മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, June 6, 2010

അരെടാ ഈ യുക്തിവാദി?


     കള്ളന്‍, കൊള്ളക്കാരന്‍, കൊലപാതകി, വ്യഭിചാരി, വഞ്ചകന്‍- ഇക്കൂട്ടത്തില്‍ എത്രാമത്തെ നമ്പറിട്ടാണ്‌ നിങ്ങള്‍ യുക്തിവാദി, നിരീശ്വരവാദി എന്നിവരെ ചേര്‍ക്കാന്‍ പോകുന്നത്?

     യുക്തിവാദിയെന്നു കേള്‍ക്കുമ്പോള്‍ 'ചുവപ്പുകണ്ട കാളയെപ്പോലെ' വിളറിയെടുക്കുന്ന സാമാന്യ മതവിശ്വാസിയോടു മാത്രമല്ല ഈ ചോദ്യം. ഉള്ളില്‍ ആവശ്യത്തിലധികം യുക്തിബോധമുണ്ടായിട്ടും മറ്റുള്ളവരെ മുഷിപ്പിക്കേണ്ടെന്നുകരുതിയോ, അതാണ്‌ ജീവിച്ചുപോകാന്‍ കൂടുതല്‍ സൗകര്യമെന്നു കരുതിയോ യാന്ത്രികമായി വിശ്വസിക്കുകയും മതം ആചരിക്കുകയും ചെയ്യുന്ന കപട വിശ്വാസികളോടുകൂടിയാണ്‌ ഈ ചോദ്യം.

രംഗം 1
        ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ മല്‍സരവേദി. 'പ്രേതഗാനം' റൗണ്ടില്‍ ഒരു അടിപൊളി പ്രേതഗാനം മനോഹരമായി ആലപിച്ച് ജഡ്ജസിന്റെ ലാത്തിയടി കൊള്ളാന്‍ തയ്യാറായി ചിരിച്ചുകൊണ്ടു്‌ മല്‍സരാര്‍ത്ഥിയായ പെണ്‍കുട്ടി നില്‍ക്കുന്നു. പാട്ടിനെ വിലയിരുത്തിക്കഴിഞ്ഞ ശേഷം പെട്ടെന്നാണ്‌ വിധികര്‍ത്താവായ പ്രശസ്ത ഗായകന്‍ ശ്രീ. എം ജി ശ്രീകുമാറിന്റെ ചോദ്യം.
     "പ്രേതം, ഭൂതം, പിശാച്, ചെകുത്താന്‍ ഇവയൊക്കെ ശരിക്കും ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ?"

     അപ്രതീക്ഷിതമായ ചോദ്യം കേട്ട് പെണ്‍കുട്ടി ഒട്ടമ്പരപ്പോടെ പറഞ്ഞു:
     
       "ഇല്ല. എങ്കിലും പേടി തോന്നാറുണ്ട്."
    
     "ഒന്നു കൂടി വ്യക്തമായി പറയൂ. പ്രേതത്തെ പേടിയുണ്ടോ? അവയെല്ലാം ശരിക്കും ഉള്ളതാണെന്നു കരുതുന്നുണ്ടോ?"
        "ഇല്ല, എങ്കിലും പ്രേത സിനിമകളും സീരിയലുകളും കണ്ട ശേഷം ഉറങ്ങാന്‍ കിടന്നാല്‍ പേടി തോന്നാറുണ്ട്."

     "അങ്ങനെയുന്നുമില്ലെടേയ്, എല്ലാം വെറും അന്ധവിശ്വാസമാണെടേയ്. "

     ഓരോ മല്‍സരാര്‍ത്ഥിക്കുവേണ്ടിയും പ്രത്യേകം പ്രത്യേകം സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്ന ശ്രീ എം ജി ശ്രീകുമാറാണ്‌ ഇത്ര ലാഘവത്തോടെ ഈ വിഷയത്തോട് പ്രതികരിച്ചത്.

രംഗം 2

     മേല്‍ സംഭവം നടന്നതിന്റെ പിറ്റേ ദിവസം. എന്റെ സഹപ്രവര്‍ത്തകനായ അബ്ദുല്‍ ഗഫൂറിനോട് തമാശായ്ക്കുവേണ്ടി ചോദിച്ചു.

     "ഗഫൂറേ, നീ പ്രേതം, യക്ഷി, ഭൂതം, പിശാച്, കുട്ടിച്ചാത്തന്‍, ചെകുത്താന്‍ ഇവയില്‍ വിശ്വസിക്കുന്നുണ്ടോ?"
     "പ്രേതം, യക്ഷി, കുട്ടിച്ചാത്തന്‍ ഇവയിലൊന്നും വിശ്വാസമില്ല. പക്ഷേ ചെകുത്താന്‍, ജിന്ന്, മലക്ക്, ഇവയിലൊക്കെ നല്ല വിശ്വാസമുണ്ട്."

     "അതെന്താ ഗഫൂറേ ഒരു പക്ഷപാതം?"
      "ജിന്ന്‌, മലക്ക്, ചെകുത്താന്‍ ഇവയിലൊക്കെ വിശ്വസിക്കണമെന്ന് ഞങ്ങളുടെ കിതാബില്‍ പറഞ്ഞിട്ടുണ്ട്."

*********************************************************************

     ഇതില്‍ ആദ്യ സംഭവമെടുക്കാം. പ്രേതം, യക്ഷി, ഭൂതം, പിശാച് ഇവയിലൊക്കെ അന്ധമായി വിശ്വസിക്കുന്ന ഒരുപാടാളുകള്‍ ഇന്നുമുണ്ട്. അവയിലുള്ള വിശ്വാസത്തെ ശ്രീ. എം ജി ശ്രീകുമാര്‍ എങ്ങനെയാണ്‌ നിരാകരിച്ചത്? അത് ഏതെങ്കിലും 'അഭൗമശക്തി' യുടെ ആജ്ഞപ്രകാരമല്ലെന്നു വ്യക്തം. എന്തെങ്കിലും വെളിപാടു മൂലവുമല്ല, പിന്നെയോ? കഴിഞ്ഞ കാല ജീവിതത്തിനിടയില്‍ അദ്ദേഹം ആര്‍ജിച്ച ശാസ്ത്ര ജ്ഞാനവും അതുവഴി ആര്‍ജിച്ച യിക്തിബോധവും തന്നെയാണ്‌ അദ്ദേഹത്തെ ഇത്തരമൊരു നിരാകരണത്തിനു പ്രേരിപ്പിച്ചത്. ഇത്തരം 'തരംതാണ' വിശ്വാസങ്ങള്‍ തന്നെപ്പോളൊരാള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കരുതുന്നുണ്ടാകാം.

     ഇനി രണ്ടാമത്തെ സംഭവം. ഇവിടെ ഗഫൂര്‍ പ്രേതം, യക്ഷി, കുട്ടിച്ചാത്തന്‍ ഇവയെ തള്ളിക്കളഞ്ഞതും അതേ മാനദണ്ഡപ്രകാരമാകാം. തന്റെ മതം അനുശാസിക്കുന്നില്ല എന്ന കാരണവും അതിനുണ്ടാകാം.

     ഇനി നമുക്കൊരു കാര്യം പരിശോധിക്കാം. ശ്രീ. എം ജി ശ്രീകുമാറും, എന്റെ സുഹൃത്ത് ഗഫൂറും കുറേ അന്ധവിശ്വാസങ്ങളെ തള്ളിക്കളഞ്ഞത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണോ? അങ്ങനെ ചെയ്യുന്നത് പാപമാണോ? ഇക്കാര്യത്തില്‍ തങ്ങളുടെ ശാസ്ത്രബോധവും യുക്തിയും അവര്‍ പ്രയോഗിച്ചത് സാമൂഹ്യവിരുദ്ധമായ ഒരു സംഗതിയാണോ? അങ്ങനെയാണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല.

ആരാണ്‌ യുക്തിവാദി?

     ആരാണ്‌ ഒരു യുക്തിവാദി? മതവിശ്വാസികളില്‍നിന്നുപരിയായി എന്ത് സവിശേഷതയാണ്‌ യുക്തിവാദിക്കുള്ളത്? ജീവിതത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനം വിഷയങ്ങളിലും ഈ രണ്ടു വിഭാഗവും സമന്മാരാണ്‌. മതവിശ്വാസി ഒട്ടു മിക്ക കാര്യങ്ങളിലും യുക്തിബോധം മുറുകെ പിടിക്കുന്നുണ്ട്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിരാകരിക്കാനും ഇവര്‍ ഇതേ യുക്തിബോധത്തെത്തന്നെയാണ്‌ ആശ്രയിക്കുന്നത്.

ഒരു ഉദാഹരണം:

     പരലോക വിശ്വാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് ജമാ അത്തെ ഇസ്ലാമി സ്ഥാപകനായ അബുല്‍ അ അ്‌ലാ മൗദൂദി പറയുന്നത് നോക്കൂ:

     " ഒരു പക്ഷക്കാരുടെ അഭിപ്രായം മരണാനന്തരം മനുഷ്യന്‍ നിശ്ശേഷം നശിച്ചു മണ്ണായി പോകുമെന്നും അനന്തരം മറ്റൊരു ജീവിതവുമില്ലെന്നാണ്‌. അവര്‍ പറയുന്നതിതാണ്‌. മരണാനന്തരം ആരെങ്കിലും ജീവിച്ചതായി ഞങ്ങള്‍ കണ്ടിട്ടില്ല; മരിക്കുന്നവരെല്ലാം മണ്ണില്‍ ലയിച്ച് പോകുന്നതാണ്‌ ഞങ്ങള്‍ കാണുന്നത്. അതിനാല്‍ മരണാനന്തരം ആരും ജീവിച്ചതായി കണ്ടില്ലെങ്കില്‍ മരണാനന്തരം എന്താകുമെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ എന്നു മാത്രമല്ലേ നന്നെക്കവിഞ്ഞാല്‍ അവര്‍ക്കു പറയാനവകാശമുള്ളു? അവിടന്ന് മുന്നോട്ടു കടന്ന് മരണാനന്തരം ഒന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാം എന്ന് വാദിക്കുവാന്‍ അവരുടെ പക്കല്‍ എന്ത് തെളിവാണുള്ളത്?

     ഈ 'വാദം' വളരെ ന്യായമാണെന്ന കാര്യത്തില്‍ സംശയമില്ല.

     " ഇനി രണ്ടാമത്തെ അഭിപ്രായമെടുത്തുനോക്കുക. അവര്‍ പറയുന്നത് മനുഷ്യന്റെ കര്‍മ്മഫലങ്ങളനുഭവിക്കുവാനായി അടിക്കടി ഈ ലോകത്തേക്കുതന്നെ പുനര്‍ജന്മമെടുത്ത് വരുന്നുവെന്നാണ്‌. മനുഷ്യന്റെ ഇപ്പോളത്തെ കര്‍മ്മഫലങ്ങള്‍ ചീത്തയാണെങ്കില്‍ അടുത്ത ജന്മത്തില്‍ നായ, പൂച്ച, മുതലായ ജന്തുക്കളോ വൃക്ഷമോ നീചാകൃതിയില്പെട്ട മനുഷ്യനോ ആയി ജനിക്കുമെന്നും ഇനി സല്‍കര്‍മ്മം ചെയ്തവനാണെങ്കില്‍ അടുത്ത ജന്മത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ ഉല്‍കൃഷ്ട പദവിയിലെത്തുമെന്നുമാണ്‌ അവരുടെ വാദം. ഈ വിശ്വാസമാണ്‌ ചില കെട്ടുറപ്പില്ലാത്ത മതങ്ങളില്‍ കണപ്പെടുന്നത്. ( കട്ടി കൂട്ടല്‍ നമ്മുടെ വക)

     "ഇപ്പോള്‍ ചോദ്യമുദിക്കുന്നത് ആദ്യം എന്ത് വസ്തുവായിരുന്നുവെന്നാണ്‌. ആദ്യം മനുഷ്യനായിരിന്നുവെന്നാണുത്തരമെങ്കില്‍, അതിനു മുമ്പ് മൃഗമോ വൃക്ഷമോ ആയിരുന്നുവെന്നും സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ പ്രസ്തുത മനുഷ്യരൂപം എന്തൊരു സല്‍കര്‍മ്മത്തിന്റെ ഫലമായി ലഭിച്ചുവെന്ന ചോദ്യമുല്‍ഭവിക്കുന്നതാണ്‌. ഇനി ആദ്യം മൃഗമോ വൃക്ഷമോ ആയിരുന്നുവെന്നാണ്‌ പറയുന്നതെങ്കില്‍ അതിനു മുമ്പ്‌ മനുഷ്യനായിരുന്നുവെന്നും സമ്മതിക്കേണ്ടി വരും. അല്ലാത്ത പക്ഷം പ്രസ്തുത മൃഗത്തിന്റെയോ വൃക്ഷത്തിന്റെയോ രൂപം ഏതൊരു ദുഷ്മര്‍മ്മത്തിന്റെ ഫലമായി ലഭിച്ചുവെന്ന ചോദ്യവും ഉല്‍ഭവിക്കും. ചുരുക്കത്തില്‍ ഈ ആദര്‍ശക്കാര്‍ക്ക് സൃഷ്ടികളുടെ ആരംഭം ഇന്ന ജന്മത്തില്‍ നിന്നാണെന്ന് തീരുമാനിക്കുക സാധ്യമല്ല. കാരണം, ഓരോ ജന്മവും മുന്‍ ജന്മത്തിന്റെ കര്‍മ്മഫലമാണെന്ന് തീരിമാനിക്കണമെങ്കില്‍ ഓരോ ജന്മത്തിനും മുമ്പ് മറ്റൊരു ജന്മമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്‌. അതാകട്ടെ യുക്തിക്ക് കടക വിരുദ്ധവുമാണ്‌." (കട്ടി കൂട്ടല്‍ നമ്മുടെ വക)

     എത്ര യുക്തി ഭദ്രമായിട്ടാണ്‌ യുക്തിവാദികളെപ്പോലും വെല്ലുന്ന വിധത്തില്‍ മൗദൂദി പുനര്‍ജന്മ സിദ്ധാന്തത്തെ തൊലിപൊളിച്ചടുക്കിയിരിക്കുന്നത്!! മത വിശ്വാസികള്‍ക്ക് യുക്തിബോധമില്ലെന്ന് നമുക്കെങ്ങനെ പറയാനാകും?

     ഇനിയാണ്‌ പ്രശ്നം ഉല്‍ഭവിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ തലനാരിഴകീറി പരിശോധിക്കാനും തള്ളിക്കളയുവാനും പരിഹസിക്കുവാനും സ്വന്തം യുക്തിബോധത്തെ നിര്‍ലോഭം ഉപയോഗിക്കുന്ന ഒരു മത വിശ്വാസി സ്വന്തം മതത്തിന്റെയും അന്ധവിശ്വാസത്തിന്റയും കാര്യം വരുമ്പോള്‍ ഈ യുക്തിബോധത്തെ സൗകര്യപൂര്‍വ്വം മാറ്റിവെയ്ക്കുന്നു.

     മൗദൂദിയുടെ തന്നെ യുക്തിവാദം കാണുക:

     "ഇനി മൂന്നാമത്തെ ആദര്‍ശമെടുക്കാം. അതില്‍ ഏറ്റവും പ്രഥമമായി വിവരിക്കുന്നത്, ഈ ലോകത്തിനൊരന്ത്യം വരുമെന്നും ദൈവം ഇഹലോകമാകുന്ന വ്യവസായശാല നശിപ്പിച്ച് സര്‍വ്വോപരി ഉന്നതവും അനശ്വരവുമായ മറ്റൊരു പുതിയ ലോകം സൃഷ്ടിക്കുമെന്നുമാണ്‌. ഈ സംഗതി ശരിയാണെന്നതില്‍ സംശയത്തിനൊട്ടും തന്നെ പഴുതില്ല."(കട്ടികൂട്ടല്‍ നമ്മുടെ വക)

     എങ്ങനെയുണ്ട് സ്വന്തം മതത്തിന്റെ കാര്യത്തില്‍ പ്രയോഗിച്ച യുക്തി? മറ്റുള്ള മത വിശ്വാസങ്ങളെയും നാസ്തികത്വത്തെയും വരെ യുക്തിബോധമുപയോഗിച്ച് നിരാകരിക്കുന്ന മതവിശ്വാസിക്ക് തന്റെ വിശ്വാസം ശരിയാണെന്നതില്‍ 'സംശയത്തിനൊട്ടും തന്നെ പഴുതില്ല'. ഇവിടെ ഒരു മതത്തിന്റെ വിശ്വാസങ്ങളെ മാത്രം പരിശോധിക്കുകയല്ല; എല്ലാ മതവിശ്വാസികളും പിന്തുടരുന്ന രീതിയെ പരിശോധിക്കുകയാണ്‌. എല്ലാ മത വിശ്വാസികളും ഇതേ നയം തന്നെയാണ്‌ വിശ്വാസകാര്യത്തില്‍ പ്രയോഗിക്കുന്നത്.

     നമ്മള്‍ പറഞ്ഞു വന്നത് യുക്തി ബോധത്തെക്കുറിച്ചാണ്‌. യുക്തി ബോധം യുക്തിവാദിയുടെ മാത്രം കുത്തകയൊന്നുമല്ലെന്ന് പറഞ്ഞല്ലോ. യുക്തിവാദി അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കുമ്പോള്‍ മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം.

     നൂറ് മതങ്ങളുണ്ടെന്നിരിക്കട്ടെ. ഓരോ മതവിശ്വാസിയും തന്റെ മതത്തിന്റെ ദൈവത്തെ മാത്രം പരിശോധനയേതുമില്ലാതെ സ്വീകരിക്കുകയും ബാക്കി തൊണ്ണൂറ്റൊമ്പത് ദൈവങ്ങളെയും യുക്തിപൂര്‍വ്വം തള്ളിക്കളയുകയും ചെയ്യുന്നു. യുക്തിവാദിയാകട്ടെ ബാക്കിവരുന്ന ഒരു ദൈവത്തെകൂടി തള്ളിക്കളയുന്നു. മതവിശ്വാസി 99 ദൈവങ്ങളുടെ കാര്യത്തില്‍ നാസ്തികനാകുമ്പോള്‍ യുക്തിവാദി ബാക്കിവരുന്ന് ഒന്നു കൂടി കൂട്ടി 100 ദൈവങ്ങളുടെയും കാര്യത്തില്‍ നാസ്തികനാകുന്നു. വ്യതാസം ഒന്നു മാത്രം; വെറും ഒന്ന്. (ബഹുദൈവ വിശ്വസികളുടെ കാര്യത്തില്‍ ഈ എണ്ണത്തില്‍ ചെറിയ വ്യത്യാസം കാണാം.)

മൗദൂദിയെ ഒന്നു കൂടി വായിക്കുമ്പോല്‍ ഇത് വ്യക്തമാകും.

1. "പരലോകത്തിലുള്ള നമ്മുടെ വിശ്വാസം വാസ്തവത്തില്‍ യുക്തിയെ ആസ്പദിച്ചുള്ളതല്ല. അടിയുറച്ച വിശ്വാസമാണതിന്റെ അടിസ്ഥാനം."- ഇസ്ലാം- പേജ് -123)
2. മലക്കുകളുടെ ആസ്തിക്യത്തില്‍ വിശ്വസിക്കാന്‍ നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. (പേജ്-106)

     യുക്തിവാദം ഒരു പരിശോധനാരീതിയാണ്‌; ഒപ്പം ഒരു ജീവിത രീതിയും. ജീവിതത്തില്‍ വന്നു ചേരുന്ന സകലമാന പ്രശ്നങ്ങളെയും ശാസ്ത്രീയമായി പരിശോധിക്കുകയും അതിന്‌ യുക്തമായ പരിഹാരങ്ങള്‍ കണ്ടെത്തുകയുമാണ്‌ ഈ രീതി. സായി ബാബയുടെ ചിത്രത്തില്‍ നിന്ന് ഭസ്മം ഉതിരുമ്പോളും, മാതാവിന്റെ രൂപത്തില്‍ നിന്ന് കണ്ണീര്‌ വരുമ്പോളും ഗണപതി പാലു കുടിക്കുമ്പോളും ആത്മാവു്‌ ടമ്പ്ലര്‍ ചലിപ്പിക്കുമ്പോളും, ചെകുത്തനെ കല്ലെറിഞ്ഞു ഓടിക്കുമ്പോളും, യുക്തിവാദിക്ക് പിന്നാലെ ഓടേണ്ടി വരാത്തത് ഈ പരിശോധനാരീതി പിന്തുടരുന്നതുകൊണ്ടാണ്‌. യുക്തിവാദ രീതിയില്‍ മത ദൈവങ്ങളെ പരിശോധിക്കുമ്പോള്‍ എത്തിച്ചേരുന്ന നിഗമനമാണ്‌ നിരീശ്വരവാദം. മതങ്ങള്‍ വേഷം കെട്ടിച്ചവതരിപ്പിക്കുന്ന 'ദൈവം' ഇല്ല എന്ന് വിശ്വസിക്കുന്നതല്ല; മറിച്ച് ഉണ്ട് എന്ന് വിശ്വസിക്കാതിരിക്കുന്നതാണ്‌ നിരീശ്വരവാദം. അതുകൊണ്ടുതന്നെ നിരീശ്വരവാദം മറ്റേതൊരു വിശ്വാസത്തെയും പോലെ മറ്റൊരു വിശ്വാസം മാത്രമാണെന്ന ചില മതവാദികളുടെ സ്ഥിരം പല്ലവി കാപട്യമാണ്‌..


     മത ദൈവങ്ങളെക്കുറിച്ച് വിമര്‍ശിക്കുമ്പോള്‍ ഒരു 'സൂപ്പര്‍നാച്ചുറല്‍ പവറിനെ' കെട്ടിയെഴുന്നെള്ളിക്കാന്‍ ശ്രമിക്കാറുണ്ട് ചിലര്‍. എന്നാല്‍ അവര്‍ വിശ്വസിക്കുന്ന മതത്തിലൊന്നും അത്തരമൊരു ദൈവത്തെ കാണാന്‍ കഴിയില്ല എന്നതാണ്‌ വാസ്തവം. മാത്രമല്ല അവരുടെ ഒരു ദൈവവും അത്തരമൊരു ദൈവത്തെ വെച്ചു പൊറുപ്പിക്കുകയുമില്ല. തന്റെ മത ദൈവത്തിന്‌ യുക്തിബോധത്തിനുമുന്നില്‍ നിലനില്പ്പില്ലെന്നു മനസ്സിലാ‍കുമ്പോള്‍ വാദത്തിനുവേണ്ടി എഴുന്നെള്ളിക്കുന്നതാണ്‌ ഈ 'പ്രകൃത്യാതീതശക്തിയെ'. ഇനി ഒരു പ്രകൃത്യാതീത ശക്തിയെ വാദത്തിനു വേണ്ടി ചര്‍ച്ചക്കെടുത്താല്‍ തന്നെ ആ 'ശക്തി', തന്നെമാത്രം എല്ലാവരും ആരാധിക്കണമെന്ന് കല്പ്പിക്കാനും തന്നെ ആരാധിച്ചില്ലെങ്കില്‍ നരകത്തിലിട്ട് കരിയ്ക്കുമെന്ന് ഭീഷണിപ്പെടുത്താനും മാത്രം അല്പനാണോയെന്ന് പറയുവാന്‍ അവര്‍ ബാധ്യസ്ഥരാണ്‌. ആ ശക്തി തന്റെ കഴിവുകളെക്കുറിച്ച് നിസ്സാരനായ തന്റെ സൃഷ്ടികളോട് പൊങ്ങച്ചം പറയുകയും ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുകയും ചെയ്യുമോ? ആ ശക്തി പൂജാ ദ്രവ്യങ്ങള്‍ സ്വീകരിച്ച് അതിന്റെ അളവു നോക്കി അനുഗ്രഹിക്കുന്ന കൈക്കൂലിക്കാരനായ ഒരു സര്‍ക്കാര്‍ ഗുമസ്തനെപ്പോലെ ഒരു അത്യാര്‍ത്തിക്കാരനാണോ എന്നും അതിന്റെ സൃഷ്ടാക്കള്‍ വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്‌.

      ഇനി നമുക്ക് ശ്രീ എം ജി ശ്രീകുമാറിലേക്കു്‌ തിരിച്ചുവരാം.യക്ഷി, പിശാച്, പ്രേതം ചെകുത്താന്‍ തുടങ്ങിയ അന്ധവിശ്വാസങ്ങളെ തള്ളുവാന്‍ അദ്ദേഹം സ്വീകരിച്ച അതേ മാനദണ്ഢമുപയൊഗിച്ച് നമുക്ക് അദ്ദേഹത്തിന്റെ 'സര്‍വ്വേശ്വരനെയും' വിലയിരുത്തിക്കൂടേ? അങ്ങനെ ചെയ്യുന്നത് കൊടും പാപമാണോ?

     ശ്രീ ഗഫൂറിന്‌ അന്യ മത വിശ്വാസങ്ങളായ പ്രേതം, യക്ഷി, കുട്ടിച്ചാത്തന്‍ തുടങ്ങിയ അന്ധവിശ്വാസങ്ങളെ തള്ളിക്കളയുമ്പോളും അദ്ദേഹത്തിന്റെ മതത്തിലെ അതേ സ്റ്റാന്റേര്‍ഡുള്ള അന്ധവിശ്വാസങ്ങളെ ലജ്ജയില്ലാതെ ന്യായീകരിക്കേണ്ട ഗതികേടെന്തുകൊണ്ടാണ്‌ ഉണ്ടായത്?

     ഇതില്‍ ഏത് നിലപാടണ് ശാസ്ത്രബോധവും യുക്തിബോധവുമുള്ള ഒരു മനുഷ്യന്‌ അഭികാമ്യം?

     ഇനി പറയൂ. കള്ളന്‍, കൊള്ളക്കാരന്‍, കൊലപാതകി, വ്യഭിചാരി, വഞ്ചകന്‍- ഇക്കൂട്ടത്തില്‍ എത്രാമത്തെ നമ്പറിട്ടാണ്‌ നിങ്ങള്‍ യുക്തിവാദി, നിരീശ്വരവാദി എന്നിവരെ ചേര്‍ക്കാന്‍ പോകുന്നത്?

226 comments:

«Oldest   ‹Older   201 – 226 of 226
SMASH said...

ഈ ചര്‍ച്ച നിര്‍ത്തുന്നതാണ്‌ എല്ലാവര്‍ക്കും ആരോഗ്യകരം...
ചക്കെന്നു പറഞ്ഞാല്‍ കൊക്കെന്നാണല്ലോ തിരിയുക പിന്നെങ്ങനാ....
അല്ലെങ്കിലും ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടിപറഞു ശീലമില്ലല്ലോ.. എന്താ അതിന്റെ ആവശ്യം അല്ലെ?. ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇല്ലെങ്കിലും, എന്തെങ്കിലുമൊക്കെ വാലും തലയുമില്ലാതെ എഴുതിപ്പിടിപ്പിച്ച് ചുട്ട മറുപടി കൊടുത്തു എന്ന് സ്വയം ആശ്വസിക്കുക എന്നതാണല്ല്ലോ അതിന്റെയൊരു രീതി ല്ലേ?. "ഞമ്മന്റെ ആള്‍ക്കാര്‍ അവരെ തോലിപ്പിശ്ശു" എന്നു വരണമല്ലോ!.അതിനിതൊക്കെ ധാരാളം..നടക്കട്ട് നടക്കട്ട്

SMASH said...
This comment has been removed by the author.
SMASH said...

ഷാനേ നമ്മളൊക്കെ നരകത്തിലേയ്ക്കാ....ഇനി എന്തു ചെയ്യും, പേടിയായിട്ടു വയ്യ..സ്വര്‍ഗ്ഗത്തിലേയ്ക്ക് വല്ലവരും റെക്കമെന്റ് ചെയ്യാന്‍ ഉണ്ടോ? കയ്യും കാലും പിടിച്ചിട്ടായാലും വേണ്ടില്ല.. വല്ല രക്ഷയുമുണ്ടോ..?

ഓഫ്: പാവം ശ്രീബുദ്ധനൊക്കെ നരകത്തില്‍ കിടന്ന് ഇപ്പ എന്തായോ എന്തൊ!!

സന്തോഷ് said...

പൂച്ച 1: കോഴിയൊ മുട്ടയോ ആദ്യമുണ്ടായത്?
പൂച്ച 2: എന്താ സംശയം? മുട്ട!
പു.1: കോഴിയില്ലാതെ മുട്ടയുണ്ടാകുമോ?
പു.2: ആ കോഴിയുണ്ടായത് മുട്ടവിരിഞ്ഞല്ലേ?
പു.1: മുട്ട വേണമെങ്കില്‍ കോഴി വേണ്ടേ?
പൂച്ച 3 : ജീവശാസ്ത്രം പറയുന്നത് ആദ്യമുണ്ടായത് കോഴിയൊ മുട്ടയോ അല്ല...
പു.1ഉം2ഉം ഒരുമിച്ച്: ആരെടാ അത്? കോഴി-മുട്ട നിഷേധി! കൊല്ലവനെ!

ഹിന്ദു വര്‍ഗീയവാദി said...

എന്റെ ദുശീലാ നിങ്ങളുടേത് യുക്തിരഹിത വാതവും എന്തിനെയെങ്കിലും വിശ്വസിച്ചു സമര്‍പ്പിച്ചു ജീവിക്കുന്നവന്‍ പരിപൂര്‍ണ്ണ യുക്തിവാദിയും ആകുന്നു....

ea jabbar said...

മദ്യം അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ എണ്ണുക തന്നെയാണു ഖുര്‍ ആന്‍ ചെയ്തത്. അതല്ലാതെ ചാണകത്തിനിടയില്‍നിന്നു പാല്‍ വരുന്നു എന്നു പറഞ്ഞപോലെ മോശമായ കാര്യവും നല്ല കാര്യവും എന്നുദ്ദേശിച്ചു പറഞ്ഞതല്ല. ഈ വാക്യത്തിനു തഫ്സീറുകളെല്ലാം അതേ അര്‍ഥം തന്നെയാണു നല്‍കുന്നത്. മദ്യം നിരോധിക്കുന്നതിനു മുമ്പ് ഇറങ്ങിയതാണിതെന്നു പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നതു അതുകൊണ്ടാണ്.
ഇതാ തെളിവ്:‌
And of the fruits of date-palms and vines, [comes forth] a fruit, from which you draw an intoxicant, a wine that intoxicates — it [the wine] is referred to by the verbal noun [sakaran, ‘intoxicant’], and this [verse] came before it was prohibited — and goodly provision, such as dates, raisins, vinegar, and molasses. Surely in that, which is mentioned, there is a sign, indicating His power, exalted be He, for a people who understand, [a people who] reflect.[ജലലൈന്‍]


(And of the fruits of the date-palm, and grapes, whence ye derive strong drink) intoxicants. But this is abrogated; it is also said that this means: you derive food from it (and (also) good nourishment) a lawful nourishment such as vinegar, treacle, raisin and other things. (Lo! Therein) in that which I have mentioned to you, (is indeed a portent) a sign (for people who have sense) for people who believe.[ഇബ്നു അബ്ബാസ്]

chithrakaran:ചിത്രകാരന്‍ said...

നിത്യ ജീവിത സന്ദര്‍ഭങ്ങളിലൂടെ വിശ്വാസിയേയും അവിശ്വാസിയേയും അടിമുടി യുക്തിപരിശോധനക്കു വിധേയമാക്കുന്ന
ലളിതമനോഹരമായ പോസ്റ്റ് !!!

സുശീല്‍ കുമാറിന്റെ താഴെക്കൊടുത്ത കണ്ടെത്തലാണ് ചിത്രകാരന് അത്യാകര്‍ഷകമായി അനുഭവപ്പെട്ടത്. സത്യത്തിന്റെ നഗ്നസൌന്ദര്യം പൊഴിക്കുന്ന മഹത്തായ നിരീക്ഷണം തന്നെയാണത്. ഓര്‍മ്മിക്കാനായി, അതൊന്നു ബോള്‍ഡാക്കി താഴെ ചേര്‍ക്കുന്നു:

“നൂറ് മതങ്ങളുണ്ടെന്നിരിക്കട്ടെ. ഓരോ മതവിശ്വാസിയും തന്റെ മതത്തിന്റെ ദൈവത്തെ മാത്രം പരിശോധനയേതുമില്ലാതെ സ്വീകരിക്കുകയും ബാക്കി തൊണ്ണൂറ്റൊമ്പത് ദൈവങ്ങളെയും യുക്തിപൂര്‍വ്വം തള്ളിക്കളയുകയും ചെയ്യുന്നു. യുക്തിവാദിയാകട്ടെ ബാക്കിവരുന്ന ഒരു ദൈവത്തെകൂടി തള്ളിക്കളയുന്നു. മതവിശ്വാസി 99 ദൈവങ്ങളുടെ കാര്യത്തില്‍ നാസ്തികനാകുമ്പോള്‍ യുക്തിവാദി ബാക്കിവരുന്ന് ഒന്നു കൂടി കൂട്ടി 100 ദൈവങ്ങളുടെയും കാര്യത്തില്‍ നാസ്തികനാകുന്നു. വ്യതാസം ഒന്നു മാത്രം; വെറും ഒന്ന്. (ബഹുദൈവ വിശ്വസികളുടെ കാര്യത്തില്‍ ഈ എണ്ണത്തില്‍ ചെറിയ വ്യത്യാസം കാണാം.)”

വെറും ഒരു ശതമാനത്തിന്റെ വ്യത്യാസം മാത്രമേ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ളു എന്നത്
ചെറിയൊരു വ്യതാസമാണെങ്കിലും, വിശ്വാസിയെ മന്ദബുദ്ധിയെന്നും, അടിമയെന്നും ചീത്തപ്പേരു കേള്‍പ്പിക്കുന്നതും,കൊടുംഭീകരനായും,മതഭീകരവാദിയായും വേഷം കെട്ടിക്കുന്നതും ആ ഒരു ശതമാനമാണെന്ന യാഥാര്‍ത്ഥ്യം ഗൌരവത്തോടെ പരിഗണിക്കേണ്ടതുണ്ട്.

പൊതുവെ യുക്തിവാദ ചര്‍ച്ചകളോട് താല്‍പ്പര്യമില്ലാത്ത ചിത്രകാരന് ഈ പോസ്റ്റ് ഇപ്പോഴാണ് വായിക്കാനായത്. അതും ബ്രൈറ്റിന്റെ പോസ്റ്റിലെ ലിങ്ക് കാരണം.
കാരണം, യുക്തിവാദപരമായ പോസ്റ്റുകള്‍ പലപ്പോഴും ഈ ആര്‍ജ്ജിതമന്ദബുദ്ധികളായ വിശ്വാസികളെ ശാസ്ത്രത്തിന്റേയും ചരിത്രത്തിന്റേയും രാമായണം മുഴുവന്‍ വായിപ്പിച്ച് സീതാ-രാമന്മാരുടെ ബന്ധം ബോധ്യപ്പെടുത്താനുള്ള വൃഥാവ്യായാമം മാത്രമാകുകയാണ് പതിവ്. കമന്റെഴുത്തിലൂടെ ആ മാര്‍ഗ്ഗത്തിലൂടെത്തന്നെയാണ് ഈ പോസ്റ്റും സഞ്ചരിച്ചത്.(ശാസ്ത്രബോധമുള്ള ശക്തരായ ചില ബ്ലോഗര്‍മാരെ കാണാനായി എന്നതാണ് കമന്റുകളിലൂടെ ലഭിച്ച ഗുണം) പക്ഷേ, പോസ്റ്റ് വളരെ വ്യത്യസ്തമായി,
നമ്മുടെ വര്‍ത്തമാനകാലത്തെ സുപരിചിതമായ ഉദാഹരണങ്ങളിലൂടെ വിശ്വാസിക്കുപോലും ആത്മപരിശോധന നടത്താന്‍ അവസരം നല്‍കിക്കൊണ്ടുള്ള വിദഗ്ദവും ലളിതവുമായ മെയ്‌വഴക്കത്തോടുകൂടിയ നല്ലൊരു ശ്രമമായിരിക്കുന്നു.
ജന മനസ്സിലേക്കിറങ്ങാന്‍ സുപരിചിതമായ വര്‍ത്തമാന ദൃഷ്ടാന്തങ്ങളോളം അനായാസമായ മറ്റൊരു വഴിയില്ല.

ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ സുശീല്‍ കുമാര്‍ !!!!

Unknown said...

എനിക്കു ഒരു യുക്തി മാത്രം കണ്ണ് തുറക്കുന്നതും- അടക്കുന്നതും..

varghesepunnala said...

civilization will not attain perfection until the last stone, from the last church, falls on the last priest

varghesepunnala said...

ivilization will not attain perfection until the last stone, from the last church, falls on the last priest

najeebblogger said...

വളരെ നന്നായിരിക്കുന്നു , മറ്റു മത ദൈവങ്ങളുടെ കുറ്റവും യുക്തിയില്ലായമയും പഠിപ്പിക്കുന്നവര്‍ തങ്ങളുടെ ദൈവങ്ങളെ പറ്റീ എന്തും വിശ്വസിക്കാന്‍ തയ്യാറാവുന്നു .

Unknown said...

താങ്കളുടെ സൈറ്റ് നന്നായിട്ടുണ്ട്...ഇതിലെ പ്രതിപാദ്യവിഷയങ്ങള്‍ നന്നായിട്ടുണ്ട്. പക്ഷെ ഒരു കാര്യം പറയാന്‍ വിചാരിക്കുന്നു. ധര്‍മവുമില്ല,സത്യവുമില്ല.. മറ്റുള്ളവരുടെ മുതലുകള്‍ കട്ടിറ്റായാലും സുഖിക്കണം എന്ന് പറഞ്ഞ ആളുടെ പേരില്‍ വേണമായിരുന്നോ ഈ സൈറ്റ്......! മംഗളം.!

സുശീല്‍ കുമാര്‍ said...

Hari പറഞ്ഞു:
"‍ധര്‍മവുമില്ല,സത്യവുമില്ല.. മറ്റുള്ളവരുടെ മുതലുകള്‍ കട്ടിറ്റായാലും സുഖിക്കണം എന്ന് പറഞ്ഞ ആളുടെ പേരില്‍ വേണമായിരുന്നോ ഈ സൈറ്റ്......! മംഗളം.!"

ഹരി,

ചാര്‍വ്വകം എന്ന പേരിനെക്കുറിച്ചാണ്‌ താങ്കള്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നു. ചാര്‍വ്വാകരെക്കുറിച്ച് അവരുടെ എതിരാളികള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ലേ ഇന്ന് ലഭ്യമായിട്ടുള്ളു? അവയുടെ എല്ലാ ഒറിജിനിലുകള്‍ നശിപ്പിക്കപ്പെട്ടു എന്ന് ചുരുക്കം. അതിനാല്‍ ചാര്‍വ്വാകരുടെ അഭിപ്രായങ്ങള്‍ എന്ന് പറഞ്ഞവയുടെ ശരിയായ അര്‍ത്ഥം നമ്മള്‍ ഊഹിക്കുകയേ നിവൃത്തിയുള്ളു. ഇന്ന് യുക്തിവാദികളെക്കുറിച്ച് എന്തൊക്കെ ആക്ഷേപങ്ങള്‍ പറയുന്നു? അവര്‍ ലൈംഗിക അരാജകവാദികളഅണ്‌ എന്നതാണ്‌ പ്രമാദമായ ഒരാരോപണം. സദാചാരമില്ലാത്തവരെന്നും മൂല്യബോധമില്ലാത്തവരെന്നും തരാതരം പോലെ ആക്ഷേപിക്കുന്നു. എന്നാല്‍ ഈ വിഷയങ്ങളില്‍ യുക്തിവാദികളുടെ അഭിപ്രായം പരിശോധിക്കുമ്പോഴോ?

ഭാരതത്തിലെ ഭൗതികവാദികളായിരുന്നു ചാര്‍വ്വാകന്മാര്‍. ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഭാരതീയ ദര്‍ശനങ്ങള്‍ മുഴുവന്‍ ആസ്തികങ്ങളായിരുന്നില്ലെന്ന് മാത്രമല്ല; ബഹുഭൂരിപക്ഷവും നാസ്തിക ദര്‍ശങ്ങളായിരുന്നു എന്ന് നമ്മള്‍ അറിയണം.

Unknown said...

Genetics ഒക്കെ വെച്ച് നോക്കിയാല്‍ യൂറോപിലെ ജനങ്ങളും, അറബി രാജ്യങ്ങളിലെ ജങ്ങളും തമ്മില്‍ - അതായതു ഇറാന്‍, ഇറാഖ, egypt തുടങ്ങിയവയൊന്നും വലിയ വ്യത്യാസം ഇല്ല. ഇറാനും, ഒക്കെ ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ ആയതു കൊണ്ട് മാത്രമാണ് പിന്നോട്ടയത്. അല്ലായിരുന്നെങ്ങില്‍ മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ ഒക്കെ എത്രയോ പുരോഗതി പ്രാപിച്ചിരുന്നു. ഇന്ന്നും ഇസ്ലാമിക രാജ്യങ്ങളില്‍ ഒക്കെ അവര്‍ എതിര്‍ക്കുന്ന കാഫിറിന്റെ സ്വാധീനം കാണാം.. റോഡ്‌ നിയമങ്ങള്‍ മുതല്‍, വലിയ കെട്ടിടങ്ങളുടെ നിര്‍മാണം, തുടങ്ങിയ എല്ലാ പ്രാഥമിക കാര്യങ്ങളിലും അമേരിക്ക പോലത്തെ രാജ്യങ്ങളുടെ സഹായത്തോടെ ആണ്. സ്വന്തമായി എന്തുണ്ട്..?? ഇസ്ലാം രാജ്യങ്ങള്‍ മാത്രമാണ് അന്യ രാജ്യ തൊഴിലാളികളെ ഇത്രത്തോളം ആശ്രയിക്കുന്നത്.... കാരണം അവര്‍ പിന്നോക്കാവസ്ഥയില്‍ ആണ്...lokathil, മൊത്തത്തില്‍ ഇസ്ലാമിന് എതിരെ ഒരു resistance നടക്കുന്നുണ്ട്. അത് സ്വാഭാവികം ആണ്. കാരണം മാറ്റം അനിവാര്യം ആണ്. survival of the fittest എന്ന് പറയുന്നത് പോലെ, ലോകത്ത് യോജിക്കതത്തെ സ്വാഭാവികമായി പുറം തള്ളപെടും.. അല്ലെങ്ങില്‍ മാറ്റത്തിനു വിധേയമാകും... കുറെ രാജ്യങ്ങള്‍ പര്‍ദ്ദ നിരോധിച്ചു. bangaladesil sബംഗ്ലാദേശില്‍ മൌദുടിയുടെ പുസ്തകങ്ങള്‍ നിരോധിച്ചു... രണ്ടു കൊല്ലം മുന്‍പ് പാകിസ്ഥാനില്‍ ശരിയത്ത് വേണ്ട എന്ന് അവിടുത്തെ മുസ്ലിങ്ങള്‍ തന്നെ അഭിപ്രായ വോട്ടെടുപ്പില്‍ പറഞ്ഞു. ..[ഇസ്ലാമിക നിയമങ്ങള്‍ അതെ പോലെ അനുസരിക്കുന്ന താലിബാന്റെ ഭരണം കണ്ടിട്ടാകണം.!] താലിബാന്‍ ശെരിയായ ഇസ്ലാമല്ല എന്ന് ചില ചിന്തകന്മാര്‍ പറയുന്നത് കേട്ടിട്ടുണ്ട്..പിന്നെ ഏതാണാവോ ശെരിയായ ഇസ്ലാമിക ഭരണം..?100 % ശരിയത്ത് പിന്തുടര്‍ന്ന അവര്‍ പിന്നെ ആരാണ്..?ഇസ്ലാമിക രാജ്യം വന്നാല്‍ ലോകം മുഴുവന്‍ പിന്നെ എന്ത് നിയമം ആണവോ കൊണ്ട് വരിക..?ശരിയത്തിനു കീഴില്‍ ജീവിക്കാന്‍ സാധ്യം അല്ല എന്ന് ജനങ്ങള്‍ക്ക്‌ തന്നെ വ്യക്തമായ സ്ഥിതിക്ക് പിന്നെ അതിനു ഈ കാലത്ത് എന്ത് പ്രസക്തി..? ആദ്യം മത പഠന ശാലകള്‍ നിരോധിക്കണം. ഇതു മതത്തിന്റെ ആയാലും.. കുട്ടികള്‍ സ്വതന്ത്ര മനസ്സോടെ വളരട്ടെ. മനസ്സ് വളര്‍ന്നിട്ടു മതി മത പഠനം.. അപ്പോള്‍ ഈ ചിന്തകന്മാര്‍ ഒക്കെ ശെരിയായ വഴിയില്‍ ചിന്തിക്കാന്‍ തുടങ്ങും. കുറച്ചു വാക്ക് കൂടി കടം എടുക്കട്ടെ, ഇടമുറുകിന്റെ പുസ്തകത്തില്‍ അവസാനം ഒരു വാചകം ഉണ്ട്.." മുഹമ്മദ്‌ നബി ജനിച്ചില്ലയിരുന്നെങ്ങില്‍ " എന്ന്. ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ അങ്ങിനെ ചിന്തിച്ചു പോകുന്നു...

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

ചിന്തകാ..ചക്ക എന്ന് പറയുമ്പോള്‍ മാങ്ങാ എന്ന് പറയരുത്.യുക്തിവാദികള്‍ ആരുടെയും എങ്കിലും ഹിടയത്തിനു വേണ്ടി കാത്തു നില്‍കുകയാണ്‌ എന്ന് ആരു എവിടെ പറഞ്ഞു.?
പിന്നെ, ആവാക്ക് ഞാന്‍ ജബ്ബാര്‍ മാഷിന്റെ അടുത്ത് നിന്നും കടം എടുത്തതിനു തന്നെ ആണ്. എന്ന് കരുതി അത് അദ്ദേഹത്തിന്റെ മാത്രം ചോദ്യം അല്ല..ആര്‍ക്കും ചോദിക്കാവുന്ന ഒരു ചെറിയ സംശയം ആണ്.ദൈവം മനുഷ്യനെ ഒരേ പോലെ പെടച്ചിരുന്നെങ്ങില്‍ ഈ പൊല്ലാപ്പ്ഒക്കെ ഉണ്ടാകുമായിരുന്നോ..?അതാണ് ഉദ്ദേശിച്ചത്. ഈ ദൈവസൃഷ്ടിയുംഒക്ക് ഒരു 'മായാവി കഥ' പോലയെകാണാന്‍ പറ്റു.വെറും ഒരു ബാലരമ എടുത്തു വ്യാഖ്യാനിക്കുകയാണ്എങ്കില്‍ ഇതിലും കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തുമായിരുന്നു..കാലഹരണപ്പെട്ട സിദ്ധാന്തങ്ങളും കെട്ടിപിടിച്ചു ഇരുന്നു,അതും സമകാലീന വസ്തുതകളും തമ്മില്‍ കൂട്ടിക്കെട്ടാന്‍ ചിന്തകനും മറ്റും പെട പാട് പെടുന്നത് കാണുമ്പൊള്‍ സഹതാപം തോന്നുന്നു. ഖുറാന്റെ പരിശുദ്ധത വിളിച്ചോതുന്ന നിങ്ങള്ക്ക് ഇടയില്‍ തന്നെ എത്ര വിഭാഗങ്ങള്‍ ഉണ്ട്..? ഖുര്‍ആന് ‍ഇത്ര perfectആണ്എങ്കില്‍ ഈവിഭാഗങ്ങള്‍ഉണ്ടാകുമായിരുന്നോ..?മലപ്പുറത്ത്‌ ഇടക്ക് ഉണ്ടാകുന്ന സംവാദങ്ങള്‍ എന്തിനാണ്..?നിങ്ങള്ക്ക് എത്രയും accurate ആണ് എങ്കില്‍ അഭിപ്രായവ്യത്യാസം എങ്ങിനെ ഉണ്ടായി..?youtube 'ല പോയി ഷിയാ സുന്നി സംവാദം ഒന്ന് നൊക്കു. ഇത്ര നല്ല ഒരു തമശ വേറെ ഇല്ല...തലച്ചോറ് വികസിക്കുംബോള്‍ തന്നെ മതം കുത്തിവെക്കുന്ന നിങ്ങള്‍ക്കൊന്നും മറ്റൊരു കാര്യം ചിന്തിക്കാന്‍ കഴിയില്ല. നിങ്ങളുടെ ഒക്കെ തലച്ചോറ് ഉറച്ചു കഴിഞ്ഞു... ഇസ്ലാം ഉള്ള രാജ്യങ്ങള്‍ ഒക്കെ പിന്നോക്കാവസ്ഥയില്‍ ആകുന്നതിന്റെ കാര്യവും അത് തന്നെ ആണ്. ലോകത്തി ല്‍ഏതെങ്കിലും ഒരു ഇസ്ലാമിക്‌ developed country ഉണ്ടോ..? ഇല്ല..സൗദി അറേബ്യയുടെ defence വരെ നോക്കുന്നത് അമേരിക്ക അല്ലെ..?അതായതു christians ..!എവിടെ പോയി പടച്ചോന്‍...?പടച്ചോന്റെ രക്ഷക്കും കാഫിര്‍ തന്നെ വേണോ..?വെറും കാട്ടറബി സംസ്കാരത്തില്‍ നിന്നും വന്ന ഒരു മതം എന്നല്ലാതെ ഒരു പ്രത്യേകതയും ഇസ്ലാമിന് ഇല്ല. അതിനെക്കാള്‍ നല്ല സംസ്കാരങ്ങള്‍ അതിനു ചുറ്റും ഉണ്ടായിരുന്നു.. അതെല്ലാം ഇസ്ലാം കാരണം ഇല്ലാതായി എന്നു തന്നെ പറയാം.. ഇസ്ലാമിന്റെ ജയം വാള് കൊണ്ടാണ് എന്നു ഒരു സര്‍വതിക സത്യം ആണല്ലോ... ... പരിഷ്കൃത സമൂഹത്തില്‍ ഇസ്ലലാമിക നിയമങ്ങള്‍ക്കും ,ഒരു മതത്തിനും സ്ഥാനമില്ല.christians കുറെ ഭേദമാണെന്ന് തോന്നുന്നു. പണ്ട് ബ്രുണോയെ ചുട്ടു കൊന്നതിനു ഇപ്പോലെങ്ങിലും പോപ്‌ മാപ്പ് പറഞ്ഞു.. Mia Culpa .!! മാത്രമല്ല പരിനമാസിധാന്തവും അവര്‍ അംഗീകരിച്ചു..ദൈവ സൃഷ്ടിയുടെ ശാസ്ത്രീയ വിശദീകരണം ആണത്രേ..!!!!!

അപ്പൊകലിപ്തോ said...

Rajesh PR said : >>>> ഇടമുറുകിന്റെ പുസ്തകത്തില്‍ അവസാനം ഒരു വാചകം ഉണ്ട്.." മുഹമ്മദ്‌ നബി ജനിച്ചില്ലയിരുന്നെങ്ങില്‍ " എന്ന്. ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ അങ്ങിനെ ചിന്തിച്ചു പോകുന്നു... <<<<

ഇടമുറുകിണ്റ്റെ ചാണകവും തിന്നോണ്ടിരുന്നാല്‍ പശി തീരില്ലെന്നു അനുഭവസ്തര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. മുഹമ്മദ്‌ എന്ന പേരിനൊടു ഇത്ര ഗര്‍വുള്ളവര്‍ ഇതുകൂടി (CNN report) വായിച്ചു വയറുവീര്‍ത്തു ചീഞ്ഞു തീരുക.

Mohammed tops list of English baby names
..

Muhammed Siyad P S said...

സത്യാന്വേഷി,ഫൈസൽ മറ്റു മത വിശ്വാസികൾ,
സത്യത്തിൽ എന്തിനാണ് നിങ്ങൾ ഇവരെ തിരുത്താൻ ശ്രമിക്കുന്നത്. നിങ്ങൾ എത്ര പറഞ്ഞാലും അവർ മനസിലാക്കാൻ പോകുന്നില്ല.നിങ്ങളുടെ വിശ്വാസവും അതിന്റെ ആഴവും പരപ്പും ബോധ്യമായിട്ടുണ്ടല്ലോ . നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നത് സത്യമെന്ന പൂർണ ബോധ്യവുമുണ്ട്. ഇവരെ വിട്ടു കളയു സഹോദരാ .ദയവായി ഇവർക്ക് മറുപടികളുമായി ഇവരുടെ പിന്നാലെ നിങ്ങൾ വിലപ്പെട്ട സമയങ്ങൾ പാഴാക്കരുത് . യഥാർത്ഥ ഒരു വിശ്വാസിയും അവരുടെ വാക്കിൽ കുടുങ്ങില്ല . ഒരിക്കലും നിങ്ങള്ക്ക് അവരെ"യുക്തിപരമായി കാര്യങ്ങൾ ബോധിപ്പിച്ചു കൊണ്ടുവരാൻ കഴിയില്ല,ദൈവം അങ്ങിനെ ഉദ്ദേശിക്കാതെ " . ഈ പോസ്റ്റിന്റെ മറുപടിയും ഞാൻ നോക്കില്ല . യുക്തിവാദികൾക്ക് സ്വാഗതം .നിങ്ങളുടെ യുക്തിവാദം നിങ്ങളെ ഏറ്റവും യുക്തിമാനായ ഏക ദൈവത്തിൽ കൊണ്ടെത്തിക്കുമെങ്കിൽ .............

Muhammed Siyad P S said...
This comment has been removed by the author.
Muhammed Siyad P S said...

സത്യാന്വേഷി,ഫൈസൽ മറ്റു മത വിശ്വാസികൾ,
സത്യത്തിൽ എന്തിനാണ് നിങ്ങൾ ഇവരെ തിരുത്താൻ ശ്രമിക്കുന്നത്. നിങ്ങൾ എത്ര പറഞ്ഞാലും അവർ മനസിലാക്കാൻ പോകുന്നില്ല.നിങ്ങളുടെ വിശ്വാസവും അതിന്റെ ആഴവും പരപ്പും ബോധ്യമായിട്ടുണ്ടല്ലോ . നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നത് സത്യമെന്ന പൂർണ ബോധ്യവുമുണ്ട്. ഇവരെ വിട്ടു കളയു സഹോദരാ .ദയവായി ഇവർക്ക് മറുപടികളുമായി ഇവരുടെ പിന്നാലെ നിങ്ങൾ വിലപ്പെട്ട സമയങ്ങൾ പാഴാക്കരുത് . യഥാർത്ഥ ഒരു വിശ്വാസിയും അവരുടെ വാക്കിൽ കുടുങ്ങില്ല . ഒരിക്കലും നിങ്ങള്ക്ക് അവരെ"യുക്തിപരമായി കാര്യങ്ങൾ ബോധിപ്പിച്ചു കൊണ്ടുവരാൻ കഴിയില്ല,ദൈവം അങ്ങിനെ ഉദ്ദേശിക്കാതെ " . ഈ പോസ്റ്റിന്റെ മറുപടിയും ഞാൻ നോക്കില്ല . യുക്തിവാദികൾക്ക് സ്വാഗതം .നിങ്ങളുടെ യുക്തിവാദം നിങ്ങളെ ഏറ്റവും യുക്തിമാനായ ഏക ദൈവത്തിൽ കൊണ്ടെത്തിക്കുമെങ്കിൽ .............

Muhammed Siyad P S said...

സത്യാന്വേഷി,ഫൈസൽ മറ്റു മത വിശ്വാസികൾ,
സത്യത്തിൽ എന്തിനാണ് നിങ്ങൾ ഇവരെ തിരുത്താൻ ശ്രമിക്കുന്നത്. നിങ്ങൾ എത്ര പറഞ്ഞാലും അവർ മനസിലാക്കാൻ പോകുന്നില്ല.നിങ്ങളുടെ വിശ്വാസവും അതിന്റെ ആഴവും പരപ്പും ബോധ്യമായിട്ടുണ്ടല്ലോ . നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നത് സത്യമെന്ന പൂർണ ബോധ്യവുമുണ്ട്. ഇവരെ വിട്ടു കളയു സഹോദരാ .ദയവായി ഇവർക്ക് മറുപടികളുമായി ഇവരുടെ പിന്നാലെ നിങ്ങൾ വിലപ്പെട്ട സമയങ്ങൾ പാഴാക്കരുത് . യഥാർത്ഥ ഒരു വിശ്വാസിയും അവരുടെ വാക്കിൽ കുടുങ്ങില്ല . ഒരിക്കലും നിങ്ങള്ക്ക് അവരെ"യുക്തിപരമായി കാര്യങ്ങൾ ബോധിപ്പിച്ചു കൊണ്ടുവരാൻ കഴിയില്ല,ദൈവം അങ്ങിനെ ഉദ്ദേശിക്കാതെ " . ഈ പോസ്റ്റിന്റെ മറുപടിയും ഞാൻ നോക്കില്ല . യുക്തിവാദികൾക്ക് സ്വാഗതം .നിങ്ങളുടെ യുക്തിവാദം നിങ്ങളെ ഏറ്റവും യുക്തിമാനായ ഏക ദൈവത്തിൽ കൊണ്ടെത്തിക്കുമെങ്കിൽ .............

Unknown said...

സത്യം...

Unknown said...

സത്യം...

വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യം said...
This comment has been removed by the author.
വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യം said...


ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo

ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).


«Oldest ‹Older   201 – 226 of 226   Newer› Newest»