ആ കുറുക്കന്റെ പള്ള വീര്‍ത്ത് വീര്‍ത്ത് പൊട്ടിപ്പോട്ടെ.
രാവിലെതന്നെ ശ്രീമതിയുടെ പ്രാക്ക് കേട്ടുകൊണ്ടാണ് ഉണര്‍ന്നത്.
അല്ല, കുറുക്കനെന്തുപറ്റി?
പറ്റിയത് കുറുക്കനല്ല, കോഴിക്കാ.... നമ്മളെ രണ്ട് കോഴീനേം ഇന്നലെ രാത്രി കുറുക്കന് കൊണ്ടോയി....
സംഗതി പിടി കിട്ടിയല്ലോ.. ഞങ്ങള്‍ ആറ്റുനോറ്റ് വളര്‍ത്തുന്ന രണ്ട് കോഴികളെയും കുറുക്കന്മാര് പിടിച്ചു തിന്നിരിക്കുന്നു.കഴിഞ്ഞ സീസണില്‍ കോഴികളെല്ലാം കോഴിവസന്ത വന്നു ചത്ത ശേഷം അവളുടെ അമ്മയുടെ അടുത്തുനിന്നും ബുദ്ധിമുട്ടി കൊണ്ടുവന്ന് വളര്‍ത്തുന്നതാണ് രണ്ടെണ്ണത്തിനേം.അവ രണ്ടും മുട്ടയിടാറായി നില്ക്കുന്ന സമയത്താണ് കുറുക്കന്മാര് ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. കുറുക്കന്റെ പള്ളയല്ല, തല തന്നെ പൊട്ടിപ്പോകണമെന്ന് ആഗ്രഹിച്ചാലും അധികമാകില്ല.
അച്ചാ, കുറുക്കനെന്താ പുട്ടും കടലയും തിന്നാല്‍ പോരേ? റൊഷ്നയുടേതാണ് സംശയം.
പുട്ടും കടലയും നല്ല കോമ്പിനേഷനാണ്. പക്ഷേ കുറുക്കന് കോഴിതന്നെയാണ് കോമ്പിനേഷന്‍ മോളേ..
കോഴി തിന്നുന്നത് എന്തൊക്കെയാണ്? പറമ്പിലൊക്കെ ചിക്കിച്ചികഞ്ഞ് പ്രാണികള്‍, പുഴു, ചിതല് ഇതിനെയെല്ലാം കൊത്തിപ്പെറുക്കി തിന്നുന്നുണ്ടല്ലോ.ആ സാധു പ്രാണികളെയൊന്നും ആരും വളര്ത്തുന്നതല്ലാത്തതുകൊണ്ട് 'ആ കോഴീന്റെ പള്ള വീര്‍ത്ത് വീര്‍ത്ത് പൊട്ടിപ്പോട്ടെ' എന്നാരും പറയുന്നില്ലെന്നു മാത്രം.
പ്രകൃതിയുടെ നിയമം അങ്ങനെയാണ്. ഒരു ജീവി മറ്റൊന്നിനെ കൊന്നു തിന്നുന്നു, അത് മറ്റൊന്നിനെ.... അങ്ങനെ ആ പട്ടിക നീളുന്നു. ഓരോ ജീവിയും ഭക്ഷണത്തിനുവേണ്ടി മറ്റൊന്നിനെ ആശ്രയിക്കുന്നു. ഇവിടെ ശക്തിയുള്ളവനാണ് കാര്യക്കാരന്‍. അനുയോജ്യമായവ അതിജീവിക്കുന്നതാണ് പ്രകൃതിയുടെ നിയമം.
ഓരോ ജീവിയും മറ്റൊന്നിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഓരോ നിസ്സാര ജീവിക്കും പ്രകൃതിയില്‍ അതിന്റേതായ സ്ഥാനമുണ്ട്. ഒന്നു നശിച്ചാല്‍ അതിനെ ആശ്രയിച്ചുനില്ക്കുന്ന ശൃംഗലതന്നെ നശിച്ചുപോകാം.
ഇന്നാള് നാഷനല്‍ ജ്യോഗ്രഫിക് ചാനലില്‍ ഒരു സിംഹം മാനിനെ ഓടിച്ചിട്ട് പിടിച്ച് കടിച്ചുകീറി തിന്നുന്നത് കണ്ട് സ്നേഹമോള് പേടിച്ച് കരഞ്ഞില്ലേ അച്ഛാ..?
റൊഷ്നയുടെ അനുജത്തി സ്നേഹയ്ക്ക് നാഷണല്‍ ജ്യോഗ്രഫിക് ചാനലിലും ആനിമല്‍ പ്ലാനറ്റിലുമെല്ലാം വന്യജീവികളെ കാണുന്നത് പെരുത്തിഷ്ടമാണ്. പറഞ്ഞിട്ടെന്തുകാര്യം? അവ ഇര പിടിക്കുന്ന രംഗം കണ്ടാല്‍ പേടിച്ച് കരയും.
ദുര്‍ബലനെ സംരക്ഷിക്കുന്നതാണ് സംസ്കാരം. അത് മനുഷ്യന് സമൂഹ്യ ജീവിതത്തില്‍നിന്നും ആര്‍ജിച്ചതാണ്. ഒരു കണക്കിന് അത് പ്രകൃതിയുടെ നിയമത്തിന് വിരുദ്ധവുമാണ്. സംസ്കാരം സാമൂഹ്യജീവിതത്തില്നിന്ന് ഉരുത്തിരിഞ്ഞതാകയാല്‍ അത് എല്ലാ കാലത്തും എല്ലാ സ്ഥലത്തും ഒരേപോലെ, ഉറച്ച പാറപോലെ, മാറാത്തതായി നിലനില്ക്കുകയില്ല. അത് വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത ദേശങ്ങളിലും വ്യത്യസ്തമായിത്തീരുന്നത് അതുകൊണ്ടാണ്.
അപ്പോള്‍ കുറുക്കന് സംസ്കാരമില്ലാത്ത്തുകൊണ്ടാണോ അച്ഛാ അത് കോഴിയെ പിടിച്ചത്?
ഹ.. ഹ.. അല്ല മോളെ കുറുക്കന് സംസ്കാരമുണ്ടായാലും ഇല്ലെങ്കിലും അതിന് കോഴിയെ പിടിച്ചേ തീരൂ. കാരണം അതിന് വിശപ്പടക്കാന്‍ എന്തെങ്കിലുമൊരു ജീവിയെ കൊന്നു തിന്നേ പറ്റൂ.
അത് ന്യായമാണോ അച്ഛാ, അത് നീതിയാണോ?
ന്യായവും നീതിയുമൊക്കെ നമ്മള് മനുഷ്യര്‍ ഉണ്ടാകിയതല്ലേ മോളെ? പ്രകൃതിയുടെ നീതി അതാണ്. ആ നീതി പലപ്പോഴും ക്രൂരവുമാണ്.
------------------------------------------------------------------------------------------------
സ്നേഹം, ദയ, വിദ്വേഷം, പക ഇതെല്ലാം ജൈവിക വികാരങ്ങളാണ്. മനുഷ്യരില്‍ മാത്രമല്ല, എല്ലാതരം ജീവികളിലും ഏറിയും കുറഞ്ഞും അത്തരം വികാരങ്ങളുണ്ട്. കാക്കയ്ക്കും തന് കുഞ്ഞ് പൊന്‍കുഞ്ഞ് എന്നു കേട്ടിട്ടില്ലേ? ഓരോ ജീവിക്കും അതിന്റെ പുതുതലമുറയെ ഉല്പാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ജൈവിക ത്വരയുണ്ട്. ജൈവിക വികാരങ്ങള്‍ തലച്ചോറിന്റെ വികാസമനുസരിച്ച് ഓരോ ജീവിയിലും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. സഹ ജീവികളോടുള്ള അനുകമ്പ മനുഷ്യനില്‍ മാത്രമല്ല, മറ്റ് ജീവികളിലുമുണ്ട്. ഈ ജൈവിക ഗുണങ്ങളെല്ലാം ജനിതകപരമായി തലമുറകളിലേക്ക് പകര്‍ത്തപ്പെടുന്നവയാണ്. നല്ല ഗുണങ്ങളെന്ന് നമ്മള് വിലയിരുത്തുന്ന പരസ്പര സ്നേഹവും അനുകമ്പയും മാത്രമല്ല, ദേഷ്യം, വെറുപ്പ്, തുടങ്ങിയ 'ചീത്ത ഗുണങ്ങളും' ഇത്തരത്തില്‍ ജീവികള്‍ക്ക് സഹജമാണ്.
എന്നാല്‍ ഈ ഗുണങ്ങളില്‍ ഗുണകരമായവയെ പരിപോഷിപ്പിക്കാനും ദോഷകരമായവയെ നിയന്ത്രിക്കാനുമുള്ള ശീലം മനുഷ്യന് സാമൂഹ്യ ജീവിതത്തില്‍ നിന്നുമാണ് ആര്‍ജിച്ചത്. തലച്ചോറിന് പരമാവധി വളര്‍ച്ചയും സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുവാനുള്ള കഴിവും ആര്ജിക്കുന്നതോടെയാണ് മനുഷ്യനില്‍ നന്മ-തിന്മകളെ വിവേചിക്കാനുള്ള കഴിവുണ്ടായത്.
ഒരു സിംഹത്തെ സംബന്ധിച്ച് അതിന് ഒരു മാനിനെ വേട്ടയാടി പിടിക്കുന്നതും അതിനെ കൊന്ന് തിന്നുന്നതും അതിന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യമായ ഭക്ഷണം തേടലാണ്. അത് ആ മൃഗത്തെ സംബന്ധിച്ച് ഒരിക്കലും അന്യായമായ ഒരു കര്‍മ്മമല്ല. വേട്ടയാടുന്ന സിംഹത്തിന് വേട്ടയാടപ്പെടുന്ന മാന്‍ പേടയോട് ദയ തോന്നിയാല്‍ പിന്നെ ആ സിംഹത്തിന്റെ കാര്യം കഷ്ടമാണ് എന്നു പറയേണ്ടതില്ലല്ലോ?
എന്നാല്‍ വേട്ടയാടപ്പെടുന്ന മാനിനെ സംബന്ധിച്ച് അതിന്റെ ജീവന് രക്ഷിക്കുകയെന്നതാണ് പരമ പ്രധാനം. ഈ രണ്ട് വൈരുദ്ധ്യങ്ങള്ക്കിടയിലൂടെയാണ് പ്രകൃതിയിലെ ജീവിവര്‍ഗ്ഗം നിലനിന്നു പോകുന്നത്. എന്നാല്‍ എടുത്തുപറയേണ്ട വസ്തുത ഒരു ജീവിയും വിശപ്പുമാറ്റാന്‍ വേണ്ടിയല്ലാതെ വിനോദത്തിനായി സാധാരണ ഗതിയില്‍ മറ്റൊരു ജീവിയെ കൊല്ലാറില്ല എന്നതാണ്. സ്വയരക്ഷയ്ക്കായി നടത്തുന്ന ചെറുത്തുനില്പും ഇല്ലാതില്ല.
മറ്റു ജീവികള്‍ പ്രകൃതിയോടൊത്ത് ജീവിച്ചപ്പോള്‍, പരിണാമത്തിലൂടെ ആര്‍ജിച്ച ഉയര്‍ന്ന ബുദ്ധിയും, തന്റെ പെരുവിരലിനെ മറ്റു വിരലുകള്ക്കഭിമുഖമായി പിടിച്ച് ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുപയോഗിച്ച് മനുഷ്യന് പ്രകൃതിയെ മെരുക്കിയെടുക്കാന്‍ ആരംഭിച്ചു. പ്രകൃതിസമ്പത്തിനെയും അതിലെ ഇതര ജീവികളെയും വരുതിയിലാക്കിയ മനുഷ്യന് പലപ്പോഴും മനുഷ്യ സമുദായത്തിനിടയില്തന്നെ പരസ്പര മേല്‍ക്കൊയ്മയ്ക്ക് ശ്രമിച്ചു. പരസ്പരം സഹായിച്ചും ഒപ്പം കൊന്നൊടുക്കിയും മുന്നേറിയ മനുഷ്യന് ഇതിനിടയിലെ നന്മ-തിന്മകളെ വിവേചിച്ചറിഞ്ഞ് ആര്‍ജിച്ചതാണ് മനുഷ്യസംസ്കാരം. 'പരിഷ്കൃതജീവി'യായ ശേഷവും മനുഷ്യന് 'പ്രാകൃത'മായ വഴികളിലൂടെ ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അതിനിടയിലും നീതി-അനീതി, ന്യായം-അന്യായം, തുടങ്ങിയ വിഷയങ്ങളില്‍ മനുഷ്യസമൂഹം ഉന്നതമായ മൂല്യങ്ങളെ കണ്ടെത്താനും മുറുകെ പിടിക്കാനും ശ്രമിക്കുന്നുണ്ട്. സിംഹത്തിന്റെയും മാനിന്റെയും ഉദാഹരണത്തെപ്പോലെ ഒരു കാലത്ത് ബലവാനെ സംബന്ധിച്ച് ദുര്‍ബലനെ കൊല്ലുന്നതും നീതിയായിരുന്നു. വെള്ളക്കാരന് ഒരിക്കല്‍ തങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ ഉല്‍കൃഷ്ട സൃഷ്ടി എന്ന് സ്വയം വിലയിരുത്തി. നീഗ്രോകളെ പൂര്‍ണവളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത മനുഷ്യരായി അവര്‍ കരുതി. ഇന്ന്, മൃഗങ്ങളെ മനുഷ്യര്‍ ഉപയോഗിക്കുന്നതുപോലെ അടിമകളെ ഉടമകളുടെ സുഖത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയും അടിമത്തകാലത്ത് ആരും അനീതിയായി കണ്ടില്ല. അടിമകളെക്കൊണ്ട് ജോലിചെയ്യിക്കാന്‍ മാത്രമല്ല, അവരെ കൊല്ലാന്‍ വരെ ഉടമയ്ക്ക് അധികാരമുണ്ടായിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ സുവര്‍ണ്ണ കാലത്ത് ബ്രാഹ്മണര്‍ സൃഷ്ടികളില്‍ ഏറ്റവും ഉന്നതരായി സ്വയം വിലയിരുത്തി. മനുഷ്യരെ തട്ടുകളായി തിരിച്ചു. സവര്‍ണരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ പല തട്ടുകളായി തിരിച്ചവര്‍ അതിലൊന്നും പെടുത്താത്ത ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തെ അവര്‍ണരെന്നു മുദ്ര കുത്തി ചവിട്ടിത്താഴ്തി. ബ്രാഹ്മണന്റെ മുറ്റത്തിനുമപ്പുറം കുഴികുത്തി അതില്‍ വാഴയില വെച്ച് അതിലൊഴിച്ചുകൊടുക്കുന്ന കഞ്ഞിവെള്ളം പട്ടികളെപ്പോലെ മനുഷ്യര്‍ നക്കിക്കുടിച്ചു. അക്കാലത്ത് അതിലാരും അനീതി കണ്ടില്ല. മേലാളനായ ഉടമയോ, സവര്‍ണനായ ജന്മിയോ മാത്രമല്ല, കീഴാളനായി താഴ്തപ്പെട്ട അടിമയോ കുടിയാനോ പോലും അതതു സമ്പ്രദായം നില നിന്ന കാലഘട്ടത്തില്‍ അവയിലെ അനീതികളെയും അന്യായങ്ങളെയും തിരിച്ചറിഞ്ഞില്ല. ദൈവം തങ്ങളെ സൃഷ്ടിച്ചത് മേലാളരായിരിക്കാന് വേണ്ടിയാണെന്ന് ഒരു കൂട്ടര് വിശ്വസിച്ചപ്പോള്‍ അടിമയായിരിക്കുന്നത് ദൈവേച്ഛയാണെന്നും തങ്ങള്‍ അതിനു വിധിക്കപ്പെട്ടവരാണെന്നും മറ്റേ കൂട്ടര് കരുതി.
മനുഷ്യന് മനുഷ്യനുമേല്‍ ആധിപത്യം സ്ഥപിച്ച പൂര്‍വ്വകാലങ്ങളില്‍ ഉന്നതനും നീചനുമായി വേര്തിര്ക്കപ്പെട്ടവര് രണ്ട് വിഭാഗവും അതിലെ അസമത്വം, അനീതി, അന്യായം ഇവ തിരിച്ചറിയാതിരിക്കാന്‍ കാരണം അന്നത്തെ മനുഷ്യന്റെ മൂല്യബോധം അതിനോടിണങ്ങുന്നതായിരുന്നതുകൊണ്ടാണ്. അതിലെ അനീതികളെ കാണുകയും അതിനെതിരെ പോരടിക്കുകയും ചെയ്തവര്‍ ചരിത്രത്തിലെ വിപ്ലവകാരികളാണ്.
ഗോത്രങ്ങളായി ജീവിച്ച മനുഷ്യന് ഓരോ ഗോത്രത്തിനും ആചാരങ്ങളും നീതിനിയമങ്ങളുമുണ്ടാക്കി. അവ അടിസ്ഥാനപരമായ പലവിഷയങ്ങളിലും തമ്മില്‍ പൊരുത്തപ്പെട്ടപ്പോള്‍ പലപ്പോഴും അവയിലെ വൈരുദ്ധ്യങ്ങള്‍ മുഴച്ചുനിന്നു.
കാട്ടില്‍ ജീവിച്ച മനുഷ്യന്റെ സദാചാര സങ്കല്പത്തില് പുരുഷന്, സ്ത്രീ എന്നീ രണ്ട് വര്‍ഗ്ഗങ്ങളെ ഉണ്ടാകാനിടയുള്ളു. പിതൃ-പുത്രി, മാതൃ-പുത്ര, സഹോദരീ-സഹോദര ബന്ധങ്ങളുടെ പവിത്രത മനുഷ്യന് ഗോത്രങ്ങളായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് ഉടലെടുത്തതാകാനാണിട. എങ്കിലും ചില ഒറ്റപ്പെട്ട സമൂഹങ്ങളില്‍ ഇതിനും ചില അപവാദങ്ങള്‍ ഉണ്ട്. ചില ദ്വീപ് വാസികളായ അപരിഷ്കൃതസമൂഹങ്ങളില് ഒരു കുടുംബത്തിലെ പിതാവ് മരിച്ചുപോയാല്‍ വിധവയായ സ്ത്രീയെ അവരുടെ മൂത്ത മകന് വിവഹം കഴിച്ച് കുടുംബനാഥനായി കുടുംബം സംരക്ഷിക്കുന്ന ആചാരം നില്‍നില്‍ക്കുന്നതായി വായിച്ചതോര്‍ക്കുന്നു. ആ വിഭാഗത്തെ സംബന്ധിച്ച് ആ ആചാരം അലംഘനീയമായിരിക്കും. ഏതെങ്കിലും 'മൂത്ത പുത്രന്'' അതില്‍ അനീതി തോന്നിയാല്‍ അവന് താന്തോന്നിയായും, നിഷേധിയായും വിലയിരുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കൂടുതല്‍ ഉദാഹരണങ്ങള്‍ക്കായി അധികമൊന്നും അലയേണ്ടതില്ല. സഹോദര-സഹോദരീ ബന്ധം പവിത്രമായി കരുതുന്നവരാണ് കേരളീയ സമൂഹം. സഹോദരന്മാരുടെയും സഹോദരിമാരുടെയും മക്കള്‍ തമ്മിലും ഈ സാഹോദര്യ പവിത്രത കാത്തുസൂക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ചില സമുദായങ്ങള്‍ക്കിടയില്‍ ഇന്നും സഹോദരീ-സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള 'മച്ചുനന്‍ വിവാഹങ്ങള്‍' നടക്കുന്നുണ്ട്. കേരളീയരായ നമുക്കാര്‍ക്കും അത്തരം വിവാഹങ്ങളിലെ സദാചാര വിരുദ്ധത തിരിച്ചറിയാനാകാത്തത് നമ്മുടെ മൂല്യബോധം കാലങ്ങളായി അതുമായി പൊരുത്തപ്പെട്ടുപോകുന്നതായതുകൊണ്ടാണ്. വെങ്കലം എന്ന സിനിമയുടെ പ്രമേയം സഹോദരന്മാര്ക്ക് ഒരു ഭാര്യ എന്ന ഒരു സമുദായത്തില്‍ നല നിന്നിരുന്ന ആചാരമാണ്.
മതങ്ങളിലെ സദാചാര നിയമങ്ങള്‍ അവ രൂപം കൊണ്ട കാലങ്ങളിലെ സദാചാര-മൂല്യ ബോധങ്ങളില്‍നിന്ന് കടം കൊണ്ടവയാണ്. അവ തീര്‍ത്തും ആ കാലഘട്ടത്തിന്റെ മൂല്യ സങ്കല്പങ്ങളുടെ പ്രതിഫലനങ്ങളുമാണ്. മഹാഭാരത കഥയിലെ പാണ്ഡവരുടെ അഞ്ച് പേരുടെയും 'ധര്‍മ്മ പത്നി' ദ്രൗപതിയാണ്. ദേവേന്ദ്രന് നിരവധി ഭാര്യമാരും അതിലേറെ വെപ്പാട്ടികളുമുണ്ടായിരുന്നതായി പുരാണങ്ങളില്‍ കാണാം. അതിനിടയില്‍ ശ്രീരാമന് ഏക പത്നീവ്രതക്കാരനാണ്. ശ്രീകൃഷ്ണന് പതിനാറായിരത്തെട്ട് ഭാര്യമാരുണ്ടായിരുന്നു എന്നതില്‍ എത്രത്തോളം അതിശയോക്തിയുണ്ടാകാമെങ്കിലും ഒന്നിലേറെ ഭാര്യമാരുണ്ടാകുന്നത് അന്നത്തെ മൂല്യ ബോധത്തിനും സദാചാര നിയമങ്ങള്‍ക്കും എതിരല്ലായിരുന്നെന്നും മറിച്ച് അത് ഒരു 'മഹത്വ'മായിരുന്നെന്നും കരുതുന്നതില്‍ തെറ്റില്ല.
ബൈബിളില്‍ കാണുന്നത് അത് എഴുതപ്പെട്ട കാലഘട്ടത്തിന്റെ മൂല്യബോധമാണ്.
"ദാസന്മാരേ, ജഢപ്രകാരം യജമാനന്മാരായവരെ കൃസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിന്‍."
" സ്തീ മൗനമായിരുന്നു പൂര്‍ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൗനമായിരിപ്പാന്‍ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെ മേല്‍ അധികാരം നടത്തുവാനോ ഞാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല."
"വേലക്കാരേ, പൂര്‍ണഭയത്തോടെ യജമാനന്മാര്ക്കു, നല്ലവര്‍ക്കും ശാന്തന്മാര്ക്കും മാത്രമല്ല, മൂര്ഖന്മാര്ക്കും കൂടെ കീഴടങ്ങിയിരിപ്പിന്"-
തുടങ്ങിയ ബൈബിള്‍ വചനങ്ങള്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്തവിധം ബൈബിള്‍ എഴുതപ്പെട്ട കാലഘട്ടങ്ങളിലെ മൂല്യ സങ്കല്‍പ്പങ്ങളെ പ്രതിഫലിപ്പിക്കുന്നു.
ബൈബിള്‍ പറയുന്ന ലോത്തിന്റെ കഥയും അന്നത്തെ സദാചാര സങ്കല്പത്തെ തുറന്നു കാണിക്കുന്നുണ്ട്. തന്റെ അതിഥികളായെത്തിയ രണ്ട് പുരുഷ മാലാഖമാരെ 'അവരെ ഞങ്ങള്‍ അനുഭവിക്കട്ടെ' എന്നു പറഞ്ഞെത്തിയ ജനക്കൂട്ടത്തിന് അവരെ വിട്ടുകൊടുക്കാതെ പകരം തന്റെ രണ്ട് പെണ്മക്കളെയും 'എന്തുവേണമെങ്കിലും ചെയ്യാന്‍' വിട്ടുകൊടുക്കുന്ന ലോത്തിന്റെ ബൈബിളില്‍ കാണാം. തുടര്‍ന്ന് ലോത്തിന്റെ കുടുംബം(ഭാര്യ ഒഴികെ)മാത്രം ദൈവകോപത്തില്നുന്ന് രക്ഷപ്പെടുകയും വയസ്സനായ ലോത്തും പെണ്മക്കളും മാത്രം ബാക്കിയാവുകയും ചെയ്യുമ്പോള്‍ സ്വന്തം പിതാവിനെ മദ്യപിപ്പിച്ച് മയക്കികിടത്തി അയാളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ലോത്തിന്റെ പെണ്മക്കളെയും നമുക്ക് കാണാം.
എല്ലാ സമിറ്റിക് മതങ്ങളുടെയും പിതാവായി അറിയപ്പെടുന്ന അബ്രഹാം ദൈവപ്രീതിക്കായി തന്റെ മകനെ ബലികൊടുക്കാനൊരുങ്ങുന്നതിനെ ത്യാഗത്തിന്റെയും ദൈവമഹത്വത്തിന്റെയും പ്രതീകമായി അവതരിപ്പിക്കുകയാണ് എല്ലാ സെമിറ്റിക് മതങ്ങളും. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടിലെ മറ്റേതെങ്കിലും ഒരു ഏബ്രഹാം തന്റെ മകനെ ദൈവത്തിന് ബലികൊടുക്കാന്‍ പുറപ്പെട്ടാല്‍ അയാളോടുള്ള വിശ്വാസികളായവരടക്കമുള്ള മനുഷ്യരുടെ പ്രതികരണം എന്തായിരിക്കും? ഇന്നും ദൈവപ്രീതിക്കായി നരബലി വരെ നടത്തുന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ രാജ്യത്തുണ്ട് എന്നത് നിസ്തര്‍ക്കമാണ്. മാധ്യമം ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത കാണുക ഇത്തരക്കരൊടുള്ള എല്ലാ സമുദായങ്ങളിലും, മതങ്ങളിലുമുള്ള സാധാരണ മനുഷ്യന്റെ പ്രതികരണം എന്താണ്? ഒന്നുകില്‍ അവരെ പിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരും, അല്ലെങ്കില്‍ ഭ്രാന്താശുപത്രിയിലാക്കും. 'പ്രാകൃത'ബലിയെ ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ മഹത്വപ്പെടുത്തുമ്പോഴും 'ഇന്നത്തെ' ബലിയെ അപരിഷ്കൃതമായി കാണാന്‍ ഭൂരിപക്ഷം മതവിശ്വാസികല്ക്കും കഴിയുന്നത് അവരെ നയിക്കുന്ന മൂല്യബോധം മതത്തിന്റേതിനേക്കാളുപരി പുതിയ സമൂഹത്തിന്റെതാണ് എന്നതിനാലാണ്.
ഇസ്ലാം മതം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ ഉടമയും അടിമയുമായുള്ള ബന്ധത്തോടാണ് താരതമ്യം ചെയ്യുന്നത്. ഇസ്ലാം നിലവില്‍ വന്ന കാലത്ത് അടിമത്ത വ്യവസ്തയ്ക്കുണ്ടായിരുന്ന 'മാന്യത'യെയാണ് ഇത് വെളിവാക്കുന്നത്. ഇന്ന് ഒരു മതം രൂപപ്പെടുകയാണെങ്കില്‍ അതില്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം കുറേകൂടി 'ജന്റില്മാന് റിലേഷന്ഷിപ്പാ'യിരിക്കുമെന്ന് ഉറപ്പാണ്. ബഹുഭാര്യാത്വവും ലൈംഗിക അരാജകത്വവും നടമാടിയിരുന്ന കാലത്താണ് ഇസ്ലാം രൂപപ്പെടുന്നത്. നിരവധി ഭാര്യമാരെയും അതിനു പുറമെ എണ്ണമറ്റ വെപ്പാട്ടിമാരെയും അടിമസ്തീകളെയും ഭോഗിച്ച ഒരു സമൂഹത്തിലാണ് ഇസ്ലാം വിവാഹങ്ങളുടെ എണ്ണങ്ങള്‍ക്ക് പരിമിതി വെച്ചത്. അത് നാലെണ്ണം വരെ മതി. അതിനുതന്നെ പല നിബന്ധനകലും വെച്ചു. അന്നത്തെ സമൂഹ്യാന്തരീക്ഷത്തില്‍ വിപ്ലവകരമായ ഒരു നിയമമായിരിക്കാനിടയുള്ള ഒരു നിയമം ഒരു പുരുഷന് ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു സ്ത്രീക്ക് ഒരു പുരുഷന് എന്ന സാമാന്യ നീതിബോധത്തില്‍ എത്തിനില്‍ക്കുന്ന ആധുനിക സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 'അനുമതിയുണ്ടായിട്ടും' ഇന്ന് വിദ്യാസമ്പന്നനും ജനാധിപത്യ-മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണ മതവിശ്വാസി ഈ 'അനുമതി' പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ അവനെ നയിക്കുന്ന നീതിബോധം ആധുനിക സമൂഹത്തിന്റേതാണെന്നു സമ്മതിച്ചേ തീരൂ.
എന്നാല്‍ സമ്പൂര്‍ണ്ണ മതസമൂഹങ്ങളില്‍ ഇതുതന്നെയാണൊ അവസ്ഥ എന്ന് പരിശോധിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും.അതുപോലെ നാലുകെട്ടാനുള്ള അനുമതിയെ (അത് നിയമമായി ഇന്നും നിലനില്‍ക്കുന്നതിനാല്‍) ഉപയോഗപ്പെടുത്തി 'സുഖിച്ച് ജീവിക്കുന്ന' ചിലര്‍ക്കെങ്കിലും ഈ നിയമം അനുഗ്രഹമാണെന്ന് ചുറ്റുമൊന്നു കണ്ണൂതുറന്നു നോക്കിയാല്‍ നമുക്ക് മനസ്സിലാകും. സ്വത്തവകാശത്തിന്റെ കാര്യത്തിലും 'കാലാതിവര്‍ത്തിയായ ദൈവിക നിയമങ്ങള്‍' പിന്തുടരുന്നതുമൂലം കണ്ണീര് കുടിച്ച സാധുമനുഷ്യരെക്കുറിച്ചോര്ത്ത് മതവിശ്വാസികള്‍ തന്നെ പരിതപിക്കാറുണ്ട്. മാറുന്ന സദാചാരാ-മൂല്യബോധങ്ങളും, 'മാറാത്ത' മതനിയമങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ഏത് സമൂഹത്തെയും അപചയത്തിലേക്കേ നയിക്കൂ.
മനുഷ്യാവകാശങ്ങള്‍ക്ക് വളരെയേറെ വിലകല്പിക്കപ്പെടുന്നതാണ് ഇന്നത്തെ മതേതര-ജനാധിപത്യ സമൂഹം. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനും, സാമ്രാജ്യത്വ മോഹങ്ങള്‍ നയിക്കുന്ന അധിനിവേശ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ഇന്നും കിരാതമായ യുദ്ധങ്ങള്‍ ഈ ലോകത്ത് അരങ്ങേറുന്നുണ്ട്. യുദ്ധതടവുകാരെ പീഢിപ്പിച്ച് സായൂജ്യമടയുന്ന സാഡിസ്റ്റുകളും ഉണ്ട്. എങ്കിലും ആധുനിക മനുഷ്യന്റെ മൂല്യബോധം അത്തരം കൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് നമ്മള് കാണുന്നു. മുംബൈയില്‍ കൂട്ടക്കൊലനടത്തിയ മതഭീകരില് നിന്ന് പിടിക്കപ്പെട്ട അജ്മല്‍ കസബിനുപ്പോലും ഇന്ത്യന്‍ നിയമവ്യവസ്ഥ നല്കുന്ന പരിരക്ഷ നല്കാന് രാജ്യം ശ്രമിക്കുന്നുണ്ട്. ഹിറ്റ്ലര്‍, സ്റ്റാലിന് തുടങ്ങിയവര്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഉണ്ടാകാത്തത്ര ജനവികാരം അമേരിക്കയും കൂട്ടാളികളും നടത്തിയ യുദ്ധങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുണ്ടായി. അമേരിക്കന്‍ ഭരണാധികാരികളുടെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനതതന്നെ തെരുവിലിറങ്ങി പ്രകടനം നടത്തിയത് ഈ നൂതനമായ മൂല്യ ബോധത്തെ വെളിവാക്കുന്നു. മത ധാര്‍മ്മികത അച്ചടക്കത്തിന്റെ വാളായി നില നില്ക്കുന്ന ഏതെങ്കിലും രാജ്യത്ത് ഇത് സങ്കല്പിക്കാനാകില്ല.
മനുഷ്യന് മനുഷ്യനെ കൊല്ലുന്നത് ഏതെങ്കിലും മതനിയമം തെറ്റായി കാണുന്നില്ല. ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന് അര്‍ജ്ജുനനെ ഉപദേശിക്കുന്നത് കര്‍മ്മം ചെയ്യാനാണ്. ആ കര്‍മ്മമാകട്ടെ ബന്ധുജനങ്ങളെ കൊന്നൊടുക്കുക എന്ന ക്രൂരനീതിയും. ഇസ്ലാം മതം വളര്‍ന്നതുതന്നെ വാളുകൊണ്ടാണ് എന്നത് ചരിത്ര വസ്തുതയാണ്. ചരിത്രത്തില്‍ കൃസ്തുസഭ കാട്ടികൂട്ടിയ ഭീകരഹത്യകള് എടുത്തുപറയേണ്ടതില്ലല്ലോ? ഓരൊ മതത്തിന്റെയും ഉല്‍ബോധനങ്ങളും മൂല്യബോധവും അവ രൂപം കൊണ്ട കാലത്തെ സംസ്കാരത്തെയും അതിന്റെ ഉല്‍പ്പന്നമായ സാമൂഹ്യനിയമങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
എല്ലാ കാലത്തേക്കുമായി ഏറ്റവും ഉദാത്തമായ ഒരു നിയമമുണ്ടൊ? ഉണ്ടാകാന്‍ സാധ്യമാണോ? ഓരോ നിയമവും അത് രൂപം കൊണ്ട കാലത്തേക്കെങ്കിലും ഉദാത്തമായിരിക്കും; ചുരുങ്ങിയ പക്ഷം നിയമമുണ്ടാക്കിയവരെ സംബന്ധിച്ചെങ്കിലും. എന്നാല്‍ അത് എല്ലാ കാലത്തും അങ്ങനെയായിരിക്കണമെന്നില്ല. ഇന്നത്തെ ഏറ്റവുംനല്ല നിയമവും കാലം കഴിയുമ്പോള്‍ കലഹരണപ്പെടാം. അപ്പോള്‍ അന്നത്തെ മനുഷ്യര്‍ കൂടുതല്‍ മെച്ചപ്പെട്ട നിയമങ്ങള്‍ ഉണ്ടാക്കും. മനുഷ്യാവകാശവും മനുഷ്യാവകാശ നിയമങ്ങളും ഇന്ന് പൊക്കിപ്പിടിച്ച് തലയിലേന്തി നടക്കുന്ന മത മൗലികവാദ-ഭീകര സംഘടനകള്‍ വരെയുണ്ട്. പക്ഷേ അതൊന്നും മതത്തിന്റെ സംഭാവനയല്ലെന്നും ആധുനിക മനുഷ്യന് അവന്റെ പുതിയ നീതിബോധത്തില്‍ നിന്നും കരുപ്പിടിപ്പിച്ചതാനെന്നും അത് പൊക്കിപ്പിടിച്ച് നടക്കുന്നവര്‍ തന്നെ സമ്മതിച്ചുതരുമോ എന്നതാണ് പ്രശ്നം!
ഇന്ന് നമ്മുടെ നാട്ടില്‍ പുരുഷന്മാര് പുറത്തിറങ്ങി നടക്കുകയും, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, പൊതു കാര്യങ്ങളില്‍ ഇടപെടുകയും, ഭരണം നടത്തുകയുമൊക്കെ ചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്. സ്ത്രീകള്‍ ബഹുഭൂരിപക്ഷവും അടുക്കളയില്‍ തന്നെ കഴിയുന്നു. പുരുഷന് അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന സ്ത്രീകള്‍ വിരളമാണ്. രാത്രിയിലോ, ചിലപ്പോള്‍ പകല്‍ പോലുമോ ഒറ്റയ്ക്ക് യാത്ര ചെയ്യനോ പുറത്തിറങ്ങാന്‍ പോലുമോ സ്ത്രീകള്‍ക്ക് കഴിയുന്നില്ല. ഇത് ഒരു അനീതിയാണെന്ന് സമൂഹത്തിനോ വിശിഷ്യാ സ്ത്രീകള്ക്കുതന്നെയോ തോന്നാറില്ല. അവര്‍ അതുമായി സമരസപ്പെട്ട് 'പതിവ്രതകളായ സ്ത്രീകളുടെ കടമയായി' കണ്ട് അടങ്ങി ജീവിക്കുന്നു. എന്നാല്‍ ഇതില്‍ അനീതിയുണ്ടെന്ന് കാണുമ്പോഴാണ് വനിതകള്‍ക്ക് സംവരണം നല്കി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നമ്മുടെ സമൂഹം ശ്രമിക്കുന്നത്. സ്ത്രീകളുടേ വൊട്ടവകാശം പരിഷ്കൃത സമൂഹങ്ങളില്‍ പോലും സ്ഥാപിച്ചുകിട്ടിയിട്ട് അധികകാലമായിട്ടില്ല. ഇന്ന് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണ സംഭവമായി കാണുന്ന സ്ത്രീ വോട്ടവകാശം ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ന്യൂസിലാന്റില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അറിയുമ്പോള്‍ കാലത്തിന്റെ മനസ്സാക്ഷി മാറുന്നത് നാം തിരിച്ചറിയുന്നു.
കൗമാരത്തില്‍ പിതാവും, യൗവ്വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും സംരക്ഷിക്കുന്നതിനാല്‍ സ്തീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന് മനുസ്മൃതി പറയുന്നു. ഇസ്ലാമികനിയമത്തില്‍ സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം മാത്രമല്ല, സ്ത്രീകളുടെ സാക്ഷ്യത്തിന് പകുതിവിലയേ കല്പിച്ചിട്ടുള്ളു. വിശുദ്ധന്മാരുടെ സര്‍വ്വ സഭകളിലും എന്നപോലെ സ്ത്രീകള്‍ സഭായോഗത്തില്‍ മിണ്ടാതിരിക്കാന്‍ മാത്രമല്ല, ന്യായപ്രമാണം പറയുമ്പോലെ കീഴടങ്ങിയിരിക്കാനല്ലാതെ സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ലെന്ന് ബൈബിള്‍ പറയുന്നു.
മനുഷ്യമന:സ്സാക്ഷിക്ക് ഉണ്ടാകുന്ന മാറ്റം താനെ ഉണ്ടായിവരുന്നതാണെന്നു കരുതാമോ? മത പരിഷ്കര്‍ത്താക്കളും, സാമൂഹ്യപരിഷ്കര്‍ത്താക്കളും , സാമൂഹ്യ മാറ്റത്തിനുവേണ്ടി പുത്തന്‍ ആശയങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സാമൂഹ്യവിപ്ലവകാരികളുമെല്ലാമുള്പ്പെടുന്ന 'മുമ്പേ പറക്കുന്ന പക്ഷികള്‍' പലപ്പോഴായി ഉയര്‍ത്തിവിടുന്ന പുതിയ മൂല്യബോധത്തിന്റെ അലയൊലികള്‍ വിവിധ മാധ്യമങ്ങളിലൂടെ അല്പാല്പ്പമായി സമൂഹത്തില്‍ വ്യാപരിക്കുന്നു എന്നു കരുതാം. ഈ മൂല്യബോധത്തില്‍ വളര്‍ച്ചക്കൊപ്പം താല്കാലികമായി ചില തളര്‍ച്ചകളും ഉണ്ടായേക്കാം. എങ്കിലും ആത്യന്തികമായി നല്ല വശങ്ങള്‍ക്ക് പ്രാധാന്യം കൈവന്നുകൊണ്ട് മനുഷ്യന്റെ മൂല്യബോധവും സംസ്കാരവും നീതിബോധവും വളരുകതന്നെയാണെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.
ഏതായാലും കാലഹരണപ്പെട്ട, മതത്തിന്റെ മൂല്യബോധം കൊണ്ട് ആധുനിക സമൂഹത്തിന്റെ മൂല്യബോധത്തിന് പകരം വെക്കാനാകില്ലെന്നുറപ്പ്. മതം മുന്നോട്ട് വെയ്ക്കുന്ന മൂല്യബോധം കാലാകാലങ്ങളില്‍ മാറ്റാന്‍ മതനേതൃത്വം തയ്യാറായില്ലെങ്കില്‍ മതാനുയായികള്‍ ബഹുഭൂരിപക്ഷവും അവരെ കാത്തുനില്ക്കുകയില്ലെന്ന് നമുക്കു ചുറ്റുമുള്ള സമൂഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മതത്തിന്റെ 'മാറാത്ത' മൂല്യബോധത്തില്‍ മനുഷ്യനെ എന്നും തളച്ചിടണമെന്ന് നിര്‍ബന്ധബുദ്ധി കാണിക്കുന്ന ചില മതാന്ധവാദികളൊഴികെ.
**************************
57 comments:
ഏതായാലും കാലഹരണപ്പെട്ട, മതത്തിന്റെ മൂല്യബോധം കൊണ്ട് ആധുനിക സമൂഹത്തിന്റെ മൂല്യബോധത്തിന് പകരം വെക്കാനാകില്ലെന്നുറപ്പ്. മതം മുന്നോട്ട് വെയ്ക്കുന്ന മൂല്യബോധം കാലാകാലങ്ങളില്‍ മാറ്റാന്‍ മതനേതൃത്വം തയ്യാറായില്ലെങ്കില്‍ മതാനുയായികള്‍ ബഹുഭൂരിപക്ഷവും അവരെ കാത്തുനില്ക്കുകയില്ലെന്ന് നമുക്കു ചുറ്റുമുള്ള സമൂഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മതത്തിന്റെ 'മാറാത്ത' മൂല്യബോധത്തില്‍ മനുഷ്യനെ എന്നും തളച്ചിടണമെന്ന് നിര്‍ബന്ധബുദ്ധി കാണിക്കുന്ന ചില മതാന്ധവാദികളൊഴികെ.
:)
സുശീല്‍ നന്നായി പറഞ്ഞിരിക്കുന്നു..
:)
പ്രസക്തമായ സ്വാതന്ത്ര്യ ദിന ചിന്തകള്‍
വളരെ ശക്തവും പ്രസക്തവുമായ വാക്കുകള്‍ സുശീല്‍
പ്രതിബന്ധങ്ങളിൽ പെട്ടു ആദ്യം പിടഞ്ഞു വീഴുന്നതു `മുംബെ പറക്കുന്ന പക്ഷികൾ` ആയിരുക്കും. എങ്കിലും ധീരമായി മുന്നോട്ടു പോവുക.
സുശീല്‍ പറഞ്ഞു
"ഇസ്ലാം മതം വളര്‍ന്നതുതന്നെ വാളുകൊണ്ടാണ് എന്നത് ചരിത്ര വസ്തുതയാണ്. "
ഇനി എന്ത് പറഞ്ജീട്ടെന്താ. ഈ ശുദ്ധ മണ്ടത്തരം പറയുന്ന ആളോട് വേദ മോതിയീട്ട് കാര്യമില്ല. (sorry susheel, you made me to comment this way)
ഇസ്ലാം സീകരിച്ച ഒരു വ്യക്തി പറഞ്ഞത് ഓര്‍മയില്‍ വരുന്നു . "ഇസ്ലാമിനെതിരെയുള്ള ഈ ആരോപണം വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ഇസ്ലാം വാള് കൊണ്ട് പ്രച്ചരിപ്പിചില്ലായിരുന്നില്ലെങ്കില് മനുഷ്യരെ അടിമകളാക്കി, ജാതി തിരിച്ചു ചൂഷണത്തിന് വിധേയമാകുന്ന ജനത ഇസ്ലാമിന്റെ വക്താക്കല്ക്കെതിരെ ആ കുറ്റത്തിന് വാല് ഉപയോഗിക്കുമായിരുന്നു. ഈ സമത്വ സുന്ദരമായ ആശയത്തെ പുല്കാന് എനിക്കെതിരെ വാള് എന്തിനു. വാളിനേക്കാള്‍ മൂര്‍ച്ചയുള്ള ആശയം എന്റെ ഹൃദയത്തെ കീഴടക്കിയത് കൊണ്ടാണ്, ഞാനും, ഇന്ന് എനിക്കും ചുറ്റും കാണുന്ന ഒരു സമൂഹം ഇസ്ലാമിനെ പുല്കിക്കൊന്ടെയിരിക്കുന്നത്. ഈ സമയത്തും ഇസ്ലാം സ്വയം ആശ്ലേഷിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ ഈ ആരോപണം ശുദ്ധ മണ്ടതരമാനെന്നു ഞാന്‍ പറയും. "
സൊ നോ കമന്റ്സ് !.
പിന്നെ, ഇസ്ലാമില്‍ ഞാന്‍ ജനിചില്ലായിരുന്നില്ലെങ്കില് ഏതെങ്കിലും പറയണോ, പുലയനോ, നായരോ ഒക്കെ ആയി സുശീലിനെ പോലെ പിച്ചും പേയും പറഞ്ഞു ഒരു ചരവാകവുമായി നടക്കേണ്ടി വന്നേനെ...
സോറി സുശീല്‍, താങ്കളോടും, ജബ്ബാര്‍ മാശോടും സംവധിക്കുന്നവന്റെ സമയം വേസ്റ്റ് ആണ് എന്ന് അനുഭവത്തില്‍ ഉള്ളത് കൊണ്ട് എന്നന്നേക്കുമായി വിട.
നിരീശ്വര വാദത്തിലും തീവ്ര വാധികലുന്ടെന്നു മനസ്സിലാക്കി തന്നതിന് നന്ദി.
നല്ലൊരു ചിന്ത സുശീൽ., അല്പമെങ്കിലും സാമാന്യ ബുദ്ധിയുപയോഗിക്കുന്നവർക്ക്. അല്ലാത്തവർ മതത്തിന്റെ പൊട്ടകിണറ്റിൽ ജിവിക്കട്ടെ, അങ്ങനെ ജീവക്കട്ടെ, അതവരുടെ അവകാശമാണ്, പക്ഷേ ആ പൊട്ട കിണറ്റിൽ കിടന്ന് സ്ഫോടനങ്ങളുണ്ടാക്കരുത് എന്നൊരപേക്ഷ മാത്രം..
സുശീല്‍ congratulations!
വളരെ ശരിയാണ്, നന്മ തിന്മകള് നൂറ്റാണ്ടുകളായി സമൂഹം ആര്‍ജിച്ച കോപ്പിയടി നിയമങ്ങള്‍ ആണ്. ഒരുത്തന്റെ 'നല്ല വഴി' വെരോരുത്താണ് തിന്മ. കാളയെ തിന്നുന്ന ഹിന്ദു അധമന്, അത് സായിപ്പിന്റെ ഇഷ്ട ഭോജ്യം...
പണ്ട് കേട്ട ഒരു ശ്ലോകമാണ്... പെണ്ണുങ്ങള് ഇത് ചൊല്ലിയാല്‍ ഉത്തമകളായിത്തീരുമത്രെ...
അഹല്യ ദ്രൌപദീ സീത
താര മണ്ഡോദരി തഥാ
പഞ്ചകന്യ സ്മരേന്‍ നിത്യം
മഹാ പാതക നാശനം
ഈ ദ്രൌപദിയൊക്കെ ഒരു റോള്‍ മോഡല്‍ ആണോ? ദൈവങ്ങള്‍ക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും എന്തിനും ന്യായീകരണം ഉണ്ടല്ലോ. മനുഷ്യന് ചെയ്യുമ്പോള്‍ പ്രശ്നമാകും. എന്നിട്ട് പണ്ട് നൂറ്റാണ്ടുമുമ്പ് ആരുടെയൊക്കെയോ ഭാവനാവിലാസത്തില്‍ എഴുതിപ്പിടിപ്പിച്ച ഗ്രന്ഥങ്ങള്‍ പോലെ ഇപ്പോഴും കഴിഞ്ഞോണം പോലും.
നാജ്,
ഈയൊരു നീണ്ട ലേഖനം മുഴുവന്‍ വായിച്ചുകഴിഞ്ഞിട്ടും താങ്കള്‍ കണ്ടത് ഈയൊരു വരി മാത്രം. ലേഖനത്തിലെ വിഷയം സംബന്ധിച്ച് അഭിപ്രായമില്ല. എന്നാല്‍ പുലഭ്യം പറച്ചിലിന് യാതൊരു കുറവുമില്ല. ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചു എന്ന് ഞാന്‍ ആദ്യമായി വായിച്ചത് താങ്കളുടെ സമുന്നത് ഗുരു മൗദൂദിയുടെ പുസ്തകത്തില്‍ നിന്നാണ്:-
അല്ലാഹുവിന്റെ ദൂതന് പതിമൂന്ന് വര്ഷക്കാല് അറബികളെ ഇസ്ലാം മതം സ്വീകരിക്കാന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ല മാര്‍ഗങ്ങളും അദ്ദേഹംവലംബിച്ചു. അനിഷേധ്യമയ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു. ഭക്തിയുടെയും ധര്മികതയുടെയും മാതൃകയായിരുന്ന തന്റെ ജീവിതം അവരുടെ മുന്നില്‍ കാഴ്ചവെച്ചു. അവരുടെ മുന്നില്‍ തന്റെ സാത്വിക ശുദ്ധിയുള്ളതും ധാര്മികബദ്ധവുമായ ജീവിതം തുറന്നുകാട്ടി. ചുരുക്കത്തില്‍ ആകാവുന്നത്ര അവരുമായി ആശയ വിനിമയങ്ങല് നടത്തി. പക്ഷേ, അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ല മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്ഞ്ചകന് ഖഡ്ഗം കയ്യിലേന്തി, ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിന്റെ കറകളെയും ആത്മാവിന്റെ കലങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള് അവരുടെ അന്ധത ഇല്ലാതാക്കില് അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി. സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിന് ശമനമുണ്ടായി. ഉദണ്ഡ ശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമനിതരായി, എളിമയോടെ തല കുനിച്ചു.
നാജ്,താങ്കള്‍ എനിക്കുനേരെ പറഞ്ഞ പുലഭ്യങ്ങള്‍ മുഴുവന്‍ ഞാന്ആവര്ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നു. താങ്കള്‍ക്ക് മറുപടി, ഇത് മലയാളത്തില്‍ പ്രസിദ്ധീകരിച്ച് വിറ്റഴിച്ചവര്‍ തരും.
സ്നേഹപൂര്‍വ്വം,
സുശീല്‍കുമാര്‍.
വായിച്ച് അഭിപ്രായങ്ങള്‍ അരിയിച്ച മുഴുവന്‍ പേര്‍ക്കും കൃതജ്ഞത അറിയിക്കുന്നു.
മുകളിലെ കമന്റില്‍ അക്ഷരത്തെറ്റുണ്ട്. അത് ഇങ്ങനെ തിരുത്തി വായിക്കാനപേക്ഷ.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന് ഖഡ്ഗം കയ്യിലേന്തി, ഖഡ്ഗം!
This all you quoted from the book and it answer your doubt.
This takes in a society even you would never stand with them.
"""അവരുടെ മുന്നില്‍ തന്റെ സാത്വിക ശുദ്ധിയുള്ളതും ധാര്മികബദ്ധവുമായ ജീവിതം തുറന്നുകാട്ടി. ചുരുക്കത്തില്‍ ആകാവുന്നത്ര അവരുമായി ആശയ വിനിമയങ്ങല് നടത്തി.""
""അനുനയത്തിന്റെ എല്ല മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍"" പ്ഞ്ചകന് ഖഡ്ഗം കയ്യിലേന്തി, ഖഡ്ഗം!
""അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിന്റെ കറകളെയും ആത്മാവിന്റെ കലങ്കങ്ങളെയും വിപാടനം ചെയ്തു.""
"" അതിനേക്കാള്‍ ഉപരിയായി വാള് അവരുടെ അന്ധത ഇല്ലാതാക്കില് അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി""
Susheel, read the above from your comment.
It is so clear why it was happened and the purpose. the purpose is to save people from culprits and who spread corruption in the society.
no need for further clarification.
Susheel, I think you know as you are much knowledgeable to understand malayalam !
"ഇസ്ലാമിനെതിരെയുള്ള ഈ ആരോപണം വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ഇസ്ലാം വാള് കൊണ്ട് പ്രച്ചരിപ്പിചില്ലായിരുന്നില്ലെങ്കില് മനുഷ്യരെ അടിമകളാക്കി, ജാതി തിരിച്ചു ചൂഷണത്തിന് വിധേയമാകുന്ന ജനത ഇസ്ലാമിന്റെ വക്താക്കല്ക്കെതിരെ ആ കുറ്റത്തിന് വാല് ഉപയോഗിക്കുമായിരുന്നു. ഈ സമത്വ സുന്ദരമായ ആശയത്തെ പുല്കാന് എനിക്കെതിരെ വാള് എന്തിനു. വാളിനേക്കാള്‍ മൂര്‍ച്ചയുള്ള ആശയം എന്റെ ഹൃദയത്തെ കീഴടക്കിയത് കൊണ്ടാണ്, ഞാനും, ഇന്ന് എനിക്കും ചുറ്റും കാണുന്ന ഒരു സമൂഹം ഇസ്ലാമിനെ പുല്കിക്കൊന്ടെയിരിക്കുന്നത്. ഈ സമയത്തും ഇസ്ലാം സ്വയം ആശ്ലേഷിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ ഈ ആരോപണം ശുദ്ധ മണ്ടതരമാനെന്നു ഞാന്‍ പറയും. "
സൊ നോ കമന്റ്സ് !.
and susheel,
why people study Islam and embrace around the world !
malayalam font illaa sorry.... najinte vaakkukaL... " ജാതി തിരിച്ചു ചൂഷണത്തിന് വിധേയമാകുന്ന ജനത ഇസ്ലാമിന്റെ വക്താക്കല്ക്കെതിരെ ആ കുറ്റത്തിന് വാല് ഉപയോഗിക്കുമായിരുന്നു." Dear Naj.... Pakistaan muslim raashtramaaNallo, avide ippozhum ente 100 lam jaathikalund, thaankaLkk ethenkilum Pakistanikale ariyumenkil answeshikkuka.
malayalam font illaa sorry.... najinte vaakkukaL... " ജാതി തിരിച്ചു ചൂഷണത്തിന് വിധേയമാകുന്ന ജനത ഇസ്ലാമിന്റെ വക്താക്കല്ക്കെതിരെ ആ കുറ്റത്തിന് വാല് ഉപയോഗിക്കുമായിരുന്നു." Dear Naj.... Pakistaan muslim raashtramaaNallo, avide ippozhum ente 100 lam jaathikalund, thaankaLkk ethenkilum Pakistanikale ariyumenkil answeshikkuka.
സ്വാമി വിവേകാനന്ദന്റെ വാക്കുകളില്‍ :
“ഇതിനെ സംബന്ധിച്ചിടത്തോളം മുഹമ്മദീയരാണ് ഏറ്റവും പ്രാകൃതരും സങ്കുചിത ചിത്തരും .ദൈവമൊന്നേയുള്ളൂ. അദ്ദേഹത്തിന്റെ പ്രവാചകന് മുഹമ്മദുമാണ് എന്നതാണ് അവരുടെ മുദ്രാവാക്യം . അതിനപ്പുറത്തുള്ളതെല്ലാം ചീത്തയെന്നു മാത്രമല്ല ഉടനെ നശിപ്പിക്കുകയും വേണം ഞൊടിയിടയില്‍ ഇതില്‍ ശരിയായി വിശ്വസിക്കാത്ത ആണുങ്ങളും പെണ്ണുങ്ങളും കൊല്ലപ്പെടണം. ഈ ആരാധനയുടേതല്ലാത്തതെല്ലാം തകര്‍ക്കപ്പെടണം.മറ്റെന്തും പഠിപ്പിക്കുന്ന പുസ്തകം കത്തിച്ചു കളയണം.ശാന്ത സമുദ്രം മുതല്‍ അറ്റ്ലാന്റിക് വരെ അഞ്ഞൂറ് കൊല്ലക്കാലം ചോരയൊഴുക്കി . അതാണ് ഇസ്ലാം മതം “
“ഒരാള്‍ എത്ര കണ്ട് സ്വാര്‍ത്ഥിയാണോ അത്ര കണ്ട് അധര്‍മ്മിയുമാണ്. അതു പോലെ ഒരു ജനതയും.സ്വയം ബന്ധിതമായ ഒരു ജനത ലോകത്തില്‍ വച്ചേറ്റവും ക്രൂരമായി തീര്‍ന്നിട്ടുണ്ട്.ഈ ദിത്വത്തെ അറേബ്യയിലെ പ്രവാചകന് സ്ഥാപിച്ച മതം മുറുക്കിപ്പിടിച്ചത്രയും മറ്റൊരു മതം പിടിച്ചിട്ടില്ല. ഇത്രയധികം ചോര ചിന്തിയും മറ്റു മനുഷ്യരോട് ഇത്ര കണ്ട് നിഷ്ടൂരമായി പെരുമാറിയതുമായ വെറൊരു മതമില്ല. “
( അവലംബം :http://vayujith.blogspot.com/2010/06/blog-post_08.html
വിചാരം പറഞ്ഞു...
Dear Naj.... Pakistaan muslim raashtramaaNallo, avide ippozhum ente 100 lam jaathikalund, thaankaLkk ethenkilum Pakistanikale ariyumenkil answeshikkuka.
Vichaaram, No wonder.
Indiayil undaayirunnathalle ee kashnam. athil undaayirunna manushyaraanallo ee kashanathilum ullathu. aa gunangalokke kaanum.
Avar aa adimathwathil ninnu swayam maaraanulla chintha illaathidatholam athinu maattamonnum undaakilla.
Pakisthaanekkaal vidhyaa sambannaraaya aalukal aanallo nammal indiakkaar. Ippozhum jaathiyude adimathwathil athinte avaganana ettu vaangi jeevikkunna manushyar ille, angine akatti niruthunnavarum.
Njangalude poorvikar oru kaalathu aa vibhaagathil aayirunnu, allaathe maanathu ninnum muslim aayi potti veenathallallo!
ചാതുര് വര്‍ണ്യം മായാസൃഷ്ടം എന്നു കേട്ടിട്ടില്ലേ നാജ്? അതായത് ചാതുര്‍വര്‍ണ്യം ദൈവസൃഷ്ടമാണെന്ന്. അല്ല, അതിന് താങ്കളുടെ ദൈവവും അവരുടെ ദൈവവും വേറെ വേറെയാണല്ലോ അല്ലേ? ഹിന്ദുക്കളുടെ ജാതിവ്യവസ്ഥ പറഞ്ഞു താങ്കള്‍ക്കവരെ ആക്ഷേപിക്കാം, എന്നാല്‍ ഇസ്ലാം വാളിനാല്‍ പ്രചരിച്ചു എന്ന് മൗദൂദി പറഞ്ഞകാര്യം മിണ്ടിപ്പോയാല്‍ പിച്ചും പേയും പറച്ചിലാണെന്ന് കുറ്റം. ആദ്യം സ്വന്തം കണ്ണിലെ കോലെടുക്കൂ നാജ്, എന്നിട്ടാകാം മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കുന്നത്.
അഫ്ഗാനിസ്താനില്‍ യുവമിഥുനങ്ങളെ താലിബാന്‍കാര്‍ കല്ലെറിഞ്ഞുകൊന്നു
മാതൃഭൂമി വാര്‍ത്ത
ഈ സംസ്കാരം ഏത് സഹസ്രാബ്ദത്തിലേതാണ്?
തെളിഞ്ഞ ചിന്തകള്‍ മൂര്‍ച്ചയുള്ള വാക്കുകളില്‍. നന്ദി സുശീല്‍.
ആധുനിക മനുഷ്യന് ആര്‍ജ്ജിച്ച പുത്തന്‍ മൂല്യങ്ങളോട് എന്നേ തോറ്റു പോയ മതങ്ങളുടെ മൂല്യബോധം അതുയര്‍ന്നു വന്ന കാലത്തിലേക്ക് പുന:പ്രതിഷ്ഠിക്കുകയാണ് മതവിശ്വാസികള്‍ ചെയ്യേണ്ടത്.
സുശീല്‍, യുക്തി വാദി സുഹൃത്തുക്കള്‍,
യുക്തിവാദികള്‍ ഇസ്ലാമിനെ അളക്കുന്നത് താലിബാന് മീറ്റര്‍ വെച്ചാണ്.
അവരോടു എന്താണ് പറയേണ്ടത്. ആരാണ് താലിബാനെ സൃഷ്ടിച്ചത് എന്ന് ചിന്തകള്‍ക്ക് തിമിരം ബാധിച്ച നിങ്ങള്ക്കൊഴിച്ചു എല്ലാവര്ക്കും അറിയാം.
പിന്നെ ഇസ്ലാമിനോടുള്ള സമൂഹത്തിന്റെ സീകാര്യത തകര്‍ക്കാന്‍ അതിന്റെ ശത്രുക്കള്‍ (അവരെ ഞാന്‍ നിരീശ്വര വാദികള്‍ എന്ന് വിളിക്കാം) ബോധ പൂര്‍വ്വം ഒരു സംഘത്തെ സൃഷ്ടിച്ചു, സമൂഹത്തില്‍ സ്ഫോടനങ്ങളും നടത്തി, ആ പേരില്‍ അധിനിവേശവും, ആയുധ കച്ചവടവും, പിന്നെ നില നില്‍പ്പ് രാഷ്ട്രീയവും നടത്തുമ്പോള്‍, നിരപരാധികളായ മനുഷ്യര്‍ ആണ് അതിനു ഇരയാകുന്നത് എന്നത് ഇവര്‍ക്ക് പ്രശ്നമല്ല. ദൈവ വിശ്വാസം ഇല്ലാത്തവര്‍ക്ക് എന്തും ചെയ്യാന്‍ എന്താണ് തടസ്സം. !
ഞങ്ങള്‍ ഒന്നുമരിയില്ലേ, ഞങ്ങള്‍ യുക്തി വാദികള്‍ സമാധാനത്തിന്റെ അപോസ്തോലന്മാര്‍ എന്ന് പറയുന്ന നിങ്ങള്‍ ലോക രാഷ്ട്രീയമറിയാത്ത നമ്പര്‍ വണ്‍ വിഡ്ഢികള്‍ എന്ന് ഞാന്‍ പറയും.
കാണാത്തത് ഇല്ല എന്ന് പറയാന്‍ ഇതു മന്തബുദ്ധിക്കും കഴിയുംമെന്നിരിക്കെ ദൈവം ഇല്ല എന്ന് പറയുന്നതിന് ബുദ്ധി വേണം എന്ന് നിര്‍ബന്ധമില്ലല്ലോ. അല്ലെ കൂട്ടുകാരെ !
എത്ര നിങ്ങള്‍ കണ്ണടച്ചാലും ഇസ്ലാമിന്റെ നന്മകള് നിങ്ങള്‍ക്ക് മുന്നില്‍, സമൂഹത്തിനു മുമ്പില്‍ ഉണ്ടാകും..
എന്തൊക്കെയാണ് നാജ് താങ്കള്‍ ഈ വിളിച്ച് പറയുന്നത്? ഇത് വായിക്കുന്നവര്‍ താങ്കളെ വിലയിരുത്തില്ലേ?
ആരാണ് താലിബാനെ സൃഷ്ടിച്ചത് എന്ന് ചിന്തകള്‍ക്ക് തിമിരം ബാധിച്ച നിങ്ങള്ക്കൊഴിച്ചു എല്ലാവര്ക്കും അറിയാം.
----
യഥാര്‍ത്ഥ ഇസ്ലാമിനോട് അല്പമെങ്കിലും അടുത്തു നില്‍ക്കുന്നത് ഈ താലിബാന് മാത്രം. മറ്റെല്ലാം വെള്ളം ചേര്‍ന്ന ഇസ്ലാം !
അതാണു സത്യം !!
susheel,
ഞാന്‍ കൊടുത്ത കമന്റു ഡിലീറ്റു ചെയ്ത താങ്കളുടെ "വിശാല മനസ്കത" അപാരം !
അതിനു മറുപടി പറയാന്‍ കഴിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വായിക്കാനെങ്കിലും കീപ് ചെയ്യാമായിരുന്നു.
സുശീല്‍, താങ്കള്‍ക്കു ഞാന്‍ പരനത് സത്യമാണെന്ന് അറിയാമെന്നതിന്റെ അസഹിഷ്ണുത മറുപടിയില്‍ പ്രതിഫലിക്കുന്നുണ്ട്.
പിന്നെ, ജബ്ബാര്‍ മാഷിന് മേല്‍ പറഞ്ഞ അസുഖം ഉള്ളത് കൊണ്ട് അദ്ദേഹം ഇതൊന്നും അംഗീകരിക്കില്ല. അദ്ധേഹത്തിന്റെ ഈ വാശിക്ക് മുമ്പില്‍ താലിബാന് പോലും തോറ്റു പോകും.
ജബ്ബാര്‍ മാഷിന്റെ അക്കൌണ്ടില്‍ ക്രൂരതകള്‍ ചെയ്യുന്നു എന്നാ ലാബില്‍ ഒട്ടിച്ച താലിബാന് ആണ് മുസ്ലീം. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഞങ്ങളൊന്നും മുസ്ലീങ്ങള്‍ അല്ല.
പിന്നെ മാലഗോവും, സംജോതയും, മക്കാ മസ്ജിദും, അങ്ങിനെ നീണ്ടു പോകുന്ന സ്ഥലങ്ങളിലെ പാചകക്കാര്‍ ആരാണെന്ന് പുറത്തു വന്നു കൊണ്ടിരിക്കെ ആദ്യത്തെ പേരുകള്‍ ജബ്ബാര്‍ മാഷിന്റെ അക്കൌണ്ടില്‍ നിന്നും മാറ്റിയോ ആവോ ! ഈ പാചകങ്ങള്‍ അഫ്ഘാനിലും, ഇറാക്കിലും നടത്തുന്നതിന്റെ "രാഷ്ട്രീയം" തങ്ങളുടെ ഗുഹകളില്‍ ഇരുന്നു നോക്കുന്ന യുക്തിവാദികള്‍ എങ്ങിനെ മനസ്സിലാക്കാന്‍.
ത്തനങ്ങളെ പോള്‍ താങ്കളെ പോലുള്ള യുക്തിവാദികള്‍ നിലനില്‍പ്പിന്റെ ലോക രാഷ്ട്രീയത്തെ കുറിച്ച് കണ്ണ് തുറന്നു പഠിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആ ക്രൂരതകള്‍ക്കെതിരെ കണ്ണ് തുറക്കാത്ത നിങ്ങളുടെ "മനുഷ്യ സ്നേഹം" അപാരം തന്നെ.
ഇത് ഡിലീറ്റു ചെയ്യരുതേ...
naj,
ഞാന്‍ എന്റെ ബ്ലോഗ് തുടങ്ങിയതിനുശേഷം ഡിലീറ്റ് ചെയ്യുന്ന രണ്ടാമത്തെ കമന്റാണ് താങ്കളുടേത്. അത് വീണ്ടും താങ്കല്‍ അവിടെ തന്നെ ഇട്ടിട്ടുണ്ടല്ലോ ഏതായാലും മറ്റുള്ളവര്‍ക്ക് വായിക്കാന്‍ വേണ്ടി അത് അവിടെ തന്നെ വെയ്ക്കുന്നു.
ഇനി എന്തുകൊണ്ട് ഡിലിറ്റ് ചെയ്തു എന്ന്. ഈ പോസ്റ്റ് മനുഷ്യ സംസ്കരം, നീതി ബോധം, മൂല്യബോധം ഇവയുടെ സ്രോതസ്സിനെ അന്വേഷിക്കുന്നതാണല്ലോ? അതില്‍ എന്തിനെക്കുറിച്ചാണ് താങ്കളുടെ കമന്റ്? ആ വിഷയത്തില്‍ താല്പര്യമുള്ളവര്ക്ക് ചര്‍ച്ച ചെയ്യാനാണല്ലൊ കമന്റ് ബോക്സ് വെച്ചത്? മാലേഗാവിനെയും അഫ്ഗാനെയും കുറിച്ച് ചര്‍ച്ചചെയ്യാന്‍ വേറെ എത്ര സ്ഥലങ്ങളുണ്ട്? താലിബാനിസത്തിന്റെയും തൊഗ്ഗാഡിയസത്തിന്റെയും ഇന്ധനമെവിടെനിന്നാണ് എന്നൊരു പോസ്റ്റ് ഞാന്‍ തന്നെ കഴിഞ്ഞ ദിവസം ഇട്ടിരുന്നു. താങ്കളുടെ കമന്റ് അവിടെയാണിട്ടിരുന്നതെങ്കില് കുറച്ചുകൂടി ഉചിതമായേനെ. കമന്റ് എന്ന് പറയുന്നത് വിഷയത്തെക്കുറിച്ച ചര്‍ച്ചയാകണം, അല്ലാതെ ഇഷടമില്ലാത്തവരെ ചീത്തവിളിക്കാനുള്ള ഇടമായി കാണരുത്.
നാജ്, കുറച്ചുകൂടി സമചിത്തതയോടെ സംസാരിക്കൂ..
നന്ദി..
Lets leave the Taliban for the time being, as they are dwellers of a region where even basic necessities of life never exists as many parts of India.
What about the "Talibans in luxury".
Please go through a report published by AP(Associated Press) which is as follows:
" A Saudi judge has asked several hospitals in the country whether they could damage a man's spinal cord as punishment after he was convicted of attacking another man with a cleaver and paralyzing him ...".
Title:
Saudi judge considers paralysis punishment
Link:
http://news.yahoo.com/s/ap/20100820/ap_on_re_mi_ea/ml_saudi_justice
Br. susheel,
your read all your comment above,
സുശീല്‍ കുമാര്‍ പി പി പറഞ്ഞു...
""അഫ്ഗാനിസ്താനില്‍ യുവമിഥുനങ്ങളെ താലിബാന്‍കാര്‍ കല്ലെറിഞ്ഞുകൊന്നു""
This is your comment from above,
and now you says
സുശീല്‍ കുമാര്‍ പി പി പറഞ്ഞു...
naj,
""മാലേഗാവിനെയും അഫ്ഗാനെയും കുറിച്ച് ചര്‍ച്ചചെയ്യാന്‍ വേറെ എത്ര സ്ഥലങ്ങളുണ്ട്?""
Are you really conscious about your post and your comment !!!!
you know only scratch others nose. I think first you must scan yourself.
Keep throwing west created rubbish from Afghan and Iraq to attack Islam. It is islamic nature that it will prevail over all conspiracy and propaganda.
bye forever.
Naj
താലിബാനികളുടെ കല്ലേറ് ശിക്ഷയെക്കുറിച്ച് പറഞ്ഞതിനടിയില്‍ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു, ഈ സംസ്കാരം ഏത് സഹസ്രാബ്ദത്തിലേതാണെന്ന്? സംശയമില്ല, അത് ആയിരത്തിനാനൂറ് കൊല്ലം മുമ്പുള്ള സംസ്കാരം തന്നെ. ചിലര്‍ അത് ഇന്നും പിന്തുടരുന്നു, മറ്റു ചിലര്‍ ശിക്ഷിക്കുമ്പോഴും കുറെകൂടി നവീനമായ വഴി സ്വീകരിക്കുന്നു.
കുറ്റം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈ മുക്കിക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു പണ്ട്. ഇന്ന് ആരെങ്കിലും അത് പിന്തുടരുന്നുണ്ടൊ? എന്തുകൊണ്ട്?
ഈ പോസ്റ്റില്‍ ഇസ്ലാമല്ല വിഷയം. ബ്രാഹ്മണമതം, കൃസ്തുമതം തുടങ്ങിയവയെയും പരിശോധന നടത്തിയിട്ടുണ്ട്. അവരാരും ഇജ്ജാതി ഉമ്മാക്കിയുമായി വന്നു കണ്ടില്ല, യുക്തിവാദികള്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നോ എന്ന് വിളിച്ചുകൂവാന്‍ ഇതിലും വലിയ കാരണം വേണോ? എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞാല്‍ ഇത്രയും അസഹിഷ്ണുതയോടെ പെരുമാറുന്നവരെ മറ്റൊരിടത്തും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. താലിബാനെ വിമര്‍ശിച്ചാല്‍ അതിന് ഞമ്മളെ വിമര്‍ശിച്ചേ എന്ന് വിളിച്ചുകൂവുന്നതെന്തിനാണ്? മൃഗബലിയെ തുറന്നുകാട്ടിയാല്‍ അതിന് മറുപടിപറയാം, സ്വാഗതം.
ഞാന്‍ ഇതുവരെ എന്റെ ബ്ലോഗില്‍ ഏതെങ്കിലും മതവിശ്വാസിയെ ബോധപൂര്‍വ്വം അവഹേളിച്ചിട്ടില്ല, മൂഢവിശ്വാസങ്ങളെ തുറന്നു കാട്ടാറുണ്ട്. എന്നാല്‍ കിട്ടുന്ന മറുപടിയൊ ഒന്നുകില്‍ വ്യക്തികളെ അല്ലെങ്കില്‍ യുക്തിവാദികളെ മൊത്തം തെറിപറയുകയും; ഇതല്ലാതെ വിഷയത്തിന് ആരും മറുപടി തരാറില്ലല്ലോ?
ദയവായി ചൊറിച്ചില്‍ നിര്‍ത്തി കഴിയുമെങ്കില്‍ ഇതിനോട് പ്രതികരിക്കുക:
1. എല്ലാ സമിറ്റിക് മതങ്ങളുടെയും പിതാവായി അറിയപ്പെടുന്ന അബ്രഹാം ദൈവപ്രീതിക്കായി തന്റെ മകനെ ബലികൊടുക്കാനൊരുങ്ങുന്നതിനെ ത്യാഗത്തിന്റെയും ദൈവമഹത്വത്തിന്റെയും പ്രതീകമായി അവതരിപ്പിക്കുകയാണ് എല്ലാ സെമിറ്റിക് മതങ്ങളും. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടിലെ മറ്റേതെങ്കിലും ഒരു ഏബ്രഹാം തന്റെ മകനെ ദൈവത്തിന് ബലികൊടുക്കാന്‍ പുറപ്പെട്ടാല്‍ അയാളോടുള്ള വിശ്വാസികളായവരടക്കമുള്ള മനുഷ്യരുടെ പ്രതികരണം എന്തായിരിക്കും?
2. ഇസ്ലാം മതം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ ഉടമയും അടിമയുമായുള്ള ബന്ധത്തോടാണ് താരതമ്യം ചെയ്യുന്നത്. ഇസ്ലാം നിലവില്‍ വന്ന കാലത്ത് അടിമത്ത വ്യവസ്തയ്ക്കുണ്ടായിരുന്ന 'മാന്യത'യെയാണ് ഇത് വെളിവാക്കുന്നത്. ഇന്ന് ഒരു മതം രൂപപ്പെടുകയാണെങ്കില്‍ അതില്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം കുറേകൂടി 'ജന്റില്മാന് റിലേഷന്ഷിപ്പാ'യിരിക്കുമെന്ന് ഉറപ്പാണ്.
3. ബഹുഭാര്യാത്വവും ലൈംഗിക അരാജകത്വവും നടമാടിയിരുന്ന കാലത്താണ് ഇസ്ലാം രൂപപ്പെടുന്നത്. നിരവധി ഭാര്യമാരെയും അതിനു പുറമെ എണ്ണമറ്റ വെപ്പാട്ടിമാരെയും അടിമസ്തീകളെയും ഭോഗിച്ച ഒരു സമൂഹത്തിലാണ് ഇസ്ലാം വിവാഹങ്ങളുടെ എണ്ണങ്ങള്‍ക്ക് പരിമിതി വെച്ചത്. അത് നാലെണ്ണം വരെ മതി. അതിനുതന്നെ പല നിബന്ധനകലും വെച്ചു. അന്നത്തെ സമൂഹ്യാന്തരീക്ഷത്തില്‍ വിപ്ലവകരമായ ഒരു നിയമമായിരിക്കാനിടയുള്ള ഒരു നിയമം ഒരു പുരുഷന് ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു സ്ത്രീക്ക് ഒരു പുരുഷന് എന്ന സാമാന്യ നീതിബോധത്തില്‍ എത്തിനില്‍ക്കുന്ന ആധുനിക സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നാജ്,
ഈ വിഷയത്തില്‍ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.
സുശീൽ പറഞ്ഞുവന്നത് വളരെ ശരിയാണ്, മതങ്ങളിലെ കാലഹരണപ്പെട്ട നിയമങ്ങളും ആചാരങ്ങളും, സമൂഹത്തിന്റെ മാറ്റത്തിനൊപ്പം മാറിവരുന്നത് നമ്മൾ കണ്ടുവരുന്നുണ്ട്, ശേഷിക്കുന്നവ തിർച്ചയായും വരുംകാലങ്ങളിൾ മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മതങ്ങളിലെ ചില കാടൻ നിയമങ്ങളൊക്കെ നിങ്ങളെ പ്പൊലുള്ളവർ തുറന്ന് കാട്ടുമ്പോൾ “ചിലരുടെ” നെറ്റിയിലെ ചുളിവുകൽ നമുക്ക് നന്നായി കാണാങ്കഴിയും.
ഇപ്പോൽ എല്ലാമതക്കാരും സമൂഹത്തിനൊപ്പിച്ച് മതത്തെ നവീകരിക്കുന്ന തിരക്കിലാണെന്ന് നമുക്ക് ദൂരെനിന്ന് നോക്കിയാൽ മനസ്സിലാവും
നീണ്ട ലേഖനത്തിന് ഒരിക്കൽക്കൂടി നന്ദി.
1.
സുശീല്‍ പറഞ്ഞു,
""താലിബാനെ വിമര്‍ശിച്ചാല്‍ അതിന് ഞമ്മളെ വിമര്‍ശിച്ചേ എന്ന് വിളിച്ചുകൂവുന്നതെന്തിനാണ്?""
താങ്കളുടെ മനസ്സിലുല്ലതല്ല താങ്കള്‍ ഇപ്പോള്‍ പറഞ്ഞത്. ഇതാണ് യുക്തിവാധിയുടെ ഹിപോക്രസി. പിന്നെ എന്തിനാണാവോ ഇവിടെ ഇത് വിളിച്ചു കൂവുന്നത്. അങ്ങ് അഫ്ഗാനില്‍ പഷ്തു ഭാഷയില്‍ അവരോടു പറഞ്ഞാല്‍ പോരെ. !!!
നിരീശ്വര വാധികളുടെയും, യുക്തിവാധികളുടെയും കൂതരങ്ങാണല്ലോ നമ്മുടെ റഷ്യന്‍ കമ്മ്യൂണിസം-മര്കിസം. എത്ര തലകള്‍ ഈ രാഷ്ട്രീയത്തിന്റെ ഇരകളായി ഈ കേരളത്തില്‍ ഉരുണ്ടു വീനീട്ടുണ്ടാകും, നിയമം പരിരക്ഷിച്ചു ഭരണം നടത്തുമ്പോഴും ! അതിനു കാത്തു കെട്ടി നടക്കുമ്പോഴും ! ജീവനും, വേദനയും എല്ലാവര്ക്കു തുല്ല്യമാനെന്നാണ് ഞങ്ങളുടെ വിശ്വാസം. പക്ഷെ അവരിലും എതിരാളിയിലും കാണാത്ത താലിബാനിസം മുസ്ലീം നാമധാരികളില്‍ ആരോ എന്തോ ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ ഇസ്ലാമില്‍ ആരോപിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.
കുറച്ചു നല്മുമ്പു അധ്യാപകന്റെ കൈ വെട്ടി മണ്ണില്‍ ഉറച്ചു വികൃതമാക്കി വലിചെരിഞ്ഞതിന്റെ ചേതോ വികാരവും ഇതിലൊന്നും കാണില്ല. പത്രത്തില്‍ രാഷ്ട്രീയ കൊലപാതകെമെന്നു ഓമനപേരിട്ടു വിളിക്കുമ്പോള്‍ അതില്‍ പൊലിയുന്ന മതത്തിന്റെ പേരില്‍ അല്ലെന്ന ലേബല്‍ ഈ യുക്തി സമൂഹം ഒട്ടിച്ചു കൊടുക്കുമ്പോള്‍ ആ ജീവന് പിറകില്‍ തേങ്ങുന്ന കുടുമ്പത്തിന്റെ വിലാപങ്ങളിലും യുക്തിയുടെ ഈ മനുഷ്യത്വം മരവിക്കില്ല.
continued...
സുശീലിന്റെ സംശയം..
""നമ്മുടെ നാട്ടിലെ മറ്റേതെങ്കിലും ഒരു ഏബ്രഹാം തന്റെ മകനെ ദൈവത്തിന് ബലികൊടുക്കാന്‍ പുറപ്പെട്ടാല്‍ അയാളോടുള്ള വിശ്വാസികളായവരടക്കമുള്ള മനുഷ്യരുടെ പ്രതികരണം എന്തായിരിക്കും""
സുശീല്‍ കഴിയുമെങ്കില്‍ നാഷണല്‍ ജിയോഗ്രാഫി മാഗസിന് ഒരു ലക്കം എക്സ്ക്ലുസിവ് " ഫാതര്‍ ഓഫ് നാഷന്" എന്ന പേരില്‍ അബ്രഹാമിന്റെ ജീവിതത്തെ ഗവേഷണം ചെയ്തു പബ്ലിഷ് ചെയ്തിരുന്നു. അത് വായിക്കുക.
ആ പ്രവാചകന്റെ ജീവിതത്തിലെ ഒരു ചെറിയ സംഭവം എടുത്തു വായിക്കുമ്പോഴാണ് താങ്കളുടെ ഈ ധാരണയില്‍ പിശക് വരുന്നത്.
വിശ്വാസത്തെ ചൂഷണം ചെയ്തിരുന്നുയ വിഗ്രഹ പൂജകരായ ഒരു സമൂഹത്തിലായിരുന്നു അദ്ദേഹം. അവിടെ അദ്ദേഹം അതിനെ യുക്തി പരമായി ബോധാവല്ക്കരിക്കുന്നതടൊപ്പം അതിനെ പാലൂട്ടി വളര്‍ത്തി ജനങ്ങളെ അടിച്ചമര്‍ത്തി ചൂഷണം ചെയ്ത ഭരണ വര്ഗ്ഗതിനെതിരെയും അദ്ദേഹം നിലകൊണ്ടു. ദൈവ പ്രീതിക്കായി ബലി നല്കുന്ന ഇന്നത്തെ പോലെയുള്ള വിഗ്രഹ പൂജകളും, മന്ത്ര തന്ത്രങ്ങളും അന്നുമുണ്ടായിരുന്നു. വിഗ്രഹ ആരാധകന്റെ മകനായ അബ്രഹാമിന് മകന് ഇസ്ലാമാഏലിനെ ബലി നല്‍കണമെന്ന് സ്വപ്ന ദര്‍ശനം നല്കി അന്ന് വരെ സമൂഹത്തിനു അന്യമായ ഒരു കാര്യം ബോധ്യപെടുതുകയായിരുന്നു, അബ്രഹാമിനും, സമൂഹത്തിനും. ആടിനെ പകരം നല്കി അരുക്കുന്നതിലൂടെ ആ മൃഘവും മനുഷ്യന് അനുയോജ്യമായ അതിന്റെ മാംസവും ബന്ടപെടുത്തി മനുഷ്യന് ഉപയോഗിക്കാന്‍ സൃഷ്ടാവ് ബോധ്യപെടുതുകയായിരുന്നു. അതിന്റെ യാതൊന്നും സൃഷ്ടാവിലേക്ക് എത്തുന്നില്ല എന്ന് കൃത്യമായി ബോധ്യപെടുതുന്നുണ്ട്. ഹജ്ജിനു അറുക്കുന്ന ആടുകളെ ദരിദ്ര രാഷ്ട്രങ്ങളിലേക്ക് അവരുടെ ഉപയോഗത്തിനായി സൗദി ഗവര്‍മെന്റ് അയക്കുന്നു. ഇവിടെ എന്റെ ഹൈന്ദവ സുഹൃത്തുക്കള്‍ ആ സമയമാകുമ്പോള്‍ ഞങ്ങള്ല്കും തരണം അതിന്റെ മാംസം എന്ന് പറയുന്നുണ്ടെങ്കില്‍ സുശീലിനു ഉള്ള യുക്തി അന്ധത അവര്‍ക്ക് ഇല്ലാത്തത് കൊണ്ടാണ്. വിഗ്രഹങ്ങളും, ബലികലുമല്ല ദൈവ പ്രീതിയെന്നും, സമൂഹത്തെ നന്മയുടെ വഴിക്ക്, ഭരണ കൂടാ തിന്മക്കെതിരെ പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും, മനുഷ്യ സമത്വമാണ് വേണ്ടതെന്നും അബ്രഹാമി മാതൃകയെ പിന് പറ്റനമെന്നും പറയുന്നു.
പിന്നെ അങ്ങിനെ ചെയ്യുന്നതിന്റെ പേരില്‍ ഒരു യുക്തി അന്ധതയും ഞങ്ങളെ ബാധിക്കുന്നില്ല. ആടിന്റെ വംശം എന്നീട്ടും വര്‍ധിക്കുകയല്ലാതെ കുറയുന്നുമില്ല. ഇതിലെല്ലാം ചിന്തിക്കുന്നവര്‍ക്ക് ബോധാമുണ്ടാകും. !
പിന്നെ ഇക്കാലത്ത് ഒരാള്‍ ബലികൊടുക്കാന്‍ കൊണ്ട് പോയാല്‍ അയാളെ പിടിച്ചു മാനസിക രോഗശു പത്രിയില്‍ ആക്കും.
അബ്രഹാമിന്റെ പുത്രാ ബലി നിരാകരിച്ചതിലൂടെ സൃഷ്ടാവ് അതും കൂടിയാണ് ബോദ്യപെടുതിയത്. പിന്നെ ഇന്നത്തെ ബലി സുശീലിനു അറിയാമല്ലോ,
ധന വൃധിക്കും, ഐശ്വര്യത്തിനും, കഷ്ടകാലം മാറാനും...! പൈസ കൊടുത്തു, സ്വര്‍ണവും, പിന്നെ മറ്റു പലതും തുലാഭാരം നടത്തിയാല്‍ തൃപ്തിപെടുന്ന ഒരു ദൈവ സങ്കല്‍പ്പത്തിലാണ് അബ്രഹാമിന് ശേഷം ഈ കാലഘട്ടവും. അത്തരത്തിലുള്ള വിശ്വാസ ചൂഷണത്തിന് അന്യമാണ് ഇസ്ലാം എന്ന് ആ കാലഗട്ടതിലും സമൂഹത്തിനെ ബോധ്യപെടുത്തി അബ്രഹാം. ഇനി സുശീല്‍ ചുറ്റും നോക്കൂ...വിദ്യാസമ്പന്നരായ ഈ സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന്. !
സുശീല്‍ ഒരു കാര്യം സൂചിപ്പിക്കട്ടെ. ഇതെല്ലാം വിശദമായി ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഒരു വര്‍ഷം മുമ്പ് മറുപടിയായി പറഞ്ഞതാണ്.
ഓര്മ ശക്തിക്ക് കാര്യമായ തകരാര്‍ നിങ്ങള്‍ക്ക് ഉണ്ട് എന്ന് തോന്നുന്നു. അല്ലെങ്കില്‍ വിഷയ ദാരിദ്ര്യമോ !
താങ്കള്‍ക്കും ജബ്ബാര്‍ മാഷ്ക്കും ബ്ലോഗില്‍ ക്ലിക്കുകള്‍ മാത്രം മതിയെങ്കില്‍ ഞാന്‍ അത് എത്ര വേണമെങ്കിലും തരാം...
പിന്നെ ഇസ്ലാമിനെ കുറിച്ച് യുക്തിയോടെ പൂര്‍ണമായി വായിക്കുക.
ഒരു ക്ഷമാപണം കൂടി.. ഇനി സംവദിക്കാന്‍ ഇല്ല. ഈ ലോകം വിശാലമാണ്. അറിവിന്റെ കേന്ദ്രങ്ങളും..പഠിക്കുക..മുന്‍ധാരണകള്‍ മാറ്റി വെച്ച്.
നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുക.. എന്തെങ്കിലും നന്മ സുശീളിലും, യുക്തി വാധികളിലും കാണും അത് അണയാതെ സൂക്ഷിക്കുക..
അതെങ്കിലും ലോകത്തിനു നല്‍കുക. ദിനം ദിന ജീവിതത്തില്‍ മനുഷ്യന് ഉപദ്രവമാകുന്ന കാര്യം ആര് ചെയ്താലും അതിനെ എതിര്‍ക്കുക. അതും ഇസ്ലാമിന്റെ ഭാഗമാണ്.
നാജ്,
പോസ്റ്റിലെ പ്രസ്ഥാവ്യ വിഷയത്തില്‍ താങ്കള്‍ക്ക് അഭിപ്രായമൊന്നുമില്ലെന്ന് മനസിലാകുന്നു. താങ്കള്‍ അനവസരത്തില്‍ പറയുന്ന എല്ലാറ്റിനും ഉത്തരം ഈ പോസ്റ്റില്‍ പ്രതീക്ഷിക്കരുത്. എങ്കിലും പറയട്ടെ, താലിബാനികള്‍ നടപ്പാക്കുന്ന ഇസ്ലാമിക ശിക്ഷാവിധികളെ കഴുകിവെളുപ്പിച്ച് അതിനെ സി പി എമ്മും ആറെസ്സെസ്സും തമ്മില്‍ നടക്കുന്ന രാഷ്ട്രീയ പകപോക്കലിനോട് തുലനം ചെയ്ത് ലഘൂകരിക്കാനുള്ള താങ്കളുടെ ശ്രമം വളരെ ഹീനമാണ്.
കൊലപാതകം ആരു നടത്തിയാലും അത് ഹീനകൃത്യം തന്നെയാണ്. കൊലപാതകം എന്ന നിലയില്‍ അത് തുല്യമായി അപലപിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ചിലതിനെല്ലാം ചില ഡയമെന്‍ഷനുകള്‍ ഉണ്ട്. ഉദാഹരണത്തിന് ഒരാള്‍ മറ്റൊരാളെ വ്യക്തിവിരോധത്തിന്റെ പേരില്‍ കൊല്ലുന്നതും, അയാളെ കൊന്ന് മന്ത്രവാദം നടത്തുന്നതിനുവേണ്ടി കൊല്ലുന്നതും കൊലപാതകം തന്നെയാണെങ്കിലും ഒരേ അളവുകോല്‍ വെച്ച് അളക്കാന്‍ കഴിയില്ല. കേരളത്തില്‍ കോഴിയെ കൊല്ലുന്നത് ഒരു കുറ്റകൃത്യമല്ല, എന്നാല്‍ അമ്പലങ്ങളില്‍ കോഴിവെട്ടുന്നതിനെ ഇതുമായി താരതമ്യം ചെയ്യാന്‍ കഴിയുമോ? പുതുക്കിപ്പണിയാന്‍ വേണ്ടി എത്രയോ പള്ളികള്‍ ദിവസവും പൊളിക്കുന്നുണ്ട്, എന്നാല്‍ ഹിന്ദുത്വവാദികള്‍ ബാബരി പള്ളി പൊളിച്ചപ്പോള്‍ അതിനെ ഒരു വെറും 'പൊളി'യായി കാണാന്‍ നാജിനോ എനിക്കോ കഴിഞ്ഞില്ലല്ലോ? എന്താ കാര്യം? അതിന്റെ ലക്ഷ്യം വേറെയാണ് എന്നതുതന്നെ.
അതുകൊണ്ടുതന്നെ താലിബാനിസ്റ്റുകളുടെ അജണ്ടകളെ ലഘൂകരിക്കാനുള്ള താങ്കളുടെ ശ്രമം ഹീനമായി ഞാന്‍ കാണുന്നു. ഇന്ന് ജനാധിപത്യവാദികളും മതേതരവദികളുമായി നടക്കുന്നവര്‍ നാളെ ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചാലും അവര്‍ ഇവിടെ നടപ്പാക്കുക താലിബാന് നടപ്പാക്കുന്ന അതേ ശരീഅത്ത് നിയമം തന്നെയായിരിക്കും, കാരണം അതാണല്ലോ 'ദൈവത്തിന്റെ നിയമം'!!!!
മനുസ്മൃതിയിലധിഷ്ഠിതമായ ഹിന്ദുത്വരാഷ്ട്രീയവും ശരീഅത്തിലധിഷ്ഠിതമായ ഇസ്ലാമിക രാഷ്ട്രീയവും ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് കാലഹരണപ്പെട്ട മതമൂല്യങ്ങളാണ്. അതിനാല്‍ അവ നവമാനവന്‍ സ്വീകാര്യമാവില്ല.
വിഷയത്തിലൊതുങ്ങി അഭിപ്രായം സ്വാഗതം.
സസ്നേഹം...
നാജ്,
പുതിയ കമന്റ് കണ്ടു. അബ്രഹാമിന്റെ പുത്രനെ ബലി നല്കാന് സ്വപ്നദര്‍ശനം നല്കി വേണൊ ദൈവത്തിന് ബലിക്കെതിരായ ബോധവല്‍ക്കരണം നടത്താന്‍? പകരം ആടിനെ ബലി നല്കിയപ്പോള് അതും പാടില്ല ബലിതന്നെ തനിക്ക് വേണ്ടെന്ന് ആ ദൈവം പറഞ്ഞുമില്ല, കഷ്ടം.. മനുഷ്യര്‍ക്ക് ആട്ടിറച്ചി തിന്നാനാണോ ദൈവം ബലി ആവശ്യപ്പെട്ടത്? ദരിദ്രരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനാണെങ്കില് അത്രയും ആടുകളെയും ഒട്ടകങ്ങളെയും അറുത്ത ശേഷം തന്നെ അയയ്ക്കണ്ടല്ലൊ? ജീവനോടേ അയച്ചാല്‍ അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാമല്ലൊ? മൃഗബലി നടത്തുന്നത് ദൈവപ്രീതിക്കല്ലെങ്കില് അത് നിര്‍ത്തിക്കൂടേ?
മുമ്പ് അമ്പലങ്ങളില്‍ മൃഗബലിയുണ്ടായിരുന്നു (നരബലിയും) അതിന്റെ ഓര്‍മ്മയ്ക്ക് ഇപ്പോള്‍ നൂറും മഞ്ഞളും കലക്കിയ ചുവന്ന നിറമുള്ള (രക്തവര്‍ണം) വെള്ളമാണ് പ്രതീകാത്മകമായി ഉപയോഗിക്കുന്നത്. മൃഗബലിക്കു പകരം അതുപോലെ വല്ല പ്രതീകാത്മകവും പ്രയോഗിച്ചാല്‍ പോരേ? ഇത് സംഘപരിവാറുകള്‍ പ്രതീകാത്മകമായി പള്ളി പൊളിച്ചപോലുള്ള ഏര്‍പ്പാടാണല്ലൊ?
ഇതുപോലെ തൊടുന്യായങ്ങള്‍ പറഞ്ഞ് എല്ലാ മതക്കാര്‍ക്കും അവരുടെ അനാചാരങ്ങളെ ന്യായീകരിക്കാമല്ലോ? കാലഹരണപ്പെട്ട സംസ്കാരം ഇന്നും പലസമൂഹങ്ങളിലും നിലനില്‍ക്കുന്നത് ആചാരങ്ങലിലൂടെയാണ്.
വിഗ്രഹാരാധനയേക്കാള്‍ പ്രാകൃതമായ ആചാരമാണ് മൃഗബലി.
യുക്തിവാദികള്‍ മതത്തെ പഠിക്കുന്നത് യുക്തിയോടെതന്നെയാണ്. മതവാദികള്‍ മറ്റു മതങ്ങളെ പഠിക്കുന്നത് അതിയുക്തിയോടെയും; എന്നാല്‍ എല്ലാ മതവാദികളും സ്വന്തം മതത്തെ പഠിക്കുന്നത് മുന്‍വിധിയോടെയും.
"അടിയുറച്ച വിശ്വാസം തന്നെയാണതിന്റെ അടിസ്ഥാനം"- മൗദൂദി.
സുശീല്‍ ......
പാവം ആ നാജിനെ വിടൂ, അദ്ദേഹത്തിന് താങ്കളുടെ ലേഖനം ഉള്‍കൊള്ളാനുള്ള ഓളം തലയില്‍ ഇല്ല യെന്ന് അദ്ദേഹത്തിന്റെ കമന്റുകളില്‍ ഏവര്‍ക്കും വായിക്കാന്‍ കഴിഞ്ഞു, കൈനോട്ടക്കാരന്റെ കൂട്ടിലിട്ട തത്തയെ പോലെയാണ് അദ്ദേഹം .. ആ പാവത്തിനെ വിട്ടുകള
വിചാരം..
എന്ന് പലവട്ടം കരുതിയതാണ്. പക്ഷേ ഇത് അദ്ദേത്തിന്റെ മാത്രം അഭിപ്രായമല്ലല്ലൊ? ഏത് കൊടികുത്തിയ മതവാദിയും പുലമ്പുന്നത് ഇതു തന്നെയല്ലേ?
യുക്തിവാദികളോട് ഉത്തരം മുട്ടുമ്പൊള്‍ അവര്‍ 'മനുഷ്യ ബുദ്ധിക്കതീതമായ എന്തൊ ഒരു ശക്തിയെക്കുറിച്ച് ' വാചാലരാകും; എന്നാല്‍ തങ്ങളുടെ ദൈവം മനുഷ്യരോട് ബലിയും പ്രാര്‍ഥനയും, ആരാധനയുമെല്ലാം ഇരന്നു വാങ്ങുന്ന ദുരാഗ്രഹി തന്നെയാണെന്ന് ഇവര്‍ക്ക് പലപ്പോഴും സമ്മതിക്കേണ്ടിവരുന്നുണ്ട്.
കഴിവുള്ളവന് ജീവിതത്തില്‍ ഹജ്ജ് എന്നാ കര്‍മം ചെയ്യേണ്ടത് ഒരു പ്രവാശ്യം.
അതില്‍ ആടിനെ വിപ്ലവകാരിയായ എബ്രഹാം എന്നാ പ്രവാചകനെ സ്മരിക്കാന്‍ വേണ്ടി ചെയ്യുന്ന ഒരു കര്‍മം എന്നാ നിലയിലാണ് ആടിനെ അരുക്കുന്നത്. ഒരാളുടെ ജീവിതത്തില്‍ ഒരു പ്രാവശ്യം. (അത് ചെയ്തില്ലെങ്കിലും മുസ്ലീം മുസ്ലീം തന്നെയാണ്)
സ്വര്‍ണവും, പിന്നെ മറ്റു പലതും തുലാഭാരം നടത്തിയാല്‍ തൃപ്തിപെടുന്ന ഒരു ദൈവ സങ്കല്‍പ്പത്തിലാണ് അബ്രഹാമിന് ശേഷം ഈ കാലഘട്ടവും. അത്തരത്തിലുള്ള വിശ്വാസ ചൂഷണത്തിന് അന്യമാണ് ഇസ്ലാം എന്ന് ആ കാലഗട്ടതിലും സമൂഹത്തിനെ ബോധ്യപെടുത്തി അബ്രഹാം. ഇനി സുശീല്‍ ചുറ്റും നോക്കൂ...വിദ്യാസമ്പന്നരായ ഈ സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന്. !
വിശദമായി ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഒരു വര്‍ഷം മുമ്പ് മറുപടിയായി പറഞ്ഞതാണ്.
ഓര്മ ശക്തിക്ക് കാര്യമായ തകരാര്‍ നിങ്ങള്‍ക്ക് ഉണ്ട് എന്ന് തോന്നുന്നു. അല്ലെങ്കില്‍ വിഷയ ദാരിദ്ര്യമോ !
ഒരു ക്ഷമാപണം കൂടി.. ഇനി സംവദിക്കാന്‍ ഇല്ല. ഈ ലോകം വിശാലമാണ്. അറിവിന്റെ കേന്ദ്രങ്ങളും..പഠിക്കുക..മുന്‍ധാരണകള്‍ മാറ്റി വെച്ച്.
നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുക.. എന്തെങ്കിലും നന്മ സുശീളിലും, യുക്തി വാധികളിലും കാണും അത് അണയാതെ സൂക്ഷിക്കുക..
അതെങ്കിലും ലോകത്തിനു നല്‍കുക. ദിനം ദിന ജീവിതത്തില്‍ മനുഷ്യന് ഉപദ്രവമാകുന്ന കാര്യം ആര് ചെയ്താലും അതിനെ എതിര്‍ക്കുക. അതും ഇസ്ലാമിന്റെ ഭാഗമാണ്.
താങ്കളും, താങ്കളുടെ കൂട്ടുകാരും സ്വന്തം യുക്തി എന്താണോ കാണിച്ചു തരുന്നത് അതനുസരിച്ച് ജീവിക്കുക, ജീവിതത്തിന്റെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ എന്തോ ഒരു അദൃശ്യ കരങ്ങള്‍ ഉണ്ട് എന്ന് തിരിച്ചറിവ് സ്വയം തോന്നുന്നുവെങ്കില്‍ അവിടെ ചിന്തകള്‍ക്ക് കൂടുതല്‍ ഇടം കൊടുക്കുക.
ബൈ, എല്ലാ സുഹൃത്തുക്കള്‍ക്കും റമദാന് ആശംസകള്‍..നല്ലത് വരട്ടെ.
ഞാന്‍ ഒരു ആധുനിക കാലത്തില്‍ ജനിക്കുകയും, ജീവിക്കുകളും ചെയ്യുകയാണ് എന്ന ധാരണ അമ്പേ പരാജയപെട്ടിരിക്കുന്നു.
ഇരുളില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്നതിന് ഒരായിരം അഭിനന്ദനങ്ങള്‍
Susheel, read word to word as what this is all about....
""Hence, extol the name of God over them when they are lined up for sacrifice; and after they have fallen lifeless to the ground, ""eat of their flesh, and ""feed the poor"" who is contented with his lot and does not beg"", as well as him who is forced to beg"". It is to this end that We have made them subservient to your needs, so that you might have cause to be grateful. But bear in mind: """never does their flesh reach God, and neither their blood:""" it is only your God-consciousness (taqwa) that reaches Him. It is to this end that We have made them subservient to your needs, so that you might glorify God for all the guidance with which He has graced you.” (Holy Quran 22:36, 37)
നാജ്,
ഈ ഖുര്‍ ആന്‍ വാക്യം ആദ്യമേ വായിച്ചിരുന്നു.
ബലി മാംസവും രക്തവും അല്ലാഹുവിലെത്തുമോ എന്ന് ഞാന്‍ ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലല്ലോ? ഈ നൂറ്റാണ്ടിലും ബലി നടത്തിത്തന്നെ തങ്ങളുടെ ഭക്തി ദൈവത്തിലെത്തിക്കണമെന്ന് കരുതുന്നതിനെ എല്ലാ മനുഷ്യര്‍ക്കും സ്വീകാര്യമാകണമെന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ കരുതാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. അതിന്റെ മഹത്വത്തെ ഉല്‍ഘോഷിക്കാനും സ്വാതന്ത്ര്യമുണ്ട്. താന്‍ തന്നെ സൃഷ്ടിച്ച (?) മൃഗത്തിന്റെ ബലികൊണ്ട് സന്തോഷിക്കുന്ന ഒരു ദൈവമുണ്ടാകുമോ എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യത്തെ താങ്കള്‍ എനിക്ക് വക വെച്ച് തരുമോ?
ബ്ര. സുശീല്‍,
തീര്‍ച്ചയായും, ഓരോരുത്തരും അവര്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായം പറയുന്നത്. താങ്കളെ ഞാന്‍ സാധാരണ ദൈവ നിഷേധികളുടെ ഗാനത്തില്‍ അല്ല പെടുത്തിയിരിക്കുന്നത്. നാമം സൂചിപ്പിക്കുന്ന പോലെ ഒരു ഹൈന്ദവ പശ്ചാലത്തില്‍ നിന്നാണ് താങ്കള്‍ വരുന്നത് ഞാന്‍ മനസ്സിലാക്കിയതില്‍ തെറ്റില്ലെന്ന് കരുതട്ടെ. ഇസ്ലാമിനെ മനസ്സിലാക്കുന്നതിനു പല സ്രോതസ്സുകളും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. വിവിദ മതങ്ങളുടെ ആചാരങ്ങളുടെ സ്വാദീനവും പല സ്ഥലങ്ങളിലും മുസ്ലീം സമൂഹത്തില്‍ കാണാന്‍ കഴിയും. എന്തിനേറെ താങ്കളെ തെറ്റിദ്ധരിപ്പിക്കുന്ന കുര്‍ആനിന്റെ മലയാളത്തില്‍ നല്കിയ ഭാഷാര്‍ത്ഥം പോലും അതിനോട് നീതി പുലര്‍ത്തുന്നില്ല. ഇബാടത് എന്ന് അറബി വാകിനു മലയാളത്തില്‍ ആരാധന എന്നാ പദം അല്ലാതെ വേറെയൊന്നും ഇല്ല. അതാകട്ടെ ആ വാക്കിനോട് ഒരു തരത്തിലും നീതി പുലര്‍ത്തുന്നില്ല. ഇസ്ലാം ജീവിതം എന്നത് തന്നെ സൃഷ്ടാവിനുള്ള (ഇബാടത്) ആരാധന എന്ന് പറയുമ്പോള്‍ ആ വാക്കും, മറ്റു മതങ്ങളുടെ ദൈവത്തെ പ്രീതി പെടുത്തുന്ന ആചാരങ്ങളെ സൂചിപ്പിക്കുന്ന ആരാധന എന്നാ വാക്കും തമ്മില്‍ വളരെ വിത്യാസമുണ്ട്. ഒരാള്‍ അക്രമം പ്രവര്‍ത്തിക്കുമ്പോള്‍ സ്വന്തത്തോട് തന്നെ ആണ് അവന് അക്രമം പ്രവര്‍ത്തിക്കുന്നത് എന്ന് കുര്‍ആന്‍ പറയുന്നു. അതിന്റെ ഇര നീതി ആവശ്യപെടുന്നുണ്ട് എന്നര്‍ത്ഥം. അതെ പോലെ ഒരാള്‍ ജീവിതത്തില്‍ നന്മയുടെ എതെല്ലാം മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവോ അതെല്ലാം ഇബാദത് എന്നാ ഗണത്തില്‍ വരുന്നു. സൃഷ്ടാവിനെ ത്രുപ്തിപെടുതാനുള്ള ആരാധനയല്ല, അങ്ങിനെയുള്ള ഇബാദത്തിനു ഇല്സാമില് സ്ഥാനമില്ല.
ബലി എന്നാ വാക്ക് സുശീലിനെ കണ്ഫൂശന് ആക്കിയിട്ടുണ്ട്. ഈ കുര് ആന്‍ സൂക്തം കൃത്യമാണ്, വ്യക്തമാണ്. """eat of their flesh, and ""feed the poor"" who is contented with his lot and does not beg"", as well as him who is forced to beg"". It is to this end that We have made them subservient to your needs, so that you might have cause to be grateful. " കുര് ആന്‍ മുഴുവന്‍ വായിക്കുക. എന്ത് കൊണ്ടാണ് വിഗ്രഹ വല്കൃത ആരാധനകള്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നതും, സാമൂഹിക ഘടനയില്‍ നിന്നും മനുഷ്യനെ നിഷ്ക്രിയനാക്കി മാറ്റുന്നതും എന്ന് അത് മുന്നോട്ടു വെക്കുന്ന പൌരോഹിത്യത്തെ എതിര്‍ക്കുന്ന ഇസ്ലാം പറയുന്നത് കാണാം.
ഈ പ്രപഞ്ച വ്യവസ്ഥിതിയെ നില നിര്‍ത്തുന്ന ഒരു മഹാ ശക്തിയുണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആ വിശ്വാസം മുന്നില്‍ വെച്ച് കൊണ്ടാണ് ഞാന്‍ കുര് ആനെ സമീപിക്കുന്നത്. പ്രകൃതി സംതുലനത്തെയും, ഗാലക്സികളുടെ നിര്‍മിതിയെയും ഒരു ആകസ്മികതയായി കാണുവാനോ, രൂപഭേദം സംഭവിക്കാന്‍ കാരണമായ ചിന്തശേഷിയില്ലാത്ത ഒരു പദാര്‍ഥത്തിന്റെ കോമാളി തരമായി കാണുവാനോ എന്റെ ബുദ്ധി എന്നെ അനുവദിക്കുന്നില്ല. വ്യക്തമായ ഒരു കാരണം മനുഷ്യന്റെ സൃഷ്ടിപ്പിലും, അവന്റെ ദൃശ്യാ ലോകത്തിന്റെ സൃഷ്ടിപ്പിലും ഞാന്‍ ധര്ഷിക്കുന്നു. അതെന്നെ മനുഷ്യനെയും, പ്രകൃതിയെയും, ജന്തു ലോകത്തെയും സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നു.
എന്റെ വാക്കുകള്‍ക്കും, വാചകങ്ങള്‍ക്കും പ്രകടിപ്പിക്കാന്‍ കഴിയാത്ത കുറെ ചിന്തകള്‍ ഉണ്ട്. അതെന്റെ ന്യൂനതയാണ് . ചിലപ്പോള്‍ സുശീലിനു കാര്യങ്ങള്‍ വ്യക്തമാകാതെ പോകുന്നതും അതുകൊണ്ടാണ്.
സോറി സുശീല്‍ സമതിന്റെ പരിമിതി ഉണ്ട്.
ഞാന്‍ പലവട്ടം ബൈ പറഞ്ഞതാണ്. താങ്കളുടെ ബ്ലോഗ്ഞാന് വിസിറ്റ് ചെയ്തു കൊണ്ടിരിക്കാം. ഇനി അഭിപ്രായം പറയില്ല.
പക്ഷെ പ്ലീസ്, താങ്കള്‍ പരമാവധി ഇസ്ലാമിന്റെ യഥാര്‍ത്ഥ അധ്യാപനത്തോട് നീതി പുലര്തനമെന്നു അഭ്യര്‍ത്ഥിക്കുന്നു. താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.
my support for all your good effort.
naj
പോസ്റ്റുകള്‍ മിക്കതും വായിക്കാറുണ്ട് .അഭിനന്ദനങ്ങള്‍
ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചു എന്ന് ഞാന്‍ ആദ്യമായി വായിച്ചത് താങ്കളുടെ സമുന്നത് ഗുരു മൗദൂദിയുടെ പുസ്തകത്തില്‍ നിന്നാണ്:-
Dear Susheel,
Do you remember where he said that.
I would like to read it
ഈ പ്രപഞ്ചവും അതിലുള്ള സകല ചരാചര്ങ്ങളും ദൈവം സൃഷ്റ്റിച്ചതാണ്. ഇവിടെ ഒരു വിശദീകരണം ലഭിക്കേണ്ടതുണ്ട്.എന്താണ് സൃഷ്ടി എന്നു പറയുന്നത്? ഒന്നും ഇല്ലായ്മയില്‍ നിന്ന് (ഇങ്ങനെ ഒരു അവസ്ഥ എന്താണോ ആവോ) വസ്ഥുക്കളെ സൃഷ്ടിച്ചതാണോ ഉണ്ടായിരുന്ന ഒന്നിനെ മാറ്റിയതാണോ? ഒന്നുമില്ലായ്മയില്‍ ദൈവം "ഉണ്ടാകട്ടെ" എന്നു പാറഞ്ഞു സകലതും ഉണ്ടായി എന്നരൂപത്തിലാണ് ബൈബിളും മറ്റും പ്രപഞ്ചസൃഷ്ടി പഠിപ്പിക്കുന്നത്. എന്നാല്‍ ഇത് ആധുനിക ഭൌതിക ശാസ്ത്രത്തിലെ "ഊര്ജജത്തെ ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല" (ദൈവം വിചാരിച്ചാലും) എന്ന ഊര്‍ജസംരക്ഷണ നിയമത്തിന് വിരുദ്ധമാണ്.. ഇത് തെറ്റാണെന്നു തെളിയിച്ചാല്‍ ഇന്നു വരെ പ്രയോഗത്തിലുള്ള ഫിസിക്സ് ഒന്നുമല്ലാതാവും. ഇതു തെളിയിക്കുന്ന ആള്‍ക്ക് ൧൪ നോബല്‍ സമ്മാനങ്ങള്‍ ഒന്നിച്ചു കിട്ടും. ഊര്‍ജ്ജം ഉണ്ടാക്കാനാവില്ല എന്നുപറഞ്ഞാല്‍ വസ്ഥുവും ഉണ്ടാക്കാനാവില്ല എന്നര്‍ത്ഥം. കാരണം ഊര്‍ജ്ജവും തന്നെയാണ് വസ്തു. ചുരുക്കത്തില്‍ ആധുനിക ശാസ്ത്രമനുസരിച്ച് ദൈവമില്ലാതായിട്ട് നൂറുകൊല്ലത്തിനടുത്തായി. ഈ പ്രപഞ്ചം ഉണ്ടാകുന്നതിനാവശ്യമായശക്തി ഇതിനുള്ളില്‍ തന്നെയുണ്ട്. പ്രപഞ്ചം ഉണ്ടാകുകയായിരുന്നില്ല മറിച്ച് രൂപം മാറുകയായിരുന്നു.
charvakam blogil ninn
നജ് പറയുന്നത് കേട്ടോ? വിഗ്രഹ പൂജകര് മഹാ മോശക്കാര് തന്നെ. നാണമില്ലേ ഇമ്മാതിരി അഭിപ്രായങ്ങള്‍ പുലമ്ബുവാന്? വല്ല
ശാസ്ത്രത്തെയും മാനദണ്തമാക്കിയാണ് ഈ പറയുന്നതെങ്കില്‍ കേള്‍ക്കാന്‍ ഒരു രസമുണ്ടായിരുന്നു. ഇതു അങ്ങനെയാണോ? 14 നൂറ്റാണ്ട് മുന്‍പ് അറേബ്യയിലുണ്ടായ ഏതോ കിതാബ് മുന്‍ നിര്‍ത്തിയാണ് ഈ പറച്ചില്. വിഗ്രഹത്തിന്റെ മുന്നില്‍ കണ്ണടച്ച് നില്ക്കുന്നവനുമ് വിഗ്രഹമില്ലാതെ കയ്യുയര്‍ത്തി മേലോട്ട് നോക്കി നില്ക്കുന്നവണും ശാസ്ത്രത്തിന്റെ കണ്ണില്‍ ഒരു പോലെയാണ്. ഇമ്മാതിരി കൂതതരാ നമ്പേരുകള് അടിച്ചു വിടല്ലേ നാജേ......
മതം മനുഷ്യന് കണ്ടു പിടിച്ച ആയുധം എന്ന് പറയുന്നതിലും നല്ലത് മനുഷ്യന് അവന്റെ മൃഗയ ചോതനകള്ക്ക് ഒരു നീതീകരണം ആയി പലപ്പോഴും മതത്തെ ഉപയോഗിചു എന്ന് പറയുന്നതാണ്.മതത്തിന്റെ പേര് പറഞ്ഞു അവന് മറ്റുള്ളവരെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തു. മതത്തിന്റെ ലക്ഷ്യം അതിനു നേരെ വിപരീതം ആണെങ്കിലും. മതം ദുരുപയോഗിക്കപ്പെടാന്‍ കാരണം മനുഷ്യന് ഇപ്പോഴും പരിണാമ ശ്രുങ്കലയില് ഒരു ആന്തരാള ജീവി മാത്രമാണ്. അതുകൊണ്ടാണ്. പരിണാമം പൂര്‍ത്തിയായാല്‍ മനുഷ്യന് മതം അനുഗ്രഹം ആണ്. അറ്റോമിക് പവര്‍ ഭീകരന് നശീകരനായുധവും നല്ലവര്‍ക്കു അനുഗ്രഹവും ആകുന്ന പോലെ.
I enjoy the genius thinker in Susheel.
"മൃഗത്തിന്റെ ബലികൊണ്ട് സന്തോഷിക്കുന്ന ഒരു ദൈവമുണ്ടാകുമോ?
ഇല്ല . ദൈവ പ്രീതിക്ക് മനുഷ്യരെയും മൃഗങ്ങളെയും ബാലയര്പ്പിക്കുക എന്നത് പ്രാകൃത മനസിന്റെ ഒരു അന്ധ വിശ്വാസം ആണ്. അത് ഇതു മതത്തില്‍ നിന്ന് ആണെങ്കിലും. മൃഗത്തില്‍ നിന്നും പൂര്‍ണ മനുഷ്യത്വത്തിലേക്ക് വളരുന്നതിന് മുന്‍പ് അവനു ചോരയും ഇറച്ചിയും ഇഷ്ടമായത് കൊണ്ട് അവന്റെ ദൈവത്തിനും അത് ഇഷ്ടമാകും എന്ന് അവന് തെറ്റിദ്ധരിച്ചു.മൃഗത്തിന്റെ ദൈവം മൃഗീയന് ആയിരിക്കും. ഒരുവന്റെ പരിണാമത്തിനനുസരിച്ചു അവന്റെ ദൈവവും പരിണമിച്ചു കൊണ്ടിരിക്കും.
"എന്നാല്‍ ഇത് ആധുനിക ഭൌതിക ശാസ്ത്രത്തിലെ "ഊര്ജജത്തെ ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല" (ദൈവം വിചാരിച്ചാലും) എന്ന ഊര്‍ജസംരക്ഷണ നിയമത്തിന് വിരുദ്ധമാണ്"
ഊര്‍ജത്തെ മനുഷ്യന് ഉണ്ടാക്കാനോ നശിപ്പിക്കാനോ ആവില്ല എന്ന് ശാസ്ത്രം പറഞ്ഞത് ശാസ്ത്രത്തെ സംബന്ധിച്ച് അല്ലെങ്കില്‍ മനുഷ്യനെ സംബന്ധിച്ച് മാത്രം ആണ്. "ദൈവത്തിനു പോലും പറ്റില്ല" എന്ന് ഒരു ശാസ്ത്രവും പറഞ്ഞിട്ടില്ല. പറയാനും പറ്റില്ല. കാരണം ഫിസിക്സ് ദൈവത്തെ കുറിച്ചുള്ള പഠനം അല്ലല്ലോ.
“"എന്നാല്‍ ഇത് ആധുനിക ഭൌതിക ശാസ്ത്രത്തിലെ "ഊര്ജജത്തെ ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല" (ദൈവം വിചാരിച്ചാലും) എന്ന ഊര്‍ജസംരക്ഷണ നിയമത്തിന് വിരുദ്ധമാണ്"
ഊര്‍ജത്തെ മനുഷ്യന് ഉണ്ടാക്കാനോ നശിപ്പിക്കാനോ ആവില്ല എന്ന് ശാസ്ത്രം പറഞ്ഞത് ശാസ്ത്രത്തെ സംബന്ധിച്ച് അല്ലെങ്കില്‍ മനുഷ്യനെ സംബന്ധിച്ച് മാത്രം ആണ്. "ദൈവത്തിനു പോലും പറ്റില്ല" എന്ന് ഒരു ശാസ്ത്രവും പറഞ്ഞിട്ടില്ല. പറയാനും പറ്റില്ല. കാരണം ഫിസിക്സ് ദൈവത്തെ കുറിച്ചുള്ള പഠനം അല്ലല്ലോ. “>>>>>>>>> ഊർജ്ജത്തെ അഥവാ ദ്രവ്യത്തെ ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ ആവില്ല എന്ന് ശാസ്ത്രം പറഞ്ഞത് ശാസ്ത്രത്തെ സംബന്ധിച്ചോ മനുഷ്യനെ സംബന്ധിച്ചോ അല്ല, ഊർജത്തെ സംബന്ധിച്ചാണ്. “ദൈവം”എന്ന മാനസിക പരികൽപ്പന ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നതല്ലായ്കയാൽ അതിൽ ശാസ്ത്രത്തിനു യാതൊരു കാര്യവുമില്ല.
You said what I said in a different way. I agree with you.
sorry guy, your brain need some more free space to understand what susheel is saying.
Post a Comment