മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, July 10, 2010

താലിബാനിസത്തിന്റെ ഇന്ധനം എവിടെ നിന്നാണ്‌? തൊഗാഡിയസത്തിന്റെയും?

ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ത്തിയ എന്റെ മകളോട് തമാശയ്ക്കായി ചോദിച്ചു:

നിനക്ക് ടീച്ചറോട് തല്ലുകിട്ടിയതായി കേട്ടല്ലോ?

ഇല്ലല്ലോ.. അതിന്‌ ഞങ്ങളാരും വികൃതി കാട്ടണില്ലല്ലോ?

പിന്നെ ആരാ വികൃതി കാട്ടണത്?

അബു സുഫിയാന്‍‍, ദേവനന്ദു, പിന്നെ ശ്രീലക്ഷ്മി.....

അവരൊക്കെ ആരാ?

അബൂ സുഫിയാനു‌ണ്ടല്ലൊ, മുശ്ലീമാ...

എന്താണെന്ന്??

ഓന്‍ പറഞ്ഞു ഓന്‍ മുശ്ലീമാണെന്ന്; ഞങ്ങളൊക്കെ 'ഇന്ദുക്കളാ'ണെന്നും പറഞ്ഞു.

ഞാന്‍ അമ്പരന്നു പോയി. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകളോട് എന്നേവരെ അവളുടെ ജാതിയെക്കുറിച്ചോ, മതത്തെക്കുറിച്ചോ, ഹിന്ദു ആരാണെന്നോ, മുസ്ലിം ആരാനെന്നോ യുക്തിവാദി ആരെന്നോ വരെ ഇന്നുവരെ ഞാന്‍ പറഞ്ഞുകൊടുത്തിട്ടില്ല. എന്നാല്‍ അവളുടെ അതേ പ്രായമുള്ള മറ്റൊരു നിഷ്കളങ്ക ബാല്യം അവളോട് തന്റെയും മറ്റുള്ളവരുടെയും മതം തിരിച്ച് പറഞ്ഞുകൊടുത്തിരിക്കുന്നു.
ഇത്ര ചെറുപ്പത്തിലേ ഈ സങ്കുചിത മതബോധം ഈ കൊച്ചുതലയില്‍ ആരാണ്‌ അടിച്ചുകയറ്റിയിരിക്കുന്നത്?

==========================================================
ഇനി പറയാന്‍ പോകുന്നത് പത്ത് വര്‍ഷം മുമ്പുള്ള അനുഭവമാണ്‌. മരണം വരെ മറക്കാന്‍ കഴിയാത്ത അനുഭവം.

ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് ഞങ്ങളുടെ തൊട്ടടുത്ത പ്രദേശത്തുള്ള ഒരു ഗവര്‍മെണ്ട് മാപ്പിള (സത്യരാജിന്റെ പഴയ തമിഴ് സിനിമയല്ല) ലോവര്‍ പ്രൈമറി സ്കൂളിന്റെ കവാടത്തിലാണ്‌. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്റ്ററേറ്റുമായി സഹകരിച്ച് ഞങ്ങളുടെ കലാസമിതി സ്കൂളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലചിത്രോല്‍സവത്തിന്റെ ഭാഗമായി പ്രസ്തുത സ്കൂളില്‍ പ്രദര്‍ശനം നടത്താന്‍ വന്നതാണ്‌ ഞങ്ങള്‍. പ്രദര്‍ശന ഉപകരണങ്ങളും തോളില്‍ തൂക്കി ഞാന്‍ മുന്നില്‍ സ്കൂള്‍ കവാടം കടന്നു.

പെട്ടെന്ന് മുഖം നിറയെ ചിരിയുമായി ഒരു കൊച്ചു കുട്ടി എന്റെ അടുത്തേക്കോടിവന്നു. അവന്റെ തലയില്‍ ഒരു വെള്ളത്തൊപ്പിയുണ്ടായിരുന്നു. നിഷ്കളങ്കമായി എന്നെ നോക്കി വീണ്ടും ചിരിച്ച് അവന്‍ അഭിവാദ്യം ചെയ്തു.

അസലാമു ആലേയ്ക്കും.

അവന്റെ സൗഹൃദത്തിനു മുന്നില്‍ അതേ സൗഹൃദത്തൊടെ പ്രത്യഭിവാദ്യം ചെയ്തു.

വ ആലേക്കും സലാം.

അപ്പോള്‍ അവന്റെ മുഖത്തെ പുഞ്ചിരിപൂമൊട്ട് ഒരു വലിയ താമരപൂവായി വിരിഞ്ഞു. എന്നിട്ട് ബഹുസന്തോഷത്തോടെ പറഞ്ഞു:

ഇപ്പം എനിക്കൊരു കാര്യം മനസ്സിലായി.

എന്ത് കാര്യമാ മോന് മനസ്സിലായത്‌?

ഇങ്ങളൊര്‌ മുസ്ലിമാണെന്ന്‌.

ഞാന്‍ ശരിക്കും ഞെട്ടി. ഈയുള്ളവന്‍ തങ്ങള്‍ക്കു വേണ്ടി ഫിലിം പ്രദര്‍ശിപ്പിക്കാന്‍ വന്നതാണെന്നല്ല അവന്‌ മനസ്സിലായിരിക്കുന്നത്; മറിച്ച് ഒരു മുസ്ലിം ആണെന്നാണ്‌.

ഉടന്‍ വന്നു അടുത്ത ചോദ്യം:

ഇങ്ങളെ പേരെന്താ?

മറുപടിക്ക് ഒട്ടും അമാന്തിക്കേണ്ടി വന്നില്ല.

മുഹമ്മദ് സുശീല്‍കുമാര്‍

മുഹമ്മദ്..... സുശീല്‍കുമാറോ...??? അതെന്ത് പേരാ!!!!!

അങ്ങനയും ഒരു പേരുണ്ട്.

അവന്‍ എന്റെ മുഖത്തേക്കും നിലത്തേക്കും മുകളിലേക്കും മാറി മാറി നോക്കി. എന്നിട്ട് ആ പേര്‌ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടും സംശയത്തോടെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കിയും അവന്‍ കൂട്ടുകാര്‍ക്കിടയില്‍ മറഞ്ഞു.

ഒരു മനുഷ്യന്റെ മതം കണ്ടെത്താന്‍ എട്ടൊമ്പത് വയസ്സു മാത്രമുള്ള ഒരു കൊച്ചു കുട്ടി കണ്ടെത്തിയ കുറുക്കു വഴി നോക്കൂ. ഈ സങ്കുചിത സ്വത്വ ബോധം എത്ര ചെറുപ്പത്തിലേ അവന്റെ ഇളം മനസ്സിലേക്ക് അടിച്ചു കയറ്റിയതരാണ്‌? വിശാലമായ ഈ ലോകത്തെ ഇത്ര സങ്കുചിതമായി നോക്കിക്കാണാന്‍ കുഞ്ഞു നാളിലേ പഠിപ്പിച്ചവര്‍ അവനോട് തന്നെയൊ അതൊ ഈ ലോകത്തൊട്‌ മുഴുവനോ തെറ്റ് ചെയ്തത്?
=============================================


രണ്ട് വര്‍ഷം മുമ്പ് നടന്നതാണ്‌ ഈ സംഭവം. ആള്‍ ദൈവങ്ങള്‍ക്കെതിരായ ജനകീയ വികാരം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കാലം. സ്ഥലം കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയെന്ന കൊച്ചു പട്ടണം. മൂന്നും കൂടിയ ജങ്ഷന്‌ സമീപം യുക്തിവാദിസംഘം പ്രവര്‍ത്തകര്‍ തയാറാക്കിയ വേദി.


ഫറോക്കിലെ BPL-ആള്‍ദൈവം ഗോപാലന്റെ തിളപ്പിച്ച ഗുരുതി തര്‍പ്പണം എന്ന ചെപ്പടി വിദ്യ പൊളിച്ചുകാട്ടാന്‍ ദവ്യാല്‍ഭുത അനാവരണം നടക്കുന്നു. വലിയൊരു ഉരുളി അടുപ്പില്‍ കയറ്റിവെച്ച് അടിയില്‍ തീ കൊളുത്തി 'ഗുരുതി' തിളപ്പിച്ച് ആ വെള്ളം കഴുങ്ങിന്‍ പൂങ്കുല കൊണ്ട് അടിച്ച് ശരീരത്തില്‍ തെറിപ്പിക്കുകയും, ഉരുളിയില്‍ കയറിനില്‍ക്കുകയും, തിളയ്ക്കുന്ന വെള്ളത്തില്‍ തൊടുകയും തുടര്‍ന്ന് ഉരുളി കമിഴ്തിയിട്ട് അതിന്മേല്‍ കയറി നിന്ന് നൃത്തം ചെയ്യുന്നതുമൊക്കെയാണ്‌ ഈ ദിവ്യാല്‍ഭുതം. ഈ കഴിവ്‌ തനിക്കു കിട്ടിയത് ഉപാസനാ മൂര്‍ത്തിയായ കാളിയുടെ അനുഗ്രഹം മൂലമാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച് കുറഞ്ഞകാലം കൊണ്ടുതന്നെ ബി പി എല്‍ ഗോപാലന്‍ എ പി എല്‍ ഗോപാലനായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പരിപാടി തുടങ്ങുമ്പോള്‍ ഒരു കൂട്ടം RSS പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുന്നു. പരിപാടി നടത്താന്‍ അനുവദിക്കുകയില്ലെന്ന് ആക്രൊശിച്ചുകൊണ്ട് അവര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം നടത്തി. പക്ഷേ അവിടെ തടിച്ചുകൂടിയ വിവിധ ജാതിമതസ്ഥരായ ജനക്കൂട്ടം (ബഹു ഭൂരി പക്ഷവും മത വിശ്വാസികളാണെന്ന് എടുത്തു പറായേണ്ടല്ലൊ) അക്രമികള്‍ക്കെതിരെ തിരിഞ്ഞു. യുക്തിവാദി സംഘം നടത്തിയ പരിപാടികളില്‍ ഇത്രയേറെ ജന പിന്തുണ കിട്ടിയ പരിപാടി അടുത്തെങ്ങും നടന്നിട്ടില്ല. ജനക്കൂട്ടത്തിന്റെ ചെറുത്തുനില്പ്പില്‍ അക്രമികള്‍ പിന്തിരിഞ്ഞു. ഗോപാലന്‍ദൈവത്തിന്റെ അല്‍ഭുത പ്രവൃത്തി സംഘം പ്രവര്‍ത്തകര്‍ അതേപടി അവതരിപ്പിക്കുമ്പോള്‍ ആള്‍ക്കൂട്ടം ഗൊപാലന്‍ ദൈവത്തെ കൂകി വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ പരിപാടി നടക്കവേ പിന്മാറിയ മത സംരക്ഷകര്‍ കൂടുതല്‍ ആളെ കൂട്ടി പ്രകടനവുമായെത്തി. മറുപുറത്ത് DYFI പ്രവര്‍ത്തകരും സംഘടിച്ചതിനാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഈ സംഗതികള്‍ നടന്നുകൊണ്ടിരിക്കേ കാര്യമൊന്നുമറിയാതെ രണ്ട് കാവി മുണ്ടുധാരികള്‍ റോഡിലൂടെ നടന്നു വരുന്നു.
ഒരാള്‍ : എന്താ പ്രശ്നം?

വഴിയോരത്തുനിന്ന മൂന്നാമന്‍: യുക്തിവാദികള്‌ ഗുരുതിക്കെതിരെ പരിപാടി നടത്വാ...

നായക്കള്‌... ഓല്‍ക്ക് ഹിന്ദുക്കളെ നേരെ കുത്‌ര കേറാനേ നേരൊള്ളു. മാപ്ലാര്‌ എന്ത് ചെയ്താലും ഒരു കൊഴപ്പുംല്ല്യ. ഇതങ്ങനെ വിട്ടാ പറ്റൂല.

കലി പിടിച്ച രണ്ടാളും കൂടി ആറെസ്സെസ്സുകാരുടെ പ്രകടനത്തിലേക്ക് നൂണ്ട് കയറി.

ഹിന്ദു വികാരമെന്ന് പറയുന്ന സാധനം വളരെ പെട്ടെന്നാണ്‌ നുരഞ്ഞു പൊന്തിയത്. ആരെന്തു തട്ടിപ്പു നടത്തിയാലും ഇക്കൂട്ടര്‍ക്ക് പ്രശ്നമില്ല. തട്ടിപ്പിനിരയാകുന്നത് 'സ്വന്തം ആള്‍ക്കാരാ'യാലെന്ത്? ദൈവത്തിന്റെ പേരിലാകുമ്പോള്‍ പ്രതിരോധിക്കാതെ തരമില്ല. ആള്‍ ദൈവങ്ങള്‍ പിടിക്കപ്പെടുന്നതുവരെ ഈ 'സനാതന സംരക്ഷകര്‍' അവര്‍ക്ക് വിടുവേല ചെയ്തുകൊണ്ടിരിക്കും. സ്വന്തം അമ്മ പെങ്ങന്മാരെ സന്തോഷ് മാധവന്മാരുടെ മുന്നില്‍ 'ഭജനയിരുത്താനും' ബഹു സന്തോഷമാണ്‌. പിടിക്കപ്പെട്ടാലോ- തല്‍ക്കാലത്തേക്ക് തള്ളിപ്പറഞ്ഞ്‌ തടി രക്ഷിക്കാമല്ലൊ? ആളൊടുങ്ങുമ്പോള്‍ വീണ്ടും സനാതന സംരക്ഷണം തുടങ്ങാം.
======================================================
മുഷിയുന്നില്ലെങ്കില്‍ ഒരു സംഭവം കൂടി പറയാം. നാലു വര്‍ഷം മുമ്പ്- മഞ്ചേരി പുതിയ ബസ് സ്റ്റാന്റ് പരിസരം. ശബരിമല മകരവിളക്ക് തട്ടിപ്പിനെ തുറന്നു കാട്ടാന്‍ യുക്തിവാദിസംഘം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പൊതുയോഗത്തിനൊരുങ്ങുന്നു. പ്രതീകാത്മകമായി 'മകരജ്യോതി' കത്തിച്ചുകാണിച്ച് സര്‍ക്കാര്‍ വിലാസം തട്ടിപ്പിനെതിരെ പ്രതിഷേധിക്കുന്നു. തുടര്‍ന്ന് ഈ തട്ടിപ്പിനെ തുറന്നു കാട്ടി പ്രസംഗം നടക്കുന്നു.

ഈ സമയമത്രയും പ്രസംഗവേദിക്കു ചുറ്റും കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചുകൊണ്ട് കുറച്ച് ചെറുപ്പക്കാര്‍ കൂടി നിന്നിരുന്നു. യു കലാനാധന്‍ മാസ്റ്റര്‍ തന്റെ പ്രസംഗത്തിലെ ഇല്ലാത്ത ദൈവത്തിന്റെ പേരില്‍..... ന്നൊരു വാചകം പറഞ്ഞതേയുള്ളു. മുന്നില്‍ അതുവരെ ചിരിച്ചുകൊണ്ടു നിന്ന ഒരു ഊശാന്‍ താടിക്കാരന്‍ ഒരു ചോദ്യവുമായി മാഷെ നേരിട്ടു:

അപ്പോ... ദൈവമില്ലെന്നാണോ മാഷ് പറയുന്നത്?

കൂടെ കുറേ പേരും.

ഇത് ചോദ്യോത്തര വേദിയല്ലെന്നും, പൊതുയോഗം കഴിഞ്ഞ ശേഷം സമയമുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാമെന്നും മാഷ് പറഞ്ഞെങ്കിലും അവര്‍ മുന്‍ കൂട്ടി തയ്യാറാക്കിയ അജണ്ടയനുസരിച്ച് തുടര്‍ കലാപരിപാടികള്‍ ആരംഭിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമാക്കി അക്കൂട്ടര്‍ തങ്ങളുടെ 'ദൈവം' ഉണ്ട് എന്ന് സ്ഥാപിച്ചു. ദൈവത്തെ വിളിച്ചോളൂ, ജനറേറ്റര്‍ നന്നാകുമെന്ന് ഒരു ദൈവസംരക്ഷകന്‍ ഉപദേശിക്കുന്നതും കേട്ടു. എന്‍ ഡി എഫിന്റെ ഗുണ്ടാപ്പടക്കിടയില്‍ നിന്ന് മാഷെ അന്ന് ഒരുവിധം രക്ഷിച്ച് പ്രവര്‍ത്തകര്‍ വാഹനത്തില്‍ കയറ്റി.

ഇതിനിടെ ഓട്ടോ റിക്ഷയില്‍ വന്നിറഞ്ഞി ബസ്സില്‍ കയറാന്‍ ഓടുന്നത്തിനിടയില്‍ ഒരാള്‍ (പച്ചക്കറിയും വാങ്ങി വീട്ടിലേക്കു മടങ്ങുന്ന ഒരു ഗൃഹനാഥനാണെന്ന് ഒറ്റനോട്ടത്തിലറിയാം) ആള്‍കൂട്ടത്തെ വകഞ്ഞു മാറ്റി എത്തി നോക്കി; അയാളുടെ പാന്റിന്റെ കാലുകള്‍ നെരിയണിക്കു മുകള്‍ ഭാഗം വരെയേ ഉണ്ടായിരുന്നുള്ളു; ഒരാളെ തൊണ്ടി ചൊദിച്ചു:

എന്താ കാര്യം?

യുക്തിവാദികളുടെ പരിപാടിയാ..

തല്ലെടാ ഓലെ..ഒരു യുക്തിവാദ്യേള്‌ വന്ന്‌ക്ക്ണ്‌....

അവിടെ നടക്കുന്നതെന്തെന്ന് അയാള്‍ക്കറിയില്ല, യുക്തിവാദികള്‍ ചെയ്ത തെറ്റെന്തെന്നും അറിയില്ല. പക്ഷേ ഒന്നയാള്‍ക്ക് ഒന്ന് നിര്‍ബന്ധമുണ്ടായിരുന്നു. 'ഓലെ തല്ലണം'

അന്ന് അസഹിഷ്ണുതയുടെ ഭീഭല്‍സമായ ഒരു മുഖം കൂടി കണ്ടു. ഗുജറാത്തില്‍ വംശഹത്യ എന്ന കലാപരിപടികളില്‍ പങ്കെടുത്ത് ശൂലവും കത്തിയുമായി അര്‍മാദിച്ചു നില്‍ക്കുന്ന ഹിന്ദു മത ഭ്രാന്തനും അതേ മുഖച്ഛായയായികുന്നു.
========================================================
സുഹൃത്തേ,

മേലുദ്ധരിച്ചവ എന്റെ ജീവിതത്തിലുണ്ടായ നേരനുഭവങ്ങളാണ്‌. അതിനിയുമെത്രയോ ഉണ്ട്, എന്നാല്‍ അതെല്ലാം എടുത്തിട്ട് ഒരു നീണ്ട കഥ പറയാന്‍ ഉദ്ദേശമില്ല. പറയാനുള്ളതിത്ര മാത്രം:

മതം സ്നേഹമാണെന്നും, തേനാണെന്നും, പാലാണെന്നും ഗീര്‍വാണപ്രസംഗം നടത്തുന്നവര്‍ തന്റെ മതമല്ലാത്തതെന്തിനേയും അസഹിഷ്നുതയുടെ കണ്ണുകൊണ്ട് വീക്ഷിക്കുന്നു. കുഞ്ഞു നാളിലേ മനസ്സുകളിലേക്ക് വിഷം അടിച്ചു കയറ്റപ്പെടുന്നു. മനുഷ്യന്‍ എന്ന അഭിമാനത്തിനു പകരം ഹിന്ദുവെന്നും , മുസ്ലിമെന്നും, കൃസ്ത്യാനിയെന്നും അഭിമാനിക്കാന്‍ 'ജന്മനാതന്നെ' ഓരോരുത്തരും പഠിക്കുന്നു. അതിലേക്ക് തങ്ങള്‍ക്കാകുന്ന സംഭാവനകള്‍ മത മേലധികാരികളും മല്‍സരിച്ചു നല്‍കുന്നു. കൃസ്ത്യാനിയുടെ കുട്ടി കൃസ്ത്യാനിയുടെ സ്കൂളില്‍ പഠിച്ചാല്‍ മതിയെന്ന്‌ തിട്ടൂരമിറക്കുന്നവര്‍ ഒരു വശത്ത്. ചോദ്യപ്പേപ്പറിട്ടതിന്‌ അധ്യാപകന്റെ കൈ വെട്ടുന്നവര്‍ മറുവശത്ത്. മുസ്ലിം എന്നും കൃസ്ത്യാനിയെന്നും കേള്‍ക്കുമ്പോളെ സനാതന വികാരം അനപൊട്ടിയൊഴുകുന്നവര്‍ മറ്റൊരു വശത്ത്.

ഇവരും ഇവരുടെ 'ദൈവപ്രോക്തമായ' പ്രത്യയ ശാസ്ത്രങ്ങളും മുന്നിലുള്ളപ്പോള്‍ നിങ്ങളെവിടെയാണ്‌ സുഹൃത്തേ പരതിക്കൊണ്ടിരിക്കുന്നത്, മത ഭീകരതയുടെ അടിവേരുകള്‍?

ഭീകരത ഒരു ദിവസം രാവിലെ മുളച്ചു പൊന്തി വന്നതാണെന്നു തോന്നും ചിലരുടെ പ്രതികരണം കണ്ടാല്‍. ഭീകരാക്രമണങ്ങല്‍ നടക്കുമ്പോഴേക്കും 'ഭീകരര്‍ക്ക്‌ മതമില്ലെന്ന' പതിവുപല്ലവികള്‍ ഉയരുകയായി. ഭീകരതയെ അപലപിക്കുന്നതിനും മുമ്പേ ഈ മന്ത്രം ഉരുവിടണമെന്ന് ചിലര്‍ക്ക് നിര്‍ബന്ധമാണ്‌. ഈ വാദത്തില്‍ വല്ല സത്യവുമുണ്ടോ? ഈ പറച്ചിലിന്‌ വല്ല ആത്മാര്‍ത്ഥതയുമുണ്ടൊ? ഭീകരത സാമ്രാജ്യത്വ സൃഷ്ടിയാണെന്നു പറഞ്ഞാല്‍ ആര്‍ക്കും വലിയ പരിക്കില്ലാതെ കഴിക്കാം. അപ്പറഞ്ഞതിന്‌ ചോദിക്കാനും കൈവട്ടാനും തൃശൂലം കയറ്റാനും 'സാമ്രാജ്യത്വം' വരില്ലല്ലോ.

ഭീകരതയെ സൃഷ്ടിക്കുന്നതില്‍ സാമ്രാജ്യത്വത്തിന്‌ പങ്കില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ 'ശുദ്ധശൂന്യത'യില്‍ നിന്ന് ഭീകരതയെ സൃഷ്ടിക്കുന്ന മാജിക്കുകാരനാണൊ സാമ്രാജ്യത്വം? അവര്‍ ഭീകരതയെ സൃഷ്ടിക്കുകയല്ല ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്. ഭീകരതയ്ക്കു്‌ വളരാണുള്ള മണ്ണൊരുക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഈ മതഭീകരത എന്നു പറയുന്ന സാധനത്തിന്റെ വിത്തുകളും, അതിനുള്ള ഇന്ധനവും മതത്തില്‍ തന്നെയാണെന്ന സത്യത്തെ ആരെല്ലാം എത്രയെല്ലാം കാലം മൂടിവെച്ചാലും അത് സത്യമല്ലാതാകുകയില്ല.

മത ഭീകരത മതത്തിന്റെതന്നെ ഉല്പ്പന്നമാനെന്ന്‌ എല്ലാവര്‍ക്കുമറിയാം. മതത്തെ അതിന്റെ പാപഭാരത്തില്‍നിന്ന് കുറ്റവിമുക്തമാക്കാന്‍ പെടാപ്പാടു പെടുന്നവര്‍ക്ക് അത് മറ്റാരേക്കാളുമറിയാം. മത വിശ്വാസത്തില്‍ നിന്നും മത മൗലിക വാദത്തിലേക്കും അവിടെനിന്നും മത തീവ്രവാദത്തിലേക്കും, തുടര്‍ന്ന് മത ഭീകരവാദത്തിലേക്കും, വംശഹത്യയിലേക്കുമുള്ള ദൂരം വളരെ വളരെ കുറവാണ്‌.

മത വിശ്വാസത്തോടൊപ്പം വിശാല മാനവികത പുലര്‍ത്തുന്നവരാണ്‌ കേരളത്തിലെ എല്ലാ മത വിഭാഗത്തിലും പെട്ട ഭൂരിപക്ഷം മത വിശ്വാസികളുമെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ടുതന്നെയാണ്‌ ഇത്രയും എഴുതിയത്. കേരളത്തിലെ എന്ന് എടുത്തു പറയുകയാണ്‌. കാരണം മറ്റു സംസ്ഥാനങ്ങളിലും ഇതര മതരാജ്യങ്ങളിലും ഇതു തന്നെയാണോ സ്ഥിതി എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മത ഭേദത്തിനതീതമായ സൗഹൃദവും സ്നേഹവും പുലര്‍ത്തുന്നവരാണ്‌ ബഹിഭൂരിപക്ഷം വരുന്ന ഇവിടുത്തെ മതവിശ്വാസി സമൂഹമെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവരുടെ മതത്തിനല്ല മറിച്ച് അവര്‍ ജീവിക്കുന്ന മതനിരപേക്ഷ സമൂഹത്തിനാണ്‌ അര്‍ഹമാകുന്നത്. മതമാണ്‌ സഹിഷ്നുതയുടെയും സഹജീവി സ്നേഹത്തിന്റെയും ഉറവിടമെങ്കില്‍ അത് മതമുള്ള എല്ലായിടത്തും ഒരേപോലെ കാണേണ്ടതായിരുന്നു. മത രാജ്യമായ പാക്കിസ്ഥാനിലെ മുസല്‍മാന്റെ, ഹിന്ദുവിനൊടും അഹമ്മദീയനോടുമുള്ള സമീപനമല്ല കേരളത്തിലെ സാധാരണ മുസല്‍മാന്റേത്. അതു പോലെ മുസ്ലിമായി ജനിച്ചു എന്ന ഒരു തെറ്റുമാത്രം ചെയ്ത ഗര്‍ഭിണിയെ വയര്‍ കുത്തിക്കീറി അതുകൊണ്ടരിശം തീരാഞ്ഞ് ഭ്രൂണത്തെ ശൂലത്തില്‍ കോര്‍ത്ത് ആനന്ദ നൃത്തമാടിയ കിരാത ഹിന്ദുവിന്റെ, അയല്‍ക്കാനായ മുസ്ലിമിനോടുള്ള സമീപനമല്ല സമാധാനപ്രിയരായ ഇവിടുത്തെ സാധാരണ ഹിന്ദു മതവിശ്വാസിക്കുള്ളത്.

മത വിശ്വാസികളുടെ സഹിഷ്ണുതയും സ്നേഹവും മതത്തിന്റെയല്ല മറിച്ച് അവര്‍ ജീവിക്കുന്ന മത നിരപേക്ഷ സമൂഹത്തിന്റെ സംഭാവനയാണെന്നര്‍ത്ഥം.

എന്നാല്‍ മറ്റൊരു ക്രൂര സത്യം എന്നെ ഭയപ്പെടുത്തുന്നു. സ്നേഹവും സൗഹൃദവും സഹിഷ്ണുതയുമുള്ള ചില മത വിശ്വാസികളുടെയെങ്കിലും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മതപരമായ അസഹിഷ്ണുത എപ്പോള്‍ വേണമെങ്കിലും ഉയര്‍ത്തെഴുന്നെല്‍ക്കാമെന്ന്. അത് 'മണിച്ചിത്രത്താഴ്' സിനിമയില്‍ ശോഭന അവതരിപ്പിച്ച 'നാഗവല്ലിയെ'പ്പോലെ എപ്പോള്‍ വേണമെങ്കിലും തനിസ്വഭാവം കാണിക്കാം. ഇത്‌ ഏതെങ്കിലും മത വിശ്വാസികളെ ആക്ഷേപിക്കാന്‍ മനപൂര്‍വ്വം പറയുന്നതല്ല. മഞ്ചേരിയിലും, രാമനാട്ടുകരയിലും മാത്രമല്ല, മാറാട്ട് മുസ്ലിം മതമൗലികവാദികള്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ ഞാനറിയുന്ന പല കമ്യൂണിസ്റ്റുകാരായ ഹിന്ദു മതവിശ്വാസികളിലും ആ നാഗവല്ലിയെ ഞാന്‍ കണ്ടു. അന്ന് ഒരു ശുദ്ധ കമ്മ്യൂണിസ്റ്റുകാരന്‍ എന്റെ മുഖത്തുനൊക്കിപ്പറഞ്ഞു: നിന്നെപ്പോലുള്ള യുക്തിവാദികളാണ്‌ ഇതിനൊക്കെ വളം വെയ്ക്കുന്നതെന്ന്. മാറാട്ട് ഹിന്ദുക്കളെ കൊന്നതിന്‌ അവര്‍ എന്റെ മേല്‍ പ്രതികാരം കാണിക്കുമോ എന്നു പോലും ഞാന്‍ ഭയപ്പെട്ടു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

പ്രിയ സുഹൃത്തെ,

മത ഭീകരനെയും അവനെ സൃഷ്ടിക്കുന്നവനെയും പരതി മറ്റെവിടെയും പോകേണ്ടാതില്ല. ഉള്ളിന്റെയുള്ളിലെ സ്വത്വബോധത്തില്‍ അത് എവിടെയോ പതുങ്ങിയിരിക്കുന്നുണ്ടൊ എന്ന് ആത്മപരിശോധന നടത്തി നോക്കുക.

ഇനി ആത്മാര്‍ത്ഥമായി സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ ഉത്തരം പറയുക:

താലിബാനിസത്തിന്റെ ഇന്ധനം എവിടെ നിന്നാണ്‌? തൊഗാഡിയസത്തിന്റെയും?

115 comments:

സുശീല്‍ കുമാര്‍ said...

മത വിശ്വാസികളുടെ സഹിഷ്ണുതയും സ്നേഹവും മതത്തിന്റെയല്ല മറിച്ച് അവര്‍ ജീവിക്കുന്ന മത നിരപേക്ഷ സമൂഹത്തിന്റെ സംഭാവനയാണെന്നര്‍ത്ഥം

മത ഭീകരനെയും അവനെ സൃഷ്ടിക്കുന്നവനെയും പരതി മറ്റെവിടെയും പോകേണ്ടാതില്ല. ഉള്ളിന്റെയുള്ളിലെ സ്വത്വബോധത്തില്‍ അത് എവിടെയോ പതുങ്ങിയിരിക്കുന്നുണ്ടൊ എന്ന് ആത്മപരിശോധന നടത്തി നോക്കുക

മത ഭീകരത മതത്തിന്റെതന്നെ ഉല്പ്പന്നമാനെന്ന്‌ എല്ലാവര്‍ക്കുമറിയാം. മതത്തെ അതിന്റെ പാപഭാരത്തില്‍നിന്ന് കുറ്റവിമുക്തമാക്കാന്‍ പെടാപ്പാടു പെടുന്നവര്‍ക്ക് അത് മറ്റാരേക്കാളുമറിയാം. മത വിശ്വാസത്തില്‍ നിന്നും മത മൗലിക വാദത്തിലേക്കും അവിടെനിന്നും മത തീവ്രവാദത്തിലേക്കും, തുടര്‍ന്ന് മത ഭീകരവാദത്തിലേക്കും, വംശഹത്യയിലേക്കുമുള്ള ദൂരം വളരെ വളരെ കുറവാണ്‌.

ബാബുരാജ് said...

വളരെ നല്ല പോസ്റ്റ്. വര്ഗ്ഗീയതെയുടേയും തീവ്രവാദത്തിന്റെയും അടിസ്ഥാനഘടകങ്ങള്‍ മനപൂര്വ്വം മറന്നുകൊണ്ടുള്ള പരിഹാരമാര്ഗ്ഗങ്ങള്‍ ഒരിക്കലും ഫലവത്താകാന്‍ പോകുന്നില്ല. അതില്‍ താന്കളുടെ നിരീക്ഷണങ്ങള്‍ സത്യസന്ധവും നിര്ഭയവുമായിരിക്കുന്നു. നന്നായി, പക്ഷെ ബ്ളൊഗിലെ തന്നെ മതനിരപേക്ഷ വാദികള്‍ എങ്ങിനെ പ്രതികരിക്കും എന്നറിയാന്‍ കൗതുകമുണ്ട്. അഭിവാദനങ്ങള്‍.

സുശീല്‍ കുമാര്‍ said...

കൂട്ടി വായിക്കാന്‍....

മാനവികതയുടെ ആദിമതവും, പ്രകൃതിമതവുമെന്ന് ന്യായമായും വിശേഷിപ്പിക്കപ്പെടുന്ന ഇസ്ലാം ഒരു വിശ്വ മതമാണ്‌. മുസ്ലിങ്ങള്‍ ആഗൊള സമുദായവുമാണ്‌. മുസ്ലിം ഐക്യമെന്നത് ലോകത്തെങ്ങുമുള്ള മുസ്ലിങ്ങളുടെ ദാഹവും മൊഹവുമാണ്‌. മുസ്ലിങ്ങള്‍ ഒന്നിക്കുന്നതിനെ ഭയക്കുന്ന പലരുമുണ്ട്. സാമ്രാജ്യത്വ ദുശ്ശക്തികളും സയണിസ്റ്റുകളും അതില്‍ പെടുന്നു. മുസ്ലിങ്ങളെ ആഗോളാടിസ്ഥാനത്തില്‍ ഏകീകരിക്കുന്ന പല ഘടകങ്ങളിലൊന്നാണ്‌ അറബി ഭാഷ.............. അഭിവാദ്യ വക്യം (അസ്സലാമു അലൈക്കും) ഉള്‍പ്പെടെ പലതും അറഭിയിലാണ്‌. ഇതുവഴി ലോക മുസ്ലിങ്ങള്‍ക്കിടയില്‍ സുന്ദരമായ ഒരേകീകരണവും ഉദ്ഗ്രഥനവും സാദ്ഝിതമാകുന്നുണ്ട്.......

പി പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
( മാതൃഭൂമി ആഴ്ചപ്പതിപ്പ്‌- 2010 ഏപ്രില്‍ 4-വായനക്കാര്‍ എഴുതുന്നു)

Vishwajith / വിശ്വജിത്ത് said...

തീവ്രവാദത്തിനും ഭീകരതയ്ക്കും മതം ഇല്ല എന്ന് എല്ലാവരും പറയുന്നു. എന്റെ അഭിപ്രായത്തില്‍ മതം എന്നാ കണ്സെപ്റ്റ് തന്നെ ഭീകരതയാണ്. മനുഷ്യ വംശത്തില്‍ ഈ ഒരു വിഷയം അടിസ്ഥാനമാക്കി എത്ര യുദ്ധങ്ങളും മരണങ്ങളും നടന്നിട്ടുണ്ട് എന്ന് മാത്രം ആലോചിച്ചാല്‍ മതി..എന്നാലോ മനുഷ്യരുടെ ഉന്നമനത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയുമില്ല. ...ഇന്ന് അത് ലോകത്തെ ഏറ്റവും വല്യ ക്ഷുദ്ര ശക്തിയായി മാറി കഴിഞ്ഞിരിക്കുന്നു.

Calvin H said...

track

‍ശരീഫ് സാഗര്‍ said...

അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തന്റെ മതവിചാരമെന്ന ബോധമുണ്ടായാല്‍മതി. പ്രയോഗത്തില്‍നിന്നും പ്രചാരത്തില്‍നിന്നും മതവികാരം എന്ന വാക്ക്‌ മാറ്റി മതവിചാരം എന്നാക്കി മാറ്റണം. വികാരത്തേക്കാള്‍ വിചാരമാണ്‌ വേണ്ടത്‌. വിചാരം വിവേകത്തിന്‌ വഴിമാറുമ്പോള്‍ വികാരം അവിവേകങ്ങള്‍ക്കാണ്‌ വഴിമരുന്ന്‌ പാകുന്നത്‌. അമിതമായി വികാരം കൊള്ളേണ്ടിവരുമ്പോള്‍ നില്‍ക്കുന്ന തറയുടെ ചരിത്രമെന്താണെന്നും ജനിപ്പിച്ച തലമുറയുടെ നിലനില്‍പ്പുകളുടെ ആധാരമെന്താണെന്നും പഠിക്കാനുള്ള ഉള്‍ക്കരുത്ത്‌ കാണിക്കണം. ഏതാനും വൃത്തികെട്ട ചെറുപ്പക്കാരുടെ പിച്ചാത്തി കണ്ടാല്‍ ചോര്‍ന്നുപോകാനുള്ളതല്ല പിന്‍തലമുറ പകര്‍ന്ന അതിജീവനത്തിന്റെ ഊര്‍ജ്ജമെന്ന ബോധ്യം നമ്മെ കൂടുതല്‍ കരുതലുള്ളവരാക്കും

v said...

രാജാവ് നഗ്നനാണെന്ന് ഒരാളെങ്കിലും വിളിച്ചു പറയുന്നുണ്ടല്ലൊ , സന്തോഷം . . .

Muhammed Shan said...
This comment has been removed by the author.
Muhammed Shan said...

പിന്‍ തുടരുന്നു

Ajith Pantheeradi said...

Very good post...
Tracking..

സന്തോഷ്‌ said...

>>> മത വിശ്വാസികളുടെ സഹിഷ്ണുതയും സ്നേഹവും മതത്തിന്റെയല്ല മറിച്ച് അവര്‍ ജീവിക്കുന്ന മത നിരപേക്ഷ സമൂഹത്തിന്റെ സംഭാവനയാണെന്നര്‍ത്ഥം <<<

ഭൂരിപക്ഷവും മതവിശ്വാസികള്‍ ജീവിക്കുന്ന ഒരു സമൂഹത്തില്‍ മത നിരപേക്ഷത എങ്ങനെയാണ് ഉണ്ടാവുന്നത് എന്നാണു സുശീലിന്റെ അഭിപ്രായം?

Anonymous said...

ഈ ലോകത്ത് ബഹുഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരോ അനുയായികളോ ആണ്. ശുദ്ധ മതരഹിതരായി ജീവിക്കുന്നവര്‍ വളരെ വളരെ അപൂര്‍വമാണ്. എന്നിട്ടും താന്‍ ഒരു മതത്തില്‍ പെട്ടതാണെന്നു കരുതുന്നതും താന്‍ പരിചയപ്പെടുന്നയാളും ആ മതവിശ്വാസിയാണോ എന്നു ചോദിക്കുന്നതുംസങ്കുചിതമാണെന്നു കരുതുന്ന സുശീല്‍കുമാറിന്റെ വീക്ഷണം അതിവിശാലം തന്നെ!
മതം,ജാതി തുടങ്ങിയ വിഷയങ്ങളെ തികച്ചും ഉപരിപ്ലവമായി വിലയിരുത്തുകയും അവയുടെ സാമൂഹിക-രാഷ്ട്രീയ പ്രാധാന്യം ചരിത്രപരമായി വിലയിരുത്താത്തതും ചെയ്യുന്നതുകൊണ്ടുള്ള കുഴപ്പമാണിത്.യുക്തിവാദികളുടെ ഈ പക്വതക്കുറവാണ് അവരോട് അസഹിഷ്ണുത പുലര്‍ത്താന്‍ മതവിശ്വാസികളെ പ്രേരിപ്പിക്കുന്നതെന്നു തോന്നുന്നു.

സുശീല്‍ കുമാര്‍ said...

മതത്തില്‍ നന്മകളൊന്നും തന്നെ ശേഷിച്ചിട്ടില്ലെന്ന് ഈ പോസ്റ്റില്‍ പറയാനുദ്ദേശിച്ചിട്ടില്ല. അതില്‍ നന്മകളും, അതോടപ്പം തിന്മകളുമുണ്ട്. നന്മ-തിന്മകള്‍ എന്ന സങ്കല്പ്പം കാല‍ദേശങ്ങളില്‍ വ്യത്യസ്തമായിരിക്കുമെന്നതൊകൊണ്ട് ഇന്നലെ മതത്തില്‍ നന്മയെന്നുദ്ദേശിച്ചു എഴുതിയത് ഇന്ന് തിന്മയാകാം. നന്മ എവിടെ നിന്നായാലും, മതത്തില്‍ നിന്നായാലും എടുക്കുന്നതില്‍ അമാന്തിക്കേണ്ടതില്ല. എന്നാല്‍ തിന്മ എവിടെനിന്നായലും, അത് മതത്തില്‍ നിന്നായാലും തള്ളിക്കളയാനുള്ള വിവേചന ബുദ്ധി കാണിക്കണം.

ഹിന്ദു സമൂഹം മതത്തിലെ ആചാരമായിരുന്ന ശൈശവ വിവാഹം, സതി, തുടങ്ങിയവയെ തള്ളിക്കളഞ്ഞത് ഉദാഹരണം. ഇസ്ലാമിലെ നാലു പെണ്ണു കെട്ടനുള്ള അനുമതി കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീമും ഉപയോഗിക്കുന്നില്ല. അതുപോലെ മദ്യം; ഭൂരിപക്ഷം മുസ്ലിങ്ങലും മദ്യ പാനികളല്ല; എന്നാല്‍ മദ്യപിക്കുന്ന മുസ്ലിങ്ങളെയും എനിക്കറിയാം. ആ ശീലം മതത്തില്‍ നിന്ന് എടുത്തതാണെന്ന് പറയാനും നിവൃത്തിയില്ല.

എന്നാല്‍ പ്രശ്നം അതല്ല; മതത്തിലുള്ളതെല്ലാം ലോകാവസാനം വരെയുള്ളതാണെന്നു പറഞ്ഞു തിന്മകളെ തള്ളിക്കളയുന്നതിനു പകരം പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി സമ്രക്ഷിക്കുന്നതാണ്‌ പ്രശ്നം. ഭഹുഭൂരിപക്ഷം മുസ്ലിങ്ങളും നാലുപെണ്ണ് കെട്ടുന്നില്ല എന്നിരിക്കിലും ചിലര്‍ക്കെങ്കിലും ആ അനുമതി പ്രയോഗവല്‍ക്കരിക്കുന്നതില്‍ നിയമ തടസ്സമില്ലാതെ വരുന്നത് അതൊന്നും തിരുത്തിക്കൂടാ എന്ന ശാഠ്യം മൂലമാണ്‌.

സുശീല്‍ കുമാര്‍ said...

ശരീഫ് സാഗര്‍ പറഞ്ഞു:
"ഏതാനും വൃത്തികെട്ട ചെറുപ്പക്കാരുടെ പിച്ചാത്തി കണ്ടാല്‍ ചോര്‍ന്നുപോകാനുള്ളതല്ല പിന്‍തലമുറ പകര്‍ന്ന അതിജീവനത്തിന്റെ ഊര്‍ജ്ജമെന്ന ബോധ്യം നമ്മെ കൂടുതല്‍ കരുതലുള്ളവരാക്കും"

>>> ശരീഫ്, ആ ചെറുപ്പക്കാര്‍ എങ്ങനെ താങ്കളുടെ ഭാഷയിലെ 'വൃത്തികെട്ടവരാ'യെന്നും അവരുടെ കയ്യിലെ പിച്ചാത്തി എവിടുന്നുവന്നെന്നുമാണ്‌ എന്റെ ചോദ്യം.

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി പറഞ്ഞു:
"എന്നിട്ടും താന്‍ ഒരു മതത്തില്‍ പെട്ടതാണെന്നു കരുതുന്നതും താന്‍ പരിചയപ്പെടുന്നയാളും ആ മതവിശ്വാസിയാണോ എന്നു ചോദിക്കുന്നതുംസങ്കുചിതമാണെന്നു കരുതുന്ന സുശീല്‍കുമാറിന്റെ വീക്ഷണം അതിവിശാലം തന്നെ!"

>>>> ത്യാന്വേഷീ, താങ്കള്‍ അന്വേഷിക്കുന്ന സത്യം ഞാന്‍ ഉദ്ദേശിച്ചതിലും എത്രയോവലുതാണ്‌. അന്വേഷണം തുടരുക.

ശ്രീക്കുട്ടന്‍ said...

വളരെ നല്ല ലേഖനം.

കൊച്ചു കുഞ്ഞുങ്ങളായിരിക്കുമ്പോഴേ അവരുടെ മനസ്സില്‍ വിഷം നിറച്ചു നിറച്ചു പരസ്പരസ്നേഹം ദയ തുടങ്ങിയ വികാരങ്ങള്‍ അവരുടെ മനസ്സില്‍ നിന്നും മുളയിലേ നുള്ളിക്കളഞ്ഞ് കൈവെട്ടാനും കാല്‍ വെട്ടാനും തലവെട്ടാനും പ്രാപ്തരാക്കുന്ന ഭ്രാന്തന്‍മത നേതാക്കളാണ് ഇന്നിന്റെ ശാപം.തിരിച്ചറിയപ്പെടേണ്ടത് ഇത്തരം ചെന്നായ്ക്കളെയാണു. യഥാര്‍ത്ഥവിശ്വാസപ്രമാണങ്ങളില്‍ വിശ്വസിക്കുന്ന ഓരോ മതവിശ്വാസിയും അതേത് മതമോ ആയിക്കൊള്ളട്ടെ തങ്ങളുടെ ഇടയില്‍ മറ്റുള്ളവരുടെ ചോരകുടിയ്ക്കാനായി അലഞ്ഞുനടക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിഞ്ഞ് അവരെ എന്നെന്നേയ്ക്കുമായി തങ്ങളില്‍ നിന്നും അകറ്റാന്‍ തയ്യാറായാല്‍ ഒരു പരിധിവരെ ലോകത്ത് ശാന്തിയും സമാധാനവും നിലവില്‍ വരും.

Anonymous said...

സുശീല്‍കുമാറേ,
താങ്കളുടെ അഭിപ്രായത്തില്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതും അതു പരസ്യമായി പറയുന്നതും സങ്കുചിതമായിരിക്കും. എന്നാല്‍ ഈ ലോകത്ത് ബഹുഭൂരിപക്ഷവും അത്തരം സങ്കുചിതവാദികളാ ണെന്നതാണു യാഥാര്‍ഥ്യം.ഏതെങ്കിലും രാഷ്ട്രീയത്തിലോ യുക്തിവാദം പോലുള്ള ആശയഗതികളിലോ വിശ്വസിക്കുന്നതോ അതു പറയുന്നതോ സങ്കുചിതമോ പുരോഗമനമോ ആണെന്നറിയാന്‍ താത്പര്യമുണ്ട്. ഈ 'അന്വേഷണങ്ങള്‍' തുടരാതെ നിവൃത്തിയില്ല സുഹൃത്തേ, യാഥാര്‍ഥ്യബോധമില്ലാത്ത ഇത്തരം പോസ്റ്റുകള്‍ കാണുമ്പോള്‍.

Dr.Doodu said...

ചിന്തനീയ ലേഖനം.

സത്യാന്വേഷീ , മത മൌലിക വാദത്തിന്റെ ഉറവിടം അന്വേഷിക്കുന്ന ഈ ലേഖനത്തില്‍ "ദളിത്‌ " ,അവര്‍ണ്ണന്‍ ", കീഴാളന്‍ , സ്വത്വം , അടയാളപ്പെടുത്തല്‍ " തുടങ്ങിയവ തിരയരുത് പ്ലീസ്...
അത് വല്ല തേജസ്സിലോ മാധ്യമത്തിലോ മറ്റോ വായിക്കാവുന്നതാണ്. :-) "ഏതെങ്കിലും രാഷ്ട്രീയത്തിലോ യുക്തിവാദം പോലുള്ള ആശയഗതികളിലോ വിശ്വസിക്കുന്നതോ അതു പറയുന്നതോ സങ്കുചിതമോ പുരോഗമനമോ ആണെന്നറിയാന്‍ താത്പര്യമുണ്ട്." യുക്തി വാദം ഒരു വിശ്വാസമാണോ? എല്ലാ വിശ്വാസങ്ങളെയും തള്ളിക്കളയലാണ് യുക്തിവാദം ചെയ്യുന്നത്. ....

സുശീല്‍ കുമാര്‍ said...

സത്യാന്വേഷീ,

എന്റെ അഭിപ്രായത്തിന്‌ എതിര്‌ പറഞ്ഞാല്‍ മാത്രം മതിയോ? താങ്കളുടെ ഈ പോസ്റ്റിനെ സംബന്ധിച്ച അഭിപ്രായം എന്താണ്? ഭീകരതയുടെ ഇന്ധനം എവിടെയാണ്‌?

ബിനോയ്//HariNav said...

"..ഭീകരത സാമ്രാജ്യത്വ സൃഷ്ടിയാണെന്നു പറഞ്ഞാല്‍ ആര്‍ക്കും വലിയ പരിക്കില്ലാതെ കഴിക്കാം. അപ്പറഞ്ഞതിന്‌ ചോദിക്കാനും കൈവട്ടാനും തൃശൂലം കയറ്റാനും 'സാമ്രാജ്യത്വം' വരില്ലല്ലോ.."

സത്യം പറഞ്ഞാല്‍ ഈ 'സാമ്രാജ്യത്വം' എന്ന ജീവിയോട് ചിലപ്പോഴെങ്കിലും സഹതാപം തോന്നാറുണ്ട്. വിവിധജാതി ഇടതന്മാര്‍ മുതല്‍ കോണ്‍ഗ്രസ്സുകാരനും മതതീവ്രവാദികളും വരെയുള്ള സകല യോഗ്യന്മാരും കാലത്ത് പല്ലുതേക്കുന്നതിനു മുന്നേ തുടങ്ങുകയല്ലേ തൊഴി. :))

Anonymous said...

ഈ ലോകത്തെ ഏറ്റവും വലിയ ഭീകരര്‍ ആരാണ്? അമേരിക്കയോ ഇസ്രായേലോ അതോ ഇസ്ലാമിസ്റ്റുകളോ? അതേക്കുറിച്ച് അഭിപ്രായം പറയൂ ആദ്യം. എന്നിട്ട് താങ്കളുടെ പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാം. ഒപ്പം ഭീകരത എന്തെന്നു ഒന്നു കൃത്യമായി നിര്‍വചിക്കയും വേണം.

Anonymous said...

>>>എല്ലാ വിശ്വാസങ്ങളെയും തള്ളിക്കളയലാണ് യുക്തിവാദം ചെയ്യുന്നത്..എന്ന് Dr.Doodu പറയുന്നു. സത്യാന്വേഷി പറയുന്നു യുക്തിവാദികള്‍ ശാസ്ത്രാന്ധ വിശ്വാസികളാണെന്ന്. ശാസ്ത്രത്തിന്റെ പേരിട്ട് എന്തസംബന്ധം പറഞ്ഞാലും അവര്‍ അതു വിശ്വസിക്കും. തെളിവ് പരിണാമ സിദ്ധാന്തത്തിലുള്ള അവരുടെ വിശ്വാസം. അതേക്കുറിച്ചാണ് സത്യാന്വേഷിയുടെ അടുത്ത പോസ്റ്റ്. സ്കാന്‍ ചെയ്യനുള്ള സാവകാശം ലഭിക്കാത്തതാണു പ്രശ്നം.

Muhammed Shan said...

ഭീകരതയ്ക്ക് വലിപ്പ ചെറുപ്പം ഉണ്ടോ സുശീലേ..??
കൈ വെട്ടുന്നതും,കണ്ണ് കുത്തിപ്പോട്ടിക്കുനതും,ചെവിയില്‍ ഈയം ഉരുക്കിയോലിക്കുന്നതും എല്ലാം വിത്യസ്ത അളവുകളില്‍ അളക്കണം ആയിരിക്കും അല്ലെ?
സത്യാന്നേഷണം എന്നത് കൊണ്ട് ഉരുണ്ടു കളി എന്നാണോ അര്‍ഥം ആക്കുന്നത് സുശീല്‍?

Anonymous said...

എല്ലാത്തിനും വലിപ്പച്ചെറുപ്പമുണ്ട് Muhammed Shan . ഒരാളുടെ തല വെട്ടുന്നതും കൈവെട്ടുന്നതും ഒരേ രീതിയലല്ല ഒരു നീതിപീഠവും കാണുക.നിരപരാധരെ കൊല്ലുന്നത് തീവ്രവാദവും ഭീകരവാദവും ആണെങ്കില്‍ ഇന്നാട്ടില്‍ ആര്‍ എസ് എസ്സുകാരും സി പി എമ്മുകാരും കൊന്നിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ആരും ആരെയും കൊന്നിട്ടില്ല.അത് രാഷ്ട്രീയത്തിന്റെ പേരിലായതിനാല്‍ ശരിയും പോപ്പുലര്‍ ഫ്രണ്ടോ മറ്റേതെങ്കിലും മുസ്ലിം(മത) സംഘടനയായാല്‍ തീവ്രവാദ(ഭീകരവാദ-താലിബാനിസ)വുമാകുന്ന ഇരട്ടത്താപ്പ് യുക്തിവാദികള്‍ക്ക് ഭൂഷണമാണോ?ഏതെങ്കിലും യുക്തിവാദി എപ്പോഴെങ്കിലും ഈ രാഷ്ട്രീയ കൊലപാതകത്തെ 'താലിബാനിസം' എന്നു വിളിച്ചിട്ടുണ്ടോ? യഥാര്‍ഥ പ്രതികളെ ഇതുവരെ പിടിക്കാത്ത മുവാറ്റുപുഴ സംഭവത്തിലും മാധ്യമങ്ങളും ബ്ലോഗര്‍മാരും ആദ്യം തന്നെ പ്രതികളെ തീരുമാനിച്ചു 'താലിബാനികള്‍' എന്ന പേരും നല്‍കി. ഇങ്ങനെ മുസ്ലിം തീവ്രവാദികളെ പ്രതികളാക്കിയ കേസുകളില്‍ ഇപ്പോള്‍ യഥാര്‍ഥ ഭീകരരെ പിടിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വന്നിട്ടും ഈ മാധ്യമത്തമ്പുരാക്കള്‍ക്കോ ബ്ലോഗര്‍മാര്‍ക്കോ എന്തെങ്കിലും പശ്ചാത്താപമുണ്ടോ?

സുശീല്‍ കുമാര്‍ said...

ലോകത്തിലെ ഏറ്റവും വലിയ ഭീകരന്‍ അമേരിക്ക തന്നെയാണ്‌. അവര്‍ക്ക് വേണ്ടത് ഇതര രാജ്യങ്ങളുടെ സമ്പത്തും. അതില്‍ എനിക്കഭിപ്രായ വ്യത്യാസം ഒട്ടുമില്ല സത്യാന്വേഷീ. പക്ഷേ താലിബാനിസ്റ്റുകളെയും തൊഗാഡിയിസ്റ്റുകളെയും ഉണ്ടാക്കിയത് അവരാനെന്നു പറഞ്ഞു കൈ കഴുകാന്‍ വളരെയെളുപ്പമാണ്‌. പക്ഷേ അതാണോ സത്യം സത്യാന്വേഷീ.

ജോസഫ് മാഷിന്റെ കൈ വെട്ടിയത് അമേരിക്ക പറഞ്ഞിട്ടാണോ? ഗുജറാത്തില്‍ വംശഹത്യ നടത്തിയത് അമേരിക്ക പറഞ്ഞിട്ടാണോ?

എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ഞങ്ങളുടെ നാട്ടിലെ അപ്പുട്ടിയേട്ടനെയാണ്‌. മരം മുറിക്കരനായ മൂപ്പര്‍ മുഴുകുടിയനും കുടിച്ചാല്‍ നല്ല തമാശകള്‍ പറഞ്ഞു നടക്കുന്നവനുമാണ്‌.

ഇതാ അദ്ദേഹത്തിന്റെ ഒരു തമാശ:-

"കാരാട്ട്‌മ്മല്‌ നായി കൊരച്ചാ അപ്പുട്ടി; ലക്ഷം വീട്ടില്‌ എല അനങ്ങ്യാ അപ്പുട്ടി, അപ്പുട്ടികില്ലാത്ത കുറ്റം ല്യ."

മതത്തിന്റെ കുഴപ്പമെല്ലാം ആരുടെയെങ്കിലും തലയില്‍ കെട്ടിവെച്ച് കൈ കഴുകാന്‍ എളുപ്പമാണ്‌. രാഷ്ട്രീയക്കാര്‍ക്ക് വോട്ടു പ്രശ്നം എന്നൊരു പ്രശ്നമുള്ളതു കൊണ്ട് തുറന്നു പറയാന്‍ ബുദ്ധിമുട്ടുണ്ടാകും. മതക്കാര്‍ക്ക് മറ്റുള്ള മതക്കാരുടെ തീവ്രവാദം പറയാന്‍ ഒരു ബുദ്ധിമുട്ടും കാണില്ല. അതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല.

അല്ല സത്യാന്വേഷീ, താങ്കള്‍ക്ക് സ്വന്തം അഭിപ്രായം പറയുന്നതില്‍ തടസ്സമില്ല.

സുശീല്‍ കുമാര്‍ said...

സത്യാന്വേഷീ, താങ്കള്‍ സത്യത്തില്‍ ആരാണ്‌?

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി പറഞ്ഞു:

"യഥാര്‍ഥ പ്രതികളെ ഇതുവരെ പിടിക്കാത്ത മുവാറ്റുപുഴ സംഭവത്തിലും മാധ്യമങ്ങളും ബ്ലോഗര്‍മാരും ആദ്യം തന്നെ പ്രതികളെ തീരുമാനിച്ചു 'താലിബാനികള്‍' എന്ന പേരും നല്‍കി"

പിടിച്ചത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് സത്യാന്വേഷിക്കെങ്ങനെയറിയാം? അതോ അന്വേഷിക്കും മുമ്പ്‌ സത്യം കണ്ടെത്തിയോ? താലിബാന്റെ കിരാത കൊലയുടെ സി ഡി വെച്ച് പഠിച്ച് ആസൂത്രിതമായി കൊല നടത്തിയെന്ന് അറിയുമ്പോഴും താങ്കള്‍ ഇതു തന്നെ പറയുന്നു?

Calvin H said...

ചിത്രം വരയ്ക്കുന്നത് ഒരു കലയാണ്. പാട്ട് പാടുന്നതും ഒരു കലയാണ്.

ചിത്രം വരയ്ക്കാതിരിക്കുന്നതും പാട്ട് പാടാതെ ഇരിക്കുന്നതും ഒരു കലയാണെന്ന് ആരെങ്കിലും പറയുമോ?
അത് പോലെയാണ് യുക്തിവാദികള്‍ വിശ്വസിക്കുന്നു എന്ന് പറയുന്നത്. :)

if atheism is a religion, then not collecting stamp is a hobby എന്ന് പറഞ്ഞതാരാരുന്നു? :)

കുരുത്തം കെട്ടവന്‍ said...

സുശീല്‍ കുമാര്‍ പി പി: മത വിശ്വാസികളുടെ സഹിഷ്ണുതയും സ്നേഹവും മതത്തിന്റെയല്ല മറിച്ച് അവര്‍ ജീവിക്കുന്ന മത നിരപേക്ഷ സമൂഹത്തിന്റെ സംഭാവനയാണെന്നര്‍ത്ഥം...

മതനിരപേക്ഷ എന്നുദ്ദേശിച്ചത്‌ മതമില്ലാത്തവര്‍ എന്നാണോ?!! അങ്ങിനെയെങ്കില്‍ ഇത്‌ ഒട്ടും യോജിക്കുന്നില്ല. 90% മതവിശ്വാസികള്‍ താമസിക്കുന്നിടത്ത്‌ 10% മാത്രം ഉള്ള യുക്തിവാദികളൂടെ ഗുണഫലമായിട്ടാണൂ മതവിശ്വാസികള്‍ സഹിഷ്ണുതയും സ്നേഹവും കാണിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ വസ്തുത തീരെ ഇല്ലല്ലോ. എല്ലാ മതങ്ങളുടെയും സഹിഷ്ണുതാ മനോഭാവം തന്നെയാണു മതവിശ്വാസികളുടെയും സഹിഷ്ണുത എന്ന് സമ്മതിക്കാന്‍ പ്രയാസം ഉണ്ടല്ലേ. മതം നന്‍മ കല്‍പിച്ചാലും ചില മതവിശ്വാസികള്‍ മോഷ്ടിച്ചെന്നിരിക്കും. ചിലര്‍ കൊലപാതകം ചെയ്തതെന്നിരിക്കും. ഇതൊക്കെ മതങ്ങളുടെ അക്കൌണ്ടില്‍ തന്നെ നാം എങ്ങിനെ വരവു വെക്കും. മനുഷ്യ സഹജമായ ചില പ്രേരണയുടെ ഫലമായാണു അതൊക്കെ സംഭവിക്കുന്നത്‌.

സുശീല്‍ കുമാര്‍ പി പി: പിന്നെ ആരാ വികൃതി കാട്ടണത്?
അബു സുഫിയാന്‍‍, ദേവനന്ദു, പിന്നെ ശ്രീലക്ഷ്മി.....

സുശീല്‍ ഒരു വ്യക്തതക്ക്‌ വേണ്ടി ചോദിക്കയാണു ഇതൊരു സങ്കല്‍പമോ അതോ ഉണ്ടായതോ? വേറൊന്നുമല്ല മുസ്ളിങ്ങളാരും 'അബൂസുഫ്യാന്‍', അബൂലഹബ്‌, അബൂജഹല്‍ തുടങ്ങിയ നാമങ്ങള്‍ ഉപയോഗിക്കാറില്ല. കാരണം അതൊക്കെ ദുഷിച്ച പേരുകളായിട്ടാണു പൊതുവെ കരുതപെടുന്നത്‌ (അതിനു ചരിത്രപരമായി ഒരു പാട്‌ കാരണങ്ങളും ഉണ്ട്‌). ഇനി ഉണ്ടായാലും ഇല്ലെങ്കിലും അവന്‍ മുസ്ളിമാണെന്നും അവന്‍ ഹിന്ദുവാണെന്നും കുട്ടികള്‍ സാധാരണ പറയുന്നത്‌ കേട്ടിട്ടുണ്ട്‌ (വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ വേണ്ടിയല്ല മറിച്ച്‌ കുട്ടികള്‍ക്ക്‌ അവന്‍ എത്‌ എന്നറിയാന്‍ മാത്രം. അല്ലെങ്കില്‍ തന്നെ കുട്ടികള്‍ക്ക്‌ ഹിന്ദു, മുസ്ളിം എന്നീ മതങ്ങള്‍ എന്നല്ലാതെ അതില്‍ കവിഞ്ഞെന്ത്‌?). നമ്മുടെ നാടുകളില്‍ ഇപ്പോഴും സാധാരണ ജനങ്ങള്‍ പേരു ചോദിച്ചു തന്നെയാണു മതം തിരിച്ചറിയാറു. (ഗുജറാത്തിലെ പോലെ തുണി ഉരിഞ്ഞു നോക്കിയല്ല!). അതില്‍ അതിശയോക്തി ഒട്ടും തന്നെ ഇല്ല.

സുശീല്‍ കുമാര്‍ പി പി: എന്നാല്‍ മറ്റൊരു ക്രൂര സത്യം എന്നെ ഭയപ്പെടുത്തുന്നു. സ്നേഹവും സൗഹൃദവും സഹിഷ്ണുതയുമുള്ള ചില മത വിശ്വാസികളുടെയെങ്കിലും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മതപരമായ അസഹിഷ്ണുത എപ്പോള്‍ വേണമെങ്കിലും ഉയര്‍ത്തെഴുന്നെല്‍ക്കാമെന്ന്.......

ഇതും അങ്ങട്ട്‌ യോജിക്കുന്നില്ല, സുശീല്‍. ഒരു മതവിശ്വാസിയുടെ ഉള്ളിലും 'ഉറങ്ങി കിടക്കുന്ന' അസഹിഷ്ണുത ഇല്ല. അസഹിഷ്ണുത ഉള്ളവന്‍ എപ്പോഴും അത്‌ കാണിചുകൊണ്ടിരിക്കും. ഇന്ത്യയില്‍ ഗാന്ധി വധത്തിനു ശേഷം ഇന്ത്യകണ്ട രണ്ടാം ഭീകരപ്രവര്‍ത്തിയായ ബാബരി മസ്ജിദ്‌ തകര്‍ത്തപ്പോള്‍ സാധാരണ കേരള ജനതയുടെ 'നേരംപോക്കായ' ബന്ധും ഹര്‍ത്താലും എന്നതില്‍ കവിഞ്ഞ്‌ എന്ത്‌ പ്രതിഷേധം അല്ലെങ്കില്‍ അക്രമമാണു കേരളത്തിലെ മുസ്ളീങ്ങള്‍ പ്രകടിപ്പിച്ചത്‌?! അത്‌ അവരുടെ മതവിശ്വാസത്തിണ്റ്റെ ഭാഗമായ സഹിഷ്ണുത തന്നെയായിരുന്നു. അതാകട്ടെ എതെങ്കിലും യുക്തിവാദികളെ കണ്ടിട്ടുണ്ടായതുമല്ല. മറിച്ച്‌ മതം പടിപ്പിച്ചത്‌ അവര്‍ ഉള്‍കൊള്ളുകയായിരുന്നു.

ഇനി യുക്തിവാദികള്‍ക്ക്‌ രാമനാട്ടുകരയിലും മഞ്ചേരിയിലും ഉണ്ടായ അനുഭവങ്ങള്‍. അതൊരു യുക്തിവാദികള്‍ക്ക്‌ മാത്രമല്ല പല സംഘടനകള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്‌. സി പി എമ്മിണ്റ്റെ 'കോട്ടയില്‍'പോയി അവരെ വിമര്‍ശിച്ചാല്‍ എത്‌ കൊടികുത്തിയ യൂത്തനും അടികിട്ടും. തിരിച്ചും. ഇനി മുസ്ളിം സമുദായത്തിലാകട്ടെ (പല ഗ്രൂപ്പുകള്‍ ഉള്ളത്‌ പറയാതെ തന്നെ താങ്കള്‍ക്കറിയാം) സുന്നീ ഗ്രൂപ്പിനു ഭൂരിപക്ഷമുള്ള സ്ഥലത്തു ചെന്ന് ജമാഅത്തെ ഇസ്‌ലാമിക്കാരനോ മുജാഹിദുകാരനോ അവരെ വിമര്‍ശിച്ച്‌ പ്രസംഗിച്ചാല്‍ അടി എത്‌ വഴിക്ക്‌ വരും എന്ന് മാത്രം നോക്കിയാല്‍ മതി. ഇതൊക്കെ സര്‍വ സാധാരണമാണു. ഇത്തരം സംഭവങ്ങളെയൊക്കെ പര്‍വതീകരിച്ച്‌ ഇതൊക്കെ എതോ വലിയ ഒരു അസഹിഷ്ണുതയില്‍ നിന്നുണ്ടായതാണു അതുകൊണ്ട്‌ എല്ലാവരും എന്നെപോലെ മതമില്ലാത്തവനാകുവിന്‍ എന്നൊക്കെ പറയുന്നത്‌ ശുദ്ദ വിവരക്കേട്‌ മാത്രം.

കുരുത്തം കെട്ടവന്‍ said...

ഇപ്പോള്‍ നടക്കുന്ന കൈവെട്ട്‌ കേസില്‍ തന്നെ പോലീസ്‌ പറയുന്നത്‌ മുഴുവന്‍ വിശ്വസിക്കാമോ? അക്രമം ചെയ്തത്‌ പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് സമ്മതിച്ചാല്‍ തന്നെ മാധ്യമങ്ങളിലൂടെ പോലീസ്‌ 'കാട്ടികൂട്ടുന്നതെന്താണു'? രാജ്യദ്രോഹപരമായ സി ഡി ‘പിടിക്കുന്നു’. ലഘുലേഖ 'കണ്ടെടുക്കുന്നു'! തോക്ക്‌ 'പിടിച്ചെടുക്കുന്നു'. പോപ്പുലര്‍ ഫ്രണ്ടുകാരോട്‌ വ്യക്തിപരമായി എതിര്‍പ്പുള്ളവനും അവരോട്‌ ഒരിക്കലും യോജിക്കാത്തവനുമാണു ഞാന്‍. എന്നാലും പറയാതെ വയ്യ. പൊതുജനങ്ങളുടെ മുന്‍പിലൂടെ 'ഫ്രീഡം പരേഡ്‌' എന്ന് പറഞ്ഞ നടത്തിയ സി ഡി യാണു 'രാജ്യദ്രോഹ' സി ഡി. പൊതുജങ്ങള്‍ക്ക്‌ എല്ലാ ഫ്രണ്ടുകാരും വിതരണം ചെയ്ത്‌ ബാക്കിവന്ന ലഘുലേഖയാണൂ പോലീസ്‌ തെളിവായി 'കണ്ടെടുത്തത്‌!'. തോക്കാകട്ടെ കൈവശം വെക്കാന്‍ ലൈസന്‍സു പോലും ആവശ്യമില്ലാത്ത എയര്‍ഗണ്‍!! ഇതിനെയൊക്കെയാണൂ മാധ്യമങ്ങളില്‍കൂടി 'ഫയങ്കര' സംഭവമായി കാണിക്കുന്നത്‌. ഐ ജി ബി സന്ധ്യയോട്‌ പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ നേതാവ്‌ പരാതി പെട്ടു മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നണ്ടല്ലോ എന്താണു നിങ്ങള്‍ പിടിച്ചെടുത്തത്‌. ഐ ജി പറഞ്ഞത്‌ “ഞങ്ങള്‍ രാജ്യദ്രോഹപരമായ ഒന്നും പിടിച്ചെടുത്തതായി മാധ്യമങ്ങളോട്‌ പറഞ്ഞിട്ടില്ല”. നോക്കണം എന്താണു ജനങ്ങള്‍ക്കിടയില്‍ (മാധ്യമങ്ങള്‍ വഴി) പ്രചരിക്കുന്നതെന്ന്. ഇനി എത്‌ രാഷ്ട്രീയ പാര്‍ട്ടി (മതക്കാരണ്റ്റെയും യുക്തിവാദികളുടെയൂം) ക്കാരുടെ വീട്ടില്‍ റെയ്ഡ്‌ ചെയ്താലും പോലീസിനു ആ പാര്‍ട്ടിയുമായി ബന്ധപെട്ട്‌ ലഘുലേഖകളും സി ഡി കളുമൊക്കെ കിട്ടും (തോക്ക്‌ മാത്രമേ ഒഴിവുള്ളു). അതൊക്കെ കിട്ടിയ പാടെ എങ്ങിനെയാണു രാജ്യദ്രോഹമാകുക. ആരും തെറ്റിദ്ദരിക്കേണ്ട പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കാനല്ല മറിച്ച്‌ പോലീസ്‌ പ്രചരിപ്പിക്കുന്ന കഥകള്‍ എത്രത്തോളം വിശ്വസിക്കാം എന്നുള്ളതാണൂ. ഹെഡ്‌ലിയോ തടിയണ്റ്റവിട നസീറോ ഞാന്‍ കുറ്റം ചെയ്തില്ലെന്നു പറയുബ്ബോള്‍ വിശ്വസിക്കാത്ത പോലീസ്‌ എങ്ങിനെയാണു മഅദനിക്ക്‌ പങ്കുണ്ടെന്ന് (പറയാതെ) പറയിപ്പിച്ച്‌ വിശ്വസിക്കുന്നത്‌?!! ഇശ്റത്ത്‌ ജഹാന്‍ ചാവേറ്‍ ആക്കിതീര്‍ക്കേണ്ടത്‌ ആരുടെ ആവശ്യ്മാണൂ? കാശുവാങ്ങി കലാപം ചെയ്യുന്ന മുത്തലിഖിനെതിരില്‍ വ്യക്തമായ തെളിവുണ്ടായിട്ടും കര്‍ണാടക കോടതി ജാമ്യം നല്‍കുന്നു!! പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ക്കുന്നില്ല!! വ്യാജമൊഴിയുടെ അടിസ്ഥാനത്തില്‍ (മതിയായ തെളിവുകള്‍ ഇല്ലാതെ തന്നെ) മഅദനിയെ പ്രതിചേര്‍ത്ത കര്‍ണാടക പോലീസും കോടതിയും ജാമ്യം നിഷേധിക്കുന്നു! പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നു!!! മക്കാ മസ്ജിദ്‌ സ്ഫോടനം നടത്തിയത്‌ 'മുസ്ളിം തീവ്രവാദികള്‍' എന്ന് മുന്‍പേജില്‍ 'വെണ്ടക്ക' നിരത്തിയ 'മാത്ര്‍ഭൂമി' ഉള്‍പ്പെടെയുള്ള ‘മുഖ്യധാരാ’ മാധ്യമങ്ങള്‍ അത്‌ ഹിന്ദു ഭീകരരുടെ പ്രവര്‍ത്തിയാണെന്ന് വെളിവായപ്പോള്‍ വാര്‍ത്ത തമസ്കരിക്കുകയോ ഉള്‍പേജില്‍ ആരും അറിയാതിരിക്കാന്‍ ശ്രദ്ദിക്കകയോ ചെയ്യുന്നു!! ഇങ്ങിനെ ഉത്തരം കിട്ടാത്ത ഒരു പാട്‌ ചോദ്യങ്ങളുണ്ടിവിടെ.

കുരുത്തം കെട്ടവന്‍ said...

ലഘുലേഖകളില്‍ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളില്‍ ഇല്ലെന്നാണു സൂചന. ഈ മനോരമ വാര്‍ത്ത ഒന്നു നോക്കൂ. ഇന്നലെ വരെ രാജ്യദ്രോഹപരമായ രേഖകള്‍ കണ്ടെടുത്തു എന്നായിരുന്നു പറഞ്ഞിരുന്നത്‌. ഇനി അതില്‍ പറയുന്ന മറ്റുകാര്യങ്ങളും നാളെ ഒരു പക്ഷേ ഇല്ലെന്ന് പറയുമോ? നമ്മുടെ നാട്ടില്‍ ഒരാള്‍ക്ക്‌ എത്ര സിംകാര്‍ഡുണ്ട്‌. അതില്‍ തന്നെ ക്രിത്യമായ അഡ്റസ്‌ നല്‍കി എത്ര എണ്ണം എടുത്തിട്ടുണ്ടാകും?

ബിജു ചന്ദ്രന്‍ said...

കാല്‍വിന്‍ ,
"If Atheism is a religion, then health is a disease!"
Clark Adams -സത്യാന്വേഷിക്കു വേണ്ടി!
ഇപ്പറഞ്ഞത്‌ പോലെ ഈ സത്യാന്വേഷി ആരാണ്?? തൊടു പുഴ കൈവെട്ടു കേസില്‍ "നിരപരാധികളെ" ക്രൂശിക്കുന്നു എന്നൊക്കെ കേട്ടപ്പോള്‍ ചോദിച്ചു പോവുകയാണ്. പോപ്പുലര്‍ഫ്രണ്ടു കാരനാണോ?
(ലവന്മാരും ഇത് തന്നെയാണ് പറയുന്നത്.)

Anonymous said...

>>>>>"പിടിച്ചത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് സത്യാന്വേഷിക്കെങ്ങനെയറിയാം? അതോ അന്വേഷിക്കും മുമ്പ്‌ സത്യം കണ്ടെത്തിയോ? "<<<<<
പിടിച്ചോ? ഇന്നുകൂടി, ഇത്രദിവസമായിട്ടും പ്രതികളെ പിടിക്കാത്തതിന് കത്തോലിക്ക സഭ പ്രതിഷേധം പ്രകടിപ്പിക്കുന്നതു കേട്ടു.സുശീലിന് ഇത്ര കൃത്യമായി, പ്രതികളെ പിടിച്ച വിവരം എവടന്നു കിട്ടി? 'കൃത്യം ചെയ്തവരെ' ഇതുവരെ കിട്ടിയില്ലെന്നാണ് പത്രങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞത്.

Anonymous said...

>>>>"ചിത്രം വരയ്ക്കാതിരിക്കുന്നതും പാട്ട് പാടാതെ ഇരിക്കുന്നതും ഒരു കലയാണെന്ന് ആരെങ്കിലും പറയുമോ?
അത് പോലെയാണ് യുക്തിവാദികള്‍ വിശ്വസിക്കുന്നു എന്ന് പറയുന്നത്. :)"<<<<
പേരെടുത്തു പറഞ്ഞില്ലെങ്കിലും സത്യാന്വേഷിക്കിട്ടാണു കൊട്ടെന്നു മനസ്സിലായി cALviN::കാല്‍‌വിന്‍ .
അല്പം കൂടി ക്ഷമിക്കൂ. യുക്തിവാദികളുടെ വിശ്വാസം സ്പഷ്ടമാക്കുന്ന,ഈയിടെ ഇറങ്ങിയ ഒരു പുസ്തകത്തെ സത്യാന്വേഷി പരിചയപ്പെടുത്തുന്നുണ്ട്. താങ്കളുള്‍പ്പെടെയുള്ള യുക്തിവാദികള്‍ക്ക് ആ പുസ്തകത്തിനൊരു വിമര്‍ശം എഴുതാവുന്നതാണ്.

Anonymous said...

"തൊടു പുഴ കൈവെട്ടു കേസില്‍ "നിരപരാധികളെ" ക്രൂശിക്കുന്നു""എന്ന് സത്യാന്വേഷി എവിടെ പറഞ്ഞു ബിജു ചന്ദ്രന്‍?

സുശീല്‍ കുമാര്‍ said...

സത്യാന്വേഷിയുടെയും കുരുത്തം കെട്ടവന്റെയും വേവലാതികളെ മാനിക്കുന്നു. നിങ്ങളുടെ ഉദ്ദേശശുദ്ധിയെ വെളിപ്പെടുത്താന്‍ നിങ്ങളുടെ കമന്റുകള്‍ തന്നെ പര്യാപ്തമായതിനാല്‍ അവയ്ക്കുമേല്‍ കൂടുതല്‍ വിശദീകരണം ആവശ്യമായി വരുന്നില്ല.

കുരുത്തം കെട്ടവന്‍ പറഞ്ഞു:-

1. "അത്‌ അവരുടെ മതവിശ്വാസത്തിണ്റ്റെ ഭാഗമായ സഹിഷ്ണുത തന്നെയായിരുന്നു. അതാകട്ടെ എതെങ്കിലും യുക്തിവാദികളെ കണ്ടിട്ടുണ്ടായതുമല്ല. മറിച്ച്‌ മതം പടിപ്പിച്ചത്‌ അവര്‍ ഉള്‍കൊള്ളുകയായിരുന്നു."
2. നമ്മുടെ നാടുകളില്‍ ഇപ്പോഴും സാധാരണ ജനങ്ങള്‍ പേരു ചോദിച്ചു തന്നെയാണു മതം തിരിച്ചറിയാറു. (ഗുജറാത്തിലെ പോലെ തുണി ഉരിഞ്ഞു നോക്കിയല്ല!).

കുരുത്തം കെട്ടവനേ, ഗുജറാത്തില്‍ തുണിയുരിഞ്ഞു മതം പരിശോധിച്ചത് ഏത് മതം പഠിപ്പിച്ച സഹിഷ്ണുതയനുസരിച്ചായിരുന്നു? മറ്റവന്റെ മതത്തിന്റെ അസഹിഷ്ണുത പറയാന്‍ യാതൊരു മടിയുമല്ലാത്ത താങ്കള്‍ സ്വന്തം മതത്തിന്റെ അസഹിഷ്നുത പറയുമ്പോള്‍ ഇത്ര അസഹിഷ്നുവാകുന്നതെന്തിന്‌? താങ്കള്‍ എഴുതുന്ന ഒരോ വരികളും എന്റെ നിരീക്ഷണങ്ങളെ ശരിവെയ്ക്കുന്നവയാണ്‌ എന്നറിയുന്നുണ്ടോ?

Anonymous said...

<<<<>>>
എന്നിട്ടും കുരുത്തംകെട്ടവനു മറുപടി പറഞ്ഞു. സത്യാന്വേഷിക്ക് മറുപടിയില്ല. അല്ലെങ്കിലും ഞാന്‍ ഉന്നയിച്ച പ്രധാനപ്പെട്ട സംശയങ്ങള്‍ക്കു മറുപടി പറയാതെ താങ്കള്‍ ഒഴിഞ്ഞുമാറുകയാണു ചെയ്തത്.കൊള്ളാം.നല്ല യുക്തിവാദം.

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി,

താങ്കള്‍ ഒരുപാട് ചോദ്യങ്ങള്‍ ഒന്നിച്ച് ചോദിക്കുമ്പോള്‍ ഏല്ലാറ്റിനും മറുപടി പറയാന്‍ കഴിഞ്ഞില്ലായിരിക്കാം. മനപൂര്‍വ്വമല്ല. ഏറ്റവും വലിയ ഭീകരന്‍ ആരെന്ന ചോദ്യത്തിന്‌ എന്റെ അഭിപ്രായം പറഞ്ഞിരുന്നു. ഞാന്‍ മത ഭീകരതയെക്കുറിച്ചാണ്‌ സംസാരിച്ചതെന്നു ശ്രദ്ധിച്ചിരിക്കുമല്ലോ? മവോയിസ്റ്റ് ഭീകരതയ്ക്ക് മതത്തില്‍ അന്വേഷിച്ചിട്ട് കാര്യമില്ല, എന്ന് വെച്ച് അതിനെ ന്യായീകരിക്കുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. അതിനെയും അതേ രീതിയില്‍ തന്നെയേ കാണാന്‍ കഴിയൂ. രാഷ്ട്രീയക്കാര്‍ തമ്മില്‍ നടക്കുന്ന കൊലയും ഗുണ്ടാസംഘങ്ങല്‍ തമ്മില്‍ നടത്തുന്ന പകപോക്കല്‍ കൊലയും നാട്ടില്‍ നടക്കുന്നുണ്ട്. അവര്‍ തമ്മിലുള്ള കുടിപ്പകയും മുന്‍ വൈരാഗ്യവുമാണ്‌ അതിനു കാരണം. മുന്‍ വൈരാഗ്യമില്ലാത്തവനെ പണത്തിനു വേണ്ടി കൊല്ലുന്ന ക്വട്ടേഷന്‍ കാരുമുണ്ടാകും. അത് പണത്തിന്‌ വേണ്ടിയാണ്‌.

എന്നാല്‍ ഇവിടെ കൊല്ലുക എന്ന ഒറ്റ കാര്യത്തെക്കുറിച്ചല്ല ഈ പോസ്റ്റ് എന്ന് താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? മത ഭീകരതയുടെ ഉറവിടം എവിടെ എന്ന ചെറിയ ചോദ്യമേ ചോദിച്ചിട്ടുള്ളു. അതില്‍ കൊല മാത്രമല്ല, എന്റെ മതം മാത്രം നല്ലത് എന്ന് ചിന്ത ചെറുപ്പത്തിലേ മനസ്സിലേക്ക് കുത്തിവെയ്ക്കുന്നതാണ്‌ അതിന്റെ തുടക്കം എന്ന് ഞാന്‍ നിരീക്ഷിക്കുന്നു. അത്‌ എന്റെ അഭിപ്രായമാണ്‌. താങ്കളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. യുക്തിസഹമാണോ എന്ന് താങ്കളും വായിക്കുന്നവരും വിലയിരുത്തട്ടെ. എല്ലാറ്റിനും പരസ്പരം ഉത്തര പറയുകയെന്നല്ല, ഓരോരുത്തരുടെയും ആശയങ്ങള്‍ പ്രകടിപ്പിക്കുക എന്നതാണല്ലൊ, ഈ ബ്ലോ‌ രചനയുടേയൊക്കെ ലക്ഷ്യം.

SanthoshPulpally said...

ചേരി തിരിയാനും എതിര്‍ ചേരിയില്‍ ഉള്ളവനെ തല്ലാനും (കൊല്ലാനും) മനുഷ്യനെന്നും രണ്ടായി തിരിഞ്ഞിരുന്നു. മതങ്ങള്‍ ഇല്ല എങ്കിലും ചേരി തിരിയാന്‍ രാഷ്ട്രീയമോ ജാതിയോ എന്തെങ്കിലും അവനുണ്ടാകും. ഇണയും സുരക്ഷയും ഒരാവശ്യമായി കരുതുന്ന കാലം വരെ ഒരു ചേരിയോടൊപ്പം നില്‍ക്കാനുള്ള അവന്റെ വാസനയും മാറാന്‍ പോകുന്നില്ല. താലിബാനിസത്തിന്റെയും തൊഗാഡിയസത്തിന്റെയും ഇന്ധനം മതത്തില്‍ നിന്നാണ്‌... യോജിക്കുന്നു. ഷിയാകളും സുന്നികളും തമ്മില്‍ കലഹിക്കുന്നത് മതത്തിന്റെ പേരില്‍ ആണോ? ദൈവം എന്ന "മിഥ്യ" അംഗീകരിക്കപ്പെട്ടാല്‍ പോലും തമ്മില്‍ തല്ലാന്‍ നമുക്കൊരു കാരണം ഇല്ലാതാകുന്നില്ല. സത്യാന്വേഷിയെപോലെയുള്ളവര്‍ അവശേഷിക്കുന്നെടത്തോളം വംശീയ (ജാതീയ) കലാപങ്ങള്‍ക്കുള്ള ഇന്ധനം നിലക്കാനും പോകുന്നില്ല...!

"താന്‍ ഒരു മതത്തില്‍ പെട്ടതാണെന്നു കരുതുന്നതും താന്‍ പരിചയപ്പെടുന്നയാളും ആ മതവിശ്വാസിയാണോ എന്നു ചോദിക്കുന്നതുംസങ്കുചിതമാണെന്നു കരുതുന്ന സുശീല്‍കുമാറിന്റെ വീക്ഷണം അതിവിശാലം തന്നെ!"
എന്ന അന്വേഷിയുടെ കണ്ടെത്തല്‍ മഹനീയം. രണ്ടു നായന്മാരോ നമ്പൂരിമാരോ സ്വന്തം ജാതിയില്‍ ഉള്ളവനാണോ കൂടെയുള്ളവന്‍ പരീക്ഷിച്ചാലും 'വീക്ഷണം' അതിവിശാലമായി തന്നെ തുടരുമോ എന്തോ? അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ അവര്‍ണ്ണനും സവര്‍ണ്ണനും, ഭൂരിപക്ഷവും ന്യൂനപക്ഷവും മാത്രമേ ഉള്ളൂ . മനുഷ്യന്‍ ഇല്ല...! ആരെങ്കിലും തന്നെ വിമര്‍ശിച്ചാല്‍ അവന്‍ സവര്‍ണ്ണന്‍, യുക്തിവാദി, കമ്മ്യൂണിസ്റ്റ്..... പറഞ്ഞതിലെ സാരം മനസ്സിലാക്കാന്‍ മാത്രം ശ്രമിക്കരുത്.

അന്നം കൊടുക്കാനാകില്ലെങ്കില്‍ വേണ്ട, വിഷം കൊടുക്കാതിരുന്നു കൂടെ സുഹൃത്തെ?

Ajith said...

Please take time to go through a featured report on relegious persecution. An eye opener for those who feels US/West/israel hand in every unrest.

Article : Religious persecution is widespread, report warns.


Link :
http://edition.cnn.com/2010/WORLD/africa/04/29/religious.freedom.report/index.html?hpt=C1

കുരുത്തം കെട്ടവന്‍ said...

കുരുത്തം കെട്ടവന: "...മതം നന്‍മ കല്‍പിച്ചാലും ചില മതവിശ്വാസികള്‍ മോഷ്ടിച്ചെന്നിരിക്കും. ചിലര്‍ കൊലപാതകം ചെയ്തതെന്നിരിക്കും. ഇതൊക്കെ മതങ്ങളുടെ അക്കൌണ്ടില്‍ തന്നെ നാം എങ്ങിനെ വരവു വെക്കും. മനുഷ്യ സഹജമായ ചില പ്രേരണയുടെ ഫലമായാണു അതൊക്കെ സംഭവിക്കുന്നത്‌...."

സുശീല്‍: "കുരുത്തം കെട്ടവനേ, ഗുജറാത്തില്‍ തുണിയുരിഞ്ഞു മതം പരിശോധിച്ചത് ഏത് മതം പഠിപ്പിച്ച സഹിഷ്ണുതയനുസരിച്ചായിരുന്നു?"

സുശീല്‍ എണ്റ്റെ ഈ കമണ്റ്റിനു നേരെ താങ്കള്‍ കണ്ണടച്ചതുകൊണ്ടാണു ഇങ്ങിനെ ഒരു ചോദ്യമുണ്ടായത്‌. ഞാന്‍ സ്വന്തം മതത്തിലെയും അന്യമതത്തീലെയും അസഹിഷ്ണുക്കളുടെ കാര്യം തന്നെയാണു പറഞ്ഞത്‌. എണ്റ്റെ മതത്തിലെ അസഹിഷ്ണുക്കളെ സുശീലിനെക്കാള്‍ വെറുപ്പാണാനിക്ക്‌. അത്തരക്കാരാണു യുക്തിവാദികളുടെ പ്രസംഗം കേള്‍ക്കുബ്ബോഴേക്കും കല്ലെറിയുന്നതും പ്രവാചക നിന്ദ നടത്തിയവണ്റ്റെ കൈ വെട്ടുന്നതുമൊക്കെ. അവരെ ഒരു മതവിശ്വാസി എന്ന നിലക്ക്‌ എനിക്കൊരിക്കലും അനുകൂലിക്കാന്‍ കഴിയില്ല. പിന്നെ താങ്കളൂടെ സാങ്കല്‍പിക കഥ എനിക്കിഷ്ടപെട്ടു. പക്ഷേ, സങ്കല്‍പത്തിലാണെങ്കിലും പേരു നല്‍കുബ്ബോള്‍ ശ്രദ്ദിക്കണം അല്ലെങ്കില്‍ ഇതുപോലുള്ള അബന്ധം പിണയും (രാവണന്‍, കംസന്‍ എന്ന പേരുകള്‍ കുട്ടികള്‍ക്ക്‌ നാമകരണം ചെയ്യാത്തതു പോലെ തന്നെയാണു അബൂസുഫ്‌യാന്‍, അബൂജഹല്‍ തുടങ്ങിയ പേരുകള്‍). എണ്റ്റെ കമണ്റ്റില്‍ പറഞ്ഞ മറ്റുകാര്യങ്ങളെ കുറിച്ച്‌ മൌനം വാചാലം എന്ന് കരുതട്ടെ.

CKLatheef said...

Susheel kumar said..

>>> മത ഭീകരത മതത്തിന്റെതന്നെ ഉല്പ്പന്നമാനെന്ന്‌ എല്ലാവര്‍ക്കുമറിയാം. മതത്തെ അതിന്റെ പാപഭാരത്തില്‍നിന്ന് കുറ്റവിമുക്തമാക്കാന്‍ പെടാപ്പാടു പെടുന്നവര്‍ക്ക് അത് മറ്റാരേക്കാളുമറിയാം. മത വിശ്വാസത്തില്‍ നിന്നും മത മൗലിക വാദത്തിലേക്കും അവിടെനിന്നും മത തീവ്രവാദത്തിലേക്കും, തുടര്‍ന്ന് മത ഭീകരവാദത്തിലേക്കും, വംശഹത്യയിലേക്കുമുള്ള ദൂരം വളരെ വളരെ കുറവാണ്‌.<<<


മതവിശ്വാസത്തില്‍നിന്ന് മതമൗലികവാദത്തിലേക്ക് പിന്നെ മതതീവ്രവാദത്തിലേക്ക് തുടര്‍ന്ന് മതഭീകരവാദം അവിടുന്നും പോയാല്‍ വംശഹത്യ എന്നിങ്ങനെ വംശഹത്യയിലേക്കുള്ള റൂട്ട് മാപ്പ് വരച്ച് മതവിശ്വാസമാണ് എല്ലാറ്റിനും കാരണം എന്നാണല്ലോ താങ്കള്‍ തെളിയിക്കാന്‍ പാടുപെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭീകരത എന്നതുതന്നെ മതമൂല്യങ്ങളുമായി ചേര്‍ച സാധ്യമല്ലാത്തതാണ് എന്ന കാഴ്ചപ്പാടിനാണ് മതമേഖലയില്‍ മുന്‍തൂക്കമുള്ളത്. ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംഘത്തിന് ഇതാ ഞങ്ങളെ നോക്കൂ. അക്രമത്തിലോ ഭീകരതയിലോ പങ്കാളിയായ ഒരാളെ ഞങ്ങളില്‍നിന്ന് കാണിച്ചു തരൂ എന്ന് പറയാന്‍ അര്‍ഹതയുണ്ടെങ്കില്‍ അത് മതനിഷേധികള്‍ക്കല്ല മതവിശ്വാസികള്‍ക്ക് തന്നെയാണ്. വസ്തുത ഇങ്ങനെയൊക്കെയാണെങ്കിലും ആടിനെ പേപട്ടിയെന്ന് വിളിച്ച് തല്ലിക്കൊല്ലാന്‍ നടക്കുന്നവര്‍ കുറ്റിയറ്റുപോകില്ല എന്നതിനാല്‍ താങ്കളില്‍നിന്ന് ഇത്തരം അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Muhammed Shan said...

>>അക്രമത്തിലോ ഭീകരതയിലോ പങ്കാളിയായ ഒരാളെ ഞങ്ങളില്‍നിന്ന് കാണിച്ചു തരൂ എന്ന് പറയാന്‍ അര്‍ഹതയുണ്ടെങ്കില്‍ അത് മതനിഷേധികള്‍ക്കല്ല മതവിശ്വാസികള്‍ക്ക് തന്നെയാണ്.<<

ലത്തീഫിന്റെ തൊലിക്കട്ടി ഒരിക്കല്‍ കൂടി അന്ഗീകരിച്ചിരിക്കുന്നു !!!

അപ്പൂട്ടൻ said...

ഒരുതരത്തിൽ നോക്കിയാൽ മതസഹിഷ്ണുത എന്ന് പറയുന്നതുതന്നെ ഒരു പൊരുത്തപ്പെടലാണ്‌. പണ്ട്‌ ഭയത്താലോ ഇടകലരൽ പ്രക്രിയയാലോ ഒക്കെ വലിയതോതിൽ വർഗ്ഗീയലഹളകൾ ഒഴിവാക്കിയിരുന്നു, ഭരിക്കുന്നത്‌ ഏകാധിപതികളായിരുന്നു എന്നത്‌ ഇതിനെ കുറച്ചൊക്കെ സഹായിക്കുകയും ചെയ്തിരുന്നു. ഇന്ന് ഗ്ലോബൽ വില്ലേജ്‌ എന്ന സങ്കൽപത്തിലേയ്ക്ക്‌ ലോകം നീങ്ങിക്കൊണ്ടിരിക്കവെ, പരസ്പരസഹകരണമില്ലാതെ രാജ്യങ്ങൾക്ക്‌ വരെ നിലനിൽപ്പില്ലെന്നിരിക്കെ, സമൂഹങ്ങളും അതേ രീതിയിലേയ്ക്ക്‌ മാറിയേതീരൂ എന്ന ഘട്ടം വന്നിട്ടുണ്ട്‌. മതസഹിഷ്ണുത എന്നത്‌ അതിനാൽത്തന്നെ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിട്ടുണ്ട്‌.

ഈ മതസഹിഷ്ണുത എന്നത്‌ ഒരു exceptional virtue ആയാണ്‌ ഇന്ന് അവതരിപ്പിക്കപ്പെടുന്നത്‌, പ്രത്യേകിച്ചും പുനരുദ്ധാരണത്തിനുവേണ്ടി വാദിക്കാൻ ആളുകളുണ്ടാകുമ്പോൾ. I don't really know when it'd become more like an exception than a norm. ഒരുപാട്‌ പ്രകോപനങ്ങൾ ഇന്ന് എല്ലാവശത്തുനിന്നും ഉണ്ടാകുന്നുണ്ട്‌, ചിലത്‌ വാസ്തവമാകാം, ചിലത്‌ percieved ആകാം. എന്തുമാകട്ടെ, പ്രകോപനങ്ങളിലും സമചിത്തത കൈവിടാതെ സമൂഹം നിലകൊണ്ടാൽ അത്‌ വലിയൊരു കാര്യമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. മതനേതാക്കൾ (who're they?) തീർത്തും ശ്ലാഘനീയമായൊരു കാര്യം നിർവ്വഹിച്ചു എന്ന് പറയപ്പെടും. കലാപമുണ്ടാകൽ സാധാരണ സംഭവവും അതൊഴിവാകുന്നത്‌ അസാധാരണവും എന്നൊരു പ്രതീതിയാണ്‌ ഇവിടെ ലഭിക്കുക. അസാധാരണമായ കാര്യങ്ങളാണല്ലൊ പ്രത്യേകപരാമർശം അർഹിക്കുന്നത്‌.

എന്നാൽ വർഗ്ഗീയലഹള ഉണ്ടായാലോ, അത്‌ മതനേതൃത്വത്തിന്റെ പരാജയമോ അവരാൽ നടത്തപ്പെട്ടതോ അല്ല, മറിച്ച്‌ ചില മൗലികവാദികളുടെ കൈക്രിയ. മതവിശ്വാസമില്ലെങ്കിൽ (അതല്ലാത്ത ദൈവവിശ്വാസം പ്രസക്തമായി പലരും കാണുന്നില്ല) നന്മ ഇല്ല എന്നുപറയുന്ന അതേ ശ്വാസത്തിൽ തിന്മ എന്നത്‌ മതത്തിന്റെ ഭാഗമല്ല എന്നും വളരെ സാധാരണമായ വാദമാണല്ലൊ, അപ്പോൾ നല്ലതെല്ലാം നമ്മുടേതും തിന്മ നമുക്കന്യവും എന്ന വാദം പുതുതല്ല.

എന്തൊക്കെ നന്മ നിരത്താനുണ്ടെങ്കിലും നമ്മളും മറ്റുള്ളവരും എന്ന രീതിയിൽ കൃത്യമായി അതിരിട്ട്‌ വേർതിരിച്ചുനിർത്താൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്തും അപകടകരമാണ്‌, അത്‌ പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പമാണെങ്കിലും വ്യാഖ്യാനത്തിന്റെ പ്രശ്നമാണെങ്കിലും.

Anonymous said...

SanthoshPulpally പറയുന്നു:
"രണ്ടു നായന്മാരോ നമ്പൂരിമാരോ സ്വന്തം ജാതിയില്‍ ഉള്ളവനാണോ കൂടെയുള്ളവന്‍ പരീക്ഷിച്ചാലും 'വീക്ഷണം' അതിവിശാലമായി തന്നെ തുടരുമോ എന്തോ? അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ അവര്‍ണ്ണനും സവര്‍ണ്ണനും, ഭൂരിപക്ഷവും ന്യൂനപക്ഷവും മാത്രമേ ഉള്ളൂ . മനുഷ്യന്‍ ഇല്ല...! ആരെങ്കിലും തന്നെ വിമര്‍ശിച്ചാല്‍ അവന്‍ സവര്‍ണ്ണന്‍, യുക്തിവാദി, കമ്മ്യൂണിസ്റ്റ്..... പറഞ്ഞതിലെ സാരം മനസ്സിലാക്കാന്‍ മാത്രം ശ്രമിക്കരുത്."
സ്വന്തം ജാതിയില്‍ ഉള്ളവനാണോ എന്ന് നമ്പൂതിരിമാര്‍ക്കും നായന്മാര്‍ക്കും പരീക്ഷിക്കേണ്ട കാര്യമെന്തിരിക്കുന്നു ഇന്ന്? നഴ്സറിയില്‍ പഠിക്കുന്ന കുട്ടികള്‍ക്കുവരെ ജാതിപ്പേര് ചേര്‍ത്ത പേരാണ് അവരിന്ന് ഇടുന്നത്. ഐഡിയ സ്റ്റാര്‍സിംഗര്‍ എന്ന പരിപാടി കാണാറില്ലേ? അതില്‍ പങ്കെടുക്കുന്ന മേല്‍പ്പറഞ്ഞ ജാതിക്കാരില്‍ മിക്കവര്‍ക്കും വാലായി ജാതിപ്പേരുണ്ട്. ജാതി ഇത്ര മോശമാണെങ്കില്‍ ഇക്കൂട്ടരെന്തിനാ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജാതിപ്പേരു കൊണ്ടു നടക്കുന്നത്?ഈ സത്യങ്ങള്‍ പച്ചയായി തുറന്നു പറയുന്നതിനാലാണ് സത്യാന്വേഷി മനുഷ്യരെ കാണുന്നില്ല എന്ന് ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നത്.
ഓഫ് ടോപ്പിക്കായതില്‍ ക്ഷമിക്കുക സുശീല്‍.
സത്യാന്വേഷി ഈ ചര്‍ച്ചയില്‍ നിന്ന് തത്കാലം പിന്‍വാങ്ങുന്നു.

സുശീല്‍ കുമാര്‍ said...

കുരുത്തം കെട്ടവന്‍ പറഞ്ഞു:
"മതം നന്‍മ കല്‍പിച്ചാലും ചില മതവിശ്വാസികള്‍ മോഷ്ടിച്ചെന്നിരിക്കും. ചിലര്‍ കൊലപാതകം ചെയ്തതെന്നിരിക്കും. ഇതൊക്കെ മതങ്ങളുടെ അക്കൌണ്ടില്‍ തന്നെ നാം എങ്ങിനെ വരവു വെക്കും. മനുഷ്യ സഹജമായ ചില പ്രേരണയുടെ ഫലമായാണു അതൊക്കെ സംഭവിക്കുന്നത്‌...."

>>>> മനുഷ്യസഹജം എന്നു പറഞ്ഞാല്‍ അതില്‍ എന്തൊക്കെ വരാം? സ്നേഹം, ദയ, അസൂയ, സ്വാര്‍ഥത, പക ഇതെല്ലാം മനുഷ്യസഹജം (ഒരു പരിധിവരെ ജന്തു സഹജം) എന്നു പറയാം. എന്നാല്‍ ഇതില്‍ സാമൂഹിക നില നിലനില്പ്പിന്‌ അനുഗുണമായവ സ്വീകരിക്കലും അല്ലാത്തവ നിരാകരിക്കലുമാണ് സംസ്കാരം എന്നു പറയുന്നത്. മറ്റുള്ളവര്‍ക്ക് ദോഷകരമല്ലാത്തതേ തനിക്കു ഗുണകരമാകുന്ന കാര്യമാകുമെങ്കിലും ചെയ്യാവൂ എന്ന് സാരം. ഈ തെരഞ്ഞെടുപ്പിനുള്ള പ്രേരണ എന്താണ്‌? നില നില്‍ക്കുന്ന സമൂഹത്തിന്റെ നീതി ബോധം തന്നെയാണ്‌. ഇതില്‍ മതത്തിനും ഒരു പങ്കുണ്ടാകും. മറ്റു പല ഘടകങ്ങള്‍ക്കും പങ്കുണ്ടാകും. എന്നാല്‍ മതം അത് നിലവില്‍ വന്ന കാല ഘട്ടത്തിന്റെ നീതി ബോധത്തില്‍ നിന്നും മുന്നോട്ടു പോകാന്‍ തയാറാകാതിരുന്നാല്‍ അല്ലെങ്കില്‍ സമൂഹത്തിന്റെ നീതി ബോധത്തിനു മുന്നില്‍ നടക്കാന്‍ അതിനു കഴിയാതിരുന്നാല്‍ അത് പിന്തിരിപ്പനാകുന്നു. എല്ലാ മനുഷ്യനെയും മനുഷ്യനായി കാണുന്നതിനു പകരം മതം തിരിച്ച് സ്നേഹിക്കാന്‍ പഠിക്കുന്നത് ഏതര്‍ത്ഥത്തിലും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.

മതം സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു, അല്ലെങ്കില്‍ നന്മ മാത്രം ചെയ്യാന്‍ കല്പ്പിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ അത് ചരിത്രബോധമില്ലാത്ത വിലയിരുത്തലാകും. ബ്രാഹമണമതം ബ്രാഹമണനെ മാത്രം മനുഷ്യനായി കണ്ടു. ബാക്കിയെല്ലാവരും പല തട്ടുകളില്‍ കീഴടക്കപ്പെട്ടു. ലോകാ സമസ്ഥാ സുഖിനോ ഭവന്തു എന്ന് മതം പറയുന്നത് ഇന്ന് ലോകത്തില്‍ എല്ലാവരും സുഖമായി ഭവിക്കട്ടെ എന്ന് ഇന്ന് വ്യാഖ്യാനിക്കാം; എന്നാല്‍ അത് രൂപപ്പെട്ട കാലത്ത് സിന്ധൂ നദിക്കു ഇപ്പുറമുള്ള എല്ലാ ബ്രാഹ്മണരും സുഖമായിരിക്കട്ടേ എന്നതിലപ്പുറം അര്‍ത്ഥമാക്കിയിരുന്നില്ല.

'യേശു' സ്നേഹിക്കാന്‍ പഠിപ്പിച്ചു എന്നത് ശരിയാണ്‌. എന്നാല്‍ യേശു എന്ന മിത്തിനു മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട കത്തോലിക്കാസഭ ലോകത്തില്‍ നടത്തിയ ക്രൂരതകള്‍ക്ക് കണക്കില്ല.
എന്നെയല്ലാതെ മറ്റൊരു ദൈവത്തെയും നിങ്ങള്‍ ആരാധിച്ചു പോകരുതെന്നും അങ്ങനെ ചെയ്താല്‍ ചെയ്യുന്നവനെ മാത്രമല്ല, അവരുടെ ദൈവങ്ങലെയും നരകത്തിലെ വിറകാക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയ ഇസ്ലാമിക ദൈവത്തെ ഇന്ന് എത്ര സ്നേഹമയനാക്കി പ്രച്ഛന്നവേഷം കെട്ടിച്ചാലും അതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലക്കിയ മതാനുയായി തനിസ്വഭാവം കാണിച്ചുകൊണ്ടിരിക്കും.

സന്തോഷ് ചോദിച്ച ചോദ്യം ഷിയാകളും സുന്നികളും കലഹിക്കുന്നത് മതത്തിന്റെ പേരിലാണോ എന്ന് ചോദിച്ചാല്‍ ഉറപ്പിച്ചു പറയാമല്ലോ അതെ എന്ന്. പിന്നെന്തിന്റെ പേരിലാണ്‌? പാകിസ്ഥാനില്‍ അഹമ്മദീയ പള്ളിയില്‍ വെടിവെപ്പുനടത്തവെ അഹമ്മദീയ യുവാക്കളുടെ പിടിയിലായ ഭീകരന്‍ ആക്രോസിച്ചത് 'അവിശ്വാസികളെ കൊന്നൊടുക്കും വരെ ഞങ്ങള്‍ ജിഹാദ് തുടരുമെന്നായിരുന്നു' എന്നറിയുക.


മതത്തെ വസ്തുതാപരമായി വിലയിരുത്താന്‍ അതിനകത്തിരുന്നുകൊണ്ട് കഴിയില്ല. അതിനു വെളിയില്‍ വന്നു നോക്കിയാലേ നേരെ കാണൂ.

സുശീല്‍ കുമാര്‍ said...

കുരുത്തം കെട്ടവന്‍ പറഞ്ഞു:
പിന്നെ താങ്കളൂടെ സാങ്കല്‍പിക കഥ എനിക്കിഷ്ടപെട്ടു. പക്ഷേ, സങ്കല്‍പത്തിലാണെങ്കിലും പേരു നല്‍കുബ്ബോള്‍ ശ്രദ്ദിക്കണം അല്ലെങ്കില്‍ ഇതുപോലുള്ള അബന്ധം പിണയും (രാവണന്‍, കംസന്‍ എന്ന പേരുകള്‍ കുട്ടികള്‍ക്ക്‌ നാമകരണം ചെയ്യാത്തതു പോലെ തന്നെയാണു അബൂസുഫ്‌യാന്‍, അബൂജഹല്‍ തുടങ്ങിയ പേരുകള്‍).

>>>> സര്‍, എന്റെ പോസ്റ്റില്‍ ആദ്യം തന്നെ പറഞ്ഞുവല്ലോ, ഇതെന്റെ ജീവിതത്തിലെ നേരനുഭവങ്ങളാണെന്ന്. ഒന്നിലും ഒരു കൂട്ടിച്ചേര്‍ക്കലുമില്ല, നൂറു ശതമാനം സത്യം. പേര്‌ താങ്കളുടെ കമന്റിനുശേഷം ഒന്നു കൂടി ചോദിച്ച് ഉറപ്പിച്ചു. അതു തന്നെയാണ്‌. പക്ഷേ എന്റെ ആ കുരുന്നുമക്കളെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, അല്ലെങ്കിലും അവരെ വിമര്‍ശിക്കാനല്ലല്ലൊ അത് ഞാന്‍ പ്രയോഗിച്ചത്; അവരില്‍ ജാതി-മത ഭേദം കുത്തിനിറയ്ക്കുന്ന രക്ഷിതാക്കളെയും സമൂഹത്തെയും തുറന്നു കാട്ടാനല്ലേ? ഒരു പക്ഷേ ആ പേരു നല്‍കിയവര്‍ക്ക് താങ്കള്‍ ഉദ്ദേശിച്ച ചരിത്ര പശ്ചാത്തലം അറിയില്ലായിരിക്കാം. ഏതായാലും അത് ഗൗരവമര്‍ഹിക്കുന്ന ഒരു കാര്യമല്ലാത്തതിനാലാണ്‌ പരാമര്‍ശിക്കാതിരുന്നത്.

YUKTHI said...

>> അക്രമത്തിലോ ഭീകരതയിലോ പങ്കാളിയായ ഒരാളെ ഞങ്ങളില്‍നിന്ന് കാണിച്ചു തരൂ എന്ന് പറയാന്‍ അര്‍ഹതയുണ്ടെങ്കില്‍ അത് മതനിഷേധികള്‍ക്കല്ല മതവിശ്വാസികള്‍ക്ക് തന്നെയാണ്. വസ്തുത ഇങ്ങനെയൊക്കെയാണെങ്കിലും ആടിനെ പേപട്ടിയെന്ന് വിളിച്ച് തല്ലിക്കൊല്ലാന്‍ നടക്കുന്നവര്‍ കുറ്റിയറ്റുപോകില്ല എന്നതിനാല്‍ താങ്കളില്‍നിന്ന് ഇത്തരം അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. <<


ലത്തീഫ്, ഇന്ന് കണ്ണൂര്‍ എടക്കാട് മുസ്ലിം പള്ളിയുടെ സമീപത്തുള്ള കെട്ടിടത്തില്‍ നിന്നും വന്‍ ആയുധശേഖരവും മതസ്പര്‍ദ്ധ ഉളവാക്കുന്ന ലഘുലേഖകളും പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടികളും എസ്.ഡി.പി. ഐ യുടെ പേരെഴുതിയ തൊപ്പികളും പോലീസ് കണ്ടെടുത്തു. ഈ കെട്ടിടം പല ദിവസ്സങ്ങളിലും പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നതാണ് എന്ന് പോലീസ് പറയുന്നു. കണ്ടെടുത്ത ആയുധങ്ങളും ലഘുലേഖകളും ടി. വി. ചാനലുകള്‍ കാണിക്കുന്നുണ്ട്. പള്ളിയുമായി ബന്ധമുള്ള ഒരാളുടെയും അറിവില്ലാതെ ഈ സാധനങ്ങള്‍ ആ കെട്ടിടത്തില്‍ എത്തിക്കുവാന്‍ പുറത്തുനിന്നുള്ളവര്‍ക്ക് സാധിക്കുമോ? ഇത്തരം കാര്യങ്ങള്‍ക്കുള്ള പഴുത് ഇസ്ലാം മതത്തില്‍ ഉണ്ട് എന്ന് ആരെങ്കിലും പറയുമ്പോള്‍ അവര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്ന് വാദിക്കുന്നവര്‍, ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കുവാന്‍ തയ്യാറാവുന്നില്ല എന്നതാണ് ഏറ്റവും മോശമായ കാര്യം. എപ്പോഴെങ്കിലും പിടിക്കപ്പെടുമ്പോള്‍ മാത്രം "ഞങ്ങള്‍ അക്രമത്തിനു എതിരാണ്, ഈ അക്രമികള്‍ ഞങ്ങളില്‍പ്പെട്ടവര്‍ അല്ല" എന്ന് വിളിച്ചുകൂവുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്...

(പേപ്പട്ടിയെ തന്നെയാണ് തല്ലിക്കൊല്ലാന്‍ നടക്കുന്നതു അല്ലാതെ ആടിനെ അല്ല എന്ന് മനസ്സിലായി കാണുമോ ആവോ... !!!‍ ആടുകള്‍ക്കിടയില്‍ പേപ്പട്ടികളും ഉണ്ട് എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്..)

chithrakaran:ചിത്രകാരന്‍ said...

ഡി.പ്രദീപ്കുമാറിന്റെ(
ജിഹാദികൾ ഉണ്ടാകുന്നത്...
) ബ്ലോഗിലെഴുതിയ കമന്റ്
ഇവിടെ കോപ്പി പേസ്റ്റുന്നു.


വിവിധ മൌദൂതി ഗ്രൂപ്പുകള്‍ കേരളത്തില്‍ തുടങ്ങിവച്ചിട്ടുള്ള
താലിബാന്‍ ഇസ്ലാമിക നിയമം നടപ്പാക്കല്‍
പാക്കിസ്ഥാനി ഇന്റലിജന്‍സിന്റെ കാര്‍മ്മികത്വത്തില്‍
നടത്തപ്പെടുന്ന ... സാംസ്ക്കാരിക,രാഷ്ട്രീയ,നിയമപാലക,മാധ്യമരംഗങ്ങളെ വിലക്കെടുത്തുകൊണ്ടുള്ള ഇന്ത്യക്കെതിരെയുള്ള തുറന്ന യുദ്ധം തന്നെയാണ് ഇത്.

ഇന്ത്യന്‍ പൌരന്മാരെത്തന്നെ ഉപയോഗിച്ചുകൊണ്ടൂള്ള യുദ്ധമായതിനാല്‍... ഇന്ത്യന്‍ ജനത്തില്‍ നിന്നും വളരെ അകന്നു കഴിയുന്ന ഇന്ദ്രപ്രസ്ഥത്തിലെ ഇന്ത്യന്‍ ഭരണകൂടത്തിന് അതു പെട്ടെന്നു മനസ്സിലാക്കാനോ
പ്രതിരോധിക്കാനോ കഴിയില്ലെന്നതാണ്
പരിതാപകരമായ അവസ്ഥ.

കേരളത്തിലെ രണ്ടു മുന്നണികളുടേയും നേതാക്കളേയും കനത്ത കോടികളുടെ സംഭാവനകൊണ്ടും, മക്കളെ തൊഴിലും വിദ്യാഭ്യാസവും നല്‍കി ഊട്ടിപ്പോറ്റുന്നതിലൂടെയും മൌദൂതികള്‍ കെണിയില്‍ പെടുത്തി അടിമകളാക്കിയിരിക്കുന്നതിനാലാകണം...
ആര്യാടനും,പിണറായിയും,കുഞ്ഞാലിക്കുട്ടിയും,യൂത്ത്‌ലീഗ് ഷാജിയുമൊഴിച്ച് മറ്റുള്ള മണ്ണുണ്ണി രാഷ്ട്രീയ നേതാക്കളെല്ലാം മിഴുങ്ങസ്യ മിഴിച്ചിരിപ്പാണ്...
ഒരു കയ്യല്ലേപോയുള്ളു !!!
അല്ലെങ്കില്‍, മനുഷ്യനെന്തിനാ രണ്ടു കയ്യ് !!!
ഒരു കയ്യുകൊണ്ടുതന്നെ അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്യാം.

നമുക്ക് നെലോളിക്കാതെ(നെലോളിക്കരുത്
) അനുസരണയോടെ കാത്തിരിക്കാം. ഇസ്ലാമിക ഭരണം
നമ്മളെ അറബികളെപ്പോലെ സംബന്നരാക്കുമെങ്കില്‍ എന്തിനു വേണ്ടെന്നുവക്കണം. ജിന്നക്കും, മൌദൂതിക്കും ജൈ വിളിക്കാന്‍ ...തയ്യാറാകുക.
നമ്മുടെ ഡിഫിക്കാരൊക്കെ അടുത്ത മനുഷ്യ ചങ്ങലക്കായി ഉറക്കമുണരുന്നത് എന്നാണാവോ?
താലീബാനികളുടെ പെര്‍മിഷന്‍ ലഭിക്കണമായിരിക്കും:)

Anonymous said...

സുശീല്‍,

ഈ ലേഖനത്തിന്റെ യുക്തിയെക്കുറിച്ച് ചില ചിന്തകള്‍..

മതം, ജാതി,രാജ്യം, സംസ്കാരം, പണം തുടങ്ങിയവ കൊണ്ട് ഈ ലോകത്ത് ധാരാളം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ അവ മോശപ്പെട്ടതാണ് എന്നോ ഇല്ലാത്തതാണ് നല്ലത് എന്നോ വാദിക്കാന്‍ കഴിയുമോ? ഇത്തരത്തില്‍ ഉള്ളവയെ ഇല്ലാതാക്കാനോ ഇകഴ്താനോ ശ്രമിച്ചാല്‍ പ്രശ്നപരിഹാരമാകുമോ?

എന്റെ യുക്തി, ഇവയെ എല്ലാം സഹിഷ്ണുതയും പരസ്പരബഹുമാനവും പരസ്പരവിശ്വാസവും വളര്‍ത്താന്‍ പ്രേരിപ്പിക്കുക എന്നത് മാത്രമാണ് പ്രശ്നപരിഹാരം എന്നാണ്. പൊതുതാല്പര്യം എന്നതിന് പൊതുവില്‍ പ്രാധാന്യം കിട്ടാന്‍ ശ്രമിച്ചാല്‍ ആകും കൂടുതല്‍ ഫലം ചെയ്യുക എന്ന് തോന്നുന്നു.

മതവിശ്വാസം പോലുള്ളവ എത്ര യുഗങ്ങള്‍ കഴിഞ്ഞാലും മാറ്റിയെടുക്കുക അസാധ്യമാണ്.. എന്നാല്‍ അതിലെ സഹിഷ്ണുത വളര്‍ത്താന്‍ നോക്കിയാല്‍ ഒരുപക്ഷെ വിജയിച്ചേക്കും!!

അതിനാല്‍ താങ്കളുടെ ശ്രമത്തിനു പത്തില്‍ ഒന്‍പതു മാര്‍ക്ക് മാത്രം!! :)

സുശീല്‍ കുമാര്‍ said...

സത,
തങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. ഒറ്റയടിക്ക് മതത്തെ ഇല്ലായ്മ ചയ്യാന്‍ കഴിയുമെന്ന മഢയത്തരം യുകതിവാദികള്‍ക്കില്ല. സഹിഷ്ണുത വളര്‍ത്തുകയാണ്‌ വേണ്ടത് എന്നതും ശരി തന്നെ. സഹിഷ്ണുത ഉണ്ടാകുന്നത് മതത്തേക്കാള്‍ വലുതാണ്‌ മനുഷ്യന്‍ എന്നു ചിന്തിക്കുമ്പോള്‍ മാത്രമാണ്‌. മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യന്‍ മതത്തിനു വേണ്ടിയോ എന്നതാണ്‌ അടിസ്ഥാനപരമായ ചോദ്യം. എന്റെ മതം മാത്രം ശരി എന്ന വ്യര്‍ഥ ബോധം ചെറുപ്പത്തിലേ കുഞ്ഞുങ്ങളില്‍ അടിച്ചേല്പ്പിക്കുന്നതാണ്‌ എല്ലാ അസഹിഷ്ണുതകളുടെയും കേന്ദ്ര ബിന്ദു എന്ന കാര്യത്തില്‍ താങ്കള്‍ യോജിക്കുമോ?

മതം ഒരിക്കലില്ലാതാകുകയും മനുഷ്യര്‍ ഒന്നാകുകയും ചെയ്യുമെന്ന കാര്യത്തില്‍ ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്‌. ഇന്ന് അത് ഒരു പക്ഷേ പ്രായോഗികമായി തോന്നില്ലായിരിക്കാം. അടിമത്തം നിലനിന്ന കാലത്ത് 'ദൈവത്തിനു' പോലും അത് എന്നെങ്കിലും ഇല്ലാതാകുമെന്നു തോന്നിയില്ലല്ലോ? അതുകൊണ്ടാണ്‌ മതഗ്രന്ഥങ്ങളില്‍ ഇപ്പോഴും അടിമത്തവ്യവസ്ഥയ്ക്ക് മാന്യത നില നില്‍ക്കുന്നത്. മതങ്ങള്‍ക്ക് മനുഷ്യന്‍ ഇപ്പോഴും ദൈവത്തിന്റെ 'അടിമ' യായി തോന്നുന്നത് 'ദൈവ'ത്തിന്റെ ആ അടിമ-ഉടമ ബൊധത്തില്‍ നിന്നാണ്‌. അടിമത്തം പോയില്ലേ? എത്രയോ മതങ്ങള്‍ മരിച്ചുപോയി. എത്രയോ ദൈവങ്ങല്‍ മരിച്ചുപോയി. ഇനിയും സ്വയം നില നില്‍ക്കാന്‍ മനുഷ്യ സമൂഹത്തിനു കഴിയുമെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യും.

sanchari said...

ഇത് അഞ്ചു വയസ്യ്കാരന്റെ അസഹിഷ്ണുതയല്ല.
കമ്യുനിസ്റ്റു നിരീശ്വര യുക്തിവാദ കൂട്ടുകെട്ടിന്റെ അസഹിഷ്ണുതയും തീവ്രവാദവും തന്നെ

Anonymous said...

സഹിഷ്ണുത ഇല്ലാത്തത് "എന്റെ" മതം/ജാതി/വര്‍ണ്ണം/രാജ്യം എന്നിവ "മാത്രം" സംരക്ഷിക്കപ്പെടെണ്ടതാണ് എന്ന ചിന്ത ചെറുപ്പത്തിലെ വളര്‍ത്തി വിടാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്. എന്റെ മാത്രം ശരി, ബാക്കി അളിഞ്ഞത് അല്ലെങ്കില്‍ ഇല്ലാതാക്കപ്പെടെണ്ടത് എന്ന ബോധം മതം പ്രചരിപ്പിക്കുന്നതാണ് അസഹിഷ്ണുത സൃഷ്ട്ടിക്കാനുള്ള മൂലകാരണം. അതൊഴിവാക്കിയാല്‍ ഇവക്കൊക്കെ "സഹവര്‍ത്തിത്വം" എന്നത് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. സഹവര്‍ത്തിത്വം എന്നതിന്റെ വില ഇന്ന് ലോകത്ത് വലുതാണ്‌.. അത് വളര്‍ത്താന്‍ സാധിക്കും..അതിലൂടെ സഹിഷ്ണുതയും!!

മതം എന്നതിന്റെ പരുധിയില്‍ വരുന്ന എത്ര സംവിധാനങ്ങള്‍ ഇന്ത്യയിലോ ലോകത്തിലോ ഉണ്ട് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മതം, വിശ്വാസത്തിന്റെയും, രാഷ്ട്രീയത്തിന്റെയും, ചട്ടക്കൂടുകളുടെയും, ജീവിതവ്യവസ്ഥയുടെയും, നിയമങ്ങളുടെയും കൂട്ടിക്കുഴക്കപ്പെട്ട "ചക്കപ്പുഴുക്കാണ്". ഈ പ്രത്യേകത ആണ് മതത്തിനെ സഹിഷ്ണുത,സഹവര്‍ത്തിത്വം എന്നിവ ഇല്ലാതാക്കാന്‍ കാരണം. മതവിശ്വാസം "സത്യ" പ്രമാണമായി വ്യാഖ്യാനിച്ചു ഇതര "അസത്യ" വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുന്നതും പഠിപ്പിക്കുന്നതുമാണ് സഹവര്‍ത്തിത്വം എന്ന സംഗതിക്ക് കത്തി വക്കുന്നത്. അത്തരം മാര്‍ഗങ്ങളിലൂടെയാണ് മതങ്ങള്‍ പ്രചരിച്ചതും. ഒരു മതത്തിനെ ഇല്ലാതാക്കാന്‍ സാധിച്ചേക്കാം. പക്ഷെ, മനുഷ്യന്റെ വിശ്വാസങ്ങളെ ഇല്ലാതാക്കുക അസാധ്യം തന്നെ. പല രീതികളില്‍ ഇത് "ബലഹീനനായ", അത്യാഗ്രഹിയായ മനുഷ്യനെ അവസാന നിമിഷം വരെ പിന്തുടരും..

SanthoshPulpally said...

മതം എന്നത് തന്നെ ഇല്ലാതായാലും ജാതി ചിന്ത നശിച്ചാലും നാം ചുമ്മാതെ ഇരിക്കുമോ? അയല്‍ക്കാരന്റെ മേല്‍ കുതിര കയറാന്‍ നാം പുതിയ ഒരു വ്യത്യാസം/ വൈവിധ്യം കണ്ടെത്തും. പക്ഷെ മതങ്ങള്‍/ജാതികള്‍ നില നില്‍ക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കാള്‍ ദോഷങ്ങള്‍ അധികരിച്ചിരിക്കുന്നു. "സഹിഷ്ണുത" എന്നതാകട്ടെ ഏതു സമയത്തും പോട്ടിപ്പോകാവുന്ന ഒരു നീര്‍കുമിള, അതൊരു പരിഹാരമല്ല, മറിച്ച് ഒരു കച്ചി തുരുമ്പു മാത്രമാണ്. ജാതിയും മതവുമെല്ലാം ഒരു കാലത്ത് നില നിന്നിരുന്ന ഭരണ ഘടനകള്‍ തന്നെയാണ്. അന്ന് അത് നല്ലതായിരുന്നിരിക്കാം. പക്ഷെ അത് കാലഹരണപ്പെട്ടു എന്നാരും തിരിച്ചറിയുന്നില്ല എന്നതാണ് പ്രധാനം. ഒന്നുകില്‍ കാലാനുസൃതമായ രീതിയില്‍ അത് പൊളിച്ച് എഴുതണം. അതിനു തയാര്‍ ആകുന്നില്ലെങ്കില്‍ അതിനെ തള്ളി കളയണം. അജ്ഞാനത്തിന്റെയും കെട്ടുകഥകളുടെയും തടവറകള്‍ തകര്‍ത്ത് വിദ്യാഭ്യാസം സമൂഹത്തെ ഇതില്‍ നിന്ന് രക്ഷിക്കുക തന്നെ ചെയ്യും, ഇന്നല്ലെങ്കില്‍ നാളെ....

സുശീലിന്, താങ്കളുടെ സദുദ്ദേശത്തിനു, ആശംസകള്‍.....
.

Subair said...

ശരിയാണ്, നമ്മുടേത് ഒരു സങ്കുചിത സമൂഹമാണ്. മതത്തെ വൈചാരികമായി സമീപിക്കാതെ വൈകാരികമായി സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് അതുകൊണ്ടാണ്. മതം മാറ്റത്തെ നാം വലിയൊരു സംഭവമായി കാണുന്നതും അതുകൊണ്ടുതെന്നെ.

മതത്തിന്‍റെ പേരില്‍ കൊല്ലാനും തല്ലാനും ഇറങ്ങുന്നവര്‍, മത ഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നവരല്ല. എന്നല്ല പലപ്പോഴും ഇവരുടെ പ്രവര്‍ത്തി, തങ്ങള്‍ പ്രധിനിതീകരിക്കുന്ന മത സമൂഹത്തിനു ആത്യന്തികമായി ദോഷമാണ് എന്ന് മനസ്സിലാക്കാനുള്ള മിനിമം ബുദ്ധി പോലും ഇവര്‍ക്കുണ്ടാവാരില്ല.

ഇത് മതത്തിന്‍റെ പ്രശനമല്ല. പാര്‍ടിയും, ദേശീയതയും, ഭാഷയും എല്ലാം ഇത്തരത്തില്‍ സങ്കുചിത വാത്കരിക്കാം.

കണ്ണൂരിലെ പാര്‍ടി ഗ്രാമങ്ങളില്‍ പാര്‍ടി "മതം" പോലെയാണെന്നും, പാര്‍ടി നേതൃത്വം, മത പുരോഹിതരെപോലെ യാണെന്നും പലരും എഴുതിയിട്ടുണ്ട്.

സങ്കുചിത ദേശീയത സൃഷ്‌ടിച്ച പ്രശ്നങ്ങള്‍ നമ്മുക്ക് അറിവുള്ളതാണല്ലോ. ഭാഷയുടെ പേരിലും നാം തല്ലുകൂടിയുട്ടുണ്ട്.

കാര്യഗൌരവമുള്ള യുക്തിവാദികള്‍ ചെയ്യേണ്ടത്‌, മത സങ്കുചിതത്തതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ്, അല്ലാതെ അക്രമ സംഭവങ്ങള്‍ക്ക് മതങ്ങളാണ് ഉത്തരവാദികള്‍ എന്ന് സാമാന്യവല്കരിച്ചു മതത്തിനെതിരെ തിരിയുകയല്ല. മത വിശ്വാസികളില്‍ സമാധാന പ്രേമികളും, ധാന ധര്‍മങ്ങള്‍ ചെയ്യുന്നവരും, ആയ മനുഷ്യ സ്നേഹികള്‍ എമ്പാടും ഉണ്ടല്ലോ ?

മതത്തെ ആശയവും ആദര്‍ശവുമായി സമീപിക്കാനും വിശകലനം ചെയ്യാനും, മതം ആര്‍ക്കും സ്വീകരിക്കുവാനും, ഉപേക്ഷിക്കാനും കഴിയുന്ന ഒന്നായി മനസ്സിലാകുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറിയാല്‍, മത വൈകാരിത മൂലമുല്ല പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഒരു വീട്ടില്‍‍ തെന്നെ, ഹിന്ദുവും, മുസ്ലിമും, മതമില്ലാത്തവനും താമസിക്കാന്‍ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാവേണ്ടതുണ്ട്.

ഇത്ര കാലം യുക്തിവാദികള്‍ പ്രവര്‍ത്തിച്ചിട്ടും, മത രഹിതമായ ഒരു കൊച്ചു സമൂഹത്തെ പോലും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍, മതത്തെ പൂര്‍ണമായും തുടച്ചു നീക്കുക എന്നത്, തികച്ചും അപ്രായോഗികമായ ഒരു ആശയാമാണ് എന്ന് യുക്തിവാദികള്‍ മനസ്സിലാകണം.

സുശീല്‍ കുമാര്‍ said...

സുബൈര്‍ പറഞ്ഞു:

"മതത്തെ ആശയവും ആദര്‍ശവുമായി സമീപിക്കാനും വിശകലനം ചെയ്യാനും, മതം ആര്‍ക്കും സ്വീകരിക്കുവാനും, ഉപേക്ഷിക്കാനും കഴിയുന്ന ഒന്നായി മനസ്സിലാകുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറിയാല്‍, മത വൈകാരിത മൂലമുല്ല പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഒരു വീട്ടില്‍‍ തെന്നെ, ഹിന്ദുവും, മുസ്ലിമും, മതമില്ലാത്തവനും താമസിക്കാന്‍ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാവേണ്ടതുണ്ട്"

>>>> സുബൈര്‍, താങ്കളുടെ ഈ അഭിപ്രായത്തെ ഹൃദയംകൊണ്ടേറ്റു വാങ്ങുന്നു; പറഞ്ഞത് ആത്മാര്‍ഥതയോടെയാണെങ്കില്‍. ഒരു വീട്ടില്‍ ഹിന്ദുവിനും മുസല്‍മാനും, കൃസ്ത്യാനിക്കും അവിശ്വാസിക്കും പരസ്പര സ്പര്‍ദ്ദയല്ലാതെ ജീവിക്കുന്ന ഒരു സമൂഹ സൃഷ്ടിക്കാണ്‌ യുക്തിവാദികള്‍ നില കൊള്ളൂന്നത്. എന്നാല്‍ താങ്കള്‍ പറഞ്ഞ ഈ അഭിപ്രായത്തെ സ്വീകരിക്കുന്നതു പോയിട്ട് അങ്ങനെയൊന്ന് ചിന്തിക്കാന്‍ പോലും ഏത് മതത്തിനു കഴിയും. താങ്കള്‍ മഹത്വവല്‍ക്കരിക്കുന്ന താങ്കളുടെ മതത്തിന്‌ കഴിയുമോ? ഇ അഹമ്മദിന്റെ മകന്‍ മറ്റൊരു മതത്തില്‍ നിന്നല്ലേ പെണ്ണു കെട്ടിയതെന്നു ചോദിച്ചപ്പോള്‍ 'അതില്‍ കുഴപ്പമില്ല; അവള്‍ ഇപ്പോള്‍ മതമൊക്കെ മാറി, ഒന്നാംതരം ദീനിയാണെന്ന്' അഭിമാനിച്ച്‌ പ്രസ്ഥാവനയിറക്കിയര്‍ക്ക് ഇക്കാര്യം ചിന്തിക്കാന്‍ കഴിയുമൊ? മതം ആര്‍ക്കും സ്വീകരിക്കാനും ഉപേക്ഷിക്കാനും കഴിയുന്ന ഒന്നായി കാണാന്‍ താങ്കളുടെ 'മഹത്തായ' മതത്തിന്‌ കഴിയുമോ? ഇസ്ലാം സ്വീകരിച്ച ശേഷം അത് ഉപേക്ഷിക്കുന്നവര്‍ക്ക് ഇസ്ലാം നല്‍കുന്ന ശിക്ഷയെന്താണ്‌ സുബൈര്‍? ആത്മാര്‍ത്ഥതയോടെ പറയൂ. താങ്കള്‍ ഇപ്പോള്‍ പറഞ്ഞ അഭിപ്രായം 'മതസംരക്ഷകരും മത പോലീസുകാരും' കേള്‍ക്കണ്ട. അവര്‍ താങ്കളെ ഉടനെതന്നെ 'യുക്തിവാദിയാക്കി' കല്ലെറിയാന്‍ തുടങ്ങും.

CKLatheef said...

Subair said..

>>> മതത്തെ ആശയവും ആദര്‍ശവുമായി സമീപിക്കാനും വിശകലനം ചെയ്യാനും, മതം ആര്‍ക്കും സ്വീകരിക്കുവാനും, ഉപേക്ഷിക്കാനും കഴിയുന്ന ഒന്നായി മനസ്സിലാകുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറിയാല്‍, മത വൈകാരിത മൂലമുല്ല പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഒരു വീട്ടില്‍‍ തെന്നെ, ഹിന്ദുവും, മുസ്ലിമും, മതമില്ലാത്തവനും താമസിക്കാന്‍ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാവേണ്ടതുണ്ട്. <<<<

സുബൈറിന്റെ മേല്‍ പ്രസ്താവന ഉള്‍കൊള്ളുന്ന കമന്റിനടിയില്‍ ഒരൊപ്പ്.

പ്രിയ സുശീല്‍,

മലപ്പുറം ജില്ലയില്‍ ജീവിച്ചിട്ടും, ഇപ്രകാരം ചിന്തിക്കുന്ന ഒരു വിഭാഗം മുസ്്‌ലിം സമൂഹത്തിലുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയതിന് കാരണം താങ്കള്‍ തന്നെ കണ്ടെത്തുന്നതായിരിക്കും നല്ലത്. യുക്തിവാദികള്‍ക്ക് വല്ലാതെ മുന്‍ധാരണക്ക് അടിപ്പെട്ടവരാണ്. തങ്ങള്‍ മനസ്സിലാക്കിയത് വസ്തുതയാണോ എന്ന് ആലോചിക്കാനും അതിലെ സത്യാവസ്ഥ മനസ്സിലാക്കാനും നേരിയ ഒരു ശ്രമം പോലും നടത്തുന്നില്ല. ബാക്കി കാര്യങ്ങള്‍ക്ക് മറുപടി സുബൈര്‍ നല്‍കിക്കൊള്ളും. പക്ഷെ ഇത് സുബൈറിന്റെ വ്യക്തിപരമായ ഒരു അഭിപ്രായം മാത്രമാണ് എന്നനിലക്ക് താങ്കള്‍ സ്വീകരിക്കുന്നത് കണ്ടപ്പോള്‍ ഇടപെട്ടുപോയതാണ്.

Unknown said...

HINDUISM IS BASED ON VEDIC KNOWLEDGE. ITHIHASAM,PURANAM,THANTHRAM,TEMPLE CULTURE,HUMAN GODS ARE NOT PART OF VEDIC CONCEPT. THE NAME HINDU ITSELF IS GIVEN BY THE FOREIGNERS.
THE TEMPLES SHOULD BE USED FOR SPREADING VEDIC KNOWLEDGE RATHER THAN FORCING PEOPLE TO BELIEVE IN THE STONE GODS. TEMPLES ARE USED TO PROTECT KAAVU, AIR AND WATER. BUT STRAIGHT ATTACK TOWARDS THE BELIEVES WILL NOT RECTIFY THE ISSUES. THIS WILL MAKE THE PEOPLE MORE REVENGEFUL. START EDUCATING PEOPLE FROM THE WORSHIP CENTER ITSELF.

BUT THERE IS A FACT. GOVT. HAS A BIG ROLE IN IT. ALL THE WORSHIP CENTERES SHOULD BE MONITORED BY THE GOVT. WHETHER THEY TEACH GOOD OR NOT AND THE GOVT SHOULD INTERFRERE IN ALL THE WORSHIP CENTERS OF HINUDS, MUSLIMS AND CRISTIANS.
LOTS OF CRISTIAN CARISMATIC CENTERS CONVERT PEOPLE SHOWING THE MIRACLES OF JESUS CRIST AND SOME OF THE CRISTIAN GROUPS OFFER MONEY TO GET CONVERTED. THE AUTHOR COULD HAVE INCLUDED SUCH INCIDENTS ALSO.LOOKS LIKE THE AUTHOR HAS A SOFT CORNER TOWARDS THEM..

ea jabbar said...
This comment has been removed by the author.
ea jabbar said...

എന്റെ അധ്യാപകജീവിതത്തിലും സമാനമായ ഒരു പാട് അനുഭവങ്ങളുണ്ട്.
ഒന്നു മാത്രം പറയാം . പഴയ നാലാം ക്ലാസ് പുസ്തകത്തില്‍ കൃഷ്ണഗാഥ യിലെ വരികള്‍ പഠിപ്പിക്കാനുണ്ടായിരുന്നു. പുതിയ പാഠപുസ്തകം വിതരണം ചെയ്തതിന്റെ പിറ്റേന്നു ഒരു കുട്ടിയുടെ പുസ്തകത്തില്‍ ആ പദ്യത്തിന്റെ പേജ് മാന്തിക്കീറിയതായി കണ്ടു. ഉണ്ണിക്കണ്ണന്റെ ചിത്രമാണു ചീന്തിയിരിക്കുന്നത്. ചോദ്യം ചെയ്തപ്പോള്‍ ഞേട്ടിപ്പിക്കുന്ന വിവരം. “ഞാന്‍ മാത്രമല്ല എല്ലാരും കീറീട്ടുണ്ട്”
വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരം അതിലും ഞെട്ടിപ്പിക്കുന്നത്. “മദ്രസയിലെ ഉസ്താദ് പറഞ്ഞു. അതു ചെയ്താനാണന്ന് “ [ചെകുത്താന്‍]

എന്റെ സ്വന്തം നാട്ടില്‍ പഠിപ്പിക്കുന്ന കാലത്തെ അനുഭവമാണിത്.
സൌദി അറേബ്യയില്‍ കൃഷ്ണന്റെ ചിത്രം ഉള്ള പത്രമാസികകള്‍ കരിയടിച്ചാണു വിതരണം ചെയ്യുന്നത് . ഇക്കാലത്തും !

Unknown said...

മതം ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിക്കാം...പക്ഷെ ഇന്നതിന് ഇത്ര പ്രസക്തി നല്‍കേണ്ടതില്ല...
ഈ സത്യം മനസിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല. ശ്രമിക്കുന്നവരെ കൂട്ടമായി വിമര്‍ശ്ശിക്കുകയും ചെയ്യുന്ന ഒരു പ്രവണത നമുക്ക് കാണാന്‍ കഴിയും...

വിവാദമായ ഏഴാംക്ലാസിലെ പാഠപുസ്തകത്തില്‍ പറഞ്ഞ “മതമില്ലാത്ത ജീവന്‍” പോലെയൊരു സംസ്കാരമാണ് പ്രോത്സാഹിക്കപ്പെടേണ്ടത്. അത്തരം ചിന്തകളെ കൂടി കുഴിച്ചുമൂടാന്‍ ശ്രമിക്കുമ്പോള്‍ ഭാവിയെക്കുറിച്ച് ആശങ്കകള്‍ മാത്രം ബാക്കി :(

CKLatheef said...

താലിബാനിസവും തൊഗാഡിയിസവും അതാത് മതങ്ങളുടെ തെറ്റായ വായനയാണ് തോഗാഡിയയുടെ പ്രസംഗം കേട്ട് അതാണ് ഹിന്ദുമതമെന്നോ താലിബാനിസം കണ്ട് അതാണ് ഇസ്‌ലാമെന്നോ ധരിക്കുകകയാണ് മതവിരുദ്ധവികാരം മാത്രമുള്ള യുക്തിവാദികള്‍ ചെയ്യുന്നത്. തൊഗാഡിയയുടെ വിഷപ്രചരണം ആഗ്രഹിക്കാത്തവര്‍ ചെയ്യേണ്ടത്. ഹൈന്ദവ മതത്തിലെ സനാതന ധര്‍മങ്ങളുടെ പക്ഷത്ത് നില്‍ക്കുന്ന മനുഷ്യസ്‌നേഹികള്‍ക്ക് പിന്തുണനല്‍കുകയാണ്. അപ്രകാരം താലിബാനിസത്തോട് അങ്ങേ അറ്റത്തെ വിയോജിപ്പുള്ള ഇസ്‌ലാമിന്റെ മുഖ്യധാരാ പക്ഷത്തുള്ള യഥാര്‍ഥ വിശ്വാസികളുടെ അധ്യാപനങ്ങളെയും പിന്തുണക്കുക എന്നതാണ് ശരിയായതും പ്രായോഗികവുമായി മാര്‍ഗം. അല്ലാതെ മതങ്ങളിലെ ന്യൂനപക്ഷത്തെ മതപരമായി ന്യായീകരണം നല്‍കി ശക്തിപകര്‍ന്ന് കൊടുക്കുകയല്ല ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.

ഇതുകൂടി ഒന്ന് വായിക്കുക. കൈവെട്ട്: കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര്‍.

കുരുത്തം കെട്ടവന്‍ said...

ഇസ്‌ലാമിനെതിരിലും ജമാഅത്തെ ഇസ്‌ലാമിക്കെതിരിലും തീവ്രവാദ വര്‍ഗീയ ആരോപണങ്ങള്‍ നിരന്തരം ശ്രീ ജബ്ബാര്‍ ഉന്നയിച്ചപ്പോള്‍ അതിനോട്‌ പൂര്‍ണ്ണമായോ ഭാഗികമായോ യോജിപ്പുള്ളയാളാണു സുശീല്‍ കുമാര്‍ പി പി. എന്നാല്‍ ഇതേ സുശീലിനു തന്നെ തണ്റ്റെ ജമാഅത്തെ ഇസ്‌ലാമിക്കാരനായ സുഹ്രുത്തിനെയും കൂട്ടി ഡല്‍ഹി യാത്രക്ക്‌ പോയപ്പോഴും മറ്റും ഈ പറഞ്ഞ ആരോപണങ്ങളുടെ ഒരു കണികയെങ്കിലും കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാലും ഇവര്‍ ഉരുവിട്ടുകൊണ്ടിരിക്കും അവര്‍ 'തീവ്രവാദികള്‍'!!

ea jabbar said...

എനിക്കുമുണ്ട് ജമാ അത്തുകാരായ സുഹൃത്തുക്കള്‍. അവര്‍ പലരും വീട്ടില്‍ വരാറുണ്ട്. മണിക്കൂറുകളോളം സംസാരിക്കും. ഞാന്‍ അവരെ സല്‍ക്കരിക്കാറുണ്ട്. സൌഹൃദം പങ്കു വെക്കാറുണ്ട്. ജമാ അത്തു മാത്രമല്ല, സാക്ഷാല്‍ സുന്നി മുസ്ലിയാന്മാര്‍ പോലുമുണ്ട് എന്റെ സൌഹൃദവലയത്തില്‍. വ്യക്തിപരമായി എല്ലാവരും നല്ലവരാണ്.
അവരാരും അരയില്‍ കത്തിയുമായല്ല വരാറ് എന്നതിനാല്‍ അവരുടെ ആശയങ്ങളും വിശ്വാസങ്ങളും നിഷ്കളങ്കമാണെന്നു പറയാമോ?

ജമാ അത്തുകാരന്‍ വിശ്വസിക്കുന്നത് മൌദൂദിയന്‍ ചിന്തകളിലാണ്. അതു തീവ്രവാദമാണ്. ഭീകരവാദമാണ്. വ്യക്തി യുടെ പെരുമാറ്റമല്ല ഭീകരതയുടെയും തീവ്രവാദത്തിന്റെയും മാനദണ്ഡം.

ea jabbar said...

മതം പ്രചരിപ്പിക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിനു
ഇതാണു മൌദൂദിയുടെ മതകാഴ്ച്ചപ്പാട്:-


“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പ്ക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.

അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]

ഇതംഗീകരിക്കുന്ന ജമാ അത്തു കാരന്‍ ഭീകരവാദി തന്നെ ! അയാള്‍ വ്യക്തിപരമായി എത്ര നല്ലവനാണെങ്കിലും !

ea jabbar said...

ഇതാ മറ്റൊന്ന്:-

“മനുഷ്യബന്ധങ്ങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്. അതുകൊണ്ട് ഒരു രാഷ്ട്രത്തിന്റെ അയല്‍ രാഷ്ട്രങ്ങളും തങ്ങളുടെ അതേ ആദര്‍ശം സ്വീകരിക്കുന്നതു വരെ ആ രാഷ്ട്രത്തിന് അതിന്റെ സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയില്‍ സ്ഥാപിച്ചുകൊണ്ട് അടങ്ങിയിരിക്കാന്‍ പാടുള്ളതല്ല. അവരുടെ വിഭവങ്ങള്‍ക്കനുസരിച്ച് രാഷ്ട്രത്തെ നാലു ഭാഗത്തേക്കും വികസിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. മുസ്ലിംങ്ങള്‍ ഒരു ഭാഗത്ത് അവരുടെ ആശയപ്രചരണം നടത്തുകയും മറുഭാഗത്ത് ജനങ്ങളെ തങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ ക്ഷണിക്കുകയും വേണം. കാരണം മോക്ഷം നില കൊള്ളുന്നത് അതില്‍ മാത്രമാണ്. അവരുടെ ഇസ്ലാമിക രാഷ്ട്രത്തിനു ശക്തിയും വിഭവവുമുണ്ടെങ്കില്‍ മറ്റു അനിസ്ലാമിക രാഷ്ട്രങ്ങളെ യുദ്ധം ചെയ്തു നശിപ്പിക്കേണ്ടതും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കേണ്ടതുമാണ്.” (ഹഖീഖതെ ജിഹാദ്-പേജ് 64 )

സുശീല്‍ കുമാര്‍ said...

C K Lathef said:
"സുബൈറിന്റെ മേല്‍ പ്രസ്താവന ഉള്‍കൊള്ളുന്ന കമന്റിനടിയില്‍ ഒരൊപ്പ്.

പ്രിയ സുശീല്‍,

മലപ്പുറം ജില്ലയില്‍ ജീവിച്ചിട്ടും, ഇപ്രകാരം ചിന്തിക്കുന്ന ഒരു വിഭാഗം മുസ്്‌ലിം സമൂഹത്തിലുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയതിന് കാരണം താങ്കള്‍ തന്നെ കണ്ടെത്തുന്നതായിരിക്കും നല്ലത്"

>>>>>>>>> ഇതു ലത്തീഫ് തന്നെയോ? അല്‍ഭുതം.
ഒരേവീട്ടില്‍ ഒരു വീട്ടില്‍‍ തെന്നെ, ഹിന്ദുവും, മുസ്ലിമും, മതമില്ലാത്തവനും താമസിക്കുന്നവര്‍ ലത്തീഫിന്റെ ജമാ അത്തെ ഇസ്ലാമിയില്‍ എത്ര പേരുണ്ട് എന്നറിയാന്‍ താല്പര്യമുണ്ട്. ഒപ്പം അക്കൂട്ടത്തില്‍ ഇസ്ലാം ആണെന്നവകാശപ്പെടുന്ന അഹമ്മദീയരെപോലും കൂടെ കൂട്ടാന്‍ മനസ്സുള്ള എത്ര പേരുണ്ട് എന്നും.

ലത്തീഫ് പറയും മുമ്പേ ആ 'ഒരു വിഭാഗത്തെ' കുറെ തപ്പി. കുറച്ചൊക്കെ കണ്ടെത്തിയില്ല എന്ന് പറയാന്‍ പറ്റില്ല. നിങ്ങള്‍ക്കെല്ലാം പേര്‌ കേല്‍ക്കുമ്പോഴെ മേല്‍ ഉളുത്തുകയറുന്ന അയാളുണ്ടല്ലോ. ജബ്ബാര്‍ മാഷ്, അയാളെ കണ്ടു. മക്കളെ രണ്ടു പേരെയും അദ്ദേഹം വിവാഹം കഴിപ്പിച്ചത് മതരഹിതമായാണെന്ന് അറിയാമല്ലോ? ആ വിവാഹത്തിന്റെ വിഷയം മാഷ് ബ്ലോഗിലിട്ടപ്പോള്‍ 'ആ വിഭാഗത്തില്‍' പലരുടേയും തനി നിറം അവിടെ കണ്ടു. മാഷുടെ പഴയ പോസ്റ്റ് നോക്കിയാല്‍ ഇപ്പോഴും ആ സഹിഷ്ണുത അവിടെതന്നെ കാണാം. പിന്നെ കണ്ടത് യുക്തിവാദി സംഘം ജല്ലാ സെക്രട്ടറി മുഹമ്മദാണ്‌. അദ്ദേഹം ജീവിത സഖിയാക്കിയത് വിലാസിനിയെയാണ്‌. പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുറെ പേരെ ഇങ്ങനെ കാണാം. യുക്തിവാദി സംഘത്തില്‍ അതിലേറെ കാണാം. എന്തിനേറെ ഹിന്ദു മത മൗലികവാദ പ്രസ്ഥാനത്തില്‍ അവരുടെ ഒരു സംസ്ഥാന നേതാവിനെയും അറിയാം. എന്നാല്‍ ലത്തീഫിന്റെ മാതൃകാ പ്രസ്ഥാനത്തില്‍ മരുന്നിനെങ്കിലും ഒന്നിനെ കാണിച്ചുതന്നിട്ട് ബാക്കി പ്രസംഗിക്കൂ സി കെ ലത്തീഫ്.

സുശീല്‍ കുമാര്‍ said...

കുരുത്തം കെട്ടവന്‍ പറഞ്ഞു:
"ഇസ്‌ലാമിനെതിരിലും ജമാഅത്തെ ഇസ്‌ലാമിക്കെതിരിലും തീവ്രവാദ വര്‍ഗീയ ആരോപണങ്ങള്‍ നിരന്തരം ശ്രീ ജബ്ബാര്‍ ഉന്നയിച്ചപ്പോള്‍ അതിനോട്‌ പൂര്‍ണ്ണമായോ ഭാഗികമായോ യോജിപ്പുള്ളയാളാണു സുശീല്‍ കുമാര്‍ പി പി. എന്നാല്‍ ഇതേ സുശീലിനു തന്നെ തണ്റ്റെ ജമാഅത്തെ ഇസ്‌ലാമിക്കാരനായ സുഹ്രുത്തിനെയും കൂട്ടി ഡല്‍ഹി യാത്രക്ക്‌ പോയപ്പോഴും മറ്റും ഈ പറഞ്ഞ ആരോപണങ്ങളുടെ ഒരു കണികയെങ്കിലും കാണാന്‍ കഴിഞ്ഞിട്ടില്ല. "

>>> ലത്തീലിനുള്ള മറുപടി ടൈപ്പു ചെയ്തുകൊണ്ടിരിക്കുമ്പോഴേക്കും വന്ന് ജബ്ബാര്‍ മാഷുടേ മറുപടി. അതുകൊണ്ട് ചുരുക്കുന്നു.
എന്റെ കൂടെ ഡല്‍ഹിയില്‍ വന്ന സുഹൃത്ത് മാത്രമല്ല അതില്‍ കൂടുതല്‍ അടുത്ത സുഹൃത്തുക്കളുണ്ട് എനിക്ക് ജമാ അത്തെ ഇസ്ലാമയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തകരായി. അധികദിവസവും ജോലിക്കു പോകുക ഒരു സോളിഡാരിറ്റിക്കാരന്റെ ബൈക്കിന്‌ പിറകിലിരുന്നാണ്‌. പ്രായമേറെയായിട്ടും ഇപ്പോഴും ചുറുചുടുക്കോടെ നടക്കുകയും പ്രബോധനം ഇറങ്ങിയാല്‍ അത് ഉടനെ കയ്യിലെത്തിച്ചു തരികയും ചെയ്യുന്ന അബ്വാക്ക, കാണുമ്പോഴൊക്കെ സൗഹൃദം പുതുക്കുന്ന അബൂബക്കര്‍ മാഷ്, ഞാന്‍ വീണ്‌ കാലൊടിഞ്ഞു കിടന്ന ശേഷം ജോലിക്കു പോകാന്‍ തുടങ്ങിയപ്പോള്‍ തിരക്കുള്ള ബസ്സില്‍ സീറ്റ് തരപ്പെടുത്തിത്തരാന്‍ കഷ്ടപ്പെടുന്ന പ്രിയപ്പെട്ട സഹയാത്രികന്‍ ലത്തീഫ് മാഷ് (ജബ്ബാര്‍ മാഷിന്റെ സഹപാഠിയാണ്‌), ഒഴിവു കിട്ടുമ്പോള്‍ ചില പ്രത്യേക ലേഖനങ്ങള്‍ ഒക്കെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊണ്ടുവരികയും പരസ്പരം ആശയങ്ങള്‍ കൈമാറാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്ന റഹ്മാന്‍ മാഷ്.. ആ ലിസ്റ്റ് ഇനിയും നീളും. കുരുത്തം കെട്ടവന്‍ എന്താണ്‌ വിചാരിച്ചത്? മനുഷ്യരെല്ലാം ഈ എന്റെ ശത്രുക്കളാണെന്നോ? കൂട്ടത്തില്‍ പറയട്ടെ ചുരുക്കം ചില ആര്‍ എസ് എസ്സുകാരും എനിക്കു സ്നേഹിതരായുണ്ട്. ഒരു യുക്തിവാദിയും മത വിമര്‍ശകനുമാണെന്നറിഞ്ഞുകൊടു തന്നയാണ്‌ അവര്‍ എന്നോടും തിരിച്ചും ഇടപഴകുന്നത്. ആ നല്ല മനുഷ്യരെയല്ല അവരുടെ ആദര്‍ശങ്ങളെയാണ്‌ ഞാന്‍ എതിര്‍ക്കുന്നത്. അത് അവരോടുതന്നെ നേരിട്ട് പറയാറുമുണ്ട്.

സുബൈറും ലത്തീഫും പറയുന്നു, ഒരു വീട്ടില്‍ തന്നെ എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും ജീവിക്കുന്ന സമൂഹം വേണമെന്ന്, കുരുത്തം കെട്ടവന്‍ പറയുന്നു, യുക്തിവാദികള്‍ക്ക് ജമാ അത്തുകാര്‍ കൂട്ടുകാരായിക്കൂടെന്ന്.

Unknown said...

THERE IS ONLY A WAY TO ELIMINATE THE BLIND BELIEF IN RELIGIONS.
IF ALL AGREE THAT THE WAY OF WORSHIP IN EACH RELIGION IS CORRECT THEN,

ALL THE RELIGIOS LEADERS SHOULD COME FORWARD ON A PUBLIC STAGE AND PROCLAIM THAT TEMPLES,MOSQUE AND CHURCHES ARE EQUAL WORSHIP CENTERS OF GOD. SO ANY ONE CAN GO TO ANY OF THESE PLACES. NO RESTRICTIONS.

MY FRIEND-HE IS A CRISTIAN-GOES TO SABARIMALA AND CHURCH. HE GOT THE PHOTOS OF CRIST AND LORD KRISHNA AT HIS HOME. LAST DAY CHURCH CONTRIBUTED AN AMOUNT OF Rs:7000 TO ALL POOR MEMBERS OF THE CHURCH.BUT THEY DENIED THE AMOUNT TO MY FRIEND. WHEN HE ASKED THEY SAID, BECAUSE U GO TO SABARIMALA AND WORSHIP LORD KRISHNA.SO WE CANT GIVE MONEY...
THE SAME CHURCH ACCEPT FUNDS FROM HINDUS WHO DEOSNT EVEN BELIEVE IN CHURCHES...
THESE ATTITUDES REALLY IGNITES THE COMMUNALISAM

Joker said...
This comment has been removed by the author.
Joker said...
This comment has been removed by the author.
Joker said...
This comment has been removed by the author.
Joker said...

സുശീല്‍,

നമ്മള്‍ എത്തിപ്പെടുന്ന മേഖലകളില്‍ നമുക്ക് ഏറ്റവും പരിചിതമായതിനോട് അടുത്ത് നില്‍ക്കാനോപരിചയപ്പെടാനോ ഉള്ള ത്വര മനുഷ്യരില്‍ അന്തര്‍ ലീനമാണ്. കേരളത്തിന്‍ പുറത്ത് ഇന്തയിലാകുമ്പോള്‍ അത് മലയാളി എന്നതിലായിരിക്കും, ഇന്ത്യക്ക് പുറത്താകുമ്പോള്‍ ഇന്ത്യക്കാരന്‍ എന്ന് തോന്നുന്ന അടുപ്പം, അത് കേരളത്തിനകത്താണെങ്കില്‍ നമ്മുടെ ജില്ല, അങ്ങനെ പോകും അതിന്റെ മുന്‍ഘടനകളും മറ്റും. പക്ഷെ ഇതിനെയെല്ലാം അടിസ്ഥാനം തീവ്രവാദമാണ് എന്നും മത സ്വത്വമാണ് എന്നൊക്കെപറഞ്ഞാല്‍ അതൊരു കടന്ന കൈയല്ലേ.

കണ്ണൂരിലും കേരളത്തിലങ്ങോളമിങ്ങോളം നടാക്കുന്ന ഇടത് പക്ഷം കുറ്റവാളികളായുള്ള കൊലപാതകങ്ങളുടെ ഇന്ധനം കമ്യൂണീ‍സം ആണ്‍ന്ന് പറഞ്ഞാല്‍ സുശീല്‍ സമ്മതിക്കുമോ. ലോകത്ത് കുറച്ചല്ലാത്ത സംഖ്യയുള്ള മുസ്ലിംഗളെല്ലാം താങ്കള്‍ പറയുന്ന ഇന്ധനം ഉള്ളവരാണ്. എന്നിരിക്കെ ഇവരെല്ലാം എന്ത് കൊണ്ട്റ്റ് തീവ്രവാദികളാവുന്നില്ല. ഇന്ന് കാണുന്ന ഭീകരത നട്ട്പിടിപ്പിച്ചത് ഇസ്ലാം ആണോ അതോ അതൂന്റെ രാഷ്ട്രീയം എന്താണ് എന്നും കാണാതെയുള്ള ഈ വ്യക്തിപരമായ ഉദാഹരങ്ങളും സാങ്കല്പിക കഥകളും മെനഞ്ഞുള്ള ഈ വാദങ്ങള്‍ യുക്തിസഹമാണോ എന്ന് താങ്കള്‍ തന്നെ ആലോചിക്കുക.

മുസ്ലിംഗളെല്ലാം ഭീകരവാദികളല്ല എന്നും പറയുകയും ഖുര്‍ ആനും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും മ്സുലിംഗളെ ഭീകരവാദികളാക്കുന്നു എന്ന് മറുവായില്‍ പറയുകയും ചെയ്യുന്ന സഘപരിവാറിന്റെ ജല്പനങ്ങളില്‍ നിന്ന് വലിയ വ്യത്യാസം താങ്കളുടെ ജല്പനങ്ങളില്‍ കാണാനാകുന്നില്ല. ഹിന്ദു മതം എന്നപേരിലറ്രിയപ്പെടുന്ന ചാതുര്‍ വറ്ന്യത്തിലും ക്ഷേത്രാചാരങ്ങളിലൂം കൊണ്ടാടപ്പെടുന്ന മതം.അസഹിഷ്ണുതയുട്റ്റെ കൂടാരമാണ്. അയിത്തവും, കണികാണലും, ജാതകവും, എല്ലാം കൂടി ചേര്‍ന്ന ഈ പുഴുത്ത ആചാരങ്ങള്‍ സ്വതന്ത്രമാണെന്നും ഭയങ്കരമാണെന്നും നാഴികക്ക് നാല്പത് വട്ടം പറയുന്ന യുക്തിവാദികള്‍. ഇസ്ലാം അറേബ്യന്‍ ഗോത്ര മതമാണെന്നും അതിലുള്ള മറ്റ് ആചാരങ്ങളെയും മറ്റും ഗവേഷണം നടത്തുന്നത് കാണുമ്പോഴും സഹതാപമാണ് തോന്നുന്നത്.

അടിസ്ഥാനപരമായി അസഹിഷ്ണുതയും , അസൂയയും കണ്ട്റ്റ് കൂടായ്കയും എല്ലാം തുടങ്ങുന്നത് വ്യക്തിപരമായ ചില മാനസിക ഇടുക്കം കൊണ്ടാണ്. അത് എല്ലാ വിഭാഗങ്ങളിലുമുണ്ട്. സാമൂഹ്യമായ ബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും കൂടി വരുമ്പോഴാണ്‍ അത് ഏരെക്കുറെ കുറ്രഞ്ഞ് വരുന്നത്. പക്ഷെ താങ്കളെ പോഒലുള്ളവര്‍ ഇസ്ലാം മത വിശ്വാസികള്‍ ഒന്നടങ്കം തീവ്രവാദത്തിന്റെ ഇന്ധനമായ ഇസ്ലാം വിശ്വസിക്കുന്നവര്‍ ആണെന്ന് പറയുമ്പോള്‍ പിന്നെയും ഒരു സമൂഹത്തെ ഒറ്റപെടുത്തുകയാണ് നിങ്ങള്‍ അങ്ങനെ ഉദ്ദേശിച്ചിട്ടിലെങ്കില്‍ പോലും സംഭവിക്കുന്നത് (ബ്ലോഗിലെ യുക്തിവാദികള്‍ പ്രത്യേകിച്ചും). വ്യക്തിപരമായ നിങ്ങളുടെ അടുപ്പങ്ങള്‍ ജബാര്‍ മാഷും, താങ്കളുമൊക്കെ അത് നിങ്ങളുടെ വ്യക്തിവികാസത്തിന്റെ അകൌണ്ടില്‍ വരവ് വെക്കുകയും ചെയ്യുന്നു.

ഈ പോസ്റ്റ് എന്നില്‍ നിരാശ പടര്‍ത്തി എന്ന് പറയുന്നതില്‍ മറ്റൊന്നും തോന്നുകയില്ല എന്ന് കരുതുന്നു. നന്ദി.

Joker said...

സുശീല്‍,

നമ്മള്‍ എത്തിപ്പെടുന്ന മേഖലകളില്‍ നമുക്ക് ഏറ്റവും പരിചിതമായതിനോട് അടുത്ത് നില്‍ക്കാനോപരിചയപ്പെടാനോ ഉള്ള ത്വര മനുഷ്യരില്‍ അന്തര്‍ ലീനമാണ്. കേരളത്തിന്‍ പുറത്ത് ഇന്തയിലാകുമ്പോള്‍ അത് മലയാളി എന്നതിലായിരിക്കും, ഇന്ത്യക്ക് പുറത്താകുമ്പോള്‍ ഇന്ത്യക്കാരന്‍ എന്ന് തോന്നുന്ന അടുപ്പം, അത് കേരളത്തിനകത്താണെങ്കില്‍ നമ്മുടെ ജില്ല, അങ്ങനെ പോകും അതിന്റെ മുന്‍ഘടനകളും മറ്റും. പക്ഷെ ഇതിനെയെല്ലാം അടിസ്ഥാനം തീവ്രവാദമാണ് എന്നും മത സ്വത്വമാണ് എന്നൊക്കെപറഞ്ഞാല്‍ അതൊരു കടന്ന കൈയല്ലേ.

കണ്ണൂരിലും കേരളത്തിലങ്ങോളമിങ്ങോളം നടാക്കുന്ന ഇടത് പക്ഷം കുറ്റവാളികളായുള്ള കൊലപാതകങ്ങളുടെ ഇന്ധനം കമ്യൂണീ‍സം ആണ്‍ന്ന് പറഞ്ഞാല്‍ സുശീല്‍ സമ്മതിക്കുമോ. ലോകത്ത് കുറച്ചല്ലാത്ത സംഖ്യയുള്ള മുസ്ലിംഗളെല്ലാം താങ്കള്‍ പറയുന്ന ഇന്ധനം ഉള്ളവരാണ്. എന്നിരിക്കെ ഇവരെല്ലാം എന്ത് കൊണ്ട്റ്റ് തീവ്രവാദികളാവുന്നില്ല. ഇന്ന് കാണുന്ന ഭീകരത നട്ട്പിടിപ്പിച്ചത് ഇസ്ലാം ആണോ അതോ അതൂന്റെ രാഷ്ട്രീയം എന്താണ് എന്നും കാണാതെയുള്ള ഈ വ്യക്തിപരമായ ഉദാഹരങ്ങളും സാങ്കല്പിക കഥകളും മെനഞ്ഞുള്ള ഈ വാദങ്ങള്‍ യുക്തിസഹമാണോ എന്ന് താങ്കള്‍ തന്നെ ആലോചിക്കുക.

മുസ്ലിംഗളെല്ലാം ഭീകരവാദികളല്ല എന്നും പറയുകയും ഖുര്‍ ആനും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും മ്സുലിംഗളെ ഭീകരവാദികളാക്കുന്നു എന്ന് മറുവായില്‍ പറയുകയും ചെയ്യുന്ന സഘപരിവാറിന്റെ ജല്പനങ്ങളില്‍ നിന്ന് വലിയ വ്യത്യാസം താങ്കളുടെ ജല്പനങ്ങളില്‍ കാണാനാകുന്നില്ല. ഹിന്ദു മതം എന്നപേരിലറ്രിയപ്പെടുന്ന ചാതുര്‍ വറ്ന്യത്തിലും ക്ഷേത്രാചാരങ്ങളിലൂം കൊണ്ടാടപ്പെടുന്ന മതം.അസഹിഷ്ണുതയുട്റ്റെ കൂടാരമാണ്. അയിത്തവും, കണികാണലും, ജാതകവും, എല്ലാം കൂടി ചേര്‍ന്ന ഈ പുഴുത്ത ആചാരങ്ങള്‍ സ്വതന്ത്രമാണെന്നും ഭയങ്കരമാണെന്നും നാഴികക്ക് നാല്പത് വട്ടം പറയുന്ന യുക്തിവാദികള്‍. ഇസ്ലാം അറേബ്യന്‍ ഗോത്ര മതമാണെന്നും അതിലുള്ള മറ്റ് ആചാരങ്ങളെയും മറ്റും ഗവേഷണം നടത്തുന്നത് കാണുമ്പോഴും സഹതാപമാണ് തോന്നുന്നത്.

അടിസ്ഥാനപരമായി അസഹിഷ്ണുതയും , അസൂയയും കണ്ട്റ്റ് കൂടായ്കയും എല്ലാം തുടങ്ങുന്നത് വ്യക്തിപരമായ ചില മാനസിക ഇടുക്കം കൊണ്ടാണ്. അത് എല്ലാ വിഭാഗങ്ങളിലുമുണ്ട്. സാമൂഹ്യമായ ബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും കൂടി വരുമ്പോഴാണ്‍ അത് ഏരെക്കുറെ കുറ്രഞ്ഞ് വരുന്നത്. പക്ഷെ താങ്കളെ പോഒലുള്ളവര്‍ ഇസ്ലാം മത വിശ്വാസികള്‍ ഒന്നടങ്കം തീവ്രവാദത്തിന്റെ ഇന്ധനമായ ഇസ്ലാം വിശ്വസിക്കുന്നവര്‍ ആണെന്ന് പറയുമ്പോള്‍ പിന്നെയും ഒരു സമൂഹത്തെ ഒറ്റപെടുത്തുകയാണ് നിങ്ങള്‍ അങ്ങനെ ഉദ്ദേശിച്ചിട്ടിലെങ്കില്‍ പോലും സംഭവിക്കുന്നത് (ബ്ലോഗിലെ യുക്തിവാദികള്‍ പ്രത്യേകിച്ചും). വ്യക്തിപരമായ നിങ്ങളുടെ അടുപ്പങ്ങള്‍ ജബാര്‍ മാഷും, താങ്കളുമൊക്കെ അത് നിങ്ങളുടെ വ്യക്തിവികാസത്തിന്റെ അകൌണ്ടില്‍ വരവ് വെക്കുകയും ചെയ്യുന്നു.

ഈ പോസ്റ്റ് എന്നില്‍ നിരാശ പടര്‍ത്തി എന്ന് പറയുന്നതില്‍ മറ്റൊന്നും തോന്നുകയില്ല എന്ന് കരുതുന്നു. നന്ദി.

വായുജിത് said...
This comment has been removed by the author.
വായുജിത് said...

<<< എന്തിനേറെ ഹിന്ദു മത മൗലികവാദ പ്രസ്ഥാനത്തില്‍ അവരുടെ ഒരു സംസ്ഥാന നേതാവിനെയും അറിയാം >>>

ഒന്നൊന്നുമല്ല സുശീലെ . ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി മറ്റൊരുദാഹരണം . ഭാര്യയെ അവരുടെ മത വിശ്വാസത്തില്‍ തന്നെ നിലനിര്‍ത്തുന്ന ഒരുപാടു “ഹിന്ദു മത മൌലിക വാദികള്‍“ ഉണ്ട്. ജാതിക്കതീതമായി വിവാഹം കഴിക്കുന്ന അനവധി “ഹിന്ദുത്വവാദി“കളുമുണ്ട്. വാര്‍ത്തയാക്കാന്‍ അവര്‍ക്ക് താത്പര്യമില്ലാത്തത് കൊണ്ട് വാര്‍ത്തയാവുന്നില്ലെന്നു മാത്രം

സുശീലെ താങ്കളുടെ വിശ്വാസക്കാരേയും കിട്ടും കേട്ടോ പരതിയാല്‍ . ഉയര്‍ന്ന ചുമതലകളില്‍ പോലും . :)

വായുജിത് said...

<<< ഹിന്ദു മതം എന്നപേരിലറ്രിയപ്പെടുന്ന ചാതുര്‍ വറ്ന്യത്തിലും ക്ഷേത്രാചാരങ്ങളിലൂം കൊണ്ടാടപ്പെടുന്ന മതം.അസഹിഷ്ണുതയുട്റ്റെ കൂടാരമാണ്. അയിത്തവും, കണികാണലും, ജാതകവും, എല്ലാം കൂടി ചേര്‍ന്ന ഈ പുഴുത്ത ആചാരങ്ങള്‍ സ്വതന്ത്രമാണെന്നും ഭയങ്കരമാണെന്നും >>>

ആഹഹ ജോക്കറുടെ ആചാരങ്ങള്‍ നല്ല ഒന്നാം തരമാണല്ലൊ . അത്രയും മതി. നമ്മളീ പുഴുത്ത ആചാരങ്ങള്‍ കൊണ്ട് ജീവിച്ചു പൊക്കോളാമെ . :)

കുരുത്തം കെട്ടവന്‍ said...

സുശീല്‍ കുമാര്‍ പി പി: "കുരുത്തം കെട്ടവന്‍ പറയുന്നു, യുക്തിവാദികള്‍ക്ക് ജമാ അത്തുകാര്‍ കൂട്ടുകാരായിക്കൂടെന്ന്."

സുശീല്‍ ജമാഅത്തുകാര്‍ യുക്തിവാദികള്‍ക്ക്‌ കൂട്ടുകാരനാകാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞോ?!! യുക്തിവാദിയായ സുശീലിനു ജമാഅത്തുകാരായ സുഹ്രുത്തുക്കള്‍ എബ്ബാടുമുണ്ടായിട്ടും എന്തേ അവരെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നല്ലേ ചോദിച്ചുള്ളൂൂ. അവരുടെ ആദര്‍ശങ്ങളെയാണു താങ്കള്‍ എതിര്‍ക്കുന്നതെന്ന് പറഞ്ഞു. എന്തിണ്റ്റെയടിസ്ഥാനത്തില്‍. താങ്കളുടെ സുഹ്രുത്തക്കാളായ്‌ ജമാഅത്തെ ഇസ്‌ലാമിക്കാരൊന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വെറുക്കുന്നില്ലെങ്കില്‍, അധ്യാപകണ്റ്റെ കൈവെട്ടാന്‍ അവരോ അവരുടെ സംഘടനോ പോയിട്ടില്ലെങ്കില്‍ പിന്നെയും പിന്നെയും താങ്കള്‍ എന്തിനാണവരെ തീവ്രവാദികള്‍ എന്ന് ആക്ഷേപിക്കുന്നത്‌?! ജമാഅത്തെ ഇസ്‌ലാമിയുടെ ഹിറാ നഗര്‍ സമ്മേളനം നടന്നപ്പോള്‍ അവിടെ സുശീല്‍ പറഞ്ഞ ഹൈന്ദവ-ക്രൈസ്തവ സഹോദരങ്ങള്‍ അവരോടൊപ്പം സമ്മേളന പന്തലില്‍ അന്തിയുറങ്ങിയിരുന്നത്‌ അറിയാം. എന്നിട്ടുമെന്താ സുശീലിനെ പോലുള്ളവര്‍ ഹൈന്ദവ-ക്രൈസ്തവ സഹോദരങ്ങളെ ആരും കൂടെ താമസിപ്പിക്കാന്‍ തയ്യാറല്ലെന്ന് വരുത്തിതീര്‍ക്കുന്നത്‌. അന്യമത വിശ്വാസികളോട്‌ ഇടപഴകുന്നതിനര്‍ത്ഥം അവരുടെ വിശ്വാസങ്ങളും ആചാരങ്ങളൂം അതേ പടി പകര്‍ത്തുകയോ ആചരിക്കുകയോ അതുമല്ലെങ്കില്‍ അന്യമത വിശ്വാസിയെ വിവാഹം ചെയ്യുകയോ ചെയ്യലാണെന്ന് ആരാണു നിങ്ങളെ പടിപ്പിച്ചത്‌?!! അന്യമതസ്ഥരെ വിവാഹം കഴിക്കാതെയും ഭംഗിയായി അവരുമായി സഹവര്‍തിത്വം നിര്‍വഹിക്കുന്ന മുസ്ളീങ്ങള്‍ സര്‍വ സാധാരണമാണു. പിന്നെന്തിണ്റ്റെ കെറുവാണു യുക്തിവാദികള്‍ക്ക്‌?

ea jabbar said...

പ്രവാചകനെ നിന്ദിക്കുന്നവരെ എന്തു ചെയ്യണം ?
ഈ ചോദ്യത്തിന് ഇസ്ലാമിന്റെ നിയമ സംഹിതകളിലും ചരിത്രത്താളുകളിലും ഹദീസ് കിതാബുകളിലും, ഇസ്ലാമിന്റെ 1400 വര്‍ഷത്തെ ഭരണ ചരിത്രത്തിലും സമകാലിക ഇസ്ലാമികരാജ്യങ്ങളിലെ നീതിന്യായ കോടതികളിലും പരിശോധിച്ചാല്‍ ഒരു ഉത്തരമേയുള്ളു :

അവരെ കൊല്ലണം .

അധ്യാപകന്റെ കൈ വെട്ടിയവര്‍ ഇസ്ലാമിക ശിക്ഷയല്ല നടപ്പിലാക്കിയത്. അവര്‍ ശിക്ഷയില്‍ ഇളവു ചെയ്തിട്ടുണ്ട് !!

ea jabbar said...

ഗര്‍ഭിണിയായ ഒരു അടിമപ്പെണ്ണ് നബിയെ കളിയാക്കി സംസാരിച്ചതിന് ഗര്‍ഭത്തിലൂടെ വാളു കുത്തിക്കയറ്റി ജനിക്കാത്ത കുഞ്ഞിനോടൊപ്പം കൊന്നു എന്നും , നബിയെ പരിഹസിച്ചു കവിത ചൊല്ലി എന്ന കുറ്റത്തിനു മറ്റൊരു സ്ത്രീയെ അവള്‍ കുഞ്ഞിനു മുലയൂട്ടി വീട്ടില്‍ കിടക്കവെ തലയറുത്തെടുത്ത് പ്രവാചകന്റെ മുമ്പില്‍ ഹാജറാക്കി എന്നും അതിനൊക്കെ പ്രവാചകന്‍ പാരിതോഷികം നല്‍കി അനുഗ്രഹിച്ചു എന്നും വെണ്ടക്കാ ലിപിയില്‍ രേഖപ്പെടുത്തി തലമുറകളിലൂടെ സംരക്ഷിച്ചു പോരൂന്നു മതം !
പ്രവാചകനെകുറിച്ച് ആരെങ്കിലും മിണ്ടിയാല്‍ ഉടനെ വാളും കത്തിയും കോടാലിയുമായി പായുന്ന ചാവേറുകളായി ഈ സമുദായത്തിലെ വിശ്വാസഭ്രാന്തന്മാര്‍ മാറുന്നതിന് ഇതൊന്നും കാരണമാകുന്നില്ലേ?
മതമല്ല കുഴപ്പം മറ്റാരൊക്കെയോ ആണെന്ന് കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ മറുപടി പറയണം. എന്തിനിത്തരം ഹദീസുകളും വെളിപാടുകളും സംരക്ഷിക്കുന്നു?

Anil said...

Comments നു വേണ്ടി.

ചക്രവര്‍ത്തി ശശി said...

മുസ്ലിംഗളെല്ലാം ഭീകരവാദികളല്ല എന്നും പറയുകയും ഖുര്‍ ആനും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും മ്സുലിംഗളെ ഭീകരവാദികളാക്കുന്നു എന്ന് മറുവായില്‍ പറയുകയും ചെയ്യുന്ന സഘപരിവാറിന്റെ ജല്പനങ്ങളില്‍ നിന്ന് വലിയ വ്യത്യാസം താങ്കളുടെ ജല്പനങ്ങളില്‍ കാണാനാകുന്നില്ല.

അതിസാഹസികമായി ജോക്കര്‍ പൊക്കിനോക്കി സുശീല്‍ അടിയില്‍ ഇട്ടിരിക്കുന്ന കാക്കിട്രൌസര്‍ കണ്ടെത്തിയിരിക്കുകയാ‍ണ്.അഭിനന്ദിക്കുവിന്‍..!!
ആരൊക്കെയാണ് സംഘപരിവാര്‍ നിലപാട് ഉള്ളവര്‍ എന്നു ഇപ്പോ ജോക്കറും സത്യാന്വേഷിയും പറഞ്ഞാലേ വിശ്വാസം വരൂ.
അവര്‍ രണ്ടാളും പറഞ്ഞാല്‍ പിന്നപ്പീലില്ല.
എന്നാലും സുശീല്‍? യു റ്റൂ ബ്രൂട്ടസ്?

സുശീല്‍ കുമാര്‍ said...

സുഹൃത്തുക്കളേ,

ഈ പോസ്റ്റ് ഏതെങ്കിലും ഒരു മത പ്രത്യയ ശാസ്ത്രം തീവ്രവാദത്തിന്‌ കാരണമാണെന്ന് വരുത്തിത്തീര്‍ത്ത് ആത്മസായൂജ്യമടയുവാന്‍ ഉദ്ദേശിച്ചുള്ളതല്ല. ഈ പൊസ്റ്റില്‍ ഉന്നയിച്ച പ്രധാന പോയിന്റുകളുടെ നേരെ കണ്ണടച്ച് വികാരപരമായി 'തന്റെ മതത്തെ തീവ്രവാദമായി മുദ്രകുത്തുന്നതെന്തിനെന്നു' അലമുറയിടുന്നതിന്റെ കാര്യവും മനസ്സിലാകുന്നില്ല.
(ആര്‍ എസ്സു എസ്സു കാരുടെ വ്യക്തിപരമായ പെരുമാറ്റം നോക്കി ബാബരി മസ്ജിദ് ധ്വംസനത്തെ ന്യായീകരിക്കാന്‍ കഴിയുമോ? ജമാ അത്തെ ഇസ്ലാമിയെ വിലയിരുത്തുന്നത് അവരുടെ പ്രത്യയ ശാസ്ത്രം പരിശോധിച്ചാണ്‌; മറിച്ച് പ്രവര്‍ത്തരുടെ വ്യക്തിപരമായ പെരുമാറ്റം നോക്കിയല്ല.)

ഈ പോസ്റ്റില്‍ ഉന്നയിച്ച പ്രധാന വിഷയം, മതഭ്രാന്തിന്റെ മൂല കാരണം ചെറുപ്പം മുതലേ സ്വതന്ത്ര ചിന്തയുടെ ചിറകരിഞ്ഞുകളയുന്നതും എന്റെ മതം മാത്രമാണ്‌ ശരിയെന്ന ബോധം കുട്ടികളില്‍ കുത്തിവെയ്ക്കന്നതുമാണ്‌ എന്ന വസ്തുതയാണ്‌. മത വികാരമാണ്‌ പ്രശ്നമെന്നും മത വിചാരമാണ്‌ വേണ്ടതെന്നും ഒരു സുഹൃത്ത് തുടക്കത്തില്‍ പ്രതികരിച്ചു. മതത്തെ വികാരപരമായി ഉപയോഗിക്കാനാണ്‌ ചെറുപ്പത്തിലേ പഠിപ്പിക്കുന്നത്. സ്വന്തം മതത്തെക്കുറിച്ചുമാത്രമുള്ള 'വിചാര'മാണ്‌ മതവികാരത്തിനു വഴി വെയ്ക്കുന്നത്. കുട്ടികള്‍ക്ക് തിരിച്ചറിവുണ്ടാകുന്ന പ്രായത്തില്‍ അവരെ എല്ലാ മതത്തെയും ഒരുപോലെ പഠിക്കാന്‍ അവസരം കൊടുക്കുകയും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്താല്‍ ഈ പ്രശ്നത്തിനൊരു പരിഹാരമാകും. എന്താണ്‌ കുരുത്തംകെട്ടവരുടെയും, ജോക്കറിന്റെയും പ്രതികരണം? സുബൈറിന്റെ അഭിപ്രായത്തോടും അതിനടിയില്‍ ലത്തീഫിട്ട കയ്യൊപ്പിനോടും ഇവരാരും ഇതുവരെ പ്രതികരിച്ചു കണ്ടില്ല.

"ഹിന്ദു മതം എന്നപേരിലറ്രിയപ്പെടുന്ന ചാതുര്‍ വറ്ന്യത്തിലും ക്ഷേത്രാചാരങ്ങളിലൂം കൊണ്ടാടപ്പെടുന്ന മതം.അസഹിഷ്ണുതയുട്റ്റെ കൂടാരമാണ്. അയിത്തവും, കണികാണലും, ജാതകവും, എല്ലാം കൂടി ചേര്‍ന്ന ഈ പുഴുത്ത ആചാരങ്ങള്‍ "

>>>> ഹിന്ദു മതം അതെല്ലാമാണ്‌ എന്ന് പറയാന്‍ മറ്റൊന്നും ആലൊചിക്കേണ്ടി വരാത്തവര്‍ സ്വന്തം മതത്തിലെ മൃഗബലിയെയും, ചെകുത്താനെ കല്ലെറിയുന്നതിനെയും, സം സം ജലത്തിന്റെ ദിവ്യത്വത്തെയും കാണാന്‍ മനസ്സു കണ്ണു തുറക്കുന്നില്ല. (തിരിച്ചും ഉണ്ടാകും)

ഈ പോസ്റ്റില്‍ ഉന്നയിച്ച ഒരു പ്രശ്നം ഇതു തന്നെയാണ്‌. കൂടുതല്‍ ഉദാഹരണം തേടി ഇനിയെങ്ങു പോകണം?

SMASH said...

സുശീല്‌ ആരെടായുക്തിവാദി ഇട്ടതും, ദൈവത്തിന്റെ മുതലാളിമാര്‍ മാസങ്ങളോളം അതിഗഹന ഫിലോസഫിക്കല്‍(കട:ഡോ:സൂരജ്) ചര്‍ച്ചകളും അതില്‍ നടത്തി, അപ്പൂട്ടന്‍ യുക്തിവാദികള്‍ അന്തമായിവിശ്വസിക്കുന്നില്ല എന്ന് വസ്തുനിഷ്ടമായി സ്ഥാപിച്ചു(അവിടേയും വന്നു അതിഗഹന ഫിലോസഫിക്കാര്‍). ബ്രൈറ്റ് സാമന്യ ബോധമുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്ന രീതിയില്‍, പ്രസ്തുത വിഷയങ്ങളില്‍ നെടുങ്കന്‍ രണ്ട് പോസ്റ്റുകള്‍ തുടരെ ഇട്ടു.
എന്നിട്ടും സീത രാമന്റെ അമ്മായി അമ്മ എന്നു വന്നാല്‍ ആരെ തല്ലണം??!!! ഇന്നലെ പറഞതൊക്കെ ശാസ്ത്രം മാറ്റി പറയുന്നു എന്നതാണ്‌ പുതിയ കണ്ടുപിടുത്തം!!.
ഇവരൊക്കെ ജനിച്ചതുമുതല്‍ എല്ലാ കാര്യങ്ങളും ഒരേ രീതിയിലാണ് വിശ്വസിച്ചു പോന്നിട്ടുള്ളത്. ഉദാഹരണത്തിന്‌, ഒന്നാം വയസ്സില്‍ തന്നെ ഇവര്‍ക്ക് കുട്ടികളുണ്ടാകുന്നതെങ്ങിനെ എന്നതിനെ പറ്റിയൊക്കെ നല്ല അറിവായിരുന്നതുകൊണ്ട് മുതിര്‍ന്നപ്പോള്‍ തിരുത്തേണ്ടി വന്നിട്ടില്ല.

യുക്തിവാദികള്‍, ശാസ്ത്രം പറയുന്നതൊക്കെ അപ്പടി വിഴുങ്ങുന്നവര്‍‍, ശാസ്ത്രാന്ത വിശ്വാസികള്, ഇന്നലെ പറഞ്ഞത് മാറ്റിപറയുന്നവര്‍!!! ‍..കൊണഞ്ഞ വര്‍ത്താനങ്ങള്‍ അവസാനിക്കുന്നില്ലല്ലോ ഈശ്വരാ...

SMASH said...

തള്ളെ, ചര്‍ച്ച ജമാ അത്തെയില്‍ എത്തിയോ..തുടക്കം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു പഴയ യുക്തിവാദി, വിശ്വാസി, ശാസ്ത്രം ലൈനിലാണെന്ന്...

വായുജിത് said...

ഒരു വീട്ടില്‍ തന്നെ വിഭിന്ന മതക്കാര്‍ താമസിക്കുന്ന ജമാ അത്ത് വീടിനെ പറ്റി ആരും പറയുന്നില്ലല്ലോ ..

ആശയം പറയാന് എളുപ്പമാണേ...

കുരുത്തം കെട്ടവന്‍ said...

വായുജിത്ത്‌, ആവര്‍ത്തിചു ചോദിച്ചതുകൊണ്ട്‌ ശ്രന്ദയില്‍ കൊണ്ടുവരികയാണു. കുറ്റ്യാടിയില്‍ ജമാഅത്തെ ഇസ്‌ലാമിക്കാരനായ ഒരു പണ്ഡിതനുണ്ടായിരുന്നു. (ഉണ്ടായിരുന്നു എന്ന് പറയുബ്ബോള്‍ തന്നെ അദ്ദേഹം മരിച്ചു പോയി എന്ന് മനസ്സിലായല്ലോ. ഈ അടുത്തകാലത്താണു മരണപെട്ടത്‌.) കെ. മൊയ്തുമൌലവി എന്നാണു ആ പണ്ഡിതണ്റ്റെ പേര്‍. അദ്ദേഹത്തിനു ഒരു സഹോദരിയുണ്ടായിരുന്നു ചിരുത എന്ന ഹൈന്ദവ വിശ്വാസിനി. അവര്‍ ഒരു വീട്ടില്‍ തന്നെയാണു താമസിച്ചിരുന്നത്‌. മൊയ്തുമൌലവിയുടെ ഉമ്മാണ്റ്റെ മുലപ്പാല്‍ ഈ ഹൈന്ദവ വിശ്വാസിനിയായ ചിരുത കുടിച്ചിരുന്നു. ഇസ്‌ലാമിക മതപ്രകാരം മുലകുടി ബന്ധമുള്ളവര്‍ പരസ്പരം സഹോദരി-സഹോദരന്‍മാരാണു. ഈ സംഗതി ഒരിക്കല്‍ 'മാധ്യമം' പത്രം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. (മൌലവിയുടെ മരണത്തിനു മുന്‍പ്‌). വര്‍ഷവും തീയതിയും ഒാര്‍മയില്ലാത്തതിനാല്‍ ലിങ്കാന്‍ കഴിയില്ല.

CKLatheef said...

>>> മതത്തെ ആശയവും ആദര്‍ശവുമായി സമീപിക്കാനും വിശകലനം ചെയ്യാനും, മതം ആര്‍ക്കും സ്വീകരിക്കുവാനും, ഉപേക്ഷിക്കാനും കഴിയുന്ന ഒന്നായി മനസ്സിലാകുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറിയാല്‍, മത വൈകാരിത മൂലമുല്ല പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഒരു വീട്ടില്‍‍ തെന്നെ, ഹിന്ദുവും, മുസ്ലിമും, മതമില്ലാത്തവനും താമസിക്കാന്‍ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാവേണ്ടതുണ്ട്. <<<

ഈ കമന്റിനോടാണ് ഞാന്‍ യോജിപ്പ് പ്രകടിപ്പിച്ചത്. ഇതിന്റെ അര്‍ഥം എന്താണ് സുശീല്‍ മനസ്സിലാക്കിയത് എന്ന് എനിക്കറിയില്ല. മതമില്ലാത്തവരും മുസ്‌ലിംകളും ഒരുമിച്ച് താമസിക്കുന്ന വീടുകള്‍ കേരളത്തില്‍ എമ്പാടുമില്ലേ. അതിന്റെ അര്‍ഥം ജബ്ബാര്‍ മാഷിന്റെ പ്രവര്‍ത്തനമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല. അതുവിശാലമായ ഒരു ചിന്തയാണ് അത്തരമൊരു അവസ്ഥ വരികയാണെങ്കില്‍ അത് അംഗീകരിക്കാനുള്ള ഒരു മാനസികാവസ്ഥയാണ് ഞാനുദ്ദേശിച്ചത്. വീട്ടിലെ ഓരോ അംഗങ്ങളെ പിടിച്ച് ഓരോമതക്കാരാക്കണം എന്നല്ല.

ജബ്ബാര്‍ മാഷ് എന്താണ് ചെയ്തത് എന്നത് വ്യക്തമല്ല. രണ്ട് മക്കളെ രണ്ട് മതത്തില്‍ പെട്ടവര്‍ക്ക് വിവാഹം ചെയ്തുകൊടുത്തെങ്കില്‍ മതത്തെ നശിപ്പിക്കാന്‍ ആയുസ് ചെലവഴിച്ചത് വെറുതെയായി എന്നര്‍ഥം. ഇനി മതമില്ലാത്തവര്‍ക്കാണെങ്കില്‍ അതിലെന്ത് മാതൃകയാണുള്ളത്.

CKLatheef said...

@Susheel kumar,

താലിബാനിസത്തിന്റെയും തൊഗാഡിയസത്തിന്റെയും ഇന്ധനം മതമല്ല മതത്തെക്കുറിച്ചുള്ള അജ്ഞതയാണ്. താങ്കളുടെയും ജബ്ബാറിന്റെയും വിരോധത്തിന് കാരണവും അതുതന്നെ.

സുശീല്‍ കുമാര്‍ said...

പ്രിയപ്പെട്ട ലത്തീഫ്,

കുരുത്തം കെട്ടവനും ഞാനും മനസ്സിലാക്കിയ രീതിയിലല്ല താങ്കള്‍ 'വീടിനെ' മനസ്സിലാക്കിയിരിക്കുന്നത് എന്നറിയിച്ചതില്‍ സന്തോഷം. വീട് എന്നതുകൊണ്ട് സുബൈര്‍ അര്‍ഥമാക്കിയതും, കുരുത്തംകെട്ടവന്‍ മനസ്സിലാക്കിയതും അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മറ്റു ബന്ധുക്കള്‍ ഉണ്ടെങ്കില്‍ അവരും ഒരുമിച്ചുതാമസിക്കുന്ന സ്ഥലം എന്നാണെന്നാണ്‌ എനിക്ക്‌ അവരുടെ കമന്റ്സ് വായിച്ചിട്ട് മനസ്സിലാകുന്നത്. അതുകൊണ്ടാണല്ലോ കുറ്റ്യാടിയിലെ ജമാ അത്ത്‌ പണ്ഡിതനായിരുന്ന മൊയ്തുമൗലവിയെക്കുറിച്ചും അവരുടെ സഹോദരി ചിരുതയെക്കുറിച്ചും അദ്ദേഹം പറഞ്ഞത്.

സി കെ ലത്തീഫ് 'ലോഡ്ജ്' ആണെന്ന് മനസ്സിലാക്കിയാണ്‌ തിടുക്കത്തില്‍ സുബൈറിന്റെ കമന്റനടിയില്‍ 'ഒപ്പിട്ട'തെന്നു തോന്നുന്നു. ലോഡ്ജില്‍ ഹിന്ദുവിനും, മുസ്ലിമിനും മതമില്ലാത്തവനും ഒരമിച്ചു ജീവിക്കാന്‍ ---"അതുവിശാലമായ ഒരു ചിന്തയാണ് അത്തരമൊരു അവസ്ഥ വരികയാണെങ്കില്‍ അത് അംഗീകരിക്കാനുള്ള ഒരു മാനസികാവസ്ഥയാണ് " ---ഇത്തരം വിശാലമായ മാനസികാവസ്ഥ വേണൊ ലത്തീഫ്ക്കാ.

ഞാന്‍ ആദ്യമേ പറഞ്ഞതാണ്‌. വീഴാം, വീണിടത്തുനിന്ന് എഴുന്നേല്‍ക്കുകയുമാകാം, പക്ഷേ വീണിടത്ത് കിടന്ന് ഉരുളരുത്.

സുശീല്‍ കുമാര്‍ said...

സി കെ ലത്തീഫ് പറഞ്ഞു:
"താലിബാനിസത്തിന്റെയും തൊഗാഡിയസത്തിന്റെയും ഇന്ധനം മതമല്ല മതത്തെക്കുറിച്ചുള്ള അജ്ഞതയാണ്. താങ്കളുടെയും ജബ്ബാറിന്റെയും വിരോധത്തിന് കാരണവും അതുതന്നെ."

>>>> ബിന്‍ ലാദനും, മുല്ല ഒമറും, തൊഗാഡിയയും, നരേന്ദ്ര മോഡിയുമൊക്കെ മതത്തെക്കുറിച്ച് അജ്ഞരാണെന്നാണ്‌ താങ്കള്‍ പറഞ്ഞു വരുന്നത്. പ്രബോധനത്തിന്റെ 50- ആം വാര്‍ഷികപ്പതിപ്പില്‍ ആഹ്ലാദപൂര്‍വ്വം ഉല്‍ഘോഷിച്ച മറ്റ് സഹോദര മൗദൂദി പ്രസ്ഥാനക്കാരും (പാക്കിസ്ഥാന്‍, കാശ്മീര്‍, ബങ്ക്ലാദേശ് തുടങ്ങിയവിടങ്ങളിലെ ജമാ അത്തെ ഇസ്ലാമിക്കാരും) മഹാ അജ്ഞര്‍. നമ്മള്‍ മാത്രം ജ്ഞാനികള്‍.

സി കെ ലത്തീഫ്, ഗൗരവത്തോടെ ചിന്തിച്ചു പറയൂ. മൗദൂദിയൂം മതകാര്യത്തില്‍ അജ്ഞനായിരുന്നോ? അദ്ദേഹത്തിന്റെ കൃതികളിലെ ഭീകരതയും, അന്യ മത വിദ്വേഷവും അതുകൊണ്ടാണോ?

ലത്തീഫ്ന്റെ മുന്‍ കമന്റിലെ ഉപദേശം"തൊഗാഡിയയുടെ വിഷപ്രചരണം ആഗ്രഹിക്കാത്തവര്‍ ചെയ്യേണ്ടത്. ഹൈന്ദവ മതത്തിലെ സനാതന ധര്‍മങ്ങളുടെ പക്ഷത്ത് നില്‍ക്കുന്ന മനുഷ്യസ്‌നേഹികള്‍ക്ക് പിന്തുണനല്‍കുകയാണ്."

>>>> ആരൊക്കയാണപ്പാ ഈ സനാതന സംരക്ഷകര്‍? സനാതന ധര്‍മ്മം എന്ന് കൊട്ടിഘോഷിക്കുന്ന ധര്‍മ്മം, ചാതുര്‍വണ്യത്തില്‍ അധിഷ്ഠിതമായ, മനുഷ്യനെ മനുഷ്യനായി പരിഗണിക്കാത്ത, തൊട്ടുകൂടായ്മയിലും ജാതി വ്യവസ്ഥയിലും അധിഷ്ഠിതമായ ബ്രാഹ്മണ മേല്‍കോയ്മയാണ്‌. സി കെ ലത്തീഫിന്‌ താല്പര്യമുണ്ടെങ്കില്‍ സംരക്ഷിച്ചോളൂ.
ഇതുവരെ വിരോധിയെന്നും യുക്തിവാദിയെന്നുമേ വിളിയുള്ളു; ഇനി ഫാസിസ്റ്റുകൂടിയാക്കണം അല്ലേ ലത്തീഫേ?

ഞങ്ങള്‍ക്കൊന്നും നിങ്ങളോടൊന്നും ഒരു വിരൊധവുമില്ല ലത്തീഫേ. സ്നേഹമേയുള്ളു. യുക്തിവാദം വളര്‍ത്തിയിട്ട് പ്രതിഫലമായി ഞങ്ങള്‍ക്കാരും സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്തിട്ടില്ലല്ലോ? ഇതു വായിച്ച് മതാന്ധവിശ്വാസികളുടെ മനസ്സു മാറുമെന്ന ധാരണയുമില്ല. പിന്നെ ഇതൊക്കെ വായിക്കുന്ന മറ്റുചിലരുണ്ട്. രണ്ടു പക്ഷവും വായിക്കുമ്പോള്‍ അവര്‍ക്കും ചിലതു മനസ്സിലാകും. മതത്തില്‍ നിന്നുള്ള മനസികമോചനം അവര്‍ക്കു നല്‍കാന്‍ ഒരു ചെറുതരിയെങ്കിലുമായാല്‍ ഈ പ്രയത്നം സഫലമായി എന്നൊരു ചാരിതാര്‍ഥ്യം മാത്രമേ മനസ്സിലുള്ളു.

CKLatheef said...

>>> സി കെ ലത്തീഫ് 'ലോഡ്ജ്' ആണെന്ന് മനസ്സിലാക്കിയാണ്‌ തിടുക്കത്തില്‍ സുബൈറിന്റെ കമന്റനടിയില്‍ 'ഒപ്പിട്ട'തെന്നു തോന്നുന്നു. ലോഡ്ജില്‍ ഹിന്ദുവിനും, മുസ്ലിമിനും മതമില്ലാത്തവനും ഒരമിച്ചു ജീവിക്കാന്‍ ---" <<<

എന്റെ പ്രതികരണം കണ്ടിട്ട് വീണിടത്ത് കിടന്നുരുള്ളുന്നതായിട്ടാണ് താങ്കള്‍ക്ക് തോന്നിയതെങ്കില്‍ താങ്കളുടെ മേല്‍ വരികള്‍ കൊഞ്ഞനംകുത്തുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഏതായാലും രണ്ട് പക്ഷവും വായിക്കുന്ന വായനക്കാര്‍ തീരുമാനിക്കട്ടേ. മതത്തെ തെറ്റിദ്ധരിപ്പിച്ച് ഒരു വിഭാഗം സകല നന്‍മകളെയും കുഴിച്ചുമൂടി തോന്നിയത് മതമാക്കുന്ന അവസ്ഥയില്‍നിന്ന് ചിലധാര്‍മിക മൂല്യങ്ങളില്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഉണ്ടാകട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മനുഷ്യനെ തട്ടായിതിരിച്ച് വിവേചനം കാണിക്കുന്നത് ആ ധാര്‍മികതക്കെതിരാണ് അതുകൊണ്ട് എന്തിന്റെ പേരിലാണെങ്കിലും അതിനെ അനുകൂലിക്കുന്നില്ല. അനന്തമായി തുടരുന്ന പക്ഷം ചര്‍ചയില്‍ പങ്കെടുക്കാനും താല്‍പര്യമില്ല.

Anil said...

ഏതായാലും രണ്ട് പക്ഷവും വായിക്കുന്ന വായനക്കാര്‍ തീരുമാനിക്കട്ടേ. മതത്തെ തെറ്റിദ്ധരിപ്പിച്ച് ഒരു വിഭാഗം സകല നന്‍മകളെയും കുഴിച്ചുമൂടി തോന്നിയത് മതമാക്കുന്ന അവസ്ഥയില്‍നിന്ന് ചിലധാര്‍മിക മൂല്യങ്ങളില്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഉണ്ടാകട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഒരു നല്ല മനുഷ്യന്‍ ആവുന്നതിന് മതം കൂടിയേ കഴിയൂ എന്നുണ്ടോ?

Anonymous said...

അനില്‍,

മതമുള്ള പാവങ്ങളെ ജീവിക്കാന്‍ വിടാം.. മതത്തിനെ ആശയപരമായി ചോദ്യം ചെയ്യുന്നവരെയും അതിലെ ദുരാചാരങ്ങളെ എതിര്‍ക്കുന്നവരെയും വെറുതെ വിടാം..

എന്നാല്‍ മതവിശ്വാസത്തിന്റെ പേരില്‍ മറ്റു മതസ്ഥരെ ഇല്ലാതാക്കാന്‍ നടക്കുന്നവരെയും മതവിശ്വാസികളെ അവഹേളിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന മത-യുക്തിവാദികളെയും നമ്മള്‍ക്ക് എതിര്‍ക്കാം.. ന്താ??

മതത്തിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരുത്തനെയും വെറുതെ വിടരുത്!! പോരെ??

സുശീല്‍ കുമാര്‍ said...

ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌,
വേണം ധര്‍മ്മം, വേണം ധര്‍മ്മം, വേണം ധര്‍മ്മം, യഥോചിതം.
-സഹോദരന്‍ അയ്യപ്പന്‍.

സുശീല്‍ കുമാര്‍ said...

മറ്റാര്‍ക്കും ഉപദ്രവമില്ലാത്ത തന്റെ വിശ്വാസങ്ങളുമായി ജീവിക്കുന്ന ഒരു മതവിശ്വാസി സമൂഹത്തിന്‌ ഒരു വിധത്തിലും അപകടകരമല്ല. എന്നാല്‍ മത വിശ്വാസത്തെ രാഷ്ട്രീയ ലാഭത്തിന്‌ ആവശ്യാനുസരണം ഉപയോഗിക്കുന്നവരും, മതത്തെ തന്നെ രാഷ്ട്രീയമായി കാണുന്നവരും ഈ സമൂഹത്തിന്‌ വരുത്തിവയ്ക്കുന്ന ദോഷങ്ങള്‍ എണ്ണിയാലൊടുങ്ങില്ല. യുക്തിവാദികള്‍ ഒരിക്കലും വിശ്വാസികളെ അവഹേളിക്കാറില്ല, വിശ്വാസങ്ങളുടെ അശാസ്ത്രീയതയും, പൊരുത്തക്കേടുകളും തുറന്നു കാട്ടാറുണ്ടാകാം. മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി വിശ്വാസങ്ങളെ ഉപയൊഗപ്പെടുത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നുണ്ടാകാം. അത് വിശ്വാസികളെ ചൂഷണത്തില്‍ നിന്നും മോചിപ്പിക്കാന്‍ മാത്രം. ആ ഒരു സദുദ്ദേശത്തില്‍ കവിഞ്ഞ്‌ വിശ്വാസികളെ അവഹേളിച്ചിട്ട് യുക്തിവാദിക്ക് എന്ത് മനസ്സംതൃപ്തി കിട്ടാന്‍? ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ യുക്തിവാദിക്ക് ആരുംപാലും തേനുമൊഴുകുന്ന- മദ്യവും മദിരാക്ഷിമാരുമുള്ള ഒരു കൊച്ചു സ്വര്‍ഗം പോലും വാഗ്ദാനം ചെയ്തിട്ടില്ലല്ലോ?

വിശ്വാസി യുക്തിവാദിയുടെ മിത്രമാണ്‌; ആയിരിക്കണം. വിശ്വാസിക്കും സമൂഹത്തിനും ദോഷകരമായി ഭവിക്കുന്ന വിശ്വാസം ശത്രുവും

വായുജിത് said...

കുരൂ . നന്ദി വിവരങ്ങള്‍ അറിയിച്ചതിന്. ഒരു കുടുംബത്തില്‍ എന്നൊക്കെ പറഞ്ഞാല്‍ മുലകുടി ബന്ധം മാത്രമാണോ ?

എന്റെ ചോദ്യം ഒരു ജമാ അത്ത് കാരന്‍ ഒരു അന്യമത വിശ്വാസിയെ വിവാഹം കഴിക്കുമോ ? കഴിച്ചാല്‍ അയാളെ അയാളുടെ വിശ്വാസത്തില്‍ തന്നെ നിലനിര്‍ത്തി ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കുമോ .

Joker said...

>>>> ഹിന്ദു മതം അതെല്ലാമാണ്‌ എന്ന് പറയാന്‍ മറ്റൊന്നും ആലൊചിക്കേണ്ടി വരാത്തവര്‍ സ്വന്തം മതത്തിലെ മൃഗബലിയെയും, ചെകുത്താനെ കല്ലെറിയുന്നതിനെയും, സം സം ജലത്തിന്റെ ദിവ്യത്വത്തെയും കാണാന്‍ മനസ്സു കണ്ണു തുറക്കുന്നില്ല. (തിരിച്ചും ഉണ്ടാകും)
===========
സുശീല്‍

ഞാന്‍ കണ്ണു തുറന്നു. ഞാന്‍ ഈ പറഞ്ഞതൊന്നുമല്ലേ ഹിന്ദു മതം. എങ്കില്‍ ഒന്ന് വിശദീകരിച്ചു തരാമോ എന്താണ് ഈ ഹിന്ദുത്വ എന്താണെന്ന്. സംസം ജലം കൊണ്ടും, ഹജ്ജിന് കല്ലെറ്രിയുന്നതു കൊണ്ടും ഒരു സമ്മുഹത്തിന് എന്ത് പ്രശ്നമാണ് ഉണ്ടാകുന്നത് എന്ന് ഒന്ന് വിശദീകരിക്കൂ സുശീല്‍. വിമര്‍ശിക്കണംങ്കില്‍ നിരവധി കാര്യങ്ങ്ലീല്‍ മുസ്ലിംഗളില്‍ ഉണ്ട്. ആരും വിമര്‍ശനത്തിന് അതീതരമുല്ല. പക്ഷെ തൂക്കമൊപ്പിക്കാനുള്ള ഈ തത്രപ്പാട് കാണുമ്പോള്‍ ചില യുക്തിവാദികള്‍ലില്‍ ഉള്ളില്‍ എവിടെയോ ഇപ്പോഴും അടിഞ്ഞു കിടക്കുന്ന തന്റെ മത വിശ്വാസങ്ങള്‍ പ്രതിഫലിക്കുന്നു എന്ന് തോന്നാറുണ്ട്.

അക്രമം അസഹിഷ്ണുത, കണ്ടു കൂടായ്ക തുടങ്ങിയ വികാരങ്ങള്‍ ഓരോ മതത്തിനകത്ത് തന്നെയുണ്ട്. ഇതിനെല്ലാം ഇന്ധനം മതമാണെന്നും പറാഞ്ഞ് നടക്കുന്നതിലെ യുക്തിയില്ലായ്മയെ പറ്റി ഈ വര്‍ഗ്ഗീയ യിക്തിവാദികള്‍ ചിന്തിക്കാത്തതെന്ത് എന്താണ് ഞാന്‍ ആലോചിക്കുന്നത്. മുസ്ലിം, ഹിന്ദു, ക്യസ്ത്യന്‍, ജൂത , യുക്തിവാദം എന്നീ മതങ്ങളിലെല്ലാം (യുക്തിവാദം മതത്തില്‍ പെടുത്തിയത് മനപൂര്‍വ്വം) എക്സ്റ്റ്രീമിസ്റ്റുകളുണ്ട്. ഇതെന്ത് കൊണ്ടാണ്. എന്ന് ചോഒദിച്കാല്‍ മനശാസ്ത്രപരമായ മനുഷ്യന്റെ പ്രശ്നങ്ങളാണ് കാരണം. ഇത് കണക്കിലെടുക്കാതെ ആദ്യം പറയും മുസ്ലിംഗള്‍ എല്ലാം ഭീകരവാദികളല്ല എന്ന്. പിന്നെ പറയും ഖുര്‍ ആന്‍ അത്യന്തികമായി ഭീകരവാദത്തെ പിന്തുണക്കുന്നു എന്ന്. പിന്നെ തഞ്ചം കിട്ടിയാല്‍ പറയും അടിസ്ഥാനപരമായി മുസ്ലിംഗളില്‍ ഭീകരവാദം എന്ന വീത്ത് കിടക്കുന്നുണ്ട് എന്ന്. പിന്നെ എന്ത് കൊണ്ട് ജമാത്തെ ഇസ്ലാമിക്കാര്‍ പ്രത്യക്ഷത്തില്‍ ഭീകരവദം കാണിക്കുന്നില്ല എന്ന് ചോദ്യം. അപ്പോള്‍ അതൊക്കെ യുക്തിവാദികളുമായുള്ള്ല സംസര്‍ഗം കൊണ്ട് അവരൊക്കെ അങ്ങനെ ഒതുങ്ങി കിടക്കുകയല്ലേ എന്ന്.

ചുരുക്കത്തില്‍ സുശീല്‍ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍ പോലും. എങ്ങനെ സംഘപരിവാര്‍ ഇസ്ലാമിക തീവ്രവാദം പ്രസംഗിച്ച് മുതലെടുപ്പ് നടത്തുന്നുവോ അതിനേക്കാള്‍ ഭീകരമായ ഫലമാണ് ഇത് കൊണ്ട്റ്റുണ്ട്റ്റാക്കുക. നിസാരമായ ചോദ്യങ്ങളോ, സന്ദര്‍ഭങ്ങളോ വിവരിച്ഛ് കുട്ടികളില്‍ പോലും വര്‍ഗ്ഗീയ വിഷം നിറ്രഞ്ഞിരിക്കുന്നു എന്നൊക്കെയുള്ള വാദങ്ങള്‍. ഏതൊക്കെ യുക്തികള്‍ വെച്ച് പരിശോധിച്ചാലും സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്ന് മാത്രമല്ല. മതമില്ലാത്ത ഒരു ലോകം സാധ്യമാണെന്ന ഉട്ട്യോപ്യകള്‍ ഒരു പരിധി വിട്ടാല്‍ യുക്തി വാദ തീവ്രവാദത്തിലേക്കു പോകുന്ന ദുരന്തവും കാണാനുള്ള യോഗം ജനങ്ങള്‍ക്ക് സിദ്ധിക്കും എന്നാണ് തോനുന്നത്.

ഒരു മതത്തിനെയും കുറ്റം പറയുന്നതില്‍ തെറ്റില്ല പക്ഷെ വളഞ്ഞാക്രമണങ്ങള്‍ നടത്തുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നും മനസ്സിലാവാറില്ല. മാത്രവുമല്ല. ഇസ്ലാമിക ഭീകരവാദ് പറയുന്ന അഫ്ഗാന്‍സിഥാന്‍, ഫലസ്ഥീന്‍, ചെഹ്നിയ ,കാശ്മീര്‍ എന്നിടങ്ങളിലെല്ലാം ഉള്ള പ്രശ്നങ്ങളിലെ രാഷ്ട്രീയ കാണ്‍നാതെ എല്ലാം ഇസ്ലാമിന്റെ അക്കൌണ്ടില്‍ ചേര്‍ക്കുന്ന യുക്തിവാദികളുടെ തന്നെ നിലപാടുകളീല്‍ സംശയം തോന്നുന്നതില്‍ വിഷമം തോന്നില്ല എന്ന് കരുതുന്നു.

Joker said...

ആരൊക്കെയാണ് മതത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗപ്പെടുത്തിയത് എന്ന് പരിശോധിച്ചാല്‍ വ്യക്തമാവുക ഇവിടത്തെ ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ്. സംഘപരിവാറ്രിന്റെ കുഞ്ഞാട്റ്റുകള്‍ തന്നെ അതിനെതിര് പറയുമ്പോള്‍ സന്തോഷം തോന്നുന്ന്യ്ണ്ട്.

രാമ സ്വരാജും, രാമ ക്ഷേത്രവും, ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെട്റ്റുന്നേ എന്നും പറ്രഞ്ഞ് അധികാരത്തിലേറിയവരാണ് മത രാഷ്ട്രീയത്തെ കുറിച്ഛ് നെലോളിക്കുന്നത്. ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ജനാധിപത്യ വ്യ്‌വസ്ഥയില്‍ നിരവധി വിഭാഗങ്ങള്‍ സമൂഹത്തിലുണ്ടാകും. അതില്‍ മത വിശ്വാസികളും അല്ലാത്തവരും, ഭാഷാ വിഭാഗങ്ങളും, മറ്റ് നിരവധി വിഭാഗങ്ങള്‍ ഉണ്ടാകും. ഓരോ ഭരണപരമ്മായ നിലപാട്റ്റുകളിലും ഇപ്പറഞ്ഞ വിഭാഗങ്ങളെയൊക്കെ പരിഗണിക്കേണ്ടതായി വരും ഇതിനൊക്കെയാണ് മത രാഷ്ട്രീയം എന്നും പ്രീണനം എന്നൊക്കെ പറ്രയുമ്പോഴാണ് ഇവരുട്റ്റെയൊക്കെ ഉദ്ദേശം വെളിയില്‍ ചാടുക. സ്റ്റേറ്റിന്റെ പോളിസികളിലും, തീരുമാനങ്ങളിലും ഒരു മതത്തിന്റെയും സ്വാധീനം ഉണ്ടാവാന്‍ പാടില്ല എന്നത് മാത്രമാണ് നിര്‍ബന്ധം. പക്ഷെ വളര്‍ന്നു വരുന്ന ഹിന്ദുത്വ രാഷ്ട്രീയം ആ ഒരു നിലപാട്റ്റുകളില്‍ നിന്ന് രാജ്യം അകന്നു പോകുന്ന കാലം വിദൂരമല്ല. പൊതുവികാരം ഹിന്ദുവിന്റേതാണ് എന്നുള്ള നടപ്പ് പ്രോപ്പഗണ്ട്റ്റകള്‍ ന്യൂനപക്ഷങ്ങളെ ഉറക്കം കെടുത്തുന്ന ഒന്ന് തന്നെയാണ്. പേടിക്കേണ്ടത് ന്യൂന പക്ഷ മത രാഷ്ട്രമല്ല അതൊരിക്കലും സംഭവ്യവുമല്ല .എന്നാല്‍ ഉഗ്ര മൂര്‍ത്തിയായ ഗുജറാത്തിലും മറ്റും കണ്ട ഭൂരുപക്ഷ ഹിന്ദു ഭീകരവാദമാണ് ഏറ്റവും ഭ്ബയക്കേണ്ടത്. പക്ഷെ മതേതരമായ ഭൂരിപക്ഷം പതുക്കെ ഹൈന്ദവ ഭീകര വല്‍ക്കരിക്കപ്പെടുമ്പോള്‍ ന്യൂന പക്ഷങ്ങള്‍ ഭയക്കേണ്ട സ്ഥിതി വിശേഷം വന്ന് ചേരുകയാണ്. ഈ ഇസ്ലാമിക ഭീകരവാദ പ്രോപ്പഗണ്ട്റ്റയുല്‍ കൂടി സംഘപരിവാര്‍ ഉഗ്രവാദികള്‍ ഉദ്ദേശ്സിക്കുന്നതും ഇതൊക്കെ തന്നെയാണ്. അതിന് യുക്തിവാദികളും ചൂട്ടു പിട്റ്റിച്ചു കൊടുക്കുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുന്നു.

Anonymous said...

ജോക്കറുകുട്ടാ..

രാഷ്ട്രീയ ലോജിക്കുകള്‍ ഇഷ്ട്ടപ്പെട്ടു.. പക്ഷെ ഒരു സംശയം ഹിന്ദുക്കള്‍ എങ്ങനെ ഇന്ത്യയില്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടു പോയി?? അവര്‍ ഉയര്‍ത്തിയ രാമജന്മ ഭൂമി പ്രശ്നം പോലും ഇവിടെ രാഷ്ട്രീയമായി അംഗീകരിച്ച "മതേതര" കക്ഷികള്‍ ഇല്ലല്ലോ? അവരെ പിന്തുണയ്ക്കുന്ന ബി ജെ പ്പി ആകട്ടെ, ഇന്ത്യയിലെ ഏക വര്‍ഗീയ കക്ഷിയുമാണ്!! മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ ബാക്കി പാര്‍ട്ടികള്‍ മത്സരിക്കുന്നത് സ്വര്‍ഗലോകത്തു ഹൂറിമാരെ കിട്ടാന്‍ ഒന്നും ആയിരിക്കില്ലല്ലോ? കേരളത്തില്‍ പോലും മദ്രസ വിദ്യാഭ്യാസം സി ബി എസ് ഇ നിലവാരമാക്കിയത് അവിടെ ശാസ്ത്രം പഠിപ്പിക്കുന്നത്‌ കൊണ്ടും ആയിരിക്കില്ലല്ലോ?? മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് ബാക്കി മതസ്ഥരില്‍ മത വിദ്യാഭ്യാസം നടത്തുന്നവര്‍ മുതലാളിമാര്‍ ആയതു കൊണ്ടും ആയിരിക്കില്ലല്ലോ?? പുരോഹിത വര്‍ഗങ്ങള്‍ക്ക് സിവില്‍ നിയമം അടിയറ വച്ചിരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക്‌ മാത്രമാണല്ലോ?? അതിനെതിരെ ഒരു മതേതരകക്ഷികളും വായ തുറക്കില്ലല്ലോ?? ക്രിമിനല്‍ നിയങ്ങള്‍ മുസ്ലീം തീവ്രവാദികള്‍ക്ക്(കേരള അസ്സംബ്ലി ഒന്നാകെ മദനിയെ "വെറുതെ" വിടണം എന്ന് പ്രമേയം) വേണ്ടി അട്ടിമറിക്കപ്പെടുന്നത് എന്തിനു വേണ്ടിയാണ്??

ഹിന്ദുക്കള്‍ എന്താണ് അന്യായമായി ആവശ്യപ്പെട്ടിരിക്കുന്നത്?? ഗോവധ നിരോധനം മാത്രം വേണമെങ്കില്‍ ഉദാഹരണമായി വാദിക്കാം!!

മതത്തിനെ രാഷ്ട്രീയ ആയുധമാക്കിയിട്ടുള്ളതും ആയുധമാക്കുകയും അതിനായി കോപ്പ് കൂട്ടുകയും ചെയ്യുന്നത് ജോക്കറിന്റെ ഉസ്താതുമാരാണ്!! ഇത്തരത്തില്‍ കോപ്പ് കൂട്ടിയാണ് ജോക്കറിന്റെ ഉസ്താതുമാര്‍ 1947 ഇല്‍ രാജ്യം വെട്ടി മുറിച്ചതും പാകിസ്ഥാനില്‍ ലക്ഷക്കണക്കിന്‌ അമുസ്ലീങ്ങളെ കശാപ്പു ചെയ്തതും!! ഇനി ഇതേ രീതിയില്‍ മുറിക്കാന്‍ അടവുകള്‍ പയറ്റുകയാണ്.. എത്ര മുറിച്ചാലും മുറിക്കുന്ന ഭാഗം ഇസ്ലാമിക രാജ്യമാകും എന്ന് പറയേണ്ടതില്ലല്ലോ, മറ്റേ ഭാഗം എപ്പോളും "മതേതരവും" ആകും!! വെറുതെ ചരിത്രം പറയിപ്പിക്കരുത് ജോക്കര്‍..!!

സുശീല്‍, ക്ഷമിക്കുക.. ഇത്തിരി രാഷ്ട്രീയം പറയേണ്ടി വന്നതില്‍. അനൌചിത്യം തോന്നിയാല്‍ ഡിലീറ്റുക..

Anonymous said...
This comment has been removed by the author.
Joker said...

കാക്കി ട്രൌസര്‍ സതേ.

താന്‍ മലര്‍ന്നു കിടന്ന് തുപ്പരുത്. പ്ലീസ്.വേറെ ഒന്നും തന്നോട് പറയാനില്ല. മ അ സ്സലാമ. (അതായത് ഗുഡ് ബൈ ) വിട്ട് പിടിക്ക് കുട്ടാ. ഞാന്‍ തന്നോടൊന്നും പറഞ്ഞിട്ടില്ല, എന്റെ കമന്റില്‍ തന്റെ പേരും പരാമര്‍ശ്സിച്ചിട്ടില്ല. തന്റെ സഹിഷ്ണുത എക്കൊഎവിടെ പോയി. കുട്ടാ എന്നോ മോനേ എന്നൊക്കെ വീട്ടില്‍ പോയി വിളീക്ക്.
ബായ്.

Anonymous said...

കുട്ടാ എന്നാ വിളി ജോക്കര്‍ക്ക് അരോചകമാക്കാന്‍ വിളിച്ചതല്ല.. അങ്ങനെ തോന്നിയതായി തോന്നുന്നുന്നതിനാല്‍ ആ വിളി പിന്‍‌വലിക്കുന്നു.. പിന്നെ, ജോക്കറിന്റെ ബ്ലോഗില്‍ ഓരോന്ന് എഴുതിപ്പിടിപ്പിക്കുകയും അതിനെ ചോദ്യം ചെയ്താല്‍ "സംഘപരിവാറുകാരന്‍" എന്ന് പറഞ്ഞു ഡിലീറ്റി കേമനാകുകയും ചെയ്യുന്നതിനാല്‍ ജോക്കറിനോട്‌ ഇത്തരത്തില്‍ ഒരിടത്തെ പ്രതികരിക്കാന്‍ സാധിക്കൂ.. അതുകൊണ്ടാണ് ഇവിടെ. സ്വന്തം ബ്ലോഗില്‍ ജോക്കര്‍ മര്യാദ കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

മാസലാമ!!

സുശീല്‍ കുമാര്‍ said...

ജോക്കര്‍,
ഹിന്ദുത്വത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം സി കെ ലത്തീഫിനുള്ള മറുപടിയില്‍ പ്രതിപാദിച്ചിരുന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല.

"സംസം ജലം കൊണ്ടും, ഹജ്ജിന് കല്ലെറ്രിയുന്നതു കൊണ്ടും ഒരു സമ്മുഹത്തിന് എന്ത് പ്രശ്നമാണ് ഉണ്ടാകുന്നത് എന്ന് ഒന്ന് വിശദീകരിക്കൂ സുശീല്‍. "

>> താങ്കല്‍ ഞാന്‍ പറഞ്ഞ മൂന്നെണ്ണത്തില്‍ ആദ്യത്തേത് വിട്ടു. മൃഗബലി. ബലിപെരുന്നാളിനു മനുഷ്യന്റെ ഭക്ഷണാവശ്യത്തിനല്ലാതെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി ലക്ഷക്കണക്കിന്‌ ആടുകളെയുംഒട്ടകങ്ങളെയും കഴുത്തറുത്ത്‌ മരുഭൂമിയില്‍ തള്ളുന്ന ക്രൂരതയെയും, ചെകുത്താനെ കല്ലെറിഞ്ഞുഓടിക്കുന്ന വിവരക്കേടിനെയും, സംസം ജലത്തിന്റെ ദിവ്യത്ത്വത്തെയും ഇക്കാലത്തും ചുമന്നുകൊണ്ടു നടക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ എന്തു പറയാന്‍? അമ്പലത്തില്‍ കോഴിവെട്ടുപോലും നിരോധിക്കപ്പെട്ട നാടാണിതെന്നോര്‍ക്കണം. സതി, ബാല്യ വിവാഹം തുടങ്ങിയ അനാചാരങ്ങളെ ഹിന്ദു മതത്തില്‍ ഇന്നും ആര്‍ക്കെങ്കിലും ചുമന്നു നടക്കണമെങ്കില്‍ ആ സ്വാതന്ത്ര്യത്തെയും മാനിക്കാം. അതുകൊണ്ടൊന്നും സമൂഹത്തിനും ജീവികള്‍ക്കും ഒരു ദോഷവുമില്ലെന്ന് താങ്കള്‍ക്ക് വിശ്വസിക്കാമെങ്കിലും എല്ലാവരും അങ്ങനെ വിശ്വസിക്കണമെന്ന് ശഠിക്കരുത്. വിഷയ സംബന്ധമല്ലാത്തതിനാല്‍ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.

Joker said...

സുശീല്‍,

മറുപടിക്ക് നന്ദി.
താങ്കളുടെ മറുപടികളില്‍ യുക്തി പ്രതീക്ഷിച്ച ഞാന്‍ നിരാശനായി.ഉള്ളില്‍ കൊത്തി വെച്ച മുന്‍ ധാരണകള്‍ അക്ഷരങ്ങളില്‍ കാണുമ്പോള്‍.യുക്തിവാദികളുടെ അടിസ്ഥാന മതം വ്യക്തമാക്കപ്പെടുകയാ‍ണ്.
വീണ്ടും കാണാം. നമസ്കാരം. :)

Deepu said...

ഹാ കഷ്ടം.... ചെറ്റ രാഷ്ട്രീയ ... മക്കള്‍

സന്ദര്‍ഭോജിതമായ ലേഖനം

Unknown said...

പാകിസ്ഥാനില്‍ വിമാനാപകടം നടന്നപ്പോ കൊല്ലപ്പെട്ട ഹിന്ദുവിന്റെ ശവപ്പെട്ടിയില്‍ ചുവന്ന അക്ഷരത്തില്‍ "കാഫിര്‍" എന്ന് എഴുതിവിട്ട മതബോധം കുറാനില്‍ ഇല്ല എന്ന് മാത്രം പറയരുത്. യു ക്കെയില്‍ പോലും ശരിയാ നിയമം വേണം എന്ന് വാശി പിടിക്കുന്ന ജനതയ്ക്ക് ഇസ്ലാം ഒരു മതമല്ല, മദമാണ്. മദം മുസ്ലീങ്ങള്‍ക്ക് ഇളകാന്‍ വലിയ പ്രകോപനം ഒന്നും ആവശ്യമില്ല. അതിനായുള്ള പ്രകോപനങ്ങള്‍ ലോകത്തെവിടെയും അവര്‍ ഉണ്ടാക്കിക്കോളും. അത്തരത്തില്‍ പലതുമാണ് സാമ്രാജ്യത്വവും ജൂത-ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും

Unknown said...

സുശീൽ,
അഭിനന്ദനങൾ!കുട്ടികളുടെ മനസ്സിലേക്ക് മതത്തിന്റെ വിഷം കുത്തിവെക്കുന്നത് ,അവരിൽ aids virus കുത്തിവെക്കുന്നതിന് സമമാണെന്നാണു എനിക്ക് തോന്നുന്നത്.സുഹ്രുത്തായ ഒരു അധ്യാപകൻ പറഞ്ഞ ഒരു സംഭവം ഓർമയിൽ വന്നു.അദ്ദേഹത്തിന്റെ ക്ലാസിൽ ഒരു മുസ്ലീം കുട്ടി ചോദിച്ച്താണത്രെ,,“എന്താ മാഷെ,കണ്ണിലെ ക്രിഷ്ണമണിക്ക് ഹിന്ദുപ്പേര്?”!!!

najeebblogger said...

സര്‍വ്വശക്തന്‍ എന്നു പഠിപ്പിക്കുന്പോഴും ,സര്‍വ്വശക്തനെ സഹ്ായിക്കാന്‍ എന്തല്ലാം പേക്കൂത്തുകള്‍

IndianSatan said...

മതത്തേ, വിശ്വസിക്കുന്നതില്‍ ഒരു തെറ്റും ഇല്ല സുശീല്‍.....

മതം സ്വന്തം ബുദ്ധിയും, ചിന്താശേഷിയും നിയന്ദ്രിക്കുന്ന അവസ്ഥ ഒണ്ടാക്കാതിരുന്നാല്‍ മാത്രം മതി.......

ബുദ്ധിയും, ചിന്താശേഷിയും ഒള്ള മതവിശ്വാസിയുടേ എണ്ണം തീരേ കുറവാണ് എന്നതും അംഗീ കരിക്കേണ്ട സത്യം ആണ്.

<-----> said...

New Post in My Malayalam Blog. Click, Read & Comment: "Behind the conversion of Religion". http://dhaivam.blogspot.com/

Unknown said...

"ഈ ലോകത്തെ ഏറ്റവും വലിയ ഭീകരര്‍ ആരാണ്? അമേരിക്കയോ ഇസ്രായേലോ അതോ ഇസ്ലാമിസ്റ്റുകളോ? അതേക്കുറിച്ച് അഭിപ്രായം പറയൂ ആദ്യം. എന്നിട്ട് താങ്കളുടെ പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാം. ഒപ്പം ഭീകരത എന്തെന്നു ഒന്നു കൃത്യമായി നിര്‍വചിക്കയും വേണം"

ഇസ്ലാമിക ഭീകരത തന്നെ ആണ്

Unknown said...

Exactly

Unknown said...

സദാചാര പോലീസിന് എന്ത് മതം ? അല്ലേ santhosh ഭായ്,

Unknown said...

പത്തുകൊല്ലം ഒരേ മുറിയിൽ താമസിച്ചിട്ടും അമുസ്ലിം ആയ സുഹൃത്തിനെ മുസ്ലിം ആകാൻ പറ്റിയില്ലല്ലോ എന്ന സകീർ നായിക്കിന്റെ അനുയായി ആയ താങ്കൾ തന്നെ ഇത് പറയണം.