മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, August 26, 2011

മരണത്തിലും മറ്റൊരാള്‍ക്ക് ജീവതാളമായ്


അവയവദാന സമ്മതപത്രം നല്‍കിക്കൊണ്ട് കവി
ശ്രീ.   മണമ്പൂര്‍ രാജന്‍ ബാബു ഉദ്ഘടനം ചെയ്യുന്നു.

മലപ്പുറം: അവയവദാനത്തിന് മനസ്സുണ്ടെങ്കിലും അതിന്റെ സാങ്കേതികപ്രശ്നങ്ങളും നൂലാമാലകളുമോര്‍ത്ത് മടിച്ചുനില്‍ക്കുന്നവരാണ് കൂടുതലും. ആശങ്കകള്‍ക്കും ആകുലതകള്‍ക്കും വിരാമമിട്ട് നിങ്ങള്‍ക്കൊപ്പം ഒരു കൂട്ടായ്മയുടെ കൈത്താങ്ങുണ്ടാകും. ജില്ലാ യുക്തിവാദി സംഘവും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് കേരളയും സംയുക്തമായി മരണാനന്തര അവയവദാന പരിപാടിക്ക് തുടക്കംകുറിച്ചു. അപകടങ്ങളില്‍പ്പെട്ടും അസുഖം ബാധിച്ചും മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. അവരവരുടെ അവയവം ദാനം നല്‍കിയാല്‍ മറ്റൊരു ജീവന്‍ നിലനിര്‍ത്താനായേക്കും. ഈ സന്ദേശം സമൂഹത്തിന് പകര്‍ന്നുനല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനം വരുംദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കും. ക്യാന്‍സര്‍ , എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ ബാധിക്കാത്തവര്‍ക്ക് അവയവം ദാനം ചെയ്യാം. ഒന്നുമുതല്‍ 70 വയസ് വരെയുള്ള ആരുടെയും അവയവം സ്വീകരിക്കും. ആവശ്യക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഇതുവരെ 200ല്‍പരം ആളുകള്‍ മരണാനന്തര അവയവദാനത്തിന് സമ്മതമറിയിച്ചിട്ടുണ്ട്. പ്രത്യേക ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ പദ്ധതിയില്‍ അംഗങ്ങളാകാമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ 9745049003, 9446408990 എന്നീ നമ്പറുകളില്‍ ലഭിക്കും. മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കി കവി മണമ്പൂര്‍ രാജന്‍ബാബു പദ്ധതി ഉദ്ഘാടനംചെയ്തു. ഹോപ്പ് കേരള ട്രസ്റ്റി കെ വി സുദര്‍ശന്‍ സമ്മതപത്രം ഏറ്റുവാങ്ങി. എന്‍ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ഡോ. കെ ആര്‍ വാസുദേവന്‍ , ജെയിംസ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. പാറക്കല്‍ മുഹമ്മദ് സ്വാഗതവും കെ ടി ശിവദാസന്‍ നന്ദിയും പറഞ്ഞു.

2 comments:

സുശീല്‍ കുമാര്‍ said...

മതഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട കാലത്ത് അവയവദാനത്തെക്കുറിച്ചുള്ള അറിവ് ഇല്ലാതിരുന്നതുകൊണ്ടാണ്‌ മതഗ്രന്ഥങ്ങളില്‍ ആ വിവരം ഇല്ലാത്തത്. വിശ്വാസി അവിശ്വാസി ഭേദമന്യേ എല്ലാവരും ഈ മഹദ് കര്‍മത്തിന്‌ മുന്നോട്ട് വരിക.

zubaida said...

ഞാന്‍ കണ്ട ബൂലോകം, അഥവാ അവശ ബ്ലോഗര്‍ക്കുള്ള സഹായം