കള്ളന്, കൊള്ളക്കാരന്, കൊലപാതകി, വ്യഭിചാരി, വഞ്ചകന്- ഇക്കൂട്ടത്തില്‍ എത്രാമത്തെ നമ്പറിട്ടാണ് നിങ്ങള്‍ യുക്തിവാദി, നിരീശ്വരവാദി എന്നിവരെ ചേര്‍ക്കാന്‍ പോകുന്നത്?
യുക്തിവാദിയെന്നു കേള്‍ക്കുമ്പോള്‍ 'ചുവപ്പുകണ്ട കാളയെപ്പോലെ' വിളറിയെടുക്കുന്ന സാമാന്യ മതവിശ്വാസിയോടു മാത്രമല്ല ഈ ചോദ്യം. ഉള്ളില്‍ ആവശ്യത്തിലധികം യുക്തിബോധമുണ്ടായിട്ടും മറ്റുള്ളവരെ മുഷിപ്പിക്കേണ്ടെന്നുകരുതിയോ, അതാണ് ജീവിച്ചുപോകാന്‍ കൂടുതല്‍ സൗകര്യമെന്നു കരുതിയോ യാന്ത്രികമായി വിശ്വസിക്കുകയും മതം ആചരിക്കുകയും ചെയ്യുന്ന കപട വിശ്വാസികളോടുകൂടിയാണ് ഈ ചോദ്യം.
രംഗം 1
ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ മല്‍സരവേദി. 'പ്രേതഗാനം' റൗണ്ടില്‍ ഒരു അടിപൊളി പ്രേതഗാനം മനോഹരമായി ആലപിച്ച് ജഡ്ജസിന്റെ ലാത്തിയടി കൊള്ളാന്‍ തയ്യാറായി ചിരിച്ചുകൊണ്ടു് മല്‍സരാര്‍ത്ഥിയായ പെണ്‍കുട്ടി നില്ക്കുന്നു. പാട്ടിനെ വിലയിരുത്തിക്കഴിഞ്ഞ ശേഷം പെട്ടെന്നാണ് വിധികര്‍ത്താവായ പ്രശസ്ത ഗായകന് ശ്രീ. എം ജി ശ്രീകുമാറിന്റെ ചോദ്യം.
"പ്രേതം, ഭൂതം, പിശാച്, ചെകുത്താന് ഇവയൊക്കെ ശരിക്കും ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ?"
അപ്രതീക്ഷിതമായ ചോദ്യം കേട്ട് പെണ്‍കുട്ടി ഒട്ടമ്പരപ്പോടെ പറഞ്ഞു:
"ഇല്ല. എങ്കിലും പേടി തോന്നാറുണ്ട്."
"ഒന്നു കൂടി വ്യക്തമായി പറയൂ. പ്രേതത്തെ പേടിയുണ്ടോ? അവയെല്ലാം ശരിക്കും ഉള്ളതാണെന്നു കരുതുന്നുണ്ടോ?"
"ഇല്ല, എങ്കിലും പ്രേത സിനിമകളും സീരിയലുകളും കണ്ട ശേഷം ഉറങ്ങാന്‍ കിടന്നാല്‍ പേടി തോന്നാറുണ്ട്."
"അങ്ങനെയുന്നുമില്ലെടേയ്, എല്ലാം വെറും അന്ധവിശ്വാസമാണെടേയ്. "
ഓരോ മല്സരാര്ത്ഥിക്കുവേണ്ടിയും പ്രത്യേകം പ്രത്യേകം സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്ന ശ്രീ എം ജി ശ്രീകുമാറാണ് ഇത്ര ലാഘവത്തോടെ ഈ വിഷയത്തോട് പ്രതികരിച്ചത്.
രംഗം 2
മേല്‍ സംഭവം നടന്നതിന്റെ പിറ്റേ ദിവസം. എന്റെ സഹപ്രവര്‍ത്തകനായ അബ്ദുല്‍ ഗഫൂറിനോട് തമാശായ്ക്കുവേണ്ടി ചോദിച്ചു.
"ഗഫൂറേ, നീ പ്രേതം, യക്ഷി, ഭൂതം, പിശാച്, കുട്ടിച്ചാത്തന്, ചെകുത്താന് ഇവയില്‍ വിശ്വസിക്കുന്നുണ്ടോ?"
"പ്രേതം, യക്ഷി, കുട്ടിച്ചാത്തന് ഇവയിലൊന്നും വിശ്വാസമില്ല. പക്ഷേ ചെകുത്താന്, ജിന്ന്, മലക്ക്, ഇവയിലൊക്കെ നല്ല വിശ്വാസമുണ്ട്."
"അതെന്താ ഗഫൂറേ ഒരു പക്ഷപാതം?"
"ജിന്ന്, മലക്ക്, ചെകുത്താന് ഇവയിലൊക്കെ വിശ്വസിക്കണമെന്ന് ഞങ്ങളുടെ കിതാബില്‍ പറഞ്ഞിട്ടുണ്ട്."
*********************************************************************
ഇതില്‍ ആദ്യ സംഭവമെടുക്കാം. പ്രേതം, യക്ഷി, ഭൂതം, പിശാച് ഇവയിലൊക്കെ അന്ധമായി വിശ്വസിക്കുന്ന ഒരുപാടാളുകള്‍ ഇന്നുമുണ്ട്. അവയിലുള്ള വിശ്വാസത്തെ ശ്രീ. എം ജി ശ്രീകുമാര്‍ എങ്ങനെയാണ് നിരാകരിച്ചത്? അത് ഏതെങ്കിലും 'അഭൗമശക്തി' യുടെ ആജ്ഞപ്രകാരമല്ലെന്നു വ്യക്തം. എന്തെങ്കിലും വെളിപാടു മൂലവുമല്ല, പിന്നെയോ? കഴിഞ്ഞ കാല ജീവിതത്തിനിടയില്‍ അദ്ദേഹം ആര്‍ജിച്ച ശാസ്ത്ര ജ്ഞാനവും അതുവഴി ആര്‍ജിച്ച യിക്തിബോധവും തന്നെയാണ് അദ്ദേഹത്തെ ഇത്തരമൊരു നിരാകരണത്തിനു പ്രേരിപ്പിച്ചത്. ഇത്തരം 'തരംതാണ' വിശ്വാസങ്ങള്‍ തന്നെപ്പോളൊരാള്ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കരുതുന്നുണ്ടാകാം.
ഇനി രണ്ടാമത്തെ സംഭവം. ഇവിടെ ഗഫൂര്‍ പ്രേതം, യക്ഷി, കുട്ടിച്ചാത്തന് ഇവയെ തള്ളിക്കളഞ്ഞതും അതേ മാനദണ്ഡപ്രകാരമാകാം. തന്റെ മതം അനുശാസിക്കുന്നില്ല എന്ന കാരണവും അതിനുണ്ടാകാം.
ഇനി നമുക്കൊരു കാര്യം പരിശോധിക്കാം. ശ്രീ. എം ജി ശ്രീകുമാറും, എന്റെ സുഹൃത്ത് ഗഫൂറും കുറേ അന്ധവിശ്വാസങ്ങളെ തള്ളിക്കളഞ്ഞത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണോ? അങ്ങനെ ചെയ്യുന്നത് പാപമാണോ? ഇക്കാര്യത്തില്‍ തങ്ങളുടെ ശാസ്ത്രബോധവും യുക്തിയും അവര്‍ പ്രയോഗിച്ചത് സാമൂഹ്യവിരുദ്ധമായ ഒരു സംഗതിയാണോ? അങ്ങനെയാണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല.
ആരാണ് യുക്തിവാദി?
ആരാണ് ഒരു യുക്തിവാദി? മതവിശ്വാസികളില്നിന്നുപരിയായി എന്ത് സവിശേഷതയാണ് യുക്തിവാദിക്കുള്ളത്? ജീവിതത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനം വിഷയങ്ങളിലും ഈ രണ്ടു വിഭാഗവും സമന്മാരാണ്. മതവിശ്വാസി ഒട്ടു മിക്ക കാര്യങ്ങളിലും യുക്തിബോധം മുറുകെ പിടിക്കുന്നുണ്ട്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിരാകരിക്കാനും ഇവര്‍ ഇതേ യുക്തിബോധത്തെത്തന്നെയാണ് ആശ്രയിക്കുന്നത്.
ഒരു ഉദാഹരണം:
പരലോക വിശ്വാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് ജമാ അത്തെ ഇസ്ലാമി സ്ഥാപകനായ അബുല്‍ അ അ്ലാ മൗദൂദി പറയുന്നത് നോക്കൂ:
" ഒരു പക്ഷക്കാരുടെ അഭിപ്രായം മരണാനന്തരം മനുഷ്യന് നിശ്ശേഷം നശിച്ചു മണ്ണായി പോകുമെന്നും അനന്തരം മറ്റൊരു ജീവിതവുമില്ലെന്നാണ്. അവര്‍ പറയുന്നതിതാണ്. മരണാനന്തരം ആരെങ്കിലും ജീവിച്ചതായി ഞങ്ങള്‍ കണ്ടിട്ടില്ല; മരിക്കുന്നവരെല്ലാം മണ്ണില്‍ ലയിച്ച് പോകുന്നതാണ് ഞങ്ങള്‍ കാണുന്നത്. അതിനാല്‍ മരണാനന്തരം ആരും ജീവിച്ചതായി കണ്ടില്ലെങ്കില്‍ മരണാനന്തരം എന്താകുമെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ എന്നു മാത്രമല്ലേ നന്നെക്കവിഞ്ഞാല്‍ അവര്‍ക്കു പറയാനവകാശമുള്ളു? അവിടന്ന് മുന്നോട്ടു കടന്ന് മരണാനന്തരം ഒന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാം എന്ന് വാദിക്കുവാന്‍ അവരുടെ പക്കല്‍ എന്ത് തെളിവാണുള്ളത്?
ഈ 'വാദം' വളരെ ന്യായമാണെന്ന കാര്യത്തില്‍ സംശയമില്ല.
" ഇനി രണ്ടാമത്തെ അഭിപ്രായമെടുത്തുനോക്കുക. അവര്‍ പറയുന്നത് മനുഷ്യന്റെ കര്മ്മഫലങ്ങളനുഭവിക്കുവാനായി അടിക്കടി ഈ ലോകത്തേക്കുതന്നെ പുനര്ജന്മമെടുത്ത് വരുന്നുവെന്നാണ്. മനുഷ്യന്റെ ഇപ്പോളത്തെ കര്‍മ്മഫലങ്ങള്‍ ചീത്തയാണെങ്കില്‍ അടുത്ത ജന്മത്തില് നായ, പൂച്ച, മുതലായ ജന്തുക്കളോ വൃക്ഷമോ നീചാകൃതിയില്പെട്ട മനുഷ്യനോ ആയി ജനിക്കുമെന്നും ഇനി സല്‍കര്‍മ്മം ചെയ്തവനാണെങ്കില്‍ അടുത്ത ജന്മത്തില് ഇതിനേക്കാള്‍ കൂടുതല്‍ ഉല്‍കൃഷ്ട പദവിയിലെത്തുമെന്നുമാണ് അവരുടെ വാദം. ഈ വിശ്വാസമാണ് ചില കെട്ടുറപ്പില്ലാത്ത മതങ്ങളില്‍ കണപ്പെടുന്നത്. ( കട്ടി കൂട്ടല്‍ നമ്മുടെ വക)
"ഇപ്പോള്‍ ചോദ്യമുദിക്കുന്നത് ആദ്യം എന്ത് വസ്തുവായിരുന്നുവെന്നാണ്. ആദ്യം മനുഷ്യനായിരിന്നുവെന്നാണുത്തരമെങ്കില്, അതിനു മുമ്പ് മൃഗമോ വൃക്ഷമോ ആയിരുന്നുവെന്നും സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ പ്രസ്തുത മനുഷ്യരൂപം എന്തൊരു സല്‍കര്‍മ്മത്തിന്റെ ഫലമായി ലഭിച്ചുവെന്ന ചോദ്യമുല്‍ഭവിക്കുന്നതാണ്. ഇനി ആദ്യം മൃഗമോ വൃക്ഷമോ ആയിരുന്നുവെന്നാണ് പറയുന്നതെങ്കില്‍ അതിനു മുമ്പ് മനുഷ്യനായിരുന്നുവെന്നും സമ്മതിക്കേണ്ടി വരും. അല്ലാത്ത പക്ഷം പ്രസ്തുത മൃഗത്തിന്റെയോ വൃക്ഷത്തിന്റെയോ രൂപം ഏതൊരു ദുഷ്മര്മ്മത്തിന്റെ ഫലമായി ലഭിച്ചുവെന്ന ചോദ്യവും ഉല്‍ഭവിക്കും. ചുരുക്കത്തില്‍ ഈ ആദര്‍ശക്കാര്‍ക്ക് സൃഷ്ടികളുടെ ആരംഭം ഇന്ന ജന്മത്തില് നിന്നാണെന്ന് തീരുമാനിക്കുക സാധ്യമല്ല. കാരണം, ഓരോ ജന്മവും മുന്‍ ജന്മത്തിന്റെ കര്‍മ്മഫലമാണെന്ന് തീരിമാനിക്കണമെങ്കില് ഓരോ ജന്മത്തിനും മുമ്പ് മറ്റൊരു ജന്മമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. അതാകട്ടെ യുക്തിക്ക് കടക വിരുദ്ധവുമാണ്." (കട്ടി കൂട്ടല്‍ നമ്മുടെ വക)
എത്ര യുക്തി ഭദ്രമായിട്ടാണ് യുക്തിവാദികളെപ്പോലും വെല്ലുന്ന വിധത്തില്‍ മൗദൂദി പുനര്ജന്മ സിദ്ധാന്തത്തെ തൊലിപൊളിച്ചടുക്കിയിരിക്കുന്നത്!! മത വിശ്വാസികള്‍ക്ക് യുക്തിബോധമില്ലെന്ന് നമുക്കെങ്ങനെ പറയാനാകും?
ഇനിയാണ് പ്രശ്നം ഉല്‍ഭവിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ തലനാരിഴകീറി പരിശോധിക്കാനും തള്ളിക്കളയുവാനും പരിഹസിക്കുവാനും സ്വന്തം യുക്തിബോധത്തെ നിര്‍ലോഭം ഉപയോഗിക്കുന്ന ഒരു മത വിശ്വാസി സ്വന്തം മതത്തിന്റെയും അന്ധവിശ്വാസത്തിന്റയും കാര്യം വരുമ്പോള്‍ ഈ യുക്തിബോധത്തെ സൗകര്യപൂര്‍വ്വം മാറ്റിവെയ്ക്കുന്നു.
മൗദൂദിയുടെ തന്നെ യുക്തിവാദം കാണുക:
"ഇനി മൂന്നാമത്തെ ആദര്ശമെടുക്കാം. അതില്‍ ഏറ്റവും പ്രഥമമായി വിവരിക്കുന്നത്, ഈ ലോകത്തിനൊരന്ത്യം വരുമെന്നും ദൈവം ഇഹലോകമാകുന്ന വ്യവസായശാല നശിപ്പിച്ച് സര്‍വ്വോപരി ഉന്നതവും അനശ്വരവുമായ മറ്റൊരു പുതിയ ലോകം സൃഷ്ടിക്കുമെന്നുമാണ്. ഈ സംഗതി ശരിയാണെന്നതില്‍ സംശയത്തിനൊട്ടും തന്നെ പഴുതില്ല."(കട്ടികൂട്ടല് നമ്മുടെ വക)
എങ്ങനെയുണ്ട് സ്വന്തം മതത്തിന്റെ കാര്യത്തില്‍ പ്രയോഗിച്ച യുക്തി? മറ്റുള്ള മത വിശ്വാസങ്ങളെയും നാസ്തികത്വത്തെയും വരെ യുക്തിബോധമുപയോഗിച്ച് നിരാകരിക്കുന്ന മതവിശ്വാസിക്ക് തന്റെ വിശ്വാസം ശരിയാണെന്നതില്‍ 'സംശയത്തിനൊട്ടും തന്നെ പഴുതില്ല'. ഇവിടെ ഒരു മതത്തിന്റെ വിശ്വാസങ്ങളെ മാത്രം പരിശോധിക്കുകയല്ല; എല്ലാ മതവിശ്വാസികളും പിന്തുടരുന്ന രീതിയെ പരിശോധിക്കുകയാണ്. എല്ലാ മത വിശ്വാസികളും ഇതേ നയം തന്നെയാണ് വിശ്വാസകാര്യത്തില്‍ പ്രയോഗിക്കുന്നത്.
നമ്മള് പറഞ്ഞു വന്നത് യുക്തി ബോധത്തെക്കുറിച്ചാണ്. യുക്തി ബോധം യുക്തിവാദിയുടെ മാത്രം കുത്തകയൊന്നുമല്ലെന്ന് പറഞ്ഞല്ലോ. യുക്തിവാദി അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കുമ്പോള്‍ മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം.
നൂറ് മതങ്ങളുണ്ടെന്നിരിക്കട്ടെ. ഓരോ മതവിശ്വാസിയും തന്റെ മതത്തിന്റെ ദൈവത്തെ മാത്രം പരിശോധനയേതുമില്ലാതെ സ്വീകരിക്കുകയും ബാക്കി തൊണ്ണൂറ്റൊമ്പത് ദൈവങ്ങളെയും യുക്തിപൂര്‍വ്വം തള്ളിക്കളയുകയും ചെയ്യുന്നു. യുക്തിവാദിയാകട്ടെ ബാക്കിവരുന്ന ഒരു ദൈവത്തെകൂടി തള്ളിക്കളയുന്നു. മതവിശ്വാസി 99 ദൈവങ്ങളുടെ കാര്യത്തില്‍ നാസ്തികനാകുമ്പോള്‍ യുക്തിവാദി ബാക്കിവരുന്ന് ഒന്നു കൂടി കൂട്ടി 100 ദൈവങ്ങളുടെയും കാര്യത്തില്‍ നാസ്തികനാകുന്നു. വ്യതാസം ഒന്നു മാത്രം; വെറും ഒന്ന്. (ബഹുദൈവ വിശ്വസികളുടെ കാര്യത്തില്‍ ഈ എണ്ണത്തില്‍ ചെറിയ വ്യത്യാസം കാണാം.)
മൗദൂദിയെ ഒന്നു കൂടി വായിക്കുമ്പോല്‍ ഇത് വ്യക്തമാകും.
1. "പരലോകത്തിലുള്ള നമ്മുടെ വിശ്വാസം വാസ്തവത്തില്‍ യുക്തിയെ ആസ്പദിച്ചുള്ളതല്ല. അടിയുറച്ച വിശ്വാസമാണതിന്റെ അടിസ്ഥാനം."- ഇസ്ലാം- പേജ് -123)
2. മലക്കുകളുടെ ആസ്തിക്യത്തില്‍ വിശ്വസിക്കാന്‍ നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. (പേജ്-106)
യുക്തിവാദം ഒരു പരിശോധനാരീതിയാണ്; ഒപ്പം ഒരു ജീവിത രീതിയും. ജീവിതത്തില്‍ വന്നു ചേരുന്ന സകലമാന പ്രശ്നങ്ങളെയും ശാസ്ത്രീയമായി പരിശോധിക്കുകയും അതിന് യുക്തമായ പരിഹാരങ്ങള്‍ കണ്ടെത്തുകയുമാണ് ഈ രീതി. സായി ബാബയുടെ ചിത്രത്തില്‍ നിന്ന് ഭസ്മം ഉതിരുമ്പോളും, മാതാവിന്റെ രൂപത്തില്‍ നിന്ന് കണ്ണീര് വരുമ്പോളും ഗണപതി പാലു കുടിക്കുമ്പോളും ആത്മാവു് ടമ്പ്ലര്‍ ചലിപ്പിക്കുമ്പോളും, ചെകുത്തനെ കല്ലെറിഞ്ഞു ഓടിക്കുമ്പോളും, യുക്തിവാദിക്ക് പിന്നാലെ ഓടേണ്ടി വരാത്തത് ഈ പരിശോധനാരീതി പിന്തുടരുന്നതുകൊണ്ടാണ്. യുക്തിവാദ രീതിയില്‍ മത ദൈവങ്ങളെ പരിശോധിക്കുമ്പോള്‍ എത്തിച്ചേരുന്ന നിഗമനമാണ് നിരീശ്വരവാദം. മതങ്ങള്‍ വേഷം കെട്ടിച്ചവതരിപ്പിക്കുന്ന 'ദൈവം' ഇല്ല എന്ന് വിശ്വസിക്കുന്നതല്ല; മറിച്ച് ഉണ്ട് എന്ന് വിശ്വസിക്കാതിരിക്കുന്നതാണ് നിരീശ്വരവാദം. അതുകൊണ്ടുതന്നെ നിരീശ്വരവാദം മറ്റേതൊരു വിശ്വാസത്തെയും പോലെ മറ്റൊരു വിശ്വാസം മാത്രമാണെന്ന ചില മതവാദികളുടെ സ്ഥിരം പല്ലവി കാപട്യമാണ്..
മത ദൈവങ്ങളെക്കുറിച്ച് വിമര്‍ശിക്കുമ്പോള്‍ ഒരു 'സൂപ്പര്‍നാച്ചുറല്‍ പവറിനെ' കെട്ടിയെഴുന്നെള്ളിക്കാന്‍ ശ്രമിക്കാറുണ്ട് ചിലര്‍. എന്നാല്‍ അവര്‍ വിശ്വസിക്കുന്ന മതത്തിലൊന്നും അത്തരമൊരു ദൈവത്തെ കാണാന്‍ കഴിയില്ല എന്നതാണ് വാസ്തവം. മാത്രമല്ല അവരുടെ ഒരു ദൈവവും അത്തരമൊരു ദൈവത്തെ വെച്ചു പൊറുപ്പിക്കുകയുമില്ല. തന്റെ മത ദൈവത്തിന് യുക്തിബോധത്തിനുമുന്നില് നിലനില്പ്പില്ലെന്നു മനസ്സിലാകുമ്പോള്‍ വാദത്തിനുവേണ്ടി എഴുന്നെള്ളിക്കുന്നതാണ് ഈ 'പ്രകൃത്യാതീതശക്തിയെ'. ഇനി ഒരു പ്രകൃത്യാതീത ശക്തിയെ വാദത്തിനു വേണ്ടി ചര്‍ച്ചക്കെടുത്താല്‍ തന്നെ ആ 'ശക്തി', തന്നെമാത്രം എല്ലാവരും ആരാധിക്കണമെന്ന് കല്‍പ്പിക്കാനും തന്നെ ആരാധിച്ചില്ലെങ്കില്‍ നരകത്തിലിട്ട് കരിയ്ക്കുമെന്ന് ഭീഷണിപ്പെടുത്താനും മാത്രം അല്പനാണോയെന്ന് പറയുവാന്‍ അവര്‍ ബാധ്യസ്ഥരാണ്. ആ ശക്തി തന്റെ കഴിവുകളെക്കുറിച്ച് നിസ്സാരനായ തന്റെ സൃഷ്ടികളോട് പൊങ്ങച്ചം പറയുകയും ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുകയും ചെയ്യുമോ? ആ ശക്തി പൂജാ ദ്രവ്യങ്ങള്‍ സ്വീകരിച്ച് അതിന്റെ അളവു നോക്കി അനുഗ്രഹിക്കുന്ന കൈക്കൂലിക്കാരനായ ഒരു സര്‍ക്കാര്‍ ഗുമസ്തനെപ്പോലെ ഒരു അത്യാര്ത്തിക്കാരനാണോ എന്നും അതിന്റെ സൃഷ്ടാക്കള്‍ വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്.
ഇനി നമുക്ക് ശ്രീ എം ജി ശ്രീകുമാറിലേക്കു് തിരിച്ചുവരാം.യക്ഷി, പിശാച്, പ്രേതം ചെകുത്താന് തുടങ്ങിയ അന്ധവിശ്വാസങ്ങളെ തള്ളുവാന്‍ അദ്ദേഹം സ്വീകരിച്ച അതേ മാനദണ്ഢമുപയൊഗിച്ച് നമുക്ക് അദ്ദേഹത്തിന്റെ 'സര്‍വ്വേശ്വരനെയും' വിലയിരുത്തിക്കൂടേ? അങ്ങനെ ചെയ്യുന്നത് കൊടും പാപമാണോ?
ശ്രീ ഗഫൂറിന് അന്യ മത വിശ്വാസങ്ങളായ പ്രേതം, യക്ഷി, കുട്ടിച്ചാത്തന് തുടങ്ങിയ അന്ധവിശ്വാസങ്ങളെ തള്ളിക്കളയുമ്പോളും അദ്ദേഹത്തിന്റെ മതത്തിലെ അതേ സ്റ്റാന്റേര്‍ഡുള്ള അന്ധവിശ്വാസങ്ങളെ ലജ്ജയില്ലാതെ ന്യായീകരിക്കേണ്ട ഗതികേടെന്തുകൊണ്ടാണ് ഉണ്ടായത്?
ഇതില്‍ ഏത് നിലപാടണ് ശാസ്ത്രബോധവും യുക്തിബോധവുമുള്ള ഒരു മനുഷ്യന് അഭികാമ്യം?
ഇനി പറയൂ. കള്ളന്, കൊള്ളക്കാരന്, കൊലപാതകി, വ്യഭിചാരി, വഞ്ചകന്- ഇക്കൂട്ടത്തില്‍ എത്രാമത്തെ നമ്പറിട്ടാണ് നിങ്ങള്‍ യുക്തിവാദി, നിരീശ്വരവാദി എന്നിവരെ ചേര്‍ക്കാന്‍ പോകുന്നത്?
എത്ര യുക്തി ഭദ്രമായിട്ടാണ് യുക്തിവാദികളെപ്പോലും വെല്ലുന്ന വിധത്തില്‍ മൗദൂദി പുനര്ജന്മ സിദ്ധാന്തത്തെ തൊലിപൊളിച്ചടുക്കിയിരിക്കുന്നത്!! മത വിശ്വാസികള്‍ക്ക് യുക്തിബോധമില്ലെന്ന് നമുക്കെങ്ങനെ പറയാനാകും?
ഇനിയാണ് പ്രശ്നം ഉല്‍ഭവിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ തലനാരിഴകീറി പരിശോധിക്കാനും തള്ളിക്കളയുവാനും പരിഹസിക്കുവാനും സ്വന്തം യുക്തിബോധത്തെ നിര്‍ലോഭം ഉപയോഗിക്കുന്ന ഒരു മത വിശ്വാസി സ്വന്തം മതത്തിന്റെയും അന്ധവിശ്വാസത്തിന്റയും കാര്യം വരുമ്പോള്‍ ഈ യുക്തിബോധത്തെ സൗകര്യപൂര്‍വ്വം മാറ്റിവെയ്ക്കുന്നു.
മൗദൂദിയുടെ തന്നെ യുക്തിവാദം കാണുക:
"ഇനി മൂന്നാമത്തെ ആദര്ശമെടുക്കാം. അതില്‍ ഏറ്റവും പ്രഥമമായി വിവരിക്കുന്നത്, ഈ ലോകത്തിനൊരന്ത്യം വരുമെന്നും ദൈവം ഇഹലോകമാകുന്ന വ്യവസായശാല നശിപ്പിച്ച് സര്‍വ്വോപരി ഉന്നതവും അനശ്വരവുമായ മറ്റൊരു പുതിയ ലോകം സൃഷ്ടിക്കുമെന്നുമാണ്. ഈ സംഗതി ശരിയാണെന്നതില്‍ സംശയത്തിനൊട്ടും തന്നെ പഴുതില്ല."(കട്ടികൂട്ടല് നമ്മുടെ വക)
എങ്ങനെയുണ്ട് സ്വന്തം മതത്തിന്റെ കാര്യത്തില്‍ പ്രയോഗിച്ച യുക്തി? മറ്റുള്ള മത വിശ്വാസങ്ങളെയും നാസ്തികത്വത്തെയും വരെ യുക്തിബോധമുപയോഗിച്ച് നിരാകരിക്കുന്ന മതവിശ്വാസിക്ക് തന്റെ വിശ്വാസം ശരിയാണെന്നതില്‍ 'സംശയത്തിനൊട്ടും തന്നെ പഴുതില്ല'. ഇവിടെ ഒരു മതത്തിന്റെ വിശ്വാസങ്ങളെ മാത്രം പരിശോധിക്കുകയല്ല; എല്ലാ മതവിശ്വാസികളും പിന്തുടരുന്ന രീതിയെ പരിശോധിക്കുകയാണ്. എല്ലാ മത വിശ്വാസികളും ഇതേ നയം തന്നെയാണ് വിശ്വാസകാര്യത്തില്‍ പ്രയോഗിക്കുന്നത്.
നമ്മള് പറഞ്ഞു വന്നത് യുക്തി ബോധത്തെക്കുറിച്ചാണ്. യുക്തി ബോധം യുക്തിവാദിയുടെ മാത്രം കുത്തകയൊന്നുമല്ലെന്ന് പറഞ്ഞല്ലോ. യുക്തിവാദി അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കുമ്പോള്‍ മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം.
നൂറ് മതങ്ങളുണ്ടെന്നിരിക്കട്ടെ. ഓരോ മതവിശ്വാസിയും തന്റെ മതത്തിന്റെ ദൈവത്തെ മാത്രം പരിശോധനയേതുമില്ലാതെ സ്വീകരിക്കുകയും ബാക്കി തൊണ്ണൂറ്റൊമ്പത് ദൈവങ്ങളെയും യുക്തിപൂര്‍വ്വം തള്ളിക്കളയുകയും ചെയ്യുന്നു. യുക്തിവാദിയാകട്ടെ ബാക്കിവരുന്ന ഒരു ദൈവത്തെകൂടി തള്ളിക്കളയുന്നു. മതവിശ്വാസി 99 ദൈവങ്ങളുടെ കാര്യത്തില്‍ നാസ്തികനാകുമ്പോള്‍ യുക്തിവാദി ബാക്കിവരുന്ന് ഒന്നു കൂടി കൂട്ടി 100 ദൈവങ്ങളുടെയും കാര്യത്തില്‍ നാസ്തികനാകുന്നു. വ്യതാസം ഒന്നു മാത്രം; വെറും ഒന്ന്. (ബഹുദൈവ വിശ്വസികളുടെ കാര്യത്തില്‍ ഈ എണ്ണത്തില്‍ ചെറിയ വ്യത്യാസം കാണാം.)
മൗദൂദിയെ ഒന്നു കൂടി വായിക്കുമ്പോല്‍ ഇത് വ്യക്തമാകും.
1. "പരലോകത്തിലുള്ള നമ്മുടെ വിശ്വാസം വാസ്തവത്തില്‍ യുക്തിയെ ആസ്പദിച്ചുള്ളതല്ല. അടിയുറച്ച വിശ്വാസമാണതിന്റെ അടിസ്ഥാനം."- ഇസ്ലാം- പേജ് -123)
2. മലക്കുകളുടെ ആസ്തിക്യത്തില്‍ വിശ്വസിക്കാന്‍ നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. (പേജ്-106)
യുക്തിവാദം ഒരു പരിശോധനാരീതിയാണ്; ഒപ്പം ഒരു ജീവിത രീതിയും. ജീവിതത്തില്‍ വന്നു ചേരുന്ന സകലമാന പ്രശ്നങ്ങളെയും ശാസ്ത്രീയമായി പരിശോധിക്കുകയും അതിന് യുക്തമായ പരിഹാരങ്ങള്‍ കണ്ടെത്തുകയുമാണ് ഈ രീതി. സായി ബാബയുടെ ചിത്രത്തില്‍ നിന്ന് ഭസ്മം ഉതിരുമ്പോളും, മാതാവിന്റെ രൂപത്തില്‍ നിന്ന് കണ്ണീര് വരുമ്പോളും ഗണപതി പാലു കുടിക്കുമ്പോളും ആത്മാവു് ടമ്പ്ലര്‍ ചലിപ്പിക്കുമ്പോളും, ചെകുത്തനെ കല്ലെറിഞ്ഞു ഓടിക്കുമ്പോളും, യുക്തിവാദിക്ക് പിന്നാലെ ഓടേണ്ടി വരാത്തത് ഈ പരിശോധനാരീതി പിന്തുടരുന്നതുകൊണ്ടാണ്. യുക്തിവാദ രീതിയില്‍ മത ദൈവങ്ങളെ പരിശോധിക്കുമ്പോള്‍ എത്തിച്ചേരുന്ന നിഗമനമാണ് നിരീശ്വരവാദം. മതങ്ങള്‍ വേഷം കെട്ടിച്ചവതരിപ്പിക്കുന്ന 'ദൈവം' ഇല്ല എന്ന് വിശ്വസിക്കുന്നതല്ല; മറിച്ച് ഉണ്ട് എന്ന് വിശ്വസിക്കാതിരിക്കുന്നതാണ് നിരീശ്വരവാദം. അതുകൊണ്ടുതന്നെ നിരീശ്വരവാദം മറ്റേതൊരു വിശ്വാസത്തെയും പോലെ മറ്റൊരു വിശ്വാസം മാത്രമാണെന്ന ചില മതവാദികളുടെ സ്ഥിരം പല്ലവി കാപട്യമാണ്..
മത ദൈവങ്ങളെക്കുറിച്ച് വിമര്‍ശിക്കുമ്പോള്‍ ഒരു 'സൂപ്പര്‍നാച്ചുറല്‍ പവറിനെ' കെട്ടിയെഴുന്നെള്ളിക്കാന്‍ ശ്രമിക്കാറുണ്ട് ചിലര്‍. എന്നാല്‍ അവര്‍ വിശ്വസിക്കുന്ന മതത്തിലൊന്നും അത്തരമൊരു ദൈവത്തെ കാണാന്‍ കഴിയില്ല എന്നതാണ് വാസ്തവം. മാത്രമല്ല അവരുടെ ഒരു ദൈവവും അത്തരമൊരു ദൈവത്തെ വെച്ചു പൊറുപ്പിക്കുകയുമില്ല. തന്റെ മത ദൈവത്തിന് യുക്തിബോധത്തിനുമുന്നില് നിലനില്പ്പില്ലെന്നു മനസ്സിലാകുമ്പോള്‍ വാദത്തിനുവേണ്ടി എഴുന്നെള്ളിക്കുന്നതാണ് ഈ 'പ്രകൃത്യാതീതശക്തിയെ'. ഇനി ഒരു പ്രകൃത്യാതീത ശക്തിയെ വാദത്തിനു വേണ്ടി ചര്‍ച്ചക്കെടുത്താല്‍ തന്നെ ആ 'ശക്തി', തന്നെമാത്രം എല്ലാവരും ആരാധിക്കണമെന്ന് കല്‍പ്പിക്കാനും തന്നെ ആരാധിച്ചില്ലെങ്കില്‍ നരകത്തിലിട്ട് കരിയ്ക്കുമെന്ന് ഭീഷണിപ്പെടുത്താനും മാത്രം അല്പനാണോയെന്ന് പറയുവാന്‍ അവര്‍ ബാധ്യസ്ഥരാണ്. ആ ശക്തി തന്റെ കഴിവുകളെക്കുറിച്ച് നിസ്സാരനായ തന്റെ സൃഷ്ടികളോട് പൊങ്ങച്ചം പറയുകയും ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുകയും ചെയ്യുമോ? ആ ശക്തി പൂജാ ദ്രവ്യങ്ങള്‍ സ്വീകരിച്ച് അതിന്റെ അളവു നോക്കി അനുഗ്രഹിക്കുന്ന കൈക്കൂലിക്കാരനായ ഒരു സര്‍ക്കാര്‍ ഗുമസ്തനെപ്പോലെ ഒരു അത്യാര്ത്തിക്കാരനാണോ എന്നും അതിന്റെ സൃഷ്ടാക്കള്‍ വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്.
ഇനി നമുക്ക് ശ്രീ എം ജി ശ്രീകുമാറിലേക്കു് തിരിച്ചുവരാം.യക്ഷി, പിശാച്, പ്രേതം ചെകുത്താന് തുടങ്ങിയ അന്ധവിശ്വാസങ്ങളെ തള്ളുവാന്‍ അദ്ദേഹം സ്വീകരിച്ച അതേ മാനദണ്ഢമുപയൊഗിച്ച് നമുക്ക് അദ്ദേഹത്തിന്റെ 'സര്‍വ്വേശ്വരനെയും' വിലയിരുത്തിക്കൂടേ? അങ്ങനെ ചെയ്യുന്നത് കൊടും പാപമാണോ?
ശ്രീ ഗഫൂറിന് അന്യ മത വിശ്വാസങ്ങളായ പ്രേതം, യക്ഷി, കുട്ടിച്ചാത്തന് തുടങ്ങിയ അന്ധവിശ്വാസങ്ങളെ തള്ളിക്കളയുമ്പോളും അദ്ദേഹത്തിന്റെ മതത്തിലെ അതേ സ്റ്റാന്റേര്‍ഡുള്ള അന്ധവിശ്വാസങ്ങളെ ലജ്ജയില്ലാതെ ന്യായീകരിക്കേണ്ട ഗതികേടെന്തുകൊണ്ടാണ് ഉണ്ടായത്?
ഇതില്‍ ഏത് നിലപാടണ് ശാസ്ത്രബോധവും യുക്തിബോധവുമുള്ള ഒരു മനുഷ്യന് അഭികാമ്യം?
ഇനി പറയൂ. കള്ളന്, കൊള്ളക്കാരന്, കൊലപാതകി, വ്യഭിചാരി, വഞ്ചകന്- ഇക്കൂട്ടത്തില്‍ എത്രാമത്തെ നമ്പറിട്ടാണ് നിങ്ങള്‍ യുക്തിവാദി, നിരീശ്വരവാദി എന്നിവരെ ചേര്‍ക്കാന്‍ പോകുന്നത്?
226 comments:
1 – 200 of 226 Newer› Newest»:)
മൗദൂദി പറയുന്നത് നോക്കൂ:
" ഒരു പക്ഷക്കാരുടെ അഭിപ്രായം മരണാനന്തരം മനുഷ്യന് നിശ്ശേഷം നശിച്ചു മണ്ണായി പോകുമെന്നും അനന്തരം മറ്റൊരു ജീവിതവുമില്ലെന്നാണ്. അവര്‍ പറയുന്നതിതാണ്. മരണാനന്തരം ആരെങ്കിലും ജീവിച്ചതായി ഞങ്ങള്‍ കണ്ടിട്ടില്ല; മരിക്കുന്നവരെല്ലാം മണ്ണില്‍ ലയിച്ച് പോകുന്നതാണ് ഞങ്ങള്‍ കാണുന്നത്. അതിനാല്‍ മരണാനന്തരം ആരും ജീവിച്ചതായി കണ്ടില്ലെങ്കില്‍ മരണാനന്തരം എന്താകുമെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ എന്നു മാത്രമല്ലേ നന്നെക്കവിഞ്ഞാല്‍ അവര്‍ക്കു പറയാനവകാശമുള്ളു? അവിടന്ന് മുന്നോട്ടു കടന്ന് മരണാനന്തരം ഒന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാം എന്ന് വാദിക്കുവാന്‍ അവരുടെ പക്കല്‍ എന്ത് തെളിവാണുള്ളത്?
>>> തങ്ങള്‍ കാണാത്തതൊന്നും ശരിയല്ലെന്നു ഒരു യുക്തിവാദിയും പറയാറില്ല. ഇവിടെ യുക്തിവാദികളുടെതെന്ന വിധത്തില്‍ ഒരു അഭിപ്രായം പറയുകയും അതിന് മൗദൂദി തന്നെ മറുപടി പറയുകയുമാണ്. "അതിനാല്‍ മരണാനന്തരം ആരും ജീവിച്ചതായി കണ്ടില്ലെങ്കില്‍ മരണാനന്തരം എന്താകുമെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ എന്നു മാത്രമല്ലേ നന്നെക്കവിഞ്ഞാല്‍ അവര്‍ക്കു പറയാനവകാശമുള്ളു? അവിടന്ന് മുന്നോട്ടു കടന്ന് മരണാനന്തരം ഒന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാം എന്ന് വാദിക്കുവാന്‍ അവരുടെ പക്കല്‍ എന്ത് തെളിവാണുള്ളത്? " എന്നു ചോദിക്കുന്നവര്‍ അതേ ചോദ്യം തങ്ങളുടേ വിശ്വാസത്തെക്കുറിച്ചു് മറ്റുള്ളവര്‍ ചോദിക്കാനിടയുണ്ടെന്ന് മറക്കരുത്.
വിശ്വാസം.. അതല്ലേ എല്ലാം
യുക്തിവാദികള്ക്കില്ലാത്തത് ഒന്നേയുള്ളൂ.സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം.അതുകൊണ്ടാണ് ബ്രാഹ്മണ്യം എന്ന പുണ്യ വംശീയതക്കെതിരെ തിരിച്ചുവയ്ക്കേണ്ട കുന്തമുന അവര്‍ എപ്പോഴും ഇസ്ലാമിനും മുസ്ലുങ്ങള്ക്കും നേരേ തിരിച്ചു വയ്ക്കുന്നത്.ഇക്കഴിഞ് ദിവസം ഒരു യുക്തിവാദി സംഘം ഹിന്ദുത്വവാദികള്‍ക്കൊപ്പം ചേര്‍ന്നു മുസ്ലിങ്ങള്‍ക്കെതിരെ പ്രസ്താവനയിറക്കിയതും യുക്തിവാദി സംഘത്തിന്റെ മുഖപത്രം സാമുദായിക സംവരണത്തിനെതിരെ മുഖപ്രസംഗം എഴുതിയതും.
കലാനാഥനെ യുക്തിവാദ സംഘവും പുറത്താക്കുമോ അതോ സംഘം സംഘ് ആക്കുമോ?
സത്യാന്വേഷി പറഞ്ഞു...
"യുക്തിവാദികള്ക്കില്ലാത്തത് ഒന്നേയുള്ളൂ.സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം.അതുകൊണ്ടാണ് ബ്രാഹ്മണ്യം എന്ന പുണ്യ വംശീയതക്കെതിരെ തിരിച്ചുവയ്ക്കേണ്ട കുന്തമുന അവര്‍ എപ്പോഴും ഇസ്ലാമിനും മുസ്ലുങ്ങള്ക്കും നേരേ തിരിച്ചു വയ്ക്കുന്നത്."
>>>> അവര്‍ക്കെതിരെയുള്ള കുന്തമുന ഈ ബ്ലൊഗില്‍ തന്നെ വേറേ ഉണ്ട് സാര്‍. മാത്രമല്ല ഈ പോസ്റ്റ് മുസ്ലിംകള്ക്കെതിരെയല്ല, അത് അതില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിനു വേണ്ടി മൗദൂദിയെ ഉദ്ദരിച്ചുവെന്നേ ഉള്ളു. ഈ പോസ്റ്റ് യുക്തിവാദികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തെ പുന:പരിശോധിക്കണമെന്നു അഭ്യര്‍ഥിക്കാനാണ്.
വളരെ നന്നായിരിക്കുന്നു. അഭിനന്തനങ്ങൾ.
---krishnadas
:)
ആരും മനുഷ്യൻ എന്ന പക്ഷത്തു നിന്നു ലോകത്തെ വീക്ഷിക്കുന്നില്ല എത്രയോ രാത്രികളുടെ തലപുകച്ചിലുകൾക്കൊടുവില ഉദാഹരണ സഹിതം കാണിച്ചുകൊടുത്ത സത്യങ്ങളെക്കാൾ ഈ ജനങ്ങൾക്കു വലുത് ഒന്നിനും കൊള്ളാത്ത കുറെ പീറ ദൈവങ്ങളും അവയ്ക്കു പിന്നാലെ നീളുന്ന ചുറപിടിച്ച ചരടുകൾ പോലുള്ള കുറെ ആചാരങ്ങളും മാത്രം മനുഷ്യനെ മനുഷ്യനു തന്നെ വിശ്വസിക്കാൻ പറ്റിയിട്ടില്ല പിന്നെ ഇവരെങ്ങിനെ ദൈവത്തെ വിശ്വസിക്കുന്നു ..വിഡ്ഡികൾ
സുശീല്‍, നന്നായിരിക്കുന്നു... 'സത്യാന്വേഷി' യൊക്കെ പേരിലെയുള്ളൂ.. സത്യത്തില്‍ അത്തരക്കാരൊന്നും ഒന്നും അന്വേഷിക്കാറില്ല, അന്ധമായി വിശ്വസിക്കാറെയുള്ളൂ..
വളരെ ശരി. എന്തുകൊണ്ട് പല മതങ്ങള്‍ എന്നും ചിന്തനീയം. ഒരു മതത്തിന്റെ യുക്തി മറ്റു മതങ്ങള്‍ക്ക് യുക്തിഭംഗം....
പിന്നെ, ഭൂതപ്രേതാതികള്‍ ദളിതരായോണ്ട് ആയിരിക്കും വിശ്വസിക്കുന്നതിനു ഒരു മടി... ;)
സുശീല്‍,
മൊത്തത്തില്‍ യുക്തിവാദികളുടെ പോസ്റ്റുകള്‍ കൂടുതലും മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന വസ്തുത മറച്ചുവയ്ക്കാനാവില്ല.യുക്തിവാദികളുടെ നിലപാടുകള്‍ സംഘ് പരിവാറുകാരുടേതാകുന്നതു യാദൃഛികമാവാത്തത് അതുകൊണ്ടാണ്.
ക്വാര്‍ക്ക്:|:Quark നെപ്പോലുളള സംഘ് ആശയക്കാര്‍ യുക്തിവാദികള്‍ക്ക് സപ്പോര്‍ട്ടുമായി വരുന്നതു വെറുതെയാണോ?
tracking...
തനിക്ക് ഹിതകരമായ കാര്യങ്ങള്‍ പറയാത്തവരെ സംഖികള്‍ ആക്കുന്ന രീതി നിര്‍ത്താനായില്ലേ സത്യാന്നെഷി?
സത്യം അന്നെഷിക്കുന്നത് വളരെ നല്ലത്.
എന്നാല്‍ സത്യം എന്ന് കരുതുന്ന കാര്യങ്ങള്‍ അന്ധമായി വിശ്വോസിക്കാതിരിക്കുക.
പക്ഷെ സന്ധേഹികളെ ഇസ്ലാം വെച്ച് പൊറുപ്പിക്കില്ലല്ലോ അല്ലെ?
സുശീല്‍
യുക്തിയോടെ തന്നെ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. താങ്കളുടെ പോസ്റ്റുകള്‍ ബ്ലോഗിലുള്ള യുക്തിവര്ഗ്ഗീയ വാദികളില്‍നിന്നും വേറിട്ടു നില്ക്കുന്നതും ഈ ഒരു സമീപനം കൊണ്ടാണ്.
സത്യാന്വേഷി പറഞ്ഞപോലെ ജനകീയ വിഷയങ്ങളില്‍ യുക്തി ഉപയോഗിക്കാന്‍ വേണ്ട യുക്തി യുക്തിവാദികള്‍ക്ക് ഇല്ലാതെ പോയി എന്നതാണ് ഖേദകരം. മാത്രവുമല്ല യുക്തിവാദികള്‍ പോലും പലപ്പോഴും ജനിച്ച ജാതിയിലേക്കും മതത്തിലേക്കും ആചാരത്തിലേക്കുമെല്ലാം നൊസ്റ്റാള്ജിക്ക്കായി കൂടുമാറുന്നതും കടുത്ത മുസ്ലിം വിരോധികളൂം വര്‍ഗ്ഗീയ വാദികളും ആയി മാറുന്ന രസകരമായ വസ്തുത കുറച്ച് കാലമായി ബ്ലോഗില്‍ കാണുന്നുണ്ട്. ഏറ്റവും വലിയ തമാശ. യുക്തി കൊണ്ട് ഇസ്ലാം മതത്തെ ചീത്ത വിളീക്കുകയും ഹൈന്ദവത സ്വതന്ത്രമാണെന്നൊക്കെ താങ്ങിവിടുന്നവരുണ്ട്, കാരണം അവര്‍ ജനിച്ച മതം അവരുടെ ഉള്ളില്‍ നിന്ന് എവിടെ നിന്നൊക്കെയോ വളീച്ച് വരുന്നതാണ് ഇതിനുള്ള കാരണം. ഇതൊക്കെ കൊണ്ട്റ്റാണ് യുക്തിവാദികള്‍ അപഹാസ്യരാകാനുള്ള കാരണവും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
"..യുക്തിവാദി അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കുമ്പോള്‍ മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം.."
You said it :)
പ്രിയ സുശീല്‍ , താങ്കളുടെ ആശയം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു .. അഭിനന്ദനങ്ങള്‍ ...
ഒരു പ്രതികരണം സുശീല്‍ സ്വാഗതം ചെയ്യുന്നുണ്ടല്ലോ ..അതിനാല്‍ ചില കാര്യങ്ങള്‍ പറയട്ടെ , മുന്‍പ് ഞാന്‍ സുശീലിന്റെ മറ്റൊരു ബ്ലോഗിലെ
"ഇരകളുടെയും വേട്ടക്കാരുടെയും ദൈവം ഒന്നുതന്നെയോ " എന്ന ഒരു പോസ്റ്റിലെ സുശീലിന്റെ തന്നെ കംമെന്റിനുള്ള ഒരു മറുപടി തയാറാക്കിയിരുന്നു . അന്ന് ബ്ലോഗ് സെറ്റിംഗ്സ് കാരണം പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല ..അതിനാല്‍ അത് കൂടെ ചേര്‍ത്ത് (ഇവിടെയും ആ കാര്യങ്ങള്‍ സുശീല്‍ സൂചിപ്പിച്ചതിനാലും , മുന്‍പ് അവിടെ പോസ്റ്റ് ചെയ്യാന്‍ കഴിയാഞ്ഞതിനാലും) അത് ഇവിടെ ഇതിനു കൂടെ ചേര്‍ക്കുന്നു .
===========================
ദൈവ വിശ്വാസികള്‍ , (here we can say, muslims ) , എല്ലാം പുസ്തകത്തില്‍ പറഞ്ഞത് കൊണ്ട് മാത്രം ആണ് വിശ്വസിക്കുന്നത് എന്ന ഒരു ധ്വനി വരുത്താന്‍ ഈ പോസ്റ്റില്‍ സുശീല്‍ ശ്രമിച്ചിരിക്കുന്നു . എല്ലാവരുടെയും കാര്യം എനിക്ക് അറിയില്ല , എങ്കിലും എന്റെ അഭിപ്രായത്തില്‍ എന്റെ യുക്തിക്ക് ഒത്തു പോകുന്നത് കൊണ്ട് കൂടിയാണ് ഞാന്‍ പുസ്തകത്തില്‍ വിശ്വസിക്കുന്നത് .. ഇനി താങ്കളുടെ ഞാന്‍ സൂചിപ്പിച്ച പ്രസ്തുത പോസ്റ്റില്‍ നിന്നും ഈ പ്രപഞ്ച സൃഷ്ടിപ്പിനും , ,,പരസ്പരം യോജിച്ചു ഒന്നായി പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ അവയവ വ്യവസ്ഥകളോട് കൂടിയ മനുഷ്യനടക്കമുള്ള ജീവികളുടെ സൃഷ്ടിപ്പിനും പിന്നില്‍ ഒരു മഹാ ശക്തിയുണ്ടെന്ന് പേര് കേട്ട പല യുക്തിവാദികളും രഹസ്യമായും പരസ്യമായും സമ്മതിക്കുന്നുന്ടെന്നു ഞാന്‍ പറഞ്ഞപ്പോള്‍ സുശീല്‍ കുമാര്‍ ഇങ്ങിനെ പ്രതികരിച്ചിരുന്നു .
സുശീല്‍ കുമാര്‍ പി പി said ..
അത് ഏതൊക്കെ യുക്തിവാദികളാണെന്ന് അറിഞ്ഞാല്‍ കൊള്ളാം.
പ്രിയ സുശീല്‍ ,നമ്മുടെ സൃഷ്ടിക്കു പിന്നില്‍ ഒരു ശക്തിയുണ്ടോ എന്ന ആദ്യം തീരുമാനിക്കണം എന്ന് ചോദിച്ചപ്പോള്‍ ശ്രീ ജബ്ബാര്‍ മാഷ് പറയുന്ന ഉത്തരം താഴെ കൊടുക്കുന്നു
ea jabbar said...
"നമുക്കറിയാത്ത ഒരു കാര്യം -നമ്മുടെ അറിവിന്റെയും യുക്തിയുടെയും ചിന്തയുടെയുമൊക്കെ പരിധിക്കപ്പുറമുള്ള ഒരു കാര്യം- നമ്മള് ആദ്യമേയങ്ങു തീരുമാനിക്കുന്നതെങ്ങനെയാ അനിയാ? ഇതിന്റെയൊക്കെ പിന്നിലുള്ള ശക്തിയെ ആരാ നിഷേധിച്ചേ?." (കട്ടി കൂട്ടല്‍ നമ്മുടെ വക )
അദ്ദേഹത്തിന്റെ ബ്ലോഗിലെ ഈ പോസ്റ്റിലെ ഇരുപത്തി ആറാമത്തെ കമ്മെന്റ് ആയി ഇത് കാണാം .
ഇവിടെ സുശീലിനോട് ഒരു ചോദ്യം ജബാര്‍ മാഷിന് നിഷേധിക്കാനാവാത്ത ഒരു "സൂപ്പര്‍നാച്ചുറല്‍ പവറിനെ' സുശീല്‍ കുമാര്‍ അംഗീകരിക്കുന്നുണ്ടോ എന്നതാണ് .അല്ലെങ്കില്‍ 'സൂപ്പര്‍നാച്ചുറല്‍ പവറിന്റെ existence , മതങ്ങള്‍ പറയുന്നത് പോലെയല്ലെങ്കില്‍ തന്നെയും, സുശീല്‍ കുമാര്‍ അംഗീകരിക്കുന്നുണ്ടോ എന്നറിയാന്‍ താല്പര്യം ഉണ്ട് . വ്യക്തമാക്കുമെന്ന് കരുതുന്നു
താങ്കള്‍ക്കു ഈശ്വരന് എന്നോ , ദൈവമെന്നോ , സൃഷ്ടാവെന്നോ എന്ത് വേണമെങ്കിലും താങ്കള്‍ക്കു വിളിക്കാം . ഒരു സൃഷ്ടാവ് എക്സിസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍,വിവിധ പേരുകള്‍ ഉണ്ട് എന്നത് അത് ഇല്ലാതാആകാന് കാരണം അല്ല .
സുശീല്‍ കുമാര്‍ പി പി said ..
അങ്ങനെയൊരു 'മഹാശക്തി'യുണ്ടെങ്കില്‍ അത് തന്നെ എല്ലാവരും ആരാധിക്കണമെന്നും, മറ്റാരെയെങ്കിലും ആരാധിച്ചുപോയാല്‍ നരകത്തീയിലിട്ട് പൊരിക്കുമെന്നും ഭീഷണിപ്പെടുത്തി മനുഷ്യരെ അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന 'അല്പനായ' ഒരു മാഹശക്തിയാകാന് ഒരിക്കലുമിടയില്ല.
എങ്കില്‍ ശരി , ആ മഹാ ശക്തി എങ്ങിനെ പെരുമാറണം എന്നാണു സുശീലിന്റെ അഭിപ്രായം ? എത്ര തെറ്റ് ചെയ്താലും ഒരു മനുഷ്യരെയും ശിക്ഷിക്കരുത് എന്നാണോ ? അതോ ഭൂമിയില്‍ നല്ല നിലയില്‍ വര്‍ത്തിക്കണം അല്ലെങ്കില്‍ അത്തരക്കാരെ ശിക്ഷിക്കുമെന്ന് മുന്നറിയിപ്പ് തരുന്നതാണോ അപരാധം ? നന്മ ചെയ്യുന്നവര്‍ക്ക് മോക്ഷം ഉണ്ടെന്നു പറയുന്നതാണോ ഈ അല്പത്തരം ? സൃഷ്ടാവിനോട് നന്ദി കാണിക്കണം എന്ന് നിഷ്കര്ഷിക്കുന്നതാണോ അസഹ്യം ?
നമുക്കറിയാം നമ്മുടെ കാര്യങ്ങളില്‍ ഏതാണ്ട് വളരെ കുറച്ചു സ്വാതന്ത്ര്യമേ നമുക്ക് ഉള്ളൂ , നമ്മുടെ രക്ത്യ പര്യയന വ്യവസ്ഥ , ദഹന വ്യവസ്ഥ , പഞ്ചെന്ത്രിയങ്ങളുടെ കഴിവുകള്‍ , പരിമിതികള്‍ , ബ്രെയിന്‍ കോഡിനേഷന്‍ എന്നിവ ഒക്കെയും നമ്മുടെ അറിവോടെയല്ല സംവിധാനിക്കപ്പെട്ടത് . വിവിധ സംവിധാനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു ഗര്‍ഭാശയത്തില്‍ ഒമ്പത് മാസം കൊണ്ട് , നമ്മുടെ ഒക്കെ ഇടപെടലില്ലാതെ തന്നെ , വിവിധ സംവിധാനങ്ങളോടെ നാം ക്രമമായി വളര്‍ന്നു വന്നു എങ്കില്‍ , ഗര്‍ഭാശയത്തില്‍ പ്ലാസെന്റയിലൂടെയും , പുറത്തിറങ്ങിയപ്പോള്‍ ശ്വസന വ്യവസ്ഥയിലൂടെയും നാം ഓക്സിജന്‍ ശ്വസിക്കണം എന്ന് തീരുമാനിക്കപ്പെട്ടതും നാം അറിയാതെയാണ് .. ആ തീരുമാനങ്ങള്‍ക്ക് വിധേയമായി തന്നെ ജീവിക്കുകയാണ് നാം ,
നമുക്ക് ഇഷ്ടമില്ലെങ്കില്‍ പോലും നമുക്ക് ഇടപെടാന്‍ കഴിയാത്ത "പ്രകൃതിയിലെ " ശക്തിയുടെ തീരുമാനത്തിന് വിധേയമായി തന്നെയാണ് നമ്മുടെ ജീവിതത്തിലെ മുക്കാല്‍ പങ്കും കഴിഞ്ഞു പോകുന്നത് . അപ്പോള്‍ രക്ഷ നല്കുന്ന ആള് , നിഷ്കര്‍ഷിച്ച പ്രകാരം ഭൂമിയില്‍ നല്ല നിലയില്‍ ജീവിച്ചില്ലെങ്കില്‍ , ശിക്ഷിച്ചെന്നും വരാം ...അതൊന്നും നമ്മുടെ ഇഷ്ടത്തില്‍ നില്ക്കുന്നതല്ല എന്ന് സൂചിപ്പിച്ചു എന്ന് മാത്രം
ഈ ഭൂമിയില്‍ ഇത് പോലെ ഒരു സാഹചര്യത്തില്‍ ജീവിക്കുമെന്ന് നമ്മെലാരും ഓര്‍ത്തതോ സ്വപ്നം കണ്ടതോ അല്ലല്ലോ , പക്ഷെ ഇവിടെ ഈ സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും നാം ജീവിക്കേണ്ടി വന്നു , അങ്ങിനെയെങ്കില്‍ ഇനി മറ്റൊരു ലോകത്ത് നമ്മെ പുനര്‍ സൃഷ്ടിച്ചു , കര്‍മ്മങ്ങള്‍ വിചാരണ ചെയ്തു എങ്കില്‍ അതില്‍ അസാംഗത്യം ആണ് സുശീല്‍ കുമാര്‍ കാണുന്നത് .
( സാമാന്യ ബുദ്ധി ക്ക് നിരക്കുന്നതാണ് മനുഷ്യരെ അപ്പാടെ ഒരുമിച്ചു കൂട്ടി ഒരു വിചാരണയും , കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് രക്ഷ ശിക്ഷയും എന്നാണു എന്റെ പക്ഷം , അങ്ങിനെ ഒന്ന് ഇല്ലാതെ ഈ ഭൂമിയില്‍ ക്രൂരനും വഞ്ചകനും , വേട്ടക്കാരനും ഇരയും , ചതിക്കപ്പെട്ടവനും എല്ലാവരും ഒരു പോലെ അങ്ങ് മരിച്ചു പോകുന്നതിനെക്കാള്‍, പ്രത്യേകിച്ച് നമ്മുടെ എത്ര വലിയ നിയമങ്ങള്‍ക്കും പിടി കൊടുക്കാതെ മറ്റുള്ളവരെ അതി ക്രൂരമായി ചൂഷണം ചെയ്തു ധാരാളം താപ്പാനകള്‍ വാഴുന്ന ഈ കാലത്ത് ).
കൂടുതല്‍ കാര്യങ്ങള്‍ സുശീലിന്റെ മറുപടിക്ക് ശേഷം .
വളരെ നന്നായി എഴുതിയിരിക്കുന്നു..അഭിനന്ദനങ്ങൾ...
നന്നായി സുശീല്‍ :)
നന്നായി ഫൈസല്‍ :)
തനിക്ക് ഹിതകരമായ കാര്യങ്ങള്‍ പറയാത്തവരെ സംഖികള്‍ ആക്കുന്ന രീതി നിര്‍ത്താനായില്ലേ സത്യാന്നെഷി?
തീര്‍ച്ചയായും അങ്ങനെ അല്ല മുഹമദ്. സത്യാന്വേഷി സത്യമല്ല അന്വേഷിക്കുന്നതെന്ന ആരോപണം ഈ ബൂലോകത്തില്‍ പ്രധാനമായും ഉന്നയുക്കുന്നത് സംഘ് ആശയക്കാരാണ്.അവരുടെ 'സത്യം' ഒന്നു വേറെയാണ്.പലപ്പോഴും ആ 'സത്യ'ത്തെയാണ് യുക്തിവാദികള്‍ പിന്തുടരുന്നത്. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ താങ്കള്‍ക്ക് മുഷിച്ചില് വന്നത് എന്തുകൊണ്ടന്നറിയില്ല.താങ്കളും?.....
സുശീൽ,
ലേഖനം നന്നായി. ഒരുപാട് കാര്യങ്ങളിൽ യുക്തി പ്രയോഗിക്കുമെങ്കിലും വിശ്വാസത്തിന്റെ കാര്യം വന്നാൽ അത് പാടെ ഉപേക്ഷിക്കുക എന്നതാണ് പൊതുവെ കണ്ടുവരുന്ന കാര്യം. വിഷമകരമായ വസ്തുതയെന്തെന്നാൽ പ്രസ്തുതവിശ്വാസം യുക്തിയുപയോഗിച്ച് വിശദീകരിക്കാനാവില്ല എന്ന ഒരു blanket statement-ൽ ചിലപ്പോഴെങ്കിലും കാര്യം ഒതുക്കപ്പെടുകയും ചെയ്യുന്നു എന്നതാണ്.
സത്യാന്വേഷി,
ഇസ്ലാം വിരോധം എന്നത് പലതവണ കേട്ടിട്ടുള്ളതാണ്. പലപ്പോഴും ചർച്ചയായി വരുന്നത് ഇസ്ലാം വിമർശനമാണ് എന്നതായിരിക്കാം ഇസ്ലാം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നതിന്റെ കാരണം. മറ്റുപല വിശ്വാസങ്ങളിലുള്ളവരും അത്രയ്ക്ക് അഗ്രസീവ് ആയി സ്വന്തം വിശ്വാസകാര്യങ്ങൾ ബ്ലോഗിൽ എഴുതാത്തതായിരിക്കാം, സാധാരണയായി വിമർശനങ്ങളോട് പ്രത്യേകിച്ച് മറുപടികളും കുറവാണ് ഇവരുടെ കാര്യത്തിൽ. വിമർശനങ്ങളിൽ പറയുന്നവ ശരിയാണെന്ന് അറിഞ്ഞിട്ടോ കൂടുതൽ ചർച്ചയിൽ താൽപര്യമില്ലാഞ്ഞിട്ടോ ഒക്കെയാവാം ഇത്. ചർച്ച നടക്കുന്നുണ്ടെന്ന ഒറ്റക്കാരണം കൊണ്ട് ഇസ്ലാം വിരോധം എന്നെഴുതുന്നതിൽ പ്രത്യേകിച്ച് ശരിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. (well, I don't deny that there are some with a prejudice towards Islam)
ഫൈസൽ,
ചോദ്യം സുശീലിനോടാണെങ്കിലും ഒരു ചെറിയ കുറിപ്പ് ഞാൻ എഴുതട്ടെ.
ഖുർആനിൽ പറഞ്ഞിട്ടുണ്ട് എന്നതുതന്നെയാണല്ലൊ താങ്കൾ വിശ്വസിക്കുന്നതിന്റെ കാരണം, അപ്പോൾ സുശീൽ ചൂണ്ടിക്കാണിച്ചതിൽ തെറ്റുണ്ടെന്ന് പറയാനാവില്ല.
ജബ്ബാർ മാഷിന്റെ പ്രസ്താവനയിൽ നിന്നും എനിക്ക് ദൈവവിശ്വാസമൊന്നും കാണാനായില്ല. മനുഷ്യന്റെ ഇന്നത്തെ അറിവിന്റെ പരിധിക്കുമപ്പുറത്തുള്ള ശക്തി ഉണ്ട് എന്നത് അദ്ദേഹം നിഷേധിക്കുന്നില്ല എന്നേ അത് അർത്ഥമാക്കുന്നുള്ളു. അത് ഒരൊറ്റ ശക്തിയാണെന്നും ഒരു സ്രഷ്ടാവ് ആണെന്ന് അദ്ദേഹം പറഞ്ഞതായി എനിക്ക് തോന്നിയില്ല.
വളരെ നന്നായിരിക്കുന്നു സുശീല്‍ . പക്ഷെ ഇസ്ലാമിനെ തൊട്ടാല്‍ സൂക്ഷിക്കണം. സംഘപരിവാര്‍ മുദ്ര കിട്ടും. അതു പേടിച്ചങ്ങു പിന്മാറിയാല് ആശ്വാസമാകും ചിലര്‍ക്ക്
ഈ വിഷയത്തില്‍ മുമ്പിട്ട ഒരു പോസ്റ്റ്:- വിശ്വാസികളുടെ യുക്തിവാദം
ഫൈസലേ എന്തോന്നാ ഈ സൂപ്പര്‍ നാച്വറല്‍?
നാച്വറല്‍ മുഴുവന്‍ പിടി കിട്ടീട്ടു പോരേ അതിനുമപ്പുറത്തെ കാര്യങ്ങളെക്കുറിച്ചുള്ള ഗീര്‍വാണങ്ങള്‍ !
ഈ ഭൂമിയില്‍ ഇത് പോലെ ഒരു സാഹചര്യത്തില്‍ ജീവിക്കുമെന്ന് നമ്മെലാരും ഓര്‍ത്തതോ സ്വപ്നം കണ്ടതോ അല്ലല്ലോ , പക്ഷെ ഇവിടെ ഈ സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും നാം ജീവിക്കേണ്ടി വന്നു , അങ്ങിനെയെങ്കില്‍ ഇനി മറ്റൊരു ലോകത്ത് നമ്മെ പുനര്‍ സൃഷ്ടിച്ചു , കര്‍മ്മങ്ങള്‍ വിചാരണ ചെയ്തു എങ്കില്‍ അതില്‍ അസാംഗത്യം ആണ് സുശീല്‍ കുമാര്‍ കാണുന്നത് .
-------
ഈ ലോകത്ത് ഇങ്ങനെയൊക്കെ ജനിപ്പിക്കണമെന്നു നമ്മളാര്‍ക്കും അപേക്ഷയും നല്കീട്ടില്ലല്ലോ . ഇങ്ങനെ ജനിപ്പിച്ചാല്‍ കുത്തിയിരുന്ന് മുഖസ്തുതി പറഞ്ഞും ചൊറി മാന്തിയും സുഖിപ്പിച്ചോളാം എന്നും ആരും വാക്കു കൊടുത്തിട്ടില്ല. പിന്നെന്തിനാ വിചാരണയും ശിക്ഷയുമൊക്കെ?
നല്ല ലേഖനം.
ആവശ്യമുള്ളിടത്ത് യുക്തിവാദം,അല്ലാത്തപ്പോള്‍ വിശ്വാസം, ഇത് അത്മ വിശ്വാസമില്ലായ്മയില്‍ നിന്നും ഉടലെടുക്കുന്നതാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ഓ.ടോ
അനങ്ങിയാല്‍ ബ്രാഹ്മണ്യം കുരുപൊട്ടിച്ചാടുന്ന ചിലര്‍ ഇതിലും അടത് കണ്ടെന്നതില്‍ അത്ഭുതമൊന്നും തോന്നുന്നില്ല.
ചര്‍ച്ചയില്‍ താല്പര്യപൂര്വ്വം പങ്കെടുക്കുന്ന മുഴുവന്‍ ബ്ലോഗര്‍മാര്‍ക്കും സ്വാഗതം. ഒട്ടു മിക്കവരും പോസ്റ്റിലെ അഭിപ്രായത്തോട് യോജിച്ചപ്പോല് ചില അഭിപ്രായ വ്യത്യാസങ്ങളും കാണുന്നുണ്ട്. അതിനെയും സ്വാഗതം ചെയ്യുന്നു. സത്യാന്വേഷി ഉന്നയിച്ച പ്രശ്നം പോസ്റ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല.മറിച്ച് ഇതില്‍ മൗദൂദിയെ ഉദ്ധരിച്ചതിനെക്കുറിച്ചാണ്. എല്ലാ മതങ്ങളുടയും നിലപാട് ഇതുതന്നെയാണെങ്കിലും കൂടുതല്‍ വ്യക്തമായി അവതരിപ്പിച്ചതായി കാണപ്പെട്ടത് മൗദൂദിയുടെ പുസ്തകത്തിലായതുകൊണ്ട് എടുത്തു പറഞ്ഞുവെന്നേയുള്ളു. യുക്തിവാദി ബ്ലോഗുകള്‍ മുസ്ലിംകള്ക്കെതിരാണെന്ന വാദം സത്യസന്ധമാണെന്നു തോന്നുന്നില്ല. ഇസ്ലാംമതത്തെ വിമര്‍ശിക്കുന്നുണ്ടാകാം, മൗദൂദിസത്തെ തുറന്നു കാട്ടുന്നുണ്ടാകാം. അതെങ്ങനെയണ് മുസ്ലിംകള്ക്കെതിരാകുന്നത്? അങ്ങനെയെങ്കില്‍ ചാതുര്‍വര്‍ണ്യത്തിനെതിരെ പോസ്റ്റിട്ടാല്‍ അത് ഹിന്ദുക്കള്ക്കെതിരാകില്ലേ? ഇസ്ലാം മത വിശ്വാസികളോട് ഇവിടാര്‍ക്കും ഒരു വിരോധവുമില്ല. അത്തരം വാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ല.
ഫൈസല്‍ ചോദിച്ചിരിക്കുന്നത് 'സൂപ്പര്‍നാച്ചുറല്‍' പവറിനെക്കുറിച്ചാണ്. അതായത് പ്രകൃത്യാതീതശക്തി. അതിന് ജബ്ബാര്‍ മാസ്റ്റര്‍ പറഞ്ഞതു തന്നെയാണ് ആദ്യ ഉത്തരം. പ്രകൃതിയെക്കുറിച്ചുതന്നെ മനുഷ്യന് വളരെക്കുറിച്ചേ അറിയാന്‍ കഴിഞ്ഞിട്ടുള്ളു. അതു തന്നെ അറിഞ്ഞത് ഏതെങ്കിലും വെളിപാടിലൂടെയല്ല; മറിച്ച് മനുഷ്യവര്‍ഗ്ഗം ഇന്നേവരെ പ്രകൃതിയോട് മല്ലിട്ട് നടത്തിയ അന്വേഷണത്തിലൂടേയും. ആ ചരിത്രം ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്. പ്രകൃതിയെത്തന്നെ മുഴുവനായി അറിയാത്ത എന്നോട് പ്രകൃത്യാതീതത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ എന്താണ് പറയുക? ഏതായാലും ഒന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും; ആ വിഷയത്തിലും വെളിപാടുകള്‍ സ്വീകാര്യമല്ല. ശാസ്ത്രത്തിന്റെ ഇന്നുള്ള അറിവുവെച്ച് ഈ പ്രപഞ്ചദ്രവ്യം തന്നെയാണ് പ്രാഥമികമായിട്ടുളളത്.
ഫൈസലൊന്നു കൂടി പറയുന്നുണ്ട്:- "ദൈവ വിശ്വാസികള്‍ , (here we can say, muslims ) , എല്ലാം പുസ്തകത്തില്‍ പറഞ്ഞത് കൊണ്ട് മാത്രം ആണ് വിശ്വസിക്കുന്നത് എന്ന ഒരു ധ്വനി വരുത്താന്‍ ഈ പോസ്റ്റില്‍ സുശീല്‍ ശ്രമിച്ചിരിക്കുന്നു . എല്ലാവരുടെയും കാര്യം എനിക്ക് അറിയില്ല , എങ്കിലും എന്റെ അഭിപ്രായത്തില്‍ എന്റെ യുക്തിക്ക് ഒത്തു പോകുന്നത് കൊണ്ട് കൂടിയാണ് ഞാന്‍ പുസ്തകത്തില്‍ വിശ്വസിക്കുന്നത് .. "
>>>> ധ്വനി സുശീല്‍ വരുത്താന്‍ ശ്രമിക്കുന്നതാണോ? ജിന്നിലും, മലക്കിലും, ചകുത്താനിലും, എന്തിനു് യേശുവിന്റെ കന്യാജന്മത്തില് വരെ ഫൈസല്‍ വിശ്വസിക്കുന്നത് എന്ത് യുക്തിവെച്ചാണ്? ഖുര്‍ ആനില്‍ പറയുന്നു എന്ന കാരണം കൊണ്ടല്ലാതെ? പുസ്തകത്തില്‍ പറയുന്ന ജിന്നിനെയും മലക്കിനെയും കുറിച്ചല്ലാതെ എന്തിനാണ് സൂപ്പര്നാച്ചുറലുമായി വരുന്നത്? താനല്ലാതെ മറ്റൊരു ദൈവത്തെയും ആരാധിച്ചുകൂടെന്ന് കല്‍പ്പിക്കുന്ന അല്ലാഹു സൂപ്പര്നാച്ചുറലിനെ വെച്ചു പൊറുപ്പിക്കുമോ? ഫൈസലിനെയും നരകത്തീയിലിടുമോ? അതോ അല്ലാഹുവിന്റെ തന്നെ മറ്റൊരു പ്രച്ഛന്നവേഷമാണോ ഈ സൂപ്പര്‍നാച്ചുറല്‍? എങ്കില്‍ ഇതാരെ പറ്റിക്കാനാണ്?
ഭൗതിക പദാർഥമാണ് സത്യമെന്നതിൽ അഭിരമിക്കുന്ന യുക്തിവാദികൾ തങ്ങളുടെ ജൽപനങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള ശാസ്ത്രീയ തെളിവുകൾ ഉള്ളതുകൊണ്ടല്ല അങ്ങനെ വാദിക്കുന്നത്. എല്ലാ ചോദ്യത്തിനും യുക്തിവാദത്തിന് ഉത്തരം നൽകാൻ കഴിയുമെന്നതുകൊണ്ടുമല്ല. പദാർഥമാണ് ഏക സത്യമെന്ന് തെറ്റിൻരിച്ച കാലഘട്ടത്തിലെ ചിന്തകന്മാരുടെ മാനസിക പരികൾപനയായി ഉയർന്നുവന്ന പദാർഥവാദം കേവലയുക്തിയുടെ ന്യായശാസ്ത്രമായി പിന്തുടരുകയാണ് ആധുനിക യുക്തിവാദികൾ ചെയ്യുന്നത്. പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവ് എത്ര പരിമിതമാണെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇനിയും ഉത്തരം കണ്ടെത്താൻ കഴിയാത്ത അനേകം പ്രശ്നങ്ങൾ, കണ്ടെത്താനുള്ള കണങ്ങൾ, പൂരിപ്പിക്കേണ്ട സമസ്യകൾ അങ്ങനെ എത്രയോ ചോദ്യങ്ങൾക്ക് ഉത്തരം തെരയുകയാണ് ശാസ്ത്രം. കേവല യുക്തികൊണ്ട് മാത്രം ഉത്തരം കണ്ടെത്താൻ കഴിയുന്നതല്ല അവയെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. കേവല യുക്തിയുടെ ന്യായവാദങ്ങൾ പിന്തുടരുന്നവരെ സംബന്ധിച്ചേടത്തോളം ഇതൊന്നും പ്രസക്തമായി കൊള്ളണമെന്നില്ല. യുക്തിവാദികൾക്ക് കൈമോശം വന്നത് യുക്തി തന്നെയാണ്. ഇങ്ങനെയൊരു ലോകം സാധ്യമെങ്കിൽ മറ്റൊന്ന് സാധ്യമല്ലെന്ന് എങ്ങനെ പറയാൻ കഴിയും? യുക്തിരഹിതമായ യുക്തിവാദം കൊണ്ടല്ലാതെ അതിനെ നിഷേധിക്കാൻ കഴിയില്ല...... ബാക്കി ഇവിടെ; മതം, ശാസ്ത്രം യുക്തിവാദം
ചിന്തകന്‍ ചെറിയൊരു തിരുത്ത്. ഭൗതിക പദാര്‍ത്ഥം മാത്രമാണ് സത്യം എന്നല്ല; ഭൗതിക പദാര്‍ഥമാണ് പ്രാഥമികം എന്നാണ് ഭൗതികവാദം പറയുന്നത്. അങ്ങനെയല്ല എന്ന് ആധുനിക ശാസ്ത്രം തെളിയിച്ചിട്ടില്ല. ഇനി പഞ്ചേനന്ദ്രിയങ്ങള് നല്കുന്ന അറിവ് എത്ര പരിമിതമാണെങ്കിലും( ഇന്ന് മനുഷ്യരാശി നേടിയ എല്ല നേട്ടങ്ങളും ആധുനിക ശാസ്ത്രത്തിന്റെ സംഭാവന തന്നെയാണ്; വെളിപാടുകളുടെയല്ല) അതിനുമപ്പുറമുള്ള കാര്യങ്ങളെ മനസ്സിലാക്കാന്‍ എങ്ങനെ കഴിയും? ഇങ്ങനെയൊരു ലോകം കൂടാതെ മറ്റൊന്നു സാധ്യമാണെന്ന് തന്റെ കിതാബില്‍ എഴുതിവെച്ചത് എല്ലാവരും വിശ്വസിച്ചുകൊള്ളണമെന്ന ശാഠ്യം എന്തിനാണ്. മനുഷ്യ ബുദ്ധിക്കുമപ്പുറമുള്ള കാര്യം അറിയാന്‍ 'യുക്തി കൈമോശം വന്ന' യുക്തിവാദികള്‍ക്ക് അനുവദിച്ചുതരാത്ത എന്ത് അവയവമാണ് അല്ലാഹു താങ്കള്‍ക്ക് അനുവദിച്ചു തന്നിരിക്കുന്നത്? അങ്ങനെയെങ്കില്‍ 'ചില കെട്ടുറപ്പില്ലാത്ത മതങ്ങളിലുള്ളതെന്ന്' മൗദൂദി പരിഹസിച്ചു തള്ളുന്ന പുനര്ജന്മ വാദത്തെ തള്ളീക്കളയാന് കേവലയുക്തിയുടെ ന്യായവാദങ്ങള്‍ തന്നെ എഴുന്നെള്ളിക്കുന്നതിന്റെ യുക്തിയെന്താണ്? ഇങ്ങനെയൊരു ലോകം സാധ്യമാണെങ്കില്‍ എന്തുകൊണ്ട് ഒരു ജീവി മറ്റൊന്നായി പുനര്‍ജനിക്കുന്ന രീതി സാധ്യമായിക്കൂടാ? അതോ അത് കിതാബില്‍ പറയാത്തകൊണ്ടോ? കഷ്ടകാലത്തിന് അതെങ്ങാനുമാണ് കിതാബിലുണ്ടായിരുന്നതെങ്കില് അതിനെ ന്യായീകരിക്കാനും മറ്റേതിനെ തള്ളിക്കളയുവാനും എന്തെല്ലാം 'കേവലയുക്തി' പ്രയോഗിക്കുമായിരുന്നു?
@Jabbar:
ഒറ്റ ചോദ്യം.ഇന്‍ഡ്യയിലെ ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ട സാമൂഹിക വൈരുധ്യം ഏതാണ്?ഇസ്ലാം ആണോ?താങ്കളുള്‍പ്പെടെയുള്ള യുക്തിവാദികള്‍ ഇക്കാര്യം വിശകലനം ചെയ്യാന്‍ ആശ്രയിക്കുന്ന പ്രത്യയശാസ്ത്രം(അങ്ങനെയൊന്നുണ്ടെങ്കില്‍)ഏതാണ്?
മാര്‍ക്സിസമാണോ?ആണെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ഇവിടെ ഒരു ശകാവിന് ബ്രാഹ്മണ്യത്തെ വിമര്ശിക്കുമ്പോഴേക്കും കുരു പൊട്ടുന്നതു കണ്ടില്ലേ?
സുശീലേ,
താങ്രളുടെ ആര്‍ജവത്തെ സംശയിക്കുന്നില്ല. എന്നാല്‍ യുക്തിവാദ പോസ്റ്റുകള്‍ മൊത്തം ഒന്നു നോക്കിയിട്ട് ഒന്നാലോചിക്കുക സത്യാന്വേഷി പറഞ്ഞതില്‍ കാര്യമുണ്ടോ എന്ന്.
irrespective of believer or atheist,everybody gets driven to their conclusion according to their researches, thoughts and circumstance. That drives some men towards atheism and others towards belief.
Susheel, do you believe anything used by in your daily life is created automatically? That one day it comes out or no where.
Well i don't.
That drives me to a conclusion that some power exists and you towards athesim
Even a keyboard goes through a complicated manufacturing process.
Then my intelligence makes me believe that this million, billion , trillion extremely complicated world is created by somebody.
And i name that somebody as the GOD
And i do believe there is GOD.I believe strongly in the teachings of ISLAM.I may not be a Muslim in the eyes of GOD. But i do believe in ISLAM. God says in the BOOK you mentioned 'If a neighbor sleeps with empty stomach when you eat with your family, then you are not with me'(There is no religious criteria for the neighbor, all immediate 40 families at least are counted as your neighbor). That actually is the real belief.
With all due respects for you and your beliefs.
you can reach me at salimmohd82@gmail.com
ചിന്തകന്‍ ചെറിയൊരു തിരുത്ത്. ഭൗതിക പദാര്‍ത്ഥം മാത്രമാണ് സത്യം എന്നല്ല; ഭൗതിക പദാര്‍ഥമാണ് പ്രാഥമികം എന്നാണ് ഭൗതികവാദം പറയുന്നത്. അങ്ങനെയല്ല എന്ന് ആധുനിക ശാസ്ത്രം തെളിയിച്ചിട്ടില്ല
പ്രിയ സുശീല്‍
ഭൌതിക പദാര്‍ഥം മാത്രമല്ലെങ്കില്‍, പ്രാഥമികമല്ലാത്ത മറ്റു സത്യങ്ങള്‍ എന്തൊക്കെയാണ്? ഭൌതിക പദാര്‍ഥമാണ് പ്രാഥമിക സത്യമെന്ന് ശാസ്ത്രം തളിയിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് തെളിവ്?
ആധുനിക ശാസ്ത്രം സാങ്കേതിമായി ചില സൌകര്യങ്ങള്‍ നല്കി എന്നത് നേരാണ്. മനുഷ്യ ബുദ്ധിയുടെ പരിഥിയില് വരുന്നത് മാത്രമാണത്. അടിസ്ഥാന പരമായി മനുഷ്യനിലോ പ്രകൃതിയിലോ/പ്രപഞ്ചത്തിലോ, ജനനത്തിലോ/മരണത്തിലോ, രൂപത്തിലോ/ഭാവത്തിലോ യാതൊരു പുരോഗതിയും ഈ ലോകത്താരും ഉണ്ടാക്കിയില്ല. വികാസ ക്ഷമമായ ഈ ബുദ്ധിയിലും യുക്തിയിലും ഒന്നു മനുഷ്യനോ അവന്റെ ശാസ്ത്രത്തിനോ യാതൊരു പങ്കുമില്ല. ഇണ്ടാവുകയുമില്ല.
ഞാന്‍ വിശ്വക്കുന്ന കിതാബില്‍ ഉള്ളത് തന്നെ എല്ലാവരും വിശ്വസിക്കണമെന്ന് ഏത് വിശ്വാസിയാണിവിടെ വാദിക്കുന്നത്? നിങ്ങളുടെ ‘യുക്തിവാദങ്ങള്‍’ വിശ്വാസികളുടെ വായില്‍ തിരുകുന്നതെന്തിന്? മതങ്ങളൊക്കെ മണ്ണടിയേണ്ടതാണ് യുക്തിരഹിത വാദക്കാര്‍ തന്നെയല്ലെ ആപ്തവാക്യമായി കൊണ്ട് നടക്കുന്നത്.
‘യുക്തി‘ എന്നത് യുക്തിവാദിള്ക്ക് മാത്രമായി എന്തോ പേറ്റന്റുള്ള സാധനം പോലെയാണ് യുക്തി രഹിത യുക്തിവാദത്തിന്റെ ഒരു ഭാവം! :) താങ്കളുടെ വാദങ്ങള്‍ പലതും അങ്ങനെ തോന്നിക്കുന്നുണ്ട്. അങ്ങനെ വിചാരിക്കാനുള്ള യുക്തിവാദികളുടെ അവകാശത്തെ ഞാന്‍ നിഷേധിക്കുന്നുമില്ല!
പുനര്‍ ജന്മ വാദത്തെ തള്ളിക്കളയാന്‍ കേവലയുക്തി മതിയായത് കൊണ്ട് തന്നെയാണ് അതിനെ തള്ളിക്കളയുന്നത്. പുനര്ജ്ജനിച്ചവര്ക്കറിയാത്ത ഒരു പുനര്‍ജ്ജന്മം എന്തൊരു പുനര്ജന്മമാണപ്പാ?
മൌദൂതി പറയുന്ന പരലോകം ഇത് വരെ പുലര്‍ന്നിട്ടില്ല. അങ്ങനെയൊരു ലോകമുണ്ടാവണമെന്നത് നീതിയുടെ തേട്ടമാണ്. അവനവനെ അവനവന് തിരിച്ചറിയാത്തതിന്റെ ഒരു പ്രശ്നം ഉദിക്കുന്നേയില്ല.
ഒന്നുമില്ലായ്മയില്‍ നിന്ന് മനുഷ്യന് ഉണ്ടാക്കപെട്ടിട്ടുണ്ടെങ്കില് ദിവ്യവെളിപാട് നല്കപെടാനും അത്ര പ്രയാസമുള്ള കാര്യമല്ല. ശാസ്ത്രത്തിന് മനുഷ്യബുദ്ധി എന്ന പരിഥിയുണ്ട്. അതിനപ്പുറത്തേക്ക് കടക്കാനാവില്ല. അവിടെയാണ് ദിവ്യവെളിപാടുകളുടെ പ്രസക്തി. മനുഷ്യ ബുദ്ധിയില്‍ മനസ്സിലാക്കാന്‍ കഴിയുന്നതിന് ദിവ്യവെളിപാടിന്റെ ആവശ്യമേയില്ല.
താങ്കള്‍ ശരിയായ യുക്തി ഉപയോഗിക്കൂ. അപ്പോള്‍ എല്ലാം താങ്കള്‍ക്കു മുമ്പില്‍ തെളിയാതിരിക്കില്ല.
ചിന്തകന്‍ യുക്തിയെ രണ്ടായി തരം തിരിക്കുന്നുണ്ടല്ലോ?
കേവല യുക്തിയെന്നും,പിന്നെ?
അതെ അതാണ് എനിക്കറിയേണ്ടത് കേവല യുക്തിയല്ലാതെ ചിന്തകനും,ചിന്തകനെ പോലുള്ളവര്‍ക്കും ഉള്ള ആ പ്രത്യേക യുക്തി.
ആ യുക്തി കൊണ്ട് ഈ ലോകം എങ്ങനെ ഉണ്ടായെന്നും,നിങ്ങളുടെ കിതാബിലുള്ള ജിന്ന് മലക്ക്,സാത്താന്,പടച്ചവന് സോര്‍ഗം നരകം എന്നിവയെ ഒന്ന് വിശദീകരിക്കാമോ?
ഒരു കൊച്ചു ചോദ്യം..
പദാര്ഥാധിഷ്ടിതമായി ദൈവമുണ്ടെന്ന് തെളിയിക്കപ്പെട്ടില്ല. യുക്തിവാദികള്‍ക്ക് അങ്ങനെ ഉറച്ച് നില്ക്കാം. അവര്‍ ദൈവത്തെയല്ല അവിശ്വസിക്കുന്നത് ദൈവമുണ്ടെന്ന വിശ്വാസത്തെയാണു തള്ളുന്നതെന്നാണ് അവരുടെ പുതിയ വെളിപാട്. ശരി പെര്‍ഫക്റ്റ്..
നമുക്ക് ഒരു പൂച്ചയില്‍ വരാം.
നിങ്ങള്‍ക്ക് നനോ തിയറിയും ജിനോം പ്രോജക്റ്റുകളും അറിയാം. പൂച്ചക്ക് അത് അറിയില്ല. അതിനര്‍ഥം അതൊന്നും നിലനിക്കുന്നില്ല എന്നല്ലല്ലോ.
ഇതൊന്നും നിലനില്‍ക്കുന്നില്ലെന്ന് പൂച്ച വിശ്വസിക്കുന്നെങ്കില്‍ അതിനെ യുക്തിവദമെന്ന് വിളിക്കാമോ, പൂച്ച യുക്തിവാദിയാണോ, അല്ലെങ്കില്‍ ഇതാണോ യുക്തിവാദം ???
അപ്പൊകാളിപ്തോ നമുക്ക് മൂന്നു പൂച്ചയിലേക്ക് പോകാം.
ആദ്യത്തെ പൂച്ച പറഞ്ഞു നാനോ തിയറിയും ,ജീനോം പ്രോജക്ടും എല്ലാം മനുഷ്യര്‍ കണ്ടു പിടിച്ചിട്ടുണ്ട് എന്നും,പരിണാമം വഴിയാണ് ജീവികള്‍ ഉണ്ടാകുന്നത് എന്ന് മനുഷ്യര്‍ പറയുന്നുണ്ട് എന്നും.
അപ്പോള്‍ രണ്ടാമത്തെ പൂച്ച പറഞ്ഞു മനുഷ്യര്‍ പറയുന്നത് ശുദ്ധ കളവാണ് ജീവികളെ പൂച്ച ദൈവം സൃഷ്ടിച്ചതാണ് എന്ന് പൂച്ച പ്രവാചകന് പറഞ്ഞിട്ടുണ്ട്.പൂച്ച പ്രവാചകനും പൂച്ച ദൈവവും നല്ലവനാണ് നല്ലവനാണ് നല്ലവനാണ് എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നാല്‍ പൂച്ചകള്‍ ചത്തു കഴിയുമ്പോള്‍ പൂച്ച സോര്ഗത്തില് പോകാം.
അവിടെ നിങ്ങള്‍ക്ക് എപ്പോഴും പാലും പഴവും ലഭിക്കും.
ഇണകളായി കുറെ സുന്ദരി പൂച്ചകളെ കിട്ടും.
മൂന്നാമത്തെ പൂച്ച ചോദിച്ചു നിങ്ങളില്‍ ആര് പറയുന്നതാണ് ശരി?
ഇനി യുക്തി വാദി പൂച്ച ആരാണെന്ന് അപ്പൊകാലിപ്തോ തീരുമാനിചോളൂ.....
ഇതു ചില അലവലാതി പൂച്ചകളുടെ യുക്തിയാണ്. ഇതിനെയാണ് കേവലയുക്തി എന്ന് ചിന്തകന്‍ പറയുന്നത്. കാര്യം പറയുന്നതെന്തെന്നു മനസ്സിലാക്കി സംസാരിക്കൂ .. ഷാന്‍.
ഞാന്‍ ചക്കയെ കുറിച്ചാണ് പറഞ്ഞത് ചുക്കിനെ കുറിച്ചല്ല.
അപ്പോള്‍ കേവല യുക്തി എന്താണെന്ന് മനസ്സിലായി ഇനി അതല്ലാത്ത നിങ്ങളുടെ ആ പ്രത്യേക യുക്തിയെ കുറിച്ച് പറയൂ
(കഥ പറയുന്നതിനെയാണോ പ്രത്യേക യുക്തി എന്ന് പറയുക?)
ഈ പ്രത്യേക യുക്തിയുടെ പേര് എന്താണ്?
എന്താണ് അതിന്റെ ഗുണ ഗണങ്ങള്‍?
അത് കൊണ്ട് എങ്ങിനെയാണ് ചക്കയെയും ചുക്കിനെയും വേര് തിരിച്ചറിയുക?
ചിന്തകന്‍ തന്നെ പറയണം എന്നില്ല അപ്പൊകാലിപ്തോ പറഞ്ഞാലും മതി.
പറയണം എന്നെ ഉള്ളൂ
അറിയില്ല എങ്കില്‍ അറിയില്ല എന്ന് പറഞ്ഞാലും മതി.
ഷാന്‍, താങ്കളുടെ സ്വന്തം സ്വഭാവത്തിലെ വൈരുധ്യ മനസ്സിലാക്കല്‍ വൈകല്യം തന്നെ അതിണ്റ്റെ ഉത്തരമാണ്. പിന്നെ ഞാനെന്തു മനസ്സിലാക്കി തരാനാണ്.
ഇത്തരക്കാരോട് അറിയില്ല എന്ന് പറയുന്നതാണ് അഭിമാനം.
(അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്ര വെച്ചിരിക്കുകയാണ്.അവരുടെ ദ്രിഷ്ടികളിന്മേലും ഒരു മൂടിയുണ്ട്.അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്.)
ഈ സോഭാവ വൈരുധ്യത്തെയാകാം ഖുറാനില്‍ ഇങ്ങനെ പറയുന്നത് അല്ലേ?
അത് കൊണ്ട് തന്നെയാണ് വിശ്വാസവും യുക്തിയും ഒത്തു പോകില്ലെന്നും,അത് സമാന്തരങ്ങള്‍ ആണെന്നും ഞാന്‍ പറഞ്ഞത്.അപ്പോഴാണ് ചിന്തകന്‍ പറയുന്നത് അത് സമാന്തരങ്ങള്‍ അല്ലെന്നും അത് കൂട്ടി മുട്ടിക്കാന്‍ കഴിയുന്ന ഒരു പ്രത്യേക യുക്തി ഉണ്ടെന്നും.
അപ്പോള്‍ ചുക്കിനെയും ചക്കയെയും വേര്തിരിച്ചരിയുന്ന ആ പ്രത്യേക യുക്തിയെ കുറിച്ച് അപ്പൊകാലിപ്തോക്ക് അറിയില്ല.
എന്നാല്‍ ഇനി ചിന്തകന്റെ മറുപടി വരട്ടെ.
ചിന്തകൻ,
ഭൗതികപദാർത്ഥം ആണ് പ്രാഥമികം എന്ന് പറയുമ്പോൾ അത് ആധാരമായുള്ള വസ്തുക്കളാണ് പ്രപഞ്ചത്തിൽ എന്നല്ലേ അർത്ഥമാക്കുന്നത്. പദാർത്ഥങ്ങൾ അടങ്ങാത്ത ഒരു വസ്തുവും ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ആത്യന്തികസത്യം എന്നൊക്കെ പറയുന്ന ഒരു രീതി ശാസ്ത്രത്തിനില്ലാത്തതിനാൽ അത് പറയുന്നില്ലെന്നുമാത്രം. This is the ultimate എന്ന് ശാസ്ത്രം എന്ന് പറയുന്നുവോ, അന്ന് അവസാനിക്കും മനുഷ്യന്റെ അന്വേഷണത്വര.
ജനനത്തിലോ/മരണത്തിലോ, രൂപത്തിലോ/ഭാവത്തിലോ യാതൊരു പുരോഗതിയും ഈ ലോകത്താരും ഉണ്ടാക്കിയില്ല. വികാസ ക്ഷമമായ ഈ ബുദ്ധിയിലും യുക്തിയിലും ഒന്നു മനുഷ്യനോ അവന്റെ ശാസ്ത്രത്തിനോ യാതൊരു പങ്കുമില്ല. ഇണ്ടാവുകയുമില്ല.
യാതൊരു പുരോഗതിയും ഇല്ലേ? ഒരു മുറിവുണ്ടായാൽപ്പോലും മരിച്ചേയ്ക്കാം എന്ന അവസ്ഥയിൽ നിന്നും നാം എത്ര പുരോഗമിച്ചിരിക്കുന്നു? ശിശുമരണനിരക്ക് ഇന്ന് വൈദ്യശാസ്ത്രസൗകര്യങ്ങൾ ലഭ്യമായ ഇടങ്ങളിലേതും ഇല്ലാത്തവയിലേതും തമ്മിൽ താരതമ്യം ചെയ്താൽ മാത്രം മതിയാവും ശാസ്ത്രം എന്ത് പുരോഗതിയുണ്ടാക്കിയെന്ന്.
ആധുനികശാസ്ത്രം കണ്ടെത്തിയതെല്ലാം മനുഷ്യന്റെ പരിധിയ്ക്കുള്ളിലുള്ളവയാണെന്നത് സാങ്കേതികമായി ശരിയാണ്, പക്ഷെ അവയെല്ലാം അനായാസം നേരിട്ടനുഭവിച്ചറിഞ്ഞതല്ല. അതിനായിത്തന്നെ മുന്നറിവുകളും നിരന്തരമായുള്ള അന്വേഷണവുമാണ് മനുഷ്യന് പ്രാപ്തി നൽകിയത്. അങ്ങിനെ അറിഞ്ഞ കാര്യങ്ങൾ തന്നെയാണ് യുക്തിയ്ക്ക് സഹായകമായതും.
രൂപത്തിലും ഭാവത്തിലും യാതൊരു മാറ്റവും മനുഷ്യൻ ഉണ്ടാക്കിയിട്ടില്ല എന്ന് പറയുന്നത് ശരിയല്ല. ശാസ്ത്രം പുരോഗമിക്കുന്നതിനുമുൻപ് തന്നെ മനുഷ്യൻ ഇത് സാധിച്ചിട്ടുണ്ട്. Artificial selection ഒന്ന് വായിച്ചുനോക്കുന്നത് സഹായകമായേക്കും.
‘യുക്തി‘ എന്നത് യുക്തിവാദിൾക്ക് മാത്രമായി എന്തോ പേറ്റന്റുള്ള സാധനം പോലെയാണ് യുക്തി രഹിത യുക്തിവാദത്തിന്റെ ഒരു ഭാവം! :)
സുശീൽ പറഞ്ഞ കാര്യങ്ങൾ വായിച്ചാൽ ഈയൊരു വാദം അവിടെ കാണുന്നേയില്ലല്ലൊ. 99% കാര്യങ്ങളിലും എല്ലാവരും യുക്തി പ്രയോഗിക്കുന്നുണ്ട് എന്ന് സുശീൽ പറഞ്ഞത് വായിച്ചിട്ടും താങ്കൾക്ക് ഇതാണ് എഴുതേണ്ടിവന്നത് എന്നത് ഖേദകരമാണ്.
ഈയൊരു വാദം വരുന്നുണ്ടെങ്കിൽത്തന്നെ പലകാര്യങ്ങളിലും മതവിശ്വാസികളുടെ പ്രതികരണം തന്നെയാണ് കാരണം. യുക്തിയുപയോഗിച്ച് മനസിലാക്കാനാവില്ല എന്ന വാദം തന്നെ എത്രതവണ നാം കേൾക്കാറുണ്ട്? ശാസ്ത്രത്തെക്കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ, എതിർക്കാനായിട്ടാണെങ്കിലും, ശാസ്ത്രത്തെത്തന്നെ തള്ളിപ്പറയുന്ന എത്ര ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്? ഇതൊക്കെ എന്ത് തെളിയിക്കാനാണ്?
ഷാന്‍,
ചക്കയും ചുക്കും വേര്‍തിരിച്ചറിയുക എന്നതു ഒരു കഴിവുതന്നെയാണ്.
"യുക്തിയും" (വീണ്ടും പറയുന്നു, ചിന്തകന്‍ പറയുന്നത് പോലെ, കേവല യുക്തിവാദികളുടെ യുക്തിയല്ല) വിശ്വാസവും ഒത്തുപോകുന്നതാണ്. അത് മനസ്സിലാക്കാത്തവര്‍ക്കാണ് ആ ഖുര്‍-ആന്‍ വാക്യം പാകമാവുന്നത് ..
(അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്ര വെച്ചിരിക്കുകയാണ്.അവരുടെ ദ്രിഷ്ടികളിന്മേലും ഒരു മൂടിയുണ്ട്.അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്.)
യുക്തിയും വിശ്വാസവും എവിടെ സമ്മേളിക്കുന്നതെന്നു ചില ഉദാഹരണങ്ങള്‍ (മഹാന്മാരായ ശാസ്ത്രജ്ഞന്മാരിലൂടെ) നോക്കൂ :
“I think only an idiot can be an atheist. We must admit that there exists an incomprehensible power or force with limitless foresight and knowledge that started the whole universe going in the first place.” - Christian Anfinsen
"It is true, that a little philosophy inclineth man’s mind to atheism, but depth in philosophy bringeth men's minds about to religion; for while the mind of man looketh upon second causes scattered, it may sometimes rest in them, and go no further; but when it beholdeth the chain of them confederate, and linked together, it must needs fly to Providence and Deity." - Sir Francis Bacon
"The most beautiful system of the sun, planets, and comets, could only proceed from the counsel and dominion on an intelligent and powerful Being." - Isaac Newton
“When it comes to the origin of life there are only two possibilities: creation or spontaneous generation. There is no third way. Spontaneous generation was disproved one hundred years ago, but that leads us to only one other conclusion, that of supernatural creation. - George Wald
To the Lord, whom I worship and thank, That governs the heavens with His eyelid To Him I return tired, but full of living.” -Galileo
“The impossibility of conceiving that this grand and wondrous universe, with our conscious selves, arose through chance, seems to me the chief argument for the existence of God.” - Charles Darwin
“In good philosophy, the word cause ought to be reserved to the single Divine impulse that has formed the universe." - Louis Pasteur
there are many too ..
വെറുതെ പുളുവടിച്ച് ജീവിക്കുന്ന ശ്രീ ജബ്ബറിനെപ്പോലുള്ളവര് idiots എന്നാണ് മുകളിലുള്ളവര്‍ പറഞ്ഞുതരുന്നത്..
അപ്പൊകാലിപ്തോ വെറുതെ യുക്തിയുണ്ട് എന്ന് പറഞ്ഞാല്‍ പോര നിങ്ങള്‍ പറയുന്ന യുക്തിയുടെ രീതിശാസ്ത്രം വിവരിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്.
ചക്കയും ചുക്കും വേര്തിരിച്ചരിയുന്ന അതെ യുക്തി ഉപയോഗിച്ച് നിങ്ങള്‍ക്ക് സോര്‍ഗവും നരകവും,മലക്കും ജിന്നും,ദൈവവും സാത്താനും മുതലായവയെ വിശദീകരിക്കാന്‍ കഴിയുമോ?എങ്കില്‍ അത് ചെയ്യുക.
പരിണാമത്തെ നിങ്ങള്‍ വിമര്‍ശിക്കുന്ന അതെ യുക്തി ഉപയോഗിച്ച് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങിനെയെന്ന് വിശദീകരിക്കുക.യുക്തിയും വിശ്വാസവും ഒത്തു പോകുന്നു എന്ന വചോടാപം നിര്‍ത്തി അത് എങ്ങിനെയെന്ന് തെളിയിക്കുക.
Nice Post Susheel
Post may be nice but idea is not nice!
പ്രിയ അപ്പൂട്ടന്
പദാര്ഥാധിഷ്ഠിതമല്ലാത്ത വസ്തുക്കള്‍ ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ടോ ഇല്ലേ എന്നതിനെ കുറിച്ചല്ല ഞാന്‍ ചോദിച്ചത്.? പദാര്‍ഥമാണ് എല്ലാത്തിന്റെയും പ്രാഥമിക സത്യം എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ എന്നാണ്? ഇതിന് രണ്ടുത്തരമേയുള്ളൂ, ഇല്ല/ഉണ്ട്. പ്രാഥകമിക സത്യമായ പദാര്‍ത്ഥത്തിന് ശേഷം വേറെവല്ല സത്യങ്ങളും നില നില്ക്കുന്നുണ്ടെങ്കില് അവ ഏതാണ്?
സത്യത്തില്‍, പഥാര്‍ഥ വാദത്തില്‍ അത്യന്തികത ദര്‍ശിച്ചിരുന്ന കാലഘട്ടത്തിലെ പരികല്പനകളില് നിന്ന് രൂപം കൊണ്ടവയാണ് ഭൌതിക യുക്തിവാദങ്ങള്‍. പദാര്‍ത്ഥം അത്യന്തികമല്ല എന്ന് ശാസ്ത്രം തെളിയിച്ചു കൊണ്ടിരിക്കുമ്പോഴും യുക്തിവാദികള്‍ എന്നവകാശപെടുന്നവര്‍ തങ്ങളുടെ കേവല യുക്തിയുടെ ആധാരമായി കാണുന്നത് പദാര്‍ഥത്തെ തന്നെയാണ്. ശാസ്ത്രത്തെ തങ്ങള്‍ക്കനുകൂലമായി വളച്ചൊടിക്കാനും തങ്ങളാണ് അതിന്റെ മൊത്തകുച്ചവടക്കാര് എന്ന് വരുത്തി തീര്‍ക്കാനുള്ള അവരുടെ പാഴായ ശ്രമങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
ചികില്‍സാ മികവിലുള്ള പുരോഗതിയല്ല ഞാന്‍ ‘അടിസ്ഥാനപരമായ’ മാറ്റം/പുരോഗതി എന്നത് കൊണ്ടുദ്ദേശിച്ചത്. ജീവനെ പിടിച്ചു നിര്‍ത്താനുള്ള വഴികളൊന്നും ഇതുവരെ ആധുനിക മെഡിക്കല്‍ ശാസ്ത്രത്തിന് കണ്ടുപിടിക്കാനായിട്ടില്ല. മറ്റൊരുദാഹരണം: ഭക്ഷണം വായു വെള്ളം എന്നിവയില്ലാതെ മനുഷ്യന് നിലനില്ക്കാനാവില്ല. എക്കാലത്തും മനുഷ്യര്‍ നേരിടുന്ന പ്രതിസന്ധികളാണ് ഭക്ഷണവും വെള്ളവും. വെള്ള ക്ഷാമം കൂടുതല്‍ രൂക്ഷമായികൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. വെള്ളവും ഭക്ഷണവും ആവശ്യമില്ലാത്ത ഒരവസ്ഥ..... ഒരുവയറിന് വേണ്ടിയല്ലേ മനുഷ്യന് ഈ പെടാപാടുന്നതെല്ലാം. ഇവിടെയെല്ലാം മനുഷ്യന് ഭൂമിയില്‍ പിറന്നുവീണ അവസ്ഥയില്‍ തന്നെയാണിപ്പോഴും.
രുപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നു പറയുന്ന ‘ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്‘ നെറ്റില്‍ അവൈലബ്ള്‍ ആണോ? ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് തരിക
വിശ്വാസികള്‍ യുക്തിയെ പറ്റി സംസാരിക്കുന്നതിനെ പരിഹാസ ഭാവേന കാണുന്ന ഒരു നിലപാട് പൊതുവെ യുക്തിവദികളില് കണ്ടുവരുന്നത്, ഈ പോസ്റ്റിലും ആവര്‍ത്തിക്കുന്നത് കൊണ്ട് തന്നെയാണ് അതിന്റെ ‘പേറ്റന്റിനെ‘ കുറിച്ച് പറഞ്ഞത്. യുക്തി കൊണ്ട് എല്ലാം സാധ്യമാണെന്ന വാദം എനിക്കില്ല. താങ്കള്‍ക്കതുണ്ടോ? ആപേക്ഷികത എന്നത് പല കാര്യങ്ങളിലും യുക്തിയുടെ സാധ്യതകളെ തീരെ ഇല്ലാതാക്കുന്നുണ്ട് എന്ന സത്യം നമ്മള്‍ക്ക് മനസ്സിലാക്കി തന്നത് ശാസ്ത്രം തന്നെയാണെന്നത് നാം വിസ്മരിക്കാതിരിക്കുന്നത് നല്ലതാണ്.
ചര്‍ച്ച നല്ല നിലയില്‍ പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ട്. തുടരട്ടെ.
പദാര്‍ത്ഥത്തിന്റെ ആത്യന്തകതയും, ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടവുമൊക്കെ അവിടെ നില്ക്കട്ടെ ചിന്തകാ. ആദ്യം താങ്കള്‍ മലക്കുകളുടേയും ജിന്നുകളുടെയും ചെകുത്താനെ കല്ലെറിഞ്ഞു ഓടിക്കുന്നതിന്റെയും ദൈവത്തിന് ബലി നല്കി സ്വര്‍ഗ്ഗം വിലയ്ക്കു വാങ്ങുന്നതിന്റെയും യുക്തിയെക്കുരിച്ച് സംസാരിക്കൂ.
അപോകലിപ്തൊ,
പൂച്ചയുടെ അറിവിൽ ഇപ്പറഞ്ഞ ടെക്നോളജി ഒന്നും ഇല്ലായിരിക്കും. ഇക്കാര്യത്തിൽ എല്ലാ പൂച്ചകളും അജ്ഞരാണല്ലൊ, അതിനാൽ കൃഷി പോലും പൂച്ച എന്ന ജീവിയ്ക്ക് ഇല്ലാത്ത കാര്യമാണ്. (അവയ്ക്കത് പ്രസക്തമാണോ എന്നത് വേറെ കാര്യം)
പൂച്ചയ്ക്ക് സ്വന്തം അറിവുകൾ ശേഖരിച്ച് ഉപയോഗിക്കാൻ തക്ക തലച്ചോറുണ്ടെങ്കിൽ ഇത് മനസിലാക്കാനായേയ്ക്കും. എന്നാലും കൈകൾ സ്വതന്ത്രമല്ലാത്തതിനാൽ മനുഷ്യൻ കണ്ടുപിടിച്ച കാര്യങ്ങൾക്കൊപ്പം എത്താനാവില്ല.
ഈയവസ്ഥയിൽ പൂച്ചയെ സംബന്ധിച്ചിടത്തോളം അങ്ങിനെ വിശ്വസിക്കാതിരിക്കുന്നതാണ് യുക്തി. മറ്റൊരു പൂച്ച വന്ന് ഇങ്ങിനെയൊരു സാധനം ഉണ്ടെന്ന് പറഞ്ഞതുകൊണ്ടുമാത്രം യുക്തിയുള്ള പൂച്ച അംഗീകരിക്കണമെന്നില്ല. ഈ അറിവ് പങ്കുവെയ്ക്കുന്ന പൂച്ചയുടെ വാദത്തിന്റെ ആധാരം എന്ത് എന്നതും പ്രസക്തമാണ്. വ്യക്തമായ തെളിവോടുകൂടി ഒരു പൂച്ച വന്ന് മറ്റുപൂച്ചകളോട് ഇക്കാര്യം പറഞ്ഞാൽ മറ്റു പൂച്ചകളും മനസിലാക്കും, അല്ലാതെ ആരോ പറഞ്ഞു എന്നും പറഞ്ഞ് ഒരു പൂച്ച വന്നാൽ യുക്തിയുള്ള പൂച്ചകൾ അവ തള്ളിക്കളയും.
മനുഷ്യന്റെ അവസ്ഥയും വ്യത്യസ്തമല്ല. നമുക്കുള്ള അറിവുകൾ, എന്തുതന്നെയാകട്ടെ, നേടിത്തന്നത് മനുഷ്യർ തന്നെയാണ്. വെളിപാടുകളും പറഞ്ഞുതന്നത് മറ്റൊരു മനുഷ്യൻ തന്നെ. ഇവിടെ ഏതാണ് verifiable എന്ന് നോക്കിയാൽ മനസിലാക്കാവുന്നതേയുള്ളു യുക്തിയുടെ കാര്യത്തിൽ.
താങ്കളുടെ ക്വോട്ടുകൾ ഇഷ്ടപ്പെട്ടു. ചില കാര്യങ്ങൾ പറഞ്ഞോട്ടെ.
ശാസ്ത്രജ്ഞർ സ്വന്തം അഭിപ്രായമായി പറയുന്ന കാര്യങ്ങൾ ശാസ്ത്രം ആയി അംഗീകരിക്കാറില്ല. അതവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.
ഏതായാലും ഡാർവ്വിന്റെ ക്വോട്ട് താങ്കൾ ഒന്നുകൂടി മനസിരുത്തി വായിക്കുന്നത് നന്നായിരിക്കും. താങ്കൾ ഉദ്ദേശിച്ചതുതന്നെയാണോ അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്ന് അപ്പോൾ മനസിലാവും.
ചിന്തകന്‍ ഞാന്‍ മൂലം പരിഹസിക്കപ്പെട്ടതായി തോനിയിട്ടുണ്ട് എങ്കില്‍ എന്നോട് ക്ഷമിക്കുക.
വിശ്വാസത്തെയോ വിശ്വാസികലെയോ ഞാന്‍ ഒരിക്കലും കുറ്റ പ്പെടുത്താറില്ല അത് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടാകാത്തത് വരെ.
വിശ്വാസം എന്നത് വെറുമൊരു ഊന്നു വടിയാണ് എന്ന് വിശ്വോസിക്കുന്നവനാണ് ഞാന്‍.ആ ഊന്നു വടി ജീവിതത്തെ പ്രയാസ രഹിതമാക്കാന്‍ സഹായിക്കും എങ്കില്‍,ആ ഊന്നു വടി കുറച്ചാളുകള്‍ക്ക് എങ്കിലും നന്മ ചെയ്യാന്‍ പ്രേരകം ആകും എങ്കില്‍ ഞാന്‍ എന്തിന് ആ ഊന്നു വടിക്കെതിരെ വാളെടുക്കണം?
എന്നാല്‍ ഊന്നു വടികള്‍ ഇല്ലാതെ നല്ല രീതിയില്‍ നില നില്ക്കുന്ന ഒരു സമൂഹ നിര്‍മിതിക്കായി നില കൊള്ളേണ്ടത് എന്റെ ധാര്മികതയാനെന്നും ഞാന്‍ കരുതുന്നു.
താങ്കളുടെ വിശ്വാസം യുക്തി ഭദ്രം ആണെന്ന് പറയുകയാണെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത താങ്കളുടേത് ആണ്.
ഷാന്‍,
ചില വിശ്വാസികളുടെ പ്രശ്നം വിശ്വാസവുമായി മുന്നോട്ട് പോവേണമെന്നത് മാത്രമല്ല, തങ്ങള്‍ യുക്തിവാദികള്‍ ആണെന്ന് പറയുകയും വേണം. ഒന്നു കൂടെ കൃത്യമായി പറഞ്ഞാല്‍ തങ്ങളുടെ വിശ്വാസത്തിനു യുക്തി ഉണ്ട് എന്ന് വരുത്തിത്തീര്‍ക്കണം :). എന്നാല്‍ യുക്തിപരമായ വിശദീകരണം തരൂ എന്ന് പറഞ്ഞാല്‍ ഒരു വിശദീകരണവും കിട്ടാന്‍ പോവുന്നില്ല. ഏറിപ്പോയാല്‍ യുക്തിവാദികള്‍ക്ക് യുക്തിയില്ല എന്ന് പറഞ്ഞു കൊണ്ടേയിരിക്കും.
But don't you think that they are jus acting like this.
They believe in what they say they believe :))
ചിന്തകൻ
ഇവിടെ രണ്ട് കാര്യങ്ങളുണ്ട്.
ഒന്ന്, ശാസ്ത്രം പലതും കണ്ടെത്തുന്നു. കണ്ടെത്താത്ത പലതുമുണ്ടാവാം, പക്ഷെ ഇതുവരെ കണ്ടെത്തിയ എല്ലാത്തിന്റെയും ആധാരം ആറ്റം (ഇതാണ് താങ്കൾ ഉദ്ദേശിക്കുന്ന പദാർത്ഥം എന്ന് വിശ്വസിക്കുന്നു) ആണ്.
രണ്ട്, ഇന്നറിയാവുന്ന കാര്യങ്ങളെക്കുറിച്ചേ ശാസ്ത്രം സംസാരിക്കാറുള്ളു. അതിനപ്പുറം സാധ്യതകളെക്കുറിച്ച് നിഗമനങ്ങൾ ഉണ്ടായേക്കാം, കൂടുതൽ പഠനത്തിന് പ്രയോജനകരമാകും അവ. ഇന്നതാണ് ആത്യന്തികസത്യം എന്ന് അവകാശപ്പെടാറില്ല.
ഇന്നുവരെ കണ്ടെത്തിയവയിൽ ആറ്റം ബേസ് ചെയ്തല്ലാതെ ഒന്നും കണ്ടെത്തിയിട്ടില്ല. അപ്പോൾ ശാസ്ത്രത്തെ സംബന്ധിച്ച് പദാർത്ഥം തന്നെയാണ് ശരി.
സത്യത്തിൽ താങ്കൾ പദാർത്ഥം എന്നുപറയുന്നത് എന്തിനേയാണ്? പദാർത്ഥം അത്യന്തികമല്ല എന്ന് ശാസ്ത്രം തെളിയിച്ചു കൊണ്ടിരിക്കുമ്പോഴും എന്നെഴുതിക്കണ്ടതിനാൽ ചോദിക്കുന്നതാണ്.
ആറ്റം ആണ് നിലനിൽക്കാൻ സാധിക്കുന്ന base unit എന്നാണ് എന്റെ അറിവ്. ബാക്കി താങ്കൾ പറയുന്ന പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണും ഒന്നും തന്നെ സ്വതന്ത്രമായ നിലനിൽപുള്ളവയല്ല. കൃത്യമായ പരീക്ഷണസാഹചര്യങ്ങളിൽ പല കണങ്ങളും ഉണ്ടാക്കിയെടുത്തിട്ടുമുണ്ടാകും.
ഇത് ഒരു കാര്യത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകുന്നതിനു സമാനമായ ഒരു കാര്യം മാത്രമാണ്. ഭൗതികവാദിയെന്നാൽ ആറ്റത്തിനപ്പുറം പോകാൻ സാധിക്കില്ല എന്ന് വാശിപിടിക്കുന്നയാളൊന്നുമല്ലല്ലൊ.
ഇനി, ഇതൊക്കെ കണ്ടുപിടിച്ചെങ്കിൽത്തന്നെ, ആറ്റമല്ല ഇന്ന് കാണുന്നതിന്റെ base unit എന്ന വിലയിരുത്തൽ എവിടെയെങ്കിലും വന്നിട്ടുണ്ടോ?
ജീവിതദൈർഘ്യം കൂട്ടാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നല്ലേ ഞാനും പറഞ്ഞത്. ജീവനെ പിടിച്ചു നിർത്താനുള്ള വഴികളൊന്നും ഇതുവരെ ആധുനിക മെഡിക്കൽ ശാസ്ത്രത്തിന് കണ്ടുപിടിക്കാനായിട്ടില്ല എന്ന വാദത്തിന് ഒരുത്തരം തന്നെയാണത്.
ഇനി അനന്തമായി ജീവൻ (ഒരു ജീവൻ) നിലനിർത്തുക എന്നതാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ അത് ഒരു നല്ല ചോദ്യമായി എനിക്ക് തോന്നിയിട്ടില്ല.
ശാസ്ത്രം പുരോഗമിച്ചു എന്നുകരുതി ഭക്ഷണവും വെള്ളവും വേണ്ട എന്ന അവസ്ഥയുണ്ടാവും എന്ന് ആരെങ്കിലും പറയുന്നുണ്ടോ?
താങ്കളുടെ ചോദ്യം സത്യത്തിൽ ചോദിക്കേണ്ടത് വിശ്വാസികളോട് തന്നെയാണ്.
യുക്തിയുപയോഗിച്ച് കണ്ടെത്തുന്ന കാര്യങ്ങൾക്കല്ലേ, ചിന്തകൻ, മനുഷ്യജീവിതത്തിൽ എന്തെങ്കിലും കാര്യമുള്ളു. ചിന്തകൻ എങ്ങിനെ ചിന്തിക്കുന്നു എന്നത് എന്റെ യുക്തിയ്ക്ക് കണ്ടെത്താനാവാത്ത കാര്യമാണ്, അതേക്കുറിച്ച് വിഷമിച്ചിട്ട് എനിക്കെന്തുനേടാൻ?
പുനർജ്ജന്മം താങ്കളുടെ യുക്തിയിൽ ശരിയല്ലെന്ന് തോന്നിയതിനാലാണല്ലൊ താങ്കൾ തള്ളിയത്. അവിടെ യുക്തി കൊണ്ട് എല്ലാം സാധ്യമാണെന്ന വാദം എനിക്കില്ല എന്ന ചിന്ത എവിടെപ്പോയി?
ഒരു ഗൂഗിൾ സെർച്ച് മതി ആർട്ടിഫിഷ്യൽ സെലക്ഷനെക്കുറിച്ചറിയാൻ. കിട്ടാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല.
യുക്തി വാദികള്‍ക്കും കുയുക്തി വാദികള്‍ക്കും ചിന്തിക്കാന്‍ വിഖ്യാത ശാസ്ത്രജ്ഞന് റോജര്‍ പെന്രോസ് പറഞ്ഞ വാചകം: ഈ പ്രപഞ്ചം സ്വയം സമ്പൂറ്ണ്ണമായ വ്യ്വസ്ഥയാണ്. അതിനു പുറത്തുനിന്നും ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ല.
അപ്പൂട്ടന്..
താങ്കളെ ഒരു കേവല യുക്തിവാദിയായി ഞാന്‍ കാണുന്നില്ല. സത്യം അംഗീകരിക്കാനും തീര്‍ച്ചയില്ലാത്തത് അങ്ങനെതന്നെ എഴുതാനും സത്യസന്ധതകാണിക്കുന്ന ഒരാളായി "യുക്തിവാദി"കള്‍ക്കിടയില്‍ താങ്കളെ അനുഭവപ്പെട്ടിട്ടുണ്ട്. (ഇത് പുകഴ്ത്തിയതല്ല. അങ്ങനെ തോന്നുന്നുവെങ്കില്‍ ക്ഷമിക്കണം). താങ്കളുടെ ചില വാക്കുകളില്‍ നിന്നും തുടങ്ങട്ടെ.
appoottan : [
പൂച്ചയുടെ അറിവിൽ ഇപ്പറഞ്ഞ ടെക്നോളജി ഒന്നും ഇല്ലായിരിക്കും.
പൂച്ചയ്ക്ക് സ്വന്തം അറിവുകൾ ശേഖരിച്ച് ഉപയോഗിക്കാൻ തക്ക തലച്ചോറുണ്ടെങ്കിൽ ഇത് മനസിലാക്കാനായേയ്ക്കും.
ഈയവസ്ഥയിൽ പൂച്ചയെ സംബന്ധിച്ചിടത്തോളം അങ്ങിനെ വിശ്വസിക്കാതിരിക്കുന്നതാണ് യുക്തി
മറ്റൊരു പൂച്ച വന്ന് ഇങ്ങിനെയൊരു സാധനം ഉണ്ടെന്ന് പറഞ്ഞതുകൊണ്ടുമാത്രം യുക്തിയുള്ള പൂച്ച അംഗീകരിക്കണമെന്നില്ല
വ്യക്തമായ തെളിവോടുകൂടി ഒരു പൂച്ച വന്ന് മറ്റുപൂച്ചകളോട് ഇക്കാര്യം പറഞ്ഞാൽ മറ്റു പൂച്ചകളും മനസിലാക്കും
]
ഇതില്‍ നിന്നും എനിക്ക് മനസ്സിലായത് തങ്ങള്‍ക്ക് ("യുക്തിയുള്ള" പൂച്ച) വ്യക്തമായ തെളിവോ പിന്‍ബലമോ ഉണ്ടെന്ന് തോന്നുന്ന അവസ്തയുണ്ടാവുന്നതുവരെയേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതും വിശ്വസിക്കേണ്ടതുമുള്ളു എന്ന നിലപാടുകളാണ്. അതായത് മനസ്സിലാക്കാനുതകുന്ന ചില ടെക്നോളജി ഉണ്ടാകുന്നത് വരെയേ ആ പൂച്ച വിശ്വസിക്കേണ്ടതുള്ളു.
ചരിത്രത്തില്‍ പോകാം.
ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ശാസ്ത്രജ്ഞനെ തീയിലിട്ട് കൊന്നതും ഈ ഒരു തിയറിയുടെ അടിസ്താനത്തിലാണ്. അന്ന് പോപ്പും ഇതേ "യുക്തിവാദി പൂച്ച" ആണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അവശ്വസിക്കുകയില്ല എന്ന് ഞാന്‍ താങ്കളുടെ അഭിപ്രായത്തിലൂടെ ഉറപ്പിക്കുകയാണ്.
അതിനര്‍ഥം കാലം വ്യക്തമായി പിന്നീട് നിര്‍വചിച്ച് കൊടുത്ത ഒരുകാര്യം അവര്‍ നിശേധിച്ചത് അതു അസത്യമായതിനാലായിരുന്നില്ല. മറിച്ച് അവര്‍ക്ക് ബോധ്യമാവാത്തതിനാലാണ്.
ഇനി കൂടുതല്‍ മതവിശയത്തിലേക്ക് കടക്കേണ്ടതില്ലെന്ന് ഞാന്‍ കരുതുകയാണ്. പൂച്ചയുടെ ഉദാഹരണം ഇവിടെവരെ മാത്രം.
appoottan : [ഏതായാലും ഡാർവ്വിന്റെ ക്വോട്ട് താങ്കൾ ഒന്നുകൂടി മനസിരുത്തി വായിക്കുന്നത് നന്നായിരിക്കും. താങ്കൾ ഉദ്ദേശിച്ചതുതന്നെയാണോ അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്ന് അപ്പോൾ മനസിലാവും.]
അത് പഥ്യമാവുന്നില്ലെങ്കില് .. ഇതും കൂടി നോക്കാം..
“In my most extreme fluctuations I have never been an atheist in the sense of denying the existence of a God.” (Letter to John Fordyce, May 7 1879) - Charles Darwin
ഞാന്‍ പറയാന്‍ ഉദ്ധേശിച്ചത് താത്വികമായി ഒരു ശക്തിയുടെ അസ്ത്വിത്വത്തെ ഡാര്വിന് നിഷേധിച്ചിരുന്നില്ല എന്നര്‍ഥം. അതായത് ദൈവമുണ്ട് എന്ന് വിശ്വാസത്തെ (പുതിയതലമുറയിലെ യുക്തിവാദി പൂച്ചകളെപ്പോലെ) അദ്ധേഹം അവിശ്വസിച്ചില്ല എന്നുകൂടിയാണ്.
ഷാന്‍ ..
എന്നാല്‍ മനുഷ്യസ്നേഹിയായ ഒരു യുക്തി വാദിക്ക് ഇത് മൊത്തം മനുഷ്യരുടെയും വിജയമായി നോക്കി കാണാനും അഭിമാനിക്കാനും കഴിയും.
ഇവിടെ എന്താണ് താങ്കള്‍ ഉദ്ധേശിക്കുന്നത് ? മനുഷ്യസ്നേഹികള്‍ 'സൊ കാള്‍ഡ് യുക്തിവാദികള്‍' മാത്രമെന്നോ .. ?
അതോ മനുഷ്യസ്നേഹിയായ ഹിന്ദുവിനും മുസ്ളിമിനും അത് പരസ്പരം അംഗീകരിക്കാന്‍ ആവില്ലെന്നോ. യുക്തിവാദം മറ്റൊരു തമ്മില്‍ തല്ലിപ്പിക്കുന്ന പദ്ധതിയല്ലാതെ മറ്റെന്തായാണ് കേരളത്തില്‍ അടയാളപ്പെടുത്തുന്നത്. ?
അതോ കുറച്ച് പേര് മാത്രമാണ് മനുഷ്യസ്നേഹികളായ യുക്തിവാദികളായി ഉള്ളു എന്ന സമര്ഥനമാണെങ്കില് ഞാന്‍ അംഗീകരിക്കുന്നു.
ഷാന്‍ .. ഞാന്‍ പൂച്ചസംബന്ധമായി അപ്പൂട്ടണ്റ്റെ മറുപടിയില്‍ ചിലത് പറഞ്ഞിട്ടുണ്ട്. അതു പൂറ്ണ്ണമാണെന്ന് അവകാശപ്പെടുന്നില്ല. താങ്കള്‍ പറയുന്നത് ഉദാഹരണങ്ങളല്ല , തിയറിവച്ച് തെളിയിക്കാനാണ്.
"ഉദാഹരണം മാത്രമാണ് മനുഷ്യനെ സ്വാധീനിക്കുന്നതെന്ന്" പറഞ്ഞ ആ ദാര്‍ശനികനെ ഒന്നുപോയി തല്ലിയിട്ട് വരാം. അല്ലാതെ ഞാന്‍ എന്ത് ചെയ്യാനാണ്. അതുവരെ വണക്കം.
അപ്പോള്‍ യുക്തിയും തിയറിയും തമ്മില്‍ ചേരും..!!!
വിശ്വാസവും തിയറിയും തമ്മില്‍ ചേരാത്തതിന് കാരണം എന്താണാവോ?
അപ്പൊ കാലിപ്തോ നിങ്ങള്‍ പറഞ്ഞു വരുന്നത് ജിന്നിന്റെയും മലക്കിന്റെയും അസ്ത്തിത്വോം ശാസ്ത്രം നാളെ തെളിയിക്കും എന്നായിരിക്കും എങ്കില്‍ അത് തുറന്നു പറഞ്ഞാല്‍ പോരെ?
എന്തിന് പൂച്ച കഥ?
അപ്പോഴും മനുഷ്യന്റെ സൃഷ്ടിയെ കുറിച്ച് പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്.പരിണാമത്തെ എതിര്‍ക്കുന്ന അതെ യുക്തി ഉപയോഗിച്ച് നിങ്ങള്‍ മനുഷ്യരെ യും പ്രപഞ്ചത്തെയും ദൈവം എങ്ങിനെയാണ് സൃഷ്ടിച്ചത് എന്ന് പറയുക.
അല്ലെങ്കില്‍ യുക്തിയും വിശ്വാസവും രണ്ടാണെന്ന് അംഗീകരിക്കുക.
നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഇലെക്ട്രോന്‍ എന്ന വസ്തുവിന്റെ അസ്ഥിത്വോതില് ഞാന്‍ വിശ്വോസിക്കുന്നത് ശാസ്ത്രത്തിന് അത് തെളിയിക്കാന്‍ കഴിയുന്നത് കൊണ്ടാണ്.നിങ്ങളുടെ ഗ്രന്ഥത്തില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ തയ്യാറായാല്‍ ഞാനത് വിശ്വോസിക്കാനും തയ്യാറാണ്.
കുറെ കാലം അന്ധമായി വിശ്വോസിചിരുന്നതുമാണ്.
ഡാര്‍വിന്റെ കാലം കഴിഞ്ഞ് കാലവും സമൂഹവും ഒരുപാട് പുരോഗമിചില്ലേ കൂട്ടുകാരാ..?
ഇന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ഡാര്വിനേക്കാള് അറിവ് ഉണ്ട് എന്ന് പറഞ്ഞാല്‍ അത് സത്യമല്ലേ?
ഡാര്വിന് തനിക്ക് അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് പറയാന്‍ ആര്‍ജവം കാണിച്ചിരുന്നു.
ഇന്നത്തെ ശാസ്ത്രകാരന് മാരുടെ ചിന്ത എന്റെ അറിവില്‍ ഞാന്‍ പറയാം..
അത് ഇന്നത്തെ ലോകത്തിനു നില നില്ക്കാന് ബാഹ്യമായ ഒരു ശക്തിയുടെ ആവശ്യമില്ല എന്നതാണ്.
ചുരുക്കി പറഞ്ഞാല്‍ പ്രപഞ്ചം സോയമേ സംപൂര്‍ണമാണ്
അഹം ബ്രംഹ്മാസ്മി എന്ന് പറഞ്ഞാല്‍ അതില്‍ കൂടുതല്‍ സത്യം ഉണ്ട് !
പൂച്ച കഥ പറയുകയാണെങ്കില്‍ കൂടുതല്‍ നല്ല പൂച്ച കഥ യുക്തി വാദിക്കാന്‍ പറയാന്‍ കഴിയുക..
നമുക്ക് ഇനിയും ശ്രമിച്ചു നോക്കാം..
അവനവനാത്മ സുഖതിനാചാരിക്കുന്നവ
അപരന്റെ സുഖത്തിനായ് വരേണം...
ഈ ഗുരു വാക്യം പ്രാവര്ത്തികമാക്കുന്നവനെ ഞാന്‍ നല്ലവന്‍ എന്ന് വിളിക്കും.
നേരെ തിരിച്ചു ചെയ്യുന്നവനെ ചീത്ത ആളെന്നും.
ഒരാള്‍ യുക്തി വാദി ആയത് കൊണ്ട് നല്ല ആള് ആകണം എന്നില്ല.
അത് കൊണ്ടാണ് സമൂഹത്തിന്റെ നില നില്പിന് സിവില്‍ നിയമങ്ങള്‍ ആവശ്യം ആയി വരുന്നത്.
ഇനി യുക്തി വാദികള്‍ എന്ത് കൊണ്ട് മതത്തെ ആക്രമിക്കുന്നു എന്ന് ചോദിച്ചാല്‍ (ആക്രമം എന്നത് ചോദ്യം ചെയ്യല്‍) മതം ചൂഷണത്തിനു ഉപാധിയാകുന്നു എന്നതാണ് എന്റെ ഉത്തരം.
അപോകലിപ്തൊ,
ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കട്ടെ.
മറ്റൊരു പൂച്ച വന്ന് ഇങ്ങിനെയൊരു സാധനം ഉണ്ടെന്ന് പറഞ്ഞതുകൊണ്ടുമാത്രം യുക്തിയുള്ള പൂച്ച അംഗീകരിക്കണമെന്നില്ല. ഈ അറിവ് പങ്കുവെയ്ക്കുന്ന പൂച്ചയുടെ വാദത്തിന്റെ ആധാരം എന്ത് എന്നതും പ്രസക്തമാണ്. വ്യക്തമായ തെളിവോടുകൂടി ഒരു പൂച്ച വന്ന് മറ്റുപൂച്ചകളോട് ഇക്കാര്യം പറഞ്ഞാൽ മറ്റു പൂച്ചകളും മനസിലാക്കും, അല്ലാതെ ആരോ പറഞ്ഞു എന്നും പറഞ്ഞ് ഒരു പൂച്ച വന്നാൽ യുക്തിയുള്ള പൂച്ചകൾ അവ തള്ളിക്കളയും.
എന്റെ വാദത്തിന്റെ ആധാരവും അത് തന്നെയാണ്.
താങ്കൾ പറഞ്ഞുവരുന്നത് മനസിലാകാഞ്ഞിട്ടല്ല. അന്നന്നത്തെ അറിവ് തന്നെയാണ് യുക്തിയ്ക്ക് ആധാരം. മറ്റൊരു മനുഷ്യൻ പറഞ്ഞു എന്നതുകൊണ്ടുമാത്രം verify ചെയ്യാനാവാത്ത ഒരു കാര്യം ശരിയാണെന്ന് അംഗീകരിക്കണമെന്നില്ല. അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുതന്നെ പറയണം.
For example
മരണശേഷം എന്ത് എന്നതിന് അറിയില്ല എന്നുതന്നെയാണ് ഉത്തരം, ശാസ്ത്രമായാലും യുക്തിവാദിയായാലും അതേ പറയൂ. അത് കണ്ടെത്താനുള്ള വഴി തൽക്കാലം ഇല്ലതാനും. മതങ്ങൾ മരണശേഷം എന്ത് സംഭവിക്കുന്നു എന്ന് പറയുന്നുണ്ട്. ആ അറിവ് എങ്ങിനെ ലഭിച്ചു എന്ന് ചോദിച്ചാൽ വിശുദ്ധഗ്രന്ഥത്തിൽ ഉണ്ടെന്ന് പറയും, അല്ലെങ്കിൽ ആത്മാവ്-സങ്കൽപം വിശദീകരിക്കും. ഇതൊന്നും testify ചെയ്യാനോ consistent ആയി വിശകലനം ചെയ്ത് നിഗമനത്തിലെത്താനോ ഉള്ള ഉപാധികളൊന്നുമില്ല, എന്നുമാത്രമല്ല, ഇതിനായി വാദിക്കുന്നവർക്കുപോലും തെളിവായി ഒന്നും നിരത്താനുമില്ല. അപ്പോൾ യുക്തി എന്താണ് പറയേണ്ടത്? വിശ്വസിക്കണമെന്നോ വേണ്ടെന്നൊ?
താങ്കൾ പറഞ്ഞ ചരിത്രത്തിലേക്കുകൂടി.
ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോൾ അവിശ്വസിച്ചവർ പറഞ്ഞ കാരണമെന്തായിരുന്നു? അന്നുള്ള അറിവ് പ്രകാരം ഭൂമി പരന്നതായിരുന്നു എന്നു മാത്രമല്ല, ഭൂമി കേന്ദ്രീകരിച്ചാണ് പ്രപഞ്ചം എന്ന സങ്കൽപത്തിന് വിരുദ്ധമായിരുന്നു പുതിയ ആശയം എന്നതുകൂടി കാരണമായിരുന്നു. (ചുട്ടുകൊല്ലലൊക്കെ അതിന്റെ ഫലമായാണ് സംഭവിച്ചതും)
കൃത്യമായ തെളിവുകളോടെ ഇക്കാര്യം അനിഷേധ്യമായി സ്ഥാപിക്കപ്പെട്ടപ്പോൾ അംഗീകരിക്കേണ്ടിവന്നതും ചരിത്രമാണ്.
അന്നുള്ള ഒരു യുക്തിവാദിയും ഇതേ സ്റ്റാന്റ് തന്നെയാണ് എടുത്തിരിക്കുക. തെളിവുണ്ടോ, എങ്കിൽ അംഗീകരിക്കാം. ഇന്നും അതുതന്നെയാണ് പറയുന്നത്.
appoottan : കൃത്യമായ തെളിവുകളോടെ ഇക്കാര്യം അനിഷേധ്യമായി സ്ഥാപിക്കപ്പെട്ടപ്പോൾ അംഗീകരിക്കേണ്ടിവന്നതും ചരിത്രമാണ്.
അന്നുള്ള ഒരു യുക്തിവാദിയും ഇതേ സ്റ്റാന്റ് തന്നെയാണ് എടുത്തിരിക്കുക. തെളിവുണ്ടോ, എങ്കിൽ അംഗീകരിക്കാം. ഇന്നും അതുതന്നെയാണ് പറയുന്നത്.
---------------------------
കൃത്യമായ അളവോടെ ദൈവത്തെ നിങ്ങള്‍ക്ക് അടയാളപ്പെടുത്തി തരാനാവില്ല. നിങ്ങള്‍ ജനിക്കാന്‍ കാരണമായിരുന്ന ആ ശുക്ളബിന്ദു രൂപപ്പെടുന്നതിനു മുന്‍പ് അതില്‍ നിങ്ങളെ അടയാളപ്പെടുത്താനാവാത്തത് പോലെ. പക്ഷേ നിങ്ങല്‍ ഒരു സത്യമായിതീരാതിരുന്നില്ല.
അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും, നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും നല്കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ സൂക്ഷ്മത പാലിക്കുന്നവര്‍. - quraan 2:3-4
ഇത്രയുമാണ് വിശ്വാസത്തിണ്റ്റെ രത്ന ചുരുക്കം. നിങ്ങല്‍ക്ക് തര്‍ക്കിക്കാം. തെളിവുകള്‍ കിട്ടുന്നതുവരെ. തര്‍ക്കിച്ചാല്‍ തീരുകയുമില്ല. മുന്‍ ഗാമികളായ പ്രാവചകന്മാര് വന്നതും 'പൊത്തകങ്ങള്‍' നിലനില്ക്കുന്നതും സത്യമാണ്.
പിന്നെ ശാസ്ത്രം "യുക്തിവാദികളുടെ" മാത്രം 'പൊത്തക'മാണെന്ന് പറഞ്ഞ് കുതറി തെറിപ്പിക്കുന്ന മാലിന്യം ഒഴിവാക്കിയാല്‍ അത്രയും നല്ലതു.
കാരണം നന്നേകുറഞ്ഞത് ഖുര്‍ആനെങ്കിലും അന്വേഷണങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നു. മുസ്ളിംകള്‍ പഴയ ഒരു പറച്ചിലില്‍ വിശ്വസിക്കുന്നു. :"Science without religion is lame, religion without science is blind.
പ്രപഞ്ചത്തെക്കുറിച്ച് "God does not play dice" എന്നു ഐന്സ്റ്റീന് പറഞ്ഞതും ചേര്‍ത്തുവായിക്കുക.
നന്ദി നമസ്കാരം.
പോകല്ലേ അപ്പൊകാലിപ്തോ ...
ഉത്തരം പറഞ്ഞു കഴിഞ്ഞോ?
കൃത്യമായ അളവോടെ ദൈവത്തെ അടയാള പ്പെടുതണ്ട ദൈവം പറഞ്ഞതെന്ന് നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ നിങ്ങള്‍ പറയുന്ന യുക്തി ഉപയോഗിച്ച് തയ്യാറാകൂ..
അല്ലെങ്കില്‍ യുക്തിയും വിശ്വാസവും രണ്ടാണെന്നും അത് ഒത്തു പോകില്ലെന്നും അന്ഗീകരിക്കൂ...
ശാസ്ത്രം യുക്തിവാദിയുടെ കുത്തകയാണെന്ന് ആരും പറഞ്ഞിട്ടില്ല..മതത്തിന്റെ ചിത്ര പൂട്ടിട്ട് പൂട്ടിയ ജിഗ്ന്യാസയെ തുറന്നു വിടാന്‍ തയ്യാറാകൂ..അങ്ങിനെ ശാസ്ത്രം എന്താണെന്നും യുക്തി എന്താണെന്നും മനസ്സിലാക്കാന്‍ ശ്രമിക്കൂ..
ഇനി നിങ്ങള്‍ പറയുന്നതാണ് ശരിയെങ്കില്‍ അത് തെളിയിക്കൂ ഞാന്‍ അത് വിശ്വോസിക്കാം..
ഒരു ഗ്രന്ഥത്തിലെ ഏതാനും വാചകങ്ങള്‍ തെളിവായേടുക്കുന്നതിന്റെ അടിസ്ഥാനം എന്താണ്..?
പുത്തകങ്ങള്‍ നില നില്ക്കുന്നു എന്നത് എല്ലാവരും അന്ഗീകരിക്കുന്നുണ്ട് .
പുത്തകത്തില്‍ പറയുന്ന കാര്യങ്ങളിലെ അഭിപ്രായ വിത്യാസം ഉള്ളൂ..
1400 വര്‍ഷം മുന്‍പ് പ്രവാചകന് ജീവിച്ചിരുന്ന കലഖട്ടത്തില്‍ അന്നത്തെ ഏതൊരു പണ്ഡിതനും അറിയാവുന്നവയില്‍ കൂടുതലായി സമകാലീന വിഗ്ന്ജാനം നിങ്ങളുടെ ഗ്രന്ഥത്തില്‍ ഉണ്ട് എന്ന് യുക്തിപൂര്‍വ്വം നിങ്ങള്‍ക്ക് തെളിയിക്കാനാകുമോ?
@ അപ്പൊകലിപ്തോ,
ഡാര്‍വ്വിന്റെ കത്തിന്റെ തൊട്ടടുത്ത വരി മുക്കി കളയണ്ടായിരുന്നു. അത് ഇതാണ്.
Moreover whether a man deserves to be called a theist depends on the definition of the term: which is much too large a subject for a note. In my most extreme fluctuations I have never been an atheist in the sense of denying the existence of a God.— I think that generally (& more and more so as I grow older) but not always, that an agnostic would be the most correct description of my state of mind.
Agnostic എന്ന് പറഞ്ഞാല്‍ എന്താണെന്നറിയാമോ ആവോ?
പിന്നെ Muhammed Shan പറഞ്ഞ പോലെ,''ഡാര്‍വിന്റെ കാലം കഴിഞ്ഞ് കാലവും സമൂഹവും ഒരുപാട് പുരോഗമിചില്ലേ കൂട്ടുകാരാ..?''
ഈ പ്രപഞ്ചത്തിലേക്ക് കണ്ണുതുറന്നു വെച്ചവർക്കൊക്കെ കണ്ണുമടച്ച് വിശ്വസിക്കാനാവും ദൈവത്തിൽ എന്ന അഭിപ്രായക്കാരനാണ് ഞാൻ. ദൈവത്തിന്റെ യുക്തിയെയും എന്റെ യുക്തിയെയും ഈയിടെ ചെറുതായി ഒന്നു താരതമ്യം ചെയ്തിരുന്നു . ദൈവമില്ലെന്ന് ആദ്യമേ അങ്ങ് തീരുമാനിക്കുന്നതാണ് കുഴപ്പം. ശാസ്ത്രം വികസിക്കണമെങ്കിൽ ദൈവത്തെ തള്ളിക്കളയണമെന്ന് പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ?
>>ദൈവം ഇല്ലെന്നു ആദ്യമേ അങ്ങ് തീരുമാനിക്കുന്നതാണ് കുഴപ്പം...!!!<<
(ആരും അങ്ങിനെ പറഞ്ഞില്ലെങ്ങിലും പള്ളിക്കുലത്തിന്റെ വാദം കൊള്ളാം..
ദൈവം ഉണ്ട് എന്ന് ആദ്യമേ അങ്ങ് തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്?
അപ്പൊകലിപ്തോ പറഞ്ഞു...
"അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും, നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും നല്കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ സൂക്ഷ്മത പാലിക്കുന്നവര്‍. - quraan 2:3-4
ഇത്രയുമാണ് വിശ്വാസത്തിണ്റ്റെ രത്ന ചുരുക്കം"
>>>> ഇപ്പോ വ്യക്തമായി. അപ്പോ സംഗതി അത്രയേ ഉള്ളു. അതായത് നമ്മുടെ കിതാബില്‍ പറഞ്ഞ കാര്യങ്ങള്‍ കണ്ണുമടച്ചു വിശ്വസിക്കുന്നതാണ് 'വിശ്വാസം'. അപ്പോ മറ്റേ പുസ്തകങ്ങളുടെ കാര്യമോ? മറ്റ് മത വിശ്വാസികളുടേ കാര്യമോ? അവരൊക്കെ ഞായറാഴ്ച പള്ളിയില്‍ പോകുന്നതും, കുറ്ബാന കൊള്ളുന്നതും പുലര്ച്ചക്കെഴുന്നേറ്റ് ഇഷ്ട ദേവനെ തൊഴാന്‍ അമ്പലത്തില്‍ പോകുന്നതുമെല്ലാം വെറുതെ. അതൊക്കെ നമുക്ക് നമ്മുടെ യുക്തികൊണ്ട് പരിശോധിക്കണം; അതായത് ചിന്തകന്‍ പറഞ്ഞതുപോലെ:
"പുനര്‍ ജന്മ വാദത്തെ തള്ളിക്കളയാന്‍ കേവലയുക്തി മതിയായത് കൊണ്ട് തന്നെയാണ് അതിനെ തള്ളിക്കളയുന്നത്. പുനര്ജ്ജനിച്ചവര്ക്കറിയാത്ത ഒരു പുനര്‍ജ്ജന്മം എന്തൊരു പുനര്ജന്മമാണപ്പാ? "
>>> നമ്മുടെ കിതാബിനെ പരിശോധിക്കാന്‍ കേവലയുക്തി മതിയാകില്ല; അതിന് ആ സ്പെഷ്യല്‍ യുക്തി തന്നെ വേണം.
>>>> ഞാന്‍ പോസ്റ്റില്‍ പറയാനുദ്ദേശിച്ച കാര്യം വളരെ സത്യസന്ധമാണെന്ന് ചിന്തകനും അപ്പോകലിപ്തോയുമെല്ലാം സംശയാതീതമായി തെളിയിച്ചിരിക്കുന്നു. അവര്‍ക്കാണ് എല്ലാ അഭിനന്ദനങ്ങളും.
പ്രിയ അപ്പൂട്ടന്
പദാര്‍ഥം ഉണ്ടാക്കപെട്ടത് ആറ്റം കൊണ്ടാണെങ്കിലും, ആറ്റം ആണ് നിലനില്ക്കാന് സാധിക്കുന്ന ബേസ് യൂണിറ്റ് എന്ന്ശാസ്ത്രം തെളിയിച്ചതായി വല്ല തെളിവും തരാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അല്ലെങ്കിലും അതെങ്ങനെ ശാസ്തത്തിന് ഇപ്പോള്‍ തീരുമാനിക്കാന്‍ കഴിയും. കൂടുതല്‍ അറിയുന്നതനുസരിച്ചു പ്രപഞ്ചത്തെ കുറിച്ചും, പദാര്‍ഥത്തെ കുറിച്ചും ഇതുവരെ നാം അറിഞ്ഞത് വെറും തുച്ഛമാണെന്നും അറിയാനുള്ളത് വെച്ചു നോക്കുമ്പോള്‍ അറിഞ്ഞത് ഒന്നുമല്ലെന്നും ശാസ്ത്രം തന്നെ പറയുമ്പോള്‍ പ്രത്യേകിച്ചും.
ആറ്റം ആണ് ഇന്ന് കാണുന്ന എല്ലാത്തിന്റെയും ആധാരം എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തെ അടിസ്ഥാനമാക്കിയാണ് ഭൌതിക/യുക്തിവാദ പ്രസ്ഥാനങ്ങള്‍ രൂപപെടുന്നത്. എന്നാല്‍ ആറ്റം എന്നത് ഒരു ഒബ്ജക്റ്റ് മാത്രമാണെന്നും അതുള്‍ക്കൊള്ളുന്ന ക്ലാസില്‍ ഇനിയും അനേകം പ്രോപര്‍ട്ടീസ് പിന്നെയും ഉണ്ടെന്ന് ശാസ്ത്രം വീണ്ടും കണ്ടെത്തി കൊണ്ടിരിക്കുന്നു. കൂടുതല്‍ മുന്നോട്ട് പോകുന്നതനുസരിച്ച് കൂടുതല്‍ സങ്കിര്‍ണമായിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ യുക്തിക്കടിസ്ഥാനമായി എടുക്കാന്‍ പറ്റും എന്ന അഭിപ്രായം അപ്പൂട്ടനുണ്ടോ? അല്ലെങ്കില്‍ എന്താണ് താങ്കളുടെ യുക്തിയുടെ അടിസ്ഥാനം. അതൊന്നു വ്യക്തമാക്കൂ.
ഇനിയിതെല്ലാമായാലും, സാഹചര്യത്തിനനുസരിച്ചും(ആപേക്ഷികത) കൃത്യമായ കണക്കനുസരിച്ചും പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥ പദാര്‍ത്ഥത്തില്‍ എങ്ങിനെ നിലവില്‍ വന്നു എന്ന ചോദ്യം വരും. ഇവിടെയുന്നും യുക്തിവാദിയുടെ യുക്തി വര്‍ക്കു ചെയ്യുന്നില്ല. ഒരു വീടുണ്ടാവാന്‍ മണലും,കല്ലും,സിമന്റും,മെറ്റലും.....ഇങ്ങനെ ഒരുപാട് വസ്തുക്കള്‍ ആവശ്യമുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് കൂടി ഒരു സുപ്രഭാതത്തില്‍ ഒരു വീടുണ്ടായി എന്ന് ആരെങ്കിലും വാദിച്ചാല്‍ ഏതെങ്കിലും യുക്തിവാദി വിശ്വസിക്കുമോ? അങ്ങനെ ആരെങ്കിലും വാദിച്ചാല്‍ യുക്തിവാദികള്‍ പോലും പറയും അയാള്‍ക്ക് ഭ്രാന്താണെന്ന്. ഇതൊരു സാമാന്യയുക്തിയാണ്. കാരണം നമുക്കറിയാം സാധനങ്ങള്‍ മാത്രം ഉണ്ടെങ്കില്‍ ഒരു വീടാവില്ലെന്നു. അതിന്റെ പിന്നില്‍ കൃത്യമായ പ്ലാനിങ്ങോടുകൂടി ഒരാള്‍/ നിയന്ത്രിക്കുന്നത് കൊണ്ടാണ് ഈ കാണുന്ന പ്രോപര്‍ട്ടീസെ എല്ലാം കൂടി ചേര്‍ന്ന് വീട് എന്ന ഒബ്ജക്റ്റ് ഉണ്ടാവുന്നത് എന്നു നമുക്കറിയാം.
cntnd....
അത് പോലെ ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും തനിയെ ഉണ്ടായതല്ല എന്നും, അത് സൃഷ്ടിക്കപെട്ടതാണെന്നും, അതിന്റെ പിന്നില്‍ എല്ലാം അറിയാവുന്ന, അതിനെ വ്യവസ്ഥപെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സ്രഷ്ടാവുണ്ടെന്നും, വ്യക്തമായ തെളിവുകളോടു കൂടി ഒരാള്‍ വന്ന് പറഞ്ഞാല്‍ അയാളെ അവിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ല. വീടിന്റെ/ ഒരു വസ്തുവിന്റെ പിന്നില്‍ ഒരു നിര്‍മ്മാതാവുണ്ടെന്ന് നാം മനസ്സിലാക്കുന്നെങ്കില്‍ അതേ യുക്തിയുടെ മാനദണ്ഡം വെച്ച് ഇതും നമുക്ക് ഉള്‍ക്കൊള്ളാം. ഒരു കാറിന്റെ നിര്‍മ്മാതാവ് തന്നെ ആ കാര്‍ എങ്ങിനെ നന്നായി ഉപയോഗിക്കേണ്ടതെന്നും, ഏതൊക്കെ സാഹചര്യത്തില്‍/കാലാവസ്ഥയില്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെ പ്രവര്‍ത്തിപിച്ചാലാണ് അത് ഏറ്റവും നന്നായി/തകരാറുകളില്ലാതെ ഉപയോഗിക്കാന്‍ കഴിയുക എന്ന് നമുക്ക് വിവരിച്ച് തരേണ്ടത്. അതിന് നിര്‍മ്മാതാവ് ഓരോ സ്ഥലത്ത തങ്ങളുടേ പ്രധിനിധികളെ അയച്ച് അത് വിവരിച്ച കൊടുക്കുന്നു. അതില്‍ നമുക്ക് കാണാന്‍ കഴിയാത്ത മനസ്സിലാവത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവും. ചിലതൊക്കെ നമുക്ക് മനസ്സിലാവുകയും ചെയ്യും. കാര്‍ നിര്‍മ്മാതാവിന്റെ പ്രതിനിധി പറയുന്നതായത് കൊണ്ട് നാമതിനെ പൂര്‍ണ്ണമായിവിശ്വസിക്കുകയും ചെയ്യുന്നു. നേരെ മറിച്ച് കാറിന്റെ നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങളെ നാം വിശ്വസിക്കാതെ/അംഗീകരിക്കാതെ/അനുസരിക്കാതെ നമുക്ക് തോന്നിയപോലെ കാര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ ഒരു ദുരന്തമായിരിക്കും ഫലം.
ഇപ്രകാരം, ദൈവം ഉണ്ടേന്നും, ദൈവം തന്റെ സന്ദേശം നല്കാന് നിയോഗിക്കപെട്ട ദൂതന്മാരാണ് പ്രവാചകന്മാര് എന്നും അംഗീകരിച്ചു കഴിഞ്ഞാല്‍ , അവര്‍ നല്കൂന്ന സന്ദേശങ്ങളെ വിശ്വസിക്കാന്‍/അംഗീകരിക്കാന്‍ ഇതേ യുക്തി തന്നെമതി. മലക്ക്/ജിന്ന് സ്വര്‍ഗ്ഗം/നരകം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അവര്‍ നമുക്ക് നല്‍കിയതാണ്. വളരെ യുക്തിസഹമായി തന്നെ അവര്‍ അതിനെ വിവരിച്ച് തന്നിട്ടുണ്ട്. കണ്മുമ്പില് കാണുന്ന ഒരു കാര്യത്തിന് നമുക്ക് യുക്തി പ്രയോഗിക്കെണ്ടതോ വിശ്വസിക്കേണ്ടതോ ആയ കാര്യമില്ല. അതിനാല്‍ തന്നെ യുക്തിയും വിശ്വാസവും പരസ്പര പൂരകങ്ങളാണ്; വിരുദ്ധങ്ങളല്ല തന്നെ.
ദൈവികമായ ഒരു സന്ദേശവും പുനര്‍ജന്മത്തിന്റെ കാര്യത്തിലുണ്ടെന്ന് ആരും അവകാശപെടാറില്ല. മാത്രമല്ല സൃഷ്ട്രിയും സ്രഷ്ടാവും ഒന്നാണെന്ന് വാദിക്കുന്നവര്‍ക്ക് ഇത്തരം ഒരു സന്ദേശം ദൈവം നല്‍കിയെന്ന് വാദിക്കാനുമാവില്ല. ഞാന്‍ മുകളില്‍ വിവരിച്ച പോലെ, അടിസ്ഥാനത്തോടു അതിനെ വിവരിക്കാന്‍ ബന്ധപെട്ടവര്‍ മുന്നോട്ട് വന്നിട്ടുമില്ല. പുനര്ജന്മം എപ്പോഴാണ് സംഭവിക്കുക എന്നോ ഇനി അങ്ങിനെ സംഭവിച്ചു കൊണ്ടിരിക്കുന്നതാണെങ്കില്‍ എന്റെ കഴിഞ്ഞ ജന്മത്തിലെ അവസ്ഥകളെന്തെന്നും... കഴിഞ്ഞ ജന്മത്തില് ഒരു പട്ടിയോ പൂച്ച യോ ആയിരുന്നെന്നും/ അല്ലെങ്കില്‍ കഴിഞ്ഞ ജന്മത്തില് ഞാന്‍ പാപം ചെയ്തതിന്റെ ഫലമായി പട്ടിയോ പൂച്ചയോ ആയതെന്നും/ അല്ലെങ്കില്‍ കഴിഞ്ഞ ജന്മത്തില് ഞാന്‍ ഒരു പാട് നന്മകള് ചെയ്തത് കൊണ്ട് ഞാന്‍ സമ്പന്നന്നായി ജനിച്ചതെന്നും ഒരാളും അറിഞ്ഞു കൊണ്ട് ഒരവകാശ വാദം ഉന്നയിച്ചിട്ടുമില്ല. പുനര്‍ജനിച്ചതാണെന്നറിയണമെങ്കില്‍ നമുക്ക് കഴിഞ്ഞ ഒരു ജന്മമുണ്ടായിരുന്നെന്നും അതില്‍ ഞാന്‍ ചെയ്ത കര്‍മ്മങ്ങള്‍ എന്തെന്നും, ആര് കര്‍മ്മത്തിന്റെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നതെന്നും എനിക്ക് വ്യക്തമായി ബോധ്യപെടേണ്ടതുണ്ടല്ലോ. ഇതൊന്നും ആരുടെ അനുഭത്തിലും സംഭവിച്ചിട്ടില്ല.
ഞങ്ങളുടെ യുക്തിക്ക് ആധാരം പ്രവാചകന്മാരും അവരിലൂടെ നല്കപെട്ട സന്ദേശങ്ങളുമാണെന്ന് വ്യക്തമായല്ലോ?അത് കൊണ്ട് സുശീല്‍ കുമാര്‍ യുക്തിവാദികള്‍ തങ്ങളുടെ യുക്തിക്ക് ആധാരമാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെണെന്ന് വ്യക്തമാക്കൂ. അപ്പോള്‍ നമുക്ക് വിലയിരുത്താമല്ലോ, എന്താണതിന്റെ സ്ഥിതി എന്ന് :)
>>ഞങ്ങളുടെ യുക്തിക്ക് ആധാരം പ്രവാചകന്മാരും അവരിലൂടെ നല്കപെട്ട സന്ദേശങ്ങളുമാണെന്ന് വ്യക്തമായല്ലോ?<<
ചിന്തകാ ഈ പ്രത്യേക യുക്തിയെയാണ് സാധാരണ വിശ്വാസം എന്ന് പറയുക.
>>അത് പോലെ ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും തനിയെ ഉണ്ടായതല്ല എന്നും, അത് സൃഷ്ടിക്കപെട്ടതാണെന്നും, അതിന്റെ പിന്നില്‍ എല്ലാം അറിയാവുന്ന, അതിനെ വ്യവസ്ഥപെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സ്രഷ്ടാവുണ്ടെന്നും, വ്യക്തമായ തെളിവുകളോടു കൂടി ഒരാള്‍ വന്ന് പറഞ്ഞാല്‍ അയാളെ അവിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ല. വീടിന്റെ/ ഒരു വസ്തുവിന്റെ പിന്നില്‍ ഒരു നിര്‍മ്മാതാവുണ്ടെന്ന് നാം മനസ്സിലാക്കുന്നെങ്കില്‍ അതേ യുക്തിയുടെ മാനദണ്ഡം വെച്ച് ഇതും നമുക്ക് ഉള്‍ക്കൊള്ളാം.<<
വ്യക്തമായ തെളിവുകള്‍ ഏതെല്ലാം?
തെളിവുകള്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ മതിയോ? ആ തെളിവുകള്‍ ഏതാണ് എന്ന് പറയേണ്ട ബാധ്യത കൂടി താങ്കള്‍ക്ക് ഉണ്ട്.
പൂച്ച കഥ പോയി കാറിന്റെ കഥയായോ?
ശരി താങ്കള്‍ ഒരു കാറ് വാങ്ങി.
താങ്കളുടെ നാട്ടില്‍ എത്തിയപ്പോള്‍ കാറിന്റെ ഡീലര്‍ മാരാണ് എന്ന് പറഞ്ഞ് പത്ത് ആളുകള്‍ മുന്നോട്ടു വന്നു എങ്കില്‍ ആ പത്ത് ആളുകളില്‍ നിന്നും താങ്കള്‍ യഥാര്‍ത്ഥ ഡീലര്‍ ആരാണെന്ന് ഏതു യുക്തി ഉപയോഗിച്ചാണ് കണ്ടെത്തുക? അത് പറഞ്ഞാല്‍ അതിനുള്ള ഉത്തരവും തരാം.
>>ഇപ്രകാരം, ദൈവം ഉണ്ടേന്നും, ദൈവം തന്റെ സന്ദേശം നല്കാന് നിയോഗിക്കപെട്ട ദൂതന്മാരാണ് പ്രവാചകന്മാര് എന്നും അംഗീകരിച്ചു കഴിഞ്ഞാല്‍ , അവര്‍ നല്കൂന്ന സന്ദേശങ്ങളെ വിശ്വസിക്കാന്‍/അംഗീകരിക്കാന്‍ ഇതേ യുക്തി തന്നെമതി. മലക്ക്/ജിന്ന് സ്വര്‍ഗ്ഗം/നരകം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അവര്‍ നമുക്ക് നല്‍കിയതാണ്. വളരെ യുക്തിസഹമായി തന്നെ അവര്‍ അതിനെ വിവരിച്ച് തന്നിട്ടുണ്ട്.<<
വളരെ യുക്തിസഹമായി വിവരിച്ചു തന്നിട്ടുള്ള ഒരു കാര്യം ആ യുക്തി എനിക്ക് കൂടി ഒന്ന് പറഞ്ഞ് തരൂ?
>>കണ്മുമ്പില് കാണുന്ന ഒരു കാര്യത്തിന് നമുക്ക് യുക്തി പ്രയോഗിക്കെണ്ടതോ വിശ്വസിക്കേണ്ടതോ ആയ കാര്യമില്ല. അതിനാല്‍ തന്നെ യുക്തിയും വിശ്വാസവും പരസ്പര പൂരകങ്ങളാണ്; വിരുദ്ധങ്ങളല്ല തന്നെ.<<
ചിന്തകനു അങ്ങിനെയാകാം എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങിനെ ആകണം എന്നില്ല.
ഞാന്‍ ആകാശത്തേക്ക് നോക്കുമ്പോള്‍ നീലാകാശം മുകളില്‍ ചെന്നാല്‍ കൈ കൊണ്ട് തൊടാവുന്ന ഒരു വസ്തുവായി കാണാറില്ല..
ഒരു റെയില്‍ പാളത്തില്‍ നിന്നും അതിന്റെ അനന്തതയിലേക്ക് നോക്കുമ്പോള്‍ അത് കൂട്ടി മുട്ടുന്നതായി കണ്ണിനു തോനുമെങ്കിലും യഥാര്‍ഥത്തില്‍ അത് കൂട്ടി മുട്ടുന്നില്ലെന്നു എന്റെ യുക്തിക്കറിയാം.
എന്തിനേറെ പറയുന്നു ഇരുട്ട് എന്നത് ഒരു പദാര്‍ത്ഥം അല്ലെന്നും അത് വെളിച്ചത്തിന്റെ അഭാവം ആണെന്നും എന്റെ യുക്തിക്കറിയാം.
>>ആറ്റം ആണ് ഇന്ന് കാണുന്ന എല്ലാത്തിന്റെയും ആധാരം എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തെ അടിസ്ഥാനമാക്കിയാണ് ഭൌതിക/യുക്തിവാദ പ്രസ്ഥാനങ്ങള്‍ രൂപപെടുന്നത്.<<
ആരാണ് താങ്കള്‍ക്ക് ഈ വിഡ്ഢിത്തം പറഞ്ഞ് തന്നത്?
സുശീല്‍ കുമാര്‍ പി പി : അതായത് നമ്മുടെ കിതാബില്‍ പറഞ്ഞ കാര്യങ്ങള്‍ കണ്ണുമടച്ചു വിശ്വസിക്കുന്നതാണ് 'വിശ്വാസം'. അപ്പോ മറ്റേ പുസ്തകങ്ങളുടെ കാര്യമോ? മറ്റ് മത വിശ്വാസികളുടേ കാര്യമോ? അവരൊക്കെ ഞായറാഴ്ച പള്ളിയില്‍ പോകുന്നതും, കുറ്ബാന കൊള്ളുന്നതും പുലര്‍ച്ച ക്കെഴുന്നേറ്റ് ഇഷ്ട ദേവനെ തൊഴാന്‍ അമ്പലത്തില്‍ പോകുന്നതുമെല്ലാം വെറുതെ ..
ഞാന്‍ പോസ്റ്റില്‍ പറയാനുദ്ദേശിച്ച കാര്യം വളരെ സത്യസന്ധമാണെന്ന് ചിന്തകനും അപ്പോകലിപ്തോയുമെല്ലാം സംശയാതീതമായി തെളിയിച്ചിരിക്കുന്നു
...........................................
ഈ പോസ്റ്റിലെ ഏറ്റവും അരോചകമായ കമണ്റ്റ്.
പോസ്റ്റ് രചായിതാവിന് തന്നെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതെന്ത് എന്ന് മനസ്സിലാക്കാനും നിര്‍വചിക്കാനും വിവേകമില്ലെങ്കില്‍ അത്തരം ഉദ്യമങ്ങളില്‍ നിന്ന് ഒഴിവാകുന്നത് ഒരു സാമൂഹ്യ സേവനമാണ്.
ചിന്തകൻ,
ഒരു circular argument ന് പുറത്ത് ചർച്ച ചെയ്തതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടെന്ന് തോന്നുന്നില്ല.
താങ്കളുടെ വാദം എടുത്താൽ താങ്കൾ തന്നെ രണ്ട് വിരുദ്ധകാര്യങ്ങൾ പറയുന്നുണ്ട്. ഒന്ന്, ആത്യന്തികസത്യമായി ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ എന്നും മറ്റേത് ശാസ്ത്രം എങ്ങിനെ ഉറപ്പിച്ചുപറയും എന്നും. ഇതുരണ്ടും ഒന്നിച്ചുപോകുന്ന കാര്യമല്ല.
ആറ്റം ആധാരമാക്കിയാണ് ഇന്ന് കണ്ടെത്തിയിട്ടുള്ള എല്ലാ വസ്തുവും എന്ന് ശാസ്ത്രം പറയുന്നുണ്ട്. ഇന്നുവരെ കണ്ടെത്തിയതിൽ നിലനിൽക്കാൻ കഴിവുള്ള ബേസ് യൂണിറ്റ് ആറ്റമാണെന്നും ശാസ്ത്രം പറയുന്നുണ്ട്. ഇതാണ് ആത്യന്തികസത്യം എന്നത് ശാസ്ത്രം പറയാറില്ലെന്നാണ് ഞാനിതുവരെ അറിഞ്ഞിട്ടുള്ളതും. ഇത്രയും ഞാൻ എന്റെ മുൻകമന്റിൽ പറഞ്ഞിട്ടുള്ളതാണ്.
ആറ്റം തന്നെയാണ് ഇന്നും നാമറിഞ്ഞിട്ടുള്ള എല്ലാ വസ്തുക്കളുടേയും ആധാരം. അതല്ലാതെ മറ്റു വല്ല സാധനങ്ങൾ കൊണ്ടും ഉണ്ടാക്കിയ സാധനങ്ങൾ വല്ലതും ചിന്തകന്റെ അറിവിലുണ്ടോ? ഉണ്ടെങ്കിൽ പറയൂ.
കൂടുതൽ പ്രോപർട്ടീസ് കണ്ടെത്തുന്നതും കൂടുതൽ പ്രയോഗങ്ങൾ ആവിഷ്കരിക്കുന്നതും ഒക്കെ ഭൗതികവാദികൾക്ക് എന്ത് മാറ്റമുണ്ടാക്കാനാണ്? പലതവണ താങ്കൾ ഇത് പറയുന്നുണ്ടെങ്കിലും ഈ ലോജിക് എനിക്ക് മനസിലായിട്ടേയില്ല. അതുകൊണ്ടൊന്നും ആറ്റമില്ലാത്ത ഒന്നും ലോകത്ത് ഉള്ളതായി അറിഞ്ഞിട്ടില്ലല്ലൊ. അപ്പോൾ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു എന്നതുകൊണ്ട് ഭൗതികവാദികൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്?
കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നത് കൂടുതൽ അറിയുമ്പോഴാണ്. ഇല്ലെങ്കിൽ പ്രശ്നമേയില്ലല്ലൊ. മണ്ണിൽ നിന്നാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞുനിർത്തിയാൽ ഈ സങ്കീർണ്ണതകൾ ഒന്നും വരില്ലായിരുന്നു. അവിടെ നിർത്താതിരുന്നതാണ് മനുഷ്യന്റെ പുരോഗതിയ്ക്ക് പ്രധാനകാരണം.
താങ്കൾ ആപേക്ഷികതയെക്കുറിച്ചും uncertainty principle -നെക്കുറിച്ചും എന്താണ് മനസിലാക്കിയിട്ടുള്ളതെന്ന് എനിക്കറിയില്ല. സിമന്റും കല്ലും മണ്ണും ഒക്കെ ചേർന്നിരുന്നാൽ വീടാവില്ല എന്നതാണ് ഉദാഹരണമെങ്കിൽ കാര്യം ബുദ്ധിമുട്ടാവും. എനിക്ക് ഫിസിക്സിൽ വലിയ പിടിയൊന്നുമില്ല ഇതൊക്കെ പറഞ്ഞുതരാൻ.
ഇനി, കല്ലും മണ്ണും സിമന്റുമെല്ലാം കൂടിച്ചേർന്നാൽ നാം ഉദ്ദേശിക്കുന്ന വീടാവില്ല, പക്ഷെ കാലക്രമേണ എന്തെങ്കിലും ആയിത്തീരും. അതിൽ വസിക്കാൻ സാധിക്കുന്ന ജീവികൾക്ക് അതൊരു വീടായിത്തീരുകയും ചെയ്യും. അത് ഉറുമ്പാവാം, പാറ്റയാവാം, ബാക്റ്റീരിയയാവാം. വീട് കണ്ടുശീലിച്ചിട്ടില്ലാത്ത ആദിമമനുഷ്യന് ഈ പ്ലാനിങ്ങിന്റെയും കൺസ്ട്രക്ഷന്റേയും ഒന്നും ആവശ്യം വന്നിട്ടില്ലല്ലൊ.
അത്രയേ ഈ പ്രപഞ്ചത്തിലും സംഭവിക്കുന്നുള്ളു. ഇവിടെ രൂപപ്പെട്ട സാഹചര്യങ്ങളിൽ സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന ബേസ് യൂണിറ്റിന് നാം ആറ്റം എന്ന് പേരിട്ടു. അങ്ങിനെ നിലനിൽക്കാൻ സാധിക്കുന്ന മൂലകങ്ങൾ നമുക്ക് ലഭ്യമായി വരുന്നു. ഭൂമിയിലേതുപോലുള്ള സാഹചര്യങ്ങളിൽ നിലനിൽക്കാൻ സാധിക്കുന്ന ജീവിവർഗ്ഗങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്, മനുഷ്യനടക്കം.
മറ്റൊരു സാഹചര്യത്തിൽ, ഒരുപക്ഷെ, മറ്റുതരം പദാർത്ഥങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് നമുക്കറിയില്ല, ചിലപ്പോൾ പത്ത് ഇലക്ട്രോൺ മാത്രമായി വെറുതെ ഒരു സാധനം ഉണ്ടായിരിക്കാം, മറ്റേതെങ്കിലും പ്രപഞ്ചത്തിലോ ഈ പ്രപഞ്ചത്തിന്റെ തന്നെ ഏതെങ്കിലും ഭാഗത്തോ.. (എന്റെ അറിവിൽ ഇത് സംഭാവ്യമല്ല, എന്നാലും ഒരുവഴിക്ക് പോണതല്ലെ)
ഒന്നുകൂടി പറഞ്ഞോട്ടെ. ഇല്ല എന്ന് തെളിയിക്കുകയല്ല വേണ്ടത്, ഉണ്ട് എന്ന് തെളിയിക്കുകയാണ് ആവശ്യം. ശാസ്ത്രം ചെയ്യാൻ ശ്രമിക്കുന്നതും അതാണ്. കാര്യം Russel's teapot പോലെയാവും, ഇല്ലെങ്കിൽ.
ചിന്തകൻ,
കാറിന്റെ ഉദാഹരണത്തെക്കുറിച്ച്, സാഹചര്യങ്ങൾ വേറെയാണെങ്കിലും, നാം ഇതിനുമുൻപും സംസാരിച്ചിട്ടുണ്ട്. ഉദാഹരണം അൽപം ദുർബലമാണ്, കാരണം ധാരാളം ചോദ്യങ്ങൾ വരാം. ഏതായാലും ഞാൻ അധികം ചോദ്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. ഒരു പ്രതിനിധിയെ അയയ്ക്കുന്നതിനുപിന്നിൽ നിർമ്മാതാവ് എന്താണ് ലക്ഷ്യമാക്കുന്നത് എന്നത് ചിന്തിച്ചാൽ മതി വാദം എത്ര ദുർബലമാണെന്നറിയാൻ.
ഞാൻ ഇന്ന കാർ നിർമ്മാതാവിന്റെ പ്രതിനിധിയാണെന്ന് ആ വ്യക്തി പറഞ്ഞ അറിവല്ലേ നമുക്കുള്ളൂ? അതെങ്ങിനെ വിശ്വാസയോഗ്യമാകും? ഈ പ്രതിനിധി വന്ന് കാറിൽ നടക്കുന്ന കാര്യങ്ങൾ നിർമ്മാതാവ് തനിയേ അറിയുന്നുണ്ടെന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ? കാറുണ്ടാക്കാൻ ഈയൊരു നിർമ്മാതാവിനേ അറിയൂ എന്ന് പ്രതിനിധിയ്ക്ക് പറയാം, പക്ഷെ താങ്കളത് വിശ്വസിക്കുമോ?
പുനർജ്ജന്മത്തിന്റെ കാര്യത്തിൽ ദൈവീകസന്ദേശമുണ്ടെന്ന് ആരും അവകാശപ്പെട്ടിട്ടില്ലായിരിക്കാം. പക്ഷെ അവകാശപ്പെട്ടിരുന്നെങ്കിൽ വിശ്വസിക്കുമായിരുന്നോ? ഇന്ന ജീവിയുടെ പുനർജ്ജന്മമാണ് താനെന്ന് ആരും പറഞ്ഞിട്ടില്ലായിരിക്കാം, അതാർക്കും അറിയുകയുമില്ല എന്ന് വിശ്വാസികൾ പറയുകയും ചെയ്യും. പക്ഷെ അതേ ലോജിക് ഇസ്ലാമികവിശ്വാസത്തിലും പ്രയോഗിച്ചാലോ? ആത്മാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? മലക്ക് ആത്മാവിനെ കയറ്റിയതായി ആരെങ്കിലും ടെസ്റ്റിഫൈ ചെയ്തിട്ടുണ്ടോ?
സ്വർഗ്ഗം/നരകം ജിന്ന്/മലക്ക് എന്നിവയൊക്കെ നബി പരാമർശിച്ചതുമൂലം മാത്രമാണ് താങ്കൾ വിശ്വസിക്കുന്നതെന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ താങ്കൾക്കാവില്ലല്ലൊ. അതല്ലാതെ പ്രത്യേകിച്ചൊരു കാരണവും ഇല്ലയെന്നിരിക്കെ അവിടെ യുക്തി പ്രയോഗിക്കേണ്ട എന്ന് സ്വയം തീരുമാനിച്ചതാണെന്നേ പറയാനാവൂ. നൂറുകണക്കിന് വർഷം ഒരാൾക്ക് ആഹാരമോ ജലമോ കൂടാതെ ഹൈബർനേറ്റഡ് സ്റ്റേജിൽ ജീവിക്കാനാകുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതുതന്നെയാണ് സുശീൽ തന്റെ പോസ്റ്റിന്റെ വിഷയമാക്കിയിരിക്കുന്നതും.
വിശ്വാസം വിശ്വാസം മാത്രമാണെന്നും യുക്തി യുക്തിയാണെന്നും അംഗീകരിക്കാന്‍ ചിലര്‍ക്ക് ഇത്ര മടി തോനുന്നത് എന്തിനാണ്..?
ലോകത്തിലെ വിശ്വാസികളെ തുടച്ചു നീക്കാന്‍ യുക്തി വാദികല്ക്കോ
യുക്തിവാദികളെ തുടച്ചു നീക്കാന്‍ വിശ്വാസികള്‍ക്കോ കഴിയുകയില്ല.
ഞാന്‍ വിശ്വാസികളെ ചിലപ്പോള്‍ എങ്കിലും എതിര്‍ക്കുന്നത് അത് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പഠിപ്പിക്കുന്നത് കൊണ്ട് തന്നെയാണ്.
യുക്തിവാദികള്‍ക്ക് ഒരു വിശ്വാസിയോടും വെറുപ്പ് തോനാറില്ല
ഏറിയാല്‍ സഹതാപം തോന്നിയേക്കും...!
എന്നാല്‍ വിശ്വാസികളുടെ കാര്യം നേരെ തിരിച്ചാണ്..ഞാന്‍ കണ്ടിട്ടുള്ള മുസ്ലിന്കള്‍ എല്ലാം യുക്തിവാദികളെ വെറുക്കുന്നവര്‍ ആണ്.
ഇസ്രയേല്‍ എന്ന രാഷ്ട്രം ഉണ്ടാകുന്നതിനു മുന്‍പേ അവര്‍ ജൂതന് മാരെ വേരുക്കുന്നവര് ആണ്.
അവരുടെ പ്രത്യയശാസ്ത്രം ഒഴിച്ച് എന്തിനോടും അവര്‍ക്ക് വെറുപ്പ് തന്നെയാണ്.
ഖുറാനില്‍ നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുക എന്ന് എത്ര വട്ടം പറയുന്നുണ്ട്?????????
എന്നാല്‍ ഖുറാനില്‍ ദൈവത്തെ ഭയപ്പെടുക എന്ന് ഒരായിരം വട്ടം എങ്കിലും പറയുന്നുണ്ടാകും.....!!!!
വെറുപ്പ് എന്ന വികാരതോട് മാത്രമാണ് എനിക്ക് വെറുപ്പ്...
സ്നേഹം എന്ന വികാരത്തിലാണ് ഞാന്‍ വിശ്വോസിക്കുന്നത്...
ജൈവികമായ ഒരു കാര്യത്തിനല്ലാതെയുള്ള ഏതൊരു ഭയവും മനുഷ്യനെ പിന്നോട്ടടിക്കുകയെ ഉള്ളൂ...
ഇതാണ് എന്റെ നിലപാടുകള്‍..!!(ആരും ചോദിചില്ലെങ്കില് കൂടി)
ചിന്തകനും,അപോകാലിപ്ടോയും,ഫൈസലും,ബക്കറും ഒന്നും എനിക്ക് ഉത്തരം നല്‍കാത്തതില്‍ ഞാന്‍ നിരാശനാണ്..
അത് കൊണ്ട് തന്നെ ഞാന്‍ ഇവിടെ വിരമിക്കുന്നു.
പ്രിയ അപ്പൂട്ടന്
മറുപടി അത്പം നീണ്ടത് കൊണ്ട് ചര്‍ച്ചയുടെ സൌകര്യത്തിന് ഇവിടെ ഒരു പോസ്റ്റായി നല്‍കിയിരിന്നു. ഷമിക്കുമല്ലോ?
പദാര്‍ഥത്തിന്റെ അടിസ്ഥാന യുണിറ്റ് ആറ്റം ആണെന്നതിന് തെളിവ് വേണം അതേ സമയം സൃഷ്ടി- സൃഷ്ടാവ് കഥയ്ക്ക് തെളിവുകള്‍ ഉണ്ട് താനും!!? എന്താണ് മാഷേ ആ തെളിവുകള്‍ ? പൊത്തകത്തിലെ ആറ് ദിവസത്തെ സൃഷ്ടിയുടെയും, മലക്ക് ,ഒലക്ക, ഒരു ദിവസ റെസ്റ്റിന്റെയുമൊക്കെ കത ചുമ്മാ അങ്ങ് വിശ്വസിക്കുകയും ചെയ്യാം. നല്ല സൂപ്പറ് ലോജിക് .
വിശ്വാസികളുടെ ലോജിക്ക് എന്താണെന്ന് ദാ ഇവിടെ വായിക്കാം http://satyaanweshi.blogspot.com/2010/05/blog-post_10.html
ബാക്ടീരിയ ജിന്നാണെന്നൊക്കെ യുള്ള രസകരമായ മണ്ടത്തരങ്ങള്‍ .
unnikkuttanumlokavum.blogspot.com/2010/06/blog-post_10.html
ഈ ലിങ്കിൽ ഒന്ന് ക്ലിക്കി നോക്കു
Posting the comment I had placed in Chinthakan's blog here. To know the stimuli for my response, please read Chinthakan's post also.
ചിന്തകൻ,
Stable ആയി സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന ഒരു സാധനത്തെയാണ് ബേസ് യൂണിറ്റ് ആയി പരിഗണിക്കുന്നത്. ഇലക്ട്രോണും പ്രോട്ടോണും ഇനിയും ചെന്നാൽ ക്വാർക്കും ഒക്കെ constituent മാത്രമാണ്. അവയുപയോഗിച്ച് മാറ്റർ ഉണ്ടാക്കാനാവില്ല.
താങ്കൾ പറയുന്ന ഈ കാലഘട്ടത്തിൽ തന്നെ പ്രോട്ടോണും ഇലക്ട്രോണും ഒക്കെ മനുഷ്യന്റെ അറിവിൽ വന്ന കാര്യങ്ങളാണ്. എന്നിട്ടും ആറ്റം തന്നെയാണ് ബേസ് യൂണിറ്റ് എന്നു പറയാൻ കാരണം അതിനപ്പുറം ഈ കണങ്ങൾക്ക് നിലനിൽപ്പില്ലാത്തതിനാലാണ്. വിഭജിച്ച് വിഭജിച്ച് ചെന്നാൽ ഒറ്റയ്ക്ക് നിൽക്കാൻ കഴിയാവുന്ന, വീണ്ടും അടുത്ത വസ്തുവിന്റെ നിർമ്മാണത്തിൽ ഭാഗമാകാൻ കഴിയാവുന്ന, ബേസ് യൂണിറ്റ് ആറ്റം തന്നെയാണ്. ഇതല്ല ശാസ്ത്രത്തിന്റെ അഭിപ്രായമെങ്കിൽ താങ്കൾക്ക് പറയാവുന്നതാണ്. ഇക്കാര്യം ഇനിയും എഴുതി സമയം ചെലവാക്കാൻ എനിക്ക് വയ്യ.
ഞാൻ ചോദിച്ച ചോദ്യത്തിന് താങ്കൾ ഇപ്പോഴും മറുപടി പറഞ്ഞില്ല. ആറ്റം ഇല്ലാത്ത വസ്തുക്കൾ വല്ലതും കണ്ടുപിടിച്ചതായി താങ്കളുടെ അറിവിൽ ഉണ്ടോ?
ഇനി ആറ്റമല്ല, ഇലക്ട്രോണും പ്രോട്ടോണും ന്യൂട്രോണും ക്വാർക്കും ഒക്കെത്തന്നെയിരിക്കട്ടെ, ഭൗതികവാദിയ്ക്ക് എന്ത് വ്യത്യാസമാണുള്ളത്? അതും താങ്കൾ പറഞ്ഞില്ല. ഇപ്പോഴും ആറ്റമാണെന്ന് വാദിക്കുന്നു എന്ന പരാമർശത്തിനപ്പുറം യുക്തിഭംഗം എന്തെന്ന് വ്യക്തമാക്കുന്നേയില്ല. ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം മെക്കാനിക്സുമൊക്കെ വന്നിട്ടും ഭൗതികവാദത്തിന് എന്തു സംഭവിച്ചുവെന്നാണ് താങ്കൾ പറയുന്നത്? ആറ്റങ്ങൾ ചേർന്നല്ല ഒരു വസ്തുവുണ്ടാകുന്നതെന്ന് തെളിഞ്ഞോ? സ്രഷ്ടാവുണ്ടെന്ന് വ്യക്തമായോ? ഇപ്പറഞ്ഞ കാര്യങ്ങളും വിശ്വാസവും തമ്മിൽ എന്താണ് ബന്ധം?
Chinthakan's question, repeated.
ഇവിടെ എന്റെ ചോദ്യം ഇത്രമാത്രം. വിശ്വാസികളുടെ യുക്തിയെ ചോദ്യം ചെയ്യുന്ന യുക്തിവാദികള്‍ എന്നവകാശപെടുന്നവരുടെ യുക്തിയുടെ അടിസ്ഥാനം എന്താണ്?
ഇത്രയും പറഞ്ഞതും താങ്കൾ ചോദിച്ചതും തമ്മിൽ എന്താണ് ബന്ധം? യുക്തിയുടെ അടിസ്ഥാനം അറിയാൻ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ബാധകമാകുന്നില്ലല്ലൊ.
യുക്തിയുടെ ആധാരം സ്വയം ആർജ്ജിച്ച അറിവും അതിന്റെ ആധാരത്തിൽ ഉള്ള വിശകലനഫലങ്ങളും തന്നെയാണ്. പ്രസ്തുത വിഷയത്തിൽ അറിവുള്ള, ടൂൾസ് ഉള്ള ഏതൊരാൾക്കും വിശകലനം ചെയ്യാവുന്ന കാര്യങ്ങൾ ആണ് എന്റെ യുക്തി അംഗീകരിക്കുന്നത്, അല്ലാതെ ഒരാൾ പറഞ്ഞു എന്നതുകൊണ്ടുമാത്രം അംഗീകരിക്കാനാവില്ല. In science, findings are analyzed critically by peers before approval.
പ്രപഞ്ചത്തിലെ പല കാര്യങ്ങളും നമുക്കജ്ഞമാണെന്ന് ശാസ്ത്രം പറയുന്നുണ്ട്, ശരിതന്നെ. കൂടുതൽ പഠിക്കാനല്ലേ അത് സഹായിക്കുന്നത്. അല്ലാതെ എവിടേയ്ക്ക് തിരിഞ്ഞാലും അവസാനം ചെന്നെത്തുന്നത് ദൈവത്തിൽ തന്നെയാണെന്നുവരികിൽ പഠനം എന്തിന്?
കാറിന്റെ ഉദാഹരണം വളരെ വീക്ക് ആണെന്നാണ് ഞാൻ പറഞ്ഞത്. കുയുക്തിവാദത്തിലേക്ക് കടക്കാതിരുന്നതും അതിനാലാണ്. ഒരു താരതമ്യത്തിന് അർഹമല്ലാത്ത ഉദാഹരണം ഒഴിവാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
അവസാനത്തെ രണ്ട് പാരഗ്രാഫിൽ താങ്കൾ എന്താണെഴുതിയതെന്ന് എനിക്ക് മനസിലായില്ല. താങ്കൾ ചോദിച്ചത് പുനർജ്ജന്മം എന്നത് ആരെങ്കിലും വ്യക്തമായി അറിഞ്ഞിട്ടുണ്ടോ എന്നാണ്. ഞാൻ അതേ കാര്യം ആത്മാവിന്റെ കാര്യത്തിലും ചോദിച്ചു, അത്രതന്നെ. ഒരിടത്ത് ചോദ്യം ആവശ്യമാണെങ്കിൽ മറ്റിടത്തും ആവശ്യമാണ്.
പുനർജ്ജന്മം എന്ന വാക്കിൽ നിന്നും പുനർജ്ജന്മത്തിന്റെ അർത്ഥശൂന്യത എങ്ങിനെയാണ് മനസിലാക്കാൻ കഴിയുന്നത്? (അർത്ഥശൂന്യമാണെന്നത് വേറെ കാര്യം).
സ്നേഹം ദയ കാരുണ്യം എന്നിവയിലൂടെ ആത്മാവിനെ അനുഭവിക്കാൻ കഴിയുമെന്നത് ഒരു വ്യൂപോയിന്റെ മാത്രമാണ്. ആത്മാവാണ് വികാരമുണ്ടാക്കുന്നത് എന്ന് എന്തടിസ്ഥാനത്തിലാണ് പറയാൻ കഴിയുക? ഉറങ്ങുമ്പോഴോ കോമയിലാകുമ്പോഴോ ഈ ആത്മാവിന് എന്ത് സംഭവിക്കുന്നു?
ഇത് തലച്ചോറിന്റെ ഒരു പ്രതികരണം ആണെന്ന് പറഞ്ഞാൽ താങ്കൾക്ക് അംഗീകരിക്കാനാവില്ലല്ലൊ, പിന്നെ അതിൽ എന്തെങ്കിലും പറയുന്നതിൽ കാര്യമില്ല.
"X എന്ന പ്രതിഭാസം വിശദീകരിക്കാന്‍ ശാസ്ത്രത്തിനു കഴിയുന്നില്ലേ? വിഷമിക്കേണ്ട. എന്തെന്നാല്‍ എല്ലാത്തിനും കാരണമായ ദൈവം X-ന്റെയും കാരണമാകുന്നു. എത്ര ലളിതവും സരളവുമായ വിശദീകരണം! പക്ഷേ, ഈ വിശദീകരണം കൊണ്ട് ആര്‍ക്കെന്ത് പ്രയോജനം? ഇതുകൊണ്ട് X എന്ന വസ്തുവിനെക്കുറിച്ച് എന്തെങ്കിലും നാം അറിയുന്നുണ്ടോ? ഇവിടെ ആദ്യ അവസ്ഥയില്‍ നിന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോകുന്നില്ല. വിശദീകരണം തന്നെ വിശദീകരിക്കപ്പെടേണ്ടിയിരിക്കുന്നു. എന്തിന്റെയെങ്കിലും ഉത്തരം 'ദൈവം' ആണെങ്കില്‍ അതിനെക്കുറിച്ച് നമുക്കുള്ള അജ്ഞത നൂറ് ശാതമാണമാണ് എന്നാണര്‍ത്ഥം. ദൈവം ഒരു തൃപ്തികരമായ ഉത്തരമല്ല. അത് വിചിത്രമായ ഒരു ചോദ്യം മാത്രമാണ്."
ദൈവം ഒരേ സമയം എന്തൊക്കെയാണ് ചെയ്യുന്നത്? മനുഷ്യരുടെ ജനനം മുതല്‍ മരണം വരെയും മരണം മുതല്‍ പുനര്ജന്മം വരെയുമുള്ള കാര്യങ്ങള്‍ സസൂക്ഷ്മം നിയന്ത്രിക്കണം. പ്രാര്‍ഥനയും വഴിപാടും ബലിയും സ്വീകരിച്ച് ആളും തരവും നോക്കി പ്രസാദിക്കണം. മറ്റു ഗ്രഹങ്ങളിലെ ജീവികളുടെ കാര്യത്തിലും മുടക്കമുണ്ടാകാന്‍ പാടില്ല. രാസപ്രവര്‍ത്തനങ്ങളിലും ഭൗതിക മാറ്റങ്ങളിലും ഇറങ്ങി കളിക്കണം. നക്ഷത്രങ്ങളുടേ ജനനം, ജീവിതം, മരണം, ഗോള്‍ഡിലോക്സ് മേഖലകള്‍, പ്രപഞ്ച സ്ഥിരാങ്കങ്ങള്‍... എന്നുവെണ്ട, സ്വന്തം കാര്യത്തിലുള്‍പ്പെടെ എല്ലാത്തിനും നിതന്ത ശ്രദ്ധ വേണം. ദൈവത്തിനു നിയന്ത്രിക്കേണ്ട കാര്യങ്ങളുടേ ലിസ്റ്റ് ഒരിക്കലും അവസനിക്കുന്നില്ല. എന്തിനേറേ പറയുന്നു, 'നിയന്ത്രണം' എന്ന പ്രക്രിയ പോലും അദ്ദേഹത്തിന് നിയന്ത്രിക്കേണ്ടതുണ്ട്. അതിനൊക്കെ പുറമെയാണ് സഹസ്ര കോടി വരുന്ന ഇലക്ട്രോണ്‍ പോലുള്ള അണുകണങ്ങളെ സദാ നിയന്ത്രിച്ച് നിറുത്തേണ്ട ബാധ്യത! എത്ര ലളിതമായ സങ്കല്പം!! ഈ ദൈവത്തെയാണോ മനുഷ്യന് ആരാധിച്ച് വരുതിക്ക് നിര്‍ത്തുന്നത്? അത്തരത്തിലുള്ള ദൈവത്തെയാണ് മതവിശ്വാസികള്‍ വളരെ എളുപ്പത്തില്‍ 'മനസ്സിലാക്കി' ആവാഹിച്ചും പ്രീണിപ്പിച്ചും സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കുന്നത്! പ്രപഞ്ചം നിയന്ത്രിക്കുന്ന ദൈവത്തെ മെരുക്കിയെടുക്കാനും പുള്ളിയെക്കൊണ്ട് അനുകൂലമായ തീരുമാനമെടുപ്പിക്കനുമുള്ള കഴിവാണ് ആരാധനയിലൂടേയും അനുഷ്ടാനങ്ങളിലൂടെയും മത വിശ്വാസികള്‍ കൈക്കലാക്കിയിരിക്കുന്നത്. ആ മിടുക്കാണ് ശരിക്കും മിടുക്ക്! അതിനു മുന്നില്‍ ദൈവം നിഷ്പ്രഭം!
( സി രവിചന്ദ്രന്റെ നാസ്തികനായ ദൈവം എന്ന പുസ്തകത്തോട് കടപ്പാട്)
അപ്പൊകലിപ്തോ പറഞ്ഞു...
സുശീല്‍ കുമാര്‍ പി പി : അതായത് നമ്മുടെ കിതാബില്‍ പറഞ്ഞ കാര്യങ്ങള്‍ കണ്ണുമടച്ചു വിശ്വസിക്കുന്നതാണ് 'വിശ്വാസം'. അപ്പോ മറ്റേ പുസ്തകങ്ങളുടെ കാര്യമോ? മറ്റ് മത വിശ്വാസികളുടേ കാര്യമോ? അവരൊക്കെ ഞായറാഴ്ച പള്ളിയില്‍ പോകുന്നതും, കുറ്ബാന കൊള്ളുന്നതും പുലര്‍ച്ച ക്കെഴുന്നേറ്റ് ഇഷ്ട ദേവനെ തൊഴാന്‍ അമ്പലത്തില്‍ പോകുന്നതുമെല്ലാം വെറുതെ ..
ഞാന്‍ പോസ്റ്റില്‍ പറയാനുദ്ദേശിച്ച കാര്യം വളരെ സത്യസന്ധമാണെന്ന് ചിന്തകനും അപ്പോകലിപ്തോയുമെല്ലാം സംശയാതീതമായി തെളിയിച്ചിരിക്കുന്നു
...........................................
ഈ പോസ്റ്റിലെ ഏറ്റവും അരോചകമായ കമണ്റ്റ്.
പോസ്റ്റ് രചായിതാവിന് തന്നെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതെന്ത് എന്ന് മനസ്സിലാക്കാനും നിര്‍വചിക്കാനും വിവേകമില്ലെങ്കില്‍ അത്തരം ഉദ്യമങ്ങളില്‍ നിന്ന് ഒഴിവാകുന്നത് ഒരു സാമൂഹ്യ സേവനമാണ്.
.............................................
>>> സുഹൃത്തേ, ഉപദേശത്തിന് നന്ദി അറിയിക്കുന്നു. താങ്കള്‍ പറഞ്ഞത് വളരെ സത്യമാണ്. അപ്പൂട്ടനും, മുഹമ്മദ് ഷാനുമെല്ലാം പറയുന്നത് കുറേശ്ശെ മനസ്സിലാകുന്നുണ്ട്. പക്ഷേ താങ്കളും, ചിന്തകനും പറഞ്ഞുകൊണ്ടുവരുന്നത് എന്താണെന്ന് ശരിക്കങ്ങട്ട് പിടികിട്ടുന്നില്ല. പിന്നെ ചിന്തകന്റെ കാറിന്റെ കാര്യം കുറേശ്ശെ പിടികിട്ടി. 'റ്റാറ്റ'യുടെ നാനോ കാറിനെക്കുറിച്ചല്ലേ അങ്ങേര് ചോദിച്ചത്. അതെനിക്കു മനസ്സിലായി. പക്ഷേ ഞാന്‍ ചോദിക്കുന്നത് ബെന്സിനെക്കുറിച്ചാണ്. ഹെര്‍ക്കുലീസ്, ഹീറോ തുടങ്ങിയ സൈക്കിളു കമ്പനിക്കാരും ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. ഇവരു തമ്മില്‍ തല്ലുകൂടി കാറ് തകര്‍ത്തുകളയുമോ എന്നാണെന്റെ പേടി.
>>>>മുമ്പ് മേശയുണ്ടാക്കുന്ന ആശാരിയെ വെച്ചായിരുന്നു ഉദാഹരണം. അന്ന് മേശയുണ്ടാക്കിയിരുന്ന കുഞ്ഞാപ്പനാശാരി മരിച്ചു പോയി. ഇപ്പോ അദ്ദേഹത്തിന്റെ മക്കള്‍ പൂര്‍ണ്ണമായി മെഷീനറി വെച്ചാണ് മേശ നിര്‍മ്മാണം. വളരെ എളുപ്പമാണ്. കൊത്തുപണികള്‍ക്ക് വെരെ പുതിയ മെഷീനുണ്ട്. വിലയും കുറവ്.
>>>> മുഹമ്മദ് ഷാന്‍ കാര്യം മനസ്സിലായി. വ്യക്തമായ മറുപടിയൊന്നും കിട്ടാന്‍ പോകുന്നില്ലെന്ന്.
>>>> പിന്നെ സുഹൃത്തേ, തെറ്റിദ്ധരിക്കില്ലെങ്കില്‍ അറിയാത്ത ഒരു കാര്യം കൂടി ചോദിക്കട്ടെ. ഈ 'അപ്പോകലിപ്തോ' എന്ന് പറഞ്ഞാല്‍ ശരിക്കും എന്താണ് സാധനം?. അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്.
ഹി ഹി സുശീല്‍ അപ്പൊകലിപ്തൊ എന്ന് തെറിവിളിമെഷീന്റെ ധീരസാഹസീകതകള് കാണാന്‍ ഇതുവായിക്കുക
ഈ പോസ്റ്റിലെ വിവേകാനന്ദ സ്വാമികളുടെ ഒരു വാചകം.
“ഇതിനെ സംബന്ധിച്ചിടത്തോളം മുഹമ്മദീയരാണ് ഏറ്റവും പ്രാകൃതരും സങ്കുചിത ചിത്തരും .ദൈവമൊന്നേയുള്ളൂ. അദ്ദേഹത്തിന്റെ പ്രവാചകന് മുഹമ്മദുമാണ് എന്നതാണ് അവരുടെ മുദ്രാവാക്യം . അതിനപ്പുറത്തുള്ളതെല്ലാം ചീത്തയെന്നു മാത്രമല്ല ഉടനെ നശിപ്പിക്കുകയും വേണം ഞൊടിയിടയില്‍ ഇതില്‍ ശരിയായി വിശ്വസിക്കാത്ത ആണുങ്ങളും പെണ്ണുങ്ങളും കൊല്ലപ്പെടണം. ഈ ആരാധനയുടേതല്ലാത്തതെല്ലാം തകര്‍ക്കപ്പെടണം.മറ്റെന്തും പഠിപ്പിക്കുന്ന പുസ്തകം കത്തിച്ചു കളയണം.ശാന്ത സമുദ്രം മുതല്‍ അറ്റ്ലാന്റിക് വരെ അഞ്ഞൂറ് കൊല്ലക്കാലം ചോരയൊഴുക്കി . അതാണ് ഇസ്ലാം മതം “
തീര്‍ന്നില്ല ഇനിയുമുണ്ട്..
“ഒരാള്‍ എത്ര കണ്ട് സ്വാര്‍ത്ഥിയാണോ അത്ര കണ്ട് അധര്‍മ്മിയുമാണ്. അതു പോലെ ഒരു ജനതയും.സ്വയം ബന്ധിതമായ ഒരു ജനത ലോകത്തില്‍ വച്ചേറ്റവും ക്രൂരമായി തീര്‍ന്നിട്ടുണ്ട്.ഈ ദിത്വത്തെ അറേബ്യയിലെ പ്രവാചകന് സ്ഥാപിച്ച മതം മുറുക്കിപ്പിടിച്ചത്രയും മറ്റൊരു മതം പിടിച്ചിട്ടില്ല. ഇത്രയധികം ചോര ചിന്തിയും മറ്റു മനുഷ്യരോട് ഇത്ര കണ്ട് നിഷ്ടൂരമായി പെരുമാറിയതുമായ വെറൊരു മതമില്ല. “
അസത്യം വിവേകാനന്ദൻ പറഞ്ഞാലും അസത്യം തന്നെയേ ആവൂ.. ആപ്തവാക്യമാവില്ല അജ്ഞാതാ.
വിവേകാനന്ദന്റെ പുസ്തകങ്ങളിൽ കണ്ട ചില സത്യങ്ങളാണ് ബക്കർ തന്റെ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവേകാനദന്റെ തന്നെ അസത്യങ്ങളെ തള്ളിക്കളയുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുകയെന്നതും ഒരു സനാതന ധർമ്മം തന്നെ അജ്ഞാതാ..
ബകര്‍ എന്ന ‘അപ്പൊകലിതൊ’ ഉദ്ധരിക്കുന്ന വിവേകാനന്ദസ്വാമികളുടെ വാക്കുകള്‍ ഇതാണെങ്കില്‍ ,....(ഉദ്ധരണിയില്‍ സംശയം പറയുന്നത്, ബക്കര്‍ എന്നയാള്‍ ഉദ്ധരിക്കുന്നതൊന്നും വിശ്വസിക്കാന്‍ കൊള്ളത്തില്ല ; ബക്കറിന്റെ ഒരു വെച്ചുകാച്ചല് ഇവിടെ - പിടിക്കപ്പെട്ടപ്പോള്‍ http://russelsteapot.blogspot.com/2010/03/blog-post_30.html
"പ്രായോഗിക ഇസ്ളാമിന്റെസഹായമില്ലാതെ വേദാന്ത തത്വങ്ങള്‍ (അല്ലെങ്കില്‍ മറ്റേത് തത്വവും *) , അവ എത്ര ഉന്നതമായാലും പ്രായോഗവല്‍ക്കരിക്കുക എന്നത് മാനവരാശിയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും" - the complete works of swami vivekananda, vol 6, 1960, page 415.
അതായത് പ്രായോഗിക ഇസ്ലാമിന്റെ വഴി തീര്‍ച്ചയായും as vivekaanda saying , രക്തപങ്കിലമാണ്.
ഭയത്തിന്റേയും വെറുപ്പിന്റേയും വഴിയെപോയാല്‍ ഇറാക്കില്‍ 100 ല്‍ 100 പേരും സദ്ദാമിന് ‘yes,yes' വിളിച്ചപോലെയാവും. ഇസ്ലാമിന്റെ ഗതിയും വ്യത്യസ്ഥമല്ല. ഇസ്ലാമിന്റെ കാര്യം ഒരു തീരുമാനമായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് റഷ്യയേയും ഇവിടെ മൂടിവെക്കുന്നില്ല. ഇവിടെ യാണ് ഭാരതത്തിന്റെ ഹൈന്ദവ സംസ്കാരം ശ്വാസംപിടിക്കാതെ വളരുന്നത്. ഭാരതീയതയും അക്രമത്തിന്റെ വഴിയേ പോവുകയാണെങ്കില്‍ അതിനും ഇസ്ലാമിന്റെ ഗതി തന്നെ.
ബകര്‍ എന്ന ‘അപ്പൊകലിതൊ’ ഉദ്ധരിക്കുന്ന വിവേകാനന്ദസ്വാമികളുടെ വാക്കുകള്‍ ഇതാണെങ്കില്‍ ,....(ഉദ്ധരണിയില്‍ സംശയം പറയുന്നത്, ബക്കര്‍ എന്നയാള്‍ ഉദ്ധരിക്കുന്നതൊന്നും വിശ്വസിക്കാന്‍ കൊള്ളത്തില്ല ; ബക്കറിന്റെ ഒരു വെച്ചുകാച്ചല് ഇവിടെ - പിടിക്കപ്പെട്ടപ്പോള്‍ http://russelsteapot.blogspot.com/2010/03/blog-post_30.html
"പ്രായോഗിക ഇസ്ളാമിന്റെസഹായമില്ലാതെ വേദാന്ത തത്വങ്ങള്‍ (അല്ലെങ്കില്‍ മറ്റേത് തത്വവും *) , അവ എത്ര ഉന്നതമായാലും പ്രായോഗവല്‍ക്കരിക്കുക എന്നത് മാനവരാശിയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും" - the complete works of swami vivekananda, vol 6, 1960, page 415.
അതായത് പ്രായോഗിക ഇസ്ലാമിന്റെ വഴി തീര്‍ച്ചയായും as vivekaanda saying , രക്തപങ്കിലമാണ്.
ഭയത്തിന്റേയും വെറുപ്പിന്റേയും വഴിയെപോയാല്‍ ഇറാക്കില്‍ 100 ല്‍ 100 പേരും സദ്ദാമിന് ‘yes,yes' വിളിച്ചപോലെയാവും. ഇസ്ലാമിന്റെ ഗതിയും വ്യത്യസ്ഥമല്ല. ഇസ്ലാമിന്റെ കാര്യം ഒരു തീരുമാനമായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് റഷ്യയേയും ഇവിടെ മൂടിവെക്കുന്നില്ല. ഇവിടെ യാണ് ഭാരതത്തിന്റെ ഹൈന്ദവ സംസ്കാരം ശ്വാസംപിടിക്കാതെ വളരുന്നത്. ഭാരതീയതയും അക്രമത്തിന്റെ വഴിയേ പോവുകയാണെങ്കില്‍ അതിനും ഇസ്ലാമിന്റെ ഗതി തന്നെ.
ഇതിനെ കുറിച്ച് തന്നെ ഗൂഗിള്‍ ബസ്സിലും ഒരു ചെറിയ ചര്‍ച്ച നടക്കുകയുണ്ടായി അവിടെ മറ്റൊരു കൂട്ട് കാരനോട് നടത്തിയ എന്റെ അഭിപ്രായം കൂടി ഇവിടെ രേഖ പ്പെടുത്തി കൊള്ളട്ടെ
രിനീസ് താങ്കള്‍ ഒരു ഇസ്ലാം മത വിശ്വാസിയാനെങ്കില് താങ്കള്‍ക്കു ഞാന്‍ ഇസ്ലാം കാര്യത്തെ കുറിച്ചും ഈമാന്‍ കാര്യത്തെ കുറിച്ചും പറഞ്ഞു തരേണ്ട ആവശ്യമില്ലാല്ലോ?
താങ്കളുടെ വിശ്വാസം അനുസരിച്ച് ജിന്ന് ,ഇബ്ലീസ്,മലക്ക് എന്നിവ ദൈവത്തിനു പുറമെയുള്ള ചില അദൃശ്യ ശക്തികളാണ്..?സത്യമല്ലേ?
ഇവക്കെല്ലാം മനുഷ്യന്റെ ദൈനം ദിന ജീവിതത്തില്‍ ഇടപെടാനും കഴിയും സത്യമല്ലേ?
നിലവിലുള്ള ശാസ്ത്രവും,അതിന്റെ യുക്തിയും അനുസരിച്ച് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ അസ്ഥിത്വോം താങ്കള്‍ക്കു തെളിയിക്കാനാകുമോ?
ഇല്ല എന്നതല്ലേ സത്യം? (മറിച്ചാണെങ്കില്‍ താങ്കള്‍ക്ക് അത് തെളിയിക്കാം)
ഇത് വരെയും തെളിയിക്ക പ്പെടാത്ത ചില കാര്യങ്ങള്‍ അവ യഥാര്‍ത്ഥത്തില്‍ നിലവിലുണ്ട് എന്ന് കരുതുന്നതിനെയാണ് ഞങ്ങള്‍ വിശ്വാസം എന്ന് പറയുന്നത്...
നാളെ ഈ അദൃശ്യ ശക്തികളെ ശാസ്ത്രം തെളിയിക്കുകയാനെങ്കില് അന്നാണ്
നിങ്ങള്‍ യുക്തിവാദികള്‍ ആയി മാറുക..
അത് വരേയ്ക്കും നിങ്ങള്‍ വിശ്വാസികള്‍ മാത്രമായിരിക്കും
യഥാര്‍ത്ഥ യുക്തിവാദികള്‍ നിങ്ങള്‍ ആണെന്ന് വാദിക്കാനുള്ള നിങ്ങളുടെ
അഭിപ്രായ സ്വാതന്ത്രത്തെ ഞാന്‍ അങ്ങേയറ്റം വിലമതിക്കുന്നു
...നന്ദി നല്ല നമസ്കാരം..
ഗഫൂര്‍ പറഞ്ഞത് നേരാ സുശീലാ, കിത്താബില്‍ ഉണ്ടെന്നു പറയുന്ന തന്നെയാണ് ജിന്നും മലക്കും. (പിശാചാകട്ടെ ഒരു വഴിപിഴച്ച ജിന്നും.) അത് മതി അത് സത്യമാണെന്ന് വിശ്വസിക്കാന്‍. പക്ഷെ ഇല്ലെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നറിയാന്‍ ആഗ്രഹമുണ്ട്. ഇല്ലെന്ന്നു പറഞ്ഞാല്‍ വിശ്വസിച്ചോളണം, ഉണ്ടെന്നു പറഞ്ഞാല്‍ അടി കിട്ടും എന്ന് പറയുന്നതാണോ യുക്തി വാദം.? ഞങള്‍ പറയുന്നതിന് വ്യക്തമായ പ്രമാണമുണ്ട് , ഒരടിസ്ഥാനുവുമില്ലാതെ നിങ്ങള്‍ യുക്തിവാദികള്‍ വെച്ച് കാച്ചുന്നതൊക്കെ ഞങ്ങള്‍ വിശ്വാസികള്‍ തൊണ്ട തൊടാതെ വിഴുങ്ങണം എന്ന് പറയുന്നത് ഒരു മര്യാദ കേടല്ലേ?, ല്ലേ ജബ്ബാര്‍ മാഷേ..? പിന്നെ നിങ്ങള്‍ യുക്തിവാദികളും വിശ്വാസികളല്ലേ? ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നത് ല്ലേ..?
കിത്താബില്‍ ഉണ്ടെന്നു പറയുന്ന തന്നെയാണ് ജിന്നും മലക്കും. (പിശാചാകട്ടെ ഒരു വഴിപിഴച്ച ജിന്നും.) അത് മതി അത് സത്യമാണെന്ന് വിശ്വസിക്കാന്‍.
രാമായണത്തില്‍ രാവണനു പത്തു തലയുണ്ടെന്നു പറയുന്നു..വ്യക്തമായി തന്നെ.. വിശ്വസിക്കുന്നുവൊ???
"പക്ഷെ ഇല്ലെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നറിയാന്‍ ആഗ്രഹമുണ്ട്"
രാവണന് പത്തു തലയുണ്ടായിരുന്നു എന്നുള്ളതിനു തെളിവില്ല! അതുകൊണ്ട് ഞങ്ങള്‍ അതു വിശ്വസിക്കുന്നില്ല!! ഇതു പോലെ തന്നെ ജിന്നും മലക്കും.പിന്നെ സാത്താനും, സ്വര്‍ഗവും നരകവും, ഉയര്‍ത്തെഴുനേല്‍പ്പും,കാളീയമര്ദ്ദനവും, വെളിപാടുകളും എല്ലാം......സോ സിമ്പിള്‍
ശാസ്ത്രം എന്നത് മനുഷ്യന് അവനു ചുറ്റും കാണുന്നവയെ യുക്തിസഹമായി നിരീക്ഷിക്കല്‍ എന്നതാണ്. അതിന് അവനെ സഹായിക്കുന്നത് അവന്റെ തലച്ചോര്‍ ആണ് എന്ന് ലളിതമായി പറയാം. എന്നാല്‍ അവന്റെ നിരീക്ഷണഫലങ്ങള്‍ ആത്യന്തിക യാഥാര്ത്യങ്ങള് ആകണമെന്നില്ല! (ആദ്യന്തികയാദാര്ഥ്യം എന്നത് എന്താണെന്നത് വേറെ കാര്യം)
പക്ഷെ മനുഷ്യനെ സമ്പന്ധിച്ച് ആ നിരീക്ഷണ ഫലങ്ങള്‍ തന്നെയാണ് ഏറ്റവും പരമോന്നതം. നമ്മുടെ ബുദ്ധിയാല്‍ നാം മനസിലാക്കുന്നവയ്ക്കപ്പുറം പലതുമുണ്ടാകാമെങ്കിലും അതേപറ്റി നാം പറയുന്നവയെല്ലാം നമ്മുടെ വെറും സങ്കല്‍പ്പങ്ങള്‍ മാത്രമേ ആകുന്നുള്ളു.
ആയതിനാല്‍ ശാസ്ത്രം എന്നത് നമ്മുടെ ബുദ്ധിയില്‍ നാം അറിയുന്നവയെ പറ്റി മാത്രമുള്ളവയാകുന്നു. മേല്‍ പറഞ്ഞ നമ്മുടെ യുക്തിക്ക് അപ്രാപ്യമായ ഒരു സംഗതിയാണ് ദൈവം എന്നത്. അങ്ങനെയൊന്ന് ഉണ്ടൊ ഇല്ലയോ എന്നതു പോലും നമ്മുടെ യുക്തിക്ക് അതീതമായ കാര്യമാണ്.
നല്ലൊരു ചർച്ച നഷ്ടപ്പെട്ടതിൽ ഖേദിക്കുന്നു.
രാമായണം മനുഷ്യന്റെ (വാല്മീകി) സ്രഷ്ടിയായത് കൊണ്ട് പത്ത് തല ഒരു സംകല്പമാകാന് സാധ്യതയുണ്ട്. ഖുര്‍ആന്‍ അങ്ങിനെയല്ല.
ശാസ്ത്രം അല്പ ജ്ഞാനിയായ മനുഷ്യന്റെ നിരീക്ഷണ പഠനങ്ങള്‍ തന്നെ. ഇന്നലെ വരെ ശരിയായത് ഇന്ന് തെറ്റാകുന്നത് അത് കൊണ്ടാണ്. അതേ നിരീക്ഷണ പഠനങ്ങള്‍ കൊണ്ട് മനസിലാക്കാവുന്ന ഒന്നാണ് വേദ ജ്ഞാനവും. ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചാല്‍ അത് ബോധ്യപ്പെടും. അങ്ങിനെ ഒരാവര്‍ത്തി വായിച്ചു അതിന്റെ അനുയായി മാറിയവര്‍ വിരലിലെണ്ണാന്‍ മാത്രം കുറവല്ല, ലക്ഷങ്ങളാണ്.
ദൈവം ഉണ്ടെന്നതിനുള്ള തെളിവ് ഖുര്‍ആന്‍ തന്നെ.
[(22-24) അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല.33 അഗോചരവും ഗോചരവുമായ സകല കാര്യങ്ങളും അറിവുള്ളവന്.34 ദയാപരനും കരുണാവാരിധിയുമായവന്‍.35 അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. അവന് രാജാവാകുന്നു.36 അതീവ പരിശുദ്ധന്,37 പരമരക്ഷ,38 അഭയദായകന്‍,39 സര്‍വരക്ഷകന്‍,40 സര്‍വാതിജയന്‍,41 സകലതും അടക്കി ഭരിക്കുന്നവന്,42 മഹോന്നതനായി വാഴുന്നവന്.43 ജനം ആരോപിക്കുന്ന പങ്കാളിത്തങ്ങളില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധന്.44 അവനാണ് അല്ലാഹു. സൃഷ്ടിപദ്ധതി ആവിഷ്കരിച്ചവന്. അത് നടപ്പിലാക്കിയവന്. അതനുസരിച്ച് അനുയോജ്യമായ രൂപമേകുന്നവന്.45 വിശിഷ്ട നാമങ്ങള്‍ അവന്നുള്ളതാകുന്നു.46 ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല വസ്തുക്കളും അവനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.47 അവന് അജയ്യനും അഭിജ്ഞനുമല്ലോ.482]
====
നന്ദന ചേച്ചി, നല്ല ചര്‍ച്ചക്കുള്ള വിഷയം ഇട്ടോളൂ, ഞാന്‍ റെഡി!
നിരീശ്വരവാദിയുടെ മനംമാറ്റം:
പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന് ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന് പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്.
മിനാരംവിരുദ്ധ കാമ്പയിന് നേതാവ് ഇസ്ലാം സ്വീകരിച്ചു:
സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്ത്തകന് ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).
മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന് നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര് മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.
ഷെബു പറഞ്ഞു:
1. "ഗഫൂര്‍ പറഞ്ഞത് നേരാ സുശീലാ, കിത്താബില്‍ ഉണ്ടെന്നു പറയുന്ന തന്നെയാണ് ജിന്നും മലക്കും. (പിശാചാകട്ടെ ഒരു വഴിപിഴച്ച ജിന്നും.) അത് മതി അത് സത്യമാണെന്ന് വിശ്വസിക്കാന്‍."
>>>> ഷെബുവേ, ഇതുതന്നെയാണ് ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ വിഷയം. താങ്കള്‍ അത് ശരിവെയ്ക്കുന്നു. അതിനാല്‍ നമ്മള് തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. അതിനാല്‍ കൂടുതല്‍ ഖുര്‍ ആന്‍ വാചകങ്ങളുടെ ആവശ്യവുമില്ല.
>>>> ഇവിടെ മുമ്പ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞത് 'വിശ്വാസത്തില്‍ യുക്തിയുണ്ടെ'ന്നായിരുന്നു. അവരോട് ഈ വിഷയത്തില്‍ പലരും സംവദിച്ചു. എന്നാല്‍ താങ്കള്‍ ആ അഭിപ്രായക്കാരനല്ല എന്നറിയിച്ചതിനാല്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലല്ലോ.
2."പക്ഷെ ഇല്ലെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നറിയാന്‍ ആഗ്രഹമുണ്ട്"
>>>> ഈ പോസ്റ്റും ചര്‍ച്ചയും മുഴുവന്‍ വായിച്ചിട്ടും ഇല്ലെന്ന് ആരും പറഞ്ഞതായി കണ്ടില്ലല്ലോ? ഉണ്ടോ ഇല്ലേ എന്ന് തീരുമാനിക്കാന്‍ താങ്കള്‍ക്ക് തങ്കളുടെ കിതാബ് മതിയാകുമെങ്കിലും എല്ലാവര്ക്കും അത് മതിയാവില്ലെന്നാണ് പറഞ്ഞത്. എതിരുണ്ടാകില്ലല്ലോ?
യുക്തിവാദികളുടെ യുക്തിയാണ് താങ്കള്‍ ഉദ്ധേശിച്ചതെങ്കില്‍ ഇസ്ലാമില്‍ വിശ്വസിക്കാന്‍ എനിക്കതിന്റെ ആവശ്യമില്ല. ഇതുവരെ സംശയം തോന്നുന്ന ഒരു കാര്യവും ഇസ്ലാമില്‍ എനിക്കുണ്ടായിട്ടില്ല. വളരെ കൃത്യതയും നീതിപൂര്‍വ്വകവുമാണ് ഇസ്ലാമിലെ കാര്യങ്ങള്‍. ദൈവ വിശ്വാസം കേവലം പരലോകത്ത് സ്വര്‍ഗം കിട്ടാന്‍ മാത്രമുള്ള ഒരേര്‍പ്പാടല്ല. ഭൂമിയിലെ സ്വസ്ഥമായ ജീവിതത്തിനു ഇസ്ലാം വേണം. ഇസ്ലാം തന്നെയാണ് ശരിയും തെറ്റും വേര്‍തിരിച്ചു പഠിപ്പിക്കുന്നത്. ഉദാഹരണം, മദ്യം ഇസ്ലാമില്‍ നിഷിദ്ധമാക്കി. മദ്യം സകല തിന്മകളുടെയും താക്കോലാണെന്ന് നബിയും പഠിപ്പിച്ചു. അന്യ സ്ത്രീയുമായി കൂടിച്ചേരുന്നത് വിലക്കി. വ്യഭിചാരം നിഷിദ്ധമാക്കി. മറ്റൊരു കൊടും തിന്മയായ പലിശ ഇസ്ലാം നിഷിദ്ധമാക്കിയിട്ടുള്ളതാണ്. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന് ശരിയായ വഴി കാണിച്ചു കൊടുക്കുന്നത് ഇസ്ലാം മാത്രമാണ്. ഭൂമിയിലെ ജീവിതത്തില്‍ സമ്പൂര്‍ണ്ണ സമാധാനമാണ് അതിന്റെ ഒന്നാമത്തെ ലക്ഷ്യം. മറ്റൊരു മതത്തിലും ഈ കൃത്യതയും ചിട്ടയുമില്ല. [എന്റെ ഹിന്ദു/ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ഞാന്‍ പറയുന്നതിന്റെ സ്പിരിറ്റ് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു.] ഈ കൃത്യതയും ചിട്ടയും ഇല്ലെങ്കില്‍ ഇത് വിജയിക്കുമായിരുന്നില്ല. തിന്മകളോടുള്ള വിട്ടു വീഴ്ചയില്ലാത്ത സമീപനം ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണ്. അതിന്റെ ഭാഗമാണ് ശിക്ഷയും. നമ്മുടെ നാട്ടിലും ശിക്ഷയില്ലേ? പോലീസും ജയിലും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് സുശീലന് അടങ്ങിയിരിക്കുമോ..? പിന്നെ, വിശ്വസിക്കാതെ തന്നെ ഒരു തിന്മയും ചെയ്യാതെ കുറെ നന്മകള് ചെയ്ത് മരിച്ചു പോയ ഒരാളെ ദൈവം എന്ത് ചെയ്യുമെന്ന ചിന്തയാണ് അലട്ടുന്നതെങ്കില്‍, ഒരു കാര്യം പറയാം. ദൈവത്തെ അനുസരിക്കാതെ ജീവിക്കുന്നതിനേക്കാള്‍ വലിയ അഹങ്കാരമില്ല. അയാള്‍ എത്ര നന്മ ചെയ്താലും ശരി. ...[തുടരും..]
രാമായണവും മഹാഭാരതവുമൊക്കെ ഇച്ചിരി ഭാവനയും സര്‍ഗ്ഗാത്മകതയുമുള്ള മനസ്സിന്റെ സംഭാവനയാണ്. ഖുര്‍ ആന്‍ വെറും മരുഭൂവാസിയായ ഒരു മനുഷ്യന്റെ വരണ്ട ഭാവനയും അന്ധവിശ്വാസവും സംഭാവന ചെയ്ത കൃതി !
മദ്യം സകല തിന്മകളുടെയും താക്കോലാണെന്ന് നബിയും പഠിപ്പിച്ചു. ...
------
മദ്യം അല്ലാഹുവിന്റെ അനുഗ്രഹമാണെന്നു കുര് ആന്‍ !
ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗ്ഗത്തിലെ പ്രധാന വിഭവവും മദ്യം തന്നെ !!
ദൈവം ഉണ്ടോ ഇല്ലേ എന്ന കാലഹരണപ്പെട്ട ചര്‍ച്ചയില്‍ ഏതായാലും എനിക്ക് താല്പര്യമില്ല സുശീലാ. ഇന്നിപ്പോള്‍ ഇസ്ലാമിലേക്ക് സത്യാന്വേഷകര്‍ ധാരാളം കടന്നു വരുന്നു. യൂറോപ്പില്‍ ആളില്ലാത്ത ചര്‍ച്ചുകള്‍ വിലക്ക് വാങ്ങുന്നത് മുസ്ലിംകളാണ്. കുടുംബം ജീവിതം തൂത്തെറിയപ്പെട്ട പാശ്ചാത്യ നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് ഇസ്ലാമിലേക്ക് ആവേശപൂര്‍വ്വം കടന്നു വരുന്നത്. ക്രിസ്തു മതത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാത്തതും, ഹിന്ദു മതത്തിനു ഒരു നിശ്ചിത ജീവിത വ്യവസ്ഥ ഇല്ലാത്തതും (അതിന്റെ ഫലമാണ് ആള് ദൈവങ്ങള്‍ ആത്മ ശാന്തി ഓഫര്‍ ചെയ്ത് രംഗത്ത് വന്നത്) ഇസ്ലാമിലേക്ക് തിരിയാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നു. ഇസ്ലാം ഔദ്യോദിക മതമായ അറേബ്യന്‍ നാടുകളില്‍ സമ്പൂര്‍ണ്ണ ഇസ്ലാമിക ഭരണം നിലവില്ലെങ്കിലും പൊതു ജീവിതത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനം നില നില്ക്കുന്ന രാജ്യങ്ങളായി അവ മാറിയിരിക്കുന്നു. ദൈവാസ്ഥിക്ക്യത്തെ ചോദ്യം ചെയ്യ്ന്നതിനേക്കാള് ഇനി നല്ലത് ഇസ്ലാമിനെ അന്വേഷിക്കുന്നത് ആയിരിക്കുമെന്ന് തോന്നുന്നു. യുക്തിവാദം എന്നോ തളര്‍ന്നു പോയിരിക്കുന്നു. ഇനിയും അത് പറഞ്ഞിരിക്കുന്നത് വിഡ്ഢിത്തമാകില്ലേ..? പൊതു മാധ്യമങ്ങളിലൊന്നും അതൊരു പരാമര്‍ശ വിഷയം പോലുമല്ല, ബ്ലോഗുകളിലൂടെയാണ് അല്പ സ്വല്പം അതിനു ജീവവായു ലഭിക്കുന്നത്. എന്ന് വെച്ച് അതിനെ തള്ളിക്കളയുന്നുമില്ല, മാന്യമായ് സംവാദങ്ങള്‍ തുടരാം. [ജബാര്‍ മാഷിനോട് വൈകിട്ട് മറുപടി പറയാം. ഓഫീസിലെത്തണം. അതിനു മുമ്പ് ഇസ്ലാമിക പണ്ഡിതനായ ലത്തീഫ് മറുപടി പറഞ്ഞെങ്കില്‍ എന്നാഗ്രഹിക്കുന്നു.]
وَمِن ثَمَرَاتِ ٱلنَّخِيلِ وَٱلأَعْنَابِ تَتَّخِذُونَ مِنْهُ سَكَراً وَرِزْقاً حَسَناً إِنَّ فِي ذٰلِكَ لآيَةً لِّقَوْمٍ يَعْقِلُونَ
16:67
തിന്മ നിറഞ്ഞ സ്വര്‍ഗ്ഗം !!!
കുര് ആന്‍ ആരുടെ കൃതിയാണെന്നറിയാന് ഈ ഒരു അധ്യായം മാതം ഒന്നു മനസ്സിരുത്തി വായിച്ചാല്‍ മതി !
ഷെബു പറഞ്ഞു:
"ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന് ശരിയായ വഴി കാണിച്ചു കൊടുക്കുന്നത് ഇസ്ലാം മാത്രമാണ്. ഭൂമിയിലെ ജീവിതത്തില്‍ സമ്പൂര്‍ണ്ണ സമാധാനമാണ് അതിന്റെ ഒന്നാമത്തെ ലക്ഷ്യം. മറ്റൊരു മതത്തിലും ഈ കൃത്യതയും ചിട്ടയുമില്ല. [എന്റെ ഹിന്ദു/ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ഞാന്‍ പറയുന്നതിന്റെ സ്പിരിറ്റ് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു.] "
>>>> എന്താണ് സുഹൃത്തേ ഒരു മുന്‍കൂര്‍ ജാമ്യം? പറയുന്നതിലെന്തോ അപാകതയുണ്ടേന്ന് താങ്കള്‍ക്ക് തന്നെ തോന്നുന്നുവോ? ഇപ്പോള്‍ താങ്കള്‍ മതമൗലികവാദത്തിന്റെ ഏറ്റവും മുകളിലെ പടിയിലാണ് നില്‍ക്കുന്നത്. 'എന്റെ മതം മാത്രം ശരി' എന്ന പിടിവാശിയാണ് ആ പടിയുടെ പ്രത്യേകത. സൂക്ഷിക്കണം; അടുത്ത സ്റ്റെപ് വളരെ അപകടകമാണ്. തന്റെ മതമല്ലാത്തതെല്ലാം ബലമായി നശിപ്പിക്കപ്പെടേണ്ടതാണ് എന്ന ബോധമാണത്. താങ്കള്‍ ആ സ്റ്റെപ്പിലേക്ക് കാലെടുത്തുവെച്ചതായി തോന്നുന്നു. തോന്നാന്‍ കാരണം ജബ്ബാര്‍ മാഷുടെ സംവാദം ബ്ലോഗില്‍ താങ്കള്‍ ഇട്ട ഒരഭിപ്രായം തന്നെ.
ഷെബു പറഞ്ഞു: "മാഷേ, ഇനിയെങ്കിലും 'ആയുധം' താഴെ വെച്ചില്ലെങ്കില്‍ പഴശ്ശിരാജയുടെ മാതൃക പിന്‍പറ്റാം!"
>>>> ഈ അസുഖത്തിന് മലയാളത്തില്‍ മതതീവ്രവാദമെന്ന് പറയും. വളരെ വളക്കൂറുള്ള മണ്ണായതിനാല്‍ വളരെയേറേ ആളുകള്‍ ആ പടികയറിക്കഴിഞ്ഞ മതമാണ് താങ്കളുടേത് എന്ന് പറയുന്നതില്‍ ഖേദമുണ്ട്.
"കുടുംബം ജീവിതം തൂത്തെറിയപ്പെട്ട പാശ്ചാത്യ നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് ഇസ്ലാമിലേക്ക് ആവേശപൂര്‍വ്വം കടന്നു വരുന്നത്. "
>>>> നാലിലൊന്നായി ശേഷിക്കുന്ന കാലം കഴിച്ചുകൂട്ടാനുള്ള മോഹം കൊണ്ടാകും!!!!
"തിന്മകളോടുള്ള വിട്ടു വീഴ്ചയില്ലാത്ത സമീപനം ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണ്. അതിന്റെ ഭാഗമാണ് ശിക്ഷയും. നമ്മുടെ നാട്ടിലും ശിക്ഷയില്ലേ? പോലീസും ജയിലും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് സുശീലന് അടങ്ങിയിരിക്കുമോ..? "
>>>> യുക്തിവാദികള്‍ ചിലപ്പോള്‍ അടങ്ങിയിരുന്നുവെന്ന് വരും; പക്ഷേ നരകം കാട്ടി പേടിപ്പിച്ചിട്ടും തിന്മ ചെയ്തുകൊണ്ടിരിക്കുന്ന മതാനുയായികള്‍(എല്ലാവരുമല്ല) അടങ്ങിയിരിക്കുമോ എന്ന് സംശയമാണ്. ശിക്ഷകിട്ടുമെന്ന ഭയത്താല്‍ തെറ്റുതെയ്യുന്നതിനേക്കാള് നല്ലത് ആരും ശിക്ഷിക്കാനില്ലെന്നറിഞ്ഞിട്ടും തെറ്റു ചെയ്യാതിരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു.
"ദൈവ വിശ്വാസം കേവലം പരലോകത്ത് സ്വര്‍ഗം കിട്ടാന്‍ മാത്രമുള്ള ഒരേര്‍പ്പാടല്ല. ഭൂമിയിലെ സ്വസ്ഥമായ ജീവിതത്തിനു ഇസ്ലാം വേണം. ഇസ്ലാം തന്നെയാണ് ശരിയും തെറ്റും വേര്‍തിരിച്ചു പഠിപ്പിക്കുന്നത്. "
>>>> അല്‍ഭുതം!!!! ആ അല്‍ ഖ്വയ്തക്കാര്ക്കും, ലഷ്കറെ തോയ്ബക്കാര്ക്കും, ബോംബേ വെടിവെപ്പുകാര്‍ക്കും, ബോമ്പ് വീരന്മാര്ക്കും ... അല്ലെങ്കില്‍ വേണ്ട, നമ്മുടെ തടിയന്റവിടയ്ക്കെങ്കിലും ഇതൊന്നു പറഞ്ഞു കൊടുക്കൂ സര്. നൂറ് പുണ്യം കിട്ടും.
അറവ്കാരന് : >> ബകര്‍ എന്ന ‘അപ്പൊകലിതൊ’ ഉദ്ധരിക്കുന്ന വിവേകാനന്ദസ്വാമികളുടെ വാക്കുകള്‍ ഇതാണെങ്കില്‍ ,...
ഇതൊരു തനി അറവ് സ്വഭാവമാണു.. ബ്രൈറ്റും അറവുകാരനും ഒരാളാണെന്ന് പറഞ്ഞാന്‍ എത്രമാത്രം സത്യമായിരിക്കും. അത്രയും അസത്യം ഇതിനകത്തുണ്ട്. ഇനി അറവുകാരന് ബ്രൈറ്റാണെന്ന് അഡ്മിറ്റ് ചെയ്യുകയാണെങ്കില്‍ പോലും ഈ രണ്ട് പേരുകള്‍ക്കിടയില്‍ (അറവ് , ബ്രൈറ്റ്) എത്രമാത്രം അര്‍ഥ ദീര്ഘതയുണ്ടോ അത്രയും വൈരുധ്യം അറവുകാരന് ഉന്നയിക്കുന്ന അസംബന്ധത്തിലുണ്ട്.. ഇനി ബക്കറ് പ്രതികരിക്കട്ടെ..
പ്രിയ ജബ്ബര്‍ ..
താങ്കളുടെ ഇസ്ളാമിനെ വിമര്ഷിക്കാന് പഠിക്കുന്ന ശ്രമങ്ങളോട് ആദരവു ഉണ്ടെങ്കിലും , അസംബന്ധം പറയുമ്പോല്‍ മറ്റുള്ളവര്‍ക്ക് സ്വബോധം ഉണ്ടെന്നകാര്യം പലപ്പോഴും താങ്കള്‍ മറന്നുപോകുന്നു.
ea jabbar said : മദ്യം അല്ലാഹുവിന്റെ അനുഗ്രഹമാണെന്നു കുര് ആന്‍ !
അതിനു നിങ്ങല്‍ തെളിവാക്കുന്ന ആയത്ത് ഇതാണ്.
وَمِن ثَمَرَاتِ ٱلنَّخِيلِ وَٱلأَعْنَابِ تَتَّخِذُونَ مِنْهُ سَكَراً وَرِزْقاً حَسَناً إِنَّ فِي ذٰلِكَ لآيَةً لِّقَوْمٍ يَعْقِلُونَ : 16:67
in malayalam (ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണുാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ു. )
quran മദ്യത്തിനെ മഹത്വപ്പെടുത്തുന്നതായാണ് താങ്കള്‍ക്കിവിടെ അനുഭവപ്പെട്ടത്. പക്ഷേ ഈ ആയത്തിനു തൊട്ടു മുന്നിലുള്ള ആയത് ഇങ്ങനെയാണ്.
(കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ു. അവയുടെ ഉദരങ്ങളില്‍ നിന്ന്- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല് നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്കുന്നു. 16:66)
താങ്കല്‍ മുകളില്‍ കൊടുത്ത ആയത്ത് താങ്കല്‍ക്ക് മനസ്സിലാക്കിയ ലോജിക്ക് പ്രകാരം ചാണകവും പാനം ചെയ്യുകയോ തിന്നുകയോ ചെയ്യാം എന്ന് തീര്‍ച്ചയായും താങ്കല്‍ തീരുമാനിച്ചിട്ടുണ്ടാവും. വികലമായി മനസ്സിലാക്കി സമൂഹത്തെ തെറ്റിപ്പിച്ചുകളയാം എന്ന പൈശാചിക വിചാരമുണ്ടായാല്‍ ചാണകം തിന്നുകയേ വഴിയുള്ളു. കാരണം അവര്‍ പഠിക്കുന്നത് അത്തരത്തിലാണ്.
ഒരേ സ്രോതസ്സില്‍ നല്ലതും ചീത്തയും സംവിധാനിക്കുകയും, അതില്‍ നിന്ന് മന്ഷ്യന് വിവേകം കാണിച്ച് നമ്മയും തിന്മയും വേര്‍തിരിവുകള്‍ സ്വീകരിക്കണമെന്ന ഒരു സൂക്തത്തെ എടുത്ത് പൊട്ടന് കളിക്കുന്ന വിരുത് ഏതു സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്നെവെന്നറിയാന് മോഹമുണ്ട്.
എഴുതുന്നതിനു മുന്നേ മനസ്സിനെ ചതിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാല്‍ നിങ്ങള്‍ മനുഷ്യനോട് നീതി പുലര്‍ത്തുന്നു. അല്ലെങ്കില്‍ ഇതേപോലെ ചാണകം തിന്നുന്ന ജന്തുക്കളെപ്പോലെയായി തീരും.
ea jabbar said : ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ സ്വര്ഗ്ഗുത്തിലെ പ്രധാന വിഭവവും മദ്യം തന്നെ !!
സ്വര്‍ഗത്തിലെ മദ്യത്തിനു ലഹരിയുണ്ടാവില്ലെന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് നിങ്ങളെ ഓര്‍മ്മിപ്പിക്കേണ്ട കാര്യമുണ്ടൊ ..? ഉണ്ടെങ്കില്‍ ഇതാ ..
അതു ( കുടിക്കുക ) മൂലം അവര്‍ക്ക് തലവേദനയുണുാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. (56:19)
താങ്കള്‍ ലഹരി ബാധിച്ചവനെ പോലെ പെരുമാറാതിരിക്കാന്‍ ശ്രമിക്കുമല്ലോ എന്ന് എനിക്ക് ആഗ്രഹിക്കാമല്ലോ .. !!
വരാതിരിക്കാന്‍ ശ്രമിച്ചതാണ്. ചര്‍ച്ച ഗതിമാറുന്നു. നന്ദി .. നമസ്കാരം
>>>അതു ( കുടിക്കുക ) മൂലം അവര്‍ക്ക് തലവേദനയുണുാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. (56:19)<<<
അപ്പൊകലിപ്തോ,
സ്വര്‍ഗ്ഗത്തില്‍ വ്യാജമദ്യമാണോ ലഭ്യം. ലഹരിയില്ലെങ്കില്‍ പിന്നെന്ത് മദ്യം. ജ്യൂസ് കുടിച്ചാല്‍ പോരെ. ചീറ്റിങ്ങ്, ചീറ്റിങ്ങ്..... അല്ലാഹുവേ, ഇഹലോക ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യം കഴിക്കാതെ വരുന്ന ഞങ്ങളെ നീ പറ്റിച്ചാലും, മുഹമ്മദ് നബിയുടെ സഖാക്കളില്‍ ഭൂരിഭാഗവും മദ്യപ്പുഴയില്‍ മുങ്ങിക്കയറിയവരായിരുന്നു. അവരെ ചീറ്റു ചെയ്യാന്‍ കഴിമെന്ന് തോന്നണില്ല.
അപ്പൊകലിപ്തോ: ..."in malayalam (ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണുാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ു. )
quran മദ്യത്തിനെ മഹത്വപ്പെടുത്തുന്നതായാണ് താങ്കള്‍ക്കിവിടെ അനുഭവപ്പെട്ടത്. പക്ഷേ ഈ ആയത്തിനു തൊട്ടു മുന്നിലുള്ള ആയത് ഇങ്ങനെയാണ്.
(കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ു. അവയുടെ ഉദരങ്ങളില്‍ നിന്ന്- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല് നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്കുന്നു. 16:66)
താങ്കല്‍ മുകളില്‍ കൊടുത്ത ആയത്ത് താങ്കല്‍ക്ക് മനസ്സിലാക്കിയ ലോജിക്ക് പ്രകാരം ചാണകവും പാനം ചെയ്യുകയോ തിന്നുകയോ ചെയ്യാം എന്ന് തീര്‍ച്ചയായും താങ്കല്‍ തീരുമാനിച്ചിട്ടുണ്ടാവും. വികലമായി മനസ്സിലാക്കി സമൂഹത്തെ തെറ്റിപ്പിച്ചുകളയാം എന്ന പൈശാചിക വിചാരമുണ്ടായാല്‍ ചാണകം തിന്നുകയേ വഴിയുള്ളു."....
അതാണു, അപ്പോകലിപ്തോ ഇത്തരക്കാര്‍ എങ്ങിനെയാണു ഖുര്‍ആന്‍ വാക്യങ്ങള്‍ മറ്റുള്ളവരില്‍ തെറ്റിദ്ദരിപ്പിക്കുന്നതെന്നതിനു വളരെ നല്ല ഉദാഹരണമാണിത്. ഒാരൊ കാര്യവും ഇങ്ങിനെ തന്നെ. പലരും മറുപടി എഴുതാത്തത് സമയ കുറവു കൊണ്ടോ അല്ലെങ്കില്‍ മനസ്സിലായിട്ടും മനസ്സിലായില്ലെന്നുള്ള അവരുടെ നാട്യം കാരണമോ ആണു.
ജബ്ബാര്‍ മാഷിന്റെ 'സര്‍ഗ' സംവാദം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. ഖുര്‍ആന്‍ സൂക്തം തെറ്റിദ്ധരിപ്പിക്കല്‍, പ്രകോപിപ്പിക്കല്‍ അങ്ങനെയങ്ങനെയങ്ങനെ..'അപ്പൊ'പറഞ്ഞ മറുപടിയേക്കാള്‍ കൂടുതലായി ഒന്നും ഇപ്പം പറയാനില്ല.
“സ്വന്തം ശരീരം നബിക്കു ദാനം ചെയ്യാനൊരുങ്ങി വരുന്ന പെണ്ണുങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ആത്മരോഷം തിളച്ചു വരുമായിരുന്നു. ഞാന്‍ പറയും ഒരു സ്ത്രീ തന്റെ ശരീരം ദാനം ചെയ്യുകയോ! ഒടുവില്‍ ഈ വെളിപാട്[33:50-52] ഇറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു. “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുണ്ടല്ലോ!!”
>>>>>ഇവിടെ താങ്കളുടെ റബ്ബ് എന്ന പ്രയഗവും താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ റബ്ബ് ധൃതി കാണിക്കുന്നു എന്ന പരിഹാസവും ആയിഷയുടെ ഉള്ളില്‍ പോലും ഈ വെളിപാടുകളെക്കുറിച്ചുള്ള ധാരണയെന്തെന്നു വെളിപ്പെടുത്തുന്നു. നബിയുടെ ആഗ്രഹങ്ങള്‍ തന്നെയാണു അല്ലാഹുവിന്റെ വെളിപാടുകളായി പുറത്തു വരുന്നതെന്ന് ആയിഷ മനസ്സിലാക്കിയിരുന്നു എന്നു വ്യക്തം! >>>>
ഷെബു :
ഇവിടെ ആയിഷയെ തെറ്റിദ്ധരിപ്പിക്കുന്നതും ജബ്ബാര്മാഷായിരിക്കുമോ ?
ഷെബു: നിങ്ങളെന്തിനാണപ്പാ, തെറ്റിദ്ധരിക്കാനും, പ്രകോപിതനാവാനും, വികാരം വ്രണപ്പെടാനും നിന്ന് കൊടുക്കുന്നേ.
"രാമായണം മനുഷ്യന്റെ (വാല്മീകി) സ്രഷ്ടിയായത് കൊണ്ട് പത്ത് തല ഒരു സംകല്പമാകാന് സാധ്യതയുണ്ട്. ഖുര്‍ആന്‍ അങ്ങിനെയല്ല."
എന്താണടിസ്ഥാനം???
വെളിപാട് എന്നത് ദൈവത്തില്‍ നിന്നും വരുന്നതാണെന്നതിന് എന്താണടിസ്ഥാനം. സ്വന്തം തോന്നലുകള്‍ ആകാമല്ലോ? പ്രവാചകന്മാര് എന്നു പറയപ്പെടുന്നവര്‍ അല്ലാതെ എത്രയോ പേര് വെളിപാടുകള്‍(ആത്മീയ ആചാര്യന്മാര്, ധ്യാനഗുരുക്കള്‍, പുണ്യവാന്മാര്, പുണ്യവതിമാര്, ആള്‍ദൈവങ്ങള്‍) ലഭിച്ചു എന്നും പറഞു നടക്കുന്നുണ്ടല്ലോ! അവര്‍ക്ക് ലഭിച്ചു എന്നു പറയപ്പെടുന്ന വെളിപാടുകള്‍ക്ക് യാതൊരു അടിസ്ഥനവുമില്ല താനും. ഇവരില്‍നിന്നും വ്യത്യാസ്ഥമായി എന്ത് അടിസ്ഥാനം/തെളിവ് ആണ് പ്രസ്തുത പ്രവാചകര്‍ക്ക് ലഭിച്ച അവരുടെ വെളിപാടുകള്‍ക്ക് ഉള്ളത്
നബിക്ക് ദൈവം വെളിപ്പെട്ട് പറഞു കൊടുത്തതാണ് കുര് ആന്‍ എന്നതിന് എന്തു തെളിവ്?..ഖുര്‍ ആനില്‍ അങനെ എഴുതിയിട്ടുണ്ടെന്നതൊ? അതൊ അല്ലാഹു വിശ്വാസികളോടെല്ലാവരോടും നേരിട്ട് ഇറങിവന്നു പറഞോ..ഇതെല്ലാം ഞാന്‍ പറഞു കൊടുത്തതാണെന്ന്?അങിനെയെങ്കില്‍ അതിനും വേണ്ടെ ഒരു തെളിവ്. ഇതുപോലെ മറ്റൊരാള്‍ ഒരു പുസ്തകം എഴുതി, അതെല്ലാം തന്നോട് ദൈവം വെളിപ്പെടുത്തിയതാണെന്ന് പറഞാല്‍ ശരിയാകുമോ?
"ശാസ്ത്രം അല്പ ജ്ഞാനിയായ മനുഷ്യന്റെ നിരീക്ഷണ പഠനങ്ങള്‍ തന്നെ. ഇന്നലെ വരെ ശരിയായത് ഇന്ന് തെറ്റാകുന്നത് അത് കൊണ്ടാണ്."
മനുഷ്യന് സ്വന്തം യുക്തികൊണ്ടല്ലാതെ ഒന്നും മനസ്സിലാക്കിയിട്ടുമില്ല.ഇനി ഒന്നും മനസിലാക്കനും പോകുന്നില്ല, മനുഷ്യന്റെ ഈ അല്പഞാനത്തില് വിരിഞതാണ് മനുഷ്യന് കണ്ടെത്തിയ എല്ലാം. മതഗ്രന്ഥങ്ങള്‍ മുതല്‍ ക്വാണ്ടം മെക്കാനിക്സ് വരെ. മതഗ്രന്ഥവും അതില്‍ പറയുന്ന പോലുള്ള ദൈവങ്ങളും ഒരുകാലത്തെ അല്പഞാനമായിരുന്നു അഥവാ അന്നത്തെ ശാസ്ത്രം. ഇന്നത്തെ ശാസ്ത്രം എന്നത് ഇന്നിന്റെ അല്പജ്നാനവും ഭാവി ശാസ്ത്രം അന്നത്തെ അല്പജ്നാനവും. ശാസ്ത്രത്തില്‍ നമ്മുടെ ബുദ്ധിക്കപ്പുറമുള്ളതിനെ കുറിച്ചൊന്നും ചിന്തിക്കാറില്ല, അങ്ങിനെ വന്നാല്‍ അത് ശാസ്ത്രം എന്നതുമാറി മതം/വെളിപാട് ആയി മാറും. ഖുറാനില്‍ പറഞവ മുഹമ്മദ് സ്വന്തം യുക്തിയില്‍(മനുഷ്യന്റെ അല്പഞാനം) ഉരിത്തിരിച്ചെടുത്തവയാണ്. നമ്മുടെ ബുദ്ധിയാല്‍ നാം മനസിലാക്കുന്നവയ്ക്കപ്പുറം പലതുമുണ്ടാകാമെങ്കിലും അതേപറ്റി നാം പറയുന്നവയെല്ലാം നമ്മുടെ വെറും സങ്കല്‍പ്പങ്ങള്‍ മാത്രമേ ആകുന്നുള്ളു. അത്തരം സങ്കല്‍പ്പങ്ങള്‍/വെളിപാടുകള്‍ ആണ് ഏകദൈവവും ബഹുദൈവങ്ങളും സ്വര്‍ഗവും നരകവും എല്ലാം.
യുക്തിവാദം എന്നോ തളര്‍ന്നു പോയിരിക്കുന്നു. ഇനിയും അത് പറഞ്ഞിരിക്കുന്നത് വിഡ്ഢിത്തമാകില്ലേ..? പൊതു മാധ്യമങ്ങളിലൊന്നും അതൊരു പരാമര്‍ശ വിഷയം പോലുമല്ല,
ഇതു താങ്കള്‍ ഈ നാട്ടില്‍ ജീവിക്കുന്നതുകൊണ്ടു തോന്നുന്നതാണ്. പിന്നെ യുക്തിവാദം എന്നത് ഒരു മതമൊന്നുമല്ല, തളര്‍ന്നു പോകാന്‍. അതു മതം പോലെ സംഘടിതമല്ലാത്തതു കൊണ്ടാണ് അതിന്റെ ജനസംഘ്യാ കണക്കും മറ്റും പറഞു നടക്കാത്തത്. മതവിശ്വാസികളല്ലാത്തവരെല്ലാവരും യുക്തിവാദിസഘടനപോലുള്ളവയിലൊന്നും അംഗങ്ങളല്ല. അതിന്റെ ഒരു ശതമാനം പോലും ഇത്തരം സംഘടനകളില്‍ ഇല്ല എന്നുതന്നെ പറയാം. ഇതെഴുതുന്നയാള്‍ പോലും ഔദ്യോഗികമായി ഒരു മതത്തില്‍ പെട്ടവനാണ്. പിന്നെ ചുവടെ ചില ലിങ്കുകള്‍ നല്കുന്നു.
Link1
Link2
മുസ്ലിം ക്രിസ്ത്യാനിയാകുന്നതിനും ക്രിസ്ത്യാനി മുസ്ലീം ആകുന്നതിനും പല നടപടിക്രമങ്ങളും ഉണ്ട്, അതിനാല്‍ അത് കൊട്ടിഘോഷിക്കപ്പെടുന്നു. ഓരോ മതങ്ങളും അതിന്റെ പേരില്‍ ഊറ്റം കൊള്ളുന്നു. ഒരാള്‍ വിശ്വാസം ഉപേക്ഷിക്കുന്നതിന് നടപടിക്രമങ്ങളോ അതുപോലെ വിശ്വാസം നഷ്ടപ്പെട്ട് അയാള്‍ യാതൊന്നിലേയ്ക്കും മാറ്റപ്പെടുന്നുമില്ല. അവിശ്വാസം അയാളുടെ മനസ്സിലാണ്. ചുരുക്കം ചിലര്‍ മാത്രമാണ് സംഘടനകളില്‍ ചേരുന്നതും മറ്റും.
"യൂറോപ്പില്‍ ആളില്ലാത്ത ചര്‍ച്ചുകള്‍ വിലക്ക് വാങ്ങുന്നത് മുസ്ലിംകളാണ്. കുടുംബം ജീവിതം തൂത്തെറിയപ്പെട്ട പാശ്ചാത്യ നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് ഇസ്ലാമിലേക്ക് ആവേശപൂര്‍വ്വം കടന്നു വരുന്നത്"
ഇതിനൊക്കെ എന്തു റെഫറന്‍സ് ആണ് ഉള്ളത്? ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ വരുന്ന വിവരങ്ങളാണോ?
SMASH : വെളിപാട് എന്നത് ദൈവത്തില്‍ നിന്നും വരുന്നതാണെന്നതിന് എന്താണടിസ്ഥാനം. സ്വന്തം തോന്നലുകള്‍ ആകാമല്ലോ?
ഇതിനു ഒരു കഥപറയാം.
ഹാമാണ്റ്റെ കഥ. പുരാതനമായ ഒരു പേരു. രണ്ട് പൊത്തകങ്ങളില്‍ ഈ പേരു എഴുതപ്പെട്ടിട്ടുണ്ട്. ഒന്ന് ബൈബില്‍. മറ്റൊന്ന് എഴാം നൂറ്റാണ്ടിലെ മറ്റൊരു 'പൊത്തകം'. ബൈബിളില്‍ അയാള്‍ രേഖപ്പെട്ടു കിടക്കുന്നത് ഇങ്ങനെ : അഹസ്വേരൂസായിരുന്നു പേര്‍ഷ്യന്‍ രാജാവ് (ബി. സി. 485-465). അദ്ദേഹത്തിന്റെ 'ഉന്നതസ്ഥാനപതി'യായിരുന്നു ഹാമാന്
മറ്റേ "പൊത്തകത്തില്" വരുന്നതിനു മുന്‍പു നമുക്ക് Dr. Maurice Bucaille ലേക്ക് പോകാം. അയാള്‍ ഒരു ഫ്രെഞ്ച് മെഡിക്കള്‍ ഡോക്റ്ററാണു. മതതാരതമ്യ വിദഗ്ദനുമാണ്. മുന്‍പറഞ്ഞ ആ ഹാമാനെ കുറിച്ചറിയാന്‍ അയാള്‍ക്ക് ഒരു പൂതി. അതിനാല്‍ അയാള്‍ ഒരു ഫ്രെഞ്ച് Egyptologist നെ കണ്ടു. ആ പേരു ഏഴാം നൂറ്റാണ്ടിലെ ഒരു പൊത്തകത്തില് ഈഗിപ്തുമായി ബന്ധപ്പെട്ട ഒരു ചരിത്രത്തിലാണ് പറയുന്നതെന്നു അയാളോട് പറഞ്ഞു. ആ Egyptologist പറഞ്ഞു , അതു അസാധ്യമാണ്. മണ്ണടിഞ്ഞ്പോയ ആ ഒരു ലിപിയും ചരിത്രവും A.D ഏഴാം നൂറ്റാണ്ടില്‍ അറിയുക ഒരു സാധ്യതയുമില്ല.
എങ്കിലും അതു ഉറപ്പുവരുത്താന്‍ അയാള്‍ ഒരു ബുക്ക് തപ്പാന്‍ പറഞ്ഞു. ബുക്കിണ്റ്റെ പേരു ഇതാണ്. Ranke യുടെ "Dictionary of Personal Names of the New Kingdom" . അതില്‍ ആ പേരു കാണുന്നുണ്ട്. അതില്‍ ഈ ഹാമാണ്റ്റെ ജോലിയായി എഴുതിയിക്കുന്നത് The Chief of the workers in the stone-quarries" എന്നാണു. അതായത് ആ ഏഴാം നൂറ്റാണ്ടിലെ "പൊത്തകത്തില്" പറയുന്ന അതേ തൊഴില്‍.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രം വായിക്കാന്‍ കഴിഞ്ഞ ആ പുരാതന ഈജിപ്ഷ്യന്‍ ലിപി വിയന്നയിലെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ഈജിപ്ഷ്യന്‍ ശിലയിലാണു ആ നാമവും അയാളുടെ തൊഴിലും ആദ്യമായി ആധുനിക ലോകം അറിയുന്നതു. അത് Walter Wreszinski എന്ന 1906 പുറത്തിറങ്ങിയ പുസ്തകത്തിലും.
ഇതിണ്റ്റെ റിസേര്‍ച്ച് പഠനം ഇവിടെ ...
ഇനി ഏഴാം നൂറ്റാണ്ടിലെ "ആ പൊത്തകം" എന്തുപറയുന്നു എന്നു നോക്കാം..
"ഫറവോന് പറഞ്ഞു: 'അല്ലയോ ഹാമാന്, എനിക്ക് ഒരു ഉന്നത ഗോപുരം പണിതു തരിക, ഞാന്‍ സോപാനങ്ങളിലെത്തുന്നതിനുവേണ്ടി; ആകാശസോപാനങ്ങളില്. ഞാന്‍ മൂസായുടെ ദൈവത്തെയൊന്നെത്തി നോക്കട്ടെ" - (ഖുര്‍ആന്‍ 40: 36-37)
അതെ. ഗോപുരം പണിയുന്ന, കല്പണിക്കാരനായ ആ ചീഫ്. ആ ഹാമാനെ ഇവിടെയാണ് കൃത്യമായി പറയുന്നത്. അതും ബൈബിളിലെ പേറ്ഷ്യന്‍ കഥയിലല്ല, . ഈജിപ്തില്‍ ലെ ഫറോവയുടെ ചരിത്രത്തില്‍, ഈജിപ്റ്റിലെ ശിലാഫലകം അതിനു കാലാതിവര്‍ത്തിയായി വിയന്നയില്‍ സാക്ഷ്യം വഹിച്ചു നില്ക്കുന്നു.
ഈ സൂക്തം Ranke കാണിച്ചപ്പോല്‍ അയാള്‍ സ്തബ്ദനായി പോയത്രെ. ഇതാണ് വെളിപാടുകള്‍ ദൈവത്തില്‍ നിന്നും വരുന്നു എന്നതിണ്റ്റെ അടിസ്താനമായി പറയാന്‍ ഉദ്ധേശിച്ച ചരിത്രകഥ.
യുക്തിവാദികളും ക്രിസ്ത്യാനികളും പറഞ്ഞു നടക്കുന്ന ബൈബിളില്‍ നിന്ന് കോപി ചെയ്ത പുസ്തകമാണത്രെ ഖുര്‍ആന്‍. ഇന്നും യുക്തിവാദികള്‍ 9 വയസ്സുകാരിയുടെ "അതെന്താ ഇതെന്താ" എന്ന തര്ക്കയുക്തിയില് കിടക്കുന്നത് കൊണ്ടാണ് "ഞങ്ങളിപ്പോല് ഡാര്വിന് പറഞ്ഞത് തള്ളുന്നു, മാറ്റങ്ങളാണ് ശാസ്ത്രം, അതിനാല്‍ കാലം തെളിയിക്കുന്നതിലേ നമ്പൂ , പദാര്‍ഥം മാത്രമാണ് വിശ്വാസം, മറ്റെല്ലാം കുന്തം" എന്നെല്ലാം തട്ടിവിടുന്നത്. ഇനിയും എന്തെല്ലാം കാണാന്‍ കിടക്കുന്നു ..
SMASH : മനുഷ്യന് സ്വന്തം യുക്തികൊണ്ടല്ലാതെ ഒന്നും മനസ്സിലാക്കിയിട്ടുമില്ല.ഇനി ഒന്നും മനസിലാക്കനും പോകുന്നില്ല, മനുഷ്യന്റെ ഈ അല്പഞാനത്തില് വിരിഞതാണ് മനുഷ്യന് കണ്ടെത്തിയ എല്ലാം
SMASH, അപ്പോല്‍ താങ്കളുടെ ആ അല്പബുദ്ധിയില്, ഈ കഥയില്‍ നിന്നും താങ്കള്‍ക്ക് എന്തുവിരിഞ്ഞു. ??
Walter Wreszinski is the author , not a book. Regretted on typing mistake
അല്ലാഹുവിന് സര്‍വ്വ സ്തുതിയും... അല്ലാഹു മഹാന് ...
നന്ദി അപ്പൊകലിപ്റ്റോ ...
"A curious thing about the theory of evolution is that everyone thinks he understands it"
Jacques Monod
അതെ ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുണ്ട് !
http://www.youtube.com/watch?v=i34ajkazzv0&feature=player_embedded
അപ്പോകാലിപ്തോ,
ഒരുപാട് റിസര്‍ച് നടത്തിയിട്ട് ഇത്രയേ കിട്ടിയുള്ളോ?
തോറയിലും ബൈബിളിലും പറഞ്ഞതില്‍ കൂടുതലായി എന്ത് ശാസ്ത്രമാണ്..,എന്ത് ചരിത്രമാണ് ഖുറാനില്‍ പറഞ്ഞിട്ടുള്ളത്?
എന്ത് കൊണ്ട് ഖുറാനില്‍ മിഡില്‍ ഈസ്റ്റിന്റെ മാത്രം ചരിത്രം പറഞ്ഞിരിക്കുന്നു.
ഇനി ഖുറാന് കലാ കാലത്തേക്ക് ഉള്ളതാണെങ്കില്‍ അതില്‍ ഇക്കാലത്ത് താന്കള് പിതുടരുന്ന എത്ര നിയമങ്ങള്‍ ഉണ്ട്?
ടെലിവിഷന്‍ കാണുന്നതിന്റെ വിധി എന്താണ്..?
സിനിമ കാണുന്നതിന്റെ വിധി എന്താണ്..?
ഒരു അബലയായ സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടാല്‍ അതിന്റെ വിധി എന്താണ്?
ചോദ്യങ്ങള്‍ എത്ര വേണമെങ്കിലും ചോദിക്കാം..?
ഖുറാന് വ്യാഖ്യാനിക്കാതെ താങ്കള്‍ക്ക് എന്തെങ്കിലും മറുപടി തരാന്‍ കഴിയുമോ?
ലതീഫ് വ്യാഖാനിക്കുന്നത് പോലെയാണോ താന്കള് വ്യാഖാനിക്കുന്നത്?താങ്കളെ പോലെയാണോ ബക്കര്‍ വ്യാഖ്യാനിക്കുന്നത്?ഇനി മോദൂദി വ്യാഖാനിക്കുന്നത് ഏതു വിധം ആണ്?
ചിന്തിക്കുക അപ്പോകാലിപ്തോ
ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ദ്രിഷ്ടാന്തമുണ്ട്.
വീഡിയോയ്ക്ക് നന്ദി മുഹമ്മദ് ഷാന്‍ . അവസാന അനിമേഷന്‍
സൂപ്പര്‍ . തികച്ചും സങ്കീര്‍ണ്ണമായ പരിണാമത്തെ പ്പറ്റി ഇനിയും എന്തൊക്കെ മനസ്സിലാക്കാന്‍ കിടക്കുന്നു. വിശ്വാസികളോട് ശരിക്കും അസൂയ തോന്നുന്നു. എല്ലാത്തിനേം പടച്ചോന് മണ്ണ് കൊയച്ച് അങ്ങ് ഇണ്ടാക്കി അത്ര തന്നെ. അതും വായിച്ചു വീട്ടില്‍ പോയി കിടന്നുറങ്ങാം. :-)
ഷാൻ,
ആ വീഡിയോക്ക് നന്ദി..
ഷാന്‍..
താങ്കളുടെ ചോദ്യങ്ങല്‍ തെളിയിക്കുന്നത്, യുക്തിവാദിയാവുക എന്നത് ബുദ്ധിഹീനമായ ഒരു പണിയാണെന്നും പിച്ചും പേയും പറയുകയാണ് അതിണ്റ്റെ ലക്ഷണമെന്നും, അനവസരത്തില്‍ പ്രകടിപ്പിക്കുന്ന വെപ്രാളമാണ് അതെന്നുമാണോ .. ???
Please watch this video:
this!
One more:
One more: this too!
ഒരു ആനിമേഷന്‍ കണ്ട് അതില്‍ 'വിശ്വസി'ക്കുന്നതിനേക്കാള്‍ എത്രയോ യുക്തിസഹമായ വിവരണമാണിതൊക്കെ.
പിന്നെ ഇതും
ഷാന്‍, അപ്പൊകലിപ്തോവിനോട് കൂടുതല്‍ ചോദിച്ച് ബുദ്ധിമുട്ടണെമെന്നില്ല, ലോകകപ്പ് കാല്പന്തുകളി കാണല്‍ ഹാറാമായതില് കിതാബില്‍ പറഞ്ഞ രീതിയില്‍ കളിക്കാന്‍ പറ്റുന്ന കളികളെ കുറിച്ചുള്ള ഗവേഷണത്തിലാണ്.
@ കാലം,
ഹാറൂണ്‍ യാഹ്യയെ താങ്ങി വെറുതെ നാണം കെടേണ്ട...ഈ ലിങ്ക് നോക്കൂ ... ഇതും....
എത്രയോ യുക്തിസഹം അല്ലെ? :-)
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍...
അത്തരം ആളുകളെ ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത് ..!!
നന്ദി അപ്പോകാലിപ്തോ ...
ഇനി തെറിവിളിയിലേക്ക് നീങ്ങി ബൂലോകം നാറ്റിക്കാന്‍ നോക്കേണ്ട..
ഞാന്‍ ഇവിടെ വെച്ച് നിര്‍ത്തി ...
ഇനി ചോദ്യങ്ങള്‍ ചോദിക്കില്ലേ...
മാപ്പാക്കണം..
അപ്പൊ വണക്കം.
@ shebu & all
ഖുറാനെലെ വചനം നൂറ്റാണ്ടുകള്‍ മുന്‍പുള്ള ഈജിപ്ഷ്യന്‍ ശിലാഫലകത്തിലേതുമായി ഒത്തുപോകുന്നു എന്നാണല്ലോ പ്രസ്തുത കഥയില്‍ പറയുന്നത്. മുഹമ്മദിന്റെ കാലത്തുള്ളവര്‍ക്ക് ആര്‍ക്കും ഈജിപ്ഷ്യന്‍ ലിപി ഹൈറോഗ്ലിഫിക്സ് അറിയില്ലായിരുന്നു അതിനാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ച ഹമാനെ കുറിച്ച് എങനെ കുറാനില്‍ വന്നു!! അതിനാല്‍ അത് ദൈവത്തിന്റെ വെളിപ്പെടുത്തലാണെന്നതില് തര്‍ക്കമില്ല! കാരണം അറിയാത്തതൊക്കെ ദൈവത്തിന്റെ തലയില്‍!! റിസര്‍ച്ച് ഒക്കെ അവിടെ അവസാനിച്ചു. അറബികള്‍ക്ക് ഈജിപ്ഷ്യന്‍ ചരിത്രത്തെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടായിരുന്നോ, ഫറവോയുടെ കഥകളും ചരിത്രവും അജ്നാതമായിരുന്നോ എന്നതിനെ പറ്റിയൊന്നും റിസര്‍ച് നടന്നില്ലായിരുന്നോ? പിന്നെ മൈലുകള്‍ അകലെ ഉള്ള അറേബ്യയില്‍ ഉണ്ടായിരുന്ന മുഹമ്മദിനേക്കുറിച്ചും, നേപ്പാളിലുണ്ടായിരുന്ന ബുദ്ധനെ പറ്റിയും, യേശുവിനേപറ്റിയുമെല്ലാം എത്രയോ നൂറ്റാണ്ടുകള്‍ക്കു ശേഷവും ഇന്നാട്ടിലെ മനുഷ്യര്‍ അറിയുന്നു! പിന്നെയാണോ അറേബ്യയുടെ അയല്പക്കമായ ഈജിപ്ഷ്യന്‍ ചരിത്രത്തേ കേട്ടറിവുപോലും അറബികള്‍ക്ക് അന്നുണ്ടായിരുന്നില്ല എന്നൊക്കെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
പിന്നെ വേറെ ചില പ്രധാന കാര്യങ്ങള്‍:
Dictionary of Personal Names of the New Kingdom" ഇത്ര പ്രശസ്തമായ ഈ പൊത്തകം ഒന്നു വായിക്കാന്‍ വല്ല വഴിയുമുണ്ടോ? നെറ്റില്‍ തപ്പിയിട്ട് പൊടിപോലുമില്ലായിരുന്നു കണ്ടുപിടിക്കാന്‍, ആകെയുള്ളത് തന്ന ലിങ്കിനോടനുബന്ധിച്ചുള്ള ചില പരാമര്‍ശങ്ങള്‍ മാത്രം. ഏതോ ചില ഇസ്ലാമിക സൈറ്റുകളില്‍. Ranke എന്നത് Leopold von Ranke ആണോ, എങ്കില്‍ അദ്ദേഹം മേല്പറഞ ഗ്രന്ഥം എഴുതിയതായി കാണുന്നില്ല!
"പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രം വായിക്കാന്‍ കഴിഞ്ഞ ആ പുരാതന ഈജിപ്ഷ്യന്‍ ലിപി വിയന്നയിലെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ഈജിപ്ഷ്യന്‍ ശിലയിലാണു ആ നാമവും അയാളുടെ തൊഴിലും ആദ്യമായി ആധുനിക ലോകം അറിയുന്നതു."
വിയന്നയിലെ ഏതു മ്യൂസിയത്തിലാണ് പ്രസ്തുത ശിലാഫലകം എന്നത് ഒന്ന് അറിഞാല്‍ കൊള്ളമായിരുന്നു.
ഏതോ സൈറ്റില്‍ kk-Hof Museum vienna എന്നു കാണുന്നുണ്ട്, ഈ പേരില്‍ ഒരു മ്യൂസിയം ഉള്ളതായി കാണുന്നില്ല!
"അത് Walter Wreszinski എന്ന 1906 പുറത്തിറങ്ങിയ പുസ്തകത്തിലും"
Walter Wreszinski ഒരു പുസ്തകമാണോ? മനുഷ്യനല്ലെ? അല്ല ആരാണീ റെസ്സിന്സ്കി?? ഏത് പൊത്തകമാണ് ഇതേപറ്റി 1906 ല്‍ പുറത്തിറക്കിയത്?
Maurice Bucaille - ഇത് നമ്മുടെ ഗോവാലക്രിഷ്ണനെ പോലെ കുറാനില്‍ ശാസ്ത്ര സത്യങ്ങള്‍ കണ്ടെത്താന്‍ നടക്കുന്ന ഒരാളാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍ ഈ പറഞ റിസര്‍ച്ച് എന്നത് ഒരു വാലും തലയുമില്ലാത്ത, നമ്മുടെ ഗോപാലക്രിഷ്ണനും മറ്റും ജ്യോതിഷം തെളിയിക്കാന്‍ നടത്തുന്ന റിസര്‍ച്ച് പോലെ എന്തോ ആണെന്നു തോന്നുന്നു. എന്റെ അല്പബുദ്ധി വച്ച് അങ്ങനെയോ തോന്നുന്നുള്ളു.
ഒരു പാട് അധ്വാനിക്കുന്നതല്ലേ.. ചില്ലറ കെറുവൊക്കെ ഡോക്കിന്സിനും കാണാതിരിക്കില്ല ബ്രൈറ്റേ....
അവിടെയുള്ള ചിത്രങ്ങള്‍ മാത്രമാണോ പ്രശ്നം അതല്ല <a href="http://us1.harunyahya.com/selectMirrorForDetail.php?dev-t=EDCRFV&mode=download&with=mod=file,id=29589“> ഇവിടെയുള്ള എല്ലാ ചിത്രങ്ങള്‍ക്കും ഇതേ പ്രശ്നമുണ്ടോ?</a>
ഒരു പാട് അധ്വാനിക്കുന്നതല്ലേ.. ചില്ലറ കെറുവൊക്കെ ഡോക്കിന്സിനും കാണാതിരിക്കില്ല ബ്രൈറ്റേ....
അവിടെയുള്ള ചിത്രങ്ങള്‍ മാത്രമാണോ പ്രശ്നം അതല്ല ഇവിടെയുള്ള എല്ലാ ചിത്രങ്ങള്‍ക്കും ഇതേ പ്രശ്നമുണ്ടോ?
യുക്തിവാദികള്‍ അന്ധമായി വിശ്വസിക്കുന്നുവോ? അപ്പൂട്ടന്റെ അവസരോചിതമായ പോസ്റ്റ് ഇവിടെ വായിക്കുക.
@ കാലം,
ഒരു സ്റ്റീല്‍ കൊളുത്ത് വ്യക്തമായി കാണാവുന്ന ഒരു fish lure ചിത്രം അതും മോഷ്ടിച്ചെടുത്തത്, പരിണാമത്തിനു എതിരായ തെളിവായി ഹാജരാക്കുന്ന വിദ്വാന്റെ ജല്പനങ്ങള്ക്ക് വേണ്ടി കളയാന്‍ എനിക്ക് സമയമില്ല.
മുട്ട ചീഞ്ഞതാണോ എന്നറിയാന്‍ മുഴുവന്‍ തിന്നു നോക്കേണ്ട കാര്യമില്ല.ഇനി അങ്ങിനെ വേണ്ടവര്‍ക്ക് അത് ചെയ്യാം.എന്തായാലും ഞാനില്ല.വിഭവ സമൃദ്ധമായ ഊണുള്ളപ്പോള് രണ്ടു വറ്റ് കിട്ടിയേക്കാമെന്ന് കരുതി രണ്ടു പറ കഞ്ഞിവെള്ളം കുടിക്കാന്‍ എന്നെ കിട്ടില്ല.
100% ശതമാനം കാര്യങ്ങളിലും യുക്തിയാണ് എന്നെ നയിക്കുന്നത്.
99% കാര്യങ്ങളിൽ ശാസ്ത്രീയയുക്തിയും ദൈവവിശ്വസമെന്ന 1% കാര്യം എന്റെ ചെറിയ യുക്തിയിൽ സ്വീകരിക്കാനോ നിരാകരിക്കാനോ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല അതിനാൽ തന്നെ ഞാൻ “വിശ്വാസം” സ്വീകരിക്കുന്നു.
ഇവിടെയും എന്റെ “യുക്തിയാണ്” (കുയുക്തി?) വിജയിക്കുന്നത്. ദൈവമുണ്ട് എന്ന് വിശ്വസിച്ചിട്ട് ദൈവമില്ലാതായാൽ എനിക്ക് ഒരു നഷ്ടവുമില്ല. ദൈവമില്ലായെന്ന് വിശ്വാസിച്ചിട്ട് ഒരു പക്ഷെ ദൈവമുണ്ടായാൽ... തീക്കളിയ്ക്ക് കാക്കരയില്ല.
“ചില യുക്തിവാദികൾ” 99% കാര്യങ്ങളിലും അന്ധവിശ്വസികളാണോയെന്ന് തോന്നാറുണ്ട്...
""the complete works of swami vivekananda, vol 6, 1960, page 415.
Dictionary of Personal Names of the New Kingdom"
kk-Hof Museum vienna
Walter Wreszinski എന്ന 1906 പുറത്തിറങ്ങിയ പുസ്തകം
Maurice Bucaille
http://us1.harunyahya.com""
അപ്പ ഇതൊക്കെയാണ് അല്ലെ മതവിശ്വാസികളുടെ യുക്തിയുടെ ശരിക്കും ഉള്ള അടിസ്ഥാനം!
എല്ലാവര്ക്കും കാര്യങ്ങളൊക്കെ നല്ല ഞെരിപ്പായിട്ട് മനസ്സിലായ സ്ഥിതിക്ക് നമ്മക്ക് ഇതങ്ങു നിര്‍ത്താം അല്ലേ??
ഒരു സ്റ്റീല്‍ കൊളുത്ത് വ്യക്തമായി കാണാവുന്ന ഒരു fish lure ചിത്രത്തിന് എന്താ ബ്രൈറ്റേ കുഴപ്പം.. ???
മറുപടിയൊന്നും പറയാന്‍ കഴിയാത്തതു കൊണ്ടും, സ്വന്തം വിഡ്ഢി വാദങ്ങള്‍ക്കൊന്നും നിലനില്പില്ല എന്നത് കൊണ്ടുമാണ് ഇത് പോലുള്ള നാലാംകിട പരിപരിപാടികള്ക്ക് മുതിരുന്നത്.
ചീഞ്ഞമുട്ടകള്‍ തലയില്‍ വെച്ച് നടക്കാന്‍ വിധിക്കപെട്ടവര്‍ക്ക് മറ്റുള്ളവരുടെ കയ്യില്‍ നല്ലമുട്ട കണ്ടാലും അത് ചീഞ്ഞതാണെന്ന് തെളിയിക്കാന്‍ നടക്കും. ആ അബദ്ധം മാത്രമേ ഡോക്കിന്സിനും പറ്റിയിട്ടുള്ളൂ.
തലയിലുള്ള ഡൊക്കിന്‍സ്/ഡാര്വിന് ദൈവങ്ങളുടെ ചീഞ്ഞ മുട്ടയൊക്കെയെന്നറക്കി വെച്ച് ശാന്താമായിരുന്നു ഒക്കെയൊന്നു വായിച്ച് പഠിക്കെന്റെ ബ്രൈറ്റേ.... :)
മറുപടിയില്ലാത്തത് ആര്‍ക്കാണെന്ന് ഇവിടെ എല്ലാവര്ക്കും മനസ്സിലായി. പിന്നെ വാലും തലയുമില്ലാത്ത റിസര്‍ച്ചും(കൊറെ മണ്ടന്‍ ഭക്തശിരോമണികളെ വികാരം കൊള്ളിക്കാന്‍) , ഇല്ലാത്ത പുസ്തകത്തെ പറ്റിയും, ഇല്ലാത്ത മ്യൂസിയത്തെ പറ്റിയും യാതൊരു റെഫറന്സ്സും ഇല്ലാത്ത ഓരോ വാര്‍ത്തകളും, പിന്നെ എല്ലാത്തിലും ഉപരി ചോദിച്ച ചോദ്യങ്ങള്‍ പലതും വിഴുങ്ങുന്നതും ഒക്കെ എത്രാം കിട ഇടപാടിലാണ് പെടുക???
"മറ്റുള്ളവരുടെ കയ്യില്‍ നല്ലമുട്ട കണ്ടാലും"
അതേത് മൊട്ടയാണാവോ? യാഹ്യയുടെ ലിങ്ക് ആണോ? അതോ മറ്റേ റിസര്‍ച്ചോ?
എല്ലാവരും ഈ ചര്‍ച്ച് എന്തിന്റെ പേരിലാണ് തുടങ്ങിയതെന്ന് ഒന്നു നോക്കുക. എല്ലാ മതങ്ങളിലേയും ദൈവസങ്കല്പ്പങ്ങളിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടലാണ് ഇതിന്റെ ഉള്ളടക്കത്തില്‍ പ്രധാനമായും. പക്ഷേ ചര്‍ച്ച ഹൈജാക്ക് ചെയ്ത് അത് ഇസ്ലാമിക തത്വങ്ങളുടെ വിമര്‍ശനം മാത്രമാണെന്ന തരത്തില്‍, (അതിനിടയില്‍കൂടെ മറ്റു മതങ്ങളേയും താഴ്ത്തികെട്ടി) ചിലവന്മാര് ഇവിടെക്കിടന്ന് ഉറഞ്ഞ് തുള്ളുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല. സത്യത്തില്‍ ഇവന്മാരൊക്കെയാണ് ഇസ്ലാമിനെ ലോകത്തിനു മുന്നില്‍ കരിതേച്ചു കാണിക്കുന്നത്.
എന്താ ഭാക്കിയുള്ളവര്ക്കൊന്നും ൮ണപ്പെടാത്ത എന്ത് വികാരമാണ് വിഎല്ലാവരും ഈ ചര്‍ച്ച് എന്തിന്റെ പേരിലാണ് തുടങ്ങിയതെന്ന് ഒന്നു നോക്കുക. എല്ലാ മതങ്ങളിലേയും ദൈവസങ്കല്പ്പങ്ങളിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടലാണ് ഇതിന്റെ ഉള്ളടക്കത്തില്‍ പ്രധാനമായും. പക്ഷേ ചര്‍ച്ച ഹൈജാക്ക് ചെയ്ത് അത് ഇസ്ലാമിക തത്വങ്ങളുടെ വിമര്‍ശനം മാത്രമാണെന്ന തരത്തില്‍, (അതിനിടയില്‍കൂടെ മറ്റു മതങ്ങളേയും താഴ്ത്തികെട്ടി) ചിലവന്മാര് ഇവിടെക്കിടന്ന് ഉറഞ്ഞ് തുള്ളുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല. ഇവിടെയുള്ള മറ്റു മതക്കാര്‍ക്കൊന്നും ൮ണപ്പെടാന് തക്ക മതവികാരമല്ലേ? സത്യത്തില്‍ ഇവന്മാരൊക്കെയാണ് ഇസ്ലാമിനെ ലോകത്തിനു മുന്നില്‍ കരിതേച്ചു കാണിക്കുന്നത്. ഇവന്മാരുടെ ഈ തൊട്ടാല്‍ പൊട്ടുന്ന വികാരവും മറ്റും മുതലെടുത്താണ് അമേരിക്കയും മറ്റും തീവ്രവാദവിരുദ്ധ യുദ്ധത്തിന് അനുകൂലമായി ജനവികാരം ശക്തിപ്പെടുത്തുന്നത്. അതിനിടയില്‍കൂടെ ഇതുപോലുള്ള വേറെ കുറേ കഴപ്പന്മാര് അതിനു പ്രോത്സാഹനവും നല്കുന്നു. . . .പിന്നെ എങ്ങനെ നന്നാകാനാ!!
SMASH ..
Renke യുടെ പൂര്‍ണ്ണമായ പേരു : Herman Renke
പുസ്തകത്തിണ്റ്റെ പേരു : Die Aegyptischen Personnennamen
പബ്ളിഷ് ചെയ്തവര്‍ഷം : 1935
പബ്ളിഷര്‍ : J. J. Augustin in Glückstadt
വിയന്നയില്‍ എല്ലാ മുയൂസിയവും സ്ഥിതി ചെയ്യുന്നത് ഇവിടെ : Hofburg
മ്യൂസിയങ്ങള്‍ : 1. Kunsthistorisches Hofmuseum (Museum of Fine Arts)
2. Naturhistorisches Hofmuseum (Museum of Natural History)
Walter Wreszinski : Egyptologist ആണ്
ജോലി : professor at Albertus University of Konigsberg
പുസ്തകം : Egyptian Inscriptions from the KK Hof Museum in Vienna
പബ്ളിഷ് ചെയ്തവര്‍ഷം : 1906
പബ്ളിഷര്‍ : Hinriesche Bookstore
ഇപ്പോല്‍ ഞെരിപ്പായിട്ട് മനസ്സിലായോ .. ?
കാലം,
Fish lure എന്നാൽ എന്താണ് സാധനം എന്ന് നോക്കൂ, അപ്പോൾ മനസിലാകും എന്താണ് കുഴപ്പം എന്ന്.
തൽക്കാലത്തേയ്ക്ക് ഇതിരിക്കട്ടെ.
These fishing lures can be made of wood, plastic, rubber, metal, cork, and materials like feathers, animal hair, string, tinsel and others
ചാണക്യന് രണ്ടാമാ...
ആരുടെ വികാരങ്ങളാ ഇപ്പപൊട്ടിയൊലിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി :)
സ്വയം വികാരങ്ങളൊക്കെയും പൊട്ടിയൊലിപ്പിച്ചിട്ട്, മുസ്ളിംകള്ക്കാണ് എല്ലാം ഒലിച്ചിറങ്ങുന്നതെന്ന് വരുത്തിതീര്ക്കൂന്ന പുന്നക്കാ വീരന്മാരുടെ "സൌമ്യശീലങ്ങള്" ആരും മനസ്സിലാക്കുന്നില്ലെന്നാ ഈ പാവങ്ങല്‍ കരുതുന്നത്. എല്ലാം റാന്‍ മൂളിക്കൊടുത്താല്‍ ഇവര്‍ക്കൊക്കെ എന്ത് പെരുത്തിഷ്ടമാണെന്നോ .. അല്ലെങ്കിലോ മൌലികവാദി .. തീവ്രവാദി..
അങ്ങനെ വിളിക്കുന്നതോ ഹൃദയം മുഴുവന്‍ മാരക വര്‍ഗീയതയും ഭീകരതയും നിറച്ച് വിതച്ചുകൊണ്ടിരിക്കുന്ന ഈ തൊട്ടിശീലക്കാരും..
എന്തു പോക്കണം കേടോ എന്തോ .. !
"ആരുടെ വികാരങ്ങളാ ഇപ്പപൊട്ടിയൊലിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി"
തന്നെ, തന്നെ,
ഇപ്പം ശരിക്കും അല്ല, ശ്ശരിക്കും മനസ്സിലായിരിക്കണു...
Dictionary of Personal Names of the New Kingdom എന്ന പുസ്തകം എന്നായിരുന്നു മുന്‍പ് എഴുതിവച്ചിരുന്നത്. അതുകൊണ്ട് ചോദിച്ചതാ..ആദ്യം പറഞ ഈജിപ്ഷ്യന്‍ ശിലാ ഫലകം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? എന്തെങ്കിലും വിവരം നലകാമോ?
പിന്നെ പ്രസ്തുത Ranke നാമം ചില് ഇസ്ലാമിക വെബ്സൈറ്റില്‍ മാത്രമേ കാണുന്നുള്ളുവല്ലോ.
അതുപോലെ തന്നെ അവിടെ സൂചിപ്പിച്ച - Egyptian Inscriptions from the KK Hof Museum in Vienna, Haman Research, തുടങ്ങിയവയൊക്കെ www.answering-islam.org,www.miraclesofthequran.com, തുടങ്ങിയ സൈറ്റുകളില്‍ നിന്നും ഉല്‍ഭവിച്ചതാണെന്നു കാണുന്നു.
"എന്ത അതു പോരെ" എന്നു ചോദിച്ചല്, പ്രശ്നമുണ്ട്.. കത്തോലിക്കാസഭാ(അല്ലാത്ത സഭകളും) പുണ്യവാന്മാര് വഴി രോഗം ഭേതമായവരുടെ ചികില്‍സാ റിപ്പോര്‍ട്ടുകളും അതിനെ കുറിച്ചുള്ള് ഇഷ്ടം പോലെ ലിങ്കുകളും, അതുപോലെ തന്നെ ഹിന്ദു തത്വങ്ങള്‍ സയന്റിഫിക്കായി തെളിയിച്ചതിന്റെ നെടുങ്കന്‍ റിപ്പോര്‍ട്ടുകളും നെറ്റില്‍ ഇഷ്ടം പോലെയുണ്ട്(ആധികാരികമായതല്ല എന്നുമാത്രം), അതിനെയൊക്കെ എന്തു ചെയ്യും?
ഇതിലും ഭയങ്കരന്‍ അല്‍ഭുതങ്ങളുടെ(?) വിവരങ്ങള്‍, നല്ല ചൊള ചൊളപോലെ ഇങ്ങനെയുള്ള 2 , 3 ആയിരക്കണക്കിനു സൈറ്റുകളില്‍ ഉണ്ട്, അതൊക്കെ ഒരു അടിസ്ഥാനമാണോ ദൈവീക വെളിപാടുകള്‍ക്ക്.
"These fishing lures can be made of wood, plastic, rubber, metal, cork, and materials like feathers, animal hair, string, tinsel and others"
ഹ ഹ ഹ. എന്നെയങ്ങ് കൊല്ല്
അപ്പൂട്ടാ അര്‍ത്ഥം പറഞ്ഞ് തന്നതിന് നന്ദി.. :-)
എന്താ ഇതിന്റെ കുഴപ്പം എന്ന് മനസ്സിലായില്ല. :)
നിലവിലുള്ള ഒരു ജീവിയുടെ രൂപമാണ് ചിത്രത്തിലുള്ളതെന്ന് മനസ്സിലായി.... അത് അദ്ദേഹത്തിന്റെ വാദങ്ങളെ പൊളിക്കുന്നതെങ്ങനെയെന്ന് മാത്രം മനസ്സിലായില്ല :)
ആരുടെ മുട്ടയാണ് ചീഞ മുട്ട!!!!
നാറ്റം വരുമ്പോള്‍ അറിയാം ആരുടെതാണ് ചീമുട്ട എന്ന്....
ഒരു സമുദായത്തിന് നേര്‍ക്ക് ലോകം മുഴുവന്‍ മൂക്കുപോത്തുന്നതിനു കാരണവും അത് തന്നെയാകും.
പിന്നെ ചീമുട്ടക്കറിയാമോ താനൊരു ചീമുട്ടയാണെന്ന് !!!!
സമുദായത്തിനകത്തെ ചീമുട്ടകള്‍ ആരാണെന്നും , ഷാന്‍ മാര്‍ ഏതുതരം ചീമുട്ടയില്‍ വിരിഞ്ഞ കുഞ്ഞാണെന്നും പലര്‍ക്കും അറിയാം..
കാലം,
കൃത്രിമമായി ഉണ്ടാക്കുന്നതാണ് fish lure എന്നതുകൊണ്ട് ഈ വിഷയത്തിൽ രണ്ട് പ്രശ്നങ്ങളുണ്ട്.
ഒന്ന്: ഇതെല്ലാം ശരിയായ രൂപങ്ങൾ ആകണമെന്നില്ല. ഒരു ഇര ആണെന്ന് മീനുകൾക്ക് തോന്നുന്ന രീതിയിൽ ഒരു രൂപം ഉണ്ടാക്കുക എന്നതുമാത്രമാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്, അതിനാൽ തന്നെ ഇതേ രൂപവും നിറവുമുള്ള ജീവികൾ ഉണ്ടാകണമെന്നില്ല. ചുരുക്കം ചിലത് നിലനിൽക്കുന്ന ജീവികളുടെ രൂപങ്ങളാവാം, പക്ഷെ അധികവും നിർമ്മാതാവിന്റെ ഭാവനയ്ക്കനുസരിച്ചായിരിക്കും.
രണ്ട് (പ്രധാനമായത്): ഒന്നുകിൽ ഇതേക്കുറിച്ച് ഹാരൂൺ യാഹ്യയ്ക്ക് അറിയില്ല, അല്ലെങ്കിൽ അറിഞ്ഞിട്ടും മനപൂർവ്വം തെറ്റിദ്ധരിപ്പിക്കാനായി ചിത്രങ്ങൾ ഉപയോഗിച്ചു (ചിത്രങ്ങൾ പാടുപെട്ട് കാട്ടിലൊന്നും പോയി എടുത്തതല്ല, തന്റെ കളക്ഷൻ ഒരാൾ സ്വന്തം ബ്ലോഗിൽ ഇട്ടതാണ് കോപ്പി ചെയ്തെടുത്തത്). കാരണമേതായാലും യാഹ്യയുടെ അവകാശങ്ങളുടെ ആധികാരികതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ആവശ്യത്തിന് ഗ്രൗണ്ട്വർക്ക് ചെയ്യാതെ അവതരിപ്പിക്കപ്പെടുന്ന ഒരു വർക്ക് അംഗീകരിക്കാൻ സാധ്യമല്ലതന്നെ.
താൻ എഴുതുന്ന കാര്യങ്ങൾ കൂടുതൽ ചികഞ്ഞുനോക്കാതെ അതേപടി അംഗീകരിക്കാനും വിശ്വസിക്കാനും ആളുണ്ടെന്ന അറിവിൽ തന്നെയാണ് യാഹ്യ ഇത് ചെയ്യുന്നത്, അദ്ദേഹത്തിന്റെ സ്വീകാര്യത മുതലെടുക്കാൻ ഫണ്ടിങ്ങ് ഏജൻസികളും ധാരാളം.
SMASH : പിന്നെ പ്രസ്തുത Ranke നാമം ചില് ഇസ്ലാമിക വെബ്സൈറ്റില്‍ മാത്രമേ കാണുന്നുള്ളുവല്ലോ.
അതിനും എനിക്ക് കുറ്റം. എന്തരു പാടോ എന്തൊ .. പുസ്തകം കണ്ടില്ല കേട്ടില്ല എന്നിട്ടിപ്പം ഇതാണു അടുത്ത പരാതി.
ശരി ഇന്നാ അണ്ണാ അതിവിടെന്ന് (അയാളുടെ പുത്തകം) download ചെയ്തെടുക്കിന് .. ജര്‍മ്മന്‍ ഭാഷയിലാണ്.. ഇത് ഇസ്ളാമിക സൈറ്റ് അല്ലല്ലോ .. ഇനി എന്തെരു പറയാന്‍ പോണോ എന്തോ .. ???
അണ്ണാ നിങ്ങളൊന്നും വിശ്വസിച്ചില്ലെങ്കിലും ഒരു പുണ്ണാക്കുമില്ലണ്ണാ.. ഇസ്ളാമിനു അങ്ങനെയൊരു കുഴപ്പമുണ്ട്. അതിനു ആരുടെയും മനുഷ്യ സപ്പോര്‍ട്ട് ആവശ്യമില്ല.
അതു വായിച്ചോണ്ടിരിക്കിന് .. വല്ലതും തടയുമ്പോല് പറഞ്ഞാല്‍ മതി. പിന്നെ കാണാം.
ചോദിച്ച പോയിന്റുകള്‍ ഒക്കെ വിഴുങ്ങി മുക്കും മൂലയും പിടിച്ച് മറുപടിപറയാന്‍ നല്ല മിടുക്കാണല്ലോ!
Ranke എഴുതിയ പുസ്തകം എന്ന പേരില്‍
Dictionary of Personal Names of the New Kingdom എന്നൊക്കെ ഏതോ സൈറ്റില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്ത് വച്ച് ആളെ പറ്റിക്കാന്‍ നോക്കിയിട്ട് പറ്റാഞത് പിന്നെ എന്റെ കുറ്റമാണോ?
പിന്നെ ഓരോ മതക്കാരുടേയും "സയന്റിഫിക്ക് റിസര്‍ച്ച്' ഒക്കെ അവരുടെ തന്നെ ഉടായിപ്പു(Ranke യുടെ പുസ്തകമല്ല ഉടായിപ്പ്(അതേ പറ്റി കൂടുതല്‍ അറിയില്ല) എന്ന് ഉദേശിച്ചത്, ആ പുസ്തകവും വച്ച് ചില ഇസ്ലാമിക സൈറ്റുകളില്‍ ദൈവീക വെളിപാട് തെളിയിക്കാനുള്ള അങ്കപ്പുറപ്പാടിനെയാണ്)സൈറ്റുകളിലാണു വരിക, അതു പോലെ തന്നെയാണ് താങ്കള്‍ തന്ന ലിങ്കും(റിസര്‍ച്ച്). അതിന് യാതൊരു ആധികാരികതയുമില്ല.
"അണ്ണാ നിങ്ങളൊന്നും വിശ്വസിച്ചില്ലെങ്കിലും ഒരു പുണ്ണാക്കുമില്ലണ്ണാ.. ഇസ്ളാമിനു അങ്ങനെയൊരു കുഴപ്പമുണ്ട്. അതിനു ആരുടെയും മനുഷ്യ സപ്പോര്‍ട്ട് ആവശ്യമില്ല"
അപ്പ പിന്നെ ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നൊ?
അപ്പൊ സലാം...
അപോകലിപ്തൊ,
ഇതുകൂടി ഒന്ന് വായിക്കൂ. Dr. Maurice Bucaille അവതരിപ്പിച്ച ഈ ഹാമാൻ വിഷയം അവർ ചർച്ച ചെയ്യുന്നുണ്ട്.
സംഭവം ഇസ്ലാമിനെതിരെ ഉണ്ടാക്കിയ സൈറ്റ് ആണ്, മറ്റൊരു മതസൈറ്റ്. അതുകൊണ്ടുതന്നെ ആ സൈറ്റിൽ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പില്ല. പക്ഷെ ഈ വിശകലനം മോശമാണെന്ന് തോന്നുന്നില്ല.
ഇത് താങ്കളുടെ വാദത്തിനെതിരായി കൊണ്ടുവരുന്ന തെളിവായൊന്നും കാണേണ്ടതില്ല, ഇന്റർനെറ്റിൽ കണ്ട മറ്റൊരു വ്യൂപോയിന്റ്, അത്രയേ ഞാനിതിനെ കണക്കാക്കിയിട്ടുള്ളു.
അപ്പൂട്ടന്
എല്ലാം ഒരു തീരുമാനത്തിലെത്തുന്നത് ഡോക്കിന്‍സ് എന്ന നാസ്ഥികന്റ മണ്ടത്തരങ്ങല് കേട്ടത് കൊണ്ടാണോ?
അതോ ഇതൊക്കെ ഇതൊക്കെ വായിച്ച് മനസ്സിലാക്കി പഠനം നടത്തിയിട്ടു തന്നെയാണോ?.
അല്ലെങ്കില്‍ ബ്രൈറ്റ് പറഞ്ഞത് പോലെ നമുക്ക് പറ്റാത്തതൊക്കെ ചീമുട്ടയാക്കുന്ന നാലാംകിട ഏര്പാടാണോ??
അല്ല!....അറിയാം വേണ്ടി ചോദിച്ചെന്നേയുള്ളൂ :)
കാലം..,
നമ്മള് യുക്തിയെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത് ....
ഡോക്കിന്‍സ് പറയുന്നതെല്ലാം മണ്ടത്തരം..
ഹാറൂന്‍ യഹിയ പറയുന്നതെല്ലാം സത്യം..
ഇവ തമ്മില്‍ വേര്‍തിരിക്കുന്നതിന് താങ്കള്‍ ഉപയോഗിച്ച യുക്തി ഒന്ന് വിശദീകരിക്കാമോ ..?????
നമുക്ക് പറ്റാതതൊക്കെ ചീമുട്ടയാകുന്നത് ആരാണെന്ന് ഇവിടെയുള്ള കമന്റുകള്‍ ഒരാവര്‍ത്തി കൂടി വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ
അത് സൊന്തം പേര് പോലും വെളിപ്പെടുത്താന്‍ കഴിയാത്ത
ചില ചീ"മുട്ട" കള്‍ തന്നെയാണ്..
1 Said:- "അണ്ണാ നിങ്ങളൊന്നും വിശ്വസിച്ചില്ലെങ്കിലും ഒരു പുണ്ണാക്കുമില്ലണ്ണാ.. ഇസ്ളാമിനു അങ്ങനെയൊരു കുഴപ്പമുണ്ട്. അതിനു ആരുടെയും മനുഷ്യ സപ്പോര്‍ട്ട് ആവശ്യമില്ല. "
2 Said:- "നമ്മള് യുക്തിയെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത് ....
ഡോക്കിന്‍സ് പറയുന്നതെല്ലാം മണ്ടത്തരം..
ഹാറൂന്‍ യഹിയ പറയുന്നതെല്ലാം സത്യം..
ഇവ തമ്മില്‍ വേര്‍തിരിക്കുന്നതിന് താങ്കള്‍ ഉപയോഗിച്ച യുക്തി ഒന്ന് വിശദീകരിക്കാമോ ..?????"
>>>>> ഇതില്‍ ഏത് നിലപാടണ് ശാസ്ത്രബോധവും യുക്തിബോധവുമുള്ള ഒരു മനുഷ്യന് അഭികാമ്യം?
ഇനി പറയൂ. കള്ളന്, കൊള്ളക്കാരന്, കൊലപാതകി, വ്യഭിചാരി, വഞ്ചകന്- ഇക്കൂട്ടത്തില്‍ എത്രാമത്തെ നമ്പറിട്ടാണ് നിങ്ങള്‍ യുക്തിവാദി, നിരീശ്വരവാദി എന്നിവരെ ചേര്‍ക്കാന്‍ പോകുന്നത്?
ഇവ തമ്മില്‍ വേര്‍തിരിക്കുന്നതിന് താങ്കള്‍ ഉപയോഗിച്ച യുക്തി ഒന്ന് വിശദീകരിക്കാമോ ..?????
ഷാനെ,
ഒരു കസേരയും മേശയും, ഒരു സുപ്രഭാതത്തിലോ വര്‍ഷങ്ങളെടുത്തോ സ്വയം ഉണ്ടായി വരില്ലെന്നും... കസേര കുറേകാലം കൊണ്ട് പരിണമിച്ച് മേശയായി വരില്ലെന്നും ഉള്‍ക്കൊള്ളാന്‍ , ശാസ്ത്രത്തിന്റെ പേരില്‍ കെട്ടിയെഴുന്നള്ളിക്കുന്ന കള്ള പ്രബന്ധങ്ങളുടെ ആവശ്യമില്ലാ എന്ന യുക്തി തന്നെ.
കസേരയും മേശയും ഉണ്ടാക്കുന്ന ആശാരി മാത്രം സ്വയം ഉണ്ടായതിന്റെ യുക്തി എന്താണ്?
എന്തിനും ഒരു തുടക്കം ആവശ്യമാണ് എന്നതും അതിന് അനാദിയായ ഒന്നുണ്ടാവേണ്ടതുണ്ട് എന്നതുമായ യുക്തി തന്നെ.
>>> bright പറഞ്ഞു... കസേരയും മേശയും ഉണ്ടാക്കുന്ന ആശാരി മാത്രം സ്വയം ഉണ്ടായതിന്റെ യുക്തി എന്താണ്? <<<
ഇപ്പോല്‍ ബ്രൈറ്റ് ശരിയായ ദിശകാണുന്നു. പരിണാമ സിദ്ദിസ്സിദ്ദാന്തങ്ങളാണല്ലൊ ഞമ്മണ്റ്റെ വേദം. ആ സിദ്ദാന്തമനുസരിച്ചാണെങ്കില് ആശാരിയുടെ (ദൈവത്തിന്റെ) കാര്യത്തില്‍ ഒരു തീരുമാനമായി.
ഇനി ആശാരിമാര്ക്കേ മേശകളും കസേരകളും ഉണ്ടാക്കാന്‍ കഴിയൂ എന്ന് തെളിയിക്കുന്ന പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുട്ടത്തോട് മാത്രം പൊട്ടിച്ചാല്‍ മതി.
ബ്രൈറ്റ് ഇപ്പോല്‍ പുഴുങ്ങുന്നതെല്ലാം 'ചീ' ആണല്ലൊ.. എന്താ സഖാവേ ..
എന്തിനും ഒരു തുടക്കം ആവശ്യമാണ് എന്നതും അതിന് അനാദിയായ ഒന്നുണ്ടാവേണ്ടതുണ്ട് എന്നതുമായ യുക്തി തന്നെ.
കാലം..,
ഇത് യുക്തിയാനെന്നു ആര് പറഞ്ഞു..?
ഇതിനെയാണ് വിശ്വാസം എന്ന് പറയുക..
ഇത്രയെല്ലാം കമന്റുകള്‍ ഇവിടെ വന്നു കഴിഞ്ഞിട്ടും യുക്തിയും വിശ്വാസവും തമ്മിലുള്ള വേര്‍തിരിവ് താങ്കള്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്തതില്‍ കഷ്ടം തോനുന്നു.
ഹ ഹ ഹ... ഒരു കാര്യത്തില്‍ തീരുമാനമായി... ഷാനിനു യുക്തിയുമറിയുല്ല വിശ്വാസവുമറിയില്ല.. ഒരു യുക്തിയുമില്ലാതെ വിശ്വസിക്കുന്നത് അന്ധവിശ്വാസമേ ആവുകയുള്ളൂ.. വത്സാ ഷാനേ :)
ഇനി എനിക്ക് തെറ്റിയതാണെങ്കില്‍ അത് രണ്ടും എന്താണെന്ന് താങ്കള്‍ ഒന്ന് ഡിഫൈന്‍ ചെയ്യുക.
കാലം,
താങ്കൾ എനിക്കായിട്ട കമന്റിന് ആദ്യം മറുപടി പറയട്ടെ.
ഇവിടെ ഡോക്കിൻസ് വന്നതേയില്ലല്ലൊ, ഞാൻ അദ്ദേഹത്തിന്റെ പേര് ഇവിടെ സൂചിപ്പിച്ചു പോലുമില്ല.
ഇനി അഥവാ ഞാൻ പറഞ്ഞതിന്റെ സോഴ്സ് ഡോക്കിൻസ് ആണെങ്കിൽത്തന്നെ (അങ്ങിനെയല്ല) ഹാരൂൺ യാഹ്യ എടുത്തുപയോഗിച്ചത് fish lure അല്ലാതെ വരുന്നില്ലല്ലൊ. (അത് താങ്കളും അംഗീകരിച്ചതാണ്). Fish lure എന്നാൽ എന്താണെന്ന് പറയുക മാത്രമേ ഞാനിവിടെ ചെയ്തുള്ളു. അത് ഡോക്കിൻസ് വിശദീകരിച്ചതല്ല.
ഏത് ചിന്തയ്ക്കും ഏക ആധാരം (a single point of reference) മാത്രമെ ഉള്ളു എന്ന് കരുതുന്നത് അബദ്ധമാണ്.
ഇനി മേശ കസേര ഉപമയിലേയ്ക്കുകൂടി. (ചിന്തകനുള്ള മറുപടിയിൽ സമാനമായ കാര്യം പറഞ്ഞതാണ്, അത് വീടായിരുന്നു എന്നുമാത്രം)
മേശയും കസേരയും നാം ഇന്ന് അതാതിന്റെ രൂപത്തിൽ കാണുന്നതുകൊണ്ടാണ് അത് ഡിസൈൻ ചെയ്യപ്പെട്ടതാണെന്ന ധാരണയിലെത്തുന്നത്. പണ്ടുള്ള ആൾക്കാർ അതുപോലെ മേശകളൊന്നും ഉണ്ടാക്കിയിരുന്നില്ലല്ലൊ, എന്നാലും അവരും സമാനമായ ആവശ്യങ്ങൾ (കൈകൾ കൊണ്ട് എടുക്കാൻ പാകത്തിൽ സാധനങ്ങൾ വെയ്ക്കുക, ഇരിക്കുക തുടങ്ങിയവ) നിർവ്വഹിച്ചിരുന്നു. (ആ ശീലം ഇല്ലായിരുന്നെങ്കിൽ നാം ആ ഒരു ആവശ്യത്തെക്കുറിച്ച് ചിന്തിക്കുക പോലുമില്ലായിരുന്നു) അതെങ്ങിനെ? പരന്ന കല്ലോ മരത്തടിയോ ഒക്കെ, പ്രത്യേകിച്ച് ഒന്നും പണിയാതെതന്നെ ഉപയോഗിച്ചിരിക്കണം.
മൃഗങ്ങളും അവരുടേതായ രീതിയിൽ പ്രകൃതിയിൽ നിന്നും ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഒരു പരന്ന പ്രതലം കണ്ടെത്തിയാണ് അവ ഉറങ്ങുന്നത്, നാം കട്ടിൽ ഉപയോഗിക്കുമ്പോൾ കിട്ടുന്ന അതേ അനുഭവം.
ചുരുക്കത്തിൽ, ലഭ്യത എന്താണോ, അതിനനുസരിച്ച് ജീവികളും രീതികൾ മാറ്റും. പരന്ന പ്രതലത്തിൽ ഇരുന്ന് തുടങ്ങുന്ന മനുഷ്യൻ കാലക്രമേണ, കൂടുതൽ ആയുധങ്ങൾ കണ്ടെത്തുന്നതോടെ, തനിക്കാവശ്യമുള്ള രീതിയിൽ ഇരിപ്പിടങ്ങൾ നിർമ്മിച്ചു, ഇന്ന് നാം കാണുന്ന കസേരകളിലേക്ക് അതെത്തിനിൽക്കുന്നു. (അപ്പോഴും പരിണാമമേയുള്ളു വിശദീകരണം) അല്ലാതെ പെട്ടന്നൊരുദിവസം ഒരാൾക്ക് തോന്നിയതല്ലല്ലൊ ഇന്ന് നാം കാണുന്ന കസേരയുടെ രൂപം, എത്രയോ രൂപാന്തരങ്ങൾ അതിന് സംഭവിച്ചിട്ടുണ്ട്. ഇന്ന് നാം ഈ രീതിയിൽ മേശയും കസേരയും കാണുന്നതിനാൽ മറിച്ചൊരു രൂപമോ അതിന്റെ പ്രയോഗരീതിയോ ഭാവനയിൽ കാണാൻ ബുദ്ധിമുട്ടുന്നു (though the difficulty is small), അത്രമാത്രം.
>>> അപ്പൂട്ടന് said .. ചുരുക്കത്തിൽ, ലഭ്യത എന്താണോ, അതിനനുസരിച്ച് ജീവികളും രീതികൾ മാറ്റും. <<<
അതുശരിയാണ്. മുട്ട ഉള്ളതുകൊണ്ടാണ് ഓംലേറ്റ് കഴിക്കണമെന്ന് തോന്നുന്നത്. അല്ലാതെ കഴിക്കണമെന്ന തോന്നലുള്ളതുകൊണ്ട് മനുഷ്യന് മുട്ട കണ്ടു പിടിച്ചതല്ല.
ഇനി പറയില്ലല്ലോ .. ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവെന്ന്. "ലഭ്യതയാണ് കണ്ടുപിടൂത്തങ്ങളുടെ പിതാവ്". ഇതാവട്ടെ പുതിയ സൂത്രം.
പരിണാമത്തിണ്റ്റെ ഒരു സൂക്തം ...
പുല്ലിലിരുന്ന മനുഷ്യന് കല്ലില്‍ ഇരുന്നതിനും, കല്ലില്‍ ഇരുന്ന മനുഷ്യന് കസേരയിലും പിന്നെ വിമാനത്തിലും റോക്കറ്റിലും പിന്നെ ചന്ദ്രനിലും ചൊവ്വയിലും പിന്നെ പരലോകത്തും ഇരിക്കുമെന്നതിണ്റ്റെ (നിങ്ങള്‍ക്ക് പഥ്യമല്ലാത്ത) വെളിപാട്.
"You shall certainly travel from stage to stage" - quran 84:19
കാലം...,
യുക്തിയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ വളരെ ചുരുക്കി പറയാന്‍ ശ്രമിക്കാം.
പരീക്ഷണം,നിരീക്ഷണം,വിശകലനം എന്ന ശാസ്ത്രത്തിന്റെ രീതിയാണ് യുക്തിയുടെത്.യുക്തിയുടെ ഉല്പന്നമാണ് അറിവ്.
പരീക്ഷണം നിരീക്ഷണം വിശകലനം എന്നിവയില്ലാതെ അറിവില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്ന് കരുതുന്നതാണ് വിശ്വാസം.
കാലം..,
ഞാന്‍ എന്റെ യുക്തിയെ കുറിച്ച് പറഞ്ഞു
ഇനി താങ്കള്‍ യുക്തി എന്ന് കരുതുന്നത് എന്താണെന്ന് താങ്കള്‍ക്കും പറയാം.
>>> പരീക്ഷണം നിരീക്ഷണം വിശകലനം എന്നിവയില്ലാതെ അറിവില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്ന് കരുതുന്നതാണ് വിശ്വാസം <<<
ഈ പരീഷണം എത്ര എത്ര പൊളിയുകയും വീണ്ടും പരീക്ഷിച്ച് വിശ്വസിക്കുകയും ചെയ്തിരിക്കുന്നു യുക്തിവാദികള്‍. യുക്തിവാദമെന്നാല്. "അപ്പപ്പോല്‍ കാണുന്നത് അപ്പന്" എന്ന തത്വത്തിലധിഷ്ടിതമാണ്. ഇതിലെന്ത് യുക്തിയടങ്ങിയിരിക്കുന്നു.
അപ്പോല്‍ യുക്തിവാദികളെക്കാള്‍ വിശ്വാസികള്‍ ഒരുപടി മുന്നില്‍ തന്നെയാണ്. അവര്‍ വിശ്വസിച്ചത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സൃഷ്ടിപ്പ് നടന്നിട്ടില്ല എന്ന് ഇനിയും പരീക്ഷണ നിരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടില്ലല്ലൊ. തെളിയിക്കാനുമൊക്കില്ല. നിഗമനങ്ങള്‍ കൊണ്ട് മുട്ടപൊട്ടിക്കലായിരിക്കും അപ്പോഴും സംഭവിക്കുക. ബാക്കിയെല്ലാം സമയത്തിണ്റ്റെ പ്രശ്നമാണ്.
മുട്ട നല്ലതാണോ ചീഞ്ഞതാണോ എന്ന്
ഇത് വരെ വായിച്ചവര്‍ മനസ്സിലാക്കും എന്ന് കരുതുന്നു.
:)
:)
:)
bright പറഞ്ഞു... കസേരയും മേശയും ഉണ്ടാക്കുന്ന ആശാരി മാത്രം സ്വയം ഉണ്ടായതിന്റെ യുക്തി എന്താണ്?
മനുഷ്യനു വ്യക്തമായും മനസ്സിലാകുന്ന മറുപടി വല്ലതും ഉണ്ടോ?
Man..
probably the most mysterious species
on our planet.
A mystery of unanswered questions.
Who are we?
Where do we come from?
Where are we going?
How do we know what we Think we know?
Why do we believe anything at all?
Countless questions
in search of an answer...
an answer that will give rise
to a new question...
and the next answer will give rise
to the next question and so on.
But, in the end,
isn't it always the same question?
And always the same answer?
(from the film - Run Lola Run)
ആശാരി കസേരയിലും സങ്കീര്‍ണ്ണമായ ഒന്നാണെന്നതില്‍ സംശയമില്ല! അത്രയും സങ്കീര്‍ണ്ണമായ ഒന്നിന് തനിയെ ഉണ്ടാകാമെങ്കില്‍ താരത്മ്യേന സങ്കീര്‍ണ്ണത കുറവായ കസേരയ്ക്ക് തനിയേ ഉണ്ടാകന്‍ എന്താ പ്രശ്നം.
പരിണാമത്തിണ്റ്റെ ഒരു സൂക്തം ...
പുല്ലിലിരുന്ന മനുഷ്യന് കല്ലില്‍ ഇരുന്നതിനും, കല്ലില്‍ ഇരുന്ന മനുഷ്യന് കസേരയിലും പിന്നെ വിമാനത്തിലും റോക്കറ്റിലും പിന്നെ ചന്ദ്രനിലും ചൊവ്വയിലും പിന്നെ പരലോകത്തും ഇരിക്കുമെന്നതിണ്റ്റെ (നിങ്ങള്‍ക്ക് പഥ്യമല്ലാത്ത) വെളിപാട്.
"You shall certainly travel from stage to stage" - quran 84:19
തന്നീ....
ഖുര്‍ ആനിലും പരിണാമമോ?
പരീക്ഷണം,നിരീക്ഷണം,വിശകലനം എന്ന ശാസ്ത്രത്തിന്റെ രീതിയാണ് യുക്തിയുടെത്.യുക്തിയുടെ ഉല്പന്നമാണ് അറിവ്.
ഇതെല്ലാം കൂടിയതാണോ അതോ ഇതിലേതെങ്കിലും ഒന്നു മാത്രം മതിയോ?
പരീഷണം നടത്തികണ്ടുപിടിച്ചതിന് യുക്തിയുടെ ആവശ്യമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
പരിണാമം എന്നത് ഒരു നിഗമനമാണ് അതാരും പരീക്ഷണം നടത്തി കണ്ടുപിടിച്ചതായി ഞാന്‍ മനസ്സിലാക്കിയിട്ടില്ല.
ഇവിടെയുള്ള എല്ലായുക്തിവാദികള്‍ക്കും ഇപ്പറഞ്ഞ അഭിപ്രായം തന്നെയാണോ ‘യുക്തി‘ ഡെഫിനിഷനുമായി ബന്ധപ്പെട്ടുഉള്ളത്?
അതറിഞ്ഞിട്ട്, ഇത് സംബന്ധമായ ബാക്കി പറയാം.
നിരീക്ഷണം വിശകലനം എന്നിവയില്ലാതെ അറിവില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്ന് കരുതുന്നതാണ് വിശ്വാസം
ഇതിന് അന്ധവിശ്വാസം എന്ന് പറയാം.
@ഷാന്‍
നമ്മുടെ മുമ്പില്‍ പൂര്‍ണമായ അറിവ് വന്നു കിട്ടിയിട്ടില്ലാത്ത ഒരു കാര്യത്തെ സംബന്ധിച്ച് , കിട്ടിയ അറിവിന്റെയും അതുമായി ബന്ധപെട്ട വിശകലനത്തിലൂടെയും ചിന്തയിലൂടെയും രൂപെടുന്ന ഒരു ന്യായത്തിന്റെ അടിസ്ഥാനത്തിലുള്ള ബുദ്ധിയെ നമുക്ക് ‘യുക്തി‘ എന്നു വിളിക്കാം. യുക്തിയുടെ തീരുമാനങ്ങള്‍ തെറ്റാനും ശരിയാവാനും സാധ്യതയുണ്ട്.
യുക്തി ആപേക്ഷികമാണ്. ഒരു കാര്യത്തെ സംബന്ധിച്ച് രണ്ട് പേര്‍ക്കുള്ള യുക്തി ഒരേ തരത്തിലായിക്കൊള്ളണമെന്ന് ഒരു നിര്‍ബന്ധവുമില്ല. യുക്തിവാദികള്‍, ഒരു പക്ഷേ, അങ്ങനെയായിരിക്കണം എന്ന് വാദിക്കുന്നുണ്ടോ എന്ന് അവര്‍ തന്നെ വ്യക്തമാക്കേണ്ടതാണ്.
നമുക്ക് മുമ്പില്‍ പ്രത്യക്ഷമല്ലാത്ത ഒരു കാര്യത്തെ, മുകളില്‍ പറഞ്ഞതനുസരിച്ചുള്ള ഒരു യുക്തിയുടെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊണ്ട്, അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനെ ‘വിശ്വാസം‘ എന്നുവിളിക്കാം.
മേശ- ആശാരി വാദികള്‍ക്ക് കുഞ്ഞാപ്പനാശാരിയുടെ കാര്യം ഒന്നു കൂടി ഓര്‍മ്മിപ്പിക്കാനാണ് വന്നത്.
>>>>"മുമ്പ് മേശയുണ്ടാക്കുന്ന ആശാരിയെ വെച്ചായിരുന്നു ഉദാഹരണം. അന്ന് മേശയുണ്ടാക്കിയിരുന്ന കുഞ്ഞാപ്പനാശാരി മരിച്ചു പോയി. ഇപ്പോ അദ്ദേഹത്തിന്റെ മക്കള്‍ പൂര്‍ണ്ണമായി മെഷീനറി വെച്ചാണ് മേശ നിര്‍മ്മാണം. വളരെ എളുപ്പമാണ്. കൊത്തുപണികള്‍ക്ക് വെരെ പുതിയ മെഷീനുണ്ട്. വിലയും കുറവ്."
>>>> മേശയുണ്ടാക്കാന്‍ ഏതോ ഒരാശാരിപോര; നമ്മുടെ സ്വന്തം ആശാരിതന്നെ വേണം എന്ന പിടിവാശി എന്തിനാണ് സുഹൃത്തുക്കളേ? ഒരു കുഞ്ഞ് ഒരണ്ഡത്തില്‍ നിന്നും ഭ്രൂണത്തില്‍നിന്നും പല കോശങ്ങളായി വിഭജിച്ച് അമ്മയുടെ വയറ്റില്‍ കിടന്ന് കുറഞ്ഞ കാലം കൊണ്ട് വളര്‍ന്ന് ഒരു പൂര്‍ണ്ണ മനുഷ്യ(മറ്റേതെങ്കിലും ജീവി)ക്കുഞ്ഞായി മാറുന്നതിനിടയില്‍ അതിനനുയോജ്യമായ ഭൗതിക സാഹചര്യമല്ലാതെ ഒരു പ്രകൃത്യാതീത ഇടപെടലും ആവശ്യമില്ലെങ്കില്‍ അത് കണ്മുമ്പില് കണ്ടിട്ടും വിശ്വസിക്കാതെ മറ്റൊരാശാരിയെ തിരഞ്ഞു പോകുന്നവര്‍ നിര്‍ബന്ധമായും Bright-ന്റെ ചോദ്യത്തിനുത്തരം പറഞ്ഞേ തീരൂ. മേശയ്ക്കു കാരണം വേണമെങ്കില്‍ ആശാരിക്കും ഒരു കാരണം വേണ്ടേ? ആശാരി സ്വയം ഭൂവാണെന്ന് വിശ്വസിക്കാന്‍ മേശയുടെ യുക്തിയെ മാറ്റിവെച്ച് തൊടുന്യായങ്ങളിലേക്ക് പോകുന്നതെന്തിനാണ്?
വത്സാ.. ഷാനേ :)
ശസി ഇപ്പ ആരായി?? :)
യുക്തിയെ നിര്‍വചിച്ച് ഇപ്പോള്‍ വത്സന് ഇപ്പോള്‍ എവിടെയാ എത്തിയത്?
ഉള്ളത് പറയുന്നത് കൊണ്ട് വിശമം തോന്നരുത്....
താങ്കള്‍ക്ക് ശാസ്ത്രവുമറിയില്ല,യുക്തിയുമറിയില്ല, വിശ്വാസവുമറിയില്ല, അന്ധവിശ്വാസവുമറിയില്ല.. :)
[[[ശാസ്ത്രത്തിന്റെ ഉല്പന്നമാണ് യുക്തി അഥവാ അറിവ്.
ശാസ്ത്രത്തിന്റെ പരിമിതികള്‍ യുക്തിക്കും ബാധകം ആണ്.]]]
മറ്റു ‘യുക്തി‘ ബാധികള്ക്കൊന്നും ഇതിനെ കുറിച്ച് ഒന്നു പറയാനില്ലേ ഇക്കാര്യത്തില്‍ ???.
ഇതൊക്കെ തന്നെയോണോ യുക്തി...??? :)
ഒരു സംശയം: ഈ ശാസ്ത്രമാണോ യുക്തിയാണോ ആദ്യമുണ്ടായത്? :)
വിഡ്ഢിത്തത്തിനും ഒരതിരില്ലേ ?
ശാസ്ത്രത്തിന്റെ ഉത്പന്നം ‘യുക്തി‘യാണ് എന്നിപ്പഴാ ഷാനെ അറിഞ്ഞത്. മഹാ ജ്ഞാനം തന്നെ!!! ഹ ഹ ഹ. എന്റെ ഷാനെ ബ്രൈറ്റേ സുഷീലെ എന്നയങ്ങ് കൊല്ല് :)
ഞാന്‍ പറഞ്ഞത് താങ്കളുടെ ഗ്രന്ഥത്തിലെ യുക്തി എങ്ങിനെ വന്നു എന്ന എന്റെ നിഗമനം ആണ്.
ഞാന്‍ ഇവിടെ പലവട്ടം പറഞ്ഞു കഴിഞ്ഞു മനുഷ്യന്റെ അറിയാനുള്ള ത്രിഷ്ണയാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനം ശാസ്ത്രത്തിന്റെ സഹായമില്ലാതെ ശരിയായ അറിവ് കൈ വരില്ല എന്നും.
താങ്കള്‍ എന്ത് മനസ്സിലാക്കുന്നു എന്നത് താനക്ളുടെ സ്വാതന്ത്ര്യം.
അറിവില്ലാത്ത കാലത്ത് അറിവില്ലാത്ത ആളുകള്‍ കേട്ടിയെഴുന്നുള്ളിച്ച വിഡ്ഢിത്തങ്ങള്‍ ശാസ്ത്രം ആണെന്ന് വിശ്വോസിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെയും ഞാന്‍ അംഗീകരിക്കുന്നു.അത്തരം ശാസ്ത്രത്തില്‍ നിന്നുള്ള താങ്കളുടെ യുക്തിയെയും ഞാന്‍ അംഗീകരിക്കുന്നു.
പക്ഷെ താങ്കളുടെ ആ യുക്തിയും ഇന്നത്തെ ശാസ്ത്രത്തിന്റെ യുക്തിയും അജഗജാന്ദരം ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്.
അത് മനസ്സിലാക്കാനുള്ള താങ്കളുടെ കഴിവില്ലായ്മയില്‍ എനിക്ക് സഹതാപിക്കണേ കഴിയൂ...
നമ്മളിപ്പോ ശാസ്ത്രത്തെ വിശ്വാസമാക്കുന്നതോ വിശ്വാസത്തെ ശാസ്ത്രമാക്കുന്നതോ ഒന്നുമല്ല സോദരാ പറഞ്ഞത്.
യുക്തിയെയും വിശ്വാസവും എന്താണെന്ന് നിര്‍വ്വചിക്കാന്‍ പരസ്പരം ആവശ്യപെട്ടു.
ഏഴുതാപുറത്തേക്ക് പോവല്ലേ സോദരാ... ഇടിവാളിനെ പറ്റിയും വടിവാളിനെ പറ്റിയുമൊക്കെ നമുക്കതിന് ശേഷം പറയാം... എന്താ പോരെ ? :)
താങ്കളുടെ നിര്‍വചനം തന്നെയാണോ ഇക്കാര്യത്തില്‍ താങ്കളുടെ കൂട്ടുകാര്‍ക്കും ഉള്ളത് എന്ന് അറിയാന്‍ ആഗ്രഹമുണ്ട് അതിന് ശേഷം ബാക്കി പറയാം.
ശാസ്ത്രം പറയുന്നിടത്ത് എന്റെ ഭാവനയും,നിഗമനവും പ്രസക്തമല്ലെന്നു തോനുന്നതിനാല് മുകളിലെ എന്റെ ഒരു കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു
യുക്തിയെ കുറിച്ചുള്ള ഈ കാഴ്ചപ്പാടിനോട് യോജിക്കുന്നു.
http://mljagadees.wordpress.com/2010/06/17/rationalism-beliefs/#comments
ഷാനെ... ഇത്രയും കാലം യുക്തിയെന്താണെന്ന് അറിയാതെയാണോ യുക്തിയെ കുറിച്ച് ബ്ലോഗായ ബ്ലോഗെല്ലാം കേറി ഗീര്വാണിച്ച് കൊണ്ടിരുന്നത് :)
ആ കമന്റു ഡിലീറ്റ് ചെയ്ത് ‘യുക്തി‘ബാധികളുടെ മാനം കാത്തത് നന്നായി :)
ഇത് പോലെ ആരെങ്കിലുമൊക്കെ പറഞ്ഞത് യോജിച്ചുപോകുന്നതാ ഇനി നല്ലത്. ഉത്തരവാദിത്വം അവരേറ്റേടുത്തോളുമല്ലോ :).
വിശ്വാസികളുടെ ചിന്താശേഷിയെ,
ചോദ്യം ചെയ്തോണ്ടേ ഇരിക്കുന്ന
ആളാണിതെന്നോര്ത്തിരിക്കേണം
യുക്തിബാധി സാഖാക്കളെ :)
ഒരാശയം പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് കുറവുണ്ട്.
തെറ്റ് പറ്റിയാല്‍ അത് തുറന്നു പറയാനുള്ള ആര്‍ജവവും ഉണ്ട്...
ഭയപ്പെടാന്‍ എന്റെ തലയ്ക്കു മുകളില്‍ ഒരു ദൈവത്തെ പ്രതിഷ്ടിചിട്ടുമില്ല
താനക്ല് നിത്യ ജീവിതത്തില്‍ പ്രയോഗിക്കുന്ന അതെ യുക്തി ഉപയോഗിച്ച് താങ്കളുടെ വിശ്വാസം തെളിയിക്കാനാകുമോ എന്ന ചോദ്യം ഇപ്പോഴും അനാഥമായി ഇവിടെ കിടപ്പുണ്ട്.
സൂര്യന് സിംഹാസനത്തിന്റെ അടിയിലേക്ക് പോകുന്നുവെന്നും,ആകാശത്തെ കാണാത്ത തൂണ് കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുന്നു എന്നും,മനുഷ്യനെ കളിമണ്ണ് കുഴച്ചു ഉണ്ടാക്കിയതാണെന്നും ഉള്ള പമ്പര വിഡ്ഢിത്തങ്ങള്‍ എഴുതി വിടുമ്പോള്‍ തീര്‍ച്ചയായും അതിനെ എതിര്‍ക്കാന്‍ മുന്പില് തന്നെ ഞാനുണ്ടാകും.
ഒരാശയം പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് കുറവുണ്ട്.തെറ്റ് പറ്റിയാല്‍ അത് തുറന്നു പറയാനുള്ള ആര്‍ജവവും ഉണ്ട്.
വളരെ നല്ലത്. തെറ്റിനെ താങ്കള്‍ അംഗീകരികരിച്ച് തന്നതിനെ ഞാന്‍ അങ്ങേയറ്റം മാനിക്കുന്നു.
ഒരാശയം മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കികൊടുക്കാന്‍ പറ്റാത്തതിന് കാരണം, ആ ആശയത്തെ കുറ്ഇച്ച് താങ്കള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തത് കൊണ്ടാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
നാം വിശ്വസിക്കുന്ന അടിസ്ഥാന ആശയത്തെ കുറിച്ച് പോലും ശരിയായ ധാരണയില്ലാതെ, മറ്റുള്ളവരെ വിമര്‍ശിക്കാനും പരിഹസിക്കാനും നടക്കുന്നത് അത്ര നല്ല ഏര്‍പാടല്ല.
അവസാന കമന്റില്‍ വീണ്ടും താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതേ പണിയാണ്. പറയാനറിയില്ലെങ്കില്‍ മിണ്ടാതിരിക്കുക എന്നതാണ് ഏറ്റവും ‘യുക്തി‘പൂര്‍വ്വമായിട്ടുള്ളതും അനുയോജ്യമായിട്ടുള്ളതും :)
വിശ്വാസത്തെയോ വിശ്വാസികലെയോ ഞാന്‍ ഒരിക്കലും കുറ്റ പ്പെടുത്താറില്ല അത് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടാകാത്തത് വരെ.
വിശ്വാസം എന്നത് വെറുമൊരു ഊന്നു വടിയാണ് എന്ന് വിശ്വോസിക്കുന്നവനാണ് ഞാന്‍.ആ ഊന്നു വടി ജീവിതത്തെ പ്രയാസ രഹിതമാക്കാന്‍ സഹായിക്കും എങ്കില്‍,ആ ഊന്നു വടി കുറച്ചാളുകള്‍ക്ക് എങ്കിലും നന്മ ചെയ്യാന്‍ പ്രേരകം ആകും എങ്കില്‍ ഞാന്‍ എന്തിന് ആ ഊന്നു വടിക്കെതിരെ വാളെടുക്കണം?
എന്നാല്‍ ഊന്നു വടികള്‍ ഇല്ലാതെ നല്ല രീതിയില്‍ നില നില്ക്കുന്ന ഒരു സമൂഹ നിര്‍മിതിക്കായി നില കൊള്ളേണ്ടത് എന്റെ ധാര്മികതയാനെന്നും ഞാന്‍ കരുതുന്നു.
ഒരിക്കല്‍ പറഞ്ഞതാണ്..!!
രണ്ടാമതൊരിക്കല്‍ പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും താങ്കള്‍ക്കുള്ള മറുപടി ഈ വരികളില്‍ ഉണ്ട് .
അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ നെഞ്ചത്ത് ഇരിക്കട്ടെ ഒരു വെടി :
>>> shaan said : സൂര്യന് സിംഹാസനത്തിന്റെ അടിയിലേക്ക് പോകുന്നുവെന്നും,ആകാശത്തെ കാണാത്ത തൂണ് കൊണ്ട് താങ്ങി നിര്ത്തിംയിരിക്കുന്നു എന്നും,മനുഷ്യനെ കളിമണ്ണ് കുഴച്ചു ഉണ്ടാക്കിയതാണെന്നും ഉള്ള പമ്പര വിഡ്ഢിത്തങ്ങള്‍ എഴുതി വിടുമ്പോള്‍ തീര്ച്ചകയായും അതിനെ എതിര്ക്കാ്ന് മുന്പിനല്‍ തന്നെ ഞാനുണ്ടാകും. <<<
പക്ഷേ മുകളില്‍ എഴുതിയത് ഓര്‍ക്കാതെ വീണ്ടും കാച്ചുന്നത് നോക്കൂ ...
>>> shaan said : വിശ്വാസം എന്നത് വെറുമൊരു ഊന്നു വടിയാണ് എന്ന് വിശ്വോസിക്കുന്നവനാണ് ഞാന്‍.ആ ഊന്നു വടി ജീവിതത്തെ പ്രയാസ രഹിതമാക്കാന്‍ സഹായിക്കും എങ്കില്‍,ആ ഊന്നു വടി കുറച്ചാളുകള്‍ക്ക് എങ്കിലും നന്മ ചെയ്യാന്‍ പ്രേരകം ആകും എങ്കില്‍ ഞാന്‍ എന്തിന് ആ ഊന്നു വടിക്കെതിരെ വാളെടുക്കണം? <<<
പറയുന്നതില്‍ വീണ്ടും അന്ധകാരം. വൈരുധ്യം.
>>> shaan said :
എന്നാല്‍ ഊന്നു വടികള്‍ ഇല്ലാതെ നല്ല രീതിയില്‍ നില നില്ക്കു ന്ന ഒരു സമൂഹ നിര്മി്തിക്കായി നില കൊള്ളേണ്ടത് എന്റെഇ ധാര്മിയകതയാനെന്നും ഞാന്‍ കരുതുന്നു. <<<
എന്തുമാത്രം ചോദ്യങ്ങള്‍ എടുത്തെറിഞ്ഞ മനുഷ്യനാണ്. വന്നുപെട്ട ഗതികേട് കണ്ടില്ലെ.
ഊന്നുവടി മതവിശ്വാസം ആയാല്‍ വാളെടുക്കില്ലെന്നും ഇനി ഊന്നുവടി ഇല്ലാത്ത സമൂഹ നിര്‍മ്മിതിക്കുവേണ്ടി നിലനില്‍ക്കുമെന്നും. പറയുന്നതിനു ഒരു വെളിവുമില്ലെ.
ഊന്നുവടികൊണ്ട് ഗുണമുണ്ടെങ്കില്‍ ആ ഊന്നുവടിക്ക് കൂടുതല്‍ ശക്തികൊടുക്കുകയല്ലെ ഷാനെ നല്ലത്. ഒടിച്ചെറിഞ്ഞ് നിങ്ങള്‍ക്കുപോലും നിശ്ചയമില്ലാത്ത ഏതോ അന്ധകാരം സമൂഹത്തില്‍ കൊണ്ടുവരുന്നതിനേക്കാല് നല്ലത്.
ഇതുകാലാകാലങ്ങളില് സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും നിശ്ചയമില്ലാത്ത കുറെ കിഴങ്ങന് തീസിസുമായി ചിലര്‍ പടിഞ്ഞാറു അവതരിക്കും. അതിനെ എടുത്തു അടിമകളായ നമ്മല് വിഴുങ്ങി കണ്ണും തള്ളിയിരിക്കുമ്പോഴായിരിക്കും മറ്റൊരുത്തന് ഇതിനേക്കാള്‍ അലങ്കാരമുള്ള തിയറിയുമായി വന്നു നിങ്ങളുടെ യുക്തിയെ വ്യഭിചരിച്ച് അടിമയാക്കുന്നത്.
>>> shaan said : ഭയപ്പെടാന്‍ എന്റെള തലയ്ക്കു മുകളില്‍ ഒരു ദൈവത്തെ പ്രതിഷ്ടിചിട്ടുമില്ല <<<
ഇതു അറിവില്ലായ്മയാണ്. സത്യം ഇങ്ങനെയാണ്.
"അല്ലാഹുവിന്റെ ദാസന്മാരില് ജ്ഞാനികള്‍ മാത്രമേ അവനെ ഭയപ്പെടുന്നുള്ളൂ." - Quran 35:28
ഊന്നുവടൊയില്ലാത്ത ഒരു സമസ്യയെകുറിച്ച് ആലോചിച്ച് ഇപ്പോല്‍ വന്നുപെട്ടതുപോലുള്ള മാനസികാഘാതത്തില്‍ നിന്നും പുറത്തുവരൂ ഷാന്‍. ഇങ്ങനെ പ്രാര്‍ഥിക്കൂ ...
" നാഥാ എനിക്ക് ശരിയായ യുക്തിജ്ഞാനം നല്കേണമേ " - Quran- 26:83
എന്നിട്ട് ഈ പോസ്റ്റല്ല , ഇസ്ളാമിലെ യുക്തിവിചാരത്തെക്കുറിച്ച് വല്ല തെറ്റിദ്ധാരണയുമുണ്ടെങ്കില്‍ ഈ പോസ്റ്റും വായിക്കൂ ..
മുട്ടയുടെ ജോലി വ്യാഖാനമാനല്ലോ..!
നടക്കട്ടെ ...!
ഞാന്‍ പറഞ്ഞത് എന്താണെന്നും,എന്റെ ആശയം എന്താണെന്നും ഞാന്‍ ഇവിടെ എഴുതിയതത്രയും പകല്‍ പോലെ വ്യക്തമാക്കുന്നു എന്നിരിക്കെ
മുട്ടയുടെ പുതിയ വ്യാഖാന കസര്‍ത്തുകള്‍ക്ക് സ്വാഗതം.
മുട്ട എങ്ങിനെയാണ് ചീഞ്ഞത് എന്ന് മനസ്സിലാക്കാന്‍ അത് മറ്റുള്ളവര്‍ക്ക് സഹായകമാകും.
:)
ഇനി മുട്ടയുടെ നെഞ്ചത്താണോ വെടി. ഷാന്‍ പറഞ്ഞതൊക്കെ പകല്‍ പോലെ വ്യക്തമാണോ. അപ്പോല്‍ ഇരുളിലേക്ക് മുക്കിക്കളഞ്ഞ, ഡിലീറ്റ് ചെയ്ത കമണ്റ്റുകളോ. വ്യക്തത കൂടിയതുകൊണ്ടാണോ .. ചീഞ്ഞത് മുട്ട തന്നെയാണോ ?
:)
ഇരുളിലേക്ക് പോയത് നിങ്ങള്‍ വിശ്വാസികളുടെ യുക്തിയുടെ ഉറവിടത്തെ കുറിച്ചുള്ള എന്റെ നിഗമനം മാത്രമായിരുന്നു.
ശാസ്ത്രം പറയുന്നിടത്ത് നിഗമനവും ഭാവനയും അന്നാവശ്യമാനെന്നു തോന്നിയതിനാല്‍ ആണ് അത് മായ്ച്ചു കളഞ്ഞതും
മുട്ട ചീഞ്ഞതാനെന്നു അറിയാന്‍ അതും വേണമെങ്കില്‍ ഇനിയും അത് എഴുതി ഇടാന്‍ സന്തോഷമേയുള്ളൂ.
സമ്മതിച്ചു ഷാനേ സമ്മതിച്ചു. മുട്ടയുടെ തോടിയെക്കാള് ശക്തിതന്നെ ഷാനേ ആപ്കാ തൊലിക്ക്. ഞാന്‍ തോറ്റു.
ഇരുളിലേക്ക് പോയത് നിങ്ങള്‍ വിശ്വാസികളുടെ യുക്തിയുടെ ഉറവിടത്തെ കുറിച്ചുള്ള എന്റെ നിഗമനം മാത്രമായിരുന്നു.
ഷാന്‍ വീണിടത്ത് കിടന്ന് ഉരുണ്ട് പിരണ്ട് നാറ്റിക്കാനുള്ള പരിപാടി തന്നെയാണല്ലേ? സത്യത്തില്‍ എനിക്കിപ്പോള്‍ വത്സനോട് തോന്നുന്നത് സഹതാപം എന്ന പദത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റാത്തതാണ്.
ഷാനിന്റെ യുക്തി നിര്‍വച്ചനം : [[[ശാസ്ത്രത്തിന്റെ ഉല്പന്നമാണ് യുക്തി അഥവാ അറിവ്.
ശാസ്ത്രത്തിന്റെ പരിമിതികള്‍ യുക്തിക്കും ബാധകം ആണ്.]]]..... ഇതിപ്പോള്‍ വിശ്വസികളുടെ യുക്തിയുടെ ഉറവിടത്തെ കുറിച്ചാണ് പോലും ..കഷ്ടം തന്നെ...... അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക് വീണ്ടും...വീണ്ടും .... മനുഷ്യനാണേല്‍ ഇത്തിരി ഉളുപ്പൊക്കെ വേണ്ടേ :)
യുക്തിവാദി സോദരരെ.... ഷാനിന് യുക്തിയെ പറ്റി ഒരു ക്ലാസെടുത്ത് കൊടുക്ക്. അല്ലെങ്കില്‍ ഈ ‘ചീമുട്ട‘ കാരണം നിങ്ങളുടെ അടുത്ത് ഏതെങ്കിലും ‘മുട്ട‘ ചീയാതെ ശേഷിക്കുന്നുണ്ടെങ്കില്‍ അതും കൂടി സ്വാഹ :)
: [[[ശാസ്ത്രത്തിന്റെ ഉല്പന്നമാണ് യുക്തി അഥവാ അറിവ്.
ശാസ്ത്രത്തിന്റെ പരിമിതികള്‍ യുക്തിക്കും ബാധകം ആണ്.]]].
ശരി ഈ വാക്കുകളിലെ യുക്തിരാഹിത്യം കാലത്തിന്റെ യുക്തിയനുസരിച്ചു തെളിയിക്കുക?
വത്സാ ഷാനെ
നിങ്ങള്‍ തന്നെ ശരിയല്ലാ എന്ന് സമ്മതിച്ച ഒരു കാര്യം ഈ കാലം ആര്‍ക്കു വേണ്ടി തെളിയിച്ചുകൊടുക്കുന്ന കാര്യമാ പറയുന്നത്.
ഹ..ഹ..ഹ
ചുമ്മാ ഞാന്നാ പിഞ്ഞാ വര്‍ത്തമാനം പറയാനേ അറിയുകയുള്ളൂ അല്ലെ?
ഞാന്‍ എന്താണ് ശരിയല്ല എന്ന് സമ്മതിച്ചത്?
മുട്ടയായും കാലമായും,
ഖോര ഖോരം പ്രസംഗം നടത്തുന്ന കല്‍ക്കിയുടെ യുക്തി ഇതാണ്
>>നമ്മുടെ മുമ്പില്‍ പൂര്‍ണമായ അറിവ് വന്നു കിട്ടിയിട്ടില്ലാത്ത ഒരു കാര്യത്തെ സംബന്ധിച്ച് , കിട്ടിയ അറിവിന്റെയും അതുമായി ബന്ധപെട്ട വിശകലനത്തിലൂടെയും ചിന്തയിലൂടെയും രൂപെടുന്ന ഒരു ന്യായത്തിന്റെ അടിസ്ഥാനത്തിലുള്ള ബുദ്ധിയെ നമുക്ക് ‘യുക്തി‘ എന്നു വിളിക്കാം. യുക്തിയുടെ തീരുമാനങ്ങള്‍ തെറ്റാനും ശരിയാവാനും സാധ്യതയുണ്ട്.
യുക്തി ആപേക്ഷികമാണ്. ഒരു കാര്യത്തെ സംബന്ധിച്ച് രണ്ട് പേര്‍ക്കുള്ള യുക്തി ഒരേ തരത്തിലായിക്കൊള്ളണമെന്ന് ഒരു നിര്‍ബന്ധവുമില്ല. യുക്തിവാദികള്‍,<<
എന്നാല്‍ ഇതേ യുക്തി ഉപയോഗിച്ച് സോര്‍ഗവും നരകവും,ജിന്നും പിശാചും
സൂര്യന്റെ സിംഹാസനത്തിനു കീഴിലുള്ള വിശ്രമിക്കാന്‍ പോകലും വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിന് ഉത്തരമില്ല.
കലക്കീ...,
താങ്കളോട് തര്‍ക്കിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ ഇവിടെ നിര്‍ത്തുന്നു.
ഇനി താങ്കള്‍ക്കു സംവാദം ആണ് ആവശ്യം എങ്കില്‍ ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുക.
താങ്കളോട് തര്‍ക്കിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ ഇവിടെ നിര്‍ത്തുന്നു.
വളരെ നല്ല കാര്യം...
യുക്തി ബാധികളുടെ ഉള്ള മാനം കൂടി പോവാതെ നോക്കാലോ :)
മാനം നോക്കി നടക്കുന്നവര്‍ ആണല്ലോ യുക്തിവാദികള്‍..!!!!
:)
:)
:)
ഷാനേ .. ഇനി നിര്‍ത്തുന്നതാണ് നല്ലത്. സ്വയം കറങ്ങിപ്പോയാല് മറ്റുള്ളവരാണ് കറങ്ങുന്നതെന്ന തോന്നലുണ്ടാവുന്നത് മറ്റേതിണ്റ്റെ ലക്ഷണമാണ്. അതിനു രണ്ടിടത്തേ കേരളത്തില്‍ ഇടമുള്ളു. കുതിരവട്ടവും പേരൂര്‍ക്കടയും.
ദോഹയില്‍ നിന്നൊക്കെ വണ്ടിയും പിടിച്ചുകൊണ്ടുവരിക വലിയ ചെലവാണ്.
അപ്പോല്‍ സംഭവം അടിച്ച് പിരിഞ്ച് ......
ഉള്ളി ഉരിച്ചുരിച്ച് അവസാനം കണ്ണീര് മാത്രം മിച്ചം...
ശുഭം...... ശുഭം...... ശുഭം......
കാല്വിന്..,
ഞാനുമുണ്ടാകും നരകത്തില്‍..!!
ഗാന്ധിജിയും,മദര്‍ തെരേസയും,ഐന്സ്ടീനും,ബ്രൈറ്റഉം സുശീലും,ജബ്ബര്മാഷും,ലോകത്തിലെ നല്ലവരായ ആളുകള്‍ എല്ലാം പോകുന്ന ആ നരകത്തില്‍ പോകാനാണ് എനിക്കിഷ്ടം.
ലത്തീഫിന്റെ മുസ്ലിം സോര്‍ഗവും,ഗോഡ്സേയുടെ ഹിന്ദു സോര്‍ഗവും,മത്തായിയുടെ ക്രിസ്ത്യന്‍ സോര്ഗത്തെക്കാലും എത്രയോ സുന്ദരമാണ് നമ്മുടെ നരകം.
ഒരു നല്ല നരകം പണിതുയര്‍ത്താന്‍ നമുക്കൊന്നിച്ചു നില്ക്കാം......
>>> shaan said : ഗാന്ധിജിയും,മദര്‍ തെരേസയും,ഐന്സ്ടീലനും,ബ്രൈറ്റഉം സുശീലും,ജബ്ബര്മാലഷും,ലോകത്തിലെ നല്ലവരായ ആളുകള്‍ എല്ലാം പോകുന്ന ആ നരകത്തില്‍ പോകാനാണ് എനിക്കിഷ്ടം. <<<
നല്ലവരായ ഇവരെ (ഗാന്ധിജിയും,മദര്‍ തെരേസയും,ഐന്സ്ടീ നും) മനസ്സിലായി ..
ഇവര്‍ (ബ്രൈറ്റഉം സുശീലും,ജബ്ബര്മാ ഷും) ആരാണ്.??
ഭ്രാന്ത് മൂത്തോ..? ഉപമിക്കാന്‍ കണ്ട ആളുകള്‍ കൊള്ളാം. ഇവരെ പോലെ തെറിവീരന്മാരും ചൊറിവീരന്മാരുമാണോ ഗാന്ധിയും ഐന്‍സ്റ്റീനും. ?
ഗാന്ധിയും തെരേസയും, (ഐന്സ്റ്റീന് പോലും) മറ്റും ദൈവ വിശ്വാസികളായിരുന്നു. (തര്‍ക്കം അതിനകത്താണ്, അതു വിശ്വാസികള്‍ പറഞ്ഞു തീര്‍ത്തോളാം).
>>> shaan said :ഒരു നല്ല നരകം പണിതുയര്ത്താ്ന് നമുക്കൊന്നിച്ചു നില്ക്കാം <<<
ശരിയായ നിലപാട്. keep it up ..
സോര്ഗതിലെക്കും നരകത്തിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള യുക്തി മുട്ടക്കു ഇനിയും ബാക്കിയുണ്ട്
അതെ യുക്തി ഉപയോഗിച്ച് സോര്‍ഗവും നരകവും വിശദീകരിക്കാന്‍ ആകുന്നില്ല അല്ലെ..??????????
Post a Comment