കേരളത്തിലെ യുക്തിവാദികളുടെയും ശാസ്ത്രപ്രചാരകരുടെയും സംസ്ഥാന സംഗമം 20-11-2011 ഞായറാഴ്ച തൃശൂരിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള, യുക്തിവാദം, നാസ്തികത, ഹ്യൂമനിസം, ശാസ്ത്രപ്രചരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വതന്ത്രചിന്തകരാണ് ഇവിടെ ഒത്തുചേർന്നത്. 2006 മുതൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന "സയൻസ് ട്രസ്റ്റും" അടുത്തുതന്നെ പ്രസിദ്ധീകരിച്ചു തുടങ്ങുന്ന "യുക്തിയുഗം" മാസികയും ആണ് പരിപാടിയുടെ സംഘാടകർ. ജാതിമതപരമായ അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും എതിർക്കുന്നതോടൊപ്പംതന്നെ തുല്യപ്രാധാന്യമർഹിക്കുന്നതാണ് ജീവിതത്തിന്റെ സമസ്തമേഖലകളെയും ശാസ്ത്രീയചിന്താരീതിലൂടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതെന്ന സുപ്രധാനമായ അഭിപ്രായമാണ് ഈ കൂട്ടായ്മ പങ്കുവെച്ചത്. ശാസ്ത്രത്തെ സ്ഥാനത്തും അസ്ഥാനത്തും കുറ്റം പറയുന്നത് ശാസ്ത്രജ്ഞാനമുള്ളവര്‍വരെ ഒരു ഫാഷനായി കൊണ്ടു നടക്കുന്നു. ശാസ്ത്രജ്ഞന്മാർ വരെ ജ്യോതിഷത്തിലും മറ്റ് അന്ധവിശ്വാസങ്ങളിലും മുഴുകിക്കഴിയുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ഈ സമൂഹത്തിൽ ശാസ്ത്രമനോഭാവം വളർത്തുന്ന പ്രവർത്തനത്തിലേർപ്പെടുന്നതിനുപകരം ശാസ്ത്രത്തിന്റെ ചെറിയ ന്യൂനതകളെ പർവ്വതീകരിച്ചുകാണിക്കാനും ശാസ്ത്രനേട്ടങ്ങളെ ഇടിച്ചുതാഴ്താനും ശ്രമം നടക്കുന്നു. കേരളത്തിൽ പ്രകൃതിവാദം പ്രചരിപ്പിക്കുന്നവർ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും ആസ്വദിച്ചുകൊണ്ടുതന്നെയാണ് ഇത് ചെയ്യുന്നത്. യുക്തിവാദികൾ മുതൽ ഉയർന്ന ഡോക്റ്റർമാർ വരെ പ്രകൃതിവാദത്തിനടിമപ്പെടുന്ന കാഴ്ച ലജ്ജാവഹമാണ്.
ഈ ഒത്തുചേരൽ ഏതെങ്കിലും പ്രസ്ഥാനത്തിനോ എതിരോ ബദലോ അല്ലെന്നും ശാസ്ത്രപ്രചരണവും ജനങ്ങളിൽ ശാസ്ത്രീയമനോഭാവം വളർത്തലും മാത്രമാണ് യുക്തിയുഗം മാസികയുടെ ലക്ഷ്യമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച 'യുക്തിയുഗം' മാനേജിങ്ങ് ഡയരക്റ്റർ കൂടിയായ ഇ എ ജബ്ബാർ ഊന്നിപ്പറഞ്ഞു.
'ഇന്റർനാഷനൽ ഹ്യൂമനിസ്റ്റ് & എത്തിക്കൽ യൂണിയ'ന്റെ ഡയരക്റ്റർ ആയ ശ്രീ. ബാബു ഗൊഗിനേനിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. ജ്യോതിഷപരമായ അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രജ്ഞരോ പത്രമാധ്യമങ്ങളോ തയ്യാറാകാത്തതിനെ അദ്ദേഹം തന്റെ ഉദ്ഘാടപ്രസംഗത്തിലുടനീളം നിശിതമായി വിമർശിച്ചു. ഗ്രഹണസമയത്ത് ഗർഭിണികളായ ഹിന്ദുസ്ത്രീകളെ തെരഞ്ഞുപിടിച്ച് ബധിക്കുന്ന ഒരു വികിരണവും സൂര്യനിൽനിന്ന് ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പേരിന്റെ ഇംഗ്ലീഷിലുള്ള സ്പെല്ലിങ്ങ് മാറ്റി ഗ്രഹദോഷം മറികടക്കാനെന്ന അപഹാസ്യമായ അന്ധവിശ്വാസമാണ് സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരെ ഭരിക്കുന്നത്.
തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയും രൂപീകരിക്കാതിരിക്കാൻ വേണ്ടിയും ഒരേ സമയം യാഗം നടത്തിയകാര്യം അദ്ദേഹം അനുസ്മരിച്ചു. ശത്രുസംഹാര ഹോമങ്ങളും നരബലികളും കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താമെന്ന മൂഢവിശ്വാസങ്ങളിൽ മുഴുകിയ സമൂഹത്തെ ശാസ്ത്രബോധമുള്ളവരാക്കി മാറ്റിയാൽ മാത്രമേ ഇന്ത്യക്ക് രക്ഷയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ചില ദേശീയ ചാനലുകള്‍ ന്യൂസ് ചാനലുകളിൽ ജ്യോതിഷപരിപാടികൾ തുടർന്ന് പ്രക്ഷേപണം ചെയ്യില്ലെന്നെടുത്ത തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഹോമിയോപ്പതി ശാസ്ത്രഭാഷ സംസാരിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണ്. വ്യാജ വൈദ്യ സംബ്രദായങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്ത് പിടിമുറുക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ദിനം പ്രതി പുത്തരറിവുകൽ ആർജിച്ചുകൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രത്തിന്റെ പ്രചുരപ്രചാരത്തിലൂടെ മാത്രമേ ഇതിനെയൊക്കെ മറികടക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസാരിച്ച ഡോ. അഗസ്റ്റസ് മോറിസ് യുക്തിവാദികൾ പോലും ഹോമിയോപ്പതിയെക്കുറിച്ചും പ്രകൃതിചികിൽസയെക്കുറിച്ചും വികാരപരമായി സംസാരിക്കുന്നതിനെ അപലപിച്ചു. സ്വയം മരുന്ന് പരീക്ഷിച്ചപ്പോൾ ഉണ്ടായ അലർജിയെ സാമാന്യവല്ക്കരിച്ച് സാമുവൽ ഹാനിമാൻ ഉണ്ടാക്കിയ സിദ്ധാന്തമാണ് ഹോമിയോപ്പതിയെന്നും അത് രസതന്ത്രത്തിന്റെ സാമാന്യനിയമത്തിനുപോലും എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസകാലത്ത് പള്ളിയിലെ ആൾത്താരപാട്ടുകാരനായ ഒരു തികഞ്ഞ മതവിശ്വാസിയായിരുന്ന താൻ നിരന്തരമായ വായനയിലൂടെയാണ് വിശ്വാസത്തിന്റെ അന്ധതകളെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം അനുസ്മരിച്ചു.
തുടർന്ന് സംസാരിച്ച ഡോ. സി വിശ്വനാഥൻ, കേവലയുക്തിവാദവും മറ്റ് ശാസ്ത്രപൂർവ്വ ചിന്താരീതികളും എന്ന വിഷയമാണ് കൈകാര്യം ചെയ്തത്. ഹെഗലിയൻ ചിന്തയിലധിഷ്ഠിതമായ വൈരുധ്യാതിഷ്ഠിത ഭൗതികവാദം ഒരു സാർവജനീന പ്രപഞ്ച സത്യമായി അവതരിപ്പിക്കുന്നത് ശാസ്ത്രവിരുദ്ധമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം കേവലവാദപരമാണെന്നും ആധുനിക യുക്തിവാദികൾ പിന്തുടരുന്നത് ശാസ്ത്രത്തിന്റെ രീതിശാസ്തമാണെന്നും അദ്ദേഹം പറഞ്ഞു. യുക്തിവാദം ഒരു മതമായി തരം താഴാൻ അനുവദിച്ചുകൂടെന്നും അത് ഒരു മനോഭാവമാണെന്നുള്ള ബോധം കേരളത്തിൽ യുക്തിവാദിപ്രസ്ഥാനത്തിൻ ബീജാവാപം ചെയ്തവർക്കുണ്ടായിരുന്നു. കേരളത്തിലെ മുതിർന്ന യുക്തിവാദിയായ ജോസേട്ടൻ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനം കടന്നുവന്ന പാതകൾ തന്റെ ആശംസാപ്രസംഗത്തിൽ അനുസ്മരിച്ചു. ശാസ്ത്രബോധമുള്ള തലമുറകളെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അവർത്തിച്ചു. തുടർന്ന് മുഹമ്മദ് അഷ്റഫ്, സി ബി എസ് മണി, സിദ്ധീഖ് തൊടുപുഴ, എന്നിവർ സംസാരിച്ചു. രാജു വാടാനപ്പള്ളി സ്വാഗതം ആശംസിച്ചു. വിജീഷ് പി നന്ദി പറഞ്ഞു.
യുക്തിവാദ പ്രവർത്തകർക്കൊപ്പം തന്നെ യുക്തിവാദി സംഘടനകളിൽ പ്രവർത്തിക്കാത്ത, എന്നാൽ യുക്തിവാദത്തോടാഭിമുഖ്യമുള്ള ഒരുപാട് സുഹൃത്തുക്കൾ സംഗമത്തിനെത്തിയിരുന്നു.

Inauguration: Babu Gogineni ( International Director, International Humanist& Ethical |

11 comments:
ഈ യുക്തിവാദികളെന്ന് പറേണോരിക്ക് എത്തറ ആളോള്ണ്ട്? അറിയാമ്പേണ്ടി ചോദിക്കേണ്.? ഇബടേക്കെ എല്ലാ ഹിന്ദു പിള്ളേരും ശബരിമലക്ക് പോകാനക്കൊണ്ട് മാലേട്ടിരിക്കേണ്. ക്രിസ്ത്യാനിപ്പിള്ളരില് പള്ളീപ്പോകാത്ത ഒരാളെയും പുതിയ ചെക്കന്മാരില് മഷീല്പ്പോലും കിട്ടില്ല. കാക്കമാരുടെ കാര്യം പിന്നെ പറേണ്ടതുമില്ലല്ലോ. അപ്പ ആരാണ് ഈ യുക്തിവാദികള്? ഇതൊക്കെ കുറേ വയസ്സന്മാരിക്കടെ ഏര്പ്പാട്! അല്ലാതെന്താ? വെറുതെ യുക്കിതിവാതോം പറഞ്ഞ് സമേം പാഴാക്കാണ്ട് വല്ല മലയ്ക്കും പൊയ്ക്കൂടേ സുസീലേ നെനക്ക്?
ലിംഗ നീതി, അവസരസമത്വം, അടുക്കളയില്‍ തളച്ചിടല്‍
ഒക്കെ മുസ്ലിംകള്‍ക്കെതിരെ മാത്രം
നിങ്ങളില്‍ പെണ്ണായി പിറന്നവര്‍ ഒന്നുപോലുമില്ലേ
അറിഞ്ഞില്ല, ഞാൻ ഇന്നലെ തൃശൂരിൽ ഉണ്ടായിരുന്നൂ!!!
അന്‍വര്‍ സാര്‍ വന്നിരുന്നോ? കാണാന്‍ പറ്റിയില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് മലയാളികൾ വളരെവേഗം അടുത്തുകൊണ്ടിരിക്കുന്നതുപോലെ.....
താങ്കളുടെ ബ്ളോഗിൽ, മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് അതിന്റെ മർദ്ദം കുറയ്ക്കുന്നതിനേക്കുറിച്ചും പുതിയ ഡാം പണിയുന്നതിനുള്ള നടപടികൾ ഒട്ടും വൈകാതെ ആരംഭിക്കേണ്ടതിനേക്കുറിച്ചും എല്ലാവരുടേയും ശ്രദ്ധതിരിയുന്ന തരത്തിൽ ഏഴുതണമെന്നു അഭ്യർഥിക്കുന്നു.......
വാര്‍ത്ത എത്തിച്ചതിനു നന്ദി.ആശംസകള്‍
സുശീല്‍ സാര്‍ വാര്‍ത്തകള്‍ എത്തിച്ചു തന്നതിനു നന്ദി
Thanks for your post Dear Susheel..!!
prakrthi jeevanam, prakrthi chikilsa thudangiyavakku Prakrthivaadam ennu pakaram upayogichchu kooda. Naturalism enna English padhathinu Prakrthivaadam ennanu bhaashaantharam. Aa padhamaakatte darshanikamaayi Bhouthikavaadavumaayi bandhappettathaanu.
മലയാളികള്‍ [അധികവും ചെറുപ്പക്കാര്‍ ] ശബരിമല പോക്കിന്റെ ഒരു പുതിയ version ഇറക്കിയിരിക്കുന്നു. "തൊഴാന്‍ പോകുക " എന്നാണിതിന്റെ വിളിപ്പേര്. എന്ന് വച്ചാല്‍ ഇരുമുടി കെട്ടൊന്നും എടുക്കാതെ തന്നെ അടിച്ചു പൊളിച്ചു ശബരിമല വരെ പോകുക. കുറച്ച് അരവണ പായസവും, അപ്പവും എല്ലാം വാങ്ങി തിരിച്ചു വരിക. വീട്ടുകാര്‍ കുറ്റപ്പെടുത്തുകയും ഇല്ല, കറക്കവും നടക്കും.
best wishes
Post a Comment