മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Monday, January 12, 2009

രാഹു "കാലനും" ചൊവ്വാദോഷനും

ഒരു വിവാഹ ചടങ്ങ്. അമ്പലത്തില്‍ വെച്ച് താലി കെട്ട്‌, മാലയിടല്‍, അമ്പലം ചുറ്റല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കു ശേഷവും വിവാഹസംഘം അവിടെ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്‌. അന്വേഷിച്ചപ്പോളാണ്‌ അറിഞ്ഞത്‌ ഒരു മണിക്കേ രാഹു കാലം തീരൂ. അതിനുശേഷമേ വീട്ടില്‍ കയറാന്‍ പറ്റൂ. അതാണീ ചുറ്റിപ്പറ്റി നില്‍ക്കലിന്റെ ചുരുക്കം.
കുട്ടപ്പന്‌ ജോലി കിട്ടി. കേന്ദ്ര സര്‍വീസില്‍ കനപ്പെട്ട ശമ്പളത്തില്‍ തന്നെ. ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം വാനശാസ്ത്രത്തില്‍ ഗവേഷണവും നടത്തിയിട്ടുണ്ട്‌ കുട്ടപ്പന്‍. ട്രെയിന്‍ പിടിക്കാന്‍ മണിക്കൂറുകള്‍ നേരത്തെ വീട്ടില്‍ നിന്നിറങ്ങേണ്ടി വന്നു കുട്ടപ്പന്‌. രാഹുകാലത്തിനുമുമ്പേ വീട്ടില്‍നിന്ന് ഇറങ്ങിയില്ലെങ്കില്‍ കുഴപ്പമാകും.ഇനി കുട്ടപ്പന്‌ റെയില്‍വേ സ്റ്റേഷനില്‍ മണിക്കൂറുകള്‍ വാ പൊളിച്ചിരിക്കുക തന്നെ ശരണം.
ആരപ്പാ ഈ രാഹു! മനുഷ്യനെ ഇങ്ങനെ കണ്ണീല്‍ ചോരയില്ലാതെ ഉപദ്രവിക്കുന്ന പരമ ദ്രോഹി! ഇവനോടു നാം എന്ത്‌ തെറ്റു ചെയ്തു? ഭാരതീയ ജ്യോതിഷപ്രകാരം രാഹു ഒരു പാമ്പ്‌ ആണ്‌. ഇവന്‍ മൂലം മനുഷ്യന്‌ പല ഉപദ്രവങ്ങളും ഉണ്ടാകുന്നു. പലപ്പോളും ഈ ക്രൂരന്‍ സൂര്യനെ മൊത്തമായി വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്‌. ഇങ്ങനെ വിഴുങ്ങുമ്പോളാനെത്രെ സൂര്യഗ്രഹണം ഉണ്ടാകുന്നത്‌.

രാഹുവും കേതുവും

എന്താണ്‌ രാഹു? ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്‍ ഭൂമിയെ ചുറ്റുന്നതായി തോന്നുന്നു. ചന്ദ്രന്‍ ഭൂമിയെ വലം വെക്കുന്നുണ്ട്‌. പക്ഷെ ഇവ രണ്ടും ഒറേ വൃത്തത്തിലൂടെയല്ല സഞ്ചരിക്കുന്നത്. അവയുടെ ചഞ്ചാര പഥങ്ങള്‍ തമ്മില്‍ അല്പം ചെരിവുണ്ട്‌. ഈ സഞ്ചാര പദങ്ങള്‍ തമ്മില്‍ രണ്ടു വ്യത്യസ്ത ബിന്ദുക്കളില്‍ ഖണ്ടിക്കുന്നു. ഈ സാങ്കല്പ്പിക ബിന്ദുക്കള്‍ ഒന്നിനെ രാഹുവെന്നും മറ്റേതിനെ കേതുവെന്നും വിളി‍ക്കുന്നു. ആകാശത്തില്‍ ഇത്തരം ബിന്ദുക്കള്‍ ഒന്നുമില്ല എന്നതാണു യാഥര്‍ത്‍ഥ്യം. ഭൂമിയില്‍ നിന്നു നോക്കുന്ന നമ്മള്‍ക്കു അങ്ങനെ തോന്നുന്നു എന്നു മാത്രം. ഈ സാങ്കല്പിക ബിന്ദുക്കളാണ്‌ കല്യാണ പാര്‍ടികളെയും ജോലിക്കു പോകുന്ന കുട്ടപ്പന്മാരെയുമൊക്കെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന രാഹു-കേതുക്കള്‍. എത്ര വിചിത്രം അല്ലേ!!!!!

വാന ശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ കുട്ടപ്പന്‌ ശാസ്ത്ര ജ്ഞാനമില്ലെന്ന്‌ പറയാനാകില്ല. പക്ഷേ ശസ്ത്ര ബോധം ഒട്ടുമില്ലതന്നെ. ഇത്തരത്തില്‍ ശാസ്ത്രബോധമില്ലാത്ത ശാസ്ത്ര വിദ്യാഭ്യാസമാണ്‌ യഥാര്‍ത്ഥ കുറ്റവാളി.

ചൊവ്വാദോഷം
സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ്‌ ചൊവ്വ. ഭൂമിയേക്കാള്‍ ചെരിയ ഒരു സാധാരണ ഗ്രഹം. ആകാശത്തില്‍ ചുവന്ന നിറത്തില്‍ നമുക്കു കാണാവുന്ന ചൊവ്വയിലേക്ക്‌ "പാത്ത്‌ ഫൈന്റര്‍" അയച്ച്‌ നാസയിലെ ശാസ്ത്രജ്ഞര്‍ പര്യവേഷനം നടത്തി. ടെലിവിഷനിലും പത്രങ്ങളിലും പാറയും മണ്ണും നിറഞ്ഞ ചൊവ്വയുടെ ഉപരിതലം നാം കണ്ടു. ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ എന്ന ഗവേഷണങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ചൊവ്വ നമുക്കെന്ത് ദോഷം ചെയ്തു? ആ!

ജാതകപ്രകാരം ചൊവ്വയുടെ അപഹാരമുള്ള വ്യക്തിക്കു പല ദോഷങ്ങളും ഉണ്ടാകുമെത്രെ. ക്രൂരനായ ചൊവ്വ മൂലം എത്രയോ പെണ്‍കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാകുന്നു. പാവം ചൊവ്വ ഇതൊന്നുമറിയുന്നില്ലെന്ന്‌ മാത്രം. ഭൂമിയിലെ കുറെ മണ്ടന്മാര്‍ തന്നെ പേടിച്ചു കാലം കഴിക്കുന്നതറിയാതെ ഇന്നും ചൊവ്വ സൂര്യനെ വലം വെച്ചുകൊണ്ടിരിക്കുന്നു.

നവഗ്രഹങ്ങള്‍-ശസ്ത്രത്തിലും, ജ്യോതിഷത്തിലും.

സൂര്യന്‌ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒമ്പത്‌ (ഇപ്പോള്‍ പ്ലൂട്ടോ പുറത്തായി) ഗ്രഹങ്ങളുണ്ടെന്ന്‌ ജ്യോതിശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്‌. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യഴം ശനി, യുറാനസ്, നെപ്റ്റ്യൂണ്‍, പ്ലൂട്ടോ എന്നിവയാണവ. ഗ്രഹഫലംവെച്ച്‌ ഭാവി പറയുന്ന ജ്യോത്സ്യന്റെ രാശി ചക്രത്തിലും ഗ്രഹങ്ങള്‍ ഒമ്പതാണെന്നറിയുമ്പോള്‍ നിങ്ങള്‍ കരുതുന്നുവോ, ജ്യോതിഷം എത്ര ശസ്ത്രീയമെന്ന്‌? എന്നാല്‍ തെറ്റി. സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യഴം, ശനി, രാഹു, കേതു എന്നിവയാണ്‌ ജ്യൊതിഷത്തിലെ നവഗ്രഹങ്ങള്‍. സത്യത്തില്‍ സൂര്യന്‍ ഒരു നക്ഷത്രമാണ്‌. ചന്ദ്രനോ വെറും ഒരു ഉപഗ്രഹവും. രാഹു, കേതു എന്നീ പേരില്‍ ഗ്രഹങ്ങള്‍ ഇല്ല. പക്ഷെ തെറ്റായ വസ്തുതകള്‍ വെച്ച്‌ ജ്യോത്സ്യന്‍ നടത്തുന്ന പ്രവചനങ്ങള്‍ ശരിയാണെന്ന്‌ ഇന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. കണക്കു കൂട്ടുമ്പോള്‍ ആദ്യത്തെ സ്റ്റെപ്പ് തന്നെ തെറ്റിയാല്‍ ഉത്തരം ശരിയാകുന്നതെങ്ങനെ?

മധ്യത്തില്‍ സൂര്യനോ, അതോ ഭൂമിയോ?

സൂര്യന്‍ ഭൂമിയെ ചുറ്റുന്നോ അതോ ഭൂമി സൂര്യനെ ചുറ്റുന്നോ? എന്തൊരു മണ്ടന്‍ ചോദ്യം അല്ലേ? എന്നാല്‍ സംശയിക്കണ്‍ട. ജ്യൊത്സ്യന്റെ രാശിചക്രത്തില്‍ മധ്യത്തില്‍ ഭൂമിതന്നെയാണ്‌.

ഭൂമി എങ്ങനെ മധ്യത്തിലായി?

16 ആം നൂറ്റാണ്‍ടില്‍ നിക്കോളാസ് കോപ്പര്‍ നിക്കസും, തുടര്‍ന്ന്‌ ഗലീലിയോയും സൗരകേന്ദ്ര സിദ്ധാന്തം ആവിഷ്കരിക്കുന്നതുവരെ (ഇന്നേക്ക്‌ വെറും നാനൂറ്‌ വര്‍ഷം മുമ്പു വരെ) ജനങ്ങള്‍ വിശ്വസിച്ചിരുന്നത്‌ ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നായിരുന്നു. മൂന്നോ നലോ സഹസ്രാബ്ധങ്ങള്‍ക്കുമുമ്പ്‌ എഴുതപ്പെട്ട ജ്യൊതിഷ ഗ്രന്ഥങ്ങളില്‍ ഭൂമി മധ്യത്തിലായതില്‍ അല്‍ഭുതപ്പെടാനില്ല.

ഗലീലിയോയും ബ്രൂണോയും.

ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞാല്‍ അത്‌ ഒരു കുറ്റമാണോ? ആണെന്ന്‌ കത്തോലിക്കാനേതൃത്വം പറഞ്ഞു. പറയുക മാത്രമല്ല ഇക്കാര്യം പറഞ്ഞ ഗലീലിയോവിനെ ദൈവദൂഷ്യം പറയുന്നു എന്നാരോപിച്ച്‌ ഈ "സത്യകൃസ്ത്യാനികള്‍" മരണം വരെ തടവിലിടുകയും ചെയ്തു. ബ്രൂണോവിനെ ജീവനോടെ തീയിലിട്ടു ചുടുകയാണു ചെയ്തത്‌.

ജന്മ നക്ഷത്രം?

എന്താണ്‌ നക്ഷത്രം? അവ സൂര്യനെപ്പോലെ സ്വയം ജ്വലിക്കുന്ന ഗോളങ്ങളെത്രെ. ഭൂമിയില്‍ നിന്നു ആയിരക്കണക്കിനോ, ലക്ഷക്കണക്കിനോ പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്‌. കോടിക്കണക്കിന്‌ ഗാലക്സികളിലായി കോടിക്കണക്കിനു നക്ഷത്രങ്ങളുണ്‍ട്‌. അതില്‍ നമുക്ക്‌ കണ്ണു കൊണ്ടു കാണാവുന്നവ ഏതാനും ആയിരങ്ങള്‍ മാത്രം. അയില്‍ തന്നെ ചുരുക്കം ചിലതിനെ മാത്രം ചില കൂട്ടങ്ങളായി കണക്കാക്കി അവക്ക്‌ 27 പേരുകള്‍ കൊടുത്തു. അതാണ്‌ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങള്‍. ഒരു കുഞ്ഞ്‌ ജനിക്കുന്ന സമയം നോക്കി ഈ ഇരുപത്തിയേഴ്‌ നക്ഷത്രങ്ങളില്‍ ഏതെങ്കിലും ഒന്നാണ്‌ കുഞ്ഞിന്റെ ജന്മ നക്ഷത്രമെന്ന്‌ ജ്യൊത്സ്യന്മാര്‍ പറയുന്നു. കുഞ്ഞു ജനിക്കുന്ന സമയത്ത്‌ ചന്ദ്രന്‍ ഏത്‌ നക്ഷത്ര ഗണത്തോടൊപ്പമാണോ ഭൂമിയില്‍നിന്ന്‌ കാണപ്പെടുക, അതാണു ജന്മ നക്ഷത്രം. സത്യത്തില്‍ ഭൂമിയില്‍ നിന്ന്‌ ഒന്നേകാല്‍ പ്രകാശ സെക്കന്റ്‌ മാത്രം തൊട്ടടുത്ത് നില്‍ക്കുന്ന ചന്ദ്രനും ആയിരക്കനക്കിന്‌ പ്രകാശ വര്‍ഷങ്ങള്‍ അകലെ നില്‍ക്കുന്ന നക്ഷത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഭൂമിയില്‍ നിന്നു നോക്കുന്ന നമുക്ക്‌ അവ അടുത്തടുത്തായി കാണുന്നു എന്നു മാത്രം.

ഗ്രഹങ്ങള്‍ ദേവതകള്‍?

പ്രാചീന മനുഷ്യനു പാമ്പ്‌, കാറ്റ്‌, ഇടിമിന്നല്‍, സൂര്യന്‍, ചന്ദ്രന്‍, ഇന്ദ്രന്‍ എവയെല്ലാം ദേവതകളായിരുന്നു, ശസ്ത്ര വളര്‍ച്ചയില്‍ ഈ ദേവതകളെല്ലാം അപ്രത്യക്ഷരായി. എന്നാല്‍ ജ്യൊതിഷപ്രകാരം ഗ്രഹങ്ങളെല്ലാം നിഗ്രഹാനുഗ്രഹ ശക്തിയുള്ള ദേവതകളാണ്‌. അവയെ പ്രീതിപ്പെടുത്തി സുഖ സൗകര്യങ്ങള്‍ നേടാം. അല്ലറ ചില്ലറ കൈക്കൂലി കൊടുത്ത്‌ പ്രീതിപ്പെടുത്തുകയമാകാം.
നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജീവിച്ച മനുഷ്യന്‍ അന്നത്തെ അറിവിവെച്ചു രൂപപ്പെടുത്തിയ ജ്യൊതിഷം ആധുനി ശസ്ത്ര വളര്‍ച്ചക്കു മുമ്പില്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്‌. എന്നാല്‍ ഇന്നും അന്ധവിസ്വാസത്തില്‍ കഴിയുന്ന ജനങ്ങളുടെ അജ്ഞാനത്തെ ചൂഷണം ചെയ്ത് ജ്യൊത്സ്യന്മാരും അവരുടെ കൂട്ടു കച്ചവടക്കാരായ മന്ത്രവാദികളും അരങ്ങു തകര്‍ക്കുകയാണ്‌. ചില സ്ഥാപിത താല്പര്യക്കാര്‍ അവയ്ക്ക്‌ വളം വെക്കുകയും ചെയ്യുന്നു.
കമ്പ്യൂട്ടര്‍ യുഗമെന്നു വിളിക്കുന്ന പുതു നൂറ്റാണ്ടില്‍ കമ്പ്യൂട്ടറിനെപ്പോലും പോലും കൂട്ടു പിടിച്ച്‌ ശസ്ത്ര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌.
ജ്യോതിഷം നിരുപദ്രവമായ ഒരു വിശ്വാസമല്ല. അതു ജനങ്ങളുടെ ജീവിതം അന്ധതയില്‍ തളച്ചിടുന്നു. ജനങ്ങള്‍ക്കു ബോധം വെച്ചാല്‍ തങ്ങളുടെ അന്നംമുട്ടുമെന്ന്‌ ജ്യോതിഷികള്‍ക്കറിയാം. ഭരണ- ജുഡീഷ്യറിഅടക്കമുള്ള ഉന്നത മേഖലകളില്‍ വിഹരിക്കുന്ന സമുന്നത വ്യക്തികള്‍ പോലും ഈ അന്ധവിസ്വാസത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്നാതാണ്‌ കഷ്ടമായ കാര്യം. ശാസ്ത്രത്തിന്റെ ഉന്നത സങ്കേതിക വിദ്യയായ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ തേങ്ങയുടയ്ക്കുന്നത്‌ ഇന്ത്യയുടെ ശാപവും.

നിരക്ഷരന്‍ അന്ധവിശ്വാസിയായാല്‍ അവനാണു കോട്ടം. എന്നാല്‍ ശാസ്ത്ര ജ്ഞാനികള്‍ അന്ധവിശ്വാസികളായാലോ, അവര്‍ സമൂഹത്തെ ഒന്നാകെ മലീമസമാക്കും എന്നു പറഞ്ഞത് എത്ര ശരി!!!

Sunday, December 7, 2008

ഭീകരര്‍ക്ക്‌ മതമില്ലെന്നോ?

സമാധാന കാംക്ഷികളായ സാധാരണ ജനങ്ങള്‍ക്കൊപ്പം എല്ലാ മത മൗലികന്മാരും ഭീകരതക്ക്‌ എതിരാണ്‌. അതു വളരെ നല്ലത്‌ തന്നെയാണ്‌. എന്നാല്‍ ഭീകരന്മാര്‍ക്ക്‌ മതമില്ലെന്ന്‌ പറഞ്ഞ്‌ മതത്തെ കുറ്റവിമുക്തമാക്കാനാണ്‌ അവരുടെ ശ്രമം. ജിഹാദും ചാതുര്‍വര്‍ണ്യ സംസ്കാരവും മതത്തിലുള്ളിടത്തോലം അത്‌ കുറ്റവിമുക്തമാക്കപ്പെടുകയില്ല. ഭീകരര്‍ക്ക്‌ മതമില്ലെന്ന്‌ ഭീകരര്‍ കൂടി സമ്മതിക്കണ്ടെ ? ആര്‍ക്കും എങ്ങനെയും വ്യഖ്യാനിക്കാവുന്നതാണ്‌ മത ഗ്രന്ഥങ്ങള്‍. മുംബൈയില്‍ ആക്റമണം നടത്തിയ ഭീകരന്മാര്‍ക്കു പാക്കിസ്ഥാനില്‍ ആയുധപരിശീലനത്തോടൊപ്പം ഖുര്‍ ആന്‍ പാരായണവും നടത്തിയെന്നാണ്‌ കുറ്റസമ്മതം. ഗാന്ധിയുടെ കയ്യിലും ഗാന്ധിയെ വധിച്ച ഗൊഡ്സെയുടെ കയ്യിലും ഭഗവത്ഗീത തന്നെയായിരുന്നുവല്ലോ. തന്റെ പേരില്‍ ഇത്തരം ക്റൂരതകള്‍ ചെയ്യരുതെന്ന്‌ തന്റെ വിശ്വാസികളെ ഉപദേശിക്കാന്‍ നിലക്കാതെ നീ എവിടെയാണ്‌ ദൈവമേ ഒളിഞ്ഞിരിക്കുന്നത്‌!!!!!!!!!!!!!!!!!!!!!!!!!!!!!

Tuesday, October 21, 2008

ആത്മാവ്‌ അന്ധവിശ്വാസം തന്നെ.

ഓരൊ ജീവിയും ഭൂമിയില്‍ ജനിക്കുംബൊള്‍ അതിനു ജീവനുണ്ടായിരിക്കും. ജീവന്‍ കൂടാതെ പിന്നെയുള്ളത്‌ മഷ്തിഷ്ക വലര്‍ച്ചയൊടെ വികാസം പ്രാപിക്കുന്ന മനസ്സാണ്‌. ജീവനും മനസ്സും ശാസ്ത്രീയമായി നിര്‍വ്വചിക്കാവുന്നവയാണ്‌. ഇതു രണ്ടുമല്ലാതെ ഒരാത്മവ്‌ എന്നതു ശാസ്ത്രീയമല്ലാതത അന്ധവിശ്വാസമാണ്. മതങള്‍ എല്ലാം ആത്മാവ്‌ എന്ന ഇല്ലായ്മയുടെ മേതെ കെട്ടിപൊക്കിയിരിക്കുന്ന കെട്ടുകഥകളുടെ സമാഹാരമാണ്‌. ആത്മാവ്‌, പ്രേതം, പിശാച്, ജിന്ന്‌, മലക്ക്‌, യക്ഷി, ഭൂതം ഇതിലൊക്കെ ഓരൊ മതക്കാരും വിശ്വസിക്കുന്നത് അവരവരുടെ മതഗ്രന്ധങളില്‍ പറയുന്നതുകൊണ്ട് മാത്രമാണന്നു്‌ അവരവര്‍ തന്നെ സമ്മതിക്കുന്നതാണു്‌. എന്‍‌ടെ മതം പരയുന്നതു ശരി, മറ്റേതു തെറ്റ് എന്ന് ഓരൊ മതക്കാരും വിശ്വസിക്കുന്നു. അല്ലാതെ ഇതിന്‌ ശാസ്ത്രീയതയില്ല. ആത്മാവില്ലെങ്കില്‍ പിന്നെ ഞാനെങനെ സ്വര്‍ഗതതില്‍ പൊകുമെന്നതാണ്‌ വിശ്വസിയുടെ ഭയം. ആതമാവില്ലെങ്കില്‍ പിന്നെ ദൈവത്തിനെന്താണ്‌ പണി?
മരിച്ചശേഷം ആത്മാവുണ്‍ണ്‍ടെങ്കില്‍ മുസ്ലിമിന്‍‌റ്റെ ആത്മാവ്‌ ഇസ്ലമിക്‍ സ്വര്‍ഗതിലും, ഹിന്ദുവിന്‍‌റ്റെ ആത്മാവു ഹിന്ദു സ്വര്‍ഗതിലും ക്രിസ്ത്യാനിയുടെ ആത്മാവ് അവരുടെ സ്വര്‍ഗതിലും പോകുമൊ? ഇല്ലെങ്കില്‍ വിശ്വാസികലുടെ എണ്ണതിന്‍‌റ്റെ കണക്കു പരഞു യുക്തിവാദികളെ പേടിപ്പിക്കുന്നവരില്‍ ചിലരുടെ മാത്രം വിസ്വാസമല്ലെ ശരിയവുകയുള്ളു? മുസല്‍മാന്‍‌റ്റെ ദൈവം സര്‍വശക്തനാണ്‌; ഏകനാണ്‌, മക്കളില്ലാത്തവനാണ്‌, എല്ലാമറിയുന്നവാനാണ്‌. ക്രിസ്ത്യനിയുറടെ ദൈവതിന്‌ പുത്രനുണ്ട്. ഹിന്ദുക്കലുടേത്‌ മുപ്പതിമുക്കോടിയും. അതില്‍ നിര്‍ഗുണപരബ്രഹ്മവും പെടും. ഇതില്‍ ഏതെങിലും ഒന്നിനെ തള്ളിക്കൊണ്‍ടു മാത്രമേ മറ്റേതിനെ ഉള്‍‍കൊള്ളാനാകൂ. ഒന്ന്‌ ശരിയാണെന്ന്‌ തെരഞെടുക്കാന്‍ അവരുടെ മതഗ്രന്ധമേ ആശ്രയിക്കാവൂ താനും. സര്‍വശക്തനായ ഒരു ദൈവമുണ്ടെണ്‍ടെങ്കില്‍ ഇക്കാര്യതിനൊരു പരിഹാരം ഒരു ഇടനിലക്കാരന്‍‌റ്റെ സഹായമില്ലാതെ തന്‍‌റ്റെ സ്രുഷ്ടികളെ അറിയിക്കുമായിരുന്നു. ദൈവത്തിന്‌ സ്രുഷ്ടികളെ ഒരു കാര്യമറിയിക്കാന്‍ ഒരു ഇടനിലക്കാരന്‍ വേണമെങ്കില്‍ സര്‍വശക്തനെന്ന വാദം തെറ്റാണെന്നു വരുന്നു. വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുന്ന ഒരു ഉറുമ്പിനെ പോലും രക്ഷിക്കാന്‍ ദൈവത്തിനാകുന്നില്ല എന്നതു സുനിശ്ചിതമാണ്‌. ഇന്നാട്ടിലെ മതമായ മതങളെല്ലാം തമ്മില്‍ തല്ലി മനുഷ്യനെ കൊന്നിട്ടും ഒരു ദൈവം പോലും ഇടപെട്ടില്ല; ഇതില്‍നിന്ന്‌ നാം എന്താണ്‌ മനസ്സിലാക്കേണ്ടത്‌, ദൈവം ഈ ലോകത്തെ സ്രുഷ്ടിച്ചാലുമല്ലെങിലും ഇപ്പോള്‍ നടക്കുന്നവിഷയങളില്‍ ഇടപെടുന്നില്ലന്നല്ലെ? ഉണ്ടെങ്കില്‍ അല്ലഹുവിനെ ഉരുകിവിളിച്ചു തൂക്കുമരത്തിലേറിയ സദ്ദാം ഹുസ്സൈനെങ്കിലും ദൈവം മറുപടി കൊട്ക്കേണ്ടതല്ലെ? എല്ലാറ്റിനും പരലോകത്തു ചെന്നശേഷം ഫലം കിട്ടുമെന്നാണു പറയുന്നതെങ്കില്‍ വിശക്കുന്നവന്‌ ആഹാരം ഇപ്പോളില്ല; മരിച്ചശേഷം നല്‍കാമെന്നു പറയുന്ന ദൈവമേ നിന്നെയെനിക്കിഷ്ട്ടമല്ല എന്നേ ഈയുല്ലവനു പറയഅന്‍ കഴിയൂ.