മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, December 7, 2008

ഭീകരര്‍ക്ക്‌ മതമില്ലെന്നോ?

സമാധാന കാംക്ഷികളായ സാധാരണ ജനങ്ങള്‍ക്കൊപ്പം എല്ലാ മത മൗലികന്മാരും ഭീകരതക്ക്‌ എതിരാണ്‌. അതു വളരെ നല്ലത്‌ തന്നെയാണ്‌. എന്നാല്‍ ഭീകരന്മാര്‍ക്ക്‌ മതമില്ലെന്ന്‌ പറഞ്ഞ്‌ മതത്തെ കുറ്റവിമുക്തമാക്കാനാണ്‌ അവരുടെ ശ്രമം. ജിഹാദും ചാതുര്‍വര്‍ണ്യ സംസ്കാരവും മതത്തിലുള്ളിടത്തോലം അത്‌ കുറ്റവിമുക്തമാക്കപ്പെടുകയില്ല. ഭീകരര്‍ക്ക്‌ മതമില്ലെന്ന്‌ ഭീകരര്‍ കൂടി സമ്മതിക്കണ്ടെ ? ആര്‍ക്കും എങ്ങനെയും വ്യഖ്യാനിക്കാവുന്നതാണ്‌ മത ഗ്രന്ഥങ്ങള്‍. മുംബൈയില്‍ ആക്റമണം നടത്തിയ ഭീകരന്മാര്‍ക്കു പാക്കിസ്ഥാനില്‍ ആയുധപരിശീലനത്തോടൊപ്പം ഖുര്‍ ആന്‍ പാരായണവും നടത്തിയെന്നാണ്‌ കുറ്റസമ്മതം. ഗാന്ധിയുടെ കയ്യിലും ഗാന്ധിയെ വധിച്ച ഗൊഡ്സെയുടെ കയ്യിലും ഭഗവത്ഗീത തന്നെയായിരുന്നുവല്ലോ. തന്റെ പേരില്‍ ഇത്തരം ക്റൂരതകള്‍ ചെയ്യരുതെന്ന്‌ തന്റെ വിശ്വാസികളെ ഉപദേശിക്കാന്‍ നിലക്കാതെ നീ എവിടെയാണ്‌ ദൈവമേ ഒളിഞ്ഞിരിക്കുന്നത്‌!!!!!!!!!!!!!!!!!!!!!!!!!!!!!

2 comments:

ചങ്കരന്‍ said...

സുശീലേട്ടാ, നല്ല ചിന്തകള്‍, കൂടെക്കൂടെ എഴുതുമല്ലോ...

Anonymous said...

ഒരിക്കല്‍ പാകിസ്ഥാനും ഇപ്പോഴത്തെ ഇന്ത്യയും എല്ലാം ഒറ്റവാക്കില്‍ ഹിന്ദുസ്ഥാന്‍ എന്നാണ് വിളിച്ചിരുന്നത്‌.. എന്നിട്ര്ടും മണ്ടന്മാര്‍ എനിതിനു വേണ്ടിയാണ് ഇങ്ങനെ യുദ്ധം ചെയ്യുന്നത് ..?

സ്വന്തം അമ്മയോട് തെന്നെയാണ് അവര്‍ പോരാടുന്നതെന്ന് എന്താ മനസിലാകാത്തത്..?

സത്യത്തില്‍ ആ അമ്മയുടെ തല (ജമ്മു-കാശ്മീര്‍) വേണം എന്ന് പറഞ്ഞല്ലെ ഈ അവകാശ തര്‍ക്കം.



ഇതിനെ മതഭ്രണ്ട് എന്ന് വിളിക്കാന്‍ പറ്റില്ല. അവിടെ മുസ്ലിംസ് മാത്രമേ ഉള്ളു എന്ന് പറഞ്ഞു ഭീഗരന്മാര്‍ മുസ്ലിംസആണ് എന്ന് പറയരുത്. അല്ലകില്‍ പിന്നേയ ഇനിയും ഒരു സിനിമ ഇറങ്ങേണ്ടി വരും "I'm a Muslim ,but I'm not a terrorist" എന്ന്.

അല്പം മതഭ്രന്ദു ഉണ്ട് അതും സത്യം.But മതം is thats just like a catalyst for them.

മുന്‍പ് പറഞ്ഞപോലെ "ആര്‍ക്കും എങ്ങനെയും വ്യഖ്യാനിക്കാവുന്നതാണ്‌ മത ഗ്രന്ഥങ്ങള്‍" (വിവരമില്ലതവര്‍ക്ക് ). അങ്ങനെ മത ഗ്രന്ഥങ്ങള് ദുര്‍ വ്യഖ്യാനിചാണ് അതിനെയും ഒരു catalyst ആയി മാറ്റുന്നത്.

ഇവന്‍ മാരോട് ഇനിയും സന്ധിസംഭാഷണം പാടില്ല. പണ്ട് ശ്രീകൃഷ്ണന്‍ ശിശുപാലനൂട് കാനിച്ചപോലെ 100 തവണ മാപ്പ് കൊടുത്തു. ഇനി വെറുതെ വിടരുത്. അവിടെ ജനങ്ങള്‍ ഇവന്മാരെകൊണ്ട് പോരുതിമുട്ടികാനും, അവക്ക് വേണ്ടി യെകിലും ഈ ഭീകരന്മാരെ നശിപ്പിക്കെണ്ടാതാണ്...
" അതിനു ഇന്ത്യ തന്നെ വേണം എന്നില്ല, കാഴ്ചക്കാരായ ലോകരാഷ്ട്രങ്ങളില്‍ ഏതിനും ആകാം "