മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, July 30, 2010

ദൈവത്തിന്റെ ഭരണം കൊണ്ടുവരാന്‍ മഞ്ഞു കൊള്ളുന്നവര്‍

തിരക്കു കുറഞ്ഞ ട്രെയിനില്‍ എതിര്‍സീറ്റിലിരുന്ന രാമചന്ദ്രന്‍ സാറിന്‌ ചിരിയടക്കാന്‍ കഴയുന്നില്ല. കണക്കുമാഷാണെന്ന് പറഞ്ഞിട്ടെന്തു കാര്യം?, 'ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്' ബലം പിടിച്ച 'ചാക്കോസാറി'ന്റെ ഭാവഹാവാദികള്‍ ഒട്ടുമില്ല പ്രൊഫസര്‍ രാമചന്ദ്രന്‌.


ചിരി നിയന്ത്രിക്കാന്‍ പാടുപെട്ട് അദ്ദേഹം പറഞ്ഞൊപ്പിച്ചു:

ഈ കുട്ടികളുടെ കാര്യമോര്‍ത്തിട്ട് എനിക്ക് ചിരിച്ചിട്ടു വയ്യ. ഈ ലോകത്തെ സൃഷ്ടിച്ചതും ഇപ്പോള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും ദൈവമാണെന്നാണല്ലോ അവര്‌ പറയുന്നത്? വേണ്ടി വന്നാല്‍ ഒറ്റയടിക്ക് നിഗ്രഹിക്കാനും കഴിയും. അതായത് ഈ ലോകം ഭരിച്ചുകൊണ്ടിരിക്കുകയാണ്‌ മൂപ്പരെന്നര്‍ത്ഥം. ആ ദൈവത്തിന്റെ ഭരണം കൊണ്ടുവരാന്‍ ഈ കുട്ടികളിങ്ങനെ മഞ്ഞുകൊണ്ട് പോസ്റ്ററൊട്ടിക്കുകയും കൈ വെട്ടാന്‍ പിച്ചാത്തി കൊണ്ടു നടക്കുകയും ചെയ്യുന്നതെന്തിനാണെന്ന് എനിക്കൊട്ടും പിടി കിട്ടുന്നില്ല.

ഉത്തരമില്ലാത്ത ചൊദ്യമെറിഞ്ഞിട്ട് രാമചന്ദ്രന്‍ സാര്‍ വീണ്ടും വീണ്ടും ചിരിക്കുകയാണ്‌.

ഇപ്പറഞ്ഞ കാര്യം നീ ബ്ലോഗിലെഴിതിയാല്‍ കുഴപ്പമൊന്നുമില്ല, പക്ഷേ അടിയില്‍ എന്റെ പേര്‌ വെയ്ക്കണം.

പേര്‌ വെയ്ക്കാം, പക്ഷേ കുട്ടികളാരെങ്കിലും സംശയം ചോദിച്ചാല്‍ ആരുത്തരം പറയും?

സംശയം മാത്രമല്ല, ആരെങ്കിലും മൂക്കു ചെത്താനൊ, കൈവട്ടാനോ വന്നാല്‍ നിന്റെ കണക്കില്‍ തന്നെ വരവുവെച്ചൊണ്ടാ മതി.

സാറിന്റെ ചിരി വീണ്ടും മുഴങ്ങി, വണ്ടിയിറങ്ങും വരെ.

28 comments:

സുശീല്‍ കുമാര്‍ said...

ആ ദൈവത്തിന്റെ ഭരണം കൊണ്ടുവരാന്‍ ഈ കുട്ടികളിങ്ങനെ മഞ്ഞുകൊണ്ട് പോസ്റ്ററൊട്ടിക്കുകയും കൈ വെട്ടാന്‍ പിച്ചാത്തി കൊണ്ടു നടക്കുകയും ചെയ്യുന്നതെന്തിനാണെന്ന് എനിക്കൊട്ടും പിടി കിട്ടുന്നില്ല.

Unknown said...

ഏതു ദൈവത്തിനും ഒരു കൈപ്പിഴ ഒക്കെ സംഭവിക്കില്ലേ?

ea jabbar said...

പ്രപഞ്ചമൊന്നാകെ സൃഷ്ടിച്ച്തു ദൈവമാണെങ്കിലും മൂപ്പരെ സൃഷ്ടിച്ചതു മനുഷ്യരാ. അപ്പൊ പിന്നെ മൂപ്പരുടെ സംരക്ഷണവും മനുഷ്യന്റെ ചുമതലയല്ലേ ?

Ajith Pantheeradi said...

ആരുടെ ദൈവമാണ് ലോകം ഭരിക്കുന്നത് എന്ന തര്‍ക്കമല്ലേ ഇതെല്ലാം..

chithrakaran:ചിത്രകാരന്‍ said...

മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങളെല്ലാം
എട്ടുകാലികളെപ്പോലെയോ
എട്ടുകാലി മമ്മൂഞ്ഞിന്റെ
മനസ്സുള്ളവരോ ആയിപ്പോയത്
ആരുടെ ശാപം കൊണ്ടാണാവോ
പടച്ചോനെ !!!
ചിത്രകാരന്റെ വായന പോസ്റ്റ്:
ബൂലോഗത്ത് ഇസ്ലാമിസ്റ്റ് ബുജികളുടെ കൂട്ടക്കരച്ചില്‍ !!!

prashanth said...

“സര്‍വ്വശക്തനായ“ ഈശ്വരന് കഴിയാത്തതാണോ, ഈ മഞ്ഞ് കൊള്ളുന്നവര്‍ ചെയ്യാന്‍ പോകുന്നത്?

Anonymous said...

യേശു ചെയ്തതുപോലെ കഴുതപ്പുറത്ത് കയറി പട്ടണവാതില്‍ക്കല്‍ എത്തുന്നവനെ മാത്രം 'ഓശാനാ' പാടി എതിരേല്‍ക്കുന്നവരാണ് പൊതുജനം. ജനങ്ങള്‍ പ്രതിനിധീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ ആഗ്രഹത്തിന്റെ സാക്ഷാത്കാരമേന്നോണം തങ്ങള്‍ ഇതാ ഒരു കഴുതയിലൂടെ പ്രതിനിധീകരിക്കപ്പെടുന്നു എന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ സ്വയം മറന്ന് "ദൈവത്തിന്റെ നാമത്തില്‍ കഴുതപ്പുറത്ത് വരുന്നവന് ഉന്നതങ്ങളില്‍ ഹോസാനാ" എന്ന് ആര്‍പ്പിടുന്നു.

ആര്‍ക്കുവേണ്ടി ഒരുവന്‍ ഓശാനാ വിളിക്കുന്നുവോ, അവന്റെ നാമത്തില്‍ , അവനുവേണ്ടി, അത് വിളിക്കാത്തവരോ, അല്ലെങ്കില്‍ , തന്റെ ദൈവമായ കഴുതയെ കഴുത എന്ന് വിളിക്കുന്നവരോ ആയ സഹജീവികളുടെ കയ്യോ കാലോ തലയോ വെട്ടാന്‍ ആര്‍പ്പിടുന്നവന് മടിയൊന്നുമില്ല. എന്തുകൊണ്ടെന്നറിയില്ല, അന്യവിശ്വാസത്തെ ശിക്ഷിക്കേണ്ട ജോലി ദൈവത്തിന്റെ സര്‍വ്വശക്തിക്ക് വിട്ടുകൊടുക്കാന്‍ അവന്‍ തയ്യാറാവാറില്ല. അവന് മനുഷ്യരെ വേണ്ട, അവന്റെ ദൈവത്തെ മതി. ഒരുപക്ഷേ, അന്യവിശ്വാസക്കാരെ സൃഷ്ടിച്ചത് അന്യദൈവമായതിനാലാവാം.

ഓരോ ജനവിഭാഗവും അവരുടെ ദൈവങ്ങളെ സ്വയം സൃഷ്ടിക്കുകയായിരുന്നു. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ , ദൈവം എന്നത് ഒരു ജ്യോഗ്രാഫിക്കലി വേരിയിങ് പ്രതിഭാസമാണ്.

Anonymous said...

seekebi.com ,

~~~~~ദൈവം എന്നത് ഒരു ജ്യോഗ്രാഫിക്കലി വേരിയിങ് പ്രതിഭാസമാണ്.~~~~~~

ആ വേരിയിംഗ് പ്രതിഭാസത്തെ കോന്‍സ്ടന്റ്റ് ആക്കാനല്ലേ മഞ്ഞു കൊള്ളുന്നത്‌? ;)

Anonymous said...

seekebi.com ,

~~~~~ദൈവം എന്നത് ഒരു ജ്യോഗ്രാഫിക്കലി വേരിയിങ് പ്രതിഭാസമാണ്.~~~~~~

ആ വേരിയിംഗ് പ്രതിഭാസത്തെ കോന്‍സ്ടന്റ്റ് ആക്കാനല്ലേ മഞ്ഞു കൊള്ളുന്നത്‌? ;)

സുശീല്‍ കുമാര്‍ said...

ദൈവത്തിന്റെ ഭരണം കൊണ്ടുവരാന്‍ മൗദൂദിയുടെ പുസ്തകങ്ങല്‍ വേണ്ടെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍:-

ധാക്ക: ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അലാ മൗദൂദിയുടെ പുസ്തകങ്ങള്‍ പള്ളികളിലും ലൈബ്രറികളിലും സൂക്ഷിക്കുന്നത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. മതമൗലിക വാദത്തിനു മൂക്കുകയറിട്ട് മതനിരപേക്ഷതയിലേക്ക് തിരികെപ്പോകാന്‍ ശൈഖ്ഹസീന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണീ നടപടി
തുടര്‍ന്ന് വായിക്കുക.

Haryjith said...

Dear Susheel,

As Jabbar Master Said, the mistake happened from the begining, that is from the Creation. To over come this mistake now we have to re-create a new God without any mistakes.

Raheem

Haryjith said...

വയലാര്‍ പറഞ്ഞത് ഓര്‍മയില്ലേ . മനുഷ്യന്‍ മതങ്ങളേയ്‌ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും
ദൈവങ്ങളും കൂടി മണ്ണു പങ്കു വെച്ചു..ഈ മനസ്സ്‌ പങ്കു വെച്ചു.

രഹീം

അഭിമന്യു said...

ഒരു വിശ്വാസിക്കും ദൈവത്തില്‍ പൂര്‍ണ്ണ വിശ്വാസം ഇല്ല . എല്ലാം പ്രകടനങ്ങള്‍ മാത്രം . ഏതെങ്കിലും വിശ്വാസി നേര്ച്ച മുന്‍കൂറായി
ദേവാലയത്തില്‍ അര്‍പ്പിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ . ദൈവത്തിന്റെ പേരില്‍ പണവും അധികാരവും നേടാന്‍ വേണ്ടി കാണിക്കുന്ന
കോപ്രായങ്ങള്‍ ആണ് ദൈവ വിശ്വാസം .
അഭിമന്യു

..naj said...
This comment has been removed by the author.
സുശീല്‍ കുമാര്‍ said...

വായില്‍ തോന്നുന്നത് നാജിനു പാട്ട്. ഇങ്ങനെ ദുഷിപ്പു പറയാതെ മാന്യമായെന്തെങ്കിലും പറയൂ നാജ്. ഞങ്ങള്‍ക്ക് വിശ്വാസികളോട് യാതൊരു വിരോധവുമില്ല, വിരോധം മാനവികതയ്ക്കു വിരുദ്ധമായ മതാന്ധവിശ്വാസങ്ങളോട് മാത്രം. അതിനുമപ്പുറമുള്ള 'മറ്റൊരു ശക്തിയെ' സോപ്പിട്ടു സുഖിപ്പിച്ചും, ബലി നല്‍കി സന്തോഷിപ്പിച്ചും സ്വന്തം കാര്യം നേടാമെന്ന സ്വാര്‍ത്ഥചിന്തയിലപ്പുറം വിശ്വാസം മറ്റൊന്നും പഠിപ്പിക്കുന്നില്ല.

"പ്രകൃതിയോടും, സഹജീവികളോടും കരുണ തോന്നുന്നതും, ചൂഷണത്തിനു അന്യമായ ജീവിത സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ദൈവിക വിശ്വാസത്തിന്റെ മാനദണ്ഡം"

>> പ്രകൃതിസ്നേഹവും സഹജീവിസ്നേഹവും വിശ്വാസിയുടെ കുത്തകയൊന്നുമല്ല അത് മാനുഷികമായ വികാരങ്ങളാണ്‌. അത് നിരീശ്വരവാദിക്കും വിശ്വാസിക്കുമുണ്ടാകും. എന്നും ചൂഷണത്തിന്‌ ചൂട്ടു പിടിച്ച ചരിത്രമേ മതത്തിനുള്ളു എന്ന് കണ്ണു തുറന്നുനോക്കിയാല്‍ കാണാം.

..naj said...

susheel said,
>> പ്രകൃതിസ്നേഹവും സഹജീവിസ്നേഹവും വിശ്വാസിയുടെ കുത്തകയൊന്നുമല്ല അത് മാനുഷികമായ വികാരങ്ങളാണ്‌. അത് നിരീശ്വരവാദിക്കും വിശ്വാസിക്കുമുണ്ടാകും. എന്നും ചൂഷണത്തിന്‌ ചൂട്ടു പിടിച്ച ചരിത്രമേ മതത്തിനുള്ളു എന്ന് കണ്ണു തുറന്നുനോക്കിയാല്‍ കാണാം.""
...........
എന്റെ മേല്‍ കമന്റു വായിച്ചപ്പോള്‍ താങ്കള്‍ക്കു കുറച്ചു അരോചകമായി തോന്നി, അല്ലെ.
എങ്കില്‍ താങ്കളുടെയും, ജബ്ബാര്‍ മാഷിന്റെയും പോസ്റ്റുകളിലെ വാചകങ്ങള്‍ നിങ്ങള്‍ അല്ലാത്തവര്‍ക്ക് എന്ത് മാത്രം അരോചകമായിരിക്കും.
പിന്നെ സുശീല്‍ കുമാര്‍ അറിയേണ്ടത്. ഇന്ന് സമൂഹത്തില്‍ കാണുന്ന നന്മ നോക്കി "നിരീശ്വരവാധികളിലും നന്മയുണ്ടല്ലോ" എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഇതെല്ലാം സമൂഹം കാലങ്ങളിലൂടെ ആര്‍ജിച്ച നന്മകള്‍ ആണ്. തീര്‍ച്ചയായും അതെല്ലാം ഓരോരുത്തരെയും സ്വദീനിക്കും. മനുഷ്യ സമൂഹത്തില്‍ നന്മകള്‍ മതത്തിന്റെ സംഭാവനയാണ്. നിരീശ്വരം എന്ന് പറയുന്നതില്‍ തന്നെ നന്മയെ വ്യവചെധിക്കുവാനുള്ള അവസരം പോലുമില്ല എന്ന് മനസ്സിലാക്കണം. അത്തരമൊരു തിരിച്ചറിവ് വരുന്നത് നന്മയെത്, തിന്മയെത് എന്ന അതിര്‍വരമ്പുകള്‍ മതം മുന്നോട്ടു വെക്കുന്നത് കൊണ്ടാണ്. അങ്ങിനെ ഒന്നിന്റെ അഭാവത്തില്‍ അതിനെ തിരിച്ചറിയുവാന്‍ സാദ്യമല്ല.
ഇനി ഇസ്ലാമിലേക്ക് വരാം. സുശീലിനു കുറച്ചുകൂടി മനസ്സിലാകുവാന്‍ വേണ്ടി.
സുശീല്‍ മനസ്സിലാക്കിയപോലെ അല്ല ഞങ്ങളെ പോലുള്ളവര്‍ ഇസ്ലാമിനെ യഥാര്‍ത്ഥത്തില്‍ ഉള്‍കൊള്ളുന്നത്. താങ്കള്‍ മതം എന്ന്ന ലിസ്റ്റില്‍ പെടുത്തി വിളിക്കുന്ന ഇസ്ലാമിനെ വായിച്ചാല്‍ മനസ്സിലാകും. കുര്‍ആന്‍ പറയുന്നത് കാണുക, " മനുഷ്യ സമൂഹത്തില്‍ നിന്നും, മാതൃകയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് വഴി കാട്ടിയാകുന്ന ഒരു സമൂഹം, അവര്‍ നന്മക്കു വേണ്ടി നിലകൊള്ളുകയും, തിന്മക്കെതിരെ ശബ്ദമുയര്തുകയും ചെയ്യുന്നവര്‍..) ഇന്‍ അറബിക് "കുന്‍ തു ഖൈര് ഉമ്മത്തിന്‍ ഉഹരിജത് ലിന്നാസ്, ത അമരൂന ബില്‍ മ അരൂഫി...)
നമുക്കിടയില്‍ വിജ്ഞാനം കൊണ്ട് ദരിദ്രരായ, അല്ലെങ്കില്‍ ഒരു വികാസം പ്രാപിക്കാത്ത ഒരു സമൂഹത്തെ വെച്ച് കൊണ്ട് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ പറഞ്ഞു വരുന്നത് ഇസ്ലാം "നന്മയാണ്". എല്ലാ മനുഷ്യരിലും അന്തര്‍ലീനമായ പ്രക്രുതിപരതയായി നല്‍കപെട്ട ഗുണ വിശേഷമാണ് ഈ ഇസ്ലാമിക സത്ത, ഈ സിസ്റ്റം എല്ലാവരിലും ഇന്‍ ബില്‍റ്റ് ആണ്, സുശീല്‍ കുമാറിന് പോലും നന്മയെ വേര്‍തിരിച്ചു അറിയുന്നതിന്റെ ഘടകവും അതാണ്‌. ബൈ ബെര്‍ത്ത്‌, എല്ലാവരും ഇസ്ലാം ആണ് എന്ന് കുര്‍ആന്‍ പറയുന്നതിന്റെ കാരണം സുശീലിനു മനസ്സിലായി കാണും. (ആദിയില്‍ മനുഷ്യര്‍ ഒരൊറ്റ സമൂഹം ആയിരുന്നു.. പിന്നീട് അവര്‍ ആചാരങ്ങളും, പല വിശ്വാസങ്ങളും സീകരിച്ചു ഭിന്നിച്ചു കളഞ്ഞു..കുര്‍ ആന്‍)
സുശീല്‍ സോറി, I have commented a lot before and we have discussed this in Jabbar mash blog. You people got no other topic to engage in. Always repeated posts. Nothing else.
It seems you people are never understands what all these days discussed here.

..naj said...

മദ്യം ഉണ്ടാക്കി, അത് മറ്റുള്ളവരെ കുടിപ്പിക്കുന്ന സാഹചര്യവും സൃഷ്ടിച്ചു, അങ്ങിനെ കുടുമ്പ സമാധാനവും കലക്കി, പൈസ ഉണ്ടാക്കാന്‍ ഇല്ലാത്തവനെ ചൂഷണം ചെയ്യുന്ന പലിശ സ്ഥാപനങ്ങളും, വട്ടി പലിശയും ഉണ്ടാക്കി, സമൂഹത്തെ വഴി തെറ്റിക്കാന്‍ അശ്ലീലതയും കുത്തിനിറച്ച ടെക് നോളജിയും, മീഡിയയും ഉപയോഗിച്ച്, സമ്പത്താണ്‌ നമ്മടെ ദൈവമെന്നു പറയുന്ന നിരീശ്വരത്വം പ്രകൃതിയെയും കയ്യേറ്റം ചെയ്തും, ചൂഷണം ചെയ്തുമൊക്കെ തകര്‍ക്കുമ്പോള്‍,, ഞങ്ങള്‍ക്കപ്പുരം മറ്റൊരു ശക്തി യും ഇല്ലെന്നു വിശ്വസിച്ചു ഭൂമിയില്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി തങ്ങളുടെ സൌകര്യങ്ങല്‍ക്കനുസരിച്ചു ഉപയോഗിക്കുന്നവര്‍ക്ക് എന്ത് ധാര്‍മിക നിലവാരം !
ആര്‍ക്കു വേണ്ടി !എന്തിനു വേണ്ടി !
പ്രകൃതിയോടും, സഹജീവികളോടും കരുണ തോന്നുന്നതും, ചൂഷണത്തിനു അന്യമായ ജീവിത സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ദൈവിക വിശ്വാസത്തിന്റെ മാനദണ്ഡം.
ഇതൊന്നും മനസ്സിലാക്കാത്ത ഈ നിരീശ്വരന്മാരോട് എന്ത് പറഞ്ജീട്ടു എന്താ.തലയില്‍ ചിന്ത കിട്ടാനുള്ള റഡാര്‍ സംവിധാനം ഇല്ലല്ലോ !
ആകെയുള്ളത് മറ്റുള്ളവര്‍ ചര്ധിച്ച വിഴുപ്പുകളും, വിജ്ഞാനങ്ങളും കാണാപാഠം പഠിച്ചു ഏറ്റു പാടുക. അതിനപ്പുറം നോ ചിന്ത !

ea jabbar said...

നിരീശ്വരവാദികളായ കോടീശ്വരന്മാര്‍ സ്വത്തില്‍ പാതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നു.

..naj said...

ഞാന്‍ മേല്‍ കമന്റില്‍ വിശദമാക്കി.."ഇന്ന് സമൂഹത്തില്‍ കാണുന്ന നന്മ നോക്കി "നിരീശ്വരവാധികളിലും നന്മയുണ്ടല്ലോ" എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഇതെല്ലാം സമൂഹം കാലങ്ങളിലൂടെ ആര്‍ജിച്ച നന്മകള്‍ ആണ്. തീര്‍ച്ചയായും അതെല്ലാം ഓരോരുത്തരെയും സ്വദീനിക്കും. മനുഷ്യ സമൂഹത്തില്‍ നന്മകള്‍ മതത്തിന്റെ സംഭാവനയാണ്. നിരീശ്വരം എന്ന് പറയുന്നതില്‍ തന്നെ നന്മയെ വ്യവചെധിക്കുവാനുള്ള അവസരം പോലുമില്ല എന്ന് മനസ്സിലാക്കണം. അത്തരമൊരു തിരിച്ചറിവ് വരുന്നത് നന്മയെത്, തിന്മയെത് എന്ന അതിര്‍വരമ്പുകള്‍ മതം മുന്നോട്ടു വെക്കുന്നത് കൊണ്ടാണ്. അങ്ങിനെ ഒന്നിന്റെ അഭാവത്തില്‍ അതിനെ തിരിച്ചറിയുവാന്‍ സാദ്യമല്ല. ""
ജബ്ബാര്‍ മാഷിന്റെ അവകാശ വാദം " നിരീശ്വരന്മാരില്‍ കോടീശ്വരന്മാര്‍ സ്വത്തില്‍ പാതി ജീവ കാരുണ്യത്തിനു നീക്കി വെക്കുന്നുവത്രേ"
മാഷെ, ഞാല്‍ മേല്‍ പറഞ്ഞത് ഒന്ന് കൂടി വായിക്കുക. മനസ്സിരുത്തി വായിക്കുക. നന്മകള്‍ ആര് ചെയ്താലും അത് നന്മയാണ്.
തിന്മ മത വിശ്വാസികള്‍ ചെയ്താലും അത് തിന്മയാണ്.
പിന്നെ ധന സംബാധനതിനു ഹലാല്‍ (അനുവദനീയമായ മാര്‍ഗം) നോക്കുമ്പോള്‍, ഈ പറയുന്നവരുടെ ധനം എങ്ങിനെയെന്നത് കൂടി നോക്കിയാല്‍ ഈ ജീവകാരുണ്യത്തിന്റെ പിക്ചര്‍ ക്ലിയര്‍ ആകും. പലിശ, ചൂഷണം, മദ്യം, അശ്ലീലത, പുകയില ഉത്പന്നങ്ങള്‍ തുടങ്ങി മനുഷ്യന് ഉപദ്രവമായ പലതിനെയും നിഷിദ്ധമായ വരുമാനത്തില്‍ ഇസ്ലാം പെടുത്തിയിരിക്കുന്നു. ഇനി അതിലൊന്നുമില്ല ഞങ്ങളുടെ ഈ ജീവകാരുണ്യത്തിന്റെ ധനം എന്ന് പറഞ്ഞാല്‍ അത്തരം ഗുങ്ങളെ പറയുന്ന പേര് കൂടിയാണ് ഇസ്ലാം എന്ന് പ്രിയ ജബ്ബാര്‍ മാഷ്‌ മനസ്സിലാക്കുക. വെറും ജബ്ബാര്‍ എന്ന പേര് വഹിക്കുന്ന വ്യക്തികള്‍ അല്ല മുസ്ലീം എന്നതിന് അര്‍ഹര്‍, നന്മയുടെ വാഹകര്‍ക്ക് പറയുന്ന പേരാണ്.

..naj said...

മേല്‍ പറഞ്ഞതിനോട് കൂട്ടി വായിക്കുക..
അമേരിക്ക ഒരു പാട് സഹായം പട്ടിണി രാജ്യങ്ങള്‍ക്ക് ചെയ്യുന്നുണ്ട്, പക്ഷെ, ഇതെല്ലാം ചെയ്യുമ്പോള്‍ തന്നെ ആയുധ കമ്പോളം വികസിപ്പിച്ചു, യുദ്ധങ്ങളിലൂടെ പട്ടിണികള്‍ വര്‍ധിപ്പിക്കുന്ന, ജനങ്ങളെ കഷ്ടപെടുത്തുന്ന "ജീവ കാരുണ്യവും" കൂടി അവര്‍ ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കുക. ഈ സഹായം ചെയ്യുന്നത് മീഡിയ പ്രൊജക്റ്റ്‌ ചെയ്യുമ്പോള്‍ "യുദ്ധങ്ങളുടെ കഥകള്‍" തിരശീലക്കു പിറകിലാകും.
താങ്കള്‍ പറഞ്ഞ "കാരുണ്യ പ്രവര്‍ത്തനം " മനസ്സിലാക്കുവാന്‍ വേണ്ടി പറഞ്ഞതാണ്.

ea jabbar said...


അവയവദാനം
ബോധവല്‍കരണക്ലാസും
സമ്മതപത്ര സമര്‍പ്പണവും

8-8-2010, 2.30PM
സ്പോര്‍ട്സ് കൌണ്‍സില്‍ ഹാള്‍ , മാനാഞ്ചിറ , കോഴിക്കോട്


[സയന്‍സ് ട്രസ്റ്റ് - കോഴിക്കോട്]

..naj said...

Susheel and Jabbar Mash,

Don't skip my above comment.

What is your reply.

Be just to your thoughts and wisdom

അപ്പൂട്ടൻ said...

ഇന്ന്‌ സമൂഹത്തിൽ കാണുന്ന നന്മ നോക്കി "നിരീശ്വരവാധികളിലും നന്മയുണ്ടല്ലോ" എന്ന്‌ പറയുന്നതിൽ അർത്ഥമില്ല. ഇതെല്ലാം സമൂഹം കാലങ്ങളിലൂടെ ആർജിച്ച നന്മകൾ ആണ്‌. തീർച്ചയായും അതെല്ലാം ഓരോരുത്തരെയും സ്വദീനിക്കും. മനുഷ്യ സമൂഹത്തിൽ നന്മകൾ മതത്തിന്റെ സംഭാവനയാണ്‌.

നാജ്‌,
താങ്കൾ ആദ്യം പറഞ്ഞതും രണ്ടാമത്‌ പറഞ്ഞതും എങ്ങിനെയാണ്‌ ഒത്തുപോകുക എന്നത്‌ താങ്കൾക്ക്‌ തന്നെ ചിന്തിക്കാവുന്നതാണ്‌.

സമൂഹം കാലങ്ങളിലൂടെ ആർജ്ജിച്ചതാണ്‌ ഇന്ന് "നന്മ" എന്ന് നാം പറയുന്ന കാര്യങ്ങൾ/ശീലങ്ങൾ. അത്‌ ശരിയാണുതാനും. യുക്തിവാദിയായാലും ആരും അത്‌ നിഷേധിക്കുമെന്നു കരുതുന്നില്ല. മനുഷ്യചിന്തകൾ പല ഘട്ടങ്ങളിലൂടെയായി പരിണമിച്ച്‌ ഇന്നത്തെ അവസ്ഥയിൽ എത്തിനിൽക്കുന്നു. അതൊന്നും ആരും കാണാതിരിക്കുന്നില്ല.

ആ പരിണാമം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു എന്നതും പ്രധാനമാണ്‌. മനുഷ്യൻ സമൂഹജീവിയായി തുടരുന്നിടത്തോളം കാലം ഇതുണ്ടാകുകയും ചെയ്യും. ഭാവിയിൽ ഇന്നത്തെ ചിന്താഗതികൾ പഴഞ്ചനാണെന്ന് വിലയിരുത്തപ്പെട്ടേയ്ക്കാം. പുതിയ നിലപാടുകൾ വന്നേയ്ക്കാം. ഇന്ന് വിവേചനമായി കാണാത്ത പലതും നാളെ കൊടിയ വിവേചനമായി സമൂഹം കണ്ടേയ്ക്കാം. പുതിയ സാമൂഹികഘടനകൾ വന്നേയ്ക്കാം.

സമൂഹങ്ങൾ നേരിട്ട പരിതസ്ഥിതികളിൽ നിന്നുതന്നെയാണ്‌ മനുഷ്യൻ എന്ന ജീവി പുതിയ പാഠങ്ങൾ പഠിക്കുന്നത്‌.

ഇനി, താങ്കളുടെ അവസാനപരാമർശം ഒന്നു വായിക്കൂ....

മനുഷ്യ സമൂഹത്തിൽ നന്മകൾ മതത്തിന്റെ സംഭാവനയാണ്‌.
ഇതെങ്ങിനെ ഇതെല്ലാം സമൂഹം കാലങ്ങളിലൂടെ ആർജിച്ച നന്മകൾ ആണ്‌ എന്നതുമായി ചേരും?

..naj said...
This comment has been removed by the author.
..naj said...

ഞാന്‍ പറഞ്ഞത് മുഴുവന്‍ വായിക്കുക. അപ്പൂട്ടന്‍ !
""ഇതെല്ലാം സമൂഹം കാലങ്ങളിലൂടെ ആര്‍ജിച്ച നന്മകള്‍ ആണ്. തീര്‍ച്ചയായും അതെല്ലാം ഓരോരുത്തരെയും സ്വദീനിക്കും. മനുഷ്യ സമൂഹത്തില്‍ നന്മകള്‍ മതത്തിന്റെ സംഭാവനയാണ്.

നിരീശ്വരം എന്ന് പറയുന്നതില്‍ തന്നെ നന്മയെ വ്യവചെധിക്കുവാനുള്ള അവസരം പോലുമില്ല എന്ന് മനസ്സിലാക്കണം.
അത്തരമൊരു തിരിച്ചറിവ് വരുന്നത് നന്മയെത്, തിന്മയെത് എന്ന അതിര്‍വരമ്പുകള്‍ "മതം" മുന്നോട്ടു വെക്കുന്നത് കൊണ്ടാണ്. അങ്ങിനെ ഒന്നിന്റെ അഭാവത്തില്‍ അതിനെ തിരിച്ചറിയുവാന്‍ സാദ്യമല്ല.
മതം നന്മ മാത്രമാണ്.
തിന്മ നിരീശ്വരവും.
വിശ്വാസിയായി കൊണ്ട് ആരും തിന്മ ചെയ്യില്ല. തിന്മ ചെയ്യുന്ന സമയം സൃഷ്ടാവിനെ വിസ്മരിച്ചു കൊണ്ടല്ലാതെ ഒരാള്‍ അത് ചെയ്യുന്നില്ല. അത് കൊണ്ടാണ് പശ്ചാത്താപം മനുഷ്യന് ഉണ്ടാകുന്നത്.
നിരീശ്വര വാധിക്ക് ആ തിരിച്ചറിവ് ഉണ്ടാകണം എന്നില്ല. മതത്തിന്റെ ഈ നന്മ അയാളില്‍ ഇല്ലായെങ്കില്‍.

ഈസ് ഇറ്റ്‌ ക്ലിയര്‍ !

അപ്പൂട്ടൻ said...

നാജ്‌,
Sorry, it is not clear...
ഒന്നുകിൽ താങ്കളുടെ വാചകഘടനയ്ക്ക്‌ പ്രശ്നമുണ്ട്‌, അല്ലെങ്കിൽ താങ്കളുടെ വാദം എന്തെന്നത്‌ താങ്കൾ തന്നെ മനസിലാക്കുന്നില്ല.
ആർജ്ജിക്കുക എന്നാൽ നേടിയെടുക്കുക എന്നതാണ്‌ അർത്ഥം. കാലങ്ങളിലൂടെ നേടിയെടുക്കുക എന്നു പറയുമ്പോൾ അതിൽ സ്വാഭാവികമായും വരുന്നത്‌ സ്വാനുഭവങ്ങളിലൂടെ മനസിലാക്കി, തെറ്റിയും തിരുത്തിയും, മുന്നോട്ട്‌ നീങ്ങുക എന്നതാണ്‌.
ഇതിനായി പ്രാഥമികമായും ആവശ്യം അനുഭവം എന്നതാണ്‌. പല സംഭവങ്ങളേയും നേരിട്ട്‌ ശരിയെന്ത്‌ തെറ്റെന്ത്‌ (practically, what is good for the society and what is not) എന്ന് സ്വയം മനസിലാക്കണം, എന്നാലേ ഈ പറഞ്ഞ ആർജ്ജിതനന്മയ്ക്ക്‌ അർത്ഥമുണ്ടാകൂ.
അനുഭവത്തിലൂടെ മനസിലാക്കുന്ന ഒരു കാര്യം പ്രാവർത്തികമാക്കാനും അടുത്ത തലമുറയിലേയ്ക്ക്‌ പകർന്നു നൽകാനും ആവശ്യം സ്വയം അതിർവരമ്പ്‌ നിർണ്ണയിക്കുക എന്നതാണ്‌. അത്‌ ചെയ്തില്ലായിരുന്നെങ്കിൽ സമൂഹം എന്നേ തമ്മിലടിച്ച്‌ ഇല്ലാതായേനെ. അങ്ങിനെ സംഭവിക്കാതിരുന്നതിനാൽ നമുക്ക്‌ മനസിലാക്കാം ഈ അറിവുകൾ സമൂഹങ്ങൾ മുന്നോട്ടുള്ള യാത്രയിൽ ഉപയോഗിച്ചിട്ടുണ്ട്‌ എന്ന്.
ഈ അർത്ഥത്തിൽ നോക്കിയാൽ മതം എങ്ങിനെയാണ്‌ വരുന്നത്‌, അതും അത്യന്താപേക്ഷിതമായൊരു factor ആയി?

ചെറിയൊരു ഉദാഹരണം പറയാം.
തൊട്ടാൽ ചൊറിയുന്ന ഇലകൾ താങ്കൾ കണ്ടിരിക്കും, പറമ്പുകളിൽ ധാരാളം വളരുന്നവയാണവ. ഒരു കുട്ടി അബദ്ധവശാൽ ഒന്നിൽ തൊട്ടുവെന്നിരിക്കട്ടെ. പിന്നീട്‌ ചൊറിയുന്നതിലൂടെ ആ കുട്ടിയ്ക്ക്‌ മനസിലാകും ഈ ഇല ചൊറിച്ചിലുണ്ടാക്കും എന്ന്. അതാണ്‌ ആർജ്ജിതമായ അറിവ്‌. പിന്നീട്‌ ആ കുട്ടി പ്രസ്തുത ഇല തൊടുകയില്ല. അതിനായി ആരും പറഞ്ഞുകൊടുക്കേണ്ടതുമില്ല.
എല്ലാ കാര്യങ്ങളും അച്ഛനുമമ്മയും പറഞ്ഞുകൊടുത്തേ കുട്ടി മനസിലാക്കൂ എന്നില്ലല്ലൊ.

ഒരു കാര്യം കൂടി പറയട്ടെ....
മതങ്ങൾ നിഷ്കർഷിച്ചില്ലായിരുന്നെങ്കിൽ മനുഷ്യൻ തിന്മകൾ മാത്രമുള്ള ജീവി ആകുമായിരുന്നു എന്നാണ്‌ പറയുന്നതെങ്കിൽ, താങ്കൾ സത്യത്തിൽ മനുഷ്യനെത്തന്നെ അവിശ്വസിക്കുകയാണ്‌. തൊട്ടടുത്തുള്ള മനുഷ്യജീവിയെ വിശ്വസിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഉയരത്തിലുള്ള ദൈവത്തിൽ വിശ്വാസമുണ്ടായിട്ടും പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ല. (ഇത്‌ നാം മുൻപും പറഞ്ഞിട്ടുള്ളതാണെന്നാണ്‌ എന്റെ ഓർമ്മ)
കൂടാതെ, മതങ്ങളാണ്‌ നന്മയുടെ സോഴ്സ്‌ എങ്കിൽ മതങ്ങളൊന്നുമില്ലാതിരുന്ന ആദിമമനുഷ്യൻ എന്നേ തമ്മിലടിച്ച്‌ നാമാവശേഷമായിപ്പോയേനെ. ഇപ്പോഴും മതങ്ങളില്ലാത്ത മൃഗങ്ങളോ?

..naj said...

Br. Appoottan,

If there is mistake in grammer, ignor it.

But I hope you are wise enough to understand what i suppose to said.

I conclude by this
""നിരീശ്വരം എന്ന് പറയുന്നതില്‍ തന്നെ നന്മയെ വ്യവചെധിക്കുവാനുള്ള അവസരം പോലുമില്ല എന്ന് മനസ്സിലാക്കണം.
അത്തരമൊരു തിരിച്ചറിവ് വരുന്നത് നന്മയെത്, തിന്മയെത് എന്ന അതിര്‍വരമ്പുകള്‍ "മതം" മുന്നോട്ടു വെക്കുന്നത് കൊണ്ടാണ്. അങ്ങിനെ ഒന്നിന്റെ അഭാവത്തില്‍ അതിനെ തിരിച്ചറിയുവാന്‍ സാദ്യമല്ല""

TPShukooR said...

ദൈവഭരണം കൊണ്ട് വരാന്‍ സൃഷ്ടികള്‍ മഞ്ഞു കൊള്ളേണ്ടതില്ലെന്ന് അംഗീകരിക്കുന്നു. എന്നാലും അവര്‍ പറയുന്നത് അങ്ങനെയങ്ങ് തല്ലെണ്ടാതുണ്ടോ. കമ്മ്യൂണിസ്റ്റു ഭരണം സ്ഥാപിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നു. അത് പോലെ ദൈവ ഭരണത്തിന് വേണ്ടി മത വിശ്വാസികളും. ഇരു കൂട്ടരും തല്ലുന്നു, കൊല്ലുന്നു. മതങ്ങള്‍ക്ക് മാത്രമായെന്താ ഇത്ര പുറം കേറി മറിയാന്‍? അവര്‍ ചാഞ്ഞ മരമോ?