മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, February 12, 2010

വെടിവഴിപാട് ഇയര്‍ഫോണ്‍ വഴിയാക്കണം

ക്ഷേത്രങ്ങളില്‍ വെടിവഴിപാടിന്‌ വെടിയൊച്ച റെകോര്‍ഡ് ചെയ്ത് കേള്‍പ്പിക്കുന്നത് ഉള്‍പ്പെടെ ബദല്‍ മാര്‍ഗ്ഗമെന്തെങ്കിലമുണ്ടോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തികച്ചും സ്വാഗതാര്‍ഹമായ ഒരു നിര്‍ദ്ദേശമാണിത്. എന്നാല്‍ ഇതില്‍ ചില ഭേതഗതികള്‍കൂടി നിര്‍ദ്ദേശിക്കാനുണ്ട്. ക്ഷേത്രത്തില്‍ പോകാനും അവിടെ വഴിപാട് നടത്താനുമുള്ള അവകാശം വിശ്വാസികള്‍ക്കുണ്ട്. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കണം. നിരത്തുവക്കത്തും, ആളുകള്‍ തിങ്ങിപ്പക്കുന്നതിനു സമീപത്തും മറ്റുമുള്ള ക്ഷേത്രങ്ങളില്‍ വഴിപാടായി വെടിപൊട്ടിക്കുന്നതുമൂലം മറ്റുള്ളവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ആരും പരിഗണിച്ചുകാണാറില്ല.

ഈ സാഹചര്യത്തില്‍ കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെങ്കിലും അതും ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട്. ഇപ്പോള്‍ തന്നെ യാതൊരു നിയന്ത്രണവുമില്ലതെയാണ്‌ ആരാധനാലയങ്ങളില്‍ ഉച്ഛഭാഷിണികള്‍ ഉപയോഗിക്കുന്നത്. ഒരു സാംസ്കാരിക പരിപാടിക്ക് കുറച്ചുനേരത്തേക്ക് മൈക്ക്‌ ഉപയോഗിക്കുന്നതിന്‌ അനുമതി കിട്ടണമെങ്കിലുള്ള ബുദ്ധിമുട്ട് അതിന്‌ പോയവര്‍ക്കേ അറിയൂ. 55 രൂപ ഗവണ്മെന്റ് ട്രഷറിയില്‍ ചെലാന്‍ അടച്ച രശീതുമായി ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് സബ് ഇന്‍സ്പെക്റ്ററെ നേരില്‍ കാണണം. അവിടെ നിന്നുള്ള ശുപാര്‍ശയുമായി(അതിനു മുമ്പ് അതേ സ്ഥലത്തോ സമീപത്തോ മറ്റു പരിപാടികള്‍ ഉണ്ടോ എന്നു പരിശോധിക്കും) സര്‍ക്കിള്‍ ഇന്‍സ്പെക്റ്റല്‍ ഓഫീസില്‍ ചെന്ന് അവിടെനിന്നുള്ള എഴുത്തുമായി എസ് പി ഓഫീസിലെത്തണം. അവിടെനിന്ന് പല നിബന്ധനകള്‍ക്കും വിധേയമായി വേണം മൈക്ക് പെര്‍മിറ്റ് കിട്ടാന്‍. അതും പരമാവധി രാത്രി പത്തുമണിവരെ മാത്രം. നിയമപരമായി ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ തന്നെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നു തോന്നിയാല്‍ എസ് ഐ യുടെ റാങ്കില്‍ കുറയാത്ത ഉദ്ധ്യോഗസ്ഥന്‌ പരിപാടി എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെപ്പിക്കാനും അധികാരമുണ്ട്. ഇത്രയും കര്‍ശനമായ നിയമത്തെ ആരാധനാലയങ്ങള്‍ എത്ര നഗ്നമായാണ്‌ ലംഘിക്കുന്നത്? അധികാരികള്‍ അതിനു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. മണ്ഡല കാലത്ത് ലൗഡ് സ്പീക്കര്‍ പുറത്തേക്കുതിരിച്ചുവെച്ച് ഉച്ഛത്തില്‍ സിനിമഗാനങ്ങള്‍ തുറന്നുവിടുന്നു. ഭജനകളായാലും മതപ്രഭാഷണങ്ങളായാലും എല്ലാ മതക്കാരും യാതൊരു നിയന്ത്രണവുമില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ജനത്തെ ശല്യം ചെയ്യുന്നു. അടുത്തടുത്ത ആരാധനാലയങ്ങളില്‍ നിന്ന് തമ്മില്‍ തിരിച്ചുവെച്ച് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതില്‍ ഇവര്‍ യാതൊരു പ്രതിപക്ഷ ബഹുമാനവും കാണിക്കാറുമില്ല.

ഈ സാഹചര്യത്തില്‍ വെടിവഴിപാട് റേക്കൊര്‍ഡ് ചെയ്ത് കേള്‍പ്പിക്കാന്‍ അനുമതി നല്‍കിയാല്‍ അത് ലൗഡ് സ്പീക്കറിലൂടെ കൂടുതല്‍ ശബ്ദമലിനീകരണത്തിന്‌ കാരണമാകാനിടയുണ്ട്. ആയതിനാല്‍ വെടിവഴിപാടുകള്‍ നിര്‍ബന്ധമുള്ള ഭക്തര്‍ക്ക് അത് ഇയര്‍ഫോണ്‍ വഴി കേള്‍പ്പിക്കാനുള്ള സംവിധാനമാണ്‌ കൂടുതല്‍ ആശാസ്യം. വെടിവഴിപാടു നടത്തുന്ന ക്ഷേത്രങ്ങളില്‍ കൂടുതല്‍ ഇയര്‍ഫോണുകള്‍‍ ഏര്‍പ്പെടുത്തിയാല്‍ മറ്റാരെയും ശല്യം ചെയ്യാതെ ഭക്തര്‍ക്ക് സായൂജ്യമടയുകയും ചെയ്യാം.

9 comments:

സുശീല്‍ കുമാര്‍ said...

ഈ സാഹചര്യത്തില്‍ വെടിവഴിപാട് റേക്കൊര്‍ഡ് ചെയ്ത് കേള്‍പ്പിക്കാന്‍ അനുമതി നല്‍കിയാല്‍ അത് ലൗഡ് സ്പീക്കറിലൂടെ കൂടുതല്‍ ശബ്ദമലിനീകരണത്തിന്‌ കാരണമാകാനിടയുണ്ട്. ആയതിനാല്‍ വെടിവഴിപാടുകള്‍ നിര്‍ബന്ധമുള്ള ഭക്തര്‍ക്ക് അത് ഇയര്‍ഫോണ്‍ വഴി കേള്‍പ്പിക്കാനുള്ള സംവിധാനമാണ്‌ കൂടുതല്‍ ആശാസ്യം. വെടിവഴിപാടു നടത്തുന്ന ക്ഷേത്രങ്ങളില്‍ കൂടുതല്‍ ഇയര്‍ഫോണുകള്‍‍ ഏര്‍പ്പെടുത്തിയാല്‍ മറ്റാരെയും ശല്യം ചെയ്യാതെ ഭക്തര്‍ക്ക് സായൂജ്യമടയുകയും ചെയ്യാം

Anonymous said...

പൂര്‍ണമായും ശരി.വിശ്വാസികള്‍ക്ക് വെടിവഴിപാടോ ചെണ്ടമേളമോ എന്തുവേണേലും നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്.(ഇന്നാട്ടില്‍ അതൊക്കെ ഒരു ദുസ്വാതന്ത്ര്യമായിട്ടുണ്ട്).എന്നാല്‍ അതു കേള്‍ക്കുന്നത് അരോചകമായി അനുഭവപ്പെടുന്നവര്‍ക്കും ചെവികള്‍ക്ക് കുഴപ്പം ഉണ്ടാകരുതെന്ന് ആഗ്രഹമുള്ളവര്‍ക്കും ആശ്വാസമായേനെ ഈ ഇയര്‍ഫോണ്‍ പരിപാടി.

റോഷ്|RosH said...

അത് കലക്കി...
നല്ല ഐഡിയ. :)

ea jabbar said...

പക്ഷെ വെടിക്കമ്പക്കാരനായ ദൈവം സമ്മതിക്കുമോ???

Sudheer Chattanath said...

ഒരു മലപ്പുറം ജില്ലകാരനായ ഞാന്‍ മുസ്ലിം പെരുന്നാളിനോട് അടുത്ത് ദിനങ്ങള്‍ മത പ്രഭാഷണങ്ങള്ഉം അതിനോട് ചേര്ന്ന മറ്റും മൈകലൂടെ യുള്ള ശല്യം ചെയ്യല്‍ ഒരു പാട് അനുഭവിച്ചു ഒരാളാണ്,എന്റെ വീടിനോട് തൊട്ടടുത്ത്‌ അമ്പലം ഇല്ലെങ്കിലും ദൂരെ നിന്ന് സാധിയ്കാവുന്ന രീതിയില്‍ അവരും അവരുടെ സാന്നിധ്യം അറിയിയ്കുന്നുട്.നമ്മുടെ നാടിറെ ഒരു സ്വതന്ത്രമേ !!!!ഹൈ കോടതിയ്ക്ക് എങ്ങിലും വിവരം വച്ചതില്‍ നമുക്ക് അഭിമാനിയ്ക്കാം ....

Haryjith said...

പ്രിയപ്പെട്ട സുശീല്‍ കുമാര്‍,
താങ്കളുടെ ഐഡിയ നല്ലത് തന്നെ. പക്ഷെ ഇതിനുള്ള ചങ്കൂറ്റം നമ്മെ ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ കാണിക്കുമോ എന്നതാണ് സംശയം. എന്തായാലും താങ്കളുടെ അഭിപ്രായത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കുന്നു..
സ്നേഹ പൂര്‍വ്വം
Abdu Raheem

ഹേമാംബിക | Hemambika said...

സുശീല്‍ കുമാര്‍ ,
ഇതൊരു പുതുമയുള്ള ബ്ലോഗ്‌ തന്നെ . ആദ്യമായാണ് ഇവിടെ.
ഇയര്ഫോന്‍ വെടിവഴിപാടു പരിപാടി നല്ലത് തന്നെ. പറയുമ്പോ എല്ലാം പറയണമല്ലോ.
മനുഷ്യരെ സ്വസ്ഥമായി ഉറങ്ങാന്‍ വിടാത്ത രാവിലകളിലെ ' കൌസല്യ സുപ്രഭാതങ്ങളും ', 5 നേരം ഇടതടവില്ലാതെയുള്ള
ബാങ്കുവിളികളും ,ഇടവിട്ടുള്ള പള്ളി മണികളും നമ്മെ ബുദ്ധിമുട്ടിക്കുന്നത് ചില്ലറയൊന്നുമല്ല. ഇതെല്ലം മൊത്തമായി ഇയര്ഫോന്‍ വഴിയായാല്‍
സംഗതി ഗംഭീരം .ശാന്ത സുന്ദരം . ഓ , ഒരു കാര്യം വിറ്റു പോയി , കണക്കിന് വെള്ളമടിച്ചു ഇരുളിന്‍ മറവില്‍ നാട്ടുകാരെ മുഴുവന്‍ തെറിയഭിഷേകം ചെയ്യുന്ന
വീരന്മാരുടെ കാര്യം- അതു ഇയര്‍ഫോണില്‍ കിട്ടിയാല്‍ ..അല്ല അവര്‍ക്കും 55 രൂപ ട്രഷറിയില്‍ അടക്കേണ്ടി വരും ...

സുശീല്‍ കുമാര്‍ said...

ജബ്ബാര്‍ മാഷ്, ദൈവം സമ്മതിച്ചാലും 'പൂജാരി' സമ്മതിക്കുമെന്നു തോന്നുന്നില്ല.
സത്യാന്വേഷി, റോഷ്, സുധീര്‍, അബ്ദുരഹീം, ഹേമാംബിക, ഇതെല്ലാം ബധിര കര്‍ണങ്ങളിലേ എത്തൂ എന്നറിയാം. പക്ഷേ പറയേണ്ടത് പറയാതിരിക്കാനാകില്ലല്ലോ.

Unknown said...

Mr. സുശീല്‍ കുമാര്‍. നിങ്ങളുടെ ബ്ലോഗില്‍ ആദ്യമായാണ് ഞാന്‍ വരുന്നത്.

അത് ഇയര്‍ഫോണ്‍ വഴി കേള്‍പ്പിക്കാനുള്ള സംവിധാനമാണ്‌ കൂടുതല്‍ ആശാസ്യം. വെടിവഴിപാടു നടത്തുന്ന ക്ഷേത്രങ്ങളില്‍ കൂടുതല്‍ ഇയര്‍ഫോണുകള്‍‍ ഏര്‍പ്പെടുത്തിയാല്‍ മറ്റാരെയും ശല്യം ചെയ്യാതെ ഭക്തര്‍ക്ക് സായൂജ്യമടയുകയും ചെയ്യാം
നിങ്ങളുടെ ഇത്തരം കമന്റ്സ് ചിരിക്കാനും ചിന്ദിക്കാനും കഴിയുന്നവയാണ്. ആശംസകള്‍