മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, March 28, 2010

യുക്തി ജയിച്ച രാത്രി

പട്ടി തേങ്ങ പോതിയ്ക്കാന്‍ പുറപ്പെട്ട പോലെ - ആഭിചാര ക്രിയകള്‍ കൊണ്ട് തന്നെ കൊല്ലാന്‍ ശ്രമിച്ചു പരാജയപ്പെട്ട മന്ത്രവാദിയെ പറ്റി സനല്‍ ഇടമറുക് പറഞ്ഞതാണിത്. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ എതിരാളികള്‍ ആഭിചാര പ്രയോഗം ചെയ്യുന്നു എന്ന ഉമാ ഭാരതിയുടെ വാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ "ഇന്‍ഡ്യ ടി.വി." എന്ന ടെലിവിഷന്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു ഇന്ത്യയിലെ പല ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും സ്വകാര്യ മന്ത്രവാദിയായ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്‍മയും, ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുകും. ചര്‍ച്ച ചൂട്‌ പിടിച്ചപ്പോള്‍ മന്ത്രവാദം കൊണ്ട് ഒരാളെ തനിക്ക്‌ അപായപ്പെടുത്താനും കൊല്ലാനും കഴിയും എന്ന് പറഞ്ഞ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്‍മ എന്ന മന്ത്രവാദിയോട് ആ വിദ്യ തന്നില്‍ തന്നെ പ്രയോഗിച്ചു കാണിക്കാന്‍ സനല്‍ വെല്ലുവിളിച്ചതോടെയാണ് രസകരമായ സംഭവ പരമ്പരയുടെ തുടക്കം.
തുടര്‍ന്ന് വായിക്കുകയുക്തി ജയിച്ച രാത്രി

(കടപ്പാട്: Rationalist International)

6 comments:

Arun /അരുണ്‍ said...

ഒരു ടി വി ക്യാമറ മുന്നില്‍ ഇല്ലായിരുന്നു എങ്കില്‍ മന്ത്രവാദി സനല്‍ ഇടമരുകിനെ തല്ലിക്കൊന്ന് അവസാനം മന്ത്രപ്രയോഗത്താല്‍ മരിച്ചതാണെന്ന് വരുത്തിത്തീര്‍ത്തേനേ !

അപ്പൂട്ടൻ said...

ചുറ്റും അന്ധവിശ്വാസികളെ മാത്രം കണ്ടുശീലിച്ച 'പാവം' പണ്ഡിതന്‌ (?) കൊല്ലും എന്നു പറഞ്ഞാൽ "എന്നാ എന്നെ കൊന്നോ" എന്നുപറഞ്ഞ്‌ ഒരാൾ വരും എന്ന്‌ പ്രതീക്ഷിക്കാൻ സാധിച്ചിട്ടുണ്ടാവില്ല. നിന്നെ മൂന്നു മിനിറ്റിൽ കാലപുരിയ്ക്കയയ്ക്കും എന്ന്‌ പേടിപ്പിച്ചാൽ നിക്കറിൽ മുള്ളി പിന്മാറും എന്നായിരിക്കാം പണ്ഡിതൻ (?) കരുതിക്കാണുക. പെട്ടുപോയില്ലേ..... കോവൂരിന്റെ പണം എനിക്കാവശ്യമില്ല എന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറിയ മന്ത്രവാദികൾ എത്രയോ ബുദ്ധിമാന്മാർ. സ്വന്തം തട്ടിപ്പ്‌ ചെലവാകുന്നത്‌ എവിടെയെന്ന്‌ അറിയാനുള്ള ബുദ്ധിയെങ്കിലും ഇവർക്കുണ്ട്‌.

ഈ പണ്ഡിതന്‌ (?) ആഭിചാരം പോയിട്ട്‌ സാദാ മന്ത്രങ്ങൾ വരെ പിടിയില്ലെന്ന്‌ വീഡിയോ കണ്ടാൽ മനസിലാക്കാം. കുറേ ദേവീസ്തുതികൾ ചൊല്ലി തലക്ക്‌ പിടിക്കലും എന്തെന്ന്‌ മനസിലാകാത്ത ചില ആംഗ്യങ്ങളും കാണിച്ചാൽ ഒരാൾ മരിച്ചുവീഴും എന്ന്‌ വിശ്വസിക്കണമെങ്കിൽ അയാൾ മരമണ്ടനായിരിക്കണം. അതൊക്കെ കണ്ട്‌ "ഹൊ, അപാരം തന്നെ മഹാന്റെ ശക്തി" എന്ന്‌ കരുതുന്ന ജനത്തിന്റെ ബുദ്ധിനിലവാരത്തെക്കുറിച്ച്‌ പറയണമെങ്കിൽ മലയാളത്തിൽ വാക്കുകൾ ഇനി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം ചില മലയാള(വിനയ) സിനിമകളെങ്കിലും കണ്ടിരുന്നെങ്കിൽ "ഘോര ഘോര, സ്ഫുര സ്ഫുര, പ്രജട പ്രജട" തുടങ്ങിയ മന്ത്രങ്ങളും ഉണ്ടെന്നെങ്കിലും പഠിക്കാമായിരുന്നു.

ഇത്‌ നമ്മുടെ പത്രങ്ങളിൽ വന്നിരുന്നോ? കണ്ടവർ ഒന്ന് അറിയിക്കണേ

Subair said...

കോവൂരിന്‍റെ വെല്ലുവിളിയാണ് ഇത് കണ്ടപ്പോള്‍ ഓര്‍മ വന്നത്.

http://en.wikipedia.org/wiki/Abraham_Kovoor's_challenge

മലയാളത്തില്‍, കോവൂരിന്‍റെ "യുക്തിചിന്തയില്‍" ഇത് കൊടുത്തിട്ടുണ്ട്‌, മറ്റു പുസ്തകങ്ങളിലും കാണുമായിരിക്കും.

Subair said...

ശരിയായ ലിങ്ക്:

http://en.wikipedia.org/wiki/Abraham_Kovoor's_challenge

<-----> said...

പണ്ടത്തെ പ്രവാചകന്മാരും അവതാരങ്ങളും ഇങ്ങനെ തന്നെ ആയിരുന്നു വിശ്വാസികളെ കബളിപ്പിച്ച്ചതും ഓരോ മതങ്ങള്‍ ഉണ്ടാക്കി സുഭിക്ഷമായി ജീവിച്ചതും. കോവൂരും, ഇടമാരുകുമൊക്കെ ഒരു രണ്ടായിരം കൊല്ലം മുമ്പെങ്കിലും ജനിക്കണം ആയിരുന്നു.

LAL said...

യു ടുബില്‍ വാചാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .. http://www.youtube.com/watch?v=t9taL2vcOJ0