മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Wednesday, July 21, 2010

മത ഭീകരവാദം- പ്രശ്നങ്ങളും പ്രതിരോധവും

മത ഭീകരവാദം- പ്രശ്നങ്ങളും പ്രതിരോധവും

സെമിനാര്‍
25-07-2010- 2 p m -ഇ എം എസ് ഹാള്‍- തിരൂര്‍

ഹമീദ് ചേന്ദമംഗലൂര്‍,

ടി വി രാജേഷ്- DYFI

ലിജു-Youth Congress

കെ രാജന്‍-AIYF

എം ബാപ്പുട്ടി

ഇ എ ജബ്ബാര്‍

ഡോ കെ ആര്‍ വാസുദേവന്‍

സംഘാടകര്‍- കേരള യുക്തിവാദി സംഘം, മലപ്പുറം ജില്ലാ കമ്മിറ്റി

സ്വാഗതം

14 comments:

സുശീല്‍ കുമാര്‍ said...

Welome to all.

സന്തോഷ്‌ said...

വിഷയം മതവുമായി ബന്ധപ്പെട്ടത് ആയതുകൊണ്ട് രാഷ്ട്രീയ നേതാക്കന്മാര്‍ക്കും യുക്തിവാദ സംഘത്തിന്റെ നേതാക്കന്മാര്‍ക്കും ഒപ്പം വിവിധ മതങ്ങളുടെ പ്രതിനിധികളെക്കൂടി പങ്കെടുപ്പിക്കുവാന്‍ സാധിക്കുമെങ്കില്‍ അതാവും കൂടുതല്‍ ഉചിതം.

Subair said...

യുക്തിവാദികളും പ്രബോധനതിന്ന് ഇറങ്ങിതുടങ്ങിയോ ? വളരെ നല്ലത്.

പക്ഷേ യുക്തിവാദികള്‍ സംഹാരദൌത്യം മാത്രമേ നിര്‍വഹിക്കുന്നുള്ളൂ എന്നതാണ് പ്രശ്നം. മതത്തെ തച്ചു തകര്‍ത്, പകരം എന്ത് സ്ഥാപിക്കണം എന്ന് പഠിപ്പിക്കാത്ത കാലത്തോളം, യുക്തിവാദികള്‍ക്ക് ഒന്നും നിര്‍മിക്കാന്‍ കഴിയില്ല. യുക്തിവാദികള്‍ ഇത്ര കാലം ഇവിടെ പ്രവര്‍ത്തിച്ചിട്ടും സൈദ്‌ മുഹമ്മദിന് തന്‍റെ, ഇസ്ലാം വിമര്‍ശനം നടത്താന്‍, സംഘ്പരിവാര്‍ പ്രസിദ്ധീകരണങ്ങള്‍ ആശ്രയിക്കേണ്ടി വന്നതും മറ്റൊന്നുകൊണ്ടല്ല.

കേവല യുക്തിവാദം ഒരു ദര്‍ശനമോ, ജീവത രീതിയോ അല്ല. യുക്തിരഹിതമായ മതത്തെ തച്ചു തകര്‍ത്ത് പകരം വെക്കാനുള്ളത്, വളരെ യുക്തിപരമായ, ഭോഗസക്തിയില്‍ അധിഷ്ടിതമായ മുതലാളിത്തദര്‍ശന മാണെങ്കില്‍,നമ്മുക്ക് വലിയ പ്രയോജനമൊന്നുമില്ല.

പുതിയ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. കമ്മന്റ്സ് സ്വാഗതം ചെയ്യുന്നു.

http://www.subairpulikkal.blogspot.com/

arivu thedi said...

ഈനാം പേച്ചിക്ക്‌ മരപ്പട്ടി കൂട്ട്‌! കടുത്ത ഇസ്ളാം വിരോധിയായ ഹമീദ്‌ ചേന്ദമംഗല്ലൂരിനു അതിലും മൂത്ത ഇസ്ളാമിക വിരോധിയായ ഇ എ ജബ്ബാര്‍ തുണ!! ഹ ഹ നടക്കട്ടെ നടക്കട്ടെ,

സുശീല്‍ കുമാര്‍ said...

സുബൈര്‍,
ഇത് യുക്തിവാദികളുടെ ആദ്യത്തെ പരിപാടിയല്ല. മതം തകരുമ്പോള്‍ തകര്‍ന്നു വീഴുന്നത് ഇന്നും കുറെ പേരെ ഭരിക്കുന്ന, സഹസ്രാബ്ധങ്ങളുടെ പഴക്കമുള്ള കാലഹരണപ്പെട്ട മൂല്യബോധം മാത്രം. ബഹുഭൂരി‍പക്ഷം വരുന്ന മനുഷ്യരെ -വിശ്വാസി അവിശ്വാസി ഭേദമന്യേ -നയിക്കുന്ന ആധുനിക മനുഷ്യന്റെ വളര്‍ന്നുകൊണ്ടിരിക്കുന്ന മൂല്യബോധത്തിന്‌ ഒരിടിവും വരാന്‍ പോകുന്നില്ല.

പരിപാടി നടക്കാന്‍ പോകുന്നെയുള്ളു. അതിനു മുമ്പേ, 'അറിവു തേടുന്ന'യാളിന്റെ സഹിഷ്ണുത അപാരം.

prashanth said...

സുബൈര്‍,യുക്തിവാദികളോട് സംവദിക്കുമ്പോള്‍
http://subairpulikkal.blogspot.com/2010/07/blog-post.html

എന്ന താങ്കളുടെ പോസ്റ്റ് വായിച്ചു. പക്ഷെ അതില്‍ എന്റെ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ല. ദയവായി അത് ഒന്ന് പരിശോദിക്കൂ..

prashanth said...

സുബൈര്‍, ഈ കാലഘട്ടത്തിലെ ജങ്ങള്‍ക്ക് മതങ്ങളുടെ ആവശ്യമില്ല. പക്ഷെ മതങ്ങള്‍ക്ക് ( പുരോഹിത വര്‍ഗ്ഗത്തിന് ) ജനങ്ങളുടെ ആവശ്യമുണ്ട് ! മനുഷ്യത്വം എന്നത് മാത്രം മതി മതങ്ങള്‍ക്ക് ഒരു ബദല്‍. Many a religious believer has all the qualities of an extraordinary intellectual superiority.Only difference is in-spite of their superior intellect,they suspend their questioning and thought process, in matters concerning religious beliefs,due to their childhood indoctrination.They are unable to get out of the fear of the unknown, instilled in them.Even though many are convinced about the baselessness of these fears ,they would still live to derive some sort of insurance for the worst case scenario. In their perception,if by by chance, if there was a god,then they can be ensured of not burning in hell or being born in next janma, as some lower being.

Subair said...

എന്ന താങ്കളുടെ പോസ്റ്റ് വായിച്ചു. പക്ഷെ അതില്‍ എന്റെ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ല. ദയവായി അത് ഒന്ന് പരിശോദിക്കൂ..

Thanks for letting me know.
I have fixed it, it should work now.

Subair said...

നയിക്കുന്ന ആധുനിക മനുഷ്യന്റെ വളര്‍ന്നുകൊണ്ടിരിക്കുന്ന മൂല്യബോധത്തിന്‌ ഒരിടിവും വരാന്‍ പോകുന്നില്ല.
============


"ആദ്ധുനിക മനുഷ്യന്റെ വളര്‍ന്നുകൊണ്ടിരിക്കുന്ന മൂല്യ ബോധം" എന്നല്ലാം സുശീല്‍ വെറുതെ പറയുന്നതാ. ആധുനിക ലോകത്ത്‌ മൂല്യബോധത്തിന്‍റെ വളര്‍ച്ച പടവലങ്ങ പോലെ പോലെ താഴോട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. സുശീല്‍ കുമാറിനും അതറിയാം. ഭൌതികമായി ഏറ്റവും വളര്‍ന്ന സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങളുടെയും, ആത്മഹത്യകളുടെയും ഒന്നും ഗ്രാഫ് താഴെയെല്ല.

ആധുനിക ശാസ്ത്രത്തിന്‍റെ എല്ലാ സംഭാവനകളും വില മതി ക്കുന്നതോടപ്പോം തന്നെ, ശാസ്ത്രം ഭൂരിഭാഗം മനുഷ്യര്‍ക്ക്‌ സുഖമോ മനശാന്തിയോ പ്രധാനം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്ന വസ്തുത കാണാതിരുന്നുകൂടാ. യുക്തിഅധിഷ്ടിതമായ ശാസ്ത്രമാണ്, മണ്ണും വിണ്ണും മലീമാസമാകിയതും, മനുഷ്യനടക്കം ഭൂമിയിലെ സര്‍വ ജീവിജാലങ്ങളുടെയും നിലനില്‍പ് തെന്നെയും അപകടത്തിലാക്കും വിധം, ആഗോളതപാനവും, മറ്റു പ്രശ്നങ്ങളും സംഭാവന ചെയ്തതും.

അതുകൊണ്ട് തെന്നെ കേവല യുക്തികൊണ്ട് ഇവിടെ സ്വര്‍ഗലോകം സൃഷ്ടിക്കാം എന്നത് യുക്തിവാദികളുടെ വ്യാമോഹം മാത്രമാണ്.

Wash'Allan JK | വഷളന്‍ ജേക്കെ said...

അതെന്താ യുക്തിവാദികള്‍ക്ക് സംഘടിക്കാന്‍ പറ്റില്ലേ?

മതങ്ങള്‍ മനുഷ്യന്റെ സ്വൈരജീവിതം നശിപ്പിക്കുമ്പോള്‍ യുക്തിയുള്ളവര്‍ സംഘടിക്കട്ടെ. ആശംസകള്‍

chithrakaran:ചിത്രകാരന്‍ said...

മത ഭീകരവാദ പ്രതിരോധ സെമിനാറിന്
ചിത്രകാരന്റെ ആശംസകള്‍ !!!

..naj said...

ജബ്ബാര്‍ മാഷെ ബ്ലോഗിലെ താങ്കളുടെ കമന്റാണ് ഇതിനു ആധാരം.
ജബ്ബാര്‍ മാഷ് എന്റെ കമന്റു പബ്ലിഷ് ചെയ്യാറില്ല.
ഞാന്‍ പറഞ്ഞത് ഇതാണ്.
കുര്‍ ആന്‍ ആയതുകളെ യുക്തിവാദികള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത് ദുര്‍ വ്യാക്ക്യാനം നടത്തുമ്പോള്‍ അതിനെ സ്വയം ന്യായീകരിക്കും.
മറിച്ച് ഒരു അയ്യപന്റെ രണ്ടു വരി കവിത നിരൂപണമോ, വ്യാക്ക്യാനമോ ആരെങ്കിലും നല്‍കിയാല്‍ അത് അസഹിഷ്ണുതയോടെ വീക്ഷിക്കുകയും, അവരെ തരം താഴ്ത്തുകയും ചെയ്യും.
ഇ എം എസിനെ kurichu താങ്കള്‍ പറഞ്ഞത് ഉദാഹരണം !
വിമര്‍ശനങ്ങളെ താങ്കള്‍ക്കും സഹിക്കാന്‍ പറ്റുന്നില്ല.
യുക്തിവാദിയും ഒരു തരം അന്ധ വിശ്വാസിയെ പോലെ തന്നെ. അല്ലെ

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.........

KK Alikoya said...

ആധുനിക ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയും അത് മൂലം മനുഷ്യ സമൂഹത്തിനുണ്ടായ നേട്ടങ്ങളും എടുത്ത് പറയത്തക്കത് തന്നെ. ഇപ്പോള്‍ എത്ര എളുപ്പത്തിലാണ്‌ നാം ഈ ബ്ലോഗിലൂടെ ആശയസംവാദം നടത്തുന്നത്? ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് സാധിക്കുമായിരുന്നില്ലാല്ലോ.
എന്നാല്‍ ശാസ്ത്രത്തിന്‍റെ വളര്‍ച്ചയോടെ മൂല്യ ബോധം വളര്‍ന്നു എന്ന് പറയുന്നത് ശരിയല്ല. മനുഷ്യന്‍ പണ്ടേപോലെ തന്നെയാണ്‌ മൂല്യ ബോധത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴുമുള്ളത്. ഒരു പാശ്ചാത്യ ചിന്തകന്‍ പറഞ്ഞത്: 'മനുഷ്യന്‍ ആകാശത്തില്‍ പറവകളെ പോലെ പറക്കാന്‍ പഠിച്ചിട്ടുണ്ട്; സമുദ്രത്തില്‍ മല്‍സ്യത്തെ പോലെ ഊളിയിടാനും പഠിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യനെ പോലെ ഭൂമിയില്‍ ജീവിക്കാന്‍ മാത്രം അവന്‍ പഠിച്ചിട്ടില്ല.' എന്നാണ്‌. ഇത് തന്നെയല്ലേ സത്യം?
മതങ്ങല്‍ മനുഷ്യന്‍റെ സ്വൈര ജീവിതം തകര്‍ക്കുന്നില്ല. മതമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താത്തവര്‍ മാത്രമേ മനുഷ്യനെ ദ്രോഹിക്കുകയുള്ളു. ഒരു നല്ല മത വിശ്വാസി ഒരു നല്ല മനുഷ്യനായിരിക്കും. ഒരു സംശയവും വേണ്ട. മറിച്ച് സംഭവിക്കുന്നുവെങ്കില്‍ അയാള്‍ മതം ഉള്‍ക്കൊണ്ടിട്ടില്ലാത്തവനായിരിക്കും; അല്ലെങ്കില്‍ കപടനായിരിക്കാം. കുഴപ്പം മതത്തിന്‍റേതല്ല; വ്യക്തിയുടേതണ്‌. ദൈവപ്രീതി കാംക്ഷിച്ചു നന്‍മ ചെയ്യുന്നവരും ദൈവകോപം ഭയന്ന് തിന്‍മ ചെയ്യാത്തവരും നിരവധിയുണ്ട്. അവരുടെ മത ബോധം ഇല്ലാതായാല്‍ എന്താണ്‌ സംഭവിക്കുക എന്നാലോചിച്ചു നോക്കൂ.
ഇപ്പോള്‍ മുസ്‌ലിംകള്‍ വ്രതാനുഷ്ഠാനത്തിലാണ്‌. പട്ടിണി കിടക്കുകയും ദൈവത്തെ ധ്യാനിക്കുകയും ചെയ്തത് കൊണ്ട് വ്രതം പൂര്‍ണ്ണമാകുന്നില്ല. മനുഷ്യനുമായി കൂടി ബന്ധപ്പെട്ടതാണ്‌ ഇസ്‌ലാമിലെ വ്രതം. ദാനം ചെയ്യുക, സഹാനുഭൂതി വളര്‍ത്തിയെടുക്കുക, മനുഷ്യരോട് കാരുണ്യം കാണിക്കുക, അസത്യമായ വാക്കും പ്രവൃത്തിയും വെടിയുക, ആരോടും കയര്‍ത്ത് സംസാരിക്കാതിരിക്കുക, കൂടുതല്‍ ക്ഷമ കൈക്കൊള്ളുക, ശണ്ഠകൂടാതിരിക്കുക, ആരെങ്കിലും ഇങ്ങോട്ട് ശണ്ഠയ്ക്ക് വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിവാവുക ഇതൊക്കെ വ്രതത്തിന്‍റെ ഭാഗമാണ്‌. ഇതൊന്നും ചെയ്യാന്‍ കൂട്ടാക്കാത്തവന്‍ വിശപ്പും ദാഹവും സഹിക്കണമെന്ന് ദൈവത്തിന്‌ ഒരാവശ്യവുമില്ലെന്ന് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നു. അത്തരക്കാരുടെ വ്രതം വ്രതമാകില്ലെന്നാണല്ലോ ഇതിന്നര്‍ത്ഥം. മേല്‍ പറഞ്ഞ കാര്യങ്ങള്‍ വ്രത കാലത്ത് മാത്രം ചെയ്യാനുള്ളതല്ല; എന്നാല്‍ ഒരു മാസത്തെ വ്രതകാലത്ത് ഒരു ശക്തമായ പരിശീലനം നേടിയെടുക്കാന്‍ വിശ്വാസികളെ അത് പ്രാപ്തമാക്കുന്നു.
ഇതൊന്നും മനസ്സിലാക്കാതെ വ്രതമനുഷ്ഠിക്കുന്നവരുണ്ടാകാം. അത്തരക്കാരെ ഈ പൊരുള്‌ മനസ്സിലക്കി വ്രതമനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്. ഓരോ യുക്തിവാദിയും അതിന്നാണ്‌ ശ്രമിക്കേണ്ടത്. ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കി മാറ്റുന്ന ഈ പ്രക്രിയക്കിടെ വ്രത നാളില്‍ മധ്യാഹ്നത്തിന്‌ ശേഷം വായ്ക്കുണ്ടാകുന്ന ചെറിയ ദുര്‍ഗ്ഗന്ധമാണ്‌ ഗുരുതരമായ പ്രശ്നം എന്ന് വാദിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? പക്ഷെ പ്രവാചകന്‍ പറഞ്ഞത് ഈ ദുര്‍ഗന്ധം ദൈവത്തിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണെന്നാണ്‌.
ഒരു ജനനം നടക്കുമ്പോഴും അതിന്‌ മുമ്പ് മാസങ്ങളോളവും ഒരമ്മ അനുഭവിക്കുന്ന വേദന നമുക്കറിയാമല്ലോ. മനുഷ്യക്കുഞ്ഞെന്ന ഒരു അസംസ്കൃത വസ്തു ഉല്‍പ്പാദിപ്പിക്കാനാണ്‌ ഈ നോവത്രയും സഹിക്കുന്നത്. അതിനെ ഒരു നല്ല മനുഷ്യനാക്കാന്‍ ഇത്തിരി കൂടി നോവ് സഹിച്ചാല്‍ അതൊട്ടും അധികമാകില്ല.
മൂല്യ ബോധമാണ്‌ ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്; മൂല്യ ബോധം ലഭിക്കുന്നത് ശാസ്ത്രത്തില്‍ നിന്നല്ല; യുക്തിവാദത്തില്‍ നിന്നുമല്ല. മതത്തില്‍ നിന്നാണ്‌. അത് കൊണ്ട് മതത്തെ എതിര്‍ക്കരുത്. എന്നാല്‍ മതത്തെ ദുരുപയോഗപ്പെടുത്തുന്നതിനെ എതിര്‍ക്കണം. അഥവാ എലിയെ പേടിച്ച് ഇല്ലം ചുടരുത്.