(അപ്പൂട്ടന്റെ യുക്തിവാദിയെന്നത് വട്ടപ്പേരോ? എന്ന പോസ്റ്റില്‍ ഇട്ട ഒരു കമന്റാണിത്. )
-----------------------------------------------------------
അപ്പൂട്ടന്‍ said...
സുശീൽ,
പണ്ടൊരു പോസ്റ്റ് കണ്ടിരുന്നു, ആരാണ് എഴുതിയതെന്ന് ഓർമ്മയില്ലാത്തതിനാൽ പേര് ഊഹിച്ചു പറയുന്നില്ല. പുനർജ്ജന്മവിശ്വാസികൾ, ഏകജന്മ(സ്വർഗ്ഗ-നരക) വിശ്വാസികൾ, നിരീശ്വരവാദികൾ എന്നിങ്ങിനെ മൂന്നു ഗ്രൂപുകളിൽ ദൈവമുണ്ടെന്നു വരികിൽ ഏറ്റവും വലിയ നഷ്ടം നിരീശ്വരവാദികൾക്കായിരിക്കുമെന്ന്, കാരണം മതവിശ്വാസങ്ങളിൽ പറയുന്ന ശിക്ഷകൾ ഏറ്റുവാങ്ങേണ്ടത് അവരായിരിക്കുമല്ലൊ. ഇതേ വിശ്വാസം, അല്ലെങ്കിൽ മറിച്ച്, എത്രപേർക്കുണ്ടെന്നറിയില്ല, പക്ഷെ ചിലരെങ്കിലും "ഈ പറയുന്നതൊക്കെ തെറ്റാണെന്നറിയാം, എന്നാലും എങ്ങാനും ശരിയായാലോ" എന്ന ചിന്തയുള്ളവരാണ്.
-------------------------------------------------------------------
> അപ്പൂട്ടന്‍,
ഇത് വളരെ രസകരമായ ഒരു വിഷയമാണ്. അപ്പൂട്ടന്റെ പോസ്റ്റുമായി ബന്ധമില്ലെങ്കിലും പറയട്ടെ.
മതവിശ്വാസികളും നിരീശ്വരവാദികളും മരിച്ച് പരലോകത്ത് ചെല്ലുന്ന ചില രംഗങ്ങള്‍:
1. ഒരു വിഗ്രാരാധകനായ ഹിന്ദുമതവിശ്വസിയാണ് മരിച്ചശേഷം പരലോകത്ത് എത്തുന്നത് എന്നിരിക്കട്ടെ. അവിടെ അദ്ദേഹം കാണുന്നത് മുസ്ലിംകളുടെ അല്ലാഹുവിനെയും. എന്താകും പുകല്?
അല്ലാഹുവല്ലാത്ത ഒരു ദൈവത്തെ ആരാധിക്കുന്നതാണ് ഒരു മനുഷ്യന് ചെയ്യാവുന്നതില്‍ വെച്ച് ഏറ്റവും വലിയ തെറ്റെന്ന് ഖുര്‍: അനില്‍ പറയുന്നുണ്ട്. അവര്‍ക്കുള്ള ശിക്ഷ നിത്യനരകമാണ്. ജീവിതകാലം മുഴുവന്‍ വിശ്വസിച്ചാരാധിച്ച ആ സാധുവിനെ നരകത്തീയിലിട്ട് റോസ്റ്റ് ചെയ്യില്ലേ?
2. സത്യവും ജീവനും ഞാനാകുന്നുവെന്നും രക്ഷ എന്നില്‍കൂടി മാത്രമെന്നും പറഞ്ഞ കൃസ്ത്യന്‍ ദൈവത്തെയാണ് ഒരു മുസ്ലിം ഭക്തന്‍ മരിച്ചുചെല്ലുമ്പോള്‍ പരലോകത്തില്‍ കാണുന്നതെങ്കിലും ഫലം ഇതു തന്നെ.
3. ഇനി ജീവിതകാലം മുഴുവന്‍ അല്ലാഹുവിനെ ആരാധിച്ചു ജീവിച്ച് മരിച്ച ഒരു ദീനി വിശ്വാസി ഹിന്ദു ദൈവങ്ങളുടെ മുന്നിലാണ് എത്തുന്നതെങ്കിലോ? അവനെ വല്ല പട്ടിയോ പൂച്ചയോ പുഴുവോ കൃമിയോ ആയി പുനര്‍ജനിപ്പിച്ചു ഭൂമിയിലേക്കുതന്നെ അയക്കില്ലേ?
4. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മതം ആചരിക്കാത്ത ഒരു നിരീശ്വരവാദി ഇതില്‍ ഏത് ദൈവത്തിന്റെ മുന്നില്‍ എത്തിയാലും അന്തായിരിക്കും സംഭവിക്കുക?
ദൈവം: എന്താണ് ഒരു നിരീശ്വരവാദിയായി ജീവിച്ചത്? അത് തെറ്റാണെന്നറിയില്ലേ?
നിരീശ്വരവാദി: പലരും പല ദൈവത്തിലാണ് വിശ്വസിരുന്നത്. ഏതാണ് നേരന്നറിയാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. നിസ്സാരനായ മനുഷ്യന് ദൈവം ഉണ്ടോ എന്നറിയാന്‍പോലുമുള്ള വ്യതമായ തെളിവില്ലായിരുന്നു. എനിക്ക് ആവശ്യത്തിന് തെളിവില്ലായിരുന്നു ദൈവം; ഒട്ടും തെളിവില്ലായിരുന്നു.
ദൈവം: ഓ, അങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നു അല്ലേ? നിനക്കുമുമ്പ് ഇവിടേയെത്തിയ ഒരു മരമണ്ടാന്‍ വിശ്വാസിയും അത് പറഞ്ഞില്ലല്ലോ? ഏതായാലും നീ അവിടെ പര്‍സ്പര സ്പര്‍ദ്ദയൊന്നുമുണ്ടാക്കാതെ, ആരെയും കൊല്ലാതെ 'ഹാലിളകി പറയിപ്പിക്കാതെ' വിവേകത്തോടെ ജീവിച്ചുവല്ലോ? നിനക്ക് സ്വര്‍ഗ്ഗത്തിലേക്കു പോകാം.
> അപ്പൂട്ടാ,
ദൈവങ്ങള്‍ക്കെല്ലാം വല്ലാത്ത കണ്ണ്ക്കടിയും പരസ്പരം അസൂയയുമാണ്. വിശ്വസിക്കാത്തനോട് അവര്‍ ക്ഷമിച്ചുവെന്നിരിക്കും; പക്ഷേ തന്നെയല്ലതെ മറ്റൊരു ദൈവത്ത ആരാധിക്കുന്നത് ഒരു ദൈവവും പൊറുക്കുകയില്ല. അത് കൊണ്ട് നിരീശ്വരവാദികള്‍ ഒട്ടും ഭയപ്പേടേണ്ടതില്ല.
----------------------------------------------------------------
(റിച്ചാര്‍ഡ് ഡാക്കിന്‍സിന്റെ 'The God Delusion' എന്ന പുസ്തകത്തെ ആസ്പദമാക്കി സി. രവിചന്ദ്രന്‍ എഴുതിയ 'നാസ്തികനായ ദൈവം' എന്ന പുസ്തകത്തില്‍ (D C Books- Rs. 220/-) ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വായിച്ചിട്ടില്ലെങ്കില്‍ സമയമുള്ളപ്പോള്‍ വായിക്കുക.)
14 comments:
ദൈവങ്ങള്‍ക്കെല്ലാം വല്ലാത്ത കണ്ണ്ക്കടിയും പരസ്പരം അസൂയയുമാണ്. വിശ്വസിക്കാത്തനോട് അവര്‍ ക്ഷമിച്ചുവെന്നിരിക്കും; പക്ഷേ തന്നെയല്ലതെ മറ്റൊരു ദൈവത്ത ആരാധിക്കുന്നത് ഒരു ദൈവവും പൊറുക്കുകയില്ല. അത് കൊണ്ട് നിരീശ്വരവാദികള്‍ ഒട്ടും ഭയപ്പേടേണ്ടതില്ല
സുശീല്‍ കുമാര്‍,
നിരീശ്വരവാദി ആത്മാര്‍ഥമായാണ് ദൈവത്തോട് ഇങ്ങനെ പറയുന്നതെങ്കില്‍ തീര്‍ച്ചയായും ദൈവം അയാളെ ശിക്ഷിക്കില്ല. എന്നാല്‍ അത്ര നിഷ്ക്കളങ്ക്നായ ഒരു നിരീശ്വര വാദിയയും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ഓര്‍ക്കുക, ദൈവത്തെ പറ്റിക്കാം എന്നു കരുതണ്ട. ഹൃദയങ്ങളിലുള്ളത് അറിയുന്നവനാണ് ദൈവം (ഇതു വായിക്കുമ്പോള്‍ നിരീശ്വര വാദിയുടെ മുഖത്തു വിരിയുന്ന പുഛം എനിക്കു കാണാം)
ഫഗവാനേ!
ഞാനൊക്കെ ഇനി എന്തോ ചെയ്യും!
ആ കൽക്കി പറഞ്ഞതു കേട്ടിട്ട് പേടിയാവുന്നു!
പിന്നെ കൽക്കിയേം എന്നെം സുശീൽ കുമാറിനേം ഒക്കെ മോളിലിരുന്ന് ഒരാൾ കാണുന്നുണ്ടാവുമല്ലോ എന്നതാണാശ്വാസം!
ഈ ദൈവങ്ങൾക്കെന്താ ഇത്ര ചേരായ്ക!?
കല്‍ക്കി പറഞ്ഞു:
ഹൃദയങ്ങളിലുള്ളത് അറിയുന്നവനാണ് ദൈവം (ഇതു വായിക്കുമ്പോള്‍ നിരീശ്വര വാദിയുടെ മുഖത്തു വിരിയുന്ന പുഛം എനിക്കു കാണാം)
----------------------------------------------------
കല്‍ക്കി,
ഞാന്‍ പറഞ്ഞ ദൈവങ്ങളില്‍ ഏത് ദൈവത്തെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?
ഹൃദയങ്ങളിലുള്ളത് അറിയുന്നവനാണെങ്കില്‍ പിന്നെ വിളിച്ചറിയിക്കുന്നതെന്തിന്?
നിരീശ്വരവാദി ഒരിക്കലും ദൈവത്തെ പറ്റിക്കുന്നില്ല. മതവിശ്വാസിയാണ് നിരന്തരം അറിഞ്ഞോ അറിയാതെയൊ ദൈവത്തെ പറ്റിക്കുന്നത്.
ഒരു ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് മോഷ്ടിച്ചശേഷം പിടിക്കപ്പെടാതിരിക്കാന്‍ അതിനേക്കാല്‍ വലിയ ക്ഷേത്രത്തില്‍ കളവുമുതലിലൊരംശം കാണിക്കയിടുന്ന വിശാസിയായ കള്ളന്‍ പറ്റിക്കുന്നതാരെയാണ്?
സത്യത്തില്‍ ഏറ്റവും വലിയ നിരീശ്വരവാദി നിങ്ങളുടേയൊക്കെ ദൈവം തന്നേയല്ലേ കല്‍ക്കീ. ഓരോ ദൈവവും താനല്ലാതെ മറ്റൊരു ദൈവമില്ലെന്നല്ലേ ആണയിടന്നത്?
നിരീശ്വരവാദിയെ ഭീഷണിപ്പെടുത്താതെ ഉന്നയിച്ച വിഷയത്തില്‍ എന്തെങ്കിലും പറയൂ സര്‍.
ഹഹഹ നാസ്തികനായ ദൈവം വായിച്ചു. നല്ലത്.
കൽക്കിച്ചേട്ടാ... പേടിപ്പിക്കല്ലേ.. പുഛം എന്നു സ്വയം തോന്നാൻ കാരണം...? എല്ലാവരും നിരീശ്വരവാദികൾ തന്നെ. ഹൈന്ദവ വിശ്വാസി പറയും മുസ്ലീം ദൈവം സത്യമല്ല. അവർ തിരിച്ചും. ഏറ്റവും ഭേദം യുക്തിവാദികളും പിന്നെ ചില പാൻതേയിസ്റ്റുകളും. ദൈവത്തിന്റെ കുശുംപിനു പാത്രമാകേണ്ടല്ലോ....
എന്റെ പോസ്റ്റിൽ തന്നെയിട്ട മറുപടിയാണ്.
Susheel,
I've read the original itself, The God Delusion.
I did get a chance to go through a couple of pages of the Malayalam version, when my cousin brought it home. I have plans of buying it, but hasn't materialized yet.
It's interesting to think whether god would like someone who says "No evidence God, just no sufficient evidence" or someone who says "I was told so, so I believed"
കൽകി,
ദൈവം ഉണ്ടോ ഇല്ലയോ എന്നത് എനിക്കറിയാത്ത കാര്യമാണ്, അതെന്നെ ബാധിക്കുന്നുമില്ല. ഇതുവരെ കേട്ടറിവുള്ള ദൈവസങ്കൽപങ്ങൾ ഒന്നും തന്നെ മനുഷ്യനും അതീതനായൊരു ശക്തിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. മനുഷ്യസഹജമായ എല്ലാ കഴിവുകേടുകളും ഉള്ള ദൈവത്തിനെ മാത്രമേ ഇതുവരെ പരിചയപ്പെടുത്തി കണ്ടിട്ടുള്ളു.
absence of evidence is evidence of absence എന്നാണ് ഡോക്കിങ്ങ്സ് പറഞ്ഞത്!!
സുശീല്‍ :
അപ്പൂട്ടന്റെ ബ്ലോഗില്‍ നിന്ന് എന്ത് ഗുളികയാണ് ഇവിടെയെന്ന് നോക്കാന്‍ വന്നതാ; ലോജിക്ക് ഇഷ്ടായി,
ദൈവം കണ്‍ഫ്യുഷനടിക്കുന്നത് കണ്ടപ്പോ; പതിയെ ഒന്നു മന്ദഹസിച്ചു.
"നിരീശ്വരവാദി: പലരും പല ദൈവത്തിലാണ് വിശ്വസിരുന്നത്. ഏതാണ് നേരന്നറിയാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. നിസ്സാരനായ മനുഷ്യന് ദൈവം ഉണ്ടോ എന്നറിയാന്‍പോലുമുള്ള വ്യതമായ തെളിവില്ലായിരുന്നു. എനിക്ക് ആവശ്യത്തിന് തെളിവില്ലായിരുന്നു ദൈവം; ഒട്ടും തെളിവില്ലായിരുന്നു.".........
മനുഷ്യര്‍ ഉണ്ടെന്നവകാഷപ്പെടുന്ന എല്ലാ ദൈവവും യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നു ബുദ്ധിയുള്ള ആരും വിശ്വസിക്കില്ല കാരണം അങ്ങനെയായിരുന്നെങ്കില്‍ അവരെല്ലാം വഴക്ക് കൂടി വഴക്ക് ഈ പ്രപഞ്ചം തന്നെ ഇല്ലാണ്ടാക്കിയേനെ....... എന്നാല്‍ ഒരു ദൈവം തീര്‍ച്ചയായും ഉണ്ട്.......ആ ദൈവത്തെ കണ്ടെത്തുകയാണ് ബുദ്ധിയുള്ള മനുഷ്യന്‍ ചെയ്യേണ്ടത്...........
ആത്മാര്‍ത്ഥമായി അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും ദൈവത്തെ കണ്ടെത്തുന്നതില്‍ പ്രയാസമുണ്ടാകില്ല...
"സത്യവും അസത്യവും തീര്‍ച്ചയായും വേര്‍തിരിഞ്ഞു തന്നെയാണ് നില്‍ക്കുന്നത്.".......
ഒരു സംശയം മണ്ടതര്മാനെന്കില്‍ ക്ഷമിക്കണം...........
നമ്മുടെ പ്രപഞ്ചം ഇന്ന് കാണുന്ന അവസ്തയിലായിരുന്നില്ലല്ലോ ആദ്യം .... പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന് തീര്‍ച്ചയായും ഒരു "external energiyude " ആവശ്യമുണ്ടായിരുന്നു എന്നണ് എന്റെ വിശ്വാസം ..... അങ്ങനെ ഒന്നുന്ടെങ്ക്കില്‍ ഏതാണ് ആ ശക്തി...????.....
നിരീശ്വര വിശ്വാസിയായ ഒരു മനുഷ്യന്‍ ഒരിക്കല്‍ മനോഹരമായ ഒരു ചിത്രം കാണാനിടയായി അവിടെ ഉണ്ടായിരുന്ന തന്റെ സുഹൃത്തിനോട് അതിന്റെ ചിത്രകാരനെ കുറിച്ച് അന്വേഷിച്ചു.. തന്റെ സുഹൃത്തിനെ ശരിക്കും അറിയാവുന്ന അദ്ദേഹം ചിത്രകാരന്‍ താനാണെന്ന കാര്യം മറച്ചു വെച്ചുകൊണ്ട് ചിത്രം തനിയെ ഉണ്ടായതാണെന്ന് പറഞ്ഞു...
ഇത്രയും മനോഹരമായ ചിത്രം തനിയെ ഉണ്ടാവുകയോ..??
അദ്ദേഹം ചോദിച്ചു അപ്പോള്‍ ആ സുഹൃത്ത് പറഞ്ഞ മറുപടി ഈ കാണുന്ന മഹാ പ്രപഞ്ചം തനിയെ ഉണ്ടായതാനെന്കില്‍ നിസ്സാരമായ ഈ ചിത്രം എന്തുകൊണ്ട് തനിയെ ഉണ്ടായിക്കൂടാ....?????
Aachi..
താങ്കളുടെ അഭിപ്രായം ആത്മാര്‍ത്ഥതയോടെയുള്ളതാണെങ്കില്‍ സ്വാഗതം ചെയ്യുന്നു. മതങ്ങള്‍ സമര്‍പ്പിക്കുന്ന എല്ലാ ദൈവങ്ങളെയും തള്ളിക്കളയുന്ന താങ്കള്‍ മറ്റൊരു 'ദൈവം' ഉണ്ട് എന്നാണ് പറയുന്നത്. അങ്ങനെയുണ്ടെങ്കില്‍ എന്നെ സംബന്ധിച്ച് വിരോധമില്ല. പക്ഷേ ദൈവം ഉണ്ട് എന്ന് മുന്‍ കൂട്ടിതീരുമാനിക്കുകയും പിന്നീട് അതിനെ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്യേണ്ടതുണ്ടോ? അങ്ങനെ ഒരു 'ബോധമുള്ള ദൈവം' ഉണ്ടായിരുന്നെങ്കില്‍ അത് എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ സ്വയം വെളിപ്പെടുത്തുമായിരുന്നില്ലേ? അല്ലാത്തപക്ഷം താന്‍ ഉണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ ആ ദൈവത്തിന് താല്പര്യമില്ല എന്ന് നമുക്ക് മനസ്സിലാക്കാമോ? അങ്ങനെയൊരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവം എല്ലാവരും തന്നെ ആരാധിക്കണമെന്‍ വാശി പിടിക്കുകയും തന്നെയല്ലാതെ മറ്റ് ദൈവങ്ങളെ ആരാധിച്ചാല്‍ മൂക്കു മുറിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് കരുതാമോ?
ഈ പ്രപഞ്ഞ ചിത്രം അത്രമാത്രം മനോഹരമൊന്നുമല്ല. അത്വളരെചെറിയോരു കാലം ഇങ്ങനെ കാണുന്നു എന്നേ കരുതാവൂ. നമ്മുടെ ഭൂമിയില്‍ തന്നെ പല വട്ടം ജീവികള്‍ നശിച്ചുപോവുകയും വീണ്ടും ഉണ്ടാകുകയും ചെയ്തതായി ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഈ പ്രപഞ്ചത്തിന്റെ വളരെ വളരെ ചെറിയ ഒരു അണുവോളമേ വാസ യോഗ്യമായ ഭൂമി വരൂ.
ഇനി എല്ലാം ഉണ്ടാക്കിയൊരു ദൈവം ഉണ്ടെങ്കില്‍ ആ ദൈവം എങ്ങനെയുണ്ടായി എന്ന് നമുക്ക് അന്വേഷിച്ചുകൂടേ? ചിത്രം മാത്രമല്ല, ചിത്രകാരനും തനിയെ ഉണ്ടാകുമോ? അതിനാല്‍ മുന്‍ വിധിയുടെ മാര്‍ഗ്ഗമല്ല, മറിച്ച് ഭൗതിക പ്രപഞ്ചത്തെ പഠിക്കാന്‍ ശാസ്ത്രത്തിന്റെ മാര്‍ഗമാണ് അഭികാമ്യം എന്ന് ഞാന്‍ കരുതുന്നു.
താങ്കളുടെ അഭിപ്രായത്തിന് നന്ദി.
ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo
ദൈവത്തിന്റെ അവസാനത്തെ സന്ദേശവും മനുഷ്യന്റെ ഇടപെടലുകൾക്ക് വിധേയമാകാത്ത ഏക വേദ ഗ്രന്ഥവും വിശുദ്ധ ഖുർആനാണ്.
എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.
മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് ( വേറെ ചില അദ്ധ്യായങ്ങളിലും സമാനമായ വെല്ലുവിളികൾ സാന്ദർഭികമായി ഖുർആൻ ഉയർത്തിയിട്ടുണ്ട് ) മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു.
എഴുത്തും വായനയും അറിയാത്ത ഒരാൾ ഖുർആൻ ഉണ്ടാക്കുക; എന്നിട്ട് വിദ്യാഭ്യാസവും സമ്പത്തും സ്വാധീനവുമുള്ള അറേബ്യയിലെ ബഹുദൈവാരാധകരെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും മൊത്തം സമൂഹത്തെയും അല്ല, ലോകത്തെ തന്നെയും വെല്ലുവിളിക്കുക!! ഇതെല്ലാം നിരക്ഷരനായ മുഹമ്മദ് നബിക്കു സാധിക്കില്ലെന്നത് സാമാന്യ യുക്തിയുള്ള ആർക്കും അംഗീകരിക്കാവുന്ന കാര്യമല്ലേ? ഇതിലെന്താണ് അന്ധവിശ്വാസം ഉള്ളത് ? യുക്തിപരമായ ബോധ്യമല്ലേ മുഹമ്മദ് നബി(സ) ഖുർആൻ രചിക്കുക സാധ്യമല്ല എന്നതും ഖുർആൻ ദൈവികമാണെന്നും? ഖുർആൻ ഒരു തവണയെങ്കിലും മുൻവിധികൾ മാറ്റിവച്ച് വായിക്കാൻ സന്മനസ്സു കാണിക്കുന്നവർക്ക് ഒരിക്കലും പറയാൻ സാധിക്കില്ല പുരാതന അറേബ്യൻ മരുഭൂമിയിലെ ഒരു അറബിയുടെ സൃഷ്ടിയാണ് ഖുർആൻ എന്ന് !!
വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).
ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിക്ഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .
Post a Comment