മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Wednesday, October 27, 2010

ഈ കോടതി വിധി വിശ്വാസത്തിന്‌ ആധികാരികത നല്‍കുന്നത്.

     ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ത്യന്‍ ഭരണഘടനയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മനുഷ്യരെ ആശങ്കാകുലരാക്കുന്നതാണ്‌. 'ദൈവത്തിലും' പുരാണങ്ങളിലുമുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ വിധി വന്നിരിക്കുന്നത് എന്നതുതന്നെയാണ്‌ ഈ ആശങ്കയുടെ അടിസ്ഥാനം.

     ഭരണഘടനയ്ക്കും കോടതികള്‍ക്കും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്ത് കാര്യമെന്ന്‌ ഇന്നലെവരെ വാദിച്ചിരുന്ന സംഘപരിവാറുകാര്‍ കോടതിവിധിയുടെ ഏറ്റവും വലിയ ആരാധകരായി രംഗത്തുവന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. നിയമവും നീതിന്യായവും ആധാരമാക്കിയുള്ളതിനേക്കാള്‍ 'സമാധാനപരമായ ഒരു വീതം വെയ്ക്കല്‍' എന്ന് തോന്നിപ്പിക്കുന്ന ഈ വിധി കോടതിയ്ക്കുപുറത്തുനടക്കുന്ന ഒരു ഒത്തുതീര്‍പ്പായിരുന്നെങ്കില്‍ ഇത്രത്തോളം ആശങ്കയ്ക്ക് പഴുതുണ്ടാകുമായിരുന്നില്ല. കാരണം അത്തരമൊരു ഒത്തുതീര്‍പ്പ് ഈയൊരു വിഷയത്തെ മാത്രമേ ബാധിക്കുമായിരുന്നുള്ളു. എന്നാല്‍ നീതിയും നിയമവും ആധാരമായി നടത്തപ്പെടേണ്ടുന്ന ഒരു കോടതിവിധിയില്‍ 'വിശ്വാസം' മുഖ്യ ഘടകമായി വരുമ്പോള്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

     സംഘപരിവാറിന്റെ അവകാശാവാദമനുസരിച്ച് ഇന്ത്യയിലെ മൂവായിരത്തിലധികം 'ക്ഷേത്രങ്ങള്‍' മറ്റു മതക്കാരുടെ കയ്യിലാണ്‌. അവയെല്ലാം 'ഹിന്ദുക്ഷേത്രങ്ങ'ളായിരുന്നുവെന്ന് അവര്‍ അടിയുറച്ച് 'വിശ്വസിക്കുന്നു'. ഈ മൂവായിരം ക്ഷേത്രങ്ങളും ഈവിധം 'നിയമപരമായി'തന്നെ വീണ്ടെടുക്കാനാകുമെന്നും അവയില്‍ സ്വാഭാവികമായും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും വ്യാഖ്യാനിക്കാന്‍ ഈ വിധിയിലൂടെ അവര്‍ക്ക് കഴിയുന്നു. അടുത്ത പടിയായി ഈ 'ക്ഷേത്രങ്ങള്‍' എല്ലാം വീണ്ടെടുക്കാന്‍ സംഘപരിവാര്‍ കച്ചകെട്ടിയിറങ്ങിയാല്‍ അതിന്‌ 'നിയമപരമായി'പ്പോലും അവരെ കുറ്റം പറയാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ്‌ ഈ വിധി കൊണ്ടെത്തിക്കുക. അതുകൊണ്ടുതന്നെ ഈ കോടതിവിധി സുപ്രീം കോടതികൂടി അംഗീകരിക്കാന്‍ ഇടവരുന്ന പക്ഷം അത് ഇന്ത്യയുടെ മതേതരത്വത്തിനും അഖണ്ഢതയ്ക്കും ഏറ്റവും വലിയ ആഘാതമായിരിക്കും എന്നുള്ള കാര്യം സുനിശ്ചിതമാണ്‌. 

11 comments:

സുശീല്‍ കുമാര്‍ said...

Anonymous said...

തികച്ചും ശരിയായ നിരീക്ഷണം .

Jack Rabbit said...

Good observation

നിയമവും നീതിന്യായവും ആധാരമാക്കിയുള്ളതിനേക്കാള്‍ 'സമാധാനപരമായ ഒരു വീതം വെയ്ക്കല്‍' എന്ന് തോന്നിപ്പിക്കുന്ന ഈ വിധി കോടതിയ്ക്കുപുറത്തുനടക്കുന്ന ഒരു ഒത്തുതീര്‍പ്പായിരുന്നെങ്കില്‍ ഇത്രത്തോളം ആശങ്കയ്ക്ക് പഴുതുണ്ടാകുമായിരുന്നില്ല.

If there was an out of court settlement like this, i amn't sure how long will both parties honor the contract and will later question the legitimacy and fairness of it. Populist political parties can always fan outrage of either communities claiming how they were cheated in the deal.
The current fiasco involving Kashmir interlocutors is an example.

<-----> said...

ഏവര്‍ക്കും എന്‍റെ അല്പം പുതിയ ബ്ലോഗിലേക്ക് സ്വാഗതം:-

വായിക്കൂ, പിന്തുടരൂ..

ഹിന്ദുവും ഇസ്ലാമും; ഒരു ചര്‍ച്ചയുടെ ബാക്കി

ബിജു ചന്ദ്രന്‍ said...

കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ ഹിന്ദു മതക്കാരുടെയും സ്ഥിതി പരുങ്ങലിലാവും , കാരണം ശബരിമല , തിരുപ്പതി ,ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം എന്നിവ ബുദ്ധ മതക്കാര്‍ക്കും കൊടുങ്ങല്ലൂര്‍ ജൈന മതക്കാര്‍ക്കും തിരിച്ചു കൊടുക്കേണ്ടി വരുമല്ലോ... രാമന്‍ മസ്ജിദിന്റെ മകുടത്തിന്റെ കൃത്യം അടിയില്‍ ജനിച്ചതിനേക്കാള്‍ (!) തെളിവുകള്‍ ശബരിമലയും മറ്റും മുന്‍ ബുദ്ധ വിഹാരമായിരുന്നു എന്നതിനുണ്ട്.

M.A Bakar said...

വായിച്ചു..

അപ്പൂട്ടൻ said...

സുശീൽ,
ഒറ്റനോട്ടത്തിൽ തോന്നിയത്‌.
ഭരണാധികാരികളും സമുദായനേതാക്കളും ചെയ്യേണ്ട ജോലി കോടതി ചെയ്തു.

ഈ കേസും വിധിയും ഒരുപാട്‌ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌. എനിക്ക്‌ തോന്നിയ ഒരു കാര്യം പറയട്ടെ.
കോടതി നിയമപരിപാലനത്തേക്കാൾ പ്രാധാന്യം കൊടുത്തത്‌ ക്രമസമാധാനപാലനമാണെന്നു തോന്നുന്നു. ഒരർത്ഥത്തിൽ നിയമങ്ങൾ ഉണ്ടാകേണ്ടതുതന്നെ ക്രമസമാധാനം കൂടി കണക്കിലെടുത്തായിരിക്കണം എന്നത്‌ ശരിയാണെങ്കിലും അത്‌ മാത്രമാകരുത്‌ പരിഗണന. നിയമം നടപ്പിലാക്കുമ്പോൾ ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ട ചുമതല ഭരണാധികാരികൾക്കാണ്‌, ധാർമ്മിക ഉത്തരവാദിത്വം സമൂഹനേതാക്കൾക്കും (ഹൈറാർക്കിക്കൽ സെറ്റപ്പ്‌ വിട്ടൊഴിയാൻ ഇനിയും സമയമായിട്ടില്ല). ഇവരെയൊന്നും ആ ജോലിയ്ക്ക്‌ കൊള്ളില്ലെന്ന് കോടതിയ്ക്ക്‌ തോന്നിയോ, അതോ ഇവർക്കു തന്നെ ഉറപ്പില്ലായിരുന്നോ?

ആ ഒരു ആശ്വാസം ഒഴിവാക്കിയാൽ വിധി, സുശീൽ പറഞ്ഞതുപോലെത്തന്നെ, നിരാശാജനകമാണ്‌, ആശങ്കാജനകമാണ്‌. പ്രത്യേകിച്ചും വിധിപ്രസ്താവത്തിലെ പല കണ്ടെത്തലുകളും.

അഭി said...

താങ്കള്‍ക്ക് ഈ ക്ഷേത്രങ്ങളോട്‌ മാത്രം ഇത്ര വിരോധം എന്താണെന്ന് പിടി കിട്ടുന്നില്ല. വിദേശികളായ അധിനിവേശക്കര്‍ ഒരുപാടു ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട്‌. അതില്‍ ചിലതൊക്കെ അവര്‍ സ്വന്തം ആരാധനാലയങ്ങല്ലാക്കിയിട്ടുണ്ട്‌. മുഗള്‍ ചക്രവര്‍തിമാരേയും ഗസ്നിയേയും ഗോറിയെയുമൊക്കെ ഇംഡിയന് മുസ്ലീങ്ങള്‍ ആരാധിക്കാന്‍ തുടങ്ങിയാല്‍ നാളെ ക്രിസ്ത്യാനികള്‍ക്കും ബ്രീതിഷുകാരെ ന്യായീകരിക്കാന്‍ തോന്നില്ലേ. പ്രത്യക്ഷമായ ഇത്തരം രാജ്യത്രോഹങ്ള്‍ക്ക് കൂട്ട്‌ നില്‍ക്കുന്നത്‌ ഏതു യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. സംകടിത ഇസ്ലാമിക മുഷ്കിന് മുന്നില്‍ അടിയാരവു പറയുന്നതല്ല യുക്ഥിവാദമ്.

Sorry, Abi's comment is not related to the subject of the post.

അഭി said...

ടിപ്പു മതനിരപെക്ഷന്‍!!സ്വാതന്ത്ര്യസമരസേനാനി!!!!