മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, June 19, 2010

ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.....!!!!!

          മംഗലാപുരം വിമാന ദുരന്തം നമ്മെ ഒര്‍മ്മിപ്പിക്കുന്നത് എന്തെല്ലാമാണ്‌? ദുരന്തം നടന്ന ശേഷം പൊതുവെ വിലയിരുത്തപ്പെട്ടത് വിമാനത്താവളത്തിന്റെ പ്രത്യേക ആകൃതിയും ഭൂമിശാസ്ത്രപരമായ കിടപ്പുമാണ്‌ ദുരന്തത്തിനു പ്രഥമ കാരണമെന്നാണ്‌. ശരിയായ കാരണം കണ്ടു പിടിക്കാന്‍ വേണ്ടി വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ തന്നെ വളരെയേറെ പ്രയത്നവും തിരച്ചിലും വേണ്ടി വന്നു. സാധാരണ ഒരു വിമാന ദുരന്തത്തിന്‌ കാരണമായേക്കാവുന്നത്, യന്ത്രത്തകരാര്‍, പൈലറ്റിന്റെ പിഴ, മോശമായ കാലാവസ്ഥ തുടങ്ങിയവയാകാം.

          എന്നാല്‍ അതൊന്നുമല്ലെന്നാണ്‌ പ്രബോധനം വാരിക പറയുന്നത്. (2010 ജൂണ്‍ 5)

          വാരിക പറയുന്നു:-

ഓരോരുത്തരുടെയും മരണത്തിന്റെ സ്ഥലവും സമയവും സ്വഭാവവും നിര്‍ണിതവും അലംഘനീയവുമാണെന്നും, അതിന്‌ അണുവിട വ്യത്യാസമുണ്ടാവുകയില്ലെന്നുമാണ്‌ ഇത്തരം അപകടങ്ങളുടെ മറ്റൊരു പാഠം. തികച്ചും ആകസ്മികവും യാദൃശ്ചികവുമെന്ന് നമുക്ക് തോന്നുമെങ്കിലും, അല്ലാഹുവിന്റെ 'കിതാബില്‍' അവ 'വെല്‍ പ്ലാന്‍ഡ്' ആണ്‌. നേരത്തെ പോകാന്‍ നിശ്ചയിച്ചവരും മറ്റൊരു വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചവരുമൊക്കെ അപകടത്തില്‍ പെട്ട വിമാനത്തിലേക്ക് 'ആനയിക്കപ്പെടുകയായിരുന്നു'.

          അതായത് ദുരന്തത്തിന്‌ കാരണംതേടി നമ്മള്‍ ബുദ്ധിമുട്ടേണ്ടെന്നാണ്‌ പ്രബോധനം പ്രബോധിക്കുന്നത്. എന്തെല്ലാം മുന്‍ കരുതലുകള്‍ ഉണ്ടായാലും കാര്യമില്ല. സംഭവിക്കാന്‍ മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ടവ സംഭവിച്ചിരിക്കും. ഇതുപ്രകാരം നമുക്ക് അനുമാനിക്കാവുന്ന മറ്റു കാര്യങ്ങള്‍:

1. മുംബൈയില്‍ ഭീകരാക്രമണം നടക്കുമെന്നും അവിടെ മരിക്കാന്‍ നിശ്ചയിക്കപ്പെട്ടവര്‍ വെടിയേറ്റു തന്നെ മരിക്കുമെന്നും അല്ലാഹു കിതാബില്‍ വെല്‍ പ്ലാന്‍ ചെയ്തിരിക്കുന്നു. ആയതിനാല്‍ അജ്മല്‍ കസബ് നിരപരാധിയാണ്‌. അയാളെ വിചാരണ ചെയ്യുന്നതിന്‌ യാതൊരു ന്യായവുമില്ല.

2. ഗുജറാത്തില്‍ സവര്‍ണ്ണ ഫാസിസ്റ്റുകള്‍ മുസ്ലിംകളെ തെരഞ്ഞു പിടിച്ച് വംശഹത്യ നടത്തുമെന്ന് അല്ലാഹു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് കിതാബില്‍ എഴിതിവെച്ചിരിക്കുന്നു. അതുകൊണ്ട് അതിന്‌ നേതൃത്വം നല്‍കിയതെന്ന് പറയുന്ന നരേന്ദ്ര മോഡിയല്ല മറിച്ച് അവരെക്കൊണ്ട് അതു ചെയ്യിച്ച അല്ലാഹുവാണ്‌ കുറ്റക്കാരന്‍. അതുകൊണ്ട് സവര്‍ണഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഒരു കാര്യവുമില്ല.

3. ഇറാഖിലെ സാമ്രാജ്യത്വാധിനിവേശവും, ഫലസ്തീനിലെ അതിക്രമവും അല്ലാഹു മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ്‌.

4. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത് അല്ലാഹുവിന്റെ പ്ലാനിങ് അനുസരിച്ചാണ്‌.

          അതുകൊണ്ട് ഇനി മുതല്‍ നമുക്ക് വിമാനത്താവളങ്ങളിലെ സുരക്ഷ ഒഴിവാക്കാം. ഡ്രൈവിങ് പഠിക്കാത്തവരെയും ഡ്രൈവ് ചെയ്യാന്‍ അനുവദിക്കാം. ഇരുചക്ര വാഹങ്ങളില്‍ ഹെല്‍മെറ്റ് ഒഴിവാക്കാം. ഫാസിസ്റ്റുകള്‍ നരഹത്യ ചെയ്യുമ്പോല്‍ അത് പ്ലാന്‍ ചെയ്ത അല്ലാഹുവിനെ സ്തുതിക്കാം.

പ്രബോധനം തുടരുന്നു:-

മനുഷ്യന്റെ അഹങ്കാരവും അഹന്തയും തനിക്കു താന്‍ പോന്നവനെന്ന നാട്യങ്ങളുമാണ്‌ ദുരന്തങ്ങളിലും അപകടങ്ങളിലും ആദ്യം തകര്‍ന്നു വീഴുന്നത്. ഭൂമി തന്റെ കാല്‍ കിഴിലാണെന്നും ആകാശം താനാണ്‌ താങ്ങി നിര്‍ത്തുന്നതെന്നും നിഗളിക്കുന്ന മനുഷ്യന്‍ സ്വന്തം ഭാവിയുടെയും ഭാഗദേയത്തിന്റെയും കാര്യത്തില്‍ പോലും തനിക്കൊരു പങ്കുമില്ലെന്ന് തിരിച്ചറിയുന്ന അപൂര്‍വ്വ സന്ദര്‍ഭമാണിവ.

          ഏത് മനുഷ്യനാണ്‌ ഇങ്ങനെ നടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇനി ആരെങ്കിലും അങ്ങനെ കരുതുന്നുവെങ്കില്‍ അവരെ ഓര്‍മ്മിപ്പിക്കുന്നതിനുപകരം നിരപരാധികളായ പിഞ്ചുകുട്ടികളടക്കമുള്ള മനുഷ്യര്‍ക്കു മേല്‍ ക്രൂര വിനോദം നടത്തുന്നതിന്‌ അല്ലാഹുവിന്‌ എന്ത് ന്യായമാണുള്ളത്? സര്‍വ്വ ശക്തനെന്ന് വിശേഷിപ്പിക്കുന്ന അല്ലാഹുവിന്‌ നിസ്സാരനായ മനുഷ്യനെ ഇത്ര ചെറിയ ഒരു കാര്യം മനസ്സിലാക്കിക്കാന്‍ ഈയൊരു വഴി മാത്രമേ ഉള്ളോ?

          പ്രബോധനം ലേഖകന്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്‌: അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും പരലോകത്ത് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ.

പിഞ്ചുകുട്ടികള്‍ക്ക് എന്ത് പാപമാണ്‌ അല്ലാഹു പൊറുത്തു കൊടുക്കാന്‍ പോകുന്നത്?

(പ്രബോധനം, ദുരന്തങ്ങളുടെ ഉത്തര്വാദിത്വം അല്ലാഹുവില്‍ ചാരിയതിനാലാണ്‌ ഇവിടെ ചര്‍ച്ചാവിഷയം അല്ലാഹുവായത്. മറ്റ് മതസ്ഥരും ഇതേ അഭിപ്രായക്കാരാണ്‌. ജ്യോതിഷ വിശ്വാസികളെ സംബന്ധിച്ച് ദുരന്തകാരണം ഗ്രഹങ്ങളുടെ കോപമാകാമെന്നു മാത്രം. അതുകൊണ്ട് അല്ലാഹു ഭക്തര്‍ ഉലക്കയുമായി ചാടി വീഴേണ്ടെന്നു സാരം)

49 comments:

സുശീല്‍ കുമാര്‍ said...

എല്ലാ കാര്യങ്ങളും അല്ലാഹു മുന്‍ കൂട്ടി തീരുമാനിച്ചുവെച്ചതാണെങ്കില്‍ പിന്നെ ഭൂമിയില്‍ പാപം ചെയ്തവനെ നരകത്തിലിട്ട് ശിക്ഷിക്കേണ്ടതിന്റെ ന്യായമെന്താണ്‌? അങ്ങനെയെങ്കില്‍ എല്ലാ പാപങ്ങള്‍ക്കും ഉത്തരവാദി അത് മുന്‍കൂട്ടി പ്ലാന്‍ ചെയ്തുവെച്ച അല്ലാഹുതന്നെയല്ലേ? യുക്തിവാദികളും നിരീശ്വരവാദികളും ഉണ്ടാകുന്നത് അല്ലാഹുവിന്റെ തീരുമനമനുസരിച്ചല്ലേ? തീവ്രവാദവും ഭികരവാദവും അല്ലാഹുവിന്റെ തീരുമാനമല്ലേ?

Muhammed Shan said...

ചിന്തിക്കുന്നവരും,ചോദ്യം ചെയ്യുന്നവരും യുക്തി വാദികള്‍ അല്ലെന്നു സുശീലിന് അറിയില്ലേ?

ഓരോ അരി മണിയിലും അത് ആര്‍ക്കെല്ലാം ആണെന്ന് എഴുതി വെച്ചിട്ടുണ്ട്.
ഒപ്പം free will എന്ന ഒരു സംഭവവും ഉണ്ട്

ഇതിന്‍റെ പേരാണ് വൈരുധ്യാത്മിക യുക്തിവാദം.

ബയാന്‍ said...

മംഗലാപുരം ഫ്ലൈറ്റ് അപകടം ഉണ്ടാക്കിയത് എങ്ങിനെയാണെന്ന് ഖുറാനില്‍ വിശദീകറിക്കുന്നത് ഇങ്ങിനെ:

“ അല്ലാഹു മേഘത്തെ മന്ദംമന്ദം ചലിപ്പിക്കുന്നതും പിന്നെ അതിന്റെ ചീന്തുകള്‍ കൂട്ടിയിണക്കുന്നതും അനന്തരം അതിനെ കനപ്പിക്കുന്നതും നിങ്ങള്‍ കാണുന്നില്ലയോ? പിന്നെ, അതിനിടയില്‍നിന്നു മഴത്തുള്ളികള്‍ ഉതിര്‍ന്നുവീഴുന്നത് കാണാം. ആ വിണ്ണില്‍നിന്ന് അതില്‍ ഉയര്‍ന്നുനില്‍ക്കുന്ന മലകള്‍ വഴി മഞ്ഞുകട്ടകള്‍ പെയ്യിക്കുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അവയാല്‍ ആപത്തണയ്ക്കുന്നു. താനിച്ഛിക്കുന്നവരെ അവയില്‍നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. (ഖുറ്‌ആന്‍ 24 :43-44).

ഇനി പറ; ബ്ലാക്സ് തിരയണോ ? അതോ ഖുറാന്‍ തിരയണോ ? എന്ന്.

prashanth said...

അമ്മോ, ഈ വാരിക എഴുതുന്നവര്‍ കുഴല്‍ കിണറിലെ തവളകള്‍ തന്നെ..

ea jabbar said...

free will വാദക്കാരൊക്കെ എവിടെ പോയി ഒളിച്ചു ?
നന്നായിരിക്കുന്നു സുശീല്‍ !
തുടരുക ..!!

നന്ദന said...

സുശീൽ ഇതൊക്കെ ചെറിയ ചെറിയ അബദ്ധങ്ങൾ, ഇതിലു വലുത് എത്രയോ കിടക്കുന്നു. ഏറ്റ്പിടിക്കാൻ ആരേയും കാണുന്നില്ലല്ലോ?? സാധാരണ പല അപകടങ്ങളിലും പിഞ്ചുകുട്ടികൽ രക്ഷപ്പെടാറുണ്ട്, അത് ചൂണ്ടി ദൈവത്തിന്റെ മഹത്വം വാഴ്ത്തപ്പെടുന്നവർ ഇവിടെ എന്തുപറയുമോ ആവോ?? പ്ലയിൻ ക്രാഷിലും ഗുജറാത്ത് സംഭവത്തിലും പ്രബോധനത്തിന്റെ ഇരട്ടത്താപ്പ് വരച്ച് കാണിച്ചതിന് നന്ദി.

സുശീല്‍ കുമാര്‍ said...

മുഹമ്മദ് ഷാന്‍, യരലവ, dotcompals, ജബ്ബാര്‍ മാഷ്, നന്ദന...... വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്‌ നന്ദി. കഴിഞ്ഞ പോസ്റ്റില്‍ അഭിപ്രായക്കസര്‍ത്ത് കാട്ടിയവരെ ഇതുവരെ കണ്ടില്ല. pre-planning നെയും free will നെയും കൂട്ടിക്കുഴയ്കാനുള്ള മെയ് വഴക്കം ഉള്ളവരുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്‌ പോസ്റ്റിട്ടത്. വിഷയസംബന്ധവും മാന്യവുമായ അഭിപ്രായമാണെങ്കില്‍ അവര്‍ക്കും രേഖപ്പെടുത്താം.

Anonymous said...

ഭുമിയിലെ മണ്ടനായ ഒരു മനുഷ്യന്‍ ഇത്തരം ഒരു പോസ്റ്റിടുമെന്നും അതിനു കുറേ വിവരമില്ലാത്തവര്‍ ചേര്‍ന്ന് എറാന്‍ മുളുമെന്നും അല്ലാഹുവിണ്റ്റെ തീരുമാനത്തില്‍ പെട്ടതല്ലേ, പിന്നെന്തോന്ന് ഫ്ലൈറ്റ്‌...... എന്തായാലും വിവരം കെട്ടവരെയൊക്കെ ഒരേ കുടക്ക്‌ കീഴില്‍ ഇങ്ങനെ അപൂര്‍വ സന്ദര്‍ഭത്തില്‍ മാത്രമേ ഒരുമിച്ച്‌ കാണൂ!! കണ്‍നിറയെ കാണട്ടെ!

Muhammed Shan said...

സുശീല്‍..,
ഏതോ ജിന്നോ,മലക്കോ അനോണി ആയി എത്തിയിട്ടുണ്ട്!!!!
ഏതോ ചീഞ്ഞ വികാരം മൂക്കൊലിപ്പിക്കുന്നു...!!!
സൊന്തം പേരെഴുതാന്‍ ഭയമാണ് ..
അത്രയ്ക്കുണ്ട് സംസ്കാരം..!!

ea jabbar said...

ഉമ്മാന്റെ ഗര്‍ഭത്തില്‍ നാലാം മാസം കയറി വന്ന് ജീവന്‍ [ആത്മാവ്?] ഊതിക്കയറ്റുന്ന മലക്ക് ഗര്‍ഭസ്ത ശിശുവിന്റെ ജനനം മുതല്‍ മരണം വരേയും പരലോകത്തെ വിചാരണ മുതല്‍ ശിക്ഷാരക്ഷകള്‍ വരേയുമുള്ള എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ ഒരു കിതാബില്‍ രേഖപ്പെടിത്തിപ്പോകും എന്ന് അള്ളാഹുവും ദൂതനും അരുളിയിട്ടുണ്ട്.
അപ്പൊ സുശീലിന്റെയും എന്റെയുമൊക്കെ യുക്തിവാദ ബ്ലോഗിന്റെ “ആര്‍ക്കൈവ്“ ആ കിതാബില്‍ കാണും. ഞങ്ങള്‍ ഇനി എഴുതാന്‍ പോകുന്ന കാര്യങ്ങള്‍ കൂടി അവിടെയുണ്ടാകും !
എന്നു വെച്ചാല്‍ ബ്ലോഗും യുക്തിവാദവും യുക്തിവാദിസംഘവുമൊക്കെ അള്ളാഹുവിന്റെ പണിയാണ് എന്ന് . എന്നിട്ടും വിശ്വാസികള്‍ ഞങ്ങളെയാണു കുറ്റപ്പെടുത്തുന്നത് !!

ea jabbar said...

Who hides Sunnami in the Sea?

Who hides Katharina in the air?

Who found Fugiyamma in Japan?

Who give your Community to you?

Who is converting people to Terrorist?

Who hides Thief, Killer and Cheaters in the people?

IF IT IS A PLAY OF GOD I SHOULD SAY

THE GOD HAS MAD.................................

സുശീല്‍ കുമാര്‍ said...

ഈ ബ്ലോഗിലിടുന്ന അഭിപ്രായങ്ങള്‍, അതെത്ര മോശമായാല്‍ പോലും ഇതുവരെ ഡിലിറ്റ് ചെയ്തിട്ടില്ല. ഇനിയും അങ്ങനെയാകണമെന്ന് ആഗ്രഹമുണ്ട്. ആയതിനാല്‍ അജ്ഞാതര്‍ ക്ഷമിക്കുക. ഇനി അജ്ഞാതര്‍ക്ക് പ്രവേശനമില്ല. എല്ലാ അജ്ഞാതര്‍ക്കും നല്ല നമസ്കാരം.

Anonymous said...

പ്രക്രിതി ദുരന്തങ്ങളിലും വാഹനാപകടങ്ങളിലും രക്ഷപ്പെടുന്നവരെ കാട്ടി ദൈവം രക്ഷിച്ചു എന്ന് പറയുന്ന വിശ്വാസികൾ അതിൽ മരിക്കുന്നവരെക്കുറിച്ച് അവരുടെ കർമമ ഫലമെന്നോ വിധിയെന്നോ പറഞ്ഞ് ദൈവത്തെ പ്രതിക്കൂട്ടിൽ നിന്ന് രക്ഷപ്പെടുത്തും. സുശീൽകുമാറേ, സൂക്ഷിച്ചു വേണം അല്ലാഹുവിനെക്കുറിച്ചോ,ഇസ്ലാമിനെക്കുറിച്ചോ എഴുതാൻ. ചില “അസത്യാന്വേഷികൾ” ചാടിവീണു താങ്കളെ സംഘ് ആക്കിക്കളയും.

Subair said...

സുശീല്‍, ദൈവത്തിന്‍റെ തീരുമാനപ്രകാരമാണ് എല്ലാം നടക്കുന്നത് എന്നുള്ളതിന്, മനുഷ്യര്‍ക്ക്‌ ഒട്ടും സ്വാതന്ത്ര്യം ഇല്ല എന്നര്‍ത്ഥം ഇല്ല. സപ്ലൈ ഓഫീസാണ് വൈദ്യുതി നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞാല്‍, നമ്മുടെ വീട്ടില്‍ സ്വിച്ച് ഇട്ടാലും, ഇട്ടില്ലങ്കിലും കുഴപമില്ല എന്നും, ഇനി മുതല്‍ നമ്മള്‍ക്ക് സ്വിച്ച് ഓഫാക്കാതെ വീട്ടിലെ ലൈനില്‍ പിടിക്കാം എന്നാരും മനസ്സിലാക്കാറില്ലല്ലോ. ആത്യന്തികമായി, എല്ലാം ദൈവത്തിന്‍റെ നിയന്ത്രണത്തില്‍ ആണ് എന്നുള്ളത് സത്യം മാത്രമാണ്.

താങ്കള്‍ താങ്കളുടേത് എന്ന് പറയുന്ന താങ്കളുടെ ഹൃദയമോ, ശരീരമോ പോലും താങ്കളുടെ പൂര്‍ണമായ നിയന്ത്രണത്തില്‍ അല്ല എന്നതാണ് സത്യം. നാളെ താങ്കള്‍ക്ക് ഇന്നത്‌ നടക്കും എന്ന് താങ്കള്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയില്ല.

നിങ്ങള്‍ നിങ്ങളുടെ ഒട്ടകത്തെ പിടിച്ചു കെട്ടുക, എന്നിട്ട് അല്ലാഹുവില്‍ ഭാരമേല്പ്പിക്കുക, എന്ന് പ്രവാചകന്‍ പറഞ്ഞതിന്‍റെ സാരവും ഇതാണ്. അതായത് നാം ചെയ്യേണ്ടത്‌ നാം ചെയ്യുക, എന്നിട്ട് ദൈവത്തില്‍ ഭാരമേല്പ്പിക്കുക.ആത്യന്തികമായി എല്ലാം ദൈവത്തിന്‍റെ വിധിക്ക് വിധേയമാണ്.

ഈ വിശ്വാസം ഒരു വിശ്വാസിയെ കര്‍മനിരനും, നിര്‍ഭയനും ആക്കും, ഒരിക്കലും അലസനാക്കില്ല.

പിന്നെ ഈ പ്രപഞ്ചത്തിലെ കാര്യങ്ങള്‍ നിര്‍നിതമാണോ അല്ലയോ എന്നുള്ളത് (determistic or indeterminism ) ദൈവത്തെ മാറ്റി നിര്‍ത്തിയാലും പ്രസക്തമാണ്. യുക്തിവാദം പ്രകാരം, ഈലോകത്ത് നടക്കുന്ന എന്തൊരു സംഭവും മറ്റൊന്നിന്‍റെ കാരണമായാണ്. മനുഷ്യന്റെ ചിന്തകളും വികാരങ്ങളും എല്ലാം തലച്ചോറാണ് നിയന്ത്രിക്കുന്നത്‌, ഇവയാകട്ടെ തലച്ചോറില്‍ നടക്കുന്ന വിവിധ തരാം രാസ പ്രവര്‍ത്തനങ്ങളുടെ ഫലവും. ഈ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ ഇവിടെ ഒന്നും തെന്നെ random ആയിട്ടില്ല മറിച്ച് പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും predermined ആണ് എന്ന് പറയാം. എന്ന് കരുതി യുക്തിവാദികള്‍ കള്ളന്മാരെയും കൊള്ളക്കാരെയുമെല്ലാം വെറുതെ വിടണം എന്നാവശ്യപ്പെടാറില്ലല്ലോ. വിശ്വാസിയെ സംബന്ധിച്ചിടത്തോളം, കാലബന്ധിതമാല്ലാത്ത അറിവിനുടമയായ ദൈവത്തിന് എല്ലാം അറിയാം, എന്നാല്‍ ദൈവത്തിന്‍റെ അറിവ്, പരിമിതമെങ്കിലും മനുഷ്യനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല.


താങ്കള്‍ താങ്കളുടേത് എന്ന് പറയുന്ന താങ്കളുടെ ഹൃദയമോ, ശരീരമോ പോലും താങ്കളുടെ പൂര്‍ണമായ നിയന്ത്രണത്തില്‍ അല്ല എന്നതാണ് സത്യം. നാളെ താങ്കള്‍ക്ക് ഇന്നത്‌ നടക്കും എന്ന് താങ്കള്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയില്ല.

നിങ്ങള്‍ നിങ്ങളുടെ ഒട്ടകത്തെ പിടിച്ചു കെട്ടുക, എന്നിട്ട് അല്ലാഹുവില്‍ ഭാരമേല്പ്പിക്കുക, എന്ന് പ്രവാചകന്‍ പറഞ്ഞതിന്‍റെ സാരവും ഇതാണ്. അതായത് നാം ചെയ്യേണ്ടത്‌ നാം ചെയ്യുക, എന്നിട്ട് ദൈവത്തില്‍ ഭാരമേല്പ്പിക്കുക.ആത്യന്തികമായി എല്ലാം ദൈവത്തിന്‍റെ വിധിക്ക് വിധേയമാണ്.

ഈ വിശ്വാസം ഒരു വിശ്വാസിയെ കര്‍മനിരനും, നിര്‍ഭയനും ആക്കും, ഒരിക്കലും അലസനാക്കില്ല.

അപ്പൊകലിപ്തോ said...

അടിസ്താനപരമായി വിവേകമുള്ള ബുദ്ധിയുടെ ചെറിയ ലാഞ്ചനയെങ്കിലും അഭിനവ യുത്തി വാതികള്‍ക്കുണ്ടാവുമെന്നു കരുതി .. ങേ ഹേ .. ഒരു രക്ഷയുമില്ല.

ഇത്‌ പണ്ടു ആ cALviN അന്തംവിട്ട്‌ ഒരു പാട്ട്‌ പാടിയതുപോലുണ്ട്‌. ആ വിശ്വവിഖ്യാതമായ പാട്ട്‌ ഇങ്ങനെയാണ്‌ :

എന്തോന്ന് ചാന്തോന്ന്
ചാന്തെങ്കിൽ മണകൂലേ
മണക്കുന്ന പൂവല്ലേ
പൂവെങ്കിൽ കെട്ടൂലേ
കെട്ടുന്ന കയറല്ലേ
കയറെങ്കിൽ ചുറ്റൂലേ
ചുറ്റുന്ന പാമ്പല്ലേ
പാമ്പങ്കിൽ കൊത്തൂലേ
കൊത്തുന്ന കൊഴിയല്ലേ
കോഴിയെങ്കിൽ കൊത്തൂലേ

സുശീല്‍ കുമാര്‍ said...

സുബൈര്‍,

വിഷയസംബന്ധിയായ അഭിപ്രായങ്ങള്‍ക്ക് സ്വാഗതം. എനിക്ക് താങ്കളുടെ അഭിപ്രായം മുഴുവന്‍ വായിച്ചിട്ടും കാര്യം മുഴുവനായി മനസ്സിലായില്ല. അതായത് വിമാനപകടമടക്കം എല്ലാ കാര്യങ്ങളും, പ്രബോധനത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍
"ഓരോരുത്തരുടെയും മരണത്തിന്റെ സ്ഥലവും സമയവും സ്വഭാവവും നിര്‍ണിതവും അലംഘനീയവുമാണെന്നും, അതിന്‌ അണുവിട വ്യത്യാസമുണ്ടാവുകയില്ലെന്നുമാണ്‌ ഇത്തരം അപകടങ്ങളുടെ മറ്റൊരു പാഠം. തികച്ചും ആകസ്മികവും യാദൃശ്ചികവുമെന്ന് നമുക്ക് തോന്നുമെങ്കിലും, അല്ലാഹുവിന്റെ 'കിതാബില്‍' അവ 'വെല്‍ പ്ലാന്‍ഡ്' ആണ്‌. നേരത്തെ പോകാന്‍ നിശ്ചയിച്ചവരും മറ്റൊരു വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചവരുമൊക്കെ അപകടത്തില്‍ പെട്ട വിമാനത്തിലേക്ക് 'ആനയിക്കപ്പെടുകയായിരുന്നു'. "

അതായത് അല്ലാഹു ഓരോരുത്തരുടെയും മരണ സമയവും സ്ഥലവും, സ്വഭാവവും വരെ മുന്‍കൂട്ടി പ്ലാന്‍ ചെയ്തു വെച്ചിട്ടുണ്ട്. അവിടെ മനുഷ്യര്‍ക്ക് നല്‍കി എന്നു പറയുന്ന സ്വാതന്ത്ര്യത്തിന്‌ എവിടെയാണ്‌ സ്ഥാനം? അത് എത്രത്തോളം ആക്‍റ്റിവേറ്റഡ് ആണ്‌? അല്ലെങ്കില്‍ മനുഷ്യന്‌ നല്‍കി എന്ന് പറയുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചിരുന്നുവെങ്കില്‍ ആ ദുരന്തം വഴിമാറ്റാന്‍ കഴിയുമായിരുന്നോ? 'ഒട്ടകത്തെ പിടിച്ചുകട്ടാന്‍' മറന്നുപോയതാണോ ദുരന്ത കാരണം? മനുഷ്യന്റെ എന്തെങ്കിലും പ്രവൃത്തികൊണ്ട്, 'അണുവിട വ്യത്യാസമുണ്ടാകില്ലെന്ന്' പ്രബോധനം പറയുന്ന ആ പ്ലാനിന്‌ വ്യത്യാസം വരുത്താന്‍ കഴിയുമായിരുന്നോ? ഒരുപാട് പറഞ്ഞ്‌ ഉരുണ്ടു കളിക്കാതെ താങ്കള്‍ വിഷയത്തെ ഇഴപിരിച്ചുകാട്ടാന്‍ തയ്യാറാകുമെന്നു്‌ കരുതുന്നു. ഇപ്പോള്‍ ‍താങ്കള്‍ പറഞ്ഞ മറുപടി മുമ്പ് ഒരുപാട് കേട്ടതാണ്‌.

തെങ്ങില്‍ നിന്ന് ഒരു തേങ്ങ ഒരാളുടെ തലയില്‍ വീഴണമെങ്കില്‍ അയാള്‍ ആ തെങ്ങിനു ചുവട്ടില്‍ ആയിരിക്കണം നില്‍ക്കുന്നത്. "നേരത്തെ പോകാന്‍ നിശ്ചയിച്ചവരും മറ്റൊരു വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചവരുമൊക്കെ അപകടത്തില്‍ പെട്ട വിമാനത്തിലേക്ക് 'ആനയിക്കപ്പെടുകയായിരുന്നു'' എന്ന ന്യായപ്രകാരം അയാള്‍ ആ തെങ്ങിനു ചുവട്ടിലേക്ക് ആനയിക്കപ്പെടണം.ആല്ലാഹുവാണ്‌ അയാളെ ആനയിക്കുന്നതെങ്കില്‍ അയാളുടെ സ്വാതന്ത്യം ഉപയോഗിക്കാനുള്ള അവസരം ഏതാണ്‌? കാരണം തേങ്ങ തലയില്‍ വീഴുന്ന നിമിഷം വരെ നടക്കാന്‍ പോകുന്നതെന്തെന്ന് അയാള്‍ അറിയുന്നില്ല. അതായത് താങ്കള്‍ പറയുന്നതുപോലെ ('താങ്കള്‍ താങ്കളുടേത് എന്ന് പറയുന്ന താങ്കളുടെ ഹൃദയമോ, ശരീരമോ പോലും താങ്കളുടെ പൂര്‍ണമായ നിയന്ത്രണത്തില്‍ അല്ല എന്നതാണ് സത്യം') അയാള്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത ഒരു യാദൃശ്ചിക സംഭവം "കാലബന്ധിതമാല്ലാത്ത അറിവിനുടമയായ ദൈവത്തിന് എല്ലാം അറിയാം, എന്നാല്‍ ദൈവത്തിന്‍റെ അറിവ്, പരിമിതമെങ്കിലും മനുഷ്യനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല."-എന്ന താങ്കളുടേ വാദത്തെ എങ്ങനെയാണ്‌ സാധൂകരിക്കുക?

സുശീല്‍ കുമാര്‍ said...

ഇന്നത്തെ മാധ്യമം ദിനപത്രത്തില്‍ വന്ന ഒരു പ്രതികരണമാണിത്:-

"മംഗലാപുരം ദുരന്തം എന്തേ കാണാതെപോയി?
Monday, June 21, 2010
ഭാവി പ്രവചനത്തിന്റെയും ഏലസ്സിന്റെയും പേരില്‍ എത്രപേരെ വേണമെങ്കിലും ഇവിടെ ചതിക്കുഴിയില്‍ വീഴ്ത്താം. പണവും സ്വര്‍ണവും വെള്ളിയും വാരിക്കൂട്ടാം. ഇതിനെതിരെ ഒരു നടപടിയും ഉണ്ടാവുകയില്ലെന്ന് മാത്രമല്ല, വമ്പന്‍മാര്‍വരെ വന്ന് സാഷ്ടാംഗം നമസ്‌കരിക്കുകയും ചെയ്യും. മംഗലാപുരത്തുണ്ടായ വിമാന അപകടം നേരത്തേ പ്രവചിക്കാന്‍ ഇവിടെ ഒരു ആചാര്യനേയും കണ്ടില്ല. വേറൊരുകാര്യം കൂടി സംശയം തീര്‍ക്കാനുണ്ട്. അതായത്, ഒരാളുടെ ജീവിതചക്രം രേഖപ്പെടുത്തുന്നതാണത്രേ ജാതകം. അങ്ങനെയാണെങ്കില്‍ മംഗലാപുരം വിമാനഅപകടത്തില്‍ ഒരേസമയം വെന്തുമരിച്ച യാത്രക്കാരുടെയും വിമാനജോലിക്കാരുടെയും ജാതകം ഒന്നായിരുന്നോ?
ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് നയിക്കുകയും സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും അതുവഴി പണവും പ്രശസ്തിയും ദിവ്യത്വവും വാരിക്കൂട്ടുകയും ചെയ്യുന്ന മാന്യന്‍മാരുടെ തനിനിറം ജനങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ കേരളം മുഴുഭ്രാന്താലയമാകും എന്നുറപ്പാണ്.
ഡോ. എം.പി. മണി, പട്ടാമ്പി"

>>>> ജ്യോതിഷവിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഈ പ്രതികരണം പ്രസിദ്ധീകരിക്കാന്‍ മാധ്യമത്തിന്‌ സ്വന്തം വിശ്വാസമൊന്നും തടസ്സമായില്ല. എല്ലാം അല്ലാഹു മുന്‍ കൂട്ടി പ്ലാന്‍ ചെയ്യുന്നതാനെന്ന് വിശ്വസിക്കുന്നത് നല്ല വിശ്വാസം, എല്ലാം ജാതകപ്രകാമാണെന്ന് വിശ്വസിക്കുന്നത് ചീത്ത വിശ്വാസം. ഈ ഇരട്ടത്താപ്പിനെയാണ്‌ കഴിഞ്ഞ പോസ്റ്റില്‍ തുറന്നു കാട്ടിയത്.

മറ്റവന്റെ കണ്ണിലെ കരടെടുക്കാന്‍ ഓടും മുമ്പ് സ്വന്തം കണ്ണിലെ കോലെടുക്കണം.
ഏതായാലും ഒന്നുറപ്പാണ്‌. ഡോ. എം.പി. മണി, പട്ടാമ്പി പറഞ്ഞതുപോലെ ഭാവിയില്‍ കേരളം മുഴുഭ്രാന്താലയമാകും എന്നുറപ്പാണ്. അതിന്‌ എല്ലാകൂട്ടരും അവനവനു കഴിയുന്ന സംഭാവന ചെയ്യുന്നുണ്ടല്ലോ.

ബിജുകുമാര്‍ alakode said...

വളരെ കാലികവും യുക്തിഭദ്രവുമായ പോസ്റ്റ്. പിന്നെ പ്രബോധനത്തിലൊക്കെ വരുന്നതിനോട് ദീനിനു വെളിയിലുള്ളവര്‍ എന്തു പ്രതികരിച്ചിട്ടും കാര്യമില്ല. വിശ്വാസികള്‍ കൂടുതല്‍ മുറുകെ പിടിയ്ക്കുകയേ ഉള്ളു.
എനിയ്ക്കു തോന്നുന്നത്, ഇന്ന് നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ -പരസ്യം-വഴി പ്രചരിപ്പിയ്ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെയാണ് നാം കൂടുതല്‍ പ്രതികരിയ്ക്കേണ്ടതും ബോധവല്‍ക്കരിയ്ക്കെണ്ടതും എന്നാണ്. കാരണം ദിനം പ്രതി മനുഷ്യനെ കാര്‍ന്നു തിന്നുന്ന അര്‍ബുദമായി അതു വളരുകയാണ്, കോടികളുടെ ബിസിനസായി. അഞ്ചു മിനിട്ടു കൊണ്ട് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്നൊരു പരസ്യം കണ്ടാല്‍ അതില്‍ ചാടിപ്പിടിയ്ക്കാന്‍ മാത്രം നമ്മുടെ യുക്തിബോധം അധപ്പതിച്ചു ഞെട്ടിയ്ക്കേണ്ടതാണ്.
ഏതായാലും താങ്കളുടെ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനം.

അപ്പൂട്ടൻ said...

ദൈവത്തിന്റെ നിയന്ത്രണം എത്രമാത്രം ഉണ്ട്‌ എന്ന് ചിന്തിച്ചാൽ ഒരു എത്തും പിടിയും കിട്ടില്ല. അവനവന്റെ ആവശ്യത്തിനുള്ള കാര്യങ്ങൾ എല്ലാം ദൈവത്തിന്റേതും അല്ലാത്തവ ചെകുത്താന്റേയോ ദുഷ്ടനായ മനുഷ്യന്റെയോ കൃത്യങ്ങൾ എന്ന് ഒരു vague definition കൊടുക്കാം, അത്രമാത്രം. പക്ഷെ അത്‌ ചോദിക്കരുത്‌, ചോദിച്ചാൽ (അത്‌ ദൈവനിശ്ചയമാണെങ്കിലും) ദൈവത്തിനിഷ്ടമാകില്ല. ദൈവത്തിന്റെ യുക്തിയിലേയ്ക്ക്‌ കടന്നു ചെല്ലരുതെന്നാണ്‌ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും.

സത്യത്തിൽ സംഭവിക്കുന്നത്‌ എന്താണ്‌? ദൈവം മുൻകൂട്ടി കാര്യങ്ങളെല്ലാം അറിഞ്ഞ്‌ എഴുതിവെച്ചിരിക്കുകയാണോ അതോ ദൈവം മുൻകൂട്ടി പ്ലാൻ ചെയ്ത്‌ നിയന്ത്രിക്കുകയാണോ? രണ്ടിനും സാരമായ വ്യത്യാസമുണ്ട്‌.

ആദ്യത്തേതിൽ ദൈവം ഒന്നും നിഷ്കർഷിക്കുന്നില്ല, ഒരു മൂകസാക്ഷിയായി ഇരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. ദൈവത്തിനറിയാം തെങ്ങിന്റെ ചുവട്ടിലേയ്ക്ക്‌ പോകും എന്ന്, പക്ഷെ തോന്നിയ്ക്കുന്നത്‌ ദൈവമല്ല (നമുക്കത്‌ തോന്നും എന്ന് ദൈവത്തിനറിയാം, അത്രമാത്രം). തേങ്ങ വീഴിക്കുന്നതും ദൈവമല്ല, തേങ്ങ വീഴുമെന്ന് ദൈവത്തിനറിയാമെന്നുമാത്രം. അറിഞ്ഞുകൊണ്ട്‌ തെറ്റാൻ അനുവദിച്ചിരിക്കുന്നു, എന്നിട്ട്‌ അവസാനം ശിക്ഷിക്കുന്നു. വലിയ സപ്പോർട്ടൊന്നും കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പ്രവാചകരെ അയയ്ക്കുന്നു, എന്നിട്ട്‌ അനുസരിക്കാത്തവരെ ഉന്മൂലനം ചെയ്യുന്നു. അങ്ങിനെ ഉന്മൂലനം ചെയ്യുവാനായി മാത്രം ഉണ്ടാക്കപ്പെട്ട സമൂഹങ്ങളും ഉണ്ട്‌.

രണ്ടാമത്തേതിൽ ദൈവമാണ്‌ തെങ്ങിന്റെ ചുവട്ടിലേയ്ക്ക്‌ പോകാൻ ആ നിർഭാഗ്യവാനോട്‌ ആവശ്യപ്പെടുന്നത്‌ (അഥവാ അയാളുടെ നീക്കങ്ങൾ നിയന്ത്രിക്കുന്നത്‌). തേങ്ങ വീഴിക്കുന്നതും ദൈവം തന്നെ. അപ്പോൾ സുശീൽ പറഞ്ഞതുപോലെ ഗുജറാത്തും പലസ്തീനും ഇറാഖുമെല്ലാം ദൈവത്തിന്റെ കൃതി തന്നെ, പാവം മനുഷ്യനെ എന്തിന്‌ കുറ്റം പറയണം?

സംഭവത്തിന്റെ തരം പോലെ ഇത്‌ രണ്ടും എടുത്ത്‌ പ്രയോഗിച്ചാൽ വിശ്വാസിക്കാശ്വാസം, അങ്ങിനെ കരുതാം, അല്ലേ.

രണ്ടിലായാലും ദൈവം ഇടയ്ക്കിടെ ഇടപെടുന്നതെന്തിനെന്ന് മനസിലായിട്ടില്ല, ഇതുവരെ.

വിധിവിശ്വാസത്തെക്കുറിച്ച്‌ ഞാനൊരു പോസ്റ്റിട്ടിരുന്നു. വായിച്ചിരിക്കും എന്ന് കരുതുന്നു. ഒരുപാട്‌ ഗ്യാപ്പുകൾ ഉള്ള ഒരു സങ്കൽപം ആണ്‌ വിധിവിശ്വാസത്തിൽ.

Subair said...

തീര്‍ച്ചയായും നമ്മള്‍ മരിക്കണം എന്നതും, അതെവിടെയാകണമെന്നതും, എങ്ങനെയാകണമെന്നതും ദൈവം നിശ്ചയം തെന്നെയാണ്. മനുഷ്യന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള മേഖലകളും ഇല്ലാത്ത മേഖലകളും ഉണ്ട് എന്ന് ഞാന്‍ പറഞ്ഞിരുന്നു. എപ്പോ, എവിടെ എങ്ങിനെ ജനിക്കനമെന്നതും, മരിക്കണമെന്നതും നമ്മുടെ നിയന്ത്രണത്തില്‍ പട്ടതെല്ല.

Calvin H said...

ഇത്തരം വിവരക്കേടുകളൊക്കെ മതഭ്രാന്തന്മാരിളക്കിവിടുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത് സുശീലേ. തലക്കകത്ത് ആള്‍ത്താമസമുള്ള വിശ്വാസികള്‍ മതനേതൃത്വത്തില്‍ നിന്ന് താനെ അകന്നു കൊള്ളും :)

സുശീല്‍ കുമാര്‍ said...

സുബൈര്‍,

"എവിടെ എങ്ങിനെ ജനിക്കനമെന്നതും, മരിക്കണമെന്നതും നമ്മുടെ നിയന്ത്രണത്തില്‍ പട്ടതെല്ല" എന്ന താങ്കളുടെ വാദത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. അക്കാര്യത്തില്‍ നമ്മള്‍ തമ്മില്‍ ഒട്ടും അഭിപ്രായവ്യത്യാസമില്ല. അഭിപ്രായ വ്യത്യാസമുള്ള പ്രശ്നം "മനുഷ്യന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള മേഖലകളും ഇല്ലാത്ത മേഖലകളും" എങ്ങിനെ വേര്‍തിരിച്ചറിയും എന്നതാണ്‌. വിമാനദുരന്തം പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത മേഖലയും ഇറാഖ് യുദ്ധം സ്വാതന്ത്ര്യമുള്ള മേഖലയുമാണോ? അപ്പപ്പോളത്തെ സൗകര്യത്തിനുവേണ്ടി അപ്പൂട്ടന്‍ പറഞ്ഞതുപോലെ "സംഭവത്തിന്റെ തരം പോലെ ഇത്‌ രണ്ടും എടുത്ത്‌ പ്രയോഗിച്ചാൽ വിശ്വാസിക്കാശ്വാസം", അങ്ങിനെ കരുതാം, അല്ലേ.

മതം വിളംബരം ചെയ്യുന്ന അസംബന്ധങ്ങള്‍ക്ക് തരാതരം പോലെ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയും 'ദൈവം പറഞ്ഞതാണെങ്കില്‍' എന്തു മണ്ടത്തരത്തിനും ശാസ്ത്രീയത ചികയുകയും ചെയ്യുന്ന താങ്കളെപ്പോലുള്ള വിദ്ധ്യാസമ്പന്നരായ അന്ധവിശ്വാസികള്‍, മാധ്യമം ദിനപത്രത്തില്‍ ഡോ. എം.പി. മണി, പട്ടാമ്പി" അഭിപ്രായപ്പെട്ടതുപോലെ ഭാവിയില്‍ കേരളം മുഴുഭ്രാന്താലയമാക്കും എന്നുറപ്പാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് ഇപ്പോള്‍ എന്നോട് വിരോധം തോന്നാമെങ്കിലും അതല്ലേ സത്യം? (സുബൈര്‍, സത്യമായും ഞാന്‍ ആത്മാര്‍ത്ഥമായാണ്‌ പറയുന്നത്, താങ്കളെ അപകീര്‍ത്തിപ്പെടുത്തുക എന്നത് എന്റെ ലക്ഷ്യമേയല്ല.)

സുശീല്‍ കുമാര്‍ said...

"എവിടെ എങ്ങിനെ ജനിക്കനമെന്നതും, മരിക്കണമെന്നതും നമ്മുടെ നിയന്ത്രണത്തില്‍ പട്ടതെല്ല"

ഇതിനെ ഒരു പ്രത്യേക വ്യക്തിയെ സംബന്ധിച്ച് സാമാന്യമായ അര്‍ത്ഥത്തിലാണ്‌ അംഗീകരിക്കുന്നത്. ജനനത്തിലും മരണത്തിലും മനുഷ്യസമൂഹത്തെ മൊത്തത്തില്‍ എടുത്താല്‍ പ്രത്യേകിച്ചും മരണത്തെ നിയന്ത്രിച്ചുനിര്‍ത്തുന്ന കാര്യത്തില്‍ ഗണ്യമായ പുരോഗതി നേടിയിടുണ്ടെന്ന് ആരും അംഗീകരിക്കതിരിക്കില്ലല്ലോ?

Subair said...

സുഹൃത്ത് ഞാന്‍ ആദ്യം പറഞ്ഞത്‌ വായിച്ചില്ല എന്ന് തോന്നുന്നു. ദൈവത്തെ മാറ്റി നിര്‍ത്തിയാലും പ്രപഞ്ചം deterministic ആണെങ്കില്‍ മനുഷ്യന്‍റെ സ്വാതന്ത്ര്യവും (free will) എവിടെ എന്ന് എനിക്കും ചോദിക്കാം. ഇത് തത്വശാസ്ത്രന്‍ഞന്മാര്‍ ഒരു പാട് ചര്‍ച്ച ചെയ്ത വിഷയവുമാണ്.

കാര്യ കാരണ ബന്ധങ്ങളില്ലൂടെ (cause and effect) സംഭവങ്ങള്‍ ഉണ്ടാകൂ എന്ന് വിശ്വസിക്കാത്ത ഏതെങ്കിലും ഏതങ്കിലും യുക്തിവാദി ഉണ്ടോ? ഇല്ല. ആത്മാവില്‍ വിശ്വസിക്കുന്ന ഏതെങ്കിലും യുക്തിവാദി ഉണ്ടോ ? ഇല്ല. ആത്മാവ് ഇല്ലങ്കില്‍, കാര്യാ കാരണ ബന്ധങ്ങള്‍ക്ക് അപ്പുറത്ത് ഒനും സംഭാവിക്കില്ലങ്കില്‍ നമ്മുടെ ചിന്തയും വികാരങ്ങളുമെല്ലാം എന്താണ് ?

യുക്തിവാദ പ്രകാരം, നമ്മുടെ തലച്ചോറില്‍ നടക്കുന്ന വിവിധ തരം രാസ പക്രിയകളുടെ ഫലമായാണ് നമ്മുടെ വിചാരങ്ങള്‍ ഉണ്ടാകുന്നത്. ഇവയ നിയന്ത്രിക്കുന്നത് തലച്ചോറിന്‍റെ ഇപ്പോഴത്തെ അവസ്ഥയും നമ്മുടെ മനസ്സിന്ന് പുറമേ നിന്നുള്ള മറ്റു വസ്തുതകളും. ഈ മറ്റു വസ്തുതകളാകളെ നിയന്ത്രിക്കുന്നതാകട്ടെ പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും, പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിധേയമായ മറ്റു വസ്തുതകളും. ഇങ്ങനെ നോക്കിയാല്‍ നമ്മുടെ തീരുമാനങ്ങളും, ചിന്തകളും എല്ലാം, വളരെ സങ്കീര്‍ണമായ മനുഷ്യന്‍ എന്ന ജൈവയന്ത്രത്തില്‍ പ്രോഗ്രാം ചെയ്തതിന്‍ പ്രകാരമുള്ള output കളാണ് എന്ന് കാണാം. ഇവിടെ free will എവിടെ ?

ഈ പ്രപഞ്ചത്തിലെ ഓരോ അണുവും പ്രവര്‍ത്തിക്കുന്നത്‌ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിധേയമാണ്. ഉദാഹരണമായി, യുക്തിവാദം പ്രകാരം തെന്നെ, ഈ പ്രപഞ്ചത്തിലെ ഒരേ അണുവിനെ കുറിച്ചും വ്യക്തമായ അറിയുന്ന ഒരാള്‍ക്ക്‌, സുശീല്‍ കുമാര്‍ ജനിക്കുമെന്നും, സുശീല്‍ കുമാറിന്‍റെ തലച്ചോറ്, ഇന്ന സമയത്ത് ഇന്ന രീതിയില്‍ പ്രവര്‍ത്തിച്ച്, ഇന്ന രീതിയിലുള്ള output തരുമാന്നും, അതുകൊണ്ട് ഇവിടെ ഇത് പോലെ ഒരു ബ്ലോഗ്‌ ഇടുമെന്നും ഒരു അമ്പതു കൊല്ലം ബുമ്പ് പ്രവചിക്കാന്‍, പ്രായോഗികമായിട്ടല്ലങ്കിലും, theoritically കഴിയും. എന്ന് കരുതി അയാളാണ് സുശീല്കുമാരിനെക്കൊണ്ട് ബ്ലോഗ്‌ ചെയ്യിപ്പിച്ചത് എന്ന് പരയാവതല്ലല്ലോ ?.

Subair said...

ഇവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നം ദൈവ വിശ്വാസികളെക്കാള്‍ ബാധിക്കെണ്ടത്, യുക്തിവാടികളെയാണ്. കാരണം വിശ്വാസികളെ സംബന്ധിച്ചിടത്തോളം, പ്രാപഞ്ചിക നിയമങ്ങളില്‍ ഇടപെടാന്‍ കഴിവുള്ള, ദൈവതിന്ന് മനുഷ്യന്ന് freewill നല്‍കാന്‍ കഴിയും, എന്നാല്‍ യുക്തിവാദ പ്രകാരം, പ്രാപഞ്ചിക "നിയമങ്ങള്‍ക്ക്" , ഉണ്ടായ, അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേവലം ഒരു complex biological machine മാത്രം ആണ് മനുഷ്യന്‍, freewill കേവലം ഒരു illusion-നും.

ഇനി ദൈവത്തിന്നു മുന്‍കൂട്ടി അറിയാം എന്നത് നമ്മുക്ക് ഫ്രീവില്‍ ഇല്ല എന്നതിന്ന് ഒരു നിലക്കും തളിവാകുകയില്ല. ഉദാഹരണമായി, നമ്മളെയെല്ലാം സൃഷ്‌ടിച്ച foreknowledge ഇല്ലാത്ത ഒരു ശക്തി ഉണ്ട് എന്ന് സങ്കല്‍പ്പിക്കുക, അദ്ദേഹം നാമ്മുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിരീക്ഷിച് ഒരു നോട്ബൂകില്‍ കുറിച്ചിടട്ടു. ശേഷം അദ്ദേഹം തന്‍റെ സൃഷ്ടിയെ എല്ലാം നശിപ്പിച്ചു, വീണ്ടും ഓരോ അണുവിനെയും അതെ പോലെ പുനസൃഷ്ടിച്ചു എന്നും വെക്കുക. ഇപ്പൊ സ്വാഭാവികമായും നാം എങ്ങനെ പ്രവര്‍ത്തിക്കും എന്നത് അദ്ധേഹത്തിന്റെ നോടുബൂകില്‍ ഉണ്ട്, പക്ഷെ ആ അറിവ് നമ്മുക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യതിന്നു വിരുദ്ധമാകുന്നുമില്ല. അദ്ദേഹത്തിന്‍റെ നോടുബൂകില്‍ ഉള്ളതുകൊണ്ടാണ് നാം അങ്ങനെ പ്രവവര്‍ത്തിക്കുന്നത് എന്ന് നമ്മുക്ക് വാദിക്കാന്‍ പറ്റില്ല.

ദൈവം ഇങ്ങനെ ചെയ്തു എന്നല്ല ഞാന്‍ പറയുന്നത്, മറ്റൊരാള്‍ മുന്‍കൂട്ടി അറിയുക എന്നുള്ളത്, നമ്മുടെ പ്രവര്‍ത്തന സ്വാതന്ത്ര്യതിന്നു വിരുദ്ധമല്ല എന്ന് ചൂണ്ടികാട്ടുക മാത്രമാണ്.

Subair said...

പ്രശ്നം "മനുഷ്യന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള മേഖലകളും ഇല്ലാത്ത മേഖലകളും" എങ്ങിനെ വേര്‍തിരിച്ചറിയും എന്നതാണ്‌. വിമാനദുരന്തം പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത മേഖലയും ഇറാഖ് യുദ്ധം സ്വാതന്ത്ര്യമുള്ള മേഖലയുമാണോ?
==========


ഓ ഞാന്‍ ഇത് ശ്രദ്ധിച്ചില്ല. ആവശ്യമില്ലാതെ കാട് കയറിപ്പോയി. ക്ഷമിക്കുക.

ഇതൊരു പ്രശ്നമാണോ സുശീലേ ?.
മതങ്ങളും, തത്വശാസ്ത്രങ്ങളും, കോടതികളും, കല്‍തുറുങ്കുകളും, തൂക്കുമരങ്ങളും നാം നമ്മുക്കുള്ളത്, നമ്മുക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള മേഖലകള്‍ അറിയാഞ്ഞിട്ടാണോ?

ഇവിടെ കാര്യം, നമ്മുക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള മേഖലകള്‍ ഉണ്ടങ്കിലും, പൂര്‍ണമായും നമ്മുടെ കീഴിലാണ് എന്ന് ധരിക്കരുത് എന്നുള്ളതാണ്. അതുകൊണ്ടാണ് വൈദ്യം പഠിച്ച ഡോക്ടറും ചിലപ്പോള്‍ പറയുന്നത്, ഞങ്ങള്‍ക്ക്‌ ചെയ്യാനുള്ളത് ചെയ്തു ഇനി എല്ലാം ദൈവത്തിന്‍റെ കയ്യിലാണ് എന്നത്.

Subair said...

..അഭിപ്രായപ്പെട്ടതുപോലെ ഭാവിയില്‍ കേരളം മുഴുഭ്രാന്താലയമാക്കും എന്നുറപ്പാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് ഇപ്പോള്‍ എന്നോട് വിരോധം തോന്നാമെങ്കിലും അതല്ലേ സത്യം?
===========


കാല്‍വിന്‍ പറഞ്ഞു:

"ഇത്തരം വിവരക്കേടുകളൊക്കെ മതഭ്രാന്തന്മാരിളക്കിവിടുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത് സുശീലേ. തലക്കകത്ത് ആള്‍ത്താമസമുള്ള വിശ്വാസികള്‍ മതനേതൃത്വത്തില്‍ നിന്ന് താനെ അകന്നു കൊള്ളും :)"

മുകളില്‍ കൊടുത്ത പോലെയുള്ള അസഹിഷ്ണുക്കളായ യുക്തിവാദികളുടെ സ്വര്‍ഗം ആകുന്നതിനേക്കാള്‍ കേരളത്തിന്‌ നല്ലത്, മത വിശ്വാസികളുടെ ഭ്രാന്തലയമാണ് എന്നതാണ് എന്‍റെ വിനീതമായ അഭിപ്രായം.

Muhammed Shan said...

സുബൈര്‍,
അപ്പോള്‍ ദൈവം എഴാനാകാശത്ത് ഇരുന്നു സിനിമ കാനുകയാനല്ലേ?

നാടകമേ ഉലകം...!!!!!!!!!!

>>യുക്തിവാദ പ്രകാരം, നമ്മുടെ തലച്ചോറില്‍ നടക്കുന്ന വിവിധ തരം രാസ പക്രിയകളുടെ ഫലമായാണ് നമ്മുടെ വിചാരങ്ങള്‍ ഉണ്ടാകുന്നത്. ഇവയ നിയന്ത്രിക്കുന്നത് തലച്ചോറിന്‍റെ ഇപ്പോഴത്തെ അവസ്ഥയും നമ്മുടെ മനസ്സിന്ന് പുറമേ നിന്നുള്ള മറ്റു വസ്തുതകളും. ഈ മറ്റു വസ്തുതകളാകളെ നിയന്ത്രിക്കുന്നതാകട്ടെ പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും, പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിധേയമായ മറ്റു വസ്തുതകളും. ഇങ്ങനെ നോക്കിയാല്‍ നമ്മുടെ തീരുമാനങ്ങളും, ചിന്തകളും എല്ലാം, വളരെ സങ്കീര്‍ണമായ മനുഷ്യന്‍ എന്ന ജൈവയന്ത്രത്തില്‍ പ്രോഗ്രാം ചെയ്തതിന്‍ പ്രകാരമുള്ള output കളാണ് എന്ന് കാണാം. ഇവിടെ free will എവിടെ ?<<


ഈ പറഞ്ഞതിലെ വിഡ്ഢിത്തം മനസ്സിലാക്കാന്‍ നന്നായി ഒന്ന് കൂടി വായിച്ചു നോക്കൂ..

യുക്തിവാദിയുടെ അസിഷ്ണുത പറയാന്‍ പാവം കാല്‍വിന്റെ ആ ഒരു കമന്റ് മാത്രമേ കിട്ടിയുള്ളൂ...?
ഹിറ്റ്‌ലറിനെയും മുസ്സോളിനിയും സ്ടാലിനെയും യുക്തിവാദി ആക്കുക ആയിരുന്നില്ലേ എളുപ്പം..

മതം പറയുന്ന യുക്തിയും,സ്നേഹവും,സഹിഷ്ണുതയും മാത്രം പരിചയമുള്ളവര്‍ക്ക്
അതാണ്‌ ഏറ്റവും മഹാത്ത്വോം എന്ന് വിശ്വോസിക്കുന്നവരോട്
ആര് എന്ത് പറഞ്ഞിട്ട് എന്ത് പ്രയോജനം..!

അപ്പൂട്ടൻ said...

സുബൈർ,

ചിന്ത എന്നുപറയുന്നത്‌ പുറമേയുള്ള സ്റ്റിമുലൈ അനുസരിച്ചുള്ള തലച്ചോറിന്റെ റെസ്‌പോൺസ്‌ ആണ്‌. ഇന്ദ്രിയഗോചരമായ കാര്യങ്ങളോടും തലച്ചോർ പ്രതികരിക്കുക തന്നെയാണ്‌ ചെയ്യുന്നത്‌, പക്ഷെ ചിന്തകളിൽ പ്രോസസിങ്ങ്‌ അൽപം കൂടുതലാണ്‌, പല കാര്യങ്ങളും ബന്ധപ്പെടുത്തിയാണ്‌ ഈ പ്രതികരണം, അത്രമാത്രം. പുറമേയുള്ള കാര്യങ്ങൾ മൂലം അതിൽ വ്യതിയാനങ്ങൾ വന്നേയ്ക്കാം, പക്ഷെ അവയുടെ നിയന്ത്രണം പൂർണ്ണമായും ഒരു കാര്യത്തിലല്ല. The influences vary on severity.

താങ്കൾ ദൈവസങ്കൽപത്തെക്കുറിച്ച്‌ പറയുമ്പോൾ അത്‌ എന്റെ തലച്ചോറിനുള്ള ഒരു സ്റ്റിമുലസ്‌ ആണ്‌, ഞാൻ എന്റെ വാദം അവതരിപ്പിക്കുമ്പോൾ സുബൈറിന്റെ തലച്ചോറിനും ഒരു സ്റ്റിമുലസ്‌ ലഭിക്കുന്നുണ്ട്‌.
തലച്ചോറിന്റെ പ്രതികരണം എന്നത്‌ ഒരുപാട്‌ പരാമീറ്ററുകളാൽ നിയന്ത്രിക്കപ്പെടുന്നതാണ്‌. ഒരു വ്യക്തി വളർന്ന സാഹചര്യം, അതിനു മുൻപ്‌ സമാനവിഷയത്തിൽ ലഭിച്ച അറിവുകൾ, സമാനമായോ വിരുദ്ധമായോ (വിരുദ്ധമായ ചിന്തകളും ചിലപ്പോൾ വിഷയത്തിലേക്ക്‌, അല്ലെങ്കിൽ വിഷയത്തിനെതിരായി നമ്മുടെ തലച്ചോറിൽ പ്രതികരണങ്ങളുണ്ടാക്കാം) ഉള്ള ഒരു വിഷയത്തിൽ ഏതെങ്കിലും സമയത്തുണ്ടായ (വർത്തമാനത്തിൽ നടക്കുന്നതോ ഭൂതത്തിലെന്നോ നടന്ന് നമ്മുടെ ഓർമ്മയിൽ ശേഖരിക്കപ്പെട്ടതോ ആയ) നമ്മുടെ ചിന്തകൾ എന്നിവയൊക്കെ ഈ പരാമീറ്ററുകളിൽ ചിലതുമാത്രം. ഇതുമാത്രമല്ല, പലപ്പോഴും തലച്ചോറിന്റെ സേർച്ച്‌ തന്നെ വളരെ റാൻഡം ആണ്‌, പൊടിതട്ടിയെടുക്കുന്ന ഇമേജ്‌ ചിലപ്പോൾ പ്രത്യക്ഷത്തിൽ സ്റ്റിമുലസുമായി നേരിട്ട്‌ ബന്ധമുണ്ടായിക്കൊള്ളണമെന്നില്ല, പണ്ടെന്നോ രണ്ടും തമ്മിൽ എന്തെങ്കിലും വിധത്തിൽ ലിങ്ക്‌ ചെയ്തിട്ടുണ്ടെങ്കിൽ ഇതും സാധ്യമാണ്‌. (കഷണ്ടി മാറ്റാൻ വൈദ്യൻ രാജാവിനൊരു മരുന്ന് കൊടുത്ത കഥ കേട്ടിട്ടുണ്ട്‌. വൈദ്യൻ ഒരു കണ്ടീഷൻ വെച്ചു, മരുന്ന് കഴിക്കുമ്പോൾ കുരങ്ങനെക്കുറിച്ച്‌ ഓർക്കാൻ പാടില്ല. ഫലം എന്തെന്ന് പറയേണ്ടതില്ലല്ലൊ. അതുപോലെയാണ്‌ തലച്ചോർ പ്രതികരിക്കുന്നത്‌).

പരാമീറ്ററുകൾ കൂടുംതോറും ഫലങ്ങൾ വ്യത്യസ്തമായിരിക്കും, സ്വാഭാവികമായും പ്രഡിക്റ്റബിലിറ്റി കുറയുകയും ചെയ്യും.
നാം എന്തെങ്കിലും പ്രവർത്തി ഏകാഗ്രതയോടെ ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റുചിന്തകൾ ഉണ്ടാവില്ലല്ലൊ, കാരണം മറ്റു സ്റ്റിമുലസ്‌ ഇല്ല, അതുതന്നെ.

ഇതെല്ലാം ചിന്തകൾ ഉണ്ടാവുന്നതിന്റെ മാത്രം കാര്യമാണ്‌. എന്തൊക്കെ വശങ്ങൾ ചിന്തിക്കാൻ നാം തലച്ചോറിനെ പ്രേരിപ്പിക്കുന്നു (meaning, എത്രമാത്രം അനുബന്ധ സ്റ്റിമുലൈ നാം തലച്ചോറിന്‌ നൽകുന്നു), കൂടുതൽ ഡാറ്റ സ്റ്റോർ ചെയ്യാനായി നാം എത്രമാത്രം പ്രവർത്തിക്കുന്നു, ഈ ചിന്തകൾ എങ്ങിനെ ക്രോഡീകരിക്കുന്നു, പുതിയ ആശയങ്ങൾ എത്രമാത്രം രൂപീകരിക്കുന്നു എന്നിവയൊക്കെ നമ്മുടെ സ്വാതന്ത്ര്യമാണ്‌. അത്‌ വ്യക്തിപരവുമാണ്‌.

അത്‌ മുൻകൂട്ടി നിശ്ചയിച്ചുവെച്ചിരിക്കുകയാണെന്നു പറഞ്ഞാൽ ഫ്രീവിൽ എന്നത്‌ മനുഷ്യന്റെ ഒരു perception മാത്രമാകും.

സന്തോഷ്‌ said...

:)

സുശീല്‍ കുമാര്‍ said...

സുബൈറേ,
ഉള്ള കാര്യം പറായമല്ലോ? താങ്കളുടെ മുകളിലുള്ള നാലു കമന്റുകളും വായിച്ചശേഷവും 'ചങ്കരന്‍ ഇപ്പോളും തെങ്ങിന്റെ മോളില്‍' തന്നെയാണ്‌. ചോദ്യം സിമ്പിളാണ്‌. എല്ലാം കൃത്യമായി മുന്‍കൂട്ടി എഴുതിവെയ്ക്കുകയും അതുപ്രകാരം നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തില്‍ അങ്ങനെ നിയന്ത്രിക്കപ്പെടുന്ന ഒരു വ്സ്തുവിന് / ആളിന്‌ സ്വന്തമായി തീരുമാനമെടുക്കാനും അത് നടപ്പാക്കാനും എങ്ങനെയാണ്‌ കഴിയുക? അങ്ങനെ ചെയ്താല്‍ അത് 'ദൈവത്തിന്റെ' മുന്‍ തീരുമാനത്തിന്‌ വിരുദ്ധമാകില്ലേ?

ഇതിന്‌ സിമ്പിളായ മറുപടി കിട്ടില്ലെന്നെനിക്കറിയാം. കാരണം ഉത്തരം പറയുന്നവര്‍ക്കുതന്നെ തങ്ങല് എന്താണ്‌ പയുന്നതെന്നറിയില്ല തന്നെ. ഈ ഇരട്ടത്താപ്പിന്‌, ഞാന്‍ പണ്ടൊരു ബ്ലോഗില്‍ ശ്രീ @ ശ്രേയസിന്‌ അദ്ദേഹത്തിന്റെ നിര്‍ഗ്ഗുണ ദൈവ സങ്കല്പ്പവും ഒപ്പം വിഗ്രഹാരാധനയും എന്ന ഇരട്ടത്താപ്പിനു കൊടുത്ത അതേ മറുപടിയേ മനസ്സില്‍ വരുന്നുള്ളു. ഇത് 'അച്ഛന്റെ കൂടെ പോവുകയും വേണം അമ്മയുടെ കൂടെ കിടക്കുകയും' വേണം എന്ന കുട്ടിയുടെ ദുശ്ശാഢ്യത്തിനു തുല്ല്യമാണ്‌. അന്ന് അദ്ദേഹം എന്നെ തെറിവിളിച്ചാണ്‌ മറുപടി പറഞ്ഞത്.

സുശീല്‍ കുമാര്‍ said...

സുബൈര്‍,

താങ്കളെപ്പോലെയുള്ളവരെ തിരുത്താന്‍ കഴിയുമെന്ന ധാരണയോടേയല്ല ഈ പോസ്റ്റുകള്‍. ഹിന്ദു മൗലികാവാദിയാണെങ്കിലും, മുസ്ലിം മൗലികാവാദിയാണെങ്കിലും, കൃസ്ത്യന്‍ മൗലികാവാദിയാണെങ്കിലും അവര്‍ തങ്ങളുടേ ദൈവങ്ങളുടെ രക്ഷിതാക്കളായി എല്ലാ മൂഢ വിശ്വാസങ്ങള്‍ക്കും ശാസ്ത്രീയത ചികഞ്ഞ് വിശദീകരണം കൊടുത്തുകൊണ്ടിരിക്കുമെന്നുമറിയാം. എന്നാലും അത്ര മൗലികവാദികളല്ലാത്ത, സത്യം അന്വേഷിച്ചുകൊണ്ടിരിക്കുന്ന (അന്വേഷിക്കാതെതെന്നെ കണ്ടെത്തി വിതരണം ചെയ്തുകൊണ്ടിരിക്കുന്നവരല്ല) ചിലരെല്ലാം ഇതെല്ലാം വായിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയെങ്കിലും ഈ വ്യായാമം തുടരട്ടെ.

Mohanam said...

എനിക്ക് താങ്കളുടെ അഭിപ്രായം മുഴുവന്‍ വായിച്ചിട്ടും കാര്യം മുഴുവനായി മനസ്സിലായില്ല.


എനിക്കും!!!

Subair said...

സുശീല്‍ കുമാര്‍, താങ്കള്‍ ആക്രമിക്കെണ്ടത്, എന്നയല്ല ഞാന്‍ പറഞ്ഞ കാര്യങ്ങളെയാണ്. താങ്ങളോട് വിയോചിക്കുന്നവരെയെല്ലാം മതമൌലിക ളെന്നും തെങ്ങിന്‍ തെന്നെയുള്ള ചങ്കരനെന്നും വിളിച്ചാക്ഷേപിക്കാനാണെങ്കില്‍, പിന്നെ ചര്‍ച്ചയുടെയും സംവാദത്തിന്‍റെയും പ്രസക്തിയെന്താണ് ?.

അപ്പുട്ടന്‍, താങ്കള്‍ തലച്ചോറ് എങ്ങനെ പ്രവര്‍ത്തിക്കുന്നത്‌ എന്ന് പറഞ്ഞു, വളരെ നല്ലത്. എന്‍റെ ചോദ്യം ഇതായിരുന്നു, ഈ പ്രപഞ്ചം determisitc ആണോ അല്ലയോ ? determenstic അല്ലങ്കില്‍ അതാണ്‌ അപ്പുട്ടന്‍ തെളിയിക്കേണ്ടത്.താങ്കള്‍ പറഞ്ഞത് തലച്ചോറ് ആന്തരികവും, ബാഹ്യവുമായ parameter കള്‍ക്ക് അനുസരിച്ച് പ്രതികരിക്കുന്നതിന്റെ ഫലമാണ്, നമ്മുടെ ചിന്ത എന്നാണ്. എന്‍റെ ചോദ്യവും അത് തെന്നെയായിരുന്നു. നമ്മുടെ ചിന്ത ഒരു cause -ന്റെ effect മാത്രമാണ്. ബാഹ്യവും ആന്തരികവുമായ ഈ paramaters ഇതേ രീതിയില്‍ പുന സൃഷ്ടിക്കാന്‍ കഴിഞാല്‍ താങ്കള്‍ ഇപ്പൊ ചിന്തിക്കുന്ന രീതിയിലെ, താങ്കള്‍ക്കു ചിന്തിക്കാന്‍ കഴിയൂ. ചിന്തയെ നിയന്ത്രിക്കുന്ന parameters ഉം മറ്റു ചില കാരണങ്ങളുടെ (cause) ഫലമാണ് (effect).

Subair said...

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരു കമ്പ്യൂട്ടര്‍ ഗയിം ഉദാഹരണമായി എടുക്കുക. നാം ഒരു പ്രാവശ്യം കളിക്കുമ്പോള്‍ വരുന്ന രീതിയിലായിരിക്കില്ല, അടുത്ത പ്രാവശ്യം കളിക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ വരുന്നത്. ഇത് നമ്മുക്ക് ഈ ഗെയിം random ആയിട്ട് പ്രവര്‍ത്തിക്കുന്നു അന്നും കമ്പ്യൂട്ടര്‍ വിത്യസ്ത സമയങ്ങളില്‍ വിത്യസ്ത തീരുമാനങ്ങള്‍ എടുക്കുന്നു എന്നുമുള്ള പ്രതീതി ഉളവാക്കാം. എന്നാല്‍ ഏതൊരു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയോട് ചോദിച്ചാലും അറിയാം, ഇത്തരം ഗയിമുകലില്‍ random generate ചെയ്യുന്ന അല്‍ഗോരിതങ്ങള്‍, സമയം പോലെയുള്ളവ സീഡ്‌ ആയി സ്വീകരിച്ചാണ് random നമ്പറുകള്‍ generate ചെയ്യുന്നത് എന്ന്. അഥവാ നാം ഒരു പ്രാവശ്യം കളിച്ചിട്ടു, കമ്പ്യൂട്ടറിന്റെ അതെ സ്റ്റേറ്റ് - CPU, hard disk, memory, time etc - നില നിര്‍ത്തുകയാണെങ്കില്‍, അടുത്ത പ്രാവശ്യം കളിക്കുമ്പോഴും, കമ്പ്യൂട്ടര്‍ അതെ രീതിയില്‍ തെന്നെ കളിക്കും. ഇവിടെ കമ്പ്യൂട്ടറിന്റെ randomness - നെ നിയന്ത്രിക്കുന്ന paramaters വളരെ പരിമിതമാണ്, എന്നാല്‍ ഒരു വ്യക്തിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന paramater കള്‍ വളരെ സങ്കീര്‍ണമാണ്. എന്നാല്‍ തെന്നെയും ഒരു വ്യക്തിയുടെ തലച്ചോറിനെ t1 എന്നാ സമയത്ത് സ്വാധീനിക്കുന്ന എല്ലാ paramaters നെയും ആ രീതിയില്‍ തെന്നെ t2 എന്ന സമയത്ത് പുന സൃഷ്ടിക്കാം എന്നുണ്ടങ്കില്‍, ആ വ്യക്തി t1 ല്‍ ചിന്തിക്കുന്നത് പോലെ തെന്നെ t2 വിലും ചിന്തിക്കും. മാത്രവുമല്ല ഈ parameters എല്ലാം തെന്നെ, മറ്റു കാരണങ്ങളുടെ ഫലങ്ങളും ആണ്. എവിടെ എവിടെയാണ് freewill ?

ഞാന്‍ ഇത് പറയുന്നത്, സുശീല്‍ കുമാര്‍ പറയുന്ന മാതിരി തെങ്ങിന്മേല്‍ നിന്ന് ഇറങ്ങാത്തത് കൊണ്ടോ, മത മൌലിക വാദിയോ ആയത് കൊണ്ടല്ല. ഇത് വളരെ വ്യാപകമായി ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണ്, അവരാരും, നിങ്ങള്‍ കരുതുന്ന മാതിരി "ചങ്കരന്‍" മാരായിരുന്നില്ല.

Subair said...

newscientist മാസികയില്‍ ഒരു "ചങ്കരന്‍" ഈ വിഷയകമായി വന്ന ഒരു article ഉദ്ധരിച്ച്‌ ഞാന്‍ അവസാനിപ്പിക്കാം.

Science, on the other hand, seems to have its roots firmly set in the deterministic traditions. The main question for a physicist is: if I do so and so to such and such a system, how will it behave as a result of my actions?Physics is all about studying causes and their effects, so the deterministic link between cause and effect would seem to be

Newton imagined the universe to be like a giant clockwork machine running according to his immutable laws of motion. Not only is there no place for free will in Newton’s universe, but even God plays a passive and marginal role. He is responsible only for setting the initial conditions. From then on the universe evolves deterministically without his intervention. Even when Newtonian gravity failed and Einstein replaced it with general relativity, nothing changed as far as determinism was concerned.

According to Einstein the universe actually exists all at once, and everything that has happened and will happen is already there in what we now call the “block universe”. All the future instances of time are already laid out on a line in a four-dimensional block-like reality, as far as general relativity is concerned. Einstein is famously quoted as saying that any change with passage of time is merely “an illusion, albeit a persistent one”. This is full determinism at its best.

Quantum physics, however, has changed this picture in the most dramatic way...[]

If we are all made up of atoms, and if atoms behave deterministically, then we too must be fully determined. We simply must share the same fate as the rest of the universe. When we look inside our brains, all we find are interconnected neurons, whose behaviour in turn is governed by their
underlying molecular structure, which in turn is fully governed by the strict laws of quantum mechanics. Taking the argument to extremes, the laws of quantum mechanics ultimately determine how I deduce the laws of quantum mechanics, which appears to be a fully circular argument and therefore logically difficult to sustain.
“What proof is there that brutes are other than a superior race of marionettes,” the biologist Thomas Henry Huxley asked more than a century ago, “which eat without pleasure, cry without pain, desire nothing, know nothing, and only simulate intelligence?” There is no proof as far as physics is concerned. Physics is simply unable to resolve the question of free will, although, if anything, it probably leans towards determinism.
The most honest position for a scientist on the question of free will is efinitely agnostic: I simply do not know. What I do know is that when I was asked to write about free will as a physicist I found the idea so exciting that I
had no choice but to agree to take it on.

( NewScientist, 18 November 2006 )
[http://www.qi.leeds.ac.uk/~vlatko/articles/determinism.pdf )

വിയോചിപ്പ് പ്രകടിപ്പിക്കുന്നവരെ ചങ്കരന്മാരാക്കുന്ന നമ്മുടെ യുക്തിവാടികള്‍ക്കില്ലാതെ പോയത് ഈ സത്യസന്ധതയാണ്.

സുശീല്‍ കുമാര്‍ said...

സുബൈര്‍,

താങ്കള്‍ക്ക് ചങ്കരന്‍ തങ്ങില്‍ തന്നെ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലായില്ല എന്നു തോന്നുനു. 'വിഷയം തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്നു' എന്നാണ്‌ ആ മലയാള ഭാഷാ പ്രയോഗത്തിന്റെ അര്‍ത്ഥം. അത്രയേ ഉദ്ദേശിച്ചുള്ളു. അല്ലതെ താങ്കളെ ചങ്കരനാക്കിയെന്ന് തെറ്റിദ്ധരിക്കരുത്‌. അതുപോലെ മത മൗലികവാദി എന്നു പറഞ്ഞാല്‍ ദുരര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ല. മത വിശ്വാസത്തെ മൗലികമായി കണ്ട് വാദിക്കുന്നയാള്‍ എന്നാണതിന്റെ അര്‍ത്ഥം.

യുക്തിവാദികള്‍ അറിവില്ലാത്ത കാര്യങ്ങളില്‍ മുന്‍വിധികള്‍ പുലര്‍ത്തുന്നവരല്ല. അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് പറയാനുള്ള ചങ്കൂറ്റമാണ്‌ യുക്തിവാദത്തിന്റെ തന്നെ മുഖമുദ്ര. ബോധപൂര്‍വ്വം തനിക്കു ഹിതമല്ലാത്ത ഒരഭിപ്രായം തെറ്റാണെന്നുവരുത്തിത്തീര്‍ത്തിട്ട് യുക്തിവാദിക്ക് കിട്ടനൊരു സ്വര്‍ഗ്ഗവുമില്ലല്ലോ!!! എന്നാല്‍ 'എന്റെ കിതാബില്‍ പറഞ്ഞു' എന്ന ഒരൊറ്റ കാരണത്താല്‍ ഏത് മൂഢതയ്ക്കും ശാസ്ത്രീയത ചികഞ്ഞ്‌ മതവചനത്തിനൊപ്പിച്ച് ചെത്തിമിനുക്കി അവതരിപ്പിക്കാന്‍ മിടുക്ക് കാണിക്കുന്ന മതവിശ്വാസിക്ക് ഇപ്പറഞ്ഞ സത്യസന്ധത എത്രത്തോളമുണ്ടെന്ന് പറയാമോ?

സുശീല്‍ കുമാര്‍ said...

ശാസ്ത്രത്തിന് ഒരു വിഷയത്തില്‍ തീരുമാനത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നു വയ്ക്കുക; അതുകൊണ്ട് മാത്രം ഒരു അന്ധവിശ്വാസം ശരിയാണെന്ന് തീരുമാനിക്കുന്നതെങ്ങനെ? !!!!!!
ശാസ്ത്രത്തിന്‌ ഒരു കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത്രവരെയേ ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞിട്ടുള്ളു എന്നല്ലാതെ അത് മതത്തിന്റെ മൂഢവിശ്വാസത്തിന്‌ തെളിവാകുന്നതെങ്ങനെ?

രാമന്റെ ഉത്തരം ശരിയാകാം തെറ്റാകാം, പക്ഷേ അതുകൊണ്ട് കൃഷ്നന്റെ ഉത്തരം ശരിയാണെന്നെങ്ങനെ പറായാന്‍ കഴിയും? അതും ഒരു ചെറുപരിശോധന പോലുമില്ലാതെ?

സുശീല്‍ കുമാര്‍ said...

"എന്നാല്‍ ഒരു വ്യക്തിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന paramater കള്‍ വളരെ സങ്കീര്‍ണമാണ്. എന്നാല്‍ തെന്നെയും ഒരു വ്യക്തിയുടെ തലച്ചോറിനെ t1 എന്നാ സമയത്ത് സ്വാധീനിക്കുന്ന എല്ലാ paramaters നെയും ആ രീതിയില്‍ തെന്നെ t2 എന്ന സമയത്ത് പുന സൃഷ്ടിക്കാം എന്നുണ്ടങ്കില്‍, ആ വ്യക്തി t1 ല്‍ ചിന്തിക്കുന്നത് പോലെ തെന്നെ t2 വിലും ചിന്തിക്കും. മാത്രവുമല്ല ഈ parameters എല്ലാം തെന്നെ, മറ്റു കാരണങ്ങളുടെ ഫലങ്ങളും ആണ്. എവിടെ എവിടെയാണ് freewill ?
"

>>>> നമ്മുടെ ചതുര്‍മാന ലോകത്തില്‍ ഇത് തികച്ചും സാങ്കല്പിക ചോദ്യമാണെന്ന് എനിക്കു തോന്നുന്നു. ഫ്രീ വില്‍ എന്നത് ജീവനുള്ളതും, ചിന്തിക്കുന്നതുമായ ഒരു മനുഷ്യനെ/ജീവിയെ സംബന്ധിച്ചു മാത്രമേ പ്രസക്തകുന്നുള്ളു. എന്നാല്‍ പ്രകൃതിയിലെ യാദൃശ്ചിക സംഭവങ്ങല്‍ ഒന്നും തന്നെ ഇതിന്റെ പരിധിയില്‍ വരില്ല. തെങ്ങില്‍ നിന്നു്‌ തേങ്ങ ഒരാളുടെ തലയില്‍ തന്നെ വീഴണമെങ്കില്‍ അവിടെ അയാളുടെ സ്വതന്ത്ര്യത്തിന്‌ എന്താണ്‌ പ്രസക്തി? വിമാന അപകടത്തില്‍ പൈലറ്റിന്റെ ഒരു പ്രത്യേക തീരുമാനം അപകടത്തില്‍ നിന്ന് ഒഴിവാകാന്‍ സഹായകമാകാമെങ്കിലും അയാളുടെ പ്രവര്‍ത്തന പരിധിയില്‍ വരാത്ത ഒരു കാരണം കൊണ്ടാണ്‌ അപകടം സംഭവിക്കുന്നതെങ്കിലും ഫ്രീ വില്‍ നു പ്രസക്തിയില്ല.

ഒരു ലോട്ടറി ടിക്കറ്റ് നറിക്കെടുപ്പില്‍ പത്തു ലക്ഷം ടിക്കറ്റുകള്‍ക്കിടയില്‍ നിന്ന് ഒരു നമ്പറിന് ഒരിക്കല്‍ നറുക്കു വീണുവെന്നിരിക്കട്ടെ. വീണ്ടുമൊരിക്കല്‍ അതേ ടിക്കറ്റിനു നറുക്ക് വീഴാനുള്ള സാധ്യത പത്തു ലക്ഷത്തില്‍ ഒന്നു മാത്രമാണ്‌. ഇവിടേയും ആരുടെയെങ്കിലും മുന്‍ തീരുമാനമെന്നു പറയുന്നത് എത്ര പരിഹാസ്യമായിരിക്കും?

ജീവിതം റീടേക്കുകള്‍ ഇല്ലാത്തതാണ്‌. അവിടുത്തെ ഓരോ സംഭവവും നിശ്ചിത തീരുമാനപ്രകാരമെന്ന് പറയുന്നത് വിശ്വാസമാണെങ്കിലും മനസ്സിലാക്കാം. എന്നാല്‍ ആ തീരുമാനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് തീരുമാനിച്ചയാളിനെ കുറ്റവിമുക്തനാക്കണമെന്ന നിര്‍ബന്ധമാണ്‌ മനസ്സിലാക്കാത്തത്.

വിചാരം said...

:)

സുശീല്‍ കുമാര്‍ said...

വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാനായി അപ്പൊകലിപ്റ്റൊ പോസ്റ്റ് ചെയ്ത ചില കമന്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സുബൈറിനെപ്പോലെ വിഷയത്തെ ഗൗരവമായി കണ്ട് സംസാരിക്കുന്ന ചിലരുമായി ചര്‍ച്ച നടക്കുമ്പോള്‍ അതിനിടയില്‍ തെറിവിളികളുമായി നുഴഞ്ഞു കയറുന്ന ചിലര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിനുതന്നെ നാണക്കേടുണ്ടാക്കും.

അപ്പൊകലിപ്തോ said...

>>> സുശീല് കുമാര് പി പി : വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാനായി അപ്പൊകലിപ്റ്റൊ പോസ്റ്റ് ചെയ്ത ചില കമന്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സുബൈറിനെപ്പോലെ വിഷയത്തെ ഗൗരവമായി കണ്ട് സംസാരിക്കുന്ന ചിലരുമായി ചര്ച്ച് നടക്കുമ്പോള്‍ അതിനിടയില്‍ തെറിവിളികളുമായി നുഴഞ്ഞു കയറുന്ന ചിലര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിനുതന്നെ നാണക്കേടുണ്ടാക്കും. <<<


എണ്റ്റെ സുശീല്‍ കുമാറേ..
വളരെ ഉപരിപ്ളവമായ ഒരു സംഗതിയെടുത്തുപോസ്റ്റാക്കി പിന്നെ ചില പരസ്പര വിരുദ്ധ വാചകകസര്‍ത്തുകള്‍ അള്ളിപ്പിടിപ്പിച്ചാല്‍ അത്‌ ഗൌരവതര ചര്‍ച്ചയെന്നൊക്കെ തെറ്റിദ്ധരിപിച്ച്‌ ഇല്ലാത്ത മഹത്വം വിടുവായത്തങ്ങല്‍ക്കുണ്ടാക്കുന്നതു വിലകുറഞ്ഞ വേലയല്ലെ.
പരസ്പര വിരുദ്ദമായ അഭിപ്രായങ്ങല്‍ പറഞ്ഞാല്‍ അതിനെ വിമര്‍ഷിക്കാന്‍ തുനിയെണ്ടെങ്കില്‍ ഈ പോസ്റ്റ്‌ വീട്ടിലെ ചുമരില്‍ ഒട്ടിച്ചുവച്ചാല്‍ മതിയായിരുന്നല്ലോ. ചര്‍ച്ച വഴിമാറ്റിയതു ഞാനല്ലല്ലോ. ചര്‍ച്ചയേ വേണ്ടാത്ത ഒരു സംഗതി പോസ്റ്റാക്കുന്നതല്ലെ ചര്‍ച്ച വഴിതെറ്റിക്കുന്നതെന്നു താങ്കള്‍ക്ക്‌ തോന്നുന്ന (താന്‍ വലിയ എന്തരൊ മഹാപോസ്റ്റിട്ടിരിക്കുന്നു എന്ന) ദുരഭിമാനത്തെക്കാല്‍ ശ്രദ്ദിക്കെണ്ട സംഗതി.

ഞങ്ങല്‍ വിമര്‍ഷിക്കുമ്പോല്‍ ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിനു തന്നെ നാണക്കേടുണ്ടാക്കും എന്നൊക്കെയുള്ള പഴയ പയറ്റ്‌ മൂശയില്‍തന്നെ വയ്ക്കുക. കേട്ടു കേട്ടു അരോചകം വന്നെന്നേ..

താങ്കളുടെ ചുമരു.. താങ്കളുടെ യൂസര്‍ ക്രെഡന്‍ഷ്യല്‍. കമണ്റ്റുകള്‍ നിലനിര്‍ത്തുകയോ നീക്കുകയോ ചെയ്യാം.

അപ്പൊകലിപ്തോ said...
This comment has been removed by the author.
സുശീല്‍ കുമാര്‍ said...

അപ്പോകലിപ്തൊ,

താങ്കള്‍ മാത്രമല്ല, മറ്റു പല വിശ്വാസി സുഹൃത്തുക്കളും ഇവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. അവരുടെയൊന്നും ഒരു കമന്റും ഇതുവരെ നീക്കം ചെയ്യേണ്ടി വന്നിട്ടില്ല. താങ്കള്‍ ഇഷ്ടമില്ലാത്ത എല്ലാ ബ്ലോഗുകളിലും കയറി താങ്കളുടെ സംസ്കാരത്തെ വെളിപ്പെടുത്തുന്ന കമന്റുകള്‍ പാസാക്കുന്നയാളാണെന്നറിയാം. ഇത് മഹത്തായ പോസ്റ്റാണെന്നോ, മഹാ പോസ്റ്റിട്ടിരിക്കുന്നു എന്നോ ഒന്നും ഞാന്‍ അവകാശപ്പെട്ടിട്ടില്ലല്ലോ? വിഷയത്തെക്കുറിച്ചു ഒന്നും പറായാനില്ലെങ്കില്‍ വായിച്ച ശേഷം മാന്യമായി പോകുന്നതാണ്‌ നല്ല രീതി. അതിനു പകരം അവിടെയെല്ലാം എന്തെങ്കിലും വൃത്തികേടുകല്‍ നിക്ഷേപിച്ചേ പോകൂ എന്നു വെച്ചാല്‍ എന്തു ചെയ്യും?

"എണ്റ്റെ സുശീല്‍ കുമാറേ..
വളരെ ഉപരിപ്ളവമായ ഒരു സംഗതിയെടുത്തുപോസ്റ്റാക്കി പിന്നെ ചില പരസ്പര വിരുദ്ധ വാചകകസര്‍ത്തുകള്‍ അള്ളിപ്പിടിപ്പിച്ചാല്‍ അത്‌ ഗൌരവതര ചര്‍ച്ചയെന്നൊക്കെ തെറ്റിദ്ധരിപിച്ച്‌ ഇല്ലാത്ത മഹത്വം വിടുവായത്തങ്ങല്‍ക്കുണ്ടാക്കുന്നതു വിലകുറഞ്ഞ വേലയല്ലെ. "

>>>> സുബൈറിന്റെ ഒടുവിലെ കമന്റുകളില്‍ ചിന്തനീയമായ ചില കാര്യങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. അത് പരസ്പര വിരുദ്ധമായ വാചകക്കസര്‍ത്താണെന്നും ഞാന്‍ അതില്‍ അള്ളിപ്പിടിക്കുകയാണെന്നും ഒക്കെ പറഞ്ഞാല്‍ (തിരിച്ചിങ്ങോട്ടുമാകാം; ചര്‍ച്ച ചെയ്യത്തക്ക ചിലത് ഈ പൊസ്റ്റിലുള്ളതുകൊണ്ടാണല്ലോ സുബൈര്‍ ഇവിടെ കമന്റിട്ടത്?) ഞാന്‍ എന്താണ്‌ പറയുക? അത് വായിക്കുന്നവര്‍ പറയട്ടെ എന്നല്ലാതെ?

sanchari said...

ഇ എ ജബ്ബാറിന്റെ ഈ ബ്ലോഗില്‍ സുശീല്‍ കുമാറുമായി മുമ്പ് നടന്ന ചര്‍ച്ചയുടെ തുടര്‍ച്ച ഇവിടെ

സുശീല്‍ കുമാര്‍ said...

Thank you Sanchari.

sanchari said...

@susheel kumar
welcome
പക്ഷെ നമ്മുടെ ജബ്ബാര്‍ ഇതും ഡിലിറ്റി
അത് അയാളുടെ അവകാശം

Riyas said...

ഇത്തരം വിവരക്കേടുകളൊക്കെ മതഭ്രാന്തന്മാരിളക്കിവിടുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത് സുശീലേ. തലക്കകത്ത് ആള്‍ത്താമസമുള്ള വിശ്വാസികള്‍ മതനേതൃത്വത്തില്‍ നിന്ന് താനെ അകന്നു കൊള്ളും :) കാല്‍വിന്‍ പറഞ്ഞത് 2൦൦% സത്യം ആണ്

Riyas said...

ഇത്തരം വിവരക്കേടുകളൊക്കെ മതഭ്രാന്തന്മാരിളക്കിവിടുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത് സുശീലേ. തലക്കകത്ത് ആള്‍ത്താമസമുള്ള വിശ്വാസികള്‍ മതനേതൃത്വത്തില്‍ നിന്ന് താനെ അകന്നു കൊള്ളും :) കാല്‍വിന്‍ പറഞ്ഞത് 2൦൦% സത്യം ആണ്