മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, November 15, 2009

മതം മാറ്റം കുറ്റകരമല്ല?

'മതം മാറ്റം കുറ്റകരമല്ല'
'മതം മാറ്റം ഭരണഘടനാപരം'
'മതം മാറ്റവും മന:സ്സാക്ഷിയും'
'മതം മാറ്റത്തെ ഭയക്കുന്നവര്‍ ആശയപരമായ പാപ്പരത്തമുള്ളവര്‍'


ഉദാത്തവും ജനാധിപത്യ-മതേതര മൂല്യങ്ങളെ അങ്ങേയറ്റം മാനിക്കുന്നതുമായ ഇത്തരം മുദ്രാവാക്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്‌ കേരളത്തിലെ ചുവരായ ചുവരുകളെല്ലാം. മുദ്രാവാക്യം മാത്രമല്ല ഇതിന്റെ ഭാഗമായ സെമിനാറുകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നു.ഏത് ജനാധിപത്യ-മതേതര-മനുഷ്യാവകാശ സംഘടനയുടേതാണ്‌ ഈ മുദ്രാവാക്യങ്ങളെല്ലാം എന്നന്വേഷിക്കുമ്പോളാണ്‌ നാം അമ്പരക്കുക-കേരളത്തില്‍ നിരന്തരം തമ്മിലടിക്കുകയും പരസ്പരം വാദ പ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന സകല മുസ്ലിം സംഘടനകുളുടെയും പേരുകള്‍ പോസ്റ്ററുകള്‍ക്കടിയില്‍ കാണാം.

എന്ത് പ്രകോപനമാണ്‌ ഇവരെയെല്ലാം ഇത്ര പെട്ടെന്ന് മതേതരവാദികളും മനുഷ്യാവകാശവാദികളുമാക്കിയത്? കേരളത്തില്‍ പത്രമാദ്ധ്യമങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമാകുകയും കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടാകുകയും ചെയ്ത 'ലൗ ജിഹാദ്' 'റോമിയോ ജിഹാദ്' എന്നീ പദങ്ങളും അതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകളില്‍ നിന്ന് ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കകളുമാണ്‌ ഇവരെ ഇത്ര പെട്ടെന്ന് മതേതരവാദികളാക്കിയത്.ഇതര മതവിഭാഗങ്ങളില്‍ പെടുന്ന പെണ്‍കുട്ടികളെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി മതം മാറ്റുകയും തുടര്‍ന്ന് അവര്‍ വലിച്ചെറിയപ്പെടുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നുണ്ട് എന്ന വാദമാണ്‌ പ്രശ്നത്തിനാധാരം.

ഈ റിപ്പോര്‍ട്ടുകള്‍ ചില അനൗദ്ധ്യോകിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അവയ്ക്ക്‌ വ്യക്തമായ തെളിവുകളില്ലെന്നും ഔദ്ധ്യോകിക വിശദീകരണം വന്നിട്ടുണ്‍ട്.സംഘടിതമായ ഇത്തരം ശ്രമങ്ങള്‍ ഉണ്ടൊ എന്നതിന്‌ കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അതിനെതിരെ നടപടിയുണ്ടാകേണ്‍ടതാണ്‌. എന്നാല്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ലൗ ജിഹാദ് തുടങ്ങിയ വാക്കുകള്‍ കോടതി ഭാഷയില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതുതന്നെയായിരുന്നു.സംഘടിതമായി ഉണ്ടോ എന്നറിയില്ലെങ്കിലും വിവാഹ ശേഷം മതം മാറ്റപ്പെട്ട രണ്ടിലധികം കേസുകള്‍ ഈയടുത്തകാലത്ത് എന്റെ അറിവിലുണ്ടായിട്ടുണ്ട്.

മതം പരിഗണിക്കപ്പെടാതെയുള്ള വിവാഹങ്ങള്‍ പ്രോല്‍സഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്‌. വിവാഹ ശേഷവും ദമ്പതിമാര്‍ മതം മാറാതെതന്നെ ഒന്നിച്ചു ജീവിക്കുന്ന എത്രയോ ഉദാഹരണങ്ങളുമുണ്ട്. എന്നാല്‍ വിവാഹ ശേഷം പെണ്‍കുട്ടികള്‍ മതം മാറാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് അവര്‍ക്കുമുന്നില്‍ മറ്റൊരു വഴിയുമില്ലാതെ വരുമ്പോളാണ്‌. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് തീരുമാനമെടുക്കാന്‍ പെണ്‍കുട്ടികള്‍ സജ്ജരാക്കപ്പെടേണ്ടതുണ്ട്.യഥാര്‍ത്ഥ മതരഹിത വിവാഹങ്ങള്‍ ഇത്തരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംശയ ദൃഷ്ടിയോടെ നോക്കിക്കാണാനുള്ള സാഹചര്യവും ഇതോടൊപ്പം സംജാതമാകുന്നുണ്ട്.

എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയം അതല്ല. മതം മാറ്റത്തെ സംബന്ധിച്ച മുസ്ലിം സംഘടനകളുടെ വെളിപാടുകള്‍ എത്രത്തോളം ആത്മാര്‍ത്ഥതയുള്ളതാണ്‌ എന്നതാണ്‌ അക്കാര്യം.തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ക്ക്‌ ഉണ്ട് എന്ന് ഇവര്‍ പറയുന്ന മനസ്സാക്ഷി അവകാശവും ഭരണഘടനാപരമായ അവകാശവും തങ്ങളുടെ മതത്തില്‍നിന്ന് പുറത്തു പോകുന്നവര്‍ക്ക് ഇവര്‍ അനുവദിച്ചുനല്‍കാന്‍ തയ്യാറുണ്ടൊ എന്നതാണ്‌. മതത്തെ പ്രമാണങ്ങളില്‍നിന്ന് അറിയാന്‍ ആഹ്വാനം ചെയ്യുന്നവരടക്കം വ്യക്തമാക്കേണ്ട സംഗതിയാണത്.

മതം മാറ്റത്തെ സംബന്ധിച്ച യഥാര്‍ത്ഥ മത കാഴ്ച്ചപ്പാട് എന്താണ്‌? കുര്‍ ആന്‍ വ്യക്തമാക്കുന്നു: " അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ്‌ അല്ലാഹുവിന്റെ കോപം. അവര്‍ക്കാണ്‌ കഠിനമായ ശിക്ഷയും. (16-106) മത പരിത്യാഗിയെ വധിക്കാനാണ്‌ ഇസ്ലാമികവിധി. ഒരു മുസ്ലിം ബുദ്ധിജീവി ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നത് നോക്കൂ:- ഇസ്ലാം സ്വീകരിക്കുന്നതിനും സ്വീകരിക്കാതിരിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ, അതു സത്യമാണെന്ന് മനസ്സിലാകി സ്വമേഥയാ അതില്‍ പ്രവേശിച്ചാല്‍ പിന്നീടത് ഉപേക്ഷിച്ചു പോവുകയെന്നാല്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലമാക്കാണുള്ള കപട തന്ത്രവുമായിട്ടാണ്‌ ഇസ്ലാം ആ നടപടിയെ വീക്ഷിക്കുന്നത്.അവരെ പിടികൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ അത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റുതിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയാറായില്ലെങ്കില്‍ മത്രം വധശിക്ഷക്കു വിധിക്കും"- (യുക്തിവാദികളും ഇസ്ലാമും- ഒ അബ്ദുറഹ്മാന്‍, പേജ്- 141)

അദ്ദേഹം തുടരുന്നു:-" മുസ്ലിമായ ഒരു മനുഷ്യന്റെ രക്തം പവിത്രമല്ലാതായിത്തീരുന്നത് മൂന്ന് രൂപത്തിലാണ്‌: കൊലപാതകി, വിവാഹിതനായ വ്യഭിചാരി, മുസ്ലിം സമൂഹത്തില്‍ നിന്ന് വിഘടിതനായ മത പരിത്യാഗി. വല്ലവനും തന്റെ മതം മറ്റിക്കളഞ്ഞാല്‍ നിങ്ങളവനെ കൊന്നുകളയൂ(ബുഹാരി, മുസ്ലിം) എന്ന്‌ പ്രവാചകന്‍ നിര്‍ദ്ധേശിച്ചതിന്റെ അര്‍ത്ഥം മേല്പറഞ്ഞതാണ്‌." മുസ്ലിം സംഘടനകള്‍ പ്രസിദ്ധീകരിച്ച് വില്പന നടത്തിവരുന്ന മത പ്രചരണ പുസ്തകങ്ങളില്‍ മതം മാറുന്നവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇനിയുമെത്രയോ വ്യക്തമാക്കിയിട്ടുണ്ട്‌. അവയില്‍ ചിലത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. എന്റെ സ്വന്തം വ്യാഖ്യാനങ്ങളൊന്നുമില്ലെന്ന് അര്‍ത്ഥം.

ഇവിടെ ഉന്നയിക്കുന്ന കാതലായ പ്രശ്നമിതാണ്‌. കുറ്റകരമല്ല എന്നും ഭരണഘടാനാപരമെന്നും കേരളത്തിലങ്ങോളം നോട്ടീസ് പതിച്ചത് ഏത് മതത്തില്‍ നിന്ന് ഏതെല്ലാം മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കാര്യമാണ്‌?മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പറഞ്ഞ കാര്യങ്ങളെ കാലോചിതമായ രീതിയില്‍ തിരുത്തിയിട്ടാണ്‌ ഇവര്‍ ഈ നിലപാട് സ്വീകരിക്കുന്നതെങ്കില്‍ അതിനെ ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. അതല്ലെങ്കില്‍ ഇത് കടുത്ത ഇരട്ടത്താപ്പും ആത്മ വഞ്ചനയുമാണ്‌. ഈ ഇരട്ടമുഖം ഫാസിസത്തിനെ മുഖലക്ഷണവുമാണ്.പുറത്ത് സുന്ദരമായ മുഖം മൂടിയണിഞ്ഞ്‌ ഉള്ളില്‍ തലിബാന്റെയും ശ്രീരാമ സേനയുടെയും തനിനിറം കൊണ്ടുനടക്കുന്ന കപടന്മാരല്ല തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്.അല്ലാത്ത പക്ഷം ഇവരുടെ മുഖം മൂടി സമൂഹത്തിനുമുന്നില്‍ ഊര്‍ന്നുവീഴുകതന്നെ ചെയ്യും

88 comments:

സുശീല്‍ കുമാര്‍ said...

എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയം അതല്ല. മതം മാറ്റത്തെ സംബന്ധിച്ച മുസ്ലിം സംഘടനകളുടെ വെളിപാടുകള്‍ എത്രത്തോളം ആത്മാര്‍ത്ഥതയുള്ളതാണ്‌ എന്നതാണ്‌ അക്കാര്യം.തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ക്ക്‌ ഉണ്ട് എന്ന് ഇവര്‍ പറയുന്ന മനസ്സാക്ഷി അവകാശവും ഭരണഘടനാപരമായ അവകാശവും തങ്ങളുടെ മതത്തില്‍നിന്ന് പുറത്തു പോകുന്നവര്‍ക്ക് ഇവര്‍ അനുവദിച്ചുനല്‍കാന്‍ തയ്യാറുണ്ടൊ എന്നതാണ്‌.

chithrakaran:ചിത്രകാരന്‍ said...

വളരെ ശരിയായ കാഴ്ച്ചപ്പാട്.
മത തീവ്രവാദികളുടെ മാലഖ രൂപങ്ങള്‍ ചവച്ചു തുപ്പുന്ന കപട സാഹോദര്യത്തെ പ്രതിരോധിക്കാന്‍ ഈ ചിന്തയാണ് സമൂഹത്തില്‍ പ്രസരിക്കേണ്ടത്.
ചിത്രകാരന്റെ അലസമായ പ്രതികരണത്തിന്റെ ലിങ്ക് ഇവിടെ:ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും

കാവലാന്‍ said...

"തങ്ങളുടെ മതത്തില്‍നിന്ന് പുറത്തു പോകുന്നവര്‍ക്ക് ഇവര്‍ അനുവദിച്ചുനല്‍കാന്‍ തയ്യാറുണ്ടൊ എന്നതാണ്‌."

ഒറ്റവാക്കില്‍ ഉത്തരം തരാവുന്ന ഒരു മതാനുയായിയും ഉണ്ടായിരിക്കല്ല,കിടന്നുരുളാനായിട്ടാണെങ്കില്‍ എല്ലാ കൂട്ടരേയും ദേ ഇപ്പോള്‍ തന്നെ കാണാം.

Anonymous said...

സുശീൽ,
ഒരു മതവിഭാഗവും തങ്ങളുടെ മതത്തിൽനിന്ന് ആരും പുറത്തുപോകുന്നതിനെ ഇഷ്ടപ്പെടുന്നില്ല. എന്തിനു മതക്കാരെ പറയുന്നു? രാഷ്ട്രിയം മാറിയതിന്റെ പേരിൽ മാത്രം ഈ ‘പ്രബുദ്ധ’ കേരളത്തിൽ എത്രയോ പേർ കാലപുരിയ്ക്കയക്കപ്പെട്ടിട്ടുണ്ട്. മുസ്ലിങ്ങളും വ്യത്യസ്തരല്ല. എന്നാൽ അവരിൽനിന്ന് മതം മാറി ഒരു കുഴപ്പവും കൂടാതെ അന്യമതസ്തരായി ജീവിക്കുന്ന എത്രയോ പേരുണ്ട് ഈ കേരളത്തിൽ.
ഇവിടെ പ്രശ്നം മതം‌മാറ്റത്തിന്റെയാണോ? ലൌ ജിഹാദെന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് ഒരു ജനതയെ അപരവത്കരിക്കാനും ചെകുത്താന്മാരാക്കാനുമുള്ള ബോധപൂർവമായ ശ്രമത്തെ ചെറുക്കുക എന്നതാണു മതേതരവിശ്വാസികൾ ചെയ്യേണ്ടത്. അല്ലാതെ ആ സമയത്ത് മുസ്ലിങ്ങൾ മതം‌മാറ്റത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചർച്ചയല്ല. അങ്ങനെ ചെയ്യുമ്പോൾ സംഘ് പരിവാർ അജണ്ഡ അറിഞ്ഞോ അറിയാതെയോ യുക്തിവാദികളും ഏറ്റുപീടിക്കയാണു ചെയ്യുന്നതെന്നു പറയാതെ വയ്യ.

Pulchaadi said...

താങ്കളുടെ ഈ പോസ്റ്റിലെ ആശയത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ ലവ് ജിഹാദ് എന്ന ആരോപണം ശരിയോ തെറ്റോ എന്നല്ല അന്വേഷിച്ചത്, മറിച്ച് മതം മാറ്റം ഭരണഘടനാപരമോ അല്ലയോ എന്നാണു. അച്ചന്മാര്‍ ചെയ്ത അതേ വിഡ്ഡിത്തം!

എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയം അതല്ല. മതം മാറ്റത്തെ സംബന്ധിച്ച മുസ്ലിം സംഘടനകളുടെ വെളിപാടുകള്‍ എത്രത്തോളം ആത്മാര്‍ത്ഥതയുള്ളതാണ്‌ എന്നതാണ്‌ അക്കാര്യം.തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ക്ക്‌ ഉണ്ട് എന്ന് ഇവര്‍ പറയുന്ന മനസ്സാക്ഷി അവകാശവും ഭരണഘടനാപരമായ അവകാശവും തങ്ങളുടെ മതത്തില്‍നിന്ന് പുറത്തു പോകുന്നവര്‍ക്ക് ഇവര്‍ അനുവദിച്ചുനല്‍കാന്‍ തയ്യാറുണ്ടൊ എന്നതാണ്‌.

താങ്കള്‍ ഉന്നയിച്ച ചോദ്യം പ്രസക്തമാണു: തയ്യാറാവില്ല എന്നു തന്നെയാണു അതിന്റെ ഉത്തരം!!

ഇവിടെ പ്രശ്നം മതം‌മാറ്റത്തിന്റെയാണോ? ലൌ ജിഹാദെന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് ഒരു ജനതയെ അപരവത്കരിക്കാനും ചെകുത്താന്മാരാക്കാനുമുള്ള ബോധപൂർവമായ ശ്രമത്തെ ചെറുക്കുക എന്നതാണു മതേതരവിശ്വാസികൾ ചെയ്യേണ്ടത്.

സത്യാന്വേഷിയുടെ അഭിപ്രായത്തോടു യോജിക്കുന്നു. ഒരു പക്ഷെ മുസ്ലിം സംഘടനകള്‍ വരെ മറന്നുപോയ സത്യം!!

ചിത്രകാരന്റെ കാഴ്ച്ചപ്പാട് താങ്കളുടേതില്‍ നിന്നു തികച്ചും വ്യത്യസ്തമാണെന്നും പറയേണ്ടിയിരിക്കുന്നു. അതു വെറും മുസ്ലിം വിദ്വേഷത്തിന്റെ വിഷപ്പുക പരത്തുക മാത്രമേ ചെയ്യുന്നുള്ളൂ!

പാമരന്‍ said...

നല്ല പോസ്റ്റ്‌ സുശീലേട്ടാ. വേശ്യകളുടെ ചാരിത്ര്യപ്രസംഗങ്ങള്‌ കുറേ കേള്‍ക്കുന്നുണ്ട്‌.

പാമരന്‍ said...

സത്യാന്വേഷീ,

ഒരു മതവിഭാഗവും തങ്ങളുടെ മതത്തിൽനിന്ന് ആരും പുറത്തുപോകുന്നതിനെ ഇഷ്ടപ്പെടുന്നില്ല. എന്തിനു മതക്കാരെ പറയുന്നു? രാഷ്ട്രിയം മാറിയതിന്റെ പേരിൽ മാത്രം ഈ ‘പ്രബുദ്ധ’ കേരളത്തിൽ എത്രയോ പേർ കാലപുരിയ്ക്കയക്കപ്പെട്ടിട്ടുണ്ട്.

നല്ല തമാശതന്നെ. 'ആരും ഇഷ്ടപ്പെടുന്നില്ല' എന്നതും 'മതം മാറുന്നവനെ കൊല്ലണം' എന്നു മതം തന്നെ ഉദ്ബോധിപ്പിക്കുന്നതും എങ്ങനെ സമമാകും?

മുസ്ലിങ്ങളും വ്യത്യസ്തരല്ല. എന്നാൽ അവരിൽനിന്ന് മതം മാറി ഒരു കുഴപ്പവും കൂടാതെ അന്യമതസ്തരായി ജീവിക്കുന്ന എത്രയോ പേരുണ്ട് ഈ കേരളത്തിൽ.

പ്രബുദ്ധ കേരളം പോലൊരു നാട്ടിലായതുകൊണ്ടു കൊള്ളാം (എന്നിട്ടു തന്നെ എന്‍ഡീഎഫു കാരുടെ പ്രകടനങ്ങളെത്ര കണ്ടിരിക്കുന്നു!). വല്ല ശരിയത്തു നാട്ടിലുമായിരുന്നെങ്കിലോ? ഭരണഘടനാപരമായിത്തന്നെ കാലപുരി കാണാം.

'സത്യം അന്വേഷിച്ചു' കൊണ്ടിരിക്കൂ.

ചങ്കരന്‍ said...

ന്യൂനപക്ഷങ്ങളോടുള്ള മമത പ്രീണനത്തിലൂടെമാത്രം പ്രകടിക്കപ്പെടുന്നിടത്ത് അപ്രിയസത്യങ്ങളും ഇടക്കിടെ പറയേണ്ടത് ആവശ്യംതന്നെ.

സുശീല്‍ കുമാര്‍ said...

Pulchaadi പറഞ്ഞു...

1.താങ്കള്‍ ഉന്നയിച്ച ചോദ്യം പ്രസക്തമാണു: തയ്യാറാവില്ല എന്നു തന്നെയാണു അതിന്റെ ഉത്തരം!!

Pulchaadi, സത്യം പരഞ്ഞതിനു നന്ദി.

2.ഇവിടെ പ്രശ്നം മതം‌മാറ്റത്തിന്റെയാണോ? ലൌ ജിഹാദെന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് ഒരു ജനതയെ അപരവത്കരിക്കാനും ചെകുത്താന്മാരാക്കാനുമുള്ള ബോധപൂർവമായ ശ്രമത്തെ ചെറുക്കുക എന്നതാണു മതേതരവിശ്വാസികൾ ചെയ്യേണ്ടത്.

ലൗ ജിഹാദിന്റെ പ്രശ്നമല്ല ഞാന്‍ ഈ പോസ്റ്റില്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. അതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ട് എന്ന് എനിക്കറിയാത്തതുകൊണ്ടാണ്‌ അതിലേക്ക്‌ കൂടുതല്‍ പറയാതിരുന്നത്. പക്ഷേ ലൗ ജിഹാദ് ഇല്ലാക്കഥയാണ്‌ എന്ന താങ്കളുടെ നിലപാടു കാണുമ്പോള്‍ അത് ഉണ്ട് എന്നു ഉറാപ്പിച്ചു പറയുന്നവക്കുള്ളത്രതന്നെ ആവേശം, 'ഇല്ലാ' എന്നു സ്ഥാപിക്കാന്‍ താങ്കള്‍ക്കും ഉണ്ട് എന്നു തോന്നുന്നു.

സത്യാന്വേഷി പറഞ്ഞു:ഇവിടെ പ്രശ്നം മതം‌മാറ്റത്തിന്റെയാണോ? ലൌ ജിഹാദെന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് ഒരു ജനതയെ അപരവത്കരിക്കാനും ചെകുത്താന്മാരാക്കാനുമുള്ള ബോധപൂർവമായ ശ്രമത്തെ ചെറുക്കുക എന്നതാണു മതേതരവിശ്വാസികൾ ചെയ്യേണ്ടത്. അല്ലാതെ ആ സമയത്ത് മുസ്ലിങ്ങൾ മതം‌മാറ്റത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചർച്ചയല്ല. അങ്ങനെ ചെയ്യുമ്പോൾ സംഘ് പരിവാർ അജണ്ഡ അറിഞ്ഞോ അറിയാതെയോ യുക്തിവാദികളും ഏറ്റുപീടിക്കയാണു ചെയ്യുന്നതെന്നു പറയാതെ വയ്യ.

ഇവിടെ ഉന്നയിക്കാന്‍ ശ്രമിച്ച പ്രശ്നം മതം മാറ്റത്തിന്റേതു തന്നെയാണ്‌. ഒരു പാലമിട്ടാല്‍ അങ്ങോട്ടു ഇങ്ങോട്ടും കടക്കണം എന്നൊരു ചൊല്ലുണ്ട്. തങ്ങളുടെ മതത്തിലേക്ക്‌ ആരെങ്കിലും വന്നാല്‍(അത് സ്വയമേവയായാലും, നിര്‍ബന്ധത്തിനു വഴങ്ങിയായാലും) അവര്‍ക്കുള്ള അവകാശങ്ങള്‍ തിരിച്ചങ്ങോട്ടും കാണിക്കാനുള്ള മനസ്സില്ലാതെ ആദര്‍ശപ്രസംഗം നടത്തുന്നതിലുള്ള ഇരട്ടത്താപ്പാണ്‌ ഇവിടെ പ്രതിപാദിച്ചത്‌.
പിന്നെ സംഘപരിവാര്‍ ഒരു കാര്യം പറയുന്നു എന്നുവെച്ച് മറ്റാര്‍ക്കും അക്കാര്യം പറയാന്‍ പാടില്ല എന്ന് പറയാമോ? ഉദാഹരണത്തിന്‌ ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് സംഘപരിവാറിനേക്കാള്‍ മുന്നെ യുക്തിവാദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സംഘപരിവാര്‍ പറയുന്നു എന്നതുകൊണ്ട് മറ്റാര്‍ക്കും അത് പറഞ്ഞുകൂടാ എന്ന് പറയാമോ?
-Suseel Kumar

Pulchaadi said...

സുശീല്‍, ശരിയാണ്.. അതുകൊണ്ടാണു താങ്കളുടെ ഈ പോസ്റ്റിലെ ആശയത്തോടു ഞാന്‍ പൂര്‍ണമായും യോജിക്കുന്നു എന്നു പറഞ്ഞത്. അതിനര്‍ഥം ലവ് ജിഹാദ് എന്ന ആരോപണത്തോടു ഞാന്‍ യൊജിക്കുന്നു എന്നല്ല! വിവേകപൂര്‍വം ചിന്തിക്കുന്ന ഏതൊരാള്‍ക്കും ഈ വിഷയത്തിലെ സത്യാവസ്ഥ മനസ്സിലാക്കാന്‍ അധികം സമയം വേണ്ടിവരില്ല. ജില്ല തിരിച്ചും വര്‍ഷം തിരിച്ചുമുള്ള കണക്കുകള്‍ ഹാജരാക്കിയത് ആത്മാര്‍ഥമായിട്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് അവര്‍ ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ല? ഇത്രയും വലിയ ഒരു ക്രൂരക്രുത്യം എതു മതവിഭാഗം ചെയ്തതായാലും ശരി അത് പോലീസിനു മൂടിവയ്ക്കാന്‍ സാധിക്കുമോ? 4000 അമുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റി ജിഹാദികളാക്കി, നശിപ്പിച്ചു, ഭീകരര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു, പാകിസ്താനിലേക്കു കടത്തി എന്നൊക്കെയാണു ആരോപണം!!
എന്നിട്ടും എന്തേ ഇവര്‍ അനങ്ങാതിരുന്നു, ഇപ്പോഴും ഇരിക്കുന്നു?! ഇങ്ങനെ ഒരു ആരോപണം താങ്കള്‍ വിശ്വസിക്കുന്ന മതവിഭാഗത്തെപ്പറ്റിയായിരുന്നെങ്കില്‍ ഇത്രയും നിസംഗനായിരിക്കാന്‍ താങ്കള്‍ക്കു കഴിയുമോ? എനിക്കു വാശിയുണ്ട്; അടിസ്ഥാനരഹിതമായി, അല്ല, തികച്ചും ദുഷ്ടലാക്കോടെ ഇങ്ങനെ എന്റെ സമുദായത്തെ ഒന്നടങ്കം കരിവാരിതേക്കുന്നതു നോക്കി കോട്ടുവായിട്ട് കയ്യും കെട്ടിയിരിക്കാന്‍ എനിക്കു കഴിയില്ല. ഒരുപക്ഷേ താങ്കള്‍ക്കു കഴിയുമായിരിക്കാം!
എന്നെയൊന്നു കുത്തിയ ആ ചിരി മായാതിരിക്കട്ടെ!

കഷ്ടപ്പെട്ട് ഇത്രയും കണക്കുകളും തെളിവുകളും കണ്ടെത്തിയ KCBC-യെയും സംഘപരിവാറിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇതുമായി എന്തുകൊണ്ട് നിങ്ങള്‍ സുപ്രീം കോടതിയില്‍ പോകുന്നില്ല, എന്തുകൊണ്ട് CBI അന്വേഷണം ആവശ്യപ്പെടുന്നില്ല?! എന്തുകൊണ്ട് കുറ്റക്കാരെ ശിക്ഷിപ്പിക്കാന്‍ , ആരോപണം ഉന്നയിച്ച അതേ ആവേശവും വാശിയും നിങ്ങള്‍ കാണിക്കുന്നില്ല?!!

സുശീല്‍ കുമാര്‍ said...

Pulchaadi,
മതപരമായ താങ്കളുടെ വികാരത്തെ മാനിക്കുന്നു. തീവ്രവാദത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തെ മൊത്തം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന്‌ ഞാന്‍ എതിരാണ്‌. എന്നാല്‍ തീയുണ്ടാകാതെ പുകയുണ്ടാകില്ല എന്നു പറഞ്ഞതുപോലെ ഇസ്ലാം മതത്തില്‍ തീവ്രവാദം ഉണ്ടായതുകൊണ്ടാണ്‌ അതിനെതിരെ പ്രതികരണങ്ങള്‍ വരുന്നത്. അതിനര്‍ത്ഥം എല്ലാ മുസ്ലിങ്ങളും തീവ്രവാദികളാണെന്നല്ല. അതുപോലെ ലൗ ജിഹാദ് എന്ന ആരോപണം വരുമ്പോള്‍ എല്ലാ മുസ്ലിംകളും അതു ചെയ്തു എന്നു വരുന്നില്ല. അങ്ങനെ ഉണ്ടെങ്കില്‍ അതിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്നേ അര്‍ത്ഥമാക്കുന്നുള്ളു. ആരോപണം വരുമ്പോള്‍ കോട്ടുവായിട്ട് മിണ്ടാതിരിക്കണമെന്നല്ല; അത്തരം പ്രവണതകള്‍ക്കെതിരെ (അത് യാഥാര്‍ത്ഥ്യമാണെങ്കില്‍) ആ മതത്തിനകത്തുനിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.

ഞാന്‍ വിശ്വസിക്കുന്ന മതം എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഹിന്ദുമതമാണെങ്കില്‍ ഞാന്‍ ഒരു മതവിശ്വാസിയല്ല എന്ന് വ്യക്തമാക്കട്ടെ. എന്നാല്‍ വിശ്വഹിന്ദുപരിഷത്തിനും ശ്രീരാമ സേനക്കുമെതിരെ എന്തെങ്കിലും ആരോപണം വരുമ്പോള്‍ ഞാന്‍ മാത്രമല്ല ഹിന്ദുമതത്തിലെ സാധാരണ വിശ്വാസികളും രക്തം ചൂടാക്കാറില്ല. അതിനു കാരണം ആ മതതീവ്രവാദികള്‍ ചെയ്യുന്നതിന്‌ അവരുടെ മതത്തിലുള്ളവര്‍ കൂടി എതിരാണെന്നതുകൊണ്ടാണ്‌. അതുപോലെ ഇസ്ലാം മതത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ താങ്കളെപ്പോലുള്ള യഥാര്‍ത്ഥ മതവിശ്വാസികള്‍ രംഗത്തിറങ്ങുകയാണ്‌ വേണ്ടത്. അത് ആ മതത്തെക്കുറിച്ചുള്ള ധാരണകള്‍ കുറക്കൂടി ശരിയായി സമൂഹത്തലനു മനസ്സിലാക്കിക്കാന്‍ ഉപകരിക്കുമെന്നാണ്‌ എന്റെ എളിയ അഭിപ്രായം. അതല്ല ഭീകരവാദത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നതിനെയോ ലൗ ജിഹാദിനെയോ( അങ്ങനെ ഒന്നുണ്ടെങ്കില്‍) ആരെങ്കിലും എതിര്‍ക്കുമ്പോള്‍ അതിനെതിരെ അതില്‍ കക്ഷിയല്ലാത്ത താങ്കളെപ്പോലുള്ളവര്‍ തീവ്രമായി പ്രതികരിക്കുന്നതു കാണുമ്പോള്‍ 'കുമ്പളം കട്ടവന്റെ മേല്‍ വെണ്ണീരുണ്ടാകുമെന്ന്' പറയുന്നതുപോലെയാണ്‌ കാണുന്നവര്‍ക്കു തോന്നുക; താങ്കളുടെ ഉദ്ദേശ ശുദ്ധിയില്‍ എനിക്കു സംശയം ഒട്ടുമുല്ലെന്നു പറാഞ്ഞുകൊണ്ടുതന്നെ പറയട്ടെ.
ഭാവുകങ്ങള്‍.
Suseel Kumar

Anonymous said...

“പക്ഷേ ലൗ ജിഹാദ് ഇല്ലാക്കഥയാണ്‌ എന്ന താങ്കളുടെ നിലപാടു കാണുമ്പോള്‍ അത് ഉണ്ട് എന്നു ഉറാപ്പിച്ചു പറയുന്നവക്കുള്ളത്രതന്നെ ആവേശം, 'ഇല്ലാ' എന്നു സ്ഥാപിക്കാന്‍ താങ്കള്‍ക്കും ഉണ്ട് എന്നു തോന്നുന്നു.“
ഇങ്ങനെ സുശീൽ എഴുതുമ്പോൾ ശരിക്കും വെളിപ്പെടുന്നത് സംഘ് പരിവാർ മനസ്സാണെന്നു പറയേണ്ടിവന്നതിൽ ഖേദമുണ്ട്. ലൌ ജിഹാദ് ഇല്ല എന്ന് പറഞ്ഞത്, കേരള-കർണാടക പൊലീസ് വിശദ അന്വേഷണത്തിനുശേഷം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിലാണ്. അതു വിശ്വസിക്കാൻ തയ്യാറല്ലാത്തവർ ഇവിടെ സംഘ് പരിവാർ പ്രഭൃതികളും അവരെ താങ്ങുന്ന മീഡിയയുമാണ്. ഇപ്പോൾ താങ്കളെ പോലുള്ള യുക്തിവാദികളും.
ഏകീകൃത സിവിൽ കോഡ് യുക്തിവാദികൾ ആദ്യം പറഞ്ഞോ എന്ന് സത്യാന്വേഷിക്കറിയില്ല.ആരു പറഞ്ഞാലും ഒരു ബഹുമത -മതേതര സമൂഹത്തിൽ ആ ആവശ്യം ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യം ദുരുപദിഷ്ടമാണ്. മുസ്ലിം വ്യക്തിനിയമമാ‍ണ് ഈ ആവശ്യക്കാരുടെ പ്രത്യേക ലക്ഷ്യം. മുസ്ലിങ്ങൾ പ്രത്യേക വ്യക്തിനിയമം പാലിക്കുന്നതിൽ ഇതര മത സമൂഹങ്ങൾക്കും യുക്തിവാദികൾക്കും ഉള്ള പ്രശ്നം എന്താണ്? മുസ്ലിങ്ങൾക്കാണ് അതിൽ പ്രശ്നം തോന്നേണ്ടത്? അവർ ഇതുവരെ അങ്ങനെ ഒരു പ്രശ്നം അവതരിപ്പിച്ചിട്ടില്ല. അപ്പോൾ മറ്റുള്ളവർ ഇക്കാര്യത്തിൽ കാണിക്കുന്ന താത്പര്യം തീർച്ചയായും ദുരുദ്ദേശ്യപരമാണ്.യുക്തിവാദം ‘ഭൂരിപക്ഷ’ മതവാദമാകുന്ന സന്ദർഭങ്ങൾ ഇവയാണ്.

നന്ദന said...

ഇവിടെ സുശീല്‍ ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ് ...ഏതൊരു മതത്തിലായാലും , സംഘടനയിലായാലും അതിലെ പൊള്ളത്തരങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നത് അതിനകത്ത് ഇരിക്കുന്നവരാണ്, അപ്പോള്‍ അവര്‍ പുറത്തു പോയാല്‍ ഈ പൊള്ളത്തരങ്ങള്‍ തുറന്ന് കാണിക്കാന്‍ അവര്‍ തെയ്യാറാവും. അത് കാരണം അവരെ ഇല്ലാതാക്കുന്നു. ഇത് മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ ഇസ്ലാമും ചെയ്യുന്നു ...
മതവും, സംഘടനയും പണം സമ്പാതിക്കാനുള്ള മാര്‍ഗങ്ങള്‍ ആവുമ്പോള്‍ അതില്‍ ആളെകൂട്ടാനും ഉള്ള ആളുകളെ പിടിച്ചുനിര്‍ത്താനും ശ്രമങ്ങള്‍ നടക്കുന്നു..
ഏതു സമയത്തും പുറത്തു പോകാനും അകത്തു കയറാനും എപ്പോള്‍ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നുവോ അപ്പോഴാണ്‌ നമ്മുടെ നാട്ടില്‍ സമാധാനം നിലനില്‍ക്കുകയുള്ളൂ .
കുട്ടികള്‍, യുവാക്കള്‍ പ്രണയിക്കട്ടെ...അതില്‍ മതം കലര്‍ത്തരുത് ...
ചിലരുടെ വെപ്രാളം കാണുമ്പോള്‍ പ്രണയത്തിലൂടെയും മതം വളര്‍ത്താന്‍ ശ്രമിച്ചോ ? എന്ന് സംശയിച്ചുപോകുന്നു ..എന്തിനീ വെപ്രാളം ഇതുകൊണ്ടൊക്കെ മതം തകരുമെന്ന് വിശ്വസിക്കുന്നവര്‍ മതത്തില്‍ നിന്നും പുറത്തു പോകണം ..ഇതൊക്കെ പത്രങ്ങള്‍ വിറ്റഴിക്കാനുള്ള തന്ത്രങ്ങള്‍ മാത്രം....ഇങ്ങനെയുള്ളവരാന്
മതങ്ങളെ നശിപ്പിക്കുന്നത് ...

( ഓഫ് ..സുശീല്‍ ഈ പോസ്റ്റ്‌ കാണാന്‍ വൈകി കാരണം താങ്കളാണ് ..താങ്കള്‍ follow എന്നൊരു പരിപാടി കൊടുത്താല്‍ ഞങ്ങള്‍ക്കും പോസ്റ്റ്‌ ഇടുമ്പോള്‍ അറിയാന്‍ പറ്റും .ഇതുപോലുള്ള പോസ്റ്റുകള്‍ ആരും കാണാതെ പോകരുത് )
നന്‍മകള്‍ നേരുന്നു
നന്ദന

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി പറഞ്ഞു...
“പക്ഷേ ലൗ ജിഹാദ് ഇല്ലാക്കഥയാണ്‌ എന്ന താങ്കളുടെ നിലപാടു കാണുമ്പോള്‍ അത് ഉണ്ട് എന്നു ഉറാപ്പിച്ചു പറയുന്നവക്കുള്ളത്രതന്നെ ആവേശം, 'ഇല്ലാ' എന്നു സ്ഥാപിക്കാന്‍ താങ്കള്‍ക്കും ഉണ്ട് എന്നു തോന്നുന്നു.“
ഇങ്ങനെ സുശീൽ എഴുതുമ്പോൾ ശരിക്കും വെളിപ്പെടുന്നത് സംഘ് പരിവാർ മനസ്സാണെന്നു പറയേണ്ടിവന്നതിൽ ഖേദമുണ്ട്.

-- ഈ വിഷയത്തില്‍ എന്റെ കാഴ്ച്ചപ്പാട് പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
"ഈ റിപ്പോര്‍ട്ടുകള്‍ ചില അനൗദ്ധ്യോകിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അവയ്ക്ക്‌ വ്യക്തമായ തെളിവുകളില്ലെന്നും ഔദ്ധ്യോകിക വിശദീകരണം വന്നിട്ടുണ്‍ട്.സംഘടിതമായ ഇത്തരം ശ്രമങ്ങള്‍ ഉണ്ടൊ എന്നതിന്‌ കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അതിനെതിരെ നടപടിയുണ്ടാകേണ്‍ടതാണ്‌. എന്നാല്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ലൗ ജിഹാദ് തുടങ്ങിയ വാക്കുകള്‍ കോടതി ഭാഷയില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതുതന്നെയായിരുന്നു."

സംഘപരിവാര്‍ മനസ്സ്‌ എന്ന് പറഞ്ഞ് ആക്ഷേപിച്ചാല്‍ പറയാനുള്ള കാര്യങ്ങള്‍ പറയില്ലെന്നു കരുതരുത്.
ഈ പോസ്റ്റില്‍ ഉന്നയിച്ച കാതലായ പ്രശ്നത്തിന്‌ ഇപ്പോളും മറുപടി വന്നിട്ടില്ല; അതിനെ നിസ്സാരവല്‍ക്കരിച്ചതല്ലാതെ.

താങ്കളുടെ രണ്ടാമത്തെ ആക്ഷേപത്തോട്, pulchaadi യുടെ കമന്റിനുള്ള പ്രതികരണത്തില്‍ ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കട്ടെ:
"അതുപോലെ ഇസ്ലാം മതത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ താങ്കളെപ്പോലുള്ള യഥാര്‍ത്ഥ മതവിശ്വാസികള്‍ രംഗത്തിറങ്ങുകയാണ്‌ വേണ്ടത്." ആദ്യം സ്വന്തം മനസ്സിലെ മതവിശ്വാസത്തെ യുക്തിസഹമായി വിലയിരുത്താനാണ്‌ ഏതൊരാളും ശ്രമിക്കേണ്ടത്. പിന്നീട് അവരവരുടെ മതങ്ങളിലെ'ചേകന്നൂര്‍മാരെ' ജീവനോടെ നിലനില്‍ക്കാന്‍ അനുവദിക്കുകയും.

സത്യാനേഷി, പ്രതികരണങ്ങള്‍ക്ക്‌ നന്ദി.
Nandana, നന്ദി. വീണ്ടും കാണാം.

Anonymous said...

സുശീൽകുമാറിന്റെ പോസ്റ്റുകൾ മൊത്തത്തിൽ ശ്രദ്ധേയങ്ങളും ഒട്ടുമുക്കാലും സത്യാന്വേഷി യോജിക്കുന്നവയുമാണ്. നിങ്ങളുടെ പോസ്റ്റ് കണ്ടയുടനെ അതു സൈഡ്ബാറിൽ ചേർത്തത് അതുകൊണ്ടാണ്.
“ ആദ്യം സ്വന്തം മനസ്സിലെ മതവിശ്വാസത്തെ യുക്തിസഹമായി വിലയിരുത്താനാണ്‌ ഏതൊരാളും ശ്രമിക്കേണ്ടത്. പിന്നീട് അവരവരുടെ മതങ്ങളിലെ'ചേകന്നൂര്‍മാരെ' ജീവനോടെ നിലനില്‍ക്കാന്‍ അനുവദിക്കുകയും“ എന്ന സുശീലിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കയും ചെയ്യുന്നു.എന്നാൽ മുസ്ലിങ്ങൾക്ക് സ്വന്തം മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നോക്കാ‍ൻ ഒട്ടും സമയമില്ലാത്തവിധം പുറമേനിന്നുള്ള ആക്രമണം അതിശക്തമാണെന്ന വസ്തുത മതേതര വാദികൾ കാണാതിരുന്നുകൂട. അതിലൊരു ആക്രമണമാണ് ഏക സിവിൽ കോഡ് വാദം. സംഘ് പരിവാർ ഒരു പ്രചാരണം ഏറ്റെടുക്കുന്നത് നിർദോഷകരമായോ ദുരുദ്ദേശ്യമില്ലാത്തതോ ആയി കാണുന്നത്, ഇൻഡ്യയിലെ ബ്രാഹ്മണിക്കൾ ശക്തികളുടെ പ്രവർത്തനത്തിന്റെ രാഷ്ട്രീയ-സാമൂഹിക ലക്ഷ്യം ചെറുതായി കാണുന്ന ശുദ്ധഗതിക്കാർ മാത്രമാണ്. ദൌർഭാഗ്യവശാൽ യുക്തിവാദികൾ പലരും അതാണു ചെയ്യുന്നത്.ഈ എം എസ്സിന്റെ കുപ്രസിദ്ധമായ ശരീയത്ത് വിവാദത്തിന്റെ ലക്ഷ്യം എന്തായിരുന്നു എന്നോർക്കുന്നുവോ?
മുഖ്യവിഷയത്തിൽ നിന്നു മാറിയതിൽ ദയവായി ക്ഷമിക്കുക.
.

Pulchaadi said...

അതെ, തീയുണ്ടാകാതെ പുകയുണ്ടാകില്ല, കുമ്പളം കട്ടാല്‍ മേലു വെണ്ണീരു പറ്റും , അതൊന്നും ഞാന്‍ ഓര്‍ത്തില്ല; എന്റെ പെഴ, എന്റെ പെഴ, എന്റെ മാത്രം പെഴ!! ഒരു തരത്തില്‍ നോക്കിയാല്‍ ഏതു മുസ്ലിമിന്റെ മേലാ വെണ്ണീറു പറ്റാത്തത് അല്ലേ? ആരു നോക്കുമ്പോള്‍ എങ്ങനെ നോക്കുമ്പോള്‍ എന്നൊന്നും ചോദിക്കരുത്.

താങ്കള്‍ മതവിശ്വാസിയല്ല, സംഘപരിവാര്‍ ചെയ്യുന്നതിനോ, പ്രവര്‍ത്തിക്കുന്നതിനോ ആയതിനാല്‍ താങ്കള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. ഞാന്‍ മതവിശ്വാസിയാണ് (എന്നെ അറിയുന്ന ആരും കേള്‍ക്കാതിരിക്കട്ടെ!), മതത്തിനുള്ളില്‍ നിന്നു മതത്തെ തിരുത്തെണ്ടത് എന്റെ ഉത്തരവാദിത്തമാണ്. മതം ശരിയല്ല എന്നോ, മതത്തില്‍ പെട്ട ചിലര്‍ ശരിയല്ല എന്നോ, രണ്ടായാലും എന്തോ എവിടെയോ കുഴപ്പമുണ്ട്!

ലവ് ജിഹാദിനെ എതിര്‍ക്കണം എന്നു ഞാനും ശരിവെക്കുന്നു; എങ്കില്‍ ലവ് ജിഹാദ് ഉണ്ടെന്നര്‍ഥമായോ? വളരെ വിശദമായ കണക്കുകള്‍ അവതരിപ്പിച്ച് അതിനു വ്യാപകമായ പ്രചാരണം കൊടുത്ത ആ രീതിയെയാണു ഞാന്‍ എതിര്‍ത്തത്. ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ട് എന്നു തെളിയിക്കപ്പെട്ടിട്ടില്ല, ഇല്ല എന്നു രണ്ടു വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പോലീസ് സത്യവാങ്മൂലം നല്കിക്കഴിഞ്ഞു. കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചവരെ എന്തു ചെയ്യണം? അല്ലെങ്കില്‍ അതു കള്ളക്കണക്കുകളല്ലായിരുന്നു എന്നു തെളിയിക്കേണ്ട ബാധ്യത അവര്‍ക്കില്ലേ? അതോ അതും മുസ്ലിം വിശ്വാസിയുടെ ഉത്തരവാദിത്തത്തില്‍ പെടുമോ?!

Pulchaadi said...

എന്റെ ആദ്യത്തെ കമന്റിനൊരു തിരുത്ത്: ജമാഅത്തെ ഇസ്ലാമിയല്ല, പോപുലര്‍ ഫ്രണ്ട് ആണു മതം മാറ്റത്തിന്റെ ഭരണഘടനാസാധുത അന്വേഷിച്ചത്. അതാണത്രേ അവരുടെ രീതി, പ്രകോപനം സ്രിഷ്ടിക്കല്‍! സംഘപരിവാരിന്റെ അതേ രീതി; രണ്ടും ഇന്ത്യക്കാപത്ത്!!

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി, pulchaadi ചര്‍ച്ചകള്‍ സ്വാഗതം ചെയ്യുന്നു.
"ലവ് ജിഹാദിനെ എതിര്‍ക്കണം എന്നു ഞാനും ശരിവെക്കുന്നു; എങ്കില്‍ ലവ് ജിഹാദ് ഉണ്ടെന്നര്‍ഥമായോ? വളരെ വിശദമായ കണക്കുകള്‍ അവതരിപ്പിച്ച് അതിനു വ്യാപകമായ പ്രചാരണം കൊടുത്ത ആ രീതിയെയാണു ഞാന്‍ എതിര്‍ത്തത്"

- താങ്കളുടെ അഭിപ്രായത്തോട് യോജിപ്പാണുള്ളത്.

"അതാണത്രേ അവരുടെ രീതി, പ്രകോപനം സ്രിഷ്ടിക്കല്‍! സംഘപരിവാരിന്റെ അതേ രീതി; രണ്ടും ഇന്ത്യക്കാപത്ത്!!"

- ഏതു മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഭരണഘടനാപരമായ അനുവാദമുള്ള നമ്മുടെ രാജ്യത്ത് മതത്തിന്റെ പേരിലുള്ള വര്‍ഗ്ഗീയത ഭൂരിപക്ഷത്തിന്റേതായാലും, ന്യൂനപക്ഷത്തിന്റേതായാലും ഒരു പോലെ എതിര്‍ക്കാന്‍ മതവിശ്വാസികളും അവിശ്വാസികളും ഒരുപോലെ രംഗത്തുവരേണ്ടത് ആവശ്യമാണ്‌. മനുഷ്യസാഹോദര്യത്തിന്‌ എതിരുനില്‍ക്കുന്നത് മതപ്രമാണങ്ങളാണെങ്കില്‍ പോലും, അതിനെയും തള്ളിക്കളയാനുള്ള മനസ്സാണ്‌ ഉണ്ടാകേണ്ടത്.

Abdul Azeez Vengara said...

സത്യമതം സ്വീകരിച്ചവരെ പീഡിപ്പിച്ചുകൊണ്ട് ഇസ്ലാമില്‍ നിന്ന് തിരിച്ചുനടത്താന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്. ആദര്‍ശപരവും ധൈഷണികവുമായ ആയുധങ്ങള്‍ നഷ്ടപ്പെടുന്നവരുടെ ഭീരുത്വം! ആശയത്തെ ആശയംകൊണ്ട് നേരിടുക.

അപവാദ പ്രചരണം ഇസ്ലാമിക വീക്ഷണത്തിൽ
http://ia311009.us.archive.org/3/items/ApavadaPracharanamIslamikaVeekshanattilHSalafi/ApavadaPracharanamIslamikaVeekshanattilHSalafi_512kb.mp4

അപ്പൂട്ടൻ said...

സുശീൽ,
ലേബൽ ഇട്ടിരുന്നെങ്കിൽ അഗ്രിഗേറ്ററുകളിൽ വന്നേനെ. ഇത്‌ ഞാൻ കണ്ടില്ല. ജബ്ബാർ മാഷിന്റെ ബ്ലോഗിൽ നിന്നാണ്‌ ഇവിടെയെത്തിപ്പെട്ടത്‌.

പോസ്റ്റിലെ വിഷയത്തോട്‌ യോജിക്കുന്നു. കൂട്ടിച്ചേർക്കാൻ ഒന്നുമില്ലാത്തതിനാൽ ലൗജിഹാദ്‌ എന്ന "കലാപരിപാടി"യെക്കുറിച്ച്‌ ഒരു ചെറു കമന്റ്‌.
ലൗജിഹാദ്‌ എന്ന സങ്കൽപം, ആരുടെ പരിപാടിയാണെങ്കിലും, എതിർക്കപ്പെടേണ്ടതുതന്നെയാണ്‌. അതിലൂടെ ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെ, അതല്ല, വെറുമൊരു സംശയത്തിന്റെ പുക മാത്രം സൃഷ്ടിച്ച്‌ അതിൽ നിന്നും മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെ. കാരണം അതിലൂടെ കുഴപ്പത്തിൽ പെടാൻ പോകുന്നത്‌ നല്ല സ്നേഹബന്ധങ്ങളായിരിക്കും. വന്നുവന്ന് വ്യത്യസ്തമതങ്ങളിലുള്ള ഒരാണും പെണ്ണും സംസാരിച്ചാൽ വരെ സംശയത്തോടെ മാത്രം സമൂഹം വീക്ഷിക്കുന്ന ഗതി വന്നാൽ അതിൽപ്പരം ഒരു അപകടം ഉണ്ടാകാനിടയില്ല.
Completely OT:
ആളുകളെ ബ്രാക്കറ്റ്‌ ചെയ്യാനുള്ള ചിന്തകളെ അവഗണിക്കുക.

സുശീല്‍ കുമാര്‍ said...

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...
"സത്യമതം സ്വീകരിച്ചവരെ പീഡിപ്പിച്ചുകൊണ്ട് ഇസ്ലാമില്‍ നിന്ന് തിരിച്ചുനടത്താന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്. ആദര്‍ശപരവും ധൈഷണികവുമായ ആയുധങ്ങള്‍ നഷ്ടപ്പെടുന്നവരുടെ ഭീരുത്വം! ആശയത്തെ ആശയംകൊണ്ട് നേരിടുക. "
- ഇവിടെ ആരും ഒരു മതത്തില്‍ നിന്ന് മറ്റു മതത്തിലേക്ക് തിരിച്ച് നടത്താന്‍ ശ്രമിക്കുന്നതിന് അനുകൂലമല്ല. എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് ചാടുന്നതിനു സമമാണ് മതം മാറ്റം എന്നാണ് യുക്തിവാദികളുടെ അഭിപ്രായം.

- താങ്കള്‍ പറഞ്ഞതുതന്നെയല്ലേ അസീസേ വിശ്വഹിന്ദുപരിഷത്തുകാരും പറയുന്നത്? അവരുടെ മതത്തില്‍ നിന്ന് (അത് അവരെ സംബന്ധിച്ച് സത്യമതമാണ്) ആരെയും മറ്റുമതത്തിലേക്ക് മറാന്‍ അനുവദിക്കരുതെന്ന്? സത്യമതം ഏതെന്ന കാര്യത്തില്‍ മത്രമേ തങ്കളും അവരും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ളു. ഓരോ വിശ്വാസിയെ സംബന്ധിച്ചും അയാളുടെ മതം മാത്രം സത്യമതവും മറ്റു മതങ്ങളെല്ലാം അസത്യമതങ്ങളുമാണ്. യുക്തിവാദികളോട് ഗീര്‍വാണ പ്രസംഗം നടത്തുമ്പോള്‍ മാത്രമേ എല്ലാ മതങ്ങളും ഒന്നാണെന്നും ഒരു ദൈവമേ ഉള്ളുവെന്നുമൊക്കെ തട്ടിവിടുന്നതു കാണാറുള്ളു. അണ്ടിയോടടുക്കുമ്പോളറിയാം മങ്ങയുടെ പുളി.

ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. (അത് ഒരു മതവും അതിന്റെ അനുയായികള്‍ക്ക് നല്‍കുന്നുമില്ല) മറ്റു മതക്കാര്‍ക്ക് തങ്ങളുടെ മതത്തിലേക്ക് വരാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചാണയിടുന്നവര്‍ അവിടെനിന്ന് തിരിച്ച് പോകാനുള്ള സ്വാതന്ത്ര്യത്തിന്റെ കര്യം വരുമ്പോള്‍ തനിനിറം കാണിക്കുന്നു. ഈ ഇരട്ടത്താപ്പിനെയണ് ഈ പോസ്റ്റില്‍ തുറന്നു കാട്ടിയത്.

Pulchaadi പറഞ്ഞു...
എന്റെ ആദ്യത്തെ കമന്റിനൊരു തിരുത്ത്: ജമാഅത്തെ ഇസ്ലാമിയല്ല, പോപുലര്‍ ഫ്രണ്ട് ആണു മതം മാറ്റത്തിന്റെ ഭരണഘടനാസാധുത അന്വേഷിച്ചത്. അതാണത്രേ അവരുടെ രീതി, പ്രകോപനം സ്രിഷ്ടിക്കല്‍! സംഘപരിവാരിന്റെ അതേ രീതി; രണ്ടും ഇന്ത്യക്കാപത്ത്!!

- ലവ് ജിഹാദ് നടത്തുന്നവര്‍ ആരെന്ന് ഇപ്പോള്‍ കോടതി നിരീക്ഷിച്ചിട്ടുണ്ടല്ലോ? 'അവര്‍' അതും അതിനപ്പുറവും നടത്താന്‍ മടിക്കാത്തവരാണെന്നത് സത്യവുമാണ്. നമ്മളവര്‍ക്ക് വക്കാലത്തിമായി നടക്കണോ പുല്‍ച്ചാടീ.

Abdul Azeez Vengara said...

വിവാഹ പൂർവ്വപ്രണയം+ജിഹാദ് =ഹോട്ട് ഐസ്ക്രീം

Oxymoron

സുശീല്‍ കുമാര്‍ said...

ലഗ്നത്തില്‍ പ്ലൂട്ടോയുടെ അപഹാരം.ജാതകപ്പൊരുത്തം നോക്കി വിവാഹമുറപ്പിക്കാന്‍ വന്ന ചില കേസുകളില്‍ 'ലഗ്നത്തില്‍പ്ലൂട്ടോയുടെ അപഹാര'മുണ്ടെന്നും, 'യുറാനസ് ദോഷ'മുണ്ടെന്നും പറഞ്ഞ് വിവാഹം മുടക്കി നോക്കിയപ്പോള്‍ കസ്റ്റമേഴ്സിന്‌ അവിശ്വാസമൊന്നും തോന്നായ്കയാല്‍ തന്റെ പുതിയ സിദ്ധാന്തത്തില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും വര്‍ദ്ധിച്ചു.പ്ലൂട്ടോയുടെയല്ല, ലഗ്നത്തില്‍ സിറിയസിന്റെ അപഹാരമുണ്ടെന്നു പറഞ്ഞാലും ജ്യോതിഷ വിശ്വാസികള്‍ കണ്ണുമടച്ച് വിശ്വസിക്കുമല്ലോ!!

Anonymous said...

അങ്ങിനെ അതേ കോടതി തന്നെ പറഞ്ഞു "ലവ്‌ ജിഹാദ്‌" തികചും കളവാണെന്നും അതിനു തെളിവുണ്ടാക്കി ആരും വബ്ബന്‍മാരാകണ്ട എന്നു. കളങ്കമില്ലാതെ നിഷ്പക്ഷമായി വിധി പറഞ്ഞ ന്യായാധിപനു അഭിവാദ്യങ്ങള്‍.

സുശീല്‍ കുമാര്‍ said...

മതപരിവര്‍ത്തന സ്വാതന്ത്ര്യത്തിന്‌ വാദിക്കുമ്പോള്‍ പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ - ഇവിടെ വായിക്കാം.

Subair said...

Hmm....

It really amazes me that how the so called apostles of freedom and democracy became the loud speakers of the fanatics if the Muslims are in the side of victims. So far I have not seen a single atheist, or rationalist who dared to stand up and speak against the racism and male chavasim in this propaganda. No rationalist has got the rationale to ask, what is the problem is converting through love ?

Are all the non-Muslim males in Kerala are impotent that the girls here cant love them, or you guys think the non-mulsim girls, even though they might have studied MBA, and B-tech, are so week that any body can fool them and convert her ideology by pretending love. Where are my non-muslims feminists ?. Don't you feel insulted by these so called atheists and fanatics ? Christian organizations are spending large amount of money to evangelize the India, and now they cry their girls are getting converted because of love. If this is the case they have to spend some money to teach their youngsters about love, and their girls about the Christianity before trying to convert others.

And such a anti-human, anti-women propaganda is going on here, and you the so called rationalist have got no balls to criticize it, instead you are thinking what Muslims will do in such situation. Have you heard of any mainstream Muslim organization in Kerala complaining about conversion ?. There are plenty of cases where Muslim girl running away with non-muslim guys and living with them following the husband's religion. Even a couple of weeks back, Manorama reported a case where Muslim girl went with a Hindu guy and got married in temple following Hindu custom. There was another report of Muslim girl running away with radion jokkey of radio Mango. It is D. Babu Paul who wrote that this should be called as Reverse Jihad. But no Muslim organization made a hue and cry about this reverse Jihad. Pehaps it will be only Kerala that fasicm, fanatism and 'rationslism' go hand in hand.

സുശീല്‍ കുമാര്‍ said...

മിശ്രവിവാഹം വന്‍പാപമാകുന്ന കാലംProf. Hammed Chendamangaloor.

സുശീല്‍ കുമാര്‍ said...

സുബൈര്‍, ചാര്‍വാകം ബ്ലോഗിലേക്ക് സ്വാഗതം.
മിശ്രവിവാഹത്തെ അനുകൂലിക്കാന്‍ വേണ്ടിയല്ല താങ്കളുടെ വാദമെന്ന് വ്യക്തം. മറിച്ച് atheist കളും rationalist കളും പക്ഷപാതപരമായി സംസാരിക്കുന്നു എന്നു വരുത്താന്‍ വേണ്ടിയാണെന്നു തോന്നുന്നു. അത് താങ്കള്‍ നോക്കുന്ന കണ്ണടയുടെ കളറിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കണം. യുക്തിവാദികള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു; ഭൂരിപക്ഷസമുദായത്തിന്‌ അവര്‍ എതിരാണ്‌ എന്നെല്ലാമാണ്‌ ഹിന്ദു മൗലികവാദികളുടെ ആക്ഷേപം. ബാബരി മസ്ജിദ് തകര്‍ത്തതിനെതിരെയും ഗുജറാത്ത് വംശഹത്യക്കെതിരെയും പ്രതികരിച്ചപ്പോള്‍ നാം അത് കേട്ടതാണ്‌. അവരോടും ഇതേ മറുപടി തന്നെയാണ്‌ പറയാനുള്ളത്.

സുബൈര്‍, ഞാന്‍ ഈ പോസ്റ്റില്‍ ഉന്നയിച്ചത് ലൗ ജിഹാദിന്റെ പ്രശ്നമല്ല; മറിച്ച് മതം മാറ്റസ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്‌. മതം മാറ്റത്തിന്‌ എല്ലാ മതങ്ങളും അനുകൂലമാണ്‌; മാറ്റം തങ്ങളുടെ മതത്തിലേക്കാണെങ്കില്‍ മാത്രം. മറിച്ചാണെങ്കില്‍ അവരെ എന്ത് ചെയ്യണമെന്ന് മതം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ ഇരട്ടത്താപ്പിനെയാണ്‌ ഇവിടെ വിമര്‍ശിച്ചത്.

"But no Muslim organization made a hue and cry about this reverse Jihad"- അവര്‍ എപ്പോളും അത്ര നല്ല കുട്ടികളല്ലല്ലോ സുബൈറേ? എപ്പോളെങ്കിലും അങ്ങനെ ചെയ്യേണിവന്നുവെങ്കില്‍ അത് ജനാധിപത്യത്തിന്റെ നാട്ടിലായതുകൊണ്ട് മാത്രം. അത് മതം നല്‍കുന്ന ആനുകൂല്യമല്ലല്ലോ?

സുശീല്‍ കുമാര്‍ said...

Subair പറഞ്ഞു...
"And finally I don't believe Muslims should oppose if some one converts from Islam - it goes against Quranic instruction. If any country does that they are going against the principles of Quran"

സുബൈര്‍, അങ്ങനെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം തങ്കള്‍ക്കുണ്ട്.
ഇങ്ങനെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം ഒ അബ്ദുറഹ്മാനും.
" മുസ്ലിമായ ഒരു മനുഷ്യന്റെ രക്തം പവിത്രമല്ലാതായിത്തീരുന്നത് മൂന്ന് രൂപത്തിലാണ്‌: കൊലപാതകി, വിവാഹിതനായ വ്യഭിചാരി, മുസ്ലിം സമൂഹത്തില്‍ നിന്ന് വിഘടിതനായ മത പരിത്യാഗി. വല്ലവനും തന്റെ മതം മറ്റിക്കളഞ്ഞാല്‍ നിങ്ങളവനെ കൊന്നുകളയൂ(ബുഹാരി, മുസ്ലിം) എന്ന്‌ പ്രവാചകന്‍ നിര്‍ദ്ധേശിച്ചതിന്റെ അര്‍ത്ഥം മേല്പറഞ്ഞതാണ്‌."

ഇ എ ജബ്ബാറും, ഹമീദ് ചേന്ദമംഗലൂരും, സൈദ് മുഹമ്മദ് ആനക്കയവും, എം എന്‍ കാരശ്ശേരിയുമെല്ലാം ഇന്നും ജീവിക്കുന്നത് ഇസ്ലാം നിയമം നിലവിലില്ലാത്ത നാട്ടിലായതുകൊണ്ടാണെന്നും പരിഹസിച്ചിട്ടുണ്ട്. കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകള്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്നുവെങ്കില്‍ അതിനെ മാനിക്കുന്നു. കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ കാരണങ്ങളില്‍ ഒന്ന് അതുമാകാം. പക്ഷേ അപ്പോളും ചേകന്നൂര്‍ മൗലവി ഒരു ചോദ്യചിഹ്നമാകുന്നു.

പോസ്റ്റിന്റെ ഉപസംഹാരം ഒന്നുകൂടി ആവര്‍ത്തിക്കട്ടെ.
"ഇവിടെ ഉന്നയിക്കുന്ന കാതലായ പ്രശ്നമിതാണ്‌. കുറ്റകരമല്ല എന്നും ഭരണഘടാനാപരമെന്നും കേരളത്തിലങ്ങോളം നോട്ടീസ് പതിച്ചത് ഏത് മതത്തില്‍ നിന്ന് ഏതെല്ലാം മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കാര്യമാണ്‌?മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പറഞ്ഞ കാര്യങ്ങളെ കാലോചിതമായ രീതിയില്‍ തിരുത്തിയിട്ടാണ്‌ ഇവര്‍ ഈ നിലപാട് സ്വീകരിക്കുന്നതെങ്കില്‍ അതിനെ ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. അതല്ലെങ്കില്‍ ഇത് കടുത്ത ഇരട്ടത്താപ്പും ആത്മ വഞ്ചനയുമാണ്‌. ഈ ഇരട്ടമുഖം ഫാസിസത്തിനെ മുഖലക്ഷണവുമാണ്.പുറത്ത് സുന്ദരമായ മുഖം മൂടിയണിഞ്ഞ്‌ ഉള്ളില്‍ തലിബാന്റെയും ശ്രീരാമ സേനയുടെയും തനിനിറം കൊണ്ടുനടക്കുന്ന കപടന്മാരല്ല തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്.അല്ലാത്ത പക്ഷം ഇവരുടെ മുഖം മൂടി സമൂഹത്തിനുമുന്നില്‍ ഊര്‍ന്നുവീഴുകതന്നെ ചെയ്യും"

Subair said...

"മുസ്ലിമായ ഒരു മനുഷ്യന്റെ രക്തം പവിത്രമല്ലാതായിത്തീരുന്നത് മൂന്ന് രൂപത്തിലാണ്‌: കൊലപാതകി, വിവാഹിതനായ വ്യഭിചാരി, മുസ്ലിം സമൂഹത്തില്‍ നിന്ന് വിഘടിതനായ മത പരിത്യാഗി. വല്ലവനും തന്റെ മതം മറ്റിക്കളഞ്ഞാല്‍ നിങ്ങളവനെ കൊന്നുകളയൂ(ബുഹാരി, മുസ്ലിം) എന്ന്‌ പ്രവാചകന്‍ നിര്‍ദ്ധേശിച്ചതിന്റെ അര്‍ത്ഥം മേല്പറഞ്ഞതാണ്‌."
=====================

I am sure you have not read his book from the original sources and all you have seen is the selective quotations from the e.a jabbar, or hameed. I am not a acquaintance of Jamaete Islami, but from my reading of their materials and publications, I found that they hey have very liberal and moderate view on this matter.

Any ways, we can talk about theology and discuss about the rulings of apostasy in different religions and their interpretations - no problem. But what is the present issue ???

You told that "കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകള്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്നുവെങ്കില്‍ അതിനെ മാനിക്കുന്നു".

So if you have no evidence to prove otherwise, why you brought up this whole issue in this present context ? Here Muslim groups, whether it is against their theology or not, are behaving the way you want them to be, and still you want to find fault in the victims of this propaganda. And still you cant openly criticize this anti-women propaganda ?. This what I called double standard.

Now as far as the theology is concerned, those who say apostates should be killed by the state, say the reason for the capital punishment is the treason and rebellion against the country, it is not much to do with their belief. And rebellion against the state is a crime in most of the country. So the actions of prophets should be seen in this context, as there are cases where he punished apostates, and there are cases where he allowed the apostates to practice their religion, when they did not work against the state. And in any case, freedom of religion is some things offered by Quran in clear terms, and the Hadiths should be interpreted and understood in the light of Quran and not vice versa.

I just mentioned the theological aspects also, though that is not required in our case, because as yourself admitted, muslims in Kerala, did not act against the spirit of democracy, or secularism, but you the so called rationalists did so by helping the propagandists.

സുശീല്‍ കുമാര്‍ said...

Subair, അറബി എനിക്കറിയില്ല, പക്ഷേ ജമാ അത്തുകാരും, മുജാഹിദുകാരും പ്രസിദ്ധീകരിച്ച ഒറിജിനല്‍ പുസ്തകങ്ങള്‍ മാത്രമല്ല, ഖുര്‍ ആന്‍ പരിഭാഷയും കൂടി മുന്നില്‍ വെച്ചിട്ടാണ്‌ ഞാന്‍ എഴുതുന്നത്. മതസൂക്തങ്ങളെ അവര്‍ വളരെ മൃദുവാക്കിയും കേരളീയ മതേതര സമൂഹത്തിന്‌ അനുഗുണമായ രീതിയിലുമാണ്‌ വ്യാഖ്യാനിച്ചിരിക്കുന്നത് എന്നു കാണാം. എന്നിട്ടും പലതും മറച്ചുവെയ്ക്കാനാകതെ മുഴച്ചുനില്‍ക്കുന്നു. അത്തരത്തിലൊന്നാണ്‌ ഞാന്‍ ഉദ്ധരിച്ച സൂക്തം.

മത സംഘടനകള്‍ പുറത്ത് അണിഞ്ഞിരിക്കുന്ന സാഹോദര്യത്തിന്റെ മുഖം മൂടി താല്‍കാലികം മാത്രമാണ്‌. പ്രത്യേകിച്ചും ജമാ അത്തുകാരുടെ. മൗദൂദിയുടെ മത സങ്കല്പത്തെ അവര്‍ പരിസ്ഥിതിയും, ദലിത് വാദവും കൊണ്ട് മൂടിവെയ്ക്കുന്നു. മത മൗലികവാദികള്‍ക്ക്‌ മതം മാറ്റത്തെയും മതശാസനകള്‍ പ്രകാരമേ കാണാനാകൂ. അല്ലാത്ത വാചകമടിയെല്ലാം കൃത്രിമമാണ്‌.

ഇന്നലെ ഒരു ചാനലില്‍ സിനിമാനടന്‍ മാമുക്കോയയുമായുള്ള ഒരഭിമുഖം കണ്ടു. താന്‍ ഒരു നല്ല മുസ്ലിമാണെന്ന്‌ അദ്ദേഹം പറഞ്ഞു. പക്ഷേ, ശരീ അത്തിലല്ല, സാക്ഷാല്‍ ദൈവം തമ്പുരാന്‍ തന്നെ വന്നു പറഞ്ഞാലും, താന്‍ ജീവിച്ചിരിക്കെ തന്റെ മൂത്ത മകന്‍ മരിച്ചു പോയാല്‍ അവന്റെ മക്കള്‍ക്കു സ്വത്തിനു അവകശമില്ലെന്നു വന്നാല്‍ അതിനു താന്‍ എതിനാണെന്നും; തന്നെ ഇപ്പോള്‍ തന്നെ അങ്ങു തൂക്കിയാലും എന്നു പറഞ്ഞു. അതിലെ ആത്മാര്‍ത്ഥതയെ നമുക്ക് ഉള്‍ക്കൊള്ളാം. എന്നാല്‍ അപ്പറഞ്ഞതിനും ഏറ്റവും മൃദുവായ വ്യാഖ്യാനം കണ്ടെത്തി മതത്തെ സംരക്ഷിച്ചു നിര്‍ത്താനാണ്‌ മത സംഘടനക്കാരുടേ ശ്രമം.

മിശ്രവിവാഹിതരോടുള്ള മതസംഘടനക്കാരുടെ നിലപാട് നാം കുറെ കണ്ടതല്ലെ സുബൈറേ? ലൗ ജിഹാദ് വിവാദത്തിന്‌ മുമ്പ് (ജബ്ബാര്‍ മാസ്റ്റരുടെ ബ്ലോഗിലും) ഈ വിഷയത്തില്‍ നടന്ന സംവാദത്തില്‍ മതവാദികള്‍ പ്രകടിപ്പിച്ച അഭിപ്രായം ഇപ്പോള്‍ പ്രകടിപ്പിക്കുന്നതായിരുന്നില്ല.

സുശീല്‍ കുമാര്‍ said...

റാഷണലിസ്റ്റുകളെയും, ചേന്ദമംഗലൂരിനെയമ്മെല്ലാം അടച്ചാക്ഷേപിക്കും മുമ്പ്‌ മിശ്രവിവാഹം വന്‍പാപമാകുന്ന കാലം ഒന്നുമൂടി വായിച്ചുനോക്കുന്നത് നന്നാകുമെന്നു തോന്നുന്നു.

Subair said...

ഖുര്‍ ആന്‍ പരിഭാഷയും കൂടി മുന്നില്‍ വെച്ചിട്ടാണ്‌ ഞാന്‍ എഴുതുന്നത്. മതസൂക്തങ്ങളെ അവര്‍ വളരെ മൃദുവാക്കിയും കേരളീയ മതേതര സമൂഹത്തിന്‌ അനുഗുണമായ രീതിയിലുമാണ്‌ വ്യാഖ്യാനിച്ചിരിക്കുന്നത് എന്നു കാണാം. എന്നിട്ടും പലതും മറച്ചുവെയ്ക്കാനാകതെ മുഴച്ചുനില്‍ക്കുന്നു. അത്തരത്തിലൊന്നാണ്‌ ഞാന്‍ ഉദ്ധരിച്ച സൂക്തം.
================

The verse you quoted talk about the punishment given by the God in the hereafter. There is nothing in Quran about the worldly punishment for apostasy.

Yes, there is no doubt that apostasy is a sin in Islam. But the point is that God has not asked us punish them here. Also it is true that, Muslims are not allowed to marry non Muslims. I have not argued on this point. I was talking about the worldly punishment for those who leave Islam.

പക്ഷേ, ശരീ അത്തിലല്ല, സാക്ഷാല്‍ ദൈവം തമ്പുരാന്‍ തന്നെ വന്നു പറഞ്ഞാലും, താന്‍ ജീവിച്ചിരിക്കെ തന്റെ മൂത്ത മകന്‍ മരിച്ചു പോയാല്‍ അവന്റെ മക്കള്‍ക്കു സ്വത്തിനു അവകശമില്ലെന്നു വന്നാല്‍ അതിനു താന്‍ എതിനാണെന്നും; തന്നെ ഇപ്പോള്‍ തന്നെ അങ്ങു തൂക്കിയാലും എന്നു പറഞ്ഞു. അതിലെ ആത്മാര്‍ത്ഥതയെ നമുക്ക് ഉള്‍ക്കൊള്ളാം. എന്നാല്‍ അപ്പറഞ്ഞതിനും ഏറ്റവും മൃദുവായ വ്യാഖ്യാനം കണ്ടെത്തി മതത്തെ സംരക്ഷിച്ചു നിര്‍ത്താനാണ്‌ മത സംഘടനക്കാരുടേ ശ്രമം.
===============
Again, you are considering religion as a race not as an ideology.

Mamookkoya, or any body has got full right to criticize or denounce Islam, but if they say they are good Muslims, then they have to follow, or at least accept its authority and guidelines. They cannot say I am a God Muslim, but I don't believe is true.

You cannot also, for example, say I am a good atheist, but I believe in God. It is nonsensical.

Once again, marrying non-Muslim is not allowed in Islam, but if one declare that he doesn't care religion, and want to marry, Muslims cannot force him. Like for example, worshiping idols is big sin in Islam, but Muslims are not supposed to force people not to worship idols. And as far as I know, Muslim organizations in Kerala have not asked to forcefully prevent the love marriage in any incident.

Finally what you mean by മിശ്രവിവാഹം ?? And why do you support it ? Can you please elaborate ?


You quoted Mamookkoya, I am not clear about the issue. Can you please elaborate ?

ചാർ‌വാകൻ‌ said...

സുശീല്‍,പ്രസക്തമായ വീക്ഷണങ്ങളാണ്‌ എന്നു സമ്മതിക്കുമ്പോള്‍ തന്നെ,മതത്തെ സം ബന്ധിച്ച് യുക്തിവാദ വിക്ഷണത്തിന്‌,പ്രത്യശാസ്ത്രാടിത്തറയില്ലന്നു പറയേണ്ടിവരും .അതുകൊണ്ടാണ്‌,മതം മാറ്റത്തെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്കെന്ന് തട്ടിവിടുന്നത്.ഇന്നത്തെപോലെ ഭ്രാന്താനുഭവമല്ലാതിരുന്ന കാലത്ത് ധാരാളം മതം മാറ്റങ്ങളുണ്ടായത് സാമൂഹ്യ പ്രതിസ്ഥാപനത്തിന്റെ ആയുധമെന്ന നിലയിലാണ്‌.1955-ല്‍ മൂന്നുലക്ഷം ​അനുയായികളോടൊത്ത് അം ബേദ്ക്കര്‍ ബുദ്ധമതം സ്വീകരിക്കുന്നത് ഓര്‍ക്കുക.ഇവിടെ പ്രശ്നം പ്രണയത്തിന്റെ അടുത്ത എപ്പിസോഡ്,ജീവിതത്തില്‍ മതമില്ലാതെ കഴിയാനിടമില്ലാത്ത സാമൂഹ്യ ചുറ്റുപാടിന്റേതാണ്.മാധ്യമങ്ങള്‍ കൊണ്ടാടിയപോലൊരു അജണ്ഡയല്ലായിരുന്നന്ന് ഏവര്‍ക്കുമറിയാം .കഴിഞ്ഞദിവസം ,കൌമുദിയുടെ നാലുപ്രവര്‍ത്തകര്‍ പ്രചരണവുമായി വന്നു.അവരോട് ഇതെപ്പ്റ്റി സം സാരിച്ചു.നാലായിരം കേസ്സുകളെന്നു പറഞ്ഞവര്‍ക്ക് നാലുകേസ്സുകള്‍പോലും തെളിയിക്കാനാവാത്തതിനെ'നിശ്ശബ്ദ്'മായികേട്ടു പോയി.ചേന്നമഗലൂരിന്റെ നിലപാട് വ്യക്തവും ,ക്രിത്യവുമായിരുന്നു.
ഒ.ടോ.-ഏകീക്രിത സിവില്‍കോട്,ഇന്നും യുക്തിവാദികള്‍ ഉന്നയിക്കുന്നുണ്ടോന്നറിയില്ല.എണ്‍പതില്‍ കമ്യൂണിസ്റ്റുകളും ,മതേതരരും ,യുക്തിവാദികളുമുയര്‍ത്തിയ ഈ മുദ്രാവാക്യം ,ഏറ്റെടുത്തത്.-സം ഘ്പരിവാരായത് യാദ്രിഛികമല്ല.അന്ന് കെ.വേണുവിന്റെ നെത്രുത്വത്തില്‍ നക്സലേറ്റുകളാണ്‌ ഇതിന്റെ അപകടം സൂചിപ്പിച്ചത്.

സുശീല്‍ കുമാര്‍ said...

"ഇസ്ലാം മതം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കെ അതു സത്യമാണെന്നു മനസ്സിലാക്കി സ്വമേധയാ അതില്‍ പ്രവേശിച്ചവന്‍ പിനീടത്‌ ഉപേക്ഷിച്ചുപോവുന്നുവെങ്കില്‍, തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലമാക്കാനുള്ള കപട തന്ത്രവുംകായിട്ടാണ്‌ ഇസ്ലാം ആ നടപടിയെ വീക്ഷിക്കുന്നത്. അവര്‍ പിടികൂടാനോ ശിക്ഷിക്കുവാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രതനിലനിര്‍ത്താന്‍ ദ്രോഹകാരികളായ ഇത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റു തിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയ്യാറായില്ലെങ്കില്‍ മാത്രം വധശിക്ഷക്കു വിധിക്കും"

"വല്ലവനും തന്റെ മതം മാറ്റിക്കളഞ്ഞാല്‍ നിങ്ങലവനെ കൊന്നുകളയൂ എന്ന്‌ പ്രവാചകന്‍ നിര്‍ദ്ദേശിച്ചതിന്റെ അര്‍ഥവും മേല്പറഞ്ഞതാണ്‌."- 'യുക്തിവാദികളും ഇസ്ലാമും' ഒ അബ്ദുറഹ്മാന്‍.
സുബൈര്‍ പറഞ്ഞു:
"The verse you quoted talk about the punishment given by the God in the hereafter. There is nothing in Quran about the worldly punishment for apostasy."
"But the point is that God has not asked us punish them here"

വളരെ മയപ്പെടുത്തി ഒ അബ്ദുറഹ്മാന്‍ തയാറാക്കിയ വാക്കുകള്‍ വായിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്‌. ഒരാള്‍ തന്നിഷ്ടപ്രകാരം മതം സ്വീകരിച്ചാല്‍ (അത് എല്ലായ്പ്പോളും അങ്ങനെതന്നെയായിരിക്കണമെന്നില്ല) പിന്നീട് മതം മാറണമെന്നു തോന്നിയാല്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കും. വഴങ്ങിയില്ലെങ്കില്‍ വധിക്കും. ഇതില്‍ ഭൂമിയില്‍ വെച്ച് വധിക്കും എന്നു തന്നെയാണ്‌ പറായുന്നത്. അല്ലാതെ മരിച്ച ശേഷം പരലോകത്ത് വെച്ച് വീണ്ടും വധിക്കുമെന്നല്ലല്ലോ?

"Mamookkoya, or any body has got full right to criticize or denounce Islam, but if they say they are good Muslims, then they have to follow, or at least accept its authority and guidelines. They cannot say I am a God Muslim, but I don't believe is true."

കാര്യങ്ങകള്‍ ഇങ്ങനെയായിരിക്കെ അപ്പറഞ്ഞത് താങ്കള്‍ക്കും ബാധമാണെന്നു തോന്നുന്നു.

മാമുക്കോയയെ ഞാന്‍ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ ഉദ്ദേശിക്കുന്നില്ല; സന്ദര്‍ഭികമായി പറഞ്ഞുവെന്നേ ഉള്ളു. അദ്ദേഹം മുസ്ലിം പിന്തുടര്‍ച്ചാവകാശത്തെയും സ്വത്തവകശത്തെയും കുറിച്ചാണ്‌ ഇങ്ങനെ പ്രതികരിച്ചത്. മെറ്റെല്ലായ്പോളും അദ്ദേഹം താങ്കളെപ്പോലെ ഇസ്ലാമിനെ അനുകൂലിക്കുകയും അപാകതകളെ അത് നടപ്പാക്കുന്നവരുടെ വിവരെക്കേടെന്ന് പറയുകയുമായിരുന്നു.

സുശീല്‍ കുമാര്‍ said...

ചാര്‍വ്വാകന്‍ പറഞ്ഞു: "ഇന്നത്തെപോലെ ഭ്രാന്താനുഭവമല്ലാതിരുന്ന കാലത്ത് ധാരാളം മതം മാറ്റങ്ങളുണ്ടായത് സാമൂഹ്യ പ്രതിസ്ഥാപനത്തിന്റെ ആയുധമെന്ന നിലയിലാണ്‌.1955-ല്‍ മൂന്നുലക്ഷം ​അനുയായികളോടൊത്ത് അം ബേദ്ക്കര്‍ ബുദ്ധമതം സ്വീകരിക്കുന്നത് ഓര്‍ക്കുക"

ചാര്‍വ്വാകന്‍, താങ്കളുടെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു. ഞാന്‍ ഇന്നത്തെപ്പോലെ ഭ്രാന്താനുഭവമായ കാലത്തെ മതം മാറ്റത്തെയാണ്‌ സൂചിപ്പിച്ചത്. ഏതായാലും അംബേദ്കര്‍ക്ക് മതത്തില്‍ നിന്ന് പുറാത്തുചാടേണ്ടിവന്നത് അത് എരിതീയായതുകൊണ്ടുതന്നെയാണല്ലോ? തനതായ ബുദ്ധമതം എതിര്‍ക്കപ്പെടേണ്ടതാണെന്നു പറയാനുമാകില്ല; അതിന്റെ ഇന്നത്തെ അവസ്ഥ വ്യത്യസ്ഥമാണെങ്കിലും.

"ഇവിടെ പ്രശ്നം പ്രണയത്തിന്റെ അടുത്ത എപ്പിസോഡ്,ജീവിതത്തില്‍ മതമില്ലാതെ കഴിയാനിടമില്ലാത്ത സാമൂഹ്യ ചുറ്റുപാടിന്റേതാണ്"

--ഈ നിരീക്ഷണവും പ്രസക്തമാണ്‌. പ്രണയിച്ച് വിവാഹിതരായ ശേഷം 'ജീവിക്കാന്‍' വേണ്ടി (ജീവിക്കാന്‍ അനുവദിക്കാന്‍ വേണ്ടി) ചിലപ്പോള്‍ മതം മാറേണ്ടതായി വന്നേക്കാം. അത്തരം മാറ്റത്തെ ജിഹാദായി കാണേണ്ടതുമില്ല. തങ്ങളുടെ മതത്തില്‍ ആളെ കൂട്ടാന്‍ ചില തീവ്രവാദികള്‍ അതിനും മടിക്കുകയില്ല എന്നിരിക്കിലും അതിന്റെ പേരില്‍ ഒരു സമുദായത്തെ മൊത്തം കുറ്റവാളികാളായി അവതരിപ്പിക്കുന്നതും ശരിയല്ല. അതിന്റെ മറ്റൊരുവശം, കുറ്റവാളികളെ മതം നോക്കിയല്ല തീരുമാനിക്കുന്നത് എന്നിരിക്കെ ആ സമുദായാംഗങ്ങള്‍ അതില്‍ ഉല്‍ക്കണ്ടപ്പെടേണ്ടതുമില്ല എന്നതാണ്‌.

മതം മാറ്റത്തെ സംബന്ധിച്ച ഇരട്ടത്താപ്പായ മതസമീപനത്തെ തുറന്നുകാട്ടാനാണ്‌ ഈ പോസ്റ്റിട്ടതുതന്നെ.

Subair said...

Were I talking about O Obdurahman's book ???

You claimed that you have Quran in front of you when you wrote that reply. You also quoted a Quran verse in your original. And I was just commenting about the Quran verse. Do you have claim that the Quran verse was talking about the worldly punishment ?. Do you have the claim that, O Obdurahman, or any other Muslim for that matter, had claimed that the above mentioned verse was talking about the punishment for apostasy in this world? If not what is the point of quoting O Obdurhaman to reply to my comment about a Quran verse ?

Regarding O Obdurahman's book, I cannot comment on that based on your selective quotation. When I read that book, I had not found a discussion on this subject. I not saying your source has misquoted him, it is possible that he was referring a new edition.

But irrespective of that, as I already told you, I know there are some Muslim scholars who has said that in an Islamic country apostates should be punished. The reason, they say, is the treason and rebellion against the state. As Islam does not prescribe any institution to examine people's faith, those who leave religion and live in the society following the outward law will not be hunted down punished. And never ever in Islamic history, there was inquisition court to examine people's faith as we had in Christiansdom in the middle ages.

My position on this is similar to the one below.

http://islamonline.com/news/articles/36/CAIR-Position-Statement-Islam-and-Apostasy.html

And the other Muslim group in kerala that you mentioned, Mujahid, I have seen in their publications (Snehasamvadam for example- I don't remember the date though) categorically deny the opinion regarding penalty for apostasy. I don't know then where else did you come to know that they are against conversion ?

Now why all this discussion are required here? I said, in Kerala none of the Muslim organization have opposed religious converion or love marriages whether it is from Islam or to Islam. And the propaganda of Love jihd is not just about the conversion. What about the male chauvinism in the propaganda ?. So you agree that, the women folks are weaker sex, that it is possible to convert them by pretending love, no matter how educated and matured they seem to be ?.

You only saw the wall posters of the Msulim group, well at least they were of upholding the constituency and secular values. But what about the hate filled posters of the other groups. What about the 'exclusive reports' appeared in the newspapers (now it turned out that all of them were blatant lies). What about media discussion, the pamphlets, press
conference etc. Where did the 4000 cases come from and where did it go. While this propaganda that polarizes the communities was going on here, U Kalanadhan and Yukthivadhi Sankaham were busy in supporting the fanatics and helping them . The so caleld rationalists bloggers like you, were busy in researching Muslim holy book to find the law of apostasy, and to find out their mistakes. This is what I questioned. After all I don't understand what is the problem of converting through love ??? If I were an atheist that would be the first question I would ask. See I am not talking about 'converting' small children by giving them sweets. If you love some girl, and the girl wanted to convert to atheism for whatever reason, will you say no??

Had you condemned this propaganda at least once in a sincere manner,and then discuss about theological issues I would have
appreciated your post.

Subair said...

Now concerning the other issues.

Now, I am not dragging Mamukkoya into this discussion. My point was that you cannot be a Muslim-atheist, or Muslim-communist, or atheist theist etc as these are ideologies not not a races.

Regarding the inheritance law..it seemed to me that you implied in your earlier post that if a person's son dies when he is

alive, that person's grand children (the children of his deceased son) will not inherit his deceased son's property.

I am aware that there is an issue related to inheritance to the grandchildren which atheists often bright up. But if you share the same sentiments, let us discuss that also. Please post issue with the Islamic inheritance law, and also state an ideal law in that such situation, which you think is rational and just.

You praised "misra vivaham" in your posts, I had requested you explain what you mean by "misra vihavam". You have not done that. Could you please do that as well.

Thanks.

കുരുത്തം കെട്ടവന്‍ said...

സുശീല്‍ കുമാര്‍ വെറുതെ പിച്ചും പേയും പറയാതെ ഇവിടെ എത്ര മുസ്ളീങ്ങള്‍ മതം മാറിയവരെ വകവരുത്തി എന്നു പറയാമാ? ഇവിടെ എത്രയോ പേരുണ്ട്‌ ഇസ്ളാം മതത്തില്‍ ജനിച്ചിട്ടും സുശീലിനെക്കാള്‍ രൂക്ഷമായി വിമര്‍ശിക്കുകയല്ല "തെറി" പറയുന്നവര്‍. അവരൊക്കെ ഇപ്പോഴും ഒരു എന്‍ ഡി എഫിണ്റ്റെയും ആക്രമണത്തിനു വിധേയരാകാതെ സ്വന്തം "തടി"ക്ക്‌ ഒരു കേടുമില്ലാതെ ഈ കേരളത്തിലും ഇന്ത്യയിലും ലോകത്തിണ്റ്റെ വിവിധ ഭാഗങ്ങളിലുമൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. എന്നാല്‍ അതേ സമയം ഈ കേരളക്കരയിലെ ഒരു ജില്ലയില്‍ ഏതാനും വര്‍ഷം മുന്‍പ്‌ അയ്യപ്പന്‍ എന്ന ഹിന്ദു യുവാവ്‌ ഇസ്ളാമില്‍ ആക്ര്‍ഷ്ടനായി മുസ്ളിം ആകുകയും യാസിര്‍ എന്ന്‌ പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. ആ യാസിര്‍ ഇന്ന്‌ ജീവിച്ചിരിപ്പില്ല, കാരണം ആര്‍ എസ്‌ എസ്‌ എന്നു പറയുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വളരെ വ്യക്തമായി വര്‍ഗീയ കലാപങ്ങള്‍ ആസുത്രണം ചെയ്യുന്ന ഒരു വര്‍ഗീയ തീവ്ര വിഭാഗം അവര്‍ അയ്യപ്പന്‍ യാസിര്‍ ആയത്‌ സഹിക്ക വയ്യാതെ ഒരു രാത്രിയുടെ മറവില്‍ കൊല ചെയ്തു. എവിടെ പോയി സഹിഷ്ണുത? എന്തേ ഇസ്ളാമിലെ സഹിഷ്ണുതയെ കുറിച്ച്‌ ഘോരം ഘോരം വാദിക്കുന്നവര്‍ക്ക്‌ ഇതൊന്നും അറിയില്ലെന്നുണ്ടോ? അതോ മനപ്പൂര്‍വം ഒഴിവാക്കുന്നതോ? ഇത്രയും എഴുതാന്‍ കാരണം കുറെ നാളായി ചിലര്‍ മുസ്ളിങ്ങളിലെ ഇല്ലാത്ത സംഭവങ്ങള്‍ കാണിച്‌ മറ്റുള്ളവരെ പേടിപ്പിക്കുന്നു. ആര്‍ എന്തെ നല്ല കാര്യം ചെയ്താലും അത്‌ "മുഖം മൂടി" യാണു അത്‌ "ആട്ടിന്‍ തോലിട്ട ചെന്നയയാണു" എന്നൊക്കെ. എന്നാല്‍ വര്‍ഷങ്ങളായി ഇവര്‍ "ഈ മുഖം മൂടി" ഒന്നഴിക്കുന്നില്ല താനും!! ഇതെന്തൊരു മുഖം മൂടി അപ്പാ!! പോയി പോയി ഇപ്പോള്‍ ആര്‍ക്കും ആരെയും ( അത്‌ നല്ലവരായ ആളുകളായാലും വിഭാഗങ്ങളായാലും) "മുഖം മൂടി" എന്നു പറഞ്ഞും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നുണ്ട്‌. എനിക്കും അതെ പ്രയോഗം തന്നെ നടത്താമല്ലോ? സുശീല്‍ കുമാര്‍ സംഘ്‌ പരിവാര്‍ അജണ്ട പ്രചരിപ്പിക്കുന്ന "മുഖം മൂടിയാണു". യുക്തിവാദത്തിണ്റ്റെ ലേബലില്‍ തണ്റ്റെ അജണ്ട നടപ്പാക്കുന്ന "ആട്ടിന്‍ തോലണിഞ്ഞ ചെന്നായ"യാണു. സോറി സുശീല്‍ പരിഭവിച്ചതു കൊണ്ട്‌ കാര്യമില്ല ഇവിടെ നടക്കുന്നത്‌ ഇതു തന്നെയാണു.

വായുജിത് said...

ഇവിടെ എത്ര മുസ്ളീങ്ങള്‍ മതം മാറിയവരെ വകവരുത്തി എന്നു പറയാമാ

ആദ്യം ഒന്ന് സ്വയം അന്വേഷിക്കൂ കുരുത്തം കെട്ടവന്‍ .. ആരെയും കിട്ടീലെങ്കില്‍ പറയൂ...

Subair said...

പ്രിയപ്പെട്ട സുശീല്‍ കുമാര്‍, അവസാനം എനിക്ക് താങ്കള്‍ ഉധരിച്ച്ച , യുക്തിവാദവും ഇസ്ലാമും എന്ന പുസ്തകം കിട്ടി.

വളരെ ദുഖത്തോടെ പറയട്ടെ, താങ്കള്‍ ആ പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചത് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വാചകങ്ങള്‍ ആണ്. താങ്കളുടെ ആ ഉദ്ധരണി , ആ വിഷയത്തില്‍ ആ പുസ്തകത്തില്‍ ഉന്നയിച്ചിരിക്കുന്ന വസ്തുയ്തകളെ തെറ്റായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനാണ് ഉപരിക്കുക. ഉദാഹരണത്തിന്, ഞാന്‍ പറയുകയാണ്‌ എന്ന് വിചാരിക്കുക "നീ എന്റെ മകനെ കൊള്ളാന്‍ ശ്രമിച്ചാല്‍, നിന്നെ ഞാന്‍ കൊല്ലും." ഇതില്‍ എന്റെ വാചകത്തിന്റെ രണ്ടാമത്തെ ഭാഗം മാത്രം ഉധരിച്ച്ചാല്‍ ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം വായനക്കാര്‍ക്ക് കിട്ടുകയില്ല, എന്ന് മാത്രമല്ലെ എന്നെ തെറ്റായി മനസ്സിലാക്കുക്ജയും ചെയ്യും. ഈ വേലത്തരം ആണ് താങ്കള്‍ നടത്തിയിരിക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ താങ്കള്‍ കള്ളത്തരം ആണ് നടട്ത്തിയിരിക്കുന്നത് എന്ന്.

ഇനി താങ്ങള്‍ പറഞ്ഞതില്‍ തെന്നെ ഉറച്ചു നിക്കുകയും, അദ്ദേഹം ആ പുസ്തകത്തില്‍, യേത് മുസ്ലിമും യേത് വിതെനെയും മതത്തെ തള്ളി പറഞാല്‍ അവനെ നിരുപാധികമായി വിചാരണ ചെയ്യേനമെന്നും വധിക്കനെമെന്നും ആണ് പറഞ്ഞത് എന്ന്കില്‍ ആ പുസ്തകത്തില്‍ ആവിഷയകമായി പറഞ്ഞത് എല്ലാം ഉധരിക്കണം എന്നപേക്ഷിക്കുന്നു. വായക്കാര്‍ സത്യം മനസ്സിലാക്കെട്ടെ. ഏതായാലും,ആ പുതകത്ത്തില്‍ ഒരു പേജില്‍ കൂടുതല്‍ ആ ചര്‍ച്ച ഇല്ല. പിന്നെ താങ്കള്‍ ആ പുസ്തകവും പുസ്തകം മുന്നില്‍ വെച്ചാണ് എഴുതുന്നത് എന്നല്ലേ പറഞ്ഞത്, വെല്ലു വിളി ഏറ്റെടുത്തു സത്യസന്തത തെളിയിക്കാന്‍ വലിയ പ്രസായം ഉണ്ടാകുകയില്ല എന്ന് വിചാരിക്കുന്നു. മുടന്തന്‍ ഞായ്ങ്ങള്‍ പറഞ്ഞു വരില്ല എന്ന വിശ്വാസത്തോട് കൂടി,

സ്നേഹത്തോടെ
സുബൈര്‍.

സുശീല്‍ കുമാര്‍ said...

ഇതെ ബ്ലോഗില്‍ ദൈവ സങ്കല്പ്പങ്ങലിലെ വൈരുദ്ധ്യം എന്തുകൊണ്ട്? എന്ന പോസ്റ്റില്‍ എല്ലാ വിശ്വാസി സുഹൃത്തുക്കളും ഒരേസ്വരത്തില്‍ പറാഞ്ഞത് ഒരു ദൈവം മാത്രമേ ഉള്ളുവെന്നാണ്‌. എന്നാല്‍ മുസ്ലിംകളുടെ ദൈവം പറായുന്നു തന്റെ മതത്തില്‍നിന്ന് പുറത്തുപോകുന്നവനുനേരെയാണ്‌ തന്റെ കോപമെന്നും അവനാണ്‌ കനത്ത ശിക്ഷയുള്ളതെന്നും.( ഒരു ദൈവമേ ഉള്ളുവെങ്കില്‍ എല്ലാ പ്രാര്‍ഥനയും തനിക്കുതന്നെയെന്നു കരുതി സ്വ്വീകരിക്കാനുള്ള മാഹമനസ്കത ആ ദൈവത്തിനുണ്ടാകുമായിരുന്നു. അതില്ലാത്തതോടുകൂടി പരിപൂര്‍ണന്‍ എന്ന വിശേഷണത്തിന്‌ ആ ദൈവം അര്‍ഹനല്ലാതാകുന്നു.) ഇവിടെ ആ ശിക്ഷ പരലോകത്തുവെച്ചാണോ അതോ ഇഹലോകത്തുതന്നെയാണോ എന്നാണ്‌ സുബൈറിന്റെ തര്‍ക്കം. ഒ അബ്ദുറദ്ഹ്മാന്റെ പുസ്തകത്തില്‍ വ്യാഖ്യാനിച്ചത് മതം ഉപേക്ഷിക്കുന്നവനെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അതിന്‌ വഴങ്ങിയില്ലെങ്കില്‍ മത ഭരണകൂടം വധിക്കുമെന്നുമാണ്‌. അത് പച്ചയായിതന്നെ പറഞ്ഞ സ്ഥിതിക്ക് ഞാന്‍ സന്ദര്‍ബത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിച്ചു എന്ന ദാവത്തിന്‌ പ്രസക്തിയില്ല. മതം മാറ്റത്തെക്കുറിച്ച് പറഞ്ഞ ഭാഗം മത്രമല്ലേ ഞാന്‍ ഉദ്ധരിക്കേണ്ടതുള്ളു. ഇനി അങ്ങനെയല്ലെങ്കില്‍ ശരിയെന്താണെന്ന് പറഞ്ഞാല്‍ നന്നായിരിക്കും. മതപരിത്യാഗിക്ക് വധശിക്ഷനല്‍കാത്ത ഏതെങ്കിലും ഇസ്ലാമിക/മുസ്ലിം രാജ്യങ്ങളുണ്ടോ സുബൈറേ? ഇവിടുത്തെ മത മൗലികസംഘടനകള്‍ക്ക് അധികാരം ലഭിക്കാത്തതുകൊണ്ട്‌ 'മതേതരവാദികള്‍' ചമയുന്നു എന്നല്ലേ ഉള്ളു? ഭരണം ലഭിച്ചാല്‍ അവര്‍ ഏത് നിയമമാകും നടപ്പാക്കുക? മതേതര ഭരണ ഘടനയോ അതോ ശരീ അത്ത് നിയമമോ? അതു തന്നെയാണ്‌ മുഖം മൂടി പ്രയോഗത്തിന്റെ വിവക്ഷ. ദൈവം തന്നെ ഏറ്റവും കുറ്റകരമെന്ന് പറാഞ്ഞ ഒരു സംഗതിയെ മതം മാറ്റം ഭരണഘടനാപരമായ അവകാശമാണെന്നുപറഞ്ഞ് പ്രസംഗിക്കുന്നത് ആരെ പറ്റിക്കാനാണ്‌?
സുബൈര്‍, മിശ്രവിവാഹം എന്ന വാക്കുകൊണ്ട് ഞാന്‍ ഉദ്ധേശിച്ചത് വ്യത്യസ്ഥ ജാതി മത വിഭാഗത്തില്‍ പെട്ട വ്യക്തികള്‍ തമ്മിലുള്ള വിവാഹം തന്നെയാണ്‌. വാദത്തിനുവേണ്ടിയുള്ള ചോദ്യമാണെന്ന് തൊന്നിയതുകൊണ്ട് മമ്പൂര്‍വ്വം വിട്ടതുതന്നെയാണ്‌. അതിന്‌ അനുയോജ്യമായ മറ്റെന്ത് പേരു വളിച്ചാലും വിരോധമില്ല.

സുശീല്‍ കുമാര്‍ said...

കുരുത്തം കെട്ടവനേ , (എന്ന് എന്നെക്കൊണ്ട് തന്നെ വിളിപ്പിക്കണോ സാര്‍?) ചാര്‍വാകം ബ്ലോഗിലേക്ക് ഹാര്‍ദ്ദമായ സ്വാഗതം.

"സുശീല്‍ കുമാര്‍ സംഘ്‌ പരിവാര്‍ അജണ്ട പ്രചരിപ്പിക്കുന്ന "മുഖം മൂടിയാണു". യുക്തിവാദത്തിണ്റ്റെ ലേബലില്‍ തണ്റ്റെ അജണ്ട നടപ്പാക്കുന്ന "ആട്ടിന്‍ തോലണിഞ്ഞ ചെന്നായ"യാണു. സോറി സുശീല്‍ പരിഭവിച്ചതു കൊണ്ട്‌ കാര്യമില്ല ഇവിടെ നടക്കുന്നത്‌ ഇതു തന്നെയാണു."

--എനിക്കു ചാര്‍ത്തിത്തന്ന ഈ ബഹുമതിയെ ഒട്ടും പരിഭവമില്ലാതെ സ്വീകരിക്കുന്നു. കാരണം ഇത് മുമ്പ് ഒരുപാട് വലിയ ആളുകള്‍ക്ക് ചാര്‍ത്തിക്കൊടുക്കപ്പെട്ട ബഹുമതിയാണ്‌. അക്കൂട്ടതിലേക്കു്‌ ഈ എളിയവനും ഇടമായല്ലോ!!

"ഇവിടെ എത്രയോ പേരുണ്ട്‌ ഇസ്ളാം മതത്തില്‍ ജനിച്ചിട്ടും സുശീലിനെക്കാള്‍ രൂക്ഷമായി വിമര്‍ശിക്കുകയല്ല "തെറി" പറയുന്നവര്‍. അവരൊക്കെ ഇപ്പോഴും ഒരു എന്‍ ഡി എഫിണ്റ്റെയും ആക്രമണത്തിനു വിധേയരാകാതെ സ്വന്തം "തടി"ക്ക്‌ ഒരു കേടുമില്ലാതെ ഈ കേരളത്തിലും ഇന്ത്യയിലും ലോകത്തിണ്റ്റെ വിവിധ ഭാഗങ്ങളിലുമൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌."

-- ഇസ്ലാം മതത്തില്‍ ജനിച്ചവര്‍ അതിനെ വിമര്‍ശിക്കുന്നവരായി കുറച്ചു പേരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തെറിവിളിക്കുന്നവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. മറിച്ച് അവരെ തെറിവിളിക്കുന്നവരെ ആവശ്യത്തിലധികം കണ്ടിട്ടുമുണ്ട്. അല്പ്പം പുരോഗമനം പറഞ്ഞ ചേകന്നൂര്‍ മൗലവിയുടെ 'തടി' കേടുകൂടാതെ ഇപ്പോള്‍ എവിടെയാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌ എന്നു പോലും വിവരമില്ല. തസ്ലിമ നസ്രീനാണെനില്‍ എവിടെയും സുരക്ഷിത!! കണ്ണടച്ചാല്‍ ഇരുട്ടാഅകില്ല 'സാര്‍'.

ആര്‍ എസ് എസ് കാര്‍ മതം മാറിയവനെ കൊന്നതിനെ ന്യായീകരിക്കാനല്ല ഈ ബ്ലോഗെഴുത്ത്. അതിന്‌ അവര്‍ വേറെ ബ്ലോഗ് നടത്തുന്നുണ്ട്. ഏത് മതത്തില്‍ നിന്ന് ഏത് മതത്തിലേക്ക് മാറാനും മതത്തെതന്നെ ഉപേക്ഷിക്കാനും സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായക്കാരനാണ്‌ ഞാനും. അത് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുമുണ്ട്. ആ സ്വാതന്ത്യത്തെ തങ്ങളുടെ മതത്തിലേക്ക് വരുന്നവര്‍ക്ക് വേണെമെന്ന് വാദിക്കുകയും മതം മാറ്റം ശിക്ഷാര്‍‍ഹമാണെന്ന് തത്വികമായും പ്രത്യയ ശാസ്ത്രപരമായും വിശ്വസിക്കുന്ന ഒരു മതത്തിന്റെ ലേബലില്‍ തന്നെ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്ത് ന്യായമാണ്‌ ഹേ?

Subair said...

ഇസ്ലാമില്‍ മുസ്ലിങ്ങളുടെ ദൈവം എന്നൊരു സങ്ങല്പം തെന്നെ ഇല്ല. എന്നാല്‍ ലോകത്ത് ഒരുപാട് ദൈവ സങ്കല്പങ്ങളും,മതങ്ങളും ഉണ്ട്. വസ്ത്രം ഉടുക്കാത്ത ദിഗംബര സന്യാസികളും,ദൈവത്തിന്റെ പേരില്‍ മനുഷ്യനെ തെന്നെ കുരിതി കൊടുക്കാന്‍ പഠിപ്പിക്കുന്ന മതങ്ങളും ഉണ്ട്. ഇതില്‍ ഇതനുസരിച്ച് ജീവിച്ചാലും മതി എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. ഇസ്ലാം അത് മാത്രമാണ് ശരിയായ ആദര്‍ശം എന്ന് പഠിപ്പിക്കുന്നു, അതോടപ്പം മനുഷ്യനു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രവും നല്‍കുന്നു. ഇനി നീതിമാനായ ദൈവം ഇസ്ലാം നിഷേധിക്കുന്നവരെ സിക്ഷിക്കുന്നതിലെ യുക്തി വേണമെങ്കില്‍ നമുക്ക് വേറെ ചര്‍ച്ച ചെയ്യാം. ഈ ത്രെഡ് ന്റെ വിഷയം അതല്ലല്ലോ.

ഇവിടെ ആ ശിക്ഷ പരലോകത്തുവെച്ചാണോ അതോ ഇഹലോകത്തുതന്നെയാണോ എന്നാണ്‌ സുബൈറിന്റെ തര്‍ക്കം.
=========


ഇത് സുബൈര്‍-ന്റെ തര്‍ക്കം അല്ല. മുസ്ലിംകള്‍ ആരും തെന്നെ - ഓ അബ്ദുറഹ്മാന്‍ അടക്കം - താങ്ങള്‍ ഉദ്ധരിച്ച ഖുറാന്‍ വചനം ഇഹലോകത്തെ ശിക്ഷയെ കുറിച്ചാണെന്ന് മനസ്സിലാക്കിയിട്ടില്ല. ഓ അബ്ദുറഹ്മാന്‍, ആ ഖുറാന്‍ ആയത്,തെന്റെ ചര്‍ച്ചയില്‍ ഉധരിക്കുന്നെയില്ല. പിന്നെ എവിടെ നിന്നാണ് താങ്കള്‍ക്കു ആ ഖുര്‍ആന്‍ ആയതിനു ഇങ്ങനെയൊരു വ്യാഖ്യാനം കിട്ടിയത്‌. വ്യക്തം ആക്കേണ്ട ബാധ്യത താങ്കള്‍ക്ക് ഉണ്ട്.

ഒ അബ്ദുറദ്ഹ്മാന്റെ പുസ്തകത്തില്‍ വ്യാഖ്യാനിച്ചത് മതം ഉപേക്ഷിക്കുന്നവനെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അതിന്‌ വഴങ്ങിയില്ലെങ്കില്‍ മത ഭരണകൂടം വധിക്കുമെന്നുമാണ്‌
==============


സുഹ്രത്തെ, ഞാന്‍ ആവര്‍ത്തിക്കുന്നു, ഓ അബ്ദുറഹ്മാന്‍ ആ ഖുര്‍ആന്‍ ആയതിനു അങ്ങിനെ ഒരു വ്യാക്യാനം നല്കിയിട്ടുന്ടന്കില്‍ ദയവു ചെയ്തു അതു മുഴുവനും ഇവിടെ ഉദ്ധരിക്കുക.

താങ്കളുടെ അറിവിലേക്കായി പറയെട്ടെ, യുക്തിവാദവും ഇസ്ലാമും എന്നാ പുസ്തകം, ഇടമറുകിന്റെ ഖുറാന്‍ വിമര്‍ശന പഠനത്തിനുള്ള മറുപടിയാണ്. അതില്‍ ഈ ചര്‍ച്ച വരുന്നത്, ഇസ്ലാമിലെ ശിക്ഷ നിയമങ്ങള്‍ ക്രൂരമാണ് എന്ന ആരോപണത്തിന് മറുപടി പറയുവാനാണ്. അതില്‍ ഏതായാലും ആരോപണം അതെ പടി പകര്‍ത്തി വച്ച് ആ വാദം അന്കീകരിക്കുന്ന പ്രശനം ഇല്ലല്ലോ,എന്ന് ആലോചിക്കാന്‍ ഒരു പാടു യുക്തി വേണമോ?

മതം മാറ്റത്തെക്കുറിച്ച് പറഞ്ഞ ഭാഗം മത്രമല്ലേ ഞാന്‍ ഉദ്ധരിക്കേണ്ടതുള്ളു
=========


മതി. പുസ്തകം മുഴുവനും ഉധരിക്കണം എന്ന് ഞാന്‍ പറഞ്ഞില്ല.

പക്ഷെ മതം മാറ്റത്തെ കുറിച്ച് പറഞ്ഞ ഭാഗം മുഴുവനായിട്ടും ഉധരിക്കണം.

പണ്ടൊരാള്‍ പറഞ്ഞു, ബൈബിളില്‍ പറഞ്ഞിട്ടുണ്ട് ദൈവമില്ല എന്ന്. എന്നിട്ട് അദ്ദേഹം ഉദ്ധരിച്ചു.

There is no God (Psalm 14:1)

പക്ഷെ ശരിക്കും ആ സൂക്തം ഇങ്ങനെയാണ്.

"The fool hath said in his heart: There is no God"

താങ്കളുടെ ഉദ്ധരണികള്‍ ഇതെപോലെയാണ്.

Subair said...

സുബൈര്‍, മിശ്രവിവാഹം എന്ന വാക്കുകൊണ്ട് ഞാന്‍ ഉദ്ധേശിച്ചത് വ്യത്യസ്ഥ ജാതി മത വിഭാഗത്തില്‍ പെട്ട വ്യക്തികള്‍ തമ്മിലുള്ള വിവാഹം തന്നെയാണ്‌.
================


Okay, now let us say, one atheist boy and one Muslim girl fell in love. They got married, and the girl converted to atheism.

In another case, a Muslim boy fell in love with Hindu girl, they got married and the girl converted to Islam.

Now are all these "misra vivaham" ?

സുശീല്‍ കുമാര്‍ said...

സുബൈര്‍,

" അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ്‌ അല്ലാഹുവിന്റെ കോപം. അവര്‍ക്കാണ്‌ കഠിനമായ ശിക്ഷയും. (കുര്‍ ആന്‍-16-106)

-- ഈ കുര്‍ ആന്‍ വചനത്തില്‍ നിന്നു തന്നെ വിശ്വാസം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള മത നിലപാട് വ്യക്തമാണ്‌. കൂടാതെ ഒ അബ്ദുരഹ്മാന്റെ യുക്തിവാദികളും ഇസ്ലാമും എന്ന പുസ്തകത്തില്‍ നിന്ന് അദ്ദേഹത്തിന്റെ നിലപാടുകളെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നവിധം അദ്ദേഹത്തിനെ തന്നെ ക്രോഡീകരണമാണ്‌ ഞാന്‍ ഉദ്ധരിച്ചിരിക്കുന്നത്:

"ഇസ്ലാം സ്വീകരിക്കുന്നതിനും സ്വീകരിക്കാതിരിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ, അതു സത്യമാണെന്ന് മനസ്സിലാകി സ്വമേഥയാ അതില്‍ പ്രവേശിച്ചാല്‍ പിന്നീടത് ഉപേക്ഷിച്ചു പോവുകയെന്നാല്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലമാക്കാണുള്ള കപട തന്ത്രവുമായിട്ടാണ്‌ ഇസ്ലാം ആ നടപടിയെ വീക്ഷിക്കുന്നത്.അവരെ പിടികൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ അത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റുതിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയാറായില്ലെങ്കില്‍ മത്രം വധശിക്ഷക്കു വിധിക്കും. അതാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്"- (യുക്തിവാദികളും ഇസ്ലാമും- ഒ അബ്ദുറഹ്മാന്‍, പേജ്- 141)

" മുസ്ലിമായ ഒരു മനുഷ്യന്റെ രക്തം പവിത്രമല്ലാതായിത്തീരുന്നത് മൂന്ന് രൂപത്തിലാണ്‌: കൊലപാതകി, വിവാഹിതനായ വ്യഭിചാരി, മുസ്ലിം സമൂഹത്തില്‍ നിന്ന് വിഘടിതനായ മത പരിത്യാഗി.(ബുഹാരി, മുസ്ലിം) വല്ലവനും തന്റെ മതം മറ്റിക്കളഞ്ഞാല്‍ നിങ്ങളവനെ കൊന്നുകളയൂ(നസാഈ) എന്ന്‌ പ്രവാചകന്‍ നിര്‍ദ്ധേശിച്ചതിന്റെ അര്‍ത്ഥം മേല്പറഞ്ഞതാണ്‌."

ഇതില്‍ തന്നെ അദ്ദേഹത്തിനെ നിലപാട് പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുണ്ട്.
ഇനി കൂടുതല്‍ വേണമെങ്കില്‍ അത് താങ്കള്‍ക്ക്‌ കൂടുതല്‍ അരോചകമാകാനേ തരമുള്ളു.

"ഭൗതിക ചിന്താപ്രസ്ഥാനങ്ങലുടെ സ്വാധീനം മൂലം കുറ്റകൃത്യങ്ങളോട് സമരസപ്പെട്ടുപോയവരും, രാജ്യത്ത് ഇസ്ലാമിക ശിക്ഷാസംബ്രദായം നിലവില്ലാത്തതുകൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്റ്റിയവരും ഇസ്ലാമിക ശിക്ഷാനിയമങ്ങളെ ക്രൂരവും കിരാതവുമായി ചിത്രീകരിക്കുകയാണ്‌."(യുക്തിവാദികളും ഇസ്ലാമും- ഒ അബ്ദുറഹ്മാന്‍, പേജ്- 140)

"യുദ്ധവേളയില്‍ ബഹുദൈവവിശ്വാസികളെയും സത്യനിഷേധികളെയും കണ്ടേടത്തുവെച്ച് കൊല്ലാന്‍ പോരാളികളോട് ഖുര്‍ ആന്‍ കല്പിച്ചിട്ടുണ്ടെന്നത് ശരിയാണ്‌. അവരെ വെറുതെവിടുകയാണെങ്കില്‍ അവര്‍ മുസ്ലിംകളെ നാമാവശേഷമാക്കുമെന്ന് തീര്‍ച്ച. ഇതിന്‌ ഇസ്ലാം അവസരം നല്‍കാതിരുന്നത്‌ വലിയൊരു അബദ്ധമായി അതിന്റെ ശത്രുക്കള്‍ക്ക് തോന്നുന്നുണ്ടാകാം. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തോന്നുയില്ല."(യുക്തിവാദികളും ഇസ്ലാമും- ഒ അബ്ദുറഹ്മാന്‍, പേജ്-140- 141)

--ഇവിടെ സാമാന്യബുദ്ധിയുള്ളവര്‍ക്ക് തോന്നുന്ന വേറൊരു സംശയമുണ്ട്. എല്ലാ മനുഷ്യരെയും സൃഷ്ടിച്ചു എന്ന് പറയുന്ന ഒരു ദൈവം തന്റെ സൃഷ്ടികള്‍ തമ്മില്‍ വിവരമില്ലാതെ യുദ്ധം ചെയ്യുമ്പോള്‍ അത് തടയുന്നതിനുപകരം ഒരു കൂട്ടരുടെ കൂടെ കൂടി മറ്റേ കൂട്ടരെ കാണുന്നേടത്തുവച്ചു കൊല്ലാന്‍ പറയുമോ?

സുബൈര്‍, അന്ധമായ വിശ്വാസവും, പക്ഷപാതിത്വവും താങ്കളെ എല്ലാറ്റിനെയും ന്യായീകരിക്കാനും സത്യത്തെ കണ്ടില്ലെന്ന് നടിക്കാനും പ്രേരിപ്പിക്കുന്നുണ്ടാകാം. എന്നാല്‍ എല്ലാവരും അങ്ങനെയായിരിക്കണമെന്ന് വാശിപിടിക്കരുത്.

മുസ്ലിം സംഘടനകള്‍ എല്ലാം കിരാതരാണെന്നൊന്നും ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ ഒരിടത്ത് ഇജ്ജാതി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുകയും മറ്റൊരിടത്ത് സാഹോദര്യം പ്രസംഗിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പുതന്നെയാണ്‌.

Anonymous said...

പ്രിയപ്പെട്ട സുശീല്‍ മാഷേ, പോസ്റ്റ് നന്നായി. ഖുരാന്‍ വ്യാഖ്യാനങളും വായിച്ചു. ഒന്നു മാത്രം പറയുന്നു....ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത് ചില ഉടായിപ്പ് സാഹിത്യ സാമ്സ്കാരിക സമ്ഭവങള്‍ പറയുന്നത് പോലെ മാനവിക ജനാധിപത്യ വീക്ഷണങ്ളൊന്നുമല്ല. ജനിച്ചയന്നു മുതല്‍ അവനെ അവനാക്കി വളര്ത്തിയ ഭൌതിക സാഹചര്യങളാണ്. അവന്‍ നടന്ന വഴികള്, അവന്‍ കേട്ട പാട്ടുകള്, അവന്‍ പറഞ വാക്കുകള്, അവന്റെ അമ്മയെന്ന വൈകാരികത, അവന്റെ അച്ഛന്‍ എന്ന ഉത്തരവാദിത്തമ്, കുടുമ്ബം തുടങിയ ഒരു സാദാ പരിസ്ഥിതി. അത് താങ്കളുടെ ഓര്മ്മകളിലുമുന്ടാകുമല്ലോ...ഒരാള്ക്ക് അത് പെട്ടെന്ന് പറിച്ചെറിയാന്, എന്നല്ല പറിച്ചെറിയാന്‍ സാധ്യമല്ല. വളാര്ന്ന് വലുതായി താന്‍ കേട്ടതെല്ലാം തെറ്റാണെന്ന് ആധുനിക പാഠങള്‍ വഴി പഠിക്കുന്ന ഒരാള്ക്ക് അത് തെറ്റാണേന്നാറിഞാല്‍ പോലും അത് നിഷേധിക്കാന്‍ സാധ്യമാകില്ല എന്നത് ഒരു സാമാന്യ സത്യം മാത്രമ്. അതവന്‌ സാധ്യമല്ല തന്നെ. ഒരിക്കലെങ്കിലും കരഞിട്ടില്ലാത്തവരുന്ടാകുമോ, തന്റെ അമ്മയെ ഓര്ത്ത്, അമ്മയുടെ വാക്കുകള്‍ ഓറ്ത്ത്, അവരുടേ താരാട്ടിനെ ഓറ്ത്ത്, അവരുടെ നാമജപങള്‍ ഓര്ത്ത്...അത് അവനെ അവനാക്കി മാറ്റുന്നു, ഇതെല്ലാം തന്റെ വിദ്യാഭ്യാസം നിഷേധിക്കുന്നുന്ടെങ്കിലുമ്...

ഇവിടെയുള്ള എല്ലാ ഭ്യസ്ത വിദ്യരായ മുസ്ലിങളും ആ കെണിയില്‍ തന്നെയാണ്‌ എന്നു താങ്കള്ക്കുമ്, എനിക്കുമ്, മറ്റുള്ളവര്ക്കും അറിയാമ്. അതവരുടെ ഐഡന്റിറ്റിയുടെ പ്രശ്നമായതു കൊന്ട് അതവര്‍ ന്യായീകരിക്കുമ്, നിഷേധിക്കുമ്. ഇവിടെ എന്റെ മുസ്ലിം സഹോദരന്മാര്‍ അത് പക്ഷേ, ഒരു മുസ്ലിം വിശ്വാസിയായ എന്നെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പിടിച്ചു നില്പ്പുന്ട്...അത് തെറ്റാണെന്ന് വന്നാല്, അങനെ തെളിയിക്കപ്പെട്ടാല്‍ പോലും അതമ്ഗീകരിക്കാന്‍ ആ ജീവിത സാഹചര്യങളുമായി അറിയാതെ വൈകാരികമായി ഇഴുകിച്ചേര്ന്നവര്ക്ക് എളുപ്പം കഴിയില്ല എന്നത് മനസിലാക്കിക്കൂടേ..

താങ്കള്ക്ക് എങ്കില്‍ അതെല്ലാം ഉപേക്ഷിച്ചൂടേ എന്ന് തീര്ച്ചയായും ചോദിക്കാമ്? പക്ഷേ ഉപേക്ഷിച്ച് പിന്നെന്ത്? പിന്നെന്ത് നേടാന്? അതാണത്ഭുതമ്...യുക്തിവാദിയായ താങ്കള്‍ പോലും ഈ മത ചിഹ്നങളില്‍ നിന്നും മുക്തനല്ല. ആകാന്‍ സാധിക്കുകയുമില്ല. മതം എന്നത് വെറും ഒരു മിശ്ര വിവാഹത്തിലൂടെയോ, അല്ലെങ്കില്‍ ചില ആചാരുനുഷ്ഠാനങളു ഉപേക്ഷിക്കുന്നതിലൂടെയോ ഇല്ലാതാക്കാന്‍ പറ്റുന്ന ഒന്നല്ല. ഓമനത്തിങ്കള്‍ എന്ന താരാട്ടില്‍ അതുന്ട്, അമ്മേ എന്നുള്ള ആ വിളിയില്‍ അതുന്ട്, സുശീല്‍ കുമാര്‍ എന്ന പേരില്, അതിന്റെ ചരിത്രത്തില്‍ സമ്സ്കാരകൈവഴികളില്‍ അതുന്ട് മാഷേ...ദാ ഈ മാഷേ വിളി പോലുമ്. എത്രയോ വിവാഹ ചടങുകളില്‍ താങ്കള്‍ പങ്കെടുത്തിരിക്കുന്നു? എത്രയോ ചോറൂണുകളില്? എത്രയോ വിവാഹ നിശ്ചയങളില്...ഈ ചടങുകളെ നിഷേധിക്കുന്ന നിങള്‍ പക്ഷേ വിവാഹം എന്ന സങ്കല്പം പോലും മതപരം ആണെന്ന വസ്തുത മറന്നു പോകുന്നു. അതായതം ​എ.കെ.ജി സുശീല ടൈപ് രക്ത ഹാരം അണിയിക്കുന്ന തരത്തിലുള്ള പരിഹാസ്യമായ ഒന്ന്..

തികച്ചും മതപരമായ ചട്ടക്കൂടുകളില്‍ ഉന്ടാക്കിയെടുത്തിരിക്കുന്ന അനേകം ക്ഷേത്രങളേയുമ്, കോട്ടകളേയുമ്, റ്റാജ്, പുരാണ കഥാപാത്രങളുടെ രതിലീലാ വര്ണ്ണനകളും നിറഞ ഗുഹാക്ഷേത്രങളേയും തികച്ചും ആസ്വാദനപരമായി മാത്രം കാണുന്ന നിങളെ പോലുള്ളവര്‍ അതിന്റെ മൂല കാരണത്തെ ഉഴപ്പിക്കള്യുകയാണ്‌. ഒരു യഥാര്ത്ഥ യുക്തി വാദി ചെയ്യേന്ടത് ഇതെല്ലാം ഇടിച്ചു പൊളിച്ചു കളയുക എന്ന ധര്മ്മമല്ലേ? തികച്ചും മത ചിഹ്നങള്‍ കുത്തിയുന്ടാക്കിയ ഇവിടത്തെ മതഗ്രന്ത്ഹ്ങളേയുമ്, സ്മാരകങളേയുമ്, തികച്ചും മത വിശ്വാസികളായി ജീവിച്ച അനേകമനേകം ശാസ്ത്രകാരന്മാരേയുമ്, സാമ്സ്കാരിക നായകന്മാരേയും താങ്കള്ക്ക് തകര്ക്കേണ്ടി വരുമ്. ഐസക് ന്യൂട്ടന്റെ മതവിശ്വാസത്തെ ഇഷ്ടമല്ലാത്ത, അദ്ദേഹത്തിന്റെ വിഖ്യാത സമ്ഭാവനകളെ ഹര്ഷപുളകിതരായി സ്വാഗതം ചെയ്യുന്ന നിങള്ക്ക് തികച്ചും മതവിശ്വാസികളായ ഞങളുടെ ഈ ഗതികേടിനെ പൊലിപ്പിച്ച് കാണിക്കാതിരിക്കാനുള്ള മനസ്കത വേണം എന്നാണെന്റെ ഭിപ്രായമ്..

Anonymous said...

യുക്തിവാദികളോടെ എനിക്ക് ബഹുമാന്മുന്ട്. പക്ഷേ നിങള്‍ വളരെ ദുര്ബ്ബലരാണ്‌. ഒരു ചലനമ്, അല്ലെങ്കില്‍ ഒരുന്ത് ഇതൊന്നും കൊന്ടു വരാന്‍ തക്ക ശക്തി ഞാന്‍ നിങളില്‍ കാണുന്നില്ല. അല്ലെങ്കില്‍ തന്നെ യുക്തിവാദികളെ ഞങള്‍ എങനെയാണ്‍ വിശ്വസിക്കുക? മനുഷ്യ ചരിത്രമ്, അല്ലെങ്കില്‍ ഈ വര്ത്തമാന കാലം ചുമ്മാ നോക്കിക്കാണുന്ന ഞങളെ പോലുള്ള സാധാരണക്കാഎ എന്തു യുക്തി കൊന്ട് ഈ ലോകം സര്വ്വ സമത്വ സുന്ദരമാകും എന്നു വിശ്വസിക്കുമ്? ലോകത്തിലെ പല കോണുകളിലുമ്, പലയിടങളിലും നടക്കുന്ന കാര്യങളെ പറ്റി ഒരല്പം ധാര്മ്മിക രോഷം പുതപ്പിച്ച് രന്ടു മൂന്ന് ബ്ലോഗ് പോസ്റ്റുമിട്ട് കഴിഞാല്‍ തീര്ന്നു, നമ്മുടെയെല്ലാം യുക്തി വാദമ്? അതിനു ശേഷം എന്ത്? സമത്വം എന്നത് ഒരിക്കലും നടക്കാത്ത ഒന്നാണെന്ന് ഒരല്പം ചിന്തിക്കുന്ന ഏതൊരാള്ക്കും മനസിലാക്കാവുന്നതല്ലേയുള്ളൂ..

എന്നിട്ടും താങ്കള്‍ ഒരു യഥാര്ത്ഥ മതവിശ്വാസിയെ പോലെ നല്ല ശുഭാപ്തിവിശ്വാസത്തില്‍ സമ്സാരിക്കുന്നു...ലോകം നന്നാകുമെന്ന്...ജാതീയത നിറഞ, കൊലകള്‍ നിറഞ, ബലാത്സമ്ഗങളുമ്, ഭ്രൂണഹത്യകളും നിറഞ തലച്ചോറിന്റെ യുക്തികള്‍ കൊന്ട് ഇതെല്ലാം മനസിലാക്കാന്‍ പറ്റുന്ന ഈ ലോകം നന്നാകുമെന്ന് യുക്തി ബോധമുള്ള ഏത് മനുഷ്യനാണ്‌ സാധ്യമാവുക? വഴിയില്‍ മരിക്കാന്‍ കിടക്കുന്ന ഒരു മനുഷ്യനെ സ്വന്തം സമയമ്, ശക്തി, മനസാന്നിധ്യമ്, പിന്നെ ഭാവിയില്‍ സാക്ഷിയായി കഷ്ടപ്പെടാനുള്ള സന്നദ്ധത ഇവയെല്ലാം ഓര്ത്തുകൊന്ട് രക്ഷിക്കാന്‍ ഏത് യുക്തി കൊന്ട് ഉപദേശിക്കാന്‍ പറ്റും നമുക്ക്? ഈ ലോകം നന്നാകുമെന്ന്, ഈശ്വരന്‍ ഇവര്ക്കെല്ലാം നല്ല ശിക്ഷ കൊടുക്കുമെന്ന് വിശ്വസിക്കുന്ന കറ തീര്ന്ന 'വിഡ്ഢികള്ക്ക്' മാത്രമേ ആ ശുഭാപ്തി വിശ്വാസം സാധ്യമാകൂ...

ഒരു രീതിയില്‍ പറഞാല്‍ ആ വിഡ്ഢിത്തമാണ്‌ മനുഷ്യനെ മനുഷ്യനാക്കുന്നത്>? ഹെയ്തിയില്‍ ചാകാന്‍ കിടക്കുന്ന നിര്ഗുണ പരബ്രഹ്മങളെ സഹായിക്കാന്, സ്വജീവന്‍ പണയപ്പെടുത്തി കല്ലു കൂമ്പാരങള്ക്കിടയിലൂടെ നൂന്ന് കയറി ഒരു ജീവന്‍ രക്ഷിക്കുക, എന്നത് ഒട്ടും യുക്തിസഹമല്ല. അല്ലെങ്കില്‍ തന്നെ തികച്ചും യുക്തിസഹമായി അമേരിക്കയുടെ മേളാളത്തം അമ്ഗീകരിച്ചു കൊന്ട് അവന്റെ മുന്തിയ സാങ്കേതികത വാങിക്കുന്ന, സ്വന്തമായിട്ടൊന്നുമില്ലാത്ത നമ്മുടെ ഗവണ്മെന്റിന്റെ അഭിമാനബോധത്തെ വിമറ്ശിക്കുന്നവര്ക്കും യുക്തിയില്ല...

മതം ഒരു മഹാ നന്മയൊന്നുമല്ല. ഞാന്‍ അമ്ഗീകരിക്കുന്നു. പക്ഷേ അതിന്റെ തിന്മകളെ തൂക്കാന്, യുക്തി വാദം പോരാ...

Abdul Azeez Vengara said...

ജീവി ക്കുന്ന ഈ ലോകത്തെചെറുതും വലുതുമായ ഓരോ വസ്തുക്കളുംകൃത്യവും വ്യവസ്ഥാപിതവുമായ ഒരുനിയമമനുസരിച്ചാണ് ചരിച്ചുകാിെരിക്കുന്നത് . നമ്മുടെ ശരീ രത്തിലെ ഓരോവ്യവസ്ഥകള്‍ മുതല്‍ സൂര്യ നക്ഷത്രങ്ങള്‍ വരെ ഈ വ്യവസ്ഥകള്‍ പാലിക്കുന്നതായി കാണാം. സൃഷ്ടികര്‍ത്താവുംസംരക്ഷകനുമായ ഏക ദൈവത്തിലേക്ക്വിരല്‍ ചൂുന്ന ദൃഷ്ടാന്തങ്ങളാണ് ഇവയൊക്കെയും.പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
“ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പലദൃഷ്ടാന്തങ്ങളുമ്ു.നിങ്ങളില്‍ തന്നെയും(പല ദൃഷ്ടാന്തങ്ങള്ു.)എന്നിട്ട് നിങ്ങള്‍കറിയുന്നില്ലേ?” (51:20, 21)
ഒന്നിലധികം ദൈവങ്ങളുായിരുന്നുവെങ്കില്‍ ഈ വ്യവസ്ഥാപിതത്വമല്ല, മറിച്ച് പലകുഴപ്പങ്ങളുമായിരിക്കും ഉാവുക.
“ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്തവല്ല ദൈവങ്ങളുമുായിരുന്നുവെങ്കില്‍അത് രുംതകരാറാകുമായിരുന്നു.അപ്പോള്‍ അര്‍ശിന്റെ നാഥനായ അല്ലാഹു,അവര്‍ പറഞ്ഞുാക്കുന്നതില്‍ നിന്നെല്ലാം
എത്ര പരിശുദ്ധനാകുന്നു!” (21:22).
പക്ഷെ, ബുദ്ധിയും വിവേകവുമുള്ള മനുഷ്യരില്‍ ഭൂരിഭാഗവും ആ സൃഷ്ടികര്‍ത്താവിനെവിട്ട് മറ്റു പല സൃഷ്ടികളെയും തങ്ങളുടെ ആരാധ്യന്മാരായി സ്വീകരിക്കുന്നു.ദൈവികമായ പ്രമാണങ്ങളെ കൈവിട്ടുഅത്തരക്കാര്‍ തങ്ങളുടെ ഈ ബുദ്ധിശൂന്യമായപ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി മുടന്തന്‍ന്യായങ്ങള്‍ നിരത്താറ്ു.സാക്ഷാല്‍ ദൈവമായ സൃഷ്ടികര്‍ത്താവിലേക്ക് അടുപ്പിക്കാനുള്ള മധ്യവര്‍ത്തികളാണിവരെന്നതാണ് ഇത്തരക്കാരുടെ ഒരു വിശദീകര ണ ം. അറേ ്യന്‍ ബഹു ദെവ ാര ാധ ക ര ുടെഈ ന്യായീകരണത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് കാണുക.
“അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവന്നു പുറമെ രക്ഷാധികാരികളെസ്വീകരിച്ചവര്‍(പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുാക്കിത്തരാന്‍ വിേമാത്രമാകുന്നു ഞങ്ങള്‍അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരുകാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോഅതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്ക ുക തന്നെ ചെയ്യും. നുണയനും നμികെട്ടവനുമായിട്ടുള്ളവനാരോ അവനെഅല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച”(39:3).
നമ്മോട് അങ്ങേയറ്റം സമീപസ്ഥനുംനമ്മുടെ രഹസ്യവും പരസ്യവുമെല്ലാം കൃത്യമായിഅറി യു ന്നവനു മാണ് അല്ലാഹുഎന്നാണ് ഇസ്ലാം പഠി പ്പി ക്കു ന്നത് .

“നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റിചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തു ള്ളവനാകുന്നു (എന്ന് പറയു ക. )പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനക്ക് ഉത്തരംനല്‍കു ന്നതാണ് . അതുക്ൊഎന്റെആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍നേര്‍വഴി പ്രാപിക്കുവാന്‍ വിേയാണിത്”
(2:186).

അതുക്ൊതന്നെ അവനിലേക്ക്അടുക്കാനും അവനെ ആരാധിക്കാനുംഅവന്റെ അടിമക്ക് മറ്റൊരാളുടെ മധ്യസ്ഥംആവശ്യമില്ല. മനുഷ്യരുടെ മാതൃകാപുരുഷന്മാരായി ദൈവം തമ്പുരാന്‍ അയച്ച പ്രവാചകന്മാരഖിലവും ആ ദൈവത്തോട് നേരിട്ട്പ്രാര്‍ത്ഥിക്കുന്നവരും അവന് മാത്രം ആരാധനകളര്‍പ്പിക്കുന്നവര ുമായിരുന്നു. ഇങ്ങനെ ഒരുമധ്യവര്‍ത്തിയെ സ്വീകരിക്കേതുായിരുന്നങ്കില്‍ അവരത് പഠിപ്പിക്കുമായിരുന്നു.മറ്റു ചിലരുടെ ന്യായം

“ഞങ്ങളുടെ കാക്ക ക്കാരണവന്മാരായി ചെയ്തു പോന്ന സംഗതികളാണ് ഇതൊക്കെയും, ഇത് കയ്യൊഴിക്കാന്‍ഞങ്ങള്‍ തയ്യാറല്ല” എന്നതാണ്. ഇബ്റാഹീംനബി(അ)യുടെ ജനതയടക്കമുള്ള പലബഹുദൈവാരാധകരും പറഞ്ഞത് ഈ ന്യായമായിരുന്നു.അല്ലാഹു പറയുന്നു.
“ഇ ്റാഹീമിന്റെ വൃത്താന്തവും അവര്‍ക്ക് നീ വായിച്ചു കേള്‍പ്പിക്കുക. അതായത് നിങ്ങള്‍ എന്തോന്നിനെയാണ് ആരാധിച്ചു കാിെരിക്കുന്നത ്എന്ന് തന്റെ പിതാവ ിനോടും തന്റെജനങ്ങളോടും അദ്ദേഹം ചോദിച്ച സμഅഭം.അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:നിങ്ങള്‍ പ്രാര്‍ത്ഥി ക്കു മ്പോള്‍ അവരത്കേള്‍ക്കുമോ? അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപ

Abdul Azeez Vengara said...

കാരമോ ഉപദ്രവമോ ചെയ്യുമോ? അവര്‍പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്ക ള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കിരിക്കുന്ന ു (എ ന്ന ് മാത്ര ം”.) (26:69-74).

പിതാക്കന്മാരെയല്ല പ്രമാണങ്ങളെയാണ്പിന്‍പറ്റേത്എന്ന വസ്തുത വിസ്മരിക്കുകയാണ് ഇക്കൂട്ടര്‍. അഥവാ പിശാച് അവരെമറപ്പിച്ചു കളയുന്നു.
“അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍,അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍നിലകൊള്ളുന്നതായി ഞങ്ങള്‍ കുവോഅതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെക്ഷണിക്കുന്നതെങ്ക ില്‍ പോലും(അവരതിനെപിന്തുടരുകയോ?)” (31:21).
ഭൌതികലോകത്തെ ഒട്ടനവധി കാര്യങ്ങളില്‍ പിതാക്കന്മാരുടെ നടപടികളേക്കാള്‍ഉചിതവും ഉത്തമവുമെന്ന് കത്സ്വീകരിച്ചവരാണ് നാം. എന്നിരിക്കെ ദൈവികമായമാര്‍ഗദര്‍ശനങ്ങള്‍ സ്വീകരിക്കുന്നിടത്ത്ഈയൊരു ‘പാരമ്പര്യവാദം’ എങ്ങനെന്യായമാകും നമുക്ക്? ഖുര്‍ആന്‍ ചോദിക്കുന്നത് കാണുക.
“അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍പിന്‍പറ്റി ജീവിക്കുക എന്ന് അവരോട്ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെപിതാക്കള്‍ സ്വീകരിച്ചതായി കതേഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിന്നുഅവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരുംനേര്‍വഴി കത്താത്തവരുമായിരുന്നെങ്കില്‍പോലും അവരെ പിന്‍ പറ്റുകയാണോ?)”(2:170).
അതിനാല്‍ ദൈവദൂതന്‍മാരായ മഹത്തുക്കളുടെ പാതയാണ് നാം പഠിച്ചറിഞ്ഞ് പിന്‍പറ്റേത്. അതാണ് വിശുദ്ധവും സുരക്ഷിതവുമായ പാത. അവരൊരിക്കലും ബഹുദൈവാരാധകരോ വിഗ്രഹപൂജകരോ ആയിരുന്നില്ല.മറിച്ച് കറകളഞ്ഞ ഏകദൈവാരാധകരുംഅതിന്റെ പ്രചാരകരുമായിരുന്നു.അല്ലാഹു പറയുന്നു.“ഞാനല്ലാതെ യാതൊരു ദൈവവുമില്ലഅതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂഎന്ന് ബോധനം നല്‍കിക്കൊല്ലാതെനിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല” (21:25).
എന്നാല്‍ അല്ലാഹുവല്ലാത്തവരെ വിളിച്ച്പ്രാര്‍ത്ഥിക്കുന്നതിന് യാതൊ രു രേഖയുമില്ലെന്ന് മാത്രമല്ല ശാശ്വതമായ പരലോകനഷ്ടം മാത്രമായിരിക്കും അതിലൂടെയുാവുക.
“വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ലദൈവത്തേയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം-അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ- അവന്റെ വിചാരണഅവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയ ായിരിക്ക ും. സത്യന ിഷേധ ിക ള്‍ വിജയംപ്രാപിക്കുകയില്ല; തീര്‍ച്ച” (23:117).

Abdul Azeez Vengara said...

പരിണാമ വാദം മ്യൂസിയത്തിലേക്ക്

സുശീല്‍ കുമാര്‍ said...

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...
"ജീവി ക്കുന്ന ഈ ലോകത്തെചെറുതും വലുതുമായ ഓരോ വസ്തുക്കളുംകൃത്യവും വ്യവസ്ഥാപിതവുമായ ഒരുനിയമമനുസരിച്ചാണ് ചരിച്ചുകാിെരിക്കുന്നത് . നമ്മുടെ ശരീ രത്തിലെ ഓരോവ്യവസ്ഥകള്‍ മുതല്‍ സൂര്യ നക്ഷത്രങ്ങള്‍ വരെ ഈ വ്യവസ്ഥകള്‍ പാലിക്കുന്നതായി കാണാം. സൃഷ്ടികര്‍ത്താവുംസംരക്ഷകനുമായ ഏക ദൈവത്തിലേക്ക്വിരല്‍ ചൂുന്ന ദൃഷ്ടാന്തങ്ങളാണ് ഇവയൊക്കെയും"

-- രണ്ടാഴ്ച മുമ്പ് ഭൂകമ്പമുണ്ടായി ലക്ഷങ്ങള്‍ ഒരുമിച്ച് മരിച്ചുവീണല്ലോ. അന്നാട്ടുകാരുടെ മുഖത്തുനോക്കി ഇതുതന്നെ പറയണം. സൃഷ്ടികര്‍ത്താവും സംരക്ഷകനുമായ ഏകദൈവത്തിന്റെ മഹത്വം!!!

Abdul Azeez Vengara said...

സർവ്വ ശക്തനായ ദൈവത്തിനു ആഴ്ചകളുണ്ടോ മാസങ്ങളുണ്ടോ? അല്ലാഹുവിനു ഇന്ന് ഇന്നലെ നാളെ എന്നൊന്നില്ല സഹോദരന്മാരെ. മനുഷ്യനുമായും ഈ ലോകത്തേയുമായൊക്കെ താരതംയം ചെയ്യുമ്പോൾ യുക്തിയില്ലാത്ത യുക്തിവാദികൾ(മണ്ടയില്ലാത്തവരെ മണ്ടൻ എന്നുവിളിക്കുന്നത് പോലെ)ഇങ്ങനെ പലതും പുലമ്പും.

Subair said...

സുശീല്‍,

" അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ്‌ അല്ലാഹുവിന്റെ കോപം. അവര്‍ക്കാണ്‌ കഠിനമായ ശിക്ഷയും. (കുര്‍ ആന്‍-16-106)

സുഹ്രത്തെ,ഞാന്‍ പറഞ്ഞു, ഇത് പരലോകതുള്ള ശിക്ഷയെ കുറിച്ചാണ്. കുരാനില്‍ ബഹുദൈവ വിഒശ്വാസികളെ സിക്ഷിക്കും എന്ന് പറയുന്നുണ്ട്, എന്ന് വെച്ച് മുസ്ലിംകല്‍ ഇവരെ പിടികൂടി ശിക്ഷിക്കണം എന്നാരും മനസ്സിലക്കില്ലല്ലോ ? ഇനി ദൈവത്തിന്റെ ഈ സിക്ഷയിലെ നീതിയെ കുറിച്ച് നമുക്ക് വേറെ ചര്‍ച്ച ചെയ്യാം.

ഞാന്‍ താങ്കളോട് ആവശ്യപ്പെട്ടത്‌, വിഷയവും ആയി ആ പുസ്തകത്തില്‍ ഉദ്ധരിച്ച ഭാഗങ്ങള്‍ മുഴുവനായും ഉധരിക്കാനാണ്, അല്ലാതെ ജബ്ബാര്‍ മാഷ്‌ ആ പുസ്തകത്തില്‍ നിന്നും അദ്ധേഹത്തിന്റെ ബ്ലോഗില്‍ ഉധരിച്ചതല്ലാം ഇവിടെ ക്രോടീകരിക്കനല്ല.

താങ്കള്‍ ഉധരിച്ചതെല്ലാം,ഇസ്ലാം മതം ഉപേക്ഷിച്ചവനെ ശിക്ഷിക്കുക എന്നാ വിഷയവും ആയി ബെന്ധപെട്ടാണോ അദ്ദേഹം തെന്റെ പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുള്ളത് ??? അല്ലങ്കില്‍ പിന്നെ എന്തിനാണ് അതെല്ലാം ഇവിടെ കൊടുത്തത്‌ ? ഞാന്‍ പറഞ്ഞത്‌ മതം മാറ്റവും ആയി ആ പുസ്തകത്തില്‍ ഉള്ള കാര്യങ്ങള്‍ ഇവിടെ കൊടുക്കാനാണ്, അതും താങ്കള്‍ ഇവിടെ ഉദ്ധരിച്ചത് തമ്മില്‍ എന്ത് ബന്ധം ??. യുദ്ധ ത്തിന്റെ നൈതികതെയെ കുറിച്ച് ചര്‍ച്ച നമുക്ക് വേറെ ആകാം.ഇത് മാത്രമെല്ല താന്കള്‍ ആരില്‍ നിന്നോണോ ഈ ഉദ്ധരണികള്‍ കോപ്പി അടിച്ചത്,അദ്ദേഹം വേറെയും കള്ളത്തരങ്ങള്‍ ചെയ്തിട്ടുണ്ട്, താങ്കള്‍ അത് മുന്‍ പിന്‍ നോക്കാതെ പകര്തിയിട്ടും ഉണ്ട്.

താന്കള്‍ ഉദ്ധരിച്ചു.

"ഇ എ ജബ്ബാറും, ഹമീദ് ചേന്ദമംഗലൂരും, സൈദ് മുഹമ്മദ് ആനക്കയവും, എം എന്‍ കാരശ്ശേരിയുമെല്ലാം ഇന്നും ജീവിക്കുന്നത് ഇസ്ലാം നിയമം നിലവിലില്ലാത്ത നാട്ടിലായതുകൊണ്ടാണെന്നും പരിഹസിച്ചിട്ടുണ്ട്."

ഇത് വായിക്കുന്ന ആള്‍ക്ക് തോന്നുക,അദ്ദേഹം ആ പുസ്തകത്തില്‍ പറയുന്നത്, ഇസ്ലാമിനെ വിമര്ഷിക്കുന്നവേരെയെല്ലാം കൊള്ളണം എന്നാണ്. എന്നാല്‍ അദ്ദേഹം ആ ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത് , കൊലപാതെകിയെയും,രാജ്യദ്രോഹിയെയും, പരസ്യമായി വ്യഭിച്ചരിക്കുന്ന വെനെയും ശിക്ഷിക്കുന്ന കാര്യമാണ്. താന്കള്‍ പറഞ്ഞ ആളുകള്‍ ഈ ഗണത്തില്‍ വരുന്ന ആളുകള്‍ ആണോ ??? ആരെയാണ് വിഡ്ഢിയാക്‌ുന്നത്?

സുഹ്രത്തെ, താങ്കള്‍ കളവു പറയുന്നത് കൊണ്ടാണ് വീണ്ടും വീണ്ടും ആ പുസ്തകത്തില്‍ നിന്നും മുഴുവന്നയും ഉദ്ധരിക്കാന്‍ പറയുന്നത്‌. കള്ളത്തരം കാണിക്കുന്നത് യുക്തിവാദത്തിന്റെ പേരിലായാലും ഭൂഷണം അല്ലല്ലോ ???

താന്കള്‍ ഉദ്ധരിച്ച ഹദീസ് ശ്രദ്ധിക്കുക.

"മുസ്ലിമായ ഒരു മനുഷ്യന്റെ രക്തം പവിത്രമല്ലാതായിത്തീരുന്നത് മൂന്ന് രൂപത്തിലാണ്‌: കൊലപാതകി, വിവാഹിതനായ വ്യഭിചാരി, മുസ്ലിം സമൂഹത്തില്‍ നിന്ന് വിഘടിതനായ മത പരിത്യാഗി.(ബുഹാരി, മുസ്ലിം) വല്ലവനും തന്റെ മതം മറ്റിക്കളഞ്ഞാല്‍ നിങ്ങളവനെ കൊന്നുകളയൂ(നസാഈ) എന്ന്‌ പ്രവാചകന്‍ നിര്‍ദ്ധേശിച്ചതിന്റെ അര്‍ത്ഥം മേല്പറഞ്ഞതാണ്‌."

ഇവിടെ ഇതിനു ശേഷം അദ്ദേഹം മുസ്ലിം പണ്ഡിതന്മാരെ ഉദ്ധരിച്ചു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്, ഇത് കേവലം മത പരിത്യഗിയെ കുറിച്ചല്ല എന്നും. മുസ്ലിം സ്റ്റേറ്റ് നെതിരെ വിഖടന പ്രവര്‍ത്തനം നടത്തുന്ന വേറെ കുരിചാനെന്നും എന്നാണ്. ഈ ചര്‍ച്ച അദ്ദേഹം അവസാനിപ്പിക്കുന്നത്, വിഖടിത പ്രവര്‍ത്തനം, ഒരു മുസ്ലിം നടത്തിയാലും ഈ ശിക്ഷ തെന്നെ ലഭിക്കും എന്ന് പറഞ്ഞു കൊണ്ടാണ്. അദ്ദേഹം പറഞ്ഞതിന് നേരെ വിരുദ്ധം ആയി അദ്ധേഹത്തെ ഉദ്ധരിക്കാന്‍, കുറച്ചൊന്നും തൊലിക്കട്ടി പോര!!!.

സുശീല്‍, താന്കള്‍ യുക്തിവാദം പഠിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ നിന്നും സത്യാ സന്തം ആയി എങ്ങനെ ക്വാട്ട് ചെയ്യാം എന്നാണ് പഠിക്കേണ്ടത്‌.

താങ്കള്‍ എന്നോട് പറഞ്ഞത്‌ തെന്നെ താങ്കളോടും പറയട്ടെ. വളരെ ലളിതമായ മലയാളത്തില്‍ എഴുതിയ പുസ്തകം ആണ്, യുക്തിവാദവും ഇസ്ലംമും,ഒരു കോപ്പി വാങ്ങുക, ആദ്യം സത്യസന്തമായി ക്വോട്ട്‌ ചെയ്യാന്‍ പഠിക്കുക, അന്ധമായ വിശ്വാസവും,പക്ഷപാതിത്വവും കളയുക.എനിക്ക് അബ്ദുരഹ്മനെയോ, ആ പുസ്തകതിനെയോ ന്യായികെരിക്കെന്ട യാതൊരു ആവശ്യവും എനിക്കില്ല ഇല്ല. പക്ഷെ കേരളത്തില്‍ വാങ്ങിക്കാന്‍ ലഭിക്കുന്ന്ന ഒരു പുസ്തകത്തില്‍ നിന്നും തെട്ടിധേരിപ്പിക്കാന്‍ ശ്രേമിക്കുന്നത് അല്പത്തം ആണ്.

Subair said...

രണ്ടാഴ്ച മുമ്പ് ഭൂകമ്പമുണ്ടായി ലക്ഷങ്ങള്‍ ഒരുമിച്ച് മരിച്ചുവീണല്ലോ. അന്നാട്ടുകാരുടെ മുഖത്തുനോക്കി ഇതുതന്നെ പറയണം. സൃഷ്ടികര്‍ത്താവും സംരക്ഷകനുമായ ഏകദൈവത്തിന്റെ മഹത്വം!!!
=========


ഓ, ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് കൊണ്ട് ഇവിടെയുന്നും ഒരു വ്യവസ്ഥയും ഇല്ല അല്ലെ ? വല്ലാത്ത യുക്തി തെന്നെ!.
സുഹ്രത്തെ, യുക്തി വാതികളുടെ തലച്ചോറ് വ്യവസ്ഥ അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത്‌, അതോ തോന്നിയ പോലെയോ ? തോന്നിയ പോലെ യാണെങ്കില്‍, പിന്നെ താന്കള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് എന്ത് കൊണ്ടു വിശ്വസിക്കുന്നു. ??? അതല്ല വ്യവസ്ഥാപിതമായി ആണ് പ്രവര്‍ത്തിക്കുന്നത്‌ എങ്കില്‍, അത്തരം ഒരു സിസ്റ്റം താനേ ഉണ്ടാവുമോ?

സുശീല്‍ കുമാര്‍ said...

സുബൈര്‍,
ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ മതം എങ്ങനെയാണ്‌ സമീപിക്കുക എന്ന് താങ്കള്‍ക്ക് പ്രമാണങ്ങള്‍ വെച്ച് വ്യക്തമാക്കാമോ?

സ്വയം സംസാരിക്കുന്ന വാചകങ്ങളെ താങ്കള്‍ക്കെങ്ങനെയാണ്‌ അര്‍ഥവ്യതിയാനം വരുത്താനാകുക?

"ഭൗതിക ചിന്താപ്രസ്ഥാനങ്ങലുടെ സ്വാധീനം മൂലം കുറ്റകൃത്യങ്ങളോട് സമരസപ്പെട്ടുപോയവരും, രാജ്യത്ത് ഇസ്ലാമിക ശിക്ഷാസംബ്രദായം നിലവില്ലാത്തതുകൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്റ്റിയവരും ഇസ്ലാമിക ശിക്ഷാനിയമങ്ങളെ ക്രൂരവും കിരാതവുമായി ചിത്രീകരിക്കുകയാണ്‌."(യുക്തിവാദികളും ഇസ്ലാമും- ഒ അബ്ദുറഹ്മാന്‍, പേജ്- 140)

--ഈ വാക്യത്തിന്‌ എന്ത് അര്‍ത്ഥമാണ്‌ താങ്കള്‍ക്ക് വ്യാഖ്യാനിക്കാനാകുക?

"ഇത് മാത്രമെല്ല താന്കള്‍ ആരില്‍ നിന്നോണോ ഈ ഉദ്ധരണികള്‍ കോപ്പി അടിച്ചത്,അദ്ദേഹം വേറെയും കള്ളത്തരങ്ങള്‍ ചെയ്തിട്ടുണ്ട്, താങ്കള്‍ അത് മുന്‍ പിന്‍ നോക്കാതെ പകര്തിയിട്ടും ഉണ്ട്."
-- ഈ ആരോപനത്തെ അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

Subair പറഞ്ഞു...
രണ്ടാഴ്ച മുമ്പ് ഭൂകമ്പമുണ്ടായി ലക്ഷങ്ങള്‍ ഒരുമിച്ച് മരിച്ചുവീണല്ലോ. അന്നാട്ടുകാരുടെ മുഖത്തുനോക്കി ഇതുതന്നെ പറയണം. സൃഷ്ടികര്‍ത്താവും സംരക്ഷകനുമായ ഏകദൈവത്തിന്റെ മഹത്വം!!!
=========

ഓ, ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് കൊണ്ട് ഇവിടെയുന്നും ഒരു വ്യവസ്ഥയും ഇല്ല അല്ലെ ? വല്ലാത്ത യുക്തി തെന്നെ!.
സുഹ്രത്തെ, യുക്തി വാതികളുടെ തലച്ചോറ് വ്യവസ്ഥ അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത്‌, അതോ തോന്നിയ പോലെയോ ?
-- ചോദിച്ചതിന്‌ ഉത്തരം പറായാന്‍ കഴിയില്ലെങ്കില്‍ കൊഞ്ഞനം കുത്തല്ലേ സുബൈര്‍.

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...
സർവ്വ ശക്തനായ ദൈവത്തിനു ആഴ്ചകളുണ്ടോ മാസങ്ങളുണ്ടോ? അല്ലാഹുവിനു ഇന്ന് ഇന്നലെ നാളെ എന്നൊന്നില്ല സഹോദരന്മാരെ. മനുഷ്യനുമായും ഈ ലോകത്തേയുമായൊക്കെ താരതംയം ചെയ്യുമ്പോൾ യുക്തിയില്ലാത്ത യുക്തിവാദികൾ(മണ്ടയില്ലാത്തവരെ മണ്ടൻ എന്നുവിളിക്കുന്നത് പോലെ)ഇങ്ങനെ പലതും പുലമ്പും.

--- അബ്ദുല്‍ അസീസ്, അല്ലാഹുവിനെ ന്യായീകരിക്കാന്‍ മലക്കം മറായാതെ, യുക്തിവാദികളെ തെറി വിളിച്ചാല്‍ ഞാന്‍ പ്രകോപിതനാകുമെന്നോ, പറയുന്ന കാര്യങ്ങള്‍ പറയാതിരിക്കുമെന്നോ കരുതരുത്. ഇത് വെല്ലുവിളികള്‍ക്കും വ്യക്തിപരമായ ആരോപണങ്ങള്‍ക്കും വേണ്ടി എഴുതിയതല്ല, മറിച്ച് എന്റെ അഭിപ്രായം പറഞ്ഞതാണ്‌. അതിനോട് വിയോജിക്കാം.

ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. ഖുര്‍ ആന്‍ പരിഭാഷയില്‍നിന്നും, ഒ അബ്ദുറഹ്മാന്റെ പുസ്തകത്തില്‍നിന്നുമല്ലാതെ എന്റെതായി ഒരു വരിപോലും ഞാന്‍ ആര്‍ക്കുമെതിരെ ഇതുവരെ ആരോപിച്ചിട്ടില്ല. ആ പുസ്തകം എത്ര സദുദ്ദേശത്തോടെ എഴുതിയതായാലും പുലിയുടെ പുലിയുടെ പുള്ളി തെളിഞ്ഞുതന്നെകാണാം.

കോപ്പി എന്റെ കയ്യിലുണ്ട് സുബൈറേ, വേറെ വാങ്ങണ്ട.

SMASH said...

"മതം മാറ്റത്തെ സംബന്ധിച്ച യഥാര്‍ത്ഥ മത കാഴ്ച്ചപ്പാട് എന്താണ്‌? കുര്‍ ആന്‍ വ്യക്തമാക്കുന്നു: " അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ്‌ അല്ലാഹുവിന്റെ കോപം. അവര്‍ക്കാണ്‌ കഠിനമായ ശിക്ഷയും. (16-106) മത പരിത്യാഗിയെ വധിക്കാനാണ്‌ ഇസ്ലാമികവിധി. ഒരു മുസ്ലിം ബുദ്ധിജീവി ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നത് നോക്കൂ:- ഇസ്ലാം സ്വീകരിക്കുന്നതിനും സ്വീകരിക്കാതിരിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ, അതു സത്യമാണെന്ന് മനസ്സിലാകി സ്വമേഥയാ അതില്‍ പ്രവേശിച്ചാല്‍ പിന്നീടത് ഉപേക്ഷിച്ചു പോവുകയെന്നാല്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലമാക്കാണുള്ള കപട തന്ത്രവുമായിട്ടാണ്‌ ഇസ്ലാം ആ നടപടിയെ വീക്ഷിക്കുന്നത്.അവരെ പിടികൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ അത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റുതിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയാറായില്ലെങ്കില്‍ മത്രം വധശിക്ഷക്കു വിധിക്കും"- (യുക്തിവാദികളും ഇസ്ലാമും- ഒ അബ്ദുറഹ്മാന്‍, പേജ്- 141)

അദ്ദേഹം തുടരുന്നു:-" മുസ്ലിമായ ഒരു മനുഷ്യന്റെ രക്തം പവിത്രമല്ലാതായിത്തീരുന്നത് മൂന്ന് രൂപത്തിലാണ്‌: കൊലപാതകി, വിവാഹിതനായ വ്യഭിചാരി, മുസ്ലിം സമൂഹത്തില്‍ നിന്ന് വിഘടിതനായ മത പരിത്യാഗി. വല്ലവനും തന്റെ മതം മറ്റിക്കളഞ്ഞാല്‍ നിങ്ങളവനെ കൊന്നുകളയൂ(ബുഹാരി, മുസ്ലിം) എന്ന്‌ പ്രവാചകന്‍ നിര്‍ദ്ധേശിച്ചതിന്റെ അര്‍ത്ഥം മേല്പറഞ്ഞതാണ്‌."

ഇത്രയുംവാചങ്ങള്‍ വായിച്ചിട്ടും പിന്നേയും മുട്ടുന്യായം നിരത്തുന്നവരുടെ മാനസികാവസ്ഥ ഇനിയും സുശീല്‍ മാഷിന്‌ പിടികിട്ടിയില്ല?. ഉറങ്ങുന്നവനെ ഉണ‌ര്‍ത്താം, പക്ഷേ ഉറക്കം നടിക്കുന്നവനേയോ?
ഇനിയുള്ള ഓരോ മറുപടിക്കും ചിലവക്കുന്ന ഓരോ മിനിറ്റും വേസ്റ്റ് ആണ്‌.

സുശീല്‍ കുമാര്‍ said...

സുബൈര്‍, അബ്ദുല്‍ അസീസ്,

മതം മാറ്റം ഭരണഘടനാപരമായ അവകാശമാണെന്ന് വാദിച്ച മതസംഘടനക്കാരോട് ഞാന്‍ ചോദിച്ച ചോദ്യമാണല്ലോ ഈ പോസ്റ്റിനാധാരം? അതിന്‌ നിങ്ങള്‍ നിരത്തിയ വാദങ്ങള്‍ വിഷയത്തില്‍ നിന്ന് കാടുകയറിപ്പോകുമെന്നതുകൊണ്ട് വിരോധമില്ലെങ്കില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുക:
1. ഇസ്ലാം മതത്തില്‍നിന്നു പുറത്തുപോകുന്നവരക്ക്/മതത്തെ വിമര്‍ശിക്കുന്നവര്‍ക്ക് അതിന്‌ ഭരണഘടനഅപരമായ അവകാശം അനുവദിച്ച മുസ്ലിം/ഇസ്ലാമിക രാജ്യങ്ങള്‍ ഏതെല്ലാമാണ്‌?
2. മതത്തിന്‌ പുറാത്തുപോകുന്നവരെ/മതത്തെ വിമര്‍ശിക്കുന്നവരെ വധിക്കാന്‍ നിയമമില്ലത്ത ഇസ്ലാമിക/മുസ്ലിം രജ്യങ്ങള്‍ ഏതൊക്കെയാണ്‌?
3. തസ്ലിമ സസ്രീന്‍, സല്‍മാന്‍ റുഷ്ദി എന്നിവരെ വധിക്കാന്‍ മുസ്ലിം മത പണ്ഡിതന്മാര്‍ ഫത്വ പുറാപ്പെടുവിച്ചിട്ടുണ്ടല്ലോ? അതിനെതിരെ ഏതെങ്കിലും മുസ്ലിം സംഘടന എതിരഭിപ്രായം പറാഞ്ഞതായി കേട്ടിട്ടുണ്ടോ? മറിച്ച് അവരെ ഇന്ത്യയില്‍ കടക്കാന്‍ അനുവദിച്ചതിനെതിരെ ഇവിടെ കേരളത്തില്‍ വരെ എന്തെല്ലാം കോലാഹലങ്ങള്‍ നടന്നു? തസ്ലിമയെ ഹൈദരാബാദില്‍ വെച്ച് അവിടുത്തെ അസംബ്ലി അംഗങ്ങള്‍ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചില്ലേ?
ഈ ചോദ്യങ്ങള്‍ക്ക് വസ്തുതാപരവും സത്യസന്ധവുമായ മറുപടി പ്രതീക്ഷിക്കുന്നു. ഓരോ ചോദ്യത്തിനും പ്രത്യേകം മറൂപടി വേണം; കാടടച്ച വെടി വേണ്ട.

മറുപടിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ ഞാന്‍ എന്റെ നിലപാട് പുനപരിശോധിക്കാന്‍ തയ്യാറാണ്‌.

സുശീല്‍ കുമാര്‍ said...

SMAASH, Welcome to charvakam Blog.

Abdul Azeez Vengara said...

1.ഇസ്ലാമിക രാജ്യങ്ങാൾ ഏതൊക്കെ?
2.പാക്കിസ്ഥാനിലെ മുസ്ലിം ജനസംഖ്യയെക്കാൾ ഇന്ത്യയിലെ മുസ്ലിങ്ങൾ കൂടുതലുള്ളത് കൊണ്ട് ഇന്ത്യ മുസ്ലിം രാജ്യമാവുമോ?

3.തസ്ലീമക്കോ, ജബ്ബാറിനോ, ചേകന്നൂരിനോ ഇസ്ലാം എന്താണെന്ന് മനസ്സിലായിട്ടുണ്ടോ?
4.അവരുടെ പ്രഭാഷണങ്ങളും പുസ്തകങ്ങളും നോക്കിയാൽ അത് മനസ്സിലാവുന്നുണ്ടോ?

ചേകന്നൂരൊഴികെ മറ്റുള്ളവരൊന്നും സംവാദത്തിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല/ശ്രമിച്ചിരുന്നില്ല. ഉപജീവനത്തിനു വേണ്ടി അവർ പഠിച്ചത് പാടി നടക്കുന്നു.

Abdul Azeez Vengara said...

മത സൌഹാർദ്ദം എന്നാൽ പൊള്ളയായ ഒരു മാനസികാവസ്ഥയാണ്. ഇസ്ലാം നിർദ്ദേശിക്കുന്നത് മതസൌഹാർദ്ദമല്ല മറിച്ച് മനുഷ്യ സൌഹാർദ്ദമാണ് .

ഒരാൾ ആക്സിഡാന്റായി കിടക്കുന്നത് കണ്ടാൽ അവനെ ഹോസ്പിറ്റലെത്തിക്കണം അവനേത് മതക്കാരനായാലും; എന്നാൽ അവന്റെ ആചാര അനുഷ്ഠാനങ്ങളിൽ പങ്കു ചേരുന്നത് ഒരിക്കലും ഒരു മുസ്ലിമിനു അംഗീകരിക്കാൻ കഴിയുന്നതല്ല.

Subair said...

ആദ്യം തങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയാം.

1. ഇസ്ലാം മതത്തില്‍നിന്നു പുറത്തുപോകുന്നവരക്ക്/മതത്തെ വിമര്‍ശിക്കുന്നവര്‍ക്ക് അതിന്‌ ഭരണഘടനഅപരമായ അവകാശം അനുവദിച്ച മുസ്ലിം/ഇസ്ലാമിക രാജ്യങ്ങള്‍ ഏതെല്ലാമാണ്‌?
==========


ലോകത് ഒരുപാടു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ഉണ്ട്, എന്നാല്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഏതെന്കിലും ഇസ്ലാമിക രാജ്യങ്ങള്‍ ഉള്ളതായി എനിക്കറിയില്ല. മുസ്ലിം രാജ്യങ്ങളില്‍ ഇസ്ലാമിനെ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കുന്നതിനെതിരെ നിയമുല്ലതായും എനിക്കറിയില്ല.

2. മതത്തിന്‌ പുറാത്തുപോകുന്നവരെ/മതത്തെ വിമര്‍ശിക്കുന്നവരെ വധിക്കാന്‍ നിയമമില്ലത്ത ഇസ്ലാമിക/മുസ്ലിം രജ്യങ്ങള്‍ ഏതൊക്കെയാണ്‌?
======

ആദ്യം പറഞ്ഞത് തെന്നെയാണ് മറുപടി. അതോടൊപ്പം പറയട്ടെ, വിത്യസ്ത മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ നിയമങ്ങളെ കുറിച്ച് കാര്യമായ അറിവ് എനിക്കില്ല. സൌദിയില്‍ മത പരിത്യഗിക്ക്‌ വധശിക്ഷ കിട്ടും എന്നവായിച്ചിട്ടുണ്ട് -അത് അത് ശരിയാണ് എങ്കില്‍, അത് ഇസ്ലാമികമാനെന്നു ഞാന്‍ കരുതിന്നില്ല. പക്ഷെ സൗദി നൂറ് ശതമാനം മുസ്ലിംകള്‍ ഉള്ള രാജ്യമാണെന്ന് ഓര്‍ക്കുക, അതുകൊണ്ടു തെന്നെ, അവിടെ അതൊരു പൌരാവകാശ പ്രശ്നം
ആയിക്കൊള്ളണമെന്നില്ല, വത്തിക്കാന്‍ സിറ്റി യില്‍ കത്തോലിക്കക്കാര്‍ക്കെ പൌരതം കിട്ടൂ എന്നുള്ളത് അവിടെ ഉള്ളവര്‍ക്ക്‌ ഒരു പ്രശ്നം അല്ലാത്തത് പോലെ. ഇന്ത്യ മുസ്ലികളുടെ കൂടെ രാജ്യമല്ലേ ?. നേപ്പളില്‍ എണ്‍പത്‌ ശതമാനം ഹിന്ദുക്കളെ ഉള്ളൂവെങ്കിലും പരസ്യമായ മത പ്രചാരണതിന്നു സ്വാതന്ത്ര്യം ഇല്ല, ബുദ്ധന്‍മാര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ അനുഭവിക്കുന്നു, അതിന്റെ പേരില്‍ ആരും ഇന്ത്യ യിലെ ഹിന്ദുക്കളോട് വിശദീകരണം ചോതിക്കാരില്ലല്ലോ ? (സൌദിയില്‍ എന്തൊക്കെ പറഞ്ഞാലും. നല്ലൊരു ശതമാനം വിദേശി അമുസ്ലിംകള്‍ ഉണ്ട്, അവര്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപെട്ടത്‌ ഇതി വേറെ കേട്ടിട്ടില്ല)

3. തസ്ലിമ സസ്രീന്‍, സല്‍മാന്‍ റുഷ്ദി എന്നിവരെ വധിക്കാന്‍ മുസ്ലിം മത പണ്ഡിതന്മാര്‍ ഫത്വ പുറാപ്പെടുവിച്ചിട്ടുണ്ടല്ലോ? അതിനെതിരെ ഏതെങ്കിലും മുസ്ലിം സംഘടന എതിരഭിപ്രായം പറാഞ്ഞതായി കേട്ടിട്ടുണ്ടോ?
========


കാര്യ ബോധമുള്ള സംഘടനകള്‍ എല്ലാം തെന്നെ അത് അപക്വമായ പ്രതികരണം എന്ന് പറഞ്ഞിട്ടുണ്ട്. താന്കള്‍ പരാമര്‍ശിച്ച ഏതെന്കിലും സംഘടന അത്തരം പ്രവര്‍ത്തികളെ ന്യായീകരിചിട്ടുന്ടന്കില്‍ താങ്കള്‍ ഉന്ധരിക്കണം.

ബംഗ്ലാദേശില്‍ ഏതായാലും, താങ്കള്‍ ഉദ്വേഷിച്ച പോലൊരു നിയമമില്ല, അധികം അറിയപ്പെടാത്ത ഒരു സംഘടന ആണ് അവരുടെ തലയ്ക്കു വിലയിട്ടത്, അത് മാധ്യമങ്ങള്‍ ആഘോഷിച്ചു എന്ന് മാത്രം. ലജ്ജയില്‍ ഇസ്ലാമിനെ കാര്യമായി വിമര്‍ശിക്കുന്നില്ല എന്നും ഇന്ത്യയും ആയി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായി വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്തൊരു രാജ്യമാണ് ബംഗ്ലാദേശ് എന്നും കൂടി മനസിലാക്കുക.

സല്‍മാന്‍ രുശ്തിക്ക് കുമൈനി വത ശിക്ഷ വിധിച്ചതും, മണ്ടത്തരം ആണ് എന്ന് എല്ലാവരും ചൂണ്ടിക്കാട്ടിയാതാണ്, ആയ പുസ്തകതിന്നു അതര്‍ഹിച്ചതിലും കൂടുതല്‍ പ്രസിദ്ധി ആയ ഫത്വ നെടിക്കൊടുത്തു എന്ന് മാത്രം.

ഇതല്ലാം ഈ വിഷയകമായി ചോതിക്കാന്‍ കാരണമെന്താണ്? ഇന്ത്യയില്‍ ശിവസേനക്കാരും മറ്റും, പല ചിത്രകാരന്മാരെയും, സിനിമാക്കാര്‍ ക്കെതിരെയും ഒക്കെ ഫത്വ കൊടുത്തതും അവരെ എങ്ങനെയാണ് നേരിട്ടത് എന്നും തങ്ങള്‍ക്കു അറിവുള്ളതാണല്ലോ ? ഇതിനല്ലം എല്ലാ ഹിന്ദുക്കളും മറുപടി പറയണമോ ?

ഇതിനര്‍ത്ഥം ആര്‍ക്കും എന്തും എഴുതാം എന്നല്ല. തസ്ലീമക്ക് ജയ് വിളിച്ച കൊല്കതയിലെയും, ബംഗ്ലാദേശിലെയും പല പ്രമുഖ സാഹിത്യകാരന്മാരും, അവരുടെ "കാ" എന്ന ആത്മ കഥയില്‍ ഇവരഉ മായി നടത്തിയ ലൈംഗിക കേളികള്‍ വിശദമായി എഴുതിയപ്പോള്‍, പുസ്തകം നിരോധിക്കണം എന്നും പറഞ്ഞു കോടതിയില്‍ പോയവരാണ്. നിയന്ത്രണം ഇല്ലാത്ത അഭിപ്രായ സ്വാതന്ത്ര്യത്തെ ആരും,-താങ്കള്‍ പോലും- അന്ഗീകരിക്കില്ല.

Subair said...

ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ മതം എങ്ങനെയാണ്‌ സമീപിക്കുക എന്ന് താങ്കള്‍ക്ക് പ്രമാണങ്ങള്‍ വെച്ച് വ്യക്തമാക്കാമോ?
=============

ഞാന്‍ അത് ആദ്യമേ പറഞ്ഞതാണ്

Islamic scholars say the original rulings on apostasy were similar to those for treasonous acts in legal systems worldwide and do not apply to an individual's choice of religion. Islam advocates both freedom of religion and freedom of conscience, a position supported by verses in the Quran, Islam's revealed text, such as: "If it had been the will of your Lord that all the people of the world should be believers, all the people of the earth would have believed! Would you then compel mankind against their will to believe?" (10:99) "(O Prophet Muhammad) proclaim: 'This is the Truth from your Lord. Now let him who will, believe in it, and him who will, deny it.'" (18:29) "If they turn away from thee (O Muhammad) they should know that We have not sent you to be their keeper. Your only duty is to convey My message." (42:48) "Let there be no compulsion in religion." (2:256)

Religious decisions should be matters of personal choice, not a cause for state intervention. Faith imposed by force is not true belief, but coercion. Islam has no need to compel belief in its divine truth. As the Quran states: "Truth stands out clear from error. Therefore, whoever rejects evil and believes in God has grasped the most trustworthy hand-hold that never breaks." (2:256)
http://islamonline.com/news/articles/36/CAIR-Position-Statement-Islam-and-Apostasy.html

Subair said...

താങ്കള്‍ ചോതിച്ചു.

സ്വയം സംസാരിക്കുന്ന വാചകങ്ങളെ താങ്കള്‍ക്കെങ്ങനെയാണ്‌ അര്‍ഥവ്യതിയാനം വരുത്താനാകുക?

"ഭൗതിക ചിന്താപ്രസ്ഥാനങ്ങലുടെ സ്വാധീനം മൂലം കുറ്റകൃത്യങ്ങളോട് സമരസപ്പെട്ടുപോയവരും, രാജ്യത്ത് ഇസ്ലാമിക ശിക്ഷാസംബ്രദായം നിലവില്ലാത്തതുകൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്റ്റിയവരും ഇസ്ലാമിക ശിക്ഷാനിയമങ്ങളെ ക്രൂരവും കിരാതവുമായി ചിത്രീകരിക്കുകയാണ്‌."(യുക്തിവാദികളും ഇസ്ലാമും- ഒ അബ്ദുറഹ്മാന്‍, പേജ്- 140)
========


എന്താണു ഓ ഒബ്ദുറഹ്മാന്‍ എഴുതുന്നത് എന്നു നോക്കാം. ഇസ്ളാമിക ശിക്ഷ നിയമങ്ങള്‍ ക്രൂരമാണു എന്ന ഇടമറുകിന്റെ ആരൊപണതിന്ന് മറുപടി പറയുകയാണു സന്ദര്‍ഭം. ആദ്യമായി അദ്ദേഹം ചെയ്യുന്നത്, ഒരു കുറ്റവിമുക്ത സമൂഹതിന്റെ സൃഷ്ടിപ്പിന്നു വേണ്ടി ഇസ്ളാം കൈ കൊണ്ട നടപടികള്‍ വിശദീകരിക്കുയാണ്. സ്ത്രീകളോട് മാന്യമായി വസ്ത്രം ധരിക്കാന്‍ കല്‍പിച്ചതും, വിവാഹത്തെ പ്രോല്‍സാഹിപ്പിച്ചതും, സമ്പത്ത് പണക്കാരില്‍ മാത്രം കറങ്ങാതിരിക്കന്‍ സകാത് നിശ്ചയിച്ചതും മറ്റും അദ്ദേഹം വിശദീകരിക്കുന്നു. ശേഷം അദ്ദേഹം പറയുന്നു.

"വസ്തുത ഇങ്ങനെ യായിട്ടും ഇസ്ളാമിക ശിക്ഷ നിയമങ്ങള്‍ ക്രൂരമാണെന്നു വാദിക്കുന്നവരുണ്ടങ്കില്‍ കടുത്ത മുന്‍വിധിക്കു പുറമെ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളും അതിനു കാരണം ആണ്. ധര്‍മ ബോധം ഗുരുതരം ആയി ക്ഷയിക്കുകയും ജനങ്ങള്‍ ദേഹേച്ചകളുടെ അടിമകള്‍ ആയിത്തീരുകയ്യും , ഭോഗാലസ്സവും തന്തൊന്നിത്തരവും ആയ ഒരു ജീവിതം അല്ലാതെ ഒരു ലക്ഷ്യവും മനുഷ്യര്‍ക്കില്ലതാവുകയും ചെയ്തിരിക്കുന്ന ഒരു അവസ്ത വിശേഷമാണ് മുതലാളിത്ത സമൂഹവും നിര്‍മത സംസ്കാരവും ഒരു പോലെ സൃഷ്ടിച്ചിരിക്കുന്നത്. തന്മൂലം പാപങ്ങളുടെയുമ്മ് കുറ്റകൃത്യങ്ങളുടെയും നേരെ ആധുനിക ഭൌതിക വാതികളുടെ വീക്ഷണത്തില്‍ മൌലികമായ മറ്റം സംഭവിച്ചിട്ടുണ്ട്. അവരുടെ ദ്ര്ഷ്ടിയില്‍ കൊലപാതകം നൈമിഷിക വികാരാവേഷത്താല്‍ മനുഷ്യന്‍ ചെയ്തു പോകുന്ന അബദ്ധം മാത്രമാണ്. മോഷണം സാമ്പത്തിക സുസ്തിതിയില്ലായ്മയുടെ സ്വാഭാവിക ഫലമാണ്. മോഷ്ടാവിനെ ശിക്ഷിക്കുകയല്ല സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലതാക്കുകയാണ് വേണ്ടത്....കുറ്റ കൃത്യങ്ങള്‍ക്ക് നേരെ സംഭവിച്ച ഈ മാറ്റം സ്വാഭാവികം ആയും ശിക്ഷാ നിയമങ്ങളുടെ കാഴ്ച്പാടിലും പ്രദിഫലിക്കുകായാണ്..

..സോസിയലിസ്റ് സ്വര്‍ഗങ്ങളായ ചീനയിലും, ക}ബയിലും എല്ലാം കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി പെരുകകയും ഭരണ കൂടങ്ങള്‍ ഇതികര്‍ത്തവ്യമൂഢരായി നോക്കിനില്‍ക്കുകയും ചെയ്യുന്നു. 1973 -ല്‍ മാത്രം അമേരിക്കയില്‍ കുറ്റവാളികള്‍ 20,000 പേരെ വധിക്കുകയുണ്ടായി. കള്ളന്മാരും കൊള്ളകാരും 2,000 ദശലക്ഷം ഡോളറിന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്തി. 1974-ല്‍ ഇതു 18% വര്‍ദ്ധിച്ചു. ഇനി പുരോഗമന വാദികളുറ്റെയും നാസ്തികരുടെയും സ്വര്‍ഗമായ സാക്ഷാല്‍ സോവിയറ്റ് യൂണിയന്റെ കഥയോ ? റഷ്യയില്‍ ലൈഗിക വിപ്ളവം എന്ന തലക്കെട്ടില്‍ മലയാള ദിനപത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് അതെ പടി ഉധരിക്കാം (മാത്ര്ഭൂമിയില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു, ശേഷം അദ്ദേഹം തുടര്‍ന്ന് എഴുതുന്നു).
..
"അതെ അവസരത്തില്‍ കുറ്റാന്വേഷണങ്ങളും, കുറ്റവാളികളുടെ വിചാരണയും, അവര്‍ക്ക് നല്‍കുന്ന ശിക്ഷയും കേവലം പ്രഹസനം ആയി തീര്‍ന്നതോട് കൂടിയാണ് ആധുനിക സമൂഹത്തില്‍ കുറ്റ കൃത്യങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവിന് വഴിയൊരുക്കിയത്. കുറ്റവാളികള്‍ക്ക് നിയമപാലകരുടെ കണ്ണ് വെട്ടിക്കാന്‍ എളുപ്പം ആണ്. കോടതിയില്‍ ഹാജരാക്കിയാല്‍ തെന്നെ യേറിയ പങ്കും ശിക്ഷിക്കപ്പെടാതെ പോകുകയാണ് ശിക്ഷിക്കപ്പെട്ടവര്‍ക്കാകട്ടെ കുറ്റകൃത്യങ്ങളുടെ ഭീകരതുമായി തരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ശിക്ഷ മാത്രമെ ലഭിക്കുന്നുള്ളൂ എന്നു കുറ്റവാളികള്‍ മനസ്സിലാക്കിയിട്ടുണ്ടു.

Subair said...

(ശേഷം വിശദമായ കണക്കുകള്‍ ഉദ്ദരിക്കുന്നു, അതിന്ന് ശേഷം എഴുതുന്നു)..ഇസ്ളാമിലെ ശിക്ഷാ വിധികള്‍ കഠോരമാണ് എന്ന പല്ലവി ആവര്‍ത്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ് മേല്‍ കൊടുത്ത കണക്കുകള്‍. എന്തു വില കൊടുത്തും കുറ്റ കൃത്യങ്ങളെ ഉന്മൂലനം ചെയ്യാനും സമൂഹത്തില്‍ സ്വസ്തതയും സമാധാനവും ഉറപ്പു വരുത്താനും പ്രതിഞ്ജാബ്ദ്ദമായ ഇസ്ളാം മനുഷ്യനെ കുറ്റങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. എങ്കിലും ഭൗതിക ചിന്താപ്രസ്ഥാനങ്ങലുടെ സ്വാധീനം മൂലം കുറ്റകൃത്യങ്ങളോട് സമരസപ്പെട്ടുപോയവരും, രാജ്യത്ത് ഇസ്ലാമിക ശിക്ഷാസംബ്രദായം നിലവില്ലാത്തതുകൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്റ്റിയവരും ഇസ്ലാമിക ശിക്ഷാനിയമങ്ങളെ ക്രൂരവും കിരാതവുമായി ചിത്രീകരിക്കുകയാണ്‌"

മേല്‍ കൊടുത്തതിനോട് ിയോചിപ്പുള്ളവരുണ്ടാകാം, എന്നാല്‍ അടിവരയിട്ട ഭാഗം മാത്രം, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയ്ടുത്ത്, അദ്ദേഹം ഇവിടെ ഇസ്ളാമിനെ വിമര്‍ശിക്കുന്നവരെയെല്ലാം കൊല്ലാനാണ് ആഹ്വാനം ചെയ്യുന്നത് എന്നു പറയുന്നത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കള്ളതരമാണ്.

Subair said...

ഇതിന്നു ശേഷമാണ്, മതപരിത്യാഗിയെ കുറിച്ചുള്ള ചര്‍ച്ച വരുന്നത്. ഇവിടെയും താങ്കളോട് ഞാന്‍ അദ്ദേഹം എഴുതിയത് മുഴുവാനായും (അല്ലെങ്ങില്‍ പ്രസക്തമായവ മുഴുവനായും) ഉദ്ദരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു - താങ്കള്‍ അതു ചെയ്തില്ല. ആദ്യമായി പറയട്ടെ താങ്ങള്‍ ഉദ്ദരിച്ച കുര്‍ആന്‍ വാക്യം അദ്ദേഹം ഉദ്ദരിച്ചിട്ടില്ല, ഈ വിഷയവും ആയി ബന്ധപ്പെട്ടു ആരും (കോമ്മണ്‍ സേന്‍സ് ഉള്ള യുക്തിവാതികള്‍ അടക്കം) അത് ഉദ്ദരിക്കുകയും ഇല്ല, കാരണം ആരും തെന്നെ അതു മത പരിത്യാകിക്കു ഈ ലോകത്ത് നല്‍കേണ്ട ശിക്ഷയെക്കുറിച്ചാണ് അതു എന്നു മനസ്സിലാക്കിയിട്ടില്ല. ദൈവത്തിന്റെ അനീതിയെ കുറിച്ച് പറയാന്‍ ഒരു പക്ഷെ വല്ല യുക്തിവാതിയും അതു ഉധരിച്ചിരിക്കാം. തങ്കള്‍ ചെയ്ത ഒന്നാമത്തെ കള്ളതരം, ഈ ആയതിന്റെ വ്യാഖ്യനമായിട്ടാണ്, മതപരിത്യാഗിയുടെ ശിക്ഷയെ കുറിച്ച് പറയുന്നത് എന്നു എഴുതി. എന്നാല്‍ അദ്ദേഹം ഇടമറുക് ഉദ്ദരിച്ച രണ്ടു ഹദീസുകള്‍ എടുത്തുധരിച്ച് മറുപടി പറയുകായാണ്. തീര്‍ച്ചയായും അദ്ദേഹം അവിടെ പ്രകടിപ്പിക്കുന്ന വീക്ഷണങ്ങല്‍ അതെ പടി ഞാന്‍ അങ്ങീകരിക്കുന്നതല്ല, പക്ഷെ അദ്ധേഹത്തിന്റെ വാദഗതി താങ്ങള്‍ ഉദ്ദരിച്ചതല്ല, ലവ് ജിഹാദ് വിഷയവും ആയി ബന്ധപ്പെടുത്താനും കഴിയില്ല. അതുകൊണ്ടാണ് അത് മുഴുവാനുമായി ഉദ്ധരിക്കാന്‍ ആവസ്യപ്പെട്ടത്‌. താങ്ങള്‍ അത് ചെയ്യാത്തതിനാല്‍ ഞാന്‍ തെന്നെ ആ പുസ്തകത്തില്‍ നിന്നും ഉദ്ദരിക്കാം.

"മത പരിത്യാഗിയുടെ വധം ആണു മറ്റൊരു പ്രശ്നം, 'മതത്തില്‍ ബലപ്രയോഗം ഇല്ല' (കുര്‍ആന്‍ 2:256) യെന്നത് ഇസ്ളാമിന്റെ മൌലിക സിദ്ധാന്തമാണു" എന്ന് പറഞ്ഞു കൊണ്ടാണ് അദേഹം ആരംഭിക്കുന്നത്‌. ശേഷം അദ്ദേഹം , ഇബ്നു ഖയ്യിം എന്ന പന്‍ഡിതനെ ഉദ്ദരിച്ച്, മത പരിത്യാഗിയുടെ ശിക്ഷ രാഷ്ട്രതിനെതിരെ വിഘടന പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ടപ്പെട്ടാനെന്നും, ഇസ്ലാമില്‍ അംഗീകരിച്ച വിശ്വാസ സ്വാതന്ത്ര്യവുമായി അതിനു ബന്ടമില്ല എന്നും പ്രസ്താവിക്കുന്നു. തുടര്‍ന്ന നബിയുടെ കാലത്ത്‌ ശത്രുക്കള്‍ രാഷ്ട്രത്തെ നശിപ്പിക്കാന്‍ വേണ്ടി മുസ്ലിംകള്‍ ആണെന്ന് പ്രക്യാപിക്കുകയും പിന്നീട് അതിനെ തള്ളി പറയുകയും ചെയ്തതായി ഖുര്‍ആന്‍ പറയുന്നത് ഉദ്ധരിക്കുന്നു.

ശേഷം എഴുതുന്നു...

"ഇസ്ലാം സ്വീകരിക്കുന്നതിനും സ്വീകരിക്കാതിരിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ, അതു സത്യമാണെന്ന് മനസ്സിലാകി സ്വമേഥയാ അതില്‍ പ്രവേശിച്ചാല്‍ പിന്നീടത് ഉപേക്ഷിച്ചു പോവുകയെന്നാല്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലമാക്കാണുള്ള കപട തന്ത്രവുമായിട്ടാണ്‌ ഇസ്ലാം ആ നടപടിയെ വീക്ഷിക്കുന്നത്.അവരെ പിടികൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ അത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റുതിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയാറായില്ലെങ്കില്‍ മത്രം വധശിക്ഷക്കു വിധിക്കും. അതാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്..
..

'അല്ലാതെ മുസ്ളിം സമുദായത്തില്‍ ജനിച്ചു പോയതു കൊണ്ടു മാത്രം, മുസ്ളിംകള്‍ ആയി അറിയപ്പെടുന്നവരും, ഇസ്ളാമിനെ കുറിച്ച് തികഞ്ഞ അജ്ഞതയുള്ള ആരെങ്കിലും ഇസ്ളാമിനെ തള്ളി പറഞ്ഞാല്‍ വധിക്കാണം എന്ന് കുര്‍ആനോ, നബി ചര്യയോ പഠിപ്പിച്ചിട്ടില്ല. കാരണം രിദ്ദത്ത് എന്നതിന്റെ ഭഷാര്‍ത്തം മത പരിത്യാഗം അഥവാ ഇസ്ളാം സ്വീകരിച്ചതിന്നു ശേഷം പിന്‍വാങ്ങുക എന്ന്താണ്.'"

ഈ ആശയം സമര്‍ഥിക്കാന്‍ അദ്ദേഹം വേറെയും മുസ്ലിം പണ്ഡിതന്മാരെ ഉധരിക്കുന്നുന്ടു. ഇനി ആലോചിച്ചു നോക്കുക, ഇത് പ്രകാരം മുസ്ലിം സമുദായത്തില്‍ ജനിച്ച ആര്‍ക്കും ഇതു മതത്തിലേക്ക് വേണമെങ്കിലും മാറാന്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ആരെങ്കിലും ഇസ്ലാമിലേക്ക് വരണമെങ്കില്‍‍, തിരിച്ചു പോകില്ല എന്നുറപ്പ് വേണം. ഇത് ഫലത്തില്‍, ആളുകളെ ഇസ്ലാമിലേക്ക് മാറുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുക. ഇതിനെ എങ്ങനെയാണ് ലവ് ജിഹാദും ആയി ബന്ധിപ്പിക്കുന്നത് ? ഹമീദ്‌ ചേന്ദമങ്കലൂര്‍ ന്റെ മാതൃഭുമി ലേഖനത്തിന്റെ തലക്കെട്ട്‌ 'അകത്തേക്ക് സ്വാഗതം, എന്നാല്‍ പുറത്തേക്കു വിടില്ല' എന്നതാണ്, എന്നിട്ട് അദ്ധേഹവും താന്കള്‍ ഉദ്ധരിച്ചത് തെന്നെ ഉധരിക്കുന്നുന്ടു, പക്ഷെ അകത്തേക്ക് വരുന്നവരെ പുറത്തേക്കു വിടില്ല എന്നതാണ് അവിടെ പറഞ്ഞത്‌ എന്ന് കൊടിതിട്ടില്ല എന്ന് മാത്രം.

Subair said...

ഇനി ഇത് തെന്നെ, ഒരു സാര്‍വാന്ഗീക്ര്തമായ ഒരു അഭിപ്രായമല്ല എന്ന് ആ പുസ്തകത്തില്‍ തെന്നെ പറഞ്ഞിട്ടും ഉണ്ട്. 'ഖുരാനിലോ സുന്നത്തിലോ മത പരിത്യഗികള്‍ക്കുള്ള ശിക്ഷയെ കുറിച്ച ഖണ്ഡിതമായിഒന്നും പറഞ്ഞിട്ടില്ലാതതിനാല്‍, ഒറ്റപെട്ട ഹദീസുകളുടെ അടിസ്ഥാനത്തില്‍ മത പരിത്യാഗിയെ ശിക്ഷിക്കണം എന്ന് പറയാന്‍ പാടില്ല എന്ന് പറയുന്ന പണ്ടിതന്മാറുണ്ട്' . കൂട്ടത്തില്‍ പറയട്ടെ, ഹദീസുകള്‍ എന്ന് പറയുന്നത്, നബിയുടെതില്‍ നിന്നുമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടെ വാക്കുകളും പ്രവര്‍ത്തികളും ആണ്, ഇവ പില്കലതാണ് ക്രോടികരിച്ചത്, അതുകൊണ്ടു തെന്നെ ഹദീസുകളില്‍ തള്ളെന്ടതും കൊള്ളേന്ടതും ഉണ്ട്. നബിയിലെക്കെതുന്ന പരമ്പരയിലെ വ്യക്തികളുടെ യോഗ്യതയും, മറ്റും പരിശോധിച്ചാണ് ഹദീസുകലുടെ ആധികാരികത നിര്‍ണയിക്കുന്നത്. ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസുകള്‍ പൊതുവേ ആധികാരികംആയിട്ടാണ് മുസ്ലിംകള്‍ കരുതുന്നത്.

സുശീല്‍ കുമാര്‍ said...

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...
ചേകന്നൂരൊഴികെ മറ്റുള്ളവരൊന്നും സംവാദത്തിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല/ശ്രമിച്ചിരുന്നില്ല. ഉപജീവനത്തിനു വേണ്ടി അവർ പഠിച്ചത് പാടി നടക്കുന്നു.

--ചേകന്നൂര്‍ 'മനസ്സിലാക്കി'യതുപോലെ ഇനി മറ്റാര്‍ക്കും 'മനസ്സിലാക്കാന്‍' അവസരം ഉണ്ടാകാതിരിക്കട്ടെ.

സുശീല്‍ കുമാര്‍ said...

"രാജ്യത്ത് ഇസ്ലാമിക ശിക്ഷാസംബ്രദായം നിലവില്ലാത്തതുകൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്റ്റിയവരും"- എന്നു പറഞ്ഞാല്‍ ഇസ്ലാമിക ശിക്ഷാസംമ്പ്രദായം നിലവിലൂണ്ടെങ്കില്‍ ആയുസ്സ് കാണില്ല എന്നാല്ലേ സുബൈറേ അര്‍ത്ഥം? ഒ അബ്ദുറഹ്മാന്റെ മാത്രമല്ല താങ്കളുടെ വ്യാഖ്യാനങ്ങളിലും പലതും മുഴച്ചുനില്‍ക്കുന്നുണ്ട്.

"സൌദിയില്‍ മത പരിത്യഗിക്ക്‌ വധശിക്ഷ കിട്ടും എന്നവായിച്ചിട്ടുണ്ട് -അത് അത് ശരിയാണ് എങ്കില്‍, അത് ഇസ്ലാമികമാനെന്നു ഞാന്‍ കരുതിന്നില്ല. പക്ഷെ സൗദി നൂറ് ശതമാനം മുസ്ലിംകള്‍ ഉള്ള രാജ്യമാണെന്ന് ഓര്‍ക്കുക, അതുകൊണ്ടു തെന്നെ, അവിടെ അതൊരു പൌരാവകാശ പ്രശ്നം
ആയിക്കൊള്ളണമെന്നില്ല, "

--സൗദി മാത്രമല്ല; ശരീഅത്ത് നിയമം നിലനില്‍ക്കുന്ന ഏത് രാജ്യത്താണ്‌ ഇസ്ലാമിന്‌ പുറത്തുപോകാന്‍ അനുവാദമുള്ളത്?

"ഇത് പ്രകാരം മുസ്ലിം സമുദായത്തില്‍ ജനിച്ച ആര്‍ക്കും ഇതു മതത്തിലേക്ക് വേണമെങ്കിലും മാറാന്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ആരെങ്കിലും ഇസ്ലാമിലേക്ക് വരണമെങ്കില്‍‍, തിരിച്ചു പോകില്ല എന്നുറപ്പ് വേണം. ഇത് ഫലത്തില്‍, ആളുകളെ ഇസ്ലാമിലേക്ക് മാറുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുക. ഇതിനെ എങ്ങനെയാണ് ലവ് ജിഹാദും ആയി ബന്ധിപ്പിക്കുന്നത് ?"

--ഇസ്ലാം മതത്തില്‍ ജനിച്ച ആര്‍ക്കും അതിനുള്ള സ്വാതന്ത്ര്യം മതം അനുവദിക്കുന്നില്ല. ഇസ്ലാമിനെക്കുറിച്ച് എല്ലാം പഠിച്ച ശേഷമാണോ ഇന്ന് എല്ലാ മതം മാറ്റങ്ങളും നടക്കുന്നത്? പഠിച്ചശേഷം മാറുന്നതിന്‌ ഞാന്‍ എതിരല്ല. അതിനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്‌. എന്നാല്‍ ഒരിക്കല്‍ ചേര്‍ന്നാല്‍ പിന്നെ തിരിച്ച് പോരാന്‍ പറ്റില്ല എന്നാണ്‌ ഇത്ര ദൈഘ്യമേറിയ വാഗ്വാദങ്ങള്‍ക്കുശേഷവും താങ്കള്‍ പറയുന്നത്. ഇത് തന്നെയല്ലേ സുബൈറേ ഇത്രയും നേരം ഞാനും പറഞ്ഞത്?? ആളുകളെ ഇസ്ലാമിലേക്ക് വരുന്നത് നിരുല്‍സാഹപ്പെടുത്താനാണെങ്കില്‍ ഇത്രയും പണം മുടക്കി മതഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും ഇറക്കി ബുദ്ധിമുട്ടണോ!!!!

Subair said...

"രാജ്യത്ത് ഇസ്ലാമിക ശിക്ഷാസംബ്രദായം നിലവില്ലാത്തതുകൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്റ്റിയവരും"- എന്നു പറഞ്ഞാല്‍ ഇസ്ലാമിക ശിക്ഷാസംമ്പ്രദായം നിലവിലൂണ്ടെങ്കില്‍ ആയുസ്സ് കാണില്ല എന്നാല്ലേ സുബൈറേ അര്‍ത്ഥം? ഒ അബ്ദുറഹ്മാന്റെ മാത്രമല്ല താങ്കളുടെ വ്യാഖ്യാനങ്ങളിലും പലതും മുഴച്ചുനില്‍ക്കുന്നുണ്ട്.
==============


അതെ കൊള്ളകാര്‍ക്കും, കൊലപതികള്‍ക്കും, രാജ്യ ദ്രോഹികള്‍ക്കും ഇസ്ലാമിക നിയമിതില്‍ ആയുസ്സ് കാണില്ല. താങ്ങള്‍ പറഞ്ഞവര്‍ ഈ ഗണത്തില്‍ പെടുന്നവാരനെകില്‍ അവര്‍ക്കും. പല പ്രാവശ്യം കുറ്റകൃത്യങ്ങള്‍ക്ക് ജയിലില്‍ കിടന്ന ശേഷം വീണ്ടും പുറത്തു വന്നു ആളുകളെ കൊള്ളുന്ന റിപ്പര്‍ ചന്ദ്രന്‍ മാരും ഉണ്ടാവില്ല. അതൊരു പോരായ്മയാനെന്കില്‍ അത് അംഗീകരിക്കുന്നു.


--സൗദി മാത്രമല്ല; ശരീഅത്ത് നിയമം നിലനില്‍ക്കുന്ന ഏത് രാജ്യത്താണ്‌ ഇസ്ലാമിന്‌ പുറത്തുപോകാന്‍ അനുവാദമുള്ളത്?
=========


ഞാന്‍ പറഞ്ഞില്ലേ, ഞാന്‍ അത്തരം ഏതെങ്കിലും രാജ്യത്തിന്‍റെ വക്താവ്‌ അല്ല, അതോകുന്ടു തെന്നെ എനിക്ക് അവയെ ന്യായീകരിക്കേണ്ട ആവശ്യമില്ല. സൗദി പോലെയുള്ള രാജ്യങ്ങളില്‍ ജനാടിപത്യം പോലുമില്ല, അതുകൊണ്ട് തെന്നെ അത് ഇസ്ലാമികവുമല്ല.

--ഇസ്ലാം മതത്തില്‍ ജനിച്ച ആര്‍ക്കും അതിനുള്ള സ്വാതന്ത്ര്യം മതം അനുവദിക്കുന്നില്ല.
=======


അത് തങ്ങളുടെ അഭിപ്രായം, ഉണ്ട് എന്നാണു തങ്ങള്‍ ഉദ്ധരിച്ച അബ്ദുറഹ്മാന്‍ ആ പുസ്തകത്തില്‍ പറയുന്നത്.

ഇസ്ലാമിനെക്കുറിച്ച് എല്ലാം പഠിച്ച ശേഷമാണോ ഇന്ന് എല്ലാ മതം മാറ്റങ്ങളും നടക്കുന്നത്? പഠിച്ചശേഷം മാറുന്നതിന്‌ ഞാന്‍ എതിരല്ല. അതിനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്‌. എന്നാല്‍ ഒരിക്കല്‍ ചേര്‍ന്നാല്‍ പിന്നെ തിരിച്ച് പോരാന്‍ പറ്റില്ല എന്നാണ്‌ ഇത്ര ദൈഘ്യമേറിയ വാഗ്വാദങ്ങള്‍ക്കുശേഷവും താങ്കള്‍ പറയുന്നത്. ഇത് തന്നെയല്ലേ സുബൈറേ ഇത്രയും നേരം ഞാനും പറഞ്ഞത്??
=======


ഇതല്ല താങ്ങള്‍ ഇത്രയും നേരം പറഞ്ഞത്‌. തിരിച്ചു പോകില്ല എന്ന് ഉറപ്പുള്ളവര്‍ മാത്രം ഇങ്ങോട്ട് വന്നാല്‍ മതി എന്ന് ഒരു മുസ്ലിം ഭരണകൂടതിന്നു പറയാം എന്ന് പറയുന്നതും, ലവ് ജിഹാദ്‌ വിവാദവും തമ്മില്‍ കൂട്ടി കുഴകാന്‍ കഴിയില്ല.

ആളുകളെ ഇസ്ലാമിലേക്ക് വരുന്നത് നിരുല്‍സാഹപ്പെടുത്താനാണെങ്കില്‍ ഇത്രയും പണം മുടക്കി മതഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും ഇറക്കി ബുദ്ധിമുട്ടണോ!!!!
==============


ഫലത്തില്‍ അദ്ദേഹം അങ്ങനെയാണ് പറഞ്ഞത്‌. പക്ഷെ ഞാനും താങ്ങളുടെ അഭിപ്രായത്തിലാണ്, അതായത്‌ വിശ്വാസ സ്വാതന്ത്ര്യം ഖുറാന്‍ അസന്തിക്തമായി പ്രഖ്യാപിച്ചതാണ്, അതുകൊണ്ടു തെന്നെ മതത്തില്‍ വരുന്നവരെ നിരുത്സാഹ പെടുത്താന്‍ പാടില്ല.

സുശീല്‍ കുമാര്‍ said...

സുബൈര്‍,
**"ഭൗതിക ചിന്താപ്രസ്ഥാനങ്ങലുടെ സ്വാധീനം മൂലം കുറ്റകൃത്യങ്ങളോട് സമരസപ്പെട്ടുപോയവരും, രാജ്യത്ത് ഇസ്ലാമിക ശിക്ഷാസംബ്രദായം നിലവില്ലാത്തതുകൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്റ്റിയവരും ഇസ്ലാമിക ശിക്ഷാനിയമങ്ങളെ ക്രൂരവും കിരാതവുമായി ചിത്രീകരിക്കുകയാണ്‌."(യുക്തിവാദികളും ഇസ്ലാമും- ഒ അബ്ദുറഹ്മാന്‍, പേജ്- 140

ഇവിടെ താങ്കള്‍ പറയുന്നതുപോലെ കള്ളന്മാരെയും കൊലപാതകികളെയും റിപ്പര്‍ ചന്ദ്രന്മാരെയും കുറിച്ചല്ലല്ലോ ഈ പരാമര്‍ശം? ഇസ്ലാമിക നിയമങ്ങള്‍ ക്രൂരവും കിരാതവുമാണെന്ന് വിമര്‍ശിച്ചവരെക്കുറിച്ചല്ലേ? ഇസ്ലാമികനിയമാണ്‌ രാജ്യത്ത് നിലവിലുള്ളതെങ്കില്‍ അവര്‍ക്ക് ആയുസ്സുകാണില്ലായിരുന്നു എന്നുതന്നെയാണ്‌ ഇതു വായിച്ചിട്ട് എനിക്കു മനസ്സിലാകുന്നത്. കൊലപാതകികളെ കൊല്ലുമെന്നല്ല; മത വിമര്‍ശകരെ കൊല്ലുമെന്നുതന്നെയാണ്‌.

***"മുസ്ലിമായ ഒരു മനുഷ്യന്റെ രക്തം പവിത്രമല്ലാതായിത്തീരുന്നത് മൂന്ന് രൂപത്തിലാണ്‌: കൊലപാതകി, വിവാഹിതനായ വ്യഭിചാരി, മുസ്ലിം സമൂഹത്തില്‍ നിന്ന് വിഘടിതനായ മത പരിത്യാഗി.(ബുഹാരി, മുസ്ലിം) വല്ലവനും തന്റെ മതം മറ്റിക്കളഞ്ഞാല്‍ നിങ്ങളവനെ കൊന്നുകളയൂ(നസാഈ) എന്ന്‌ പ്രവാചകന്‍ നിര്‍ദ്ധേശിച്ചതിന്റെ അര്‍ത്ഥം മേല്പറഞ്ഞതാണ്‌."

ഇതും കൂടി കൂട്ടി വായിക്കൂ സുബൈര്‍. കൊലപാതകവും വ്യഭിചാരവും പോലെ ഒരു കുറ്റമല്ലേ മത പരിത്യാഗവും?

ഏതായാലും താങ്കള്‍, ഇസ്ലാമിക രാജ്യങ്ങളും മത മൗലിക സംഘടനകളുമൊന്നും ചെയ്യുന്നത് ഇസ്ലാമികമല്ലെന്ന് സ്ഥപിക്കുന്ന സ്ഥിതിക്കു്‌ കൂടുതല്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല; കാരണം ഞാന്‍ അവരെയാണല്ലോ വിമര്‍ശിച്ചത്? അതിന്‌ അവര്‍ക്ക്‌ പ്രചോദനം നല്‍കുന്നതും അവരുടെ മതം തന്നെയാണെന്നതാണ്‌ വസ്തുത.

Subair said...

ഇവിടെ താങ്കള്‍ പറയുന്നതുപോലെ കള്ളന്മാരെയും കൊലപാതകികളെയും റിപ്പര്‍ ചന്ദ്രന്മാരെയും കുറിച്ചല്ലല്ലോ ഈ പരാമര്‍ശം? ഇസ്ലാമിക നിയമങ്ങള്‍ ക്രൂരവും കിരാതവുമാണെന്ന് വിമര്‍ശിച്ചവരെക്കുറിച്ചല്ലേ?
===============


സത്യമായും തങ്ങളോട്‌ സംവദിച്ചതില്‍ ലജ്ജിക്കുന്നു. സഹോദരന്‍ ആ പുസ്തകം വായിച്ചിട്ടില്ല, പോട്ടെ, ഞാന്‍ അതില്‍ നിന്നും ഉദ്ധരിച്ചത് എങ്കിലും വായിച്ചോ ?? ഇസ്ലാമിക നിയമങ്ങള്‍ ക്രൂരമാണ് എന്ന ആരോപണത്തിന് മൂന്നോ നാലോ പേജ് അദ്ദേഹം മറുപടി പറയുന്നുണ്ട്. അതില്‍ യുക്തിവാതികള്‍ക്ക് വിമര്‍ശിക്കാന്‍ പറ്റുന്ന ഒരു പാടു പോയിന്‍റുകള്‍ കണ്ടേക്കാം. എന്നാല്‍ താന്കള്‍ കൊടുത്ത വാചകം, വിഷയവും ആയി അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എറെവും അപ്രസക്തമായ ഒരു വരിയാണ്. ഈ രീതിയിലാണ് താന്കള്‍ പുസ്തകങ്ങള്‍ വായിക്കുന്നത് എങ്കില്‍ ആരെയും വിമര്‍ശിക്കാന്‍ വലിയ പ്രയാസമൊന്നും ഉണ്ടാവില്ല.

സുഹ്രത്തെ, അദ്ദേഹം കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്. മത പരിവര്‍ത്തനം അതിന്റെ ശേഷം വരുന്ന വിഷയമാണ് ആ പുസ്തകത്തില്‍. അദ്ദേഹം സമര്തിക്കുന്നത്, എത്ര വലിയ കുറ്റം ചെയ്താലും രക്ഷപെട്ടു പോരാം എന്ന് വിചാരിക്കുന്ന കുറ്റവാളികളും, അതെ പോലെ തെന്നെ, ജീവിക്കുന്ന സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ ആധിക്യം കൊണ്ടു അതിനോടു സമരസപ്പെട്ടു പോയവരും ഉണ്ട്ട് എന്നാണ്.

എന്നിട്ടാണ് പറയുന്നത്.

"..ഇസ്ളാമിലെ ശിക്ഷാ വിധികള്‍ കഠോരമാണ് എന്ന പല്ലവി ആവര്‍ത്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ് മേല്‍ കൊടുത്ത കണക്കുകള്‍. എന്തു വില കൊടുത്തും കുറ്റ കൃത്യങ്ങളെ ഉന്മൂലനം ചെയ്യാനും സമൂഹത്തില്‍ സ്വസ്തതയും സമാധാനവും ഉറപ്പു വരുത്താനും പ്രതിഞ്ജാബ്ദ്ദമായ ഇസ്ളാം മനുഷ്യനെ കുറ്റങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. എങ്കിലും ഭൗതിക ചിന്താപ്രസ്ഥാനങ്ങലുടെ സ്വാധീനം മൂലം കുറ്റകൃത്യങ്ങളോട് സമരസപ്പെട്ടുപോയവരും, രാജ്യത്ത് ഇസ്ലാമിക ശിക്ഷാസംബ്രദായം നിലവില്ലാത്തതുകൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്റ്റിയവരും ഇസ്ലാമിക ശിക്ഷാനിയമങ്ങളെ ക്രൂരവും കിരാതവുമായി ചിത്രീകരിക്കുകയാണ്‌"

ഇനി ജബ്ബാറിനെയും മറ്റും ആദ്യത്തെ ഗ്രൂപിലാണോ രണ്ടാമത്തെ ഗ്രൂപിലാണോ പെടുത്തേണ്ടത് എന്ന് തങ്ങളുടെ ഇഷ്ടം, പക്ഷെ ഇത് അട്രക്കാരെ കൊല്ലാനുള്ള കല്പനയാണ് എന്ന് ദയവു ചെയ്തു തട്ടി വിടാതിരിക്കുക.

മുസ്ലിമായ ഒരു മനുഷ്യന്റെ രക്തം പവിത്രമല്ലാതായിത്തീരുന്നത് മൂന്ന് രൂപത്തിലാണ്‌: കൊലപാതകി, വിവാഹിതനായ വ്യഭിചാരി, മുസ്ലിം സമൂഹത്തില്‍ നിന്ന് വിഘടിതനായ മത പരിത്യാഗി.(ബുഹാരി, മുസ്ലിം) വല്ലവനും തന്റെ മതം മറ്റിക്കളഞ്ഞാല്‍ നിങ്ങളവനെ കൊന്നുകളയൂ(നസാഈ) എന്ന്‌ പ്രവാചകന്‍ നിര്‍ദ്ധേശിച്ചതിന്റെ അര്‍ത്ഥം മേല്പറഞ്ഞതാണ്‌."

ഞാന്‍ പറഞ്ഞല്ലോ, താങ്ങള്‍ ഉദ്ധരിച്ച പോലെ, ഇത് സ്റ്റേറ്റ് നെതിരെ വിഘടിത പ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ചാണ് എന്ന്.

അതിന്‌ അവര്‍ക്ക്‌ പ്രചോദനം നല്‍കുന്നതും അവരുടെ മതം തന്നെയാണെന്നതാണ്‌ വസ്തുത.
=========


ആ!, ഹിറ്റ്‌ലെര്‍ ക്ക് ആര്യന്‍ വംശ മേധാവിത്ത വാദത്തിന് പ്രചോദനം നല്‍കിയതും, വികലംഗരെയും മന്ധബുധികളെയും കൊന്നോടുക്കുവാന്‍ പ്രേരണ നല്‍കിയതും
ഡാര്‍വിനിസം ആണ്. അതുകൊണ്ടു നാളെ മുതല്‍ താങ്ങള്‍ ഡാര്‍വിനിസം തള്ളി പറയും എന്ന് വിചാരിക്കുന്നു.

Subair said...

താങ്കള്‍ ഈ ബ്ലോഗിലെ വിഷയം ഇവിടെ അവതരിപ്പിച്ചത്‌, ഇത് ഇത് കേരളത്തിലെ മുസ്ലികളും പ്രാധാന്യ പൂര്‍വം പ്രചരിപ്പിക്കുന്നത് ആണ് എന്നാ രീതിയില്‍ ആയിരുന്നു. ജമാഅത്തെ ഇസ്ലാമി അടക്കം മുസ്ലിം സംഘടനകളുടെ പ്രസിദ്ധീകരണങ്ങള്‍, ഇസ്ലാമില്‍ ഇതൊരു ഖണ്ടിത നിയമ ഇല്ല എന്ന് എഴുതിയിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിനു താങ്ങള്‍ എഴുതി,

"ക്ഷേ ജമാ അത്തുകാരും, മുജാഹിദുകാരും പ്രസിദ്ധീകരിച്ച ഒറിജിനല്‍ പുസ്തകങ്ങള്‍ മാത്രമല്ല, ഖുര്‍ ആന്‍ പരിഭാഷയും കൂടി മുന്നില്‍ വെച്ചിട്ടാണ്‌ ഞാന്‍ എഴുതുന്നത്"

മുജാഹിതുകളുടെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് ശബാബ്. പുതിയ ലക്കം ശബാബില്‍ വന്ന ഒരു ച്യോത്യവും മറുപടിയും താഴെ കൊടുക്ക്ന്നു.

"Q:ഇസ്ളാമില്‍ ചേരാന്‍ മുസ്ളിം സംഘടനകള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെങ്കില്‍ പോലും, മുസ്ളിമായിക്കഴിഞ്ഞ ആള്‍ക്ക് മറ്റൊരു മതത്തിലേക്ക് മാറാന്‍ സ്വാതന്ത്യ്രമില്ലാത്ത സ്ഥിതിക്ക് പരിവര്‍ത്തിതന്‍ നിര്‍ബന്ധിതാവസ്ഥയില്‍ തന്നെയാണെന്നും, മതം മാറുന്നവനെ വധിക്കണമെന്ന് ഇസ്ളാമില്‍ നിയമമുള്ളതിനാല്‍ ഇസ്ളാമിലേക്കുള്ള മതംമാറ്റം ഫലത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും ഒരു ഭൌതികവാദി ചൂണ്ടിക്കാണിക്കുന്നു. ഇതിനെക്കുറിച്ച് 'മുസ്ളിം' എന്തു പറയുന്നു?

നാദിര്‍

A:മതത്തില്‍ നിര്‍ബന്ധം ചെലുത്തുക എന്ന പ്രശ്നമേ ഇല്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ (2:256, 88:22) സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. "അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ'' (വി.ഖു 18:29). വിശ്വാസത്തില്‍ നിന്ന് അവിശ്വാസത്തിലേക്കും തിരിച്ചും മാറിക്കൊണ്ടിരുന്ന പലരെക്കുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത്തരക്കാരെ കൊന്നുകളയണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടേയില്ല.

"വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍'' (വി.ഖു 3:90). "വിശ്വസിച്ച ശേഷം അവിശ്വസിക്കുകയും വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും, അനന്തരം അവിശ്വാസം കൂടിക്കൂടി വരികയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയേ ഇല്ല. അവരെ അവന്‍ നേര്‍വഴിയിലേക്ക് നയിക്കുന്നതുമല്ല.'' (വി.ഖു 4:137)

"നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്മാറി സത്യനിഷേധിയായി മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്'' (വി.ഖു 2:217). "സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്'' (വി.ഖു 5:54). ഇസ്ളാം സ്വീകരിച്ച ശേഷം അവിശ്വാസത്തിലേക്ക് മാറിപ്പോകുന്നവരെയൊക്കെ വധിച്ചുകളയാനും അവര്‍ക്ക് അവിശ്വാസികളായി ജീവിക്കാനുള്ള സ്വാതന്ത്യ്രം തടയാനുമാണ് അല്ലാഹുവിന്റെ തീരുമാനമെങ്കില്‍ അത് ഉപര്യുക്ത സൂക്തങ്ങളില്‍ വ്യക്തമാക്കപ്പെടുമായിരുന്നു.
(ശബാബ് 2010, January 29)

SUNIL NAIR said...

Dear friends
Love Jihad: Exists or not, we can’t say a conclusive answer is given yet. Skeptic is the people because there are hints in even certain police reports. Before concluding it as a Sangh agenda, why the government can’t continue investigation and assert it is not there. Ignoring issues as minor may result into much larger trouble in future as evident from the recent arrests made on account of terrorism.
Anti Islam cries are always heard from our Muslim community on any subject related to it. However the clerics may argue that Islam is modern, open and liberal it seems to be blindly following the scriptures and never tolerates criticism. I believe in most cases, it must be misinterpretation and misguidance by the clerics for long years.
All these religions came into existence before thousands of years. What the mankind used to believe before thousands of years, have been proved as mistakes later by science. So, believing that all religious scriptures are perfect to be believed in this era will be farce. Everything has to be examined at the modern contexts and accepted or rejected. Adamant attitude on such issues will be the reason for Muslims being termed as what they are named today world over.
Whoever feels that people like Hameed Chennamangaloor and alike are specific on certain community itself is the proof of non tolerance to criticism.

Subair said...

അതെ സുനില്‍, ലവ് ജിഹാദ്‌ ഉണ്ട് എന്നും നാലായിരത്തോളം പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ട് എന്നും പറയുന്നവരല്ല, ഇല്ല എന്ന് പറയുന്നവരാണ് യഥാര്‍ത്ഥത്തില്‍ തെളിവ്‌ ഹാജരാക്കേണ്ടത്. ഗവര്‍മെന്റ് ലവ് ജിഹാദ്‌ ഉണ്ട് എന്ന് കണ്ടത്തുന്നത് വരെ അന്വേഷണം തുടരുകയും ചെയ്യണം. നമ്മുടെ പത്രങ്ങള്‍ ഇത്രയും വിശദമായ കണക്കുകള്‍ അവതരിപ്പിച്ചിട്ടു തെളിവില്ല എന്ന് പറയുന്നത് ശരിയല്ല.

കാര്യം പുറത്തു നമ്മള്‍ എന്തൊക്കെ പറഞ്ഞാലും, ഈ പെണ്‍കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ട്ട് എന്ന് പറഞ്ഞിട്ടും കാര്യമില്ല, സ്വന്തം ആയി തീരുമാനങ്ങള്‍ എടുക്കാന്‍ അറിവില്ലാത്തവരാണ്. നമ്മള്‍ ആണുങ്ങള്‍ വേണം അവര്‍ ആരെ പ്രേമിക്കണം, യേത് മതം സ്വീകരിക്കണം എന്നൊക്കെ തീരുമാനിക്കാന്‍. എംബിഎ ക്ക് പഠിക്കുനവരാനെങ്കിലും നാളെ കോര്‍പ്പറേറ്റ് ഭരിക്കേണ്ടവളാനെന്കിലും, പെണ്ണെല്ലേ വര്‍ഗം, കോടതിയില്‍ വന്നു എനിക്ക് ജിഹാടിയുറെ കൂടെ പോണം എന്നൊക്കെ പറഞ്ഞേക്കാം, പക്ഷെ നമ്മുടെ കോടതി അവര രക്ഷിതാക്കളുടെ കൂടെയേ പറഞ്ഞയാക്കാവൂ. ഇത്, പെണ്‍കുട്ടി മറ്റ്‌ സമുദായത്തിലും കാമുകന്‍ "നമ്മുടെ" സമുദായത്തിലും ആണെങ്കില്‍ ബാധകം അല്ല കേട്ടോ. ഇനി ചില "സില്ജ" കല്‍ എത്ര പ്രാവശ്യം രക്ഷിതാക്കളുടെ കൂടെ വിട്ടാലും, ഞാന്‍ ജിഹാടിയുടെ കൂടെയേ പോകൂ എന്ന് വാശി പിടിച്ചേക്കാം, ഇവന്‍ ഒരിക്കലും നന്നാവാത്ത ടൈപ്പ് ആണ്, ഇവരെ വിചാരണ കൂടാതെ ജയിലില്‍ അടക്കണം (എന്ത് ചെയ്യാനാ നമ്മുടെ കോടതികള്‍ അത്രത്തോളം വളര്‍ന്നിട്ടില്ല. എന്നാലും പ്രേമത്തിന്റെ മതവും ജാതിയും നോക്കി, കാമുകന്റെ കൂടെയോ, രക്ഷിതാക്കളുടെ കൂടെയോ വിടെണ്ടാത് എന്ന് തീരുമാനിക്കുന്ന അവസ്ഥ ഇവിടെ ഉള്ളത ആശ്വാസം.)

ലവ് ജിഹാദ്‌ കണ്ടത്തിയ, നമ്മുടെ സ്വന്തം "ഹൈന്ദവ കേരളം" വെബ്‌ സൈറ്റ്‌ ത്തിന്റെ മറ്റൊരു കണ്ടതല്‍ ആയ "ക്ലിനിക്കല്‍ ജിഹാദ്‌" ആരും ചര്‍ച്ച ചെയ്യാത്തത്‌ കഷ്ടമാണ്. ഈ വിഷയത്തില്‍ ഉള്ള സുശീല്‍ കുമാറിന്റെ ബ്ലോഗ്‌ ഉടന്‍ പ്രതീക്ഷിക്കെട്ടെ. യുക്തി യുക്തിവാദികളുടെ സപ്പോര്‍ട്ട് നമ്മുക്ക് ഒരു ആശ്വാസം ആണ്. ഏതായാലും ക്ലിനികാല്‍ ജിഹാദ്‌ മുന്‍നിര്‍ത്തി, നമ്മുടെ പെണ്‍കുട്ടികള്‍ ആരും തെന്നെ മുസ്ലിം ഡോക്റെഴ്സിനെ കാണരുത് എന്ന് വെക്കണം. അതെ പോലെ തെന്നെ, നമ്മുടെ "ജാഗ്രത" നോടീസില്‍ പറയുന്ന പോലെ, ലവ് ജിഹാദ്‌ വൈറസ്‌ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്ന കടകളില്‍ നിന്നും പകരുന്നതിനാല്‍, പെണ്‍കുട്ടികള്‍ മുസ്ലിം കടകളില്‍ നിന്നും മൊബൈല്‍ റീച്ചാര്‍ജ് ചെയ്യരുത്‌. മാത്രവുമല്ല, ഭാവിയില്‍ കണ്ടതിയെക്കാവുന്ന, പലചരക്ക് ജിഹാദ്‌ (പലചരക്ക്‌ സാദനം വാങ്ങുന്നവരെ പാടിലാകുന്ന ജിഹാദ്‌), ഇറച്ചി ജിഹാദ്‌ (ഇറച്ചി വാങ്ങാന്‍ വരുന്ന പെണ്‍കുട്ടികളെ വലയിലാക്കുന്ന ജിഹാദ്‌) പോലുള്ളവ മുന്‍നിര്‍ത്തി, പെണ്‍കുട്ടികള്‍ ഇത്തരം ആളുകളുമായി കഴിയുന്നത്ര അകലം പാളിക്കേണം. നമ്മുടെ യുവാക്കള്‍, ശ്രീമ സേനയെ മാത്ര്‍ക യാക്കി
ഹിന്ദു പെണ്‍കുട്ടികള്‍ ഹിന്ദു ആണ്‍കുട്ടികളോട് മാത്രമേ സംസാരിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്താന്‍ വടിയും കടാരയും ആയി രംഗത്തിരങ്ങട്ടെ. ഇങ്ങനെയൊക്കെ ആയാല്‍ നമ്മുടെ കേരളവും ഗുജറാത്തിന്‍റെ ഒക്കെ ഒപ്പം എത്തും.

അതോടപ്പോം, ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. നമ്മുടെ പത്രം പുറത്ത്‌ വിട്ട അന്വേഷണ റിപ്പോര്‍ട്ട്‌ പ്രകാരം ഇരുപത്തി മൂന്നു വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍, ഇരുപോതോളം പെണ്‍കുട്ടികളെ പ്രേമിചിട്ടുന്ടു (ആളു ഒടുക്കത്തെ ഗ്ലാമര്‍ ആയിരിക്കും എന്ന് വിചാരിക്കാം - കാര്യം എന്തായാലും കുറച്ച അസൂയ തോന്നുന്നുണ്ട്, ആരോടും പറയരുത കേട്ടോ), ഈ പ്രദേശത്തെ പെണ്‍കുട്ടികള്‍ എല്ലാവരും ഇവനെ കേറി പ്രേമിക്കാന്‍ എന്താണ് കാരണം എന്ന് നമ്മള്‍ അന്വേഷിക്കണം, ഇവിടെത്തെ നമ്മുടെ യുവാക്ക്കല്‍ക്കെല്ലാം പെട്ടുമെന്കില്‍ ഷനടത്ത പരിശോധന നടത്തണം.

സുശീല്‍ കുമാര്‍ said...

സുബൈര്‍,
താങ്കള്‍ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചതായി തോന്നുന്നു. മത മൗലികസംഘടനകള്‍ അവരുടെ മതങ്ങളെ വെള്ളപൂശുന്നതിനായി പടച്ചുവിടുന്ന പുസ്തകങ്ങള്‍ അതേ പടി പകര്‍ത്തുകയാണ്‌ ഞാന്‍ ബ്ലോഗില്‍ ചെയ്യേണ്ടതെന്ന് താങ്കള്‍ കരുതുന്നതായി തോന്നുന്നു. അല്ലാതെ യുക്തിവാദികളുടേ ആരോപണങ്ങള്‍ക്ക് മറുപടി പറയുവാനായി ജമാ അത്തുകാര്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലെ വരികള്‍ മുഴുവന്‍ ഞാന്‍ അപ്പടി പകര്‍ത്തുകയാണ്‌ ചെയ്യേണ്ടതെന്ന് പറയുന്നതിലെ ന്യായമെന്താണ്‌?
'ആരോപണങ്ങളുടെ പാപ്പരത്തം' എന്ന തലക്കെട്ടിനു താഴെ 'മതപരിത്യാഗിയുടെ വധമാണ്‌ സ്ഥിരമായി ഉന്നയിക്കപ്പെടുന്ന മറ്റൊരു പ്രശ്നം' എന്നു തുടങ്ങുന്ന നാലാം ഘണ്ഡികയുടെ വിശദീകരണത്തിനു ശേഷമാണല്ലോ ത്യാഗിയെ വധിക്കാനുളള (ബുഖാരി, മുസ്ലിം, നസാഈ) പ്രവാചക വചനങ്ങളെ അദ്ദേഹം നിസ്സാരവല്‍ക്കരിക്കുന്നത്. ഇസ്ലാമിക ശിക്ഷാനിയമങ്ങളെ മാത്രമല്ല(അതില്‍ മത പരിത്യഗിയുടെ വധവും പെടും) അടിമത്തത്തെ നരോധിക്കാന്‍ (സര്‍വ്വശക്തനായ ഒരു ദൈവത്തിന്‌) കഴിയാത്തതിനെ വരെ ന്യായീകരിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. അതൊക്കെ പ്രചരിപ്പിക്കാന്‍ വേറേ എത്ര ബ്ലോഗുണ്ട് സുബൈറേ മലയാളത്തില്‍?
കള്ളാന്മാര്‍ക്കും കൊലപാതകികള്‍ക്കും വ്യഭിചാരികള്‍ക്കും ഇസ്ലാം കഠിന ശിക്ഷനല്‍കും. അതിരിക്കട്ടെ, എന്നാല്‍ ഇസ്ലാമിക ശിക്ഷാനിയമങ്ങളെ ക്രൂരവും കിരാതവുമായി ചിത്രീകരിക്കുന്നവര്‍ ആരാണ്‌? അത് കള്ളന്മാര്‍ അല്ലല്ലോ? മത വിമര്‍ശകരല്ലേ? അവരല്ലാതെ മറ്റാരാണ്‌‌ 'രാജ്യത്ത് ഇസ്ലാമിക ഭരണം നിലവില്ലാത്തതുകൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്ടിയവര്‍' എന്ന് ഭീഷണിപ്പെടുത്തപ്പെടുന്നത്? ആടിനെ പട്ടിയാക്കരുത്.

കേരളത്തിലെ മുസ്ലിം സംഘടനകള്‍ മതം മാറ്റസ്വാതന്ത്ര്യത്തെ(അങ്ങോട്ടും ഇങ്ങോട്ടുമുള്ളത്) അംഗീകരിക്കുന്നുവെങ്കില്‍ അതില്‍ ഏറേ സന്തോഷിക്കുന്ന ഒരാളായിരിക്കും ഞാന്‍. എന്നാല്‍ അതിനു മാത്രമുള്ള മാനസിക വളര്‍ച്ചയൊന്നും അവര്‍ നേടിക്കഴിഞ്ഞതായി തോന്നുന്നില്ല. ഇന്ത്യയിലും കേരളത്തിലും പരിമിതമായെങ്കിലും അവര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നുവെങ്കില്‍ അതിന്‌ നന്ദി പറയേണ്ടത് ഇന്ത്യയിലെ മതേതര ഭരണ ഘടനയോടാണ്; മതത്തോടല്ല.

ശരീ അത്ത് നിയമമുള്ള രജ്യങ്ങളില്‍ മതപരിത്യാഗിക്ക് വധശിക്ഷ നല്‍കന്നതിനേ താങ്കള്‍ നിഷേധിക്കുന്നില്ല; അതിനെ ന്യായീകരിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ഒഴിയുന്നു. തസ്ലിമയെ വധിക്കാന്‍ മതമൗലിക വാദികള്‍ ഫത്വ പുറപ്പെടുവിച്ചതിനെയും താങ്കള്‍ അവഗണിക്കുന്നു, ചേകന്നൂര്‍ വധം താങ്കള്‍ കേട്ടിട്ടേയില്ല, താലിബാന്‍ കാരുടെ കാര്യം പിന്നെ പറയാനുമില്ല. ഇതൊന്നും ഇസ്ലാമികമല്ലെന്നാണ്‌ താങ്കള്‍ പറയുന്നത്; അത് ശരിയെങ്കില്‍ എനിക്കതില്‍ സന്തോഷമേയുള്ളു. പക്ഷേ അവരെല്ലാം അത് ചെയ്യുന്നത് മതത്തിന്റെ പേരില്‍ തന്നെയല്ലേ?

ജമാ അത്തെ ഇസ്ലാമിക്കാര്‍ വനിതാ സമ്മേളനം നടത്തിയതിനെതിരെ രണ്ടു വിഭാഗം സുന്നികളും അനിസ്ലാമികമെന്നു പറാഞ്ഞു വാളെടുത്തു കഴിഞ്ഞു. ഏതാണ്‌ മതപരം? ഏതാണ്‌ മത വിരുദ്ധം? രണ്ട് കൂട്ടരും ആധാരമാക്കുന്നത് ഒരേ മത പ്രമാണങ്ങളെ തന്നെ. ഇതൊന്നും കാണാതെ എന്റെ ബ്ലോഗ് വായിച്ച് താങ്കള്‍ ലജ്ജിക്കേണ്ടതില്ല. അതിന്‌ ഹിറ്റ്ലറേയും പരിണാമസിദ്ധാന്തത്തെയും ബന്ധിപ്പിച്ച് വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ പാപ്പരത്തമെന്നല്ലാതെ മറ്റെന്താണ്‌ പറയുക?

താങ്കള്‍ പരാമര്‍ശിച്ച മുജാഹിദുകാര്‍ മതത്തെ വെള്ള പൂശാന്‍ ശ്രമിക്കുന്നവരെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജമാ അത്തു കാരെ പോലെ ഇരട്ടമുഖമുള്ള അപകടകാരികളാണെന്നു കരുതുന്നില്ല.

SUNIL NAIR said...

Mr.Subair & Suseel
Why do I say the love jihad investigation to be continued?
However Muslims deny it and others accuse it, the fact is that the issue remains unresolved.
What I said is: - Before concluding it as a Sangh agenda, why the government can’t continue investigation and assert it is not there. Ignoring issues as minor may result into much larger trouble in future as evident from the recent arrests made on account of terrorism.
Just note the "assert it is not there" part and be sure that I also wish to hear it is not there. As doubt remains in minds of a large number of people still, it is better to investigate further to give a conclusive report which will assure peace of mind to everyone. And it is the duty of the government to assure it to its people. Also read similar comment of mine at http://hameedchennamangaloor.in/?p=587
This type of propaganda from both sides will only increase the hatred, so the government has to take an action to call upon both sides to produce the evidence and investigate it. This is what I meant to say and instead of going for media wars, both parties have the obligation to prove what they say.
In regards to the discussion on what scriptures say and its meanings, I leave it to the people who are more knowledgeable, even though personally I do believe that most of what scriptures say is not applicable in this modern world. Rather than going crazy on scriptures, I prefer to listen to people like Hameed Chennamangaloor because they make more sense in the present world. After all, humanity is the right religion.

Subair said...

മത മൗലികസംഘടനകള്‍ അവരുടെ മതങ്ങളെ വെള്ളപൂശുന്നതിനായി പടച്ചുവിടുന്ന പുസ്തകങ്ങള്‍ അതേ പടി പകര്‍ത്തുകയാണ്‌ ഞാന്‍ ബ്ലോഗില്‍ ചെയ്യേണ്ടതെന്ന് താങ്കള്‍ കരുതുന്നതായി തോന്നുന്നു. അല്ലാതെ യുക്തിവാദികളുടേ ആരോപണങ്ങള്‍ക്ക് മറുപടി പറയുവാനായി ജമാ അത്തുകാര്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലെ വരികള്‍ മുഴുവന്‍ ഞാന്‍ അപ്പടി പകര്‍ത്തുകയാണ്‌ ചെയ്യേണ്ടതെന്ന് പറയുന്നതിലെ ന്യായമെന്താണ്‌?
============


ന്യായം കൊള്ളാം, ആ പുസ്തകം മുഴുവന്‍ അവിടെ പകര്‍ത്തണം എന്നല്ല ഞാന്‍ പറഞ്ഞത്‌, വരികള്‍ സന്ദര്‍ഭത്തില്‍ നിന്നര്‍ത്ടതിയടുത് തെറ്റായ അര്‍ത്ഥത്തില്‍ ഉധരിക്കരുത് എന്നാണു. ഇത്രയൊക്കെ വിശദീകരിച്ചിട്ടും താന്കള്‍ തലയും വാലും മുറിച്ച ഉദ്ധരിച്ച ആ വാചകം യുക്തിവാതികളെ കൊല്ലണം എന്നാണു പറയുന്നത് എന്ന് താങ്കള്‍ തറപ്പിച്ചു പറയുകയാണെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല.

എന്നാല്‍ ഇസ്ലാമിക ശിക്ഷാനിയമങ്ങളെ ക്രൂരവും കിരാതവുമായി ചിത്രീകരിക്കുന്നവര്‍ ആരാണ്‌? അത് കള്ളന്മാര്‍ അല്ലല്ലോ? മത വിമര്‍ശകരല്ലേ? ==============

ഓ, കുറ്റവാളികള്‍ അങ്ങിനെ പറയാറില്ല അല്ലെ. സന്തോഷം, എല്ലാ കുറ്റവാളികള്‍ക്കും ഇസ്ലാമിക ശിക്ഷാനിയമങ്ങളോട് യോജിപ്പാണെന്ന് അറിയാന്‍ കഴിഞ്ഞതില്‍.

കേരളത്തിലെ മുസ്ലിം സംഘടനകള്‍ മതം മാറ്റസ്വാതന്ത്ര്യത്തെ(അങ്ങോട്ടും ഇങ്ങോട്ടുമുള്ളത്) അംഗീകരിക്കുന്നുവെങ്കില്‍ അതില്‍ ഏറേ സന്തോഷിക്കുന്ന ഒരാളായിരിക്കും ഞാന്‍. എന്നാല്‍ അതിനു മാത്രമുള്ള മാനസിക വളര്‍ച്ചയൊന്നും അവര്‍ നേടിക്കഴിഞ്ഞതായി തോന്നുന്നില്ല.
=============


ഇത് കേരളത്തിലെ ജനങ്ങളെ കുറിച്ച് പൊതുവായ ഒരു അഭിപ്രായം ആണെങ്കില്‍ ഞാന്‍ അന്ഗീകാരിചേനെ. കുടുബത്തിലെ ആരെങ്ങിലും മതം മാറുന്നത് സഹിക്കാന്‍ മാത്രമുള്ള വിശാല മനസ്സുള്ളവര്‍ കേരളത്തില്‍ കുറവാണ്. പക്ഷെ കേരളത്തിലെ ഏത്‌ മുഖ്യ ധാര മുസ്ലിം സംഘടന യാണ് മതം മാറ്റത്തെ എതിര്‍ത്തത് എന്ന് താങ്കള്‍ ചൂണ്ടിക്കാട്ടെന്ടതുന്ടു - ഇവിടെ അതിന്റെ പേരിലാണല്ലോ, ലവ് ജിഹാദു എന്നാ ഫാസിസ്റ്റ്‌ പ്രചാരണത്തെ താങ്ങള്‍ നിസ്സാര വല്‍കരിച്ചത്.

Subair said...

പ്രസിദ്ധ കഥാകാരന്‍ കെ.പി രാമനുണ്ണി, ഡി.സി ബുക്സ്‌ പ്രസിദ്ധീകരണം ആയ പച്ചകുതിരയുടെ ഫെബ്രുവരി ലക്കത്തില് എഴുതിയ "ഈ മുസ്ളികളെ കൊണ്ടു എന്ത് ചെയ്യണം" എന്ന ലേഖനം‍, താങ്ങളെ പോലുള്ളവരുടെ ഉസ്താദുമാര്‍ ചെയ്യുന്ന മുസ്ലിം അപര വല്കരണത്തെ കുറിച്ച നിരീക്ഷിക്കുന്നുണ്ട്. അതില്‍ അദ്ദേഹം, ഹമീദ്‌ ചെന്തമ്ങ്ങല്ലൂര്‍ മാത്ര്ഭൂമിയില്‍ എഴുതിയ ലേഖനത്തെ പരാമര്‍ശിച്ചു എഴുതിയത് ഉദ്ധരിച് ഈ ചര്‍ച്ച ഞാന്‍ വസാനിപ്പിക്കുന്നു.

"... മറ്റുള്ളവര്‍ മുസ്ലീങ്ങളോട് എന്ത് അതിക്രം കാണിച്ചാലും അതിനുള്ള കാരണങ്ങള്‍ ഇസ്ലാമിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും അവര്‍ കണ്ടതുക തെന്നെ ചെയ്യും. ലവ് ജിഹാദ്‌ വിഷയത്തില്‍ ഉള്ള കെ എം സലിം കുമാറിന്റെ ലേഖനത്തിനുള്ള പ്രതികരണം ആയി ഹമീദ്‌ ചെന്തമ്ങ്ങല്ലൂര്‍ എഴുതിയ നിരീക്ഷണം ഈ പ്രതിഭാസതിന് ഒന്നാന്തരം ഉദാഹരണം ആണ്. അന്യ സമുദായക്കാരായ സ്ത്രീകളെ രാഞ്ചുന്നവരായി മുസ്ലിം സമുദായത്തെ ദുരുദേഷ്യത്തോടെ ചിത്രീകരിക്കുനത്തില്‍ ആയിരുന്നില്ല നിരീക്ഷണത്തില്‍ ഉടനീളം ഹമീദിന്റെ ഫോക്കസ്. ഇന്ത്യന്‍ പൌരന്മാരായ ഇന്ത്യന്‍ മുസ്ലിം സങ്കടനകളില്‍ പെട്ട ചിലര്‍, ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന പ്രണയത്തെയും അതിനെ തുടര്‍ന്നുള്ള മതപരിവര്തനത്തെയും ന്യായീകരിക്കുന്നതില്‍ ആയിരുന്നു അദ്ധേഹത്തിന്റെ പ്രതിഷേധം.

പ്രണയ ജന്യമായ മിശ്ര വിഹാങ്ങളെയും അതിനോടനുബന്ധിച്ചുള്ള മത പരിവര്‍ത്തനങ്ങളെയും അന്ഗീകരിക്കുന്നവര്‍ക്ക്‌ അങ്ങോട്ടും ഇങ്ങോട്ടും വഴി ഒപ്പ്മാകെണ്ടേ? മതം ഉപേക്ഷിച്ച മുര്തട്ടിനെ കൊല്ലാന്‍ പാകിസ്ഥാനിലും, യുസുഫുല്‍ ഖറദാവിയുടെ പുസ്തകത്തിലും ശാസന ഉള്ളപ്പോള്‍ മുസ്ലിം പെണ്‍കുട്ടിയെ അന്യമത കാമുകന്‍റെ മതത്തിലേക്ക്‌ മാറ്റാന്‍ നിങ്ങള്‍ സമ്മതിക്കുമോ? ഇങ്ങനെ എല്ലാം പോകുന്നു ആ ശകാരങ്ങള്‍. പാക്സിതാന്‍ സര്‍ക്കാരിന്‍റെയും, ഖതരാവിയുടെയും എകപക്ഷീയതകള്‍ക്ക് പിഴയായി അന്യ മത സ്ത്രീകളെ വിവാഹം ചെയ്തു പോയ കേരള മുസ്ലിം പുരുഷന്മാര്‍ തങ്ങളുടെ ഇണകളെ നിരുപാധികം വിട്ടു കൊടുക്കണം എന്ന് മാത്രം ഹമീദ്‌ ചെന്നമങ്ങല്ലൂര്‍ ഭാഗ്യത്തിന് പറഞ്ഞില്ല.ഇന്ത്യന്‍ പൌരത്വം ഉണ്ടങ്കിലും മുസ്ലീകള്‍ക്ക് വിദേശത്ത് നിന്നുള്ള കല്പനകളോട് ആണ് കൂടുതല്‍ പ്രടിബദ്ദതയും അകൌന്ടബിലിട്ടിയുമെന്ന ഹിന്ദുത്വ വാദികളുടെ മുന്‍ധാരണ ഹമീദിന്റെ വാദങ്ങളില്‍ കാണാന്‍ കഴിയും.

മതം മാരിയവനെ കൊല്ലാന്‍ ഇസ്ലാമില്‍ ശാസന ഇല്ല എന്നും അങ്ങനെ വ്യവഹരിക്കപെടുന്ന പരാമര്‍ശം രാജ്യ ദ്രോഹതിനാണ് ബാധകം എന്നും ഷെയ്ഖ് മുഹമ്മദ്‌ കാരക്കുന്നിനെ പോലുള്ള ഇസ്ലാമിക പണ്ഡിതര്‍ വിശദീകരിച്ചതോന്നും ചെവി കൊല്ലതെയാണ് ഹമീദിന്റെ കുറ്റാരോപണങ്ങള്‍.ഗണേശനെ വിവാഹം കഴിച്ചു ഗീതയായി മാറിയ ചേളന്നൂര്‍ പള്ളിപ്പോയില്‍ ഹാജറയും, ഭര്‍ത്താവ്‌ മനോജിനോടോപ്പം ഹിന്ദു സമ്പ്രദായങ്ങളോടെ പേരാമ്പ്രയില്‍ കൂടുന്ന ഷഹിര്‍ബാനുവും, ക്രിസ്ത്യന്‍ യുവാവ്‌ ഷാജിയുടെ ഭാര്യയായി മറിയം എന്ന പെരുമാടതോടെ ജീവിക്കുന്ന പെരിന്തല്‍മണ്ണ ക്കാരി ശരഫാനും ലേഖനത്തില്‍ പഴിക്കെപ്പെടുന്ന മുസ്ലീം മെംബര്‍മാരാല്‍ കശാപ് ചെയ്യപെടാതെ കേരളത്തില്‍ ജീവനോടെ ബാക്കിയുണ്ടെന്ന വസ്തുതയും ഹമീദ്‌ മറച്ചു വെക്കുന്നു. ഏറെ മനോഭാവം വെച്ച് നോക്കുമ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ്. ഫാസിസ്റ്റുകളോ, ഇമ്പീരിയലിസ്റ്റുകളോ എന്ത് കൊടും പാതകം നാടിലെ മുസ്ലികലോടു കാണിച്ചാലും അതിനെ ന്യായികരിക്കുന്ന തെറ്റ് കുറ്റങ്ങള്‍ വേദ ഗ്രന്ധതിലോ, ഹദീസുകളിലോ ഇസ്ലാമിക സമൂഹങ്ങളിലോ ഹമീദ്‌ കണ്ടതി കൊടുക്കുന്നതായിരിക്കും. നീ തെറ്റ് ചെയ്തില്ലങ്ങില്‍ നിന്റെ മുതപ്പായി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു നിഷ്കളങ്കരെ മര്‍ദ്ദിക്കുന്ന പോലിസിന്റെ രീതി ശാസ്ത്രമാനിത്‌.

...നിരാശയും വ്യാകുലതയും ഇവരെ കടുത്ത അശുഭ ചിന്തകളില്‍ എത്തിക്കുന്നു. "കുറച്ച കഴിഞ്ഞാല്‍ മുസ്ലികല്‍ക്കിവിടെ ജീവിക്കാന്‍ പെറ്റാതാകും രാമനുണ്ണി, ഞങ്ങളെ പിന്തുണക്കുന്ന നിങ്ങളെ പോലുള്ളവര്‍ക്കും രക്ഷയില്ലാതാവും" - എ.പി. കുഞ്ഞാമു ഒരിക്കല്‍ എന്നോടു ഇങ്ങനെ പറഞ്ഞിട്ടുണ്ട്....

സുശീല്‍ കുമാര്‍ said...

കേരളത്തിലെ മുസ്ലിംകള്‍ക്ക്‌ ജീവിക്കാന്‍ കഴിയാത്ത പ്രശ്നമൊന്നുമില്ല. RSS നെക്കുറിച്ച് പറഞ്ഞാല്‍ അത് ഹിന്ദുക്കള്‍ക്ക്‌ എതിരാകുമോ? ഇല്ലല്ലോ? അതുപോലെ മുസ്ലിം സംഘടനകളെക്കുറിച്ച് പറഞ്ഞുപോയാല്‍ അത് മുസ്ലിംകള്‍ക്കും എതിരാകുന്നില്ല. എന്റെ നല്ല സുഹൃത്തുക്കളില്‍ നല്ലൊരു പങ്കും മുസ്ലിംകളാണ്‌. അതില്‍ ഞാന്‍ പരാമര്‍ശിച്ച ജമാ അത്തുകാരും പെടും. അവരോട് പ്രബോധനം വാങ്ങി വായിക്കാറുണ്ട്; തിരിച്ച് യുക്തിരേഖ അവര്‍ക്കു കൊടുക്കാറുമുണ്ട്. അതുകൊണ്ട് പരസ്പരം അഭിപ്രായം പറയാന്‍ കഴിയാതെ വന്നിട്ടില്ല.

"ഇന്ത്യന്‍ പൌരന്മാരായ ഇന്ത്യന്‍ മുസ്ലിം സങ്കടനകളില്‍ പെട്ട ചിലര്‍, ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന പ്രണയത്തെയും അതിനെ തുടര്‍ന്നുള്ള മതപരിവര്തനത്തെയും ന്യായീകരിക്കുന്നതില്‍ ആയിരുന്നു അദ്ധേഹത്തിന്റെ പ്രതിഷേധം"
ഇത് സത്യത്തെ തലതിരിച്ചു നിര്‍ത്തുന്ന പ്രസ്താവനയാണ്‌. ഇവിടെ പ്രതിഷേധിക്കുകയല്ല; ഇക്കാര്യം പറയുന്നതില്‍ ആത്മാര്‍ത്ഥത വേണമെന്നും ഇരട്ടത്താപ്പു പാടില്ലെന്നുമാണ്‌ ചേന്ദമംഗലൂരും പറഞ്ഞത്.

"ഖതരാവിയുടെയും എകപക്ഷീയതകള്‍ക്ക് പിഴയായി അന്യ മത സ്ത്രീകളെ വിവാഹം ചെയ്തു പോയ കേരള മുസ്ലിം പുരുഷന്മാര്‍ തങ്ങളുടെ ഇണകളെ നിരുപാധികം വിട്ടു കൊടുക്കണം എന്ന് മാത്രം ഹമീദ്‌ ചെന്നമങ്ങല്ലൂര്‍ ഭാഗ്യത്തിന് പറഞ്ഞില്ല"

-- രാമനുണ്ണി പറഞ്ഞാലും ആട് പട്ടിയാകില്ല.

"ഫാസിസ്റ്റുകളോ, ഇമ്പീരിയലിസ്റ്റുകളോ എന്ത് കൊടും പാതകം നാടിലെ മുസ്ലികലോടു കാണിച്ചാലും അതിനെ ന്യായികരിക്കുന്ന തെറ്റ് കുറ്റങ്ങള്‍ വേദ ഗ്രന്ധതിലോ, ഹദീസുകളിലോ ഇസ്ലാമിക സമൂഹങ്ങളിലോ ഹമീദ്‌ കണ്ടതി കൊടുക്കുന്നതായിരിക്കും. നീ തെറ്റ് ചെയ്തില്ലങ്ങില്‍ നിന്റെ മുതപ്പായി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു നിഷ്കളങ്കരെ മര്‍ദ്ദിക്കുന്ന പോലിസിന്റെ രീതി ശാസ്ത്രമാനിത്‌."

-- ചേന്ദമംഗലൂരിനെയും ഹിന്ദു ഫാസിസ്റ്റാക്കിക്കളഞ്ഞല്ലോ? മുത്തപ്പായി ചെയ്ത തെറ്റ് ഒരുകാലത്തും തിരുത്തേണ്ടതില്ലെന്ന് കൊച്ചുമക്കളെ ഉപദേശിക്കുകയാണോ രാമനുണ്ണി ചെയ്യുന്നത്!! മുത്തപ്പായി കുഴിച്ച കിണറ്റില്‍ ഇപ്പോള്‍ ഉപ്പുവെള്ളമാണെങ്കില്‍ ഇപ്പോളും അതുതന്നെ കുടിക്കണോ?

CKLatheef said...

പ്രിയ സുബൈര്‍ ,

താങ്കള്‍ സുശീലുമായി വളരെ നന്നായി സംവദിച്ചു. ജബ്ബാര്‍ മാഷ് വര്‍ഷങ്ങളായി നിരന്തരം ആവര്‍ത്തിക്കുന്ന ഏതാനും ഉദ്ധരണികളുടെ സത്യാവസ്ഥ താങ്കള്‍ വ്യക്തമാക്കി. ബ്ലോഗറെന്ന നിലക്ക് സുശീലിന്റെ നിലപാടും അംഗീകരിക്കാവുന്നതാണ്. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനാഗ്രഹിക്കുന്നവര്‍ക്ക് ഈ ചര്‍ച മതിയാകും. പിന്നെ സുശീലിന്റെ ചില ധാരണകളാണ് അത് എങ്ങനെ വന്നു എന്ന പറയാത്തിടത്തോളം കാലം നാം നിസ്സഹായരാണ്. ജമാഅത്തെ ഇസ്‌ലാമിക്ക് ഇരട്ടമുഖം മുഖം മൂടി തുടങ്ങിയ അദ്ദേഹം കോപ്പിചെയ്യുന്ന ബ്ലോഗിലെ സ്ഥിരം ജല്‍പനങ്ങള്‍. മുര്‍ത്തദുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പോസ്റ്റു ഞാന്‍ ചെയ്യണം എന്ന് പ്രതീക്ഷിച്ചിരുന്നു. താങ്കളുടെ ഒഴിഞ്ഞ് കിടക്കുന്ന ബ്ലോഗില്‍ അത് ചേര്‍ക്കുക. ഇവിടെ വിഷയം ലൗജിഹാദായതിനാല്‍ ഈ പോസ്റ്റില്‍ ഇത്തരം ഒരു ചര്‍ച പ്രതീക്ഷിക്കപ്പെടുകയില്ല.

സുശീല്‍ കുമാര്‍ said...

പ്രിയ സി കെ ലത്തീഫ്, സുബൈര്‍,
നിങ്ങളുടെ മതനിലപാടുകളും, ഇസ്ലാമിക ലോകത്ത് നിലനിക്കുന്ന യഥാര്‍ത്ഥ വസ്തുതകളും തമ്മില്‍ അന്തരമില്ലാത്ത ഒരു കാലമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തസ്ലീമമാര്‍ക്ക്‌ മരണഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന, ചേകന്നൂര്‍ മൗലവിമാര്‍ക്ക്‌ അഭിപ്രായ സ്വാതന്ത്ര്യമുള്ള, ജനാധിപത്യത്തെയും, മത സ്വാതന്ത്ര്യത്തെയും, മതനിരപേക്ഷതയെയും വിലമതിക്കുന്ന നിങ്ങള്‍ വരച്ചുകാട്ടുന്ന തരത്തിലുള്ള ഒരു ഇസ്ലാം ലോകത്തുണ്ടാകട്ടേ എന്ന് ആശംസിക്കുന്നു. അപ്പോഴേക്കും ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തിനും, മത നിരപേക്ഷകതയ്ക്കും മത സ്വാതന്ത്ര്യത്തിനും അവരുടെ ഭരണ ഘടനയില്‍ സ്ഥാനം നല്‍കുമന്ന് നമുക്ക് പ്രത്യാശിക്കാം. പാക്കിസ്ഥാനില്‍ അഹമ്മദീയര്‍ക്കെങ്കിലും മുസ്ലിംകളായി ജീവിക്കാനുള്ള മാനസാന്തരം ഇസ്ലാമിലുണ്ടാകട്ടെ. ലോകത്ത് സുന്നികളും ഷിയാകളും തമ്മില്‍ കൊന്നൊടുക്കാതിരിക്കട്ടെ. 'ഒരേ' എന്ന് കൊട്ടിഘോഷിക്കുന്ന ദൈവത്തിന്റെ പേരില്‍ ഹിന്ദുവും മുസല്‍മാനും പരസ്പരം കഴുത്തറുക്കാതിരിക്കട്ടെ.
നിങ്ങള്‍ വിവരിക്കുന്ന ഇസ്ലാം വളരെ സുന്ദരമാണ്‌; അതിനെ ആ രൂപത്തില്‍ എവിടെയും കാണാന്‍ കഴിയുന്നില്ലെങ്കിലും.

'ശ്രീ ശ്രേയസ്' എന്ന ഹിന്ദുത്വ ബ്ലോഗര്‍ വരച്ചു കാണിച്ചുതരുന്ന ഹിന്ദുത്വവും വളരെ സുന്ദരമാണ്‌; സംഘപരവാര്‍ അത്ര സുന്ദരമല്ലെങ്കിലും.

ലത്തീഫ്, ഇത്തരമൊരു കമന്റ് മറ്റൊരാള്‍ താങ്കളുടെ ബ്ലോഗിലായിരുന്നു ഇട്ടിരുന്നതെങ്കില്‍ അത് വെളിച്ചം കാണുമായിരുന്നോ എന്ന് നിങ്ങള്‍ തന്നെ ചിന്തിക്കുക.

CKLatheef said...

യുക്തിവാദികളില്‍ താങ്കളുടെ വേറിട്ട സ്വരം ഞാന്‍ തുടക്കത്തിലേ ശ്രദ്ധിച്ചിട്ടുണ്ട്. പലപ്പോഴും താങ്കളുടെ വാദങ്ങള്‍ക്ക് മാഷുടെ വാദങ്ങളുടെ അതേ ഛായ യാദൃശ്ചികമല്ല. അതില്‍ താങ്കള്‍കുറ്റക്കാരനുമല്ല. ആദ്യം കേള്‍ക്കുന്നതാണ് മനുഷ്യമനസ്സില്‍ പതിയുക. പിന്നീട് കേള്‍ക്കുന്നതും കാണുന്നതും അതനനുസരിച്ച് വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. എങ്കിലും താങ്കളുടെ പ്രതീക്ഷകള്‍ പൂവണിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. മതങ്ങളെ തകര്‍ക്കാന്‍ നടക്കുന്നതിനേക്കാള്‍ ആ മതങ്ങളിലെ മാനവികവും സുന്ദരവുമായ രൂപങ്ങളെ പിന്തുണക്കാനുള്ള ഒരു കേവല ബുദ്ധി യുക്തിവാദികളെന്നറിയപ്പെടുന്നവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കില്‍ ലോകമാനവികതക്ക് അവരുടെ സംഭാവന മറക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ മതത്തിനെതിരെ അജ്ഞതായാല്‍ ഏതസംബന്ധവും വിളമ്പുന്നവരെ വിളക്കായും വെളിച്ചമായും പരിചയപ്പെടുത്തുന്ന തനി പിന്തിരിപ്പന്‍ ഏര്‍പ്പാടാണ് പലപ്പോഴും യുക്തിവാദികളില്‍നിന്ന് കണ്ടുവരുന്നത്. അവര്‍ പിന്തുണക്കുമെങ്കില്‍ അതിതീവ്രയാഥാസ്ഥിക വിഭാഗത്തെ മാത്രമാണ്. മറ്റുള്ളവരെ മതത്തിന്റെ മിതരൂപം എന്നോ നവീന രൂപം എന്നോ പേര്‍ വിളിച്ച് മാറ്റി നിര്‍ത്തുന്ന സമീപനം മനുഷ്യത്വവിരുദ്ധമാണ് എന്ന് ചിന്തിക്കാന്‍ പ്രയാസമില്ല. ശ്രീ.ശ്രേയസിന്റെ ചിന്താഗതി ഒരു വിഭാഗത്തിനുണ്ടെങ്കില്‍ അവരെ നിങ്ങള്‍ യഥാര്‍ഥ ഹിന്ദുവല്ല എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി ഹിന്ദുമതം എന്ന് പറഞ്ഞ അസഹിഷ്ണുത നിറഞ്ഞ തീവ്രഫാസിസമാണെന്ന്
പ്രചരിപ്പിക്കുന്നവര്‍ ഈ സമൂഹത്തിന് എന്ത് നന്‍മയാണ് നല്‍കുക. എന്ന പോലെ മാത്രമേ യാഥാര്‍ഥ ഇസ്ലാം എന്നാല്‍ ലാദന്‍ പ്രതിനിധീകരിക്കുന്നതാണ് എന്ന വാദവും. എന്നാല്‍ അത്തരം വാദങ്ങള്‍ക്ക് സിന്താബാദ് വിളിക്കാനുള്ള വിവേകമെ ഇവിടെയുള്ള യുക്തിവാദികള്‍ക്ക് കാണുന്നുള്ളൂ.

CKLatheef said...

'ലത്തീഫ്, ഇത്തരമൊരു കമന്റ് മറ്റൊരാള്‍ താങ്കളുടെ ബ്ലോഗിലായിരുന്നു ഇട്ടിരുന്നതെങ്കില്‍ അത് വെളിച്ചം കാണുമായിരുന്നോ എന്ന് നിങ്ങള്‍ തന്നെ ചിന്തിക്കുക.'

താങ്കളെന്താണ് ഇങ്ങനെ പറയാന്‍ കാരണം എന്നാലോചിക്കുകയാണ് ഞാന്‍. താങ്കളുടെ എത്രകമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഒന്നുറപ്പ്. താങ്കള്‍ ഈ മുഖത്തോടെ നല്‍കിയ കമന്റുകളൊന്നും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. പക്ഷെ ഇടക്ക് ചില അപരന്‍മാരുടെ ഒട്ടും സഭ്യമല്ലാത്തതും ചര്‍ചയെ വഴിതിരിച്ചുവിടാന്‍ മനപൂര്‍വം ഉദ്ദേശിച്ചും നല്‍കപ്പെടുന്ന് കമന്റുകള്‍ ഡിലീറ്റാറുണ്ട്. മറ്റുചിലരെ അതിന്റെ പിന്നില്‍ ഊഹിച്ചാലും താങ്കളെ ഞാനിത് വരെ അപ്രകാരം ചിന്തിച്ചിട്ടില്ല. പക്ഷെ അവരൊക്കെ എന്റെ സ്ഥിരം വായനക്കാരും യഥാര്‍ഥ ഐ.ഡി. ഉള്ളവരുമാണെന്നത്. അവരുടെ ശൈലിയില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂതറയും മറ്റുമായി വരുന്നത് തന്നെ നേര്‍ക്ക് നേരെ ചര്‍ചയില്‍ പങ്കെടുക്കാനല്ല എന്ന് ആര്‍ക്കാണ് അറിയാത്തത്. അതുകൊണ്ട് താങ്കള്‍ക്കറിയുന്ന ഏതോ കൂതറ (ഒരു മനുഷ്യനെ കൂതറ എന്ന്് വിളിക്കാന്‍ ഇഷ്ടപ്പെടുന്നവനല്ല ഞാന്‍ പക്ഷെ സ്വയം നിന്ദ്യതയുടെ പേര്‍ സ്വീകരിച്ചവരെ അങ്ങനെ വിളിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ കഴിയും)
പറഞ്ഞതാകും. അല്ലെങ്കില്‍ കമന്റ് ഡിലീറ്റ് ചെയ്യുമ്പോഴുള്ള എന്റെ കമന്റ് കണ്ടിട്ടാവും താങ്കളുടെ മുകളിലുള്ള അഭിപ്രായമെന്ന് കരുതട്ടേ.

CKLatheef said...

'അപ്പോഴേക്കും ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തിനും, മത നിരപേക്ഷകതയ്ക്കും മത സ്വാതന്ത്ര്യത്തിനും അവരുടെ ഭരണ ഘടനയില്‍ സ്ഥാനം നല്‍കുമന്ന് നമുക്ക് പ്രത്യാശിക്കാം.'

നിങ്ങള്‍ക്ക് അല്‍പം ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചറിയാം. എന്തുകൊണ്ട് കുറച്ചുകൂടി അടുത്ത് നിന്ന് അതിനെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൂടാ മലപ്പുറത്താണ് താങ്കളെന്നതിനാല്‍ അതിന് ഒട്ടും പ്രയാസവുമനുഭവപ്പെടില്ല. ദയവായി മുമ്പൊരു ബ്ലോഗര്‍ പറഞ്ഞപോലെ എനിക്കെല്ലാമറിയാം എന്ന് ദയവായി പറയല്ലേ. അവര്‍ എതിര്‍ത്ത മതനിരപേക്ഷത ഏതാണ്. അവര്‍ പകരം വെച്ചതെന്താണ്. ജനാധിപത്യത്തെ എതിര്‍ത്ത് ശേഷം അവര്‍ പിന്തുണച്ചതെന്തിനെ മതസ്വാതന്ത്ര്യത്തോടുള്ള അവരുടെ സമീപനം എന്ത്. ഇനി അതിന് താങ്കള്‍ക്ക് സമയവും അവസരവുമില്ലെങ്കില്‍ എനിക്കറിയുന്നത് പോലെ ഞാന്‍ താങ്കളോട് സംവദിക്കാന്‍ ഒരുക്കമാണ് എന്റെ പ്രസ്തുത ബ്ലോഗിലേക്ക് സ്വാഗതം. നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ ചോദിക്കുക. അവയ്ക്ക് അവരുടെതായ പുസ്തകങ്ങളില്‍ നിന്ന് തെളിവുദ്ധരിച്ച് ഞാന്‍ മറുപടി നല്‍കാം. എന്റെ പക്ഷത്താണ് അബദ്ധമെങ്കില്‍ എനിക്ക് മനസ്സിലാക്കുകയും ചെയ്യാമല്ലോ. അതിന് സന്നദ്ധമാകാതെ നിങ്ങള്‍ അവയെക്കുറിച്ച് പറയുന്നത് അതിനെ അറിയുന്നവര്‍ക്ക് അസംബന്ധമായി അനുഭവപ്പെടും എന്ന് പറയേണ്ടതില്ല.

ഒരു സംഘടന അതിന്റെ മുഖം മൂടി നീണ്ട അറുപത് വര്‍ഷം നിലനിര്‍ത്തിയെങ്കില്‍ ഇനി അത് എന്ന് അഴിഞ്ഞുവീഴും എന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന മുഖം മൂടി മാറ്റിവെച്ച ആ പ്രസ്ഥാനം എങ്ങനെയുള്ളതായിരിക്കും എന്നറിയാന്‍ നല്ല താല്‍പര്യമുണ്ട്.

അത് ഇവിടെ വേണമെന്നല്ല പറഞ്ഞത് ഇവിടെ ഇത്രയും അതേക്കുറിച്ച് എനിക്ക് പറയാം എന്ന് തോന്നുന്നു. കാരണം ജ.ഇ. ഈ പ്രശ്‌നത്തില്‍ കക്ഷിയല്ലെങ്കിലും അതിനെ ഇവിടെ ധാരാളമായി പരാമര്‍ശിച്ചതിനാല്‍. ഇവിടെ കൂടുതലൊന്നും പറയുന്നില്ല. താങ്കളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. വല്ലാതെ കാടുകയറാതെ വിഷയത്തില്‍ പിടിച്ച് നിര്‍ത്തിയത് താങ്കളുടെ ഏറെക്കുറെ നിഷ്പക്ഷമായ നിലപാടുകളാണ് എന്ന് പറയേണ്ടതുണ്ട്. കാരണം മറ്റുചില യുക്തിവാദി പോസ്റ്റുകളില്‍ എന്ത് ചര്‍ചചെയ്താലും ഇസ്‌ലാമിനെയും അതിന്റെ പ്രാവാചകനെയും ആക്ഷേപിക്കാനും തെറിവിളിക്കാനുമുള്ള വേദിയായി മാറുന്നത് താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അതിന്റെ പ്രധാന കാര്ണം ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്ന ബ്ലോഗറുടെ സമീപനമാണ്. ഇവിടെ അത്തരം സംഗതികള്‍ ആവര്‍ത്തിച്ചില്ല എന്നത് പ്രസ്താവ്യമാണ്.

സുശീല്‍ കുമാര്‍ said...

'പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണ്‌.' 'നുറുങ്ങേരികളില്‍' പുതിയ പോസ്റ്റ്.

Subair said...

പ്രിയ ലതീഫ്‌, അഭിപ്രായത്തിന്‌ നന്ദി.
താങ്കളുടെ ബ്ലോഗ്‌ വിജ്ഞാനപ്രദം ആണ്.

Joy said...

wish you all the best susheel...latheefum subairum kidannu urrulunathu kannan nall rasamayirunnu... we expect more topics from you...

tanks,