രണ്ട് നിലപാടുകള്‍
അമ്പിളി മാമന്റെ സുന്ദരമായ മുഖത്ത് വലിയ പാടുകള്‍ കാണാത്തവരുണ്ടൊ? നാം അതില്‍ മുയലിന്റെയും മനുഷ്യമുഖത്തിന്റെയും രൂപങ്ങള്‍ സങ്കല്പിച്ചു. ഇവ ചന്ദ്രനിലെ ഇരുപതുലക്ഷം ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള 'ഓഷ്യാനസ് പ്രോസല്ലാറം' എന്ന് പേരിട്ട ഗര്‍ത്തമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനില്‍ വലുതും ചെറുതുമായ ഗര്‍ത്തങ്ങളും കൊടുമുടികളുമുണ്ടെന്നും അവര്‍ പറയുന്നു. ചന്ദ്രനില്‍ ഉണ്ടായിട്ടുള്ള ഉല്‍ക്കാപതനമാണെത്രെ ഈ ഗര്‍ത്തങ്ങള്‍ക്ക് കാരണം.
ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ക്കുകാരണം ഉല്‍ക്കാപതനമാണ് എന്നതു സംബന്ധിച്ച് ഉണ്ടാകാവുന്ന രണ്ട് വ്യത്യസ്ത നിലപാടുകളാണ് ഇവിടെ വിശകലനം ചെയ്യുന്നത്:
നിലപാട് 1
ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നും അവിടെ അന്തരീക്ഷമില്ലെന്ന് കണ്ടെത്തിയുട്ടുണ്ട്. അതിനാല്‍ ചന്ദ്രന്റെ ആകര്‍ഷണ പരിധിയില്‍ എത്തുന്ന ഏതൊരു വസ്തുവും തടസ്സമില്ലാതെ ചന്ദ്രോപരിതലത്തില്‍ പതിക്കുന്നു. ഇത് വലിയ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളും രൂപപ്പെടുന്നതിന് കാരണമാകുന്നു.
നിലപാട് 2
1. ചന്ദ്രന്റെ മുഖത്ത് കാണുന്ന കറുത്ത പാടുകള്‍ ഉല്‍ക്കാപതനം മൂലമുണ്ടായ ഗര്‍ത്തങ്ങളാണെന്ന് ജ്യോതിഷ പഠന കേന്ദ്രത്തിന്റെ പ്രസിഡണ്ടിന് 'വ്യക്തിപരമായ ദൃഢവിശ്വസ'മുണ്ട്.
2. ഈ അറിവ് ശ്രീമാന്‍ രാമന് എന്ന വ്യക്തിക്ക് ഏതോ ദിവ്യശക്തി 'സ്വകാര്യമായി വെളിവാക്കി'ക്കൊടുത്തിട്ടുണ്ട്.
3. ചന്ദ്രോപരിതലത്തിലെ പാടുകള്‍ ഉല്‍ക്കാപതനം മൂലമുണ്ടായ ഗര്ത്തങ്ങളാണെന്ന വിശ്വാസം ചോദ്യം ചെയ്യാനാകാത്ത 'സത്യ'മായി അംഗീകരിക്കാനുള്ള പരിശീലനം പ്രൊഫ. കൃഷ്ണന് ബാല്യം മുതലേ ലഭിച്ചിട്ടുണ്ട്.
4. ഉല്‍ക്കാപതനമാണ് കാരണമെന്ന നിഗമനം നിയമമായി അംഗീകരിക്കാനും അതില്‍ മരണം വരെ ഉറച്ചുനില്ക്കാനും സുശീല്‍ എല്ലാ സുശീലന്മാരെയും പരസ്യമായി ഉല്‍ബോധിപ്പിച്ചിട്ടുണ്ട്.
5. ഗര്‍ത്തങ്ങളുടെ കാരണം ഉല്‍ക്കാപതനമാണെന്ന് വിശ്വാസത്തെ ചോദ്യം ചെയ്യുന്നവരുടെ വാക്കുകള്‍ പ്രസിഡണ്ട് ഗോപാലന് നായരുടെ 'വികാരത്തെ വ്രണപ്പെടുത്തും'.
6. ഉല്‍ക്കാപതനം മൂലമാണ് ഗര്‍ത്തങ്ങള്‍ ഉണ്ടായതെന്ന വിശ്വാസം പ്രൊഫസര്‍ മത്തായിക്ക് ആഴത്തിലുള്ള ആത്മവിശ്വാസവും അഗാധമായ മന:ശ്ശാന്തിയും നല്‍കിവരികയാണ്.
7. ഉല്‍ക്കാപതനം മൂലമാണ് ചന്ദ്രനില്‍ ഗര്ത്തങ്ങല് രൂപപ്പെട്ടതെന്ന് വിശ്വസിക്കാത്ത എല്ലാവര്‍ക്കുമെതിരെ നാഷണല്‍ സൊസൈറ്റി ഓഫ് അസ്ട്രൊളജിയുടെ പ്രസിഡന്റ് 'ഫത്വ' പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ ഉല്‍ക്കാപതനമാണ് ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെ കാരണമെന്ന് 'സത്യവിശ്വാസമായി' അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഉല്‍ക്കാപതനം കാരണമാണ് ഗര്‍ത്തങ്ങള്‍ ഉണ്ടായതെന്ന് ആദ്യവിഭാഗം ശസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍, രണ്ടാമത്തെ വിഭാഗം അതിനു കാരണം ഉല്ക്കാപതനമുണ്ടായതുകൊണ്ടാണെന്ന് 'വിശ്വസിക്കുന്നു.' ആ വിശ്വാസം അവര്‍ക്ക് നിരീക്ഷണത്തിലൂടെ ലഭിച്ചതല്ല മറിച്ച് ഏതൊ ദിവ്യ ശക്തി 'വെളിവാക്കിക്കൊടുത്ത'താണ്. മാത്രമല്ല, മറ്റൊരു കാരണം കൊണ്ടാണ് ഗര്‍ത്തമുണ്ടായതെന്ന് മറ്റൊരു നിഗമനമുണ്ടെങ്കില് അതിനെയും ശാസ്ത്രീയമായി ഒന്നാമത്തെ വിഭാഗം പരിശോധിക്കും. എന്നാല്‍ രണ്ടാമത്തെ വിഭാഗമാകട്ടെ അത് അവരുടെ സത്യവിശ്വാസമായി അംഗീകരിച്ചതിനാല്‍ ഒരു പുന:പരിശോധന അവരുടെ 'മത'വികാരത്തെ വ്രണപ്പെടുത്താനിടയുണ്ട്.
NB:- ഇതില്‍ പറഞ്ഞിട്ടുള്ള പേരുകള്‍ ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയ വല്ലവരുമായും സാമ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്. ഇക്കാര്യം പൊലീസില്‍ അറിയിച്ച് 'ചന്ദ്രനിന്ദയ്ക്ക്' കേസ് എടുപ്പിക്കുന്നതിലേക്കായി ആരും ശ്രീമാന്‍ രാമനുണ്ണിയെ അറിയിക്കുകയുമരുത്.
87 comments:
ഉല്‍ക്കാപതനം മൂലമാണ് ചന്ദ്രനില്‍ ഗര്ത്തങ്ങല് രൂപപ്പെട്ടതെന്ന് വിശ്വസിക്കാത്ത എല്ലാവര്‍ക്കുമെതിരെ നാഷണല്‍ സൊസൈറ്റി ഓഫ് അസ്ട്രൊളജിയുടെ പ്രസിഡന്റ് 'ഫത്വ' പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ ഉല്‍ക്കാപതനമാണ് ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെ കാരണമെന്ന് 'സത്യവിശ്വാസമായി' അംഗീകരിക്കപ്പെട്ടിരിക്കുന്നു
വല്ലാതെ വളഞ്ഞു പിടിച്ചതുകൊണ്ടോ/ചിത്രകാരന്റെ വിവരക്കുറവിനാലോ... ഒരു പിടീം കിട്ടിലാഷ്ടാ !!!
വല്ല ലിങ്കോ, ഗൈഡോ,കഥാസാരമോ ഉണ്ടെങ്കില്‍
ഒന്നൂടെ ശ്രമിക്കാമായിരുന്നു :)
ചിത്രകാരൻ പറഞ്ഞത് തന്നെ പറയുന്നു. എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ സിമ്പിളായി കാര്യങ്ങൾ പറയൂന്ന ഒരാളായാണ് സുശീലിന്റെ ഇത് വരെയുള്ള പോസ്റ്റുകൾ വായിച്ചപ്പോൾ എനിക്ക് തോന്നിയത്. ഇതൊന്നും മനസിലായില്ല. (ചിലപ്പോൾ താങ്കളുടെയത്ര വായനയില്ലത്തത്കൊണ്ട്ടുള്ള അജ്നതയാകും..) താങ്കളുടെ പോസ്റ്റുകളെ, തല്പര്യത്തോടെ കാണുന്ന ഒരാൾ..
ഉല്‍ക്കാപതനം കാരണമാണ് ഗര്‍ത്തങ്ങള്‍ ഉണ്ടായതെന്ന് ആദ്യവിഭാഗം ശസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍, രണ്ടാമത്തെ വിഭാഗം അതിനു കാരണം ഉല്ക്കാപതനമുണ്ടായതുകൊണ്ടാണെന്ന് 'വിശ്വസിക്കുന്നു.' ആ വിശ്വാസം അവര്‍ക്ക് നിരീക്ഷണത്തിലൂടെ ലഭിച്ചതല്ല മറിച്ച് ഏതൊ ദിവ്യ ശക്തി 'വെളിവാക്കിക്കൊടുത്ത'താണ്. മാത്രമല്ല, മറ്റൊരു കാരണം കൊണ്ടാണ് ഗര്‍ത്തമുണ്ടായതെന്ന് മറ്റൊരു നിഗമനമുണ്ടെങ്കില് അതിനെയും ശാസ്ത്രീയമായി ഒന്നാമത്തെ വിഭാഗം പരിശോധിക്കും. എന്നാല്‍ രണ്ടാമത്തെ വിഭാഗമാകട്ടെ അത് അവരുടെ സത്യവിശ്വാസമായി അംഗീകരിച്ചതിനാല്‍ ഒരു പുന:പരിശോധന അവരുടെ 'മത'വികാരത്തെ വ്രണപ്പെടുത്താനിടയുണ്ട്.
ഈ രണ്ട് നിലപാടുകളെ വിശകലനം ചെയ്യാനാണുദ്ദേശിച്ചത്. അതിന് ഉപയോഗിച്ച വഴി അല്പം വലഞ്ഞുപോയതില് ക്ഷമിക്കുക. തുടര്‍ന്നുള്ള പൊസ്റ്റുകളില്‍ ശ്രദ്ധിക്കാം.
തുടര്‍ന്നുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കാം എന്ന് സുശീല്‍ കുമാര്‍ പറഞ്ഞത്കൊണ്ട് കൂടുതല്‍ ഒന്നും പറയാനില്ല.
എന്നാല്‍ ഈ മാതിരി യുക്തിവാദപ്രബോധന ശൈലിയോടാണ് എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നത്.
ചന്ദ്രനില്‍ വായു ഇല്ല. അത്കൊണ്ട് അവിടെ പക്ഷികള്ക്കെന്നല്ല വിമാനത്തിന് പോലും പറക്കാന്‍ കഴിയില്ല. അവിടെ ശബ്ദമില്ല, വന്‍സ്പോടനം നടന്നാല്‍ പോലും ഒന്നും കേല്ക്കില്ല. കാരണം അവിടെ വായു എന്നൊന്നില്ല എന്നത് തന്നെ.
അപ്പോള്‍ എന്താണ് വായു? ഏറ്റവും ലഘുവായ മൂലകങ്ങള്‍ തന്നെ. അതെന്താണ് അവിടെ അത്തരം മൂലകങ്ങള്‍ ഇല്ലാത്തത്? ഏറ്റവും ഭാരം കുറഞ്ഞ മൂലകമായ ഹൈഡ്രജനെ പോലും തന്നിലേക്ക് ആകര്‍ഷിച്ച് നിര്‍ത്താനുള്ള ഗുരുത്വാകര്‍ഷണബലം ചന്ദ്രന് ഇല്ല. ഭൂമിയുടെ ആറിലൊന്ന് മാത്രമാണ് ചന്ദ്രന്റെ ഗുരുത്വബലം.
അപ്പോള്‍ അന്തരീക്ഷമെന്നത് ലഘുമൂലകങ്ങളുടെയും ലഘുതന്മാത്രകളുടെയും സംഘാതം മാത്രമാണ്. ഈ രീതിയില്‍ കാര്യങ്ങള്‍ ലളിതമായി വിശദീകരിച്ചുകൊടുത്താല്‍ വായിക്കുന്നവര്‍ക്ക് അറിവുകള്‍ പുതുക്കാം. അറിയാത്തവര്‍ക്ക് അറിവുമായി. എഴുതുന്നവര്‍ക്ക് ഒരു തൃപ്തിയും.
ഞാന്‍ സുശീല്‍ കുമാറിനെ കുറ്റം പറഞ്ഞതല്ല കെട്ടോ..
കക്ഷിരാഷ്ട്രീയത്തിന്റെ വാലാകാതെ സ്വതന്ത്രസംഘടനയായി നിലനിന്നിരുന്നുവെങ്കില്‍ നമൂക്ക് ശാസ്ത്രസാഹിത്യപരിഷത്ത് മതിയായിരുന്നു. യുക്തിവാദികള്‍ക്ക് ഒരു സംഘം വേണ്ടിയിരുന്നില്ല.
ഇത്തരം ലഘുവായ അറിവുകള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തുമ്പോഴാണ് അശാസ്ത്രീയമായ ധാരണകള്‍ തിരുത്തപ്പെടുക.
സുശീല്‍,
കെ പി എസ് പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളത്. സുശീലിന്റെ പല പോസ്റ്റുകളും വെറുതെ മത വിശ്വാസികളെ തെറിവിളിക്കുന്നതുപോലുള്ളവയോ , അവരെ അപഹസിക്കുന്ന്നതു പോലെയോ ഉള്ളതാണ്. മതങ്ങളിലും നാടാചാരങ്ങളിലും എല്ലാം ആചരിക്കപ്പെടുന്ന അന്ധവിശ്വാസങ്ങളെ യുക്തിപരമായി നിരൂപണം ചെയ്ത് ആളുകളെ അതില്‍ നിന്നും മോഒചിപ്പിക്കുക എന്നതായിരുന്നു ഒരു കാലത്ത് യുക്തിവാദികളുടെ ജോലി. പക്ഷെ ഇന്ന് ബ്ലോഗിലടക്കം മത വിശ്വാസികളെ തെറിവിളീക്കുക എന്നുള്ളത് മാത്രമായ്യി മാറിയിരിക്കുന്നു. ശാസ്ത്രസത്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നതിലൂടെ യുക്തികള്‍ സ്ഥാപിച്ചെടുക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്, ഇനിയെങ്കിലും അത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാവും എന്ന് കരുതാം. പരസ്പര ബഹുമാനമോ,പരസ്പര തെറിവിളീയോ കൊണ്ട് ചിന്താ പരമായി എന്തെങ്കിലും പുരോഗതി ഉണ്ടാകും എന്ന് കരുതാനാവില്ല എന്നാണ് എന്റെ പക്ഷം.
എനിക്ക് ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ മുഴുവന്‍ അഭിപ്രായവും ചിത്രകാരന് മുതല്‍ മനോജ് കുമാര്‍ വരെ നന്നായി പറഞ്ഞിരിക്കുന്നു. കൂടുതലൊന്നും പറയാനില്ല. അത് സുശീലിന്റെയും സമാന മനസ്കരുടെയും തലയില്‍ കേറുമോ എന്നത് മാത്രമേ ഇനി നോക്കാനുള്ളൂ.
കെപീഎസ്സു മാഷും മനോജ് കുമാറും സൂചിപ്പിച്ച പോലെ, പരിഹാസപൂർണ്ണമല്ലാതെയും വളരെ ലളിതമായും,യുക്തിപരമായും, ഗുണകാംശാ മനോഭാവത്തോടും കൂടി കാര്യങ്ങൾ ആളുകൾക്ക് വിവരിച്ചു കൊടുത്താൽ തീർച്ചയായും അവർ അതിനെ കുറിച്ച് ചിന്തിക്കുകയും തിരുത്തേണ്ടതാണെങ്കിൽ തിരുത്തുകയും ചെയ്യും.
മറിച്ച് പരിഹാസത്തോടെയും വാശിപിടിപ്പിക്കുന്ന തരത്തിലുമാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെങ്കിൽ നാം പറയുന്നകാര്യൾ വസ്തുതകളാണെങ്കിൽ പോലും ആളുകൾ അത് സ്വീകരിക്കാൻ തയ്യാറായെന്നു വരില്ല. മാത്രമല്ല എതിർക്കാനായി മാത്രം തെറ്റായ വഴികൾ അവലംഭിച്ചെന്നുമിരിക്കും.
ഏതായാലും സുശീലിന്റെ അവസാന കമന്റിൽ അദ്ദേഹം അത് മനസ്സിലാക്കി എന്നറിയുന്നതിൽ സന്തോഷമുണ്ട്.
ആരെയും തോല്പിച്ചത് കൊണ്ട് നമുക്കൊന്നും നേടാനില്ല. സത്യം ആരും പറഞ്ഞാലും അത് സ്വീകരിക്കുക എന്നതായിരിക്കണം നമ്മുടെ മനോഭാവം.
" അത് സുശീലിന്റെയും സമാന മനസ്കരുടെയും തലയില്‍ കേറുമോ എന്നത് മാത്രമേ ഇനി നോക്കാനുള്ളൂ. "
ചിന്തകന്‍ പറഞ്ഞത് വായിച്ചപ്പോള്‍ ഈ പ്രയോഗം പോലും സ്വാഗതാര്‍ഹമല്ല എന്ന് തോന്നിപ്പോകുന്നു. നേര്‍ക്ക് നേരെ നാം കണ്ട് സംസാരിക്കുമ്പോഴോ ഫോണ്‍ വിളിക്കുബോഴോ ഇത്തരം പ്രയോഗങ്ങള്‍ നടത്തുമോ. ആ നിലവാരത്തില്‍ സംസാരിക്കുന്നവരോട് നാം സംസാരം തുടരാന്‍ താല്പര്യപ്പെടുമോ. എന്നിരിക്കെ ബ്ലോഗിലാകുമ്പോള്‍ മാത്രം നാം ആവശ്യത്തിലധികം വാക്കുകള്‍ക്ക് മൂര്ചകൂട്ടുന്നതെന്തിന്.
വിളക്കുകത്തിച്ച് നമ്മുക്ക് ഇരുട്ടിനെ നീക്കാം.
അതിനുള്ള സന്മനസ്സ് മതബ്ലോഗര്മാരും യുക്തിവാദി ബ്ലോഗര്‍മാരും കാണിക്കണം. മാന്യമല്ലാത്ത പ്രയോഗങ്ങള്‍ ആരുടെതാണെങ്കിലും ഒഴിവാക്കണം. ചര്‍ചയെ ഗൗരവത്തിലെടുക്കുന്നവര്‍ ഇതൊക്കെ ഇന്നല്ലെങ്കില്‍ നാളെ പാലിക്കേണ്ടി വരും.
വായിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. എന്നാലും കെ പി എസ്സിന്റെ കമന്റിനു ഒരു സലൂട്ട്
സുഹൃത്തുക്കളേ,
എന്റെ പൊസ്റ്റുകളില്‍ ഞാന്‍ മതവിശ്വാസികളെ തെറിവിളിക്കുന്നുവെന്നും അപഹസിക്കുന്നവെന്നും ഉള്ള പരാമര്‍ശങ്ങള്‍ മുന്‍ കമന്റില്‍ കണ്ടു. അത് ഏതെല്ലാമാണെന്ന് അറിയിച്ചിരുന്നെങ്കില്‍ തിരുത്താമായിരുന്നു. വിശ്വാസങ്ങളിലെ മൂഢതകള്‍ തുറന്നുകാണിക്കുന്നത് വിശ്വാസിക്കെതിരല്ലെന്നാണ് എന്റെ പക്ഷം. അന്ധവിശ്വാസങ്ങളെ താലോലിച്ചുകൊണ്ട് പോസ്റ്റിടുവാന്‍ എനിക്ക് താല്പര്യവുമില്ല. എന്റെ നിലപാട് മനസ്സിലാക്കുമല്ലോ?
പ്രിയ കെ പി എസ്,
ഈ പോസ്റ്റ് ഒരിക്കലും ചന്ദ്രനിലെ മൂലകങ്ങലെ പരിചയപ്പെടുത്താനോ അല്ലെങ്കില്‍ ഗുരുത്വാകര്‍ഷണം പഠിപ്പിക്കണമെന്ന ഉദ്ദേശത്തോടെയൊ എഴുതിയതല്ല. അങ്ങനെയെങ്കില്‍ അത് കെ പി എസ് പറഞ്ഞതുപോലെ എഴുതാമായിരുന്നു. എന്റെ പോസ്റ്റിന്റെ ഉദ്ദേശം ഞാന്‍ മുന്‍ കമന്റില്‍ സൂചിപ്പിച്ചിരുന്നു. അത് ഓരൊ വിഷയത്തെക്കുറിച്ചും ശാസ്ത്രീയ വീക്ഷണവും വിശ്വാസപരമായ വീക്ഷണവും തമ്മിലുള്ള സമീപന വ്യത്യാസം ബോധ്യപ്പെടുത്തുക എന്നതായിരുന്നു. അതില്‍ ഈ പോസ്റ്റ് വിജയിച്ചില്ല എങ്കില്‍ അതെന്റെ പരാജയമാണ്.
എന്നാല്‍ ഞാന്‍ എന്തോ അപരാധം ചെയ്തിരിക്കുന്നു എന്ന രീതിയിലാണ് തുടര്‍ന്നുള്ള ചര്‍ച്ച. അതെന്താണെന്ന് വ്യക്തമാക്കുന്നുമില്ല, അതിനാല്‍ തിരുത്തുന്നതെങ്ങനെ?
വിശ്വാസം, ശാസ്ത്രീയ വീക്ഷണം ഇന്നിവയുടെ സമീപനരീതിയാണ് വിഷയം. ആ വിഷയത്തില്‍ താലപര്യമുള്ളവരുടെ ഏത് അഭിപ്രായവും ഇവിടെ സ്വാഗതം ചെയ്യുന്നു. വിഷയത്തിലേക്ക് കടന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആര്‍ക്കും താല്പര്യമില്ലാത്തതിനാലാണൊ അതോ അത്ര ഗൗരവമുള്ള വിഷയമല്ലെന്ന് കരുതിയൊ എന്തൊ ആരും അതിലേക്ക് കടന്നില്ല. ഏതായാലും ആ സമീപനങ്ങളിലെ വ്യത്യാസം എനിക്ക് പറയാതിരിക്കാനാകില്ലല്ലോ?
ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി.
സുശീലാ ..
കാര്യം ആര്‍ക്കും മനസ്സിലാവാത്തതുകൊണ്ടല്ല, മനസ്സിലായില്ലന്നു നടിക്കുന്നതാണ് സൗകര്യം.
മനസ്സിലാവായ്ക എന്ന് പറയാനാവില്ല, എങ്കിലും നേര്‍ത്ത ഒരു 'toughness' ഉണ്ട്. എങ്ങനെയൊക്കെ പറഞ്ഞാലും ചിലര്‍ ഇതൊന്നും ഉള്‍ക്കൊള്ളാന്‍ പോവുന്നില്ല. സത്യം ആര് പറഞ്ഞാലും അത് സ്വീകരിക്കുക എന്ന മനോഭാവം നമ്മുടെ സമൂഹത്തില്‍ എത്രപേര്‍ക്കുണ്ട് എന്ന് സംശയമാണ്. ശാസ്ത്രസത്യം അംഗീകരിച്ചിട്ടും സ്വീകരിക്കാത്തവരാണല്ലോ മതത്തെയും വര്‍ഗീയതയെയും ആശ്ലേഷിക്കുന്നത്. മതത്തിന്റെ കാര്യം വരുമ്പോള്‍ വിശ്വാസികള്‍ അന്ധരാവുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ പോസ്റ്റ്. സുശീലിനു അഭിനന്ദനങ്ങള്‍ !!
സുശീള്‍ എഴുതിയതില്‍ അല്‍പ്പം വ്യക്തതക്കുറവുണ്ട്. പക്ഷെ എന്താണു പറഞ്ഞതെന്ന് മനസിലാക്കാന്‍ ഒട്ടും പ്രയാസമില്ല. ലത്തീഫിനും ചിന്തകനും സംഗതി വളരെ പെട്ടെന്ന് പിടികിട്ടി. എന്നുന്‍ ചെയ്യുന്ന കാര്യം അവര്‍ക്ക് മനസിലാകതെ പോകില്ല.
ദൈവവിശ്വാസം സംബന്ധിച്ച് അത്ര കടും പിടുത്തം ഇല്ലാത്തതുകൊണ്ട് സുകുമാരനു ശരിക്കും മനസിലായില്ല അത് കൊണ്ട് ഇതിലെ ഹാസ്യം വിട്ടുകളഞ്ഞിട്ട് ഹാസ്യത്തിന്റെ സങ്കേതം വിശദീക്കരിക്കാന്‍ പുറപ്പെട്ടതും.
എനിക്കൊരു കുഴപ്പവും തോന്നിയില്ല സുശീല്‍ ..താങ്കള്‍ ചെയ്ത 'അപരാധം' ഇതാണ്.... വിശ്വാസികളുടേയും ചില പാതിവെന്ത യുക്തിവാദികളുടേയും ഇഷ്ട്ടപ്രകാരമുള്ള യുക്തിവാദമല്ല താങ്കളുടേത്.അത്തരക്കാരെ തൃപ്തിപെടുത്താന്‍ 'walking on the egg shells'യുക്തിവാദം ഇനിയും വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്.
പ്രിയ സുശീല്‍ ,
താങ്കളുടെ പോസ്റ്റ് , തങ്ങള്‍ പോസ്റ്റ് ചെയ്ത ദിവസം തന്നെ വായിച്ചിരുന്നു . അതില്‍ മനസ്സിലാകാത്തതായി ഒന്നും ഉണ്ട് എന്ന് തോന്നിയില്ല .പകരം വളരെ വ്യക്തമാണ് താങ്കള്അവതരപ്പിച്ച രണ്ടു നിലപാടുകളും തമ്മില്‍ ഉള്ള വ്യത്യാസം .
പ്രിയ k p s ,
ഒരു കാര്യം മനസ്സിലായില്ലെങ്ങില്‍ , അത് മനസ്സിലായില്ല എന്ന് പറയുന്നത് മോശപ്പെട്ട ഒരു കാര്യമല്ല . അതാണ് യാതാരത്തത്ത്തില് ഒരാളെ വലിയ മനസ്സിന്റെ ഉടമ ആക്കുന്നത് . (ഇക്കാര്യത്തില്‍ ചിത്രകാരനെ അഭിനന്ദിക്കുന്നു )
ഇവിടെ സുശീല്‍ എഴുതിയതു ചന്ദ്രനിലെ വാതക തന്മാത്രകളുടെ ഗതിക ഊര്‍ജ്ജമൊ , ആകര്‍ഷണ ശക്തിയെപ്പറ്റിയുള്ള വിവരണമല്ലെന്നും , ശാസ്ത്രീയമായ സാധ്യതകളില്‍ ഏറ്റവും സാധ്യമായതെന്ന് തോന്നുന്ന ഒന്നിനെ ,അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുകയും ചെയ്യുന്ന ശാസ്ത്രീയ നിരീക്ഷണവും വിശ്വാസവും തമ്മിലുള്ള വ്യതാസം വെളിവാക്കുന്നതാണ്. അതാണ് ഉദ്ദേശ്യമെന്ന് വളരെ വ്യക്തം അല്ലെ സാര്‍ ..? .
വളരെ പ്രകടമായ ഈ ഉദ്ദേശ്യത്തെ , അതിനല് നിന്നും മാറ്റി മറ്റെന്തോ ആണെന്ന രീതിയില്‍ വച്ച് കെട്ടുന്നത് ഒന്നുകില്‍ കാര്യം പിടി കിട്ടഞ്ഞിട്ടാണ് അല്ലെങ്ങില്‍ മനപൂര്‍വ്വം വിഷയത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ എന്ന് പറയേണ്ടി വരും .
സുശീലിന്റെ അഭിപ്രായത്തോട് ആര്‍ക്കും തന്റെ ചിന്തകള്‍ കൊണ്ടു വിയോജിക്കാം. അല്ലാതെ ആടിനെ പട്ടി ആക്കി തല്ലി ക്കൊല്ലുന്നതിനോട് യോജിക്കാന്‍ കഴിയില്ല
ഓരോ പുളുത്തിയ പോസ്റ്റുകളേ ...
ഈ പോസ്റ്റില്‍ മനസ്സിലാകാതിരിക്കാന്‍ മാത്രം എന്താ ഉള്ളത് എന്ന് എനിക്കും മനസ്സിലായില്ല.
ഈ പോസ്റ്റില്‍ മനസ്സിലാകാതിരിക്കാന്‍ മാത്രം എന്താ ഉള്ളത് എന്ന് എനിക്കും മനസ്സിലായില്ല.
സുശീല്‍ പതിവായി കൈകാര്യം ചെയ്യുന്ന വിഷയങ്ങളേക്കുറിച്ച് ധാരണയുള്ള ആളുകള്‍ക്ക് വ്യക്തതക്കുറവ് തോന്നാനിടയില്ല. എന്തോ ഈയുള്ളവന് കുറിപ്പിന്റെ സന്ദേശം കൃത്യമായി ബോദ്ധ്യപ്പെട്ടു. ആശംസകള്‍ :)
ഈ പോസ്റ്റില്‍ മനസ്സിലാകാതിരിക്കാന്‍ മാത്രം എന്താ ഉള്ളത് എന്ന് എനിക്കും മനസ്സിലായില്ല
:)
ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നും അവിടെ അന്തരീക്ഷമില്ലെന്ന് കണ്ടെത്തിയുട്ടുണ്ട്. അതിനാല്‍ ചന്ദ്രന്റെ ആകര്‍ഷണ പരിധിയില്‍ എത്തുന്ന ഏതൊരു വസ്തുവും തടസ്സമില്ലാതെ ചന്ദ്രോപരിതലത്തില്‍ പതിക്കുന്നു
അന്തരീക്ഷം ഉണ്ടായിരുന്നെങ്കില്‍ വസ്തുക്കള്‍ ഘര്‍ഷണം കാരണം കത്തി തീരുകയോ ചെറുതാവുകയോ എങ്കിലും ചെയ്തേനെ.
Tracking.. :)
പോസ്റ്റിന്റെ വിഷയത്തില്‍ അഭിപ്രായം പറയാതെ വിട്ടുനിന്നത് മനപ്പൂര്‍വമാണ്. അതില്‍ ഒന്നാമത്തെ നിലപാട് യുക്തിവാദികളടക്കമുള്ള ഭൌതികവാദികളുടെതും രണ്ടാമത്തെ നിലപാട് മതവിശ്വാസികളുടെതുമാണ് എന്ന ധാരണയിലാണ് സുശീല്‍ ഈ പോസ്റ്റ് നല്‍കിയിട്ടുള്ളത്. എന്നാല്‍ അദ്ദേഹം രണ്ടാമതായി നല്‍കിയത് ഏതെങ്കിലും മതവിശ്വാസികളുമായി ബന്ധപ്പെട്ട് ശരിയാകുമോ എന്ന് പറയാന്‍ ഞനാളല്ല. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന മതദര്‍ശനവുമായി അതിന് ഒരു ബന്ധവുമുണ്ടായിരുന്നില്ല. കാരണം അത്തരം ഭൗതിക കാര്യങ്ങളില്‍ ചിലത് മനസ്സിലാക്കാനല്ല വേദഗ്രന്ഥവും ഫത് വയും ഉപയോഗപ്പെടുത്തുന്നത്. ഭൌതിക വിജ്ഞാനം അത് മനുഷ്യന് കണ്ടത്തുക തന്നെയാണ് വേണ്ടത്.
അതുകൊണ്ട് ഇതിലേതാണ് സ്വീകാര്യം എന്ന ചോദ്യത്തിന്, ഒന്നാമത്തെ നിലപാടാണ് സ്വീകാര്യം എന്നത് തന്നെയാണ് എന്റെ ഉത്തരം.
കെ.പി.എസ് പറഞ്ഞതും അദ്ദേഹത്തിന് മനസ്സിലാകാത്തത് കൊണ്ടല്ല മനസ്സിലായത് കൊണ്ടാണ് സുശീലിനെക്കാളേറെ. കൃത്യമായ തെളിവുകളോടുകൂടി ഏത് ഭൗതികസാസ്ത്രപഠനവും അംഗീകരിക്കാന്‍ ഇന്ന് ഒരു മതവിശ്വാസിക്കും തടസ്സമല്ല എന്ന നഗ്നസത്യം എന്നാണ് ഒരു യുക്തിവാദി മനസ്സിലാക്കുക. ഉല്‍ക്കാപതനം മൂലമാണ് ചന്ദ്രനിലെ പാടുകള്‍ എന്ന് ഒരു ഭൗതികവാദി വിശ്വസിക്കുന്ന അതേ തീവ്രതയോടെ മതവിശ്വാസിക്കും അംഗീകരിക്കാന്‍ ഒരു പ്രയാസവുമില്ല എന്നിരിക്കെ വളഞ്ഞ് മൂക്ക് പിടിക്കേണ്ട എന്നാണ് കെ.പി.എസ് പറഞ്ഞതിന്റെ അര്‍ഥം അല്ല എന്നാണെങ്കില്‍ കെ.പി.എസ് പ്രതികരിക്കട്ടെ.
ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ വിശ്വാസികള്‍ പ്രതികരിക്കട്ടെ. അവരുടെ പ്രതികരണം പോസിറ്റീവാണെങ്കില്‍ ഉറപ്പിച്ചുകൊള്ളൂക, ഇവിടെ കാര്യമായി എന്തോ പറഞ്ഞിരിക്കുന്നു എന്ന് വിചാരിക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്.
ഇതുകൂടി വായിക്കുക.
വൈകിയാണെങ്കിലും ലത്തീഫ് ഈ പോസ്റ്റിനോട് ക്രിയാത്മകമായി പ്രതികരിച്ചിരിക്കുന്നു. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
ഒന്നാമത്തെ നിലപാടാണ് അദ്ദേഹത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മതത്തിനും സ്വീകാര്യമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത് ശരിയെങ്കില്‍ തീര്‍ച്ചയായും നല്ലതുതന്നെ.
അദ്ദേഹത്തിന്റെ അഭിപ്രായത്തെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിശ്വാസവുമായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ അതില്‍ ചില വൈരുധ്യങ്ങള്‍ കാണുന്നു. അത് പരിശോധിക്കാനാണ് ഈ കമന്റ് ഉപയോഗിക്കുന്നത്.
ഉദാഹരണത്തിനായി ഒരു വിശ്വാസത്തെ ഏടുക്കുന്നു എന്നേയുള്ളു. ഏത് മതത്തിന്റെ ഏത് വിശ്വാസത്തെയും ഇവ്വിധം പരിശോധിക്കാവുന്നതാണ്. അതുകൊണ്ട് തുടര്ന്നുണ്ടകാവുന്ന പ്രതികരണങ്ങള്‍ ഈയൊരു പ്രത്യേക വിശ്വാസവുമായി ബന്ധപ്പെടുത്തി തുടരാതെ നിലപാടുപരമായ ചര്‍ച്ചയായി പുരോഗമിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
സെമിറ്റിക് മതങ്ങളിലെ സുപ്രധാനമായ 'അദൃശ്യസൃഷ്ടി'കളിലുള്ള വിശ്വസത്തെയാണ് ഇവിടെ ഉദാഹരിക്കുന്നത്:
" മലക്കുകളുടെ ആസ്തിക്യത്തില്‍ വിശ്വസിക്കാന്‍ നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. മലക്കുകള്‍ എങ്ങനെയാണ്, എങ്ങനെയല്ല എന്നൊന്നും അറിയാനുള്ള വിശ്വാസയോഗ്യമായ യാതൊരു മാര്‍ഗവും നമ്മുടെ പക്കലില്ല. അതിനാല്‍ സ്വന്തം ബുദ്ധിയുപയോഗിച്ച് അവയുടെ സത്തയെക്കുറിച്ച് വല്ലതും കെട്ടിപ്പറയുന്നത് തനി വിഢ്ഠിത്തമാണ്. (ഇസ്ലാം- മൗദൂദി- പേജ് 106)
* മലക്കുകള്‍ എന്ന അദൃശ്യസൃഷ്ടിയില് ലത്തീഫ്( ഇത് സി കെ ലത്തീഫ് എന്ന വ്യക്തിയെയല്ല മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തെയാണ് എദ്ദേശിക്കുന്നത്) ദൃഢമായി വിശ്വസിക്കുന്നു.
* ഈ അറിവ് അല്ലാഹുവെന്ന 'ദിവ്യശക്തി' മുഹമ്മദ് എന്ന പ്രവാചകന് മുഖേന വെളിവാക്കിക്കൊടുത്തതാണ്.
* മലക്കുകളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാനാകാത്ത 'സത്യമായി' അംഗീകരിക്കാനുള്ള പരിശീലനം ലത്തീഫിന് ബാല്യം മുതലേ ലഭിച്ചിട്ടുണ്ട്.
* മലക്കുകളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ലത്തീഫിന്റെ 'വികാരത്തെ മുറിപ്പെടുത്തും.'
* മലക്കുകളിലുള്ള വിശ്വാസം അതില്‍ വിശ്വസിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും മന:ശ്ശാന്തിയും നല്കുന്നു.
മുകളില്‍ കൊടുത്തിരിക്കുന്ന നിലപാടാണോ, അതോ മലക്കുകളില്‍ വിശ്വസിക്കുന്നത് എന്തെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചതിനാലാണോ എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ക്രിയാത്മക പ്രതികരണം പ്രതീക്ഷിക്കുന്നു.
പ്രിയ സുശീൽ
താങ്കളുടെ ഈ നിലപാട് ക്രിയാതമകവും അഭിനന്ദനീയവുമാണ്. ലത്തിഫിന്റെ കമന്റിനോട് താങ്കളുടെ പ്രതികരണവും പോസ്റ്റിറ്റീവായി തന്നെ.
മുകളില്‍ കൊടുത്തിരിക്കുന്ന നിലപാടാണോ, അതോ മലക്കുകളില്‍ വിശ്വസിക്കുന്നത് എന്തെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചതിനാലാണോ എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ക്രിയാത്മക പ്രതികരണം പ്രതീക്ഷിക്കുന്നു.
ഇക്കാര്യത്തിൽ എന്റെ അഭിപ്രായം ഞാൻ രേഖപെടുത്തട്ടെ. ഭൌതികമായ ഏതെങ്കിലും ഒരു കാര്യത്തിനു വിശ്വാസം പ്രസക്തമാണെന്ന് ഞാൻ കരുതുന്നില്ല. ഭൌതികമായ ജ്ഞാന സമ്പാദനത്തിന് ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംഭിക്കുന്നതാണ് ഏറ്റവും ഉചിതമായിട്ടുള്ളത്. ഖുർ ആനിൽ ഇതിന് ധാരാളം പ്രോത്സാഹനങ്ങളമുണ്ട്. ദൈവം മലക്കുകൾ എന്നിവ അഭൌതികമായ കാര്യങ്ങളാണ്.
അഭൌതികമായ ജ്ഞാന സമ്പാദനത്തിന് ശാസ്ത്രത്തിന് വല്ലതും ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.ശാസ്ത്രത്തിന് എത്താൻ പറ്റുന്ന മേഖലയിലുമല്ല അത്. ശാസ്ത്രീയമായി അന്വേഷിച്ചു കണ്ടുപിടിച്ച കാര്യത്തിന് യുക്തിയുടെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല.
യുക്തിയുടെ പിൻബലം ആവശ്യമുള്ളത് വിശ്വാസത്തിനാണ്. അതേസമയം ഭൌതിമായ അർത്ഥത്തിൽ, ശാസ്ത്രത്തിന്റെ സഹായത്തോടുകൂടി നമുക്ക് മനസ്സിലാക്കാൻ പറ്റുന്നന്ന ഒരു കാര്യത്തെ, തീരെയുക്തി ഉപയോഗിക്കാതെ ഏതെങ്കിലും ആളുകൾ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ അതിനെ അന്ധവിശ്വാസം എന്നേ പറയാൻ പറ്റൂ. അതായത് വിശ്വാസത്തിന് യുക്തിയുടെ ഒരു പിൻബലവുമില്ലെങ്കിൽ അത് അന്ധവിശ്വാസം ആവാനേ തരമുള്ളൂ.
പ്രിയ സുശീല്‍,
യുക്തിവാദിയായ താങ്കള്‍ക്ക് ഇവിടെ ഒരു യുക്തിഭംഗം സംഭവിച്ചില്ലേ. താങ്കള്‍ പോസ്റ്റില്‍ സൂചിപ്പിച്ചത് തികച്ചും മനുഷ്യന് കണ്ടെത്താന്‍ കഴിയുന്ന ഒരു ഭൗതിക കാര്യത്തെക്കുറിച്ചാണ്. നേരെ മറിച്ച് താങ്കള്‍ അവിടെയും ഈ ഉദാഹരണമാണ് നല്കിയിരുന്നതെങ്കില് എന്റെ മറുപടി അതാകുമായിരുന്നില്ല. വിശ്വാസകാര്യങ്ങള്‍ എന്ന് തന്നെയാണ് അതിന് പറയുന്നത് തന്നെ. ചന്ദനിലെ പാടുകള്‍ അവിടെയുള്ള ഗര്‍ത്തങ്ങളാണ് എന്നത് നാം വിശ്വസിക്കുകയാണ് പക്ഷെ അത് നാം വിശ്വസിക്കുന്നത്, അതേ കുറിച്ച് പറയുന്നവര്‍ക്ക് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് നമ്മോട് പറയുന്നത് എന്ന് നമ്മുക്ക് ഉറപ്പുള്ളത് കൊണ്ടാണ്. ചിലര്‍ക്ക് ദുരദര്‍ശിനിയിലൂടെ അത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാനപ്രകാരം കണ്ടിട്ടുണ്ട്. വാനനിരീക്ഷകനായ പെരിമ്പലം ഇല്ല്യാസ് മാഷാണ് അതിന് സൗകര്യം ചെയ്തുതന്നത്. എന്നെ സംബന്ധിച്ച് ചന്ദ്രനിലെ ഗര്‍ത്തങ്ങളും കുഴികളും വിശ്വാസമല്ല കണ്ട കാര്യമാണ്.
ഇനി രണ്ടാമത് പറഞ്ഞ മലക്കുകളെക്കുറിച്ചുള്ള വിശ്വാസത്തിലേക്ക് വരാം. അവയെക്കുറിച്ച് അനുഭവിച്ചറിഞ്ഞ/കണ്ട ഒരു പ്രവാചകന്റെ വാക്കുകള്‍ വിശ്വസിക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. പ്രവാചകന് സത്യസന്ധനാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ അതില്‍ വിശ്വസിക്കുന്നതിന് പ്രയാസമൊന്നുമില്ല. ആക്ഷേപാര്‍ഹവുമല്ല. അതുകൊണ്ട് പ്രയോജനമുണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കാവുന്നതുമാണ്. അതിനെ അന്ധവിശ്വാസം എന്ന് പറയുന്നതിലര്ഥമില്ല. മറിച്ച് പ്രവാചകന്റെ സത്യസന്ധത ബോധ്യമാകാത്തവര്‍ അപ്രകാരം വിശ്വസിക്കുകയുമില്ലല്ലോ. പിന്നെ മതവിസ്വാസികള്ക്ക് എന്താണ് അന്ധവിസ്വാസം എന്ന് തോന്നാം. സത്യസന്ധരായ പ്രവാചകന്മാരിലുടെയല്ലാതെ ലഭ്യമായ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ചില വിശ്വാസങ്ങളുണ്ട്. അതില്‍ പലതും പൗരോഹിത്യം ചമച്ചുണ്ടാക്കിയതാണ്. ഉദാഹരണം. രോഗം സുഖപ്പെടാന്‍ ചില മന്ത്രം ജപിച്ച് ഒരു നൂല് കെട്ടിയാല്‍ മതി എന്ന വിശ്വാസം.
താങ്കളുടെ പോസ്റ്റിനെക്കുറിച്ച് വൈകി മാത്രം പ്രതികരിക്കാനുള്ള കാരണം ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു. ഞാന്‍ പറഞ്ഞത് ഇസ്ലാമിന്റെ കാര്യമാണ്. മറ്റേതെങ്കിലും മതവുമായി താങ്കള്‍ പറഞ്ഞത് ശരിയായി കൂടായ്കയില്ല. എങ്കിലും അത് തുറന്ന് പറയാവുന്ന അവസ്ഥയല്ലല്ലോ ഇപ്പോള്‍. അതുകൊണ്ട് ഇപ്പോള്‍ കരണീയം ഒരു ഭൗതികവാദിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന തെളിവുകളോട് ഭൗതിക യാഥാര്‍ഥ്യങ്ങള്‍ വിവരിക്കുക, സ്വാഭാവികമായും മതവിശ്വാസിയും അത് വിശ്വസിച്ചുകൊള്ളും. ആല്ലാത്ത മൂഢന്മാരെ അവരുടെ പാട്ടിന് വിടുക.
മലക്കുളില് വിശ്വസിക്കുന്നത് ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിലല്ല. എങ്കിലും അതേകുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്ന പ്രവാചകന്മാരുടെ വാക്കുകളെ വിശ്വസിച്ചത് കൊണ്ടാണ്. അവരുടെ സത്യസന്ധത ചരിത്രത്തില്‍നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അവരുടെ സത്യസന്ധതക്ക് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരുടെ വാക്കുകള്‍ സത്യമായി പുലരുന്നത് ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്.
താങ്കളുടെ അന്വേഷണത്തിലെ ആത്മാര്‍ഥത അറിഞ്ഞകൊണ്ടാണ് ചിന്തകന്റെ അഭിപ്രായത്തിനുപരി ഇത്രകൂടെ പറഞ്ഞത്. ആ അഭിപ്രായവും എന്റെത് കൂടിയാണ്. ഞാന്‍ ഒരിക്കലും കാണാത്ത ഒരാളുടെയും എന്റെയും അഭിപ്രായങ്ങളിലുള്ള ഈ യോജിപ്പാണ് പ്രത്യക്ഷത്തില്‍ അസംബന്ധമെന്ന് തോന്നുന്ന വിശ്വാസത്തിന്റെ ഒരു സത്ഫലം.
ചിന്തകനും ലത്തീഫും സൂചിപ്പിച്ച പ്രശ്നം ഒന്നുതന്നെയാണ്. അതായത് ഭൗതികമായ ഒരു വിഷയത്തില്‍ ശാസ്ത്രത്തിന്റെ വഴിയാണ് സ്വീകാര്യം, എന്നാല്‍ 'അഭൗതികമായ' ഒരു വിഷയം ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ അതില്‍ വിശ്വാസത്തിന്റെ വഴിയാണ് സ്വീകാര്യം.
എന്നാല്‍ കാതലായ പ്രശ്നം ഭൗതികം, ഭൗതികേതരം ഇവയുടെ വേര്‍തിരിവ് എവിടെയാണെന്നതാണ്. ഈ ഭൗതികപ്രപഞ്ചത്തില്‍ ഭൗതികേതരമായത് എന്താണുള്ളത്? 'ഭൗതികേതര'മായതിന്റെ നിര്‍വചനമെന്താണ്?
മൗദൂദി അദ്ദേഹത്തിന്റെ മേല്‍ സൂചിപ്പിച്ച കൃതിയില്‍ ഇങ്ങനെ വേര് തിരിക്കുന്നു." ഒന്ന് സ്ഥൂല ശരീരങ്ങളോട് കൂടിയ സൃഷ്ടികള്‍, ഉദാഹരണമായി സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍, അഗ്നി, വെള്ളം, ശ്രേഷ്ഠരയ മനുഷ്യര്‍ മുതലായവ. രണ്ട്, ജഢാസ്തിത്വമില്ലാത്ത, ദൃഷ്ടികള്‍ക്ക് ഗോചരമല്ലാത്ത, തിരശ്ശീലയ്ക്ക് പിന്നില്‍ നിനുകൊണ്ട് ലോക വ്യവസ്ഥ നടത്തുന്ന അദൃശ്യ സൃഷ്ടികള്‍, ഉദാഹരണമായി, കാറ്റടിപ്പിക്കുന്നവ, മഴപെയ്യിക്കുന്നവ, പ്രകാശം നല്കുന്നവ..... ദേവതകെളെന്നോ, ദൈവങ്ങളെന്നോ, ദൈവസന്താനങ്ങളെന്നൊ തെറ്റിദ്ധരിക്കപ്പെടുന്ന, അദൃശ്യങ്ങളായ ഈ പ്രഭസ്തിക്യങ്ങള് യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മലക്കുകളാണ്. "
ഇവിടെ കറ്റടിപ്പിക്കുക, മഴ പെയ്യിക്കുക, പ്രകാശം നല്‍കുക തുടങ്ങിയവ ഭൗതികേതരമായ കാര്യങ്ങളാണെന്ന് മൗദൂദൊ പറയുന്നു. (ഇന്ന് ചിന്തകനോ ലത്തീഫോ അങ്ങനെ പറയുമെന്ന് കരുതുന്നില്ല) ഇവയ്ക്കെല്ലാം ശസ്ത്രീയ വിശദീകരണം ഇന്ന് ലഭ്യമാണ്. അവയെല്ലാ 'ഭൗതികേതര' പ്രതിഭാസങ്ങളാണ് എന്ന ധാരണയിലാണ് അവയെ അഭൗതികമായി ഉദാഹരിക്കുന്നത്. ശാസ്ത്രത്തിന് നിലവില്‍ ഒരു പ്രതിഭാസത്തെ വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നവെച്ച് ആവിഷയങ്ങള് അഭൗതികമാണെന്ന് മുദ്ര ചാര്‍ത്തി 'രണ്ടാമത്തെ' നിലപാട് സ്വികരിക്കുന്നതെങ്ങനെ?
അങ്ങനെ രണ്ടാമത്തെ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ പല വ്യക്തികള്‍ക്കും ഇതില്‍ പല മാനണ്ഢം സ്വീകരിക്കേണ്ടിവരും. ഇപ്പോള്‍ പലരും 'ഭൗതികേതരം' എന്ന് കൊണ്ടാടുന്നതില്‍ പ്രധാനപ്പെട്ട ഒന്ന് 'മനസ്സ്' എന്ന പ്രതിഭാസമാന്. എന്നാല്‍ മനസ്സ് ഭൗതികേതരമായ ഒന്നല്ല മറിച്ച് അത് ഭൗതികം തന്നെയെന്ന് ഇന്ന് ശാസ്ത്രം വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മനസ്സിനെ ഏത് ഗണത്തിലാണ് ഉള്‍പ്പെടുത്തുക? ഇന്നലെ അഭൗതികമായി എണ്ണിയ പലതും ഇന്ന് ഭൗതികം തന്നെയാണ്. അതിനാല്‍ ഒരു പ്രതിഭാസം ഇന്ന് ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ അതിനെ ഭൗതികേതരമെന്ന് മുദ്രകുത്തി രണ്ടാമത്തെ നിലപാട് സ്വീകരിക്കുനതിനു പകരം എനിക്കു സ്വീകാര്യം ഒന്നാമത്തെ നിലപാട് തെന്നെയാണ്.മതുവരെ 'ഇന്ന് അത് എനിക്കറിയില്ല' എന്നതാണ് ശാസ്ത്രബോധമുള്ള മനുഷ്യന് അഭികാമ്യം.
അതിനാല്‍ ലത്തീഫിന്റെ ഈ നിലപാട് തന്നെയാണ് ഭൗതികേതരമെന്ന് മുദ്രകുത്തുന്ന എല്ലാ വിശ്വാസങ്ങളുടെ കാര്യത്തിലും അഭികാമ്യം."അതുകൊണ്ട് ഇപ്പോള്‍ കരണീയം ഒരു ഭൗതികവാദിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന തെളിവുകളോട് ഭൗതിക യാഥാര്‍ഥ്യങ്ങള്‍ വിവരിക്കുക, സ്വാഭാവികമായും മതവിശ്വാസിയും അത് വിശ്വസിച്ചുകൊള്ളും. ആല്ലാത്ത മൂഢന്മാരെ അവരുടെ പാട്ടിന് വിടുക. "
ഇത് ഓരൊ മതവിശ്വാസിക്കും ഇതര മതവിസ്വാസത്തിന്റെ കാര്യത്തില്‍ കൈക്കൊള്ളാന്‍ യാതൊരു വിഷമവമില്ലെന്നിരിക്കേ, എല്ലാ മതവിശ്വാസങ്ങളുടേയും കാര്യത്തില്‍ ഈ നിലപാട് സ്വീകരിക്കുന്നതാണ് ശാസ്ത്രബോധമുള്ള ഒരു മനുഷ്യന് സ്വീകാര്യമെന്ന് എനിക്ക് തോന്നുന്നു.
ചര്‍ച്ച സജീവമാക്കിയതിന് നന്ദി. ഇത്തരം കാര്യങ്ങള്‍ സംസാരിക്കാനേ പാടില്ല എന്ന നിലപാടുകളോട് യോജിക്കാനാകില്ല.
പ്രിയ സുശീൽ
താങ്കളുടെ വാദങ്ങൾ വളരെ വ്യക്തമാണ്. “ഈ ഭൌതിക പ്രപഞ്ചത്തിൽ ‘അഭൌതികം‘ എന്നൊന്നില്ല. ഭൌതികമായതെല്ലാം ശാസത്രത്തിന്റെ പരിധിക്കുള്ളിലാണ് താനും. അത് കൊണ്ട് അറിവ് കരസ്ഥമാക്കാൻ ശാസ്ത്രത്തിന്റെ വഴിമാത്രമേ നാം തിരഞ്ഞെടുക്കേണ്ടതുള്ളൂ.“
അഭൌതികമായി യാതൊന്നും ഇല്ല എന്ന് തീർച്ചപെടുത്താൻ മാത്രമുള്ള യൊതൊരറിവും നമ്മുടെ പക്കലില്ല. മറിച്ചാണെങ്കിൽ അങ്ങിനെയൊരു വാദം നിലനിൽക്കുകയും ചെയ്യുന്നു. താങ്കൾ പറയുന്നത് മനസ്സ് പോലും ഇന്ന് ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയുന്നുണ്ട് എന്നാണ്. അങ്ങനെയുണ്ടെങ്കിൽ മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണം സംബന്ധിച്ച് ഒരു പോസ്റ്റിടുകയാണെങ്കിൽ അത് ഞങ്ങൾ മതവിശ്വാസികൾക്കും ഉപകാരപ്രദമായിരിക്കും. അക്കാര്യത്തിലുള്ള ഞങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ അതുപകാരപെടുകയും ചെയ്യും. സ്നേഹം,ദയം, കാരുണ്യം,കോപം,വിശ്വാസം(trust)ഇതെല്ലാം മനസ്സുമായി ബന്ധപെട്ട കാര്യങ്ങളാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ധർമ്മം/അധർമ്മം സദാചാരം/അനാചാരം നന്മ/തിന്മ ഇവയൊക്കെ വേർത്തിരിക്കുന്ന ഒരു അതിർത്തി നിർണ്ണയിക്കാൻ ശാസ്ത്രത്തിന് കാഴിയുമോ?
ശാസ്ത്രത്തിന് വിശദീകരിക്കാൻ പാകത്തിലുള്ള ഒരു ശാസ്ത്രീയത ഈ പ്രപഞ്ചത്തിൽ നേരത്തെ നിലനിൽക്കുന്നു. അതായത്, ഒരു വ്യവസ്ഥപെടുത്തൽ/ഒരു നിയമം എല്ലാ കാര്യത്തിലുമുണ്ട്. വെള്ളം ദൈവം സൃഷ്ടിച്ചു എന്നു വിശ്വാസി പറയുമ്പോൾ ഒരു യുക്തിവാദി/നിരീശ്വരവാദി പറയുന്നു അത് രണ്ട് ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിസിജൻ ആറ്റവും കൂടിചേർന്നതിന്റെ ഫലമായി ഉണ്ടായതാണ്. ഇങ്ങനെയല്ലാ എന്ന് വിശ്വാസി പറയുന്നില്ല. അഥവാ ഇങ്ങനെയായത് കൊണ്ട് ദൈവം സൃഷ്ടിച്ചതല്ല എന്ന് വാദിക്കാൻ പറ്റുന്നത് എങ്ങനെയാണ്? ആ വീടാരുണ്ടാക്കി എന്ന് ചോദിച്ചാൽ രണ്ട് പേരിൽ ഒരാൾ പറയുന്നു; അത് നമ്മുടെ സുശീൽ ഉണ്ടാക്കിയതാണെന്ന്. മറ്റെയാൾ പറയുന്നു. അത് ശരിയല്ല; അത് ഒരു പാട് തൊഴിലാളികൾ ചേർന്ന്, സിമന്റ്, കട്ട, കല്ല്, കമ്പി, മരം എന്നിവ ഒരു നിശ്ചിത അളവിൽ ചേർത്തുവെച്ചപ്പോൾ ഉണ്ടയതാണെന്ന്. ഒരു യുക്തിവാദി/നിരീശ്വരവാദി ഇതിൽ രണ്ടാമത്തേത് മാത്രം ശരിവെക്കുമ്പോൾ ഒരു വിശ്വാസി ഇത് രണ്ടും ശരിവെക്കുന്നു.
ഇക്കാര്യത്തിലെ വളരെ ഗഹനമായ ഒരു പോസ്റ്റ് ഇവിടെ ഉള്ളത് കൊണ്ട് ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല.
താങ്കളുടെ മാന്യമായ ഇടപെടലിന് വളരെ നന്ദി..
മതവിശ്വാസികള്‍ അവരുടെ ഗുണത്തിനോ സുഖത്തിനോ വേണ്ടി മാത്രം ശാസ്ത്രത്തെ അംഗീകരിക്കുന്നു, ഉപയോഗിക്കുന്നു. അതില്‍ കൂടുതല്‍ ഒന്നും ഒരു മതവിശ്വാസി ചെയ്യുന്നില്ല. മതത്തെ മാത്രം വിശ്വസിച്ചിരുന്നു എങ്കില്‍ ശാസ്ത്രം ഇങ്ങനെ പുരോഗമിക്കില്ലായിരുന്നു. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ കോപ്പര്‍നിക്കസ്, ബ്രൂണോ തുടങ്ങിയ ആദ്യകാല ശാസ്ത്രകാരന്മാരെ മതക്കാര്‍ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. എന്നാല്‍ ശാസ്ത്രം അതിശക്തമായി വളര്‍ന്നപ്പോള്‍ മതഗ്രന്ഥങ്ങളിലെ മണ്ടത്തരങ്ങള്‍ക്ക് അനുകൂല വ്യാഖ്യാനങ്ങള്‍ നല്കി ഒപ്പിക്കുന്ന രീതി നമ്മള് കാണുന്നുണ്ടല്ലോ. മനുഷ്യന് വിശുദ്ധചന്ദ്രനില് കാലുകുത്തിയപ്പോള്‍ അവിടെ ബാങ്ക് വിളി കേട്ടു എന്ന കള്ളപ്രചരണം നമുക്ക് മറക്കാന്‍ കഴിയുമോ?!!!
ദൈവം എന്ന പ്രതിഭാസമാണ് ലോകം ഉണ്ടാക്കിയത് എന്നിരിക്കട്ടെ. അത് ഭാരതീയരുടെ ബ്രഹ്മാവോ, ഇസ്രായേലിന്റെ പരിശുദ്ധാത്മാവോ, അറേബ്യക്കാരുടെ അല്ലാഹുവോ അതോ ഗ്രീസിലെ അഥീന ദേവിയോ, കേള്ടിക് ദേവതയായ ബ്രിജിത്തോ, philistins ന്റെ ഡാഗനോ, ചൈനകാരുടെ അമ്മദൈവമായ സൈ വാങ്ങ് മൂവോ, ഷെന്‍ ഇയോ, പടിഞ്ഞാറേ ആഫ്രിക്കക്കാരുടെ ശക്തനായ ലിസയോ, ഇറാക്കികളുടെ പഴയ ഉട്ടുവോ (അതിനെ കൈവേടിഞ്ഞതാണത്രെ ഇറാക്കിന്റെ സര്‍വ്വനാശത്തിന് കാരണം !!), ജപ്പാന്റെ ഒയിനാരിയോ....... ഏതാണ്? ഏതാണ്?
ആയിരക്കണക്കിന് ദൈവങ്ങള്‍ ഉണ്ട്. ഒരെണ്ണത്തിനു പോലും ശക്തിയും തെളിവുമില്ല. പിന്നെങ്ങനെ ഒരാളെ തെരഞ്ഞെടുക്കും? ജന്മനാ കിട്ടുന്നതിനെയോ, പ്രലോഭന- തെറ്റിദ്ധാരണ- അജ്ഞത മൂലം സ്വീകരിക്കുന്നതോ ആയ ദൈവങ്ങളെ മനുഷ്യന് ആരാധിക്കുന്നു. അത് തടയാന്‍ ദൈവത്തിനു കഴിയുന്നില്ല !! കൊള്ള, കൊലപാതകം, ബലാത്സംഗം, പരസ്ത്രീ സംഭോഗം തുടങ്ങിയ വിശുദ്ധ കാര്യങ്ങള്‍ ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന മഹാ ആചാര്യന്മാര് പ്രവാചകരും ഗുരുനാഥന്മാരുമായി മതം ഉണ്ടാക്കുന്നു, പ്രചരിപ്പിക്കുന്നു, സുഖിക്കുന്നു.. കലികാലം തന്നെ !!!!
മനസ്സ് എന്ന പ്രതിഭാസത്തിന് ശാസ്ത്ര സാങ്കേതിക പദാവലികളിലൂടെ ഒരു നിര്‍വ്വചനം തന്ന് ചര്‍ച്ച നടത്തി അത് സ്ഥാപിച്ചെടുക്കാന്‍ ഇവിടെ ഉദ്ദേശമില്ല. എന്നാല്‍ ഒരു ചെറിയ ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാന്‍ ശ്രമിക്കാം.
'A' എന്ന വ്യക്തി 1980- ല്‍ ജനിച്ചു. അദ്ദേഹം വളര്‍ന്ന് യുവാവായി. 2008 ല്‍ അദ്ദേഹം ഒരു അപകടത്തില്‍ പെട്ട് മസ്തിഷ്കമരണം സംഭവിച്ചു. 2009- ല്‍ ആദ്ദേമ മരിച്ചു. അദ്ദേഹത്തിന്റെ മനസ്സ് 1978-ല്‍ നിലവിലുണ്ടായിരുന്നോ? മസ്തിഷ്കമരണം സംഭവിക്കുകയും എന്നാല്‍ ശരീരം ജീവിക്കുകയും ചെയത കാലത്ത് അദ്ദേഹത്തിന് മന്സ്സ് ഉണ്ടായിരുന്നോ? അദ്ദേഹത്തിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ മനസ്സ് നാശമില്ലാതെ നില നില്ക്കുന്നുണ്ടോ?
ഉത്തരം വളരെ ലളിതമാണ്. പുരുഷ ബീജവും സ്തീയുടെ അണ്ഡവും കീടിച്ചേരുന്ന നിമിഷം മുതല്‍ ജീവന് എന്ന പ്രതിഭാസം ആ സിക്താണ്ഡത്തില്‍ ഉണ്ട്. എന്നാല്‍ കോശങ്ങള്‍ വളര്‍ന്ന് തലച്ചോറ് എന്ന അവയവം രൂപപ്പെടുന്നതോടു കൂടി മാത്രമേ ബോധം അഥവാ മനസ്സ് എന്ന പ്രതിഭാസം നില നില്ക്കുന്നുള്ളു. തലച്ചോറിന് മരണം സംഭവിക്കുന്നതോടെ ശരീരം ജീവിച്ചാലും മനസ്സ് എന്ന പ്രതിഭാസം നിലനില്ക്കുന്നില്ല. അതായത് മനസ്സ് എന്നുപറയുന്നത് ഭൗതിക വസ്തുവായ തലച്ചൊറ് എന്ന അവയവത്തിന്റെ ഒരു ഉല്‍പ്പന്നമാണ് എന്ന് നിശ്ശംശയം പറയാം. അതിന്റെ സങ്കീര്‍ണ്ണതകള്‍ അവതരിപ്പിച്ച് മനസ്സിനെ അമരമാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ അതിന് ശസ്ത്രീയമായ അടിത്തറയില്ല.
ദയ, സന്തോഷം, ദു:ഖം, ദേഷ്യം ഇത്യാദി വികാരങ്ങള്‍ മനസ്സിന്റെ വ്യത്യസ്ഥ ഭാവങ്ങളാണ്. തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ കൃത്രിമമായി ഉത്തേജിപ്പിച്ച് ഇത്തരം വികാരങ്ങളെ കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയുമെന്ന് നമുക്കറിയാം.
ഇതിലുപരിയായി മനസ്സ് ഏതെങ്കിലും 'ദിവ്യശക്തി'യുടെ ദാനമാണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. അത് അവര്‍ക്ക് ആരെങ്കിലും 'വെളിവാക്കി'ക്കൊടുത്തതാകാം. അത്തരം വിശ്വാസം അവര്‍ക്ക് 'ആത്മശാന്തി' നല്കുന്നുണ്ടാകാം. അതിനാല്‍ അവരുടെ 'സത്യവിശ്വാസം' സൂക്ഷിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. പക്ഷേ അത്തരം വിശ്വാസക്കാരെ ലത്തീഫ് പറഞ്ഞപോലെ 'അവരുടെ പാട്ടിന്' വിടുകയേ നിവൃത്തിയുള്ളു.
പുരുഷ ബീജവും സ്തീയുടെ അണ്ഡവും കീടിച്ചേരുന്ന നിമിഷം മുതല്‍ ജീവന് എന്ന പ്രതിഭാസം ആ സിക്താണ്ഡത്തില്‍ ഉണ്ട്.
ജീവനില്ലാത്ത പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ചേർന്നാൽ ജീവനുള്ള സിക്താണ്ഡമാകുമോ? കൂടിച്ചേരുന്നതിന് മുമ്പ് ജീവനില്ലേ എന്നതാണ് എന്റെ ചോദ്യത്ത്യത്തിന്റെ മർമ്മം.
ജീവനും ആത്മാവും രണ്ടാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നമ്മുടെ ഭൌതിക ശരീരത്തിന്റെ ഭാഗമാണ് ജീവൻ. എല്ലാജീവികൾക്കും ജീവനുണ്ട്. എന്നാൽ മനുഷ്യനെ പോലെ ആത്മാവില്ല. ജീവന്റെ പോഷണത്തിന് നാം ആഹാരം കഴിക്കുന്നു. എന്നാൽ ആത്മാവിന്റെ പോഷണം ജ്ഞാനമാണ്. ജീവനും ബോധവുമുള്ള ശരീരത്തിലെ ആത്മാവ് വസിക്കുന്നുള്ളൂ. ഉറക്കത്തിൽ നമുക്ക് ജീവനുണ്ട്.എന്നാൽ ഉറക്കത്തിൽ നമ്മുടെ ആരുടെയെങ്കിലും മനസ്സ് വർക്ക് ചെയ്യാറുണ്ടോ?
മനസ്സിനെ കുറിച്ചുള്ള താങ്കളുടെ വിശദീകരണം താങ്കളുടേ യുക്തിക്കനുസരിച്ച് മാത്രമുള്ളതായേ എനിക്കു തോന്നിയുള്ളൂ. ശാസ്ത്രീയമായി തോന്നിയില്ല. സംവാദങ്ങൾ പോലും രണ്ട് മനസ്സുകൾ തമ്മിലാണ്. മനസ്സിനെ കുറിച്ച് ശാസ്ത്രം കണ്ടെത്തിയിരുന്നെങ്കിൽ നമ്മുടെ വളർത്ത് മൃഗങ്ങൾക്കെങ്കിലും നമ്മെ പോലുള്ള മനസ്സുകൾ നൽകാൻ കഴിയേണ്ടതായിരുന്നു.
മനസ്സിന്റെ വികാസം ശരീരത്തിന്റെ വികാസവുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഉള്ളതായി തോന്നുന്നില്ല.
ആത്മാവിന്റെ ആയുധമാണ് ശരീരം. വികാസ ക്ഷമമായ ബുദ്ധിയും യുക്തിയുമെല്ലാം അതിന്റെ ഭാഗമാണ്. അതിനെ സംസ്കരിച്ചവൻ വിജയിച്ചു. മോശമക്കിയവൻ പരാജയപെട്ടു.
@ Chinthakan
"Memories, Dreams, Reflections"
by Carl Gustav Jung.
If possible try to read Yung's books.(Frauid's student).
All the answers with scientific proofs are there.
മഴ പെയ്യുന്നതെങ്ങനെ?
ശാസ്ത്രനിലപാട് ഞാന്‍ വിശദീകരിക്കുന്നില്ല.
ഇസ്ലാമിക വിശ്വാസത്തിന്റെ നിലപാടു പറയാം:
മഴ പെയ്യിക്കാനായി അല്ലാഹു പ്രത്യേകം മലക്കുക്കളെ ഏര്പ്പടാക്കിയിട്ടുണ്ട്. അവര്‍ മേഘങ്ങളെ ആട്ടിത്തെളിച്ച് അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് വേണ്ടയിടങ്ങളില്‍ മഴ പെയ്യിക്കുന്നു. ആ മലക്കുകള്‍ മേഘങ്ങളോടു ഗര്‍ജ്ജിക്കുന്ന ശബ്ദമാണ് ഇടിനാദം. അവയുടെ തീവാല്‍ മിന്നുന്നതാണു ഇടിമിന്നല്‍ ! ഇതൊക്കെ കുര് ആനിലും വിശദീകരണമായി വന്ന ഹദീസുകളിലും ഉള്ളതാണ്. ലതീഫും കൂട്ടരും നിഷേധിക്കുമായിരിക്കും. ഇനി ഉള്‍ക്കാ പതനത്തെ കുറിച്ചുള്ള കുര് ആന്‍ നിലപാടു പറയാം. ആകാശത്തിനു മുകളില്‍ അല്ലാഹുവും മലക്കുകളും യോഗം ചേര്‍ന്ന് ഭൂമിയിലെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ അതു കട്ടു കേള്‍ക്കാനും ജ്യോത്സ്യന്മാര്ക്കും മറ്റും വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനുമായി ആകാശത്തിനു ചുവട്ടില്‍ പാര്‍ത്തും പതുങ്ങിയും ചെന്നിരിക്കുന്ന പിശാചുക്കളെ അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി എറിഞ്ഞാട്ടുന്നതാണ് ഉള്‍ക്കകള്‍ ! ശാസ്ത്രം പറയുന്നത് അംഗീകരിക്കാമെങ്കില്‍ കുര് ആന്‍ വിവരമില്ലാത്ത മനുഷ്യരുടെ ഭാവനയാണെന്ന ശാസ്ത്ര സത്യം കൂടി അംഗീകരിക്കേണ്ടി വരും.
ലതീഫും ചിന്തകനും പറയുമ്പോലെ ഭൌതികേതര കാര്യങ്ങളും ഭൌതിക കാര്യങ്ങളും വേറെയല്ല. വിശ്വാസത്തെ ഭാഗികമായി മാത്രം അംഗീകരിക്കുന്ന കപട നിലപാടാണിന്നു വിശ്വാസിഅകള്ക്കുള്ളത്.
ജ്യോത്സ്യന്മാര്ക്കും മന്ത്രവാദികള്ക്കുമൊക്കെ പിശാചുക്കളുടെ സഹായത്തോടെ ചില ഭാവി കാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്നതും ഇസ്ലാമികമായി അന്ധവിശ്വാസമാകില്ല ! സത്യവിശ്വാസത്തിന്റെ ഭാഗമാകും !!
പുതിയ പോസ്റ്റ് - ഇതിലെ വിഷയവും ആയി ബന്ധമുണ്ട് എന്ന് കരുതുന്നു.
വൈരുധ്യാത്മക യുക്തിവാദം
ഒരു പൂച്ചയുടത്ര പോലും ബുദ്ധിയില്ലാത്ത മനുഷ്യരുണ്ട്. തലച്ചോറിന്റെ വളര്‍ച്ച ക്കുറവു മൂലം ഗുരുതരമായ് ബുദ്ധിമാന്ദ്യം ബാധിച്ചവര്‍. അവര്‍ക്കും ആത്മാവുണ്ടോ? മനുഷ്യ്ര്ക്ക് വിവിധ നിലവാരത്തിലാണു ബുദ്ധി. അതിബുദ്ധിമാന്മാരും മന്ദ ബുദ്ധികളും അതി മന്ദബുദ്ധികളുമൊക്കെയുണ്ട്. ആത്മാവിനു റെയ്ഞ്ച് വ്യത്യാസമുണ്ടോ? നല്ല ബുദ്ധിയുണ്ടായിരുന്ന എന്റെ ഒരു സുഹൃത്ത്-അദ്ദേഹം ഒരു ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു- ഒരു വാഹനാപകടത്തില്‍ തലച്ചോറിനു ക്ഷതം പറ്റിയതിനെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെടുകയും വെറും കുട്ടിയെപ്പോലെ പെരുമാറുകയും ചെയ്യുന്നു. സ്വന്തം ഭാര്യയെപ്പോലും തിരിച്ചറിയുന്നില്ല.
അദ്ദേഹത്തിന്റെ ആത്മാവിനെന്തു പറ്റി? തലചോറിനു പരിക്കു പറ്റിയാല്‍ ആത്മാവിനും പരിക്കു പറ്റുമെങ്കില്‍ ആത്മാവ് എന്നത് വേറെയൊരു അസ്തിത്വമല്ല വെറും തലച്ചോറിന്റെ ഫങ്ക്ഷന് മാത്രമാണ് എന്നല്ലേ അര്‍ത്ഥം?
ആത്മാവ് എന്ന മിഥ്യാ സങ്കല്‍പ്പം ഒരു പഴയ പോസ്റ്റ്
ജീവനും ബോധവുമുള്ള ശരീരത്തിലെ ആത്മാവ് വസിക്കുന്നുള്ളൂ.
നേരെത്തെ എന്റെ കമന്റിലുള്ള ഈ ഭാഗം തന്നെയാണ് എനിക്ക് ജബ്ബാർ മാഷിന് മറുപടിയായി നൽകാനുള്ളത്.
ചിന്തകന്‍ പറഞ്ഞു:
"നമ്മുടെ ഭൌതിക ശരീരത്തിന്റെ ഭാഗമാണ് ജീവൻ. എല്ലാജീവികൾക്കും ജീവനുണ്ട്. എന്നാൽ മനുഷ്യനെ പോലെ ആത്മാവില്ല. ജീവന്റെ പോഷണത്തിന് നാം ആഹാരം കഴിക്കുന്നു. എന്നാൽ ആത്മാവിന്റെ പോഷണം ജ്ഞാനമാണ്. ജീവനും ബോധവുമുള്ള ശരീരത്തിലെ ആത്മാവ് വസിക്കുന്നുള്ളൂ. ഉറക്കത്തിൽ നമുക്ക് ജീവനുണ്ട്.എന്നാൽ ഉറക്കത്തിൽ നമ്മുടെ ആരുടെയെങ്കിലും മനസ്സ് വർക്ക് ചെയ്യാറുണ്ടോ?"
>>>>> "മനുഷ്യനപ്പോലെ ആത്മാവില്ല" എന്നു വെച്ചാല്‍ മറ്റു ജീവികള്‍ക്കില്ലാത്ത ആത്മാവ് മനുഷ്യനുണ്ടെന്നര്ത്ഥം. ഈ അറിവ് ചിന്തകന്‍ ഏത് ശാസ്ത്രത്തില്‍ നിന്ന് കിട്ടിയതാണ്? 'ദിവ്യശക്തി'യുടെ വെളിപാടല്ലേ? ഇതുതന്നെയാണ് ഈ പൊസ്റ്റില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച വിഷയവും.
"ജീവനും ബോധവുമുള്ള ശരീരത്തിലെ ആത്മാവ് വസിക്കുന്നുള്ളൂ."
>>> ജീവനും ബോധവും ഭൗതികമായിരിക്കേ അതില്‍ 'വസിക്കുന്ന' 'ആത്മാവ്' മാത്രം ഭൗതികേതരമായതെങ്ങനെ? ഇതു തന്നെയാണ് 'രണ്ടാമത്തെ നിലപാട്'. ഇതില്‍ കൂടുലൊന്നും ഈ പോസ്റ്റില്‍ പറഞ്ഞിട്ടില്ല. 'ആത്മാവും' 'മനസ്സും' ചിന്തകന്റെ കമന്റില്‍ ഒളിച്ചു കളിക്കുകയാണ്. മനസ്സിനുമപ്പുറം എന്ത് ആത്മാവ്!!
>>>> ജ്ഞാനം ആത്മാവിന്റെയല്ല, ബുദ്ധിയുടെ പോഷണമാണ്.
>>>> ഉറക്കത്തില്‍ ജീവനുണ്ട്; ഉറക്കത്തില്‍ ബൊധമനസ്സ് സുഷുപ്തിയിലാണ്; അബോധമനസ്സ് അപ്പോഴും പ്രവര്‍ത്തിക്കുന്നു. പക്ഷേ, അതിലെവിടെയും 'ആത്മാവിന്' സ്ഥാനമില്ലല്ലോ?
ചിന്തകന്‍:
"ജീവനും ബോധവുമുള്ള ശരീരത്തിലെ ആത്മാവ് വസിക്കുന്നുള്ളൂ."
"ആത്മാവിന്റെ പോഷണം ജ്ഞാനമാണ്."
അപ്പോള്‍ വല്ല അപകടത്തിലും പെട്ട് ബോധം മാത്രം നഷ്ടപ്പെട്ടാല്‍ ആത്മാവ് എവിടെ പോവുന്നു? ആത്മാവിന്റെ "ജ്ഞാനം" എന്ന പോഷകം അപ്പോള്‍ എവിടെ പോയി ഒളിക്കുന്നു?
"എന്നാൽ ഉറക്കത്തിൽ നമ്മുടെ ആരുടെയെങ്കിലും മനസ്സ് വർക്ക് ചെയ്യാറുണ്ടോ?"
അപ്പോള്‍ ഈ സ്വപ്നമൊക്കെ കാണിക്കുന്നത് കൈകാലുകള്‍ ആണോ?
കാള്‍ ജുങ്ങിന്റെയോ സിഗ്മണ്ടിന്റെയോ യുങ്ങിന്റെയോ ഒക്കെ പുസ്തകങ്ങള്‍ വെറുതെ മരിച്ചു നോക്കിയാല്‍ തന്നെ ഇതിനൊക്കെ ശാസ്ത്രീയമായ ഉത്തരങ്ങള്‍ തെളിവ് സഹിതം ഉണ്ട്. ഒരു തെളിവോ ശാസ്ത്രീയതയോ അറിവോ ഇല്ലാത്ത പ്രവാചകന്മാരെ എങ്ങനെ ഇവരോക്കെ വിശ്വസിക്കുന്നു.. അത്ഭുതം തന്നെ !!
ജ്ഞാനം ആത്മാവിന്റെയല്ല, ബുദ്ധിയുടെ പോഷണമാണ്.
പ്രിയ സുശീല്‍
ഇതിന്റെ ശാസ്ത്രീയമായ തെളിവ് ഹാജരാക്കാമോ? കൂട്ടത്തില്‍ ജീവന്,യുക്തി,ബുദ്ധി,വിവേകം,ജ്ഞാനം എന്നിവയെ കുറിച്ചു ശാസ്ത്രം എന്തുപറയുന്നു എന്ന് താങ്കളില്‍ നിന്നറിയാന്‍ എനിക്ക് താല്പര്യമുണ്ട്.
സത്യത്തില്‍ നമ്മുടെ അറിവുകള്‍ എവിടെയാണ് സേവ് ചെയ്യപെടുന്നത്. ഒരാള്‍ 10 ദിവസം അബോധാവസ്തയിലായി പിന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോള്‍ നേരെത്തെ അയാള്‍ പഠിച്ച് മനസ്സിലാക്കിയ കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മ വരുന്നത് എങ്ങനെയാണ്?
പ്രിയ സായികിരണ്‍.
നാം സ്വപ്നം കാണാറുണ്ട്. ശരിയാണ്. എന്നാല്‍ കാണുന്ന കാര്യങ്ങളൊന്നും സംഭവിക്കുന്നത് കിടക്കുന്ന സ്ഥലത്ത് നിന്നാണെന്ന് എനിക്ക് ഫീല്‍ ചെയ്യാറില്ല.കുവൈത്തിലുള്ള ഞാന്‍ ചിലപ്പോള്‍ നാട്ടില്‍ എന്റെ കുടുമ്പത്തോടൊപ്പം യാത്ര ചെയ്യുന്നതായി സ്വപ്നം കാണാറുണ്ട്. ഉറക്കം ഉണരുന്നത് വരെ ശരിക്കും അതൊരു അനുഭവമായിട്ടാണ് ഫീല്‍ ചെയ്യാറുള്ളത്.
ഇതെന്തുകൊണ്ടാണ്?
താങ്കള്‍ നിര്‍ദ്ദേശിച്ച പുസ്തകങ്ങള്‍ ഞാന്‍ എന്റെ കയ്യില്‍ കിട്ടുന്ന മുറക്ക് വായിക്കാന്‍ ശ്രമിക്കാം. നിര്‍ദ്ദേശത്തിന് പ്രത്യേകം നന്ദി.
എങ്കിലും ആ പുസ്തകങ്ങള്‍ താങ്കള്‍ വായിച്ച സ്ഥിതിക്ക് ചില കാര്യങ്ങളെങ്കില്‍ ഇവിടെ പങ്ക് വെക്കാന്‍ പറ്റും. ഏറ്റവും കുറഞ്ഞത് മുകളില്‍ ഞാന്‍ ചോദിച്ച ചോദ്യത്തെ പറ്റിയെങ്കിലും
ഇക്കാര്യത്തിലുള്ള എന്റെ ചിന്തകള്‍ പരിപൂര്‍ണ്ണമായും ശരിയാണെന്ന് വിചാരം എനിക്കൊരിക്കലും ഇല്ല. ഞാന്‍ ചില സംശയങ്ങള്‍ പങ്ക് വെക്കുന്നു എന്ന് മാത്രം.
മതഗ്രന്ഥങ്ങള്‍ ശാസ്ത്രസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ?
ശാസ്ത്രീയമായി അന്വേഷിച്ചു കണ്ടുപിടിച്ച കാര്യത്തിന് യുക്തിയുടെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല.
ഇത് വിചിത്രമായ ഒരു നിരീക്ഷണമാണല്ലോ!
ശാസ്ത്രീയമായി അന്വേഷിച്ചു കണ്ടുപിടിക്കുക എന്നു പറഞ്ഞാല്‍ ചിന്താശേഷിയുള്ളവര്‍ മനസിലാക്കുന്നത്, യുക്തി ഉപയോഗിച്ച് തെളിവുകള്‍ നല്കി സത്യമെന്നു കണ്ടെത്തുന്നതിനെയാണ്.
ഇനി രണ്ടാമത് പറഞ്ഞ മലക്കുകളെക്കുറിച്ചുള്ള വിശ്വാസത്തിലേക്ക് വരാം. അവയെക്കുറിച്ച് അനുഭവിച്ചറിഞ്ഞ/കണ്ട ഒരു പ്രവാചകന്റെ വാക്കുകള്‍ വിശ്വaസിക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്.
എന്നു വച്ചാല്‍ കേട്ടുകേഴ്വി എന്നര്‍ത്ഥം.
very good ചിന്തകന്‍. സ്വപ്നത്തെ കുറിച്ചുള്ള ആഴത്തിലുള്ള അപഗ്രഥനം തന്നെ സിഗ്മണ്ട് ഫ്രോയിഡ് നടത്തിയിട്ടുണ്ട്. മുകളില്‍ കൊടുത്തതും അതുമായി ബന്ധപ്പെട്ടതുമായ ഒട്ടേറെ മനശാസ്ത്രപഠനഗ്രന്ഥങ്ങള് താങ്കള്‍ക്കു വായിച്ചു പഠിക്കാം. എല്ലാം കൂടി ഈയൊരു ബ്ലോഗില്‍ വീണ്ടും ടൈപ്പ് ചെയ്യുക വളരെയേറെ ബുദ്ധിമുട്ടാണ്. താല്പര്യമുണ്ടെങ്കില് വായിച്ചു പഠിക്കുക. അതിനു ശേഷം മാത്രം അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതല്ലേ ഉചിതം.
<<ഇനി രണ്ടാമത് പറഞ്ഞ മലക്കുകളെക്കുറിച്ചുള്ള വിശ്വാസത്തിലേക്ക് വരാം. അവയെക്കുറിച്ച് അനുഭവിച്ചറിഞ്ഞ/കണ്ട ഒരു പ്രവാചകന്റെ വാക്കുകള്‍ വിശ്വaസിക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്.>>
ലോകത്ത് ഒരാളും ഒരിക്കലും കണ്ടിട്ടോ അറിഞ്ഞിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്ത മാലാഖ എന്ന സങ്കല്‍പ്പത്തെ കേവലം ഒരാള്‍ കണ്ടു എന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിക്കു മുട്ടാണ്. അഥവാ അത് ശരിയാണെങ്കില്‍, ആ മാലാഖമാര്‍ മേഘങ്ങളോടു ഗര്‍ജ്ജിക്കുന്ന ശബ്ദമാണോ ഇടിനാദം?? ഉത്തരം തരൂ പ്ലീസ്.
വിശ്വസിക്കാം. പക്ഷെ അയാള്‍ പറയുന്നത് തെറ്റാണെന്ന് കാലം തെളിയിക്കുമ്പോള്‍ സ്വയം ഒരു അവലോകനം നടത്തുന്നത് കൊണ്ട് മാനവരാശിക്ക് ഗുണമേ ചെയ്യൂ.
കണ്ട ഒരു പ്രവാചകന്റെ വാക്കുകള്‍ വിശ്വaസിക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്.
-----
മലക്കിനെ കാണുക, ജിന്നിനെ കാണുക, പ്രേതത്തെ കാണുക തുടങ്ങിയവ മിഥ്യാനുഭവങ്ങളാണ് [hallucination] . ആധുനിക മനശ്ശാസ്ത്രം ഇതിനെയൊക്കെ വളരെ ലളിതമായിത്തന്നെ വിശദീകരിക്കുന്നുണ്ട്. പണ്ടുള്ളവര്‍ അതൊക്കെ അന്ധവിശ്വാസങ്ങളായി സ്വീകരിച്ചു. നമ്മുടെ ചിന്തകനെപ്പോലുള്ളവര് ഇന്നും ആ പ്രാകൃതമനുഷ്യരുടെ നിലവാരത്തില്‍ കഴിഞ്ഞു കൂടുന്നു !
ഭൂതപ്രേത പിശാചു ജിന്‍ ആദി അലവല സാധനങ്ങളൊക്കെ വെറും മൂഡ സങ്കല്പ്പങ്ങളാണെന്ന് ഇന്ന് നാലാം ക്ലാസ് വിദ്യാഭ്യാസവും അല്പസ്വല്പം ശാസ്ത്രബോധവുമുള്ള എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷെ മുസ്ലിം വിശ്വാസികള്‍ക്ക് -അവരുടെ ദൈവം തന്നെ അന്ധവിശ്വാസിയായതു കാരണം -ഈ ഏടാകൂടങ്ങളില് വിശ്വസിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ! കുര് ആന്‍ എന്ന ദൈവിക വെളിപാടു ഗ്രന്ഥം തന്നെ പിശാചു മാരണങ്ങളാലും മലക്കു ജിന്നാദികളാലും ബാധയേറ്റു കിടപ്പാണല്ലോ!
ഭൂതപ്രേത പിശാചു ജിന്‍ ആദി അലവല സാധനങ്ങളൊക്കെ വെറും മൂഡ സങ്കല്പ്പങ്ങളാണെന്ന് ഇന്ന് നാലാം ക്ലാസ് വിദ്യാഭ്യാസവും അല്പസ്വല്പം ശാസ്ത്രബോധവുമുള്ള എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുണ്ട്
===========
ആരും സംവിധാനിക്കാതെ, ആരും ഗുണമേന്മ പരിശോധിക്കാതെ, പെര്‍ഫെക്റ്റ് എന്ന് ഒരിക്കലും പറയാന്‍ കഴിയാത്ത, തികച്ചും യാദൃശ്ചികമായ ഒരു പ്രക്രിയ വഴി ഉണ്ടായ തലച്ചോര്‍ എന്ന അവയവം ഉപയോഗിച്ച് അറിയാന്‍ കഴിയുന്നത് എല്ലാം സത്യമാണ് എന്നും, അതിനപ്പുറത്ത് മറ്റൊരു സത്യമില്ല എന്നതുമെല്ലേ ഏറ്റവും വലിയ മൂഡസങ്കല്പ്പം ? മാഷിനു പദാര്ത്ഥലോകത്തിനപ്പുറത്ത് ഒന്നുമില്ല എന്ന് ശഠിക്കണമെങ്കില്‍ തലച്ചോറിന് അപ്രമാദിത്യം കല്‍ക്കണം. തലച്ചോറിന് അപ്രമാധിത്യം കല്പ്പിക്കണം അത് താനേ പരിനമിച്ചുണ്ടായതല്ല എന്ന് പറയേണ്ടി വരും. ഈ വൃത്തത്തില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയില്ല.
വിശദമായ പോസ്റ്റ് ഇവിടെ.
വൈരുധ്യാത്മക യുക്തിവാദം
യുക്തിവാദികളുടെ വിശ്വാസരഹിതമായ ജീവിതം എന്ന സങ്കല്പം ഒരു ഉട്ടോപ്യന്‍ സിദ്ധാന്തമാണ്. അതിന് ഒരു നിലനില്‍പ്പുമില്ല. മനുഷ്യന് തന്റെ ജീവിതം സന്തുലിതത്തോടെ മുന്നോട്ടുകൊണ്ടു പോകാന്‍ ചില വിശ്വാസങ്ങളില്‍ ഉള്‍പ്പെട്ടേ മതിയാവൂ. സ്വന്തം അഛനാര് എന്നതുപോലും ഒരു വലിയ വിശ്വാസമാണെന്ന് അനിഷേധ്യമല്ലേ. എന്നിരിക്കെ മനുഷ്യോപകാരമായ ചില വിശ്വാസങ്ങള്‍ വേണമെന്നുതന്നെ ഇസ്ലാം വെച്ചിരിക്കുന്നു. ദൈവം ഒരു മിഥ്യയായി തോന്നുന്നവര്‍ക്ക് അതേ തുടര്‍ന്ന് വരുന്ന മറ്റു വിശ്വാസങ്ങളും ഉള്‍കൊള്ളാനാവില്ലെന്ന് മാത്രമല്ല അതിനെ എത്ര കൊച്ചാക്കാമോ അത്രയും കൊച്ചാക്കി അവതരിപ്പിക്കുകയും ചെയ്യാം.
മാനവ സമൂഹത്തെ സമുദ്ധരിക്കാനും പരിവര്‍ത്തിപ്പിക്കാനും ആഗതമാകുന്ന ഒരു ദര്‍ശനത്തിന് ശക്തമായ അടിത്തറയില്‍ കെട്ടിയുയര്‍ത്തപ്പെട്ട ഒരു ആദര്‍ശം ആവശ്യമാണ്. ഇസ്ലാമിലെ വിശ്വാസ കാര്യങ്ങള്‍ അതിന് സഹായകമാണ്. ആറ് വിശ്വാസ കാര്യങ്ങളാണ് പ്രധാനമായും ഇസ്ലാമിലുള്ളത്. പോസ്റ്റിന്റെ വിഷയമല്ലെങ്കിലും പോസ്റ്റിലെ വിഷയം വെച്ച് ചര്‍ച നീങ്ങില്ല എന്ന് സുശീലിന് ഉറപ്പായതിനാല്‍ അത് തന്ത്രപൂര്‍വം ഇസ്ലാമിലെ (മലക്കുകളെക്കുറിച്ചുള്ള) വിശ്വാസ കാര്യത്തിന് നേരെ തിരിച്ചു വെച്ചതിനാല്‍ ചര്‍ചയില്‍ ജബ്ബാര്‍ മാഷും താല്പര്യ പൂര്‍വം മുന്നേറുന്നു. മുസ്ലിംകള്ക്ക് മുഴുവന്‍ എല്‍.പി.സ്കൂള്‍ നിലവാരമാണ് അദ്ദേഹം പരമാവധി അനുവധിക്കുക. അത്രയെങ്കിലും അനുവദിച്ചതിന് അദ്ദേഹത്തോട് നന്ദി പറയുക.
ഇസ്ലാമിലെ മലക്കുകളുടെ വിശ്വാസം എങ്ങനെയാണെന്നും എന്താണെന്നും എന്തിനാണെന്നും വിശദീകരിക്കേണ്ടത് അത് വിശ്വാസിക്കുന്നവരാകുന്നതാണ് ഭംഗി എന്നതിനാല്‍ ജബ്ബാര്‍ മാഷ് ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് എന്താണ് ആ വിശ്വാസം എന്ന് ഇവിടെ തന്നെ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിന് ശേഷമുള്ള പരിഹാസവും വിമര്‍ശനവും കുറെകൂടി ഫലം ചെയ്യും എന്നതുകൊണ്ടാണ് അല്പം സൂദീര്‍ഘമായ വിവരണം തുടര്ചയ്യായി നല്കാന് സന്നദ്ധമാകുന്നത്.
ഏകദൈവ വിശ്വാസത്തിനു ശേഷം മുഹമ്മദ്നബി വിശ്വസിക്കുവാനാജ്ഞാപിച്ച രണ്ടാമത്തെ കാര്യം മലക്കുകളിലുള്ള വിശ്വാസമാണ്. ബഹുദൈവവിശ്വാസത്തിന്റെ കലര്‍പ്പില്‍നിന്ന് ഏകദൈവവിശ്വാസം സംശുദ്ധമായിത്തീരുമെന്നതാണിതിന്റെ പ്രധാനഫലം.
രണ്ടുതരം സൃഷ്ടികളെയാണ് ബഹുദൈവവിശ്വാസികള്‍ ദിവ്യത്വത്തില്‍ പങ്കുചേര്ത്തിട്ടുള്ളത്. ഒന്ന്: സ്ഥൂല ശരീരങ്ങളോടുകൂടിയ സൃഷ്ടികള്‍- സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍, അഗ്നി, വെള്ളം, മനുഷ്യന് മുതലായവ. രണ്ട്: ജഡാസ്തിത്വമില്ലാത്ത അദൃശ്യശക്തികള്-കാറ്റടിപ്പിക്കുന്നവ, മഴ പെയ്യിക്കുന്നവ, പ്രകാശം നല്കുന്നവ തുടങ്ങിയവ. ആദ്യവിഭാഗത്തില്പ്പെട്ടവ ദൃശ്യവസ്തുക്കളായതിനാല്, അവയുടെ ദിവ്യത്വം പരിശുദ്ധ വാക്യംകൊണ്ട് തന്നെ തിരസ്കരിക്കാം. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവ അദൃശ്യാസ്തിത്വങ്ങളാണ്. അത്തരം അസ്തിത്വങ്ങളെയാണ് ബഹുദൈവവിശ്വാസികള്‍ മിക്കവാറും പിടികൂടിയിട്ടുള്ളത്. അവയെക്കുറിച്ചാണ് അവര്‍ ദൈവങ്ങളെന്നും ദേവതകളെന്നും ദൈവസന്താനങ്ങളെന്നും ധരിച്ചുവശായിരിക്കുന്നതും. അവയുടെ സങ്കല്പരൂപങ്ങളുണ്ടാക്കി അവര്‍ പൂജകളും വഴിപാടുകളും നടത്തുന്നു. തന്നിമിത്തം ബഹുദൈവവിശ്വാസത്തിന്റെ ഈ രണ്ടാം ഇനത്തില്‍ നിന്നും ഏകദൈവസിദ്ധാന്തത്തെ പരിരക്ഷിക്കുവാന്‍ വിശ്വാസപരമായ ഒരു പ്രത്യേക സംഗതി നിര്‍ദേശിച്ചിരിക്കയാണ്. (cont.)
സുബൈര്‍ പറഞ്ഞു:
"ആരും സംവിധാനിക്കാതെ, ആരും ഗുണമേന്മ പരിശോധിക്കാതെ, പെര്‍ഫെക്റ്റ് എന്ന് ഒരിക്കലും പറയാന്‍ കഴിയാത്ത, തികച്ചും യാദൃശ്ചികമായ ഒരു പ്രക്രിയ വഴി ഉണ്ടായ തലച്ചോര്‍ എന്ന അവയവം ഉപയോഗിച്ച് അറിയാന്‍ കഴിയുന്നത് എല്ലാം സത്യമാണ് എന്നും, അതിനപ്പുറത്ത് മറ്റൊരു സത്യമില്ല എന്നതുമെല്ലേ ഏറ്റവും വലിയ മൂഡസങ്കല്പ്പം ?"
>>>> സുബൈര്‍, തലച്ചൊര്‍ എന്തൊ ആകട്ടെ, പക്ഷേ, അതുപയോഗിക്കാതെ പ്രേത-പൂത-പിശാച്-ജിന്നുകളെ കണ്ടെത്താന്‍ ഏതവയവമാണ് താങ്കള്‍ ഉപയോഗിക്കുന്നത്? 'അതിനുമപ്പുറമുള്ള' സത്യം കണ്ടെത്താന്‍ എന്തു വഴി? കേട്ടുകേള്‍വികളോ? അറിയാന്‍ കഴിയാത്ത കാര്യം അറിയില്ല എന്നു സമ്മതിക്കാന്‍ നമ്മള് എന്തിന് മടിക്കണം? ഈ പ്രപഞ്ചത്തെ മനുഷ്യന് അറിഞ്ഞത് എത്രയോ പരിമിതം. അറിഞ്ഞതിലുമെത്രയോ അറിയാനിരിക്കുന്നു. ഒരിക്കലും അറിയാന്‍ കഴിയാത്തവയുമുണ്ടാകാം. പക്ഷേ അതെല്ലാമറിയുന്നതിനു മുമ്പേ 'രണ്ടാമത്തെ നിലപാട് 'സ്വീകരിക്കണമെന്നാണോ താങ്കളുടെ വാദം? എങ്കില്‍ അത് ലത്തീഫിന്റെയും ചിന്തമന്റെയും മുന്‍ നിലപാടിന് വിരുദ്ധമാകും. ഈ നിലപാടിനെ തുറന്നുകാട്ടുകതന്നെയാണ് എന്റെ പോസ്റ്റിന്റെ ലക്ഷ്യം. താങ്കളുടെ നിലപാടുകള്‍ എന്റെ പോസ്റ്റിലെ നിഗമനങ്ങളെ ശരിവയ്ക്കുന്നു. നന്ദി.
ഈ വിഷയകമായി മുഹമ്മദ്നബിയുടെ അധ്യാപനം ഇപ്രകാരമാണ്: ദേവതകളും ദൈവങ്ങളും ദൈവസന്താനങ്ങളുമായി തെറ്റിദ്ധരിക്കപ്പെടുന്ന ഈ അദൃശ്യ പ്രതിഭാസങ്ങള്‍ യഥാര്‍ഥത്തില്‍ ദൈവത്തിന്റെ മലക്കുകളാണ്. അവര്‍ക്ക് ദിവ്യത്വത്തില്‍ ഒരു പങ്കുമില്ല. അവരെല്ലാം ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. ദൈവശാസനകളില്നിന്ന് അല്പം പോലും വ്യതിചലിക്കുക അവര്‍ക്ക് സാധ്യമല്ല. അവര്‍ മുഖേനയാണ് ദൈവം പ്രപഞ്ചമാകുന്ന തന്റെ സാമ്രാജ്യം ഭരിക്കുന്നത്. അവരാകട്ടെ ദൈവശാസനകള്‍ സനിഷ്കര്‍ഷം നിറവേറ്റുകയും ചെയ്യുന്നു. സ്വയം വല്ലതും ചെയ്യുവാനവര് ശക്തരല്ല. സ്വന്തം ശക്തിപ്രയോഗിച്ച് ദൈവസന്നിധിയില്‍ വല്ലതും ആവശ്യപ്പെടാനും അവര്‍ക്ക് കഴിയില്ല. വല്ലവര്ക്കുംവേണ്ടി ദൈവത്തോട് ശുപാര്ശചെയ്യാനുമാവില്ല. മനുഷ്യര്‍ അവരെ ആരാധിക്കുന്നതും അവരോട് സഹായമര്‍ഥിക്കുന്നതും എത്രയും ലജ്ജാവഹമാണ്. കാരണം, ആദ്യഘട്ടത്തില്‍ ത്തന്നെ ദൈവം അവരെക്കൊണ്ട് മനുഷ്യപിതാവായ ആദമിന്റെ മുമ്പില്‍ സാഷ്ടാംഗം നമിപ്പിക്കുകയുണ്ടായി. അവര്‍ക്ക് നല്‍കാത്ത ജ്ഞാനം ആദമിന് നല്കി. ഭൂമിയിലെ പ്രാതിനിധ്യം ആദമിന് നല്കി. എന്നിരിക്കെ, മലക്കുകള്‍ മുമ്പ് ആരുടെ മുമ്പില്‍ സാഷ്ടാംഗം നമിച്ചുവോ ആ മനുഷ്യന് ഇന്ന് അവരുടെ മുമ്പില്‍ സാഷ്ടാംഗം നമിക്കുകയും ഭയഭക്തിയോടെ അവരോട് കൈനീട്ടിയിരക്കുകയുമാണെങ്കില് അതില്‍ പരം ഹീനത്വം മറ്റെന്തുണ്ട്?. (cont..)
ഒരു വശത്ത് മലക്കുകളെ ആരാധിക്കുന്നതും അവരെ ദിവ്യത്വത്തില്‍ പങ്കാളികളാക്കുന്നതും തടയുമ്പോള്‍ മറുവശത്ത് മുഹമ്മദ് നബി ഇപ്രകാരം അറിയിക്കുന്നു: മലക്കുകള്‍ ദൈവത്തിന്റെ പ്രത്യേക സൃഷ്ടികളാണ്. അവര്‍ പാപങ്ങളില്‍നിന്ന് പരിശുദ്ധരാണ്. ദൈവ കല്പനകള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധത്തിലാണ് അവരുടെ സൃഷ്ടിപ്പ്തന്നെ. അവര്‍ സദാ ദൈവാരാധനയിലും ദാസ്യവൃത്തിയിലും നിരതരാണ്. അവരില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത ഒരു മലക്കുണ്ട്- ജിബ്രീല്‍. ദൈവം പ്രവാചകന്മാര്ക്ക് തന്റെ നിര്‍ദേശങ്ങള്‍ എത്തിച്ചുകൊടുക്കുന്നത് ആ മലക്ക് മുഖേനയാണ്. മലക്കുകളില്‍ ചിലര്‍ സദാ നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളുടെ സല്‍ക്കര്‍മങ്ങളും ദുഷ്കര്‍മങ്ങളും രേഖപ്പെടുത്തുകയാണവരുടെ ജോലി. സകല മനുഷ്യരുടെയും ജീവിതറിക്കാഡുകള് അവര്‍ സൂക്ഷിക്കുന്നു. മരണാനന്തരം നിങ്ങള്‍ ദൈവസന്നിധിയില്‍ ഹാജരാകുമ്പോള്‍ അവര്‍ ആ രേഖകള്‍ സമര്‍പ്പിക്കുന്നതാണ്. നിങ്ങള്‍ ജീവിതത്തില്‍ ചെയ്ത സകല കര്‍മങ്ങളും അതില്‍ രേഖപ്പെട്ടുകിടക്കുന്നത് നിങ്ങള്‍ക്കു കാണാം. (cont..)
മലക്കുകളുടെ സത്താ യാഥാര്‍ഥ്യം നമുക്ക് അറിയിച്ചുതന്നിട്ടില്ല. ഗുണങ്ങള്‍ മാത്രമേ നമ്മെ പഠിപ്പിച്ചിട്ടുള്ളൂ. അവരുടെ ആസ്തിക്യത്തില്‍ വിശ്വസിക്കാന്‍ നമ്മോട് ആജ്ഞാപിച്ചിരിക്കുന്നു. മലക്കുകള്‍ എങ്ങനെയാണ്, എങ്ങനെയല്ല എന്നൊന്നും അറിയുവാനുള്ള വിശ്വാസയോഗ്യമായ ഒരു മാര്‍ഗവും നമ്മുടെ മുമ്പിലില്ല. അതിനാല്‍, അവരുടെ സത്തയെക്കുറിച്ച് ഭാവനാ സൃഷ്ടമായ കാര്യങ്ങള്‍ പറയുന്നത് വിഡ്ഢിത്തമാണ്. എന്നാല്‍, അവരുടെ ആസ്തിക്യത്തെ നിഷേധിക്കാനും പറ്റില്ല. അത് കുഫ് റാ ണ്. നിഷേധിക്കാനുള്ള യാതൊരു തെളിവും ആര്‍ക്കും ലഭിച്ചിട്ടില്ല. നിഷേധിക്കുന്നതിന്റെ അര്‍ഥം നബിതിരുമേനി വ്യാജനാണ് എന്നാണ്. മലക്കുകളില്‍ വിശ്വസിക്കുന്നത് തന്നെ, സത്യപ്രവാചകന് അവരെക്കുറിച്ച് അറിവ് നല്‍കുകയും അവരില്‍ വിശ്വസിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തതുകൊണ്ട് മാത്രമാണ്. (cont..)
മലക്കുകളിലുള്ള വിശ്വാസത്തിന്റെ മറ്റൊരു ഫലം. മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ കൂടുതല്‍ വ്യക്തതനല്കുന്നു എന്നതാണ്. ദൈവത്തെ ധിക്കരിക്കാന്‍ കഴിയാത്ത ഒരു സൃഷ്ടിപ്പും ദൈവത്തിന് സാധ്യമാണ് എന്ന് വരുന്നു. മനുഷ്യനാകട്ടെ ഇതില്‍നിന്നും വ്യതിരിക്തമായ അവസ്ഥയിലാണ്. കേവല ആരാധനകള്‍ക്ക് വേണ്ടിയല്ല മനുഷ്യന് സൃഷ്ടിക്കപ്പെട്ടതെന്നും അതിനായിരുന്നെങ്കില്‍ മലക്കുകള്‍ ഇവിടെ നേരത്തെ ഉണ്ട് എന്നും ഖുര്‍ആനിലൂടെ നമ്മുക്ക് മനസ്സിലാക്കിത്തരുന്നതിലൂടെ മനുഷ്യമനസ്സില്‍ ഉയരാനിടയുള്ള ഒട്ടനേകം സംശയങ്ങള്‍ക്ക് പരിഹാരമാകുന്നു.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍, ഖബ്റില്‍ ചോദ്യം ചെയ്യുന്ന മലക്കുകള്‍, ശിക്ഷക്ക് നിയോഗിക്കപ്പെട്ട മലക്കുകള്‍ തുടങ്ങിയ വിശ്വാസത്തിലൂടെ അവന്റെ കര്‍മങ്ങളില്‍ ജാഗരൂഗരാകാനുള്ള മൂര്‍ത്തമായ ചില ചിത്രങ്ങള്‍ മനുഷ്യമനസ്സിലേക്ക് നല്കപ്പെടുന്നു. ഇത് മനുഷ്യന്റെ ഭൂമിയിലെ കര്‍മങ്ങള്‍ നന്നാക്കുവാന്‍ പ്രേരണ നല്കുന്നു. ചില അദൃശ്യ ശക്തികളെക്കുറിച്ചുള്ള ഒരു ധാരണ മാത്രമല്ല മലക്കുകളിലുള്ള വിശ്വാസത്തിലൂടെ മനുഷ്യന് ലഭിക്കുന്നത്. അവന്റെ ജീവിതത്തെയും പ്രാപഞ്ചിക വ്യവസ്ഥയെയും കൂടുതല്‍ തെളിമയോടെ കാണാന്‍ ഈ വിശ്വാസം മനുഷ്യനെ സഹായിക്കുന്നു. (end)
തല്ക്കാലം 'ഒന്നാം' നിലപാടില്‍ നിന്ന് ലത്തീഫ് 'രണ്ടാം' നിലപാടിലെത്തിയിരിക്കന്നു എന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്നു. എന്റെ പോസ്റ്റ് സഫലമായി.
ഇതുതന്നെയല്ലേ നിലനില്‍പ്പിനുവേണ്ടിയുള്ള വൈരുദ്ധ്യാത്മക മതവാദം?
* മലക്കുകള്‍ എന്ന അദൃശ്യസൃഷ്ടിയില് ലത്തീഫ്( ഇത് സി കെ ലത്തീഫ് എന്ന വ്യക്തിയെയല്ല മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തെയാണ് എദ്ദേശിക്കുന്നത്) ദൃഢമായി വിശ്വസിക്കുന്നു.
* ഈ അറിവ് അല്ലാഹുവെന്ന 'ദിവ്യശക്തി' മുഹമ്മദ് എന്ന പ്രവാചകന് മുഖേന വെളിവാക്കിക്കൊടുത്തതാണ്.
* മലക്കുകളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാനാകാത്ത 'സത്യമായി' അംഗീകരിക്കാനുള്ള പരിശീലനം ലത്തീഫിന് ബാല്യം മുതലേ ലഭിച്ചിട്ടുണ്ട്.
* മലക്കുകളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ലത്തീഫിന്റെ 'വികാരത്തെ മുറിപ്പെടുത്തും.'
* മലക്കുകളിലുള്ള വിശ്വാസം അതില്‍ വിശ്വസിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും മന:ശ്ശാന്തിയും നല്കുന്നു.
ഇതാണ് ഇസ്ലാമിലെ രണ്ടാമത്തെ വിശ്വാസമായ മലക്കുളിലെ വിശ്വാസത്തിന്റെ സംക്ഷിപ്ത രൂപം. ബോധ്യപ്പെടാതെ ആരും ഇത് വിശ്വസിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇതൊക്കെ മിഥ്യയാണ് എന്ന് നിഷേധിക്കാനാവശ്യമായ തെളിവുകളുമായി ദൈവത്തെ സമീപിക്കുന്നവരെ ദൈവം നിഷേധത്തിന്റെ പേരില്‍ ശിക്ഷിക്കുമെന്നും കരുതുന്നില്ല. പക്ഷെ ഈ വിശ്വാസം വെച്ചു പുലര്‍ത്തുന്നവരൊക്കെ എല്‍.പി.സ്കൂള്‍ നിലവാരത്തിലാണ് ഉള്ളതെന്ന് പറയാതിരിക്കാനുള്ള വിനയം യുക്തിവാദികളിലാരെങ്കിലും കാണിച്ചുവെന്ന് വെച്ച് ദൈവത്തെ പരിഹസിക്കാന്‍ മാത്രം ശക്തമായ ബുദ്ധിയെ ഞങ്ങള്‍ തിരിച്ച് പരിഹസിക്കുകയൊന്നുമില്ല.
ഉല്‍ക്കാപതനം കാരണമാണ് ഗര്‍ത്തങ്ങള്‍ ഉണ്ടായതെന്ന് ആദ്യവിഭാഗം ശസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍, രണ്ടാമത്തെ വിഭാഗം അതിനു കാരണം ഉല്ക്കാപതനമുണ്ടായതുകൊണ്ടാണെന്ന് 'വിശ്വസിക്കുന്നു.' ആ വിശ്വാസം അവര്‍ക്ക് നിരീക്ഷണത്തിലൂടെ ലഭിച്ചതല്ല മറിച്ച് ഏതൊ ദിവ്യ ശക്തി 'വെളിവാക്കിക്കൊടുത്ത'താണ്. മാത്രമല്ല, മറ്റൊരു കാരണം കൊണ്ടാണ് ഗര്‍ത്തമുണ്ടായതെന്ന് മറ്റൊരു നിഗമനമുണ്ടെങ്കില് അതിനെയും ശാസ്ത്രീയമായി ഒന്നാമത്തെ വിഭാഗം പരിശോധിക്കും. എന്നാല്‍ രണ്ടാമത്തെ വിഭാഗമാകട്ടെ അത് അവരുടെ സത്യവിശ്വാസമായി അംഗീകരിച്ചതിനാല്‍ ഒരു പുന:പരിശോധന അവരുടെ 'മത'വികാരത്തെ വ്രണപ്പെടുത്താനിടയുണ്ട്.
@Susheel,
>>> തല്ക്കാലം 'ഒന്നാം' നിലപാടില്‍ നിന്ന് ലത്തീഫ് 'രണ്ടാം' നിലപാടിലെത്തിയിരിക്കന്നു എന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്നു. എന്റെ പോസ്റ്റ് സഫലമായി. <<<
'നേരെ മറിച്ച് താങ്കള്‍ അവിടെയും ഈ ഉദാഹരണമാണ് നല്കിയിരുന്നതെങ്കില് എന്റെ മറുപടി അതാകുമായിരുന്നില്ല.'
ഇത് ഞാന്‍ നേരത്തെ പറഞ്ഞതാണല്ലോ. മലക്കുളിലുള്ള വിശ്വാസവും ചന്ദനിലെ അടയാളങ്ങള്‍ ഗര്‍ത്തങ്ങളും കുഴികളുമാണെന്നതും ഒരു സാമ്യവുമില്ല. ഒന്ന് ദിവ്യവെളിപാടിലൂടെ ലഭിക്കേണ്ടതും രണ്ടാമത്തേത് മനുഷ്യന് അവന് നല്കിയ ശാരീരികവും മാനസികവുമായ കഴിവും പ്രകൃതില് സജ്ജീകരിക്കപ്പെട്ട് സൗകര്യങ്ങളുമുപയോഗിച്ച് കണ്ടെത്തേണ്ടതാണ്.
തല്ക്കാലം 'ഒന്നാം' നിലപാടില്‍ നിന്ന് ലത്തീഫ് 'രണ്ടാം' നിലപാടിലെത്തിയിരിക്കന്നു എന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്നു.
പ്രിയ സുശീല്‍
ദൈവം മലക്ക് ജിന്ന് എന്നിവ ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റാത്ത കാര്യങ്ങളാണെന്നു തന്നെയല്ലേ നേരേത്തെയും ലത്തീഫും ഞാനും എല്ലാം പറഞ്ഞത്. ഭൊതിക കാര്യങ്ങളുടെ ഭാഗമല്ല. വീണ്ടും ഒരേ വിഡ്ഢിത്തങ്ങള്‍ താങ്കള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് കാണുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്?
താങ്കള്‍ ആദ്യം പറഞ്ഞ ചന്ദ്രനിലെ കാര്യമല്ലല്ലോ ദൈവവും മലക്കുകളും ജിന്നുകളും ഒന്നും. നിങ്ങളുടെയും ചില അന്ധത ബാധിച്ച പരിണാമവാദികളുടെയും യുക്തിയാണ് ശരിയെന്നതിന് എന്ത് തെളിവാണ് താങ്കളുടെ അടുത്തുള്ളത്? ചോദ്യങ്ങള്‍ നിരവധി സ്വയം തന്നെ തന്നെ ചോദിച്ച് പഠിക്കൂ. സ്വയം പരിഹാസ്യമാകുന്നത് തടയാനെങ്കിലും അത് കൊണ്ട് സാധിച്ചേക്കാം :)
സസ്നേഹം.
>>> * മലക്കുകള്‍ എന്ന അദൃശ്യസൃഷ്ടിയില് ലത്തീഫ്( ഇത് സി കെ ലത്തീഫ് എന്ന വ്യക്തിയെയല്ല മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തെയാണ് എദ്ദേശിക്കുന്നത്) ദൃഢമായി വിശ്വസിക്കുന്നു.<<<
അതെ.
>>> * ഈ അറിവ് അല്ലാഹുവെന്ന 'ദിവ്യശക്തി' മുഹമ്മദ് എന്ന പ്രവാചകന് മുഖേന വെളിവാക്കിക്കൊടുത്തതാണ്.<<<
അതെ.
>>> * മലക്കുകളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാനാകാത്ത 'സത്യമായി' അംഗീകരിക്കാനുള്ള പരിശീലനം ലത്തീഫിന് ബാല്യം മുതലേ ലഭിച്ചിട്ടുണ്ട്.<<<
ശരിയല്ല. ചെറുപ്പത്തില്‍ ഇങ്ങനെയൊരു വിശ്വാസമുള്ളതായി പഠിപ്പിക്കപ്പെട്ടിരുന്നു. എന്ന ബോധപൂര്‍വം അതില്‍ അടിയുറച്ച വിശ്വാസം വന്നത് യുക്തിയും ചിന്തയും ഉപയോഗിക്കാന്‍ തുടങ്ങിയതിന് ശേഷമാണ്.
>>> * മലക്കുകളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ലത്തീഫിന്റെ 'വികാരത്തെ മുറിപ്പെടുത്തും.'<<<
ഇല്ല. ഒരിക്കലൂമില്ല. നിങ്ങള്‍ ചോദ്യം ചെയ്തോളൂ. നിഷേധിച്ചോളൂ. അതുതന്നെയല്ലേ നിങ്ങള്‍ ചെയ്യുന്നത്. പക്ഷെ അതെന്താണ് എന്ന് വ്യക്തമാക്കാനുള്ള അവകാശം ഞാനും ഉപയോഗപ്പെടുത്തുന്നു അത്ര മാത്രം.
>>> * മലക്കുകളിലുള്ള വിശ്വാസം അതില്‍ വിശ്വസിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും മന:ശ്ശാന്തിയും നല്കുന്നു.<<<
തീര്‍ചയായും. ഇപ്പറഞ്ഞത് സത്യം. പരമ സത്യം.
>>> വൈരുദ്ധ്യാത്മക മതവാദം? <<<
സുശീല്‍, ഇതൊന്ന് വിശദീകരിക്കാമോ?
ആറ് വിശ്വാസകാര്യങ്ങള്‍ മനുഷ്യ ചിന്തയെ എങ്ങനെ ഏകോപിക്കുന്നു എന്നറിയണമെങ്കില്‍ എന്റെയും ചിന്തകന്റെയും മുകളിലുള്ള കമന്റുകള്‍ ശ്രദ്ധിച്ചാല്‍ മതി. ഒരേ സമയത്ത് പരസ്പരം കാണാത്ത രണ്ട് പേര് വ്യത്യസ്ത രാജ്യങ്ങളില്‍ ഇരുന്ന് ടൈപ്പുചെയ്താണത്. ഞാന്‍ കമന്റിട്ട ശേഷമാണ് അത് കണ്ടത്. ഈ വിശ്വാസം സല്‍കര്‍മത്തിന് പ്രേരകമാകണം എന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. എന്നിരിക്കെ ജബ്ബാര്‍ മാഷിന് എന്ത് തോന്നിയാലും ഈ വിശ്വാസത്തിന്റെ മാധുര്യവും പ്രയോജനവും അനുഭവിച്ച ഒരു വിശ്വാസിക്ക് അത് കയ്യൊഴിഞ്ഞ് അന്ധകാരത്തില്‍ തപ്പിത്തടയാനാവില്ല.
ഇസ്ലാമിലെ വിശ്വാസകാര്യങ്ങളെ നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം വിമര്‍ശിക്കാം പക്ഷെ അതിനെക്കുറിച്ച് ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാക്കിയിട്ട് പോരെ. യുക്തിവാദികള്‍ പറയുന്ന പോലെ ഏതെങ്കിലും വലിയ കിതാബിന്റെ പേരുപറഞ്ഞ് അത് വായിക്കാന്‍ ആവശ്യപ്പെടുന്നില്ല. ഈ ലിങ്കില്‍ പോയി ചില കാര്യങ്ങള്‍ വായിച്ച് വിമര്‍ശനം ശക്തിയായി തുടരുക. അതിനായി കാത്തിരിക്കുന്നു.
ആരും സംവിധാനിക്കാതെ, ആരും ഗുണമേന്മ പരിശോധിക്കാതെ, പെര്‍ഫെക്റ്റ് എന്ന് ഒരിക്കലും പറയാന്‍ കഴിയാത്ത, തികച്ചും യാദൃശ്ചികമായ ഒരു പ്രക്രിയ വഴി ഉണ്ടായ തലച്ചോര്‍ എന്ന അവയവം ഉപയോഗിച്ച് അറിയാന്‍ കഴിയുന്നത് എല്ലാം സത്യമാണ് എന്നും, അതിനപ്പുറത്ത് മറ്റൊരു സത്യമില്ല എന്നതുമെല്ലേ ഏറ്റവും വലിയ മൂഡസങ്കല്പ്പം ?
തലച്ചോര്‍ എന്ന അവയവം വഴി അറിയാന്‍ കഴിയുന്നത് എല്ലാം സത്യമാണ് എന്നല്ലല്ലോ ജബ്ബാര്‍ പറഞ്ഞത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യങ്ങള്‍ ജനങ്ങള്‍ മാനസിലാക്കുന്നു. അംഗീകരിക്കുന്നു. അന്ധവിശ്വസം കാരണം മത വിശ്വാസികള്‍ക്ക് ചില സത്യങ്ങളെ അംഗീകരിക്കാന്‍ ആകുന്നില്ല. ജിന്നുകള്‍ എന്നൊക്കെ മൊഹമ്മദ് പറഞ്ഞത് ചില അന്ധവിശ്വസങ്ങളായിരുന്നു. ജിന്നുകളെ ഓടിക്കാന്‍ അള്ളാ എടുത്തെറിയുന്ന നക്ഷത്രങ്ങളാണ് ഉല്‍ക്കകള്‍ എന്നൊക്കെ കുര്‍ആന്‍ പറയുന്നത് വെറും അന്ധിവിശ്വാസത്തിലധിഷ്ടിതമായ ഭാവന മാത്രമാണെന്നല്ലേ ജബ്ബാര്‍ പറഞ്ഞതിന്റെ അര്‍ത്ഥം.? പക്ഷെ അതൊന്നും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ അന്ധവിശ്വാസം കാരണം മുസ്ലിങ്ങള്ക്കാകുന്നില്ല. അതുള്‍ക്കൊണ്ടാല്‍ മൊഹമ്മദ് കുര്‍ആനില്‍ അള്ളായുടേതെന്നും പറഞ്ഞ് എഴുതി പിടിപ്പിച്ചിരിക്കുന്ന ഈ അസംബന്ധം വെറും ഭാവനയാണെന്നു വരും. അതല്ലെ മുസ്ലിങ്ങളുടെ ഗതികേട്.
ഒരു നക്ഷത്രം പതിച്ചാല്‍ ചന്ദ്രന് ഛിന്നഭിന്നമാകും എന്ന് സുബോധമുള്ള ചിന്താശേഷിയുള്ള ആര്‍ക്കും മനസിലാകുന്ന സത്യമാണ്. എന്നു വച്ചാല്‍ ഉല്‍ക്ക ആരും എടുത്തെറിയുന്ന നക്ഷത്രമല്ല എന്നാണ്.
നക്ഷത്രമെന്താണെന്നും ഉല്ക്കകളെന്താണെന്നും അള്ളാക്കും മൊഹമദിനും അറിയില്ലായിരുന്നു എന്നല്ലേ ഇതിന്റെ അര്‍ത്ഥം? എന്നിട്ടും കുര്‍ആന്‍ ദൈവവചനമാണെന്ന അന്ധ്വിശ്വാസം കാരണം മുസ്ലിങ്ങള്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ ആകുന്നില്ല. അംഗീകരിച്ചാല്‍ കുര്‍ആന്‍ തെറ്റാണെന്നു സമ്മതിക്കേണ്ടി വരും. ഈ ദുര്‍ഘടം പിടിച്ച അവസ്ഥയില്‍ നിന്നുള്ള ജല്പ്പനങ്ങളല്ലേ ഇപ്പോള്‍ ലത്തീഫും ചിന്തകനും സുബൈറൊമൊക്കെ ഇവിടെ പ്രകടിപ്പിക്കുന്നത്.
മൊഹമ്മദ് കണ്ടറിഞ്ഞതും അനുഭവിച്ചതുമായ സത്യങ്ങള്‍ എന്ന നിലയിലാണ് മുസ്ലിങ്ങള്‍ അതൊക്കെ വിശ്വസിക്കുന്നത്. മൊഹമ്മദ് എന്നയാള്‍ പറഞ്ഞതുകൊണ്ട് അതിന്നൊന്നും തെളിവുകള്‍ വേണ്ട.
ആടിനെ പട്ടിയാക്കുന്ന പരിപാടിയാണിതൊക്കെ. കുര്‍ആന്‍ ദൈവീകമാണെന്ന് അന്ധമായി വിശ്വസിക്കുക. മൊഹമ്മദ് സത്യസന്ധനനെനു അന്ധമായി വിശ്വസിക്കുക. അതു മാത്രം മതി മൊഹമ്മദ് പറഞ്ഞ അസംബന്ധങ്ങളും പൊട്ടത്തരങ്ങളും മനുഷ്യന്റെ സുബോധത്തേയും ചിന്താശേഷിയേയും കളിയാക്കുന്ന വൃത്തികേടുകളും അന്ധമായി വിശ്വസിക്കാന്‍.
ഉല്‍ക്കകള്‍ അള്ളാ എടുത്തെറിയുന്ന നക്ഷത്രങ്ങളാണെന്ന് മൊഹമ്മദ് സ്വന്തം കണ്ണുകൊണ്ട് കണ്ടതല്ലേ. അതിലൊന്ന് ചന്ദ്രനില്‍ പതിച്ചത് അള്ളായുടെയോ മൊഹമ്മദിന്റെയോ മുസ്ലിങ്ങളുടെയോ കുറ്റമാകുന്നതെങ്ങനെ?
>>>ദൈവം മലക്ക് ജിന്ന് എന്നിവ ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റാത്ത കാര്യങ്ങളാണെന്നു തന്നെയല്ലേ നേരേത്തെയും ലത്തീഫും ഞാനും എല്ലാം പറഞ്ഞത്. ഭൊതിക കാര്യങ്ങളുടെ ഭാഗമല്ല. വീണ്ടും ഒരേ വിഡ്ഢിത്തങ്ങള്‍ താങ്കള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് കാണുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്.<<<<
ദൈവവും മലക്കും ജിന്നും ചെയ്യുന്നതാണെന്ന് മനുഷ്യരെ വിശ്വസിപ്പിച്ചിരുന്ന പലതും അങ്ങനെയല്ല എന്നു തെളിയുമ്പോള്‍ ചിന്താശേഷിയുള്ളവര്‍ രണ്ടാമതൊന്നുകൂടി ആലോചിക്കും. ഉല്‍ക്കകള്‍ ജിന്നുകളെ എറിയാന്‍ ദൈവം ഉപയോഗിക്കുന്ന നക്ഷത്രങ്ങളല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുമ്പോള്‍ ചിന്താശേഷി പണയം വയ്ക്കാത്തവര്‍ അതംഗീകരിക്കും. കൂടെ ദൈവവും ജിന്നും കൂടെ നടത്തുന്ന കണ്ണുപൊത്തിക്കളി എന്ന അസംബന്ധം തെറ്റാണെന്നു മനസിലാക്കി അത് വെറും അന്ധവിശ്വാസമായിരുന്നു എന്ന് അംഗീകരിച്ച് അത തള്ളിക്കളയും. അതാണു വിവേകമുള്ള ആളുകള്‍ ചെയ്യുക. എന്നിട്ട് ഇതേ ദൈവം പറഞ്ഞു എന്നു വിശ്വസിപ്പിക്കുന്ന മറ്റ് അസംബന്ധങ്ങളേക്കുറിച്ചും അന്വേഷിക്കും. സത്യം കണ്ടെത്തും. അതൊക്കെ സാധാരണ തുറന്ന മനസുള്ള ആളുകളുടെ കാര്യം. ചിന്താശേഷി പണയം വച്ച് ഏതോ പ്രാചീന കാലത്ത് ജീവിക്കുന്ന ജീവികള്‍ അന്ധവിശ്വാസത്തില്‍ കടിച്ചു തൂങ്ങി, അതിനെ ചോദ്യം ചെയ്യുന്നവരെ പരിഹസിക്കും.
"ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു."
“ധിക്കാരികളായ എല്ലാ പിശാചുക്കളില്‍നിന്നും ആകാശത്തെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. ഉന്നത സദസ്സില്‍നിന്ന് ആ പിശാചുക്കള്‍ക്കു കട്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. ”
“തീര്‍ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി. എന്നാല്‍ ശക്തരായ കാവല്‍ക്കാരും അഗ്നി ബോംബുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്‍ കണ്ടു. ഒളിഞ്ഞു കേള്‍ക്കുന്നതിനായി അതില്‍ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഇരിക്കുമായിരുന്നു. എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോര്ക്കുന്നുവോ അവനെ ലക്ഷ്യം വെക്കുന്ന തീഗോളങ്ങളെ അവന് കാണുകയായി.”
“ചന്ദ്രക്കലകളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനും സമയം കണക്കാക്കാനുള്ളതാകുന്നു”
“ഇടിനാദം അവനേ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. ഭയപ്പാടു മൂലം മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിമിന്നലിനെ അവന് അയക്കുന്നു. അവനുദ്ദേശിക്കുന്നവരെ അതുമൂലം അവന് അപായപ്പെടുത്തുകയും ചെയ്യുന്നു. ....”
“താങ്കള്‍ കണ്ടില്ലേ? അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരുകയും പിന്നീട് അവയെ കൂട്ടിച്ചേര്‍ക്കുകയും അട്ടിയാക്കുകയും ചെയ്യുന്നത്. അങ്ങനെ അതിനടിയില്‍ക്കൂടി മഴ പെയ്യുന്നതും താങ്കള്‍ക്കു കാണാം. ആകാശത്തുള്ള മഞ്ഞുമലയില്‍നിന്ന് അവന് മഞ്ഞുകട്ടകള്‍ വീഴ്ത്തുന്നു. എന്നിട്ടവന്‍ ഉദ്ദേശിച്ചവരുടെ മേല്‍ അതു വീഴുന്നു. അവനുദ്ദേശിച്ചവരില്‍നിന്നും അതു ഒഴിഞ്ഞു പോവുകയും ചെയ്യുന്നു".
തുടങ്ങിയവ വെറും അന്ധവിശ്വാസത്തില്‍ നിന്നുള്ള വിവരക്കേടുകളാണെന്ന് കാലവും ശാസ്ത്രവും തെളിയിച്ചിട്ടും അതൊന്നും അന്ധവിശ്വസങ്ങളാണെന്ന് മുസ്ലിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആകുന്നില്ല.
ജിന്നുകളും ദൈവവും ചെയ്തതെന്നു പറഞ്ഞ് മനുഷ്യരെ വിശ്വസിപ്പിച്ചിരുന്ന പലതും തെറ്റാണെന്നു തെളിയിച്ചാല്‍ ഇവയുടെയൊക്കെ അസ്തിത്വം തെറ്റാണെന്നു തെളിയിക്കുന്നതിനു തുല്യമല്ലേ? കുറഞ്ഞ പക്ഷം ഈ ശക്തിയല്ല യഥാര്‍ത്ഥ ദൈവം എന്നെങ്കിലും തെളിയുന്നില്ലേ? അത് മനസിലാകണമെങ്കില്‍ അന്ധവിശ്വസം വെടിഞ്ഞ ഒരു തുറന്ന മനസുകൂടി വേണം. സത്യം കണ്മുന്നില് കണ്ടാലും അത് മനസിലാക്കില്ല എന്നു വാശിയുള്ളവരോട് തല്ക്കാലം സഹതപിക്കാനേ പറ്റൂ.
To Chinthakan Latheef, Subair.
<>
ലോകത്ത് ഒരാളും ഒരിക്കലും കണ്ടിട്ടോ അറിഞ്ഞിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്ത മാലാഖ എന്ന സങ്കല്‍പ്പത്തെ കേവലം ഒരാള്‍ കണ്ടു എന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിക്കു മുട്ടാണ്. അഥവാ അത് ശരിയാണെങ്കില്‍, ആ മാലാഖമാര്‍ മേഘങ്ങളോടു ഗര്‍ജ്ജിക്കുന്ന ശബ്ദമാണോ ഇടിനാദം?? ഉത്തരം തരൂ പ്ലീസ്.
ആ മാലാഖമാര്‍ മേഘങ്ങളോടു ഗര്‍ജ്ജിക്കുന്ന ശബ്ദമാണോ ഇടിനാദം?? ഉത്തരം തരൂ പ്ലീസ്.
ആ മാലാഖമാര്‍ മേഘങ്ങളോടു ഗര്‍ജ്ജിക്കുന്ന ശബ്ദമാണോ ഇടിനാദം?? ഉത്തരം തരൂ പ്ലീസ്.
അല്ല.
ലത്തീഫ് പറഞ്ഞു:
">>> വൈരുദ്ധ്യാത്മക മതവാദം? <<<
സുശീല്‍, ഇതൊന്ന് വിശദീകരിക്കാമോ?
"
>>>> അതുതന്നെയല്ലേ ലത്തീഫും കൂട്ടരും ഇതുവരെ വിശദീകരിച്ചുകൊണ്ടിരുന്നത്?
"ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു."
>>> ഏഴാകാശം, താഴത്തെ ആകാശം, നക്ഷത്രങ്ങള്‍, പിശചുക്കള് ഇവയെല്ലാം ഭൗതികേതര സംഗതികളാകയാല്‍ 'രണ്ടാംനിലപാടു'തന്നെയാണഭികാമ്യം!!!!!!!!!!!! ഇതുതന്നെയാണ് ലത്തീഫ് വൈരുദ്ധ്യാത്മക മതവാദം.
http://ponpadam.blogspot.com/2010/10/blog-post.html
മഴ പെയ്യിക്കാനായി അല്ലാഹു പ്രത്യേകം മലക്കുക്കളെ ഏര്പ്പടാക്കിയിട്ടുണ്ട്. അവര്‍ മേഘങ്ങളെ ആട്ടിത്തെളിച്ച് അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് വേണ്ടയിടങ്ങളില്‍ മഴ പെയ്യിക്കുന്നു. ആ മലക്കുകള്‍ മേഘങ്ങളോടു ഗര്‍ജ്ജിക്കുന്ന ശബ്ദമാണ് ഇടിനാദം. അവയുടെ തീവാല്‍ മിന്നുന്നതാണു ഇടിമിന്നല്‍ ! ഇതൊക്കെ കുര് ആനിലും വിശദീകരണമായി വന്ന ഹദീസുകളിലും ഉള്ളതാണ്.
ചിന്തകന്‍ "അല്ല" എന്ന് ഉത്തരം തന്നിരിക്കുന്നു. ഇതും വൈരുദ്ധ്യാത്മക മതവാദം. !! വിശ്വസിക്കുന്നു ഒപ്പം ന്യായീകരിക്കുന്നു. ഇനിയെന്ത് പറയാന്‍. !!!!!!
an off comment ..
----------------------
അലഹബാദ് ലക്നോ ബഞ്ചിണ്റ്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഇവിടത്തെ സോ കാള്‍ഡ് യുക്തി വാദികളുടെ മൌനം തളം കെട്ടി നില്ക്കുന്നതു അതി വിചിത്രം തന്നെ.
ഇളകിമറിഞ്ഞ് കൂത്താടി തിമിര്‍ത്തു പൊട്ടിയൊലിച്ചുകൊണ്ടിരുന്ന ഇസ്ളാം വിമര്‍ഷനത്തിനു അവര്‍ അഫഗാനിസ്താനില്‍ പോയികൊണ്ടുവരുന്ന പുരാവസ്തു തെളിവുകളെ ഭോഗിച്ച് ഇസ്ളാം മറ്റുമതങ്ങളെ വിഴുങ്ങാന്‍ കടല്‍ തീരത്ത് മുണ്ടുപൊക്കി കുഴിയെടുത്ത് കുത്തിരിക്കുന്നു എന്ന് ഭീതിപ്പെടുത്തിയ മനുഷ്യസ്നേഹികളായ യുക്തിവെറിയന്മാര് എവിടെ ????
ഈ വിധി അഫ്ഗാനിസ്താനില്‍ നടന്നെങ്കിലോ .. ????
ഒരു മതത്തിണ്റ്റെ ആരാധനാലയം മറ്റൊരു മതത്തിണ്റ്റെ കെട്ടുകഥകളിലുള്ള കഥാപാത്രങ്ങള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിസരത്തുവന്നു തട്ടിയെടുക്കാന്‍ കോടതി അനുവദിക്കുന്ന മതേതര രാജ്യത്തിണ്റ്റെ കെടുതികളെ ഈ യുക്തിവെറിയന്മാര് എന്തേ കണ്ണടച്ചിരുന്നു സന്തോഷത്തിണ്റ്റെ ലംഗികോത്തേജനം കണക്കെ ആസ്വദിക്കുന്നു.
ഇനിയും വരുമല്ലോ നിങ്ങള്‍, അഫ്ഗാനിസ്താനിലെ പെണ്ണുങ്ങളുടെ അടിവസ്തത്തിണ്റ്റെ വിയര്‍പ്പിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന അസ്വാതന്ത്യ്രത്തിണ്റ്റെ താലിബാന് കഥകളുമായി...
അപ്പോല്‍ നിങ്ങളോട് പറയാന്‍ ഇത്രയേ ഉള്ളു.. തുഫൂ....
---------------------------
I had no intention to insult anyone personally..
അപ്പോകലിപ്തോ കലിപിടിച്ച് സ്വബോധം നഷ്ടപ്പെട്ട് എഴിതിയത് വായിച്ചു. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം ചിത്രകാരന്റെ ബ്ലോഗില്‍ എഴുതിയിരുന്നു:
October 2, 2010 8:42 AM
ബി.എം. said...
1947 ല്‍ ഇന്ത്യയെന്ന രാജ്യം പിറവിയെടുക്കൊമ്പോള്‍ ബാബറിമസ്ജിദ് എന്ന ഒരു കെട്ടിട സമുച്ചയം ഉണ്ടായിരുന്നു. ആരുടെയും ആകട്ടെ , അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്.അതിന് മുന്‍പത്തെ ചരിത്രത്തില്‍ പലതും നടന്നിട്ടുണ്ടാകാം പക്ഷെ അന്ന് ഇന്ത്യയില്ല, അതുകൊണ്ടുതന്നെ ആ ചരിത്രം അവകാശികളെ തീരുമാനിക്കുന്ന ഈ വിഷയത്തില്‍ കോടതി തെളിവായി എടുക്കാന്‍ പാടില്ലായിരുന്നു.മതേതര ഇന്ത്യയില്‍ ഒരു കൂട്ടം വര്‍ഗ്ഗിയ ഗുണ്ടകള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തിയ തെമ്മാടിത്തത്തിനു അവരെ ശിക്ഷിക്കേണ്ടതിനു പകരം ,അതിന് കൂട്ട്നിന്ന് പ്രതിഫലം നല്കിയ ഈ വിധിയെ എനിക്ക് അംഗികാരിക്കാന്‍ കഴിയുന്നില്ല. കുറഞ്ഞ പക്ഷം,അവകാശം തെളിയിക്കാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയില്‍ ,സര്‍ക്കാരിലേക്ക് കണ്ടു കെട്ടി മസ്ജിദ് പഴയപോലെ പണിത് ഒരു മ്യൂസിയം ആയി നടത്താന്‍ കോടതിക്ക് ആന്ജാപിക്കാമായിരുന്നു.ഇത് എന്റെതു മാത്രമായ നീതിബോധം.അത് കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചക്ക് താത്പര്യം ഇല്ല.ഈ വിധിയില്‍ മുറിവേറ്റ മനസ്സുകളെ ..നിങ്ങളോട് അനീതി കാണിച്ചവര്‍ക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി മാപ്പ് കൊടുക്കാന്‍ അപേക്ഷിക്കുന്നു ...ആവിശ്യത്തിലേറെ ചോര നമ്മള് ഒഴുക്കികഴിഞ്ഞിരിക്കുന്നു.
October 2, 2010 12:23 PM
സുശീല്‍ കുമാര്‍ പി പി said...
ഈ ചര്‍ച്ചയില്‍ ബി എമ്മിന്റെ അഭിപ്രായത്തോട് യോജിപ്പ് രേഖപ്പെടുത്തുന്നു.
അപ്പോകലിപ്തോ, താങ്കളുടെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതിയ കമന്റ് ഞാന്‍ ഡിലിറ്റ് ചെയ്യുന്നില്ല. യുക്തിവാദികള്‍ക്ക് ഒരു വിഷയത്തില്‍ അഭിപ്രായം പറയാന്‍ താങ്കളെപ്പോലുള്ള വര്‍ഗീയവാദികളുടെ വക്കാലത്തിന്റെ ആവശ്യമില്ല എന്നറിയുക.
പ്രിയ സുശീല്‍,
ബാബരിമസ്ജിദ് വിഷയത്തില്‍ മിക്കയുക്തിവാദി സുഹൃത്തുക്കളും എടുത്ത് നിലപാടില്‍ സംതൃപ്തി തോന്നുന്നു. ആ വിഷയത്തെ വളച്ചൊടിക്കാനോ മറ്റോ അവര്‍ ശ്രമിച്ചതായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ ഇസ്്ലാമിനെ വിമര്‍ശിക്കാന്‍ പോസ്റ്റുകള്‍ ഇടുന്നപോലെ പോസ്റ്റിട്ടില്ല എന്നത് ഒരു വിഷയമല്ല. ഗവണ്മെന്റ് മ്യൂസിയമാക്കിയിരുന്നെങ്കിലും അതിലൊരു നീതിയുണ്ടാകുമായിരുന്നു എന്നാണ് എന്റെയും അഭിപ്രായം. മറ്റൊരു ആരാധനാലയം പോളിച്ചാല് തങ്ങള്‍ക്ക് പ്രത്യേകിച്ച് കാര്യമില്ല എന്നെങ്കിലും അക്രമികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നല്ലോ. ഇവിടെ അപ്പോകലിപ്തോയുടെ ശൈലി ഒട്ടും സ്വാഗതാര്‍ഹമല്ല എന്നാണ് എന്റെയും പക്ഷം.
ആരാധനാലയങ്ങള്‍ വേണ്ടത്ര ഉള്ള ഇന്ത്യയില്‍ ഇനിയും അമ്പലവും പള്ളിയും ഒന്നും വേണ്ട എന്നാണു എന്റെ പക്ഷം. ഭക്തിയും, വിശ്വാസവുമൊക്കെ സ്വകാര്യതയായിരുന്നാല് ഇവിടെ എല്ലാം ശരിയാവും. തര്‍ക്കസ്ഥലത്ത് ഒരു ആണവ റിയാക്ടരോ മറ്റോ സ്ഥാപിച്ചാല്‍ രാജ്യത്തിനു എന്തെങ്കിലും ഗുണമുണ്ട്. അമ്പലവും പള്ളിയും ഉണ്ടായിട്ടു രാജ്യത്തിനു എന്ത് നേട്ടം?!! ഹിന്ദു എന്ന മതവും, ഇസ്ലാം എന്ന മതവും ഈ ലോകത്ത് ഇല്ലായിരുന്നെങ്കില്‍..... ഹാ... എത്ര സുന്ദരമായിരിക്കും ഈ ലോകം !!!
haindavasamskaaramillayirunnenkil ee nadu oru pullinum kollillayirunnu
രണ്ടും, മൂന്നും ചിറകുകള്
Post a Comment