മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, January 23, 2010

മകരജ്യോതി തട്ടിപ്പ്‌ അവസാനിപ്പിക്കുക.

ശബരിമലയില്‍ ഒരു മകരവിളക്ക് മാമാങ്കം കൂടി അവസാനിച്ചിരിക്കുന്നു, പുണ്യ ജ്യോതി കണ്ട് സായൂജ്യമടയുന്ന ഭക്തരുടെ ചിത്രങ്ങള്‍ സഹിതം ഉഗ്രന്‍ കവറേജാണ്‌ മാധ്യമങ്ങള്‍ ഇതിന്‌ നല്‍കിയിരിക്കുന്നത്.

"തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദേവഗണങ്ങളുടെ ദീപാരാധനയായി കിഴക്കേ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിച്ചതോടെ ശരണം വിളികള്‍ ഉച്ചസ്ഥായിയിലായി. ഭക്തിപ്രഭയുടെ പൊന്‍ കിരണങ്ങളുമായി ഒടുവില്‍ 6.30 ന് മകരജ്യോതി തെളിഞ്ഞു."- 'ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമായി മകരജ്യോതി' എന്ന തലക്കെട്ടില്‍ മലയാള മനോരമ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു.

ഇന്‍വെസ്സ്റ്റിഗേഷന്‍ ജേര്‍ണലിസത്തിന്റെ ഉസ്താദുമാരായി ചമയുന്ന ഒരു പത്രമാണ്‌ സര്‍ക്കുലേഷന്‍ മാത്രം ലക്ഷ്യമാക്കി യതൊരുളുപ്പുമില്ലാതെ ഈ നാണക്കേട് എഴുന്നെള്ളിച്ചിരിക്കുന്നത്. ചക്രവാളത്തില്‍ നക്ഷത്രമുദിക്കുന്നത് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനുള്ള ദേവഗണങ്ങളുടെ ദീപാരാധനയാണെന്നാണ്‌ ഈ മുത്തശ്സിപത്രത്തിന്റെ കണ്ടെത്തല്‍. ഈ കാവ്യരചന ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലോ പള്ളിയിലോ മറ്റ് ഏത് ആദാധനാലയത്തിലോ പോകാനും പ്രാര്‍ഥിക്കാനുമുള്ള അവകാശമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ദേവസ്വം ബൊര്‍ഡും കേരള സര്‍ക്കാരും ദേവസ്വം, വനം, പോലീസ് വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ഈ തട്ടിപ്പിന്‌ ദിവ്യപരിവേഷം നല്‍കി അവതരിപ്പിക്കുന്നത് എന്ത് പത്രധര്‍മമാണ്‌? വരുമാനമുള്ള ഏര്‍പ്പാടായതിനാല്‍ സര്‍ക്കാരിന്‌ ഇത് കയ്യൊഴിയാനും കഴിയില്ല! പക്ഷേ, മകരവിളക്ക് ദിവ്യമാനെന്ന് കരുതി അന്യ സംസ്ഥാനങ്ങലില്‍ നിന്ന് ഒഴുകുന്ന ഭക്തരെ വഞ്ചിക്കുന്ന ഈ ഏര്‍പ്പാട് ആരാധനാ സ്വാതന്ത്യമല്ല, ശുദ്ധ തട്ടിപ്പാണ്‌. ഇത് സാംസ്കാരിക കേരളത്തിന്‌ അപമാനമാണ്‌. ഇതിനെതിരെ വിശ്വാസി-അവിശ്വാസി ഭേദമന്യേ പ്രതിഷേധം ഉയരേണ്ടതുണ്ട്.

26 comments:

അങ്കിള്‍ said...

ശബരിമല അമ്പലം പണിതത് മനുഷ്യനല്ലേ. അമ്പലത്തിനകത്തെ അയ്യപ്പ വിഗ്രഹം പണിതത് മനുഷ്യനല്ലേ. അവിടെ കാണുന്ന സൌകര്യങ്ങളെല്ലാം തീർത്തത് മനുഷ്യനല്ലേ. ഇതെല്ലാം മനുഷ്യനാണു ഉണ്ടാക്കിയതെന്നു വിശ്വസിക്കുന്നവർ മകരജ്യോതി മാത്രം ദൈവീകം എന്നു വിശ്വസിക്കാൻ മാത്രം മണ്ടരല്ല. അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരാണു മണ്ടമ്മാർ.

chithrakaran:ചിത്രകാരന്‍ said...

പണത്തിനു മുന്നില്‍ കമ്മ്യൂണിസ്റ്റുകളും കൂട്ടിക്കൊടുപ്പുകാര്‍തന്നെ !!!
പണത്തെ അതിജീവിക്കാനുള്ള ആത്മബോധമൊന്നും
അവര്‍ക്ക് ആര്‍ജ്ജിക്കാനായിട്ടില്ല.
ലജ്ജാവഹം !!!

kanchanam said...

തെളിയിക്കൂ, ചുമ്മാ കുരക്കാതെ.

ധൈര്യമുണ്ടെങ്കിൽ കപടകൃസ്ത്യാനികളുടെ "രോഗശാന്തി സുവിശേഷ" ആഭാസങ്ങളെ പൊളിച്ചു കാട്ടൂ.

സാത്താനെ കല്ലെറിയുന്ന ചടങ്ങിന്റെ യുക്തിയെപ്പറ്റീക്കൂടി പറയൂ.

അല്ലാതെ, സഹിഷ്ണുതയുണ്ടെന്നുവച്ച് ഹിന്ദുക്കളേ മാത്രം ചീത്ത പറയാതെ.

ചുമ്മാ കുരകാതെ, ചുറ്റുപാടും കണ്ണു തുറന്നു നോക്കൂ

Anonymous said...

എന്തേ മനോരമയെ മാത്രം പഴിക്കുന്നു? ദേശാഭിമാനിയേയും കൈരളി,പീപ്പ്ള് ചാനലുകാരെയും വെറുതെ വിട്ടതെന്തേ?മനോരമ 'വിപ്ളവ'വും ഭൌതികവാദവും പറയുന്നില്ലല്ലോ?

സുശീല്‍ കുമാര്‍ said...

-അങ്കിള്‍, താങ്കള്‍ പറഞ്ഞത് സത്യം. പക്ഷേ, എന്തും വിശ്വസിക്കാന്‍ തയ്യാറായി നില്‍ക്കുന്നര്‍ ഉണ്ടെങ്കില്‍ വിശ്വസിപ്പിക്കാന്‍ വലരെ എളുപ്പം.
-ചിത്രകാരനോടും സത്യാന്വേഷിയോടും യോജിക്കുന്നു. ദേശാഭിമാനിയും, കൈരളി-പ്യൂപ്പിളുകാരും ചെയ്യുന്നതുതന്നെ കൂടുതല്‍ വഷളത്തം. പണത്തിനു മീതെ പരുന്തും പറക്കില്ല. മനോരമയെ ഉദാഹരണമാക്കിയെന്നേ ഉള്ളു.

- Kanchana പറഞ്ഞു...
തെളിയിക്കൂ, ചുമ്മാ കുരക്കാതെ.

ധൈര്യമുണ്ടെങ്കിൽ കപടകൃസ്ത്യാനികളുടെ "രോഗശാന്തി സുവിശേഷ" ആഭാസങ്ങളെ പൊളിച്ചു കാട്ടൂ.

സാത്താനെ കല്ലെറിയുന്ന ചടങ്ങിന്റെ യുക്തിയെപ്പറ്റീക്കൂടി പറയൂ.

അല്ലാതെ, സഹിഷ്ണുതയുണ്ടെന്നുവച്ച് ഹിന്ദുക്കളേ മാത്രം ചീത്ത പറയാതെ.

ചുമ്മാ കുരകാതെ, ചുറ്റുപാടും കണ്ണു തുറന്നു നോക്കൂ

- തീര്‍ച്ചയായും കാഞ്ചനാ. തെളിയിച്ചുകഴിഞ്ഞതാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്തന്നെ. മന്ത്രിയും തന്ത്രിയും ഏറ്റുപറയുകയും ചെയ്തല്ലോ. പക്ഷേ ഇന്നും വിശ്വസിക്കാന്‍ താങ്കളെപ്പോലുള്ളവരുള്ളപ്പോള്‍ അതിനിയും അരങ്ങേറും.
രോഗശാന്തി ശുശ്രൂഷക്കാരോടും, സത്താനെ കല്ലെറിയുന്നവരോടും ഇതേ നിലപാടുതന്നെ; ഒപ്പം ഗണപതിയെ പാലുകുടിപ്പിക്കുന്നവരോടും. ലോകത്തിലെല്ലാതും ഒന്നുപോലെ കാണണമെന്നാണല്ലോ? ചുറ്റും കണ്ണുതുറന്നു നോക്കുന്ന കൂട്ടത്തില്‍ 'അകത്തേക്കു'കൂടി കണ്ണു തുറന്നുനോക്കാം.
"മൂടപ്പെടുന്നു പൊന്‍പാത്രം കൊണ്ട് സത്യമതിന്‍ മുഖം, തുറക്കുകതുനീ സത്യധര്‍മ്മങ്ങള്‍ കാണുവാന്‍"-ശ്രീനാരായണ ഗുരു.

പാര്‍ത്ഥന്‍ said...

മകര വിളക്ക് എന്ന മാമാങ്കം കൊണ്ട് സാമ്പത്തികമായി നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ആരെല്ലാമാണെന്ന് കലാകൌമുദിയിൽ ഒരു നല്ല ലേഖനം വന്നിരുന്നു.

മകരജ്യോതി എന്നു പറയുന്നത് നക്ഷത്രമാണ്. പൊന്നമ്പലമേട്ടിൽ തെളിയിക്കുന്ന വിളക്കിനെ മകരജ്യോതിയാക്കുമ്പോൾ ജനം തെറ്റിദ്ധരിക്കപ്പെടും.

വിദ്യാസമ്പന്നരും ചിന്താശക്തിയുമുള്ള ജനങ്ങളോട് ഈ ചെറിയ കാര്യം പറഞ്ഞാൽ മനസ്സിലാവില്ലെന്നുണ്ടോ.

krishnakumar513 said...

മകരജ്യോതി,ദൈവീകമെന്ന് ആരാണു പറഞ്ഞത്?അതൊരു ആരാധനാ ക്രമം മാത്രമല്ലെ?ശബരിമലയിലുണ്ടാകുന്ന പോസിറ്റിവ് എനര്‍ജിയെ,ആര്‍ക്കാണു തള്ളിപ്പറയാന്‍ സാധിക്കുക.പിന്നെ നമ്മള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കാത്തതിനെ അന്ധവിശ്വാസം എന്നാണല്ലൊ,പലപ്പൊഴും വിളിക്കുക

Anonymous said...

"വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലോ പള്ളിയിലോ മറ്റ് ഏത് ആദാധനാലയത്തിലോ പോകാനും പ്രാര്‍ഥിക്കാനുമുള്ള അവകാശമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ദേവസ്വം ബൊര്‍ഡും കേരള സര്‍ക്കാരും ദേവസ്വം, വനം, പോലീസ് വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ഈ തട്ടിപ്പിന്‌ ദിവ്യപരിവേഷം നല്‍കി അവതരിപ്പിക്കുന്നത് എന്ത് പത്രധര്‍മമാണ്‌? വരുമാനമുള്ള ഏര്‍പ്പാടായതിനാല്‍ സര്‍ക്കാരിന്‌ ഇത് കയ്യൊഴിയാനും കഴിയില്ല! പക്ഷേ, മകരവിളക്ക് ദിവ്യമാനെന്ന് കരുതി അന്യ സംസ്ഥാനങ്ങലില്‍ നിന്ന് ഒഴുകുന്ന ഭക്തരെ വഞ്ചിക്കുന്ന ഈ ഏര്‍പ്പാട് ആരാധനാ സ്വാതന്ത്യമല്ല, ശുദ്ധ തട്ടിപ്പാണ്‌. ഇത് സാംസ്കാരിക കേരളത്തിന്‌ അപമാനമാണ്‌. ഇതിനെതിരെ വിശ്വാസി-അവിശ്വാസി ഭേദമന്യേ പ്രതിഷേധം ഉയരേണ്ടതുണ്ട്."

ഹ ഹ എല്ലാം താങ്കള്‍ തന്നെ പറയുന്നുന്ടല്ലോ...ശബരിമല മകര ജ്യോതിയെന്നു പറയുന്നത് ഒരു ദിവ്യ സമ്ഭവമൊന്നുമല്ല എന്നറിയാവുന്നവര്‍ തന്നെയാണു മാഷേ ഈ പോകുന്നവരെല്ലാമ്...എന്തുകൊന്ട് താങ്കള്ക്കവരുടെ വിശ്വാസത്തെ മാനിക്കാന്‍ സാധിക്കുന്നില്ല. ഒരു തീവ്രവാദിയുടെ വികാരം ഇതില്‍ താങ്കള്ക്കുന്ടാകുന്നത് താങ്കളുടെ യുക്തി വാദത്തെ കുറിച്ച് എന്നില്‍ സമ്ശയം ഉളവാക്കുന്നു...

ഐ.എസ്.ആര്.ഒ ഡയറക്ടര്‍ അദ്ദേഹം അയ്യപ്പനെ കാണാന്‍ വന്നിരുന്നു. അങോര്‍ തിരിച്ചു പോയി പരാബൊളിക് പാത്തൊക്കെ വിഭാവനം ചെയ്ത് റൊക്കറ്റുകള്‍ വിടുകയും ചെയ്യു. പക്ഷേ ഇതൊരു പ്രശ്നമാകുന്നതെങിനെ..? ഒരു നല്ലൊരു ശതമാനം വരുന്ന ഇവിടുത്തെ മത വിശ്വാസികളുടെ വികാരങള്‍ മനസിലാക്കാന്‍ പറ്റാത്തയത്ര നിങളുടെ യുക്തി ബോധം മരിച്ചോ? അതു കഷ്ടമ്...

അയ്യപ്പനില്‍ വിശ്വസിക്കുന്ന ഇതേ ജനസമൂഹം തന്നെയാണ്‌ ഇവിടുത്തെ മറ്റു പല ശാസ്ത്ര മുന്നേറ്റങള്ക്കും കരണമാകുന്നു എന്ന വസ്തുത താങ്കള്‍ എന്തുകൊന്ട് മറന്നു പോകുന്നു..അതു വഴി കിട്ടുന്ന വരുമാനമ്, ഒരുപാട് പേര്ക്ക് കിട്ടുന്ന മാനസിക ശാന്തി, സൈഡ് ബിസിനസ് വഴി ഉപജീവനം നടത്തുന്ന മറ്റൊരുപാട് പേര്(ഇപ്പ പറയും ഓ കന്ചാവെന്ന്) ഇവരുടെയൊക്കെ അന്നം മുട്ടിക്കണമ്മെന്നൊക്കെ വിചാരിച്ചാല്‍ നമ്മുടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അങ് സമ്മതിക്കുമെന്നാണോ യുക്തിവാദീ കരുതിയത്...?

മലയാള മനോരമ അങനെ വാര്ത്തയിട്ടത് തികച്ചും സ്വാഭാവിക. പത്ര ധര്മ്മവുമ്, നമ്പര്‍ ഓഫ് കോപ്പീസും തമ്മില്‍ കണക്റ്റ് ചെയ്യുന്ന ഒരു പത്രം താങ്കളെ പോലുള്ള യുക്തിവാദികളുടെ ലൈനില്‍ അച്ചുനിരത്തണമെന്നു പറഞാല്,,ഹ ഹ..

മകര ജ്യോതി മാത്രമാക്കുന്നതെന്തിന്‌, പടയണി, തെയ്യമ്, കഥകളി, തുള്ളല്, മാര്ഗം കളി, ദഫ് മുട്ട്, ശാസ്ത്രീയ സമ്ഗീതം എല്ലാം പോട്ടെ..അല്ലെങ്കില്‍ തന്നെ സായിപ്പിന്റെ സമ്ഭാവനയായ ബ്ലോഗറില്‍ കേറി അവര്ക്കെതിരെ ഡയലോഗടിക്കുന്ന നമ്മളെ പോലുള്ള യുക്തിവാദി-യാഥാസുമാര്ക്കൊക്കെ മേല്പ്പറഞ സാമാനങള്‍ കളയാന്‍ തക്ക ഒരിത്, 'അഭിമാനമ്' ഉന്ടാകുമോ എന്തോ..? സമ്ശയമാണ്‌..നമ്മുടെ ടൂറിസം വകുപ്പ് തന്നെ പൂട്ടാന്‍ സാധ്യതയുന്ട്..അയ്യപ്പനുമ്, കള്ളു കുടി ബോറ്ഡും കൂടി പോയാല്‍ പിന്നെ കൊറേ സര്ക്കാറുദ്യോഗസ്ഥരുടെ കാര്യവും പൊഹ...

ഞാന്‍ മുന്പുള്ള പോസ്റ്റിലും അഭിപ്രായം ഇട്ടിട്ടുന്ട്

സുശീല്‍ കുമാര്‍ said...

പാര്‍ത്ഥന്‍ പറഞ്ഞു...
"മകരജ്യോതി എന്നു പറയുന്നത് നക്ഷത്രമാണ്. പൊന്നമ്പലമേട്ടിൽ തെളിയിക്കുന്ന വിളക്കിനെ മകരജ്യോതിയാക്കുമ്പോൾ ജനം തെറ്റിദ്ധരിക്കപ്പെടും"
krishnakumar513 പറഞ്ഞു...
"മകരജ്യോതി,ദൈവീകമെന്ന് ആരാണു പറഞ്ഞത്?അതൊരു ആരാധനാ ക്രമം മാത്രമല്ലെ?"

--നേരം കുറേശ്ശെ വെളുത്തുവരുന്നുണ്ടെന്നു തോന്നുന്നു.

krishnakumar513 പറഞ്ഞു...
"ശബരിമലയിലുണ്ടാകുന്ന പോസിറ്റിവ് എനര്‍ജിയെ,ആര്‍ക്കാണു തള്ളിപ്പറയാന്‍ സാധിക്കുക.പിന്നെ നമ്മള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കാത്തതിനെ അന്ധവിശ്വാസം എന്നാണല്ലൊ,പലപ്പൊഴും വിളിക്കുക"

--ശബരിമലയിലെ പോസിറ്റീവ് എനര്‍ജി കുന്നുകൂടി പമ്പാനദി 'മല'മ്പുഴ ആയി മാറിയിട്ടുണ്ടല്ലോ!!
ഇതില്‍ മനസ്സിലാക്കാന്‍ കഴിയാത്തതൊന്നുമില്ലല്ലോ കൃഷ്ണകുമാര്‍, കാര്യങ്ങളെല്ലാം വളരെ വ്യക്തമല്ലേ?

യാഥാസ്ഥിതികന്‍ പറഞ്ഞു:-
"ഹ ഹ എല്ലാം താങ്കള്‍ തന്നെ പറയുന്നുന്ടല്ലോ...ശബരിമല മകര ജ്യോതിയെന്നു പറയുന്നത് ഒരു ദിവ്യ സമ്ഭവമൊന്നുമല്ല എന്നറിയാവുന്നവര്‍ തന്നെയാണു മാഷേ ഈ പോകുന്നവരെല്ലാമ്...എന്തുകൊന്ട് താങ്കള്ക്കവരുടെ വിശ്വാസത്തെ മാനിക്കാന്‍ സാധിക്കുന്നില്ല"

--അതുകൊണ്ട് തന്നെയാണ്‌ മാഷേ ഒട്ടും മാനിക്കാന്‍ കഴിയാത്തത്.

"ഐ.എസ്.ആര്.ഒ ഡയറക്ടര്‍ അദ്ദേഹം അയ്യപ്പനെ കാണാന്‍ വന്നിരുന്നു. അങ്ങോര്‍ തിരിച്ചു പോയി പരാബൊളിക് പാത്തൊക്കെ വിഭാവനം ചെയ്ത് റൊക്കറ്റുകള്‍ വിടുകയും ചെയ്യു. "

-- അങ്ങോര്‌ കുറച്ച് മുമ്പേ ശബരിമലയില്‍ വന്നിരുന്നെങ്കില്‍ മുമ്പ് തേങ്ങയുടച്ച് വിട്ടിട്ടും കടലില്‍ വീണവ നേരെ പോയേനെ!!!

Anonymous said...

പ്രിയ സുശീല്‍:
"ദേശാഭിമാനിയും, കൈരളി-പ്യൂപ്പിളുകാരും ചെയ്യുന്നതുതന്നെ കൂടുതല്‍ വഷളത്തം. പണത്തിനു മീതെ പരുന്തും പറക്കില്ല."എന്ന നിരീക്ഷണം ഉപരിപ്ളവമാണ്.അഥവാ യുക്തിവാദികള്‍ക്ക് ഇന്‍ഡ്യന്‍ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതില്‍ സംഭവിക്കുന്ന അബദ്ധം.പണത്തിന്‍റെയല്ല പ്രശ്നം. സിപിഎം/ ദേശാഭിമാനി/ കൈരളി മുതലായവയുടെ സവര്‍ണ ഹൈന്ദവതയാണ് അടിസ്ഥാന പ്രശ്നം.

ചാണക്യന്‍ said...

സർക്കാർ സ്പോൺസേർഡ് പരിപാടിയെ മാധ്യമങ്ങൾ വിറ്റ് കാശാക്കുന്നു....ഭക്തിക്കച്ചവടത്തിന്റെ മറ്റൊരു മുഖം...

http://chaanakyan.blogspot.com/2008/05/blog-post_944.html -

ഇതൊന്നു നോക്കൂ...

സുശീല്‍ കുമാര്‍ said...

പാര്‍ഥനോടും കൃഷ്നകുമാറിനോടും പറയാന്‍ വെച്ചത് ദാ ദാ ഇവിടെയുണ്ട്
മകര വിളക്ക് നക്ഷത്രമാണെങ്കില്‍ നക്ഷത്രം എന്നാല്‍ എന്താണെന്നുകൂടി 'നക്ഷത്രവാദികള്‍' വ്യക്തമാക്കേണ്ടതുണ്ട്. പ്രകാശവര്‍ഷങ്ങള്‍ക്കപ്പുരമുള്ള നക്ഷത്രം കാണാന്‍ ഭക്തന്മാര്‍ തിക്കിത്തിരക്കി ശബരിമലയില്‍ എത്തേണ്ടതുണ്ടോ? അതിനെ മറ്റു സ്ഥലത്തുനിന്നും കാണാമല്ലോ? മകരവിളക്കുദിവസത്തിനെ അന്നു മാത്രമല്ല അതിനു തലേന്നും പിറ്റേന്നും അത് അവിടെതന്നെ കാണുമല്ലൊ? വായില്‍ തോന്നിയത് കോതയ്ക്കുപാട്ടോ?

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി പറഞ്ഞു...
പ്രിയ സുശീല്‍:
"ദേശാഭിമാനിയും, കൈരളി-പ്യൂപ്പിളുകാരും ചെയ്യുന്നതുതന്നെ കൂടുതല്‍ വഷളത്തം. പണത്തിനു മീതെ പരുന്തും പറക്കില്ല."എന്ന നിരീക്ഷണം ഉപരിപ്ളവമാണ്.അഥവാ യുക്തിവാദികള്‍ക്ക് ഇന്‍ഡ്യന്‍ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതില്‍ സംഭവിക്കുന്ന അബദ്ധം.പണത്തിന്‍റെയല്ല പ്രശ്നം. സിപിഎം/ ദേശാഭിമാനി/ കൈരളി മുതലായവയുടെ സവര്‍ണ ഹൈന്ദവതയാണ് അടിസ്ഥാന പ്രശ്നം

--വിയോജിക്കുന്നു സാര്‍, പണത്തിന്റെ കാര്യം പറഞ്ഞത്‌ ചാനല്‍/പത്ര പരസ്യത്തിന്റെ കാര്യമാണ്‌. പ്രധാന പ്രശ്നം അതൊന്നുമല്ല. വോട്ടുതന്നെയാണ്‌.

പാര്‍ത്ഥന്‍ said...

സുശീൽ കുമാർ പേരെടുത്ത് ചോദിച്ചതുകൊണ്ട് ഒരു അഭിപ്രായം പറയാം എന്നു കരുതി.

നിങ്ങൾ ഇവിടെ പറയുന്ന വിളക്ക് തെളിയിക്കുന്നത് കാണാൻ 1979ൾ ശ്രമിച്ചതാണ് ഈയുള്ളവൻ. കഴിയാതെ പോയി. അതുകൊണ്ട് ഇതുവരെയും ശബരിമലയും കണ്ടിട്ടില്ല. അവിടത്തെ പോസറ്റീവ് എനർജി എത്രയുണ്ടെന്ന് ഈയുള്ളവന് അറിയില്ല. പക്ഷെ വ്രതമെടുത്ത് കാട്ടിലൂടെയുള്ള അവധൂതനായുള്ള ഒരു യാത്ര മനസ്സിനും ശരീരത്തിനും ഗുണം ചെയ്യും.

വളരെയധികം തെറ്റായി മനസ്സിലാക്കിയിട്ടുള്ള ഒരു വാക്കാണ് ‘നക്ഷത്രം’. ജ്യോതിഷത്തിൽ ചില അന്വേഷണങ്ങൾ നടത്തുന്ന ഒരു സുഹൃത്ത് തൃശൂരിലെ ഒരു യുക്തിവാദിയുടെ (ഇപ്പോൾ ജീവിച്ചിരിപ്പില്ല) ജന്മദിവസം മാത്രം വെച്ച് അദ്ദേഹത്തിന്റെ മക്കളുടെ നാളുകൾ 6 നാളുകളിൽ പെടുന്നതായിരിക്കും എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഒരു മറുചോദ്യം; ആകാശത്ത് 27 നക്ഷത്രം മാത്രമല്ലല്ലോ, കോടിക്കണക്കിന് നക്ഷത്രങ്ങൾ ഇല്ലേ എന്നായിരുന്നു. ഭൂമിക്ക് ചുറ്റുമുള്ള ബ്രഹ്മാണ്ഡത്തിനെ 30 ഡിഗ്രിയുള്ള 12 ഭാഗങ്ങളാക്കിയതിൽ കോടിക്കണക്കിന് നക്ഷത്രങ്ങളുള്ളതിൽ പ്രധാനപ്പെട്ട നക്ഷത്ര സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ജന്മനക്ഷത്രങ്ങളായി പറയുന്ന 27 എണ്ണം. ഇതുപോലും മനസ്സിലാക്കാതെയായിരുന്നു ആ യുക്തിവാദിയുടെ ചോദ്യം. അതു പോട്ടെ, ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം.

ജ്യോതിശാസത്രത്തിൽ പറയാറുള്ള ‘സ്റ്റാഴ്സ്’ അല്ല ഭാരതീയ ആത്മീയ/ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറയുന്ന ‘നക്ഷത്രം’. ‘ണക്ഷ ഗതൌ’ എന്ന വാക്കിന് ഗമനശീലമുള്ളത് എന്ന സൂചന ലഭിക്കുന്നുണ്ട്. ഇതിൽ നിന്നാണ് നക്ഷത്രം എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ഭൂമിയെ കേന്ദ്രബിന്ദു ആക്കിയിട്ടുള്ള ഖഗോളശാസ്ത്രം വെച്ച് നോക്കുമ്പോൾ താരങ്ങളും താരാഗ്രഹങ്ങളും ചന്ദ്രനും സൂര്യനും ചലിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ജ്യോതിഷത്തിൽ എല്ലാം നക്ഷത്രങ്ങളായി കണക്കാക്കുന്നു. (ജ്യോതിഷം = നക്ഷത്രങ്ങളെ സംബന്ധിച്ചത്.)

പാര്‍ത്ഥന്‍ said...

സുശീൽ കുമാർ പറയുന്നു:

[മകരവിളക്കുദിവസത്തിനെ അന്നു മാത്രമല്ല അതിനു തലേന്നും പിറ്റേന്നും അത് അവിടെതന്നെ കാണുമല്ലൊ? വായില്‍ തോന്നിയത് കോതയ്ക്കുപാട്ടോ?]


താങ്കളുടെ ജീവിതത്തിലെ ചില ദിവസങ്ങൾക്ക് താങ്കൾ എങ്ങിനെ പ്രാധാന്യം നൽകുന്നു എന്നറിയാൻ താല്പര്യമുണ്ട്.
1. താങ്കളുടെ ജ്ന്മദിവസം.
2. താങ്കളുടെ ജന്മദിനങ്ങൾ (വാർഷീകം)
3. താങ്കളുടെ വിവാഹദിവസം.
4. താങ്കളുടെ ആദ്യരാത്രി.
(ഇങ്ങനെ പലതും ഉണ്ട് ജീവിതത്തിൽ)

ഇതെല്ലാം അന്നുതന്നെ ആഘോഷിക്കുകയാണോ പതിവ്, അതല്ല അതിന്റെ അടുത്ത ഏതെങ്കിലും ദിവസം നോക്കി തീരുമാനിക്കുകയാണോ ?

സുശീല്‍ കുമാര്‍ said...

പാര്‍ത്ഥന്‍,
പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു എന്ന് കരുതരുത്. വര്‍ഷങ്ങളായി പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിച്ചുകാട്ടി മകരവിളക്കെന്ന് പറഞ്ഞ് ഭക്തരെ പറ്റിച്ചവര് ‍ഇപ്പോള്‍ അത് നക്ഷത്രമല്ലേ എന്ന് പുത്തന്‍ വഞ്ചനാവദവുമായി വന്നപ്പോല്‍ അതിനെ ഏറ്റുപിറ്റിക്കാന്‍ താങ്കള്‍ തയ്യറാപ്പോള്‍ വിമര്‍ശിച്ചുവെന്നേ ഉള്ളു. കാട്ടിലൂടെ നടക്കുമ്പോള്‍ കിട്ടുന്ന സുഖത്തിനും ഈയുള്ളവന്‍ എതിരല്ല. ഭക്തര്‍ ശബരിമലയില്‍ പോകുന്നതിനും എതിരല്ല; അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടല്ലോ? പിന്നെ എന്തിനെയാണ്‌ എതിര്‍ത്തത്? ഭക്തരെ പറ്റിക്കുന്നതിനെയാണ്‌. അതില്‍ വിശ്വാസിയല്ലാത്ത എനിക്കെന്ത് കാര്യം അല്ലേ? ക്ഷേത്രപ്രവേശനത്തിനു വേണ്ടി നടത്തിയ ഐതിഹാസിക പോരാട്ടത്തില്‍ അവിശ്വാസികളായ മഹാന്മാര്‍ ഇല്ലായിരുന്നോ?
പിന്നെ, മകരവിളക്കു തട്ടിപ്പും ജ്യോതിഷവുമായി എന്താണ്‌ ബന്ധം? ജ്യോതിഷത്തിനെക്കുറിച്ച് എന്റെ അഭിപ്രായം വേറെ പോസ്റ്റിട്ടിരുന്നു. അത് ഇവിടെ വായിക്കാം.

വിവാഹ വാര്‍ഷികം, ജന്മദിനം തുടങ്ങിയവയുടെ പ്രാധാന്യവും മകരവിളക്കുതട്ടിപ്പും തമ്മില്‍ ബന്ധമൊന്നുമില്ലാത്തതിനാലും ആ ചര്‍ച്ച വിഷയത്തില്‍നിന്ന് കാടുകയറലാകുമന്നതിനാലും ഒഴിവാക്കുന്നു.
യുക്തിവാദികള്‍ മാത്രമല്ല, പരമ കൃഷ്ണഭക്തയായ സുഗതകുമാരിയും മകരവിളക്കുതട്ടിപ്പിനെതിരെ രംഗത്തുവന്നിരുന്നത്‌ ഓര്‍ക്കുമല്ലോ? അവരുടെ പ്രതികരണം വേണമെങ്കില്‍ പിന്നീട് പറയാം. ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നില്ല. വിശ്വാസികളെ പറ്റിക്കുന്ന പ്രശ്നമാണ്‌. അതില്‍ അവിശ്വാസികളെക്കാള്‍ മുമ്പെ പ്രതികരിക്കേണ്ടത് വിശ്വാസികള്‍ തന്നെയാണെന്നാണു്‌ എന്റെ പക്ഷം. പക്ഷേ വിളക്കിനുമുന്നിലെ ഇയ്യാം പാറ്റകളെപ്പോലെ ഏത് സന്തോഷ് മാധവന്റെ അടുത്തേക്കും ഭാര്യമാരെയും പണ്മക്കളെയും അയച്ച് സായൂജ്യമടയാന്‍ കാത്തുനില്‍ക്കുന്ന ഭക്തര്‍ക്ക് അതിനൊക്കെ എവിടെ നേരം!!

പാര്‍ത്ഥന്‍ said...

@ സുശീൽ കുമാർ:
‘നക്ഷത്രം‘ എന്താണെന്ന ചോദ്യത്തിനാണ് ഉത്തരം പറഞ്ഞത്. അത് വ്യക്തമാക്കാൻ ജ്യോതിഷം തന്നെയാണ് ഉത്തമം. താങ്കളൂടെ ജ്യോതിഷ പോസ്റ്റിലും മനസ്സിലാക്കിയതിന്റെ പിഴവ് കാണുന്നുണ്ട്.

പിന്നെ ജന്മദിനവും വിവാഹവും ഒരു ചടങ്ങെന്ന നിലയിലോ ഓർമ്മ പുതുക്കൽ എന്ന നിലയിലോ അതിന്റെ പ്രാധാന്യം ആ ദിവസത്തിനു തന്നെയാണ് എന്നു സൂചിപ്പിക്കാൻ വേണ്ടിയാണ് ആ ചോദ്യം. അല്ലാതെ ശബരിമലക്ക് വൃതമെടുക്കാനായിരുന്നില്ല.

Anonymous said...

If you do not have knowledge about some thing you think that is superstition. That is the bottomline you are trying to justify. ofcourse any of the devotee complain about the so called cheating? What is the right you have to question others belief.

സുശീല്‍ കുമാര്‍ said...

ഒരാളുടെ വിശ്വാസം കൊണ്ട് സമൂഹത്തിന്‌ ദോഷമൊന്നുമില്ലെങ്കില്‍ അതില്‍ വലിയ കുഴപ്പമൊന്നും ഞാന്‍ കാണുന്നില്ല. എന്നാല്‍ സമൂഹത്തെ മൊത്തം വഞ്ചിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ അത് വിശ്വാസത്തിന്റെ ഭാഗമാകുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ പറ്റില്ല എന്ന് പറയാമോ അജ്ഞാതാ? ഇക്കണക്കിന്‌ 'സതി' വിശ്വാസികളും ഇത് പറഞ്ഞാല്‍ എന്താകും സ്ഥിതി? അജ്ഞാതമായല്ലാതെ നേരിട്ട് പറഞ്ഞാലും അത് ഡിലിറ്റ് ചെന്നില്ല കെട്ടോ. സ്വാഗതം.

msntekurippukal said...

ആര്‍ക്കും മറുപടിയായല്ല,പൊതുവായി ചിലതു പറയുകയാണു. നമുക്കു കിട്ടിയ വിദ്യാഭ്യാസം ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രം മതി നമുക്കു ചുറ്റുമുള്ള പല അല്‍ഭുതങ്ങളുടേയും ചുരുളഴിയും.പക്ഷെ ഒന്നുണ്ട്,അത് കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ്, അതിനു വയിക്കണം,പഠിക്കണം നമ്മുടെ ബുദ്ധി ഉപയോഗിക്കണം അങ്ങനെ കുറെ കാര്യങ്ങള്‍ ഒക്കെ വേണം. എന്നാല്‍ ദൈവവിശ്വാസിയാകാനോ ഇതിന്റെ ബുദ്ധിമുട്ടൊന്നുമില്ല.ചുമ്മാ ഒരു ചന്ദനപ്പൊട്ടും തൊട്ട് അത്യാവശ്യസന്ദറ്ഭങ്ങളില്‍ ആരാധനാലയത്തിന്റെ മുന്‍പില്‍ കണ്ടാല്‍ മതി.
ബുദ്ധിമാന്മാരും വിദ്യാസമ്പന്നന്മാരുമായ മലയാളികള്‍ എളുപ്പ വഴി തിരഞ്ഞെടുതു എന്നു മാത്രം. പ്രശ്നങ്ങളെ വിശകലനബുധ്യാ സമീപിക്കാന്‍ അന്നത്തെ നമ്മുടെ വിദ്യാഭ്യാസ സംബ്രദായം നമ്മെ അനുവദിച്ചിരുന്നില്ല,എപ്പോഴും എളുപ്പ വഴിയില്‍ ക്രിയ ചെയ്യാനാണല്ലൊ നമ്മെ പഠിപ്പിച്ചിരുന്നത്.(പക്ഷെ ഇന്നത്തെ വിദ്യാഭ്യാസ സംബ്രദായം അല്പം ബുദ്ധി ഉപയോഗിച്ചു പ്രശ്നങ്ങളെ സമീപിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുന്നുണ്ട്.)

VIJESH T G said...

താങ്കള്‍ ഏതു വിഭാഗത്തില്‍ പെടും?
ഐ എസ് ഐ യുടെ പണം പറ്റുന്ന ചാരന്‌(മലപ്പുറം)?
പാശ്ചാത്യ ക്രൈസ്തവ സഭയുടെ എജന്ട്?
തീവ്രവാദി? കമ്യൂണിസ്റ്റ്? സുവിശേഷകന്‍?
ഇവരെല്ലാം ഭാരതത്തെ നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ചവരാണു.
സ്വന്തം അസ്ഥിത്വമായിരുന്ന സീസരേ ഒട്ടു കൊടുത്ത ബ്രൂതസിന്റെ കഥ ഓര്‍മഇരിക്കുക.
നല്ല ഉദ്ദേശ്യത്തോടെ തുടങ്ങിയതാണു...
അവസാനം സ്വയം കുത്തി ചാകേന്ടി വന്നു, എക്കാലത്തെയും വഞ്ചചകാണെന്ന പേരും...

RENJITH G PILLAI said...

മകര നക്ഷത്രം ഉദിക്കുന്ന സമയത്ത് ശബരിമലയുടെ മൂലകെന്ദ്രം എന്ന് വിശ്വസിക്കുന്ന പൊന്നമ്പല മേട്ടില്‍ പണ്ട് പരശുരാമനും, നരടരും ചേര്‍ന്ന് നടത്തിയ ദീപാരാധന പിന്നീട് കാട്ടുജാതിക്കാര്‍ തുടര്‍ന്നിരുന്നു എന്നും, കാലക്രമത്തില്‍ ദേവസ്വം ബോര്‍ഡ്‌ ഏറ്റെടുത്ത ശേഷം അവര്‍ അത് തുടരുകയാണ് ചെയ്തതെന്നും ശബരിമലയിലെ തന്ത്രിയുടെ ചെറു മകന്‍ രാഹുല്‍ ഈശ്വര്‍ പത്ര സമ്മേളനം നടത്തി പറഞ്ഞിരുന്നല്ലോ. തന്ത്രി കുടുംബം ഇങ്ങനെ വ്യക്തമാക്കിയ ഇതില്‍ അനാവശ്യമായ പ്രചരണം ആണ് അവസനിപിക്കേണ്ടത്. ദേവസ്വം ബോര്‍ഡിന് ഈ ഏര്പടിനു ഒരു സ്പെഷ്യല്‍ ബജറ്റ് ഉണ്ട്. അത് ബോര്‍ഡ്‌ മെമ്പറന്മാര് പോലും കാണാറില്ല. ബോര്‍ഡ്‌ പ്രസിഡന്റ്‌ മാത്രം ഒപ്പ് വച്ചാല്‍ മതി. അവിടെ കര്പൂരഴി കൂട്ടി അതിനു മുന്‍പില്‍ ചാക്ക് കൊണ്ട് കര്‍ട്ടന്‍ പിടിച്ചു മൂന്നു തവണ ദേവസ്വം ജോലിക്കാര്‍ ഉയര്‍ന്നു താഴുകയാണ്‌ ചെയ്യുന്നത്. അതിനു ശേഷം അത് കെടുത്തും. ഇതാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ മാനത് മകര നക്ഷത്രം ഉദിക്കുന്ന മകര സംക്രമ മുഹൂര്‍ത്തത്തില്‍, ദിവ്യമായ കൃഷ്ണപരുന്ത് വരുന്ന മുഹൂര്‍ത്തത്തില്‍, പോന്നബലമെട്ടിലെ ദീപരധനക്ക് ശേഷം സന്നിധാനത്തില്‍ ദീപാരാധന എന്നാ യഥാര്‍ത്ഥ ആചാരം മടക്കി കൊണ്ട് വരികയാണ്‌ ചെയ്യേണ്ടത്. ഒപ്പും ആചാരത്തെ കുറിച്ചുള്ള സത്യമായ കാരിയങ്ങള്‍ ഭക്തരെയും, ജനഗലെയും അറിയുക്കുക കൂടി വേണം. അല്ലാതെ ഈ കാരിയതില്‍ ഇതേ പോലെ വിമര്‍ശനങ്ങള്‍ക്ക് വഴിവക്കുകയല്ല ചെയേണ്ടത്.

Unknown said...

krishnakumar513 പറഞ്ഞു...
മകരജ്യോതി,ദൈവീകമെന്ന് ആരാണു പറഞ്ഞത്?അതൊരു ആരാധനാ ക്രമം മാത്രമല്ലെ?

എല്ലാ മത വിശ്വാസികളെയും പോലെ തന്നെയാണ് കൃഷ്ണ കുമാറും. ദൈവികമല്ല എന്ന് തെളിയിക്കപെടുന്ന ആചാരങ്ങള്‍ പിന്നീട് ആരാധന ക്രമമായി അവര്‍ അവതരിപ്പിക്കും. അത് വരെ ആ ആചാരങ്ങള്‍ ("ആരാധന ക്രമം" )നടത്തിയ തട്ടിപ്പുകളും അന്ധ വിശ്വാസ പ്രചാരണങ്ങളും അവര്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഇപ്പോഴും ഭുരിപക്ഷം വിശ്വാസികളും വിശ്വസിക്കുന്നത് മകര ജ്യോതി ദൈവികമാണെന്നു തന്നെയാണ്.

PRASAD. K said...
This comment has been removed by the author.
PRASAD. K said...

മകരജ്യോതി കത്തിക്കുകയാനെന്നു ഞാന്‍ സമ്മതിക്കുന്നു. പക്ഷെ തിരുവാഭരണം കൊണ്ടുപോകുമ്പോള്‍ പരുന്തു വട്ടമിട്ടു പറക്കുന്നത് എങ്ങേനെയാനെന്നു കൂടി പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.
-പ്രസാദ്‌. കെ മഞ്ചേരി

LAL said...

"ജ്യോതിയും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല "..... എന്ന് കിലുക്കത്തില്‍ രേവതി പറയും പോലെ ഒരു ദിവസം നിങ്ങളും പറയും .. ദിവ്യ ജ്യോതി തെളിയുന്ന പൊന്നമ്പല മെട് (കോണ്ക്രീറ്റ് തറ) കാണണമെങ്കില്‍ ഈ വീഡിയോ കാണുക .. http://www.youtube.com/watch?v=i58IaLnICrs&feature=related