചോനെ' വെട്ടിക്കുകയുമാകാം, കൂടുതല്‍ പണം കിട്ടുകയുമാകാം. (ഇത്തരക്കാര്‍ക്ക് ചിലപ്പോള്‍ നിക്ഷേപിച്ച പണം പോലും തിരിച്ചുകിട്ടാറില്ലെന്നത് മറ്റൊരു വസ്തുത.) മമ്മദ്ക്കമാരുടെ നിഷകളങ്കമായ വിശ്വാസവും ഇത്തരക്കാരുടെ കാപഠ്യവും ഒരേ പ്രതികരണമാണോ അര്‍ഹിക്കുന്നത്? ഇത്തരക്കാരുടെ പലിശവിരോധത്തിനു പിന്നിലെ കാപഠ്യം തുറന്നുകാട്ടുന്നതില്‍ വിരൊധമുണ്ടോ?

      ഇനി മമ്മിക്കുട്ടിഹാജിയിലേക്കുവരാം. തലയില്‍ തട്ടമിടാനും പര്‍ദ്ദയിടാനും വിസമ്മതിക്കുന്ന പെണ്‍കുട്ടികളെയും അവരുടെ വീട്ടുകാരെയും അപവാദപ്രചരണത്തിലൂടെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും വധഭീഷണിവരെ മുഴക്കുകയും ചെയ്യുന്നവരുടെ നാടാണിത്. ആ മതാന്ധരുടെ അതേ വികാരമാണോ അദ്ദേഹത്തെയും നയിച്ചത്? രണ്ടിന്റെയും ഉറവിടം മതവിശ്വാസമാകാം. എന്നാല്‍ തട്ടമിടാത്ത പെണ്‍കുട്ടിയ്ക്ക് നരകത്തില്‍ ലഭിയ്ക്കുന്ന ശിക്ഷയോര്‍ത്താണ്‌ ഹാജിയാര്‍ വേവലാതിപ്പെട്ടതെങ്കില്‍ പറ്റുമെങ്കില്‍ പര്‍ദ്ദയിടാത്തവരെ ഇപ്പോള്‍ തന്നെ നരകത്തിലേക്കയയ്ക്കാന്‍ പറ്റുമോ എന്ന് ധൃതിപ്പെന്നവരാണ്‌ മറ്റേ കൂട്ടര്‍. ഈ രണ്ട് വിഭാഗം വിശ്വസികളെയും ഒരേ അളവുകോല്‍ വെച്ച് അളക്കാമോ? അവരുടെ വിശ്വാസങ്ങളോട് ഒരേ സമീപനം സ്വീകരിക്കേണ്ടാതുണ്ടോ?

     പ്രവചനങ്ങളില്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് കതോര്‍ക്കുന്ന വിശ്വാസിയോടും പ്രവചനങ്ങള്‍ നടത്തിക്കൊടുക്കുമെന്ന് പരസ്യം ചെയ്ത് പണമുണ്ടാക്കുന്ന കുട്ടിച്ചാത്തന്‍ സേവക്കാരോടും മന്ത്രവാദികളോടും ഒരേ സമീപനമാണോ സ്വീകരിക്കേണ്ടത്? മന്ത്രച്ചരടില്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് അത് കയ്യില്‍ കെട്ടിനടക്കുന്ന ചിന്താശേഷിയില്ലാത്ത വിശ്വാസിയോടും ധനാകര്‍ഷണ-സന്താന സൗഭാഗ്യ- കാമിനീവശീകരണ- 'യന്ത്ര'ങ്ങള്‍ വിറ്റ് കോടീശ്വരന്മാരാകുന്ന കള്ളന്മാരോടും ഒരേ സമീപനമാണോ സ്വീകരിക്കേണ്ടത്? 

    അന്ധവിശ്വാസങ്ങളുടെ ഇരുളില്‍ പെട്ട് ജീവിതത്തില്‍ തപ്പിത്തടയുന്ന എത്രയോ സാധുമനുഷ്യര്‍ നമുക്കിടയിലുണ്ട്. തങ്ങളുടെ മനസ്സില്‍ വിഴുപ്പുഭാണ്ഢങ്ങളായി കുടുങ്ങിക്കിടക്കുന്ന അശാസ്ത്രീയ വിശ്വാസപ്രമാണങ്ങള്‍ എത്രത്തോളം ദുസ്സഹമാണെന്ന് ബോധ്യപ്പെടാതെ അതും 'മനസ്സിന്‌ ആശ്വാസം നല്‍കുന്നവയാണെന്ന' വിശ്വാസത്തില്‍ സമയവും പണവും ദുര്‍വ്യയം ചെയ്യുന്നവര്‍. അവരെ പരിഹസിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് ക്രൂരതയാകും. മറിച്ച്‌ ശാസ്ത്രീയ ചിന്തകളെ അവരുടെ മന്‍സ്സുകളില്‍ എത്തിക്കുകവഴി അന്ധതയുടെ ഉരുട്ടകറ്റാന്‍ ഒരു പരിധിവരെ കഴിഞ്ഞേക്കാം.


     എന്നാല്‍ ഈ പാവങ്ങളുടെ അജ്ഞത മുതലെടുത്ത് ധനം സമ്പാദിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവരെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാനും അവരുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാനുമുള്ള ചുമതല ഓരൊ മനുഷ്യസേഹിയുടെയും കടമയല്ലേ? യുക്തിവാദികള്‍ എതിര്‍ക്കുന്നത് ഒരിക്കലും വിശ്വാസികളെയല്ല, മറിച്ച്‌ വിശ്വാസികള്‍ക്ക് ഭാരമായ അന്ധവിശ്വാസങ്ങളെയാണ്‌. അതിന്റെ ലക്ഷ്യം വിശ്വാസിയായ മനുഷ്യനെ അടിസ്ഥാനരഹിതമായ വിശ്വാസങ്ങളുടെ ചുമടില്‍ നിന്ന് മോചിപ്പിക്കുകയും.

     തന്റെ വിശ്വാസം തനിക്ക് മാന‍സികാശ്വാസം തരുന്നുവെന്ന് കരുതുന്ന മനുഷ്യരുടെ വിശ്വാസങ്ങളെ അവരില്‍ നിന്ന് തട്ടിക്കളയുകയല്ല, മറിച്ച്‌ അവരെ ശാസ്ത്രീയമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ വേണ്ടത്.  അതുവഴി അവര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങളിലെ മൂഢതകളെ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞേക്കും. പക്ഷേ തന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെക്കാള്‍ മഹത്തമാണെന്ന് മേനി നടിക്കുകയും അത് മറ്റുള്ളവരിലേക്കെത്തിച്ച് അതിന് പ്രതിഫലമായി തനിക്ക് മരണാനന്തര സ്വര്‍ഗം ലഭിക്കുമെന്ന് മോഹിച്ച് മതപ്രചരണത്തിലേര്‍പ്പെടുകയും ചെയ്യുന്നവരെ ഈ ഗണത്തില്‍ പെടുത്താന്‍ സാധ്യമല്ല. തന്റെ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയത ചികയുകയും ലജ്ജലേശമില്ലാതെ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ ശാസ്ത്രീയരീതി അവതരിപ്പിച്ച് അവരെ മനസ്സിലാക്കിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്‌. അവര്‍ പ്രചരിപ്പിക്കുന്ന മൂഢവിശ്വാസങ്ങളെ പച്ചയോടെ തുറന്നുകാട്ടുക മാത്രമാണഭികാമ്യം. മതരാഷ്ട്രം ലക്ഷ്യമാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചും യഥാര്‍ത്ഥ ലക്ഷ്യം മറച്ചുവെച്ചും പ്രവര്‍ത്തിക്കുന്ന വിഭാഗത്തെ(അത് ഏത് മതത്തിന്റെ പേരിലായാലും) എതിര്‍ക്കുകയയും തുറന്നുകാട്ടുകയും ചെയ്യുകതന്നെയാണ്‌ ഒരു മനുഷ്യസ്നേഹിയുടെ അടിയന്തിര കര്‍ത്തവ്യമെന്ന് ഞാന്‍ കരുതുന്നു. 

     നിങ്ങളോ?

88 comments:

സുശീല്‍ കുമാര്‍ said...

തലയില്‍ തട്ടമിടാനും പര്‍ദ്ദയിടാനും വിസമ്മതിക്കുന്ന പെണ്‍കുട്ടികളെയും അവരുടെ വീട്ടുകാരെയും അപവാദപ്രചരണത്തിലൂടെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും വധഭീഷണിവരെ മുഴക്കുകയും ചെയ്യുന്നവരുടെ നാടാണിത്. ആ മതാന്ധരുടെ അതേ വികാരമാണോ അദ്ദേഹത്തെയും നയിച്ചത്? രണ്ടിന്റെയും ഉറവിടം മതവിശ്വാസമാകാം. എന്നാല്‍ തട്ടമിടാത്ത പെണ്‍കുട്ടിയ്ക്ക് നരകത്തില്‍ ലഭിയ്ക്കുന്ന ശിക്ഷയോര്‍ത്താണ്‌ ഹാജിയാര്‍ വേവലാതിപ്പെട്ടതെങ്കില്‍ പറ്റുമെങ്കില്‍ പര്‍ദ്ദയിടാത്തവരെ ഇപ്പോള്‍ തന്നെ നരകത്തിലേക്കയയ്ക്കാന്‍ പറ്റുമോ എന്ന് ധൃതിപ്പെന്നവരാണ്‌ മറ്റേ കൂട്ടര്‍. ഈ രണ്ട് വിഭാഗം വിശ്വസികളെയും ഒരേ അളവുകോല്‍ വെച്ച് അളക്കാമോ? അവരുടെ വിശ്വാസങ്ങളോട് ഒരേ സമീപനം സ്വീകരിക്കേണ്ടാതുണ്ടോ?

chithrakaran:ചിത്രകാരന്‍ said...

മുകളില്‍ പറഞ്ഞ എല്ലാത്തരം തീവ്രയുക്തിവാദികളും,മിതശീതോഷ്ണ യുക്തിവാദികളും,മൃദുയുക്തിവാദികളും,വിശ്വാസത്തിലേക്ക് തിരിച്ച് ചേക്കേറുന്ന ശൈത്യയുക്തിവാദികളും,കപട-അവസരവാദി യുക്തിവാദികളും, വിശ്വാസികളായ യുക്തിവാദികളും, ദൃഢവിശ്വാസികളായ ഭാഗിക യുക്തിവാദികളും,... എല്ലാം തന്നെ ഉണ്ടായിരിക്കേണ്ടത് നമ്മുടെ ഇരുളടഞ്ഞ സമൂഹത്തിന്റെ അനിവാര്യമായ ആവശ്യമാകുന്നു.
അവരവരുടെ തരംഗദൈര്‍ഘ്യത്തിനനുസരിച്ച് ഇരുളകറ്റാനുള്ള വെളിച്ചം സമൂഹത്തിനു നല്‍കുക എന്നതേ പ്രായോഗികമായുള്ളു.അല്ലാതെ ശരിയായ ഒരേയൊരു മാര്‍ഗ്ഗം എന്നു വിശേഷിപ്പിക്കാകുന്ന യുക്തിമാര്‍ഗ്ഗം ഇല്ല എന്നാണ് ചിത്രകാരന്റെ ധാരണ.
(എല്ലാം മണ്ണുണ്ണികളായ ഈ മനുഷ്യര്‍ തന്നെ !!!) അഥവ ഉണ്ടെങ്കില്‍ തന്നെ,അത് വിശ്വാസത്തേക്കാള്‍ ഭീകരമായേക്കാം :)

Unknown said...

യുക്തി ഉള്ള പലരും വാദിക്കാറില്ല.
വാദിക്കുന്ന പലരും യുക്തിയുള്ളവരല്ല.
യുക്തിവാദികളുടെ യഥാര്‍ത്ഥ സംഭാവന യുക്തിയുപയോഗിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കലാണ്
. അതവര്‍ സ്തുത്യര്‍ഹമായി ചെയ്യുന്നുവെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്‌ .അത് കൂടുതല്‍ ശക്തമായി തുടരട്ടെ എന്നാശംസിക്കുന്നു

സുരേഷ് ബാബു വവ്വാക്കാവ് said...

യുക്തിവാദികള്‍ പരിഹസിക്കുന്നു എന്ന പരാതിക്ക് വകുപ്പില്ല.

ChethuVasu said...

പ്രിയ സുശീല്‍ ,
രണ്ടു ഓഫ് ടോപ്പിക്ക് സംശയങ്ങള്‍ ..ഒരെണ്ണം ഇപ്പൊ ചോദിക്കാം ബാക്കി പിന്നെ :-)

1 . യുക്തിവാദികള്‍ എന്ന ബഹുവചന രൂപം , യുക്തിപരമായി നിലനില്‍ക്കുന്നതാണോ ..? അതായതു വിശ്വാസികള്‍ എന്ന പൊതു രൂപം ( സാമാന്യ വത്കരണം എന്നും പറയാം ) പോലെ യുക്തിവാദികള്‍ എന്ന ഒരു ഏക ശിലാ രൂപമുണ്ടോ ..? അടിസ്ഥാന-യുക്തി-പരമായി ഓരോ യുക്തിവാദിയും മറ്റു യുക്തിവാടിയില്‍ നിന്നും വ്യത്യസ്തന്‍ അല്ലെ ..? യുക്തി പൂര്‍വ്വം ചിന്തിച്ചാല്‍ അവരുടെ ചിന്തകള്‍ , യുക്തികള്‍ , അഭിപ്രായങ്ങള്‍ എന്നിവ അവരുടെ വ്യക്തിത്വത്തിന് അടിസ്ഥാനമായ ഭേദങ്ങള്‍ ഉള്‍ക്കൊല്ലുന്നതല്ലേ ..? അപ്പോള്‍ വിശ്വാസികള്‍ എന്നതിന്റെ എതിര്‍ വചനം ആണ് യുക്തിവാദികള്‍ എന്ന പൊതു ധാരണ യുക്തിവാദികള്‍ എങ്കിലും തള്ളിക്കലയെണ്ടാതല്ലേ ..? അതായതു യുക്തിവാദികള്‍ ഇല്ല, പക്ഷെ ഒരു പാടു പേര്‍ അവരുടെ രീതിയില്‍ യുക്തിവാദിയായിട്ടുണ്ട് എന്നല്ലേ പറയേണ്ടത് ..? അവരവരുടെ യുക്തി ഉപയോഗിക്കുന്നവര്‍ ആയിട്ടുണ്ട്‌ എന്നല്ലേ പറയേണ്ടത് ..?

Unknown said...

You can bring even a rascal to reason/rationality, but a fanatic never! - Voltaire

Muhammed Shan said...
This comment has been removed by the author.
Muhammed Shan said...

track

ശാശ്വത്‌ :: Saswath S Suryansh said...

എന്റെ നൂറു നൂറ് ഒപ്പുകള്‍...

ചിന്തകന്‍ said...

മമ്മദ് ക്കായെയും മമ്മിക്കുട്ടിഹാജിയെയും, ചരട് മന്ത്രിച്ച് കെട്ടിയ യുവാവിനെയും, വസ്തു നോക്കുന്ന അയല്‍ വാസിയെയും പോലെ തന്നെ, അത്പം അഭ്യസ്ഥ വിദ്യനായപ്പോഴേക്കും തന്റെ യുക്തിയില്‍ വിരിയുന്ന കാര്യങ്ങള്‍ മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന, അത്യവശ്യത്തിന് മുന്‍വിധിയൊക്കെയുള്ള - ഒരു നിഷ്കളങ്കനായ യുക്തിവാദിയായി സുശീലിനെയും എനിക്ക് അനുഭവപെടുന്നു. :)

തന്റെ യുക്തി എപ്പോഴും ശരിയായാണെന്ന്/ശരിയായിരിക്കുമെന്ന് ഒരാള്‍ക്കും അവകാശപെടാനാവില്ല. എല്ലാം ശാസ്ത്രീയമായി മാത്രമേ മനസ്സിലാക്കാവൂ എന്ന് വാദിക്കുന്ന യുക്തിവാദിയുടെ യുക്തിയാണ് ശരി എന്നതിന് ശാസ്ത്രീയമായ വല്ല തെളിവും യുക്തിവാദികള്‍ സമര്‍പിച്ചതായി എനിക്കറിവില്ല. യുക്തിവാദി തന്റെത് മാത്രമാണ് ശാസ്ത്രീയമായ വിശ്വാസം/ചിന്ത എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം വിശ്വസികളുടെ വിശ്വാസത്തെയും ചിന്തയെയും ഇകഴ്ത്താന്‍ ശ്രമിക്കുകയും അവരുടെ വിശ്വാസവും/ചിന്തയും പ്രചരിപ്പിക്കാന്‍ പാടില്ലാത്തതാണെന്ന് തിട്ടൂരമിറക്കുകയും ചെയ്യുന്നു. ഇതിന്റെ യുക്തി എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. യുക്തിവാദിയായ സുശീല്‍ കുമാര്‍ ഈ പോസ്റ്റിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നതും അത് തന്നെയാണ്. യുക്തിവാദിയുടെ ചിന്തകളാണ് ഏറ്റവും ശ്രേഷ്ടമായതെന്നും അത് ആളുകളിലേക്ക് എത്തിക്കാന്‍ വിശ്വാസത്തെ ഇല്ലാതാക്കികൊണ്ടല്ല മറിച്ച് വിശ്വാസികളിലേക്ക് ശാസ്ത്രത്തിന്റെ വിദ്യാഭ്യാസത്തിന്റെയും വെളിച്ചം എത്തിച്ചു കൊണ്ടായിരിക്കണമെന്നും സുശീല്‍ ഉണര്‍ത്തുന്നു. സുശീല്‍ പറഞ്ഞത് കേട്ടാല്‍ തോന്നുക ശാസ്ത്രം അറിയുന്നവരും വിദ്യാഭ്യാസമുള്ളവരും എല്ലാം യുക്തിവാദികളും അല്ലാത്തവരെല്ലാം വിശ്വാസികളുമാണ് എന്നാണ്. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ യുക്തി എന്ന് എനിക്കറിയില്ല.

എന്റെ ഒരു നിരീക്ഷണത്തില്‍, വിദ്യാഭ്യാസമുണ്ടായിട്ട് പോലും തീരെ യുക്തി ഉപയോഗിക്കാത്ത ഒരു വര്‍ഗ്ഗമുണ്ടെങ്കില്‍ അത് യുക്തിവാദികളാണെന്നാണ്. സാമാന്യ യുക്തി ഉപയോഗിക്കാന്‍ ശ്രമിക്കാത്തവര്‍. ഇതിന്റെ പ്രധാന കാരണമായി എനിക്ക് തോന്നുന്നത്

1 - സ്വന്തം യുക്തിയെ കുറിച്ചുള്ള അമിതവും അന്ധവുമായ വിശ്വാസം
2- വിശ്വാസത്തോടും വിശ്വാസികളോടുമുള്ള മുന്വിധിയലധിഷ്ഠിതമായ കാഴ്ചപാടുകള്‍
3 - തന്റെ യുക്തിവാദ ചിന്തകള്‍ക്കനുഗുണമല്ലത്ത വിശ്വസികള്‍ക്കെതിരെ ആര്‍ എന്ത് പ്രചരിപ്പിച്ചാലും ലവലേശം യുക്തി ഉപയോഗിക്കാതെറ്റ്യും, അന്ധമായും തൊണ്ട തൊടാതെയും വിഴുങ്ങുക.

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ഈ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ച റിയാന എന്ന പെണ്‍കുട്ടിക്കുണ്ടായ ഭീഷണിയെ കുറിച്ചുള്ള മാധ്യമ പ്രചാരണം.
cntnd..

ചിന്തകന്‍ said...

ഈ പ്രചരണം കേട്ടാല്‍ തോന്നുക:-
1. കേരളത്തില്‍ എല്ലാ മുസ്ലീം പെണ്‍ക്കുട്ടികളും പര്‍ദ്ദയണിഞ്ഞാണ് നടക്കുന്നത്.
2. ആദ്യമായാണ് ഒരു പെണ്‍കുട്ടി പര്‍ദ്ദയിടാതെ നടക്കാന്‍ ധൈര്യം കാണിച്ചത്.
3 അത് കൊണ്ട് ആ കുട്ടിയെ സ്വര്‍ഗ്ഗത്തിലാക്കാന്‍ മതമൌലിക വാദികള്‍ ഭീഷണിയുമായി എത്തി
4 തനിക്ക് സംരക്ഷണം തരണമെന്ന് ആവശ്യപെട്ട് കുട്ടി കോടതിയെ സമീപിച്ചു.
5 കോടതി കുട്ടിക്ക് സംരക്ഷണം നല്‍കാനാവശ്യപെട്ടു.
6 ഇതൊക്കെ ആയിട്ടും ഊമ കത്തും ഭീക്ഷണികളും വീണ്ടും വന്നു കൊണ്ടിരിക്കുന്നു.
7 യുക്തിവാദികള്‍ ഇതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുന്നു അഥവാ അന്ധമായി വിശ്വസിക്കുന്നു.
8 യുക്തിവാദികള്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് കൊണ്ട് മത മൌലികവാദികള്‍ക്കെതിരെ ബ്ലോഗിലും അല്ലാതെയും ശക്തമായ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നു.
9 അത് കൊണ്ട് മതം മനുഷ്യത്വരഹിതവും മണ്ണടിയേണ്ടതുമാണെന്ന് ആഹ്വാനം ചെയ്യുന്നു.
10 ആയതിനാല്‍ യുക്തിവാദം മാത്രമാണ് നിലനില്‍ക്കേണ്ടതും ശാസ്ത്രീയമായതും മനുഷ്യത്വ പരമായിട്ടുള്ളതും എന്നവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു...
....................................
1അത്പമെങ്കിലും യുക്തി ഉപയോഗിക്കുന്നവരായിരുന്നു യുക്തിവാദികളെങ്കില്‍ റിയാന എന്ന പെണ്‍കുട്ടി പറഞതും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതും വെച്ച് അവര്‍ വിശ്വാസികള്‍ക്കെതിരെ തിരിയുമായിരുന്നോ?
2അതോ ഈ പ്രചാരണത്തിന് പിന്നില്‍ വല്ല യാഥാഥ്യവുമുണ്ടോ എന്നവര്‍ അന്വേഷിക്കുമായിരുന്നോ?
-----------------------

വിശ്വാസികളെ, പ്രത്യേകിച്ച് ഇസ്ലാമിനെ കുറിച്ചുള്ള അന്ധമായ മുന്വിധിയും വിദ്വേഷവും - അത്പം പോലും യുക്തിഉപയോഗിക്കാതെയുള്ള ഇത്തരം അന്ധവിശ്വസങ്ങള്‍ പിന്തുടരാനും, റിയാനയെ പോലുള്ള പെണ്‍കുട്ടികളെ മനുഷ്യത്വം എന്ന പേരില്‍ പൊക്കിപിടിച്ച് വിശ്വാസി സമൂഹത്തെ അടിക്കാനും ഇക്കൂട്ടര്‍ക്ക് ആവേശം നല്‍കുന്നു.
ഇവര്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന ഊര്‍ജ്ജം -മദ്യത്തിനും മയക്ക് മരുന്നിനും അടിപെട്ടവരെ ബോധവത്ക്കരിക്കാനും അതിന്റെ പേരില്‍ വഴിയാധാരമായ കുടുബങ്ങളെ രക്ഷപെടുത്താനും മദ്യത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ കടുത്ത പീഢനം അനുഭവിക്കുന്ന അസംഖ്യം സ്ത്രീകകളെ അതില്‍ രക്ഷപെടുത്താനും ഉപയോഗിക്കപെട്ടിരുന്നിരുന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!

മനുഷ്യത്വപരവും യുക്തിപൂര്‍വ്വവും മുന്‍വിധിയിലധിഷ്ടിതമല്ലാത്തതുമായ ഒരു സമീപനം യുക്തിവാദികളില്‍ പ്രതീക്ഷിക്കാമെന്ന് ആര്‍ക്കെങ്കിലും കരുതാനുവുമോ?

യുക്തിവാദികളുടെ യുക്തി അശാസ്ത്രീയമാണെന്നതിന് ഏറ്റവും വലിയ തെളിവ് അവര്‍ക്ക് തന്നെ സംഭവിക്കുന്ന വംശനാംശവും അന്തഛിദ്രതയും അഭിപ്രായ ഐക്യമില്ലായ്മയും തന്നെയാണ്. അര്‍ഹതയുള്ളതെ നിലനില്‍ക്കൂ എന്നു പറയുന്നത് യുക്തിവാദികളുടെ കാര്യത്തില്‍ വളരെ ശരിയാണെന്ന് എനിക്ക് തോന്നുന്നു!

സുശീല്‍ കുമാര്‍ said...

ചെത്തുകാര വാസു,

താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു. ഇതുസംബന്ധമായി മുന്‍ പോസ്റ്റില്‍ ചര്‍ച്ചചെയ്തിരുന്നു. ലിങ്ക്: ആരെടാ ഈ യുക്തിവാദി


ഇവിടെ ചര്‍ച്ചയ്ക്ക് സൗകര്യത്തിന്‌ എനിക്കും താങ്കള്‍ക്കും മറ്റുള്ളവര്‍ക്കും വ്യക്തമായ രീതിയിലാണ്‌ ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അത് സാമന്യവല്‍ക്കരണമല്ല. നന്ദി.

സുശീല്‍ കുമാര്‍ said...

ചിന്തകന്‍

വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും വഴികള്‍ നമ്മള്‍ മുമ്പ് പലതവണ ചര്‍ച്ച ചെയ്തതാണ്‌. അത് ഇനിയും ഇവിടെ ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല.ഇവിടെ എന്റെ വ്യക്തിപരമായ യുക്തിയെക്കുറിച്ചല്ല ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്രം അറിയുന്നവരും വിദ്യാഭ്യാസമുള്ളവരും എല്ലാം യുക്തിവദികള്‍ മാത്രമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ശാസ്ത്രമറിയാത്ത അന്ധവിശ്വാസിയേക്കാള്‍ അപകടകാരി ശാസ്ത്രമറിയുന്ന അന്ധവിശ്വസിയാണെന്നാണ്‌ എന്റെ പക്ഷം. ശാസ്ത്രജ്ഞാനം ഏറെയുണ്ടായതുകൊണ്ടായില്ല, ശാസ്ത്രബോധം ഒട്ടുമില്ലെങ്കില്‍.

സുശീല്‍ കുമാര്‍ said...

ചിന്തകന്‍,

'മതപോലീസിനെ' ന്യായീകരിക്കുന്ന താങ്കളുടെ ശ്രമം വ്യക്തമാണ്‌. അത് താങ്കളുടേ ഉള്ളിലുള്ളത് മുഴുവന്‍ പുറത്തുകൊണ്ടുവരുന്നുണ്ട്.

സുശീല്‍ കുമാര്‍ said...

ആരെടാ ഈ യുക്തിവാദി ചെത്തുകാരന്‍ വാസുവിനുള്ള ലിങ്ക്.

സന്തോഷ്‌ said...

tracking

Anil said...
This comment has been removed by the author.
Anil said...

tracking

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം, സുശീല്‍ കുമാര്‍.
പോസ്റ്റിന്റെ അന്തസത്തയോട് യോജിക്കുന്നു.
ഒരുവന്റെ വിശ്വാസമോ അവിശ്വാസമോ മറ്റൊരാളുടെ താത്പര്യങ്ങളെ ഹനിക്കുന്നില്ലെങ്കില്‍ അതിനെ വെറുതെ വിടുക എന്നതാണ് ശരിയെന്ന് കരുതുന്നവനാണ് ഞാന്‍. അതുകൊണ്ട് തന്നെ അവന്റെ ശരികളെ വിശകലനം ചെയ്യുന്നതില്‍ നിന്നും മാറി നില്‍ക്കുകയാണിപ്പോള്‍. എന്നാല്‍ തന്റെ ശരികള്‍ മറ്റുള്ളവനും പാലിക്കണമെന്ന് വാശിപിടിക്കുന്നത് അംഗീകരിക്കാനുമാകുന്നില്ല. തട്ടമിടാത്തതിനെപ്പറ്റിയുള്ള കഥകളും മറ്റും പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുന്നത് അതിനാലാണ് . ഒരു കുറഞ്ഞ ന്യൂനപക്ഷം മാത്രമാണ് ഇത്തരം മൗലിക വാദവുമായി വരുന്നതെന്ന് വാദിക്കുന്ന വിശ്വാസികള്‍ ചെയ്യേണ്ടത് അത്തരം സംഭവങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാവുക എന്നതാണ് .

അപ്പൊകലിപ്തോ said...

സുശീല്‍ കുമാര്‍ പി പി >>> പക്ഷേ തന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെക്കാള്‍ മഹത്തമാണെന്ന് മേനി നടിക്കുകയും അത് മറ്റുള്ളവരിലേക്കെത്തിച്ച് അതിന് പ്രതിഫലമായി തനിക്ക് മരണാനന്തര സ്വര്‍ഗം ലഭിക്കുമെന്ന് മോഹിച്ച് മതപ്രചരണത്തിലേര്‍പ്പെടുകയും ചെയ്യുന്നവരെ ഈ ഗണത്തില്‍ പെടുത്താന്‍ സാധ്യമല്ല. തന്റെ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയത ചികയുകയും ലജ്ജലേശമില്ലാതെ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ ശാസ്ത്രീയരീതി അവതരിപ്പിച്ച് അവരെ മനസ്സിലാക്കിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്‌. അവര്‍ പ്രചരിപ്പിക്കുന്ന മൂഢവിശ്വാസങ്ങളെ പച്ചയോടെ തുറന്നുകാട്ടുക മാത്രമാണഭികാമ്യം <<<<

കൃത്യമായ സ്വയം വിമര്‍ശനം.
"യുക്തി" എന്നു വിളിക്കപ്പെടുന്ന സാധനം യുക്തിവാദികളെന്ന്‌ വിളിക്കുന്നവരെ തന്നെ കൊങ്ങക്കു പിടിക്കുന്നതു സാധാരണമായിരിക്കുന്നു.

ഓരോ വിശ്വാസിയും മറ്റുള്ള വിശ്വാസത്തെക്കാള്‍ മഹത്തരമായതിലാണ്‌ താന്‍ വിശ്വസിക്കുന്നതു എന്നുകരുതുന്നതു മേനിനടിക്കലാണോ. അങ്ങനെയെങ്കില്‍, അതൊരൊ മൂഢവിശ്വാസമെങ്കില്‍ യുക്തിവാദികളും വളരെ കട്ടിയുള്ള മൂഢരാണ്‌. അവരാണല്ലോ ഇത്തരം മേനിനടിക്കലുകളുടെ ഉസ്താദുമാര്‍.

മുഹമ്മദ്‌ നബി പറഞ്ഞു : "യുക്തിയേക്കാള്‍ മികച്ച ഒരു സമ്മാനം അല്ലാഹു നല്‍കിയിട്ടില്ല". (ബുഖാരി)

യുക്തിവാദികള്‍ക്കു ആ സമ്മാനം കിട്ടിയിട്ടില്ല എന്നുവേണം കരുതാന്‍. കാരണം മമ്മദ്ക്കാനെയും മമ്മിക്കുട്ടി ഹാജിനെയും അവരെ നിയന്ത്രിച്ചിരുന്ന ആത്മീയ ചോദനകളെ ശരിക്കും സുശീല്‍ സൂക്ഷ്മായി മനസ്സിലാക്കിയിരിക്കാന്‍ സാധ്യതയില്ലെന്ന ന്യായമാണ്‌ ഇവിടെ അവതരിപ്പിക്കുന്ന യുക്തിന്യായങ്ങള്‍ക്ക്‌ വേണ്ടി മുറിക്കപ്പെട്ട വസ്തുതകളുടെ പ്രാഥമികമായ പോരായ്മ.

അതായതു യുക്തിവിചാരത്തിണ്റ്റെ തീവ്രതയില്‍ യുക്തിബാഹ്യമായ "സത്യങ്ങളെ" നിഷേധിക്കുന്നതു യുക്തിയുടെ പരിമിതമായ മണ്ഡലത്തില്‍വച്ച്‌ യുക്തിസാധുവാണോ എന്ന ബോധത്തെപ്പോലും അറിയാതെപോകുന്ന യുക്തിയവാദികളെ വിളിക്കാന്‍ തെമ്മാടികള്‍ എന്ന പദം തികയുമോ എന്നറിയില്ല. (തെമ്മാടികള്‍ മാത്രമേ യുക്തിവാദികളാവുന്നുള്ളു എന്നാണു ഒരു സുഹൃത്ത്‌ മുകളില്‍ പറഞ്ഞിരിക്കുന്നതു.)

തെമ്മാടിത്തങ്ങള്‍ക്ക്‌ ശാസ്ത്രീയത ചികയുമ്പോല്‍ വിശ്വാസത്തിനു അതു പാടില്ല എന്ന മുറുക്കം യുക്തിവാദികള്‍ തന്നെ മുന്നോട്ട്‌ വയ്ക്കുന്നത്‌ ഫാസിസ നടപടിയല്ലെ. പ്രതേകിച്ച്‌ വിശ്വാസം തന്നെ അതിണ്റ്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുമ്പോല്‍.
"വല്ലവരും നിങ്ങളൂടെ അടുക്കല്‍ വല്ലവാര്‍ത്തയും കൊണ്ടുവന്നാല്‍ നിങ്ങളതിണ്റ്റെ നിജസ്തിഥി സൂക്ഷമായി അന്വേഷിക്കേണ്ടതാകുന്നു." quraan : 49:6

യുക്തിവാദികള്‍ക്ക്‌ ബാഹ്യമായ അടയാളങ്ങള്‍ കാണണം. അന്ധവിശ്വാസികള്‍ക്ക്‌ അത്ഭുതങ്ങള്‍ കാണണം. രണ്ടും (rascals & fanatics) ശുദ്ധമായ യുക്തിരാഹിത്യമെന്നാണു നമ്മുടെ പ്രിയങ്കരനായ പ്രവാചകന്‍ ഈസ നബി (യേശു) പറയുന്നതു :

"അടയാളങ്ങളും അത്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കില്ലയോ" - യോഹന്നാന്‍ (4:48)

Unknown said...

ചിന്തകാ.. ചക്കരെ..
2010, ഒക്ടോബര്‍ 11 3:36 രാവിലെ എഴുതിയ സാധനം വായിച്ചു....
....."-മദ്യത്തിനും മയക്ക് മരുന്നിനും അടിപെട്ടവരെ ബോധവത്ക്കരിക്കാനും അതിന്റെ പേരില്‍ വഴിയാധാരമായ കുടുബങ്ങളെ രക്ഷപെടുത്താനും മദ്യത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ കടുത്ത പീഢനം അനുഭവിക്കുന്ന അസംഖ്യം സ്ത്രീകകളെ അതില്‍ രക്ഷപെടുത്താനും ഉപയോഗിക്കപെട്ടിരുന്നിരുന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!....."
ഹി..ഹി... നുറ്റാണ്ടുകള്‍ ആയി പ്രവാചകനും, പിന്നെ കുറെ ' ചിന്തകന്‍' മാരും പഠിച്ച പണി മുഴുവനും പയറ്റിയിട്ടും ബോധവല്കരിക്കാന്‍ കഴിഞ്ഞില്ല.. പിന്നെ ആണോ ഇപ്പോള്‍...!!!!
പടച്ചോന്‍..എല്ലാവര്ക്കും ഹിതായത് കൊടുത്തിരുന്നെങ്ങില്‍ ഇതിന്റെ ഒക്കെ പ്രശ്നം ഉണ്ടാകുമായിരുന്നോ...??? കുറച്ചു പേര്‍ക്ക് അത് വാരി കോരി കൊടുക്കും...കൂടുതല്‍ പേരുക്ക് കൊടുക്കില്ല..എന്നിട്ട് അവര്‍ക്ക് വായിച്ചു പഠിക്കാന്‍ ഒരു കിതാബും കൊടുക്കും... കിത്താബില്‍ ഇതു ശരി, ഇതു തെറ്റ് എന്ന് പോലും അറിയാതെ അടി തുടങ്ങും... ഏതൊക്കെ കണ്ടു പടച്ചോന്‍ അവിടിരുന്നു പള്ള കുലുക്കി ചിരിക്കുന്നുണ്ടാകും.....!!!!!
... വിഡ്ഢികള്‍...!!!! ഈ ലോകത്തിന്റെ ശാപം ആണ് ഈ ദൈവങ്ങളും മതങ്ങളും.. മനുഷ്യരാശിയുടെ പുരോഗതിയെ തന്നെ മന്ദഗതിയയില്‍ ആക്കുന്നവര്‍... മദ്യത്തിനും മയക്ക് മരുന്നിനും അടിപെട്ടവരെ ബോധവത്ക്കരിക്കുന്നത് പോലെ എവിടെയും ഒരു ബോധവല്‍ക്കരണത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.... യുക്തിവാദത്തിന്റെ പ്രസക്തി അവിടെ ആണ്...

ചിന്തകന്‍ said...

വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും വഴികള്‍ നമ്മള്‍ മുമ്പ് പലതവണ ചര്‍ച്ച ചെയ്തതാണ്‌.

ഞാൻ പറയാൻ ശ്രമിച്ചത് ശാസ്ത്രത്തെയും വിശ്വാസത്തെയും കുറിച്ചല്ല. വിശ്വാസത്തെയും അന്ധ യുക്തിവിശ്വാസത്തെയും കുറിച്ചാണ്. തങ്ങളുടെ അന്ധവിശ്വാസത്തിന് അനുഗുണമായതെന്തും, ലവ ലേശം യുക്തിയുപയോഗിക്കാതെ, തൊണ്ട തൊടാതെ വിഴുങ്ങാനുള്ള സുശീലിനെ പോലുള്ള നിഷ്കളങ്കരായ അന്ധയുക്തി വിശ്വാസികളുടെ യുക്തിരാഹിത്യത്തിന്റെ ആഴം തുറന്ന് കാട്ടാനാണ്. യുക്തിവാദികളുടെ സമീപനങ്ങൾ ഒട്ടും ശാസ്ത്രീയമല്ല എന്ന് തെളിയിക്കാനാണ്. യുക്തിവാദികളുടെ യുക്തിയാണ് ഏറ്റവും ശരിയെന്ന് താങ്കൾക്ക് വാദമുണ്ടെങ്കിൽ യുക്തിവാദമനുസരിച്ച് തന്നെ, നിലനിൽക്കാനുള്ള അർഹതയുള്ള ഏകപ്രസ്ഥാനം യുക്തിവാദം ആകേണ്ടതായിരുന്നു. അങ്ങിനെയൊന്നു സംഭവിച്ചിട്ടെയില്ല. ഉള്ള യുക്തിവാദികൾക്ക് തന്നെ വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുകയുമാണ് :)

'മതപോലീസിനെ' ന്യായീകരിക്കുന്ന താങ്കളുടെ ശ്രമം വ്യക്തമാണ്‌. അത് താങ്കളുടേ ഉള്ളിലുള്ളത് മുഴുവന്‍ പുറത്തുകൊണ്ടുവരുന്നുണ്ട്.
എവിടെയാണ് ഞാൻ മത പോലീസിനെ ന്യായീകരിച്ചത് പ്രിയ സുശീൽ. കേരളത്തിൽ എവിടെയാണ് മതപോലീസുള്ളത്. ഒരാളുടെയും സ്വതന്ത്ര്യത്തിൽ കൈകടത്തുന്നതിന് പൂർണ്ണമായും എതിരാണ് ഞാൻ. അതിന്റെ കാരണം ഞാൻ പഠിച്ച് പിന്തുടരുന്ന ദർശനം അതിനെ കർശനമായി വിലക്കുന്നത് കൊണ്ടാണ്. ഒരാൾക്ക് ഇഷ്ടം പോലെ ജീവിക്കാനുള്ള അവകാശം ദൈവം നൽകിയിട്ടുണ്ട്. അതിനെ ആരെങ്കിലും നിഷേധിക്കുന്നത് ദൈവ നിഷേധത്തിന് തുല്യമാണ് എന്നാണ് എന്റെ അഭിപ്രായം.

ഇവിടെ പ്രശ്നം ഇതൊന്നുമല്ലല്ലോ സുശീലാ.... നാട്ടിൽ തട്ടമിടാതെ നടക്കുന്ന ആയിര കണക്കിന് മുസ്ലിം പെൺകുട്ടികൾ ഉണ്ടായിട്ടും ഒരു റിയാനയെ മാത്രം താങ്കൾ പറയുന്ന ‘മത പോലീസ്‘ ശിക്ഷിക്കാൻ തീരുമാനിച്ചതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ, ആ കുട്ടിയെ പൊക്കികൊണ്ടു നടന്നു, ഇസ്ലാമിനെതിരെ കള്ള പ്രചാരണങ്ങൾ അഴിച്ചു വിടുന്ന യുക്തിവാദികൾക്ക് ബാധ്യതയില്ലേ? എന്താണിതിന്റെ യുക്തി താങ്കൾ വ്യക്തമാക്കി തരാത്തത്?

ചിന്തകന്‍ said...


പടച്ചോന്‍..എല്ലാവര്ക്കും ഹിതായത് കൊടുത്തിരുന്നെങ്ങില്‍ ഇതിന്റെ ഒക്കെ പ്രശ്നം ഉണ്ടാകുമായിരുന്നോ...???


ഹ.ഹ.ഹ.അപ്പോൾ പടച്ചോൻ ഹിതായത് (ഹിദായത്=സന്മാർഗ്ഗം) കൊടുക്കുമെന്ന് കരുതിയാണല്ലേ യുക്തിവാദികൾ ഇതൊന്നും ചെയ്യാതെ മാറി നിൽക്കുന്നത്.. കൊള്ളാം രാജേഷേ കൊള്ളാം :)

അത് കൊണ്ടാ യുക്തിവാദികളൊക്കെ മതങ്ങളെ മണ്ണടിയിപ്പിക്കാൻ മതവിരുദ്ധ പോലീസായി നടക്കുന്നത് അല്ലേ?

ജബ്ബാറിനെ ഫോളോ ചെയ്യുന്നതിന്റെ ഗുണം കാണിക്കുന്നുണ്ട്...:)

CKLatheef said...

>>> മതരാഷ്ട്രം ലക്ഷ്യമാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചും യഥാര്‍ത്ഥ ലക്ഷ്യം മറച്ചുവെച്ചും പ്രവര്‍ത്തിക്കുന്ന വിഭാഗത്തെ(അത് ഏത് മതത്തിന്റെ പേരിലായാലും) എതിര്‍ക്കുകയയും തുറന്നുകാട്ടുകയും ചെയ്യുകതന്നെയാണ്‌ ഒരു മനുഷ്യസ്നേഹിയുടെ അടിയന്തിര കര്‍ത്തവ്യമെന്ന് ഞാന്‍ കരുതുന്നു.
നിങ്ങളോ? <<<

യുക്തിവാദികള്‍ തങ്ങളുടെ മുന്‍നിലപാട് (അഥവാ ഈ ബ്ലോഗിന്റെ മുകളില്‍ കാണുന്നപോലെ ദൈവം സൃഷ്ടിച്ചവയില്‍ ഏറ്റവും നശീകരണ സ്വഭാവമുള്ളതാണ് മതം. എന്ന് പ്രഖ്യാപിച്ച് ആ മതത്തെ നശിപ്പിക്കാന്‍ കൈമെയ് മറന്ന് അധ്വോനിക്കുക) മാറ്റിവെച്ച് പുതിയ സമരമുഖം തുറക്കുകയാണ് ഈ പോസ്റ്റിലൂടെ എന്നതിന്റെ വ്യക്തമായ സൂചന അതിന്റെ അവസാന വരികള്‍ .

സുശീല്‍ സൂചിപ്പിച്ചവ 'പ്രശ്‌നങ്ങളാ'ണെങ്കില്‍ അവയ്‌ക്കെതിരെയുള്ള ശരിയായ പരിഹാരം തങ്ങളുടെ പക്കലില്ല എന്ന് യുക്തിവാദി തിരിച്ചറിഞ്ഞിരിക്കുന്നു. അതുള്ളത് മതത്തിന്റെ വക്താക്കളുടെ കയ്യിലാണെന്നും അദ്ദേഹത്തിന് അറിയാമെന്ന് തോന്നുന്നു. അതുകൊണ്ട് മമ്മതുകാക്കയുടെ പരലോകത്തെ പേടിച്ചുള്ള പലിശ ബാങ്കുകാര്‍ക്ക് തന്നെ നല്‍കലും അയല്‍പക്കത്തെ ശങ്കരന്റെ കണിയാനെ ഉപയോഗിച്ചുള്ള കണക്കുനോക്കലും മാറ്റിവെച്ച്. മതരാഷ്ട്രം ലക്ഷ്യമാക്കി നടക്കുന്നവരെ (പറയുന്നത് ശരിയല്ലെങ്കിലും ഉദ്ദേശിക്കുന്നത് ആരെയെന്ന് വ്യക്തം) എതിര്‍ക്കലും തുറന്ന് കാണിക്കലുമാണ് അടിയന്തിര കര്‍ത്തവ്യമെന്ന് സുശീല്‍ മറ്റുയുക്തിവാദികളെ തെര്യപ്പെടുത്തുകയാണ് ഇതിലൂടെ.

സുശീലിനോടും മറ്റുയുക്തിവാദി സുഹൃത്തുക്കളോടും ഒരു വാക്ക് അതാണ് അടിയന്തിര ആവശ്യം എന്ന് തോന്നിയവരെ അതില്‍നിന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ല. അതിനാല്‍ സധൈര്യം അങ്ങനെ ഒരു പരീക്ഷണത്തിന് മുന്നോട്ട് വരിക. പക്ഷെ അതിന് മുമ്പ് തുറന്നുകാട്ടുന്ന സാധനത്തെ ആദ്യമൊന്ന് പഠിക്കണേ. അല്ലാതെ മാങ്ങയുടെ അണ്ടി വലിയ ഉറപ്പാണെന്ന് വിശദീകരിച്ച് ആപ്പിള്‍ മുറിച്ച് കാണിക്കുന്നതിലെ വിഢിത്തം സംഭവിക്കും.

പിന്നെ ഇതുവരെ നടത്തിയ നിഴല്‍ യുദ്ധം അത്തരക്കാരോട് ചെലവാകില്ല. അതുകൊണ്ട് ആവശ്യമായ കരുക്കള്‍ ആദ്യമേ കരുതുക.

ഇവിടെ സംസാരിക്കേണ്ടത് യുക്തിവാദികളാണെന്നാണ് മനസ്സിലാകുന്നത്. കൂടുതലെന്തെങ്കിലും സുശീലിന്റെ ഈ പോസ്റ്റിലില്ല. ചിലതിന് നേരത്തെ പലരും പറഞ്ഞുകഴിഞ്ഞു. (തുറന്ന് കാട്ടേണ്ടതുണ്ടോ എന്ന് അഭിപ്രായം പറയുന്നതിലൊതുങ്ങും ഇവിടെ എന്ന് പ്രതീക്ഷിക്കുന്നു. അതല്ല തുറന്ന് കാട്ടാന്‍ ഇവിടെ തന്നെ ആരംഭിക്കുമോ എന്നും പറയാനാവില്ല. യുക്തി പലതരത്തിലല്ലേ, വാസു പറഞ്ഞ പോലെ.)

ബാക്കിയുള്ള യുക്തിവാദികള്‍ അവസാനത്തെ ചോദ്യം നോക്കി മറുപടി പറയുന്നതായിരിക്കും സുശീലിന്റെ ഈ പോസ്റ്റിനോട് ചെയ്യുന്ന നീതി.

<-----> said...

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...
തലയില്‍ തട്ടമിടാനും പര്‍ദ്ദയിടാനും വിസമ്മതിക്കുന്ന പെണ്‍കുട്ടികളെയും അവരുടെ വീട്ടുകാരെയും അപവാദപ്രചരണത്തിലൂടെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും വധഭീഷണിവരെ മുഴക്കുകയും ചെയ്യുന്നവരുടെ നാടാണിത്.......

----
എന്റൊരു പഴയ അനുഭവം പറയാം.
സ്കൂളിലെ എന്‍റെ സഹപാഠിയും കൂട്ടുകാരിയും ആയിരുന്ന ഒരു മുസ്ലീം പെണ്‍കുട്ടി. പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആയിരുന്നതിനാലും, പഠനസംബന്ധമായ കൂടുതല്‍ കൊണ്ടും, യാത്ര അല്‍പ്പം അധികം ആയിരുന്നതിനാലും മദ്രസ്സയില്‍ പോവാന്‍ ആ കുട്ടിക്ക് സമയം ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധവും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അവള്‍ക്കു മതപരമായ വികാരവിചാരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആഴ്ചയില്‍ ഒരു ദിവസം യൂണിഫോമിനു പകരം ഇഷ്ടമുള്ള വേഷം ധരിക്കാവുന്നത് കൊണ്ട് അവള്‍ ഇഷ്ടവേഷമായ ജീന്‍സ് ഷര്‍ട്ട് തുടങ്ങിയവ ധരിക്കുമായിരുന്നു. തട്ടം ഇടാറില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അവളുടെ വീടിനടുത്തുള്ള പള്ളി കമ്മിറ്റിക്കാര്‍ അവളുടെ വീട്ടില്‍ ചെന്ന് ബഹളമുണ്ടാക്കിയതായി പറഞ്ഞു. അന്ന് മതം എന്തെന്നൊന്നും അറിയാത്ത ഞങ്ങള്‍ കൂട്ടുകാര്‍ക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. പിന്നീട് പള്ളിക്കാരുടെ പ്രശ്നങ്ങള്‍ കാരണം രക്ഷിതാക്കള്‍ അവള്‍ക്കു വീട്ടില്‍ ഇസ്ലാമിക പഠനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. അങ്ങനെ അവള്‍ വീട്ടില്‍ നിന്ന് പതിനാറാം വയസ്സില്‍ പഠനം തുടങ്ങി. തട്ടം ഇടാതെ എവിടെയും പോവരുതെന്ന മത അദ്ധ്യാപകന്റെ ശിക്ഷണം അവള്‍ ഭയം കാരണം (അവളുടെ തന്നെ അഭിപ്രായം) അനുസരിക്കാന്‍ തുടങ്ങി. പിന്നീട് എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടിയപ്പോഴും കുറച്ചു കാലം അത് തുടരുകയും പിന്നീടെപ്പോഴോ അവസാനിപ്പിക്കുകയും ചെയ്തു. മതപഠനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഇങ്ങനെ: "ഞാന്‍ വളരെ സീരിയസ് ആയിട്ടാണ് പഠിച്ചത്. ഒരു പാട് റിസര്‍ച്ചും ചെയ്തു. മതം പഠിക്കുന്നതിനു മുന്‍പ് അതിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. എല്ലാം അറിഞ്ഞപ്പോള്‍ പുച്ഛം തോന്നുന്നു. ഈ മണ്ടത്തരങ്ങള്‍ വായിക്കാന്‍ വെറുതെ സമയം പാഴാക്കി. എങ്കിലും നന്നായി. നമ്മുടെ കുട്ടികളെ എങ്കിലും ഇതില്‍ നിന്ന് മോചിപ്പിക്കാമല്ലോ. മതം ഒരിക്കലും കുഞ്ഞുന്നാളിലെ പഠിക്കരുത്.. പ്രായമായ ശേഷം മാത്രമേ പഠിക്കാവൂ, എങ്കില്‍ നമുക്കതിന്റെ യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടും."

ഇന്ന് അവള്‍ അവളുടെ ആഗ്രഹപ്രകാരമുള്ള ഇഷ്ടവേഷം ധരിച്ചു അമേരിക്കയിലെ മികച്ച ഒരു ഐ.ടി കമ്പനിയില്‍ സസുഖം വാഴുന്നു. കേരളത്തിലെ മൌലികവാദികളെയും വീട്ടില്‍ അവര്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും ഓര്‍ത്താല്‍ ഇപ്പോഴും ഉറക്കത്തില്‍ ഞെട്ടുമത്രേ !!

Wash'Allan JK | വഷളന്‍ ജേക്കെ said...

ചാര്‍വാകം, ഇത് വായിച്ചപ്പോള്‍ ഈ സര്‍വേ ഓര്‍മ്മവന്നു!

എഴുത്തു തുടരുക..

CKLatheef said...

@സായ് കിരണ്‍,

സുശീല്‍ കുമാര്‍ അടിച്ചത് ഇതുപോലുള്ള പുളുവല്ല. അതില്‍ പറഞ്ഞ മുഴുവന്‍ സംഭവങ്ങളും സത്യമാണെന്ന് വിശ്വസിക്കാന്‍ ഒരു പ്രയാസവുമില്ല. പുളുവടിക്കുമ്പോള്‍ അല്‍പം വിശ്വാസയോഗ്യമാക്കാന്‍ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. അല്ലാതിരുന്നാല്‍ ചിരിച്ച് ഡിസ്‌ക്കിളകും.

Prem Nizar Hameed said...

കുരീപ്പുഴയുടെ കവിത ഇഷ്ടപ്പെട്ടു.
മതമെന്ന നശീകരണ ശേഷിയുള്ള ആയുധമുള്ളപ്പോള്‍ ആണവായുധത്തിനു എന്ത് പ്രസക്തി?
ഈശ്വരന്‍ എന്ന സങ്കല്‍പം നിര്‍വചനങ്ങള്‍ക്കു അപ്പുറം നിന്നാല്‍ പോലും അന്ധ വിശ്വാസങ്ങളും, അനാചാരങ്ങളും എന്റെ ചിന്തകളില്‍ കയറരുതെന്ന് നിര്‍ബന്ധം ഉണ്ട്. സുശീലന്റെ പല അഭിപ്രായങ്ങളോടും യോജിക്കുന്നു.
പ്രേം നിസാര്‍ ഹമീദ്

സുശീല്‍ കുമാര്‍ said...

സി കെ ലത്തീഫ് പറഞ്ഞു:
"മതരാഷ്ട്രം ലക്ഷ്യമാക്കി നടക്കുന്നവരെ (പറയുന്നത് ശരിയല്ലെങ്കിലും ഉദ്ദേശിക്കുന്നത് ആരെയെന്ന് വ്യക്തം) എതിര്‍ക്കലും തുറന്ന് കാണിക്കലുമാണ് അടിയന്തിര കര്‍ത്തവ്യമെന്ന് സുശീല്‍ മറ്റുയുക്തിവാദികളെ തെര്യപ്പെടുത്തുകയാണ് ഇതിലൂടെ. "

>>> ലത്തീഫേ, ഞാന്‍ ഹിന്ദുരാഷ്ട്രവാദികളായ സംഘപരിവാറിനെയാണല്ലോ ഉദ്ദേശിച്ചിരുന്നത്. കൊണ്ടതോ ലത്തീഫിനും. എന്തോ ഒരു പൊരുത്തക്കേട്!! 'അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തില്‍ ആശങ്ക' തോന്നുന്നു.

സുശീല്‍ കുമാര്‍ said...

ചിന്തകന്‍ ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്? അതോ ഒരു തട്ടത്തില്‍ ഉടക്കി ബാക്കിയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണോ?

സുരേഷ് ബാബു വവ്വാക്കാവ് said...

ചിലർ ആത്മാർഥമായി വിശ്വസിച്ച് കൊണ്ട് ചെയ്യുന്നതിനെ എതിർക്കേണ്ട കാര്യമില്ല എന്ന് സുശീൽകുമാർ പറഞ്ഞത് ശരിയാണ്. അവർക്ക് മറ്റ് ദുരുദ്ദേശ്യങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. എന്നാൽ പല മതവാദികളും മറ്റ് ജോലികളൊന്നും ചെയ്യാതെ മതം കൊണ്ട് ജീവിക്കുന്നവരും മതം എന്ന മറ ഉപയോഗിച്ച് സമൂഹത്തിൽ വലിയ ആളുകളാകുവാൻ ആഗ്രഹിക്കുന്നവരും ആണ്. അവരൊന്നും അത്ര ശുദ്ധരല്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. അവർ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. അവരിൽ പലരും ഇന്ത്യയിലെ നിലവിലുള്ള നിയമങ്ങൾ ശരിക്ക് ഉപയോഗിക്കുകയാണെങ്കിൽ വർഷങ്ങളോളം അകത്ത് കിടക്കുവാൻ യോഗ്യതയുള്ളവർ.

സുശീല്‍ കുമാര്‍ said...

ഈ പോസ്റ്റ് കൊള്ളേണ്ടിടത്തുതന്നെ കൊള്ളുന്നുണ്ട് എന്നാണ് ചിലരുടെ വേവലാതികളില്‍ നിന്ന് മനസ്സിലാകുന്നത്. അവര്‍ക്ക് മറുപടി പറഞ്ഞ് സമയം കളയാന്‍ ഉദ്ദേശവുമില്ല.

CKLatheef said...

>>> ലത്തീഫേ, ഞാന്‍ ഹിന്ദുരാഷ്ട്രവാദികളായ സംഘപരിവാറിനെയാണല്ലോ ഉദ്ദേശിച്ചിരുന്നത്. കൊണ്ടതോ ലത്തീഫിനും. എന്തോ ഒരു പൊരുത്തക്കേട്!! 'അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തില്‍ ആശങ്ക' തോന്നുന്നു. <<<

ലളിതമായി ഒരു ചോദ്യം ചോദിക്കട്ടേ. ജമാഅത്തെ ഇസ്്‌ലാമി ഇവിടെ മതരാഷ്ട്രം നിര്‍മിക്കാന്‍ പോകുന്നേ എന്ന വിധം എത്ര പോസ്റ്റും കമന്റും യുക്തിവാദികളെന്ന് പറഞ്ഞവര്‍ ഇവിടെ നല്‍കി. അതിന്റെ നൂറിലൊരംശം ഹിന്ദുരാഷ്ട്രവാദികളായ സംഘപരിവാരത്തെ പരാമര്‍ശിച്ച് യുക്തിവാദികള്‍ സംസാരിച്ചുവോ. ഇന്ത്യയില്‍ ഇയ്യിടെ നടന്ന ഒരു ഡസനോളം സ്‌ഫോടനങ്ങള്‍ നടന്നപ്പോഴൊക്കെ ഇസ്്‌ലാമിക തീവ്രവാദികള്‍ പൊട്ടിചിതറുന്നു എന്ന് പ്രചരിപ്പിച്ചവര്‍. ആ സ്‌ഫോടനങ്ങള്‍ സംഘപരിവാരം സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു എന്ന് അന്വേഷണ ഉദ്വേഗസ്ഥര്‍ കണ്ടെത്തിയപ്പോഴും ഒരു പോസ്റ്റിട്ടതായി കണ്ടത് ആകെ ഒരു നിസ്സഹായനാണ്. അദ്ദേഹം അക്കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കെല്ലാം അനഭിമതനാണല്ലോ. ഇനിയിപ്പോള്‍ പുതിയ തീരുമാനപ്രകാരം അവരെകൂടി ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നല്ലത്. വര്‍ഗീയതയോടുള്ള വിരോധം ഏകപക്ഷീയമാണ് എന്ന പഴികേള്‍ക്കേണ്ടല്ലോ. എങ്കിലും നിലവിലുള്ള അവസ്ഥയില്‍ അതു താനല്ലയോ എന്ന് ധരിച്ചെങ്കില്‍ എന്നെ കുറ്റപ്പെടുത്തുന്നതിന് പകരം കണ്ണാടിയില്‍ നോക്കുക.

CKLatheef said...

>>> മതരാഷ്ട്രം ലക്ഷ്യമാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചും യഥാര്‍ത്ഥ ലക്ഷ്യം മറച്ചുവെച്ചും പ്രവര്‍ത്തിക്കുന്ന വിഭാഗത്തെ(അത് ഏത് മതത്തിന്റെ പേരിലായാലും) എതിര്‍ക്കുകയയും തുറന്നുകാട്ടുകയും ചെയ്യുകതന്നെയാണ്‌ ഒരു മനുഷ്യസ്നേഹിയുടെ അടിയന്തിര കര്‍ത്തവ്യമെന്ന് ഞാന്‍ കരുതുന്നു. <<<

>>> ലത്തീഫേ, ഞാന്‍ ഹിന്ദുരാഷ്ട്രവാദികളായ സംഘപരിവാറിനെയാണല്ലോ ഉദ്ദേശിച്ചിരുന്നത്. <<<

നിഷ്‌കളങ്കരായ മതവിശ്വാസികള്‍ അവരുടെ മതം ആര്‍ക്കും ഉപദ്രവം ചെയ്യാത്തിടത്തോളം കാലം അവരെ മുഖ്യഉന്നമാക്കേണ്ടതില്ലെന്നും. മതരാഷ്ട്രം ലക്ഷ്യമാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും യഥാര്‍ഥ ലക്ഷ്യം മറച്ചുവെച്ചും പ്രവര്‍ത്തിക്കുന്ന ഹിന്ദുരാഷ്ട്രവാദികളായ സംഘപരിവാരത്തെ തുറന്ന് കാണിക്കാനുള്ള ശ്രമത്തിന് യുക്തിവാദകള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

സുശീല്‍ കുമാര്‍ said...

ഹിന്ദുരാഷ്ട്രവാദികളും ഇസ്ലാം രാഷ്ട്രവാദികളും ഒരേ തൂവല്‍ പക്ഷികള്‍തന്നെയാണെന്ന് ലത്തീഫ് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ. നല്ലത്. ഏതെങ്കിലും യുക്തിവാദിക്ക്‌ ഇതില്‍ ഏതെങ്കിലുമൊന്ന് നല്ലതാണെന്ന് തോന്നുന്നുവെങ്കില്‍ എവിടെയൊ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കണം. ഞങ്ങള്‍ യുക്തിവാദികള്‍ പോസ്റ്റ് ഇടാത്തതല്ല പ്രശ്നം. ഈ പോസ്റ്റ് തന്നെ നോക്കൂ; ഇതില്‍ ഇസ്ലാം മതവിശ്വാസത്തെ മാത്രമല്ല പരാമര്‍ശിച്ചത്. എന്നാല്‍ വാളെടുത്ത് ചാടിവീണതോ ഒരു കൂട്ടര്‍ മാത്രം. അവിടെയാണ്‌ പ്രശ്നം. മറ്റേ കൂട്ടര്‍ വരട്ടെ. അപ്പോള്‍ അവരോട് മറുപടി പറഞ്ഞോളാം.

ChethuVasu said...

Thanks for the link Susheel.

സുശീല്‍ കുമാര്‍ said...

"മതരാഷ്ട്രം ലക്ഷ്യമാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും യഥാര്‍ഥ ലക്ഷ്യം മറച്ചുവെച്ചും പ്രവര്‍ത്തിക്കുന്ന ഹിന്ദുരാഷ്ട്രവാദികളായ സംഘപരിവാരത്തെ തുറന്ന് കാണിക്കാനുള്ള ശ്രമത്തിന് യുക്തിവാദകള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു."

>>>> തീര്‍ച്ചയായും. അപ്പോള്‍ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കാന്‍ താങ്കളും വേണം.

സുശീല്‍ കുമാര്‍ said...

"മുഹമ്മദ്‌ നബി പറഞ്ഞു : "യുക്തിയേക്കാള്‍ മികച്ച ഒരു സമ്മാനം അല്ലാഹു നല്‍കിയിട്ടില്ല". (ബുഖാരി)"

>>>> മൗദൂദി പറഞ്ഞു:- 1. "പരലോകത്തിലുള്ള നമ്മുടെ വിശ്വാസം വാസ്തവത്തില്‍ യുക്തിയെ ആസ്പദിച്ചുള്ളതല്ല. അടിയുറച്ച വിശ്വാസമാണതിന്റെ അടിസ്ഥാനം."- ഇസ്ലാം- പേജ് -123)
2. മലക്കുകളുടെ ആസ്തിക്യത്തില്‍ വിശ്വസിക്കാന്‍ നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. (പേജ്-106)

>>>>> മൗദൂദിക്കും കിട്ടിലില്ലേ ആ സമ്മാനം?

CKLatheef said...

>>>> ഹിന്ദുരാഷ്ട്രവാദികളും ഇസ്ലാം രാഷ്ട്രവാദികളും ഒരേ തൂവല്‍ പക്ഷികള്‍തന്നെയാണെന്ന് ലത്തീഫ് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ. നല്ലത്. ഏതെങ്കിലും യുക്തിവാദിക്ക്‌ ഇതില്‍ ഏതെങ്കിലുമൊന്ന് നല്ലതാണെന്ന് തോന്നുന്നുവെങ്കില്‍ എവിടെയൊ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കണം. ഞങ്ങള്‍ യുക്തിവാദികള്‍ പോസ്റ്റ് ഇടാത്തതല്ല പ്രശ്നം. ഈ പോസ്റ്റ് തന്നെ നോക്കൂ; ഇതില്‍ ഇസ്ലാം മതവിശ്വാസത്തെ മാത്രമല്ല പരാമര്‍ശിച്ചത്. എന്നാല്‍ വാളെടുത്ത് ചാടിവീണതോ ഒരു കൂട്ടര്‍ മാത്രം. അവിടെയാണ്‌ പ്രശ്നം. മറ്റേ കൂട്ടര്‍ വരട്ടെ. അപ്പോള്‍ അവരോട് മറുപടി പറഞ്ഞോളാം.<<<

തൂവല്‍ പക്ഷികളാണെന്നൊക്കെ തൂക്കമൊപ്പിക്കാന്‍ പറയുകയല്ലേ. കൊള്ളേണ്ടിടത്ത് കൊണ്ടു എന്നാണ് താങ്കള്‍ ഞാന്‍ പ്രതികരിച്ചതിനെക്കുറിച്ച് പറഞ്ഞത്. ഇവിടെ യഥാര്‍ഥ ലക്ഷ്യം മറച്ചുവെക്കുന്ന താങ്കളെപോലുള്ളവരെയും തുറന്ന് കാട്ടേണ്ടേ. പിന്നെ ഇവിടെ വാളെടുത്ത് ചാടി എന്നത്
(ആലങ്കാരികമായി) ശരിയാണ്. മറ്റുള്ളവര്‍ ഒറിജിനല്‍ വാളും കൊണ്ടായിരിക്കും ചാടുക. അതുകൊണ്ടുതന്നെ എനിക്ക് കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനുള്ള സാഹചര്യമൊന്നും യുക്തിവാദികളില്‍നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

വാളും ബോംബുമായി ചാടിവീഴുന്നവരെ അവഗണിച്ച് ആശയ സമരം നടത്തുന്നവരെ നേരിടുക തുറന്ന് കാട്ടുക. പ്രശ്നം അവിടെത്തന്നെയാണ് വേരെ എവിടെയുമല്ല. ഇതായിരുന്നു ഇതുവരെ ചെയ്തത്. മാറ്റം പ്രതീക്ഷിക്കാമോ.

<-----> said...

പുളുവല്ല ലത്തീഫ്, ഞങ്ങളുടെ നാട്ടില്‍ അന്ന് സംസാരവിഷയം ആയ സംഭവമാണിത്. ഇത് പോലെ ഒരുപാട് സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. മദ്രസ്സയിലെ ഉസ്താദിനെ കാണുമ്പോള്‍ മാത്രം തട്ടം ഇടുന്ന ഒരു പെണ്‍കുട്ടി എന്‍റെ അനിയത്തിയുടെ കൂട്ടുകാരി ആയി ഉണ്ടായിരുന്നു. അങ്ങനെ എത്രയോ........ പുളു എന്ന് പറഞ്ഞാല്‍ എല്ലാം കഴിഞ്ഞല്ലോ അല്ലേ?!! good keep it up. !!!
പുളു കേള്‍ക്കുകയും, പഠിക്കുകയും, വിശ്വസിക്കുകയും, ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നതിന്റെ പേരല്ലേ മതവിശ്വാസം.

ചിന്തകന്‍ said...


ചിന്തകന്‍ ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്? അതോ ഒരു തട്ടത്തില്‍ ഉടക്കി ബാക്കിയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണോ?

സുശീല്‍
താങ്കളിലെ നിഷ്കളങ്കനായ യുക്തിവാദിയെ കുറിച്ചോര്‍ത്ത് എനിക്ക് സഹതാപമുണ്ട്. തട്ടം ഞാന്‍ യുക്തിവാദികളുടെ ‘ശാസ്ത്രീയ യുക്തിക്ക്‘ ഒരു ഉദാഹരണം പറഞ്ഞു എന്നേ ഉള്ളൂ. വിഷയം തട്ടമല്ല. യുക്തിവാദികളുടെ സമീപനമാണ്. താങ്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അത് ഒരു പക്ഷേ എന്റെ ഭാഷയുടെ പരിമിതി കൊണ്ടായിരിക്കും.

ഈ പോസ്റ്റ് കൊള്ളേണ്ടിടത്തുതന്നെ കൊള്ളുന്നുണ്ട് എന്നാണ് ചിലരുടെ വേവലാതികളില്‍ നിന്ന് മനസ്സിലാകുന്നത്. അവര്‍ക്ക് മറുപടി പറഞ്ഞ് സമയം കളയാന്‍ ഉദ്ദേശവുമില്ല.

അപ്പോചില ആളുകളെ കൊള്ളിക്കാന്‍ വേണ്ടിയിട്ട പോസ്റ്റാണ് അല്ലേ :) പറഞ്ഞത് നന്നായി.... വേവലാതിയുണ്ടെന്നൊക്കെ ആര്‍ക്കും സ്വപ്നം കാണാം... എന്റെ ചോദ്യങ്ങള്‍ക്കൊന്നും താങ്കള്‍ക്ക് മറുപടി പറയാനില്ല എന്നത് യുക്തിവാദ അന്ധവിശ്വാസത്തിന്റെ ആഴംവെളിവാക്കുന്നുണ്ട്. :)

മറ്റുള്ളവരെ വിമര്‍ശിക്കാനും വിലയിരുത്താനും ഇറങ്ങുന്നതിന് മുമ്പ്, സ്വന്തം ചിന്താഗതിയെ കുറിച്ചും, പ്രസ്ഥാനത്തെ കുറിച്ചും തിരിച്ചും മറിച്ചും ഒന്ന് ചിന്തിച്ച് വിലയിരുത്തി നോക്കുക. അപ്പോള്‍ മറ്റുള്ളവരെ വിമര്‍ശിക്കാനും വിലയിരുത്താനുമുള്ള അവനവന്റെ യോഗ്യത സ്വയം വെളിപെടും. ഒരു പക്ഷേ യുക്തി വര്‍ക്ക് ചെയ്തേക്കാം!!!

കലിപ്പ് said...

സായ്കിരണ്‍ പറഞ്ഞതിന്‌ സമാനമായ സംഭവങ്ങള്‍ എല്ലായിടാത്തുമുണ്ട്.

പെണ്‍ കുട്ടി ജീന്‍സ് ധരിച്ചതിന്‌ വീട്ടില്‍ പോയി പ്രശ്നമുണ്ടാക്കുന്ന മതപോലീസിന്റെ ഒരുപാട് കേസുകളുണ്ട്. വിദേശത്ത് പഠനവും ജോലിയുമൊക്കെ നോക്കുന്നവര്‍ മാത്രമാണ്‌ ഇത്തരം സാഹസത്തിന്‌ മുതിരുന്നത്. ആദ്യം അവര്‍ ഇതിനെ ചോദ്യം ചെയ്യുമെങ്കിലും വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശം കാരണം നാട്ടില്‍ വരുമ്പോള്‍ അത്തരം വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയാണ്‌ പതിവ്. റിയാനയുടേത് ഒറ്റപ്പെട്ട സംഭവമല്ല എന്നത് എല്ലാവര്‍ക്കും അറിയാം. വെറുതെ എന്തിന്‌ പ്രശ്നമുണ്ടാക്കണം എന്നു വിചാരിച്ച് മിണ്ടാതിരിക്കുന്നു എന്നു മാത്രം .

എന്റെ ഒരു മുസ്ലീം സുഹ്രുത്ത് സ്വന്തം മകന്‌ മാതൃഭാഷയില്‍ പേരിട്ടതിന്‌ ആദ്യം ഉപദേശവും പിന്നെ ഭീഷണിയുമൊക്കെ മുഴക്കിയ സംഭവമുണ്ട്. പേര് അറബിയിലാവണമത്രേ.. കഷ്ട്ടം ..

അമേരിക്കയില്‍ നിന്നും അവധിക്കെത്തിയ ഒരു സുഹ്രുത്തിന്റെ വീട്ടിലെത്തിയ മൊല്ലാക്കമാര്‍ ആദ്യം ചോദിച്ചത് കുട്ടികളുടെ മതപഠനമൊക്കെ എങ്ങനെ നടക്കുന്നു എന്നാണ്‌.അറബിക്കഥയില്‍ ദുബായിലെത്തുന്ന ശ്രീനിവാസന്‍ "ഇവിടെ പാര്‍ട്ടി പ്രവര്‍ത്തനമൊക്കെ എങ്ങനെ നടക്കുന്നു" എന്നു ചോദിച്ച രംഗമാണത്രേ ഓര്‍മ്മവന്നത്.

ഇന്ത്യന്‍ said...

നല്ല പോസ്റ്റ്‌ എന്ന് തന്നെ പറയാം.

തട്ടക്കഥകള്‍ കേട്ട് മടുത്തു എന്നും പറയാം.

യുക്തിവാദികളുടെ നിലപാടില്‍ ഏറ്റവും വിയോജിപ്പ്‌ തോന്നുന്നത്, മതവിശ്വാസികള്‍ക്ക്‌ നല്ല മനുഷ്യരാവാന്‍ കഴിയില്ല എന്ന രീതിയിലുള്ള Militant Aethism ത്തോടാണ്. മതത്തിന് സ്വന്തമായി ധാര്‍മിക വ്യവസ്ഥ ഇല്ല എന്ന് പറയുന്ന അതെ നാവു കൊണ്ടാണ് മതമാണ്‌ കുഴപ്പത്തിനു കാരണം എന്ന് പറയുന്നത്.

ദയവായി ഇനിയും തട്ടക്കഥകള്‍ എഴുതി ആരും ബോറടിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു.

സുശീല്‍ കുമാര്‍ said...

>>>> കൊള്ളേണ്ടിടത്ത് കൊണ്ടു എന്നു പറഞ്ഞത് ലത്തീഫിനെ ഉദ്ദേശിച്ചല്ല.

>>>> ഇന്ത്യന്‍, മത വിശ്വാസികള്‍ക്ക് നല്ല മനുഷ്യരാകാന്‍ കഴിയില്ല എന്നത് യുക്തിവാദി സമീപനമല്ല. നല്ല മനുഷ്യരില്‍ മത വിശ്വാസികളും മത വിശ്വാസമില്ലാത്തവരും ഉണ്ട് എന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. തിരിച്ചും. മനുഷ്യന്റെ നന്മ-തിന്മകള്‍ രൂപപ്പെടുത്തുന്നതില്‍ മതത്തിനേക്കാള്‍ പങ്കുള്ളത് അയാള്‍ ജീവിക്കുന്ന സമൂഹത്തിനാണ്‌. മതം ഒരു വ്യക്തിയുടെ വിശ്വാസത്തിന്റെ മാത്രം പ്രശ്നമായി ഒരുങ്ങുന്നുവെങ്കില്‍ അതില്‍ കുഴപ്പമൊന്നുമില്ല, എന്നാല്‍ അങ്ങനെയല്ല സത്യം. മതം സമൂഹത്തിന്റെ പ്രശ്നമാക്കാനും രാഷ്ട്രത്തിന്റെ പ്രശ്നമാക്കാനും ഇറങ്ങിത്തിരിക്കുമ്പോഴാണ്‌ പ്രശ്നം.

CKLatheef said...

വിശ്വാസികളുടെതാണെങ്കിലും മതനിഷേധികളുടേതാണങ്കിലും നന്മ നന്മയായി അംഗീകരിക്കാനുള്ള സുശീലിന്റെ യുക്തിയോട് എനിക്ക് കൂടുതല്‍ അടുപ്പം തോന്നുന്നു. കമന്റുകളില്‍ വ്യക്തത വരുത്തിയതിന് നന്ദി.

അപ്പൊകലിപ്തോ said...

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...
>>>>> മൗദൂദിക്കും കിട്ടിലില്ലേ ആ സമ്മാനം? <<<

പട്ടിക്ക്‌ ഒരു ചവിട്ടു കിട്ടുമ്പോല്‍ അടുത്ത ചവിട്ടിണ്റ്റെ ലക്ഷണങ്ങള്‍ അതിനു എളുപ്പം മനസ്സിലാവും. അതിനര്‍ഥം പട്ടിക്ക്‌ ലോജികല്‍ സെന്‍സ്‌ മുന്‍പുണ്ടായിരുന്നില്ല എന്നല്ല. അദൃശ്യമായ ആദ്യ ചവിട്ടില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനുള്ള associative thinking—ണ്റ്റെ സെന്‍സ്‌ അതിനു മൂടപ്പെട്ടുകിടക്കുകയായിരുന്നു.

ആ അര്‍ഥത്തിലാണു മൌദൂദിയുടെ സമര്‍ഥനം ശ്രദ്ദേയമാവുന്നതും ഒരു സൃഷ്ടാവിലൂടെയുള്ള അദൃശ്യമായ ആസ്തിക്യങ്ങളുണ്ടെന്ന്‌ പാഠം നല്‍കപ്പെടുന്നതും.

ചവിട്ടുകൊണ്ടതിനു ശേഷമുള്ള നായയുടെ 'യുക്തിവാദ' ലോജിക്കിനു ഒരൊറ്റ ചവിട്ടിണ്റ്റെ മാത്രം ദൂരമാണുള്ളത്‌.

ബിജു ചന്ദ്രന്‍ said...

tracking

ബിനോയ്//HariNav said...
This comment has been removed by the author.
ബിനോയ്//HariNav said...

നല്ല പോസ്റ്റ് സുശീല്‍ഭായി :)

ഇന്ത്യന്‍ said...

ഓരോ മനുഷ്യനും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത് എന്ന ആശയം ഉള്ള ഒരു ഖുര്‍ആന്‍ വചനം ഉണ്ട്. തീര്‍ച്ചയായും ഒരാളെ രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിന്‍റെ സ്വാധീനം കാണും. പലരും ചൂണ്ടിക്കാട്ടുന്നത് പോലെ എല്ലാ മതങ്ങളും പങ്കുവെക്കുന്ന പൊതുവായ ചില ധാര്‍മിക മൂല്യങ്ങള്‍ ഉണ്ട് താനും. മതമായാലും, മതമല്ലാത്ത ആശയങ്ങളായാലും ചില മൂല്യങ്ങള്‍ (അതിന്‍റെ ഉത്ഭവം എവിടെ നിന്ന് എന്ന ചോദ്യം അവിടെയിരിക്കട്ടെ) മുന്നോട്ട് വെക്കുകയും അതിന്‍റെ അടിസ്ഥാനത്തിലുള്ള സമൂഹ നിര്‍മ്മിതി ലക്‌ഷ്യം വെക്കുകയുമാണ്. വിശദാംശങ്ങളില്‍ പരസ്പരം വിയോജിക്കുമ്പോഴും അടിസ്ഥാനത്തില്‍ നന്മ ആഗ്രഹിക്കുന്ന എല്ലാവരും യോജിക്കുന്നത് കാണാം. മതത്തിന്‍റെ പല കാര്യങ്ങളോടും വിയോജിച്ച് കൊണ്ട് തന്നെ, മതങ്ങള്‍ മുന്നോട്ട് വെക്കുന്ന നന്മയെ അംഗീകരിക്കുന്ന യാഥാര്‍ത്യബോധം യുക്തിവാദികള്‍ പ്രകടിപ്പിക്കെണ്ടതുണ്ട്. മതത്തിന്‍റെ നന്മകള്‍ ജീവിതത്തില്‍ അനുഭവിക്കുന്നവരാണ് പലരും. അവരുടെ അനുഭവങ്ങളെ വെറും വാക്കുകള്‍ കൊണ്ടോ ആശയങ്ങള്‍ കൊണ്ടോ മാത്രം നിഷേധിക്കുവാനുള്ള ശ്രമം മതവിശ്വാസിയുടെ മുന്നില്‍ യുക്തിവാദത്തിന്‍റെ വിശ്വാസ്യത ആദ്യം തന്നെ തകര്‍ത്ത്‌ കളയുകയാണ്.

സാമൂഹിക ഇടപെടല്‍ കൊണ്ട് മാത്രം മതം പ്രശ്നക്കാരനാവുമെന്നു തോന്നുന്നില്ല. ഏതു ആശയവും സങ്കുചിതമായ ഇടപെടല്‍ സമൂഹത്തില്‍ നടത്തിയാല്‍ അത് പ്രശ്നമാണ്. അത് ദേശീയത എന്ന വികാരം ആയാലും, വര്‍ഗ്ഗസിദ്ധാന്തം ആയാലും, എല്ലാം പ്രശ്നം തന്നെ. മതത്തിന്‍റെ യഥാര്‍ത്ഥ അധ്യാപനങ്ങളായ സ്നേഹം, കരുണ, വിട്ടുവീഴ്ച, സഹകരണം, തുടങ്ങിയവയ്ക്ക്‌ ഊന്നല്‍ നല്‍കി മതം പഠിപ്പിക്കുക എന്നതാണ് ബഹുഭൂരിപക്ഷം മതവിശ്വാസികള്‍ ഉള്ള നമ്മുടേത്‌ പോലുള്ള രാജ്യത്ത്‌ ആദ്യം ചെയ്യേണ്ടത്‌. വിശ്വാസികള്‍ക്ക്‌ മതത്തിന്‍റെ മാനവികതയില്‍ ഊന്നിയ സന്ദേശം അറിയില്ല എന്നതാണ് പ്രശ്നം.

സുശീല്‍ കുമാര്‍ said...

മതത്തില്‍ നന്മയും തിന്മയുമുണ്ടാകാം. പൂര്‍ണമായും നന്മയോ തിന്മയോ ഉള്ള ഒന്നുമുണ്ടാകില്ല. മതങ്ങള്‍ രൂപപ്പെട്ട കാലത്ത് അത് നന്മയെ ലക്ഷ്യമാക്കിയിരിക്കാം. എന്നാല്‍ ഇന്ന് മതം മനുഷ്യ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ തടസ്സമാണ്‌. അത് പ്രതിലോമകരമാണ്‌. അത് മനുഷ്യനെ വിഭജിക്കുന്നു. അത് മനുഷ്യനെ അന്ധതകളില്‍ തളച്ചിടുന്നു. അത് മനുഷ്യനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക്‌ വലിക്കുന്നു.

മതം ചെറുപ്പത്തിലേ മനസ്സിലേക്ക് അടിച്ചുകയറ്റുന്നതുകൊണ്ട് മാത്രമാണ് അത് ഇന്നും നില നില്‍ക്കന്നത്.

മതം ഒരു വ്യക്തിയുടെ വിശ്വാസത്തിന്റ കാര്യം മാത്രമായി നിലനില്‍ക്കുന്നുവെങ്കില്‍ അതില്‍ വലിയ ബുദ്ധിമുട്ടൊന്നും സമൂഹത്തിന്‌ ഉണ്ടാകേണ്ടതില്ല. എന്നാല്‍ അത് സമൂഹത്തില്‍ അടിച്ചേല്പ്പിക്കപ്പെടുമ്പോള്‍ വര്‍ഗ്ഗീയത ഉടലെടുക്കുന്നു. ഗുജറാത്തില്‍ മുസ്ലിംകള്‍ക്കും പാകിസ്ഥാനില്‍ അഹ്മദീയര്‍ക്കും നേരെ നടന്നതുപോലുള്ള വംശഹത്യകളിലേക്ക് മതം കടക്കുമ്പോള്‍ അതിന്റെ മുഖം ഭീഭല്‍സമാകുന്നു. കാശ്മീരിലെയും പാക്കിസ്ഥാനിലെയും പോലെ നമ്മുടെ കൊച്ചുകേരളത്തില്‍ പോലും ഇടക്കിടെ മതത്തിനെ ഭീകരമുഖം നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.

മതത്തിലെ നന്മകളെ അംഗീകരിക്കുന്നതില്‍ തടസ്സമൊന്നുമില്ല. പക്ഷേ മതമില്ലെങ്കില്‍ നന്മയൊന്നുമില്ല എന്ന വാദം വസ്തുതാവിരുദ്ധവുമാണ്‌.

അതിനാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മതം അനുഷ്ഠിക്കുന്ന വിശ്വാസിയെയും, മതത്തിന്റെ പേരില്‍ വിദ്വേഷം വളര്‍ത്തുകയും മതം വളര്‍ത്തി അതിന്റെ പേരില്‍ രാഷ്ട്രീയാധികാരം നേടാം എന്ന് മോഹിക്കുന്ന വര്‍ഗീയവാദിയെയും ഒരുപോലെ വീക്ഷിക്കാനാകില്ല.

ചിന്തകന്‍ said...

മതത്തിലെ നന്മകളെ അംഗീകരിക്കുന്നതില്‍ തടസ്സമൊന്നുമില്ല. പക്ഷേ മതമില്ലെങ്കില്‍ നന്മയൊന്നുമില്ല എന്ന വാദം വസ്തുതാവിരുദ്ധവുമാണ്‌.

അതിനാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മതം അനുഷ്ഠിക്കുന്ന വിശ്വാസിയെയും, മതത്തിന്റെ പേരില്‍ വിദ്വേഷം വളര്‍ത്തുകയും മതം വളര്‍ത്തി അതിന്റെ പേരില്‍ രാഷ്ട്രീയാധികാരം നേടാം എന്ന് മോഹിക്കുന്ന വര്‍ഗീയവാദിയെയും ഒരുപോലെ വീക്ഷിക്കാനാകില്ല.


ഒരു യുക്തിവാദിക്ക് സ്വീകരിക്കാൻ പറ്റുന്നതിൽ ഏറ്റവും നല്ല സമീപനം.....പ്രതിപക്ഷത്തെ തീരുമാനിക്കുന്നത് മുൻ വിധികളും തെറ്റിദ്ധാരണകളും മാറ്റിയുള്ള സത്യസന്ധമായ ഒരു അന്വേഷണത്തിന് ശേഷമാണെങ്കിൽ ഇതു ബഹു ഗംഭീരം... അഭിനന്ദനങ്ങൾ!

സുശീല്‍ കുമാര്‍ said...

ചിന്തകന്‍,

മുഖം കണ്ടു സംസാരിക്കാന്‍ കഴിയുന്നത് ആദ്യം. ഇനി അതവിടെതന്നെ നില്‍ക്കട്ടെ.

താങ്കള്‍ ഉദ്ധരിച്ചത് 'ഒരു യുക്തിവാദിക്ക് സ്വീകരിക്കാൻ പറ്റുന്നതിൽ ഏറ്റവും നല്ല സമീപനം' അല്ല; എല്ലാ യുക്തിവാദികളുടേയും പൊതുസമീപനം തന്നെയാണ്‌. മതം മുഴുവന്‍ തിന്മയാണെന്ന് ഏതെങ്കിലും യുക്തിവാദി പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ പൊതുവെ മതം സമൂഹത്തില്‍ പിന്തിരിപ്പന്‍ സമീപനമാണ്‌ സ്വീകരിച്ചുവരുന്നത് എന്നതാണ്‌ യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ്‌ യുക്തിവാദികള്‍ മതങ്ങള്‍ മണ്ണടിയട്ടെ എന്ന് വിളിച്ചുപറയുന്നത്. അല്ലെങ്കിലും മതങ്ങള്‍ മണ്ണടിയണമെന്ന് ആദ്യം പറഞ്ഞത്‌ യുക്തിവാദികളല്ലല്ലോ? ഇന്ത്യയിലെ ദ്രാവിഡ സംസ്കാരത്തെ കാല്‍ക്കീഴിലാക്കിയാണല്ലോ ബ്രാഹ്മണമതം ഇന്ത്യയില്‍ വേരൂന്നിയത്? മറ്റൊരു മതത്തെ ഇല്ലായ്മചെയ്യാന്‍ കൃസ്തുമതം നടത്തിയ കുരിശുയുദ്ധങ്ങള്‍ക്ക് എത്ര കാലത്തെ നീളമുണ്ട്? അറേബ്യയിലെ പൂര്‍വ്വമതങ്ങളെയും അവരുടെ ദൈവങ്ങളെയും അതിന്റെ വിശ്വാസികളെയും വാളുകൊണ്ട് കൈകാര്യം ചെയ്താണല്ലോ ഇസ്ലാം പ്രചരിച്ചത്? ഇങ്ങനെ പരസ്പരം ഇല്ലായ്മ ചെയ്ത്‌ വളര്‍ന്ന മതങ്ങള്‍ തമ്മില്‍ ഒരിക്കലും സൗഹാര്‍ദ്ദമുണ്ടാകില്ല. അങ്ങനെയൊരു സൗഹാര്‍ദ്ദമുണ്ടെങ്കില്‍ അതിനോളം അശ്ലീലത മറ്റൊന്നിനും കാണുകയുമില്ല.

വിശ്വാസങ്ങളെ നവീകരിക്കാനും വിശ്വാസികളെ ഉദ്ധരിക്കാനുമാണ് മതമൗലികവാദികളായ ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ച പലരും സമൂഹത്തിലുണ്ട്. എന്നാല്‍ തങ്ങളുടെ മൂഢവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയത ചികഞ്ഞ് മതഗ്രന്ഥങ്ങളിലെ വിഡ്ഠിത്തരങ്ങളെ ചായമടിച്ച് വെളുപ്പിക്കുന്നവര്‍ ചെയ്യുന്നത് സാമൂഹ്യദ്രോഹം തന്നെയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. മത രാഷ്ട്രവാദത്തെ ആദര്‍ശരഷ്ട്രമെന്നും ദൈവികരാഷ്ട്രമെന്നും ഓമനപ്പേരിട്ട് സമൂഹത്തെ വഞ്ചിക്കുന്നവര്‍ എന്നും യുക്തിവാദികള്‍ക്ക് പ്രതിപക്ഷത്തുതന്നെയായിരിക്കും. ഹിന്ദുരാഷ്ട്രവാദികള്‍ 'രാമരാജ്യ'മെന്ന് വിളിച്ച് വെളുപ്പിക്കുന്ന രാഷ്ട്രസങ്കല്പ്പം മനുസ്മൃതിയിലധിഷ്ടിതമായ ചാതുര്വര്‍ണ്യരാഷ്ട്രമാണെങ്കില്‍ ഇസ്ലാമിക മൗലികവാദികളുടെ ആദര്‍ശരാഷ്ട്രം ശാരീഅത്തിലധിഷ്ടിതമായ കാടന്‍ രാഷ്ട്രം തന്നെയാണെന്ന തിരിച്ചറിവ് മുന്‍ വിധികളുടേ അടിസ്ഥാനത്തിലുള്ളതല്ല, മറിച്ച്‌ ശരിയായ ധാരനയുടെ അടിസ്ഥാനത്തിലുള്ളതുതന്നെയാണ്‌.

ചിന്തകന്‍ said...

പ്രിയ സുശീല്‍
എന്നാല്‍ പിന്നെ മുഖം അവിടെ തന്നെ കിടക്കട്ടെ :)


[താങ്കള്‍ ഉദ്ധരിച്ചത് 'ഒരു യുക്തിവാദിക്ക് സ്വീകരിക്കാൻ പറ്റുന്നതിൽ ഏറ്റവും നല്ല സമീപനം' അല്ല; എല്ലാ യുക്തിവാദികളുടേയും പൊതുസമീപനം തന്നെയാണ്‌. മതം മുഴുവന്‍ തിന്മയാണെന്ന് ഏതെങ്കിലും യുക്തിവാദി പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല.]

എല്ലായുക്തിവാദികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ സമീപനമാണെന്ന് എന്റെ അനുഭവത്തില്‍ തോന്നിയിട്ടില്ല. എന്നാല്‍ മുന്‍ വിധിയുടെയും യുക്തിരാഹിത്യത്തിന്റെയും കാര്യത്തില്‍ എല്ലായുക്തിവാദികളും ഏകദേശം ഒരേപോലെയാണെന്ന് തോന്നിയിട്ടുണ്ട്.

[എന്നാല്‍ പൊതുവെ മതം സമൂഹത്തില്‍ പിന്തിരിപ്പന്‍ സമീപനമാണ്‌ സ്വീകരിച്ചുവരുന്നത് എന്നതാണ്‌ യാഥാര്‍ത്ഥ്യം]

മതങ്ങളില്‍ പിന്തിരിപ്പന്‍ സമീപനങ്ങള്‍ സ്വീകരിക്കുന്നവരുണ്ട് എന്നത് നേര് തന്നെ. അത് ഒരു പക്ഷേ അവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കത്തത് കൊണ്ടോ/മനസ്സിലാവാത്തത് കൊണ്ടോ ആയിരിക്കും. എന്നാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ടും, അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്ത് - വെറും കാശിന് വേണ്ടി മാത്രം, മണിക്കൂറുകളോളം ‘കുബേര്‍കുഞ്ചി/ജപ്പാന്‍ ചെരുപ്പ്‘ പരസ്യങ്ങള്‍ ചെയ്ത് ജങ്ങളെ പറ്റിക്കുന്ന മതരഹിത പാര്‍ട്ടിയുടെ ചാനലിനെ കുറിച്ച് ഒരു യുക്തിവാദിയും ഒരു പോസ്റ്റിട്ടതായി ഞാന്‍ കണ്ടിട്ടില്ല.
യുക്തിവാദികളോളം പിന്തിരിപ്പനും യാഥാസ്ഥികവും കപടവും പക്ഷപാതപരവുമായ സമീപനം സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തെ എനിക്കറിയില്ല തന്നെ:)

[അറേബ്യയിലെ പൂര്‍വ്വമതങ്ങളെയും അവരുടെ ദൈവങ്ങളെയും അതിന്റെ വിശ്വാസികളെയും വാളുകൊണ്ട് കൈകാര്യം ചെയ്താണല്ലോ ഇസ്ലാം പ്രചരിച്ചത്?]

അല്ല. യുദ്ധം കൊണ്ടും ക്രൂരത കൊണ്ടും ഏകാതിപത്യം കൊണ്ടും പ്രചരിക്കുന്ന ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ ആളുകളുടെ മനസ്സില്‍ ജീവിക്കുമെന്ന് കരുതണമെങ്കില്‍ അത്പം യുക്തിരാഹിത്യം ഒന്നും പോരാ സുശീല്‍. അങ്ങിനെ നിലനില്‍ക്കുമായിരുന്നെങ്കില്‍ സോവിയറ്റ് യൂണിയനിലും ജര്‍മ്മനിയിലും കമ്മ്യൂണിസം നിലനില്‍ക്കേണ്ടതായിരുന്നു. രക്തം കൊണ്ടും ബലപ്രയോഗം കൊണ്ടും പ്രചരിപ്പിക്കാനും നിലനിര്‍ത്താനും ശ്രമിച്ച ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ താങ്കള്‍ക്ക്, ഇസ്ലാം പ്രചരിച്ചതും അങ്ങനെയാണ് പറയുമ്പോഴുണ്ടാവുന്ന മാനസികരതിയെ ഞാന്‍ വകവെച്ചു തരുന്നു :) . സ്വയം തിരിച്ചറിയുക എന്നതാണ് വിവേകത്തിന്റെ ആദ്യപാഠം.

പിന്‍ കുറി: ധാര്‍മ്മികത തിരിച്ച് കൊണ്ട വരുന്നതിനായി റഷ്യയില്‍ മതങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങളാണ് പ്രസിഡന്‍ഡ് ദിമിത്രി മെദവെദേവ് നല്‍കികൊണ്ടിരിക്കുന്നത്. മതങ്ങള്‍ തമ്മിലുള്ള പരസ്പര സംവാദങ്ങളെ സഹായിക്കാന്‍ ഗവണ്മെന്റ് തലത്തില്‍ തന്നെ മുങ്കൈയെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.


[വിശ്വാസങ്ങളെ നവീകരിക്കാനും വിശ്വാസികളെ ഉദ്ധരിക്കാനുമാണ് മതമൗലികവാദികളായ ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ച പലരും സമൂഹത്തിലുണ്ട്. എന്നാല്‍ തങ്ങളുടെ മൂഢവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയത ചികഞ്ഞ് മതഗ്രന്ഥങ്ങളിലെ വിഡ്ഠിത്തരങ്ങളെ ചായമടിച്ച് വെളുപ്പിക്കുന്നവര്‍ ചെയ്യുന്നത് സാമൂഹ്യദ്രോഹം തന്നെയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.]

അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവരെ തിരിച്ചറിയുകയും ഒറ്റപെടുത്തുകയും വേണം.
ഒരു സാമാന്യ മര്യാദയുണ്ട്. യുക്തിവാദികള്‍ക്ക് അത് ബാധകമാണോ എന്നെനിക്കറിയില്ല. :) ഒരാരോപണം ഉന്നയിക്കുമ്പോള്‍ ആരെയാണ് ഉദ്ദേശിക്കുന്നതെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് സമൂഹത്തെ ബാധിക്കുന്നത് എന്നും വെളിപെടുത്താനുള്ള ചങ്കൂറ്റം കൂടി കാണിക്കേണ്ടതുണ്ട്.

അതെങ്ങനെ? ഇതൊന്നും മനസ്സിലാക്കാനുള്ള യുക്തി യുക്തിവാദികള്‍ എന്നവാശപെടുന്നവര്‍ക്കുള്ളതായി എനിക്കിതുവരെ അനുഭവപെട്ടിട്ടില്ല. യാഥാസ്ഥിതികതയുടെ കാര്യത്തില്‍ യുക്തിവാദത്തെ തോല്പിക്കുന്ന വേറൊരു പ്രസ്ഥാനം ഉണ്ടോ എന്ന് തന്നെ സംശയമാണ്!

സുശീല്‍ കുമാര്‍ said...

ഇസ്ലാം പചരിച്ചത് വാളുകൊണ്ടാണ്‌ എന്ന ചരിത്രസത്യം അംഗീകരിക്കാന്‍ താങ്കള്‍ക്കുള്ള വൈമനസ്യം ആര്‍ക്കും മനസ്സിലാകും. പക്ഷേ മൗദൂദി അത് പച്ചയായിത്തന്നെ എഴുതിയിടുണ്ട്. ആരൊപണം ഉന്നയുക്കുന്നത് ആര്‍ക്കൊക്കെ എതിരെയാണെന്നത് വളരെ വ്യക്തമാണ്‌. പതിനാലാം നൂറ്റാണ്ടിലെ വിശ്വാസങ്ങളെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശസ്ത്രീയമായ അറിവുകളുമായി കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്നവരില്‍ KIM മുതല്‍ നിച്ച്‌ ഓഫ് ട്രൂത്ത് വരെയും നിങ്ങള്‍ മുസ്ലിംകളായി അംഗീകരിക്കാത്ത 'സത്യദൂതന്‍'മാര്‍ വരെയും വരും. അത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ മൂഢവിശ്വാസങ്ങളില്‍ തളച്ചിടാന്‍ ഉദ്ദേശിച്ചുള്ളതാണല്ലോ. വിദ്യാസമ്പന്നരായ അന്ധവിശ്വസികളെ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് അവരാണ്‌.

കൈരളിചാനലിലെ അന്ധവിശ്വാസപ്രചരണത്തിനെതിരെ ഞാന്‍ ഒരു പോസ്റ്റും ഇട്ടിട്ടില്ല എന്ന വസ്തുതയെ അംഗീകരിക്കുന്നു. എന്നാല്‍ മറ്റ് പലതിനുമെതിരെ പോസ്റ്റ് ഇട്ടിരുന്നു. ആ വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നു. തുടര്‍ന്ന് ശ്രദ്ധിക്കാം.

സ്വന്തം മതം മാത്രം ശരിയെന്ന് ചെറുപ്പത്തിലേ പഠിക്കുന്ന ഒരു കുട്ടിക്ക് മറ്റുമതങ്ങളെയോ മതരഹിത ആശയങ്ങളെയോ ഇതുപോലെ പരിചയപ്പെടാന്‍ അവസരം ലഭിക്കുന്നില്ല. ഒരു മതവും ചെറുപ്പത്തില്‍ കുത്തിക്കയറ്റാതിരിക്കുകയും മുതിര്‍ന്ന ശേഷം സ്വന്തം ഇഷ്ടപ്രകാരം മതം തെരഞ്ഞെടുക്കാനോ വേണ്ടേന്നു വെയ്ക്കാനോ ഉള്ള ഒരു അവസരം കുട്ടികള്‍ക്ക് ലഭിക്കാത്തിടത്തോളം മതപരമായ അസഹിഷ്ണുതകള്‍ നിലനില്‍ക്കും.

രാഷ്ട്രീയാധികാരത്തിനു വേണ്ടി മതവിശ്വാസത്തെ ഉപയോഗിക്കുന്നവരില്‍ ഹിന്ദുരാഷ്ട്രവാദിയും ഇസ്ലാം രാഷ്ട്രവാദിയും ഒരേ തൂവല്‍ പക്ഷികളാണ്‌. രാഷ്ട്രീയലാഭത്തിനു വേണ്ടി മതവിശ്വാസത്തെ ഹിന്ദുപരിവാര്‍ ചൂഷണം ചെയ്തതിന്‌ കൂടുതല്‍ ഉദാഹരണങ്ങള്‍ ഞാന്‍ നിരത്തേണ്ടാതില്ലല്ലോ? ജമാ അത്തെ ഇസ്ലമിക്കാരാണെങ്കില്‍ 'രാഷ്ട്രീയ ഇസ്ലാമിനെ' പ്രതിനിധാനം ചെയ്യുന്നു. മതം അവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്‌. മനുഷ്യനിലെ മതബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ്‌ രണ്ട് കൂട്ടരും നിലനില്‍ക്കുന്നത്.

ചിന്തകന്‍ said...

ഇസ്ലാം പചരിച്ചത് വാളുകൊണ്ടാണ്‌ എന്ന ചരിത്രസത്യം അംഗീകരിക്കാന്‍ താങ്കള്‍ക്കുള്ള വൈമനസ്യം ആര്‍ക്കും മനസ്സിലാകും.
സത്യം അങ്ങിനെയായിരുന്നെങ്കിൽ സമ്മതിക്കുന്നതിന് എനിക്കൊരു വൈമനസ്യവുമില്ല. ഇക്കാര്യത്തിൽ താങ്കൾ താങ്കൾ ഉദ്ധരിക്കുന്ന മൌദൂതിയുടെ ‘ഇസ്ലാമിലെ ജിഹാദ്‘ എന്ന പുസ്തകം താങ്കൾ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അത് മുഴുവാനായി ഒന്നു വായിക്കാനുള്ള ദയവുണ്ടാവണം.
ഒരു പരഗ്രാഫ് മാത്രമേ വായിച്ചിട്ടുള്ളുവെങ്കിൽ താങ്കളുടെ പ്രസ്ഥാവന ഒരു യുക്തിവാദ യുക്തിയായി അധ:പതിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കിക്കൊള്ളാം.

മൌദൂതി പറഞ്ഞതിങ്ങനെയാണ്:-
ഇസ്‌ലാം അതിന്‍റെ സത്യസന്ധത അംഗീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്ന് വസ്തുത ഈ ചര്‍ച്ചയില്‍ വ്യക്തമായിക്കഴിഞ്ഞു. തെളിവുകളുടെയും ന്യായങ്ങളുടെയും വെളിച്ചത്തില്‍ സന്‍മാര്‍ഗ്ഗത്തിന്‍റെ രാജപാത ദുര്‍മാര്‍ഗ്ഗത്തിന്‍റെ പാതയില്‍ നിന്ന് വ്യവഛേദിച്ച് കാണിച്ചതിന്ന് ശേഷം തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിത്യ നഷ്ടം ഏറ്റുവാങ്ങാനും ശരിയായ വഴിയിലൂടെ സഞ്ചരിച്ച് ശാശ്വത വിജയം നേടുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുന്നതിന്ന് മുമ്പ് ഇസ്‌ലാമിന്‍റെ പ്രചാരത്തില്‍ ഏതോ തരത്തില്‍ വാളിനുണ്ടായിരുന്ന ബന്ധം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ദീനിന്‍റെ (മതത്തിന്‍റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന്‌ ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ പ്രബോധനത്തോടൊപ്പം വേറെ ചിലതിന്‍റെ സഹായംകൊണ്ട് കൂടിയാണ്‌ ലോകത്ത് ഇസ്‌ലാം പ്രചരിച്ചത്. അവിടെ ശക്തിയും ഒരു ഘടകമായിരുന്നു.' (ജിഹാദ് പേ. 145)

ഇതിൽ നിന്ന് ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടാണെന്ന് മനസ്സിലാക്കപെടുന്നുണ്ടെങ്കിൽ, യുക്തിവാദികളുടെ ചർമ്മ സൌഭാഗ്യത്തെ കുറിച്ചോർത്ത് എനിക്ക് മേലാകെ കുളിരു കോരുന്നുണ്ട് :)

ഇനി ആരെങ്കിലും ഇസ്ലാമിന്റെ പ്രബോധനത്തിന്/സ്വീകരണത്തിന് നിർബന്ധം ചെലുത്തിയിട്ടുണ്ടങ്കിൽ അവൻ നിഷേധിക്കുന്നത് ഖുർ ആനിനെ തന്നെയാണ്. പ്രവാചകനോട് പോലും ഖുർ ആൻ ആവശ്യപെടുന്നതെന്താണെന്ന് നോക്കൂ.

ശരി, (പ്രവാചകന്‍) ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ പ്രബോധകന്‍ മാത്രമാകുന്നു. അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനല്ല(വി:ഖു.അൽ-ഗാഷിയ: 21-23)

“ഒരുവന്‍ ബുദ്ധിപരമായ ന്യായങ്ങളിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ വേണ്ട, അംഗീകരിക്കാന്‍ തയ്യാറല്ലാത്തവരെക്കൊണ്ട് ബലം പ്രയോഗിച്ച് അംഗീകരിപ്പിക്കാന്‍ താങ്കളെ ചുമതലപ്പെടുത്തിയിട്ടില്ല. ആളുകള്‍ക്ക് തെറ്റും ശരിയും വിശദീകരിച്ചുകൊടുക്കുക, തെറ്റായ വഴിക്ക് സഞ്ചരിക്കുന്നതിന്റെ ദുഷ്പരിണതിയെക്കുറിച്ച് മുന്നറിയിപ്പു നല്‍കുക-അതുമാത്രമാണ് താങ്കളുടെ ചുമതല. താങ്കള്‍ ആ ചുമതല നിര്‍വഹിച്ചുകൊണ്ടേയിരിക്കുക. “ ഇതാണ് പ്രവാചകന് അല്ലാഹു നൽകുന്ന നിർദ്ദേശം. പിന്നെ എങ്ങിനെ ബലം പ്രയോഗിച്ച് ആരെയെങ്കിലും സ്വീകരിപ്പിക്കാനാവും?

പ്രവാചകന്റെ വിജയങ്ങൾക്ക് ശേഷവും ഇസ്ലാം സ്വീകരിക്കാത്ത ആളുകളുണ്ടായിരുന്നു. ചിലരെ മാത്രം നിർബന്ധിക്കുകയും ചിലരെ വെറുതെ വിടുകയും ചെയ്യുന്നതിന്റെ യുക്തികൂടി ഒന്ന് വിശദീകരിക്കൂ സുശീൽ...

ചിന്തകന്‍ said...

കൈരളിന്റെ ചാനലിന്റെ കാര്യത്തിൽ തെറ്റ് സമ്മതിച്ചതിൽ താങ്കളെ ഞാൻ ബഹുമാനിക്കുന്നു. കൈരളി ചാനലിന് പിന്നിൽ പ്രവർത്തിക്കുന്നവർ സമൂഹത്തിൽ ഒരു നിലപാട് പ്രചരിപ്പിക്കുകയും, തങ്ങളുടെ മാധ്യമങ്ങളിൽ, കാശിന് വേണ്ടി അതിന്റെ നേർ വിപരീത നിലപാട് സ്വീകരിക്കുകയും ചെയ്തു ജനങ്ങളെ വഞ്ചിക്കുന്നത് ഏറ്റവും വലിയ കാപട്യമാണ്. അറിഞ്ഞു കൊണ്ട് തെറ്റു ചെയ്യുക എന്നത് മാപ്പർഹിക്കാത്ത, വളരെ ഗുരുതരാമായ കാര്യം തന്നെയാണ്!

സ്വന്തം മതം മാത്രം ശരിയെന്ന് ചെറുപ്പത്തിലേ പഠിക്കുന്ന ഒരു കുട്ടിക്ക് മറ്റുമതങ്ങളെയോ മതരഹിത ആശയങ്ങളെയോ ഇതുപോലെ പരിചയപ്പെടാന്‍ അവസരം ലഭിക്കുന്നില്ല.

യുക്തിവാദമാണ് ഏറ്റവും ശരിയായത് എന്നല്ലേ യുക്തിവാദികളും പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റ് വഴിയും താങ്കൾ ചെയ്യുന്നത് അതാണ്. പിന്നെ എന്തിന് അക്കാര്യത്തിൽ മറ്റ് ആളുകളെ വിമർശിക്കുന്നു. ചെറുപ്പത്തിലെ കുത്തിവെക്കുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്. ആ കെ മദ്രസയിൽ പഠിപ്പിക്കപെടുന്നത് കുറച്ച് കർമ്മശാസ്ത്രവും പിന്നെ ഖുർ ആൻ പാരയണവുമാണ്. ആ പഠനം കാരണമാണ് മിക്കവാറും പേർ മതം ഉപേക്ഷിച്ചത് എന്ന അഭിപ്രായം എനിക്കുണ്ട്. മതം ഉപേക്ഷിച്ചവർ തന്നെ അത് പറഞ്ഞിട്ടുമുണ്ട്. പിന്നെ അവർ പഠിക്കുന്നത് മുഴുവൻ സ്കൂളിലും തുടർന്നു കോളേജിലുമാണ്. അവിടെ മതമൊന്നും പഠിപ്പിക്കപെടുന്നില്ല. പഠിപ്പിക്കപെടുന്നെങ്കിൽ കുറച്ച് ഹിന്ദുപുരാണങ്ങളും കൃഷ്ണ-രാമ കഥകളുമാണ്. പിന്നെ പഠിപ്പിക്കപെടുന്നത് മുഴുവനും ശാസ്ത്രവും ചരിത്രവും മറ്റു വിഷയങ്ങളുമാണ്. അതിൽ ശാസ്ത്രം എന്നപേരിൽ കെട്ടിയെഴുന്നെള്ളിക്കുന്ന പരിണാമ സിദ്ധാന്തം പോലുള്ള വിഡ്ഢിവാദങ്ങളും കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പഠിപ്പിക്കുന്നുണ്ട്.

ദൈവ നിഷേധം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് യുവാക്കളിലാണ്. അവർ ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കാൻ തുടങ്ങുമ്പോൾ തന്റെ നിസ്സഹായതയും തന്റെ അറിവിനെ കുറിച്ചുള്ള ഒരു ബോധവും അവനിൽ ജനിക്കുന്നു. പല സമസ്യകൾക്കും അവൻ പഠിച്ചതിൽ ഉത്തരമില്ല എന്ന യാഥാർഥ്യം അവൻ തിരിച്ചറിയുന്നു. തുടർന്ന് അവർ ദൈവവിശ്വാസത്തിലേക്ക് തന്നെ തിരിയുന്നു. ചിലപ്പോൾ അത് അന്ധമായ വിശ്വാസയം ആയേക്കും.. എന്നിരുന്നാലും അതിലേക്ക് അവൻ എത്തിച്ചേരുന്നത് തന്റെ ദുർബലതയെ തിരിച്ചറിയുന്നത് കൊണ്ടാണ്. വളരെ ചുരുക്കം ചിലർ ദൈവ നിഷേധത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു.

വിദ്യാഭ്യാസം കഴിയുന്നത് വരെ പലരും, ഈ ഞാനും, കർമ്മങ്ങൾ ചിലപ്പോൾ ചെയ്യുമായിരുന്നെങ്കിലും അതൊരു ഉറച്ച വിശ്വാസത്തോടു കൂടി ആയിരുന്നില്ല. കൂടുതൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതോടു കൂടിയാണ് സത്യം എന്താണെന്നു മനസ്സിലാക്കുന്നതും അതിൽ ഉറച്ചു നിൽക്കുന്നതും. ഇതിൽ ആരുടെയും പ്രേരണയോ ബന്ധങ്ങളോ കെട്ടു പാടുകളോ ഒന്നുമില്ല. എനിക്ക് സത്യമാണെന്ന് തോന്നുന്ന കാര്യം മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് ഒരു തെറ്റായ കാര്യമാണെന്നും ഞാൻ മനസ്സിലാക്കുന്നില്ല. അത് ഗുണകാംഷാപരമാണ്. താങ്കളും അത് തന്നെയാണ് ചെയ്യുന്നത്. താൻ ചെയ്യുമ്പോൾ മാത്രം ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ ഇതൊക്കെ തെറ്റുമാണെന്ന് തോന്നുന്നതിനാണ് അസഹിഷ്ണുത എന്നു പറയുന്നത്.
മുതിർന്ന് സ്വന്തമായ വരുമാനവും മറ്റും ആയിക്കഴിഞ്ഞാൽ ഏവരും സ്വന്തം ഇഷ്ട പ്രകാരം തന്നെയാണ് അവന്റെ ആദർശം/മതം തിരഞ്ഞെടുക്കുന്നത്. അല്ലാതെ തിരഞ്ഞെടുക്കേണ്ടി വന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരതിവിടെ വ്യക്തമാക്കട്ടെ.

ജീവിതത്തെ ഒരു ഏകകമായി കണക്കാക്കുന്ന ഇസ്ലാമിനെ സംബന്ധിച്ചേടൊത്തോളം മതം രാഷ്ട്രീയം സാമ്പത്തികം ആത്മീയം ഭൌതികം ശാസ്ത്രം എന്നിങ്ങനെയുള്ള വേർത്തിരിച്ച് ഓരോന്നും ഓരോരുത്തർക്കായി പകുത്തു കൊടുക്കുന്ന ഏർപാടില്ല. അങ്ങിനെയരു ഇസ്ലാമിനെ പ്രവാചകൻ പരിചയപെടുത്തിയിട്ടുമില്ല/പഠിപ്പിച്ചിട്ടുമില്ല. ഇസ്ലാം അതിനെ വിളിക്കുന്നത് ‘ദീൻ‘ എന്നാണ്. പൊതുവെയുള്ള മതത്തിന്റെ ഒരു കൺസപ്റ്റ് വെച്ച് ആളുകൾ ഇസ്ലാമിനെയും മതം എന്നുവിളിക്കുന്നു. ഖുർ ആനിൽ ‘ദീൻ’ പലസന്ദർഭങ്ങളിൽ ഉപയോഗിക്കപെട്ടിട്ടുണ്ട്. അനാഥക്കുള്ള ഭക്ഷണം കൊടുക്കാൻ പ്രേരിപിക്കാത്തവനെയാണ് ഖുർ ആൻ ‘ദീൻ‘ നിഷേധി എന്ന് വിളിച്ചത്. ‘ദീൻ’ എന്നവാക്കിന് ‘സമഗ്രവും സമ്പൂർണവുമായ ഒരു ജീവിത പദ്ധതി’ എന്ന അർഥത്തിൽ ഒരു പക്ഷേ ട്രാൻസ് ലേറ്റ് ചെയ്യാം.

ചിന്തകന്‍ said...

ഏതായാലും ഒരു കാര്യത്തിൽ താങ്കളുടെ മൌനം ഞാൻ സമ്മതമായെടുക്കുന്നു. താങ്കൾ നിലവിൽ പിന്തുടരുന്ന പ്രസ്ഥാനം പ്രചരിപ്പിക്കപെട്ടതും നിലനിന്നതും അക്രമത്തിലൂടെയും ബലപ്രയോഗത്തിലൂടെയുമായിരുന്നു. താത്ക്കാലികമായി ഒരു പക്ഷേ അത് ജനങ്ങളുടെ പ്രശ്നങ്ങളെ പരിഹരിച്ചിട്ടുണ്ടാവാം... എന്നാൽ അതിന്റെ തുടർന്നുള്ള പരിണാമങ്ങൾ തികച്ചും അക്രമസ്തവും ജനാധിപത്യ വിരുദ്ധവുമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാ‍ണ്.

CKLatheef said...

ചിന്തകന്‍,

താങ്കള്‍ നന്നായി പറഞ്ഞു. സുശീലോ മറ്റു യുക്തിവാദികളോ എന്തെങ്കിലും മാറ്റം വരുത്തുമെന്നോ വരുത്തിയെന്നോ ധരിക്കേണ്ടതില്ല. ജമാഅത്ത് ആരോപണത്തിന് ഇങ്ങനെ ഒരു പോസ്റ്റിട്ടു എന്ന് മാത്രം. ആശയപരമായി പ്രബോധനം നടത്തുന്ന ജമാഅത്താണിവരുടെ മുഖ്യ ശത്രു. അതിനെ എതിരിടാന്‍ ആരെയും ഇവര്‍ കൂട്ടുപിടിക്കും. അക്രമവും ഭീകതയുമായി വരുന്ന വര്‍ഗീയത പടിവാതിലില്‍ക്കല്‍ മുട്ടിയിട്ടും അതിനെ പതുക്കെയൊന്ന് തലോടി വീണ്ടും ജമാഅത്തിനെതിരെ തിരിയുകയാണിവര്‍. മറുപടി പറഞ്ഞ ആരോപണങ്ങള്‍ തന്നെ വീണ്ടും വീണ്ടു ഉന്നയിച്ചുകൊണ്ടിരിക്കുന്നു. വ്യക്തമായി ഭീകരത പറയുകയും കാണിക്കുകയും ചെയ്യുന്ന, മതത്തെ അവിധം തന്നെ നേര്‍ക്ക് നേരെ ഉപയോഗപ്പെടുത്തുന്ന, എല്ലാ മതകീയമായ ചൂഷണങ്ങളെയും ആള്‍ ദൈവങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങള്‍ക്കെതിരെ സുശീലിന്റെ ബ്ലോഗിലും ഇ.എ.ജബ്ബാറിന്റെ ബ്ലോഗിലും എത്ര പോസ്റ്റുകളുണ്ടെന്ന് നോക്കുക. ജമാഅത്തിനെതിരെ എത്രയുണ്ടെന്നും അപ്പോള്‍ അറിയാം. ഇരട്ടത്താപ്പിന്റെ കളി.

വെറുതെ പറഞ്ഞു കഴിഞ്ഞ ആരോപണങ്ങള്‍ തന്നെ വീണ്ടും വീണ്ടും ഉന്നയിക്കാന്‍ അവസരം നല്‍കുന്ന വിധം സുശീലിന് മറുപടി നല്‍കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. അതിന് പകരം ക്രിയാത്മകമായി സ്വന്തം ദര്‍ശനത്തെ പരിചയപ്പെടുത്തിയാല്‍ മതിയാകും. അവര്‍ക്ക് പരിചയപ്പെടുത്താവുന്ന ഒരു ആശയമില്ല. അതിനാല്‍ അവര്‍ ഇപ്പണി തുടരട്ടെ.

സുശീല്‍ കുമാര്‍ said...

"ഏതായാലും ഒരു കാര്യത്തിൽ താങ്കളുടെ മൌനം ഞാൻ സമ്മതമായെടുക്കുന്നു. താങ്കൾ നിലവിൽ പിന്തുടരുന്ന പ്രസ്ഥാനം പ്രചരിപ്പിക്കപെട്ടതും നിലനിന്നതും അക്രമത്തിലൂടെയും ബലപ്രയോഗത്തിലൂടെയുമായിരുന്നു. "

>>>> യുക്തിവാദികള്‍ എവിടെയെങ്കിലും അക്രമത്തിലൂടെയും ബലപ്രയോഗത്തിലൂടേയും യുക്തിവാദം പ്രചരിപ്പിച്ചു എന്ന് ഒരാള്‍ പറയുന്നത് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്‌. അതുകൊണ്ട് തന്നെയാണ്‌ അതില്‍ മൗനം പൂണ്ടതും. എന്നാല്‍ താങ്കള്‍ ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ്‌ എന്നെനിക്ക് തോന്നുന്നു. മാര്‍ക്സിസം വിഭാവനം ചെയ്യുന്ന സോഷ്യലിസ്റ്റ് സമൂഹത്തെ ഞാന്‍ പ്രതീക്ഷയോടെ കാണുന്നുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും മറുപടിപറയാന്‍ ഞാന്‍ ആളല്ല. കാരണം കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുന്നതിനെയും വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്നതില്‍ എന്നെ തടയുന്ന പാര്‍ടി വിധേയത്വം എനിക്കില്ല എന്നതുതന്നെ.

വളയ്ക്കാനോ തിരിക്കാനോ, ലോകാവസാനം വരെ മാറ്റാന്‍ പറ്റാത്തതോ ആയ ഒരു വെളിപാടാണ് മാര്‍ക്സിസമെന്ന് ഞാന്‍ കരുതുന്നില്ല. ഓരോ ദേശത്തിന്റെയും കാലത്തിന്റെയും ആവശ്യത്തിനനുസരിച്ച് അതിനെ പ്രാവര്‍ത്തികമാക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മുന്നില്‍ തടാസ്സമൊന്നുമില്ല. എന്നാല്‍ പാര്‍ടി ജനങ്ങള്‍ക്കുവേണ്ടിയോ, ജനങ്ങള്‍ പാര്‍ടിക്കുവേണ്ടിയോ എന്ന ചോദ്യത്തിന്‌ കിട്ടുന്ന ഉത്തരത്തിനനുസരിച്ച് അതിന്റെ വിധി നിര്‍ണയിക്കപ്പെടാം.

സുശീല്‍ കുമാര്‍ said...

ലത്തീഫ് സെല്‍ഫ് ഗോളടിച്ച് പിന്മാറുകയാണോ? ഈ പോസ്റ്റില്‍ ഉന്നയിച്ച ഏത് വിഷയത്തിലാണ്‌ എതിരഭിപ്രായമുള്ളതെന്ന് പറഞ്ഞില്ല. ചിന്തകന്‍ തന്നെ പോസ്റ്റിലെ പ്രതിപാദ്യവിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കുന്നതിനുപകരം തന്റെ വാദം നിരത്തുകയായിരുന്നു.

സമൂഹത്തിന്‌ പരിക്കേല്പിക്കാത്ത മതവിശ്വാസത്തെയും സമൂഹത്തെ പിന്നോട്ട് വലിക്കുന്ന വിശ്വാസത്തെയും ഒരേ അളവുകോല്‍ വെച്ച് അളക്കാന്‍ കഴിയില്ലെന്നും എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുമെന്നുതന്നെയാണ് ഈ പോസ്റ്റിന്റെ താല്പര്യം.

യുക്തിവാദികള്‍ ഇപ്പോള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന കര്‍ത്തവ്യം വ്യക്തമാക്കുക മാത്രമാണ്‌ ഞാന്‍ ചെയ്തത്. ഇത് ഒരു പുതിയ അഭിപ്രായമൊന്നുമല്ല. വിചാരത്തെക്കാള്‍ വികാത്തിന്‌ മുന്‍തൂക്കം നല്‍കുന്ന മതം ഇന്ന് സമൂഹത്തിന്‌ ശാപമായിരിക്കുകയാണ്‌. ഹിന്ദു തീവ്രവാദികളും ഇസ്ലാമിക തീവ്രവാദികളും കൂടി ഈ നാടിനെ കുട്ടിച്ചോറാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. രാഷ്ട്രീയാധികാരത്തിനു വേണ്ടി ഹിന്ദുവികാരത്തെ സംഘപരിവാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടയാണ്‌ ഇന്ത്യയില്‍ വര്‍ഗീകത കരുത്താര്‍ജിച്ചത്. മുസ്ലിം തീവ്രവാദികള്‍ ചെയ്യുന്നത് മതവിരുദ്ധമാണ്‌ എന്ന് പല മുസ്ലിം സംഘടനകളും നാഴികയ്ഹ്ക്കു നാല്പതുവട്ടം പറയുമ്പോഴും അത് തീവ്രവാദികള്‍ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, തങ്ങളാണ്‌ യാഥാര്‍ത്ഥ മതവക്താക്കള്‍ എന്ന് അവര്‍ പറയുകയും ചെയ്യുന്നു. മാത്രമല്ല, ഭീകരരുടെ വാദങ്ങള്‍ക്ക്‌ പിന്‍ബലമേകുന്ന പ്ലാറ്റ്ഫോം ഒരുക്കുന്നതില്‍ മതസംഘടനകള്‍ വഹിക്കുന്ന പങ്ക് മുഖ്യവുമാണ്‌.

മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിക്കുകയും മതം രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുക എന്നത് മാത്രമാണ്‌ വര്‍ഗീയതയെ നിയന്ത്രിക്കാനുള്ള മാര്‍ഗം. മതത്തെ വിശ്വാസിയുടെ വ്യക്തിപരമായ കാര്യമായി ഒതുക്കി നിര്‍ത്തുക. എന്നാല്‍ മറ്റ് ഏത് മതത്തിന്‌ അതിനു കഴിഞ്ഞാലും ഇസ്ലാമിന്‍` അതിന്‌ കഴിയില്ല. കാരണം ചിന്തകന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്:-
"ജീവിതത്തെ ഒരു ഏകകമായി കണക്കാക്കുന്ന ഇസ്ലാമിനെ സംബന്ധിച്ചേടൊത്തോളം മതം രാഷ്ട്രീയം സാമ്പത്തികം ആത്മീയം ഭൌതികം ശാസ്ത്രം എന്നിങ്ങനെയുള്ള വേർത്തിരിച്ച് ഓരോന്നും ഓരോരുത്തർക്കായി പകുത്തു കൊടുക്കുന്ന ഏർപാടില്ല. അങ്ങിനെയരു ഇസ്ലാമിനെ പ്രവാചകൻ പരിചയപെടുത്തിയിട്ടുമില്ല/പഠിപ്പിച്ചിട്ടുമില്ല"

അതുതന്നെയാണ്‌ സത്യം. അതുതന്നെയാണ്‌ ഇന്ന് പാകിസ്ഥാനിലും, അഫ്ഗാനിലും, കഷ്മീരിലും മാത്രമല്ല ലോകം മുഴുവനും പുകഞ്ഞുകൊണ്ടിരുക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലോകത്തിന്റെ സമാധാനം കെടുത്തുന്ന മതങ്ങള്‍ ഇല്ലാതാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ചിന്തകന്‍ said...

യുക്തിവാ‍ദ വിശ്വാസത്തെയല്ല സുശീൽ ഞാൻ ഉദ്ദേശിച്ചത്. മാർകിസത്തെ തന്നെയാണ്. അല്ലെങ്കിലും ഈ ‘യുക്തിവാദം‘ അതിനു മാത്രം എവിടെയാ പ്രചരിച്ചത്?:)

ഒരു ഒരു പ്രത്യയ ശാസ്ത്രം എന്ന നിലക്ക് താങ്കൾ നേരെത്തെ പ്രവർത്തിച്ചതും ഇപ്പോഴും ഫോളോചെയ്യുന്നതും മാർക്സിസം തന്നെയല്ലേ?
എന്റെ ചോദ്യം വളരെ വ്യക്തമാണ്.

മാർക്സിസം നല്ല ആശയമാണെന്ന് തോന്നിയിട്ടും അത് പ്രചരിപ്പിച്ച രീതിയെ താങ്കൾ ന്യായീകരിക്കുന്നില്ല. അക്കാരണത്താൽ തന്നെ താങ്കളുടെ മനസ്സിലെ ഒരു സ്വപ്നം മാത്രമായി അത് അവശേഷിക്കുന്നു. ഇസ്ലാം പ്രചരിച്ചത് അക്രമത്തിലൂടെയല്ലാത്തത് കൊണ്ട് ആളുകളുടെ മനസ്സിൽ ഇന്നും ജീവസുറ്റ ഒന്നായി ഇസ്ലാം നിലനിൽക്കുന്നു.

അടിസ്ഥാന മൂല്യങ്ങൾക്ക് മാത്രമേ മാറ്റമില്ലാത്തതായുള്ളൂ. അത് ഓരോ പ്രദേശത്തിനും ഓരോ കാലഘട്ടത്തിലും മാറ്റി തിരുത്തേണ്ടവയല്ല. അത്തരത്തിലുള്ള അടിസ്ഥാന മൂല്യങ്ങളാണ് ഖുർ ആൻ ഉത്ബോധിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഖുർ ആൻ മാറ്റേണ്ടതുമില്ല. ഒരു ഉദാഹരണം പലിശ,മദ്യം എന്നിവയുടെ നിരോധനം.
ആറാം നൂറ്റാണ്ടിലും ഇന്നും അതിന്റെ പ്രസ്ക്തി ഒരു പോലെയാണ്. അമേരിക്കയിലായാലും യൂറോപിലായാലും ഏഷ്യയിലായാലും അത് ഒരു പോലെയാണ്. അത് അനുസരിക്കാതിരുന്നാലുള്ള പരിണിതി ലോകം അനുഭവിക്കുന്നു.

മാർക്സ് അത്തരം ഒരു അടിസ്ഥാനമൂല്യങ്ങളും സമൂഹത്തിന് സമർപ്പിച്ചിട്ടില്ല. ആകെ പഠിപ്പിച്ചത് ഉള്ളവൻ എന്നും ഇല്ലാത്തവന്റെ ശത്രുവാണെന്നാണ്. അതായത് തികഞ്ഞ/ സാശ്വതമായ വർഗ്ഗിയത/വിഭാഗിയത/ശത്രുത.

പ്രദേശത്തിനും കാലഘട്ടത്തിനും അനുസരിച്ച് മാറേണ്ടതും മാറ്റേണ്ടതും നയങ്ങളും പോളിസികളും നടപടി ക്രമങ്ങളുമൊക്കെയാണ്. അല്ലാതെ അടിസ്ഥാന മൂല്യങ്ങളല്ല.

യുക്തിവാദത്തിൽ സംഹാരം(ആശയങ്ങളുടെ) മാത്രമേഉള്ളൂ. നിർമ്മാണാത്മകമായി ഒന്നുമില്ല. മറ്റുള്ളവരെ എതിർക്കുമ്പോൾ ഞങ്ങൾക്കെന്ത് സമർപ്പിക്കാനുണ്ട് എന്നതും പ്രധാനമാണ്.

സുശീല്‍ കുമാര്‍ said...

മതം പ്രചരിപ്പിക്കുന്ന മൂല്യങ്ങള്‍ മതംരൂപം കൊണ്ട കാലത്തിന്റെ മൂല്യബോധമാണ്‌. മത പരിഷ്‌കര്‍ത്താക്കള്‍ ചിലമതങ്ങളുടെ മൂല്യബോധത്തെ മാറ്റിയെടുക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. അതിനാള്‍ ചില മതവിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ മതമൂല്യങ്ങളെക്കാള്‍ പുതിയ കാലത്തിന്റെ മൂല്യത്തെ ഉള്‍ക്കൊള്ളുന്നു. ഇസ്ലാമിലും അങ്ങനെത്തന്നെയാണ്‌. എന്നാല്‍ മാറിയ ജനതയെ വീണ്ടും സഹസ്രാബ്ദങ്ങള്‍ക്കുമപ്പുറത്തെ ഇരുണ്ട കാലത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രതിജ്ഞാബദ്ധമായ ചില കൂട്ടങ്ങള്‍ ഇപ്പോഴുമുണ്ട് എല്ലാ മതത്തിലും. യുക്തിവാദികള്‍ക്ക് മുന്നോട്ട് വെയ്ക്കാനുള്ളത് മതേതര മാനവികയാണ്‌. മതത്തിനതീതമായി മനുഷ്യനെ ഒന്നായി കാണുന്ന നീതിബോധം. തന്റെ മതത്തില്‍ പറഞ്ഞത് മാത്രം ശരിയെന്ന് വിശ്വസിക്കുന്ന ഒരു മത വിശ്വാസിക്കും മറ്റൊരു മതവിശ്വാസിയെ തുല്യതയോടെ കാണാന്‍ കഴിയില്ല. 'ഞങ്ങളുടെ ആള്‍ക്കാര്‍', 'നിങ്ങളുടെ ആള്‍ക്കാര്‍' തുടങ്ങിയ ചിന്തകള്‍ മനുഷ്യര്‍ക്കിടയില്‍ കടന്നുവരുന്നത് അതുകൊണ്ടാണ്‌. സ്വന്തം മതത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് തട്ടമിട്ടില്ലെങ്കിലും, പലിശ വാങ്ങിയാലും നരകം കിട്ടുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അവരുടെ വിശ്വാസവുമായി മറ്റാര്‍ക്കും ഉപദ്രവമുണ്ടാക്കാതെ കഴിഞ്ഞുകൊടയാല്‍ പരസ്പര സ്പര്‍ദ്ധയില്ല്ലാതെ കഴിഞ്ഞുകൂടാന്‍ സമൂഹത്തിനു കഴിയുമെന്ന് മാത്രം. തന്റെ മതത്തിന്റെ ദൈവത്തെയല്ലാതെ മറ്റേതെങ്കിലും മതദൈവത്തെ വിശ്വസിച്ചുപോയാല്‍ അവരെയൊക്കെ നരകത്തീയിലിട്ട് പൊരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു മതപ്രത്യയ ശാസ്ത്രം എന്നും മാറാതെ നിലനില്‍ക്കണമെന്ന് പറയുന്നത് സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് ഒരിക്കലും ആശാസ്യമല്ല. എന്നാല്‍ ഇതൊന്നും പുറത്തുപറയാതെ എന്തോ ഉദാത്തമെന്ന് തോന്നിക്കുന്ന വിധം പ്രചരണങ്ങള്‍ നടത്തി സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ ലോകത്തെ കാണുന്നില്ല്ല. മതത്തിനുള്ളില്‍ നിന്ന് നോക്കുന്നത്ര സുന്ദരമായിരിക്കില്ല പുറത്തുകാണുമ്പോല്‍ അതിന്റെ മുഖം.

ചിന്തകന്‍ said...

തന്റെ മതത്തിന്റെ ദൈവത്തെയല്ലാതെ മറ്റേതെങ്കിലും മതദൈവത്തെ വിശ്വസിച്ചുപോയാല്‍ അവരെയൊക്കെ നരകത്തീയിലിട്ട് പൊരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു മതപ്രത്യയ ശാസ്ത്രം എന്നും മാറാതെ നിലനില്‍ക്കണമെന്ന് പറയുന്നത് സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് ഒരിക്കലും ആശാസ്യമല്ല.


പ്രിയ സുശീൽ

ഒരു യുക്തിവാദിയുടെ ഇക്കാര്യത്തിലുള്ള മുൻവിധികളെ മാറ്റാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. മനസ്സിൽ പതിഞ്ഞുപോയ, ഇത് പോലുള്ള വിവരക്കേടുകൾ അവർ പറഞ്ഞുകൊണ്ടേയിരിക്കും. മതങ്ങളെകുറിച്ച് സ്വയം നെയ്തു വെച്ച ചില സങ്കല്പങ്ങൾ അവർക്കുണ്ട്. അതിലേക്ക് എല്ലാം വളച്ചടുപ്പിക്കാൻ ശ്രമിക്കുമെന്നല്ലാതെ, നെരായ വഴിക്ക് അവർ ചിന്തിക്കുമെന്ന യാതൊരു പ്രതീക്ഷയുമെനിക്കില്ല.

അത് കൊണ്ട് പ്രിയ സുശീൽ ഇക്കാര്യത്തിൽ നാം തമ്മിൽ വെറുതെ തർക്കിച്ച് സമയം കളയേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.

സസ്നേഹം...

സത്യാന്വേഷി said...

യുക്തിവാദികളുടെ "ബൈബിളാ"യ നാസ്തികനായ ദൈവത്തിന്റെ ഈ ഖണ്ഡനം കാണുക.നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍

സുശീല്‍ കുമാര്‍ said...

മുന്‍വിധി ആര്‍ക്കാണ്‌ ചിന്തകാ...
ജബാര്‍ മാഷുടെ ബ്ലോഗില്‍ ചിന്തകന്റെ കമന്റ്:-
""ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും.."

ഇനി പറയൂ, ആര്‍ക്കാണ്‌ മുന്‍വിധി?

varnashramam said...

"ഹിന്ദുരാഷ്ട്രവാദികളായ സംഘപരിവാരത്തെ പരാമര്‍ശിച്ച് യുക്തിവാദികള്‍ സംസാരിച്ചുവോ. ഇന്ത്യയില്‍ ഇയ്യിടെ നടന്ന ഒരു ഡസനോളം സ്‌ഫോടനങ്ങള്‍ നടന്നപ്പോഴൊക്കെ ഇസ്്‌ലാമിക തീവ്രവാദികള്‍ പൊട്ടിചിതറുന്നു എന്ന് പ്രചരിപ്പിച്ചവര്‍. ആ സ്‌ഫോടനങ്ങള്‍ സംഘപരിവാരം സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു എന്ന് അന്വേഷണ ഉദ്വേഗസ്ഥര്‍ കണ്ടെത്തിയപ്പോഴും ഒരു പോസ്റ്റിട്ടതായി കണ്ടത് ആകെ ഒരു നിസ്സഹായനാണ്."

ഹാ ഹ ഹാ, അപ്പോള്‍ നിസ്സഹായന്‍ യുക്തിവാദിയാ !!!?

ചിന്തകന്‍ said...

മുന്‍വിധി ആര്‍ക്കാണ്‌ ചിന്തകാ...
ജബാര്‍ മാഷുടെ ബ്ലോഗില്‍ ചിന്തകന്റെ കമന്റ്:-
""ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും.."

ഇനി പറയൂ, ആര്‍ക്കാണ്‌ മുന്‍വിധി?


ഇത് മുൻ വിധിയല്ല. എന്റെ വിശ്വാസമാണ്. എനിക്കതിന് എന്റെ യുക്തിക്ക് ബോധ്യപെടാവുന്ന വ്യക്തമായ ന്യായങ്ങളുമുണ്ട്.

ഞാൻ താങ്കളുടെ വിശ്വാസത്തെ/യുക്തിവാദത്തെ, താങ്കളുദ്ദേശിക്കാത്ത വിധത്തിൽ/എന്റെ തോന്നലുസരിച്ച് അവതരിപ്പിക്കുമ്പോഴാണ് അത് മുൻ വിധിയാവുക.


മുകളിലുള്ള കമന്റിൽ താങ്കൾ അതാണ് ചെയ്യുന്നത്. എന്റെ വിശ്വാസത്തെ താങ്കളുടെ ചിലമുൻ ധാരണകളിൽ ഒതുക്കാൻ ശ്രമിക്കുക. അത് ശരിയായ രീതിയല്ല.

ഇസ്ലാമിക വിശ്വാസമനുസരിച്ച് എന്റെ പ്രസ്ഥാവന പൂർണമായും ശരിയാണ്. അതിൽ ഒരു മുൻ വിധിയുമില്ല.

സൃഷ്ടി ഒരിക്കലും സ്രഷ്ടാവിനേക്കാൾ യോഗ്യനായിരിക്കുകയില്ല തന്നെ.

അപ്പൂട്ടൻ said...

ചിന്തകൻ,
സ്രഷ്ടാവിനേക്കാൾ യോഗ്യനാവില്ല സൃഷ്ടി എന്നത്‌ താങ്കളുടെ വിശ്വാസപ്രകാരം പറയുന്നതിൽ മുൻവിധിയുണ്ടെന്ന്‌ പറയാനാവില്ല. അത്‌, താങ്കളെ സംബന്ധിച്ചിടത്തോളം, നൂറുശതമാനം ശരിയാണുതാനും. (സ്രഷ്ടാവ്‌ എന്നൊരു ശക്തിയുണ്ടോയെന്നത്‌ വേറെ വിഷയം, അതിലേയ്ക്കില്ല).

പക്ഷെ, അതിനു മുൻപുള്ള താങ്കളുടെ സ്റ്റേറ്റ്‌മന്റ്‌ ഒന്നുകൂടി വായിച്ചുനോക്കൂ.

ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത്‌ തന്നെ ആവാനെ തരമുള്ളൂ.

ഈ പരാമർശം വന്നത്‌ ഹൃദയം കൊണ്ടാണോ മനുഷ്യൻ ചിന്തിക്കുന്നത്‌ എന്ന ചോദ്യത്തിനു മറുപടിയായാണ്‌. ഹൃദയത്തിന്‌ ചിന്തയുമായി നേരിട്ട്‌ ബന്ധമൊന്നുമില്ലെന്ന്‌ ശാസ്ത്രം പറയുമ്പോൾ (of course, heart may be affected by thoughts, not the other way) അതല്ല, ഖുർആൻ പറഞ്ഞിട്ടുള്ളതിനാൽ ആത്യന്തികസത്യം പ്രകാരം ഹൃദയമാണ്‌ ചിന്തിക്കുന്നത്‌ എന്നും, similarily, പലകാര്യങ്ങളും ശാസ്ത്രം തെളിയിച്ചാൽത്തന്നെ അത്‌ അംഗീകരിക്കാനാവില്ലെന്നും ഉള്ള അർത്ഥമല്ലേ ഇവിടെ വരുന്നത്‌? അത്‌ മുൻവിധിയാണോ അല്ലയോ എന്നത്‌ സ്വയം തീരുമാനിക്കാം.

ചിന്തകന്‍ said...

പ്രിയ അപ്പൂട്ടൻ
ഖുർ ആനാണ് ആത്യന്തിക സത്യം എന്നതു എന്റെ വിശ്വാസം തന്നെയാണ്. ആ വിശ്വാസം ഇല്ലാതാകുമ്പോൾ ഞാൻ ഒരു മുസ്ലീം അല്ലാതാവും. ശാസ്ത്രത്തിന്റെ നിഗമനങ്ങളെ മാത്രം വെച്ച് അതിനെ അളക്കാനുമാവില്ല. ശാസ്ത്രം പറയുന്നതെല്ലാം ആത്യന്തിക സത്യമാണെന്ന് വിശ്വസിക്കുന്നവർക്ക് അങ്ങിനെയുമാവാം. 100% തെളിയിക്കപെട്ട ശാസ്ത്ര സത്യങ്ങൾ ഒന്നും തന്നെ ഖുർ ആന് വിരുദ്ധമായി ഇല്ല തന്നെ.

ഒരു സ്രഷ്ടാവില്ല, എല്ലാം സ്വയം ഭൂവായി എന്ന് വിശ്വസിക്കുന്നവർക്ക് ഇതൊന്നും അങ്ങീകരിക്കാൻ കഴിയില്ല. അവർ ശാസ്ത്രത്തെ അവർക്കനുസരിച്ച് വളച്ചൊടിക്കാൻ ശ്രമിക്കുന്നു. അപ്പൂട്ടൻ പറഞ്ഞത് പ്രകാരമാണെങ്കിൽ ശാസ്ത്രം എന്ന പേരിൽ പറയപെടുന്ന അന്ധവിശ്വാസങ്ങളൊക്കെ ശരിയാണെന്നത് യുക്തിവാദിയുടെ മുൻ വിധിയാണെന്ന് പറയാം.

പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്ത ഒരു കാര്യത്തിൽ കയറി പിടിച്ച് പരിഹാസ രൂപേണ ചോദ്യമുതിർത്തത് സുശീൽ കുമാറാണ്. അതിനദ്ദേഹത്തിന് യോഗ്യതയുണ്ടാവണെങ്കിൽ ചിന്തയെ സംബന്ധിച്ച കൃത്യമായ ഒരറിവ് ഉണ്ടായിരിക്കണം. ചിന്ത എവിടെ നിന്നാണ് വരുന്നത് എന്ന് ശാസ്ത്രത്തിന് കൃത്യമായി തെളിയിക്കാൻ പറ്റിയിട്ടുണ്ടോ? കാരുണ്യം ദയ സ്നേഹം എങ്ങിനെയുള്ള കാര്യങ്ങൾ എവിടുന്നാ വരുന്നത്?

ഖുർ ആൻ അത് ഒരു ശാസ്ത്ര സത്യം എന്നനിലക്ക് പ്രസ്താവിച്ചതുമല്ല. യുക്തിവാദി എല്ലാം ‘അവന്റെ യുക്തിയിലുള്ള ഒരു ശാസ്ത്രവുമായി‘ ഇതെല്ലാം കൂട്ടികെട്ടാൻ ശ്രമിക്കുന്നതാണ് ഇവിടെയുള്ള പ്രധാന പ്രശ്നം.

സുശീല്‍ കുമാര്‍ said...

ചിന്തകന്‍,

കുര്‍ ആന്‍ ആത്യന്തിക സത്യമാണെന്ന് വിശ്വസിക്കാനുള്ള താങ്കളുടെ സ്വാത്രന്ത്ര്യത്തെ മാനിക്കുന്നു. ബൈബിള്‍ ആണ്‌ ആത്യന്തിക സത്യമെന്ന് വിശ്വസിക്കാനുള്ള ക്രൈസ്തവരുടെ വിശ്വാസത്തെയും. തങ്ങളുടെ മത ഗ്രന്ഥം മാത്രമാണ്‌ സത്യമെന്ന് വിശ്വാസിക്കാനുള്ള ഓരോ മതാനുയായിയുടെയും വിശ്വാസത്തെ മാനിക്കുന്നു. അവര്‍ എല്ലാവരും വിശ്വസിക്കുന്നത് എല്ലാം ശരിയാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെ. പക്ഷേ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാത്തിടത്തോളം കാലം.

ന്യൂമാന്‍ കോളേജിലെ വിശ്വാസിയായ ജോസഫ് സാറിന്റെ കൈ വെട്ടിയവരും, വിശ്വാസിയായ പെണ്‍കുട്ടിയെടെ വസ്ത്രധാരണത്തെ മതത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നവരും ബോംബേയില്‍ ഭീകരാക്രമണം നടത്തിയ മതഭ്രാന്തന്മാരും പാകിസ്ഥാനില്‍ 'അമുസ്ലിംകളായ' അഹ്മദികളെ കൊന്നൊടുക്കുന്ന മത ഭക്തരും താങ്കളെപ്പോലെ ഖുര്‍ ആര്‍ മാത്രമാണ്‌ ആത്യന്തികമായി ശരിയെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരാണ്‌.

അവരുടെ വിശ്വാസം മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുമ്പോഴാണല്ലോ സമൂഹത്തെ ദോഷകരമായി ബാധിക്കുക?

ഈ വ്യത്യാസത്തെ തുറന്നുകാട്ടുക തന്നെയാണ്‌ ഈ പോസ്റ്റിന്റെ ലക്ഷ്യം.

Anil said...

അന്ധമായ വിശ്വാസം (ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത വിശ്വാസം), മതാന്ധത . ഇതൊക്കെ എന്താണെന്ന് ചിന്തകന്‍ വ്യക്തമായി കാണിച്ചുതരുന്നു.

ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന ഒരാള്‍.

അപ്പൊകലിപ്തോ said...
This comment has been removed by the author.
അപ്പൊകലിപ്തോ said...
This comment has been removed by the author.
അപ്പൊകലിപ്തോ said...

ഈ ഒരു പര്‍കര്‍ശതയില്‍ നിന്ന് ..

>> സുശീല് കുമാര് പി പി : പക്ഷേ തന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെക്കാള്‍ മഹത്തമാണെന്ന് മേനി നടിക്കുകയും അത് മറ്റുള്ളവരിലേക്കെത്തിച്ച് അതിന് പ്രതിഫലമായി തനിക്ക് മരണാനന്തര സ്വര്‍ഗം ലഭിക്കുമെന്ന് മോഹിച്ച് മതപ്രചരണത്തിലേര്‍പ്പെടുകയും ചെയ്യുന്നവരെ ഈ ഗണത്തില്‍ പെടുത്താന്‍ സാധ്യമല്ല <<

ഈ ഒരു ഹര്‍ഷപുളകിതയില്‍ എത്തിയ മലക്കം മറിച്ചില്‍ ആസ്വദിച്ചു.

>> സുശീല് കുമാര് പി പി : തങ്ങളുടെ മത ഗ്രന്ഥം മാത്രമാണ്‌ സത്യമെന്ന് വിശ്വാസിക്കാനുള്ള ഓരോ മതാനുയായിയുടെയും വിശ്വാസത്തെ മാനിക്കുന്നു. <<

പക്ഷേ ..

>>> സുശീല് കുമാര് പി പി : ന്യൂമാന്‍ കോളേജിലെ വിശ്വാസിയായ ജോസഫ് സാറിന്റെ കൈ വെട്ടിയവരും, വിശ്വാസിയായ പെണ്കുളട്ടിയെടെ വസ്ത്രധാരണത്തെ മതത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നവരും ബോംബേയില്‍ ഭീകരാക്രമണം നടത്തിയ മതഭ്രാന്തന്മാരും പാകിസ്ഥാനില്‍ 'അമുസ്ലിംകളായ' അഹ്മദികളെ കൊന്നൊടുക്കുന്ന മത ഭക്തരും താങ്കളെപ്പോലെ ഖുര്‍ ആര്‍ മാത്രമാണ്‌ ആത്യന്തികമായി ശരിയെന്ന് ആത്മാര്ത്ഥതമായി വിശ്വസിക്കുന്നവരാണ്‌ <<<

പരിതാപകരം തന്നെ ഈ യുക്തിവാദികളുടെ മറവി..

മതത്തിലും ദൈവത്തിലും വിശ്വസിക്കാത്ത (കമ്യൂണിസ്റ്റുകളായാലും ശരി, സുശീല്‍ വാദികളായാലും ശരി) മതാനുയായികളെയും വിശ്വാസികളെയും തെരെഞ്ഞു പിടിച്ച്‌ കശാപ്പ്‌ ചെയ്ത കണക്ക്‌ ഇവിടെ :

The cold blooded murder by atheists : Country by country

deaths by the state in China stand at 65 million,
in the USSR 20 million,
Vietnam 1 million,
North Korea 2 million,
Cambodia 2 million,
Eastern Europe 1 million,
Latin America 150,000,
Africa 1.7 million,
Afghanistan 1.5 million.

(from : The Black Book of Communism: Crimes, Terror, Repression)

The authors estimate the century's death toll at the hands of Communist governments (excluding wars) at 100 million people

ഇതൊക്കെ ഒരു വ്യവസ്തിതിയും അതിണ്റ്റെ നേതാക്കളും നടത്തിയല്‍ അരും പാതകങ്ങളും രക്തം കട്ടപിടിക്കുന്ന കിരാതങ്ങളും. ദൈവത്തില്‍ ആത്യന്തികമായി വിശ്വസിക്കാത്തവരുടെ, ഭൂമിക്ക്‌ മേല്‍ ചാര്‍ത്തിയിരിക്കുന്ന കയ്യൊപ്പുകളാണിത്‌.

ഒറ്റപ്പെട്ടതും വ്യക്തിഗതവുമായ, ഒരു ന്യൂമാനും അഹമ്മദിയും പര്‍ദാ ഉരിയലും അണിയിക്കലും ഈ കണക്കിണ്റ്റെ മുന്നില്‍ പകച്ച്‌ നിന്ന്‌ അപ്പിയിട്ട്‌ പോവുകതന്നെ ചെയ്യും.


>>> സുശീല് കുമാര് പി പി : അവരുടെ വിശ്വാസം മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുമ്പോഴാണല്ലോ സമൂഹത്തെ ദോഷകരമായി ബാധിക്കുക? ഈ വ്യത്യാസത്തെ തുറന്നുകാട്ടുക തന്നെയാണ്‌ ഈ പോസ്റ്റിന്റെ ലക്ഷ്യം. <<<

നല്ല തുറന്നു കാട്ടല്‍ .. പക്ഷേ മുണ്ടു പൊക്കി തുറന്നു കാണിക്കുന്നതുപോലെയായി പോയി..

അപ്പൂട്ടൻ said...

ചിന്തകൻ,
ഖുർആനിൽ പറഞ്ഞതിൽ ശാസ്ത്രവിരുദ്ധമായി ഒന്നുമില്ല എന്നു പറയുമ്പോൾ താങ്കൾ ലതീഫിന്റെ അതേവിഷയത്തിലുള്ള പോസ്റ്റിൽ നടന്ന ചർച്ച വായിച്ചിരിക്കുമല്ലൊ. അവിടെ ഞാൻ ചില വിഷയങ്ങൾ ഉന്നയിച്ചിരുന്നു. (ഗംഭീരചോദ്യങ്ങളാണെന്ന അവകാശവാദമൊന്നുമില്ല കേട്ടൊ)

ഹൃദയം കൊണ്ട്‌ മനുഷ്യൻ ചിന്തിക്കുന്നില്ല എന്നത്‌ വ്യക്തമായ കാര്യമാണ്‌. അത്‌ വെറും മുൻവിധിയോ ശാസ്ത്രാന്ധവിശ്വാസമോ ആയി മാത്രം വിലയിരുത്തിപ്പറഞ്ഞാൽ ഒരു കമന്റിടാം എന്നല്ലാതെ പ്രത്യേകിച്ച്‌ ആർക്കും ഗുണമൊന്നുമുണ്ടാവില്ല. (I'm just taking this example here, there could be people/issues in the other direction too)

ചിന്തയും വികാരങ്ങളുമൊക്കെ നമ്മുടെ റെസ്പോൺസ്‌ അല്ലേ ചിന്തകൻ? ഡാറ്റ സൂക്ഷിക്കുന്നതും പ്രോസസ്‌ ചെയ്യുന്നതും തലച്ചോറാണ്‌. ഹൃദയത്തിനു അതിൽ നേരിട്ടൊരു പങ്കൊന്നുമില്ല, ഒരുപക്ഷെ വികാരങ്ങളുടെ ഇംപാക്റ്റ്‌ ഹൃദയത്തിൽ ഉണ്ടാകാം എന്നല്ലാതെ.

ഖുർആൻ അത്‌ ശാസ്ത്രസത്യം എന്ന നിലയ്ക്ക്‌ അവതരിപ്പിച്ചതല്ലെന്ന വാദം അംഗീകരിക്കാം, പക്ഷെ ശാസ്ത്രസത്യത്തിന്‌ വിരുദ്ധമാണെങ്കിൽ?

ചിന്തകന്‍ said...

സുശീൽ
ഏതൊരാളുടെയും വിശ്വാസം/ആദർശം, അത് എന്ത് തന്നെയായാലും, മറ്റൊരാളുടെ, ഏതെങ്കിലും തരത്തിലുള്ള അവകാശത്തെ ഹനിക്കുന്നതാണെങ്കിൽ അത് തെറ്റ് തന്നെയാണ്. സംശയമേതുമില്ല; സുശീൽ താങ്കളുടെ ഈ നിലപാടിനെ ഞാനും ശരിവെക്കുന്നു. ഞാൻ വിശ്വസിക്കുന്ന ആദർശവും അതിനെ തെറ്റായി തന്നെയാണ് കാണുന്നത്. പ്രശ്നം അതല്ല, ആരു എന്ത് അതിക്രമം കാണിച്ചാലും അത് ഒരു പ്രത്യേക മതത്തിന്റെ ആദർശത്തിന്റെ ഭാഗമായത് കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത് എന്ന് ആരോപിക്കപെടുന്നതിനെ മാത്രമേ എതിർക്കുന്നുള്ളൂ. യുക്തിവാദിയായ ഒരാൾ എന്തെങ്കിലും തെറ്റ് ചെയ്താൽ അതൊക്കെ യുക്തിവാദത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് സുശീലിന് അങ്ങീകരിക്കാൻ കഴിയാത്തത് പോലെ!

ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈപത്തിവെട്ടിയ സംഭവത്തെ ഞാൻ ഒരിക്കലും ന്യായീകരിച്ചിട്ടില്ല.അത് പോലെ , അയാൾ ചെയ്ത തെറ്റും ന്യായീകരിക്കപെടാൻ പറ്റാത്തതാണ്. മറ്റ് രണ്ടാരോപണങ്ങളും ശരിയാണെങ്കിൽ അതും തെറ്റ് തന്നെയാണ്. എന്നാൽ ഈ ആരോപണങ്ങളുടെ സത്യവസ്ഥയിൽ എനിക്ക് സംശയമുണ്ട്. അത്തരം ആരോപണങ്ങളെ ശരിവെക്കാൻ എന്റെ യുക്തി അനുവദിക്കാത്തത് കൊണ്ട് അതിനെ അപ്പടി വിഴുങ്ങാൻ എനിക്ക് സാധ്യമല്ല. യുക്തിവാദികളുടെ ഇക്കാര്യത്തിലുള്ള ഉദ്ദേശ ശുദ്ധി സംശയിക്കപെടുന്ന തരത്തിലുള്ളതുമാണ്.

അനിൽ
വിശ്വാസം ചോദ്യം ചെയ്യപെടാൻ പാടില്ല എന്ന് ഞാനെവിടെയാ പറഞ്ഞത്? എന്ത് കൊണ്ട് ഞാൻ വിശ്വസിക്കുന്നു എന്ന് താങ്കൾ എന്നോട് ചോദിച്ചോളൂ.


[[[ഹൃദയം കൊണ്ട്‌ മനുഷ്യൻ ചിന്തിക്കുന്നില്ല എന്നത്‌ വ്യക്തമായ കാര്യമാണ്‌.]]
അപ്പൂട്ടൻ
സയൻസ് അങ്ങിനെയൊരു കാര്യം വ്യക്തമായി തെളിയിച്ചതായി എനിക്കറിയില്ല. അങ്ങിനെ കഴിയുമെന്ന് എനിക്ക് തോന്നുന്നുമില്ല. ചില നിഗമനങ്ങൾ/നിരീക്ഷണങ്ങൾ ശാസ്ത്രം ഇക്കാര്യത്തിൽ നടത്തിയിണ്ടാവാം. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് തന്നെ അതൊരു അവസാന വാക്കായിരിക്കില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

സ്നേഹവും കരുണയും ക്ഷമയും മറ്റു വികാരങ്ങളും ഹൃദയത്തിന്റെ ഭാഗമാകാകാമെങ്കിൽ ചിന്തയും ഹൃദയത്തിന്റെ ഭാഗമല്ലാ എന്ന് എങ്ങിനെ തീർത്തുപറയാൻ പറ്റും?

ഇനി ഇതേ കുറിച്ച് ശാസ്ത്രം ഒരു അവസാന വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അപ്പൂട്ടൻ അത് ഇവിടെ തെളിവ് സഹിതം അവതരിപ്പിക്കൂ.

അപ്പൂട്ടൻ said...
This comment has been removed by the author.
അപ്പൂട്ടൻ said...

ചിന്തകൻ,

ഹൃദയം എന്തുചെയ്യുന്നു എന്നത്‌ ശാസ്ത്രം കണ്ടെത്തിയിട്ടുള്ള കാര്യമാണ്‌. Heart transplant കഴിഞ്ഞ ഒരാൾക്ക്‌ സ്വഭാവത്തിൽ എന്ത്‌ വ്യത്യാസമാണ്‌ വരുന്നത്‌ (രോഗാവസ്ഥ കാരണമായല്ലാതെ) എന്ന്‌ ചിന്തിച്ചാൽ മതി ഉത്തരം ലഭിയ്ക്കാൻ. മറ്റേതൊരു ശരീരഭാഗവും പോലെ തന്നെയാണ്‌ ഹൃദയവും, with its own function. കൈ കൊണ്ട്‌ ചിന്തിക്കുന്നില്ല എന്ന് തെളിയിച്ചിട്ടില്ല എന്നു പറയുന്നതുപോലെ മാത്രമേയുള്ളു താങ്കളുടെ വാദം.

സ്നേഹവും കരുണയും ക്ഷമയും മറ്റു വികാരങ്ങളും ഹൃദയത്തിന്റെ ഭാഗമാകാകാമെങ്കിൽ

ഇതാരാണ്‌ പറഞ്ഞത്‌?

നന്ദന said...

സുശീൽ, വളരെ നന്നായി പറഞ്ഞു. എന്തിനാ സുശീൽ ചിലരെകൊണ്ട്, “അരച്ചത് വീണ്ടും ഇടിപ്പിക്കുന്നത്” അവരുടെ തൊഴിൽ ആയിരം വട്ടം ആവർത്തിച്ച് പച്ചകള്ളങ്ങൾ സത്യമാക്കാൻ ശ്രമിക്കലാണെന്ന് അറിയാഞ്ഞിട്ടാണോ??

ചിന്തകന്‍ said...

ഹൃദയം എന്തുചെയ്യുന്നു എന്നത്‌ ശാസ്ത്രം കണ്ടെത്തിയിട്ടുള്ള കാര്യമാണ്‌. Heart transplant കഴിഞ്ഞ ഒരാൾക്ക്‌ സ്വഭാവത്തിൽ എന്ത്‌ വ്യത്യാസമാണ്‌ വരുന്നത്‌ (രോഗാവസ്ഥ കാരണമായല്ലാതെ) എന്ന്‌ ചിന്തിച്ചാൽ മതി ഉത്തരം ലഭിയ്ക്കാൻ.

അപ്പൂട്ടനും ശാസ്ത്രത്തിന്റെ കാര്യത്തിൽ ഒരു അന്ധവിശ്വാസിയാണോ?

ട്രാൻസ്പ്ലാന്റ് ചെയ്ത ആളുകളുടെ സ്വഭാവത്തിൽ മാറ്റമില്ല എന്നതിന് അപ്പൂട്ടന്റ കയ്യിൽ വല്ല തെളിവുമുണ്ടോ?

സമയമുണ്ടെങ്കിൽ ഇതൊന്നു വായിച്ചു നോക്കൂ

അപ്പൂട്ടൻ said...

ചിന്തകൻ,
ഒരു ബ്ലോഗിൽ പേര്‌ തന്നെ കൃത്യമായി വെയ്ക്കാത്ത എന്നോ (number of years ago എന്ന മട്ടിൽ) എഴുതുന്ന കഥകൾ ശാസ്ത്രീയമായി നിലനിൽപ്പുള്ളതാണോ? ഇതുപോലെ ധാരാളം hoax കഥകൾ ഉണ്ട്‌, വഴിവക്കിൽ നിന്നും ആഹാരം കഴിച്ച്‌ എയ്‌ഡ്‌സ്‌ പിടിച്ച്‌ ഒരു മാസത്തിനുള്ളിൽ മരിച്ചു എന്നുവരെ പറയുന്ന കഥകൾ കണ്ടിട്ടുണ്ട്‌. അത്‌, വാദത്തിനുവേണ്ടിയെങ്കിലും, ശരിയെന്ന് വിശ്വസിക്കുന്നത്‌ എന്ത്‌ വിശ്വാസമാണ്‌?

സുശീല്‍ കുമാര്‍ said...

റഷ്യയിലും ചൈനയിലും നടന്ന മനുഷ്യക്കുരുതികള്‍ യുക്തിവാദത്തെ/മതനിഷേധത്തെ സംരക്ഷിക്കുന്നതിനോ അല്ലെങ്കില്‍ 'ദൈവത്തില്‍' വിശ്വസിക്കാത്തവര്‍ അവരുടെ വിശ്വാസമില്ലായ്മ സംരക്ഷിക്കുന്നതിനോ നടത്തിയതായിരുന്നുവെന്ന് കരുതുന്നത് സത്യസന്ധമാകുമോ? അങ്ങനെയെങ്കില്‍ അപ്പോകലിപ്തൊയുടെ വാദം ശരിയാണ്‌. അതല്ലാത്ത സ്ഥിതിക്ക്‌ അതിന്റെയെല്ലാം ധാര്‍മിക ബാധ്യത ഏല്‍ക്കേണ്ട കാര്യം യുക്തിവാദികള്‍ക്കില്ലല്ലോ? എന്നാല്‍ നൂറ്റാണ്ടുകള്‍ മതസംരക്ഷകര്‍ പരസ്പരം കൊന്നോടുക്കിയ കുരിശുയുദ്ധങ്ങള്‍ മുതല്‍ ന്യൂമാന്‍ കൈവട്ടല്‍ വരെ വിശ്വാസ സംരക്ഷണത്തിനുവേണ്ടിതന്നെയായിരുന്നു എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തവും. ഗുജറാത്തില്‍ ഹിന്ദു മതമൗലികവാദികള്‍ നടത്തിയ വംശഹത്യയും വിശ്വാസ സംരക്ഷണാര്‍ത്ഥം നടത്തപ്പെട്ടതുതന്നെ. മതവിശ്വാസി കൊല്ലുന്നത് മതനിഷേധിയെയല്ല; മറിച്ച് മറ്റൊരു മതവിശ്വാസിയെയാണ്‌. അതിനെ ന്യായീകരിക്കുന്നവര്‍ സാമൂഹ്യദ്രോഹികള്‍ തന്നെയാണ്‌.

ഒരു വിശ്വാസി തന്റെ മതവിശ്വാസങ്ങളുമായി മറ്റുള്ളവര്‍ക്ക് ശല്യമില്ലാതെ ജീവിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ല എന്നേ പറഞ്ഞിട്ടുള്ളു. മറിച്ച് അയാല്‍ സ്വാര്‍ത്ഥ സ്വര്‍ഗമോഹവുമായി സമൂഹത്തില്‍ അന്ധവിശ്വാസം പരത്താനിറങ്ങിയാല്‍ അതിനെ തുറന്നുകാട്ടേണ്ടതുതന്നെയാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഇവിടെ ചിലരെയൊക്കെ തുറന്നുകാട്ടേണ്ടിവരുന്നതും.

സുശീല്‍ ഒരു തെറ്റ് ചെയ്യുന്നത് അയാളുടെ വിശ്വാമില്ലായ്മയുടെ ഭാഗമാണെങ്കില്‍ ചിന്തകന്‍ പറയുന്നത് ശരി. എത്രയോ മുസ്ലിംകള്‍ ദിവസവും കളവുകേസ് മുതല്‍ തട്ടിപ്പുകേസുകളില്‍ പെട്ട് പിടിയിലാകന്നുണ്ട്. അതൊന്നും അയാളുടെ മതവിശ്വാസത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? മറിച്ച് കൈവെട്ടുകേസിനും ഭീകരാക്രമണങ്ങള്‍ക്കും വരെ ഒരാള്‍ക്ക് പ്രചോദനമാകുന്നത് അയാളുടെ മതമാണെങ്കില്‍ അത് തുറന്ന് പറയുന്നതില്‍ എന്താണ്‌ കുഴപ്പം; പ്രത്യേകിച്ചും അവര്‍ തന്നെ അത് തുറന്നുസമ്മതിക്കുന്ന സ്ഥിതിക്ക്.

അധ്യാപകന്റെ കൈ വെട്ടിയത് പ്രവാചകനിന്ദ എന്ന് പ്രചരിപ്പിക്കപ്പെട്ടൊരു സംഭവത്തിന്റെ പേരിലാണ്‌. എന്നാല്‍ കഞ്ചാവ് കേസില്‍ പിടിയിലായവര്‍ അത് ചെയ്തത് പ്രവാചകനിന്ദയുടെ പേരിലാണെന്ന് ആരും പറഞ്ഞില്ലല്ലൊ? അജ്മല്‍ കസബ് മുതല്‍ പേര്‍ ചെയ്ത നിഷ്ഠൂരകൃത്യത്തിന്‌ അവരെ പ്രേരിപ്പിച്ചത് അവരുടെ മതബോധത്തിന്‌ അപ്രധാനമല്ലാത്ത പങ്കുണ്ടല്ലോ? പാകിസ്ഥാനില്‍ അഹ്മദികളെ കൂട്ടക്കാശാപ്പ് ചെയ്ത ഒരു ഭീകരനെ അവര്‍ പിടികൂറ്റിയപ്പോള്‍ അയാള്‍ പറഞ്ഞ കാരണം അവിശ്വാസികളെ കൊന്നാല്‍ തനിക്ക് സ്വര്‍ഗ്ഗം കിട്ടുമെന്നാണ്‌.

മറ്റുള്ളവരെ കൊന്നിട്ടായാലും മറ്റുള്ളവരിലേക്ക് തന്റെ മൂഢവിശ്വാസം കുത്തിവെച്ചിട്ടായാലും തനിക്ക് സ്വര്‍ഗം കിട്ടിയാല്‍ മതി എന്ന് ചിന്തിക്കുന്നവര്‍ ഒരേ ഗണത്തില്‍ തന്നെ പെടുന്നു.

സുശീല്‍ കുമാര്‍ said...

നന്ദന പറഞ്ഞത് തന്നെ ശരി. അരച്ചത് വീണ്ടും ഇടിപ്പിക്കുന്നത് അനാവശ്യം തന്നെ. പക്ഷേ നമ്മള്‍ ഇടിപ്പിച്ചാലുമില്ലെങ്കിലും അവര്‍ വീണ്ടും വീണ്ടും ഇടിച്ചുകൊണ്ടിരിക്കും.

നന്ദന said...

ഇടിനടക്കട്ടെ സുശീൽ

അപ്പൊകലിപ്തോ said...

>>>> സുശീല്‍ കുമാര്‍ പി പി പറഞ്ഞു : റഷ്യയിലും ചൈനയിലും നടന്ന മനുഷ്യക്കുരുതികള്‍ യുക്തിവാദത്തെ/മതനിഷേധത്തെ സംരക്ഷിക്കുന്നതിനോ അല്ലെങ്കില്‍ 'ദൈവത്തില്‍' വിശ്വസിക്കാത്തവര്‍ അവരുടെ വിശ്വാസമില്ലായ്മ സംരക്ഷിക്കുന്നതിനോ നടത്തിയതായിരുന്നുവെന്ന് കരുതുന്നത് സത്യസന്ധമാകുമോ? <<<<

അതുതന്നെയാണു സത്യം...


The enforcement of Atheism was a “critical” requirement for Communism’s success, and thus it had to be implemented at all costs

പേടിത്തൊണ്ടന്‍ said...

>>>
സ്നേഹവും കരുണയും ക്ഷമയും മറ്റു വികാരങ്ങളും ഹൃദയത്തിന്റെ ഭാഗമാകാകാമെങ്കിൽ ചിന്തയും ഹൃദയത്തിന്റെ ഭാഗമല്ലാ എന്ന് എങ്ങിനെ തീർത്തുപറയാൻ പറ്റും?


ഈ പൊട്ടത്തരമൊക്കെ ശരിക്കും വിവരക്കേടു കൊണ്ടു പറയുന്നതു തന്നല്ലെ ചിന്തകാ??

സ്ഥിരം വായിക്കുന്ന ഒരു പുസ്തകമല്ലാതെ മറ്റെന്തെങ്കിലും കൂടി ഇടയ്ക്കെങ്കിലും വായിക്കുന്നതു നല്ലതാണു്‌. ഒരല്പ്ം general knowledge ഉണ്ടാവുന്നതു കൊണ്ടു കുഴപ്പമൊന്നുമില്ല.

ചിന്തകന്‍ said...

ഒരു മുന്‍വിധിയുമില്ലാതെ, ഏതെങ്കിലും ആശയത്തോടോ വിശ്വാസത്തോടോ ചായ്‌വില്ലാതെ നിഷ്പക്ഷമായി വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രത്തിനു മാത്രമേ വിശുദ്ധിയും വിശ്വാസ്യതയും അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. അങ്ങനെയല്ലാത്ത 'ശാസ്ത്ര' വീക്ഷണങ്ങളെ തെറ്റിദ്ധാരണാജനകമായ ആശയമായിട്ടേ കാണാന്‍ പറ്റുകയുള്ളു. ശാസ്ത്രസമുദായത്തിലെ നിരീശ്വര ലോബിയുടെ അശാസ്ത്രീയവും അധാര്‍മികവും മനഃപൂര്‍വവുമായ ഇടപെടലുകളാണ് ശാസ്ത്രത്തെ ദൈവികപാതയില്‍ നിന്ന് തെറ്റായ ദിശയിലേക്ക് നയിക്കുന്നതെന്ന് ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം.
ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും