'നിർഗുണ നിരാകാര പരബ്രഹ്മ'ത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന 'സനാതനന്മാർ' പറയുന്നു: വിഗ്രഹാരാധന വേണ്ടെന്ന് വിധിച്ചിട്ടുളത് ജ്ഞാനികൾക്കാകുന്നു, സിദ്ധന്മാർക്കാകുന്നു. അജ്ഞാനികൾക്കല്ല; അജ്ഞാനികൾ ജ്ഞാനത്തിലെത്താൻ വിഗ്രഹാരാധന ചെയ്യണം“
ഇത് എത്രത്തോളം ആത്മാർത്ഥതയില്ലാത്ത വാദമാണ്? ഇവർക്ക് അരൂപിയായ ദൈവത്തെ പ്രസംഗിക്കുകയും വേണം, രൂപമുണ്ടാക്കി ആരാധിക്കുകയും വേണം. അച്ഛന്റെ കൂടെ പോവുകയും വേണം, അമ്മയുടെ കൂടെ ഉറങ്ങുകയും വേണം എന്ന് ശഠിച്ച കുട്ടിയുടെ ദുശ്ശാഠ്യമാണിത്.
സത്യത്തെ പറയുന്നതിന് മുമ്പായി അസത്യത്തെ കുറെക്കാലം പറഞ്ഞ് ശീലിക്കണം, നാളികേരത്തിന്റെ കാമ്പിനെ തിന്നുന്നതിനുമുമ്പായി ചകിരിയും ചിരട്ടയും തിന്ന് ശീലിക്കണം, പഞ്ചസാര തിന്നുന്നതിനുമുമ്പ് കരിമ്പിന്റെ കമ്പും ചണ്ടിയും തിന്ന് ശീലിക്കണം, പാലു കുടിക്കുന്നതിനു മുമ്പായി കള്ളുകുടിച്ച് ശീലിക്കണം എന്നെല്ലാം പറയുന്നത്ര അസംബന്ധമാണിത്.
ഇത് എത്രത്തോളം ആത്മാർത്ഥതയില്ലാത്ത വാദമാണ്? ഇവർക്ക് അരൂപിയായ ദൈവത്തെ പ്രസംഗിക്കുകയും വേണം, രൂപമുണ്ടാക്കി ആരാധിക്കുകയും വേണം. അച്ഛന്റെ കൂടെ പോവുകയും വേണം, അമ്മയുടെ കൂടെ ഉറങ്ങുകയും വേണം എന്ന് ശഠിച്ച കുട്ടിയുടെ ദുശ്ശാഠ്യമാണിത്.
സത്യത്തെ പറയുന്നതിന് മുമ്പായി അസത്യത്തെ കുറെക്കാലം പറഞ്ഞ് ശീലിക്കണം, നാളികേരത്തിന്റെ കാമ്പിനെ തിന്നുന്നതിനുമുമ്പായി ചകിരിയും ചിരട്ടയും തിന്ന് ശീലിക്കണം, പഞ്ചസാര തിന്നുന്നതിനുമുമ്പ് കരിമ്പിന്റെ കമ്പും ചണ്ടിയും തിന്ന് ശീലിക്കണം, പാലു കുടിക്കുന്നതിനു മുമ്പായി കള്ളുകുടിച്ച് ശീലിക്കണം എന്നെല്ലാം പറയുന്നത്ര അസംബന്ധമാണിത്.
41 comments:
പ്രസംഗിക്കാന്‍ ഒരു ദൈവവും പ്രയോഗിക്കാന്‍ വേറൊരുപാട് ദൈവങ്ങളും.
അതുപോലെ തന്നെയാണ് ‘തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’എന്ന വാദം.ദൈവത്തെ മുട്ടാതെ നടക്കാന്‍ പറ്റുമോ..?വല്ലോം കഴിക്കാന്‍ പറ്റുമോ..?
ഹ ഹ!!
സീഡിയൻ ഇട്ട കമന്റ് വായിച്ച് ആകെ ടെൻഷനായി. ഇനി കക്കൂസിൽ പോകുന്നതെങ്ങിനെ?
:)
ജ്ഞാനികള്‍ എന്ന് പറയുമ്പോള്‍ , ഒന്നിനും ഒരു അര്‍ഥവും ഇല്ല എന്നാ ജ്ഞാനം നേടിയവര്‍ എന്നാണ് ഉദ്ദേശിക്കുന്നത് .ലോകത്ത് (ലൌകികമായ) മനുഷ്യ നിര്‍മിതമായ എല്ലാ ആശയങ്ങള്‍ക്കും ബോധത്തിനും ഒന്നിനും -അതായത് ദൈവം എന്നും മറ്റും പറയുന്നതിനു - ഒരു ഒന്നും അര്‍ഥവും ഇല്ല എന്ന് മനസ്സിലാക്കിയവര്‍ അത്രേ അവര്‍ ..
അന്ജാനികള്‍ എന്ന് പറയുമ്പോള്‍ മേല്‍ പറഞ്ഞ ജ്ഞാനം ഇല്ലാത്തവര്‍ എന്നര്‍ത്ഥം .. അത് കൊണ്ട് അവര്‍ക്ക് ആ ജ്ഞാനം വരേണ്ടതയുണ്ട് .അനുഭാങ്ങളിലൂടെ എത്തിച്ചേരുന്ന വരുന്ന നിഗമനങ്ങളില്‍ നിന്നും മനനത്തിലൂടെ ലഭിക്കുന്ന തിരിച്ചറിവിലൂടെ ആണല്ലോ ഒരാള്‍ക്ക് ജ്ഞാനം ലഭിക്കുന്നത് . അങ്ങനെയാകുമ്പോള്‍ അനുഭവങ്ങള്‍ ഉണ്ടായേ തീരൂ എന്ന് വരുന്നു . അപ്പോള്‍ തുടര്‍ച്ചയായി വിഗ്രഹാരാധന , മറ്റു വിവിധ ഇനം ആരാധനകള്‍ എന്നിവ നടത്തിയിട്ടും പ്രത്യേകിച്ച് ഫലങ്ങള്‍ ലഭാമാകാതെ വരിക എന്നാ അനുഭവം ഉണ്ടായിവരുമ്പോള്‍ , യാഗം , പ്രശ്നം മുതലായ ചടങ്ങുകള്‍ നടത്തിയിട്ടും പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഉണ്ടാകാതെ വരുമ്പോള്‍ , സ്വാഭാവികമായി വരുന്ന അറിവാണ് ഇതിലൊന്നും കാര്യമില്ല എന്നത് ..ആ അറിവിലൂടെ മാത്രമേ ഇതിലൊന്നും കാര്യമില്ലഎന്നാ പരമമായ അറിവ് അഥവാ ജ്ഞാനം സിദ്ധിക്കുക ഉള്ളൂ എന്നര്‍ത്ഥം .
ജ്ഞാനത്തിന്റെ നിര്മിതിക്കായി അറിവുകള്‍ നേടേണ്ട പ്രക്രിയ അനിവാര്യമാകയാല്‍ , ഇത്തരം പ്രക്രിയകള്‍ അന്ജാനികള്‍ ചയ്തു വരുമ്പോള്‍ മാത്രമേ ജ്ഞാനം അവര്‍ക്ക് ലഭിക്കുക ഉള്ളൂ എന്നത് സത്യമാണ് .അതില്‍ തെറ്റില്ല .!!
മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ സ്ഥിരമായി ദൈവ പൂജ ചെയ്യുകയോ , മത ഗ്രന്ഥങ്ങള്‍ ആഴത്തില്‍ അറിയുന്ന ഒരാളോ ഒരു ആള്‍ ദൈവമോ അസുഖം വരുമ്പോള്‍ വൈദ്യരുടെ അടുത്തേക്ക് ഉടനടി ഓടിപ്പോകും .അതെ സമയം ഇത് ചെയ്യാത്ത ഒരാള്‍ അസുഖം പൂജാരിയോ തന്ത്രികണോ അവരുടെ ദിവ്യത്വം കൊണ്ട് സുഖമാക്കും തരും എന്ന് കരുതി ആദ്യം തന്നെ അവരുടെ അടുത്തേക്ക് പോകുക ആണ് ചെയ്യുക . പൂജ നടത്തിയാല്‍ ഫലമുണ്ടാകില്ല എന്നാ അനുഭവം ആദ്യം പറഞ്ഞ കൂട്ടരേ പോലെ രണ്ടാമത് പറഞ്ഞവര്‍ക്ക് ഇല്ല എന്നത് കൊണ്ടാണ് ഇത് .
അത് കൊണ്ട് യഥാര്‍ത്ഥ ജ്ഞാനത്തില്‍ എത്താന്‍ ഉള്ള ആദ്യ പടിയായി പൂജകളും ആരാധനകളും ചെയ്തു നോക്കേണ്ടത് അത്യാവശ്യമാണ് .അല്ലെങ്കില്‍ അതില്‍ കാര്യമില്ല എന്ന് അവര്‍ക്ക് ബോധ്യപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ല തന്നെ !!
Don't forget: experience is the biggest and wisest teacher.
കോഴിമുട്ട കഴിക്കുന്നവന്‍ കോഴിയാകില്ല എന്നത് അന്ജാനി തീര്ച്ചയാക്കണം എങ്കില്‍ അത് കഴിച്ചു നോക്കിയാലല്ല്ലേ പറ്റൂ !! :) .ജ്ഞാനികള്‍ക്കു അതിന്റെ ആവശ്യമില്ല . കോഴിമുട്ട കഴിക്കുന്ന വേറൊരാള്‍ കോഴിയാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചാല്‍ മതി .പുള്ളിക്ക് കാര്യം പിടികിട്ടും .
കൂടുതല്‍ ജ്ഞാനം ഉള്ളവര്‍ക്ക് അതിന്റെ തന്നെയും ആവശ്യം വരില്ല ചിന്താ പരീക്ഷണങ്ങളിലൂടെ അത് അവര്‍ക്ക് മാന്സ്സിലക്കാന്‍ സാധിക്കും !!
അപ്പൊ അങ്ങനെയാണ് കാര്യം !!
എന്ത് ലക്ഷ്യം നേടാനാണ് പ്രാർത്ഥന കണ്ടുപിടിക്കപെട്ടതെന്നതിനെപ്പറ്റി നീറ്റ്സ്ഷെയുടെ വക രസകരമായ ഒരു നിരീക്ഷണം പ്രാർത്ഥനയുടെ വില എന്നൊരു പഴയ പോസ്റ്റിൽ ഞാൻ തർജ്ജമ ചെയ്തിരുന്നു. അതിലെ കമന്റുകളും ശ്രദ്ധേയമാണ്.
നിങ്ങൾ ഇവിടെ ഏതു ദൈവത്തെക്കുറിച്ചാണ് സംസാരിക്കുന്നത് ?
അങ്ങനെ ഒന്നുണ്ടോ?
ദൈവം എന്നെ ചതിച്ചു; അതുകൊണ്ട് ഇപ്രാവശ്യം ശബരിമലയ്ക്ക് പോകുന്നില്ല എന്നു പറയുന്ന കൂട്ടരെയാണോ ദൈവ വിശ്വാസികൾ എന്നു പറയുന്നത്?
-----------------------------------
ആധുനിക ലോകത്തെ കമ്പനികൾ വിദഗ്ദരെ തിരഞ്ഞെടുക്കുമ്പോൾ അപേക്ഷകന്റെ പ്രൊഫൈലിൽ ആ വ്യക്തി പഠനത്തിലും പരീക്ഷണത്തിലും ഒരിക്കലും പരാജയപ്പെടാത്ത ആളാണെങ്കിൽ ആ വ്യക്തിയെ തിരഞ്ഞെടുക്കാറില്ല എന്നാണ് കേൾക്കുന്നത്.
ആ നിയമം തന്നെയാണ് വിഗ്രഹാരാധനയിലൂടെ (തെറ്റിലൂടെ) പരബ്രഹ്മത്തിൽ എത്തുമ്പോൾ ഉണ്ടാകുന്നതും.
പാര്‍ത്ഥന്‍: "ആധുനിക ലോകത്തെ കമ്പനികൾ വിദഗ്ദരെ തിരഞ്ഞെടുക്കുമ്പോൾ അപേക്ഷകന്റെ പ്രൊഫൈലിൽ ആ വ്യക്തി പഠനത്തിലും പരീക്ഷണത്തിലും ഒരിക്കലും പരാജയപ്പെടാത്ത ആളാണെങ്കിൽ ആ വ്യക്തിയെ തിരഞ്ഞെടുക്കാറില്ല എന്നാണ് കേൾക്കുന്നത്.
ആ നിയമം തന്നെയാണ് വിഗ്രഹാരാധനയിലൂടെ (തെറ്റിലൂടെ) പരബ്രഹ്മത്തിൽ എത്തുമ്പോൾ ഉണ്ടാകുന്നതും."
>>>ഈ പോസ്റ്റിലെ വിഷയത്തെ അന്വര്‍ത്ഥമാക്കുന്നതാണ് പാര്‍ത്ഥന്റെ കമന്റ്. ഒരു വിഷയത്തിലെ വിദഗ്ദരെ തെരഞ്ഞെടുക്കുമ്പോല്‍ അതില്‍ തെറ്റുപറ്റുന്നത് നിര്‍ബന്ധമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതെന്തൊരു സിദ്ധാന്തമാണ്!വിഗ്രഹാരാധന തെറ്റാണെന്നദ്ദേഹം പറയുന്നു. എന്നാല്‍ നാടായ നാട്ടിലെങ്ങും വിഗ്രഹങ്ങളെ പുന:പ്രതിഷ്ഠിക്കുന്ന തിരക്കിലാണെപ്പോഴും ഭക്തന്മാര്‍. പുന:പ്രതിഷ്ഠാ മഹോല്‍സവങ്ങള്‍ക്കുവേണ്ടി പണം പിരിവിന്റെ ഘോഷയാത്ര.
കള്ളുകുടിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. കള്ളുകുടിക്കരുത് എന്ന് പറഞ്ഞുകൂടാ, കള്ളുകുടിച്ചു ശീലിച്ചശേഷം അത് നിര്‍ത്തിയാലേ അയാള്‍ യോഗ്യനാകൂ!!!!
മോഷണം തെറ്റാണ്, എന്നാല്‍ മോഷ്ടിച്ചു പഠിച്ചശേഷം അത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടുവേണം മോഷണം ചെയ്യാതിരിക്കാന്‍ എന്നാണീ വാദം. ഈ വാദം ഇരട്ടത്താപ്പാണ്. വിഗ്രഹാരാധനയിലൂടെ ബ്രാഹ്മണ സംസ്കാരത്തെ എന്നും നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ പരബ്രഹ്മം എന്നെല്ലാം പറഞ്ഞ് വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്.
[ഈ വാദം ഇരട്ടത്താപ്പാണ്. വിഗ്രഹാരാധനയിലൂടെ ബ്രാഹ്മണ സംസ്കാരത്തെ എന്നും നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ പരബ്രഹ്മം എന്നെല്ലാം പറഞ്ഞ് വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്.]
ഇത് തെറ്റാണെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ കെല്പുള്ള പ്രബുദ്ധരായ നായകന്മാര്‍ക്ക് വളരെ സിംബിളായി ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാവുന്നതല്ലെയുള്ളൂ. എന്തെളൂപ്പം. വില തുച്ചം ഗുണം മെച്ചം. ബ്രാഹ്മണ സംസ്കാരം ഇല്ലാത്തവരെ വിളിച്ചിരുത്തി മനസ്സിലാക്കിക്കൊടുക്കാന്‍ ഇവിടെ ആരും ഇല്ലേ?
നിരവധി വര്‍ഷങ്ങളായി വിഗ്രഹാരാധന ചെയ്തിട്ടും ഒറ്റ വിശ്വാസിയും വിഗ്രഹാരാധന എന്ന 'തെറ്റില്‍' നിന്ന് ഒരടിപോലും മുന്നോട്ട് പോകുന്നില്ല. വിഗ്രഹാരാധകനായി തുടര്‍ന്നു വിഗ്രഹാരാധകനായി തന്നെ മരിച്ചുപോകുന്നു. വിഗ്രഹാരാധകന്‍ അതില്‍ നിന്നും ഒരിക്കലും മുക്തനാകുന്നില്ല. മദ്യം വിഷമാണെന്ന് ബോധ്യപ്പെടുത്താന്‍ മദ്യപാനം നിര്‍ബന്ധമാക്കുകയും അതിനടിമപ്പെടുന്നവരെ ആര് ചികിസിക്കും? ചികില്‍സകരും നല്ല മദ്യപാനികള്‍ തന്നെയല്ലേ?
കള്ളുകുടി, മോഷണം ഒരുവശത്ത് ദൈവം, വിഗ്രഹം മറുവശത്ത്. അളക്കുന്നത് ഒരേ സിദ്ധാന്തം വെച്ച്. കവുങ്ങിനും തെങ്ങിനും ഒരേ തളപ്പ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം ഇവിടെയും സംഭവിക്കും.
കള്ളൂകുടി, മോഷണം എന്നത് തികച്ചും സാമൂഹിക പ്രശ്നമാണ്. പരബ്രഹ്മം, വിഗ്രഹം എന്നത് തികച്ചും ആത്മീയവും. ഇവിടെ നമ്മള്‍ ഏത് അളവുകോല്‍ ഉപയോഗിക്കണം എന്നത് വിവേകമുള്ള മനുഷ്യന്റെ ബുദ്ധിയില്‍ വരേണ്ടതാണ്.
എന്റെ അഭിപ്രായം പറയാം. പ്രകൃതിജന്യമായി എന്തെല്ലാം ഉണ്ടോ അത് കുടിക്കുന്നതില്‍ തെറ്റ് ഇല്ല. മനുഷ്യന്‍ ഭിന്ന സ്വഭാവത്തോടുകൂടിയാണ് ജനിക്കുന്നത്. എല്ലാവരും ദൈവ വിശ്വാസികളായാല്‍, (അല്ല ഒരേ ദൈവ വിശ്വാസികളായാലോ) ഈ തര്‍ക്കത്തിന്റെ ആവശ്യം പോലും ഇല്ല. കക്കാന്‍ തോന്നുന്നവന്‍ കക്കട്ടെ. അവനെ എന്തിനു വിലക്കുന്നു. കുറെ കഴിയുമ്പോള്‍ ജനങ്ങള്‍ കൈകാര്യം ചയ്യുമ്പോള്‍ സ്വയം മനസ്സിലായി നല്ല കുട്ടിയാകും.
തെറ്റും ശരിയും തീരുമാനിക്കുന്നത് സംസ്കാരം ഉണ്ടെന്ന് പറയുന്ന മനുഷ്യനാണ്. നിര്‍ഗുണ പരബ്രഹ്മം ഇത്തരത്തിലുള്ള തെറ്റും ശരിയും വേര്‍തിരിക്കാറില്ല. കള്ളന്‍ പ്രാര്‍ത്ഥിച്ചാലും അനുഗ്രഹം ലഭിക്കും, യുക്തിവാദി പ്രാര്‍ത്ഥിച്ചാലും അനുഗ്രഹം ലഭിക്കും. വലിയ -കപട-വിഗ്രഹാരാധകന്‍ പ്രാര്‍ത്ഥിച്ചാലും അനുഗ്രഹം ലഭിക്കും.
[വിഗ്രഹാരാധകനായി തുടര്‍ന്നു വിഗ്രഹാരാധകനായി തന്നെ മരിച്ചുപോകുന്നു. വിഗ്രഹാരാധകന്‍ അതില്‍ നിന്നും ഒരിക്കലും മുക്തനാകുന്നില്ല.]
ഒരു പ്രവര്‍ത്തി, അത് തെറ്റാണെന്ന് സ്വയം ബോധ്യം വരുമ്പോള്‍ അതിനെതിരെ അയാള്‍ തന്നെ പ്രവര്‍ത്തിക്കണം. സ്വപ്രയത്നത്തിലൂടെ മാത്രമെ എന്തും ശാശ്വതമായി നേടിയെടുക്കാന്‍ കഴിയുകയുള്ളൂ.
ചിത്തം (മനസ്സ്) ശുദ്ധമാകുമ്പോഴാണ് വിവേകം ജനിക്കുന്നത്. വിവേകത്തില്‍ നിന്നും പ്രജ്ഞ ജനിക്കുന്നു. ചിന്തിക്കാനുള്ള കഴിവ് ഉണ്ടാകുമ്പോള്‍ തെറ്റും ശരിയും തിരഞ്ഞെടുക്കാന്‍ ആ വ്യക്തിക്ക് ആരുടേയും സഹായം ഇല്ലാതെത്തന്നെ കഴിയും.
മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ സ്ഥിരമായി ദൈവ പൂജ ചെയ്യുകയോ , മത ഗ്രന്ഥങ്ങള്‍ ആഴത്തില്‍ അറിയുന്ന ഒരാളോ ഒരു ആള്‍ ദൈവമോ അസുഖം വരുമ്പോള്‍ വൈദ്യരുടെ അടുത്തേക്ക് ഉടനടി ഓടിപ്പോകും .അതെ സമയം ഇത് ചെയ്യാത്ത ഒരാള്‍ അസുഖം പൂജാരിയോ തന്ത്രികണോ അവരുടെ ദിവ്യത്വം കൊണ്ട് സുഖമാക്കും തരും എന്ന് കരുതി ആദ്യം തന്നെ അവരുടെ അടുത്തേക്ക് പോകുക ആണ് ചെയ്യുക . പൂജ നടത്തിയാല്‍ ഫലമുണ്ടാകില്ല എന്നാ അനുഭവം ആദ്യം പറഞ്ഞ കൂട്ടരേ പോലെ രണ്ടാമത് പറഞ്ഞവര്‍ക്ക് ഇല്ല എന്നത് കൊണ്ടാണ് ഇത് .???
എന്താാ വാസു അണ്ണാാ ഇങ്ങനെ? ഇവരെ പറഞ്ഞ് മനസ്സിലാക്കുന്നതല്ലേ ഇതിലും ഭേദം? എല്ലാവരും ഈ വഴി തന്നെ നടക്കട്ടേന്ന് ശഠിക്കുന്നത് ശരിയാണോ?
[എന്താാ വാസു അണ്ണാാ ഇങ്ങനെ? ഇവരെ പറഞ്ഞ് മനസ്സിലാക്കുന്നതല്ലേ ഇതിലും ഭേദം? എല്ലാവരും ഈ വഴി തന്നെ നടക്കട്ടേന്ന് ശഠിക്കുന്നത് ശരിയാണോ?]
ഇതു തന്ന്യാ മുക്കുവണ്ണാ എന്റെ ആദ്യ കമന്റിലും പറഞ്ഞത്.
"അച്ഛന്റെ കൂടെ പോവുകയും വേണം, അമ്മയുടെ കൂടെ ഉറങ്ങുകയും വേണം"
സ്വന്തം അഛന്‍റെ കൂടെ തന്നെ പോകണം എന്നുണ്ടെങ്കില്‍ അമ്മയുടെ കൂടെ ഉറങ്ങുക തന്നെ വേണം കാരണം അച്ഛന്‍ ആരാണെന്ന് സത്യസന്ധമായി പറഞ്ഞു കൊടുക്കാവുന്ന ഏക വ്യക്തി അമ്മയാണല്ലോ.
പ്രതീകത്തിലൂടെ പ്രത്യക്ഷത്തിലേക്കു നയിക്കുന്നതാണ് വിഗ്രഹം. ഭൗതീകകാംക്ഷികള്‍ ദൈവത്തിന്‍റെ പ്രത്യക്ഷസാമീപ്യം ആഗ്രഹിക്കുന്നില്ല കരയിലെ ജീവികള്‍ക്ക് വെള്ളം എന്നതുപോലെയാണ് അവര്‍ക്ക് ദൈവം കുടിക്കാനും കുളിക്കാനും കിട്ടണം എന്നാല്‍ അതില്‍ തന്നെ ജീവിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ ആത്മീയജീവിതമെന്നാല്‍ പ്രതീകത്തിലൂടെ ശമിക്കുന്ന ആത്മീയ തൃഷ്ണ മാത്രമുള്ളവരല്ല, പബ്ലിക് ടാപ്പില്‍ നിന്ന് ദാഹം മാറ്റാന്‍ ഒരു മത്സ്യത്തിനാവില്ലല്ലോ.
ജ്ഞാനികള്‍ക്ക് പ്രതീകങ്ങള്‍ക്കു പിറകെ പോകേണ്ടതില്ല , കടല്‍ കാര്‍മേഘത്തെ തേടി പോകാറില്ലല്ലോ.
ഇത്രയും എഴുതിയത് സുശീല്‍,സീഡിയന്‍, അനില്‍ തുടങ്ങിയവരൊന്നും അവരുടെ അഭിപ്രായങ്ങള്‍ തിരുത്തുമെന്നോ തിരുത്തണമെന്നോ വ്യാമോഹിച്ചല്ല എന്നു മനസ്സിലാക്കുമെന്ന് കരുതുന്നു.
ചെത്തുകാരന്‍ വാസുവിന്റെ വെളുപാടുകള്‍ കൊള്ളാം. ധ്യാനിച്ചിരുന്നു കണ്ടെത്തിയതാണോ ഭവാന്‍ ഇതൊക്കെ.
വാസുവിന്റെ അഭിപ്രായത്തില്‍ ദൈവം ഒന്നും ഇല്ലാ എന്ന് അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ വരത്രേ ജ്ഞാനികള്‍. അത് നിങ്ങള്‍ പറയുന്നത്. എന്നാല്‍ ആദ്ധ്യാത്മികമായി ജ്ഞാനി എന്നാല്‍ ബ്രഹ്മജ്ഞാനമുണ്ടായ ആള്‍ എന്നാണു അര്‍ഥം. അതായത് പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പരമമായ ചൈതന്ന്യമുണ്ട്. ആ ചൈതന്യത്തിന്‍റെ വിഭിന്നങ്ങളായ വെളിപ്പെടലുകളാണ് സര്‍വ്വചരാചരങ്ങളും. ഹിന്ദു ദര്‍ശനത്തില്‍ അതിനു പരമാത്മാവ് എന്നോ പരബ്രഹ്മമെന്നോ ഒക്കെ പറയും. ഈ കാഴ്ചപ്പാട് നിരീശ്വരത്വമല്ല. ഈ ദര്‍ശനത്തില്‍ ആത്മാവുണ്ട്, പുനര്‍ജന്മമുണ്ട്. ഈ അറിവ് നേടിയവരെയാണ് ആത്മീയവാദത്തില്‍ ജ്ഞാനികള്‍ എന്ന് പറയുന്നത്. അദ്വൈത സിദ്ധാന്തം എന്നൊക്കെ വിളിക്കപ്പെടുന്ന ഇതില്‍ വിഗ്രഹാരാധന ഇല്ലെങ്കില്‍ പോലും ഇവന്മാര്‍ എല്ലാ ഭക്തന്മാരെപ്പോലെയും തന്നെയാണ്. അതാണ് ഇവരെ ഇരട്ടതാപ്പുകാര്‍ എന്ന് സുശീല്‍ വിശേഷിപ്പിച്ചത്.
ദൈവീകമായ ആരാധനകള്‍ നടത്തിയിട്ട് ഇതൊക്കെ നിഷ്ഫലം എന്ന് മനസ്സിലാക്കി എത്ര പേര്‍ നിരീശ്വര വാദികളായിട്ടുണ്ട് വാസു? അന്ധവിശ്വാസങ്ങളൊക്കെ ചെയ്തു പരീക്ഷിച്ചിട്ടാണോ യുക്തിവാദികളൊക്കെ യുക്തിവാദികളായത്? നമ്മുടെ ചുറ്റുപാടുകളുടെ നിരീക്ഷണവും
ചിന്തയും, യുക്തിബോധവും, ശാസ്ത്ര ബോധവും ഉണ്ടായാല്‍ തന്നെ മതി അറിവ് ഉണ്ടാവാന്‍. അല്ലാതെ ഡി.പി.ഇ.പി. യിലെ പോലെ
പ്രവര്‍ത്തിച്ചു പഠിക്കുകയൊന്നും വേണ്ട.
പ്രിയ രവിസാര്‍, മുക്കുവന്‍,
ചെത്തുവാസു പറഞ്ഞതിന്റെ നര്‍മ്മം ഉള്‍ക്കൊള്ളാന്‍ രണ്ടുപേര്‍ക്കുമായില്ല. അദ്ദേഹം സ്വതസിദ്ധമായ മൂന്നാല് തട്ട് 'സനാതന'ന്മാര്‍ക്കിട്ട് കൊടുത്തു. ഓരോന്ന് പറയുമ്പോഴും "!!!!" ഇങ്ങനെ ഓരോ ചിഹ്നങ്ങള്‍ അവസാനം ഇടുന്നുമുണ്ട്. അദ്ദേഹം പറഞ്ഞത് വാക്കര്‍ത്ഥത്തില്‍ എടുത്തുകളഞ്ഞു അല്ലേ?
സാരമില്ല വാസുവണ്ണാ, ക്ഷമിച്ചേര്, വെക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന ചേല്‌ക്ക് വെക്കാന്‍ പഠിക്കണം. ഹ. ഹ..ഹ....
അദ്ദേഹത്തിന്റെ കമന്റും പാര്‍ത്ഥന്റെ കമന്റും കൂട്ടി വായിച്ചുനോക്കുക. കാര്യം പിടികിട്ടും.
അപ്പൊ അങ്ങനെയാണ് കാര്യം !!
Ω said...
ജ്ഞാനികള്‍ക്ക് പ്രതീകങ്ങള്‍ക്കു പിറകെ പോകേണ്ടതില്ല , കടല്‍ കാര്‍മേഘത്തെ തേടി പോകാറില്ലല്ലോ.
>>>>>Ωയ്ക്ക് പരിചയമുള്ള ഒന്ന് രണ്ട് ജ്ഞാനികളുടെ പേര് പറയാമോ?
നിര്‍ഗുണ പരബ്രഹ്മം ഇത്തരത്തിലുള്ള തെറ്റും ശരിയും വേര്‍തിരിക്കാറില്ല. കള്ളന്‍ പ്രാര്‍ത്ഥിച്ചാലും അനുഗ്രഹം ലഭിക്കും, യുക്തിവാദി പ്രാര്‍ത്ഥിച്ചാലും അനുഗ്രഹം ലഭിക്കും. വലിയ -കപട-വിഗ്രഹാരാധകന്‍ പ്രാര്‍ത്ഥിച്ചാലും അനുഗ്രഹം ലഭിക്കും.
>>>>>പാര്‍ത്ഥന്‍ എന്റെ ധാരണകളെ മൊത്തം മാറ്റി മറിച്ചുകളഞ്ഞിരിക്കുന്നു. അതായത് പ്രാര്‍ത്ഥിക്കുമ്പോള്‍ അനുഗ്രഹം നല്‍കുന്ന യന്ത്രത്തിന്റെ പേരാണ് ഈ നിര്‍ഗുണ പരബ്രഹ്മം. അത് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് മാത്രമേ കൊടുക്കൂ, പാര്‍ത്ഥന്‍, കള്ളന്‍, യുക്തിവാദി എന്നീ വകഭേദങ്ങളില്ല. നിര്‍ഗുണന്‍ എന്ന പേര് മാറ്റി നിര്‍പക്ഷപാതി എന്നാക്കി മാറ്റിയാല്‍ നല്ല ചേലായിരിക്കും.
കള്ളൂകുടി, മോഷണം എന്നത് തികച്ചും സാമൂഹിക പ്രശ്നമാണ്. പരബ്രഹ്മം, വിഗ്രഹം എന്നത് തികച്ചും ആത്മീയവും.
>>>>എന്താണ് പാര്‍ത്ഥന്‍ ഈ "ആത്മീയം"- നിര്‍വചിക്കാമോ?
സൂപ്പര്‍ ഡായലോഗ്:
കക്കാന്‍ തോന്നുന്നവന്‍ കക്കട്ടെ. അവനെ എന്തിനു വിലക്കുന്നു. കുറെ കഴിയുമ്പോള്‍ ജനങ്ങള്‍ കൈകാര്യം ചയ്യുമ്പോള്‍ സ്വയം മനസ്സിലായി നല്ല കുട്ടിയാകും.
>>>> ആ ഗോവിന്ദച്ചാമിയേയും സന്തോഷ് മാധവനെയും വിടാന്‍ പറഞ്ഞേരെ. പാവങ്ങള്‍ കാര്യങ്ങളൊക്കെ ഒന്ന് സ്വയം മനസിലാക്കാന്‍ ശ്രമിച്ചതല്ലേ? ഒന്ന് 'വിഗ്രഹാരാധന' ചെയ്യാനും സമ്മതിക്കില്ല. അജ്ഞാനികള്‍..
ഗുണപാഠം:
" സാമൂഹികവും", "ഭൗതിക"വുമായ തെറ്റുകള്‍(തെറ്റ് എന്ന വാക്കിന് കടപ്പാട് പാര്‍ത്ഥനോട്) നാലാള്‍ തെറ്റാണെന്ന് പറഞ്ഞുകൊടുത്താല്‍ ആര്‍ക്കും ബോധ്യപ്പെടും. അതായത് കള്ളുകുടിക്കരുതെന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് മനസ്സിലാകും, എന്നിട്ടും കുടിക്കുന്നവന്‍ കൊള്ളരുതാത്തവന്‍. എന്നാല്‍ "അത്മീയമായ തെറ്റുകള്‍" സ്വയം ചെയ്തുനോക്കിത്തന്നെ തെറ്റാണെന്ന് ബോധ്യപ്പെടണം, അത് തെറ്റാണെന്ന് ആരും പറഞ്ഞുകൊടുക്കരുത്. ഉദാഹരണം:1. സന്തോഷ മാധവാനന്ദജി, 2.വിഗ്രഹാരാധന
സുശീല്‍ കുമാര്‍ said...
"Ωയ്ക്ക് പരിചയമുള്ള ഒന്ന് രണ്ട് ജ്ഞാനികളുടെ പേര് പറയാമോ?"
അതിനെന്താ പറയാമല്ലോ സുശീല്‍, ഒന്നാമന്‍ ഞാന്‍ തന്നെ രണ്ടാമന്‍ മദനന്‍. അന്വേഷിച്ചാല്‍ ഈ ലിസ്റ്റ് ചിലപ്പോള്‍ സുശീലിനും ദീര്‍ഘിപ്പിക്കാനായേക്കും.
@ സുശീൽ കുമാർ
നിങ്ങൾ ഇവിടെ ഇപ്പോൾ ചോദിക്കുന്നത് കുനുഷ്ടു ചോദ്യങ്ങളാണ്. നമുക്ക് കുനുഷ്ടു ചോദ്യോത്തരങ്ങളിലേയ്ക്ക് നീങ്ങാം. അതിനുമുമ്പ് എന്റെ ആദ്യ കമന്റിലെ ചോദ്യത്തിന് ഒരു ഉത്തരം നൽകൂ.
@സുശീൽ കുമാർ
[അതായത് പ്രാര്‍ത്ഥിക്കുമ്പോള്‍ അനുഗ്രഹം നല്‍കുന്ന യന്ത്രത്തിന്റെ പേരാണ് ഈ നിര്‍ഗുണ പരബ്രഹ്മം. അത് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് മാത്രമേ കൊടുക്കൂ,]
ഇവിടെ ഇത്ര സൂക്ഷ്മമായ നിരീക്ഷണം ഉണ്ടാകും എന്നു കരുതിയില്ല. അങ്ങിനെയെങ്കിൽ ആ വാചകത്തിൽ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും അനുഗ്രഹം കിട്ടും എന്നാക്കിയാൽ മതി. എനിക്ക് മാത്രം എന്ന് ഓരോ വ്യക്തിയും (യുക്തിവാദിയായാലും) ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു. അത് ഒരു വ്യക്തിയുടെ പ്രാർത്ഥനയാലും സംഘടനാ പ്രവർത്തനമായാലും ഉദ്ദേശിച്ചത് ഒന്നുതന്നെ.
[ പാര്‍ത്ഥന്‍, കള്ളന്‍, യുക്തിവാദി എന്നീ വകഭേദങ്ങളില്ല. നിര്‍ഗുണന്‍ എന്ന പേര് മാറ്റി നിര്‍പക്ഷപാതി എന്നാക്കി മാറ്റിയാല്‍ നല്ല ചേലായിരിക്കും.]
നിർപക്ഷപാതി - അല്ല. നിഷ്പക്ഷപാതി എന്നാണ് ശരി. ഇവിടെ പറയുന്ന നിർഗുണ പരബ്രഹ്മം ഈ നിഷ്പക്ഷപാതി തന്നെയാണ്. സ്വാർത്ഥമതികളായ, ഭൌതിക സുഖങ്ങളുടെ പിന്നാലെ പോകുന്നവരാണ് പ്രാർത്ഥിച്ചാൽ എല്ലാം ലഭിക്കും എന്ന് ചിന്തിക്കുന്ന മൂഢന്മാർ.
@ സുശീൽ കുമാർ
[" സാമൂഹികവും", "ഭൗതിക"വുമായ തെറ്റുകള്‍(തെറ്റ് എന്ന വാക്കിന് കടപ്പാട് പാര്‍ത്ഥനോട്) ]
ഈ കടപ്പാട് പാർത്ഥനോട് വേണ്ട. സ്വന്തമായി എടുത്താൽ മതി. പാർത്ഥൻ പറഞ്ഞതിന് പാർത്ഥന്റെ വിശദീകരണം ഉണ്ടാകും.
@ സുശീൽ കുമാർ
[എന്താണ് പാര്‍ത്ഥന്‍ ഈ "ആത്മീയം"- നിര്‍വചിക്കാമോ?]
4-5 വർഷമായി നിരവധി പോസ്റ്റുകൾ ഈ ബൂലോകത്ത് ഉണ്ട്. ഇതുവരെയും ‘ആത്മീയം’ എന്തെന്ന് സുശീൽ കുമാറിന് മനസ്സിലായിട്ടില്ലെങ്കിൽ ഇനി പാർത്ഥൻ പറഞ്ഞതുകൊണ്ട് കൂടുതൽ വിശേഷമൊന്നും ഉണ്ടാകാനില്ല.
ചിത്തം ശുദ്ധമായാലേ വിവേകം ജനിക്കുകയുള്ളൂ. വിവേകം ഉണ്ടായാലേ പ്രജ്ഞ വളരുകയുള്ളൂ. എന്നാലേ എന്തെങ്കിലും നല്ലത് പറഞ്ഞാൽ മനസ്സിലാവുകയുള്ളൂ. അല്ലാത്തവരോട് (ഒരു മൃഗത്തിന്റെ പേര് ചേർത്ത്) എന്ത് പറയാൻ.
പാർത്ഥന്റെ ഭാഷ കേൾക്കാനാണെങ്കിൽ പഴയ ഒരു പോസ്റ്റ് ഇവിടെയുണ്ട്.
@ ravi
[അദ്വൈത സിദ്ധാന്തം എന്നൊക്കെ വിളിക്കപ്പെടുന്ന ഇതില്‍ വിഗ്രഹാരാധന ഇല്ലെങ്കില്‍ പോലും ഇവന്മാര്‍ എല്ലാ ഭക്തന്മാരെപ്പോലെയും തന്നെയാണ്. അതാണ് ഇവരെ ഇരട്ടതാപ്പുകാര്‍ എന്ന് സുശീല്‍ വിശേഷിപ്പിച്ചത്. ദൈവീകമായ ആരാധനകള്‍ നടത്തിയിട്ട് ഇതൊക്കെ നിഷ്ഫലം എന്ന് മനസ്സിലാക്കി എത്ര പേര്‍ നിരീശ്വര വാദികളായിട്ടുണ്ട് വാസു? ]
ചോദ്യം വാസുവിനോടാണെങ്കിലും എനിക്കിഷ്ടപ്പെട്ടു.
1) “ ഇവന്മാർ (ബ്രഹ്മജ്ഞാനമുള്ള ജ്ഞാനി) എല്ലാ ഭക്തന്മാരെപ്പോലെയും തന്നെയാണ്.“ ഒന്നു വിശദമാക്കാമോ?
2) ദൈവീകമായ ആരാധനകൾ നടത്തി നിഷ്പലമാകുമ്പോൾ നിരീശ്വരവാദിയാകും എന്ന് നിയമമുണ്ടോ? അല്ലെങ്കിൽ എന്താണ് ഈ പറഞ്ഞതിന് ഒരു ന്യായം.
3) എന്താണ് ദൈവീകമായ ആരാധനകൾ?
ഈ പോസ്റ്റിലെ വിഷയം നിര്‍ഗുണനിരാകാര ബ്രഹ്മത്തെപ്പറ്റി പ്രസംഗിക്കുകയും വിഗ്രഹാരാധന തെറ്റാണെന്ന് പറയുകയും എന്നാല്‍ അതേ നാവുകൊണ്ടുതന്നെ, അതേ സ്വാസത്തില്‍ തന്നെ വിഗ്രഹാരാധനയെ ന്യായീകരിക്കുകയും ചെയ്യുന്ന സനാതനന്മാരെക്കുറിച്ചായിരുന്നു. ഇവിടെ പാര്‍ത്ഥനും ചെയ്തുകൊണ്ടിരിക്കുന്നത് അതേ കാര്യം തന്നെയാണ്. നാടായ നാട് മുഴുവന്‍ ക്ഷേത്ര പുനരുദ്ധാരണവും, യാഗ-ഹോമ സംസ്കാരവും പുനരുദ്ധരിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണ്. ക്ഷേത്ര-വിഗ്രഹാരാധനാ സംസ്കാരം കരുത്താര്‍ജിക്കുന്നതിലൂടെ സംഘപരിവാര്‍ രാഷ്ട്രീയം കരുപ്പിടിപ്പിക്കാനുള്ള ബോധപൂര്‍ വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. തെറ്റാണെന്ന് സ്വയം സമ്മതിക്കുന്ന ഒരു കാര്യം മറ്റുള്ളവരെക്കൊണ്ട് ചെയ്യിച്ച് ജീര്‍ണിച്ച മതസംസ്കാരം പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്നതിനെ തുറന്നു കാട്ടുന്നതില്‍ ഈ പോസ്റ്റ് വിജയിച്ചിരുക്കുന്നു എന്ന് ഞാന്‍ അവകാശപ്പെട്ടാന്‍ ഇതിന്റെ വായനക്കാരെ സംബന്ധിച്ചെങ്കിലും അത് അമിതാവകാശവാദമാകില്ല എന്ന് കരുതട്ടെ.
@ സുശീല്‍ കുമാര്‍,
ഒരു കാര്യം ചോദിക്കട്ടെ, എന്താണ് നിങ്ങളൂടെ അജണ്ട. ദൈവ വിശ്വാസം ഇല്ലാതാക്കാന്‍ ലോകത്തിലെ എല്ലാ ഭൗതികവാദികളും ഒരുമിച്ച് നിന്നാല്‍ പോലും സാധ്യമല്ല. കാരണം ആധുനിക ഭൗതിക സംസ്കാരം ജനങ്ങളെ അത്രയും ബുദ്ധിവൈകല്യമുള്ളവരാക്കിയിരിക്കുന്നു. ഇന്നു കാണുന്ന ക്ഷേത്ര സങ്കല്പങ്ങളൊന്നും വേദകാലത്ത് നിര്‍മ്മിച്ചവയല്ല. എല്ലാം ബുദ്ധമതക്കാരുടെ സംഭാവനയാണ്. പിന്നെ യൂറോപ്യന്‍ സംസ്ക്കാരത്തിന്റെ സ്വാധീനവും. ഇതില്‍ നിന്നും വരും തലമുറയെ രക്ഷിച്ചെടുക്കുന്നതിനായി സാമൂഹിക സാംസ്കാരിക നായകന്മാരുടെ സംഭാവന എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയവും അഭിനവ ഹിന്ദുക്കളുടെ വാദങ്ങളും എന്റെ വിഷയമല്ല.
പ്രിയ സുശീല്‍ ഭായ് ,
യുക്തിവാദികള്‍ പുതുവേ നര്‍മ്മ പ്രിയരും വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിവുള്ളവരും ആണെന്നാണ് കരുതിയത്.. സാരംല്യ പോട്ടെ !! :) .
ഒരര്‍ത്ഥത്തില്‍ ഒരാള്‍ നേരെ ചൊവ്വേ ചിന്തിക്കുന്നത് /വായിചെടുക്കുന്നത് നല്ല മനസ്സുള്ളതു കൊണ്ടായിരിക്കാം.. ആ സദുദ്ദേശത്തെ വാസു ബഹുമാനിക്കുന്നു .!
നമ്മള്‍ ഒടുക്കത്തെ സബ്ട്ടിലാ ( subtle ) ..!
ഇന്ന് കാണുന്ന ക്ഷേത്രങ്ങള്‍ എല്ലാം ബുദ്ധമതക്കാരുടെ സംഭാവന തന്നെയാണ്. അത് മുച്ചൂടും നശിപ്പിച്ചിട്ടാണല്ലോ ബ്രാഹ്മണ്യം പത്തിവിരിച്ചാടിയത്. നശിപ്പിച്ച് സ്വന്തമാക്കി. പ്രകൃതി ശക്തികളെ സ്തുതിക്കാന്‍ പ്രകൃതര്‍ ഉരുവിട്ടുണ്ടാക്കിയ വേദങ്ങളെ മഹത്വവല്‍ക്കരിച്ച് അമാനുഷികമാക്കുന്ന അതേ കൂട്ടര്‍ തന്നെയാണ് വിഗ്രഹാരധനാ സംസ്കാരവും വളര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ 'സാംസ്കാരിക നായകര്‍' എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നതില്‍ ന്യായമില്ല, കാരണം അവരില്‍ പലരും ആചരിക്കുന്നത് അതേ കാര്യം തന്നെയാണല്ലോ.
വിഗ്രഹാരാധന തെറ്റാണെങ്കില്‍ അത് പ്രചരിപ്പിക്കാന്‍ എന്തുകൊണ്ട് സനാതനന്മാര്‍ തയ്യാറാകുന്നില്ല. അജ്ഞാനികളുടെ ആരാധനാ മാര്‍ഗമാണതെന്ന് തട്ടിവിട്ട് തല്‍ക്കാലം തലയൂരി ഒളിഞ്ഞും തെളിഞ്ഞും അതേ ആട്ടത്തില്‍ അവരും അവരുടെ പങ്ക് വഹിക്കുന്നു.
വിഗ്രഹാരാധന തെറ്റാണെന്ന് സമ്മതിക്കുന്നവര്‍ അതിനെതിരെ എഴുതുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്നതെന്തിന്? വിഗ്രഹാരാധന തെറ്റാണെന്ന് വിഗ്രഹാരാധകരോട് ഈ സനാതനശ്രേഷ്ഠന്മാര്‍ ഒരു വാക്ക് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകാതിരിക്കുമോ!!!
ജ്ഞാനം അറിവാകുന്നു . അറിവ് വിലമതിക്കാനാകാത്ത നിധിയകുന്നു . അങ്ങനെ വരുമ്പോള്‍ നിധി കിട്ടുന്നവന്‍ അത് ഒളിപ്പിച്ചു വക്കുക സ്വാഭാവികമല്ലേ .. ആരെങ്കിലും ചോദിച്ചു വന്നാല്‍ തെറ്റായ വഴി പറഞ്ഞു കൊടുക്കയല്ലേ ബുദ്ധി ..?
@ സുശീൽ കുമാർ
തെറ്റും ശരിയും സാമൂഹികമായ നിയമവ്യവസ്ഥയിൽ ആണ് ഉള്ളത്. അതുകൊണ്ടാണ് തെറ്റുകൾക്ക് ശിക്ഷ വിധിക്കുന്നത്. ആത്മീയ തലത്തിൽ ശരിയും തെറ്റും വേർതിരിക്കുന്നില്ല, ചുരുങ്ങിയ പക്ഷം ഭാരതീയ വേദാന്തങ്ങളിൽ. ചില കാര്യങ്ങൾ അനുഷ്ഠിക്കുന്നത് അറിവില്ലായ്മയെന്നു മാത്രമെ കരുതുന്നുള്ളൂ. അതിന് ശിക്ഷയില്ല, അറിവ് നേടുകമാത്രമാണ് അതിനു പരിഹാരം. ഒരു പ്രതിമയോട് പ്രാർത്ഥിച്ചാൽ മനസ്സമാധാനം ഉണ്ടാകുന്നുണ്ടെങ്കിൽ, അത് വേറൊരുത്തന് ദ്രോഹം ചെയ്യുന്നില്ലെങ്കിൽ അതിനെ എന്തിന് വിലക്കണം. പക്ഷെ അതിലൂടെ വേറൊരു വർഗ്ഗം ഇക്കൂട്ടരെ ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ അതിന് അനുവദിച്ചുകൂടാ. മനുഷ്യന്റെ ജീവിത ലക്ഷ്യം എന്താണ്. മനസ്സമാധാനത്തോടെ ജീവിച്ച് മരിക്കുക. മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കാതെ ഒരാൾക്ക് മനസ്സമാധാനം ലഭിക്കുന്ന ഒന്നിനെയും നിഷേധിക്കേണ്ടതില്ല എന്നതാണ് എന്റെ മതം. മാനസികമായ ധൈര്യം ഉണ്ടാകുവാനും ഭൌതീക-ദൈവീക-പൈശാചിക ശക്തികളിൽ നിന്നും നമുക്ക് ഒരു ദോഷവും സംഭവിക്കില്ലെന്നും, നമ്മുടെ കർമ്മഫലം തന്നെയാണ് നമ്മൾ അനുഭവിക്കുന്നത് എന്നും മനസ്സിലാക്കാൻ എന്റെ ഏളിയ ഉപദേശം, എല്ലാവരും ഭഗവദ് ഗീത ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുക എന്നു മാത്രമാണ്.
മനസ്സമാധാനം ലഭിക്കാൻ ഭൌതിക-നിരീശ്വരവാദികൾക്ക് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ താല്പര്യമുണ്ട്. മനസ്സമാധാനം ലഭിക്കുമെങ്കിൽ എല്ലാം ഉപേക്ഷിച്ച് മാർക്സ് ദൈവത്തിൽ പോലും വിശ്വസിക്കാൻ തയ്യാറാണ്.
[ഇന്ന് കാണുന്ന ക്ഷേത്രങ്ങള്‍ എല്ലാം ബുദ്ധമതക്കാരുടെ സംഭാവന തന്നെയാണ്. അത് മുച്ചൂടും നശിപ്പിച്ചിട്ടാണല്ലോ ബ്രാഹ്മണ്യം പത്തിവിരിച്ചാടിയത്.]
അതല്ല ശരിയായ ചരിത്രം. വേദകാലത്ത് ഇല്ലാതിരുന്ന ക്ഷേത്രസങ്കല്പം ഉണ്ടാക്കിയെടുത്തത് ബുദ്ധ-ജൈന മതങ്ങളാണ്. വൈദിക മതം വീണ്ടും ശക്തിപ്രാപിച്ചപ്പോൾ ഈ ക്ഷേത്രങ്ങളെയും കൂടെ ചേർക്കേണ്ടി വന്നു. വിദേശികൾ ഭാരതത്തിന് നൽകിയതിനേക്കാൾ ദോഷം ഈ രണ്ടു മതങ്ങളും നമുക്ക് സമ്പാദിച്ചു തന്നിട്ടുണ്ടെന്ന് പറയുന്നത് അതുകൊണ്ടാണ്.
http://hainthavatha.blogspot.com/2011/11/blog-post.html
തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറഞ്ഞ് ഒരു കമന്‍റ് കണ്ടിരുന്നോ? അതാണ് സുശീലിന്‍റെ ഈ പോസ്റ്റിനുള്ള ഉത്തരവും.
Post a Comment