മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, July 3, 2010

ഓടി വരെണേ....ഭൗതികം വലിയ പ്രതിസന്ധിയിലാണ്‌.

ഭൗതികം വലിയ പ്രതിസന്ധിയിലാണ്‌.

അതുകൊണ്ട്?

എല്ലാവരും ഓടിവരൂ. ഇങ്ങനെയൊരു ലോകം സാധ്യമാണെങ്കില്‍ മറ്റൊന്ന് സാധ്യമല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും?

എന്തോന്ന്‌?

ഇങ്ങനെയൊരു ലോകം സാധ്യമാണെങ്കില്‍ മറ്റൊന്ന് സാധ്യമല്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന്‌?

വല്ലതും പിടി കിട്ടിയോ?

ഇല്ലെങ്കില്‍ വായന തുടര്‍ന്നോളൂ.

ഭൗതിക പദാർഥമാണ്‌ സത്യമെന്നതിൽ അഭിരമിക്കുന്ന യുക്തിവാദികൾ തങ്ങളുടെ ജൽപനങ്ങൾക്ക്‌ ഏതെങ്കിലും വിധത്തിലുള്ള ശാസ്ത്രീയ തെളിവുകൾ ഉള്ളതുകൊണ്ടല്ല അങ്ങനെ വാദിക്കുന്നത്‌. എല്ലാ ചോദ്യത്തിനും യുക്തിവാദത്തിന്‌ ഉത്തരം നൽകാൻ കഴിയുമെന്നതുകൊണ്ടുമല്ല. പദാർഥമാണ്‌ ഏക സത്യമെന്ന്‌ തെറ്റിൻരിച്ച കാലഘട്ടത്തിലെ ചിന്തകന്മാരുടെ മാനസിക പരികൾപനയായി ഉയർന്നുവന്ന പദാർഥവാദം കേവലയുക്തിയുടെ ന്യായശാസ്ത്രമായി പിന്തുടരുകയാണ്‌ ആധുനിക യുക്തിവാദികൾ ചെയ്യുന്നത്‌. പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവ്‌ എത്ര പരിമിതമാണെന്ന്‌ ആധുനിക ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇനിയും ഉത്തരം കണ്ടെത്താൻ കഴിയാത്ത അനേകം പ്രശ്നങ്ങൾ, കണ്ടെത്താനുള്ള കണങ്ങൾ, പൂരിപ്പിക്കേണ്ട സമസ്യകൾ അങ്ങനെ എത്രയോ ചോദ്യങ്ങൾക്ക്‌ ഉത്തരം തെരയുകയാണ്‌ ശാസ്ത്രം. കേവല യുക്തികൊണ്ട് മാത്രം ഉത്തരം കണ്ടെത്താൻ കഴിയുന്നതല്ല അവയെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. കേവല യുക്തിയുടെ ന്യായവാദങ്ങൾ പിന്തുടരുന്നവരെ സംബന്ധിച്ചേടത്തോളം ഇതൊന്നും പ്രസക്തമായി കൊള്ളണമെന്നില്ല. യുക്തിവാദികൾക്ക്‌ കൈമോശം വന്നത്‌ യുക്തി തന്നെയാണ്‌. ഇങ്ങനെയൊരു ലോകം സാധ്യമെങ്കിൽ മറ്റൊന്ന്‌ സാധ്യമല്ലെന്ന്‌ എങ്ങനെ പറയാൻ കഴിയും? യുക്തിരഹിതമായ യുക്തിവാദം കൊണ്ടല്ലാതെ അതിനെ നിഷേധിക്കാൻ കഴിയില്ല......

എന്റെ ആരെടാ ഈ യുക്തിവാദി എന്ന പോസ്റ്റില്‍ ചിന്തകന്‍ ഇട്ട ഒരു കമന്റാണിത്. ജൂണ്‍ 5 ലക്കം പ്രബോധനം വാരികയില്‍ കെ വി ഇസ്ഹാഖ് ഒതളൂര്‍ എഴുതിയ മതം ശാസ്ത്രം യുക്തിവാദം എന്ന ലേഖനത്തില്‍ നിന്നാണ്‌ അദ്ദേഹം ഇത് ഉദ്ധരിക്കുന്നത്.

ഭൗതികത്തിന്‌ പ്രതിസന്ധിയുള്ളതുകൊണ്ട് തങ്ങളുടെ പരലോകം സാധ്യമല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നാണ്‌  ചോദ്യം.

ഭൗതികവാദം കടുത്ത പ്രതിസന്ധിയിലാണെന്നാണ്‌ ലേഖകന്‍ പറയുന്നത്. പദാര്‍ത്ഥത്തിന്റെ ഘടനയെ സംബന്ധിച്ച ആഴത്തിലുള്ള പഠനങ്ങള്‍ കാണിക്കുന്നത് ഇന്നറിയപ്പെടുന്ന കണങ്ങളെല്ലാം അസ്ഥിരമോ ക്ഷണികമോ ആണെന്നാണ്‌. പലകണങ്ങളും മറ്റൊന്നായി മാറുകയും ചെയ്യുന്നു. നിയതമായ എന്തെങ്ക്ലും ഘടന്യോ ഗുണമോ നിറമോ സ്വാദൊ തുടങ്ങിയ ദ്രവ്യാത്മക വിശേഷണങ്ങളൊന്നും അവയ്ക്ക് ആരോപിക്കാന്‍ കഴിയില്ല. സംഭവ്യതക്ക്‌ നിയാമകത്വം (certainity) കൈവരണമെങ്കിൽ ഒരു നിയാമകന്റെ ആവശ്യം അനിവാര്യമായിവരുന്നു. സൃഷ്ടി സംഹാര പ്രക്രിയയുടെ നിയാമകമായ വിതരണ ശൃംഖലയാണ്‌ പദാർഥങ്ങളിൽ നാം കാണുന്ന വസ്തുനിഷ്ഠത. അല്ലാതെ ആത്യന്തിക യാഥാർഥ്യമല്ല. വിശുദ്ധ ഖുർആൻ പറഞ്ഞതെത്ര ശരി: "നിശ്ചയമായും ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചതു ഒരുവ്യവസ്ഥ പ്രകാരമാണ്‌" (54:49). ദൈവികമായ വ്യവസ്ഥപ്പെടുത്തൽ എല്ലാ പ്രപഞ്ച യാഥാർഥ്യങ്ങളിലുംസൂക്ഷ്മദൃക്കുകൾക്ക്‌ കാണാവുന്നതാണ്‌. അതുകൊണ്ടുതന്നെയാണ്‌ ശാസ്ത്രത്തെ പോലെമതവും പ്രപഞ്ചസത്യത്തെ മനസ്സിലാക്കാനുള്ള സമ്യക്‌ ദർശനമാണെന്ന്‌ പല ഭൗതികജ്ഞരും വ്യക്തമാക്കിയത്‌.

ചുരുക്കിപ്പറഞ്ഞാല്‍ ശാസ്ത്രം അല്ലാഹുവിന്റെ വ്യവസ്ഥയിലെക്കാണ്‌ പോകുന്നതെന്ന്.

അതുകൊണ്ട് മറ്റൊരു ലോകം (സ്വര്‍ഗ-നരക/ പരലോകം) സാധ്യമല്ലെന്ന് പറയാന്‍ യുക്തിവാദികള്‍ക്കെന്തവകാശം?

ഇതൊരു ഭയങ്കര ചോദ്യമാണ്‌.

ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും ഗോദയില്‍ കയറിനിന്ന് ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നവര്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്ന ഒരു പച്ചപ്പരമാര്‍ഥമുണ്ട്. ആധുനിക ശാസ്ത്രം (സയന്‍സ്) എന്നത് വസ്തുനിഷ്ഠ സത്യം തേടലാണെന്നത്. ശാസ്ത്രത്തിന്‌ അതിന്റേതായ സമീപനങ്ങളും പരിശോധനാ രീതികളുമുണ്ട്.

ഭൗതികതയ്ക്കു്‌ അതീതമായ പല പ്രതിഭാസങ്ങളും പ്രപഞ്ചത്തിലുണ്ടെന്നും ശാസ്ത്രപഠനത്തിലൂടെ ഒരിക്കലുമാ സത്യങ്ങള്‍ എത്തിപ്പിടിക്കാനാവില്ലെന്നും ഇക്കാലമത്രയും വിടുവായത്തമടിച്ച ആത്മീയ വാദികള്‍ ശാസ്ത്രം നിയാമകതയിലേക്കാണ്‌ പോകുന്നതെന്ന ബ്ലണ്ടറുമായി ആത്മസായൂജ്യമടയുന്നതിന്റെ ആത്മാര്‍ത്ഥതയെന്താണ്‌?

സയന്‍സിന്റെ രീതി

ഭൗതിക നിരീക്ഷണങ്ങളില്‍ നിന്നും പൂര്‍വ്വാനുമാനങ്ങള്‍ (Hypothesis) ഉണ്ടാക്കുക, അത് പരീക്ഷിച്ച് ഒന്നുകൂടി ഉറപ്പാക്കുക, ഗണിത വിശകലനം നടത്തി പുതിയ സിദ്ധാന്തം(Theory) ഉണ്ടാക്കുക, സിദ്ധന്തത്തിനനുബന്ധമായി ഉരുത്തിരിയുന്ന പ്രവചനങ്ങള്‍ പരീക്ഷിച്ച് സിദ്ധാന്തത്തിന്റെ സാംഗത്യം സ്ഥിരീകരിക്കുക തുടങ്ങിയ പടവുകളിലൂടെയാണ്‌ ശാസ്ത്രം കടന്നു പോകുന്നത്. അതാണ്‌ സയന്‍സിന്റെ രീതി വ്യവസ്ഥ(method).

ശാസ്ത്ര മുന്നേറ്റത്തില്‍ മനുഷ്യന്‌ ഒരിക്കലും എത്തിപ്പിടിക്കാനാവില്ലെന്ന് കരുതപ്പെട്ട പ്രകൃതിയുടെ ദുരൂഹ തത്വങ്ങള്‍ പലതും കരഗതമായി. മതങ്ങള്‍ കുത്തകയാക്കി വെച്ചിരുന്ന പ്രപഞ്ച സൃഷ്ടിയും ജീവ സൃഷ്ടിയും ശാസ്ത്രത്തിന്റെ
കൈപ്പിടിയിലൊതുങ്ങുകയും, പുതിയ ജീവനെ തന്നെ സൃഷ്ടിക്കുന്നതിന്റെ പടവുകള്‍ ശാസ്ത്ര സമൂഹം ദ്രുതഗതിയില്‍ കയറിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ശാസ്ത്രത്തിന്റെയും ഭൗതികവാദത്തിന്റെയും ഗൊദയിലിറങ്ങി മെയ്യഭ്യാസം നടത്തുന്നവര്‍ സ്വയം വഞ്ചിക്കുകയാണ്‌ ചെയ്യുന്നത്.

ദൈവത്തിന്റെയും, പരലോകത്തിന്റെയും പുനര്‍ജന്മ സിദ്ധാന്തത്തിന്റെയും അദൃശ്യ ജീവികളുടേയുമൊക്കെ അസ്തിത്വം ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ഉദ്ഘോഷിക്കുകയും, ഒപ്പം തന്നെ ശാസ്ത്രം നിയാമകന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നു എന്ന് പൊയ് വെടി പൊട്ടിക്കുകയും ചെയ്യുന്നവര്‍ ചെയ്യുന്നത് ഇരട്ടത്താപ്പാണ്‌.

പദര്‍ത്ഥത്തിന്റെ വസ്തുനിഷ്ഠത തകര്‍ന്നുവെന്ന് മുറവിളി കൂട്ടുന്നവര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. 'പദാര്‍ത്ഥം' യുക്തിവാദികളുടെ 'ദൈവ'മൊന്നുമല്ലെന്ന്. ശാസ്ത്രം ശരികളില്‍ നിന്ന് കൂടുതല്‍ ശരികളിലേക്ക് നീങ്ങുപോള്‍ ആ കൂടുതല്‍ ശരികളെ അംഗീകരിക്കുന്നതാണ്‌ യുക്തിവാദ രീതി.

ഇനി ശാസ്ത്രം ഒരു നിയാമകന്റെ അസ്തിത്വം അംഗീകരിക്കുന്ന ഒരു ഘട്ടമുണ്ടെങ്കില്‍ (ഇത് ഒരു സാങ്കല്പിക ഘട്ടം മാത്രമാണ്‌) അതിനെയും അംഗീകരിക്കാന്‍ യുക്തിവാദികള്‍ക്ക് ഏതെങ്കിലും കിതാബില്‍ എഴുതിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരേണ്ട ഗതികേടുമുണ്ടാകില്ല.

യുക്തിവാദികള്‍ ഇവര്‍ ആരോപിക്കുന്നതുപോലെ യുക്തി കൈമോശം വന്നവരും, അവര്‍ പറയുന്നത് മുഴുവന്‍ തെറ്റുമാണെന്ന് വെയ്ക്കുക. അതുകൊണ്ട് തങ്ങള്‍ പറയുന്നതാണ്‌ ശരി എന്ന് പറയുന്നത് എന്ത് ന്യായമാണ്‌?

A പറയുന്നതൊക്കെ തെറ്റാണ്‌. അതുകൊണ്ട് B പറഞ്ഞതാണ്‌ ശരി.

ഇതെന്തൊരു വിചിത്രമായ വാദമാണ്‌?

യുക്തിവാദികള്‍ പറയുന്നത് തെറ്റായതിനാല്‍ തങ്ങള്‍ പറയുന്നതാണ്‌ ശരിയെന്ന വിചിത്രവാദമുയര്‍ത്തുന്നവര്‍ ശാസ്ത്രത്തിന്റെ പരിശോധനാ രീതികളാല്‍ തങ്ങളുടെ മൂഢവിശ്വാസങ്ങളെ പരിശോധന നടത്താന്‍ തയ്യാറുണ്ടോ?

ശാസ്ത്രം ആത്മീയ വാദത്തിലേക്കാണ്‌ നീങ്ങുന്നതെങ്കില്‍ യുക്തിവാദികളും പൂര്‍ണ്ണമനസ്സോടെ ആത്മീയ വാദികളാകാം. ഞങ്ങള്‍, ഇന്നത്തെ 'എല്ലാ ഭൗതിക സുഖങ്ങളിലും ആറാടി ജീവിക്കുന്ന കപട ആത്മീയ വാദി'യേക്കാള്‍ നല്ല ആത്മീയ വാദിയാകാം. പക്ഷേ,

അതിനു മുമ്പ്‌, ജിന്ന്, മലക്ക്, യക്ഷി, അല്ലാഹു, യഹോവ, ആത്മാവ്, പ്രേതം, ഭൂതം, പിശാച്, ഗന്ധര്‍വ്വന്‍ (ഇതില്‍ നിന്ന്‌ അതതിന്റെ ആളുകള്‍ ആവശ്യാനുസരണം വേര്‍തിരിച്ചെടുത്തുകൊള്ളുക) ഇത്യാദി മനോവ്യാപാരങ്ങളുടെ അസ്തിത്വത്തെ ശാസ്ത്രത്തിന്റെ പരിശോധനാ രീതികളുടേ ഉരകല്ലിലുരച്ച് പരിശോധിച്ചിട്ടുവരിക. അതുവരെ ശാസ്ത്രത്തിന്റെയും ഭൗതികവാദത്തിന്റെയും ഗൊദയില്‍ കയറിയുള്ള വാക്പയറ്റ് ദയവായി നിര്‍ത്തുക.

32 comments:

സുശീല്‍ കുമാര്‍ said...

Muhammed Shan said...

സുശീല്‍..,
അവര്‍ക്ക് കക്ഷത്തിലുള്ളത് വിടാനും വയ്യ ഉത്തരത്തിലുള്ളത് എടുക്കുകയും വേണം.!!!

സുപ്രിയ said...

"അതിനു മുമ്പ്‌, ജിന്ന്, മലക്ക്, യക്ഷി, അല്ലാഹു, യഹോവ, ആത്മാവ്, പ്രേതം, ഭൂതം, പിശാച്, ഗന്ധര്‍വ്വന്‍ (ഇതില്‍ നിന്ന്‌ അതതിന്റെ ആളുകള്‍ ആവശ്യാനുസരണം വേര്‍തിരിച്ചെടുത്തുകൊള്ളുക) ഇത്യാദി മനോവ്യാപാരങ്ങളുടെ അസ്തിത്വത്തെ ശാസ്ത്രത്തിന്റെ പരിശോധനാ രീതികളുടേ ഉരകല്ലിലുരച്ച് പരിശോധിച്ചിട്ടുവരിക"

ഇതു നന്നായി.

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹഹഹ..........
ഞമ്മളെ അല്ലാഹു കണ്ടുപിടിച്ച
കമ്പ്യൂട്ടറില്‍ ജിന്നുകളും മലക്കുകളും(?)
വികസിപ്പിച്ചെടുത്ത സോപ്പ്റ്റ്വെയറും യൂണിക്കോഡും
എല്ലാം കൊണ്ട് ഇന്റെര്‍നെറ്റിലും ബ്ലോഗിലുമെത്തി
ആക്രി മതത്തിന്റെ പ്രചരണം നടത്തുന്ന
ഈ മത ചിന്തകന്മാര്‍ ചിന്തയുടെ അന്തകരാണെന്ന്
അവരോട് ആരു പറയാന്‍... പറഞ്ഞാല്‍ തന്നെ
അവര്‍ക്കതു മനസ്സിലാകുമോ ...!!!
മനസ്സിലായാല്‍ തന്നെ അവര്‍ക്കത് അംഗീകരിച്ചു തരുവാനുള്ള മനുഷ്യത്വമുണ്ടോ ???
ഹൃദയ വിശാലമനസ്ക്കനുണ്ടോ ???
ഞമ്മന്റെ മതം... ഞമ്മന്റെ മതം...
എന്ന് പെട്രോളിയം നിലാവിനു താഴെയിരുന്ന്
ജപിച്ചുകൊണ്ടിരിക്കാനുള്ള അടിമബോധമല്ലാതെ
ഈ കാക്കകള്‍ക്ക്
ചിന്തിക്കാനുള്ള സ്വാതന്ത്ര്യം മുക്രികളും മുല്ലകളും
അനുവദിച്ചിട്ടുണ്ടോ ???....
ഇങ്ങള് പറയിന്‍ മന്യേമ്മാരേ.... :)

സുരേഷ് ബാബു വവ്വാക്കാവ് said...

chithrakara... ha..ha..ha..

Unknown said...

പോസ്റ്റ് അയത്നലളിതം,യുക്തിഭദ്രം.ചരിത്രം മുഴുവന്‍ പരിശോധിച്ചാല്‍ അറിയാം,മതം ദൈവം ഒക്കെ സമര്‍ത്ഥന്‍മാരുടെ ടൂള്‍ ആണെന്ന്.മതം ഇന്ന് കൈവരിച്ച ഔധത്യത്തിനു അടിസ്ഥാനം,എന്തെന്നാല്‍ മതം എന്താണോ വാചാലമായി മന്ത്രിക്കുന്നത്‌
- അത് ഏതു മതമാകട്ടെ- അതിന്റെ നേര്‍ വിപരീത അധികാരശക്തികള്ടെ കയ്യില്‍ അത് ഭദ്രമായി എന്നതാണ്.ധനികന്‍ സ്വര്‍ഗ്ഗത്തിലെത്താന്‍ ഒട്ടകം സൂചിക്കുഴലിലൂടെ പോണം എന്ന് പറഞ്ഞു,പരീശരന്മാരെ ആട്ടിപ്പായിച്ച മതത്തെ മാഫിയകളും കൊളളകാരും രാജാക്കന്മാരും കയ്യടക്കി.സമാധാനം എന്ന അറബിവാക്കില്‍ വന്ന മതത്തിന്റെ പ്രവാചകന്‍ മരിച്ചു സംസ്കരിക്കാന്‍ പോലും പറ്റാതെ അനുയായികള്‍ അധികാരത്തിനു വേണ്ടി പരസ്പരം കൊന്നുതള്ളി.ഇന്നും കഥ തുടരുന്നു. ലോകാസമസ്തോ സുഖിനോ ഭവന്തു ഒരു വശത്ത്‌ ഒതിയവര്‍ മറു വശത്ത്‌ ജാതിയുടെയും അസ്പ്റശ്യതയുടെയുടെയും പേരില്‍ നൂറ്റാണ്ടുകള്‍ ജനത്തെ പീഡിപ്പിച്ചു. പട്ടിക്കും പാറ്റക്കും പഴുതാരക്കും ഇന്നും(ഭാരതത്തില്‍)അവരുടെ ശ്രീകോവിലുകളില്‍ കയറിയിറങ്ങാം,ഒരു വലിയ വിഭാഗം ജനം വെളിയില്‍.എന്നിട്ടും അവരൊക്കെ ആണ് യുക്തിവാദവും യുക്തിയും ജസ്റ്റിസും ഒക്കെ പഠിപ്പിക്കുന്നത്.നര്‍മ്മം പറയുന്നതിനും ഒരതിരില്ലേ.

നന്ദന said...

നദി സുശീൽ, പാവപ്പെട്ട ജനത്തെ ചൂഷണം ചെയ്യുന്നത് ഇനിയെങ്കിലും ഇവർ നിർത്തിയെങ്കിൽ എന്നാശിച്ചുപോകുന്നു.

CKLatheef said...

>>> അതിനു മുമ്പ്‌, ജിന്ന്, മലക്ക്, യക്ഷി, അല്ലാഹു, യഹോവ, ആത്മാവ്, പ്രേതം, ഭൂതം, പിശാച്, ഗന്ധര്‍വ്വന്‍ (ഇതില്‍ നിന്ന്‌ അതതിന്റെ ആളുകള്‍ ആവശ്യാനുസരണം വേര്‍തിരിച്ചെടുത്തുകൊള്ളുക) ഇത്യാദി മനോവ്യാപാരങ്ങളുടെ അസ്തിത്വത്തെ ശാസ്ത്രത്തിന്റെ പരിശോധനാ രീതികളുടേ ഉരകല്ലിലുരച്ച് പരിശോധിച്ചിട്ടുവരിക. <<<

എല്ലാം പോകട്ടെ ആത്മാവെങ്കിലും ഇല്ലാത്തവരോട് സംസാരിച്ചിട്ടെന്ത് കാര്യം. ആദ്യം നിങ്ങള്‍ക്കൊക്കെ ആത്മാവെങ്കിലും ഉണ്ടെന്ന് അംഗീകരിക്കുകുക.
എന്നിട്ട് ശാസ്ത്രം നീട്ടിതന്നെ ഉറക്കല്ലില്‍ ഉരച്ചുനോക്കി ഉറപ്പുവരുത്താം. :)

CKLatheef said...

>>> A പറയുന്നതൊക്കെ തെറ്റാണ്‌. അതുകൊണ്ട് B പറഞ്ഞതാണ്‌ ശരി. <<<

A പറഞ്ഞത് തെറ്റാണെന്ന് അടിക്കടി ബോധ്യമായി വരുമ്പോള്‍ B പറയുന്നതില്‍ ശരിയുണ്ടാകാനുള്ള സാധ്യത അംഗീകരിച്ച് അതൊന്ന് പരിശോധിച്ചുനോക്കാനുള്ള സന്‍മനസ്സില്ലാതെ പോകുന്നതിലേ വിശ്വാസികള്‍ക്ക് ദുഃഖമുള്ളൂ.

ചിത്രകാരന്‍ നല്‍കുന്ന വിശേഷണങ്ങള്‍ ആര്‍ക്കാണ് യോജിക്കുക എന്ന് ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ. ചിന്തയുടെ അന്തകന്‍മാരാരാണെന്നും. മുക്രികളും മുല്ലമാരുമല്ല ഇപ്പോള്‍ ചിന്തിക്കാനനുവദിക്കാത്തത്. പരിണാവാദം പോലുള്ള അന്ധവിശ്വാസങ്ങള്‍ തകര്‍ന്ന് തരിപ്പണമാകുന്ന ഘട്ടത്തിലും അതിനെ വാരിപുണര്‍ന്ന് ക്രൈസ്തവരൊക്കെ അതംഗീകരിച്ചു. മുസ്‌ലിംകളെന്താ അംഗീകരിക്കാത്ത് എന്ന് ചോദിക്കുമ്പോള്‍. പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ പരിണാമവിശ്വാസത്തിന്റെ കാറ്റൊഴിച്ചുവിടുന്നതിലെ പ്രയാസമാണ് ഈ പോസ്റ്റില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ അത് തെറ്റാവുകയില്ല എന്ന് കരുതട്ടേ.

Muhammed Shan said...

B പറയുന്നതില്‍ ശരിയുണ്ടാകാനുള്ള സാധ്യത അംഗീകരിച്ച് അതൊന്ന് പരിശോധിച്ചുനോക്കാനുള്ള സന്‍മനസ്സില്ലാതെയല്ല..അതിനെ എതിര്‍ക്കുന്നത്..
പരിശോധിച്ച് നോക്കാന്‍ നിങ്ങള്‍ നല്‍കുന്ന വസ്തുതകള്‍
കുറെ തല തിരിഞ്ഞ വെളിപാടുകള്‍ അല്ലാതെ..മറ്റെന്താണ്...?

പരിണാമത്തിന്റെ കാറ്റ്‌ അഴിച്ചു വിടാന്‍ പോയ ഫൈസല്‍ കൊണ്ടോട്ടിയെ പിന്നെ തീരെ കണ്ടില്ലല്ലോ?

ലതീഫ്‌..,വിഡ്ഢിത്തം പള്ളികളിലും,അമ്പലങ്ങളിലും പ്രസന്ഗിക്കാം ..,
ബ്ലോഗുകളിലും,പുസ്തകങ്ങളിലും നിറയെ എഴുതി ക്കൂട്ടാം ...,
കോടി ക്കണക്കിന് ആളുകളെ വിശ്വോസിപ്പിക്കാനും..,അനുയായികളായി മാറ്റാനും കഴിഞ്ഞേക്കും...

എങ്കിലും

വിഡ്ഢിത്തം ഒരിക്കലും തെളിയിക്കാനാകില്ല...

Anonymous said...

പ്രശൂന്യമായ പദാർത്ഥഘടന പരലോകവൃഷഭിയിൽ പ്രയുക്തമാവുമ്പോൾ സൃഷ്ടിസ്ഥിതിസംഹാരത്തിന്റെ അസ്ഥിരക്ഷണികകണികയായ പ്രോട്ടോണ്യമലോഹ നിയാമകവിതരണശൃംഖലയുടെ വസ്തുനിഷ്ഠതയിൽ ഒരു വൈറസ്‌ പോലെ പിടികൂടുന്നു. അതാണു് ഭൗതികത്തിന്റെ പ്രതിസന്ധിക്കു് കാരണം.

കേവലയുക്തിയുടെ യുക്തിരാഹിത്യം കണ്ടല്ലോ? "എല്ലാം ദൈവത്തിനറിയാം" എന്ന 'അകേവല'ദൈവഭക്തിമുക്തിയുക്തി എന്ന അജയ്യന്യായശാസ്ത്രത്തിന്റെ തംപേറടി മുഴങ്ങിയത് കേട്ടല്ലോ? 'ശാസ്ത്രീയമായി' തെളിയിക്കപ്പെടേണ്ടിയിരുന്നതും അതായിരുന്നു. 'ലാട്രിനില്‍ ' പറഞ്ഞാല്‍ quod erat demonstrandum. (q.e.d.)

ചികിത്സയില്ല, കൊണ്ടേ പോകൂ! :)

(വിശ്വാസികള്‍ക്കു് ഇത്തരം ചിന്തകളും ചിന്തകരുമൊക്കെ മതി. അതില്‍ കൂടിയതൊക്കെ തലയിലേറ്റിയാല്‍ നടുവൊടിയാനുള്ള സാദ്ധ്യതയുമുണ്ട്.)

സുശീല്‍ കുമാര്‍ said...

ഷാന്‍, സുപ്രിയ, ചിത്രകാരന്‍, വാവാക്കാവ്, സ്വസ്തിക, നന്ദന, ലത്തീഫ്, സീകേബി... വായിച്ച് അഭിപ്രായം അറിയിച്ചതിന്‌ നന്ദി...

സുശീല്‍ കുമാര്‍ said...

സി കെ ലത്തീഫ് പറഞ്ഞു:

"എല്ലാം പോകട്ടെ ആത്മാവെങ്കിലും ഇല്ലാത്തവരോട് സംസാരിച്ചിട്ടെന്ത് കാര്യം. ആദ്യം നിങ്ങള്‍ക്കൊക്കെ ആത്മാവെങ്കിലും ഉണ്ടെന്ന് അംഗീകരിക്കുകുക.
എന്നിട്ട് ശാസ്ത്രം നീട്ടിതന്നെ ഉറക്കല്ലില്‍ ഉരച്ചുനോക്കി ഉറപ്പുവരുത്താം. :)"

>>> ഇതെന്തൊരു ഭയങ്കര വാദമാണ്‌ ലത്തീഫേ. ഇക്കാലമത്രയും യുക്തിവാദികള്‍ക്ക് ആത്മാവുണ്ടെന്ന് ധരിച്ചാണോ വാദ-പ്രതിവാദം നടത്തിയിരുന്നത്?

ആത്മാവിന്‌ നിര്‍വ്വചനം തരൂ. അതൊന്ന് ശാസ്ത്രത്തിന്റെ ഉരക്കല്ലിലിട്ട് പരിശോധിക്കട്ടെ. എന്നിട്ട് പറയാം ആത്മാവ് 'എവിടെയാണു'ള്ളതെന്ന്.

CKLatheef said...

>>> ഇതെന്തൊരു ഭയങ്കര വാദമാണ്‌ ലത്തീഫേ. ഇക്കാലമത്രയും യുക്തിവാദികള്‍ക്ക് ആത്മാവുണ്ടെന്ന് ധരിച്ചാണോ വാദ-പ്രതിവാദം നടത്തിയിരുന്നത്?

ആത്മാവിന്‌ നിര്‍വ്വചനം തരൂ. അതൊന്ന് ശാസ്ത്രത്തിന്റെ ഉരക്കല്ലിലിട്ട് പരിശോധിക്കട്ടെ. എന്നിട്ട് പറയാം ആത്മാവ് 'എവിടെയാണു'ള്ളതെന്ന്. <<<

പ്രിയ സുശീല്‍ ,

എന്റെ ബ്ലോഗില്‍ ആദ്യ പോസ്റ്റില്‍ നടന്ന ചര്‍ചതന്നെ ആത്മാവില്ല ഉണ്ട് എന്ന വാദവുമായി ബന്ധപ്പെട്ടായിരുന്നു. അതില്‍ അത്ഭുതവും ഇല്ല. നിങ്ങള്‍ക്ക് ഭൗതികമായി വ്യാഖ്യാനിക്കാന്‍ പ്രയാസമുള്ളതിനെയെല്ലാം നിഷേധിക്കുക എന്നതാണല്ലോ നിലപാട്.

അച്ഛനെപ്പറഞ്ഞു എന്ന് വികാരം കൊള്ളില്ലെങ്കില്‍ ഒരു കുസൃതിചോദ്യം ചോദിക്കാന്‍ എനിക്ക് അനുവാദം തരണം. താങ്കള്‍ താങ്കളുടെ അച്ഛനെ മനസ്സിലാക്കിയത് എങ്ങനെ അമ്മ പറഞ്ഞിട്ടല്ലേ. അത് നിങ്ങള്‍ ശാസ്ത്രത്തിന്റെ ഉരക്കല്ലിലിട് പരിശോധിച്ചോ. അമ്മയെ തീരുമാനിച്ചതെങ്ങനെ അമ്മ പറഞ്ഞതനുസരിച്ചല്ലേ. നിങ്ങളുടെ മക്കളെക്കുറിച്ചോ അതിലൊക്കെ ശാസ്ത്രത്തിന്റെ ഉരക്കല്ല് പ്രശ്‌നമല്ലെങ്കില്‍ ദൈവമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന കാര്യവും അപ്രകാരം തന്നെ പ്രവാചകനിലെ സത്യസന്ധതയെ ഞങ്ങള്‍ അംഗീകരിക്കുന്നു. അതിനെ അവിശ്വസിക്കേണ്ടതായി തോന്നിയിട്ടില്ല. ബുദ്ധിയുപയോഗിച്ചാലും യുക്തി ഉപയോഗിച്ചാലും അത്തരമൊരു ദൈവത്തിന്റെ സാന്നിദ്ധ്യം നിഷേധിക്കാനാവശ്യമായ ഒന്നുമില്ല. മറിച്ച് ദൈവസാന്നിദ്ധ്യം തെളിയിക്കുന്നതിന് ഈ പ്രപഞ്ചത്തിന്റെ അത്ഭുതകരമായ ഉണ്മതന്നെ മതി.

പിന്നെ ആത്മാവുണ്ട് എന്ന് നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. അതേ പ്രകാരം തന്നെ ദൈവവും.

Muhammed Shan said...

അയ്യേ...
ലതീഫ്‌ ചോദിച്ച ചോദ്യം കേട്ടില്ലേ?

ലതീഫെ അച്ഛനെ തിരിച്ചറിയുന്നത്‌ അമ്മ പറഞ്ഞിട്ടല്ല സൊന്തം അനുഭവത്തില്‍ നിന്നാണ്.

(ലത്തീഫിന് മറിച്ചാണോ?)

ഇത്തരം നാണം കെടുത്തുന്ന കുസൃതി ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക

ഇനി സുശീലിന്റെ കയ്യില്‍ നിന്നും കിട്ടുന്ന മറുപടി കൂടി വാങ്ങിച്ചോ

സുശീല്‍ കുമാര്‍ said...

ലത്തീഫ് പറഞ്ഞു:

"അച്ഛനെപ്പറഞ്ഞു എന്ന് വികാരം കൊള്ളില്ലെങ്കില്‍ ഒരു കുസൃതിചോദ്യം ചോദിക്കാന്‍ എനിക്ക് അനുവാദം തരണം. താങ്കള്‍ താങ്കളുടെ അച്ഛനെ മനസ്സിലാക്കിയത് എങ്ങനെ അമ്മ പറഞ്ഞിട്ടല്ലേ. അത് നിങ്ങള്‍ ശാസ്ത്രത്തിന്റെ ഉരക്കല്ലിലിട് പരിശോധിച്ചോ."

>>> ലത്തീഫേ ഇത് പഴയ ചോദ്യമല്ലേ? ഉള്ള കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ എന്തിന്‌ വികാരം കൊള്ളണം? ഇല്ലാത്ത കാര്യമാണെങ്കിലല്ലേ അതിന്റെ ആവശ്യമുള്ളു?

ഇനി അമ്മ പറഞ്ഞിട്ടു തന്നെയാണ്‌ എന്നു വെയ്ക്കുക. എനിക്ക്‌ എപ്പോഴെങ്കിലും സംശയം തോന്നിയാല്‍ അതിനുമുണ്ടല്ലോ ശാസ്ത്രത്തിന്റെ ഉരക്കല്ല്. DNA Test എന്ന ഒരു ഉരക്കല്ല് വെച്ച് എപ്പോള്‍ സംശയം തോന്നിയാലും ലത്തീഫിനും പരിശോധിക്കാം.

അതുപോലുള്ള ഏത് ഉരക്കല്ലിലാണ്‌ ലത്തീഫേ അല്ലാഹുവിനെയും ആത്മാവിനെയും നിങ്ങള്‍ ഉരയ്ക്കാന്‍ പോകുന്നത്?

ലത്തീഫ് പറഞ്ഞു: - "നിങ്ങളുടെ മക്കളെക്കുറിച്ചോ അതിലൊക്കെ ശാസ്ത്രത്തിന്റെ ഉരക്കല്ല് പ്രശ്‌നമല്ലെങ്കില്‍ ദൈവമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന കാര്യവും അപ്രകാരം തന്നെ പ്രവാചകനിലെ സത്യസന്ധതയെ ഞങ്ങള്‍ അംഗീകരിക്കുന്നു. അതിനെ അവിശ്വസിക്കേണ്ടതായി തോന്നിയിട്ടില്ല?

>>>> ലത്തീഫ് ലത്തീഫിന്റെ പ്രവാചകന്‍ പറഞ്ഞ സത്യസന്ധതയെ അംഗീകരിച്ചോളൂ. അപ്രകാരം ഞാന്‍ ആര്‌ പറഞ്ഞതാണ്‌ അംഗീകരിക്കേണ്ടത്? ലത്തീഫിന്റെ 'അമ്മ' പറഞ്ഞതല്ലല്ലോ? എന്റെ 'അമ്മ' പറഞ്ഞതല്ലേ? അതായത് ഞാന്‍ പരബ്രഹ്മം, പുനര്‍ജന്മം, വിഗ്രഹാരധന, വഴിപാട്-പൂജ ഇത്യാദികളെ അംഗീകരിക്കേണ്ടി വരും. കുഴപ്പമില്ലല്ലോ?

'മറ്റവന്റെ അമ്മ' പറഞ്ഞതിനെ വിമര്‍ശനബുദ്ധ്യാ പരിശോധിക്കാനും, (പ്രവാചകമതമല്ലാത്തതിനെ താഴ്തികെട്ടാനും) ഈ സത്യസന്ധത പണയം വെച്ചോ? അതോ ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലോ?

അപ്പൂട്ടൻ said...

ലതീഫ്‌,
അച്ഛനാരാണെന്ന് അമ്മയ്ക്ക്‌ തന്നെയാണ്‌ ആധികാരികമായി പറയാനാവുക (വേണമെങ്കിൽ ശാസ്ത്രീയമായി തെളിയിക്കാം, അത്‌ വേറെ കാര്യം).

പക്ഷെ ഇന്നയാളാണ്‌ അച്ഛൻ എന്ന് അമ്മ പറഞ്ഞു എന്നുപറഞ്ഞ്‌ മൂന്നാമതൊരാൾ വന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അമ്മ പറയേണ്ട കാര്യങ്ങൾ അമ്മ തന്നെ പറയണം, അല്ലാതെ മറ്റൊരാളല്ല. അങ്ങിനെയൊരാൾ പറഞ്ഞാൽ വിശ്വസിക്കുന്നതിന്‌ ബോധ്യപ്പെടലായല്ല വ്യാഖ്യാനിക്കേണ്ടത്‌.

CKLatheef said...

അല്‍പം ലജ്ജകാണിക്കൂ ഷാന്‍, നന്ദനയായും ഷാനായും ബ്ലോഗ് തോറും നടന്ന് നാണം കെടുന്നതെന്തിനാ. സുശീലിന്റെ മറുപടി ന്യായമാണ്. മാന്യവും. അദ്ദേഹം ഡി.എന്‍.എ ടെസ്റ്റ് നടത്തി ബോധ്യപ്പെട്ട ശേഷമാണ് അതൊക്കെ അംഗീകരിക്കുന്നതെങ്കില്‍ എന്റെ കുസൃതി ചോദ്യം പിന്‍വലിക്കാന്‍ എനിക്ക് യാതൊരു പ്രയാസവുമില്ല. ഡി.എന്‍.എ ടെസ്റ്റ് നടത്താത്ത യുക്തിവാദികളിലേക്ക് ചോദ്യം പാസ് ചെയ്യുന്നു. :)

CKLatheef said...

@Apputen,

>>> അച്ഛനാരാണെന്ന് അമ്മയ്ക്ക്‌ തന്നെയാണ്‌ ആധികാരികമായി പറയാനാവുക <<<

അച്ഛനാരാണെന്ന് പറയാനുള്ള അമ്മയുടെ ആധികാരികത ചോദ്യം ചെയ്യുകയായിരുന്നില്ല അംഗീകരിക്കുകയായിരുന്നു ഞാന്.

പ്രപഞ്ചത്തിന്റെ സ്രഷ്ടാവാരാണെന്ന് ദിവ്യബോധനം ലഭിക്കുന്ന പ്രവാചകനാണ് പറയാനാവുക. അല്ലാതെ പദാര്‍ത്ഥത്തെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രകാരനല്ല.

@സുശീല് കുമാര്

എന്റെ അമ്മ പരിചയപ്പെടുത്തിയ ഒരു വിശ്വാസമല്ല ഞാന്‍ പിന്തുടരുന്നത് എന്ന് വിനയപൂര്‍വം അറിയിക്കട്ടേ. താങ്കളുടെ അമ്മ പറഞ്ഞ മതം ഇപ്പോഴുള്ള താങ്കളുടെ തത്വശാസ്ത്രത്തേക്കാള്‍ മാനുഷികമായിരിക്കും എന്നെനിക്കുറപ്പുണ്ട്. അല്ലെന്ന് പറയാമോ?.

ചര്‍ച നടക്കട്ടേ വിട.

Muhammed Shan said...

സൊയം നാണം കേടുമ്പോള്‍ മറ്റൊരാളുടെ പേരില്‍ ആരോപണം ഉന്നയിച്ചാല്‍ നാണ ക്കെട് മാറുമോ ലതീഫ്‌?

നന്ദന ഞാനല്ല എന്ന് താങ്കളോട് ഒരുപാട് വട്ടം പറഞ്ഞു കഴിഞ്ഞു.
യാതൊരു തെളിവുമില്ലതെയാണ് ലതീഫ്‌ ഈ ആരോപണം ഉന്നയിക്കുന്നത്.
ദൈവത്തെ തേടുന്നത് പോലെ അത്ര ബുദ്ധിമുട്ടുള്ള പണിയല്ല IP അഡ്രസ്സ് തേടലും ആളെ തിരിച്ചറിയലും.
അനാവശ്യമായ ഒരു ആരോപണം ഒരു തെളിവുമില്ലാതെ ഉന്നയിക്കുന്ന താങ്കളുടെ "ലജ്ജ" എന്താണെന്നരിഞ്ഞാല്‍ കൊള്ളാം.
താങ്കളുടെ ഇത്ര തരം താണ വിശ്യാസ്യതയും വെച്ച് കൊണ്ടാണോ താങ്കള്‍ മത പ്രസംഗം നടത്തുന്നതും ഇസ്ലാമിലേക്ക് ആളെ ക്ഷണിക്കുന്നതും?

നാണവും, മാനവും എന്താണെന്ന് ഖുറാന്‍ തുറന്നല്ല സമൂഹത്തിലേക്ക് നോക്കി മനസ്സിലാക്കൂ..ലതീഫ്‌
ആശംസകള്‍

Muhammed Shan said...
This comment has been removed by the author.
സുശീല്‍ കുമാര്‍ said...

ലത്തീഫേ എനിക്കു സംശയമുള്ളപ്പോള്‍ ഞാന്‍ ഡി എന്‍ എ ടെസ്റ്റ് നടത്തിക്കോളാം, പക്ഷേ നാട്ടുകാര്‍ പറയുന്നതുകേട്ട് അതാണ്‌ തന്ത എന്ന് വിശ്വസിക്കുന്നതിലും എല്ലാവരും വിശ്വസിക്കണമെന്ന് പറയുന്നതിലും ന്യായം? (ഇതിപ്പോ നാട്ടുകാരുമല്ല, എന്നോ ജീവിച്ച ഏതൊ അന്യനാട്ടുകാര്‍)

വീഴാം, വീണാല്‍ എഴുന്നേല്‍ക്കുന്നതും ന്യായം. പക്ഷേ വീണിടത്ത് കിടന്നുരുളുന്നത് താങ്കളെപ്പോലെ മാന്യനായൊരാള്‍ക്ക് ചേര്‍ന്നതല്ല.

അപ്പൂട്ടൻ said...

ലതീഫ്‌,

പ്രപഞ്ചസ്രഷ്ടാവ്‌, ഉണ്ടെങ്കിൽത്തന്നെ, നേരിട്ടല്ലല്ലൊ പറഞ്ഞത്‌.

അച്ഛനാരെന്ന് ഏറ്റവും ആധികാരികമായി പറയാവുന്ന അമ്മയാണ്‌ പറയേണ്ടത്‌

എന്നതിന്‌ analogous ആയ ഒരു കാര്യമായി

കേട്ടറിവ്‌ ഉണ്ടെന്ന അവകാശവാദം മാത്രമുള്ള പ്രവാചകൻ
വന്നതെങ്ങിനെയാണെന്ന് മനസിലായില്ല.

(പ്രവാചകനിലൂടെ സ്രഷ്ടാവ്‌ പറഞ്ഞു എന്ന് വിശ്വാസികൾക്ക്‌ പറയാം, അത്‌ അതേപടി അംഗീകരിക്കണമെന്നില്ലല്ലൊ)

Muhammed Shan said...

നാണവും,മാനവും പഠിപ്പിക്കാന്‍ വന്ന ലത്തീഫ്‌ താന്‍ സോയം നഗ്നനാണെന്ന കാര്യം മറന്നു പോയി..!!!

Suraj said...

"പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവ്‌ എത്ര പരിമിതമാണെന്ന്‌ ആധുനിക ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇനിയും ഉത്തരം കണ്ടെത്താൻ കഴിയാത്ത അനേകം പ്രശ്നങ്ങൾ, കണ്ടെത്താനുള്ള കണങ്ങൾ, പൂരിപ്പിക്കേണ്ട സമസ്യകൾ അങ്ങനെ എത്രയോ ചോദ്യങ്ങൾക്ക്‌ ഉത്തരം തെരയുകയാണ്‌ ശാസ്ത്രം."

ഈ വാചകമാണു വെട്ടിയെടുത്ത് ചുമരിൽ ഒട്ടിച്ചുവയ്ക്കേണ്ട സാധനം ! പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവുകളുടെ “പരിമിതി” ആധുനികശാസ്ത്രം “തെളിയിച്ചുകഴിഞ്ഞു” എന്നാണു വാദം. അതിന്റെ പിന്നിലെ വസ്തുനിഷ്ഠത എത്രയാണെന്നതൊക്കെ പോട്ടെ. ഒരു സംഗതിയിലൂടെ കിട്ടുന്ന അറിവിന്റെ പരിമിതി നിശ്ചയിക്കണമെങ്കിൽ ആ സംഗതിക്കും അപ്പുറം പോയി കാര്യങ്ങളെ കാണാനുള്ള ശേഷി നേടണം. ഇൻഫ്രാറെഡ് ക്യാമറയോ രാത്രികാലക്കാഴ്ചയെ സഹായിക്കുന്ന സാമഗ്രികളോ രൂപകല്പന ചെയ്തത് എപ്പോഴാണു ? ഇരുൾക്കാഴ്ചയും താപോർജ്ജത്തെ ഉപയോഗിച്ചുള്ള കാഴ്ചയെയും പറ്റിയുള്ള “പരിമിതി” കളെ പറ്റി പഠിക്കുകയും അവയെ മറികടക്കാനുള്ള അന്വേഷണങ്ങൾ നടത്തുകയും ചെയ്തപ്പോഴല്ലേ ?

അതായത് പരിമിതികൾ അറിയാനും കൂടിയുള്ള ആന്തരിക ശേഷിയോടെയാണു ശാസ്ത്രം കുതിക്കുന്നത് എന്ന് സാരം...

അതേ സമയം ദൈവജ്ഞാനികൾക്ക് ഒരു പരിമിതിയും ഇല്ല. അവർക്ക് എല്ലാ സൃഷ്ടിയും നിയന്ത്രണവും നടത്തുന്നത് അങ്ങനൊരു ശക്തിയാണെന്ന് പൂർണ ഉറപ്പാണു. പരിമിതിയില്ലാത്ത പരിധികളില്ലാത്ത അന്തമോ ആദിയോ ഇല്ലാത്ത ശക്തിവിശേഷമെന്നൊക്കെ ഉഡായിപ്പിറക്കും... ഇതിന്റെ ഒരു പ്രോപ്പർട്ടിയുമൊട്ട് വിശദീകരിക്കാനും അറിയില്ല...പക്ഷേ പരിധിയും അന്തവുമൊന്നുമില്ലാത്തതാണെന്ന കാര്യം നല്ല തിട്ടമാണു..അതെങ്ങനെ എന്ന് ചോദിച്ചാൽ “ഗ്രന്ധം” പൊക്കിക്കാണിക്കും..അവുത്തേൽ പറഞ്ഞിട്ടൊണ്ടെങ്കീ ഓ...പിന്നെ എല്ലാം ഓക്കെ...

ശാസ്ത്രത്തിന്റെ പരിധിയളക്കാൻ നടക്കുന്നു, കൊറേ മണ്ടശിരോമണികള് !
നൾ ഹൈപ്പോതിസീസും ഓൾട്ടർനേറ്റിവ് ഹൈപ്പോതിസീസും എന്താണെന്ന് പോലും അറിയില്ല..വിഡ്ഢിത്തത്തിനു മാത്രം ഒരു കുറവുമില്ലേനും !! ആവൂ !

Calvin H said...

നിശ്ചയമായും ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചതു ഒരുവ്യവസ്ഥ പ്രകാരമാണ്‌.

ഈയൊരൊറ്റ വരി മതിയല്ലോ മൊത്തം ശാസ്ത്രത്തിനെയും വ്യാഖ്യാനിച്ച് നമ്മടെ സ്വന്തം ആക്കാന്‍

ഫൂഗുരുത്വം?
വ്യവസ്ഥ വ്യവസ്ഥ

കെപ്ലറുടെ പ്ലാനറ്ററി മോഷന്‍ നിയമം
നേരത്തെ പറഞ്ഞ വ്യവസ്ഥ

ഷ്രോഡിഞ്ചറുടെ വേവ് ഈക്വേഷന്‍?
അതും നേരത്തെ പറഞ്ഞ വ്യവസ്ഥ.

ചുരുക്കിപ്പറഞ്ഞാല്‍ കഷ്ടപ്പെട്ട് ശാസ്ത്രീയമായ പരീക്ഷണങ്ങളും യുക്തിയും ഉപയോഗിച്ച് പാവം ശാസ്ത്രജ്ഞന്‍മാര്‍ ഒരേ സമയം ശശിയും സോമനും സുകുമാരനുമായി.

എല്ലാം നമുക്ക് നേരത്തെ അറിയാരുന്നേ!!

Unknown said...

ഞമ്മക്ക് അന്റെ ചള്ള് ഐപ്പാതിസിസും, ഓട്ട ഐപ്പാതിസിസും ഒന്നും അറിയേണ്ട ഒരു കാര്യൂല്ല..അതൊക്ക ഇയ്യ് അന്റെ കയ്യീല്‌ ബച്ചാമതി. പരിണാമം ഒലത്തി ഈയൊക്കെ എബടെ ബരെ പോവൂന്ന് കാണണം ഞമ്മക്ക്. അതൊക്കെ മുയോന്‍ തെറ്റാണെന്ന് ഞമ്മടെ പൊത്തകത്തിലുണ്ടേ..പോരാഞേന്‌ അതൊക്കെ തെറ്റാന്ന് ഞമ്മടെ യാഹ്യയിക്ക ചാത്രീയമായി തന്ന തെളീച്ചിട്ടിണ്ടീ..ഇയ്യ് അത് കണ്ടീലാന്നുണ്ടാ. പിന്ന, ഞമ്മക്ക് യ്യ് പറേണ പൊത്തകങ്ങളൊന്നും പഠിക്കാനെക്കൊണ്ടൊന്നും മനസ്സില്ല, ബിംഗ് മാംഗ് ഒക്കെ ശരിയാന്ന് ഇയ്യ് ഇന്നെ പഠിപ്പിക്കാന്‍ നോക്കണ്ടാ. അദൊക്ക തെറ്റാണ്‌ന്ന് ഇയ്യ്ക്ക് നല്ല പോദ്യാ.. പശ്ശേ, ബിംഗ് മാംഗ് മുയുക്ക ഞമ്മടെ കിത്താബിലിണ്ടീ, അദോണ്ട് ഇപ്പ അത് ശര്യന്ന്യാന്ന് തോന്നണ്‌,

പിന്ന, ഇയ്യ്, പരിണാമചിദ്ദാന്തം മുയ്ക്കനെ അന്റെ പുത്തിയാന്ന് പറയണ്ടാ. ഞമ്മടെ ചാത്രകാരന്മാര്‌ ഇപ്പ അയിന്റ ചൂക്തം പൊത്തകത്തില്‌ കണ്ടെത്തീന്,

പിന്ന, മന്‍സേമാര്‌ക്ക് ചെറീയ് പുത്തിയേ ഉള്ള്, അത് അനക്കറിയാ? ആ പുത്തി വച്ച് അന്റെ മാര്യൊള്ള മന്‍സേര്‌ക്ക് ഈ ദുനിയാവിന്റ, ഒരു തരിപോലും നിരീച്ചിക്കാന്‍ കയ്യൂല്ലാ..പശ്ശേ ഞമ്മടെ ആള്‍ക്കാര്‍ക്ക് അദൊക്കെ നല്ല പുശ്പ്പം പുശ്പം പോലെ അറിയാം. ഞമ്മക്ക് ഞമ്മന്റെ പടച്ചോന്‍ അദൊക്കെ നേരിട്ട് വെളിപാടിറക്കി തന്നേന്‌, ..അദ് പടച്ചോന്‍ തന്ന്യാ എറക്കീന്‌, ഞമ്മക്ക് നല്ല ഒറപ്പാ. അതോണ്ട് അയ്നപ്പ്റത്തെ ചത്യോന്നും ഇല്ലാ, ചത്യം ഒന്നേള്ള്, അത് ഞമ്മന്റെ കിത്താവാണ്‌. അതോണ്ട് ഇയ്യ് പോയി അന്റ പണി നോക്കീന്‌..

നന്ദന said...

ഷാൻ എന്തിനാ ഈ ലത്തീഫ് ഉത്തരം മുട്ടുമ്പോൽ കൊഞ്ഞനം കുത്തുന്നത്? എവിടേയും ലത്തീഫ് ഷാനൊപ്പം എന്നേയും പേരെടുത്തുപറയുന്നു,

മിസ്റ്റർ ലത്തീഫ് എനിക്ക് താങ്കളുടെ ഭാഷയിൽ പ്രതികരിക്കാനറിയാം പക്ഷെ ഞാനിരിക്കുന്ന സീറ്റ് എന്നെ അതിനനുവദിക്കുന്നില്ല.

Muhammed Shan said...

നന്ദന..,
ലതീഫ് മുഖേന എന്‍റെ പേര് താങ്കളുടെ പേരിലേക്ക് വലിച്ചിഴക്കപ്പെടുന്നതില്‍ അതിയായി ഖേദിക്കുന്നു.

Unknown said...

ലത്തീഫ് ഭായ് ഒരു കുസൃതി ഉത്തരം തന്നാൽ മുഷിയില്ല എന്ന് വിചാരിക്കുന്നു ഇതെന്റെ അപിപ്രയം ആണ് കെട്ടോ, യുക്തിവാദികൾക്കു അച്ഛനാരാണെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ഉണ്ട്. സ്വന്തം അമ്മയുടെ ചാരിത്ര്യത്തിൽ വിശ്വാസമുള്ളിടത്തോളം കാലം 'അമ്മ ചൂണ്ടികാണിച്ചു തരുന്നതിൽ അവിശ്വസിക്കേണ്ട കാര്യം യുക്തിവാദിക് ഇല്ല. താങ്കൾക്കു അമ്മയുടെ ചരിത്രയത്തിൽ അവിശ്വാസം ഉണ്ടെങ്കിൽ ഒരു DNA ടെസ്റ്റ് നടത്തിയാൽ അറിയാൻ കഴിയുന്നതേ ഉള്ളൂ. ഇതിത്ര വലിയ ആനകാര്യമായി കൊണ്ട് നടക്കേണ്ട.